താൾ:Puthenpaana.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
17
 

നീക്കു താമസം പാർക്കാതെ വേദന
പോക്കിക്കൊള്ളുക വേഗമെന്നാരവർ       94


രണ്ടാം പാദം സമാപ്തം


മൂന്നാംപാദം

ജന്മദോഷം കൂടാതെ ദേവമാതാവുത്ഭവിച്ചു പിറന്നതും താൻ പള്ളിയിൽ പാർത്തു കന്യാവ്രതവും, നേർന്നുകൊണ്ടു കർത്താവിന്റെ മനുഷ്യാവതാരത്തെ എത്രയും ആശയോടുകൂടെ പ്രാർത്ഥിച്ചതും, ഈ കന്യാസ്ത്രീയുടെ വിവാഹനിശ്ചയത്തിനുവേണ്ടി ദൈവനിയോഗത്താൽ യൗസേപ്പുപുണ്യവാന്റെ വടി കിളുർത്തതും അവരുടെ പുണ്യവിവാഹവും കന്യാസ്ത്രീ തന്റെ ഉത്തമ ഭർത്താവോടുകൂടെ നസ്രസ്സിൽ പോയതും.

പുഷ്പം മുമ്പിൽ പിന്നെയുണ്ടാകും ഫലം
വൃഷ്ടിക്കു മുമ്പിൽ മേഘമുണ്ടായ് വരും,        1
സൂര്യാഗ്രേസര പ്രത്യുഷഃനക്ഷത്രം
വരും നേരമഹസ്സടുക്കും ദ്രുതം        2
കാലത്തിന്നുടെ മദ്ധ്യമടുത്തപ്പോൾ
ഭൂലോകത്തിനു രക്ഷയുദിപ്പാനായ്        3
വെളിച്ചമേറും നക്ഷത്രമെന്നപോൽ
തെളിവോടിങ്ങുദിച്ചു കന്യാമണി        4
വെന്തഭൂമിക്കു ശീതവർഷത്തിനായ്
അത്യന്തഗുണവാഹമേഘമിത്       5
ഉത്തമഫലം പൂവിനുണ്ടാകുവാൻ
ചിത്താപഹാര രൂപ പുഷ്പമീതേ        6
ദേവസൂര്യനുദിപ്പാനവനിയിൽ
ദേവാനുഗ്രഹ താരമുദിച്ചത്        7
രാജരാജൻ ധരേ എഴുന്നെള്ളുവാൻ
രാജസിംഹാസനം പണിയിച്ചത്        8
രാജമുഷ്കരത്വത്തിന്നടുത്തൊരു
രാജധാനി പണിചെയ്തു ശോഭയിൽ {{line|9}
സർവ്വദോഷത്താൽ വലയും മർത്ത്യരെ
സർവ്വദോഷമകറ്റി രക്ഷിച്ചീടാൻ        10
സർവ്വേശൻ നരനാവാൻ ജനനീയായ്
സർവ്വനിർമ്മല കന്നി പിറന്നത്.        11

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/19&oldid=216781" എന്ന താളിൽനിന്ന് ശേഖരിച്ചത്