ഈറ്റു സങ്കടംകൊണ്ടു പ്രസൂതിയും
ഏറ്റമായുള്ള ദണ്ഡസമൂഹവും 43
മുള്ളുകൾ ഭൂമി തന്നിൽ മുളച്ചിത്
പള്ളക്കാടു പരന്നു ധരിത്രിയിൽ 44
സ്വൈതവാസത്തിൽ നിന്നവരെയുടൻ
ന്യായം കല്പിച്ചുതള്ളി സർവ്വേശ്വരൻ. 45
മൃഗതുല്യമവർ ചെയ്ത ദോഷത്താൽ
മൃഗവാസത്തിൽ വാഴുവാൻ യോഗ്യരായ് 46
ഇമ്പമൊടു പിഴച്ചതിന്റെ ഫലം
പിമ്പിൽ കണ്ടുതുടങ്ങി പിതാക്കന്മാർ 47
നല്ലതെന്നറിഞ്ഞീടിലും നല്ലതിൽ
ചെല്ലുവാൻ മടി പ്രാപിച്ചു മാനസേ 48
വ്യാപിച്ചു ഭൂകി തിന്മയെന്നുള്ളതും,
മുമ്പിൽ തിന്മയറിയാത്ത മാനുഷർ 49
തിന്മ ചെയ്തവർ തിന്മയിലായപ്പോൾ
നന്മ പോയതിനാൽ തപിച്ചേറ്റവും 50
ഉള്ള നന്മയറിഞ്ഞീടുവാൻ പണി.
ഉള്ള തിന്മയറിയായ്‍വാനും പണി 51
അശുഭത്തിലെ വിരസം കണ്ടവ-
രാശുമുങ്ങീതു ദുഃഖസമുദ്രത്തിൽ 52
വീണുതാണതി ഭീതി മഹാധിയാൽ
കേണപജയമെണ്ണിക്കരയുന്നു 53
ജന്മപര്യന്തം കല്പിച്ച നന്മകൾ
ദുർമ്മോഹം കൊണ്ടശേഷം കളഞ്ഞയ്യോ 54
നല്ല കായ്‍കനി തോന്നിയതൊട്ടുമേ
നല്ലതല്ലതു ദോഷമനവധി 55
സ്വാമിതന്നുടെ പ്രധാന കല്പന
ദുർമ്മോഹത്തിനാൽ ലംഘനം ചെയ്തതും, 56
കഷ്ടമെത്രയും സ്വർല്ലോകനാഥനെ
ദുഷ്ടരായ നാം മറന്നതെങ്ങനെ! 57
സത്താം ദേഹവും തന്ന സ്രഷ്ടാവിനെ
എന്തുകൊണ്ടു നാം നിന്ദനം ചെയ്തയ്യോ. 58
ആപത്തെല്ലാം വരുത്തിചമച്ചു നാം
താപവാരിയിൽ വീണു മുഴുകിയേ 59
താൾ:Puthenpaana.djvu/16
Jump to navigation
Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
14
രണ്ടാം പാദം
