നിൻ തിരുവടി സമ്മോദം വാഴേണം 16
അതിനാൽ മമ ചിത്ത സമ്പൂർണ്ണത
അതല്ലാതൊരു ശ്രദ്ധയിനിക്കില്ല 17
ഞാൻ നശിക്കിലും നീ സ്വസ്ഥനെങ്കിലോ
ആ നാശത്തിലുമനാശയാകം ഞാൻ 18
ഇതമ്മയുണർത്തിച്ചു സന്തോഷിച്ചു.
പുത്രനെപ്പിന്നെക്കണ്ടു പലവട്ടം 19
പുലർകാലത്തിൽ കുലുങ്ങി ഭൂതലം
മാലാഖാമാരിറങ്ങിയതുനേരം 20
നന്മുഖപ്രഭു മിന്നതുപോലെ
നിർമ്മലവെളുപ്പുള്ള കുപ്പായവും 21
കലഴിയുടെ അടപ്പു നീക്കുമ്പോൾ
മേല്ക്കല്ലിന്മീതെയിരുന്നു കാത്തൊരു 22
കാവൽക്കാരതിനാൽ ഭയപ്പെട്ടു
ജീവൻ പൊയ്പോകുമിപ്പോളെന്നപോലെ 23
അവിടുന്നവരോടിഭ്രമത്താലെ
അവസ്ഥ പട്ടക്കാരോടറിയിച്ചു 24
അവർകൂടി വിചാരിച്ചുവെച്ചുടൻ
കാവൽക്കാർക്കു ദ്രവ്യം കൊടുത്തിട്ട് 25
അവസ്ഥയിതു മിണ്ടരുതെന്നവർ
അപേക്ഷിച്ചതിനുപായം ചൊന്നിത് 26
അന്നു നിങ്ങളുറങ്ങും സമയത്തിൽ
വന്നു ശിഷ്യർ ശവം കട്ടുകൊണ്ടുപോയ് 27
എന്നു ലോകരോടൊക്കെപ്പറയണം
എന്നപോലവർ നടത്തി വേളുസം 28
കല്ലറയ്ക്കുള്ളിലിരുന്ന ശരീരത്തെ
കല്ലിൻമീതവർ കാത്തിരിക്കും വിധേ 29
കള്ളന്മാരതു കട്ടെന്നു ചൊല്ലിയാൽ
ഉള്ളതെന്നു കേൾക്കുന്നവർക്കു തോന്നുമോ? 30
മഗ്ദലെത്താ പുലരുന്നതിൻ മുമ്പേ
എത്തി കല്ക്കുഴി നോക്കുന്ന തൽക്ഷണം 31
കല്ലടപ്പു നീക്കിയതും കണ്ടപ്പോൾ
കാലം വൈകാതെയോടിപ്പോയാനവൾ 32
വാർത്ത കേപ്പായോടും, യോഹന്നാനോടും