താൾ:Puthenpaana.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
44
ആറാം പാദം
 

തൽക്ഷണം കടൽക്കോപമടക്കി താൻ
രക്ഷാനാഥൻ മിശിഹായുടെ വാക്കിനാൽ
അക്ഷോഭ്യം പോലടങ്ങി കടലപ്പോൾ
വിസ്മയം പൂണ്ടു വാഹനലോകരും
വിശ്വനാഥൻ കരക്കിറങ്ങിയപ്പോൾ
പിശാചുക്കളാൽ പീഡിതനെ കണ്ടു
പിശാചുക്കളും തന്നോടപേക്ഷിച്ചു
“തമ്പുരാന്റെ പുത്രൻ മിശിഹായെ നീ
വൻപാ ഞങ്ങളെ ശിക്ഷിക്കല്ലെയെന്ന്
ഇങ്ങനെ പിശാചുക്കൾ പറഞ്ഞപ്പോൾ
“വാങ്ങുവിനെ” ന്നവരോടരുൾ ചെയ്തു
കല്പനയതുകേട്ടു പിശാചുക്കൾ
തല്പരനോടപേക്ഷിച്ചു ചൊല്ലിനാർ
“നിന്നുകൂടാ മനുഷ്യരെങ്കിലോ
പന്നിക്കൂട്ടത്തിൽ പോകാൻ കല്പിക്കണം.
പോകയെന്നനുവാദം കൊടുത്തപ്പോൾ
പുക്കുപന്നിയശേഷവും കൊന്നുടൻ
പോർക്കു പാലന്മാരോടിവന്ന ക്ഷണം
പോർക്കശേഷം നശിച്ചെന്നു ചൊല്ലിനാർ
എന്നാൽ നായകൻ മുൻപേയറിഞ്ഞത
അന്നവർക്കനുവാദം കൊടുത്തിത്
മാനുഷരോടും വൻ സർവ്വത്തോടും
ദീനരായ പിശാച് ഗണങ്ങൾക്ക്
പൈശൂന്യമവർക്കുണ്ടെന്നറിയിപ്പാൻ
മിശിഹായനുവാദം കൊടുത്തിത്
അപ്പുരിയതിൽ പാർത്തിരിക്കും വിധൗ
ആൾപ്പെരുപ്പത്താൽ കൂടിയ യോഗത്തിൽ
സർവ്വാംഗം വാതമുള്ള വ്യാധികനെ
പര്യങ്കത്തിന്മേൽ വച്ചുകൊണ്ട്വന്നപ്പോൾ
തൻ തിരുമുമ്പിൽ കൊണ്ടു വന്നീടുവാൻ
ചിന്തിച്ചാവതില്ലാൾപ്പെരുപ്പം കൊണ്ട്
എന്നാൽ മേൽപ്പുര നീക്കിതിരുമുമ്പിൽ
അന്നാരോഗിയെ വെച്ചപേക്ഷിച്ചവർ
ആത്മദോഷത്താൽ വന്ന രോഗമിത്

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/46&oldid=215923" എന്ന താളിൽനിന്ന് ശേഖരിച്ചത്