Jump to content

താൾ:Puthenpaana.djvu/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
104
പതിനാലാം പാദം
 


വൻപരുടെയും രാജക്കൾ തങ്ങടെ
മുമ്പിലും കൊണ്ടുപോയീടും നിങ്ങളെ
നിങ്ങളെ ശാസിക്കും ഭയം നീക്കുവിൻ
നിങ്ങടെ ദേഹത്തോടെയാവതുള്ളൂ?
നിങ്ങടെ ആത്മാവോടാവതില്ലല്ലോ
നിങ്ങളിൽ റൂഹാ പറഞ്ഞീടും തദാ
വേദനേരിനു പ്രത്യക്ഷം കാട്ടുവാൻ
ഞാൻ ദാനം ചെയ്യാൻ നിങ്ങളിൽ പാർത്ഥിതം
നിങ്ങൾക്കു വേണ്ടുന്നതെല്ലാം തോന്നിക്കാൻ
നിങ്ങളിന്നു പറയുന്നോരല്ലഹോ
ഭൂമന്ത്യത്തോളവും സഹിച്ചീടുവിൻ
സമ്മാനം പിന്നെ കല്പിച്ചു നൽകുവാൻ
ഇപ്രകാരം മിശിഹായരുൾ ചെയ്തു
തൻ പ്രതാപ യാത്രയ്ക്കു സമയമായ്
സായിത്തന്ന മലയിലെഴുന്നെള്ളി
ദയവിന്നുടെ രശ്മി വീശിച്ചു
പർവ്വതാഗ്രേ താൻ പ്രാപിച്ചു തമ്പുരാൻ
അവിടെനിന്നു യാത്ര തുടങ്ങിനാൻ
തൃക്കയ്യും പൊക്കി ആശീർവാദം ചെയ്തു
തൃക്കൺപാർക്കയും മാതൃശിഷ്യരെയും
ത്രിലോകം വിളങ്ങുന്ന പ്രഭാവത്താൽ
തിലോക പ്രഭു ഭൂമി രക്ഷാകരൻ
മന്ദസ്മിതം ദയാഭാവത്തോടു താൻ
മന്ദം മന്ദം പൊങ്ങി തന്റെ ശക്തിയാൽ
തൻ ശിഷ്യർക്കു കണ്ണെത്തുവോളമിവ
ദർശനത്തിൽനിന്നുമനന്തരം
തേർപോലെ മേഘമടുത്തു പൊങ്ങിച്ചു
താൻ പിന്നെ ദ്രുതം സ്വദേശം പ്രാപിച്ചു.
സർവ്വേശൻ സിംഹാസനം പൂക്കശേഷം
സർവ്വ മംഗല ഘോഷമനവധി
വെളുത്തുള്ള കുപ്പായത്താലന്നേരം
ആളുകൾ രണ്ടിറങ്ങി പറഞ്ഞത്
ശ്ലീലാക്കാരെ നിങ്ങളെന്തിങ്ങനെ
മേല്പോട്ടു നോക്കി നില്ക്കുന്ന രക്ഷകൻ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/106&oldid=216035" എന്ന താളിൽനിന്ന് ശേഖരിച്ചത്