Jump to content

താൾ:Puthenpaana.djvu/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
18
പതിമൂന്നാം പാദം
 


നിങ്ങൾ വന്നതു കാര്യമറിഞ്ഞു ഞാൻ,
നിങ്ങൾ പേടിച്ചീടേണ്ട മാലാഖ ഞാൻ
നിങ്ങടെ മനോ ശ്രദ്ധയതുപോലെ
ഭയം നീക്കി വന്നിങ്ങു നോക്കിക്കൊൾവിൻ,
അയ്യാളീസ്ഥലത്തില്ല, ജീവിച്ചത്
ഗ്ലീലായിൽ നിങ്ങളയാളെക്കണ്ടീടും
ചൊല്ലുവിൻ നിങ്ങൾ സത്യമറിഞ്ഞീടാം
അക്കാലമവിടെന്നു നടന്നവർ
പോകുന്നവഴി കണ്ടുമിശിഹായെ
സത്യമായരുൾ കേട്ടറിഞ്ഞാരവർ
ആ സ്ത്രീകൾ തൃക്കാൽ നമസ്ക്കരിച്ചുടൻ
അന്നേരമരുളിച്ചെയ്തു “ഗ്ലീലായിൽ
ചെന്നറിയിപ്പിനെന്റെ ശിഷ്യരോടും
അവിടെയെന്നെക്കണ്ടിടും നിർണ്ണയം
അവരായതു ചെന്നറിയിച്ചപ്പോൾ
“ഭ്രാന്തുചൊന്നിവരെന്നു ശിഷ്യർ ചൊല്ലി
മാനസത്തിലും വിശ്വാസം പൂക്കില്ല”
അന്നു രണ്ടു ശിഷ്യന്മാർ പുറപ്പെട്ടു
ചെന്നുകൊള്ളുവാനമ്മാവോസ് കോട്ടയ്ക്കൽ
പോകുന്നേരം മിശിഹാടെ വാർത്തകൾ
ആകെത്തളങ്ങളില്പേശി വഴിയതിൽ
അന്നേരം മിശിഹാ വഴിപോക്കനായ്
ചെന്നവരോടുകൂടെ നടന്നു താൻ
ചോദിച്ചു “നിങ്ങളെന്തുപറയുന്നു
ഖേദവും നിങ്ങൾക്കെന്തെന്നു ചൊല്ലുവിൻ
എന്നു നാഥനവരതിനുത്തരം
ചൊന്നു. “താനിഞ്ഞില്ലയോ വാർത്തകൾ
ഈശോയെന്നയാൾ നായക്കാരൻ,
ആശ്ചര്യവാക്കു സുവൃത്തിയുള്ളവൻ
പൈശൂന്യജനം തൂക്കി കുരിശതിൽ
മിശിഹായയ്യാളെ നാം പാർത്തിത്
താനീലോകരെ രക്ഷിക്കുമെന്നോരു
മാനസാഗ്രഹം പുക്കു വഴിപോലെ
മൂന്നാം നാളിൽ മരിച്ചാലുയിർക്കും ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/98&oldid=216022" എന്ന താളിൽനിന്ന് ശേഖരിച്ചത്