നേരെ ചൊല്ലിക്കീഴാക്കിയവനിവൻ 79
കുരിശിൻമേൽ പതിക്ക മടിയാതെ
കാര്യക്കാരനതുകേട്ടു ശങ്കിച്ചു 80
കുറ്റമില്ലാത്തവനുടെ ചോരയാൽ
കുറ്റമില്ലെനിക്കെന്നുരചെയ്തവൻ 81
കഴുകി കയ്യും യൂദരതുകണ്ടു
പിഴയെല്ലാം ഞങ്ങൾക്കായിരിക്കട്ടെ. 82
എന്നു യൂദന്മാർ ചൊന്നതു കേട്ടപ്പോൾ
അന്നേരം പീലാത്തോസും കാര്യക്കാരൻ 83
കുരിശിലിപ്പോളീശോയെ തൂക്കുവാൻ
വൈരികൾക്കനുവാദം കൊടുത്തവൻ 84
വലിയ തടിയായ കുരിശ്
ബലഹീനനീശോയെയെടുപ്പിച്ചു 85
ഉന്തിത്തള്ളി നടത്തി മിശിഹായെ
കുത്തി പുണ്ണിലും പുണ്ണു വരുത്തിനാർ 86
ചത്തുപോയ മൃഗങ്ങളെ ശ്വാക്കൾപോൽ
എത്തി വൈരത്താൽ മാന്തുന്നു നുള്ളുന്നു 87
പാപികൾ ബഹുമത്സരം കൃച്ഛ്റങ്ങൾ
കൃപയറ്റവർ ചെയ്യുന്ന നവധി 88
അതു കണ്ടിട്ടു സ്ത്രീകൾ മുറയിട്ടു
സുതാപമീശോ കണ്ടരുളിച്ചെയ്തു 89
എന്തേ? നിങ്ങൾ കരയുന്നു. സ്ത്രീകളെ
സന്തതിനാശമോർത്തു കരഞ്ഞാലും 90
സങ്കടംകൊണ്ടു കരയേണ്ട
തന്റെ തന്റെ ദോഷങ്ങളെയോർത്തിട്ടും 91
നിങ്ങടെ പുത്രനാശത്തെ ചിന്തിച്ചും
നിങ്ങൾക്കേറിയ പീഡയ്ക്കവകാശം 92
ഒരു സ്ത്രീയപ്പോൾ ശീലയെടുത്തുടൻ
തിരുമുഖത്തിൽ ശുദ്ധിവരുത്തി നാൾ 93
ശീല പിന്നെ വിരിച്ചുടൻ കണ്ടപ്പോൾ
ശീലയിൽ തിരുമുഖരൂപമുണ്ട് 94
ഇതുകണ്ടവർ വിസ്മയം പൂണ്ടുടൻ
അതിന്റെ ശേഷം സർവ്വദയാപരൻ 95
വലിഞ്ഞുവീണു ഗാഗുൽത്താമലയിൽ
താൾ:Puthenpaana.djvu/85
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
83
