Jump to content

താൾ:Puthenpaana.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
അഥവാ
രക്ഷാകരവേദ കീർത്തനം
ഒന്നാം പാദം


ദൈവത്തിൻറെ സ്ഥിതിയും താൻ ആകാശവും ഭൂമിയും സൃഷ്ടിച്ചതും, ദൈവദൂതന്മാരെ സൃഷ്ടിച്ചശേഷം അവരിൽ ചിലർ പിഴച്ചുപോയതും അതിനാൽ അവരെ ശിക്ഷിച്ചതും, മനുഷ്യസൃഷ്ടിയും, ആദിമാതാപിതാക്കന്മാരെ ചതിപ്പാൻ സർപ്പത്തിൻറെ വേഷം ധരിച്ചുകൊണ്ട് ഹാവായുടെ പക്കൽ ചെന്നതും.....

ആദം ചെയ്ത പിഴയാലെ വന്നതും,
ഖേദനാശവും രക്ഷയുണ്ടായതും,        1
ശിക്ഷയാംവണ്ണം ചൊല്ലുന്നു സത്വരം
സൂക്ഷ്മമാം കഥ കേൾക്കേണമേവരും,       2
എല്ലാം മംഗളകാരണ ദൈവമേ!
നല്ല ചിന്തകളുദിപ്പിക്കേണമേ.       3
ജന്മദോഷമൊഴിച്ചു രക്ഷിച്ചൊരു
നിർമ്മലനീശോ കാരുണ്യമേകണം.       4
അമ്മ കന്യകേ, ശുദ്ധ ശോഭാനിധേ,
ഏൻമനസ്തമസ്സൊക്കെ നീക്കേണമേ       5
വാനവർ നിവിയന്മാർ ശ്ലീഹന്മാരും,
വാനിതിൽ വിളങ്ങും പുണ്യവാളരും       6
വന്നിനിക്കു സഹായമായുള്ളിലെ,
മന്ദം നീക്കി വെളിവുദിപ്പിക്കേണം.       7
സത്യമിങ്ങറിയിച്ച ഗുരുവരൻ,
മാർത്തോമ്മായേ! സഹായമേകണമേ!       8
ഇത്ഥം കേരളസത്യവേദികളെ
നിത്യം ചിന്തയാൽ പാലനം ചെയ്യുന്ന       9
റമ്പാന്മാരുടെ സഞ്ചയശോഭനൻ,
മേൽപ്പട്ടത്തിനലങ്കാര വർദ്ധനൻ,       10

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/7&oldid=215728" എന്ന താളിൽനിന്ന് ശേഖരിച്ചത്