വൃദ്ധത പുക്കിരിപ്പതറിവല്ലോ?
വാർദ്ധക്യത്തിങ്കൽ ഗർഭം ധരിച്ചിട്ടു 38
മാസമാറായി മച്ചിപേരെങ്കിലും
അസാദ്ധ്യകാര്യം സർവ്വേശനില്ലല്ലോ 39
മാലാഖായതുണർത്തിച്ചതുനേരം
കാലം വൈകാതെ കന്യകയരുൾ ചെയ്തു 40
"ദേവനു ദാസിയാകുന്നു ഞാനിതാ!
ദേവനിഷ്ടം പോലെയേനിക്കാകട്ടെ" 41
അൻപോടിങ്ങനെ കന്യക ചൊന്നപ്പോൾ
തമ്പുരാൻ റൂഹാ കന്യാമണിയുടെ 42
ഉദരത്തിലതിശുദ്ധ രക്തത്താൽ
സുദേഹം നിർമ്മിച്ചുണ്ടാക്കി സത്വരം 43
സർവ്വബോധം നിറഞ്ഞൊരാത്മാവിനെ
സർവ്വേശൻ നിർമ്മിച്ചാദേഹേ പൂകിച്ചു 44
പുത്രൻ തമ്പുരാൻ കന്യാമണിയുടെ
പുത്രനായിയെടുത്തു മനുസുഖം 45
ആത്മാവു ദേഹമായുസാൽ വർദ്ധിച്ചു
ആത്മനാഥനുമിങ്ങനെ കർത്ത്യനായ് 46
പുത്രൻ തമ്പുരാൻ രണ്ടുമെടുത്തിങ്ങു
പുത്രരായ നരാദിയെ രക്ഷിപ്പാൻ 47
ദേവമർത്ത്യസ്വഭാവമെടുത്തിതു
ദേവമാനുഷനായിയാളിങ്ങനെ 48
സാദരം തന്നിളയമ്മേക്കാൺമാനായ്
സാദേവമാതൃകന്യക യാത്രയായ് 49
ഗ്ലീഗ്ലീലാപ്പർവ്വതം കടന്നെഴുന്നെള്ളി
ഗ്ലീലാചന്തയിൽ സ്കറ്യാഗൃഹംപുക്ക് 50
അമ്മകന്നി, ഇളയമ്മെയക്കണ്ടുടൻ
"ശ്ലാമ്മ" ചൊല്ലിയണഞ്ഞു തഴുകിനാൾ 51
സ്വസ്തിചൊന്നതുകേട്ടൊരേലീശുവ
സന്തോഷാൽ പരിപൂർണ്ണത പ്രാപിച്ചു 52
റൂഹാദക്കുദിശായുമതുനേരം
രഹസ്യവിധമെല്ലാമറിയിച്ചു 53
സത്യമേലീശ്വ ഗർഭത്തിലെ പ്രജ
അത്യന്തം തെളിഞ്ഞാടിച്ചാടിക്കൊണ്ട് 54
താൾ:Puthenpaana.djvu/28
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു