താൾ:Puthenpaana.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
55
 

ശിഷ്യർ തോണിയിൽ പോകുന്ന നേരത്തു
തൽക്ഷണം കടൽ കോപിച്ചനേകവും       31
ഓളമേറിയലറുന്ന വായുവിൽ
തള്ളിത്തോണിയെ മുക്കിത്തുടങ്ങീതു       32
അന്നേരം കടലോളത്തിൽ നടന്നു
വന്നൊരു മർത്ത്യദേഹം പ്രത്യക്ഷമായ്       33
പേടിപൂണ്ടു കരഞ്ഞിതു ശിഷ്യരും
പേടിപോക്കി മിശിഹായരുൾ ചെയ്തു:       34        19
“ദുഃഖം നീക്കുവാൻ വന്നത് ഞാൻ തന്നെ
ഉൾക്കനിവോടു കല്പന കേട്ടപ്പോൾ       35
ഉടനെ കേപ്പാ താണുണർത്തീടിനാൻ:-
“ഉടയോൻ നീയിവന്നവനെങ്കിലോ       36
കടൽമീതെന്നെ വരുത്തിക്കൊള്ളുക
കടൽ ഭൂസകലേശനവനോടു:       37
"വന്നുകൊൾകെ' ന്നു താൻ തിരുവാക്കിനാൽ
ചെന്നു കേട്ടാ കല്ലിൻമീതെയെന്നപോൽ       38
അക്കാലം കടൽ കോപിച്ചു കേപ്പായും
ശങ്കിച്ചു രക്ഷയപേക്ഷിച്ചീടിനാൽ       39
മിശിഹാ തൃക്കൈ നീട്ടിപ്പിടിച്ചുടൻ
“വിശ്വാസ് നീയെന്തു പകച്ചത്       40
എന്നു കുറ്റമരുൾ ചെയ്തുതോണിയിൽ
താനും കൂടെയെഴുന്നെള്ളിയക്കരെ       41
പൂക്കവിടെ വസിച്ചോരനന്തരം
അക്കുലത്തോടു മാർഗ്ഗമറിയിച്ചു       42
അവിടെ പല വൻപരും ശിഷ്യർക്കു
തീൻ വിശുദ്ധിയില്ലെന്നു പറഞ്ഞിത്       43
കുളിയാതെയും കൈകഴുകാതെയു
മുള്ള ഭക്ഷണദോഷമറിയിച്ചു.       44
ഉത്തരമപ്പോൾ നാഥനരുൾ ചെയ്തു
“ഏതു കല്പനകൊണ്ടതു ദോഷമായ്       45
പുറത്തുള്ളതുകൊണ്ടൊരു ദോഷത്തിൻ
കറ ദേഹിക്കു വരുവതല്ലഹോ       46
ഉള്ളിൽ നിന്നുള്ള ദോഷമലത്തിനു
ക്ഷാളനംകൊണ്ടു ശുദ്ധിയുണ്ടാകുമോ?       47
നാട്ടാചാരത്തെ ഏറ്റവും വർദ്ധിച്ച്

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/57&oldid=216134" എന്ന താളിൽനിന്ന് ശേഖരിച്ചത്