താൾ:Puthenpaana.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
18
മൂന്നാം പാദം
 

മാനുഷകുലശ്രേഷ്ഠ രത്നമിത്
തിന്മയറ്റ ഗുണഗണശാലിനി       12
ദുർലോകത്തിന്നപജയകാരണം
സ്വർലോകത്തിനു മാന്യമാം സ്ത്രീവര,       13
കറയറ്റ നൈർമ്മല്യം ധരിച്ചവൾ
നിറവുള്ള ധർമ്മങ്ങടെ ഭോജനം       14
ജനിച്ചന്നേ സമ്പൂർണ്ണ ചന്ദ്രൻ പോലെ
മനോജ്ഞപ്രഭ വീശിത്തുടങ്ങിയാൾ       15
പാപത്തിന്നുടെ നിഴലും തൊട്ടില്ല
തമ്പുരാനിഷ്ടപുണ്യമെല്ലാമുണ്ട്       16
ജന്മദോഷ നിഴൽപോലും തീണ്ടാതെ
നന്മയിൽ മുളച്ചുണ്ടായ നിർമ്മല       17
റൂഹാദക്കുദശയവളെയുടൻ
മഹാസ്നേഹത്താലലങ്കരിച്ചത്.       18
ആത്മാവിന്നുടെ സാമർത്ഥ്യമായവ
സമ്മതിച്ചുകൊടുത്തു പ്രിയത്തോടെ       19
മാലാഖമാർക്കും മാനുഷർക്കുമുള്ള
ആത്മപുഷ്ടിയിതിനോടൊത്തുവരാ       20
പുത്രൻ തമ്പുരാൻ ജനനിയാകുവാൻ
മർത്ത്യരത്നത്തെവരിച്ചുകൈക്കൊണ്ടു       21
ബാവാ പുത്രിയിവളെന്നതുപോലെ
സർവ്വത്തേക്കാളുമേറെ സ്നേഹിച്ചിതു       22
മാലാഖമാരിൽ പ്രധാനികളവർ
വേലയ്ക്കു നില്‌പാനേറെയാഗ്രഹിച്ചു       23
ഗൗറിയേലിന്റെ തമ്പുരാൻ കൽപ്പിച്ചു
സ്വർന്നിധിയാമ്മറിയത്തെ കാപ്പാനായ്!       24
സർവ്വഭൂതരുമാദരിപ്പാനായി;
മറിയമെന്ന നാമധേയമിത്       25
ത്രിലോകത്തിലും പുജ്യമാം നാമത്തെ
കല്പിച്ചു പേരുമിട്ടു സർവേശ്വരൻ       26
ജനിച്ചന്നേ തികഞ്ഞു ബുദ്ധിപ്രഭ
മാനസത്തെ നടത്തും യഥോചിതം       27
അങ്ങപേക്ഷയ്ക്കു ലാക്കിതു തമ്പുരാൻ
അങ്ങേയ്ക്കിഷ്ടമിതങ്ങേ പ്രമാണമാം       28

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/20&oldid=215879" എന്ന താളിൽനിന്ന് ശേഖരിച്ചത്