ബുദ്ധിധ്യാനവും ചിത്തരസങ്ങളും
പ്രധാനഗുണമിഛിക്കും സന്തതം 29
ഭൂലോകം പ്രതിയിച്ഛ ഒരിക്കലും
ഉള്ളിൽ പൂകാതെ വാണു തപസ്വിനി. 30
മൂന്നുവയസ്സിൻ കാലം കഴിഞ്ഞപ്പോൾ
അന്നോറശലം പള്ളിയിൽ പാർത്തവൾ 31
പിതാക്കന്മാരെ ചിന്തിക്കാതെ സദാ
ശാസ്ത്രത്തിങ്കലുറപ്പിച്ചു മാനസം 32
അല്പഭക്ഷണം ദേവജപം തപ-
സ്തെപ്പോഴുമിവ വൃത്തികളയാതെ 33
ഉറക്കത്തിലും മനസ്സും ബുദ്ധിയും
ഉറക്കത്തിന്റെ സുഖമറിയാതെ 34
ദൈവമംഗലം ചിന്തിച്ചും സ്നേഹിച്ചും
ജീവിതം കഴിച്ചീടുമാറായതു 35
പുണ്യവാസത്തിൽ മാലാഖമാരുടെ
ശ്രേണി നിയതം കന്നിയെ സേവിക്കും; 36
ശാസ്ത്രത്തിന്നുടെ പൊരുൾ തിരിച്ചിടും
ഉത്തരലോകേ വാർത്തയറിയിക്കും 37
ആദത്തിന്നുടെ ദോഷമൊഴിപ്പാനായ്
യൂദജന്മത്തിൽ ജനിപ്പാൻ തമ്പുരാൻ 38
മുമ്പിൽ ദിവ്യന്മാരോടരുൾ ചെയ്തപോൽ
കല്പിച്ചു കാലമൊട്ടു തികഞ്ഞത് 39
തമ്പുരാനെ ഈ ഭൂമിയിൽ കാൺമതി
ന്നുപായമത്രേ വന്നിവയെന്നതും 40
സത്യവാർത്തകളറിയിക്കും വിധൌ
ചേതസി ദാഹമുജ്ജ്വലിക്കും സദാ 41
ശക്തിയേറിയ തീയിലനന്തരം
ഘൃതം വീഴ്ത്തിയാൽ കത്തുമതുപോലെ 42
വന്നരുളുക ദൈവമേ! താമസം
നീങ്ങുവാനാനുഗ്രഹിക്ക സത്വരം 43
ഗുണമൊന്നും നീയല്ലാതെയില്ലല്ലോ.
പുണ്യം കൂട്ടുവാൻ വന്നരുളേണമേ! 44
പ്രാണപ്രാണൻ നീ സർവ്വമംഗല്യമേ!
പ്രാണേശാ എന്നെവന്നാശ്വസിപ്പിക്ക 45
താൾ:Puthenpaana.djvu/21
Jump to navigation
Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
19
