താൾ:Puthenpaana.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
82
പതിനൊന്നാം പാദം
 

ആശപൂണ്ടു പീലാത്തോസ് ചെന്നപ്പോൾ       62
ലേശാനുഗ്രഹം കൂടാതെ പിന്നെയും
നീചഘാതക യൂദരു ചൊല്ലിനാർ       63
“കുരിശിൽ തൂക്കുകെ” അതിനുത്തരം
കാരണം കണ്ടില്ലെന്നു പീലാത്തോസും       64
എന്നതുകേട്ടു യൂദരുരചെയ്തു.
(അന്നേരം സകലേശനു കുറ്റമായ്       65
തമ്പുരാൻ പുത്രനാകുന്നിവനെന്നു
തമ്പുരാനെ നിന്ദിച്ചു പറഞ്ഞിവൻ       66
ഇമ്മഹാ നിന്ദവാക്കു പറകയാൽ
തൻമൂലം മരണത്തിന് യോഗ്യനായ       67
ഇങ്ങനെ യൂദർ ചൊന്നതു കേട്ടപ്പോൾ
അങ്ങു പീലാത്തോസേറെശ്ശങ്കിച്ചവൻ       68
ഉത്തമന് മിശിഹായോടു ചോദിച്ചു
(ഉത്തരമൊന്നും കേട്ടില്ല. തൽക്ഷണം)       69
എന്നോടെന്തിനിപ്പോൾ നീ പറയാത്തത്
നിന്നെക്കൊല്ലിക്കാൻ മുഷ്ക്കരൻ ഞാൻ തന്നെ       70
വീണ്ടും നിന്നെയയക്കാനും ശക്തൻ ഞാൻ
രണ്ടിനും മുഷ്ക്കരമെനിക്കുണ്ടല്ലോ       71
എന്നറിഞ്ഞു നീ എന്നോടു നേരുകൾ
ചൊല്ലിക്കൊള്ളുകയെന്നു പീലാത്തോസും       72
അന്നേരം മിശിഹായരുൾച്ചെയ്തു:
“തന്നു മേൽനിന്നു നിനക്കു മുഷ്ക്കരം       73
അല്ലെങ്കിലൊരു മുഷ്ക്കരത്വം വരാ
എല്ലാം മുന്നെയറിഞ്ഞിരിക്കുന്നു ഞാൻ       74
അതുകൊണ്ടെന്നെ ഏല്പിച്ചവരുടെ
വൃത്തിക്കു ദോഷമേറുമെന്നീശോ താൻ       75
കാര്യക്കാരനയക്കാൻ മനസ്സത്
വൈരികൾ കണ്ടു നിലവിളിച്ചത്:       76
“കേസർ തന്റെ തിരുവുള്ളക്കേടതും
അസ്സംശയം . നിനക്കുവരും ദൃഢം       77
അയ്യാളല്ലാതെ രാജൻ നമുക്കില്ല
ആയങ്ക ചുങ്കമിവൻ വിരോധിച്ചു       78
താൻ രാജാവെന്നു നടത്തി ലോകരെ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/84&oldid=216345" എന്ന താളിൽനിന്ന് ശേഖരിച്ചത്