താൾ:Puthenpaana.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
54
എട്ടാം പാദം
 


വീട്ടുവാനിരുവർക്കും വകയില്ല
കേട്ടിളച്ചുടയോനിരുവരോടും       14
ആർക്കതിലേറെ സ്നേഹമുടയോനെ
ഓർക്ക ചിന്തിച്ചു ചൊൽക നീയുത്തരം       15
ആരോടു മുതലേറെയിളച്ചവൻ
നേരോടേറെ സ്നേഹിക്കാനവകാശം       16
എന്നതുകേട്ടു നാഥനരുൾ ചെയ്തു:
“നിന്നുടെ ദോഷമെല്ലാം പൊറുത്തു ഞാൻ       17
തൃക്കാൽ തൊട്ടവൾ നൽവഴി
സുകൃതത്തോടു നടന്നു സന്തതം.       18
മറിയം മഗ്ദലത്തായവളിൽ തൻ
തിരുവുള്ളം കുറയാതെ വർദ്ധിച്ചു       19
ലോകാർത്ഥം ലോകനായകനാം ഗുരു
ലോകരെ പഠിപ്പിച്ചൊരു കാലത്തിൽ       20
ആരണ്യം തന്നിൽക്കൂടിയെല്ലാവരും
നാരീബാലരും കൂടാതയ്യായിരം,       21
വൈകിനേരവും ഭക്ഷിച്ചില്ലാരുമേ.
ഏകനാഥമിശിഹാ ദയയോടേ,       22
അരുളിച്ചെയ്തു ലോകരെല്ലാരേയും
ഇരുത്തിമേശയ്ക്കാവനവാസത്തിൽ       23
അപ്പമഞ്ചും വറുത്തമീൻ രണ്ടിനാൽ
അപ്പോളാ ലോകർക്കൊക്കെ നിറച്ചു താൻ       24
പരിപൂർണ്ണം വരുത്തിയെല്ലാവർക്കും
പരൻ നാഥൻ മിശിഹാടെ വിസ്മയം       25
ശേഷിച്ചീരാറു കൊട്ട നുറുക്കുൾ
ശേഷം ചിന്തിച്ചു കൂടിയ ലോകരും       26
ഈശോനാഥനെ രാജാവാക്കീടുവാൻ
ആശ ലോകർക്കറിഞ്ഞു മിശിഹാതാൻ       27
രക്ഷകനെന്ന ഭക്തികൊണ്ടല്ലത്
ഭക്ഷണരുചി ലാഭമോർത്തിട്ടത്രേ       28
വിശ്വാസഹീനന്മാരേയകറ്റുവാൻ
വിശ്വനായകൻ കല്പിച്ചുപായമായ       29
കടല്ക്കരയിലയച്ചു ശിഷ്യരെ
അടവിതന്നിൽ താനുമൊഴിഞ്ഞുപോയ്       30

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/56&oldid=216133" എന്ന താളിൽനിന്ന് ശേഖരിച്ചത്