താൾ:Puthenpaana.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദുഷ്കരന്മാരെത്താഴ്ത്തി, താണോർകളെ
സല്കരിച്ചങ്ങുയർത്തി സർവ്വേശ്വരൻ
ക്ഷുത്തുൾള്ളോ‍കൾക്കു സംപൂർണ്ണം നൽകി താൻ
വിത്തമുള്ളോരെ ശൂന്യരായും വിട്ടു
മുൻപാരറിവാളരോടരുൾചെയ്ത പോൽ
തമ്പുരാൻ വിശ്വാസഭക്തനാം
താതനാകുമൗറാഹാത്തിനും തന്റെ
സന്തതി ശുഭന്മാർക്കും മനോഗുണം
ദാഹിച്ചു തൻ ദയാവിനെയോർത്തോരു
ദാസനാമിസാറായേലെപ്പാലിപ്പാൻ
അന്തമില്ലാത്ത തന്റെ ദയാവിനാൽ
സന്തതിയായി വന്നു ജനിച്ചു താൻ
ഇസ്തുതി ചൊല്ലിയേറ്റം തെളിഞ്ഞമ്മ
സത്വരമിളയമ്മയോടൊന്നിച്ചു
പലനാൾ കുടിപാർത്താളവിടത്തിൽ
ഫലമേറ്റമതിനാലുണ്ടായതു
സൂര്യനാലിരുൾ നീങ്ങി തെളിഞ്ഞുപോം
തീയടുക്കയാൽ ശീതമകന്നുപോം
എന്നതുപോലെ ജന്മദോഷത്തിരുൾ
നീങ്ങിയുമ്മായൂദരവസ്ഥ സൂര്യനാൽ
യോഹന്നാനിൽ നിറച്ചിതു റൂഹായും
സ്നേഹമാതാസുതനുടെ ശക്തിയാൽ
ആ വീട്ടിലുള്ള ശീതളം നീക്കിയിട്ടു
ദേവപ്രിയ പ്രകാശമുദിപ്പിച്ചു
സ്വർന്നിധിയുമവിടത്തിരിക്കുമ്പോൾ
എന്നാലാവീട്ടിൽ ദാരിദ്ര്യമുണ്ടാമോ
മൂന്നുമാസമാവിടെയിരുന്നിട്ടു
കന്യാസ്വാലയം പ്രതിയെഴുന്നള്ളി
അർക്കൻ മേഘത്തിൽ പുരിക്കും വിധൌ
പ്രകാശമതിനിന്നുണ്ടാക്കുമെന്ന പോൽ,
സൂര്യൻ പോലെ മനോഹരശോഭയും
ഭാരംകൂടാതൊരുദരവൃത്തിയും
ഉമ്മാ തന്നിലിക്ഷണമുണ്ടായ
ക്രമത്താലെ പ്രജ വളർന്നിങ്ങനെ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/30&oldid=167301" എന്ന താളിൽനിന്ന് ശേഖരിച്ചത്