തലശ്ശേരി രേഖകൾ/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
തലശ്ശേരി രേഖകൾ (1796)
ഭാഗം III: 1001-1429


[ 516 ] 1001 J

1258 മത കൊട്ടയത്ത മൂപ്പരാജാവ എഴുതിയ തരക പെർപ്പ ഗണപതിയാട്ട നമ്പിയ‌്യാര
കണ്ട. എന്നാൽ 973 മതിൽ നിട്ടു പ്രവൃത്തിഇൽ നിന്ന എടുത്ത മുതലും കണക്കും
കൊട്ടയത്ത കച്ചെരിയിൽ കയിതെരി അമ്പുവിന്റെ കയി ആയി ബൊധിപ്പിക്ക തക്കവണ്ണം
രണ്ട തരകു മുൻമ്പെ എഴുതിഅല്ലൊ. കൊമ്പിഞ്ഞലെക്ക ബൊധിപ്പിക്കെണ്ടുന്ന
ഉറപ്പികയും കണക്കും ബൊധിപ്പിക്കെണ്ടുന്നതിന ഇത്ര തരക യെഴുതണമെന്നുള്ള
നിശ്ചയം നിണക്കുണ്ടാ ഇരിക്കുമെല്ലൊ. നമുക്കതിന്റെ പട്ടൊല ഇവിടെ കാമാനും
ഇല്ല. എനി എങ്കിലും ആ ഉറുപ്പികെയും കണക്കും അമ്പുവിന്റെ കയി ആയി
ബൊധിപ്പിക്കാമെന്നുണ്ടെങ്കിൽ താമസിയാതെ ബൊധിപ്പിക്കണം. എന്നാൽ കൊല്ലം 974
മത കന്നിമാസം 27 നു ഇങ്കിരിയസ്സ കൊല്ലം 1798 മത നൊവെമ്പർമാസം 2 നു പെർപ്പാക്കി
കൊടുത്തത.

1002 J

1259 മത മഹാരാജശ്രീ കവാട സായിവ അവർകളെ സന്നിധാനത്തിങ്കലെക്ക
കല്പനപ്രകാരം കൊല്ലം 974 മത തുലാമാസം 8 നു കീഴപ്പറമ്പിൽ കുഞ്ഞിക്കലന്തന്നെ
കൂട്ടിക്കൊണ്ടവരുവാൻ പൊയി 6 നു കുഞ്ഞിക്കലന്തനുമായി കണ്ട കുഞ്ഞിക്കലന്തൻ
കൊഴിക്കൊട്ടന്ന കട്ട കളവിന്റെ അവസ്ഥകൊണ്ട പറഞ്ഞത. ദൊറൊഖ ചന്ദ്രയ്യൻ
എഴുതികൊടുത്തത. കൊഴിക്കൊട്ടന്ന രാജശ്രീ മനുക്രീപ്പ സായിവ അവർകളെ വീട്ടിന്ന
കവർന്നുകൊണ്ട പൊവാൻ കച്ചെരീലെ മാസപ്പടിക്കാരൻ പൊലനാട്ട കാട്ടപറമ്പത്ത
രാരപ്പുണ്ണി വരിക്കാട്ട ഉണ്ണീരി നായര അവിടത്തെ എതാനും ആളുകളെയും കൂട്ടിക്കൊണ്ട
കൊഴിക്കൊട്ടെക്ക ചെല്ലണമെന്നും ഒരു മാർഗ്ഗകാരന്റെ വീട്ടിൽ പെരുത്ത പൊന്ന
ഉണ്ടെന്നും അത രാക്കുറ്റിൽ കടന്ന എടുത്തകൊണ്ടു പൊരാമെന്നുംവെച്ച രാരപ്പുഉണ്ണി
ഉണ്ണീരിനായർക്ക എഴുതി അയച്ച എഴുത്തുംകൊണ്ട കുഞ്ഞിക്കലന്തെന്റെ പീടിയക്കൽ
ഉണ്ണീരി നായര ചെന്ന രാരപ്പുണ്ണി എഴുതിയ എഴുത്ത കുഞ്ഞിക്കലന്തിന്റെ പക്കൽ
കൊടുത്ത എതാനും ആളെകൂടി അയക്കെണമെന്ന ഉണ്ണീരിനായര പറഞ്ഞാറെ
കുമ്പഞ്ഞി എജമാനൻമ്മാരെ മുതല കവരാൻ കുഞ്ഞികലന്തൻ ആളെ അയക്ക ഇല്ല
എന്നും കുമ്പഞ്ഞി എജമാനൻമ്മാര ദെഷിച്ചാൽ രാജ്യത്ത ഇരുന്ന പൊറുക്ക ഇല്ല എന്ന
കുഞ്ഞികലന്തൻ ഉണ്ണീരി നായരൊട പറെഞ്ഞ അയക്കയും ചെയ്തു. എന്നാറെ ഉണീരി
നായര കൊഴിക്കൊട്ടക്ക ചെല്ലാൻ താമസിച്ചാരെ പിന്നയും രാരപ്പുണ്ണി ഉണ്ണീരിനായർക്ക
ഇന്ന ആളെ കൂട്ടിക്കൊണ്ടു വരാഞ്ഞാൽ പിന്നെ ഇക്കാരിയം സാധിക്ക ഇല്ല എന്നും
പതിന്നാല പെട്ടി പൊന്നു ഉണ്ട എന്നും അതിൽ എഴ പെട്ടി കുഞ്ഞികലന്തനു തരാമെന്നും
എതാനും ആളെ കൂട്ടി അയക്കെണമെന്നും ഉണ്ണീരിനായര കുഞ്ഞികലന്തിനൊട പറെ
ഞ്ഞാരെ ഒരു പെട്ടിയും കുഞ്ഞിക്കലന്തനു വെണ്ട എന്നും ഒര ആളെ അയക്ക ഇല്ല
എന്നും കുഞ്ഞികലന്തൻ ഉണ്ണീരിനായരൊട പറെഞ്ഞാരെ അതിന്റെശെഷം ഉണ്ണീരി
നായരും പതിനെട്ട ആളുംകൂടി പൊകയും ചെയ്തു. അന്നതന്നെ കൊഴിക്കൊട്ടിന്ന
കവർന്നത മന്താര എന്ന പറെയുന്ന മാപ്പളകുടി ഉണ്ട. അതിന്റെ പിറ്റെദിവസം ഉണ്ണീരി
നായര കുഞ്ഞിക്കലന്തിന്റെ അരിയത്ത ചെന്നുവെന്നും കൊഴിക്കൊട്ടന്ന കവർന്നതിൽ
എതും വാങ്ങീട്ട ഇല്ല എന്നും എടുത്തിട്ട ഇല്ല എന്നും ഒരുത്തൻ വല്ല കയ‌്യെറ്റം ചെയ്ത
വന്നാൽ പിടിച്ചു കൊടുക്കുന്നത മരിയാദ അല്ല എന്നും കുഞ്ഞിക്കലന്തൻ പറകയും
ചെയ്തു. ഇട്ടിരാരപ്പൻ നായരെ ഞാൻ പറെഞ്ഞ അയച്ചു. ഉണ്ണീരി നായരെ പിടിച്ചി
കൊണ്ടുവരുവാൻ ഇട്ടിരാരപ്പൻ നായര കുഞ്ഞിക്കലന്തനുമായി കണ്ട ഉണ്ണീരി നായരെ
പിടിച്ച ഇനിക്ക തരണമെന്ന ഇട്ടിരാരപ്പൻനായര കുഞ്ഞിക്കലന്തിനൊട പറെഞ്ഞു എന്നും
കുഞ്ഞിക്കലന്തൻ ഉണ്ണീരി നായർക്ക ഉമ്മാൻ അരി കൊടുത്ത അയക്കാമെന്നും [ 517 ] അരിയുംകൊണ്ട പൊകുന്ന വഴിക്ക പിടിക്കാമെന്ന കുഞ്ഞിക്കലന്തൻ ഇട്ടിരാരപ്പൻ
നായരൊട പറെഞ്ഞു എന്നും കുഞ്ഞിക്കലന്തനും ഇട്ടിരാരപ്പൻനായരുമാഇ പറെയു
ന്നത മന്താര എന്ന പറെയുന്ന മാപ്പള കെട്ട ഉണ്ണീരിനായരൊട പറെഞ്ഞു എന്നാരെ
ഉണ്ണീരി നായരും മന്താര എന്ന പറെയുന്ന മാപ്പളയും ഓടി പൊകയും ചെയ്തു എന്ന
കുഞ്ഞിക്കലന്തൻ എന്നൊട പറെഞ്ഞു. അന്നു ഉണ്ണീരി നായരെ പിടിച്ചി തരാത്തത
കുഞ്ഞിക്കലന്തിന്റെ പക്കൽ തെറ്റ തന്നെ എന്ന പറെഞ്ഞു. ഇപ്പൊൾ മന്താര എന്ന പറെ
യുന്ന മാപ്പള കുഞ്ഞിക്കലന്തിന്റെ സമീപം വന്നിട്ട ഉണ്ട എന്നും അവനെ നാല
ദിവസത്തിൽ അകത്ത പിടിച്ചു തരാമെന്നും അവനെ പിടിച്ച കുടുംമ്പൊൾ സായിവ
അവറകളെ സന്നിധാനത്തിങ്കലെക്ക കുഞ്ഞിക്കലന്തൻ വരാമെന്നും നിശ്ചയിച്ച എന്നൊട
പറെഞ്ഞു. കുഞ്ഞികലന്തൻ മുല്ല അല്ലികാന്റെ കയി പിടിച്ചിരിക്കുന്ന രാരപ്പ ഉണ്ണി
ഉണ്ണീരി നായരക്ക ഇക്കളവിന്റെ കാര്യത്തിന എഴുതികൊടുത്ത അയച്ച എഴുത്തിൽ ഒര
എഴുത്ത കൊഴിക്കൊട്ട കച്ചെരീലെക്ക കുഞ്ഞിക്കലന്തൻ ഒരാളെ പക്കൽ കൊടുത്തയച്ചത
കൊഴിക്കൊട്ടിന്ന തിരുമൊടെൻ പണിക്കരും വാവുകുട്ടിയും കല്ലങ്ങൽ കുഞ്ഞികൊരുവും
കുടി ആ എഴുത്ത കുഞ്ഞിക്കലന്തെന്റെ ആളൊട ഇവര മൂവരും കൂടി വാങ്ങി കച്ചെരീൽ
കൊടുക്കാമെന്ന വെച്ചുകൊണ്ടപൊയി കച്ചെരിഇൽ കൊടുത്തു എന്ന കുഞ്ഞിക്കലന്തൻ
അയച്ച ആളൊട പറെഞ്ഞു എന്നും കച്ചെരിയിൽക്കാണിക്കാതെ കണ്ട രാരപ്പുണ്ണീന
എഴുത്തുകാണിച്ചാരെ ഇവര മൂവ്വർക്കുംകൂടി അഞ്ഞുറ പണം രാരപ്പുണ്ണി കൊടുക്കുകയും
ചെയ്തു എന്ന കുഞ്ഞിക്കലന്തൻ എന്നൊട പറഞ്ഞ അവസ്ഥ ഇപ്രകാരമാകുന്നത. 10 നു
എഴുതിക്കൊടുത്തത. ദൊറൊഗ ചന്ദ്രയ്യൻ ഇങ്കിരിയസ്സ കൊല്ലം 1798 മത നൊവെമ്പർ
മാസം 5 നു പെർപ്പാക്കി കൊടുത്തത.

1003 J

1260 മത മഹാരാജശ്രീ കവാട സായിവ അവർകളെ സന്നിധാനത്തിങ്കലെക്ക ദൊ
റൊഖ ചന്ദ്രഅയ്യൻ എഴുതികൊണ്ടത. താമരച്ചെരി മാപ്പളമാര നമ്പൂരിമാരെ ഇല്ലം തീണ്ടി
തൊടുകയും പശുക്കളെ അറുക്കയും നായിമ്മാരെ വീട തീണ്ടി തൊടുകെയും അടിമ
പിടിക്കയും ഇപ്പ്രകാരം ഉള്ള അതിക്രമങ്ങൾ മാപ്പളമാര നമ്പൂരിമാരൊടും നായിമ്മാരൊടും
ചെയ്കകൊണ്ടു അവർക്ക സഹിച്ചുകൂടായ്കകൊണ്ടും താമരച്ചെരിക്കാര നമ്പൂതിരിമാരും
ചാത്ത മങ്ങലത്തകാര ചില നമ്പൂരിമാരും വെളെയാട്ടെരി കൊമൻ നായരുംകൂടി ചുര
ത്തിൻമെത്തൽ ചെന്ന പഴശ്ശിരാജാവുമായി കണ്ടു എന്നും പഴശ്ശിരാജാവിന പൊഴവായി
കർത്താക്കൻമാരും തിരുമുൽപ്പാടും പൊലനാട്ടകാരും എറനാട്ടകര മാപ്പളമാരെയും
താമരച്ചെരിക്കാര മാപ്പളമാരെയും അതിക്രമംകൊണ്ട പശുവിനും ബ്രാഹ്മണർക്കും
വഴിനടക്കയും കുടിൽ അടെച്ച കെടക്കാൻ അയക്ക ഇല്ല എന്നും മാപ്പളമാരൊട ഒന്ന
പരൂക്ഷിച്ച നൊക്കെണമെന്നും വെച്ച ഇവര എല്ലാവരുംകൂടി പഴശ്ശി രാജാവിന
എഴുതിഅയക്കകൊണ്ടും രാജാവ വൃശ്ചിക മാസം അഞ്ചാം തീയതിലകത്ത ചൊരം
കിഴിയുമെന്ന വർത്തമാനം കെട്ടു. രാജാവിനെ കൊണ്ടവരുവാൻ അത്രെ നമ്പൂരിമാരും
കൊമൻ നായരും ചൊരത്തിൽ മെത്തലെക്ക പൊയിരിക്കുന്നത. കൊമൻ നായരെ
കുടിഇരിപ്പിൽ ഇരുന്നുംകാണ്ട മാപ്പളമാര ഇപ്പ്രകാരം ചെയ്യുന്നതിന മാപ്പളമാർക്ക വഴങ്ങി
കൊമൻനായര ഇരിക്ക ഇല്ല എന്നും മാപ്പളയൊട ഒന്ന നൊക്കി പൊകെണമെന്നും
രാജാവൊട കൊമൻ നായര പറെഞ്ഞപ്രകാരം കെട്ടു. പഴശ്ശി രാജാവ താമരച്ചെരിക്ക
വരുവാൻ ഹെതു രാജാവിന്റെ ആള ഒരു പട്ടര എല ത്തിന ആയിരം ഉറപ്പിക കൊണ്ടു
പൊകുന്നത താമരച്ചെരിക്കാര മാപ്പളമാര പിടിച്ച പറിച്ചിരിക്കുന്ന എന്നും താമരച്ചെരിനാട
പഴശ്ശി രാജാവിന ഉള്ളത ആകുന്ന എന്നും ആ നാട്ടിൽ ഇരുന്നുംകൊണ്ട ഉറപ്പിക പിടിച്ച
പറിച്ചുവെല്ലൊ എന്നും ആ ഉറപ്പിക താമരച്ചെരിക്കാര മാപ്പളമാരൊട രാജാവിന വന്ന
വാങ്ങണമെന്നുംവെച്ച രാജാവ വരുന്ന എന്നകെട്ടു. രണ്ടു പക്ഷമായി കെൾക്കുന്ന. [ 518 ] താമരച്ചെരിക്കാര നമ്പൂരിമാരെ സംങ്കടംകൊണ്ടും ശെഷം നാട്ടകാര
എഴുതിയയക്കകൊണ്ടും രാജാവ വരുന്ന എന്നും പട്ടരൊട ഉറപ്പിക പിടിച്ചു പറിച്ചത
വാങ്ങുവാനായിക്കൊണ്ട വരുന്നഎന്നും രണ്ടപ്രകാരം കെൾപ്പാനും ഉണ്ട. ഇപ്പ്രകാരം
അത്രെ ഞാൻ കെട്ടത. കൊല്ലം 974 മത തുലാമാസം 18നു എഴുതിയ്തു ഇങ്കിരിയസ്സകൊല്ലം
1798 മത നൊവെമ്പർ മാസം 6 നു പെർപ്പാക്കിക്കൊടുത്തത. ഒയിത്തുവർ മാസത്തിന്റെ
വകഇൽ നൂറജൻ സായ്പുന്റെ ബുവുന കൊടുത്ത ഉറുപ്പ്യ 30.

1004 J

1261 മത രാജശ്രീ പഴശ്ശീൽ കെരളവർമ്മ രാജാവ അവർകൾക്ക രാജശ്രീ വടെക്കെ
അധികാരി തലച്ചെരി തുക്കിടിയിൽ ജെമിസ്സ ഇഷ്ടിവിൻ സായിവ അവർകൾ സലാം.
എന്നാൽ തങ്ങളെ കത്ത ഗണപതിയാട്ട നമ്പിയാര കൊണ്ടു വന്നത വാങ്ങെണ്ടുന്ന
പ്രസാദം നമുക്ക ഉണ്ടായിരുന്നു. തങ്ങൾ മണത്തെണയിൽ വരുന്ന താല്പര്യം കണ്ടാരെ
നമുക്ക വളര സന്തൊഷം തന്നെ ആയിരുന്നു. ശെഷം തങ്ങൾക്കുള്ള ആഗ്രഹംപൊലെ
കുമ്പഞ്ഞിയിൽനിന്ന വരെണ്ടുന്ന ഉറപ്പ്യ ഗണപതിയാട്ട നമ്പിയാർക്ക കൊടുത്ത 8
പ്രകാരംന്തെന്നെ നമ്പിയാരൊട റെശ്ശീദ വാങ്ങുകയും ചെയ്തു. തങ്ങൾ കൊടുത്തയച്ച
ഒലകൾ താമരച്ചെരി നായിമ്മാര എഴുതിയ്തു. രാജശ്രീ കമിശനെർ സായ്പു അവർകളെ
അധികാരത്തിൽ കുറുമ്പനാടും താമരച്ചെരിയും ആകകൊണ്ടു അവിടതന്നെ
കൊടുത്തയച്ചിട്ടും ഉണ്ട. കൊഴിക്കൊട്ട പൊകണം എന്നു നിങ്ങളെ സങ്കടങ്ങൾ
അവിടതന്നെ വിസ്തരിക്കാമെന്നും നായിമ്മാരൊട കല്പിക്കയും ചെയ്തു. വിശെഷിച്ച
തങ്ങൾ ചൊരത്തിന്മെൽനിന്ന മണത്തെണ എത്തിയ വർത്തമാനം വെഗം കെൾക്കും
എന്ന നാം അപെക്ഷിച്ചിരിക്കുന്ന. അതിനിടഇൽ തങ്ങളെ സുഖ സന്തൊഷവർത്ത
മാനത്തിന എഴുതി അറിയിക്കയും വെണ്ടിയിരിക്കുന്നു. കൊല്ലം 974 മത തുലാമാസം 23
നു ഇങ്കിരിയസ്സ കൊല്ലം 1798 മത നൊവെമ്പർ മാസം 6 നു എഴുതിയ്തു.

1005 J

1262 മത വടക്കെ അധികാരി സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടടിവിൻ സായ്പു
അവർകൾക്ക കൊട്ടെയാത്ത മുപ്പായ രാജാവ സെലാം. രാജ്യത്ത മെലാൽ നടക്കണ്ടുന്ന
അവസ്തക്ക സായ്പു അവറകൾ നടത്തിച്ച തരണ്ടത. 74 മത നിന്നും മുളകും നെല്ലും
ചാർത്തി മൊതലടഞ്ഞ വരണ്ടുന്നതിന അതത പ്രവൃത്തിയിൽനിന്നും മൊതലടുത്ത
വര ണ്ടുന്നതിന നമുക്ക ബൊധിച്ച ആളെ കല്പിക്കയും 73 മത കൊമ്പിഞ്ഞി നികിതി
എടുത്ത മൊതല കച്ചെരിയിൽ ബൊധിപ്പിച്ചതിന്റെശെഷം മൊതലിനും കണക്കിനും
നൊം ചൊതിക്കാമെന്ന വെച്ചാൽ നമ്മുടെ സമീപത്ത 4 പാറാവ ശിപ്പായിമാര ക്കൽപ്പി
ക്കയും കല്പന അനുസരിക്കാതെ ആളുകളയും സർക്കാരിൽ മൊതല ബൊധിപ്പിക്കാതെ
ആളുകളയും നൊം വരുത്തി പാറാവിൽ കൊടുത്താൽ മൊതല ബൊധിക്കുവൊളത്തിനും
അവരെ സൂക്ഷിക്കണം എന്ന വെച്ചിട്ടത്ത്രെ. നുമ്മുടെ സമീപത്ത പാറാവ വെണം എന്ന
പറഞ്ഞത. ചാവശ്ശെരിയും കണ്ണൊത്തും 73 മതിലെ മൊതലടുപ്പാൻ നൊം കല്പിച്ചിട്ടും
ഇല്ല. പെണറായി പ്രവൃത്തിയിൽനിന്ന കയിത്തെരി കമ്മാരൻ നമ്മുടെ കല്പന കൂടാതെ
നെല്ലും മുളകും പണവും എടുപ്പിച്ചിട്ടും ഉണ്ട. നമ്മുടെ കല്പനകൂടാതെ മൊതലടത്ത
ആളുകള സായിപ്പ അവറകൾ തന്നെ വരുത്തി അതിന്റെ അമറിച്ച വരുത്തി തരണമെല്ലൊ.
74 മത മൊളക ചാർത്തണ്ടുന്നതിന 4 ആള എഴുത്തുകാരൻമാരും 8 നൊട്ടക്കാരരും
വെണം. ആൾക്ക ഒമ്പത ചീത ഉറപ്പ്യ ശെലവ കൊടുക്കയും വെണം. സായിപ്പ അവർകളെ
ആള 4 എഴുത്തകാരരും 8 നൊട്ടക്കാരരും വെണം.ഇപ്പ്രകാരം ഒക്ക നിദാനമാക്കി നടത്തിച്ച
ക്കൊണ്ടാൽ സർക്കാര കാര്യം നടക്കുന്നതിന ഒരു കൊഴക്ക വരികയുമില്ല. [ 519 ] പ്രവൃത്തിക്കാരൻന്മാരക്ക ശെലവിന്റെ അവസ്തക്ക സായിപ്പ അവർകൾ തന്നെ പലെ
ദിക്കുകളിലും ആള കല്പിച്ചിട്ടുണ്ടെല്ലൊ. അപ്രകാരംതന്നെ നൊം കല്പിച്ച ആക്കിയ
ആൾക്കും കൊടുക്കാമെന്നല്ലെ വരും ശെഷം വർത്തമാനത്തിനും നടക്കെണ്ടുന്ന കാര്യ
ത്തിനും ഒക്കയും അമ്പുഒട പറഞ്ഞയച്ചിറ്റുണ്ട. എന്നാൽ 974 മത തുലാമാസം 27 നു
ഇങ്കിരിയസ്സ കൊല്ലം 1798 മത നൊവെമ്പർ മാസം 10 നു പെർപ്പാക്കി കൊടുത്തത.

1006 J

1263 മത വടെക്കെ അധികാരി ഇഷ്ടിവിൻ സായിപ്പ അവർകൾക്ക കൊട്ടയത്ത
മൂപ്പായ രാജാവ സലാം. നൊക്ക ചിലവ വകക്ക 73 മതിൽ 2000 ഉറപ്പ്യ തരുവാനുള്ളത
കസ്തൂരിടെ പക്കൽ കൊടുത്തയക്കയും വെണം. ഇരണ്ടായിരം ഉറപ്പ്യയും നൊക്ക
ബൊധിക്കയും ചെയ്തു. ശെഷം വർത്തമാനം കസ്തൂരി പറകയും ചെയ്യും. എന്നാൽ
കൊല്ലം 974 മത തുലാമാസം 28 നു ഇങ്കിരിയസ്സ കൊല്ലം 1798 മത നൊവെമ്പർ മാസം 11
നു പെർപ്പാക്കി കൊടുത്തത.

1007 J

1264 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജമെസ്സ സ്ത്രിവിൻ സായ്പു അവർകൾ ദൊറൊഗ വയ‌്യപ്പുറത്ത കുഞ്ഞിപ്പക്കിക്ക
എഴുതിയ കല്പന കത്ത. എന്നാൽ ഇമ്പിച്ചി തിയ്യൻ എന്നു പറയുന്ന അവന്റെ അയുസ്സ
നിക്കിക്കളഞ്ഞു എന്നുള്ള അന്ന്യായംകൊണ്ട ഉക്കണ്ടെൻ നായരെ വിസ്താരം കഴിപ്പാൻ
ഇതിനാൽ തനിക്ക കല്പന ആയിരിക്കുന്നു. കുഞ്ഞചന്തുവും കാവതി കണ്ണൻ എന്നു
പറയുന്ന സാക്ഷിക്കാരെന്മാര രണ്ടും വിളിക്കുമ്പൊൾ തന്റെ കച്ചെരിയിൽ വരുവാൻ
കല്പിക്കുക ആകുന്നത. എന്നാൽ കൊല്ലം 974ആമത വൃശ്ചികമാസം 11 നു ഇങ്കരിയസ്സ
കൊല്ലം 1798 ആമത നവൊമ്പ്രമാസം 23 നു ബളൊടത്ത നിന്ന് എഴുതിയത.

1008 J

1265 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്രിവിൻ സായ്പു അവർകൾ ദൊറൊഗ വയ്യപ്പുറത്ത കുഞ്ഞിപ്പക്കിക്ക എഴുതിയ
കല്പന കത്ത. എന്നാൽ കുഞ്ഞിമ്മിയും മരക്കൊട്ടവര കാവിന്നു എന്നു പറയുന്ന
തിയ്യന്മാറ രണ്ടു ഇല്ലത്ത മൊതിന്റെ അനന്തിരവനായിരിക്കുന്ന പള്ളിക്കാരെൻ
കുട്ടിയാലിനെ കൊലപാതം വരുത്തിയതകൊണ്ട മെൽ വെച്ച രണ്ട ആളുകളുടെ
വിസ്താരം കഴിപ്പാൻ തക്കവണ്ണം തനിക്ക കല്പിച്ചയച്ചിരിക്കുന്നു. ഇല്ലത്ത മൊതിയ്യനും
കുട്ടിയുസ്സനും പണ്ണവാലിയും പടിക്ക കൊരവിനും എന്ന പറയുന്ന സാക്ഷിക്കാരനാലും
വിളിക്കുന്ന സമയത്ത തന്റെ കച്ചെരിയിൽ വരികയും ചെയ്യു. എന്നാൽ കൊല്ലം 974
ആമത വൃശ്ചികമാസം 11 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത നവെമ്പ്രമാസം 23 നു
വളൊടത്തു നിന്ന എഴുതിയത.

1009 J

1266 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൻ സായ്പു അവർകൾ ദൊറൊഗ വയ്യപ്പുറത്ത കുഞ്ഞിപ്പക്കിക്ക എഴുതിയ
കല്പന കത്ത. എന്നാൽ കളവ ചെയ്ത അവസ്ഥകൊണ്ട മാപ്പളമാർ ഇരുവയിനാട്ട
ചൊക്കുറുനയും മൊന്തൊൻ പള്ളിയുംകൊണ്ട അന്ന്യായം വന്നിരിക്കകൊണ്ട ആ രണ്ട
ആളുകളുടെ വിസ്താരം കഴിപ്പാൻ തക്കവണ്ണം ഇതിനാൽ തനിക്ക കല്പന ആയിരിക്കുന്നു. [ 520 ] ഇതിൽ താഴെ എഴുതിയ സാക്ഷിക്കാരരചാല്ലത്ത മാമ്മിയും ചങ്ങപ്പുറത്ത കുട്ടിയാലിയും
മൊന്താലി കുഞ്ഞിസ്സനെയും മകാടൻ കണ്ട മൊതിയ്യർകുട്ടി എന്നു പറയുന്ന മാപ്പിളമാര
വിളിക്കുന്ന സമയത്ത തന്റെ കച്ചെരിയിൽ വരുവാൻ കല്പിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 974ആമത വൃശ്ചികമാസം 14 നു ഇങ്കരിയസ്സ കൊല്ലം 1798ആമത നവെമ്പ്രമാസം
16 നു വളൊടത്തുനിന്ന എഴുതിയത.

1010 J

1267 ആമത രാജശ്രി കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ അവർകൾക്ക
രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സസ്രിവൻ
സായ്പു അവർകൾ സെലാം. എന്നാൽ തങ്ങൾനിന്ന മുന്നാം ഗഡു പണം ഇന്നെയൊളം
ബൊധിപ്പിപ്പാൻ അകുന്നത എന്നു ഇനിയും ഗ്രഹിപ്പിപ്പാൻ നമുക്ക മുട്ടായിരിക്കകൊണ്ട
സങ്കടത്തൊടകുടതന്നെ അകുന്നു തങ്ങൾ നിന്ന ഒടുക്കത്തെ വന്ന കത്തിന ഇതിന മുമ്പെ
തന്നെ ബൊധിപ്പിച്ചി എന്നു വിശ്വസിപ്പാൻ നമുക്ക സങ്ങതി ഉണ്ടായിരുന്നു.
ബഹുമാനപ്പെട്ട സർക്കാരുടെ പക്ഷത്തിൽ തങ്ങളെ കാരണവരുടെ നടപ്പിനും മുമ്പെ
തങ്ങളെ നടപ്പിനും തങ്ങൾക്ക അത്ര വിശ്വാസം വരുത്തിയ അവസ്ഥക്ക ഇപ്പൊളുടെ
നടപ്പ എത്രയും വിശെഷമായിട്ട ഭെദം ആകുന്നത എന്നു തങ്ങളെ കപ്പങ്ങൾ
ബൊധിപ്പിക്കുന്ന അവസ്ഥകൊണ്ട ഈ അശ്ചർയ്യമായിട്ട വിശ്വാസത്തിന എഴുതി
അയപ്പാൻ നമുക്ക മുട്ട വന്നിരിക്കുന്നത എത്രയും ക്ലെശത്തൊട തന്നെ എഴുതുന്നു
എന്നു ഗ്രഹിപ്പിപ്പാൻ നമുക്ക വാചകം പൊരയല്ലൊ. അതുകൊണ്ട ഈ മുതൽ ഒടനെ
കൊടുത്തയക്കയും അത അല്ലാതെ തലച്ചെരിയിൽ വല്ലരു കച്ചൊടക്കാരനകൊണ്ട
ബൊധിപ്പിപ്പാൻ അക്കുക വെണ്ടിയിരിക്കുന്നു. 74 ആമത ഒന്നാ ഗഡു ബൊധിപ്പി
ക്കെണ്ടുന്ന സമയ അടുത്ത വന്നിരിക്കകൊണ്ട ബഹുമാനപ്പെട്ട മെൽ സംസ്ഥാനത്തിൽ
അതുവും വല്ല ബൊധമായിട്ട ഒരു സങ്ങതി എഴുതി കുടായ്ക തങ്ങൾനിന്ന വന്ന
താമസം ബൊധിപ്പിക്കാതെ എനിയും കഴികയും ഇല്ലല്ലൊ. നമ്മുടെ വിശ്വാസക്കാരായി
ഇരിക്കുന്ന ഒരുത്തക്ക ഇപ്രകാരം എഴുതണം എന്നു അവിശ്യ വന്നിരിക്കുന്നത വളര
സങ്കട തന്നെ അകുന്നു. എല്ലാലും ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളൊട ചെയ്ത
കരാർന്നാമപ്രകാരം തങ്ങളെ നെരായിട്ട നടപ്പിന നമുക്ക ഇപ്പൊൾ എത്ര ദുഖമായിട്ടും
എന്നാൽ ഒഴിവില്ലാത്ത പ്രവൃത്തി വന്നത. ഇനി മെൽപട്ട വരാതെ ഇരിപ്പാൻ സങ്ങതി
വരുത്തു എന്നു നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത വൃശ്ചികമാസം
15 നു ഇങ്കരിയസ്സ കൊല്ലം 1798 ആമത നവെമ്പ്രമാസം 27 നു വളൊടത്തു നിന്ന എഴുതിയത.

1011 J

1268 ആമത44 രാജമാന രാജശ്രീ വടക്കെ അധികാരി ഇട്ടിമി സായ്പു അവർകളുടെ
സന്നിധാനങ്ങളിൽ ബൊധിപ്പിപ്പാൻ ചിരികണ്ടപുരത്ത പൊക്കമായിർ എഴുതിയ അരജി.
162 വരിഷമായി എന്റെ കരണെമ്മാറ എറിയ മൊതല കൊടുത്തു കണ്ണാടിപ്പറമ്പത്തു
ചെലെരിയിൽ കലിക്കൊട്ടു തിരുമുമ്പൊട പറമ്പ മാറു എന്നെ പൊലഅടിയാമ്മാരെ45
ഇല്ലത്തന്ന അണിനിയും പെണ്ണിനയും വിലമുറിച്ചി കൊണ്ട അന്നതൊട്ടു ഇന്നെവരെ
യൊളവും എന്റെ കരണൊമ്മാറും ഞാനും അടക്കിക്കൊണ്ട പൊരുന്നു. ഞാനും
എന്റെ കരണൊമ്മാറും ഇക്കൊലത്തിൽ ഉള്ളതിന പിടിച്ചി വിറ്റിട്ടുംമുണ്ട. പലർക്കും
പാട്ടക്കാണത്തിന്ന കൊടുത്തിട്ടും ഉണ്ട. ഇപ്പൊൾ എനക്ക മനസ്സുമുട്ടാകകൊണ്ടും
ബഹുമാനപ്പെട്ടെ ഇങ്കരിയയസ്സ കൊമ്പഞ്ഞിലെക്ക ബെറൊൻ സായ്പുന ഇപ്പൊൾ [ 521 ] ശെഷംമുള്ളെ ഇ പ്പൊലഅടിയാന്മാര അണിനെയും പെണ്ണിനെയും വിലക്ക കൊടുപ്പാൻ
ഞാൻ എഴുതി സമ്മതിച്ചി കൊടുത്തിരിക്കുന്നു. ഈ അടിയാമ്മാറക്ക വല്ലൊറു വല്ല
തൊടച്ച46 പറഞ്ഞിവന്നാൽ കൊമ്പഞ്ഞിന്ന കല്പിച്ചപ്രകാരം ഞാൻ തെളിച്ചി
കൊടുക്കുന്നുമുണ്ടു. സായ്പു അവർകളെടെ കൃപകടാക്ഷംമുണ്ടായിട്ട ഇക്കാര്യം
തെളിച്ചി എന്റെ സങ്കടത്തെ തിർത്ത തരുവാൻ കൃപ ഉണ്ടാകയും വെണം. എന്നാൽ
കൊല്ലം 974 ആമത വൃശ്ചികമാസം 11 നു എഴുതിയത വൃശ്ചികം 15 നു ഇങ്കരിയസ്സ
കൊല്ലം 1798 ആമത നവെമ്പ്ര മാസം 27 നു വന്നത.

1012 J

1269 ആമത47 കൊല്ലം 812 ചെന്ന മെടഞ്ഞാറ്റിൽ എഴുതിഎ വില യൊല കരണമാവത.
എന്നാൽ ഊരത ചിരികണ്ടപുരത്തെ കുന്നത്ത ഇല്ലത്ത കുറുന്താറ്റിൽ കുരിക്കന്മാരെ
അകത്ത അലി വിരായനും തമ്പിമാരും കൂടി അന്ന വെറും അറുത്ത48 വില പൊൻക്കാണം
കൊടുത്ത നീരും വിലയും കൊണ്ടാൻ കൊടുത്താൻ. കണ്ണാടി പറമ്പത്ത ചെലെരിയിൽ
കലിക്കൊട്ട ചിറ്റയിൽ ചിറ്റപ്പെൻ തിരുമ്പുന്നും തമ്പിമാരുംകൂടി അന്നു വെറും അറുത്ത
വില പൊൻകാണം വാങ്ങി നിരും വിലയും കൊടുത്താൻ. തന്റെ വക പറമ്പമ്മാറ എന്ന
പൊലഅടിയാൻ അണിനെയും പെണ്ണിനെയും അടക്കി അന്നു വെറും അറുത്ത വില
പൊൻകാണം വാങ്ങി നിരും വിലയും കൊടുത്താൻ കൊണ്ടാൻ. ഇപ്പടിക്ക അറിയും
സാക്ഷി അത്തയിൽ മരിതിയൊടെൻകൊമൻ കൊമൻ കുട്ടി അറിവും സാക്ഷി പന്നിയൊട്ട
കെശവൻ തിരുമുമ്പിന്നു ഇവറകള എല്ലാരെയും കെട്ട കെൾപ്പിച്ചു കയ്യെഴുതി
അറിവെർവപ്പെമ്മാറ കാരാപ്പിലകത്ത അസ്സൻമായെർ കഴി എഴുത്ത. കരണത്തിന്റെ
പെർപ്പ.

1013 J

1270 ആമത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ
സല്ലാം. 1 നു സായ്പു അവർകൾ എഴുതിയ കത്ത 4 നു ഇവിടയെത്തി വായിച്ച കെട്ട
അവസ്ഥയും അറിഞ്ഞു. ബഹുമാനപ്പെട്ട കൊമ്പഞ്ഞി സർക്കറക്ക രണ്ടു തറയിൽ
ഉഭയങ്ങൾ നടത്തിക്കണ്ടതിന ചിരികണ്ടപുരത്ത പൊക്കെമ്മായെനെന്നവനൊട ബ്രൊൻ
സായിപ്പവർകൾ വിലക്ക വാങ്ങി ഇരിക്കുന്ന ചെറമക്കള കൊണ്ടുവരുമ്പൊൾ ചെറക്കൽ
താലൂക്കിൽ ആരങ്കിലും വിരൊധിക്കാതെയിരിപ്പാൻ തക്കവണ്ണം താക്കിതി കൊടു
ക്കണമെന്നും മറ്റും എല്ലൊ യെഴുതി അയച്ചത. കറിക്കൊട്ട പറമ്പനും കൊയിലരിയനും
ചെമ്പനും ഈ മുന്ന വക പൊലഅടിയാന്മാരും മൊഴപ്പിലങ്ങാട്ട ദെവസ്വം നമുക്ക
ഉള്ളതത്ത്രെ ആകുന്നു. ആയത വില്ക്കണമെങ്കിലും കൊടുക്കണമെങ്കിലും ഒരുത്തരിക്ക
യെഴുതണമെങ്കിലും ഇങ്ങ ബൊധിച്ചെ ചെയ്യാറുള്ളു. ആവകഈൽ പറമ്പൻ എന്ന
പൊലയടിയാന്മാര ആകുന്നത. മുൻമ്പെ പടക്കളംങ്കുറ അണ്ണൻ എഴുന്നള്ളി ഇരി
ക്കുംമ്പൊൾ പൊക്കെമ്മായന്റെ കാരണവൻ പറമ്പൻ എന്ന പൊലയടിയാന്മാരിൽ
ചിലതിന കരക്കാട്ട നമ്പ്യാരക്ക വില കൊടുത്തു. ആ വർത്തമാനം ഇവിട കെട്ടപ്പൊൾ
കരക്കാട്ട നമ്പ്യാറയും മൊഴപ്പലങ്ങാട്ട ദെവസ്വം വിചാരിപ്പാൻ പറെഞ്ഞാക്കി ഇരിക്കുന്ന
ആളയും പൊക്കെമ്മായന്റെ കാരണവനയും വരുത്തി ദെവസ്വം വക പൊലയടിയാന്മാര
നീ വിപ്പാൻ എന്തൊരു സംഗതി ആകുന്നെന്ന ചൊതിച്ചാരെ കണ്ണാടിപ്പറമ്പത്ത കറിക്കൊട്ട
നമ്പൂരി മുൻമ്പെ ഒരു പ്രമാണം ചെയ്ത തന്നിരിക്കുന്നെന്നും അതുകൊണ്ടാകുന്നു. [ 522 ] വിറ്റതെന്നും അവൻ പറഞ്ഞപ്പൊൾ പ്രമാണം നൊക്കി വിസ്തരിച്ചാരെ കണ്ണാടിപ്പറമ്പത്ത
കറിക്കൊട്ട എന്നൊരു ദിക്കും കറിക്കൊട്ട നമ്പൂരിയും ഇല്ല. അങ്ങനെ ഉള്ള പ്രമാണത്തിന
മാപ്പള പൊലയടിയാന്മാര വിപ്പാൻ സങ്ങതിയില്ല എന്നാകുന്ന അന്ന പറഞ്ഞിതീർന്നത.
ഇപ്പൊൾ ഇവിട വെളീടെ സത്രമാകുന്ന. അതുകൊണ്ട ഇക്കാര്യത്തിന്റെ വസ്തുതപൊലെ
സായിപ്പവർകള ബൊധിപ്പിപ്പാൻ തക്കവണ്ണം ഇ മാസം 12 നു രണ്ടാള സായിപ്പവർകളെ
അടുക്ക അയക്കുകയും ചെയ്യാം. കാര്യത്തിന്റെ വസ്തുതപൊലെ ഒക്കയും അവിട
പറയുംമ്പൊൾ സായ്പ്പവർകൾക്ക ബൊധിക്കയും ചെയ്യുമെല്ലൊ. എന്നാൽ കൊല്ലം 974
മാണ്ട വൃശ്ചികമാസം 4 നു ചെറക്കൽ നിന്ന എഴുതിയത. വൃശ്ചികമാസം 5 നു
ഇങ്കിരിയസ്സ കൊല്ലം 1798 ആമത നൊവെമ്പ്രമാസം 17 നു വന്നത. പെർപ്പ ആക്കി.

1014 J

1272 ആമത അരുളിച്ചെയ്കയാൽ എഴുതിയ തരക. യെളെ വിടാരര കണ്ട കാര്യ
മെന്നാൽ ഇപ്പൊൾ ഉണ്ണമ്മൽ കാവിൽ തൊഴുവാനായിട്ട അങ്ങൊട്ട വരുന്നുണ്ട. അവൻ
അവിട വന്നാൽ പതിനാലാന 5000 നെല്ല നാം അസാരം നെല്ല എളെ വിടാരെ കയിൽ
തന്നെ വകഇൽ നിന്നും കൊടുക്കയും വെണം. എന്നാൽ കൊല്ലം 973 മാണ്ടു ധനുമാസം
15 നു എഴുതിയ തരക 74 ആമതിലെ വൃശ്ചികമാസം 11 നു ഇങ്കിരിയസ്സ കൊല്ലം 1798
ആമത നൊവെമ്പ്രമാസം 23 നു പെർപ്പ ആക്കിയത.

1015 J

973-ആമാണ്ട മകരമാസം 21 നു തിരുമുൻമ്പാക കാവിൽ ഇട്ടമൽ ഇല്ലത്ത യെളെ വിടാരര
എഴുതിവെച്ച മൊഴിമാറാ കഴീശ്ശിട്ടാവിത. ചെങ്ങക്കുലകത്തെ വലിയ കൊച്ചിതമ്പുരാൻ
എഴുന്നള്ളിയടത്തെക്ക ഞാൻ എതാൻ നെല്ല കൊടുപ്പാനുണ്ടായിരുന്നു. അതു വകയിൽ
14 ന 5000 നെല്ല എരമത്ത എഴുന്നള്ളി ഇരിക്കുന്ന കൊച്ചുതമ്പുരാന കൊടുപ്പാൻ
കൽപ്പിച്ച തരക എഴുതി വരികകൊണ്ട ആ നെല്ല അയ്യായിരവും ഞാൻ അവിട കൊടു
ത്തിരിക്കുന്നു. കൽപ്പിച്ച യെഴുതി അയച്ച തരക ഞാൻ സൂക്ഷിച്ചിട്ടും ഉണ്ട. ഇപ്പടിക്ക
കയിശ്ശീട്ട എഴുതി വെച്ച കാവിൽ ഇട്ടമ്മൽ ഇല്ലത്ത എളെ വിടാരര കൊല്ലം 974 ആമത
വൃശ്ചികമാസം 11 നു ഇങ്കിരിയസ്സ കൊല്ലം 1798ആമത നൊവെമ്പ്ര മാസം 23 നു പെർപ്പ
ആക്കിയത.

1016 J

1273 ആമത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജാമിസ്സ ഇഷ്ടിവിൻ സായ്പ അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാ അവർ സല്ലാം.
വൃശ്ചിക മാസം 23 നു സായിപ്പവർകൾ എഴുതി അയച്ച കത്ത 24 നു ഇവിട എത്തി.
വായിച്ചുകെട്ടവസ്ഥയും അറിഞ്ഞു. രണ്ടു നൂറായിരം നെല്ല വെണമെന്ന സായിപ്പവർകൾ
പറഞ്ഞതിന്റെശെഷം നികിതിവകക്ക കഴിഞ്ഞ കൊല്ലം ചൊഉവക്കാരൻ മക്കിക്ക നെല്ല
കൊടുത്തിട്ട ഞങ്ങൾക്ക വളര ചെതം ഉണ്ടെന്നും ഇക്കൊല്ലം ഞങ്ങൾ തന്നെ നെല്ല വിറ്റ
ഉറുപ്പ്യ ബൊധിപ്പിക്കാമെന്നും കുടികൾ പറഞ്ഞപ്രകാരം സായിപ്പവർകള
ബൊധിപ്പിച്ചിരിക്കുന്നല്ലൊ. ഇപ്പൊൾ ആയിരം നെല്ലിന മുപ്പത ഉറുപ്പ്യ വിലയായിട്ട
ബ്രൊൻ സായിപ്പിന്റെ മഞ്ചിൽ കയറ്റിക്കൊടുക്കണമെന്നെല്ലൊ എഴുതി വന്നത. ആ
വിലക്ക കൊടുക്കുന്നത ഞങ്ങൾക്ക വളരസങ്കടമാകുന്നെന്നും നാൽപത്തൊന്നര ഉറുപ്പ്യ
വിലക്ക കൊടുത്താലെ ഞങ്ങൾക്കു മുതലാകുമെന്നും കുടിയാന്മാര പറയുന്നു. എന്നാൽ [ 523 ] 974 മാണ്ട വൃശ്ചിക മാസം 28 നു ചെറക്കൽ നിന്ന എഴുതിയത. ഇങ്കിരിയസ്സ കൊല്ലം
1798 ആമത ദെശെമ്പ്ര മാസം 10 നു പെർപ്പാക്കിയത.

1017 J

1274 ആമത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇസ്തവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക ചെറക്കൽ കാനഗൊവി ബാബുരായൻ എഴുതിയ
അർജി. എന്നാൽ കതിരൂര പ്രവൃത്തിയിൽ മുളകു ചാർത്തുവാൻ നാലുമുഖമായിട്ട
വൃശ്ചികം 25 നു നിശ്ചയിച്ചപ്രകാരം മുമ്പെ സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചിട്ടും
ഉണ്ടല്ലൊ. ഇരുപത്തഞ്ചാതെയിതി കതിരൂര പ്രവൃത്തിയിൽ മുളക ചരിക്കും49 ആക
കൊണ്ടും മുളക പറിപ്പാൻ മകരസങ്ക്രാന്തി കഴിഞ്ഞിട്ടത്ത്രെ മുളക പറിക്കെണ്ടും മരിയാതി
ഇ രാജ്യത്തിൽ ആകുന്നു എന്നും അതുകൊണ്ട ചുരിക്കം മുളക ഉള്ളെ ദിക്കിൽ
ഇപ്പൊൾതന്നെ ചാർത്തി കുടായെന്ന രാജശ്രി മൂത്ത രാജാ അവർകൾ പറഞ്ഞപ്രകാരം
കൈയ്തെരി അമ്പു പറകയും ചെയ്തു. കൂടാളി പ്രവൃത്തിഇൽ ചാർത്തുവാൻ 26 നു നാലു
പാട്ടക്കാരരും നാലുമെനവന്മാരും പറഞ്ഞി അയക്കുവാൻ തക്കവണ്ണം കൈയ്തെരി അമ്പു
നിശ്ചയിച്ച പറഞ്ഞാരെ അതുംവണ്ണംതന്നെ 26 നു കാലത്തെ കൂടാളി പ്രവൃത്തി
ചാർത്തുവാൻ പൊകെണ്ടുന്നതിന ആളുകളെ അയക്കെണമെന്ന പറഞ്ഞയച്ചാരെ മുമ്പെ
പാട്ടം നൊക്കി ചാർത്തുവാനും പൊനം നൊക്കി ചാർത്തുവാനും രാജശ്രീ കൊർണ്ണെൽ
ഡൊ സായ്പ അവർകൾ ആള അയക്കെണമെന്നും അവർക്ക ചെലവിനെ
കൊടുക്കാമെന്നും സായ്പു അവർകൾ പറയുകകൊണ്ട ഇങ്ങന്ന ചാർത്തുവാൻ
ആളുകളെ കുട്ടി അയച്ച തിന്റെശെഷം ഇത്ര നെരമായിട്ടും ആവക ഉറുപ്പ്യക ഇനിക്ക
കിട്ടിയതും ഇല്ല. ഇപ്പൊൾ മുളകചാർത്തുവാൻ ആളുകളെ അയച്ചാൽ അതുംവണ്ണംതന്നെ
ആയിവരുമെല്ലൊ ചെലവിന്റെ കാര്യം ഭാഷ ആയി അല്ലാതെകണ്ട ഞാൻ ആളുകള
അയച്ചുകഴികയും ഇല്ല എന്ന തീർച്ച ആയിട്ട തന്നെ അമ്പു പറകയും ചെയ്തു. അതുംവണ്ണം
ഇനിക്ക ഒരു ഒല എഴുതീട്ടുള്ളത സന്നിധാനത്തിങ്കലെക്ക കൊടുത്ത അയച്ചിട്ടും ഉണ്ട.
ആയ ഒല കാണുംമ്പൊൾ സന്നിധാനത്തിങ്കൽ അവസ്തതകൾ ബൊധിക്കയും
ചെയ്യുമെല്ലൊ. ഒരൊ രെ ഹെതുകൾകൊണ്ട ചാർത്തെണ്ടും കാര്യം താമസിച്ചു. മുളക
ചെലയടത്ത പറിച്ചു പൊയി എന്നും ചെല ദിക്കിൽ പറിക്കാറായിലെന്നു ഇങ്ങിനെ
സദ്ധായിട്ടുള്ള സമയത്ത ചാർത്തുവാൻ ആള ആയക്കാം എന്നും വെഗം ചാർത്തി തീരെ
ണമെന്നും ഇങ്ങൊട്ട തന്നെ ശാസിക്ക അല്ലാതെ നെരാവണ്ണം ചാർത്തി തീർന്നാൽ
ഞെരിക്കും ആകകൊണ്ടത്രെ ഇതുംവണ്ണം നിൽക്കുന്നത. മുമ്പെ സന്നിധാനത്തിങ്കൽ
ഗ്രഹിപ്പിച്ചപ്രകാരം അല്ലാ ഇപ്പൊൾ ഇവിട കാണുന്നത. കസ്തുരിപട്ടര ഇത്രപൊഴ വരക്ക
ഇവിട എത്തിയതും ഇല്ല. ഇ അവസ്ഥകൾ ഒക്കയും സന്നിധാനത്തിങ്കലക്ക
വിവരമായിട്ടതന്നെ അറിയെണമെന്ന എഴുതി ഗ്രഹിപ്പിച്ച ഇരിക്കു. എന്നാൽ കൊല്ലം 974
മത വൃശ്ചികമാസം 27നു എഴുതിയ അരജി 28 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത
ദെശെമ്പ്ര മാസം 10 നു എത്തി. പെർപ്പ ആക്കിയത.

1018 J

1275 ആമത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്ത ഇഷ്ടിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക ചെറക്കൽ കാനഗൊവി ബാബുരായൻ എഴു
തിയ അർജി. എന്നാൽ കൊട്ടെയകത്ത രാജശ്രീ മുത്ത രാജാ അവർകൾ സന്നിധാന
ത്തിങ്കലെക്ക ഒരു ഒല എഴുതിട്ടുള്ളത അങ്ങൊട്ട കൊടുത്ത അയക്കെണമെന്ന ഇവിട
കൊടുത്ത അയച്ചാരെ സനിധാനത്തിങ്കലെക്ക കൊടുത്ത അയച്ചിട്ടും ഉണ്ട. എന്നാൽ [ 524 ] കൊല്ലം 974 മത വൃശ്ചികമാസം 26 നു എഴുതിയത 28 നു ഇങ്കിരിയസ്സ കൊല്ലം 1798
ആമത ദെശെമ്പ്രമാസം 10 നു എത്തി. പെർപ്പ ആക്കിയത.

1019 J

1276 ആമത വടക്കെ അധികാരി ജമെസ്സിസ്തിമി സായിബ അവർകൾക്ക കൊട്ടയത്ത
മൂപ്പായ രാജാവ സലാം. കൊടുത്തയച്ചകത്ത വായിച്ചു കെട്ട വർത്തമാനം മനസ്സിലാകയും
ചെയ്തു. 974 മതിലെ മുളക പയിമാശി പാട്ടം നൊക്കി ചാർത്തി കണക്കെഴുതെണ്ടതിന
കുമ്പഞ്ഞി സറക്കാറ കൽപ്പനക്ക ഇപ്പൊൾ കാനഗൊവി പാപ്പുരായനും പാട്ടം നൊക്കുന്ന
നൊട്ടക്കാര നാലാളയും അയച്ചിരിക്കുന്ന ഇവര നാലമുഖമായിട്ട ചാർത്തി കണക്ക
എഴുതെണ്ടതിന നാല കുമസ്തന്മാരയും കല്പിച്ചിരിക്കുന്ന എന്നല്ലൊ എഴുതി വന്ന
കത്തിലാകുന്ന. അത്രപ്രകാരംതന്നെ നാലപാട്ടം നൊക്കുന്നവരയും നാലമെനൊന്മാരയും
കൂട്ടി ബാപ്പുരായരെ ഒന്നിച്ച നാല മുഖമായിട്ട നൊക്കുവാൻ തക്കവണ്ണം കല്പിച്ച
അയച്ചിട്ടും ഉണ്ട. ഈ എട്ടാൾക്കും ചിലവിന മുമ്പെ കച്ചെരിഇൽ കയിതെരി അമ്പു
എഴുതി തന്നിട്ടും ഉണ്ടല്ലൊ. കുമ്പഞ്ഞി സ്സറക്കാരിൽ ചെതംവരാതെകണ്ടും
കുടിയാമ്മാർക്ക സങ്കടം കൂടാതെ കണ്ടും ചാർത്തുവാൻ തക്കവണ്ണം എല്ലാവരൊടും
താല്പര്യമായി കല്പിച്ച അയച്ചിട്ടും ഉണ്ട. 73 മതിൽ പണ്ടാരി മുളക ചാർത്തിച്ചത തന്നെ
ഇത്രനെരമായിട്ടും നമുക്ക തരാതെകണ്ട ഇരിക്കുന്ന ആളകളെ അവസ്ഥ സായിബ
അബർകളൊട പറഞ്ഞിട്ടും ഉണ്ടല്ലൊ. ആയതിന്റെ നിവൃത്തിവരുത്തി നമുക്ക സ്വാധീനം
അല്ലാതെ ആളുകളെ അമർച്ച വരുത്തി തരാതെ കണ്ടിരുന്നാൽ ഇക്കൊല്ലം അതിംവണ്ണം
തന്നെ അല്ലൊ ആകുന്ന. വിശെഷിച്ച 73 മതിൽ പെണറായി പ്രവൃത്തിഇൽ നിന്ന
കൈതെരി കമ്മാരൻ പണ്ടാരത്തിൽ ബൊധിപ്പിക്കണ്ടും ഉറുപ്പ്യയും നെല്ലും മുളകും
ഇത്രപ്പൊൾ വരക്കും തരാതെകണ്ട ഇരിക്കുന്ന അവസ്ഥയും അവൻ ആ ദെശങ്ങളിൽ
സാധുക്കളായിട്ടുള്ള കുടികളെ ദ്രൊഹിപ്പിക്കുന്ന അവസ്ഥയും നാം മുഖമ്പ
പറഞ്ഞിട്ടുണ്ടെല്ലൊ. എനിയും അമർച സായിബ അവർകൾ വരുത്തി തരാഞ്ഞാൽ
ഇതിംവണ്ണംതന്നെ ഉള്ള ആളുകള തന്നെ എനിയും പലരും ഉണ്ടായി എന്ന വരുമെല്ലൊ.
കണ്ണൊത്തും ചാവശ്ശെരിയിന്നും കുമ്പിഞ്ഞി നികിതി പണവും നെല്ലും മുളകും 73
മതിലെത ഇത്ര നെരമായിട്ടും എടുക്ക എങ്കിലും നമ്മെ ബൊധിപ്പിക്ക എങ്കിലും ഉണ്ടായതും
ഇല്ലല്ലൊ. അങ്ങനെ ഇരിക്കുന്ന അവസ്ഥക്ക നൊം മുളക ചാർത്തുവാൻ
കല്പിക്കണമെന്നില്ലല്ലൊ. അതിന്റെ നിവൃത്തി വരാതെ നൊം കല്പിച്ചാൽ കാര്യം
നടക്ക ഇല്ലല്ലൊ. കൊല്ലം 974 മത വൃശ്ചിക മാസം 24 നു എഴുതിയത 28 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ദെശെമ്പ്ര മാസം 10 നു എത്തി. പെർപ്പ ആക്കിയത.

1020 J

1277 ആമത ചെറക്കൽ കാനഗൊവി പാപ്പുരായര വായിച്ചറിയെണ്ടും അവസ്ഥ.
കയി തെരി അമ്പു എഴുത്ത. എഴുതി അയച്ച വർത്തമാനം മനസ്സിലാകയും ചെയ്തു.
മുളകു ചാർത്തണ്ടെ അവസ്ഥക്ക ഇന്നവിട വരുവാൻ തക്കവണ്ണമല്ലൊ പറഞ്ഞൊണ്ട
പൊ യത. എന്നതിന്റെശെഷം ഇന്ന കൊരെൻ വന്ന പറഞ്ഞാരെ രണ്ട ആള അങ്ങൊട്ട
അയച്ചുമെല്ലൊ. മുളക ചാർത്താംപൊന്നെ ആൾക്ക ശെലവിന കൊടുക്കാഞ്ഞാൽ
അവര പൊയിക്കഴികയുമില്ലല്ലൊ. മുൻമ്പെ പാട്ടം ചാർത്താനും പൊനം ചാർത്താനും
പറഞ്ഞയച്ച ആൾക്ക ഞാനെല്ലൊ ശെലവ കൊടുത്തത. ആ വർത്തമാനത്തിന
എഴുന്നള്ളിയടത്ത ഒണത്തിച്ചാരെ മൊതല വെച്ച തന്നതും ഇല്ല. സായിവ അവർകളൊട
വാങ്ങിക്കൊളണം എന്നരുളിചെയ്ത വർത്തമാനം ഞാൻ പറഞ്ഞുട്ടുണ്ടല്ലൊ. എനിയും
മുളക ചാർത്താംപൊന്നെ ആൾക്ക ശെലവ ഞാതന്നെ കൊടുക്കണം എങ്കിൽ തരക [ 525 ] എങ്കിലും സായിവ അവർകളെ കത്ത എങ്കിലും വന്നാൽ ശെലവിനു കൊടത്ത മുളക
ചാർത്താൻ പറഞ്ഞയക്കയും ചെയ്യാം. ഇ വർത്തമാനം ഒക്കയും ഒണത്തിപ്പാൻതക്കവണ്ണം
ഞാൻ എഴുതി അയക്കയും ചെയ്യാം. അപ്രകാരം എഴുന്നള്ളിയടത്ത കാനഗൊവിയും
ഒന്ന എഴുതി അയക്കയും വെണം. എന്നാൽ വൃശ്ചിക മാസം 26 നു 28 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ദെശെമ്പ്രമാസം 10 നു പെർപ്പ ആക്കിയത.

1021 J

1278 ആമത കൊച്ചു തമ്പുരാന്മാര വകക്ക പത്തിന രണ്ട കൂട്ടി നെല്ലും പണവും
കൊടുത്ത വരുന്ന വകക്ക എഴുതിയ വർയ്യൊല. 973 മാണ്ട ചെങ്ങക്കുലകത്ത വലിയ
കൊച്ചുതമ്പുരാൻ വകക്ക മാസം 1 ക്ക നെല്ല 1755. ആക ആണ്ട 1 ക്ക നെല്ല 21060. മാസം
1 ക്ക ഉറുപ്പ്യ 71 സ്വർണ്ണപ്പണം50 2 ആക ആണ്ട 1 ക്ക ഉറുപ്പ്യ 856 പണം 4. ചെറിയ
കൊച്ചുതമ്പുരാൻ വകക്ക മാസം 1 ക്ക നെല്ല 524. ആക ആണ്ട 1 ക്ക നെല്ല 6288. മാസം
1 ക്ക ഉറപ്പ്യ 23 സ്വ. പ. 2. ആക ആണ്ട 1 ക്ക ഉറുപ്പ്യ 280 പണം 4. കുഞ്ഞൊങ്ങലത്ത
എഴുന്നള്ളി ഇരിക്കുന്ന കൊച്ചുതമ്പുരാൻ വകക്ക മാസം 1 ക്ക നെല്ല. 1369¾ മ യാക ആണ്ട
1 ക്ക നെല്ല 16434¾. മാസം 1 ക്ക ഉറുപ്പ്യ 63. സ്വ. പ. 1¾, വീശം'¾, യാക ആണ്ട
1 ക്ക ഉറുപ്പ്യ 760. സ്വ. പ. 1 ഉ 24. കവിണിമെനികൂലകത്ത വലിയ കൊച്ചുതമ്പുരാൻ
വകക്ക മാസം 1 ക്ക നെല്ല.1380. ആക ആണ്ട 1 ക്ക നെല്ല 16560. മാസം 1 ക്ക ഉറുപ്പ്യ 36.
ആക ആണ്ട 1 ക്ക ഉറുപ്പ്യ 432. കവിണിമെനിക്കൂലകത്ത ചെറിയ കൊച്ചുതമ്പുരാൻ
വകക്ക മാസം 1 ക്ക നെല്ല 1800. ആക ആണ്ട 1 ക്ക നെല്ല 21600. മാസം 1 ക്ക ഉറുപ്പ്യ 50.
ആക ആണ്ട 1 ക്കഉറുപ്പ്യ 600. ആക വക ദിക്ക ആണ്ട 1 ക്ക പതിനാലാന. നെല്ല
81942¾, കൂടി ഉറുപ്പ്യ 2929 ഉ 24. എന്നാൽ കൊല്ലം 974 മത വൃശ്ചികമാസം 28 നു
ഇങ്കിരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്ര മാസം 10 നു പെർപ്പ ആക്കി കൊടുത്തത.

1022 J

1279 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ
സല്ലാം. രണ്ടുനൂറായിരം നെല്ല വെണമെന്ന സായിപ്പവർകൾ മുൻമ്പെ പറഞ്ഞതിന്റെ
ശെഷം രാജ്യത്തെ നികിതിക്ക ഉറുപ്പ്യ ആയിട്ടാകുന്ന വാങ്ങുന്നെന്നും ആയതിന
പ്രവൃത്തിയിൽ എഴുതി അയച്ച കുടിയാന്മാരുമായി നിരുപിച്ച 5 ദിവസത്തിനുള്ളിൽ
പറയാമെന്നുമെല്ലൊ സായിപ്പവർകള ബൊധിപ്പിച്ചത ആയത. അതിംവണ്ണംതന്ന
രണ്ടുനൂറായിരം നെല്ലിന കുടിയാന്മാരുമായി നിശ്ചയിച്ചിരിക്കുന്നു. മാങ്കടവത്തതയിലെ
പീടികയിൽ അസ്സൻകുട്ടിയും കണ്ടൊത്തെ പൊക്കറും നമുക്ക തരുവാനുള്ള മുതലിന
അവരിടെ വസ്തുവകയും പീടികയും നമുക്ക വകയായി വെച്ചിരിക്കുന്നു. ഇപ്പൊൾ അവര
മറ്റുചിലരക്ക കൊടുക്കണ്ടെ കടത്തിന ആ വക ലെലത്തിൽ വിറ്റുകൊടുപ്പാൻ തക്കവണ്ണം
സായിപ്പവർകളെ കൽപ്പനക്ക മാങ്കട വത്ത ആള വന്നിരിക്കുന്നെന്നു കെട്ടു. ആ
വർത്തമാനം കെട്ടു കൂടുംമ്പൊൾതന്നെ നമുക്ക വെച്ച വകയാകുന്നെന്ന സായിപ്പവർകൾ
അയച്ച ആളുകളൊട പറവാൻ തക്കവണ്ണം മാങ്കടവത്ത ആള അയച്ചിരിക്കുന്ന. അവരക്ക
അതു ബൊധിക്കണമെങ്കിൽ സായിപവർകളെ കൽപ്പന വന്നുവെങ്കിൽ തന്നെ എല്ലൊ
അവർക്ക ബൊധിക്ക ഉള്ളു. എന്നാൽ 974 മാണ്ട വൃശ്ചികമാസം 22 നു ചെറക്കൽ നിന്നു
എഴുതിയത 28 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്ര മാസം 10 നു പെർപ്പ
ആക്കി കൊടുത്തത. [ 526 ] 1023 J

1280 ആമത ചെറുകുന്നത്തിൽ ആനപ്പള്ളി കുഞ്ഞാന്റെ വീട ചുട്ടുകളഞ്ഞത 73 മത
മിഥുന മാസം 2 നു. ഈ വകയിൽ രണ്ടു നായന്മാരെ ചെറക്കൽരാജാ അവർകൾ
പിടിച്ചുകൊണ്ടുവന്നത. മിഥനം 17 നു ചൊവ്വപറമ്പിൽ ഒരു പട്ടരെ കൊത്തികൊന്ന
മാപ്പിളെന പിടിച്ചൊണ്ട വന്നത. ചിങ്ങം 15 നു വടവെശ്വരത്ത മൊറലാത്തെ ശാന്തിക്കാര
എമ്പ്രാന്ത്രിയെ കൊത്തികൊന്ന കള്ളന്മാരിൽ കർക്കിടകം 15 നു ഒരു വാലിയക്കാരനെ
പിടിച്ച ചെറക്കൽ രാജാവർകളെ അരിയത്ത പടിഞ്ഞാറെടത്തിൽ ചിണ്ടൻ നമ്പ്യാ
ർ അയച്ചിരിക്കുന്ന. കർക്കിടകം 31 നു ഇവൻ ചത്തുപൊയി എന്ന അച്ചു കണക്കപ്പിള്ള
ചിങ്ങം 3 നു പറഞ്ഞു. ഈ വകയിൽ ഒരു വാലിയക്കാറനെ കവിണിശ്ശെരി കൂലൊത്തെ
രാജാവ പിടിച്ച തുക്കി കളകയും ചെയ്തു. കർക്കിടകം 22 നു 974 ആമത വൃശ്ചിക മാസം
28 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്ര മാസം 10 എത്തി. പെർപ്പ ആക്കിയത.

1024 J

1281 ആമത കടത്തനാട്ടിൽ മുവായിരംനായരും നാലകൊവിലകത്തുള്ള നായിന്മാരും
നാല നകരത്തിലുള്ള കച്ചൊടക്കാരും കൂടി കയ്യാൽ ഓല കുറ്റിപ്പുറത്തെ കണക്കപ്പിള്ള
വായിച്ച എഴുന്നള്ളിയടത്ത തിരുമനസ്സ അറീക്കെണ്ടും അവസ്ഥ. ബഹുമാനപ്പെട്ട
ഇങ്കിരിയസ്സ കുമ്പഞ്ഞി കൽപ്പനക്ക 970 മതിൽ കുമ്പഞ്ഞിഇലെ ആള വന്ന നികിതി
നൊക്കി കെട്ടിയപ്രകാരം എടുത്ത തരണമെന്ന മുട്ടിച്ചതിന്റെശെഷം അപ്പ്രകാരം
ഞാങ്ങളാൽ അടക്കി എടുത്ത തന്നൊളുവാൻ കഴിക ഇല്ല എന്ന ഞാങ്ങളെ സങ്കടത്തെ
തിരുമനസ്സ അറീക്കുകയും ചെയ്തുവെല്ലൊ. അക്കാരിയത്തിന കൊമ്പിഞ്ഞിക്ക എഴുതി
കൊടുത്തപ്രകാരത്തിൽ ഉറുപ്പിക ബൊധിപ്പിക്കാതെ കഴിക ഇല്ല എന്നെല്ലൊ കൽപ്പിച്ച
കെട്ടത. അതകൊണ്ടല്ലൊ നികിതി എടുക്ക കൊടുക്ക ചെയ്യാതെകണ്ടു നിന്നുപൊയത
ആകുന്നു. ആയവസ്ഥക്ക തലശ്ശെരി എഴുന്നള്ളി ഞാങ്ങൾ എല്ലാവരും അവിടെ എത്തി
സങ്കടപ്രകാരങ്ങൾ തിരുമുൻമ്പാക സായ്പഅവർകള കെൾപ്പിച്ചതിന്റെശെഷം നിങ്ങളെ
തമ്പുരാൻ എഴുതിതന്നെ അമതിയൊളം ബൊധിപ്പിച്ചെ കഴിയുമെന്നല്ലൊ സായ്പും
കല്പിച്ച കെട്ടത. മെൽപ്പട്ട നികിതി എടുക്ക കൊടുക്ക ചെയ്യണ്ടെ കാര്യത്തിന കുമ്പഞ്ഞി
ഇന്ന ആള അയച്ച പാട്ടം നൊക്കി സങ്കടം കൂടാതെകണ്ട കുടികളയും ബൊധിപ്പിച്ച
ചാർത്തിയതിൽ കുട്ടിവാരം ഇത്ത്ര എന്നും കുമ്പഞ്ഞി എടുക്കണ്ടും നികിതി ഇത്ര
എന്നും വിവരം തിരിച്ച കുടികൾക്ക കയിച്ചിട്ടും എഴുതിക്കൊടുക്കുമെന്നെല്ലൊ കൊമ്പ
ഞ്ഞിയിന്ന കല്പിച്ചു കെട്ടത. ഇപ്പൊൾ കുമ്പഞ്ഞി കല്പനക്ക ചാർത്തുവാൻ തക്കവണ്ണം
വന്നതിന്റെ ശെഷം പാട്ടം കെട്ടിയ ചരക്കിന വിലയാക്കി കണ്ട കുടിവാരം നീക്കി
കുമ്പഞ്ഞിക്ക നികിതി ഇത്ത്ര എന്ന ചുരിക്കും ദിവസം കുടിയാൻമാരക്ക പാട്ടക്കാരര
കയിച്ചീട്ട എഴുതികൊടുക്കുക അത്രെ ചെയ്തത. അതിന്റെശെഷമായിട്ട പാട്ടം കാണുന്ന
ചരക്കിന വിലയിടാതെ കണ്ടും കുടിയും പൊരയും ചാർത്തുന്നതിന നികിതി
ഇടാതെകണ്ടും ചാർത്തുകയും ചെയ്യുന്ന. ചാർത്തുമ്പൊൾ പാട്ടം അധികം കാണുന്ന
ഹെതുവായിട്ട കുടികൾ സങ്കടത്തെ പറഞ്ഞാൽ ആയത ഒന്നും അവര വിസ്തരി
ക്കാതെകണ്ട അവരിക്ക ബൊധിച്ചപ്രകാരം ചാർത്തുക അത്രെ ചെയ്യുന്നത. മുളക
അതത കൊല്ലം പാട്ടം നൊക്കി ചാർത്തുവാൻ തക്കവണ്ണമെല്ലൊ ഞാങ്ങള കൊമ്പി
ഞ്ഞിയിൽ അപെക്ഷിച്ചത. അപ്പ്രകാരംതന്നെ കല്പിച്ചു കെട്ടു നടന്ന കാണുകയും
ചെയ്തു. യിപ്പഴ ചാർത്തുന്നെടത്ത മുളക പാട്ടം കണ്ട ചാർത്തുന്നത കാണുന്നുമില്ല.
കണ്ടങ്ങൾ ചാർത്തുമ്പൊൾ കുടികൾ എടുത്ത ബൊധിപ്പിക്കുംപ്രകാരം അല്ലാതെകണ്ട
അധികമായിട്ട പാട്ടം കണ്ടകെട്ടുക അത്രെ ചെയ്യുന്നത. പിലാവ ചാർത്തുന്ന അവസ്ഥക്ക
ഇതിന്റെ കായി ഈ രാജ്യത്ത വിറ്റ മുതലായി വരുന്നത മറ്റും ഞാങ്ങളെ സങ്കടത്തെ [ 527 ] തീർപ്പാൻ മുമ്പെ കുമ്പഞ്ഞിഇന്ന കൽപ്പിച്ച അവസ്ഥയും ഇപ്പൊൾ ഇപ്രകാരം ചാർത്തുന്ന
അവസ്ഥപ്രകാരങ്ങൾ കണ്ടാൽ മെല്പെട്ട എടുക്കകൊടുക്ക ച്ചെയ്യണ്ടും കാര്യത്തിന
നെലയായി വരുന്നതല്ല എന്നുള്ള സങ്കടംകൊണ്ടത്രെ ഞാങ്ങള എല്ലാവരുംകൂടി
എഴുതിയത. ഈ സങ്കടപ്രകാരങ്ങൾ ഒക്കയും കുമ്പഞ്ഞിയിൽകൂടി അറിയാനായിട്ട
ഞാങ്ങൾ എല്ലാവരുംകൂടി ഒരു അർജ്ജി എഴുതീട്ടുമുണ്ട. യെനി ഒക്കയും ഞാങ്ങളെ
സങ്കടത്ത തീർത്ത രക്ഷിപ്പാൻ തക്ക വഴിക്ക തിരുമനസ്സകൊണ്ടും കുമ്പഞ്ഞിയിന്നും
വിചാരിച്ച ഞാങ്ങളെയും ഞാങ്ങളെ കുഞ്ഞികുട്ടികളയും ഈ നാട്ടിൽ തന്നെ വെച്ച രെ
ക്ഷിച്ചുകൊള്ളുകയും വെണം. എന്നാൽ 974 ആമത വൃശ്ചിക മാസം 22 നു എഴുതിയ
ഒല ധനുമാസം 3 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്ര മാസം 15നു എത്തി.
പെർപ്പ ആക്കിയത.

1025 J

1282 ആമത രാജശ്രീ വാഡൽ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി
ഉദയവർമ്മരാജാ അവർകൾ സെല്ലാം. എന്നാൽ സാഹെബ അവർകൾ കൊടുത്തയച്ച
കത്ത വായിച്ചി വർത്തമാനം മനസ്സിലാകയും ചെയ്തു. ബെള്ളൂര ഹൊബിളിൽ രണ്ടാമത
പറമ്പും കണ്ടവും നൊക്കി വിവാദം തീർപ്പാനെല്ലൊ സാഹെബ അവർകൾ
കല്പനകൊടുത്തത. ഇപ്പൊൾ അവിട ഉണ്ടായപ്രകാരം ഒക്കയും കുടിയാന്മാര എഴുതി
അയച്ചതിന്റെ പെറപ്പ സാഹെബ അവർകൾക്ക കൊടുത്തയച്ചിട്ടും ഉണ്ട. എറ്റവും ഒരു
അന്ന്യായം ബെള്ളൂര ഹൊബിളീന്നല്ലൊ കെൾക്കുന്നത. ശെഷം ദിക്കുകളിൽനിന്ന
കണ്ടം ചാർത്തുന്ന വിവാദം ഒന്ന അധികമായിട്ട കെൾക്കുന്നതിനെ സാഹെബ
അവർകൾക്ക എഴുതി അയച്ചിട്ടും ഉണ്ടെല്ലൊ. ആ സങ്കടം സാഹെബ അവർകൾ തീർത്തു
തരുമെന്ന നാം നിശ്ചയിച്ചിരിക്കു(ന്നു). ആ ഹൊബിളി പൈമാശിയുടെ അന്ന്യായം
തീർത്ത മെൽപ്പെട്ട കുടികൾക്ക സങ്കടം കൂടാതെകണ്ടും കൊമ്പിഞ്ഞിക്കാര്യത്തിന ഊനം
കൂടാതെകണ്ടും നടക്കെണ്ടുപ്രകാരത്തിനെ സാഹെബ അവർകൾ നല്ലവണ്ണം കല്പന
കൊടുക്കയും വെണം. സാഹെബ അവർകൾ നമ്മുടെ കാര്യത്തിനെ നല്ലവണ്ണം ആക്കി
തരുമെന്ന നാം നിശ്ചയിച്ചിരിക്കുന്ന. എന്നാൽ കൊല്ലം 974 ആമത വൃശ്ചികമാസം 30
നു എഴുതിയ കത്ത. പെർപ്പ ധനുമാസം 4 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്ര
മാസം 16 നു എത്തി. പെർപ്പ ആക്കിയത.

1026 J

1283 ആമത വെള്ളൂര ഹൊബിളിയിൽ ഉള്ള കുടിയാന്മാര എല്ലാവരും കൂടി
കയ്യാലൊല രാവാരി കൃഷ്ണെൻ വായിച്ച ശെഷയ്യൻ സ്വാമി അവർകള ഗ്രഹിപ്പിക്കണ്ടും
അവസ്ഥ. ഇപ്പൊൾ പയിമാശി നൊക്കുന്ന അവസ്ഥ കൊമ്പിഞ്ഞി കാരിയത്തിന
എറകൊറവ കൂടാതെകണ്ടും കുടികൾക്ക സങ്കടം കൂടാതെകണ്ടും കുടിയാന്മാര
അനുസരിച്ച ചാറുത്തി പൊരെണ്ടെ അവസ്ഥക്ക എല്ലൊ മുമ്പെ എഴുതി വന്നതാകുന്ന.
എന്നതിന്റെശെഷം ചുരിക്കം ദിവസം അന്നന്നെ നൊക്കിചാറുത്തി പൊന്നത കുടിയ്യാന
ബൊധിക്കായ്ക കൊണ്ടെല്ലൊ. മഹാരാജശ്രീ സായിപ്പ അവർകളെ അരിയത്ത ചെന്ന
കുടിയാന്മാര എല്ലാവരുംകൂടി ചെന്ന ചുരിക്കും പറമ്പിനും കണ്ടത്തിനും അഞ്ഞായം
വെച്ചത. എന്നാരെ സായിപ്പ അവർകളെ കല്പനയൊടകൂട മറ്റ രണ്ട ഹൊബിളിയിൽ
നൊക്കുന്ന ആളെയും മുമ്പെ ഇവിട നൊക്കിയ ആളുകൂടി വന്ന ചുരിക്കം പറമ്പ ഇന്നലയും
ഇന്നും നൊക്കി കണ്ട പറഞ്ഞികെട്ടത മുമ്പെ നൊക്കിയതിൽ പത്ത കായി എങ്കിലും
എറക്കുറവായിട്ട പറഞ്ഞ കെട്ടതും ഇല്ല. എന്നതിന്റെ ശെഷം അഞ്ഞായം വെച്ച പറമ്പ
എന്നു നൊക്കണ്ടത കാണിച്ചതരണമെന്ന ഞാങ്ങളൊട പറഞ്ഞതിന്റെശെഷം ഇ [ 528 ] നൊക്കിയപ്രകാരംതന്നെ എല്ലൊ എന്നും നൊക്കുന്നത എന്നവെച്ച ഞാൻങ്ങളിൽ
പറഞ്ഞി മാറുകയും ചെയ്തു. ഇപ്പകാരം എല്ലാവരുംകൂടി പാട്ടം നൊക്കിയടത്ത എറയും
കൊറയും കാണാത്തത എന്തുകൊണ്ടന്ന അത്ര അത്ര അവിടവിട ഉണ്ടൊ എന്ന
ഞാങ്ങക്ക ബൊധിക്കാത്തതകൊണ്ടത്രെ ഞാൻങ്ങൾ അനുസരിയാതെ പിരിഞ്ഞത.
ആയതകൊണ്ടു ഇപ്പൊൾ നൊക്കി ചാറുത്തുന്ന അവസ്ഥ കണ്ടാൽ ഞാങ്ങള എടുത്ത
കൊടുക്കാമെന്ന ഞാങ്ങക്ക വൈപൊലെ ബൊധിക്കുന്നതുമില്ല. എനി ഒക്കയും
ഞാങ്ങളെ സങ്കടം എവിടചെന്ന പറയണമെന്ന തിരുമനസ്സകൊണ്ട കല്പിച്ചാൽ
ഞാങ്ങളാൽ മറ്റിയാതി വരികയുമില്ല. എന്നാൽ കൊല്ലം 974 ആമത വൃശ്ചിക മാസം 29
നു എഴുതിയ കയിമുറിഇന്റെ പെർപ്പ ധനുമാസം 4 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത
ദെശെമ്പ്ര മാസം 16 നു പെർപ്പ ആക്കിയത.

1027 J

1284 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ പഴവീട്ടിൽ ച്ചന്തുന എഴുതിയ കല്പന. എന്നാൽ
ധർമ്മടത്ത ദീപിൽ ഉള്ള പറമ്പുകളും കണ്ടങ്ങളും ആർക്കുള്ളത ആകുന്ന എന്നും
ഇതിന പെറകെ ആ ദീപ ഒക്കയും എങ്കിലും അതിൽ അധികമായിട്ടുള്ളത എങ്കിലും
ബഹുമാനപ്പെട്ടെ കുമ്പഞ്ഞി അവർകൾക്ക ഉള്ളതായിരുന്നൊ എന്നും അതൊക്കക്കും
ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകൾ പ്രമാണമായിരിക്കുന്ന ഉടെയക്കാരനെന്നുണ്ടാ
യിരുന്നെങ്കിൽ അവിടുത്തെ ഉഭയ അവകാശങ്ങൾളിൽ നിന്ന എന്തെല്ലാം എടു
ത്തിരിക്കുന്നു എന്നും ഉടയക്കാരൻ ആരാകുന്നത എന്നും അനുഭവിക്കുന്ന
ഉഭയങ്ങൾകൊണ്ട എന്ത പ്രമാണങ്ങൾ വാങ്ങി എന്നും ഉഭയത്തിന്റെ പിടിപ്പ എന്ത
ഉണ്ടായി എന്നും വിശെഷിച്ച മെൽ വെച്ചത കൂടാതെ ഈ സമയത്ത ധർമ്മടത്ത ദീപിൽ
ബഹുമാനപ്പെട്ടെ കുമ്പഞ്ഞി അവർകൾക്ക ഉള്ള അംശം ഇത്ത്രെ ആകുന്നത എന്നും
ഒക്കയും വിവരമായിട്ട എഴുതി അറിയിക്കയും വെണം. കൊല്ലം 974 ആമത ധനുമാസം
9 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത ദെശെമ്പ്ര മാസം 21 നു എഴുതിയത.

1028 J

1285 ആമത കുന്നിരിക്ക തങ്ങൾ എഴുതിയ വർത്തമാനം. രണ്ടുതറയിൽ ബ്രൊൻ
സായ്പു അവർകൾ അഞ്ചരക്കണ്ടിൽ കുറ്റിഅടയാളം വെച്ചതിന്റെ അകത്ത നമുക്കുള്ള
ജെന്മക്കണ്ടവും പറമ്പുകളും കന്നുകളും കാലികളും അതിനകത്ത നമുക്ക ഉഭയമുള്ള
പറമ്പുകളും നമുക്ക പുരാണമായിട്ട ജെന്മമായിരിക്കുന്ന. അതിന്റെ പ്രമാണം എടുത്ത
കാട്ടണമെന്ന വാളപ്പരായര പറഞ്ഞതിന്റെ ശെഷം നാട കലമ്പൽ വന്നുപൊകകൊണ്ട
നമ്മുടെ പ്രമാണങ്ങൾ ഒക്കയും പൊയിപ്പൊകകൊണ്ട ഇതിന്റെ പരമാർത്ഥം
അറിയാൻതക്കവണ്ണം രണ്ടതറയിൽ നമുക്കുള്ള വക അറിയുന്ന ആളുകള ആയില്ല്യത്ത
ഉണിച്ചി നമ്പ്യാറു കരിമ്പിലിയാട്ട അനന്ദച്ചിമ്പ്യാറും കൊക്കുറ അനന്തനും കുഞ്ഞി
മ്പിടുക്ക ചാത്തു മാപ്പളമാര പത്തക്കാലെൻ കുട്ടിഅത്തനും കൊലയാകണ്ടി വാപ്പിയും
ഈ ആളകെള വിളിച്ചി വിസ്തരിച്ചാൽ അവര പറഞ്ഞിതരികയും ചെയ്യു. ഈ വകകൾ
ഒക്കയും കുഞ്ഞിമ്പിടുക്ക ചാത്തു കാണിച്ചു തരികയും ചെയ്യും. കാണമുള്ളതിന്റെ
വിവരങ്ങൾ ചാത്തു പറഞ്ഞതരികയും ചെയ്യു. ഈ വകകൾ ജെന്മം കൊടുക്കണ
മെന്നുള്ളത നമുക്ക ആവിശ്യമില്ല. കുമ്മഞ്ഞീന്ന വെണമെന്ന കല്പിച്ചാൽ
കൽപ്പിക്കുംപ്രകാരം കെൾക്കയും ചെയ്യാം. എന്നാൽ കൊല്ലം 974 മത വൃശ്ചികമാസം 20
നു എഴുത്ത. ധനുമാസം 9 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്രമാസം 21 നു
എത്തിയത. പെർപ്പാക്കി. [ 529 ] 1029 J

1286 ആമത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടടിവിൽ സായ്പു
അവർകൾക്ക രെവനിയു കച്ചെരിയിൽ മസ്സദ്ദിബാളപ്പരായൻ എഴുതിയെ അരജി. എന്നാൽ
കൊംപിഞ്ഞി സറക്കാർ കൃഷി ഉണ്ടാക്കുവാൻ രണ്ടുതറയിൽ ബ്രൊൻ സായ്പ അവർ
കൾ വിലെക്കു വാങ്ങുന്നാ പറമ്പകളെ കാണം ജന്മം ആർക്കുള്ളത എന്ന വിസ്തരിച്ചി റെ
പ്പൊടിത്ത എഴുതി അറീക്കണമെന്ന കല്പിച്ചതുകൊണ്ട ഞാൻ രണ്ടുതറയിൽ
അഞ്ചരക്കണ്ടിയിൽ ച്ചെന്ന. രണ്ടുതറയിൽ തഹശീൽ ഗുമാസ്ത ചന്തു എറാടിയും കൂടി
പറമ്പുകളിൽ ചെന്നു നൊക്കുമ്പൊൾ ബ്രൊൻ സായ്പ അവർകളെ മെനവൻ എരെ
ശ്ശമെനവൻ കാണിച്ചു തന്നതുകൊണ്ട വിസ്തരിച്ചി എഴുതിയെ കണക്ക ഇതിന്റെ കൂടി
സന്നിധാനത്തിങ്കൽ കൊടുത്തിരിക്കുന്ന. ശെഷം ജന്മക്കാരര എല്ലാവരും എത്തി.
കണ്ടതുംഇല്ല. അവരെ പെരക്ക കുടിമക്കാരര അത്രെ ഈ വെല നിശ്ചയിക്ക ആയത.
ശെഷം ഈ ജന്മം തനക്ക ഉള്ളത എന്ന ഈക്കാര്യത്തിന തകറാറു പറയുവാൻ കുന്നിരിക്ക
തങ്ങള അല്ലാതെ വെറെ ആരും പറഞ്ഞിട്ടും ഇല്ല. മെൽപറഞ്ഞ തങ്ങളുക്ക മെൽ
എഴുതിയ പറമ്പകളിൽ മൂന്നു പറമ്പ ജന്മം എന്നും ശെഷം ബ്രൊൻ സായ്പ കുറ്റി
ഇട്ടതിൽ എതാൻനിലം ജന്മം എന്നും ആയതിന്റെ പ്രമാണങ്ങൾ ഇപ്പൊൾ ഇല്ലായെന്നും
ഇപ്പ്രകാരം എഴുതി കൊടുത്ത ഒല ഇതിന്റെ കൂട സന്നിധാനത്തിങ്കൽ കൊടുത്തിരി
ക്കുന്നു. കണക്കും ഓലയും ഈ റെപ്പൊടത്തും സായ്പു അവർകൾ ഗ്രഹിക്കുമ്പൊൾ
കാര്യങ്ങൾ മനസ്സിലാകയും ചെയ്യുമെല്ലൊ. എനി ഒക്കെയും കല്പിക്കും പൊലെ
അനുസരിക്കുന്നതും ഉണ്ട. എന്നാൽ 974 മത ധനുമാസം 9നു എഴുതിയെ അരജി
വിശെഷിച്ചി ഞാൻ വിസ്തരിച്ചി എഴുതിയ പറമ്പ മുപ്പത്തൊന്നിൽ പതിമൂന്നാം നൊമ്പ്ര
കാമെത്ത ദെവസ്സ്വം ജന്മം പുല്ലാഞ്ഞൊടൻ കണ്ണന കുടിമനീര ആ പറമ്പ വിക്കുവാൻ
അവന സമ്മതം അല്ലാ എന്ന എന്നൊട സങ്കടം പറക ആയത. ഈ വർത്തമാനം കൂടി
സന്നിധാനത്തിങ്കൽ അറിയിച്ചെ മതിയാവു എന്നതുകൊണ്ടത്രെ എഴുതിയത.
ഇങ്കിരിയസ്സു കൊല്ലം 1798 ആമത ദെശെമ്പ്ര മാസം 21 നു എത്തിയത. പെർപ്പ ആക്കിയത.

1030 J

1271 ആമത മഹാരാജശി വാഡൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക
കടത്തനാട്ട കനഗൊവി നാരാണരായര എഴുതിയ അരിജി. എന്നാൽ പാറക്കട ഹൊബളി
പാട്ടക്കാരെ ഈ മാസം 1 നുക്ക വന്ന എത്തി. 12 നു രാവിലെ ചാർത്തുവാൻ ചെന്നടത്ത
രാജാവ അവർകളെ പാട്ടക്കാരും മെനവനും കുടിയാന്മാരും ഈ വര കാണുന്നു ഇല്ല.
പാറവത്തിക്കാറക്ക ചൊതിച്ചാരെ നികിതി ഉറുപ്പ്യ പിരിപ്പിപ്പാൻതക്കവണ്ണം രാജാവ
അവർകളെ കല്പന എഴുതി വന്നിരിക്കുന്നു. എനക്ക വരുവാൻ കയിക ഇല്ല എന്നു
പറഞ്ഞത. അയതകൊണ്ട ചാത്ത മൊടങ്ങിയിരിക്കുന്നു. എനി സായ്പു അവർകൾ
കല്പിച്ചി എഴുതി വരുംപ്രകാരം നടക്കുന്നു ഉണ്ട. എന്നാൽ കൊല്ലം 974 ആമത ധനു
മാസം 12 നു ഇങ്കരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്ര മാസം 25നു എഴുതി വന്നത.

1031 J

1288 ആമത മഹാരാജശി വഡൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക
പുന്നക്ക ചന്തുവും അനന്തൻ മണാളനും കുടി എഴുതിയ അരജി. ധനുമാസം 8 നു
ഞങ്ങൾ തലച്ചെരി വന്ന സായ്പു അവർകളെ കണ്ട ബെള്ളാവുര ഹൊവളിയിൽ വന്ന
കണ്ട നൊക്കുവാ വന്നതിന്റെ ശെഷം ജന്മവും കാണവും പറഞ്ഞ തരുവാൻ
കുടിയാന്മാരെയും പ്രവൃത്തിക്കാരനെയും കണ്ടു പറഞ്ഞതിന്റെശെഷം കുടിയാന്മാര [ 530 ] ആരും നിന്നതും ഇല്ല. പ്രവൃത്തിക്കാരന്റെ അടുക്കെ ആള അയച്ചി ജന്മമുവും കാണവും
കണ്ട കാണിച്ചി തരുവാനും ആള അയക്കണം എന്ന പറഞ്ഞതിന്റെശെഷം പ്രവൃത്തി
ക്കാരെർ പറഞ്ഞത ഉറുപ്പ്യ എടുക്കെണ്ടുന്നെ മുട്ടകൊണ്ട ഞാൻ വന്ന കയിക ഇല്ല
എന്നും പറഞ്ഞ രണ്ട ദിവസം ഉണ്ട നിക്കുന്ന പ്രവൃത്തിക്കാരെൻ വന്നില്ലാ എങ്കിൽ
ഇവിടത്തെ അള അയച്ചാൽ മതി എന്ന ഞാങ്ങൾ പറഞ്ഞാരെ അളയും അയച്ചിട്ടും ഇല്ല.
അതകൊണ്ട പാട്ടം നൊക്കുന്നത മുട്ടായിറ്റ അത്രെ നിക്കുന്നത. അയതകൊണ്ട എനി
ഒക്കയുംസായ്പു അവർകളെ കല്പനവരുംപ്രകാരം നടന്ന കൊള്ളുകയും ആം. എന്നാൽ
കൊല്ലം 974 ആമത ധനു മാസം 14 നു ഇങ്കരിസ്സ കൊല്ലം 1798-ആമത ദെശെമ്പ്ര മാസം 27
നു എഴുതി വന്നത.

1032J

1289 ആമത മഹാരാജശ്രീ വാഡൽ സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ
ബൊധിപ്പിപ്പാൻ പട്ടത്ത അമ്പാടിയും പറമ്പത്ത തൊലാച്ചി മുപ്പനും കുടി എഴുതിയ
അരിജി. ഞാങ്ങൾ ഇ മാസം 11 നു വന്ന ചാർത്തുവാൻ പൊയതിന്റെ ശെഷം
തമ്പുരാന്റെ ആള ഇല്ലാത്തതും കുടിയാന്മാര വരാതെ അവസ്ഥക്കും ഞാങ്ങൾ എനി
എതുപ്രകാരം നടക്കണ്ടും എന്നുള്ളതിന സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ
എഴുതി അയച്ച അരിജിന്റെ ഉത്തരംമായിട്ട വന്നതും ഇല്ല. അയച്ചശിപ്പായിയും വന്നതും
ഇല്ല. ഈ മാസം 11 നു മുതൽക്ക ഞാങ്ങൾ ഇവിട പണി എടുക്കാതെ വെറുതെ
പാർക്കുന്നു. എനി ഞാങ്ങൾ നടക്കെണ്ടും അവസ്ഥക്ക സായ്പു അവർകളെ
കൃപാകടാക്ഷം ഉണ്ടായിട്ട എഴുതി അയച്ചു എങ്കിലെല്ലെ നടന്നുടു. എന്നാൽ കൊല്ലം 974
ആമത ധനു മാസം 15 നു ഇങ്കരിയസ്സ കൊല്ലം 1798-ആമത ദെശെമ്പ്ര മാസം 27 നു എഴുതി
വന്നത.

1033J

1290 ആമത മലയാൽപ്രവിശ്യയിൽ വടക്കെ അധികാരി ജമെസ്സസ്ത്രിവിൽ സായ്പു
അവർകൾക്ക കണ്ണുൽ അദിരാജ ബീബീ സെലാം. ഇന്നു വഴിനെരം മങ്ങലൊരത്തെ
ശാതിരി ബിയാരിന്റെ51 ഒരി കത്തു അതിഞ്ഞാക്കാരെൻ പക്കുർകുട്ടി ഇവിട
കൊണ്ടത്തരികയും ചെയ്തു. ആ കത്തു വായിച്ച ഈ കത്തിന്റെ അകത്തു ഇട്ടു
കൊടുത്തയച്ചിട്ടും ഉണ്ട. അതവായിച്ചിനൊക്കിയാൽ അവസ്ഥകെൾഒക്കയുംസായ്പു
അവർകൾക്ക തന്നെ മനസ്സിൽ അകയും ചെയ്യും എല്ലൊ. ശെഷം എനക്കുള്ളെ സങ്കടം
എങ്കിലും സന്തൊഷം എങ്കിലും ഒടയതമ്പുരാന കയിച്ചാൽ എനക്കും എന്റെ
കുഞ്ഞികുട്ടികൾക്കും എന്നന്നെക്കും രക്ഷ ആയിറ്റുള്ളെ ബഹുമാനപ്പെട്ടെ കുമ്പഞ്ഞി
സർക്കാരിൽ അല്ലാതെ കണ്ടു വെറെ ഒരുത്തക്കും എഴുതി അയക്കെണ്ട അവെശം
ഉണ്ടായിറ്റും ഇല്ല. എന്നാൽ നിങ്ങളെ കുറും പിരിശവും എപ്പൊളും ഉണ്ടായിരിക്കയും
വെണം. എന്നാൽ കൊല്ലം 974 ആമത ധനുമാസം 12 നു എഴുതിയത ധനു 16 നു
ദെശെമ്പ്ര 28 നു വന്നത. പെർപ്പാക്കി കൊടുത്തത.

1034 J

1291 ആമത അറക്കലെ കണക്കപ്പിള്ളമാറ വായിച്ചി തങ്ങളെ കെൾപ്പിക്കെണ്ടും
അവസ്ഥ. ജെമാലബാദ അസ്സപ്പ ശെക്കുസ്സാമിർദിൻ കയ്യാൽകത്ത. എന്നാൽ മുന്നിൽ
മൊതലാളി എന്നൊട തങ്ങളെ കാരിയംകൊണ്ട ഒന്ന രണ്ട കയി52 എന്നൊട [ 531 ] കല്പിച്ചിരിക്കുന്നു. അയവസ്ഥക്ക ഞാനും ഞങ്ങളെ കൃപകൊണ്ടു അതിന്റെ ജെവാവ
മൊതലാളിയൊട കെൾപ്പിക്കയും ചെയ്തിട്ടും ഉണ്ട. ഇപ്പള എന്നൊട വിളിച്ചി
കൽപ്പിച്ചിരിക്കുന്നു. അറക്കുന്ന ഇത്തരത്തുരം നമുക്ക ഒന്ന എഴുതി അയച്ചില്ലെല്ലൊ
എന്നു കൽപ്പിച്ചാരെ അള്ളന്റെയും നെവിന്റെയും മൊതിലിന്റെയും എകലകൊണ്ടും
അത്തറവാട്ടിന്റെ ചെയീകൊണ്ടും ഇപ്പള തങ്ങൾക്ക ഉള്ളെ സങ്കടവും നടപ്പും ഇത
ഒക്കെയും ഞാൻ വകതിരിച്ചു കെൾപ്പിക്കയും ചെയ്തു. എന്നാരെ എന്നൊട കല്പിച്ചു. നി
ഒന്ന അറക്കെലെക്ക എഴുതി അയച്ചി അവർക്ക ഉള്ള സങ്കടവും മുട്ടും ഇപ്പളെത്തെ നടപ്പു
ഇത ഒക്കെ വകതിരിച്ചി ഒന്ന എഴുതിച്ചി നി വരുത്തിയാൽ അക്കാരിയത്തിന വെണ്ടുംവണ്ണം
ബെന്തൊമ്പത്താക്കി നിന്നെ തന്നെ അങ്ങൊട്ട അയക്കാമെന്ന കൽപ്പിച്ചി അതിന
വെണ്ടുംവണ്ണം ചിലെ കല്പനയും നമുക്ക തന്നിരിക്കുന്നു. അതകൊണ്ട തങ്ങള ഒരു
കാരിയത്തിനും ഇന്നാങ്കം വെക്കാതെകണ്ട തങ്ങളെ സങ്കടം ഇപ്പളെത്തെ പൊറുതിയും
വകതിരിച്ചി ഒന്ന മൊതലാളിക്ക എഴുതികൊടുത്തയച്ചാൽ അള്ളന്റെയും നെവിന്റെയും
എകലൊട കുടിമൊതിന്റെയും കൃപകൊണ്ടും അത്താറവാട്ടിന്റെ ചെയികകൊണ്ടും
തങ്ങളെ കൃപ ഉണ്ടെങ്കിൽ എന്ന കൊണ്ട അകുംവണ്ണം ഉള്ള വെല ചെയ്യുന്നതിന ഒരു
എറക്കൊറവ കാണുകയും ഇല്ല. തങ്ങളെ കൃപ ഉണ്ടെങ്കിൽ അവസ്ഥപൊലെ വകതിരിച്ചി
എന്ന എഴുതി കൊടുത്ത യച്ചുവെങ്കിൽ ഇസ്സലാമായ ഉടപ്പറപ്പിന ഒക്കയും ഗുണങ്ങൾ
കാണുകയും ചെയ്യും. എനി തങ്ങളെ കൃപപൊലെ അവസ്ഥ ഒക്കെയും വകതിരിച്ചി
പക്കുറുകുഞ്ഞിയൊട പറഞ്ഞയച്ചിട്ടും ഉണ്ട. അവൻ കെൾപ്പിക്കുകെഴും ചെയ്യും. എന്നാൽ
തങ്ങളെ കാലും പിടിച്ചി സലാം. എന്നാൽ ഈ കത്ത മാപ്പളമാറെ വട്ടെഴുത്തിൽ എഴുതി
വന്നത. പക്കുറികുഞ്ഞി 974 ആമത ധനുമാസം 12 നു കണ്ണൂര അറക്കൽ എത്തിയതിന്റെ
പെർപ്പ. ധനു 15 നു മൊന്തൊൽ നിന്ന എഴുതിയത.

1035 J

1292 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ സ്ത്രിവിൽ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സലാം. എന്നാൽ മയ്യഴി അതിരിന്റെ വിവാദം തിർക്കെണ്ടുന്നതിന സർക്കാറ
കല്പന വന്നപ്രകാരം സായ്പു അവർകൾ എഴുതി അയച്ച കത്ത വായിച്ചി വർത്തമാനം
മനസ്സിൽ അകയും ചെയ്തു. എഴുതി വന്ന പ്രകാരം തന്നെ ധനുമാസം 17 നു നമ്മുടെ
അളുകള മയ്യയിൽ സമീപം അയക്കയും ചെയ്യാം. പിന്നയും വിവാദം തീർന്നില്ല എന്ന
വരുമ്പൊൾ അവിടെ നാം തന്നെ എത്തുകയും ചെയ്യും. എന്നാൽ സായ്പു അവർകൾ
കുടിനിന്ന വിവാദം തിർത്ത നമ്മുടെ കാരിയം നല്ലവണ്ണം ആക്കിതരുമെന്ന നാം
അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത ധനുമാസം 15 നു ഇങ്കരിയസ്സകൊല്ലം
1798 ആമത ദെശെമ്പ്രമാസം 27 നു വന്നത. പെർപ്പാക്കി കൊടുത്തത.

1036 J

1293 ആമത മഹാരാജശ്രി വടെക്കെ അധികാരി ജിമിസ്സ സ്തവിൽ സായ്പ അവർകളുടെ
സന്നിയധാനത്തിങ്കലെക്ക ചെറക്കൽ കാനഗൊവി ബാബുരായൻ എഴുതിയ അരജി.
എന്നാൽ കൊട്ടയകത്ത താലൂക്കിൽ കൊല്ലം 974 മതിൽലെ പൊനനെല്ല 10 ന്നെ 4 കണ്ടം
എടുത്ത കഴിക ഇല്ലാ എന്നും 10 ന്നെ 2 എടുത്ത കഴിയൂ എന്ന അല്ലൊ സായ്പ
അവർകൾക്ക ഇവിട ഉള്ളവര ഗ്രഹിപ്പിച്ചിട്ടുള്ളത. ഇപ്പൊൾ മൂപ്പായാരാജാ അവർകളുടെ
കൽപ്പനക്ക ധിവപുരത്തും മൊഴക്കുന്നത്തും മണത്തണ ഇ മുന്ന പ്രവൃത്തിലും
പൊനനെല്ല 10 ന്നെ 5 കണ്ടം 10 ന്നെ.... കുലി 1 ന്നു പത്തി ഒന്ന വാശി എടങ്ങഴി 1നു
ഇടങ്ങഴി വാശി¾ ഇങ്ങിനെ 100 നെല്ല ചാർത്തിട്ടുള്ളൂ. കുടിയാനൊട ഒക്കയും കണുക്ക [ 532 ] കൂടി 95 ആളപ്പിക്കുന്നതും ഉണ്ട. കൊല്ലം 974 മതിലെ രാജ്യത്ത ഒക്കെയും മകരം വെള
നെല്ല മൂർന്ന പൊയിരിക്കുന്നു. ശെഷം ഉള്ള പ്രവൃർത്തിയും നെല്ല അളപ്പിക്കുന്നത
ഇതവണ്ണം തന്നെ എന്ന പറഞ്ഞ കെൾപ്പാനു ഉണ്ടന്ന കൈതെരി അമ്പു തന്റെ നാല
പ്രവൃർത്തിലെ കയി കണക്ക മുത്ത രാജാവ അവർകെൾ ഇരിക്കുന്നെടത്ത കെൾപ്പിപ്പാൻ
കൊണ്ടുപൊയിരിക്കുന്നു. ഇ വർത്തമാനം ഞാൻ കെൾക്കയും സന്നിധാനത്തിങ്കലെക്ക
വിവരമായിട്ട അറിവാൻ എഴുതിട്ടു ഉണ്ട. എന്നാൽ കൊല്ലം 974 മത ധനുമാസം 13 നു
എഴുതിയ അരജി.

1037 J

1294 ആമത രാജശ്രീ ചെറെക്കൽ രവിവർമ്മരാജാ അവർകൾക്ക രാജശ്രീ വടെക്കെ
അധികാരി തലച്ചെരി തുക്കടിൽ സുപ്പ്രണ്ടിണ്ടൻ ജിമിസ്സസ്തവിൽ സായ്പ അവർകൾ
സലാം. എന്നാൽ കൊല്ലം 974 മത ധനുമാസം 15 തീയതി ഒന്നാംകെടു ബൊധിപ്പിക്കണ്ട
സമയത്ത കഴിഞ്ഞി പൊയതകൊണ്ട ആയത ഉടെനെ ബൊധിപ്പിക്കു എന്ന നാം
അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 മത ധനുമാസം 19 തിയതി ഇങ്കിരിയസ്സ
കൊല്ലം 1798 മത ദെശെപ്യ മാസം 31 തിയതി മൊന്താവിൽനിന്ന എഴുതിയത.
കടത്തനാട്ടെക്കും കണ്ണുലെക്കും ആമഞ്ഞാട്ടിൽ നായരക്കും കുത്താട്ട നായരക്കും
പാലെരി നായരക്കും എഴുതിയത.

1038 J

1295 ആമത രാജശ്രി വടെക്കെ അധികാരി തലെച്ചെരി തുക്കടി സുപ്പ്രണ്ടണ്ടെ
ജമെസ്സസ്തിവിൽ സായ്പ അവർകൾ രണ്ടു തറയിൽ താസ്സിൽദാറ പട്ടെഴവിട്ടിൽ ചന്തുന
എഴുതിയത. എന്നാൽ മുമ്പെയിരുന്ന രണ്ടതറയിൽ താസ്സിൽദാർ ഗൊപാലയ്യൻ നമക്ക
കൊടുത്ത നിലവ കണക്കകൾക്ക 974 മത കന്നിമാസം 29 നു തനിക്ക കൊടുത്തതിൽ
വല്ല വിത്ത്യാസം ഉണ്ടൊയന്ന അന്ന്യെഷിച്ച അറിയിക്കണ്ടതിനി അദെഹം കാനഗൊവി
രാമയ്യൻനെ കൂടകൂട കൽപ്പിച്ചയക്കയും ചെയ്തു. എന്നാലു നൊം കൂടകൂട തനിക്ക
കല്പിച്ചയച്ചതിന്റെ ശെഷം ആ കാര്യത്തിന ഒരു വർത്തമാനം എങ്കിലും അത കൂടാതെ
ധർമ്മട്ടണത്തി ഉഭയങ്ങൾ കൊണ്ട അന്ന്വെഴിച്ച അറിയിപ്പാൻ ഉത്തരം കപ്പിച്ചത എങ്കിലും
എത്തിട്ടും ഇല്ല. 973 മത പിരിച്ചത ഇത്ത്ര എന്നും കണക്കിൽ നൊക്കുമ്പൊൾ ധനുമാസം
15 നുൽ അകത്ത ഒന്നാം ഗഡു വഹിക്ക ഉറുപ്പ്യ 11,600 അദികമായിട്ട പിരിച്ച ബൊധിപ്പിച്ചിട്ടും
ഉണ്ട. ഇപ്പൊൾ ഒന്നാം ഗഡു ബൊധിപ്പിപ്പാൻ സമയത്ത കഴിഞ്ഞി പൊയത എങ്കിലും
ഈക്കൊല്ലത്തിലെ കപ്പംകൊണ്ട ഒരു കാശി എന്നത്രെ ബൊധിപ്പിച്ചിട്ടും ഇല്ല.
ബഹുമാനപ്പെട്ടെ സർക്കാർ തനിക്ക അത്ര ദെയ കാണിച്ചതിന പകരമായിട്ട എത്രയും
നെനവില്ലാത്തവണ്ണം നടക്കുന്ന എന്ന കന്മാൻ സങ്കടംതന്നെ ആകുന്നത. അതകൊണ്ട
തന്റെ പ്രവൃത്തിയും നമ്മുടെ കച്ചെരിയിൽനിന്ന തനിക്ക എഴുതുന്ന കല്പനപ്രകാരം
തനിക്ക വഴിപൊലെ നടപ്പാൻ എറ സുക്ഷമായിട്ട വിശാരിക്കാതെ പൊയാൽ തന്റെ
പെർക്ക മറ്റൊരുത്തന്നെ ആക്കിവെപ്പാൻ തക്കവണ്ണം രാജശ്രീ കുമിശനർ സായ്പുമാർ
അവർകൾക്ക അപെക്ഷിപ്പാൻ നമുക്ക അവിശ്യയം അയി വരും എന്നു എഴുതുവാൻ
ഉണ്ടു. എന്നാൽ കൊല്ലം 974 ആമത ധനുമാസം 19 നു ഇങ്കരിയസ്സ കൊല്ലം 1798 ആമത
ദെശെമ്പ്രമാസം 31 നു മൊന്തൊൽനിന്ന എഴുതിയത.

1039 J

1296 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക രാജശ്രി കടത്തനാട്ട പൊർള്ളാതിരി [ 533 ] ഉദയവർമ്മരാജ അവർകൾ സലാം. എന്നാൽ മയ്യഴി അദിർ വിവാദം തിർക്കെണ്ടുന്നതിന
സർക്കാറ കല്പനക്ക ഇഞ്ചിനൊർ മൊക്രിൽ സായ്പു അവർകൾ വരുന്ന എന്നു പറഞ്ഞ
കൊടുപ്പാൻ നമ്മുടെ ആളുകെളെ അവിടെക്ക അയച്ചിട്ടും ഉണ്ടല്ലൊ. എന്നതിന്റെശെഷം
മുമ്പെ ജനരാൾ ഹട്ലി സായ്പു അവർകൾ മയ്യഴി പിടിച്ചതിന്റെ ശെഷമായിട്ട
എടുത്തിട്ടുള്ള തെക്കെ പുറത്ത പറമ്പുകളും കെഴെക്കെചുടികൊട്ടെന്റെ കെഴക്ക
പറമ്പകളും സായ്പുമാര നടന്ന കണ്ട എന്നുള്ള വർത്തമാനം നാം കെൾക്കയും ചെയ്തു.
തെക്കുപുറപറമ്പകൾ കെളച്ച തയ്യും വെച്ച പൊര പണിക്കുക കൊണ്ടും കല്ല കെട്ടുക
കൊണ്ടും ചുടിക്കൊട്ടക്ക സമിപം പറമ്പകൾ ബ്രൊൻ സായ്പു കെളുപ്പിക്കകൊണ്ടും
അയത സമ്മതിക്ക ഇല്ല എന്ന വിരൊധിച്ച വർത്തമാനത്തിന ബഹുമാനപ്പെട്ട ഗവണ്ണർ
ഡെങ്കെൻ സായ്പു അവർകൾക്കും കുമിശനർ സായ്പുമാര അവർകൾക്കും വടക്കെ
അധികാരി അവർകൾക്കും സർക്കാറ കല്പന വന്നിരിക്കുന്നു. അയത 973 ആമത
വൃശ്ചികമാസം ഒടുക്കം ധനുമാസം അതിക്ക അത്രെ അകുന്നു. അപ്രകാരം സായ്പു
അവർകൾ വിസ്തരിച്ചി നൊക്കുമ്പൊൾ കന്മാൻ സങ്ങതി ഉണ്ടന്ന നമുക്ക ബൊധിക്ക
കൊണ്ട സായ്പു അവർകൾക്ക നാം എഴുതി അറിവിക്കുന്നു. മലയാംരാജ്യം ഒക്കയും
ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞി കല്പനക്ക ഉൽപ്പെട്ടതെല്ലൊ അകുന്നു. ഇ
കൽപ്പനയിൽ നമ്മുടെ അവകാശത്തിൽ ഉള്ള ഭൂമി ഒട്ടുംതന്നെ മയ്യയിൽ അവകാശത്തിൽ
ചെർക്കരുത. അത എന്തെന്നാല പരന്തരിയസ്സിന53 നമ്മുടെ കാരണൊന്മാർ മയ്യഴിയിൽ
എതാനും ഒരു സ്ഥലം കൊടുക്കുകകൊണ്ട തെക്ക വണ്ണാബറക്ക തെക്കൊട്ടും കെഴക്ക
കഴലിന്റെ കെഴക്കൊട്ടും ഒരൊരെ സമയത്ത ബലത്താലെ അതിക്രമിച്ചവന്ന ചെർത്തത
അല്ലാതെകണ്ട അയതിന നമ്മുടെ കരണൊന്മാർ സമ്മതിച്ചപ്രകാരം ഒരു പ്രമാണവും
കാണുകയും ഇല്ല. ഇ എഴുതിയ അദിരക്ക പുറത്ത കിഴിയരുത എന്നുള്ളപ്രകാരം നമ്മുടെ
കാരണൊന്മാർ പരന്തിരിയസ്സ വംശത്തിലെ എജമാനെൻമാർക്ക എഴുതിട്ടുള്ളത ഒരു
മറുപടി അവർ കൊടുത്തയച്ചിട്ടുള്ള സാധനങ്ങളും നമ്മുടെ പറ്റിൽ ഉണ്ടായിരിക്കയും
ചെയ്യും. ഇപ്രകാരം നാമും പരന്തിരിഎസ്സുമായി വിവാദിച്ചിരിക്കുന്നതകൊണ്ട ഇസമയത്ത
എട്ടും തന്നെ നമ്മുടെ അംശത്തിലുള്ള ഭൂമി മയ്യഴിക്കകത്ത വെപ്പാൻ സമ്മതിക്ക ഇല്ല
എന്ന നിശ്ചയിച്ചി സർക്കാരിൽ എഴുതിയതാകുന്നു. ജന്നരാൾ ഹട്ലിസായ്പു മയ്യഴിയിൽ
പിടിച്ചതിന്റെശെഷം എടുത്തിട്ടുള്ള സ്ഥലം ഒക്കെയും ഇപ്ര അക്കിവെക്കും എന്നുള്ള
പ്രകാരം സർക്കാർ കല്പന നിശ്ചയിച്ചി കിട്ടുകകൊണ്ട നാം അത കെട്ടു പാർക്കയും
ചെയ്തു. തെക്കെ ഭാഗത്ത പുത്തനായിട്ട പണി എടുത്ത പറമ്പകൾളും പൊരകളും കല്ല
കെട്ടിയതും പൊറത്ത തന്നെ ആക്കി നമ്മുടെ അവകാശത്തിൽ ആക്കിവെക്കുകയും
വെണം. അയതപ്രകാരം തന്നെ അക്കി വെക്കും എന്ന നാം നിശ്ചയിച്ചിരിക്കുന്നു. അത
അങ്ങനെ അല്ല എന്ന വരുമ്പൊൾ പിന്നയും നമ്മുടെ സങ്കടം തീർക്കെണ്ടി വരുംന്നത
സർക്കാര കുമ്പഞ്ഞിന്ന എല്ലൊ അകുന്നു. അവ്യസനം ഉണ്ടാക്കരുത എന്ന നാം
അപെക്ഷിക്കുന്ന. കെഴക്ക ചുടികൊട്ട സമിപം ബ്രൊൻ സായ്പു എടുത്തിട്ടുള്ള പറമ്പകൾ
നമ്മുടെ അവകാശത്തിൽ തന്നെ ആകുന്നു. അയതപ്രകാരംതന്നെ സായ്പു അവർകൾ
അക്കിവെക്കു എന്ന നാം അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974ആമത ധനുമാസം
19 നു ഇങ്കരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്രമാസം 31 നു എഴുതിവന്നത. പെർപ്പാക്കി
കൊടുത്തത.

1040 J

1297 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ [ 534 ] അവർകൾ സെലാം. എന്നാൽ മയ്യഴി അദിരിന്റെ വിവാദം തിർപ്പാൻ സായ്പു അവർകളും
ഇഞ്ചിനൊറ മൊക്രിൽ സായ്പു അവർകളും കുടി അതിര നൊക്കിയപ്പൊൾ തെക്ക
ഭാവത്ത54 പുത്തനായിട്ട എടുത്ത കുടികളും പറമ്പകളും മയ്യഴിക്ക അകത്ത ഒപ്പിച്ചി
ചെർക്കണംമെന്ന മൊൽക്രിൽ സായ്പു അവർകൾ പറയുന്നു എന്ന നമ്മുടെ ആളുകൾ
ഇവിട വന്ന പറകയും ചെയ്തു. മുമ്പിൽ ഉള്ള അതിരിന്റെ പൊറത്ത പരന്തിരിയസ്സ കമിത്തി
വന്നിട്ടുള്ള വിവാദം ഉണ്ട എങ്കിലും ജനരാൾ ഹട്ലിളി സായ്പു അവർകൾ മയ്യഴി
പിടിച്ചതിന്റെ ശെഷമായിട്ട എടുത്ത പറമ്പകളും കുടികളും നമ്മുടെ ദിക്കതന്നെ
അക്കിവെക്കാമെന്ന സർക്കാറ കല്പന വന്നതകൊണ്ടത്രെ നാം അനുസരിച്ചത.
അതകൊണ്ട കല്പന പ്രകാരംതന്നെ അക്കിവെപ്പാൻ സായ്പു അവർകളെ കൃപ
ഉണ്ടായിട്ട യിരിക്കയും വെണം. ചുടികൊട്ടക്ക കെഴക്ക ബ്രൊം സായ്പു കെളുപ്പിച്ച
പറമ്പകൾ നമ്മുടെ അതിരക്ക തന്നെ അക്കി വെച്ചത. അയത നമ്മുടെ അവകാശത്തിൽ
തന്നെ ആകുന്നു. ഇതിന എതും സംഷയവും ഇല്ല എന്ന നാം ബൊധിപ്പിക്കുന്നു.
സായ്പു അവർകൾ മൊക്രിൽ സായ്പു അവർകൾക്ക കല്പന കൊടുത്ത അപ്രകാരം
അക്കിവെക്കുകയും വെണ്ടിയിരിക്കുന്നു. സായ്പു അവർകള കാണെണ്ടുന്നതിന ഈ
മാസം 24 നു മന്ന വാരവുമായിട്ട നാം മൊന്തൊൽ വരികയും ചെയ്യു. 22 നു ഒരു
അടിയന്തരം കഴിക്കെണ്ടുന്നത ഉണ്ട. അത കൊണ്ടത്രെ ഇന്ന വരാത്തത. എല്ലാ
കാരിയത്തിനും സായ്പു അവർകളെ സ്നെഹം നമ്മൊട നല്ലവണ്ണം ഉണ്ടായിരിക്കയും
വെണം. എന്നാൽ കൊല്ലം 974 ആമത ധനുമാസം 21 നു എഴുതിയത 22 നു ഇങ്കരിയസ്സ
കൊല്ലം 1799 ആമത ജനവരി മാസം 4 നു എഴുതി വന്നത. പെർപ്പക്കി.

1041 J

1298 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക കടത്തനാട്ട
കനഗൊവി നാറാണയൻ എഴുതിയ അർജ്ജി. എന്നാൽ കടത്തനാട്ട താലൂക്കിൽ
നാല(പു)യമായിച്ചർത്തുമ്പൊൾ തകറാറായി മൊടങ്ങിക്കുവാൻ സങ്ങത്തി എന്തന്നാൽ
സാധുവായിട്ടുള്ള ജനങ്ങൾക്ക ഇപ്പഴത്തെ ചാർത്തു അവരക്ക സമ്മതം തന്നെ ആകുന്നു.
എണ്ണപ്പെട്ട ജനങ്ങൾക്ക നെരപൊലെ ചാർത്തുമ്പൊൾ മുമ്പിലെത്തെ നികിതിയിൽ
ഇപ്പൊൾ എറകാണുകയും ചെയ്യുമെല്ലൊ. എന്നിട്ട തകറാറ പറഞ്ഞി നിൽക്കുന്നതുംണ്ട.
രാജാവ അവർകളെ കുടികൾക്ക പറഞ്ഞ വിവരം നിങ്ങൾക്ക സമ്മതം അയിട്ട നികിതി
പണം പിരിക്കുംമ്പൊൾ സങ്കടം എന്ന പറയരുത. ഇപ്പൊൾ തന്നെ നിങ്ങൾക്ക സമ്മതം
അയിട്ട എറക്കൊറവ കൂടാതെ ചാർത്തുവാൻ തക്കവണ്ണം നൊക്കിക്കൊള്ളണം എന്നിട്ട
പറഞ്ഞിട്ടും ഉണ്ട എന്ന കുടികൾ പറയുന്നതും ഉണ്ട. ഒരു പറമ്പത്ത ചെന്നാൽ അവിട
തകറാറ വന്നാൽ നമ്മുടെ നൊട്ടക്കാരരും രാജാവ അവർകളെ വകയിൽ നിൽക്കുന്ന
പാട്ടക്കാരരുക്കും അപ്പറമ്പത്ത ഉടയക്കാരെനെയും ചരക്കും വകയും കാണിച്ചി തെളിച്ചി
കൊടുക്കുന്നതും ഉണ്ട. ഇപ്രകാരം ചാത്ത നടന്നാൾ മുമ്പിലെത്തെ നികിതിക്ക കൊറ
ഞ്ഞി വരികയും ഇല്ല. എന്നിട്ട ഇങ്ങനെ കറാറ പറഞ്ഞികൊണ്ട ഇരിക്കുന്നു. മുമ്പെ
ബെള്ളുര ഹൊവിളിയിൽ ചെല കുടിയാന്മാര ചാർത്ത അധികം എന്നും രാജശ്രിവാഡൽ
സ്സായ്പ അവർകെളെ സന്നിധാനത്തിൽ അന്ന്യായം വെച്ചതിന രണ്ടാമാത ചാർത്തുവാൻ
തക്കവണ്ണം കാനഗൊവിമാരെയും പാട്ടക്കാരും കൂടി അയച്ചിട്ട നൊക്കുമ്പൊൾ മുമ്പെ
ചാർത്തിയതിനെ അയിമ്പതും നൂറും അധികം അല്ലാത്തെ കൊറിഞ്ഞി കാണുന്നതുമില്ല.
അതകൊണ്ട കുടിയാന്മാരും ജെന്മവും കാണവും പറഞ്ഞി തരാഞ്ഞത. അതിന്റെ
ശെഷം രാജാവ അവർകളെ പാട്ടക്കാരും മെനവെൻമ്മാരും കുറ്റിപ്പിറത്തക്ക വിളിപ്പിച്ചി [ 535 ] കൊള്ളുകയും ചെയ്തു. ഇപ്പൊള ഒരു ഹൊവിളയും പാറൊത്തികാരെൻമ്മാറും
മെനവെൻമ്മാരും ഒന്നിച്ചിവന്ന കുടിയാന്മാരെ വരത്തി ജന്മവും കാണവും വരുത്തി
തരുന്നതുമില്ല. ഇതിന ഒക്കയും കുടികൾക്കും പ്രവൃത്തിക്കാരക്കും രാജ അവർകളെ
അമർച്ച ഉണ്ടായാൽ താമാസം കൂടാതെ ചാത്ത നടക്കയും ചെയ്യു. എന്നാൽ ധനുമാസം
19 നു എഴുതിയ അരജി.

1042J

1299 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾ പൌജദാര കച്ചെരിയിൽ ദൊറൊഗ
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന കത്ത. എന്നാൽ കൊട്ടക്കൽ പച്ചറ എന്ന പറയുന്ന
തിയ്യൻ കളവ ചെയ്ത അവസ്ഥയിൽ നടന്ന എന്ന ഉള്ള അന്യായത്തിന മെൽ
എഴുതിയവന്റെ വിസ്താരം കഴിപ്പാൻ തനിക്ക കല്പന ആയിരിക്കുന്ന വൈദ്യക്കാരെൻ
ചൊയി തിയ്യനും അവന്റെ അമ്മയും മമ്മി തിയ്യനും എന്ന പറയുന്ന സാക്ഷിക്കാര
മുന്നും വിളിക്കുമ്പൊൾ തന്റെ കച്ചെരിയിൽ വരുവാൻ കല്പിക്കയും ചെയ്തു. എന്നാൽ
കൊല്ലം 974 ആമത ധനുമാസം 23 നു ഇങ്കരിയസ്സകൊല്ലം 1799 ആമത ജനവരി മാസം 4
നു എഴുതിയത.

1043 J

1300 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾ പൌജദാര കച്ചെരിയിൽ ദൊറൊഗ വയ്യപ്പറത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന കത്ത. എന്നാൽ ഹിന്തു നാറാണപ്പൻ കളവ
ചെയ്തുഎന്നുള്ള അന്ന്യായത്തിന അവന്റെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക
കല്പന ആയിരിക്കുന്ന.നരസ്സ്യ പണ്ടാരിയും ദെയ്വരിശൻ പണ്ടാരിയിയും പിടവകുടവും
ഹിന്തുഗൊപാൽ നായ‌്യഖാനും എന്ന പറയുന്ന സാക്ഷിക്കാറ നാലും വിളിക്കുന്ന
സമയത്ത ഉടനെ വരികയും ചെയ്യും. എന്നാൽ കൊല്ലം 974 ആമത ധനുമാസം 23 നു
ഇങ്കരിയസ്സകൊല്ലം 1799 ആമത ജനവരി മാസം 4 നു എഴുതിയത.

1044 J

1301 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജ അവർകൾ സല്ലാം.
കൊടുത്തയച്ച കത്ത വായിച്ചി കെട്ട അവസ്ഥയും അറിഞ്ഞ. ഒന്നാം ഗഡു വകക്ക
ബൊധിപ്പിക്കെണ്ടുന്ന ഉറുപ്പ്യടെ കാര്യംകൊണ്ടല്ലൊ എഴുതി വന്നത. അവക്ക എതാൻ
ഉറുപ്പ്യ ഇവിട തിർന്നിട്ടും ഉണ്ട. ശെഷം ഉറുപ്പ്യയും ഒരുക്കമാക്കി താമസിയാതെ
ബൊധിപ്പിക്കെണ്ടതിന പ്രയത്നം ചെയ്തുവരുന്നതും ഉണ്ട. എന്നാൽ കൊല്ലം 974 ആമത
ധനുമാസം 23 നു ഇങ്കരിയസ്സകൊല്ലം 1799 ആമത ജനവരുമാസം 4 നു എഴുതി വന്നത.
പെർപ്പാക്കിയത.

1045 J

1302 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൻ സായ്പു അവർകളെ സന്നിധാനത്തിങ്കൽലെക്ക കടത്തനാട്ട
കനഗൊവി ചെലുവരായനും നാറാണയ്യനും കുടി എഴുതിയ്യ അരജ്ജി.എന്നാൽ
കടത്തനാട്ട താലുക്കിൽ പൈമാശി ചാർത്തുവാൻ ബഹുമാനപ്പെട്ട സർക്കാരിൽ നിന്ന
കല്പിച്ചിട്ട നാലമുഖമായിട്ട ചാർത്തുന്ന കാരിയത്തിന കുടികൾ പാട്ടക്കാരെ ഒന്നിച്ചി [ 536 ] നിന്ന താമസം കുടാതെ ചാത്ത വെഗെനനൊക്കി തിക്കെണ്ടുന്നതിന ഇപ്പൊൾ പറമ്പ
ത്തും കണ്ടത്തും കണ്ടപൊലെ പാട്ടംകെട്ടുന്ന ഹെതു കൊട്ട കുടികൾ ഇപ്രകാരം പാട്ടം
കണ്ടാൽ ഞങ്ങൾക്ക മൊതലാകയും ഇല്ലാ സമ്മതവും ഇല്ല. മുമ്പിലെത്തെ ചാർത്തിന
അധികമായിട്ടെല്ലൊ പാട്ടം കാണുന്നു. അയതകൊണ്ട ഞാങ്ങൾകൂടി വന്ന കാണവും
ജന്മവും പറയുന്നതുംമില്ല എന്ന തകരാര പറയും. കുടികൾ വരാതെയിരിക്കുന്നതകൊണ്ട
പാട്ടക്കാര കണുന്ന പാട്ടവും വാരവും രാജ അവർകളെ പാട്ടക്കാരക്ക ബൊധിപ്പിക്കാ
ത്തതകൊണ്ടും വകച്ച(ൽ)ക്കാരനും കുടികളും കുടി പാട്ടം എറ്റം കെട്ടുന്ന എന്ന രാജ
അവർകൾക്ക എഴുതി അയച്ചാരെ കുടികൾ സമ്മതംവരുത്തി ചാർത്തുവാനല്ലൊ
ബഹുമാനപ്പെട്ട സർക്കാരിൽനിന്ന കൽപ്പനയാകുന്നു. അയതകുടാതെ കണ്ടതപൊലെ
ബൊധിച്ചവന ചാർത്തിയാൽ കുടിയാന്മാർക്ക സങ്കടം തിരുകയും ഇല്ല. മെപ്പട്ട നികിതിക്ക
തർക്കം ഉണ്ടാകുമെല്ലൊ. കുടികൾക്ക സമ്മതം കുടാതെ ചാർത്തിയാൽ ആ ചാർത്തിന
കുടികൾ അനുസരിച്ചി നിക്കുകെയും ഇല്ലെല്ലൊ. കണ്ടപ്രകാരം എറ്റം ചാർത്തുന്നതിന
നമ്മുടെ ആളുകൾ നിന്ന ചാർത്തി എന്നൊരു പെരും വെണ്ടെഎല്ലൊ എന്നും കൊല്ലം 970
ആമത ചാർത്ത എറിപ്പൊയതകൊണ്ട കുടികൾക്ക എടുത്ത കൊടുക്കെണ്ടുന്നതിന
സങ്കടം ഉണ്ടായിട്ടെല്ലൊ രണ്ടാമത ചാർത്തണം എന്ന സർക്കാരിൽ സങ്കടം പറഞ്ഞത.
അയതിന ഇപ്പളെത്തെ ചാർത്ത എറട്ടി ആയിറ്റും മുന്നായിട്ടും എറ്റ ചാർത്തിയാൽ
കുടിയാന്മാറക്ക നിന്ന അനുസരിക്കുന്നത സങ്കടം തന്നെ എന്നും ഒരുക്കാട്ടെരി
കണ്ണമ്പത്തെ നമ്പിയാര കുടികൾക്ക എല്ലാവരുക്കും ഭൊധിച്ചു എങ്കിൽ നിക്കെട്ടെ എന്നു
ഞാങ്ങൾ പറഞ്ഞി വെച്ചപൊലെയും എഴുതിവെച്ചപൊലെയും ചാർത്തുന്നതും
ഇല്ലായിക്കൊണ്ട ഈ ചാർത്ത ഞങ്ങൾക്ക സമ്മതം ഇല്ല എന്ന രാജ അവർകളെ
മുമ്പാക പറഞ്ഞിട്ട അപ്രകാരം നിങ്ങൾ എല്ലാരും കച്ചൊടക്കാരരുംകുടി എഴുതി
അറിക്കെണ്ടും എന്ന രാജ അവർകൾ പറകയും ചെയ്തു. കുടികൾക്ക സമ്മതം ആയാൽ
നിന്ന വാങ്ങി ചാർത്തി കയ്യട്ടെ. അത ഇല്ല എങ്കിൽ സങ്കടം പറഞ്ഞ പിരിഞ്ഞി
പൊകെണ്ടതിന യാരൊടും ചൊതിക്കയും വെണ്ട എല്ലൊ എന്ന ജന്മാരി എല്ലാവരും
പറകയും ചെയ്യുന്ന. പാറക്കടവത്ത ഹൊവിളിയിൽ മൊടവൻതെരി തറയിൽ കണ്ടം
ചാർത്തുവാൻ കുടികൾ വന്നതു ഇല്ല. അയതിന പറവത്ത്യക്കാരൻ ക്കുബയ‌്യന എഴുതി
അയച്ചാരെ കുടികൾ പറവത്തിക്കാരെകുടി നിന്ന കാണവും ജന്മവും പറഞ്ഞികൊടുത്ത
ചാർത്തിച്ചികൊള്ളുകയും ക്കണ്ടെത്തിൽ വാരം എറ്റ കിയിയ‌്യൻ അപ്പഴെക്ക രാജശ്രി
വാഡൽ സായ്പു അവർകൾ ഉള്ളടത്തിന്ന പൊയാൽ അഞ്ഞായ പറഞ്ഞി നിക്കയും
ചെയ്യു എന്ന രാജ അവർകൾ കുപ്പയ്യന എഴുതി അയച്ചാരെ കുടികളെ വരുത്തി പാട്ടക്കാരെ
ഒന്നിച്ചി യിരുന്ന കാണവും ജന്മവും പറഞ്ഞ കൊടുക്കെണം എന്ന പറഞ്ഞാരെ ഇത്രനാളും
ചാർത്തിയത ഞങ്ങൾക്ക സമ്മതം ആയിട്ടും ഇല്ല. ഇനി ഞങ്ങൾ കുടി നിൽക്കുന്നതും
ഇല്ല എന്ന കുടികൾ പറഞ്ഞ പ്രകാരം രാജ അവർകളെ കെൾപ്പിപ്പാൻ ശെഷയ്യന എഴുതി
അയക്കയും ചെയ്തു.അയതിന ഉത്തരമായിട്ട കുടികൾക്ക ചാത്തകാരെ ഒന്നിച്ചി നിക്കെണം
എന്ന താക്കിതി അയിട്ട പറഞ്ഞി എഴുതിട്ടും ഇല്ല. സർക്കാര കല്പനപ്രകാരം കണ്ടപൊലെ
പാട്ടം കെട്ടുമ്പൊൾ കുടികൾ അന്നുസരിച്ചി കാണവും ജന്മവും പറഞ്ഞി കൊടുക്കാ
ഞ്ഞാൽ രാജ അവർകൾ കുടികൾക്ക അമർച്ച ആയിട്ട തകിതി അകാഞ്ഞാൽ ചാർത്ത
വെകം നടക്കുകയും ഇല്ലല്ലൊ. എറ്റവും തകരാര ചെയ്യുന്നത രാജ അവർകളെ കണ്ടം
കിഴക്കുംന്ന കുടിയ‌്യൻന്മാർക്ക അകുന്ന ഒട്ടും സമ്മതം ഇല്ലാത്തത. പാട്ടം ഉണ്ടായിട്ട വാരം
എറ കാണുന്നത രാജ അവർകളെ കണ്ടത്തിൽ ആകുന്നത. കുടികളെ നിലത്തിന്ന
ചുരുക്കം തകറാറ വന്നാൽ ആ നിലത്തിന്റെ അടിപ്രമാണം കൊണ്ടുവന്ന പാട്ടകാരക്ക
കാണിച്ചി തകരാര തീർത്ത കൊള്ളുകെയും ചെയ്യും. രാജ അവർകളെ കണ്ട കഴിയാകുന്ന
കുടികൾ പ്രമാണവും കണിക്കയും ഇല്ലാം. പാട്ടക്കാര കെട്ടിയ വാരം സമ്മതം ആകുന്നതും
ഇല്ല. ഇപ്പൊൾ വാരനെല്ലവെച്ച വാരശിട്ടും കഴിമുറികളും കൊണ്ടവന്ന കാണിച്ചാൽ [ 537 ] പാട്ടക്കാരെ കണ്ട വാരത്തിൽ മുന്നാലൊന്നും പാതി ആയിട്ടും കാണുകകൊണ്ട ശിട്ടും
കഴിമുറിയും പാട്ടക്കാര പ്രമാണം അക്കുന്നതും ഇല്ലാ. ആയതകൊണ്ട ചാർത്തകാരെ
ഒന്നിച്ചിയിരിക്കുന്ന കുടിയാന്മാരിൽ ഒരുത്തര പിരിഞ്ഞിപൊയാൽ കുട്ടത്തിൽ ഉള്ള
കുടിയാന്മാര എല്ലാവരും തനക്കൊത്തവണ്ണം പിരിഞ്ഞിപൊകുന്ന. അയതകൊണ്ടത്രെ
ചാർത്ത താമസം ആകുന്നത. വിശെഷിച്ചി മുവായിരം നായരിക്കും കച്ചൊടക്കാരിക്കും
കുടിയാന്മാരക്കും കുടി ബൊധിച്ചിരിക്കുന്നത. ഇപ്പൊൾ രാജ അവർകൾ എടുപ്പിക്കുന്ന
നികിതിയിൽ കൊറച്ചിട്ട പാട്ടം കെട്ടിയാൽ അത സമ്മതം അല്ലാതെ പറമ്പത്ത
കണ്ടപൊലെ പാട്ടവും കണ്ടത്തിൽ പാട്ടം കണ്ട വിത്തവാരവും കെട്ടിയാൽ സമ്മതം
ഇല്ലായ്കകൊണ്ടത്രെ കുടികൾ വെണ്ട വെണ്ടാത്തതിന്ന തർക്കങ്ങളായിട്ട പറഞ്ഞ
കാണവും ജന്മവും പറയാതെ തൊന്നിയവണ്ണം നടക്കുന്നു. അയതിന രാജ അവർകൾ
അമർച്ച ആയിട്ട തകിതിയാൽ കുടികൾനിന്ന കർണവും ജന്മവും പറഞ്ഞ കൊടുത്ത
ചാർത്ത മുടങ്ങാതെ നടക്കുമെല്ലൊ. അതികുടാതെ നിങ്ങൾക്ക നല്ല സംമ്മതം ആയാൽ
എന്ന ചാർത്തിച്ചുകൊള്ളുക എന്ന കുടികളൊട രാജ അവർകൾ ഗ്രഹത്തിൽ ഉള്ള
കാരിയക്കാരും മുവായിരം നായരും പറഞ്ഞിട്ട കുടികൾ അടുത്ത നിൽക്കുന്നതും ഇല്ലാ.
കുടികൾനിന്ന താന്റെ വസ്തുവക ഒക്കെയും തിരിച്ചി കാണവും ജന്മവും പറഞ്ഞി
തരാഞ്ഞാൽ മറെറാരുത്തൻ പറഞ്ഞിതരുന്നതും ഇല്ലാ. ഇവിടുത്ത വർത്തമാനം ഇപ്രകാരം
ഇരിക്കുന്നു. ഇനി ഒക്കയും കല്പന വന്നപൊലെ നടന്ന കൊള്ളുകെയും ആം. ബെള്ളുര
ഹൊവളിയിൽ കണ്ടം ചാർത്തി കുടുകയും ചെയ്തു. പറമ്പ ചാർത്ത നാലു ദിവസത്തിൽ
അകം തിരുകയും ചെയ്യും. കൊല്ലം 974 ആമത ധനുമാസം 18 നു ഇങ്കരിയസ്സ കൊല്ലം 1798
ആമത ദെശെമ്പ്രമാസം 30 നു എഴുതിയത. ധനു 23 നു ജനവരി മാസം 4 നു വന്നത.
പെർപ്പാക്കി.

1046 J

1303 ആമത മഹാരാജശ്രി വടക്കെ അധികാരി ജെമെസ്സ സ്ത്രിവിൻ സായ്പു
അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ചുണ്ടങ്ങാപ്പൊയിലിൽ മമ്മിമുപ്പൻ
എഴുതിയ അരജി. കൊല്ലം 973 മത മിഥുനമാസത്തിൽ ഉളവിലത്തതാളത്തിൽ
ചൊക്രുവിവിന്റെ അനുജന്മാര മൊയിതിൻ കുട്ടിയും അമ്മതും അവന്റെ അളിയൻ
പാറക്കടവൻ മൊലി യാരും ഇവരെ കുട കൊറൊത്ത കണ്ടി കലന്തനും
എളന്തൊട്ടത്തിൽലെ തുപ്പിയും നാതാപുരക്കാരെ ചൊക്രുവും ഇവരൊക്കകുടി കരിയാട്ടു
വൈദ്യര മുത്താന്റെ എട്ടെ മമ്മി ഇരിക്കുന്നെ ഉച്ചെലിലെ പൊരയിന്നു കട്ടും അവിടുത്തെ
മൊതല ഒക്കെയും കൊണ്ടപൊയതിന്റെശെഷം ഇ മുതൽ ഉടയക്കാരെൻ മമ്മിയും
അവന്റെ ആളും അറിഞ്ഞി ഉളവിലത്ത തറയിന്നു ആ കളെള്ളമ്മാരിൽ കൊറൊത്തകണ്ടി
കലന്തനെയും താളത്തിൽ ചൊക്രുന്റെ അളിയൻ മൊയിലിയ‌്യറയും നാതാപുരക്കാരെ
ൻ ചൊക്രു നെയും പിടിച്ചി ഉള്ളെ വർത്തമാനം എന്നൊട പെരുവഴിക്കന്ന പറഞ്ഞാരെ
ഞാൻ അവിടെ ചെന്നു നൊക്കുംമ്പൊൾ താളത്തിൽ ചൊക്രുവിന്റെ അനുജൻന്മാര
പാഞ്ഞികളഞ്ഞിയിരിക്കുന്നു. മുതൽ നൊക്കുമ്പൊൾ താളത്തിൽ ചൊക്രുവിന്റെ കയിൽ
ആകുന്നു. ചുരിക്കം ഉരുക്ക പൊന്നും വില്ലിട്ടെ പൊന്നും ഈ പാഞ്ഞികളഞ്ഞെ മാപ്പിളമാര
മറ്റും ചെലെ ആളുകളെ കയിൽ കൊടുത്തിട്ടും ഉണ്ടായിരുന്നു. ആ മൊതലും വാങ്ങി
പിടിച്ചു കള്ളെൻമ്മാരെ മുവരെയും മുതലും ചൊക്രുനെയും മൊന്തൊൽ കച്ചെരിയിൽ
ദൊറൊന്റെ പക്കൽ കൊണ്ട ബൊധിപ്പിച്ചി കൊടുക്കയും ചെയ്തു. ഇപ്പൊൾ ആ
പാഞ്ഞികളഞ്ഞ കള്ളെന്മാര നാട്ടിൽ വന്നതിന്റെശെഷം അവര മുമ്പിൽ കൊടുത്തെ
പൊന്നും ഞാങ്ങളെ കയിൽത്തന്നെ ആളെ എന്നൊടു പറയുന്നു ഞാങ്ങൾ നിങ്ങളെ
പക്കൽ തന്നെ പൊന്നിന്റെ ബെല അക്കള്ളെന്മാരക്ക കൊടുത്തത. അവര തരുന്നതും
ഇല്ലല്ലൊ. പൊന്നു വാങ്ങിയെ നിങ്ങൾതന്നെ വാങ്ങിത്തരണം എന്നു മുട്ടിച്ചി പറയിന്നു. [ 538 ] അന്നു അരെ പിടിച്ചെ എതുകൊണ്ടും ആ കളെള്ളന്മാര എന്ന വല്ലതും ചെയ്യാൻ നടക്കയും
എനക്ക നടിപ്പാൻ തക്ക വാക്കുകൾ പറഞ്ഞൊട്ട നടക്കയും ചെയ്യുന്നു. ഈ കളെള്ളന്മാര
എന്ന വല്ലതും ചെയ്തിട്ട പൊകുംമെന്നുള്ള നിശ്ചയംകൊണ്ടത്രെ ഞാൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക ബൊധിപ്പിക്കുന്നത. എന്നാൽ കൊല്ലം 974 അമത
ധനുമാസം 27 നു എഴുതിയത ധനുമാസം 27 നു തന്നെ വന്നത. ഇങ്കരിയസ്സകൊല്ലം 1799
ആമത ജനവരി മാസം 8 നു പെർപ്പാക്കികൊടുത്തത.

1047 J

1304 ആമത വടക്കെ അധികാരി ഇഷ്ടിമി സായ്പു അവർകൾക്ക കയ്തെരി അമ്പു
സെലാം. സായ്പു അവർകൾ മുന്നെ ഒരു പ്രവിശ്യം തലച്ചെരിയിൽ നിന്ന മക്കിയൊട
ചില പരിഭവമായിട്ടുള്ള വാക്കുകൾ പറഞ്ഞുവെന്ന മക്കി നമ്പുരിയൊട പറഞ്ഞപ്രകാരം
നമ്പുരി പറഞ്ഞ കെൾക്കയും ചെയ്തു. ഇപ്പൊളും മൊന്തൊന്നു സായ്പു അവർകൾ
സർവകാരിയത്തിന്ന അമ്പുന എല്ലൊ വിശ്വസിച്ചിരിക്കുന്നു എന്നു കുംമ്പഞ്ഞി കല്പന
അനുസരിച്ചി വഴിപൊലെ നടക്കണം എന്നു മനസ്സിൽ ഇല്ലാ എന്നും ബൊധിപ്പിപ്പാൻ
തക്കവണ്ണം പറഞ്ഞ ഉർപ്പ്യ ബൊധിപ്പിച്ചില്ല എന്നും ഇങ്ങനെ ചെലെ പരിഭ വാക്കുകൾ
സായ്പു അവർകൾ നമ്പുരിയൊട പറഞ്ഞയച്ചപ്രകാരം നമ്പുരി പറഞ്ഞ കെൾക്കയും
ചെയ്തു. സായ്പു അവർകളെ കൃപ ഉണ്ടായിട്ട ഇപ്രകാരം സായ്പു അവർകൾ
പരിഭവമായിട്ട പറവാൻ സായ്പു അവർകളെ കല്പന ലംഖിച്ചി ഒരു കാരിയം ഞാൻ
നടന്നുവെന്ന എനിക്ക തൊന്നുന്നു ഇല്ലാ. ഞാൻ മനസ്സിൽ വിചാരിച്ചിട്ടും ഇല്ല. ഇപ്രകാരം
സായ്പു അവർകൾക്ക ബൊധിച്ചത നമ്മുടെ ശത്രുക്കളാരാന്നും പറഞ്ഞിട്ടൊ നമ്മുടെ
കാലദൊഷംകൊണ്ടൊ എന്ന അറിഞ്ഞില്ല. മുളകചാർത്തുന്ന അവസ്ഥക്ക കത്തുരി
പട്ടര അവിട വന്നു പറയിമ്പൊൾ സായ്പു അവർകൾക്ക ബൊധിക്കുമെല്ലൊ. സായ്പു
അവർകൾ മക്കിയൊട അനെകം ചില ഗുണദൊഷങ്ങൾ പറഞ്ഞപ്രകാരം മക്കി എനിക്ക
എഴുതി അയക്കയും ചെയ്തു. സായ്പു അവർകളെ കൃപ ഉണ്ടായിട്ട എതാൻ ചില ഉറപ്പ
വരുത്തിത്തരാമെന്നും മക്കി എഴുതി അയച്ചിട്ടും ഉണ്ട. എതാൻ ചിലെ ഉറപ്പ സായ്പു
അവർകളെ കൃപ ഉണ്ടായിട്ട വരുത്തിതന്നാൽ എനി മെൽപ്പട്ട നടക്കണ്ട കാര്യം ഒക്കയും
സായ്പു അവർകൾക്ക വഴിപൊലെ ബൊധിക്കയും ചെയ്യും. സായ്പു അവർകളുമായി
കൊട്ടെത്തന്നെ പറഞ്ഞിപിരിഞ്ഞതിന്റെശെഷം ഞാൻ അന്വെഷിക്കുന്ന പ്രവൃത്തികളിൽ
നിന്ന ബൊധിപ്പിക്കെണ്ടുന്ന ഉറുപ്പ്യ കാനഗൊവിടെ പക്കൽ ബൊധിപ്പിച്ചത അവര
എഴുതി അയച്ചി സായ്പു അവർകൾ അറിഞ്ഞിരിക്കുമെല്ലൊ. മുളക ചാർത്തിയതിന്റെ
അവസ്ഥക്ക കഴിഞ്ഞകാലം പണ്ടാരി ചാർത്തിച്ചതും ഇക്കൊല്ലം സായ്പു അവർകളെ
കല്പനക്ക ഞാൻ അയച്ചു ചാർത്തിച്ചതും ചാർത്ത അവിടെ എത്തിയാൽ സായ്പു
അവർകൾക്ക മനസ്സിൽ അകുമെല്ലൊ. എനിയും ഒരൊരൊ പ്രവിർത്തികളിൽ
നിക്കഷമായിട്ട കൊമ്പഞ്ഞിക്കാരിയത്തിന ദൊഷം വരാതെകണ്ട അത്രെ ചാർത്തി
വരുന്നത. സായ്പു അവർകളൊട ഞാൻ പറഞ്ഞ കാരിയവും അപെക്ഷിച്ചതും സായ്പു
അവർകൾക്ക മനസ്സിൽ ഉണ്ടല്ലൊ. ശെഷം വർത്തമാനങ്ങൾ ഒക്കയും സായ്പു
അവർകളൊട പറവാൻതക്കവണ്ണം നമ്പുരിയൊട പറഞ്ഞ അയച്ചിട്ടും ഉണ്ട. എന്നാൽ
കൊല്ലം 974 ആമത ധനുമാസം 27 നു ജനവരിമാസം 8 നു എഴുതി വന്ന.

1048 J

1305 മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സ
സ്ത്രിവിൻ സായ്പു അവർകൾ പൊജദാര കച്ചെരിയിൽ ദൊറൊഗ വയ്യ‌്യ‌പ്പറഞ്ഞ
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന. എന്നാൽ മിത്തലെ ഉണ്ണിര തിയ്യ്യന്റെ വിസ്ഥാരം [ 539 ] കയിച്ചതിൽ ഉണ്ണിര പ്രതിപ്പെട്ടതിന്റെശെഷം സാക്ഷിക്കാരനൊട എടുത്ത
വിവരങ്ങളെയും ഉണ്ണിര രണ്ടാമത പ്രതിപെട്ടതും എത്രയും ക്രമമില്ലാത്തവണ്ണം
ആകകൊണ്ട അത നിക്കിക്കളെണ്ടതിനും ആ വിസ്താരത്തിൽ അഗൊസ്തുമാസം 15 നു
മുതൽ വിസ്തരിച്ചത ഒക്കെയും ആദിയായിട്ട വിശാരിച്ചി മാറ്റുവാനായിട്ട കൊടു
ത്തയച്ചിരിക്കുന്നു. ഇത അല്ലാതെ കല്പനകത്തിൽ എഴുതിവെച്ച കുലപാതം അന്ന്യായ
ത്തിന കുറ്റം കാണുന്നൊ ഇല്ലയൊ എന്നത കുടാതെ മറ്റും വല്ല അന്ന്യായംകൊണ്ട
വല്ലൊരുത്തന്നെ ഒരു നാളും വിസ്തരിക്കയും വിധികൊടുക്കയും അരുത. എന്നാൽ
കൊല്ലം 974 ആമത ധനുമാസം 28 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരിമാസം 9
നു എഴുതിയത.

1049 J

1306 മത രാജശ്രി ചെറക്കൽ രവിവർമ്മരാജവ അവർകൾക്ക രാജശ്രി വടക്കെ അധി
കാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സസ്ത്രിവിൻ സായ്പു അവർകൾ
സലാം. എന്നാൽ ഒന്നാം ഗഡു ബൊധിപ്പിക്കെണ്ടുന്ന സമയത്ത പല ദിവസമായി കഴിഞ്ഞ
പൊയിട്ടും ഉണ്ടല്ലൊ. അതിക്കയും തങ്ങളെ പറവത്ത്യക്കാരെന്മാര പിരിച്ചടക്കി എന്ന നാം
സൂക്ഷമായിട്ടതിന 20,000 ഉറുപ്പ്യ പിരിച്ചടക്കിയിട്ടുള്ളു എന്നു തങ്ങൾ പറകകൊണ്ടും
നാം വളപട്ടണ്ണത്തിൽ ഇരുന്ന സമയത്ത ആ ഉറുപ്പ്യയൊളം പിരിച്ചടക്കിയിരുന്നതകൊണ്ട
ഇപ്പൊൾ ഗ്രഹിച്ച വർത്തമാനം വളര സങ്കടം തന്നെ അകുന്നത. തങ്ങളെ കാരണൊർ
നടന്നപ്രകാരം അല്ലാതെകണ്ട അത്രെ വിത്ത്യാസം കണ്ടാൽ ബഹുമാനപ്പെട്ട സർക്കാ
റർക്ക അശ്ചരിയമായിരിക്കുമെല്ലൊ. എന്നാലും കുടകുട എഴുതി അയച്ചതിന്റെ ശെഷം
വല്ല ഇല്ലാതെ വന്നു എന്നു തങ്ങൾ അത്ര ദുഃഖമായിട്ട അവസ്ഥ ബഹുമാനപ്പെട്ട
സറക്കാറുർക്ക ഗ്രഹിപ്പിക്കാതെ ആക്കും എന്നു നമുക്ക എറിയ തല്പരിയമായിട്ട
വിശ്വസിച്ചിരിക്കുന്നു. ഇപ്പൊൾ കൊടുക്കെണ്ടുന്ന ഗെഡു ഉറുപ്പ്യ ഒക്കയും ഉടനെ
ബൊധിപ്പിക്കണം എന്ന എല്ലാവർക്കും എഴുതി അയപ്പാൻ രാജശ്രി കുമിശനർ സായ്പു
അവർകളെ കല്പന വന്നിരിക്കകൊണ്ട തങ്ങളെ ഒന്നാം ഗഡു മറ്റും വല്ല എടുത്ത
കൊടുത്തയപ്പാൻ അവിശ്യ വരാതെ ഇരിപ്പാൻ ഈ കത്ത വാങ്ങിയ ഉടനെ കൊടു
ത്തയക്കു എന്നു നാം നിശ്ചയിച്ചിരിക്കുന്നു. ശെഷം ഇതിന്റെ ഉത്തരം തമസംകുടാതെ
എഴുതി അയക്ക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 974 മത മകരമാസം 1 നു
ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരിമാസം 11 നു എഴുതിയത.

1050 J

1307 ആമത രാജശ്രി കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ അവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമസ്സ സ്ത്രി(വിൻ)
സായ്പു അവർകൾ സലാം. എന്നാൽ ഒന്നാം ഗഡു ബൊധിപ്പിക്കെണ്ടുന്ന സമയത്ത
പല ദിവസമായിട്ട കയിഞ്ഞി പൊയതകൊണ്ട തങ്ങളെ കരണവെൻ നടന്ന പ്രകാരം
അല്ലാതെ കണ്ട അത്ര വിത്ത്യാസം കണ്ടാൽ ബഹുമാനപ്പെട്ടെ സർക്കാറർക്ക
അശ്ചരിയമായിരിക്കുമെല്ലൊ. എന്നാലും കുടകുട എഴുതി അയച്ചതിന്റെശെഷം പലം
ഇല്ലാതെ വന്നു എന്നു തങ്ങൾക്ക അത്ത്രെ ദുഖമായിട്ട അവസ്ഥ ബഹുമാനപ്പെട്ട
സർക്കാർക്ക ഗ്രഹിപ്പിക്കാതെ അക്കും എന്നു നമുക്ക എറിയ തല്പര്യമായിട്ട
വിശ്വസിച്ചിരിക്കുന്ന. ഇപ്പൊൾ കൊടുക്കെണ്ടുന്ന ഗഡു ഉറുപ്പ്യ ഒക്കെയും ഉടനെ
ബൊധിപ്പിക്കണം എന്ന എല്ലാവരൊടും എഴുതി അയപ്പാൻ അവിശ്യ വാരാതെ ഈ
കത്ത വാങ്ങിയ ഉടനെ കൊടുത്തയക്കും എന്ന നാം നിശ്ചയിച്ചിരിക്കുന്നു. ശെഷം
ഇതിന്റെ ഉത്തരം തമസംകൂടാതെ എഴുതി അയക്ക വെണ്ടിയിരിക്കുന്നു. എന്നാൽ [ 540 ] കൊല്ലം തൊള്ളായിരത്തെ 74 ആമത മകരമാസം 1 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
ജനവര മാസം 11 നു എഴുതിയത.

1051J

1308 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുകടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൽ സായ്പു അവർകൾ കുത്താടിൽ നായരക്കു എഴുതിയത. എന്നാൽ
ഒന്നാം ഗഡു കൊടുക്കെണ്ടു സമയത്ത വല്ല ദിവസമായിട്ട കഴിഞ്ഞി പൊയതകൊണ്ട
അവഹ ഉറുപ്പ്യയും ശെഷം കൊടുക്കെണ്ടും നിലവ ഉറുപ്പ്യ ഒക്കെയും ഉടനെ ബൊധി
പ്പിക്കയും വെണം. നിലവ സകലമായിട്ട കൊടുക്കെണ്ടതിന ബല്ല മുട്ടും ഉണ്ടായാൽ 974
ആമത്തിലെ ഒന്നാം ഗഡു ബൊധിപ്പിക്കാത്ത സങ്ങതി ഒന്നും രാജശ്രി കുമിശനർ സായ്പ
അവർക്ക സമ്മതിക്കയും ഇല്ല. അത കൊണ്ട ഈ ഗഡു ഉടനെ കൊടുത്തയക്കയും
വെണം. എന്നാൽ കൊല്ലം 974 ആമത മകര മാസം 1 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
ജനവരി മാസം 11 നു എഴുതിയത.

1052J

1809 ആമത രാജശ്രികൊട്ടയത്ത മുത്ത രാജ അവർകൾക്ക രാജശ്രി വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സുസ്ത്രിവിൻ സായ്പു അവർകൾ
സലാം. എന്നാൽ ബഹുമാനപ്പെട്ടെ കൊമ്പഞ്ഞി അവർകളെ പെർക്ക കാരിയാദികൾ
നടത്തി പ്പാൻ വിശ്വസിച്ചവര ഒകയും ബൊധിപ്പിക്കെണ്ടുന്ന ഉറുപ്പ്യ ഒക്കയും ഉടനെ
ബൊധി പ്പിക്കണം എന്ന രാജശ്രി കുമിശനർ സായ്പു അവർകളെ കല്പന
എത്തിയതകൊണ്ട തങ്ങളെ പറവത്ത്യക്കാരെന്മാരെ പ്രെയത്നം ഉണ്ടായിട്ട നികിതി എറ
പ്പിരിച്ചടക്കിട്ടും ഉണ്ട എന്ന നാം കെട്ട വർത്തമാനം വളര സന്തൊഷം തന്നെ ആകുന്ന.
ബഹുമാനപ്പെട്ട സർക്കാർക്ക തങ്ങൾക്ക അറിയുന്നത അത്രെ നെരായിട്ട വരെണ്ടുന്ന
കല്പം കൊടുക്കുന്ന സ്തുതിയായിട്ട അവസ്ഥയിൽ മറ്റുള്ളവർക്ക വിശയം കാണിച്ചി
കൊടുപ്പാൻ തങ്ങൾ ഒന്നാമത അങ്ങ എന്ന തങ്ങളെ പ്രധാന ബുദ്ധികൊണ്ട നാം
വിശ്വസിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട സമസ്ഥാനം അദ്ദെഹത്തിന്റെ നെര നടപ്പിൽ
വഴിപൊലെവിശ്വസിച്ചിയിരിക്കുനൊൾതങ്ങളെ കല്പം സകലമായിട്ട കൊടുത്ത എന്നു
ഗ്രഹിപ്പിച്ചി കഴിയുന്നത നമുക്ക എത്രയും സന്തൊഷം അകയും ചെയ്യും. അത കൊണ്ട
ഞങ്ങൾ നിന്ന നിപ്പുള്ള വരെണ്ടുന്ന നികിതി ഉടനെ കൊടുത്തയക്കും എന്നും നാം
തങ്ങളെ വിശ്വാസക്കാരനാകുന്നു എന്നും എറപ്പായും വിശാരിക്കും എന്ന നാം അപെക്ഷി
ച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത മകര മാസം 1 നു ഇങ്കരിയസ്സ കൊല്ലം 1799
ആമത ജെനവരി മാസം 11 നു എഴുതിയത.

1053J

1310 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രധെണ്ടെ
ജെമെസ്സസ്ത്രിവിൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക ചെറക്കൽ കനഗൊവി
ബാബുരായൻ എഴുതിയ അർജ്ജി. ഇരുവത്താറാത്തെത്തി എഴുതിയ ബുദ്ധി ഉത്തരം 27
നു അഞ്ചി മുട്ടുമ്പൊഴ എത്തി. വായിച്ച അവസ്ഥയും വായിച്ച വർത്തമാനവും അറി
ഞ്ഞി. മനസ്സിൽ അകയും ചെയ്തു. കൊട്ടയത്ത താലുക്കിൽ മുളക ചാർത്തുന്നവർക്കും
ചെലവിന എന്റെ പെർക്ക ഒരു നൂറ ഉറുപ്പ്യ ഒരു പ്രമാണം എഴുതി തനിക്ക വിശ്വാസം
ഉളെള്ള അളെ പക്കൽ അയച്ചാൽ ആ വക ഉറുപ്പ്യ കൊടുത്തയക്കയും ചെയ‌്യാം. അയത
അവർക്ക ചാത്ത കുടുവൊളത്തെക്കു കടം വായിപ്പ സഹായിക്കയും ചെയ‌്യംമെല്ലൊ.
ശെഷം ചാർത്ത കുടിയാൻ ഉടനെ അവർക്ക മാസപ്പടി കിട്ടുംമ്പൊൾ ആ ഉറുപ്പ്യ കഴിച്ചി [ 541 ] തന്റെ പ്രമാണം തനിക്കു കിട്ടുകയും ചെയ‌്യു എന്നും ഇവിടന്ന നാല കൊൽക്കാറ
നിന്നിട്ടുള്ളവർക്ക മാസപ്പടി അയക്കുന്നെ അളെ പക്കൽ തന്നെ കൊടുത്തയക്കുന്നതും
ഉണ്ടെന്നു മറ്റും അല്ലൊ എഴുതി വന്ന ബുധി ഉത്തരത്തിൽ അകുന്നത. അയതിന ഇനിക്ക
വിശ്വാസം ഉള്ള ആളെ തമസിയാതെ നൂറ ഉറുപ്പ്യ പ്രമാണവും എഴുതി അയക്കുന്നതും
അയവന്റെ വകൽ പാട്ടം നൊക്കുന്നവർക്കും കൊൽക്കാർക്കും ചെലവിന
കൊടുത്തയക്കുമാറാകയും വെണം. വിശെഷിച്ചി 973 ആമതിലെ നികിതിക്ക കതിരുര
പാർക്കുന്ന മുമ്പായി രാജാവ കൊട്ടെയത്ത താലുക്കിൽ ഉള്ള പ്രജകളൊട എങ്കിലും
പാറവത്ത്യക്കാരെൻന്മാരൊട എങ്കിലും എത്ര ദിവ്യം അനുഭവിച്ചിരിക്കുന്നു എന്നു
എകദെശം സൂക്ഷമായിട്ട അറിഞ്ഞിട്ട ഒരു കണക്ക എഴുതിവരികയും വെണം എന്നെല്ലൊ
എഴുതിയ കണക്കിൽ അകുന്നത. അയത ഇവിട അന്വെക്ഷിക്കുംമ്പൊഴെക്ക കൈയ്തെരി
അമ്പു മുപ്പൻ രാജാവ അവർകൾക്ക ഒക്ക പല വക കുടി കൊടുത്തത 300 കതിരുര
അടിയന്തരം ചെലവിനും നെമത്തിനും കുടി പലവക കൊല്ല കളയിട്ട കൊടുത്ത ഉറുപ്പ്യ
300 ഇങ്ങനെ കൊടുത്തിരിക്കുന്നു എന്നു. അയത നല്ലവണ്ണം അന്വെഷിച്ചി
കൊടുത്തയക്കയും ചെയ‌്യാം. കതിരു(ര)പ്രവൃത്തിക്കാരെൻ പുത്തൻ വിട്ടിൽ രയിരു 200
ഉറുപ്പ്യവരക്ക രാജ അവർകൾ മടപ്പത്തുരിൽനിന്ന അവിട വന്നമ്പൊൾ ചെലവിട്ടിരിക്കുന്നു
എന്ന വർത്തമാനം കെട്ടിട്ടും ഉണ്ട. പടുവിലായി പ്രവൃത്തിക്കാരെൻ പഴവീട്ടിൽ ദയരപ്പെൻ
നമ്പിയാര 120 ഉറുപ്പ്യ വരക്ക മുപ്പായ രാജ അവർക്ക ബൊധിപ്പിച്ചപ്രകാരം കച്ചെരിലെക്ക
ഒരു ശിട്ട എഴുതി കൊടുത്തിരിക്കുന്നു. നിട്ടു പ്രവൃത്തിയിൽ ഒരു തിയ‌്യനെ പിടിച്ച
കൊണ്ടവന്ന ഗടതി പാറയിൽ ഒരു ദിവ(സം) പാറാവിൽ ആക്കി ആ തിയ‌്യനെകൊണ്ട
300 പണത്തിന അവന്റെ ഒരു ജന്മപറമ്പ എഴുതികൊണ്ട ആ തിയ‌്യനെ പാറാവിൽനിന്ന
കി(ഴി)ച്ചിരിക്കുന്നു. കൊട്ടയത്ത ഒവളിയിൽ തൃക്കണപുരതറയിൽ ഗണപതിയാടെൻ
കൊരെൻ ഒരു തറവാട്ടകാരെൻ അകുന്ന അവനൊട കൊറെ ഉറുപ്പ്യ പെഴ വാങ്ങണം
എന്നവെച്ച അവന്റെ വസ്തുവക ഒക്കെയും വെലക്കിയിരിക്കുന്നു. നിട്ടുര പ്രവത്തിയിൽ
കടവ വകക്ക ആയിരത്തിൽ ചില്ലാനം ഉറുപ്പ്യ മുപ്പായ രാജ അവർകൾ വാങ്ങി അനുഭവിച്ചി
കൊണ്ട പൊരുന്നു. ഇനിയും നല്ലവണ്ണം അന്വെഷിച്ചി എഴുതി അയക്കുന്നതും ഉണ്ട.
ഇപ്രകാരംതന്നെ കൈയ്തെരി അമ്പു എത്ര ദ്രിവ്യ അനുഭവിച്ചി ഉണ്ടായിരിക്കും എന്നു
കുടി വിവരമായിട്ട എഴുതി വരെണം മെന്നെല്ലൊ എഴുതി വന്നതിൽ അക്കുന്നത.
കുറ്റിയാടി പ്രവൃത്തിയിൽനിന്ന മുന്നുറ്റി ചില്ലാനം ഉറുപ്പ്യയും പൊണറാ പ്രവൃത്തിയിൽ
അഞ്ഞുറ്റുചില്ലാനം ഉറുപ്പ്യയും മൊയക്കുന്നൊം പ്രവൃത്തിയിൽ 42 ര ഉറുപ്പ്യയും പയശ്ശി
പ്രവൃത്തിയിൽ നിന്ന ഇരുന്നുറ്റിലകം ഉറുപ്പ്യയും ഇവക ഉറുപ്പ്യ ഒക്കെയും അമ്പു
പറ്റിയിരിക്കുന്നു എന്നു കെൾപ്പാനും ഉണ്ട. അയത നല്ലവണ്ണം അന്വെഷിച്ചി സന്നി
ധാനത്തിങ്കലെക്ക അറിവാൻ എഴുതി അയക്കുന്നതും ഉണ്ട. 974 ആമതിൽ കൊട്ടെ
യത്ത താലുക്കിൽ നിന്ന ബഹുമാനപ്പെട്ട ഇങ്കരിയസ്സ കുമ്പഞ്ഞി സരക്കാറക്ക എകദെശം
എത്ര വാരം മൊളക കിട്ടും എന്ന ഇതിന്റെ കുട എഴുതി വരണമെന്നെല്ലൊ എഴുതിയ
ബുദ്ധി ഉത്തരത്തിൽ അകുന്നത. അയത ഇക്കൊല്ലം ബഹുമാനപ്പെട്ട ഇങ്കരിയസ്സ
കൊമ്പഞ്ഞി സർക്കാരിലെക്ക എകദെശം ഇരുന്നുറ്റി അകം ഭാരം കിട്ടുമെന്ന തൊന്നുന്നു.
എന്നാൽ ഈ വർത്തമാനങ്ങൾ ഒക്കയും സന്നിധാനങ്ങളിലെക്ക വിവരമായിട്ട അറിവാൻ
എഴുതിട്ടും ഉണ്ട. എന്നാൽ കൊല്ലം 974 ആമത ധനുമാസം 28 നു എഴുതിയത മകരം 1
നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരി മാസം 11 നു വന്നത.

1054 J

1311 ആമത മഹാരാജശ്രി വടക്കെ അധികാരി ജിമിസ്സസ്ത്രിവിൽ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക ചെറക്കൽ കനഗൊവി ബാബുരായൻ എഴുതിയ അരിജ്ജി.
എന്നാൽ ചൊരത്തിമിത്തൽ രാജശ്രി പഴച്ചി രാജ അവർകൾ ഇരിക്കുന്നെടത്തെക്ക [ 542 ] അരങ്ങെറ്റിന തക്കവണ്ണം എളമ്പിലാം കുഞ്ഞനും കൈയെരി കുഞ്ഞമ്പുവും പൊയി
കുടി വരികയും ചെയ്തു. ഞാൻ കുഞ്ഞാനൊട അവിടുത്തെ വർത്തമാനം ചൊതിച്ചാരെ
അരങ്ങെറ്റ നല്ലവണ്ണം ഘൊഷിച്ചി കയിഞ്ഞി എന്നും അരങ്ങെറ്റിന രണ്ടായിരം ഉറുപ്പ്യ
വരക്ക കയിച്ചി വന്നു. മകര മാസം 5 നു ക്ക മണത്തണക്ക എഴുന്നള്ളു എന്നും പറ
ഞ്ഞതകൊണ്ട ഇ വർത്തമാനം സന്നിധാനത്തിങ്കലെക്ക അറിവാൻ എഴുതിട്ടും ഉണ്ട.
എന്നാൽ കൊല്ലം 974 ആമത മകര മാസം 1 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരി
8 മാസം 11നു എഴുതി വന്നത. പെർപ്പാക്കിയത.

1055 J

1312 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക ദൈവർശ്ശെൻ പണ്ടാരി
എഴുതിയ അരജി. എന്നാൽ ഞാൻ നാരങ്ങൊളി നമ്പ്യാരെ ജാമിൻ അകക്കൊണ്ട ആ
മൊതൽ കൊടുക്കണം എന്നെല്ലൊ കല്പിച്ചതാകുന്നു. അയതിന ഞാൻ മുമ്പെ സായ്പു
അവർകളൊട പൈമാശി ചാർത്തി തരികാറാകണം എന്നും ഇപ്പൊൾ പയിമാശി അക്കി
മൊതലെടുപ്പ ഞാൻ പിന്ന ഒർമ്മിച്ചികുടിയാൻന്മാരൊട മൊതലെടുപ്പാൻ ഞെരിക്കമായി
വരുമെന്നും സായ്പു അവർകള കെൾപ്പിച്ചിട്ടും ഇതവണ്ണം മഹാരാജശ്രി സായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക അർജ്ജി എഴുതി അയച്ചിട്ടും ചാർത്തി
കിട്ടിയതുംമില്ല. ഇപ്പൊൾ ഇങ്കരിയസ്സ എഴുത്തിൽ എഴുതിതന്നത. ആ ചാർത്ത മലയാൻ
എഴുത്തിൽ എഴുതിച്ചി തരിക്കുന്നതത്രെ അകുന്നത. ഇത്ര ദിവസവും ചാർത്തി
കിട്ടായ്കകൊണ്ടത്രെ മൊതല എടുപ്പാൻ സാമധാനം വന്നത. എനി പൈമാശി
പ്രകാരത്തിൽ മൊതലെടുപ്പിച്ച രണ്ട മാസത്തിൽലകം തരികയും ചെയ‌്യാം. ഇതിന
സായ്പു അവർകളുടെ കൃപകടാക്ഷം ഉണ്ടായി വരികയും വെണം. എന്നാൽ കൊല്ലം
974 അമത മകര മാസം 2 നു എഴുത്ത ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരി മാസം 12
നു എഴുതി വന്നത. പെപ്പാക്കി കൊടുത്തത.

1056 J

1313 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജ അവർകൾ സലാം.
മകര മാസം 1 നു സായ്പു അവർകൾ എഴുതി അയച്ച കത്ത വായിച്ച അവസ്ഥയും
അറിഞ്ഞ. ഒന്നാം ഗഡുവിന്റെ ഉറുപ്പ്യ ചൊയ്വക്കാരെ മുസ്സെനക്കൊണ്ട അവിടെ
ബൊധിപ്പിക്കാമെന്നാകുന്നു വിചാരിച്ചിരിക്കുന്നുത. ഇപ്പൊൾ ഇവിട തിർന്നടത്തൊളം
ഉറുപ്പ്യയും കൊടുത്ത മുസ്സന്റെ അടുക്ക അയച്ച ഒന്നാം ഗഡുവെന്റെ ഉറുപ്പ്യ ഒട്ടും
താമസിയാതെ തന്നെ സായ്പു അവർകൾക്ക ബൊധിപ്പിപ്പാറാകയും ചെയ്യും. എന്നാൽ
കൊല്ലം 974 ആമത മകര മാസം 2 നു ഇങ്കരിയസ്സു കൊല്ലം 1799 മത ജനവരി മാസം 12 നു
എഴുതി വന്നത. പെർപ്പാക്കി കൊടുത്തത.

1057 J

1314 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രധെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സെലാം. എന്നാൽ മകര മാസം 1 നു കൊടുത്തയച്ച കത്ത വായിച്ചി
വർത്തമാനം മനസ്സിലാകയും ചെയ്തു. 74 ആമതിലെ ഒന്നാം ഗെഡുന്റെ ഉറുപ്പ്യ ഒട്ടും
താമസിയാതെ കൊടുത്തയക്കണം എന്നല്ലൊ എഴുതി വന്നത. കരാര ചെയ്ത നാൾ
തൊട്ട നാല സമ്മസ്സരത്തിലെ മൊതൽ ഒട്ടും നിപ്പിച്ചിട്ടും ഇല്ല. വല്ലപ്രകാരവും കൊമ്പഞ്ഞി [ 543 ] കടാക്ഷം ഉണ്ടായിട്ട നടത്തിയതകൊണ്ടും നാംമും പ്രയന്നം ചെയ്ത ബൊധിപ്പിക്കയും
ചെയ്തു. നമ്മുടെ കരണൊർ നടന്നതിന്റെ ശെഷമായിട്ടും സക്കാരിൽ മുഷിച്ചൽ
തൊന്നാതെ ഇരിക്കെ ണ്ടം പ്രകാരമല്ലാതെകണ്ട വെറെ ഒന്നും നാം വിചാരിച്ചിട്ടും ഇല്ല.
അതകൊണ്ട കരാനത്തെകെണ്ടുന്ന സംവസ്സരം ഒടുക്കമായി വരികകൊണ്ട സർക്കാറ
കൊമ്പഞ്ഞിയിലെ ദെയ ഉണ്ടായിട്ട നടത്തിയാൽ അതുവണ്ണം ഞാൻ പ്രയത്നം
ചെയ‌്യുംമെന്ന നിശ്ചയിച്ചിരിക്കുന്നു. ഇപ്പൊൾ ഉറുപ്പ്യകക്ക നല്ലവണ്ണം പ്രയന്നം ചെയ്ത
പൊരുന്നതും ഉണ്ട. സക്കാറ കാരിയത്തിന ഒട്ടും തന്നെഉം വക്കു കാണിക്കയില്ലന്ന
സായ്പു അവർകൾക്ക ബൊധിക്കയും വെണം. ഉറുപ്പ്യ പിരിഞ്ഞി വരെണ്ടുന്നതിന
എല്ലാ പ്രവൃത്തികളിലും താകിതി ചെയ്ത എതാനൊരു ഉറുപ്പ്യ പിരിഞ്ഞി വന്നിട്ടും ഉണ്ട.
ഇ മാസം 10 നു യൊളം വരുന്ന ഉറുപ്പിക ശെഖരിച്ചി അന്ന തെകെയുന്നടത്തൊളം
ഉറുപ്പിക കൊടുത്തയക്കയും ചെയ‌്യാം. കൊടുത്തയച്ച അന്ന നിപ്പുള്ളത കൂടകൂടയായിട്ട
പിരിച്ചി കൊടുത്തയക്കയും ചെയ‌്യാം. സക്കാറക്കാരിയത്തിന നാം ഉപെക്ഷ കാട്ടുക
ഇല്ലന്ന എഴുതി അറിക്കുന്നു. എന്നാൽ കൊല്ലം 974 ആമത മകര മാസം 2 നു ഇങ്കരിയസ്സ
കൊല്ലം 1799 ആമത ജനവരി മാസം 12 നു എഴുതി വന്നത.

1058 J

1315 ആമത ഗണപതിയാട്ട അച്ചൻ അറിയെണ്ടും അവസ്ഥ. പാലൊറ എമ്മൻ
എഴുത്ത വർത്തമാനത്തിന ഒക്കയും മുമ്പെ ചൊയനായരച്ചന്റെ പക്കൽ എഴുതി
അയച്ചിട്ടും ഉണ്ടല്ലൊ. ഇതിൽ പിന്നഉള്ള വർത്തമാനം ഈ മാസം 23 നു പട്ടണത്തന്നെ ഒരു
പരമാനികം വന്നിരിക്കുന്നു. അനെകം ഗുണദൊഷങ്ങൾ മുഖതാവിൽ കണ്ട പറെ
ണ്ടതിന എമ്മന താമസിയാതെ പട്ടണത്തെക്ക അയക്കണമെന്ന പരമാനികം മുറുക്ക
മുറുക്കമായിട്ട വന്നിരിക്കുന്നു. മലയാളത്തെക്ക എതാൻ പളിയം കല്പന അയി വരണം.
എതാൻ ഉണ്ടയും മരുന്നു വന്നാൽ ഇവിടന്ന കുടി ഒന്നിച്ചി പൊറപ്പെട്ട ചെറക്കലെയും
കടുത്തനാടും ഒക്കയും ഇങ്ങെപൊറം മറിച്ചി കുമ്പഞ്ഞിയൊട വഴിപൊലെ ഒന്നു
നൊക്കണമെന്ന കണ്ണൊത്ത നമ്പ്യാറയും ശെഷം ഉള്ള സമാധികൻമ്മാരെയും
വിചാരത്തിൽ പട്ടണത്തെക്ക എഴുതി അയച്ചിറ്റുണ്ടായിരുന്നു. അയതിന എതാൻ എലം
പൊറപ്പെട്ട നിന്നിരിക്കുന്നു. അയത മുഖതാവിൽകണ്ട ചട്ടം വരുത്തി കൂട്ടിക്കൊണ്ട വരെ
ണ്ടതിന അകുന്നു ഇപ്പം ഞാൻ അങ്ങൊട്ട ചെല്ലണംമെന്ന മുറുക്കി കല്പന വന്നത.
എനിക്കദിനത്തിന എത്തും ഭെദം വന്നിരിക്കുന്നില്ലാ. പനിമാറി ഒന്നും രണ്ടും കുളിച്ചു
പച്ചയിൽ മുങ്ങി കുളിച്ചിട്ടും ഇല്ല. ഇപ്പം ഞാൻ തന്നെ പട്ടണത്തക്ക പൊകണം എന്ന
എന്റെ നെരെ മുട്ട നന്ന തൊടങ്ങിയിരിക്കുന്നു. എനക്ക ദിനം അല്ലെന്ന അതിന
എതാൻ ദ്രിവ്യം വെണ്ടതിന ഒരു വഴി ഇല്ലാ എന്ന പറഞ്ഞാരെ ദിനം എങ്കിൽ പതുക്ക
എടുപ്പിച്ചി ക്കൊണ്ട പൊണം. ദ്രിവ്യത്തിന ഗണപതിയാട്ട അച്ചന എഴുതി അയച്ചി
വരുത്തിക്കൊളണംമെന്നു രാജ്യ ഒക്കയും നിണക്കല്ലൊ തന്നിരിക്കുന്നു എന്ന കണ്ണൊത്ത
നമ്പ്യാരും അദിയായിട്ടുള്ള സാമാധികൻന്മാര എന്റെ നെര കൊരവു
തൊടങ്ങിയിരിക്കുന്നു. എലം കാലപാശി പിരിഞ്ഞിട്ടില്ല. മുമ്പെ വാങ്ങിയ ഉറുപ്പ്യക്ക
തന്നെ അച്ചന ചരക്ക ബൊധിപ്പിച്ചിട്ടില്ല. ചന്ദനവു എന്റെ കയ‌്യായിട്ട അക്കില്ല എന്നാലും
നിങ്ങൾ പറഞ്ഞ പ്രകാരം ഞാൻ കെൾക്കാമെന്ന പറഞ്ഞി അവന്റെ മുമ്പാക 5000
ഉറുപ്പ്യക്കും എതാൻ സമാനങ്ങൾക്കും എഴുതിട്ടും ഉണ്ട. ചിറക്ക എത്തിച്ചാൽ
കൊടുത്തയക്കാമെന്ന ഒരു മറുപടി എഴുതി വരണം. ഞാൻ പൊകണ്ടതിന ദിനം മാറി
അല്ലാതെ പൊക ഇല്ല എന്ന ഞാൻ തിർത്ത പറഞ്ഞു. എന്നാരെ ചത്താടി തങ്ങളെയും
വെങ്കിട്ടരായരെയും അയക്കാമെന്ന ഒരു പക്ഷം. സാക്ഷാ ഉള്ളടത്തന്നെ തന്നെ
പൊറപ്പെടമെന്ന ഒരു പക്ഷം. എന്റെ നെരെ മുട്ട നന്ന കൂടുമ്പൊൾ ഞാൻ കൊറെയ
തെറ്റി നിക്കാമെന്ന എന്റെ പക്ഷം. ഇവരെ വിചാരവും പ്രയത്നവും ഒന്നും മുഴുവെൻ [ 544 ] എത്തുകയും ഇല്ല. അത നിശ്ചയം. ബൊമ്പായിന്ന വലിയ സായ്പു വരുന്നമ്പൊൾ
ഞാൻ നടക്കെണ്ടുംപ്രകാരംത്തിന നിമിശം എഴുതിവരണം. ഇത വയിപൊലെ വായിച്ചി
നൊക്കി മനസ്സിലാക്കി ചിന്തിക്കളയണം. ഇതിന്റെ മറുപടി നിശ്ചയമായിട്ട എഴുതി
ഇരുന്ന അളെ ഒന്നിച്ചി അച്ചന്റെ അളെയും കുട്ടി മെഴിത്തൊക്കും കൊടുത്തയക്കണം.
ഒട്ടും താമസം അരുത. എന്നാൽ കൊല്ലം 974 ആമത മകരമാസം 6 നു ഇങ്കരിയസ്സ കൊല്ലം
1799 ആമത ജനവരി മാസം 16 നു എഴുതിവന്നതിന്റെ പെർപ്പ. ഇത പെർത്ത കൊടുത്തത.

1059 J

1316 ആമത മലയാംപ്രവിശ്യത്തിൽ അത അ രാജാക്കൻന്മാരെ അതത സ്ഥാനത്ത
നിർത്തി ധർമ്മധർമ്മങ്ങളു നടത്തി വൈപൊലെ രക്ഷിച്ചി പൊരുന്ന ബഹുമാനപ്പെട്ടി
രിക്കുന്ന ഇങ്കരിയസ്സ കൊമ്പഞ്ഞിയിൽ വടക്കെ അധികാരി മഹാരാജശ്രി സുപ്രഡെ
ണ്ടെൻ ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്കടെ സന്നിധാനത്തിങ്കലെക്ക അമഞ്ഞാട്ട
നായര സിലാം. കൊടുത്തയച്ച ബുദ്ധി ഉത്തരം വായിച്ചി അവസ്ഥ മനസ്സിലാകയും
ചെയ്തു. പണത്തിന്റെ അവസ്ഥക്ക എല്ലൊ എഴുതിയ പരമാനികയിൽ അകുന്നു.
കൊടുത്തയച്ച പണം എണ്ണായിരവും സന്നിധാനങ്ങളിൽ എത്തിയിരിക്കുമെല്ലൊ. ശെഷം
പണം ഗഡു പ്രകാരം ഉള്ളത ഇമാസം 10 അയിട്ടും 15 നു സന്നിധാനങ്ങളിലെക്ക
കൊടുത്തയക്കുംന്നതും ഉണ്ട. അപ്രകാരം ദൊറൊഗ സായ്പുമായിറ്റ പറഞ്ഞിയി
രിക്കുന്നു. എന്നാൽ എല്ലാ കാരിയത്തിനും സന്നിധാനങ്ങളിലെ കടാക്ഷം ഉണ്ടായി
വഴിപൊലെ രക്ഷിച്ചു കൊൾകയും വെണംമെല്ലൊ. എന്നാൽ കൊല്ലം 974 ആമത മകര
മാസം 3 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരി മാസം 16 നു വന്നത. പെർപ്പാക്കി
കൊടുത്തത.

1060 J

1317 ആമത ബഹുമാനപ്പെട്ട ഇങ്കരിയസ്സ കുംമ്പഞ്ഞിലെ കല്പനക്ക വടക്കെ മുഖം
തലച്ചെരി തുക്കടിയിൽ അധികാര മഹാരാജശ്രി ഇഷ്ടമി സായ്പു അവർകൾക്ക
കുത്താട്ടിൽ നായര സലാം. പയിയമ്മലയും പയ‌്യനാട്ടുകരെയും ദൊറൊഗ കുഞ്ഞായൻ
മുമ്പെൻ കത്തു കൊണ്ടവന്ന. കത്ത വായിച്ചിട്ടും മുപ്പൻ പറഞ്ഞിട്ടും അവസ്ഥ
മനസ്സിലാകയും ചെയ്തു. മൊതക്കെടു വകക്ക വരെണ്ട പണവും വകയില 2500 ഉറുപ്പ്യക
കപ്പാട്ട തായെ പൊരയിൽ പക്രുകുട്ടി ജാമിനായി നിന്ന അവിട ബൊധിപ്പിച്ച തരുവാൻ
തക്കവണ്ണം ദൊറൊഗ കുഞ്ഞായെൻ മുപ്പന്റെ ഒന്നിച്ച ഇവിടെനിന്ന ഒരു അളെ പറഞ്ഞ
കുട്ടി അയച്ചിരിക്കുന്നു. ശെഷം എല്ലാ കാരിയത്തിനും സായ്പു അവർകളെ
കൃപാകടാക്ഷം ഉണ്ടായി രക്ഷിച്ചു കൊൾകയും വെണം. എന്നാൽ കൊല്ലം 974 ആമത
മകരമാസം 3 നു എഴുതിയത 6 നു ഇങ്കരിയസ്സ കൊല്ലം 1799 ജനവരി മാസം 16 നു എഴുതി
വന്നത. പെർപ്പാക്കിയത.

1061 J

1318 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക പയ‌്യനാട്ടുകരയും
പയ‌്യറമലയും ദൊറൊഗ കുഞ്ഞാൻ മുപ്പൻ എഴുതിയ അരർജ്ജി. സായ്പു അവർകളെ
പരമാനിയം വായിച്ച അവസ്ഥയും അറിഞ്ഞി. അമഞ്ഞാട്ട നായരക്കും കുത്താട്ടിൽ
നായരക്കും പാലെരി നായരക്കും എഴുതി വന്ന പരമാനിയം അവർകൾക്ക കൊടുക്കയു
ചെയ്തു. ബഹുമാനപ്പെട്ട കുംമ്പഞ്ഞി ക്കജനക്ക ബൊധിപ്പിക്കെണ്ടും പണം ഇത്ര നെരവും
ബൊധിപ്പിക്കാഞ്ഞത എന്തു സങ്ങതികൊണ്ട എന്ന ഞങ്ങളിൽ മുട്ടിപ്പറകയും ചെയ്തു. [ 545 ] എന്നതിന്റെ ശെഷം അമഞ്ഞാട്ടനായര രണ്ടായിരത്തിൽ ചില്ലാന ഉറുപ്പ്യക്ക തടവതിർത്ത
കജാനക്ക ബൊധിപ്പിപ്പാൻ കൊടുത്തയച്ചിട്ടു ഉണ്ട എന്നു ശെഷം പണം ഈ മാസം 10
നു അയിട്ടും പതിനഞ്ചാന്തെതി ആയിട്ടും ബൊധിപ്പിക്കാമെന്ന നിശ്ചെയിച്ചി പറകയും
ചെയ്തു. ശെഷം പാലെരി നായര ഇരുന്നുറ്റിൽ ചില്ലാനം ഉറുപ്പിക ഖജാനക്ക കൊടു
ത്തയച്ചിട്ടും ഉണ്ട. ശെഷം ഉറുപ്പ്യക്ക നായരെ ഒക്ക മുട്ടായിട്ട ശിപ്പായികളെ ആക്കിട്ടും
ഉണ്ട. കുത്താട്ടിൽ നായര രണ്ടായിരത്ത അഞ്ഞുറ ഉറുപ്പ്യക്ക പക്രുകുട്ടിന അവാലത്തി
ആക്കിത്തരുവാൻ തക്കവണ്ണം നായരെ അളെ എന്റെ ഒക്ക തന്നെ കൂട്ടി അയച്ചിട്ടും
ഉണ്ട. അപ്പഴെക്ക പക്രുകുട്ടി ഇവിട ഇല്ലാ. കുറുമ്പനാട്ട പൊയിരിക്കുന്നു. പക്രുകുട്ടി
വന്നാൽ വഴിയാക്കി തിർത്ത സന്നിധാനത്തിങ്കലെക്ക അർജ്ജി എഴുതി അയക്കയും
ചെയ‌്യാം. ശെഷം ഇക്കാരിയത്തിന ഒക്കയും അർജ്ജി എഴുതി അയപ്പാൻ തമസിച്ചി
പൊയത നായരെയും കണ്ടു വറെണ്ടതിന വരുവാൻ ഉള്ള താമസം കൊണ്ടത്രെ അയത.
എനി ഒക്കയും കല്പന വരുപ്രകാരം നടക്കയും ചെയ‌്യ. ശെഷം ഞാൻ പയ‌്യർമ്മലനിന്ന
പൊരുംമ്പൊൾ അനെകം കൊറയവരുത്ത അത്രെ അകുന്നത. എന്നാൽ കൊല്ലം 974
ആമത മകരമാസം 4 നു എഴുതിയത മകരം 6 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരി
മാസം 16 നു വന്നത. പെർപ്പാക്കി കൊടുത്തത.

1062 J

1319 ആമത 973 ലെ നികിതി വകക്ക കൊട്ടയത്ത താലുക്കിൽനിന്ന കുടിയാന്മാ
രൊട പറർപ്പത്തിക്കാൻമ്മാര എടുത്ത വിവരം. പച്ചമൊളക അഞ്ചാനാൽ നൂറ്റിനു നുമ്പെ
തലച്ചെരി തുക്കം വിരിക്കുന്ന മരിയാദം നൂറ്റിന അഞ്ചി തുലാം 73 മതിൽ നൂറ്റിന 6 ഉ കണ്ട
പിരിച്ചപ്രകാരം കൂടിയാന്മാര പറഞ്ഞ കെട്ടത. ഇതിന് വാശി കൂട്ടിക്കണ്ട പാർവത്തിക്കാരെ
ന്മാരൊട മുത്ത രാജാവിന്റെ ക്കൽപ്പനക്ക കയിതെരി അമ്പു വാങ്ങിയിരിക്കുന്നു. ശെഷം
നികിതിക്കുള്ള പണങ്ങളും പറവത്തിക്കാരെൻന്മാര(രൊട്) കയ്യെരി അമ്പുന്റെ പക്കൽ
കൊടുത്തിരിക്കുന്നു. ഇപ്രകാരമൊക്കയും മെൽപറഞ്ഞ താലൂക്കിൽ നിന്ന നികിതി
പണം എങ്കിലും മുളക എങ്കിലും കിഴുമരിയാതി പൊലെ കുടിയാന്മാരൊട വാങ്ങി
യിരിക്കുന്നത അല്ലാതെ കുടിയാന്റെ പക്കൽ നിലവ ആയിട്ട എങ്കിലും അവറക്ക അനുഭവ
ഉണ്ടായിരുന്നപ്രകാരം ഇല്ലന വിശെഷിച്ച 974 മതിൽ മൊയക്കുന്നു പ്രവൃത്തിയിൽ നിന്ന
സർക്കാരിലെക്ക പൊനത്തിന്റെ വക നെല്ല അഞ്ചാനാൽ ഇടങ്ങായി 15000 എന്ന
നിശ്ചയിച്ചപ്രകാരം കുടിയാനൊട മൊഴക്കുന്നെ പ്രവൃത്തിക്കാരെൻ എഴുതി
വാങ്ങിയിരിക്കുന്നു. എന്നാൽ കൊല്ലം 974 മകരം 6 നു എഴുതി വന്നത.

1063 J

1320 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി ജെമെസ്സസ്ത്രിവിൽ
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്കബൊധിപ്പിക്കുവാൻ തലച്ചെരിപൌസ്ദാരി
ദൊറൊഗ വയ‌്യപ്പറത്ത കുഞ്ഞിപ്പക്കി എഴുതിയത. എന്നാൽ ധനുമാസം 28 നു
കൊടുത്തയച്ച കൽല്പന വായിച്ചി അവസ്ഥയും അറിഞ്ഞു. മിത്തിലെരി ഉണ്ണിരെന്റെ
വിസ്താരം കഴിച്ചതിൽ ഉണ്ണിര പ്രതിപ്പെട്ടതിന്റെ ശെഷം സാക്ഷിക്കാരനൊട എടുത്ത
വിവരങ്ങളെയും ഉണ്ണിര രണ്ടാമതായിട്ട പ്രതിപ്പെട്ടതും ക്രമമില്ലാത്തവണ്ണം ആകകൊണ്ട
അത നിക്കികളെണ്ടതിനും ആ വിസ്താരത്തിൽ അഗൊസ്തുമാസം 15 നു മുതൽ വിസ്തരിച്ചത
ഒക്കെയും ആതിയായിട്ട മാറ്റി മാറ്റുവാൻ കൊടുത്തയച്ചിരിക്കുന്നു എന്നും കൽപ്പന
കത്തിൽ എഴുതിവെച്ച കൊലപാതം അന്ന്യായത്തിനും കുറ്റം കാണുന്നൊ ഇല്ലായൊ
എന്ന കുടാതെ മറ്റു വല്ല അന്ന്യായംകൊണ്ട വല്ലൊരുത്തന്നെ ഒരു നാൾ വിസ്തരിക്കയും
ബിധികൊടുക്കയും അരുതന്നും അല്ലൊ എഴുതി വന്ന കല്പനയിൽ ആകുന്നു. [ 546 ] ആയതകൊണ്ട മെൽപറഞ്ഞ കല്പനപ്രകാരം തന്നെ മുമ്പെത്തെ വിസ്താരത്തിന്നും
ഉണ്ണിന്റെ പ്രതി കഴിഞ്ഞതിന്റെ ശെഷം സാക്ഷിക്കാരനൊട എടുത്ത വിവരങ്ങളും
ഉണ്ണിര രണ്ടാമത പ്രതിപ്പട്ടതും നിക്കി അഗൊസ്തുമാസം 15 നു മുതൽ വിസ്തരിച്ചത
ഒക്കയും വിചാരിച്ചു മാറ്റുവാൻ ഉള്ളത മാറ്റി എഴുതി സായ്പു അവർകളെ സന്നി
ധാനത്തിങ്കലെക്ക കൊടുത്തയച്ചിരിക്കുന്നു. മുമ്പെ എഴുതിയ വിസ്താരത്തിൽ ഉണ്ണിര
രണ്ടാമത പ്രതിപ്പെട്ടത എഴുതുവാനും കല്പനകത്തിൽ വരാത്ത അന്ന്യായത്തിന വിധി
ഉണ്ടാക്കിയതിന്റെയും സംഗതി മിത്തിലെരി ഉണ്ണിര പ്രതിപ്പെട്ടതിന്റെ ശെഷം കൊറെയ
ദിവസം കയിഞ്ഞാരെ എന്നു ഒരു വിസ്താരം കഴിച്ചാൽ കൊലപാതകത്തിന്റെ
അവസ്ഥക്ക വല്ല തുമ്പുണ്ടാകുമൊ എന്നു വെച്ചിട്ടത്രെ രണ്ടാമത വിസ്തരിച്ചത. എന്നിട്ടും
അവൻ മുമ്പെ പ്രതിപ്പെട്ടപൊലെതന്നെ പറഞ്ഞത. എന്നാലും ആയവസ്ഥയും സായ്പു
അവർകള ബൊധിപ്പിക്കണമെല്ലൊ. എന്നിട്ടത്രെ രണ്ടാമതു പ്രതിപ്പെട്ടത എഴുതിയത.
സാക്ഷിക്കാരും അഞ്ഞായക്കാരും പറഞ്ഞതിൽ കൽല്പന കത്തിൽ വന്ന കൊലപാതകം
അന്ന്യായത്തിനും കുറ്റം ഇല്ലാതെ കാൺകെയും അദ്ദിവസം അന്നെരം തന്നെ ഉണ്ടായ
അവസ്ഥയിൽ സാക്ഷിക്കാരരു കണ്ട അറിഞ്ഞതിൽ അന്ന്യെ ഒരു കുറ്റം ആ പ്രതിക്കാരനു
തെളിഞ്ഞികണ്ടാൽ ആ വിസ്താരം വായിച്ചുനൊക്കുമ്പൊൾ സായ്പു അവർകൾ കണ്ടാൽ
കൊലപാതകം ചെയ്ത അവസ്ഥക്ക കുറ്റംമില്ല എന്നു വന്നാലും അന്ന്യെ ഒരു കുറ്റം
അവനു കണ്ടാൽ അയതിന വിധി ഉണ്ടാക്കാതെ ഇരിന്നത എന്താകുന്നു എന്നു സായ്പു
അവർകൾ ചൊതിച്ചുവെങ്കിലൊ എന്നു വെച്ചിട്ടത്രെ കരിയാണ്ടിലെ ചത്തപ്പന ഉണ്ണിര
കുത്തിയ അവസ്ഥക്ക വിധിയുണ്ടാക്കിയത. അയതകൊണ്ട എനി മെൽപ്പട്ട കൽപ്പന
കത്തിൽ എഴുതി വന്ന കുറ്റം വിസ്തരിച്ചി വിധി ഉണ്ടാക്കുക അല്ലാതെ കണ്ട അന്ന്യെ ഒരു
വഹ കുറ്റം സാക്ഷക്കാരരു പറഞ്ഞാലും കെട്ടാലും തെളിഞ്ഞു കണ്ടാലും അയത സായ്പു
അവർകളെ സന്നിധാനത്തിങ്കൽ പറഞ്ഞ കെൾപ്പിക്ക അല്ലാതെ കണ്ട ആ കുറ്റത്തിന
വിസ്തരിച്ചി വിധി ഉണ്ടാക്കയും ഇല്ല. എന്നാൽ കൊല്ലം 974 ആമത മകര മാസം 6 നു
ഇങ്കരിയസ്സ കൊല്ലം 1799 അമിത ജനവരിമാസം 16 നു എഴുതി വന്നത.

1064 J

1321 ആമത രാജശ്രി കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ അവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സ സ്ത്രിവിൽ
സായ്പു അവർകൾ സെലാം. എന്നാൽ ബഹുമാനപ്പെട്ട കുംമ്പഞ്ഞി അവർകളെ
സഹായിപ്പാൻ തക്കവണ്ണം രണ്ട ആനകൾ കൊടുക്കാം എന്നു എഴുതി അയച്ചിട്ടും
ഉണ്ടല്ലൊ. അതു കൊണ്ട ആ ആനകൾ ഇ കത്ത കൊണ്ട വരുന്ന ശിപ്പായിയൊടകുട
തലച്ചെരിയിൽ കുട്ടി അയച്ചാൽ നന്നായിരുന്നു. എന്നാൽ കൊല്ലം 974 ആമത മകരമാസം
6 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരി മാസം 16 നു എഴുതിയത.

1065 J

1322 ആമത മഹാരാജശ്രി വടക്കെ അധികാരി ജെമെസ്സ ഇസ്തവിൻ സായ്പു
അവർകളുടെ സന്നിധാനങ്ങളിലെക്ക കൊട്ടയത്ത താലുക്കിൽ പാക്കുന്ന കനഗൊവി
ബാബുരായൻ എഴുതിയ അർജ്ജി. കൊട്ടയത്ത താലുക്കിൽ നടക്കുന്ന വർത്തമാനം
എന്ത എന്നാൽ കൊല്ലം 974 അമതിലെ മുളക പൈമാശി ചാർത്തുവാൻ പാട്ടം നൊക്കുന്ന
അവരെയും ഗുമാസ്തൻന്മാരെയും കല്പി നെരായിട്ട ചാർത്തണം എന്നു കുടിയാന്മാര
എങ്കിലും പാർവത്തിക്കാരെൻന്മാര എങ്കിലും തകരാര ചെയ്താൽ അവരെ
ബൊധിപ്പിച്ചപ്രകാരം ഒരു കണക്ക ഇപ്രകാരം രണ്ട കണക്കായിട്ട പൈമാശി തിരണം
എന്നല്ലൊ കല്പിച്ചത. അയ കല്പനപൊലെ പാട്ടകാർക്കും ഗുമസ്തൻന്മാക്കും [ 547 ] എഴുതുവാൻ വെണ്ടുംവണ്ണം പരഞ ഇരിക്കുന്നു. ഒന്നാമത പാട്ടക്കാരര ഒരു പറമ്പത്ത
ചെന്നാൽ മുളക ഉണ്ട എങ്കിൽ കൊഴി(യ)ൽ കയിച്ചി അയതിൽ ഐമ്പതി
നിശ്ചയിക്കുന്നത മരിയാതി അക്കുന്നു. അയതിന ഐമ്പതും അറുവതും ചാർത്തുന്നുത
തന്നെ അവർക്ക ഇഷ്ടം അല്ലാ. രണ്ടാമത ചാർത്തുന്ന കാരിയത്തിന എങ്കിലും നികിതി
കാര്യത്തിന എങ്കിലും ബഹുമാനപ്പെട്ട ഇങ്കരിയസ്സ കുംമ്പഞ്ഞി കല്പന കല്പിക്കുന്നത.
അവർ അനുസരിക്കുന്നത കണ്ടതും ഇല്ലാ. ശെഷം നികിതി വകയും കണക്കും
ഉറുപ്പികയും കുടി കച്ചെരിക്ക കൊണ്ടവരണം എന്ന പലെ പ്രവിശ്യം എഴുതി അയച്ചിട്ടും
ഇന്നെവരക്കും അവർ അനുസരിച്ചി കണ്ടതും ഇല്ലാ. മുന്നാമത കതിരുര പാർക്കുന്ന
മൂത്ത രാജാവ 973 മതിലെ നികിതി പണവും കണക്കും കൊണ്ടവരാമെന്ന എല്ലാവർക്കും
തകിതി എഴുതിട്ടും ഉണ്ട. അവരും രാജാവും തന്നിൽ ചെർമ്മ എങ്കിനെ എല്ലാ
വിചാരിക്കുന്നു എന്നുള്ളത അറിവാൻ സങ്ങതിയും ഇല്ലയെല്ലൊ. നാലാമത പഴശ്ശിരാജ
അവർകൾ ജെന്മമ്പറമ്പും പാട്ടപണവും കണ്ടം നിലങ്ങളിലെ വാരനെല്ലും കുടിയാന്മാരൊ
ട പിരിക്കുംവാൻ തക്കവണ്ണം ഇക്കയിഞ്ഞ ധനുമാസത്തിൽ പടമല പട്ടരെയും
അദ്ദെഹത്തിന്റെ ഒന്നിച്ചി ആറുകുറ്റി വെടിക്കാരും വന്ന മെരുവമ്പായി ദശത്തിൽ
പാർക്കുന്ന കുടിയാന്മാരൊട വെണ്ടുംവണ്ണം മുട്ടിച്ചി മെൽപറഞ്ഞ പണവും നെല്ലും എന്ന
പിരിക്കുന്നതും ഉണ്ട. ആഞ്ചാമത പഴച്ചിരാജാവ ഇരിക്കുന്നെടത്തെ പൊയി വന്ന
യെളമ്പിലാൻ കുഞ്ഞാനൊടു ഞാൻ രാജ അവർകളെ ഭാവം മനസ്സ55 എങ്ങനെ എന്ന
ചൊതിച്ചാരെ ഗവുണർ ഡെക്കിൻ സായ്പു അവർകൾ തലച്ചെരിയിൽ രാജാവുമായി
കണ്ടമ്പൊൾ ഈ നിശ്ചയിച്ച കരാർന്നാമത്തിന്റെ അമധി 974 ആമത ചിങ്ങമാസംവരക്ക
അത്രെ അകുന്നു. അയത കുടുവൊളത്തിന രാജാവ സ്വസ്തംമായി ഇരിക്കെണ്ടും എന്ന
മെൽപ്പെട്ട കുംമ്പഞ്ഞിയിൽനിന്ന വെണ്ടുംവണ്ണം വിചാരിച്ചി രാജ അവർകളെ കാരിയം
ഗുണമായി വരുമെന്ന അശ്വാസം കുടുത്തിരിക്കുന്നു. അയത പ്രമാണിച്ചി സൊസ്ഥമായി
ചൊരത്തിൽ മിത്തൽ പാർക്കുന്നു. കൊറെഞ്ഞൊരു ദിവസത്തിന്റെ എടയിൽ
മണത്തണക്ക രാജാ വരുമെന്ന പറഞ്ഞു. ആറാമത നിലി ശ്വരത്തിൽ തുളശെരി രാമൻ
എന്നവനൊട നിലശ്വരത്തെ രാജാവ മൂവായിരം വിരാഹൻ കൊഴ കൊടുക്കണം എന്ന
സിദ്ധാന്തത്തൊടു മുട്ടിക്കുംമ്പൊൾ ഈ എടയിൽ മെൽപറഞ്ഞ രാമൻ പഴച്ചിരാജാവ
അവർകളെ അരിയത്ത പൊയി സംങ്കടം പറഞ്ഞതകൊണ്ട അവക ദ്രിവ്യം മെൽപറഞ്ഞ
രാമനൊട ചൊതിക്കരുത എന്ന മെൽപറഞ്ഞ നിലീശ്വര രാജാവിന പരമാനികം കൊടുത്ത
അയക്കണം എന്ന ഠീപു സുൽത്തനൊടും പഴച്ചി രാജാവ അവർകൾ അപെക്ഷിച്ചു
എന്നു അയത. ആപെക്ഷ പൊലെ തന്നെ വെണ്ടും വണ്ണം പരമാനികം വന്നു എന്നും
അയത നിലെച്ചരത്തെക്ക കൊടുത്ത അയച്ചു എന്നും മെൽപറഞ്ഞ കുഞ്ഞാനൊട പറക
ആയത. എഴാമത ചെറക്കൽ താലുക്കിൽ ഇരിക്കുറ പ്രവൃത്തിക്കാരെൻ കരവള്ളുര
സൂപ്പൻ കുട്ടി 972 ആമത വരക്ക പ്രവൃത്തി അന്വെഷിച്ചൊണ്ടരിന്നു. അതുകൊണ്ട
ആസ്താന്തരം ബാക്കി വരണംമെന്ന ചെറക്കൽ രാജാവ മുട്ടിക്കുന്നു എന്ന പഴച്ചി
രാജാവൊട സങ്കടം പറഞ്ഞാരെ പാട്ടന്നുര ദെശത്തിൽ പാക്കെണ്ടു എന്നു ഒരു പരമ്പു
കൊടുത്ത എന്ന മെൽപറഞ്ഞ പട്ടര തന്നെ. എട്ടാമത കൊട്ടെയത്ത പാളിയത്തിൽ
പാക്കുന്ന രാജശ്രി ഡിജിനി സായ്പു അവറകളെ പണിക്കാരെൻ ഒരു മാപ്പള പക്കറന്മാറ
എന്ന അവന ഈ മാസം 3 നു രാത്രിയിൽ അങ്ങാടിയിൽ പാർക്കുന്ന പിടികന്റെ
വാതിക്കൽ വന്നാരെ വെടിവെച്ചി കൊന്നുകളെകെയും ചെയ്യു. അയത അരന്നതും
തുംമ്പ ഉണ്ടായിട്ടില്ലാ. ഇപ്രകാരം അത്രെ ഇരിക്കുന്നു മെൽപറഞ്ഞ താലൂക്കിൽ
നടക്കുന്ന കാര്യങ്ങൾ. എന്നാൽ കൊല്ലം 974 ആമത മകരമാസം 8 നു ഇങ്കരിയസ്സ കൊല്ലം
1799 ആമത ജനവരി മാസം 18 നു എഴുതിയത. പെർപ്പാക്കിയത. [ 548 ] 1066 J

1322 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക പയ‌്യർമ്മല പാലെരി നായര സെലാം. ഇപ്പൊൾ
74 ആമതിലെ മുങ്കന്തായം നികിതി മുതൽ ഗെഡുവിന്റെ പണം വകയിൽ 700 പണം
രാജശ്രി സ്ത്രിൻ സായ്പു അവർകളുടെ കയിൽ കൊലാണ്ടിയിൽ കൊണ്ട ബൊധിപ്പി
ക്കയും ചെയ്തു. അയതിന്റെശെഷം ഇരണ്ട തറയിൽ ഉള്ള കുടികൾ ഒക്കയും വരുത്തി.
ശെഷം ബൊധിപ്പിക്കെണ്ടു പണത്തിന്റെ പാന്തി അക്കുമ്പൊളെക്ക കുത്താട്ടിൽ നായര...
ല്ലിച്ചി 69 ഇ ഹൊവി(ളി?)ക്ക വെണ്ടി പണം കടം മെടിച്ചി കൊടുത്തിരിറ്റും ഉണ്ട. അപ്പണം
ബൊധിപ്പിച്ചി തായിലെ മുതലുകൾ ഒക്കയും എടുക്കാവുംമെന്ന വെച്ചി വിരൊധംമായി
എഴുത്തു ആളു വന്ന മുട്ട ആകകൊണ്ട കുടികൾ മുതലഒക്കെയും ചെയ്തു. വന്നപൊകുന്ന
ഞങ്ങളാരും പണം മുതൽ ചെതം വന്നു പൊയാൽ തന്ന കയിക ഇല്ല എന്ന പറഞ്ഞ
കുടികൾ നിൽക്കുക അകുന്നു. ഇവിടന്ന അവിടെക്ക ഒരു പണം നിലവായിട്ട കൊടു
പ്പാനുണ്ടന്ന ഉള്ളത എനിക്ക ബൊധിപ്പിച്ചതും ഇല്ല. അവിടന്ന അവിടെക്ക ഒന്നു എഴുതി
കൊടുത്ത പ്രകാരം ഒരു എഴുത്തു ഉണ്ട എങ്കിലും ഇവിടെക്ക ബെട്ടി കൊമ്പഞ്ഞിലെക്ക
കുത്താട്ടിൽ നായരപണം കൊടുത്തപ്രകാരം എഴുത്ത ഉണ്ട എങ്കിലും കൊമ്പഞ്ഞിയിലെ
രെശിതി ഇ ഹൊവിളിക്ക ഉണ്ട എങ്കിലും കൊമ്പഞ്ഞി കണക്കിൽ ഇവിടെക്കു വെണ്ടി
കൊടുത്ത പ്രകാരം കണക്ക ഉണ്ട എങ്കിലും ഞാൻ ബൊധിച്ചി തരാമെന്നുള്ളതിന ഞാൻ
കുത്താട്ടിൽ നായരക്ക എഴുതി അയക്കയും ചെയ്തു. എന്നിട്ടും അയത സന്മതം അയതും
മില്ല. ഇക്കാരിയത്തിന മുമ്പെ 73 ആമതിൽ മഹാരാജശ്രി പീലി സായ്പു അവർകൾഉടെ
കല്പനപടിക്ക പയ‌്യനാട്ടുകരയും പയ‌്യന്മലെയും ദൊറൊഗ കുഞ്ഞാൻ മുമ്പെൻ
കഴിഞ്ഞെ മെടമാസത്തിൽ വന്ന പത്ത പന്ത്രണ്ടദിവസം ഇക്കാരിയംകൊണ്ട വിസ്തരിച്ചിട്ടും
ഇവിട തിർന്നതും ഇല്ല. എന്നതിന്റെ ശെഷം ഇവിടന്ന പറഞ്ഞാൽ പന്തിയായി
കഴികയില്ല. കൊമ്പഞ്ഞി മുഖാന്തരം തലച്ചെരിയിന്ന എങ്കിലും കൊഴിക്കൊണ്ട എങ്കിലും
ചെന്ന രണ്ടാളുംകുടി പറയണം എന്നത്രെ അന്ന പറഞ്ഞിപിരിഞ്ഞത. വിരൊധങ്ങൾ
ഒക്കയും കൊമ്പഞ്ഞിയിൽനിന്ന എനിക്ക സന്മതിച്ച തന്ന73 അമത പണംവും അടച്ചി 74
ആമത മുതൽ ഗഡുവിന മുന്നാലൊരു കുറിൽ എഴുന്നുറ പണത്തൊളം ഇപ്പൊൾ
അടക്കയും ചെയ്യുമെല്ലൊ. ഈ ഹൊവളി പണത്തിൽ 73 ആമതിൽ അസാരം ഒരു പണം
നിലവ കാണുന്നത അമഞ്ഞാട്ട നായരെയും കുത്താട്ടിൽ നായരെയും വഹക്ക
ഉള്ളതാകുന്നു എന്നു ഞാൻ മുന്നെ എഴുതി അയച്ചിറ്റും ആള അയച്ചിറ്റും ഉണ്ടല്ലൊ. ഒരു
തുംമ്പ കുടാതെ കണ്ട 69 തിൽ എനക്ക പണം തരുവാനുണ്ട എന്നവെച്ച നായരമുട്ടിച്ചാൽ
ഞാ(ൻ) കൊടുകയും ഇല്ല എന്ന എല്ലാ നായരുമായി കുടി പറവാൻ കൊമ്പഞ്ഞി
മുഖാന്തരം എന്ന വെച്ചതിന മുമ്പെ രണ്ടമുന്ന വട്ടം ഞാൻ സെർക്കാരിലെക്ക അള
അയച്ചി പറക്കയും എഴുതി അയക്കയും ചെയ്യുമെല്ലൊ. എനിയും കൊമ്പഞ്ഞി മുഖാന്തരം
പറണ്ടതിന കണക്കാചാരംപൊലെ ഉള്ളതിന കൊടുപ്പാൻ ഉണ്ട എങ്കിൽ കൊടു
ക്കെണ്ടതിനും ഞാൻ സർക്കാരിലെക്ക എപ്പൊൾ വരണമെന്ന കല്പന വന്നാൽ ഞാൻ
വരികയും ചെയ‌്യാം. ഇവിട മൊതലുകൾ ചെതം വന്നു പൊകുന്നതിനും പണം എടുത്ത
പൊരെണ്ടതിനും വഴിയാക്കി കല്പന വരികയും വെണംമെല്ലൊ. അയത ചെയ‌്യാഞ്ഞാൽ
കൊമ്പഞ്ഞിലെക്ക ബൊധിപ്പിച്ചി പൊരെണ്ട പണത്തിനും ഇവിടുത്തെ മുതലെടുപ്പ
എടുത്ത കുടിയിരുന്ന പൊരെണ്ടതിനും വളര കൊഴങ്ങിപ്പൊയന്ന വരികയും ചെയ‌്യും.
ഇക്കാരിയങ്ങൾ ഒക്കയും പന്തിയാക്കി നടത്തി രെക്ഷിച്ചി പൊരെണ്ടതിനും
സരക്കാരിലെക്ക നാം എറ അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത
മകരമാസം 8 നു ഇങ്കരിയസ്സ കൊല്ലം 1799 ആമ ജനവരി മാസം 18 നു എഴുതി വന്നത.
പെർപ്പാക്കി കൊടുത്തത. [ 549 ] 1067 J

1324 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകളെ സന്നിധാനത്തിങ്കൽ കൈയ്തെരി അമ്പു സെലാം.
സായ്പു അവർകൾ എഴുതി അയച്ച കത്ത ഇ മാസം 6 നു ഇവിട എത്തുകയും ചെയ്തു.
കത്ത വായിച്ചി വർത്തമാനം മനസ്സിൽ അകയും ചെയ്തു. ബഹുമാനപ്പെട്ട കുംമ്പഞ്ഞി
സരക്കാരിലെക്ക പണിക്ക ആനകളും എരുതും അവിശ്യം എന്നല്ലൊ സായ്പു
അവർകളുടെ കത്തിൽലാകുന്ന. എഴുന്നള്ളിയടത്തന്നെ വല്ലടവും എഴുന്നള്ളുമ്പൊൾ
കയരുവാനായിട്ട ഒരു ആനയെ ഉള്ളൂ. ശെഷം ആന ഒക്കെയും ചെരത്തമ്മൽ എഴു
ന്നള്ളിയടത്ത ആകുന്നു. പെറ എടുക്കുന്ന എരുത ഇവിട ഇല്ലാ. മുരിക്കുട്ടെൻമാരെ
നാട്ടിൽ ഉള്ളൂ. ഇ വർത്തമാനം ഒക്കയും ഒണത്തിപ്പാൻ കതിരുര എഴുന്നള്ളിഎടത്ത
എഴുതി അയച്ചിട്ടും ഉണ്ട. സായ്പു അവർകളുടെ കല്പനപ്രകാരപൊലെ നടക്കയും
ചെയ‌്യ. കൊല്ലം 974 ആമത മകര മാസം 6 നു എഴുതിയത മകരമാസം 9 നു ഇങ്കരിയസ്സ
കൊല്ലം 1799 ആമത ജനവരി മാസം 19 നു എഴുതി വന്നത.

1068 J

1325 ആമത് രാജശ്രീ ചെറക്കൽ രവിവർമ്മ രാജ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾ
സല്ലാം. എന്നാൽ നമ്മുടെ കച്ചെരിയിൽ വിസ്താരം കഴിപ്പാൻ തക്കവണ്ണം സ്വമനസ്സായിട്ട
നമുക്ക വന്നിരിക്കുന്ന പൊയിത്തെരി കൊമനകൊണ്ട വല്ല അന്ന്യായങ്ങൾ ഉണ്ട
എന്ന വരികിൽ അത ഇവിടെക്ക അയക്കണം എന്നും പല പ്രാവിശ്യ തങ്ങൾക്ക എഴുതി
അയക്കയും തങ്ങളൊടും തങ്ങളെ കാരിയക്കാരെൻന്മാരൊടും പറകയും ചെയ്തു.
എന്നാലും ഇത്രത്തൊളം അന്ന്യായം ഒന്ന അയച്ചിട്ടും ഇല്ലെല്ലൊ. മെൽപറഞ്ഞ
പൊയിത്തെരിന കൊണ്ട അന്ന്യായമായിട്ട വല്ലതും വെപ്പാൻ ഉണ്ടൊ എന്നു അറിഎണ്ടതും
ഇപ്രകാരം ഉണ്ടന്ന വരികിൽ അത ഉടനെ അയക്കണം എന്നും അഗ്രഹിക്കെണ്ടതും
ഇപ്പൊൾ ഇനി ഒരു പ്രവിശ്യം തങ്ങൾക്ക എഴുതുവാതവണ്ണം ചെയ‌്യഞ്ഞാൽ പൊതെരി
കൊമൻ ഇവിടെ എന്റെ താമസിച്ചി ഇരുന്നത കൊണ്ട അവന കൊണ്ട വല്ല അന്ന്യായം
വെപ്പാൻ ഇല്ല എന്നു മനസ്സിൽ വെക്കണമെല്ലൊ. അപ്രകാരത്തിൽതന്നെ പൊതെരി
കൊമന്റെ വസ്തുവക അവനു രണ്ടാമത കൊടുത്ത വരെണ്ടതിനും അവന്റെ ഭവനത്തിൽ
പൊയി ഇരുന്ന കൊള്ളാം എന്നും സമ്മതം വരുത്തെണ്ടതിനും രാജശ്രി കുമിശനർ
സായ്പു അവർകൾക്ക ഇവിടന്ന എഴുതി അയക്കയും വെണമെല്ലൊ. അതകൊണ്ട
ഇതിന്റെ ഉത്തരം ധനുമാസം 15 നുയിൽ അകത്ത ഒന്നാം ഗഡു ഉറുപ്പ്യ ബൊധിപ്പിക്കാ
എന്നു നമെമ്മാട ഒത്തത താമസം കൂടാതെ കൊടുത്തയക്ക വെണ്ടിയിരിക്കുന്നു. എന്നാൽ
കൊല്ലം 974 ആമത മകരമാസം 9 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരി മാസം 19
നു എഴുതിയത.

1069 J

1326 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൽ സായ്പു അവർ കൊട്ടെയത്തിൽ ഉള്ളവർക്കും ചെറക്കൽ ഉള്ളവർക്കും
ഒക്കയും എഴുതിയാ പരസ്സ്യ. എന്നാൽ ബഹുമാനപ്പെട്ട കുംമ്പഞ്ഞി അവർകളെ
പാളിയങ്ങൾ മലയാളത്തിൽ ഇരിക്കുന്നതിൽ എതാൻ ശെകരിച്ചി കൊടമലക്ക
അയ്ക്കണം എന്ന നിശ്ചയിച്ചിരിക്കെ നിങ്ങളെ നാട്ടിലൂടെ പൊകുന്ന വയിക്ക വെണ്ടുന്ന
സഹായങ്ങൾ ഒക്കയും കൊടുത്തവരെണ്ടതിന നിങ്ങളൊടു ചെയ‌്യുന്ന ചൊദ്യങ്ങൾ
ഒക്കക്കും അനുസരിക്കെണ്ടതിന ഈ എഴുതിയ പരസ്സ്യ അകുന്നത. അവരുടെ പാളിയം [ 550 ] അതിരക്കൽ ഒഴിച്ചി കുടിയാന്മാർക്ക പാളിയക്കാര എങ്കിലും പാളിയക്കാരന്മാരുടെ കുട
നടക്കുന്ന അവര എങ്കിലും ഉപദ്രവിച്ചു എന്നു കാണുന്നവർക്ക എത്രയും
കഠിനമായിട്ടവണ്ണം ശിക്ഷിപ്പാൻ ഭെദം കൂടാതെവണ്ണം മരിയാദി അകകൊണ്ട നിങ്ങളെ
തുക്കടിയുടെ പാളിയം പൊകുംമ്പൊൾ ഈ മരിയാദിപ്രകാരം അ സെനാപതി സായ്പു
അവർകൾ വഴിപൊലെ നടത്തിക്കും എന്ന എല്ലാവർക്കു നിശ്ചയിച്ചിരിക്കയും വെണം.
ഈ നിശ്ചയിച്ച അവസ്ഥകെട്ടഒരുത്തന്റെ കുടിയിരിപ്പ വല്ലവൻ ഒഴിച്ചി കൊ(ടു?)കയും
ഇല്ലാ എന്നും അവണ്ണം നടക്കാതെ നാൽക്കാലിക്കവെണ്ടി പച്ചപുല്ല വഴിക്കൊലും മറ്റു
അവർക്ക കൊണ്ട കൊടുപ്പാൻ കൂടുന്നെടത്തൊളവും വെണ്ടുന്ന ചരക്കുകൾ
പാളിയത്തിൽ കൊണ്ട കൊടുക്കും എന്നു നിശ്ചയിച്ചിരിക്കുന്നതും ഉണ്ട. അതിന
കമിശനരി എന്ന പറയുന്ന സായ്പു അവർകൾ നിന്ന ചരക്ക കൊണ്ടകൊടുത്തവർക്ക
രെശിതികൊടുക്കയും ചെയ‌്യും. ശെഷ സെനാപതി മെജെർ അട്ലി സായ്പു അവർകൾ
കുടിയാന്മാരുടെ രക്ഷകൊണ്ട എതാൻ ശിപ്പായിമാര ഇരിക്കുറിലും വഴത്തുരിലും
നിപ്പിച്ചത കൊണ്ട കുടിയാന്മാർക്ക വല്ല സങ്കടം ഉണ്ടായി വന്നാൽ കുടിയാന്മാര ഉടനെ
പൊയി ഈ രണ്ടടത്തിൽ യിക്കുന്ന മെൽ അപ്സര സായ്പു അവർക്കും സെനാപതി
സായ്പു അവർകൾക്കും പൊയി കൾല്പിച്ചാൽ കുറ്റം കണിച്ച അവർകൾക്ക എത്രയും
കടുപ്പമായിട്ട ശിക്ഷ കൊടുക്കയും ചെയ‌്യും. എന്നാൽ കൊല്ലം 974-ആമത മകരമാസം 9
നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജെനവരിമാസം 19 നു എഴുതിയത.

1070 J

1327 ആമത രാജശ്രി ചെറക്കൽ രവിവർമ്മരാജ അവർകൾക്ക് രാജശ്രി വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സസ്ത്രിവിൽ സായ്പു അവർകൾ
സെലാം. എന്നാൽ രാജശ്രി കൊമിശനർ സായ്പു അവർകളിൽനിന്ന വന്ന കത്ത
ഇതിനകത്തിവെച്ച അങ്ങൊട്ട കൊടുത്തയച്ചിരിക്കുന്നു. അതിൽ ഉള്ള വിവരങ്ങൾ
വായിച്ചി ഗ്രഹിച്ചി ബഹുമാനപ്പെട്ട കുംമ്പഞ്ഞി അവർകൾക്ക കുടുന്നടത്തൊളം
സഹായിക്കും എന്നു നാം നിശ്ചയിച്ചിരിക്കുന്നു. ശെഷം ഇതകുടാതെ ഇക്കത്തിലെ
വിവരങ്ങൾ എത്രയും പരസ്സ്യമായിട്ട കുടിയാന്മാർക്ക ഒക്കയും അറിക്ക
വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത മകരമാസം 9 നു ഇങ്കരിയസ്സ കൊല്ലം
1799 ആമത ജനവരി മാസം 19 നു ചെറക്കലെക്ക ഒന്ന. കൊട്ടെത്തെക്ക ഒന്നു. ഇങ്ങനെ
എഴുതിയത.

1071 J

1328 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾ പഴദാര കച്ചെരി ദൊറൊഗ വയ‌്യപ്പറത്ത
കുഞ്ഞിപ്പക്കിക്ക എഴുതിവരുന്നത. എന്നാൽ കൊറുമ്പാത്തിതിയ‌്യത്തിന്റെ പൊരയിന്ന
തുണിക്കെട്ടും നാല പുക്കുത്തികളും മുന്നു വെള്ളി വളകളും വയ്പച്ചൊറ എന്ന വെച്ചത
ഒക്കെയും 60 ഉർപ്പ്യന്റെ വിലക്കുള്ള വസ്തുക്കൾ ഒക്കെയും ഇന്തു ജാതിക്കാരത്തി ഗിരി
എന്നു പറയുന്ന പെണ്ണക്കുള്ള എഴ ബെള്ളി ഉറുപ്പ്യയും ഹിന്തുവെക രാമൻ എന്നു
പറയുന്ന അവന്റെ വിസ്താരം കയിപ്പാൻ യിതിനാൽ തനിക്ക കല്പന ആയിരിക്കുന്നു.
ശെഷം കൊടുമ്പാത്തിതിയ‌്യത്തിയും ഹിന്തുരത്തിനും ഹിന്തുവിക്കാരത്തി ഗിരിയുംഎന്നു
പറയുന്ന സാക്ഷക്കാരര മുന്നു വിളിപ്പിക്കുന്ന ഉടനെ തന്റെ കച്ചെരിയിൽ വരികയും
ചെയ‌്യും. എന്നാൽ കൊല്ലം 974 ആമത മകരമാസം 13 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
ജനവരി മാസം 23 നു എഴുതിയത. [ 551 ] 1072 J

1329 ആമത മഹാരാജശ്രി വടക്കെ അധികാരി ഇഷ്ടിമി സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരുവയിനാട്ട കെഴക്കെടത്ത നമ്പ്യറ എഴുതിയത.
പുത്തുപ്പൊയിത്തിയിൽ പൊലുറ തറയിന്ന കൊതെങ്ങലൊ കുങ്കൻ ഒരു തിയ‌്യത്തിന
അടിച്ചി പൊട്ടിച്ച കൊഴ വാങ്ങിയെ അവസ്ഥ മുന്നെ ഞാൻ തലച്ചെരി കച്ചെരിയിൽ
പറഞ്ഞിയിരിക്കുന്നു. ശെഷം മമ്പറത്ത നമ്പൂരിയിന്റെ ഇല്ലത്ത കയരി എറക്കൊറെ
കണ്ട ശകാരിക്കയും ചെയ്തു. എന്നാരെ നമ്പൂരി ഞാനിന്ന കയ്ക ഇല്ലന്ന എന്നുള്ളടത്ത
വന്ന പറഞ്ഞാരെ എന്നൊട പറഞ്ഞാൽ പൊര കച്ചെരിത്തന്നെ പൊയി പറയണം എന്ന
ഞാൻ അവരൊട പറഞ്ഞയക്കയും ചെയ്തു. മഹാരാജശ്രി കുമിശനർ സായ്പുമാരുടെ
കൽല്പനക്ക പണ്ടാര പണിക്ക കയിക്കാറ അയക്കണംമെന്നവെച്ചി എഴുത്ത വന്നിതിന്റെ
ശെഷം ഞാൻ കയിക്കാറ പിടിപ്പാൻ തക്കവണ്ണം അള അയച്ചാരെ കൊതൊങ്ങലൊ
കുങ്കൻ ഇങ്ങന്ന അയച്ച അള തിക്കരിക്കയും ചെയ്തു. ഒരു തിയ‌്യന പിടിച്ചി കെട്ടി അടിച്ചി
കുട്ടിക്കൊണ്ട പൊകയും ചെയ്തു. ഇപ്രകാരം ഒരൊരൊ അതിക്രമങ്ങൾ അവെൻ
കാണിക്കുന്നതിന ഞാൻ അവനുള്ളടത്ത അള അയച്ചാൽ എറക്കൊറ അയിട്ട വന്നു
പൊയങ്കിൽ എനക്ക പണ്ടാരത്തിലെ കുറ്റം ഉണ്ടാകുമെന്നുള്ള ഭയംകൊണ്ടത്രെ ഞാൻ
അവനക്കൊള്ള അള അയക്കാണ്ട ഇരിക്കുന്നത. അതിന തക്കവണ്ണം കൽപ്പിക്കാഞ്ഞാൽ
പണ്ടാരത്തിലെ കല്പന നടത്തികൊള്ളുവാൻ സങ്കംടം തന്നെ അകുന്ന. എന്നാൽ
കൊല്ലം 974 അമത മകര മാസം 13 നു ഇങ്കരിയസ്സ കൊല്ലം 1799 അമിത എനവരി മാസം
23 നു എഴുതി വന്നത.

1073J

1330 ആമത ചെറക്കൽ കവണച്ചെരി കുലൊത്തെ തമ്പുരാന്റെ അയുധങ്ങൾ
ചെറക്കൽ വാങ്ങിയതിന്റെ വിവരം. 972 ആമത ചിങ്ങമാസം 6 നു വളൊടത്തിന്ന
വലിയക്കാറെ കയിന്ന പിടിച്ചി പറ്റിയ ബെള്ളി പിടിവാള രണ്ട തമ്പാക്ക പിടിക്കട്ടാരം ഒന്ന
തൊക്ക കുറ്റി 973 ആമത കന്നിമാസം 28 നു ചെറക്കൽ മരയാൻ അനന്തന്റെ വിട്ടി
സുക്ഷിച്ചിവെച്ച തൊക്ക എടുത്തത 6 വക രണ്ടക്ക തൊക്ക 12. ചെറുകുന്നത്ത
പ്രവൃത്തിയിൽ പാലക്ക രാമന്റെ മൊതൽ ചെറക്കൽ വാങ്ങിയതിന്റെ വിവരം.
പൊക്കൊയ രണ്ട ക്കവിക്കാശി 42 പത്താക്ക 2 ശെഷം തക്ക 4 വിരത 2 പുകൊത്തിയ വള
2 ചതക്കമുട്ടിയ വള1 എളക്ക ത്താലി 1 ഇത ഇന്നെ ദിവസം എഴുതിഎന്നും ഇന്നെ അൾ
എഴുതിഎന്നു എഴുതിട്ട ഇല്ല. വന്ന ദിവസം മകര മാസം 13 ഇങ്കരിയസ്സകൊല്ലം 1799
ആമത ജനവരി മാസം 23 നു എഴുതി വന്നത.

1074 J

1331 ആമത പാലക്കാട്ടുചെരി കല്പാത്തി വിശ്വനാഥസ്വാമി കൊവിൽ ഉന്മാറത്ത
നാട്ടിയിരിക്കുന്ന നാടുകല്ലന്മൽ എഴുതിയിരിക്കുന്ന വാചകം വിവരം.
ഹരിശ്രി ഗണപതയെ നമ: കൊല്ലം 490 ആമത കൊണിക്കടത്തിൽ ഇട്ടിപ്പഞ്ഞി അച്ചനും
അനന്തിരവരും കല്പാത്തിപ്പടിത്തുറയ്ക്കുള്ള മുക്കാൽ വട്ടത്തെയ്കും ഉദകം ചെയ്ത
നെലം കെഴക്ക തെങ്ങടെ നടുവക്കാട്ട ചെറുക്കു പടിഞ്ഞാറട്ട തെക്ക വരമ്പള്ളി തൊട്ടിന
വടക്കൊട്ട പടിഞ്ഞാറ പാത്തിക്കടവിന കെഴക്കൊട്ട വടക്ക പയെ കല്പാത്തിക്ക
തെക്കൊട്ട ഇതിനകത്ത നിലം നുറ്റിരുപതങ്കലം കണ്ടവും കുടിത്തന്മം മെൽപലവും
കിഴല്പലവും അള അടിയാരും എരുമ്പും വിത്തുവിലയും ചക്കും ഇതിലകത്തുള്ള പറ
മ്പും ഇതിലെക്ക ചിലവിന വരെണ്ടും പലിശക്ക കൊടുത്ത പണം ആയിരത്ത [ 552 ] മുന്നുറ്റിരുവതിനും വരെണ്ടും പലിശ പണം നൂറ്റനുമ്പത്ത രണ്ട കൊവിലുക്കുള്ള പൊന്നു
വെള്ളിയും ചെമ്പും പാത്ത്രവും കൊവിലുക്കായിട്ട ഉദാരാദെത്തം ചെയ്തു മരുമകൻ
ഇട്ടികൊമ്പി അച്ചനും56 അനന്തിരവരും ഈ മുക്കാൽ പട്ടംങ്ങൾ സൂക്ഷിക്കക്കടവൻ
ഇതിന ആധാരം അകുന്നത. ചൊക്കനാഥരും ഐമുർ ഭഗവതിയും എന്റെ കാരണവരും
സാക്ഷി. ഇപ്പടിക്കരായിരകണ്ടത്ത പങ്ങിക(എ)ഴുത്ത. ഇത നൊക്കി പെർത്ത എഴുതിയത.
കൊല്ലം 974 ആമത വൃശ്ചികമാസം 10 നു ചിറ്റൂർ രാമസ്വാമി അയ‌്യർ എഴുതിയത.

1075 J

1332 ആമത രാജശ്രി കയിത്താൻ കുവെലിയവർക്ക പഴവിട്ടിയിൽ ചന്തു സലാം.
കവണച്ചെരിക്കുലൊത്ത രാജ അവർകൾ തലച്ചെരിയിരിക്കുന്ന അവസ്ഥയിൽ വല്ല
വർത്തമാനവും ഉണ്ടെങ്കിൽ അന്വെഷിച്ചി അറിണ്ടതിന സായ്പു അവർകൾ കൽപ്പി
ച്ചിരിക്കുംന്നെല്ലൊ. ഇപ്പൊൾ ഇരുവയിയാട്ട കെഴക്കെടത്ത കൊമപ്പൻ നമ്പ്യാര പ്പെ
ങ്ങക്ക മെൽപറഞ്ഞ രാജ അവർകക്ക വിശ്വാസം വെണംമെന്നു വെച്ചു മകരമാസം 15
നുക്ക നിശ്ചയിച്ചപ്രകാരം കെട്ടു കൊപ്പെൻ നമ്പ്യാരെ കുട എതാനും അളുകൾ ഉണ്ട
എന്നു അയതകൊണ്ട ചെല ഉപകാരങ്ങൾ അങ്ങൊട്ടും ഇങ്ങൊട്ടും ഉണ്ടാകുവാ
നായിട്ടല്ലെന്നു അറിഞ്ഞില്ല. ഇ അവസ്ഥകൾ സായ്പു അവർകളെ ബൊധിപ്പി
ക്കെണ്ടതിന ആന എന്ന ബൊധിപ്പിച്ചു എങ്കിൽ സായ്പു അവർകളെ ബൊധിപ്പിക്കയും
വെണം. എന്നാൽ കൊല്ലം 974 ആമത മകരമാസം 14 നു ഇങ്കരിയസ്സ കൊല്ലം 1799 ആമ
ജനവരി മാസം 24 എഴുതിയത.

1076 J

1333 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജ അവർകൾ സെലാം.
എന്നാൽ സായ്പു അവർകൾ എഴുതി അയച്ച കത്ത 16 നു രാവിലെ നാം ഇങ്ങൊട്ടു
വരുമ്പൊൾ നമുക്ക എത്തി. വായിച്ച കെട്ടവർത്തമാനങ്ങൾ വഴിപൊലെ മനസ്സിലാകയും
ചെയ്തു. ഇരുവെനാട ദെശം കുംമ്പഞ്ഞി കുറ്റിക്കകമാകുന്നു എന്നുവെച്ചിട്ടും കുംമ്പഞ്ഞി
ശിപ്പായികൾ നമ്മുടെകുട ഉണ്ടല്ലൊ എന്നുവെച്ചിട്ടും നാം പൊകുന്നത അസാരമാ
യിരിക്കുന്ന കാരിയംമാകകൊണ്ടും വയിനെരം പൊയിട്ട രാവിലെ വരാമെന്ന വെച്ചിട്ടും
അത്രെ സായ്പു അവർകളെ ബൊധിപ്പിക്കാഞ്ഞത. അയതകൊണ്ട 15 നു വയിനെരം
പൊയി 16 നു രാവിലെ വരികയും ചെയ്തു. നാം കുംമ്പഞ്ഞി കല്പനപ്രകാരം അല്ലാതെ
കണ്ട സായ്പു അവർകൾക്ക അവിശ്വസം തൊന്നുവാൻ തക്കവണ്ണം നടക്കുമെന്നു
സായ്പു അവർകളുടെ മനസ്സിൽ ബൊധിക്കയും അരുത. നമുക്ക സുഖമായിരിക്കാൻ
തക്കവണ്ണം സായ്പു അവർകളെ കല്പന അകകൊണ്ട അയതിന തന്നെ പ്രെയ്ന്നം
ചെയ്വുന്നത. ആയതിന രണ്ട തറയിൽല നമുക്ക ഇരിപ്പാൻ ഒരു സ്ഥലം നൊക്കണ്ടതിന
പൊവാൻ സായ്പു അവർകളുടെ കല്പന ആകയും വെണം. ബഹുമാനപ്പെട്ട കുമിശനർ
സായ്പു അവർകൾ നമുക്ക എഴുതി തന്ന പ്രകാരമല്ലാതെ നാം നടക്കുകയും ഇല്ല.
ശെഷം ഇരുവനാട്ട ദെശം കുംമ്പഞ്ഞി കുറ്റിക്കകമല്ലാ എന്ന വരികിൽ എനി സായ്പുമാര
അവർകളെ ബൊധിപ്പിയാതെ അവിട പൊകുന്നുമില്ല. എന്നാൽ കൊല്ലം 974 ആമത
മകരമാസം 16 നു തലച്ചെരിനിന്നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരി മാസം 26 നു
എഴുതിയത.57 [ 553 ] 1077 J

1335 ആമത58 മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക പഴവീട്ടിൽ ചന്തു
എഴുതിയ അരിജി. ഇപ്പൊൾ വഴനാട്ടിൽ പയശ്ശി രാജാവ ഇരിക്കുന്നടത്ത വർത്തമാനങ്ങൾ
പട്ടണത്ത നിന്നും ഡിപ്പു സുൽത്താന്റെ അളുകളു ചെല സമാനങ്ങൾ പതക്ക നിജാര
അത്ത്രെക്ക പാവ ഈവക രണ്ട മൂവായിരം ഉറുപ്പ്യയിടെ വക സമാനം രാജന
കൊടുത്തയച്ചി. എഴുത്തു ആളു മാനന്തൊടി രാജാവള്ളടം വന്നതിന്റെശെഷം പാലൊറ
എമ്മന പട്ടണത്തെക്കായിട്ട അങ്ങൊട്ട കൽപ്പിച്ചയക്കയും ചെയ്തു. ഇപ്പഴ രാജാവുള്ളടത്ത
ആളുകൾ വിഷെഷിച്ച അരെയും ശെഖരിച്ച നിർത്തിട്ടും ഇല്ല. താമരച്ചെരിക്കാരായിട്ട
നൂറ അള ഉണ്ട. ആയുധക്കാര വെളയാട്ടെരി കൊമെൻ നായരും അത കുടാതെ പലവക
ആയിട്ടും രാജാവിന്റെ കുട 950 ആള ഉണ്ട. കാരിയസ്തനായിട്ട കണ്ണൊത്ത നായരും ഉണ്ട.
ഇപ്രകാരം ആകുന്നു അവിടുത്തെ വർത്തമാനം. ഇവിടക്കെട്ടത കൊട്ടെയത്ത ഉള്ള
അളകൾ വയനാട്ടിൽ ചെല്ലുവാൻ രാജാവിന്റെ എഴുത്ത വന്നിട്ട അരും പൊയിരി
ക്കുന്നുമില്ല. മുളക സമയം ആകകൊണ്ട പൊയിട്ടില്ലാ എന്നും കെട്ടു. എന്നാൽ കൊല്ലം
974 ആമത മകരമാസം 18 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജെനുവരിമാസം 28 നു
എഴുതിയത.

1078 J

1336 ആമത മഹാരാജശ്രി വടക്കെ അധികാരി ജമിസ്തവിൻ സായ്പു അവർകൾക്കടെ
സന്നിധാനത്തിങ്കലെക്കു പഴവിട്ടിൽ ചന്തു എഴുതിയ അരജി.കൊമ്പഞ്ഞി പാളയ
ത്തിങ്കലെക്ക സാമാനങ്ങൾ ഇരിക്കുറ നിന്നു കെട്ടി ചെരത്തിന്റെ മിത്തൽ എത്തി
ക്കെണ്ടുന്നതിന 300 കുലിക്കാരെ ശാമിനാഥപട്ടര സർവ്വാധികാരിയക്കാരെ അരിക്കാ
രെൻന്മാരെ കുടകുടി അയപ്പാൻ കല്പന വന്നതിന്റെശെഷം അരിക്കാരെ ഇവിട വന്ന
ചെറക്കലെക്ക പൊകുമ്പൊൾ ഇക്കയിഞ്ഞ 11 നു കുലിക്കാര ഇരിക്കുറ എത്തിച്ചി
തരണമെന്ന പറഞ്ഞ അവര ചെറക്കൽ പൊയതിന്റെശെഷം ഇവിടന്ന 250 ആളൊളം
ഇരിക്കുറക്ക 11 നു തന്നെ കുട്ടി അയക്കയും ചെയ്തു. കുലി ആള ഇരിക്കുറ എത്തിട്ടും
അരിക്കാരെന്മാര അവിട എത്തുവാൻ താമസിച്ചു അവിട രണ്ടമുന്നു ദിവസം താമസിച്ചു.
കുലി ആളെ ആരും എണ്ണം വാങ്ങിയതും ഇല്ല. പിന്ന സർവ്വാധികാരിയക്കാര തന്നെ
വന്നിട്ടും ആളുകള എണ്ണം വാങ്ങിയതും ഇല്ല. അളുകള സൂക്ഷിക്കായ്കകൊണ്ട കുലി
ആള പാതിലെറയും ഒളിച്ചി പൊന്നിട്ടു ഒളിച്ചു പൊന്ന തക്ക ഭയപ്പെട്ട പൊയി. ശെഷം
ഇങ്ങുള്ള ആളുകള ഒന്നും കുടിയിൽ കാണുന്നും ഇല്ല. പലർക്കുംള്ള കണ്ടങ്ങൾ നടത്തി
നികിതി തരുന്നതും പറമ്പകൾ നൊക്കി പാട്ടപണം അടക്കി നികിതി തരണ്ടത ഈ വക
ഒക്കയും പ്രയത്നം ചൈയ‌്യണ്ടുന്നത ഒക്ക തിയരതന്നെ ആന്ന എറ്റവു പ്രയത്നം
ചൈയ‌്യുന്നത. ഇപ്പഴ അത ഒക്കയും ഉപെക്ഷിച്ച ഒരു പ്രയത്നവും ചെയ‌്യാതെ കണ്ട എറ്റ
പാട്ടവും കണ്ടങ്ങൾളും ഉഴുവാതെ നൊക്കാതെ ഭയപ്പെട്ട ഒന്നിനെയും ഇവിട കാണുന്നു
ഇല്ല. നികിതിയും തിയ‌്യറ എറ എടുക്കണ്ടവരാകുന്നു. 300 ആള തെകച്ചി തരെണം എന്ന
കാര്യക്കാരെ എഴുത്തും അളും വന്ന പാർക്കുന്നു. തിയ‌്യര വാണിയര ചാലിയര കെട്ട
കാരായിട്ടുള്ളവര ഒക്ക കടന്ന അങ്ങും ഇങ്ങും പൊയിക്കളഞ്ഞു. എറയും കൊട്ടയത്ത
നാട്ടിൽ തന്നെ ആന കടന്ന നിക്കുംന്നത. ഈ അവസ്ഥകൾ പ്രകാരം ഒക്കയും ഇരിക്കുന്ന
ഈ അവസ്ഥകൾക്ക ഒക്കയും എതുപ്രകാരം വെണ്ടും എന്ന സായ്പു അവർകളെ
കൽല്പന വന്നാൽ അപ്രകാരം നടക്കയും ചെയ‌്യാം. എന്നാൽ കൊല്ലം 974 അമത
മകരമാസം 18 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത. [ 554 ] 1079 J

1337 ആമത മഹാരാജശ്രി വടക്കെ അധികാരി ജിമിസ്സ സ്ത്രിവിൻ സായ്പു
അവർകളെടെ സന്നിധാനത്തിങ്കലെക്ക മുമ്പെ തശിൽ അയിരിക്കുന്ന ഗൊപാലയ‌്യനും
കനഗൊവി രാമയ‌്യനും കുടി എഴുതിയ അരജി. അവിട നിന്ന വന്നതിന്റെശെഷം രണ്ട
മുന്നുപ്രാവിശ്യം അർജി എഴുതി കൊടുത്തയച്ചിട്ട വർത്തമാനങ്ങൾ ഒക്കയും വഴിപൊലെ
മനസ്സിലാകയും ചെയ‌്യുമെല്ലൊ. അതിന ഒന്നിനും മറുപടി ഉണ്ടായതു ഇല്ലാ. രണ്ട
തറയിൽ കീക്കുറ്റി നിപ്പുള്ളത ഇ മൊളക അനുവാദം കൊടുക്കുന്നവർക്കും പിരിഞ്ഞി
വന്നിട്ടുള്ള പണവും തെളിഞ്ഞി കുറ്റിയും കണക്ക പഴവീട്ടിൽ ചന്തു അവർകൾക്ക
എഴുതി അയക്കുംമ്പൊൾ അറികയും ചെയ‌്യുമെല്ലൊ. ശെഷം കുറ്റി നിപ്പു കണക്ക
മുഴുന്മനും തെളിഞ്ഞി തിർന്നിട്ടെ ഞങ്ങൾക്ക അനുവാദം ഉണ്ടാവും എങ്കിൽ ഞങ്ങൾ
ഉള്ള ജന്മത്തിലും തിർന്ന കഴിയും എന്ന തൊന്നുന്നതും ഇല്ലാ. രണ്ട സംവത്സരംമായിട്ടു
കണ്ടവരൊട എല്ലാ കടംകൊണ്ടിട്ടും എരന്നിട്ടും ഇന്നെവരക്കും ചെലവ കഴിഞ്ഞി പൊന്നു.
ഇ അർജിക്കും കല്പന ഇല്ലാതെ പാർപ്പിച്ചാൽ ചെലവിന ഇല്ലാതെ മരിക്ക അല്ലാതെ മറ്റ
ഒരു വഴിയും ഇല്ലാ. ഇതിന്റെ കിർത്തിയും അപഖ്യാതിയും സായ്പു അവർകൾക്ക
അല്ലാതെ മറ്റ ഒന്നില്ലാ. കുഞ്ഞനു കുട്ടിയും ഉള്ളവരുടെ അവസ്ഥ സായ്പു അവർകൾ
അറിഞ്ഞകൊണ്ട വിശെഷിച്ചി എഴുതി അറിക്കണ്ടതില്ലല്ലൊ. അതകൊണ്ട സായ്പു
അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട കല്പന ആക്കി അയക്കുവാൻ വളര വളര
അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത മകരമാസം 18 നു ഇങ്കരിയസ്സ
കൊല്ലം 1799 ആമത ജനവരിമാസം 20 നു എഴുതി വന്നത. പെർപ്പാക്കികൊടുത്തത.

1080 J

1338 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി ജെമെസ്സ സ്ത്രിവിൻ
സായ്പു അവർകളുടെ സന്ന്യധാനത്തിങ്കലെക്ക പഴവിട്ടിൽ ചന്തു എഴുതിയ അരർജി.
കൽപ്പിച്ചി കൊടുത്തയച്ച കത്ത വായിച്ചി അവസ്ഥയും അറിഞ്ഞു. രണ്ട തറയിൽ നിന്നു
കുംമ്പഞ്ഞി സർക്കാർക്ക കിട്ടുവാനുള്ള കിഴുക്കുറ്റി കുടികളിൽ നിപ്പുള്ള പ്രകാരം
കണക്കകൾ ഇവിടെ കൊടുത്തയച്ചതിൽ കൊല്ലം 973 മത വൃശ്ചികമാസം 19 നു മുതൽ
974 ആമത മകരമാസം 17 നു വരക്ക പിരിഞ്ഞിവന്ന ഉറുപ്പ്യ 980 ¾ റെസ്സ 39 ¾
കുടിയാന്മാര കുറ്റി തെളിച്ച എറ്റ എന്റെ എഴുതിതന്നെ കയിച്ചിട്ടപ്രകാരം ഉറുപ്പ്യ 953 റെ
സ്സ 42. അതു കൂടാതെ 972 ൽ കുടിയാന്മാരെ പൊര ചുട്ടപൊയ വഹിക്കായി വെച്ച ഉറുപ്പ്യ
979 ¾ റെസ്സ 89 ¾ വഹ മുന്നിൽ ഉറുപ്പ്യ 2992 ¾ റെസ്സ 71 ¼ ഉള്ള വകക്ക ഉറുപ്പ്യ ഇത്ര
പിരിയുംമെന്നു ഇത്ര പിരിഞ്ഞി കയിക ഇല്ല എന്നും അറിഎണ്ടുന്നതിന്ന പിരിഞ്ഞി
വരുന്നത കണ്ടല്ലാതെ ഇന്നത പിരിയുംമെന്നും ഇന്നത പിരിക ഇല്ല എന്നുള്ളത എനിക്ക
നല്ലവണ്ണം മനസ്സിൽ ഇല്ലായ്കകൊണ്ടത്രെ എഴുതി അയക്കാഞ്ഞത. കുടിയാന്മാരെയിൽ
നിപ്പുള്ള കണക്ക തെളിപ്പാൻ അധാരം ഉള്ളവര മുട്ടിച്ചാൽ അവരവെരുന്ന അധാരം
ഇല്ലാത്തവരു കാണുന്നു ഇല്ല. ഭയപ്പെട്ട വരുന്നു ഇല്ല.ഇതിൽ പിരിഞ്ഞി വരുന്നവനുള്ളത
ഒരൊരൊ സമയത്തിൽ നികിതി പൊങ്ങുന്നതിന്റെ കുട നിലവ വകയും പിരിഞ്ഞി
വരിക അല്ലാതെ ഒരുമിച്ചി പിരിഞ്ഞി വരുമെന്ന തൊന്നുന്നു ഇല്ല. ഈ അവസ്ഥക്ക
ഒക്കയും എതുപ്രകാരം കല്പിക്കുന്നു അപ്രകാരം നടക്കയും ചെയ‌്യാം. എന്നാൽ കൊല്ലം
974 മകരമാസം 18 നു ഇങ്കരിയസ്സ കൊല്ലം 1799 ആമ ജനവരിമാസം 28 നു എഴുതിയത.

1081 J

1339 ആമത രാജശ്രി വടക്കെ അധികാരി ജെമിസ്സ സ്തിവിൽ സായ്പു അവർകൾക്ക
ചെറക്കൽ രവിവർമ്മരാജ അവർകൾ സെല്ലാം. കൊടുത്തയച്ച കത്ത വായിച്ചികെട്ട [ 555 ] അവസ്ഥയും അറിഞ്ഞ. 72 മാണ്ട ചിങ്ങമാസത്തിൽ നാം തലച്ചെരി ചെന്ന മഹാരാജശ്രി
ഗൊവണ്ണെർ സായ്പു അവർകളുമായി കണ്ടതിന്റെശെഷം 73 മാണ്ട വരക്കും
ഗഡുവകക്ക കൊമ്പഞ്ഞിക്ക ബൊധിപ്പിക്കെണ്ടെ ഉറുപ്പ്യ ഒക്കയും ചൊഉവക്കാരെൻ
മക്കി മുഖാന്തരമാകുന്നു ബൊധിപ്പിച്ചത. 74 ആമത ഒന്നാംഗഡുവിന്റെ ഉറുപ്പ്യയും മക്കി
മുഖാന്തര ബൊധിപ്പിക്കാമെന്നവെച്ചിട്ട ആകുന്ന മക്കിന ഇവിട വരുത്തി പറഞ്ഞ
നിശ്ചയിച്ചതും രാജശ്രി ജനരാൾ സായ്പു അവർകളിതിൻവണ്ണം ബൊധിപ്പിച്ചതും
മക്കിനകൊണ്ട പറയിച്ചു തന്നാൽ പൊര എന്നും ഇപ്പൊൾതന്നെ വെണംമെന്നും എല്ലൊ
സായ്പു അവർകളെ കല്പന ആയത. അതകൊണ്ട കുംമ്പഞ്ഞിക്ക നെല്ല തന്ന
തിനൊടകുടി പതിനാറായിരം ഉറുപ്പ്യ ഇപ്പൊൾ ബൊധിപ്പിച്ചി തരാം. ശെഷം ഉറുപ്പ്യ
ഇരുപത്തിനാലായിരവും 15 ദിവസത്തിലകം ബൊധിപ്പിച്ചു തരികയും ചെയ്യ്യാം. കഴിഞ്ഞ
കൊല്ലത്തിൽ രാജ്യത്ത പല പ്രകാരത്തിലും ഉള്ള അനർത്ഥങ്ങൾ ഉണ്ടാകകൊണ്ട
കഴിഞ്ഞതും ഇല്ല. ആ ഗഡുവിന്റെ ഉറുപ്പ്യ ഇക്കൊല്ലത്തെ മുതലന്നാകുന്നു എടുത്ത
ബൊധിപ്പിച്ചത. അതുകൊണ്ടാകുന്നു താമസം വന്ന സംഗതി. എന്നാൽ കൊല്ലം 974
ആമത മകരമാസം 21 നു ഇങ്കരിയസ്സകൊല്ലം 1799 ആമത ജനവരി മാസം 31 നു (വ)ന്നത
പെർപ്പാക്കി കൊടുത്തത.

1082 J

1340 ആമത മഹാരാജശ്രി വടക്കെ അധികാരി ജമെസ്സ സ്ത്രിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക പഴവിട്ടിൽ ചന്തു എഴുതിയ അരജി. ഇവിടനിന്നു
കുലി അളെ ഇരിക്കുറ അയക്കെണ്ടുന്ന അവസ്ഥക്ക ശാമിനാഥപട്ടര
സർവാധികാരിയക്കാരെ അളു എഴുത്തും വന്ന പാർക്കുന്ന അവസ്ഥയും ഇവിടുത്തെ
അളുകളെ അവസ്ഥയും വർത്തമാനവും സായ്പു അവർകളെ എഴുതി അറിച്ചിട്ടും
ഉണ്ടല്ലൊ. ഇപ്പൊൾ വിശെഷിച്ചി ജനരാൾ ഹട്ട്ലി സായ്പു അവർകളെ കത്ത
വന്നിരിക്കുന്നതിലെ അവസ്ഥയും ഇതിനൊട കുട കൊടുത്തയച്ചിരിക്കുന്നു. മുമ്പെ
കുലിക്കാരെ ഇവിടുന്നു കുട്ടി അയച്ചത ഭയപ്പെട്ട അതിലെ ഒടിപൊയി. ശെഷം തറയിൽ
ഉള്ളതിന ഒന്നിനയും കാന്മാനും ഇല്ലാ. ഇപ്പഴ നികിതി പിരിയുന്ന സമയം നികിതിയും
പിരിയുന്നുമില്ല. കണ്ടങ്ങൾ കൃഷി നടത്തെണ്ട പ്രകാരത്തികൾ പ്രവൃത്തിക്കെണ്ടത
ഇപ്പഴത്ത്രെ വെണ്ടത. മിനമാസം അതിക്ക വിത്തു വിളയും കണ്ടത്തിൽ ഇടെണ്ടുന്നതിന
ഇപ്പഴ എടുത്ത പൊരെണ്ടുന്നതന്നു കണ്ടങ്ങൾ ഉഴുതു പൊടിച്ചി തെയ‌്യാറാക്കി വിത്ത
ഇടെണ്ട സമയത്ത വിത്തും വെളയും ഇട്ടു കുടും. തിയ‌്യര തിടങ്ങി ഉള്ള അളുകൾ ഇവിട
നന്ന കൊറെയും. ഇപ്പഴ അവക അളുകൾ അരെയും കുടില കാമാനും ഇല്ല. ഒന്നു
പ്രവൃത്തിക്കുന്നുമില്ല. മെൽപ്പെട്ട പട്ടാരത്തിലെക്ക വരെണ്ടതിനും ഇപ്പഴ എടുത്ത പൊരെ
ണ്ടുന്ന നികിതിക്കും കൊയക്ക വന്നാൽ അത എളവായിട്ടും കുറ്റം വരുമെല്ലൊ.
അതകൊണ്ട ഇവിടുത്തെ അവസ്ഥയും വർത്തമാനവും സായ്പു അവർകളെ അറിക്ക
അത്രെ അകുന്നു. എനി ഇ അവസ്ഥക്ക ഒക്കയും അതുപ്രകാരം വെണ്ടു എന്നു കല്പന
വന്നുവെങ്കിൽ നന്നായിരുന്നു. എന്നാൽ കൊല്ലം 974 ആമത മകരമാസം 22 നു ഇങ്കരിയസ്സ
കൊല്ലം 1799 ആമത പിപരെരമാസം 1 നു എഴുതി വന്നത.

1083

1341 ആമത മലയാംപ്രവിശ്യയിൽ സെനാധിപതി ജനരാൾ ഹട്ലിസായ്പു അവർകൾ
പഴവിട്ടിൽ ചന്തുന്ന അടിയന്തരമായിട്ട എഴുതിയ കാരിയം. കൈക്കാറെ കുട്ടി
അയക്കെണംമെന്നും മുമ്പിനാൽ തനിക്ക എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. 78 കുലി ആള
ഇരിക്കുറിൽ എത്തി എന്ന ശാമിനാഥപട്ടര സർവാധികാരിയക്കാര പറഞ്ഞ കത്തു കണ്ട [ 556 ] ക്ഷെണമെ ശെഷം ആളുകളെയും കൂട്ടിക്കൊണ്ട ഇരിക്കുറിൽ ചെന്ന സർവാധികാരി
യക്കാരുമായി കണ്ടു മുട കടത്തി അയച്ച വർത്തമാനത്തിന്ന എഴുതി അയക്കയും
വെണം. താൻ പ്രത്യെകം കുംമ്പഞ്ഞിയെ വിശ്വസിച്ചിരിക്കുന്നെ അള അത്രെ നാം
ഇപ്രകാരം എഴുതി അയച്ചിരിക്കുന്നത. എന്നാൽ കൊല്ലം 974 ആമത മകരമാസം 22 നു
ഇങ്കരിയസ്സ കൊല്ലം 1799 ആമ പിവരരി മാസം 1 നു എഴുതിയത.

1084 J

1342 ആമത മഹാരാജശ്രി വടക്കെ അധികാരി ജെമെസ്സ സ്ത്രിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക പഴവിട്ടിൽ ചന്തു എഴുതിയ അരജി. കൽപ്പിച്ചി
കൊടുത്തയച്ച കത്ത വായിച്ച അവസ്ഥയും അറിഞ്ഞു. കുമ്പള രാജ അവർകൾക്ക
ഇവിടുന്നു ഇർച്ച ക്കാരരയു മയുക്കാരരയും ആചാരിമാരെയും അയച്ചുകൊടുപ്പാൻ
നുമ്പെ കല്പന വന്നമ്പൊൾ ഇവിട കുടുംപൊലെ മെൽപറഞ്ഞ പണിക്കാരര
കൊടുത്തിരിക്കുന്നു എന്നതിന്റെശെഷം വെറെ ഒരു ദിവസം കൊട്ടത്ത ദെശത്ത
കുമ്പള രാജാവിന്റെ ആള മഴുക്കാരനുള്ളടത്തിന പൊയി അന്നു രാജാവ അവർകളെ
അളെ കുട ഇവിടന്ന കൊൽക്കാരെ പൊയിട്ട ഇല്ല. അന്നു അവിടന്നു തിയ‌്യൻ
കൊൽക്കാരനെയും രാജ അവർകളെ ആളെയും തിക്കരിച്ചു എന്നു വിസ്തരിച്ച അതിന്റെ
വിവരംപൊലെ സായ്പു അവർകളെ അളെയും കുട്ടി വിസ്തരിച്ചു. അന്നു കൊൽക്കാരെ
ഇവിടന്നു പൊയിട്ടും ഇല്ല. വിസ്തരിച്ചടത്ത അതിന തക്കവണ്ണം ഒന്നും തിയ‌്യർ തിക്കരിച്ചി
നടന്നപ്രകാരം തൊന്നുന്നു ഇല്ല. അയവസ്ത രാജാവ അവർകൾക്കും സമ്മതം അയ
പ്രകാരം രാജാവ അവർകളെ ആള ഇവിട അയച്ചു വന്നു പറകയും ചെയ്തു. എന്നാൽ
കൊല്ലം 974 ആമത മകരമാസം 22 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത പിപിരര മാസം 1
നു എഴുതിയത.

1085 J

1343 ആമത മഹാരാജശ്രി വടക്കെ അധികാരി ജിമിസ്സ സ്ത്രിവിൽ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക പഴവീട്ടിൽ ചന്തു എഴുതിയ അരിജി. ഇപ്പൊൾ കാവണച്ചെരി
കുലൊത്ത രാജാവ അവർകൾ തലച്ചെരി നിന്ന ഇന്നല മൊയപ്പിലങ്ങാട്ട വന്നു എത്തി
യിരിക്കുന്നു. ഞാൻ അവിട ചെല്ലണം എന്നവെച്ച ഒരാള അയക്ക ഉണ്ടായി. സായ്പു
അവർകളെ കല്പന കുടാതെ അവിടെ പൊകെണ്ടെ ആവിശ്യം ഇല്ലായ്കകൊണ്ട
പൊയിട്ടും ഇല്ല. വിശെഷിച്ചി വല്ലവർത്തമാനവും ഉണ്ടെങ്കിൽ എഴുതി അയക്കയും ചെയ്യാം.
എന്നാൽ കൊല്ലം 974 ആമത മകരമാസം 22 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
പിവരരമാസം 1 നു എഴുതിവന്നത.

1086 J

1344 ആമത വടക്കെ അധികാരി എത്രയും ബഹുമാനപ്പെട്ട സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക വിട്ടലത്ത രവിവർമ്മ നരസിംഹരാജൻ സലാം.
സായ്പു അവർകളെ തലച്ചെരിയിന്ന കണ്ട എല്ലാ ഗുണദൈാഷവും
പറഞ്ഞിരിക്കുന്നെല്ലൊ. അതുപൊലെതന്നെ ഈ ദെശത്തെ രാജാക്കളും എളപ്രഭുക്കളും
അവരവരെ ആളുകളെയും കൂട്ടിക്കൊണ്ട കുംമ്പഞ്ഞി പാളിയത്തൊട കുടതന്നെ
ഇരിക്കുന്നത എത്രയും നന്ന. ഡിപ്പുവൊ പെരുത്തു നാശമായിറ്റ എന്ന ഇ പ്രദെശത്ത
ഉള്ള എണ്ണപ്പെട്ട ആളു കൾക്ക ഒക്ക മനസ്സിങ്കൽ ഉണ്ടല്ലൊ. കണ്ണൂൽ ബിബി എങ്കിലും
അവളെ മകൻ എങ്കിലും കൂടവെണം. ശെഷം കെട്ട വർത്തമാനം ഡിപ്പു പട്ടണത്തന്ന
വടക്കാ മൂന്ന കാദം വഴിയിൽ ഉള്ള കൊളവും കെണരും അവിടെ ഉള്ള
ത്രണാദികളുമൊക്കനെ ചുട്ടകളഞ്ഞു. പട്ടണത്ത ചുറ്റമുള്ള കാവെരി നദി പട്ടണത്ത [ 557 ] അകത്ത ജെലം വരുപ്രകാരം പ്രയ്ന്നം ചെയ‌്യുന്നു. ഇപ്പൊൾ നാലികുന്നുമ്പുബാർ
ശെകരിച്ചിയിരിക്കുന്നു. ശിപ്പായിക്ക തിങ്ങൾ ഒന്നിന്ന ഉറുപ്പ്യ പത്ത മാസപ്പടി
ഇപ്രദെശത്തന്നെ തൊക്കും കൊണ്ടുപൊയ ആളുകൾക്ക മാസ പ്പടി തിങ്ങൾ ഒന്നിന
ഉറുപ്പ്യ ഇരുപത. ഇപ്രകാരം ഇപ്രദെശത്തെ അറുതിതലയിലെ അമിക്കാന കല്പന
വന്നിരിക്കുന്നു എന്നു മുന്നാമത വയനാട്ടിയിരിക്കുന്ന അവർക്ക ഇപ്പൊൾ മാസാദ്ധം
നുമ്പെ ഡിപ്പുന്റെ എഴുത്തു എത്തി ഇരിക്കുന്നു. ഇവിട വിപരിത മായിരിക്കുന്നവരെ
എല്ലാവരെയു വിശാരിച്ചു അങ്ങ അടപ്പിച്ചി കൊടുക്കുപ്രകാരംത്തിനം ശെഷം ചിലു
കുളിബെട്ടാ മൊത്തി തലാവ അവിഡിപ്പുന്റെ കാമ്പു ഒന്നുമുണ്ടു മിരകമദിൽ ഒരു
പാളിയംത്തൊടെ ചെന്ന പട്ടണംത്തന്ന വരുന്ന വഴിക്ക പൊയിരി ക്കുന്നുമെന്നും
ശ്രീരംഗപട്ടണത്തെ കത്തർ യിരിക്കും അരമന ഒക്ക തട്ടി നെരത്തുമ്പൊൾ അസാരം
കജാന കിട്ടിയിരിക്കുന്നു എന്ന കെട്ടും. ശെഷം മാറാട്ടി എന്റെ കുതിര ഇരു
പതായിരത്തിന്റെ അകം ഡിപ്പുനെന്റെ നാട്ടവടക്കെ അറുത്തലയിൽ എത്തിയിരിക്കുന്നു.
അപ്പാളിയത്തിന്ന ഡിപ്പുന്റെ മുസദ്ദിഖകിലിയിവരൊക്ക പൊയി സംസാരിച്ചിരിക്കൊണ്ടു
വരുന്നുണ്ട എന്നു കെട്ട. ശെഷം വർത്തമാനം എത്തിയതപൊലെ ഉടനെ സായ്പു
അവർകൾക്ക എഴുതി അറിക്കയും ചെയ‌്യ. നാം കണ്ണു വരുമ്പൊബാൾ സായ്പു അവർകൾ
കുണ്ണുക്ക പൊയി എന്നു കെട്ടു. നമുക്കുള്ള കല്പന കാരിയത്തിന ഒക്ക സായ്പു
അവർകൾ തന്നെ പ്രമാണംമാകുന്നു. സായ്പു അവർകളെ കല്പനക്കാക്കുന്നു ന്നാം
എല്ലാം സായ്പു അവർകള കൊണ്ട തന്നെ വെണം എന്ന നാം അപെക്ഷിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 974 ആമത മകരമാസം 20 നു എഴുതിയത മകരം 22 നു ഇങ്കരിയസ്സ
കൊല്ലം 1799 ആമത പിപ്രവരിമാസം 1 നു വന്നത. പെർപ്പാക്കി കൊടുത്തത.

1087 J

1345 ആമത രാജശ്രി കവണച്ചെരി രവിവർമ്മ രാജാവ അവർകൾക്ക രാജശ്രി വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെര ജെമെസ്ത്രിവിൻ സായ്പു അവർകൾ
സലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. ആതിൽ ഉള്ള അവസ്ഥ
ഒക്കയും വഴിപൊലെ ഗ്രഹിക്കയും ചെയ്തു. ഈ 974 അമതിലെ വഹ ഉറുപ്പ്യ 642¾ റെസ്സ
45 വാങ്ങിയത ബഹുമാനപ്പെട്ട ബമ്പായി ഗവർണ്ണർ ദങ്കൻ സായ്പു അവർകളാൽ
നിശ്ചയിച്ചപ്രകാരം അല്ലാതെ അധികമായിട്ട എതാൻ വാങ്ങി എന്നു തങ്ങൾക്ക അറിവ
ഉണ്ടായിരിക്കുമെല്ലൊ. എന്നാൽ തങ്ങൾ എറഞ്ഞയക്കുന്ന സമയത്ത വരെണ്ടും
നെല്ലിന്റെ വിലപ്രകാരം ഉറുപ്പ്യത്തിൽ തന്നെ കൊടുത്തയക്കയും ചെയ്യാം. ശെഷം
പാലക്കിൽ രാമൻ ഇവിടെക്ക വരണം എന്നു നാം മുമ്പെ കല്പിച്ചതിന്റെശെഷം അവൻ
വരായ്കകൊണ്ടാകുന്നു ആക്കാര്യം ഇത്രത്തൊളംതിരാതെ അയിരിന്നു. എന്നാൽ കൊല്ലം
974 ആമത മകരമാസം 26 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത പെപ്പ്രുവരിമാസം 5 നു
എഴുതിയത.

1088 J

1346 ആമത രാജശ്രി വടക്കെ അധികാരി ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക
ചെറക്കൽ രവിവർമ്മ രാജ അവർകൾ സലാം. എന്നാൽ ഈ മാസം 20 നു നാം രണ്ട
തറക്ക വരികയും ചെയ്തു. മൊഴപിലങ്ങാട്ട ദെവസ്ഥാനത്ത ഇരിക്കുന്നു. ചിലവിന
അസാരം നെല്ലും ഉറുപ്പികയും തരാൻതക്കവണ്ണം കല്പന ആയങ്കിൽക്കൊള്ളാം. നമ്മുടെ
ആഴുധങ്ങൾ വാങ്ങിത്തരെണ്ടതിന്നും പാലക്കിൽ രാമന്റെ വക മൊതല വാങ്ങിത്തരെ
ണ്ടതിനും പൊഴക്കര രാമന്റെ വക വിരൊധം തിർക്കെണ്ടതിനും കുമിശനെര സായ്പു
മാരെ കല്പനപ്രകാരം തരുവിക്കെണ്ടതിനും നാം തങ്ങളെ അപെക്ഷിക്കുന്നു. എന്നാൽ
കൊല്ലം 974 ആമത മകരമാസം 23 നു മൊയപ്പിലങ്ങാട്ടനിന്ന എഴുതിയത. മകരമാസം 26
നു ഇങ്കരിയസ്സ കൊല്ലം 1799 ആമത പെപ്പ്രുവരി മാസം 5 നു വന്നത. [ 558 ] 1089 J

1347 ആമത മഹാരാജശ്രി വടക്കെ അധികാരി ജെമെസ്സ സ്തിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക ദൈവർശ്ശൻ പണ്ടാരി എഴുതിയ അരിജി. എന്നാൽ
ഇപ്പൊൾ ചെരത്തിമ്മൽനിന്നു എനക്ക ഇപ്പൊൾ പാലെരി എമ്മൻ ഒരു കത്ത എഴുതി
അയച്ചതിന്റെ പെർപ്പ യിതിൽ തന്നെ കൊടുത്തയച്ചിട്ടുംമുണ്ട. അതകണ്ടാൽ അയ
അവസ്ഥകൾ സായ്പു അവർകളെ മനസ്സിൽ അകുമെല്ലൊ. അയതിന എതുപ്രകാരം
വെണ്ടു എന്നത കല്പന ഉണ്ടായി എഴുതി വന്നാൽ അപ്രകാരം നടന്ന കൊള്ളുകയും
ചെയ്യാം. എന്നാൽ കൊല്ലം 974 ആമത മകരമാസം 26 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
പെപ്രപെരി മാസം 7 നു എഴുതിവന്നത.

1090 J

1348 ആമത പാലൊറ എമ്മൻ ദെവർശ്ശൻ പണ്ടാരിക്ക എഴുതിയതിന്റെ പെർപ്പ.
ദെവശ്ശൾ പണ്ടാരി വായിച്ചറി.എണ്ടു കാര്യം പാലൊറ എമ്മൻ എഴുത്ത. നിങ്ങൾ മുമ്പെ
ഗണപതിയാട്ടു അച്ചനൊട പറഞ്ഞയച്ച വർത്തമാനം അവർ പറഞ്ഞു. താങ്ങളും അച്ചനും
കുടിവിചാരിച്ചത എനക്കും ബൊധിച്ചി. അതിന്റെ ഒറപ്പ അച്ചനൊടതന്നെ പറഞ്ഞയച്ചത.
അവർ പറഞ്ഞി നിങ്ങൾക്ക ബൊധിക്കുമെല്ലൊ. ഇപ്പൊൾ താങ്ങൾ മകരമാസം 10 നു
എഴുതി അയച്ച കത്ത 13 നു യിവിട എത്തി. വായിച്ചി അവസ്ഥയും അറിഞ്ഞി. ഇപ്പൊൾ
ഡിപ്പുസുൽത്താനായിട്ടും കുംമ്പഞ്ഞി ആയിട്ടും കലസൽ ഉണ്ടാകുന്ന നിശ്ചയം ഈ
സമയത്ത പഴശ്ശിലെ തമ്പുരാന്റെ കല്പനയും കെട്ട നി പട്ടണത്തെക്ക പൊക എങ്കിലും
ആ ക്കാര്യം വിജാരിച്ച എങ്കിലും അതിന പ്രയ്ന്നം ചെതെങ്കിലും ചെയ്താൽ കുംമ്പഞ്ഞിലെ
മുഷിച്ചൽ വൈപൊലെ ഉണ്ടായിട്ട നിണക്കും കുഞ്ഞികുട്ടിക്കും മെൽപ്പട്ട നശിപ്പായിട്ട
വരും. എനി നി കുംമ്പഞ്ഞിയിൽ വിസ്വാതമായിട്ട നിക്കുന്നത എന്നെന്നെക്കും നന്ന
എന്നല്ലൊ താങ്ങൾ എഴുതി അയച്ചതിൽ കണ്ടത. അയതിന നാം മുമ്പെ ഗണപതിയാട്ട
അച്ചനൊട പറഞ്ഞയച്ചത. അന്നമുതൽ അപ്രകാരം എനക്കും ബൊധിച്ചിരിക്കുന്നു.
കുമ്പഞ്ഞിൽ വിസ്വസിക്കുന്നത നന്ന എന്നല്ലൊ പണ്ടാരിക്കും ബൊധിച്ചത.
അപ്രകാരംതന്നെ എനിക്കും നല്ലവണ്ണം ബൊധിച്ചു. അതിന തക്കവണ്ണം കുമ്പഞ്ഞി
എജമാനെന്മാരെ ഒറപ്പ വെണമല്ലൊ. ശെഷം വർത്തമാനങ്ങൾ ഒക്കയും മുമ്പെ
ഗണപതിയാട്ട അച്ചന എഴുതി അയച്ചിട്ടുംമുണ്ട. അവർ പറയുംമ്പൊൾ ബൊധിക്കയും
ചെയ്യും. ഇതിന്റെ ഉത്തരം താമസിയാതെ വെകം എഴുതി അയ ക്കാറാകയും വെണം.
എന്നാൽ കൊല്ലം 974 ആമത മകരമാസം 17 നു എഴുതിയത. മകരമാസം 19 നു
ഇങ്കരിയസ്സകൊല്ലം 1799-ആമത പെപ്രവരി മാസം 9 നു വന്നത.

1091 J

1349 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജ അവർകൾ സലാം.
എന്നാൽ തങ്ങൾ മകരമാസം 26 നു കൊടുത്തയച്ച കത്ത വായിച്ചി അവസ്ഥ മനസ്സിൽ
അകയും ചെയ്തു. ഇയാണ്ടിൽ 642¾ ഉറുപ്പ്യ വാങ്ങിയത കൊഴിക്കൊട്ടിൽനിന്ന ചെലവായി
പൊകയും ചെയ്തു. ബഹുമാനപ്പെട്ട ഗൌണവർ സായ്പു അവർകളുടെ കല്പനപ്രകാരം
ഉള്ള നെല്ല വകയിൽ എതാനും നെല്ല എങ്കിലും വിക്കും വകക്ക ഉറുപ്പ്യ എങ്കിലും
ഇപ്പൊൾ ചെലവിന മുട്ടാകകൊണ്ട തരുവിക്കണം. പാലക്കിൽ രാമൻ ചെറുപ്പമാകകൊണ്ട
അവൻ കച്ചെരിയിൽ വന്നാ ഒരി കാരിയം പറകയിക ഇല്ല. സ്ത്രി ജനങ്ങളെ നിർബ്ബദ്ധിച്ച
വാങ്ങിയ മൊതല കൊടുപ്പിക്കെണ്ടതിന എതാനും വ്യെവഹാരം പറവാനുണ്ടെങ്കിൽ [ 559 ] എഴുതി വന്നാൽ നാം ഒരു അളെ അയക്കയും ചെയ്യാം. നമ്മുടെ അഴുധങ്ങൾ വാങ്ങി
ത്തരുവാൻത്തക്കവണ്ണം കുമിശനർ സായ്പുമാര കല്പന വന്നിട്ട ഉണ്ട എങ്കിൽ അയത
വാങ്ങിത്തരുവാൻ തങ്ങളുടെ മനസ്സ ഉണ്ടാകണം. എന്നാൽ കൊല്ലം 974 ആമ മകരമാസം
20 നു എഴുതിയത 30 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത പെപ്പ്രെവെരിമാസം 9 നു
വന്നത.

1092 J

1350 ആമത രാജശ്രി കവണച്ചെരി രവിവർമ്മരാജ അവർകൾക്ക രാജശ്രി വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സസ്ത്രിവിൻ സായ്പു അവർകൾ
സെലാം. എന്നാൽ തങ്ങൾക്ക വരെണ്ടും നെല്ലന്റെ വിലപ്രകാരം പൊലെ ഉറുപ്പ്യക്കതന്നെ
ഇതിനൊടകുടി കൊടുത്തയച്ച പ്രമാണം തലച്ചെരി പാർക്കുന്ന ദെഗ്ലസ്സ സായ്പു
അവർകൾക്ക കൊടുത്തയക്കുമ്പൊൾപ്രമാണത്തിൽ ഉള്ളത വിട്ടികൊടുക്കയും ചെയ‌്യും.
ശെഷം പാലക്കിൽ രാമന്റെ അന്ന്യായത്തിന അന്ന്യായം വെപ്പാൻ ഉണ്ട എന്ന കെട്ടത.
കുടാതെ വിശെഷിച്ചി ഒരു വർത്തമാനം പറവാനായിട്ട പാലക്കിൽ രാമൻ എങ്കിലും
അവന്റെ പെർക്ക ഒരുത്തൻ എങ്കിലും വന്നിട്ടും ഇല്ലല്ലൊ. പാലക്കിൽ രാമൻ
ചെറുപ്പക്കാരെൻ അകുന്നു എന്നു ഉണ്ടെങ്കിൽ അവന്റെ കുടുബത്തിൽ ഉള്ള കാര്യാദികൾ
അന്വെഷിക്കുന്നവരെ നാട്ടിലെ നടപ്പപ്രകാരം കാരണവരെതന്നെ എന്ന മരിയാദി എല്ലൊ
അകുന്നത. അവരിൽ ഒരുത്തൻ വരായ്കകൊണ്ട ഈ അവസ്ഥ വെണ്ടുവണ്ണം വിസ്തരിച്ച
തിർക്കെണ്ടുന്നതിന ഇത്രതാമസം വന്നപൊയത. എന്നാൽ കൊല്ലം 974ആമത കുംഭമാസ
2 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത പ്രെപ്പവരി മാസം 11നു എഴുതിയത.

1093 J

1351 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾ വയ‌്യപ്പറത്ത കുഞ്ഞിപ്പക്കി ദൊറൊഗക്ക എഴുതിയ
കല്പന കത്ത എന്നാൽ ശെഖഉസ്സൻ എന്നു പറയുന്ന അവനെ കട്ട അവസ്ഥയിൽ
നടന്നു എന്നുള്ള അന്ന്യായത്തിന്ന ശെഖഉസ്സന്റെ വിസ്താരം കഴിപ്പാൻ ഇതിനാൽ
തനിക്കു കല്പന ആയിരിക്കുന്ന. ശെഷം ഇസ്സലാം തക്കിരമമ്മതും മൊതിയെൻ ബൈ
എന്ന അവളും മെഹിന എന്നവളും വലിപ്പഗണിസ്സ എന്നു പറയുന്ന സാക്ഷിക്കാരനാലും
വിളിച്ച ഉടനെ കച്ചെരിയിൽ വരികയും ചെയ്യും. എന്നാൽ കൊല്ലം 974 ആമത കുംഭമാസം
2 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത പ്രെപ്പവരി മാസം 11 നു എഴുതിയത.

1094 J

1352 ആമത രാജശ്രി ചെറക്കൽ രവിവർമ്മ രാജ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജമെസ്സ സ്ത്രിവിൽ സായ്പു അവർകൾ
സലാം. എന്നാൽ തങ്ങൾക്ക എറിയ പ്രവിശ്യങ്ങൾ എഴുതി അയക്കയും തങ്ങളൊട
പറകയും ചെയ്ത കാര്യത്തിന ഇനിയും എഴുതണം എന്ന നമുക്ക മുട്ടവരിക കൊണ്ട വളര
സങ്കടം തന്നെ അകുന്നത. ഇരിക്കുറിൽ വ(വൈ)ഴിക്കൊല കയറ്റിക്കൊണ്ട പൊകണ്ടതിന
പൊഴത്തിന്റെ സമീപത്ത വെണ്ടുവൊളം ശെകരിച്ചി വെപ്പാൻ കല്പന കൊടുക്കും
എന്നു തങ്ങൾ നിശ്ചയിച്ചി പറഞ്ഞിട്ടും ഉണ്ടല്ലൊ. എന്നാൽ ആ കല്പനപ്രകാരം
അനുസരിച്ചി നടപ്പാൻ പാറുവത്ത്യക്കാരന്മർക്ക ബൊധിച്ചി എന്നു കാണുന്നു ഇല്ല.
ഇക്കാര്യം പലമായിട്ടുള്ളത അകകൊണ്ടും താമസം കൂടാണ്ടു ചെയ്യെണ്ടു കാര്യം
അകകൊണ്ടും തങ്ങളെ കല്പനങ്ങൾ വെണ്ടുവണ്ണം നടത്തിക്കുന്നതിൽ ചെർന്നിരിക്കുന്ന [ 560 ] അവസ്ഥ തങ്ങൾക്ക ബൊധിക്കും എന്ന നാം വിശ്വസിക്കുന്നു. അല്ലാതെ കണ്ട
മഹാരാജശ്രി ജനരാൾ സ്തുയാർത്ത സായ്പു അവരകൾക്ക അറിവിപ്പാൻ നമുക്ക
അവിശ്യമായി വരികയും ചെയ്യും. ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകൾക്ക ഗുണം
വരണം എന്നു തങ്ങൾ നിശ്ചയമായിട്ട പറയുമ്പൊൾ അവർകൾക്ക സാഹായിപ്പാൻ
മനസ്സു കൊടുക്കാത്തതിന എങ്കിലും പ്രയത്നം ചെയ്യാത്തതിന എങ്കിലും തങ്ങൾക്ക
നിരുപണം വന്നു എന്നു കാന്മാൻ നമുക്കു വളര ദുഃഖത്തൊടുകൂട ആയി വരികെയും
ചെയ‌്യും. വിശെഷിച്ചു രാജശ്രി ഹത്സൻ സായ്പ അവർകൾ ഇരിക്കുന്ന ദെശത്തിൽ
പാറവത്യകാരന്മാരുടെ സഹായം അസാരം ഉള്ളു ആകുന്നത എന്നു നമുക്ക എഴുതി
അയച്ചിരിക്കുന്ന. എന്നാൽ കൊല്ലം 974-ആമത കുംഭമാസം 3 നു ഇങ്കരിയസ്സ കൊല്ലം 1799
ആമത പെപ്പ്രെവെരിമാസം 12 നു എഴുതിയത.

1095 J

1353 ആമത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി രാജശ്രി ജിമിസ്സ സ്ഥിവിൽ
സായ്പു അവർകൾക്ക കൊട്ടയത്ത ചാവച്ചെരി രാജശ്രി രവിവർമ്മ രാജാവ അവർകൾ
സലാം. നമ്മുടെയും കുടുമ്മത്തിങ്കലെയും ചിലവിന്റെ അവസ്ഥകൊണ്ട സായ്പു
അവർകൾ കൊട്ടയത്ത വന്നപ്പൊൾ നാം വന്ന കണ്ട പറഞ്ഞതിന്റെ ശൈഷം നുമ്പെ
നടന്ന വിവരങ്ങൾ അറിയാറാക്കിയാൽ ചിലവിന ഭാഷയാക്കി തരാമെന്ന
ചാവച്ചെരിയും കിഴുര ഇടവകയും നികിതി ബൊധിപ്പിക്കാതക്കവണ്ണവും കൽല്പിച്ചാരെ
നികിതി നാം കുംമ്പഞ്ഞിക്ക ബൊധിപ്പിക്കുകയും ചെയ്തുവല്ലൊ.ചിലവിൻറത ഭാഷയാക്കി
തരായ്കകൊണ്ട നമുക്കു വളരമുട്ടായിരിക്കുന്നു. നുമ്പെ ചിലവ കഴിഞ്ഞിവന്ന വിവരങ്ങൾ
ബൊധിപ്പിക്കുന്നു. കൊല്ലം 976 ആമത മുതൽ 79 ആമത വരക്കും കുടുംബം വെണം.
നാട്ടുകാര അകകൊണ്ട നമ്മുടെ ചിലവിന ചാവശ്ശെരിയും കിഴുര എടവകയും നികിതി
മുതൽ ഒക്കയും നാം ആളയാക്കി എടുത്ത ചിലവ അടിയന്തരം കഴിച്ചി പൊന്ന 70
അമതിൽ കുടുബംങ്ങൾ മൊയക്കുന്നത്ത എത്തിയതിന്റെശെഷം മൊഴക്കുന്നി
പ്രവൃത്തിയിൽനികിതിയുംകൊവിലകംവകയും എടുത്തചിലവ നിയമം കഴിച്ചിപൊറമെ
വെണ്ടുന്ന അടിയന്തരം ചിലവിന കുറുമ്പ്രനാട്ട എളുന്നള്ളിയടത്തെ കല്പനക്ക
പഴവിട്ടിൽ ചന്തു നടത്തി പൊന്നിരിക്കുന്നു. ഇപ്രകാരം 72 ആമത രാജ്യത്ത ഉരസലായി
പൊകുവൊളം കഴിഞ്ഞു. സായ്പുമാര അവർകൾ കല്പന കത്ത പാറെ കുടുബംങ്ങളും
ചാവശ്ശെരി തന്നെ വന്ന പാക്കുന്ന 73 ആമത കുടുംബത്തിലെ ചിലവിനും നമ്മുടെ
ചെലവിനും ചാവശ്ശെരിയും കിഴുരിടവകയിലും നികിതി മൊതല കൊണ്ട പൊരാ
ഞ്ഞതിന...... കൊണ്ടും കഴിച്ചി (വന്ന?) ഇപ്പൊൾ ചിലവിന അധികം മുട്ടാകകൊണ്ടും
നികിതി 73 ആമത്തിലെ കെടം കൊടുക്കുക കൊണ്ട.... മുട്ടും വളര കുടിയിരിക്കുക
കൊണ്ടും സായ്പു അവർകളെ ബൊധിപ്പിക്കുന്ന ചിലവിന ഒരു ഭാഷയാക്കി തന്ന
വെണ്ടും കാരിയത്തിന്ന കല്പന വരികയും വെണം. എന്നാൽ ഇക്കാരിയത്തിന
ദയാകടാക്ഷ ഉണ്ടായിട്ട ഭാഷയാക്കി തരികയും വെണം. കൊല്ല 974 ആമത കുംഭമാസം
3 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത പെപ്പ്രുവരി മാസം 12 നു കുംഭമാസം 7 നു
ഇങ്കരിയസ്സ 16 നു വന്നത. പെപ്പാക്കിക്കൊടുത്തത.

1096 J

1354 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൽ സായ്പു അവർകൾക്ക കവണചെരി രാജ അവർകൾ സെലാം.
എന്നാൽ കുംഭമാസം 2നു തങ്ങൾ കൊടുത്തയച്ച കത്ത വായിച്ച അവസ്ഥയും അറിഞ്ഞു.
നമ്മുടെ അയുധങ്ങൾ വാങ്ങിത്തരെണ്ടതിന രണ്ട പ്രാവെശെം എഴുതി. അയതിന മറു [ 561 ] പടി ആയിട്ട ഒന്നു കാണായ്കകൊണ്ട മനസ്സിൽ കൊറെ വിശാദമായിരിക്കുന്നു.
പാലക്കിൽ രാമന്റെ കാരിയത്തിന തറവാട്ടന്ന കാരണവെന്മാര ആരു വരാത്തത
ചെറക്കലെ നികിതിക്കാരിയം അന്ന്വെഷിക്കുന്നവനെ ഭയപ്പെട്ട. എനിയും രാജ്യത്ത
യിരിപ്പാൻ സന്മതിക്കയില്ല എന്നവെച്ചിട്ട അത്രെ രാമനയും രാമന്റെ അമ്മനയും
രക്ഷിച്ചതും ചെറക്കലെ നികിതി കാര്യം അന്ന്യഷിക്കുന്ന അവൻ വാങ്ങിയ മുതലുകൾ
ഒക്കയും മുമ്പെ അവൾക്ക ഉണ്ടാക്കിക്കൊടുത്തതും നമ്മുടെ കാരണവൻ അകുന്നു.
അവിടന്ന മരിച്ചതിൽ പിന്ന അവര രക്ഷിക്കുന്നതും നാം തന്നെ ആകുന്നു. രാമന വെണ്ടി
ക്കാരിയം പറവാൻ നാം തന്നെ അകുന്നു അവന്റെ മൊതലകൾ വാങ്ങിയത. സായ്പു
അവർകളെ മനസ്സ ഉണ്ടായിട്ട കൊടുപ്പിക്കണം. ആ മുതലുകൾ നമ്മുടെ കരണവെൻ
കൊടുത്തത കൊണ്ടും കാരണവരിടെ മകൻ രാമൻ അകകൊണ്ടും ഉള്ള ദെഷം കൊണ്ട
അത്രെ ആ മൊതലുകഴ വാങ്ങിയാൽ അതിന അന്ന്യയത്തൊടകുടി ഒരു വ്യവഹാരം
ഇങ്ങൊട്ട പറവാൻയില്ല. അതകുടാതെ ഉണ്ട എന്ന വരികിൽ എഴുതി വന്നാൽ ഇവിടന്ന
ഒരു അളെ അയക്കുകയും ആം. കൈയിൽ കെട്ടിയ മുതല കൊടുപ്പാൻ മടിച്ചു പറയുന്നത
സായ്പു അവർകൾക്ക തന്നെ അറിയാമെല്ലൊ.വിശെഷിച്ചി വലുതായിട്ടുള്ള ജനരാൾ
സായ്പു അവർകൾ കണ്ണൂൽ വന്നിട്ട ഉണ്ടല്ലൊ. അവർകളെ പൊയി കമാൻ മനസ്സിൽ
വളര അഗ്രഹം ഉണ്ടായതിന തങ്ങളുടെ അനുവാതം അയങ്കിൽ കൊള്ളാം. എന്നാൽ
കൊല്ലം 974 ആമത കുംഭമാസം 3 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത പെപ്പ്രുവെരി മാസം
13 നു എഴുതിയ കുംഭ 8 നു പെപ്പ്രുവെരി 16 നു വന്നത.

1097 J

1355 ആമത മഹാരാജശ്രി വടക്കെ അധികാരി ജെമെസ്സ സ്തിവിൽ സായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക പഴവിട്ടിൽ ചന്തു എഴുതിയ അരിജി. കല്പിച്ചി
കൊടുത്തയച്ച കത്ത വായിച്ച അവസ്ഥയും അറിഞ്ഞി ജനവരി മാസം 31 നു വരക്ക
പിരിച്ച അസ്താത്തരം ഉള്ള ഉറുപ്പ്യ കജാനക്ക ബൊധിപ്പിക്കെണ്ടതിന താമസിച്ചത.
മക്കി ചെർന്നത കൊടുത്തു അയപ്പാൻ മക്കിക്ക എഴുതി അയച്ചിരിക്കുന്നു. അയത
എത്തായ്കകൊണ്ടത്രെ താമസിച്ചത. അയത വെഗത്തിൽ ഖജാനക്ക ബൊധിപ്പിക്കയും
ചെയ്യാം. ഞാറായിച്ച കച്ചെരിയിലെ വരുവാനെല്ലൊ കല്പന വന്നത. അന്നെക്ക
കച്ചെരിലെക്ക എത്തുകെയും ചെയ്യാം. എന്നാൽ കൊല്ലം 974 ആമത കുംഭമാസം 3 നു
ഇങ്കരിയസ്സ കൊല്ലം 1799 ആമത പെപ്പ്രുവരി മാസം 12 എഴുതിയത കുംഭമാസം 7 നു
പെപ്പ്രുവെരിമാസം 16 നു വന്നത. പെർപ്പാക്കിതത.

1098 J

1356 ആമത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി രാജശ്രി ജിമിസ്സ സ്തിവിൽ
സായ്പു അവർകൾക്ക കൊട്ടയത്ത ചാവിശ്ശെരി രവിവർമ്മ രാജാവ അവർകൾ സലാം.
കുംമ്പഞ്ഞിന്ന കൽപ്പിക്കുന്ന കാരിയത്തിന്ന നന്മാൽലാകുന്ന പ്രയന്ന ചെയ്കമെന്ന
നമുക്ക വഴിപൊലെ ബൊധിച്ചിരിക്കകൊണ്ട നമ്മുടെ ഒന്നിച്ചി നിൽക്കുന്ന ഒതെനെ
നെയും എതാനും കഴിക്കാറെയും ഇരിക്കുറെക്ക അയച്ചിരിക്കുന്നു. ഇരിക്കുറനിന്നും
സാമാനങ്ങളും അരിമുടയും കടത്തിച്ച വരുന്നതും ഉണ്ട. കുംമ്പഞ്ഞിക്കാരിയത്തിന്ന
നമ്മാൽ ആകുന്നടത്തൊളം എനിയും പ്രെയന്നം ചെയ്കയും ചെയ്യാം. സായ്പു
അവർകൾളുടെ കല്പന ഉണ്ടായിട്ട ചാവിശ്ശെരി ഹൊവളിയിലെ വകച്ചൽ മൊളക
ചൊയ്വക്കാരെൻ മക്കിയിടെ ആളെ കയിക്കൽ വെങ്ങാട്ട തുക്കി കൊടുപ്പാൻ തക്കവണ്ണം
ആക്കുകയും വെണ്ടിയിരിക്കുന്നു. ഇനി നമ്മാൽ വെണ്ടുകാരിയത്തിന കല്പന വരികയും
അവിശ്യമായിരിക്കുന്നു. ശെഷം വർത്തമാനങ്ങൾ ഒക്കയും പനത്തൊല സായ്പു [ 562 ] അവർകളെ ബൊധിപ്പിക്കയും ചെയ്യും. എന്നാൽ കൊല്ലം 974 ആമത കുംഭമാസം 3 നു
എഴുതിയത കുംഭമാസം 7 നു പെപ്പ്രുവരി മാസം 16 നു വന്നത. പെർപ്പാക്കി കൊടുത്തത.

1099 J

1357 ആമത മഹാരാജശ്രി വടക്കെ അധികാരി ജെമെസ്സ സ്തിവിൽ സായ്പു
അവർകൾക്ക കയിതെരി അമ്പു സെലാം 974 ആമത്തിൽ ഈ രാജ്യത്തെ മുളക ചാർത്തി
ക്കണക്കുംകൊണ്ട കാനഗൊവി പാപ്പുരായൻ അങ്ങൊട്ട പൊന്നിട്ടും ഉണ്ടല്ലൊ. മുളക
തുക്കിക്കെണ്ടുന്ന അവസ്ഥക്ക വെകം കല്പന ആക്കി അയക്കയും വെണം. നൂറ
എടങ്ങായി മുളകിന അഞ്ചി തുലാം കണ്ട തുക്കിക്കുന്നത അത്രെ ഈ രാജ്യത്ത മരിയാതി
ആകുന്നത. കഴിഞ്ഞകൊല്ലം മുളക ചാർത്തിയത അസാരം ചുരിങ്ങി പൊകകൊണ്ടത്രെ
അറെകാൽ തുലാം കണ്ട തുക്കിച്ചത. അതപൊലെ ഇക്കൊല്ലം തുക്കിച്ചാൽ കുടിയാ
ന്മാര ഞെരിങ്ങി പൊകയും ചെയ്യു. ഇവിടുത്തെ വർത്തമാനങ്ങൾ ഒക്കയും സായ്പു
അവർകളെ ഗ്രഹിപ്പിപ്പാൻ തക്കവണ്ണം കാനഗൊവി പാപുരായനൊട പറഞ്ഞയച്ചിറ്റും
ഉണ്ട. അവർ പറയുംമ്പൊൾ സായ്പു അവർകൾക്ക മനസ്സിലാകയും ചെയ്യും. എന്നാൽ
കൊല്ലം 974 ആമത കുംഭമാസം 4 നു എഴുതിയത കുംഭ മാസം 7 നു ഇങ്കരിയസ്സ കൊല്ലം
1799 ആമത പെപ്പ്രുവെരി മാസം 16 നു വന്നത. പെർപ്പാക്കി കൊടുത്തത.

1100 J

1358 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ കുഞ്ഞിപ്പക്കി ദൊറൊഗക്ക എഴുതിയത.
എന്നാൽ കൃഷ്ണനമ്പൂതിരി എന്നു പറയുന്നവൻ ഒരു നായര കിടാവിന കൊലപാതകം
ചെയ്തു എന്നുള്ള അന്ന്യായത്തിന മെൽ എഴുതിയ നമ്പൂതിരിയുടെ വിസ്താരം കഴിപ്പാൻ
തക്കവണ്ണം തനിക്ക അയച്ചിരിക്കുന്നു. പുതിയ പുരഈലെ ശെഖമാപ്പിളയും കൊദസ
കെളുനായരെയും വിളിക്കുന്ന ഉടനെ തന്റെ കച്ചെരിയിൽ വരുവാൻ കല്പിക്കയും
ചെയ്തു. എന്നാൽ കൊല്ലം 974 മത കുംഭമാസം 8 നു ഇങ്കിരിയസ്സ കൊല്ലം 1799 മത പിവരെ
രിമാസം 17 നു വളപട്ടത്തിൽനിന്ന എഴുതിയത.

1101 J

1359 ആമത രാജശ്രീ കവിണച്ചെരി രാജാവ അവർകൾക്ക രാജശ്രീ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം.
എന്നാൽ കുംഭം 3 നു എഴുതി അയച്ച കത്ത എത്തി. അതിൽ ഉള്ള അവസ്ഥ വഴിപൊലെ
ഗ്രെഹിക്കയും ചെയ്തു. ആയുധങ്ങൾ ഉള്ള അവസ്ഥകൊണ്ട രാജശ്രീ ചെറക്കൽ രാജാവ
അവർകളൊട ചൊതിച്ചാരെ തങ്ങൾ നിന്ന 130 ക്കുറ്റി തൊക്ക അവർകൾക്ക വരു
വാനുണ്ടെന്നു പറകയും ചെയ്തു. ശെഷം പാലക്കൽ രാമന്റെ കാരിയത്തിന മുൻമ്പെ
എഴുതി അയച്ചപ്രകാരം രാമന്റെ കാരണവൻമ്മാരിൽ ഒരുത്തൻ ഇവിടെ വന്നപ്പൊൾ
എടുത്ത മൊതൽ എണ്ണം എഴുതിയതിന വഴിപൊലെ വിസ്തരിക്കയും ചെയ്യും.
വിശെഷിച്ച രാജശ്രീ ജെനരാൾ സ്തുയ‌്യാർത്ത സാഹപ്പവർകൾക്ക ഈ സമയത്ത പല
കാര്യാദികൾകൊണ്ട ബദ്ധപ്പാടായിരിക്കെ തങ്ങളെ കാമാൻ അവസരം ഇല്ല എന്ന നമുക്ക
ബൊധിക്കകൊണ്ട തങ്ങളെ കാമാൻ ആവിശ്യം ഉണ്ടെന്ന നമെമ്മാട കല്പിക്കുന്നത.
മുൻമ്പെ അനുവാദം കൊടുപ്പാൻ നമുക്ക കഴികയും ഇല്ലല്ലൊ. എന്നാൽ കൊല്ലം 974 മത
കുംഭമാസം 8 നു ഇങ്കിരിയസ്സ കൊല്ലം 1799മത പിവരെരിമാസം 17 നു വളപട്ടത്തിൽ നിന്ന
എഴുതിയത. [ 563 ] 1102J

1360 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ
സ്തിവിൻ സായ്പു അവർകൾ ബഹുമാനപ്പട്ടെ ബമ്പായി സംസ്ഥാനത്തിങ്കൽനിന്ന
എഴുതിയ വിവരം. രണ്ടു തറയിൽ പഴവീട്ടിൽ ചന്തുവിന ഉത്തരിപ്പാനായിട്ട എഴുതിയത.
എന്നാൽ തലച്ചെരിയിൽ എങ്കിലും രണ്ടു തറയിൽ എങ്കിലും വല്ല നിലുവ ആകുവാൻ
സങ്ങതി ഒട്ടും കാണുന്നതും ഇല്ല. അതുകൊണ്ട കുമ്പഞ്ഞി സർക്കാർക്ക നെരായിട്ട
വരെണ്ടുന്നത പ്രത്ത്യെകമായിട്ട തലച്ചെരിയിൽനിന്ന നിഷ്കർഷ അയിട്ട കൊടുപ്പിക്കയും
വെണം. അതുപൊലെതന്നെ രണ്ടു തറയിൽ നിന്ന വരെണ്ടുന്നതും കൊടുപ്പിക്കണം.
അതല്ലാഞ്ഞാൽ രണ്ടു തറയിൽ നിലുവ എങ്ങനെ വന്നു എന്നു തീർച്ചവണ്ണം സങ്ങതി
ബൊധിപ്പിച്ചു നമ്മൾക്ക അറിയിക്കുകയും വെണം. എന്നാൽ കൊല്ലം 974 മത കുംഭമാസം
9 നു ഇങ്കിരിയസ്സ കൊല്ലം 1799 മത സ്പിവരെരി മാസം 18 നു വളപട്ടത്തിൽ നിന്ന
എഴുതിയത.

1103 J

1361 ആമത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇസ്തിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലക്ക കൊട്ടയകത്ത താലൂക്കിൽ കൊല്ലം 974 മതിൽ
മുളകു പാട്ടം നൊക്കുവാൻ പൊയ‌്യാ കാഞ്ഞിരാത്തെ കുട്ടിയാലിയും ചെരിയാണ്ടി
കുഞ്ഞുസ്സയും തൊടികട്ടി അമ്പൂവും തീയ്യൻ കണ്ടൻ മൂപ്പനും തീയ‌്യൻ കുവ്വൻ ചെന്തൻ
ഇങ്ങിനെ 5 ആളും കുടി എഴുതിയ അർജി. യെന്നാൽ കൊട്ടയകത്ത താലൂക്കിൽ മുളകു
പൈമാഷി പാട്ടം നൊക്കി ചാർത്തിയത ഇത്ര കൊറഞ്ഞു പൊവാൻ സങ്ങതി
എന്തയെന്നു അല്ലൊ ഞങ്ങളൊട ശൊദ്യം ഉണ്ടായത. ആയത എന്ത എന്നാൽ ഞങ്ങൾ
5 ആൾക്കും ചാർത്തുവാൻ കല്പിച്ച അയച്ചതിന്റെശെഷം ഞങ്ങൾ കൊട്ടയകത്ത
താലൂക്കിൽ ചെന്നാരെ മൂത്ത രാജ അവർകളെ കല്പനക്ക അഞ്ച പാട്ടക്കാരരും നമ്മുടെ
ഒന്നിച്ച ആക്കി അവരും ഞങ്ങളും കൂടി ഒരു പറമ്പത്ത ചെന്ന മുളക പാട്ടം നൊക്കി
ഗുമാസ്തന്മാരൊട ചാർത്തുവാൻ പറഞ്ഞാരെ രാജാ അവർകളെ പാട്ടക്കാരരും ശെഷം
ആയ താലൂക്കിൽ ഉള്ള മുഖ്യസ്തന്മാരും പ്രവൃത്തിക്കാരെൻന്മാരും കുടിയന്മാരും
ഇങ്ങിനെ എല്ലാവരുംകൂടി ഞങ്ങളെ വായിഷ്ടാണവും ഇത കൂടാതെ പലെ
നാനാവിധമാക്കി നന്ന ഭയപ്പെടത്തിച്ച ഞങ്ങളെകൊണ്ട നൂരു മുളക കണ്ടെയെടത്ത് 50
തും അരുവതുംപൊലെ അവര സമ്മതിച്ച വരണമെന്നല്ലൊ എന്നു ഞങ്ങൾ ജീവിച്ച
സായ്പു അവർകളെ അരിയത്ത വരണമെന്ന അവര സമ്മതിച്ചപൊലെ
ഗുമാസ്തൻമാരൊട പരഞ്ഞ ചാർത്തിക്കയും ചെയ്തു. ഇതകൂടാതെ ഈ രാജ്യത്തിൽ
മുഖ്യസ്തന്മാര കാണിച്ചുതന്നെ പറമ്പുകൾ ഒക്കയും ചാർത്തിപൊരുകയും ചെയ്തു.
മാലുര സങ്കെതവും കൊലകം വകയും ഇരണ്ടു വകയും മുന്നെ ചാർത്തുന്ന മരിയാദി
ഇല്ലാ എന്ന ഞങ്ങളൊട പറഞ്ഞാരെ ആയ പറമ്പുകളിൽ ഞങ്ങൾക്ക കാണിച്ച തന്നിട്ടും
ഇല്ല. അതുകൊണ്ട ഞങ്ങൾ ചാർത്തീട്ടും ഇല്ല. ഇതകൂടാതെ കണ്ണൊത്തെ നമ്പ്യാരെ
പ്രവൃത്തീൽ ചെലയടത്ത ഒക്കെയും മുളകു പറിച്ച പൊയിരിക്കുന്നു. എന്നതിന്റെ
ശെഷം ഞങ്ങൾ മുളകു കാണാതതകൊണ്ട മനസ്സു കൊണ്ടു മതിച്ച ചാർത്തീരിക്കുന്നു.
നമ്പ്യാര ഇരിക്കുന്നെ വീടുള്ള പറമ്പു സ്വകാര്യം അടക്കുന്നെ പറമ്പുകളും ഞങ്ങൾക്ക
കാണിച്ചിട്ടും ഇല്ല. അവര കാണിച്ച പറമ്പകൾ ഞങ്ങൾ അവര സമ്മതിച്ചപ്രകാരം
ചാർത്തീകൊണ്ടു പൊരികയും ചെയ്തു. ഇതകൂടാതെ പഴശിപ്രവൃത്തിയിൽ പാലെയൊ
ട്ട ദെശത്തിൽനിന്ന ഗുമാസതൻ മുകുന്നരായനെ കാപ്പാടം കെളുടെ കാപ്പാടം
കണ്ടി പറമ്പത്ത ചാർത്തുമ്പൊൾ ഇങ്ങിനെ ചാർത്തിയാൽ നിന്റെ
പല്ല കുത്തികളകയും ചെയ്യും എന്ന പറഞ്ഞിരിക്കുന്നു. ചെരിയാണ്ടി കുഞ്ഞുസ്സനെ [ 564 ] നിന്റെ വാപ്പയൊ ഇവിട കുഴിച്ചിട്ടത എന്ന ഇപ്രകാരം അതിക്ക്രമമായിട്ട പറെകകൊണ്ട
ഭയപ്പെടുകയും ചെയ്തു. എന്നാൽ കൊല്ലം 974 ആമത കുംഭമാസം 9 നു എഴുതിയ അരജി
ഇങ്കിരിയസ്സ കൊല്ലം 1799 ആമത പിവരെരി മാസം 18 നു. കുഞ്ഞിരാതെ കുട്ടിയാലി,
ചെരിയാണ്ടി കുഞ്ഞുസ്സ, തൊടികട്ടി ആമ്പു, കണ്ടമൂപ്പൻ, കുവ്വ ചെന്തൻ. ഇത
വളപട്ടത്തിൽ എത്തിയത. പെർപ്പാക്കിയത.

1104 J

1362 ആമത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇസ്തിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലക്ക കൊട്ടയകത്ത കച്ചെരിയിൽ ഇരിക്കുന്ന ഗുമാസതൻ
ഉമാപതിയ്യനും മുകുന്നരായനും നാരായണരായനും സുപ്പപട്ടരും ആയടത്തിൽ കണ്ണനും
ഇങ്ങിനെ 5 ആളുകൂടി എഴുതികൊടുത്ത അർജി. എന്നാൽ കൊല്ലം 974 മതിൽ മുളക
പൈമാഷി കണക്ക ഞങ്ങൾ ചാർത്തികൊണ്ടുതന്നതിൽ ഇത്ത്ര കൊറിഞ്ഞ കാൺയ്മാൻ
സങ്ങതി എന്തെന്ന അല്ലൊ ഞങ്ങളൊട ചൊദ്യം ഉണ്ടായ്ത. സർക്കാരിലെ പാട്ടക്കാരരും
രാജാ അവർകളുടെ പാട്ടകാരരും കൂടി ഒരു പറമ്പത്ത ചെന്ന അതിൽ ഉള്ളപൊലെ
നൂരുമുളക കണ്ടെടത്ത അയമ്പതും അരുപതും ചാർത്തി ഇരിക്കുന്ന. അതുപ്രകാരം
എഴുതുമ്പൊൾ തന്നെ മുഖ്യസ്തൻന്മാരും പാറവത്യക്കാരൻന്മാരും കുടിയാന്മാരും
ഇങ്ങിനെ എല്ലാവരും കൂടി ഒരു മനസ്സായിട്ട നിന്ന നിങ്ങൾ ഇതവണ്ണം ചാർത്തിയാൽ
ഞെരിക്കം ആകുന്ന എന്ന പാട്ടകാർക്ക വായഷ്ടാണം പറയ്കയും ഞങ്ങൾക്ക
അസഭ്യമായിട്ടുള്ള വാക്കുകൾ പറയ്കയും ഇങ്ങിനെ എല്ലാ ശാഢ്യവും ശടതകളും
പറഞ്ഞു നിൽക്കുകകൊണ്ട അവർ സമ്മതിച്ചപ്രകാരം സർക്കാരിലെ പാട്ടകാരര
പറഞ്ഞപൊലെ എഴുതി കൊണ്ടുവരികയും ചെയ്തു. പാട്ടകാരിര പറയുന്നതുകൂടാതെ
ഞങ്ങൾ എതാനും എറ കണ്ട ചാർത്തി കൊണ്ടവരികയും ചെയ്തു. വിശെഷിച്ച കഴിഞ്ഞ
കൊല്ലം ചാർത്തിയ പറമ്പുകളിൽ ഇക്കൊല്ലം 45 59 കണ്ടി പറമ്പ കൊട്ടയകത്ത തറിച്ച
പൊയിട്ടും പെരുവഴി നെരത്തുമ്പൊൾ തറിച്ച പൊയിട്ടും ഇതകൂടാതെ നാഥൻ ഇല്ലാത്ത
പറമ്പുകളിൽ കാട്ടതിയ്യ വീണിട്ട പറമ്പ കത്തി പൊയിട്ടും ഇങ്ങനെ പറമ്പു കൊറഞ്ഞ
പൊയിരിക്കുന്നു. ഇതകൂടാതെ കണ്ണൊത്ത നമ്പ്യാരെ പ്രവൃത്തിയിൽ മുളക ചെലയടത്ത
പറിച്ചി പൊയിട്ടും ഉണ്ട. ആയതു വള്ളിമെൽ മുളകു കാണാതെ മാനസം കണ്ട മുളക
മതിച്ച ചാർത്തീരിക്കുന്നു. കണ്ണൊത്തെ നമ്പ്യാരെയെടം ഉള്ളാ പറമ്പും സ്വകാര്യം
അടക്കുന്ന പറമ്പുകളും മാലൂര സംങ്കെതവും കൊലകം ഉള്ള പറമ്പുകളും
തെവത്താൻകൊട്ടം ഉള്ള പറമ്പുകളും പള്ളിയുള്ള പറമ്പുകളും ഇങ്ങിനെയുള്ള
പറമ്പുകളു മുൻമ്പെ ചാർത്തുവാര ഇല്ലായന്ന മുഖ്യസ്തൻന്മാര പറയ്കകൊണ്ട ആയ
പറമ്പുകൾ ഒന്നും ചാർത്തീട്ടും ഇല്ല. എന്നാൽ കൊല്ലം 974 മത കുംഭമാസം 10 നു
എഴുതിയ അർജി ഇങ്കിരിയസ്സ കൊല്ലം 1799 മത പിവരെരി മാസം 19 നു വളപട്ടത്ത
എത്തിയത. ഗുമാസ്തൻ ഉമാപതിയ‌്യൻ, ഗുമാസ്തൻ മുകുന്നരായൻ, ഗുമാസ്തൻ
നാരായണരായൻ, സുപ്പപ്പട്ടര, ആയടത്തിൽ കണ്ടെണ്ണൻ പെർപ്പാക്കി കൊടുത്തത.

1105 J

1363 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമിസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാ അവർകൾ
സല്ലാം. എന്നാൽ ഇതിന മുൻമ്പെ കൊടുത്തയച്ച കത്തിന മറുപടി ചെറക്കൽ ചെന്ന
കൊടുത്തയക്കാമെന്നു തങ്ങൾ പറഞ്ഞപ്രകാരം കത്ത കൊണ്ടുവന്നവൻ പറഞ്ഞു കെട്ടും. [ 565 ] അതുകൊണ്ട അവന തങ്ങളുടെ സമീപത്ത പറഞ്ഞയിച്ചിരിക്കുന്നു. വിശെഷിച്ച നമുക്ക
ഇരിപ്പാൻ ഒര സ്ഥലം നാം വിചാരിച്ചടത്ത കൂടായ്കകൊണ്ട വളര മുട്ടായിരിക്കുന്ന.
അതുകൊണ്ട തങ്ങളുടെ മനസ്സ ഉണ്ടായിട്ട പഴവീട്ടിൽ ചന്തുന്ന കത്ത കൊടുത്തയച്ച
രണ്ടു തറയിൽ എങ്ങാനും ഒര സ്ഥലം ഒഴിപ്പിച്ച തരണം. അവൻ വിചാരിച്ചാൽ
ഉണ്ടാകുമെന്ന തൊന്നുന്ന. എന്നാൽ കൊല്ലം 974 ആമത കുംഭമാസം 9 നു മൊഴപ്പിലങ്ങാട്ട
നിന്നു എഴുതിയ കുംഭം 10 നു ഇങ്കിരിയസ്സ കൊല്ലം 1799 ആമത പിവരെരി മാസം 19 നു
വളപട്ടത്തിൽ എത്തിയത.

1106 J

1364 ആമത രാജശ്രീ കവിണച്ചെരി രാജാ അവർകൾക്ക രാജശ്രീ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ സ്തിവിൻ സായ്പു അവർകൾ സലാം.
എന്നാൽ മുൻമ്പെ കൊടുത്തയച്ച കത്തിന്റെ ഉത്തരം പഴവീട്ടിൽ ചന്തുന്റെ പക്കൽ
കൊടുത്തയച്ചിരിക്കുന്ന. ശെഷം തങ്ങൾ അപെക്ഷിച്ച ഒഴിഞ്ഞഥലം സമ്മതിച്ച തരുവാൻ
കല്പന ഇല്ലായ്കകൊണ്ട സമ്മതിച്ച തന്നു കഴിക ഇല്ല എന്നു തങ്ങളെ മനസ്സിൽ
ബൊധം ഉണ്ടെല്ലൊ. എന്നാൽ കൊല്ലം 974 മത കുംഭമാസം 10 നു ഇങ്കിരിയസ്സ കൊല്ലം
1799 ആമത പിവരെരി മാസം 19 നു വളപട്ടത്തിൽനിന്ന എഴുതിയത.

1107 J

1365 ആമത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ സ്തിവിൻ സായ്പു
അവർകളടെ സന്നിധാനത്തിങ്കലെക്ക വാരിക്കരച്ചന്തു അർജ്ജി. കൊടുത്തയച്ച കത്ത
വായിച്ച അവസ്ഥകൾ മനസ്സിലാകയും ചെയിതു. ചെങ്ങക്കുലകത്തെ രാജാവിന
എതാനും പണ്ടങ്ങൾ ചെറക്കൽ രെവിവർമ്മ രാജാവ അവർകളുടെ പക്കെന്ന അഞ്ചാള
നിശ്ചയിച്ച അച്ച കണക്കപ്പിള്ളക്ക എഴുതി കൊടുത്ത പ്രമാണം ചന്തു പക്കൽ ഉണ്ടെന്ന
ചെറക്കൽ രെവി വർമ്മ രാജാവ അവർകൾ നമ്മൊട പറഞ്ഞിരിക്കുന്നു. അതുകൊണ്ട
അപ്രമാണ വുംകൊണ്ട ചന്തു തന്നെ നാളെ ഇവിടെ എത്തണമെന്നല്ലൊ കത്ത എഴുതി
വന്നത. അഞ്ചാള കൂടി അച്ചക്കണക്കപിളെള്ളടെ പെർക്ക എഴുതിയ പ്രമാണം 73 മാണ്ട
ധനുമാസം 22 നു ചെറക്കലെതമ്പുരാൻ എഴുന്നള്ളിയടത്തിന്ന കല്പിച്ച തരക എഴുതി
വരികകൊണ്ട കൊടുത്തയച്ച തൃക്കയിൽ കൊടുത്തിരിക്കുന്ന വയ്ക്കൊല ഇവിടെ
വിചാരിച്ചാൽ കൂടുന്ന ചെങ്ങൊടത്തിൽ കെറ്റി അയക്കുന്നതിനു ഒട്ടും ഉപെക്ഷ ആയി
പൊകയുമില്ല. എന്നാൽ 974 മാണ്ട കുംഭമാസം 10 നു എഴുതിയ അരജി കുംഭം 11 നു
ഇങ്കിരിയസ്സ കൊല്ലം 1799 മത പിവരെരി മാസം 20 നു വളപട്ടത്തിൽ എത്തിയ ഒല.

1108 J

1366 ആമത മഞ്ഞ ചിണ്ടൻ കയ‌്യാൽ ഒല വാരിക്കര ചന്തു അറിഎണ്ടുമവസ്ഥ.
കുംഭമാസം 9 നു അസ്തമിപ്പാ നാല നാഴികപ്പകലെ എളെയി തമ്പുരാന്റെ ആൾകെളും
തായക്കാട്ട മനയിലെ ആളുകളുമായി പുലിക്കൊട്ടന്നു വെടി കഴിഞ്ഞു
എളെയിത്തമ്പുരാന്റെ ആൾക്ക മൂന്നാക്ക വെടിയുണ്ട ഒരുത്തെ അവിട തന്നെ
കഴിഞ്ഞിരിക്കുന്നെന്നു കെട്ടു. എളയിത്തമ്പുരാന്റെ ആളുകെൾ പുലിക്കൊട്ടു ആരും
തന്നെ ഇല്ലാ. അവിടന്നു എല്ലാവരും ഒഴിഞ്ഞ കൊടക്കാട്ടെക്ക പൊയിരിക്കുന്നെന്നും
കെട്ടും. മറ്റു എല്ലാവരും അവിട ഉണ്ടത്രെ. എന്നാൽ 974 മാണ്ട കുമ്പമാസം 9 നു എഴുതിയ
ഒല കുമ്പം 11 നു ഇങ്കിരിയസ്സ കൊല്ലം 1799 മത പിവരെരി മാസം 20 നു വളപട്ടത്തിൽ
എത്തിയത. [ 566 ] 1109 J

1367 ആമത കയിത്താൻ കുവെൽ അവർകൾക്ക ചുണ്ടങ്ങാപൊയിൻ കുഞ്ഞിമമ്മി
എഴുതിയത. പഴശ്ശിൽ തമ്പുരാൻ മാനംന്തൊടി തന്നെയും ഇപ്പൊൾ അവിട ഉള്ള
വർത്തമാനം കെട്ടത. നുപ്പത പൊൻപിടി കത്തി ഉണ്ടാക്കിച്ചിരിക്കുന്നു.ഒരൊരൊ കത്തിക്ക
അറുവതും എഴുവതും പൊന്നുകൊണ്ട പണി എടുത്തിരിക്കുന്ന. പാലൊറ എമ്മൻ ഇ
കഴിഞ്ഞ മകരമാസം 20 നു ആകുന്നു പട്ടണത്തിന്ന മാനം‌ന്തൊടി എത്തിയത. എമ്മൻ
വന്നാൽ തമ്പുരാൻ തന്നെ പൊകുന്നെന്ന അശരി60 ആയിട്ട അവിട കെട്ടിരിക്കുന്ന.
എമ്മൻ വന്നതിന്റെ ശെഷം എടച്ചന കുങ്കനയും ആയിഞ്ചെരി അസ്സനയും പട്ടണത്തക്ക
തമ്പുരാൻ അയക്കയും ചെയ്തു. തമ്പുരാൻ ഒരൊരെ ആൾക്ക സമ്മാനങ്ങൾ കൊടുക്കെ
ണ്ടതിന ആയിരിക്ക ഇക്കത്തികൾ ഉണ്ടാക്കിയതും മറ്റും ചെലെ സാമാന്ന്യം ഉണ്ടാക്കിട്ട
ഉണ്ടെന്നു കെട്ടിരിക്കുന്ന. ഇ വർത്തമാനങ്ങൾ ഒറപ്പാക്കി കെട്ടിരിക്കുന്ന. എറക്കൊറവ
വരികയും ഇല്ല. ശെഷം കാളമ്പ്രത്തെ നമ്പ്യാറ ഒരികളി ഉണ്ടാക്കിതീർത്തത ഇരിവെനാട്ടെ
ഒരൊരെ ഓവിളിന്ന കളി കളിപ്പിക്കയും ആയത. ഒവിളി അടക്കുന്ന നമ്പ്യായാമ്മാറ
പണം എടുപ്പിച്ച കൊടുക്കയും തമ്പുരാന്റെ വർത്തമാനങ്ങൾ സായ്പു അവർകൾക്ക
കെൾപ്പിക്കെണ്ടതിന ഞാൻ അങ്ങൊട്ട വരാഞ്ഞത. ഇപ്പൊൾ ബയിട്ട നടന്നുടാഞ്ഞിട്ട
ആയി. വർത്തമാനം നിങ്ങൾക്ക ബൊധിച്ചു എങ്കിൽ സായ്പു അവർകൾക്ക മനസ്സിലാ
ക്കയും ചെയ്യുമെല്ലൊ. തമ്പുരാന്റെ അവസ്ഥകൾ ഒക്കയും പറഞ്ഞി കെട്ടാൽ
ബൊധിക്കുംപ്രകാരം ഇരിക്കുന്ന. എന്നാൽ കൊല്ലം 974 മത കുംഭമാസം 8 നു എഴുതിയത
കുംഭം 11 നു ഇങ്കിരിയസ്സ കൊല്ലം 1799 ആമത പിവരെരി മാസം 20 നു വളപട്ടണത്തിൽ
എത്തിയ ഒല. പെർപ്പാക്കി കൊടുത്തത.

1110 J

1368 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ സ്തിവിൻ സായ്പു അവർകളെ കല്പന എല്ലാവർക്കും അറിയെണ്ടുന്നതിന
എഴുതിയ പരസ്സക്കത്ത. എന്നാൽ ചുങ്കകാരെന്റെയും എങ്കിലും കുടികൾ കാര്യം ഒക്കയും
നടത്തിക്കുന്ന സായ്പുമാരുടെ എങ്കിലും അതികൂടാതെ കണ്ട അവരുടെ താഴെ
നടക്കുന്ന അവരുടെ എങ്കിലും എഴുതിയ സമ്മതം അല്ലാതെകണ്ട വല്ല തൊണി എങ്കിലും
ഒടി എങ്കിലും അസ്തമിച്ച സമയത്ത ആയതിന്റെശെഷം കടപ്പുറത്തനിന്ന പൊയാൽ
ബഹുമാനപ്പെട്ട കുമ്പഞ്ഞി സർക്കാർക്ക പെഴ ആയിട്ട കൊടുപ്പാറാകയും ചെയ്യ‌്യും. ശെഷം
വല്ല തൊണിയിൽ എങ്കിലും കപ്പലിൽ എങ്കിലും മെൽ എഴുതിയ സമ്മതം എഴുത്ത
ഇല്ലാതെ പകൽ വല്ല സമയത്ത ആകട്ടെ എന്നും വല്ല വെള്ളക്കാരനെ കയരുവാൻ
സമ്മതിക്കയും അരുതു. എന്നാൽ കൊല്ലം 974 മത കുംഭമാസം 12 നു ഇങ്കിരിയസ്സ കൊല്ലം
1799 മത വെപ്പ്രുവെരിമാസം 21 നു എഴുതിയത. ഇപ്പ്രകാരം അഞ്ചു എഴുതി ഇരിക്കുന്ന.
12 നു മൂന്ന, 13 നു രണ്ട. വളപട്ടത്തിൽ നിന്ന എഴുതിയത.

1111 J

1369-ആമത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇസ്തിവിൻ സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക കൊട്ടെയകത്ത കച്ചെരിയിൽ ഇരിക്കുന്ന ചെറക്കൽ കാനഗൊവി
ബാബുരായൻ എഴുതിയ അരജി. എന്നാൽ സായ്പു അവർകൾ തന്നെ കത്ത 12 നു
കൊട്ടെയകത്ത എത്തി. കയ്തെരി അമ്പുന കൊടുക്കുകയും ചെയ്തു. സായ്പു അവർകളെ
ആളുകൾ വന്നാൽ എല്ലാ എടത്തെക്കും ആളുകളെ അയച്ച മുളകു തുക്കിക്കയും ചെയ്യാം. [ 567 ] മുളകു തുക്കുവാൻ താമസം നന്നെ വന്നിരിക്കുന്ന എന്ന കൈയ്തെരി അമ്പു പറകയും
ചെയ്തു. രാജശ്രീ പഴശ്ശി രാജ അവർകളെ മരുമകനായ ചെറിയ പാലെ രാജ അവർകൾ
ശിവപുരത്തും പഴശ്ശീലും ഇരണ്ട പ്രവൃത്തിലും കുടിതൊറും ഉറുപ്പ്യ ചാർത്തി മുട്ടിച്ച
എടുപ്പിക്കുന്നു. ഇപ്പൊൾ പൊണരായി പ്രവൃത്തിയിൽ വന്നിരിക്കുന്നു. അവിടയും
ഇതുംവണ്ണം തന്നെ എന്ന കെൾപ്പാനും ഉണ്ട. ഇ വർത്തമാനങ്ങൾ ഒക്കയും സന്നിധാന
ത്തിങ്കലെക്ക അറിയണമെന്ന എഴുതീട്ടും ഉണ്ട. എന്നാൽ കൊല്ലം 974 മത കുംഭമാസം 12
നു എഴുതിയ അരജി കുംഭം 17 നു ഇങ്കിരിയസ്സ കൊല്ലം 1799 മത പെപ്പ്രുവെരി മാസം 26
നു പെർപ്പാക്കിയത.

1112 J

1370 ആമത മഹാരാജശ്രീ വടക്കെ അധികാരി ജിമിസ്സ ഇസ്തിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക കൊട്ടെയകത്ത കച്ചെരിയിൽ ഇരിക്കുന്ന
ചെറക്കൽ കാനഗൊവി ബാബുരായൻ എഴുതിയ അർജി. എന്നാൽ ഇ രാജ്യത്ത
വർത്തമാനം രാജശ്രീ പഴശ്ശി രാജ അവർകൾക്ക ഠിപ്പു സുൽത്താൻ എതാനും പെട്ടിയും
തെരയും ചൊരത്തിൻ മീത്തൽ എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും എടചെന ക്കുങ്കൻ
പട്ടെണത്തെക്ക പൊയി എന്നും കുങ്കൻ പൊകുന്ന വഴിക്ക എതാനും വാര ഇങ്ങൊട്ട
വരുന്നതു കണ്ടു എന്നും കണ്ടതിന്റെ ശെഷം നി പൊയി വന്നിട്ട വെണം അങ്ങൊട്ട
കടപ്പാൻ എന്ന പറഞ്ഞിട്ട അവറ അവിടതന്നെ താമസിച്ചിരിക്കുന്ന എന്നും ഇ വർത്തമാനം
സായ്പു അവർകളെ ഗ്രഹിപ്പാൻ എഴുതി അയക്കെണമെന്ന കൈയ്തെരി അമ്പു
പറകയും ചെയ്തു. സായ്പു അവർകളെ കൃപയുണ്ടായിട്ട എതപ്രകാരം വെണ്ടു എന്ന
കല്പിച്ചാൽ അപ്രകാരം പ്രയത്നം ചെയ്യ്യാമെന്ന അമ്പു പറെകകൊണ്ടത്ത്രെ
സന്നിധാനത്തിങ്കലെക്ക എഴുതിയത. താമസിയാതെ സായ്പു അവർകളായിട്ടകണ്ട
ചെല ഗുണദൊഷങ്ങൾ പറവാനുണ്ടെന്ന പറഞ്ഞിരിക്കുന്നു. ഇ വർത്തമാനങ്ങൾ
ഒക്കയും സന്നിധാനത്തിങ്കലക്ക അറിവാൻ എഴുതീട്ടും ഉണ്ട. എന്നാൽ കൊല്ലം 974 മത
കുംഭമാസം 14 നു എഴുതിയ അർജി കുംഭം 17 നു ഇങ്കിരിയസ്സ കൊല്ലം 1799 മത
വെപ്പ്രുവെരിമാസം 26 നു പെർപ്പാക്കിയത.

1113 J

1371 ആമത രാജശ്രീ വടക്കെ അധികാരി ജിമിസ്സ സ്തിവിൻ സായ്പു അവർകൾക്ക
കൊട്ടയകത്ത മുപ്പായ രാജാവ അവർകൾ സലാം. എന്നാൽ കൊമ്പിഞ്ഞി സറക്കാരിൽ
രെജിതെന്തി റ്റൊരിൻ സായ്പു അവർകൾ കൊട്ടയകത്ത താലൂക്കിൽ കച്ചെടികാരൊട
വെലക്ക വാങ്ങിയ മുളകിൽ മൂരിയാട്ട കുട്ടിഅസ്സ എന്നവൻ എതാനും ഒരു മുളകു
കൊടുത്തയച്ചത വിരൊധിച്ചു എന്നും ആയത സമ്മതിച്ച കൊടുക്കണം എന്നും എല്ലൊ
എഴുതിവന്നെ കത്തിലാകുന്നത. ആയവസ്ഥക്ക 974 മതിലെ മുളക പയിമാശി കണക്കിൽ
ഉള്ളതിൽ പാതിക്ക വകച്ചൽ തുക്കിയല്ലാതെകണ്ട ഒരു കുടിയാൻ മറനാട്ടിൽ മുളക
കടത്തരുത എന്ന നാം വിരൊധിച്ചിരിക്കുന്ന. ആയത കൂട്ടമക്കാതെകണ്ടമുരിയാട്ട കുട്ടി
അസ്സ എന്നവൻ മുളക കെട്ടിച്ചു കൂലൊത്തും പടിക്കൽ കൂടി കൊടുത്തയച്ചത കണ്ട
തടഞ്ഞി പാർപ്പിക്കയും ചെയ്തു. എന്നപ്പൊൾനൊക്ക ഒരു കുടിയാൻ എതാൻ പണം
തരണ്ടതുണ്ടാ യിരുന്നു. ആ പണം കൈയ്തെരി അമ്പു കുട്ടി അസന കൊണ്ട ചെരിച്ചു
എന്നും ആവകക്ക ആകുന്ന മുളക കെട്ടി പൊകുന്നത എന്ന അമ്പു നൊക്ക എഴുതി
അയച്ചിരുന്നും. ആ പണത്തിന ആകുന്ന എങ്കിൽ ആയത കഴിച്ച ശെഷം കുട്ടിയസ്സ
പറയണ്ട കാര്യവും പറഞ്ഞാൽ സമ്മതിച്ചു കൊടുക്കാമെന്നും വെച്ച. അതകൂടാതെ
മക്കിയുമായി കണ്ട അവന ഉള്ള മുളക എന്നവെച്ച ചൊയ്വക്കാരൻ മുസ്സഇടെ [ 568 ] എഴുത്തുംകൊണ്ട വന്ന. മൂസ്സക്ക ഉള്ള മുളക എങ്കിൽ 73 മതിൽ മൂസ്സ ഇവിട ആള അയച്ച
ഒരു കാരിയം പറയിച്ചു പൊയതിന്റെ വഴി പിന്ന പറക ഉണ്ടായതുമില്ല. ആയത ഭാഷ
ആക്കി വന്നാൽ അവനുള്ളത ആകുന്നെങ്കിൽ ആവന കൊടുക്കാമെന്നും വെച്ചതിനും
ഇപ്പൊൾ രെജിതെന്തി റ്റൊരിൻ സായ്പു അവർകളെ മുളക എന്ന തങ്കളൊടും പറഞ്ഞി
കത്ത എഴുതിച്ചത. നാട്ടിൽ ഒരു കുടിയാൻ ആയിട്ടുള്ളവൻ കാര്യം പറയണ്ടത
പറയാതെകണ്ടും നമ്മുടെ വിരൊധം തള്ളി നടന്നാലും അയത തങ്കൾ അറിയതന്നെ
നമുക്കും വളരെ ആവിശ്യം ഒരൊരിക്ക ഒരൊരൊ വിധം എഴുത്തായിട്ട ആകുന്ന. അവൻ
വരുത്തുന്നത മുമ്പെ അമ്പു ഇവിട ബൊധിപ്പിക്കണ്ടുന്ന മടിശ്ശീല വകക്ക വിപ്പാൻ
എന്നുള്ളപ്രകാരം എഴുതി അയച്ചു. പിന്ന ചൊഉവക്കാരന ഉള്ള മുളക എന്ന പറഞ്ഞ
മൂസ്സയിനകൊണ്ടും എഴുതിച്ച വരുത്തി. ഇപ്പൊൾ തങ്കളും അപ്രകാരത്തി തന്നെ കത്തും
കൊടുത്തയച്ചു എല്ലൊ. തങ്കളൊടും ഇതിന്റെ പരമാർത്ഥംപൊലെ പറക ഉണ്ടായിട്ടില്ല
ആയിരിക്കുമെല്ലൊ, അവൻ ഇവിട പറയണ്ടുന്ന കാര്യം പറഞ്ഞാൽ അവന്റെ മുതല
കൊടുക്കാതെ ഇരിക്ക ഇല്ലല്ലൊ. എന്നാൽ 974 മത കുംഭ മാസം 11 നു എഴുതിയത കുംഭം
17 നു ഇങ്കിരിയസ്സ കൊല്ലം 1799 മത വെപ്പ്രുവെരി മാസം 26 നു പെർപ്പാക്കിയത. ഓല.

1114 J

1372 മത രാജശ്രി വടക്കെ അധികാരി ജീമിസ്സ സ്തിവിൻ സായ്പു അവർകൾക്ക
കൊട്ടയ കത്ത മൂപ്പായ രാജ അവർകൾ സലാം. എന്നാൽ ഇപ്പൊൾ കൊട്ടെയകത്ത
താലൂക്കിൽ 974 മത്തിലെ മുളക പയിമാശി കണക്ക തീർന്നു എന്നും കണക്കിൽ വളര
കൊറവ ആയിട്ടത്ത്രെ കാണുന്ന എന്നും അപ്രകാരം കൊറിഞ്ഞി പൊകുമെന്ന തങ്ങൾ
വിചാരിച്ചിട്ടില്ല എന്നും കൊംപിഞ്ഞി സറക്കാരക്ക വരെണ്ടും പാതി മുളകു വെങ്ങാട്ടും
കൊട്ടെത്തും തുക്കണമെന്നും തങ്ങളെ ആള വന്നാൽ അമ്പു കയ‌്യായിട്ട തുകിച്ച തന്ന
രശീതി വാങ്ങുവാനും മുളക തുക്കിക്കണ്ടതിന പ്രവൃത്തിക്കാരൻമ്മാരക്ക എഴുതി
അയക്കണമെന്നും എല്ലൊ കത്തിൽ എഴുതിയതാകുന്ന. മുളക പയിമാശി എഴുതിയത
തങ്ങളെ ആളും നമ്മുടെ ആളും കുടിയാന്മാര ബൊധിപ്പിച്ച എഴുതി വന്നതിൽ മുളക
കഴറി എന്നും ഇപ്രകാരമായാൽ ഞാങ്ങൾ എതുപ്രകാരം ബൊധിപ്പിക്കണ്ടു എന്നും
പറയുന്ന മുളക ചാർത്തി വന്നപ്പൊൾ കാനഗൊവി ബാപ്പൂരായനും അമ്പും കൂടി പട്ടൊല
ഒത്ത നൊക്കിയപ്പൊൾ കയറുക ആയത എന്നും കെട്ടു. വെങ്ങാട്ടും കൊട്ടെത്തും മുളക
തുക്കണമെന്നും തങ്ങളെ ആളവന്നാൽ അമ്പു കയ‌്യായി തുക്കണമെന്നും പ്രവൃത്തിക്കാ
രൻന്മാർക്ക എഴുതി അയക്കണമെന്നും എഴുതിയവസ്ഥക്ക 73 മതിലെ നികിതി
അടയായ്കകൊണ്ടും മുളക കുറ്റി നിപ്പാക്കിവെച്ചതിന നൊക്ക മടിശ്ശീല വക ആയിട്ടുള്ള
മുളക നികിതി വകക്ക അടെക്കയും ചെയ്തു. പ്രവൃത്തി ചിലവ വെച്ചി കൊടുക്കായ്ക
കൊണ്ടും 74 മതിൽ എടുക്കുന്ന മുതലും കുറ്റി നിപ്പായി വന്നു പൊകരുത എന്നുവെച്ച 73
മതിൽ അന്നുഷിച്ചപ്രവൃത്തിക്കാരന്മാര മുതൽ എടുക്കണ്ടൊ എന്നുവെച്ചപ്രകാരം മുൻമ്പെ
തങ്ങൾക്ക എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. ഇപ്പൊൾ അമ്പു കയ‌്യായിട്ട മുളക ബൊധിപ്പിച്ച
രശ്ശീതി വാങ്ങണം എന്നും പ്രവൃത്തിക്കാരന്മാർക്ക എഴുതി അയക്കണമെന്നും കത്തിൽ
എഴുതി കണ്ടതിന പ്രവൃത്തിക്കാരൻമ്മാർക്ക ആർക്കെല്ലാം എഴുതണം എന്നുള്ള വിവരം
കൂടി വന്നാൽ അപ്രകാരം എഴുതി അയച്ചുകൊൾകയും ചെയ്യാം. എന്നാൽ നമുക്ക പിന്ന
ചുമനില61 ഇല്ലല്ലൊ. എന്നാൽ 974 മത കുംഭമാസം 11 നു എഴുതിയ ഒല കുംഭം 17 നു
ഇങ്കിരിയസ്സ കൊല്ലം 1799 മത വെപ്പ്രുവെരിമാസം 26 നു പെർപ്പാക്കിയത. [ 569 ] 1115 J

1373 മത രാജശ്രീ വടക്കെ അധികാരി ജിമിസ്സ സ്തിവിൻ സായ്പു അവർകൾക്ക
കൊട്ടെയത്തു മൂപ്പായ രാജാവ സലാം. 13 നു കൊടുത്തയച്ച കത്ത 14 നു ഒരു മണി
ആകുംമ്പൊൾ ഇവിടെ എത്തുകയും ചെയ്തു. കത്ത വായിച്ച നല്ലവണ്ണം മനസ്സിലാകയും
ചെയ്തു. ഇവിടെ എഴുത്ത സൂക്ഷിച്ചെ മുളകിന്റെ കാര്യം കൊണ്ടുതന്നെല്ലൊ ഇപ്പളും
കത്ത എഴുതിവന്നതിലാകുന്നു. ആയതുകൊണ്ട സായിപ്പ അവർകളടെ കത്തു
വന്നപ്പൊൾ തന്നെ സായിപ്പവർകളടെ കല്പനപ്രകാരംതന്നെ നടക്കാമെന്നു നൊം
നിശ്ചയിച്ചിരിക്കുന്നു. 73 മതിലെ നികിതി അടെഞ്ഞതിന്റെ ശിഷ്ടം അടയണ്ടതിനും
74 മതിൽ നികിതി എടുത്തു ബൊധിക്കെണ്ട ക്രമങ്ങളും ഇക്കൊല്ലത്തെ മുളക വകച്ചല
തുക്കെണ്ടതിനും ഇക്കാര്യങ്ങൾക്കു ഒക്കക്കും മുകതാവിൽ കണ്ട നിശ്ചയിക്കണ്ട കാര്യ
ത്തിനും അതിന ഇന്നപ്പൊള എന്നുള്ള ഇതിന്റെ മറുപടി വന്നാൽ സായിപ്പവർകളെ
കണ്ടുപറയുംമ്പൊൾ സായിപ്പവർകൾക്ക മനസ്സിലാകയും ചെയ്യും. 974 മത കുംഭമാസം
14 (നു) എഴുതിയ ഒല കുംഭം 18 നു ഇങ്കിരിയസ്സ കൊല്ലം 1799 മത വെപ്പ്രുവരിമാസം 27
നു പെർപ്പാക്കിയത.

1116 J

1374 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ
സ്തിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം. എന്നാൽ
ഞങ്ങൾ 8 നു പഴവീട്ടിൽ ചന്തു മുഖാന്തരം കൊടുത്തയച്ച കത്ത വായിച്ച അവസ്ഥ
വഴിപൊലെ മനസ്സിലാകയും ചെയ്തു. ചെറക്കലെ നികിതി കാര്യം അന്നഷിക്കുന്നവന
നാമെങ്കിലും നമ്മുടെ കാരണവര എങ്കിലും ഒരു കുറ്റിതൊക്കപൊലും കൊടുപ്പാനില്ല.
ഇപ്പൊൾ 130 കുറ്റി തൊക്ക നാം അവന കൊടുപ്പാനുണ്ട എന്ന തങ്ങളെ അവൻ ബൊധി
പ്പിച്ചത എന്തര സങ്ങതിക്ക എന്ന തങ്ങൾ തന്നെ വിസ്തരിച്ചാൽ അറിയാമെല്ലൊ. നമ്മുടെ
കാരണവര ഉണ്ടാക്കിയതിൽ ഇ വെള്ളിപ്പിടിവാളും നൂറ്റിൽ അകം തൊക്കും തൊക്കിന്റെ
എടയായുധങ്ങളും നമുക്ക വരുവാനുണ്ട. അതിന്റെ വിവരങ്ങൾ ഒക്കയും വിസ്ഥാര
മായിട്ട യിതിനൊടകൂട അയച്ചിരിക്കുന്ന. അതിലെ ആളുകള വരുത്തി പരമാർത്ഥം
പൊലെ വിസ്തരിച്ച നമുക്ക തരുവിക്കണം. നാം കുമ്മഞ്ഞി ആശ്രയം ആയിരിക്കുന്നതിന
ക്കൊണ്ട ആക്കുടിയാന്മാരെ വരുത്തി വിസ്തരിച്ച തൊക്കകൾ കുമ്പഞ്ഞിയിൽ വാങ്ങി
വെല തന്നാലും മതി. ബഹുമാനപ്പെട്ട ഗൌണവർ സായിപ്പ അവർകൾ വന്നപ്പൊൾ
പിടിച്ച പറ്റിയ 12 കുറ്റി തൊക്കും 2 വെള്ളിപ്പിടിവാളും ഒര തമ്പാക്ക പിടി പീച്ചാങ്കത്തിയും
വാങ്ങിത്തരത്തക്കവണ്ണം കൊവക്കലെടത്തിൽ കെളുപ്പൻ നമ്പ്യാരൊട സായിപ്പ അവർ
പറഞ്ഞിരുന്ന. ശിഷ്ടം കുമ്പഞ്ഞി ഇന്നു വാങ്ങി വിലതരാമെന്നു മുഖതാ പറഞ്ഞിരുന്നു.
അപ്രകാരം നമുക്ക തിരുവിക്കണം. സിന്ധാന്തങ്ങൾ പറയുന്നത പരമാർത്ഥംപൊലെ
വിസ്തരിക്കണ്ടതിന നാം തങ്ങളൊട അപെക്ഷിക്കുന്നു. അക്കുടിയാന്മാര ചെലര ചെറക്കൽ
തന്നെ ഉണ്ട. ചെലര നാട്ടിൽ ഉണ്ടായിരിക്കും. അവര അടുക്കൽ മുദ്ര ശിപ്പായികള അയച്ച
വരുത്തി തൊക്ക തന്നത ആര എന്നും വാള തന്നത ആരാകുന്നു എന്നും അന്നഷിച്ചാൽ
പരമാർത്ഥം ഒക്കയും തങ്ങൾക്ക ബൊധിക്കയും ചെയ്യും. പാലക്കൽ രാമന്റെ
കാരിയത്തിന അവന നാം ഇവിടയിരിക്കുമ്പൊൾ ചെറക്കൽ പറഞ്ഞയച്ച കഴിക ഇല്ല.
തലച്ചെരി കച്ചെരിക്ക അയക്കുകയും ആം. എന്നാൽ കൊല്ലം 974 മത കുംഭമാസം 11നു
മൊഴപ്പിലങ്ങാട്ട നിന്നു എഴുത്ത. കുംഭം 18 നു ഇങ്കിരിയസ്സ കൊല്ലം 1799 മത വെപ്പ്രുവരി
മാസം 27 നു പെർപ്പാക്കിയത. കവിണിശ്ശെരി രാജാവ എഴുതിയത. [ 570 ] 1117J

1375 മത മഹാരാജശ്രീ കൊമ്പിഞ്ഞി ഭാദർ അവർകളുടെ ഇസ്തിവിൻ സാഹെബ
അവർകൾക്ക കുമ്പളെ താലൂക്ക വിട്ടിലത്ത വെങ്കപ്പൻ സലാം. എന്നാൽ മുൻമ്പെ
സാധാരണ സംവത്സരത്തിൽ 966 മതിൽ മഹാരാജശ്രീ ഭാദർ ജനരാൾ റാബട്ട
അബർക്ക്രംബി സാഹെബഅവർകൾ പാളിയത്തൊടുകൂടകണ്ണൂരക്കവന്നിരിക്കുമ്പൊൾ
കുമ്പളെയും വിട്ടലവും ഈ രണ്ട താലുക്കും നിങ്ങൾ താന്താനക്ക ഉള്ളത നിങ്ങൾ
അടക്കണമെന്ന ഇരുവർക്കും കല്പിച്ച തൊക്കും സാമാനവും കൊടുത്ത മെൽപറഞ്ഞ
സായ്പു സുൽത്താന്റെ നെരെ പട്ടണത്തിനു പൊയതിന്റെശെഷം സുൽത്താന്റെ
പ്രജകളായി ഞാങ്ങൾ ഇരിക്കുമ്പൊൾ ഇവര വന്നു ഞാങ്ങളക്ക കൌല എഴുതി അയച്ച
വരുത്തി ഒന്നിനും ഭയപ്പെടരുത എന്നും ആളുകള ശെഖരിച്ച സുൽത്താന്റെ നെരെ
നിക്കുവാൻ തൊക്കും സാമാനങ്ങളും തന്നതുകൊണ്ട കൂടുമ്പൊലെ യുദ്ധം ചെയ്തതിന്റെ
ശെഷം പട്ടണത്തനിന്ന നെരപ്പസദ്ധി വിചാരിച്ചതിന്റെശെഷം രണ്ടു താലൂക്കകാറരും
ഞാങ്ങളൊട പറയാതെ ഉടെനെ തലച്ചെരിയിൽ വന്ന കൊംമ്പിഞ്ഞിയിൽനിന്നു കിട്ടുന്ന
മാസപ്പടികൊണ്ട ദിവസം കഴിച്ചുംകൊണ്ടിരിക്കുമ്പൊൾ ഞാങ്ങളക്ക ചെലവിനില്ലാതെ
രാജ്യത്ത പൊയെന്നുവെച്ചാൽ വഴിയില്ലാതെ കാട ചെർന്ന ജീവനത്തിനു ഉപായം
ഇല്ലാതെ പിടിച്ചി പറിച്ചി ദിവസം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത ഞാങ്ങൾ കാണി
ക്കുന്ന ക്രിയകൾ സുൽത്താന അറിയിച്ചി നമുക്ക കൌല എഴുതി ജമാലാവാത
ആസ്സ്പം അരിയത്ത വന്നപ്പൊൾ അവർ നമുക്ക എഴുതി അയച്ചി പ്രജകളായി
ട്ട ഇരിക്കണമെന്ന പറഞ്ഞി ഒന്നുരണ്ടു ദെശം ഒഴിച്ചു തന്നതുകൊണ്ട ആയതിൽ ദിവസം
കഴിച്ചുകൊണ്ടിരിക്കുമ്പൊൾ രണ്ടാമത കാന്തമങ്ങലം കല്ലൂര പാച്ചി എന്ന രണ്ട കൊട്ട
നന്നാക്കുവാൻ സറക്കാർ പാളിയം കൊണ്ടുവന്ന വജീര വെള്ളാരി എന്നടത്ത എത്തി.
ഞാങ്ങൾ എല്ലാവരും അവിട എത്തണമെന്നു എഴുതി വന്നതുകൊണ്ട ആ അതിരിൽ
രണ്ടുമുന്നു സംവത്സരം ജീവനും കളിച്ചിരിക്കുമ്പൊൾ കൊമ്പിഞ്ഞിക്കചെരുന്ന നാട്ടിൽ
പാളിയം പൊകുംമ്പൊൾ ഞാങ്ങളും കുട പൊയാൽ കൊമ്പിഞ്ഞി മുഷിച്ചലാകുമെന്ന
ഭാവിച്ചിരുന്നതുകൊണ്ട പാളിയം ഒക്കയും ഞാങ്ങളൊട വന്ന യുദ്ധം ചെയ്ത ഞാങ്ങൾക്ക
നിർവ്വാഹം ഇല്ലായ്ക്കക്കൊണ്ട ഞാങ്ങൾ കാട വിശ്വസിക്കയും ചെയ്തു. ഇപ്പൊൾ
കൊമ്പിഞ്ഞിഭാദർ അവറെ പാളിയം സുൽത്താന്റെ നെരെപൊകുന്ന എന്ന വർത്തമാനം
കെട്ടതുകൊണ്ടത്രെ ഇ എഴുതി അറിയിച്ചത. ഇതിൽ മങ്ങലൊരത്തെ ചെർന്ന നാട്ടിൽനിന്ന
വളര രസ്തുക്കളും സാമാനങ്ങളും പട്ടണത്തും ജമാലവാതക്കും കടത്തി പൊകുവാൻ
ഉണ്ട. ഞാങ്ങൾ ഈ സമയത്തിൽ പ്രയത്നം ചെയ്യാമെന്നവെച്ചാൽ ആധാരം ഇല്ലാതെ
ഇരിക്കുന്നതുകൊണ്ട ഞാങ്ങൾ സാധുക്കളൊട കൃപയുണ്ടായിട്ട കൊംമ്പിഞ്ഞിയിൽ
നിന്ന വെണ്ടുന്നതിന കല്പന ആയാൽ കൊമ്പിഞ്ഞി ചാത്തിരിയാൽ നെരെ നടക്കയും
ചെയ്യാം എന്നുള്ള മനസുവെച്ചി അപെക്ഷിക്കുന്നും ഉണ്ട. എനി മെൽ ചിത്തത്തിൽ
ബൊധിച്ചുപൊലെ കല്പിക്കുവാറാകയും വെണം. എന്നാൽ കളിതാക്ഷി സംവത്സരം
മാഘവൊള ചൌതിക്ക 974 മത കുംഭമാസം 14 നു എഴുതിയത. കർണ്ണാടകത്തിന്റെ
പെർപ്പാക്കിയത. കുംഭം 19 നു ഇങ്കിരിയസ്സ കൊല്ലം 1799 മത വെപ്പ്രുവെരി മാസം 28 നു
പെർപ്പാക്കിയത.

1118 J

1376 മത ചെറക്കലെ നികിതി കാര്യം അന്നഷിക്കുന്ന അവന്റെ അടുക്കൽ നമ്മുടെ
ആയുധവുംകൊണ്ട നിൽക്കുന്ന ആളുകളുടെയും ആയുധങ്ങളുടെയും വിവരം.
കൊവായിൽ പ്രവൃത്തിയിൽ പയ്യന്നുര ദെശത്ത ആനടി കൊരന്റെ കയിൽ വെള്ളിപ്പിടി
വാള -1, വെള്ളികെട്ടിയ പീച്ചാങ്കത്തി - 1, കണ്ടമ്പത്ത കൊരൻ പെരാൽ കൊടുത്ത [ 571 ] തൊക്ക കുറ്റി – 1, തായെനെരി കണ്ടമ്പത്ത കൊരന കൊടുത്ത തൊക്ക കുറ്റി – 1,
ചെടിക്കൊളങ്ങര ചിണ്ടനതൊക്ക കുറ്റി–1, മണ്ടിയത്ത രാമന തൊക്ക കുറ്റി – 1, പൂക്കടി
ചിണ്ടന തൊക്ക കുറ്റി–1, തൃക്കടൊൻ ചിണ്ടന തൊക്ക കുറ്റി – 1, കുത്തുകൊമന തൊക്ക
കുറ്റി – 1, കൂത്തുറ അമ്പുന്ന തൊക്ക കുറ്റി–1, എടാടൻ പൊക്കന തൊക്ക കുറ്റി – 1,
വെളെള്ളാറ ചിണ്ടന തൊക്ക–1, കല്ലടി ചിണ്ടന തൊക്ക–1, പാറന്തട്ട കൊഴന്നന തൊക്ക
– 1, പുതുവനക്കണ്ണന തൊക്കകുറ്റി–1, കുപ്പാടക്കം കൊരന തൊക്ക കുറ്റി–1, കൊലയാൻ
ചിണ്ടന തൊക്ക–1, പയ‌്യാടകൻ കണ്ണന തൊക്ക–1, മുതുവടൊൻ കമ്മാരന തൊക്ക – 1,
കൊണ്ടൊക്കുടി കണ്ണന തൊക്ക – 1, കാനാക്കമ്മാരന തൊക്ക–1, കൊപ്പമ്മക്കമ്മാരന
തൊക്ക–1, കൊയിലീയത്ത അമ്പുന്ന തൊക്ക – 1, അവരൊന്നൊൻ ചാത്തുന തൊക്ക –
1,മെപ്പടിയാൻ62 കയ്യിൽ വാള–1, പറമുവാക്കണ്ണന തൊക്ക–1, എഴുത്തൻ രാമന തൊക്ക–1,
പണ്ണിയൻ കുഞ്ഞിക്ക തൊക്ക – 1, കൊടക്കാടൻ കണ്ണന തൊക്ക–1, കൊടക്കാടൻ
ചന്തുന തൊക്ക–1, പീലാക്കാടൻ കണ്ണന തൊക്ക – 1, കലിയന്തി ചിണ്ടന തൊക്ക – 1,
കാകൊം പൊതുവാള കണ്ണന തൊക്ക –1, കക്കൊപ്രവൻ കൊരന തൊക്ക –1,
ചൊയിക്കുരിക്കൾക്ക തൊക്ക–1, കുഞ്ഞൊങ്ങലൊംപ്രവൃത്തിയിൽ വിവരം. മുതുപടൊൻ
രാമന തൊക്ക – 1, കുപ്പാടക്കൻ ചാത്തുന തൊക്ക 1, കൊളിയാടൻ കണ്ണന തൊക്ക – 1,
കഴഞ്ഞിൽ കണ്ണന തൊക്ക – 1, പങ്ങര കൊമന തൊക്ക – 1, പാലങ്ങാടൻ ചന്തുന
തൊക്ക – 1, കിഴപ്പൻ ചന്തുന തൊക്ക – 1, കാഞ്ഞര കൊവിൽ കണ്ണന തൊക്ക – 1, കല്ലറ
രാമന തൊക്ക – 1, കൊലയാൻ നമ്പിക്ക തൊക്ക – 1, പെരിയാടൻ കമാരന തൊക്ക – 1,
പനയന്തട ചന്തുന്ന തൊക്ക–1, വലിയ വീട്ടിൽ ചന്തുന തൊക്ക – 1, മടവൻ കൊമന
തൊക്ക – 1, അതിയടൊൻ ഒതയനന തൊക്ക എടവൻ ചിണ്ടന തൊക്ക – 1, പാറന്തട്ട
ചന്തുന തൊക്ക – 1, മാരയാൻ ചീരാന തൊക്ക – 1, പിടിച്ച പറ്റ തൊക്ക കുറിച്ച – 6,
വെള്ളിപ്പിടിവാള – 2, തമ്പാക്ക പിടി പിച്ചാങ്കത്തി – 1, മാരയാൻ അനന്തന്റെ വീട്ടിൽ
വെച്ചടത്തന്നെ എടുത്ത തൊക്ക കുറ്റി – 6, പുവങ്ങലം പ്രവൃത്തിയിൽ കൊലയാൻ
ചാത്തുന തൊക്ക – 1. കൊല്ലം 974 മത കുംഭമാസം 20 നു ഇങ്കിരിയസ്സ കൊല്ലം 1799 മത
മാർസ്സമാസം 1 നു പെർപ്പാക്കിയത.

1119 J

1377 മത രാജമാന്ന്യ രാജശ്രീ വടക്കെ ത്തുക്കടി സുപ്രഡെണ്ടൻ മെസ്തര ജെമെസ്സ
സ്ഥിവിൻ സായ്പു അവർകൾക്ക പാലക്കാട്ടശെരി രാജ ഇട്ടികൊമ്പിഅച്ചനവർകൾ
സലാം. നമ്മെ കമീശനർ സായ്പുമാരുടെ കല്പനക്ക കൊഴിക്കൊട്ട നിന്ന പട്ടാളം
ഒന്നിച്ചുകൂട്ടി അയച്ച മകരമാസം 17 നു തലച്ചെരിക്ക എത്തി. സായ്പു അവർകളെ
കാണ്മാൻ ആവിശ്യം ഉണ്ടന്ന വിചാരിച്ച ആള അയച്ചാരെ കാണ്മാൻ സങ്ങതി വരാതെ
നമുക്ക കൊട്ടയിൽ പാർക്കത്തക്കവണ്ണം സ്ഥലവും കഴിച്ച തന്ന ഓടത്തിൽ കുളിയും
ഭക്ഷണവും കഴിയെണ്ടുന്നതിന്ന ഒരു സ്ഥലവും കെട്ടിച്ചു തന്നെ അവിടെ ചെന്ന ഭക്ഷണം
കഴിഞ്ഞ പൊരത്തക്കവണ്ണുവും അല്ലൊ കല്പന ആയി നടന്നു പൊരുന്നത. നമുക്ക
ദീനം എറ്റം ഉള്ള അവസ്ഥയും ചിലവിന്ന മുട്ട ഉള്ള അവസ്ഥയും കാർയ‌്യാദികളുടെ
അവസ്ഥക്കും മഹാരാജശ്രീ കമിശനർ സായ്പുമാര അവർകൾക്ക എഴുതികൊടുത്ത
ആള അയച്ചാരെ ചിലവിന്റെ അവസ്ഥക്കും ദീനത്തിന്റെ അവസ്ഥയ്ക്ക ചികിത്സിച്ച
ഭെദം വരുത്തെണ്ടതിനും വെണ്ടുംവണ്ണം കല്പന കൊടുത്തയച്ചിട്ട ഉണ്ടെന്നും ഒക്കയും
സായ്പു അവർകളെ ബൊധിപ്പിച്ചാൽ നിദാനമാക്കിതരുമെന്നും അത്രെ കമിശനർ
സായ്പുമാര നമ്മുടെ ആളൊട കല്പിച്ചയച്ചതാകുന്നു. ഈ മാസം 17 നു പതിനൊന്ന
മുട്ടാറാകുമ്പൊൾ കൊട്ടയിൽ നിന്ന കുളിയും ഭക്ഷണത്തിന്ന ഒടത്തിലെക്ക കുട്ടിക്കൊണ്ടു [ 572 ] വന്ന തെച്ചകുളികഴിഞ്ഞി ഭക്ഷണത്തിന്ന ഭാവിക്കുമ്പൊൾ ദീനംകൊണ്ട മുഖാലസ്യം63
ഉണ്ടായി കുറയ കിടക്കയിൽ നമ്മുടെ അടുക്കൽ കാവല ഇരിക്കുന്ന സുബെദാര നമെമ്മ
അസർഭ്യങ്ങളായിട്ട ഒരൊന്നു പറഞ്ഞാരെ ദീനമായിട്ട കിടക്കുന്നടത്ത ഇപ്രകാരം
അസർഭ്യങ്ങളായിട്ടുള്ളത പറയെണ്ടല്ലൊ എന്ന നമ്മുടെ അടുക്കൽ പാർക്കുന്ന രാരു
എന്ന വാലിക്കാരൻ പറഞ്ഞാരെ അവനെ പൊപ്പാസകൊണ്ട അടിച്ച തൊക്കിന്റെ
കിഴുക്കാൽകൊണ്ട കുത്തി നമ്മെ ഭക്ഷണത്തിന്നകൂടി സംഗതി വരുത്താതെ കൊട്ടെയ്ക്ക
കൊണ്ടുവരികയുംചെയ്തു. സുബെദാര നമ്മുടെ അടുക്കൽ പാർപ്പിച്ച മുതൽക്ക നമ്മെ
അസർഭ്യങ്ങളായിട്ട പറകയും നമുക്ക ഭക്ഷണത്തിന്ന വെക്കുന്നതിന്റെ അകായിൽ
കടന്ന തൊട്ട മുടിക്കയും നമ്മുടെ ആളുകളെ കയ‌്യെറ്റങ്ങളായിട്ട ഓരൊന്നു
ചെയ്കകൊണ്ടും ഇപ്രകാരം അത്യാവിശ്യമായിട്ട നമ്മുടെ അരിയത്ത വരുന്നവരെ
ഇതുംവണ്ണം ചെയ്ക എന്നവെച്ചാൽ ശെഷം ഉള്ളവർക്കും വരുന്ന ഭവിഷ്യം ഇപ്രകാരം
തന്നെ എല്ലൊ എന്നും ആളുകള നമെമ്മാട പറഞ്ഞാരെ ഈ അവസ്ഥകൾ ഒക്കയും
സായ്പു അവർകൾ എത്തിയാൽ ബൊധിപ്പിച്ചു നിദാനമാക്കികൊള്ളാമെന്ന നമ്മുടെ
ആളുകളൊട പറഞ്ഞ പാർപ്പിച്ചിരിക്കുന്ന സംഗതിക്ക എത്രെ ഇന്നെലെക്ക എറ്റമായിട്ടുള്ള
അപമാനങ്ങൾ ചെയ്തത. അതുകൊണ്ട നമ്മുടെ അടുക്കൽ പാർക്കുന്നവര എല്ലാവരും
അവരവരുടെ വഴിക്ക പൊകാൻ പുറപ്പാറെ ഈ സങ്കടം സായ്പു അവർകളെ
ബൊധിപ്പിച്ചാൽ നിദാനമാക്കി തരുമെന്ന പറഞ്ഞിട്ട എത്രെ ആളുകളെ സായ്പു
അവർകളുടെ അരിയത്തയ്ക്ക പറഞ്ഞയച്ചത. ഇതുംവണ്ണം നമ്മെയും നമ്മുടെ
ആളുകളെയും അപമാനിക്കത്തക്കവണ്ണം സായ്പു അവർകളുടെ കല്പന ഉണ്ടാകഇല്ലന്ന
എത്രെ നാം വിചാരിച്ചിരിക്കുന്നു. അതുകൊണ്ട ഈ സങ്കടങ്ങൾ ഒക്കയും ഉടൻതന്നെ
വിചാരിച്ച തീർത്ത തരികയും രണ്ടുനെരം ഭക്ഷണത്തിന്ന തൃക്കയിൽ വന്ന പൊകത്ത
ക്കവണ്ണം ആക്കുകയും കുളിയും ഭക്ഷണത്തിന്നും വരുന്ന ദിക്കിൽ നമുക്ക ശിശ്രുഷ
ചെയ്യുന്നവരയും തീർത്ഥവും പ്രസാദവും കൊണ്ടുവരുന്ന ബ്രാഹ്മണരെയും തടവ
ഇല്ലാതെ ഇരിക്കെണ്ടുന്നതിന്നും ഇന്നതന്നെ കല്പന ആകെണമെന്ന എറ്റവും
അപെക്ഷിക്കുന്നു. വിശെഷിച്ച ചിലവിന്റെ അവസ്ഥയ്ക്ക കുട്ടിപ്പട്ടന്മാരും മെനൊന്മാരും
വാലീക്കാരും പല്ലക്കകാരും ചുമക്കാരും നിത്യവൃത്തിക്കി അത്യാവിശ്യംപൊലെ
വെണ്ടുന്നവരുംകൂടി നാല്പത ആള ഉണ്ടാകകൊണ്ടും തിങ്ങൾക്ക ചിലവിന്ന മുന്നുറ
ഉറപ്പികയൊളംവെണ്ടിവരികകൊണ്ടു തലശ്ശെരിയിൽ എത്തി ഒരുമാസമായിട്ടും
ചിലവിന്നും ഇല്ലാതെ സങ്കടപ്പെടുകകൊണ്ട മഹാരാജശ്രീ കമിശനർ സായ്പുമാർക്ക
എഴുതി കൊടുത്തയച്ചതിന്റെശെഷം ചിലവിന്റെ അവസ്ഥക്ക ഇപ്പൊഴും സായ്പു
അവർകൾക്ക കല്പന കൊടുത്തയച്ചിരിക്കുന്നപ്രകാരം നമ്മുടെ ആളൊട കല്പിച്ചയക്ക
കൊണ്ട ചിലവിന്ന കൊടുത്തയക്ക വെണ്ടിഇരിക്കുന്ന. ശെഷം വസ്തുത ഒക്കയും സായ്പു
അവർകളെ ബൊധിപ്പിക്കത്തക്കവണ്ണം വൈത്തീശ്വര പട്ടരൊട കല്പിച്ചയക്കകൊണ്ട
എല്ലാറ്റിന്റെയും നിദാനമാക്കി തരികവെണ്ടിഇരിക്കുന്ന. എന്നാൽ കൊല്ലം 974 മത
കുംഭമാസം 18 നു എഴുതിയത കുംഭം 20 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സമാസം
1നു പെർപ്പാക്കിയത.

1120 J

1378 മത മഹാരാജശ്രീ ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞി വടക്കെ തുക്കടി
സുപ്രടെണ്ടൻ മെസ്തര ജെമെസ സ്ഥവിൻ സായ്പു അവർകൾ സമക്ഷമ്മങ്ങൾക്ക
പാലക്കാട്ടശ്ശെരി രാമസ്വാമി അയ‌്യൻ എഴുതിയ സങ്കടം. ബഹുമാനപ്പെട്ട ഇങ്കിരിയസ്സ
കുമ്പഞ്ഞിക്ക രാജ്യം ആയതിൽ പിന്നെ ശാമിനാഥൻപട്ടര കാര്യക്കാര എന്റെ [ 573 ] അനന്തിരവനെ പിടിച്ച പാറാവ ആക്കിൽ തളയിട്ട സ്ത്രീജനങ്ങൾക്കും പാറാവ ആക്കി
സ്ത്രീജനങ്ങൾ ഇരുന്ന ഭവനത്തിൽ പത്താളെ കയ്ക്കൊട്ടകാരെ കൂട്ടികൊണ്ടുവന്ന
ഞാൻ സൂക്ഷിച്ചിരുന്ന മുതലത 25000 പണത്തിന്റെ വക പൊന്നും വെള്ളിയും പണവും
ആയിട്ട എടുത്തകൊണ്ടുപൊയതിന്റെശെഷം അന്തരവനെയും സ്ത്രീ ജനങ്ങളെയും
പാറാവിൽനിന്ന വിടുകയും ചെയ്തു. ഈ അവസ്ഥകൾ ഒക്കയും മഹാരാജശ്രീ ബഹുമാ
നപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞി ബമ്പാ ജനരാൾ ഗൌന്നൊർ ഭാത്യർ ഡംങ്കിൻ സായ്പു
അവർകളെ ബൊധിപ്പിച്ചാരെ ശാമിനാഥപട്ടര കാര്യക്കാരെ വരുത്തി എടുത്ത മുതല
ഒക്കയും കൊടുത്ത പറ്റശീട്ട വാങ്ങിക്കൊള്ളണമെന്ന കല്പന ആയതിന്റെശെഷം
മുതൽ അത്രയും തരാമെന്നു പറഞ്ഞ എന്നെ കാര്യക്കാര കുട്ടിക്കൊണ്ടുപൊയി രണ്ടായിര
ത്തഞ്ഞുറ പണത്തിന്ന ചെരക്കല്ലുഭയത്തിൽ കാണം ചാർത്തിയ തിരുവെഴുത്തും ആയി
രത്ത മുന്നുറ പണവും തരികയും ചെയ്തു. ശെഷം പണം ബലംകൊണ്ട തരുന്നതും ഇല്ല.
ഇനിക്കും എന്റെ സ്ത്രീ ജനങ്ങൾക്കും ചിലവ കഴിയെണ്ടുന്നതിന്ന പാലക്കാട്ടുശെരി
രാജ ഇട്ടികൊമ്പി അച്ചനവർകളുടെ അരിയത്ത പാർത്ത ചിലവ കഴിച്ച പൊന്നിരുന്നു.
കഴിഞ്ഞ ചിങ്ങമാസം 5 നു രാജശ്രീ കിഷിബൻ സായ്പു അവർകൾ രാജാവിന്റെ കാര്യ
സ്ഥന്മാരെ എന്നൊടുകൂടി എട്ടാളെ പാലക്കാട്ടശെരികൊട്ടയിൽ പാറാവിൽ പാർപ്പിച്ചു.
തുലാമാസത്തിൽ ആറാളെ പാറാവിൽനിന്ന വിട്ട അയച്ചു. മകരം 3 നു അനന്തുപ്പട്ടരെ
പാലക്കാട്ടുശെരിക്കൊട്ടയിൽ പാർപ്പിച്ച രാജ അവർകളൊട കൂടി എന്നെ തലശ്ശെരി
ക്കൊട്ടയിൽ കൊണ്ടുവന്ന പാർപ്പിച്ചിരിക്കുന്നു. ഈ എഴുമാസത്തിലകത്ത ഇനിക്ക ഇന്ന
കുറ്റംകൊണ്ട പാർപ്പിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞിട്ടും ഇല്ല. 11 മാസമായിട്ട
രാജാവ ഇനിക്കു ശമ്പളം തരിക എങ്കിലും ഈ എഴു മാസമായിട്ട കുമ്പഞ്ഞിയിൽ നിന്ന
ശിലവിന്ന തരിക എങ്കിലും ഉണ്ടായിട്ടും ഇല്ല. ശിലവിന്നും തരാതെ ഇന്ന കാര്യത്തിന്ന
പാർപ്പിച്ചിരിക്കുന്ന എന്ന കല്പന ആകാതെയും ഇരിപ്പാൻ തക്കവണ്ണം ഞാൻ ബഹുമാ
നപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞിക്ക ദൊഷം ചെയ്തിട്ടുള്ളപ്രകാരം തൊന്നുന്നതും ഇല്ല എന്ന
മഹാരാജശ്രീ കമിശനർ സായ്പുമാര അവർകൾക്ക സംകടം എഴുതി അയച്ചാരെ
താമസിയാതെ വരുത്തി വിസ്തരിക്കുമെന്നും ചിലവിന്ന തരത്തക്കവണ്ണം സായ്പു
അവർകൾക്ക കല്പന കൊടുത്തയച്ചിട്ട ഉണ്ടെന്നും സായ്പു അവർകളെ ബൊധിപ്പിച്ചാൽ
ചിലവിന്ന തരുവെന്നും ഞാൻ അയച്ചിരുന്ന ആളൊട സായപുമാര കല്പിച്ചയക്ക ആയത.
സായ്പു അവർകളുടെ കൃപാകടാക്ഷം ഉണ്ടായി എന്നെ പാറാവിൽനിന്നും വിടിവിക്കെ
ണ്ടുന്നതിന്നും ഇനിക്കും കൂടി പാർക്കുന്ന രണ്ടാൾക്കും ചിലവിന തരെണ്ടുന്നതിന്നും
ബലമായിട്ട എടുത്ത കൊണ്ടുപൊയ മുതല വങ്ങിത്തരെണ്ടുന്നതിന്നും സായ്പു
അവർകളുടെ പരിപൂർണ്ണകടാക്ഷം വെണമെന്ന ഞാൻ അപെക്ഷിക്കുന്നു. എന്നാൽ
കൊല്ലം 974 മത കുംഭമാസം 19 നു തലശ്ശെരിനിന്ന എഴുതിയത കുംഭം 20 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത മാർസ്സ മാസം 1നു പെർപ്പാക്കിയത.

1121 J

1379 മത രാജമാന്ന്യ രാജശ്രീ വടക്കെത്തുക്കടി സുപ്രടെണ്ടൻ മെസ്തര ജെമസ്സ
സ്ഥിവിൻ സായ്പു അവർകൾക്ക പാലക്കാട്ടശെരി രാജാ ഇട്ടിക്കൊമ്പി അച്ചനവർകൾ
സലാം. കൊല്ലം 974 മത മകരമാസം 17 നു നാം തലശ്ശെരിക്ക എത്തുംമ്പൊൾ നമ്മൊടു
കുടി വന്ന ആള നാല്പതെ ഉണ്ടന്ന സായ്പു അവർകളെ ബൊധിപ്പിച്ചതിന്ന ഇത്ര ആള
വയ‌്യാമെന്നും ആള പിരിക്കെണമെന്നും കല്പന ആകകൊണ്ട അത്യആവിശ്യംപൊലെ
ഇവിടെ പാർക്കുന്ന ആളുകളുടെ വിവരം എഴുതി കൊടുത്തയ്ക്കുന്നു.
കുട്ടിപ്പൻമ്മാര – 2, വാലിയക്കാര – 4, വെള്ളം കാച്ചാൻ ആൾ – 2, രാമായണ
പാരായണത്തിനും സാളഗ്രാമം ശിവലിംഗം പൂജിച്ച തീർത്ഥം കൊണ്ടുവന്നു തരുവാനും
കൂട്ടി ശാസ്ത്രികൾ–1, അയാളുടെ കുട്ടിപ്പട്ടര – 1, മെനൊൻ – 1, വാലിയക്കാരൻ – 1, [ 574 ] രായസം രാമലിംങ്കയ്യ മുൻമ്പെ ഉള്ള എഴുത്തുകൾ എടുത്ത തരെണ്ടുന്നതിന അയാൾ –
1 കൂടി അയാളക്ക വെച്ചുകൊടുപ്പാൻ ആൾ – 1, പല്ലക്കകാര പെര – 10, അങ്ങാടിയിൽ
നിന്ന സാമാനങ്ങൾ വാങ്ങിക്കൊണ്ടു വരെണ്ടുന്നതിന ആൾ – 1, ആക പെര – 25.

ഇത്രയും ഇവിടെ പാർക്കുന്ന ആളുകൾ ആകുന്നു. എന്നാൽ കൊല്ലം 974 മത കുംഭമാസം
19 നു എഴുതിയത കുംഭം 20 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സു മാസം 1 നു
പെർപ്പാക്കിയത.

മെൽ ചെറക്കലെ ആളുകളെ പെര എഴുതിയന്റെ ശെഷം പട്ടുകര പ്രവൃത്തിയിൽ
വിവരം – കുമ്പക്കര കണ്ണനു തൊക്ക – 1, മെലൊടൊൻ കുഞ്ഞമ്മന തൊക്ക – 1,
പള്ളിക്കര കണ്ണന കൊക്ക– 1, പറയന്തു ചെന്തുന തൊക്ക–1. ചെറുകുന്ന പ്രവൃത്തിയിൽ
വിവരം – കടാംകൊടൻ ചന്തുന തൊക്ക – 1, ആനപ്പള്ളി ചന്തു തൊക്ക – 1, അടിയൊടി
കമ്മാരന തൊക്ക – 1, തെയ്യ്യമ്പാടി ചാത്തുന തൊക്ക – 1, അടിയാൻ ബ്രപന തൊക്ക –
1,കൊലയാൾ ചാത്തുന തൊക്ക–1,കുറ്റിയാട്ടുറ കെളുപെരാൽ ആള–10,തൊക്ക കുറ്റി
–10. കണ്ണാടി പറമ്പ പ്രവൃത്തിയിൽ കതലക്കാടൻ ദയീരുന തൊക്ക–1,അവുളര കണ്ണന
തൊക്ക–1, ചിറക്കൽ പ്രവൃത്തിയിൽ പുളിയാങ്കൊടെൻ കണ്ണന തൊക്ക–1. 74 മത കുംഭം
20 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സമാസം 1 നു പെർപ്പാക്കിയത.

1122 J

1380 മത കാക്കനക്കൊട്ട ബക്ഷിക്ക 1000 ഉറുപ്പ്യ കയിക്കുലിയും കൊടുത്ത
പട്ടണത്തിൽനിന്ന എതാൻ വാറും കുതിരയും ചൊരത്തിന്റെ മൊകളിൽ കൊണ്ടുവരണ
മെന്ന എടച്ചന കുങ്കനും എനിയും ചിലെ ആള മെൽപറഞ്ഞ ബക്ഷീന ക്കുട്ടിക്കൊണ്ട
പട്ടണത്തിന പൊയി എന്മൻ നായരെ അനുജൻ വന്നിരിക്കുന്ന എന്ന കുങ്കനക്കൊ
ണ്ടുപൊയി ഠീപ്പുസുൽത്താൻ അരിയത്ത കാണിച്ച അപെക്ഷ ഒക്കയും പറഞ്ഞും പഴശ്ശീ
രാജാവിന്റെ എഴുത്തും കൊടുത്തും സുൽത്താൻ പ്രസാദിച്ച അപ്പ്രകാരം
അപെക്ഷപൊലെ തന്നെ കല്പിച്ചയക്കാമെന്നും പറഞ്ഞു. കുങ്കനയും മറ്റും ചിലെ
ആളുകളെയും പട്ടണത്തെക്ക അയച്ച ആ വർത്തമാനം ഞാൻ അറഞ്ഞു. ഞാനും
മുൻമ്പെ പട്ടണത്തിൽ പൊയപ്പൊൾ അവിട വിശ്വാസം ഉള്ള പ്രമാണം ആയിട്ടുള്ള
രണ്ടാള മീര സായ്പും ഗുലാമല്ലിഖാനും ഞാൻ കത്ത എഴുതി രണ്ട അരിക്കാരന്മാരെ
കയ്യിൽ കൊടുത്തയക്കയും ചെയ്തു. അവിട എത്തി ആ വർത്തമാനം കുങ്കൻ കണ്ട
ദിവസത്തിന്റെ പിറ്റെന്ന തന്നെ രണ്ടാളും സുൽത്താന ഗ്രഹിപ്പിച്ചു. ഇപ്പൊൾ വന്ന
ആളുകളും എമ്മൻനായരെ സംമ്മദ്ധക്കാര അല്ല. എഴുതി വന്ന കാര്യത്തിനു എമ്മ
ൻനായര കുട്ടല്ല. അന്നെരം സുൽത്താൻ കുങ്കന വരുത്തി ദെഷ്യപ്പെട്ട പറഞ്ഞ വിവരം
നിങ്ങളെ വാക്കിനും എഴുത്തിനും സ്ഥിരം ഇല്ല എന്നും ആള അയക്കണ്ടതിനും ശെഷം
ഉള്ള കാര്യം നിശ്ചയിക്കണ്ടതിനും എമ്മൻനായര ഇവിടെ വരട്ടെ എന്നും പറഞ്ഞും
കൊറയ സമ്മാനങ്ങളും കൊടുത്ത വാക്കകൊണ്ട പ്രസാദിപ്പിച്ച അയക്കയും ചെയ്തു.
രണ്ട ഹരിക്കാരന്മാര ഞാൻ അയച്ചതിൽ ഒരാള ഉത്തരത്തിന പാറുത്ത ഒരാ
ള വന്നിരിക്കുന്ന. അവൻ പറഞ്ഞ വിവരം—പട്ടണത്തെ കൊട്ടയിൽ വെണ്ടുന്നെ ആളും വെച്ചി
ബെങ്കി സായ്പു എന്നവൻ ശെഷം ഉള്ളെ ആളയുംകൊണ്ട വെങ്കളുര വഴിക്ക ഒറപ്പായി
നിൽക്കുവാൻ പൊയിരിക്കുന്ന. കടത്ത(ന)ാട്ടകാരൻ ആകുന്നു. ആലഞ്ചെരി അസ്സൻ
എന്നവൻ ഇപ്പൊൾ പഴശ്ശീൽ രാജാവ ഒന്നിച്ച ആകുന്ന. അവനും എതാൻ ആളുകളും
കുഞ്ഞൊത്തെ ചൊരം കിഴിച്ച നാട്ടിൽ നാനാവിധം കാണിക്കണമെന്ന കണ്ണൊത്തെ
നമ്പ്യാരെ ആഗ്രഹം ആകുന്ന. കീഴിൽ ഉള്ളതിൽ ഒരാളക്ക വളര മൊഹം ഉണ്ട. കുടക്കുട
എഴുത്ത ഇവിട വരികയും അങ്ങൊട്ട പൊകയും ഉണ്ട. ഇന്നെ ആള എന്ന അവനാരെന്ന [ 575 ] നിങ്ങൾ നിരുപിച്ചാൽ മനസ്സിലാകും65 ഇപ്പൊൾ കൊമ്പിഞ്ഞിയിൽ കൊറയ ചെർന്നിട്ട
എന്ന കെട്ടു. ഇപ്രകാരം ഉള്ള ദുഷ്പ്രെത്നം ചെയ്യുന്ന ആളുകളക്ക ഉള്ളായിട്ടുള്ളത
കൊമ്പിഞ്ഞിയിൽ നിന്ന ഗ്രഹിപ്പിക്കയും അരുതു. ഇ വക ആന്തരമായിട്ടുള്ള കാര്യം
എജമാനന്മാരക്ക ഗ്രഹിപ്പിക്കുവാൻ നിങ്ങൾതന്നെ കൊഴിക്കൊട്ടുപൊയി
ബൊധിപ്പിക്കയും വെണം. കത്ത ഇവിട എത്തിയാൽ മറുപടിയും വർത്തമാനങ്ങളും
താമസിയാതെ എഴുതി അയക്കുന്നും ഉണ്ട. ഇപ്പൊളത്തെ സമയത്ത എഴുത്തുകൾ
താമസിയാതെ തന്നെ ഇങ്ങൊട്ടും അങ്ങൊട്ടും അറിയണ്ടതാകുന്ന. എന്നാൽ ഇത
പെർപ്പിന്റെ ഗൊഷ്ടവാര. കൊല്ലം 974 മത കുംഭമാസം 28 നു ഇങ്കിരിയസ്സ കൊല്ലം 1799
മത മാർസ്സ മാസം 9 നു പെർപ്പാക്കിയത.

1123J

1381 മത പാലൊറ എമ്മൻ എഴുതി അയച്ചതിന്റെ പെർപ്പ. ദെവർശ്ശൻ പണ്ടാരി
വായിച്ചറിയെണ്ടും അവസ്ഥ. പാലൊറ എമ്മൻ എഴുത്ത.എഴുതി അയച്ച ഓല വായിച്ചിട്ടും
സായിപ്പമാര പറഞ്ഞ ഗുണദൈാഷങ്ങളും ഒറപ്പകളും കുട്ടിപ്പട്ടര പറഞ്ഞി കെട്ടിട്ടും
വഴിപൊലെ മനസ്സിലാകയും ചെയ്തു. കീഴെ രാജ്യത്തെക്ക വഴിപൊലെ ചെലെ പ്രയത്നം
ചെയ്യണ്ടതിന ഇ മുഖത്തുടെ വെണമെന്നുവെച്ച എന്ന നിമിഷം പട്ടണത്തെക്കയക്കണ
മെന്നവെച്ചി നാല പരമാനിക മുറുക്കമായിട്ട എഴുന്നള്ളിയടത്തെക്ക വന്നതിന്റെശെഷം
നീ പട്ടണത്തെക്ക പൊകണമെന്ന യെഴുന്നള്ളിയത്തീന്ന കല്പിച്ചതിന്റെശെഷം
ബഹുമാനപ്പെട്ടുള്ള കുമ്പഞ്ഞി ആയിട്ടുള്ള വിശ്വാസം വെണമെന്നും ഈ ഗുണദൊഷം
ഗണപതിയാട്ടച്ചനും ഞാനും കൂടി മുൻമ്പെ നിരൂപിക്കകൊണ്ടും മറ്റൊരൊരെ തടസ്സം
പറഞ്ഞ ഞാൻ പട്ടണത്തെക്ക പൊകായ്കകൊണ്ട എന്നൊട തിരുവിളക്കെടായിട്ട
പാർച്ചാവിന ചെന്നകണ്ട വരെണ്ടതിനും പാളിയം കൂട്ടികൊണ്ടു വരെണ്ടതിനും
കണ്ണൊത്ത നമ്പ്യാര കൂട്ടമായിട്ടുള്ള സാമാധികൻമ്മാര ഒക്കക്കുടി നിരുപിച്ച എടച്ചന
കുങ്കനെ കുഞ്ഞൊത്ത ആലഞ്ചെരി അത്തൻ ഇങ്ങിനെ ചിലെ മാപ്പളമാരെയും അയച്ച
അവര പട്ടണത്തചെന്ന ഒന്നും കൂടാതെ മടങ്ങി വരികയും ചെയ്തു. ഇവര അവിട വഴിക്കെ
വിശ്വാസം ഉണ്ടായില്ല. എന്നക്കൊണ്ട ചിലെ ദുറായിട്ട എഴുതി അയക്കകൊണ്ടും
ഞാനെല്ലൊ കെഴക്കെ കാരിയത്തിനപ്രയത്നം ചെയ്യ‌്യുന്നത. എമ്മൻ നായര എന്തകൊണ്ട
വന്നില്ല എന്നും ആൾമാറികാണ്കകൊണ്ടും അവൻ വിശ്വസിച്ചതും ഇല്ല.യിപ്പഴത്തെ
സമയഭെദമാ കകൊണ്ടത്രെ മാനപ്രാണത്തൊടെ പൊനത. ഞാൻ പട്ടണത്തെക്ക
പൊയില്ലാ എല്ലൊ എന്ന വെച്ചിട്ടും ചെലെ ദുഷ്ക്കൂറായിട്ട വിചാരിച്ചിട്ട രാജ്യം തന്നെ
മറിച്ച കളക അല്ലെന്നറിഞ്ഞില്ല എന്നും ഇ സാമാധികൻമ്മാര എളുന്നള്ളിയടത്തു
ണർത്തിച്ച എന്നൊട വളര തിരുവിളകെടായിട്ടുള്ള അവസ്ഥാ ശാമുക്കുട്ടിപ്പട്ടര
പറയുമ്പൊൾ മനസ്സിൽ ആകുമെല്ലൊ. അതുകൊണ്ട കുമ്പഞ്ഞിടെ കൃപാകടാക്ഷം
ഉണ്ടായിട്ട രെക്ഷിച്ചൊളണം. ഇപ്പൊൾ പട്ടണത്തീന്ന പാർച്ചാവിന്റെ പാളിയം ഒക്ക
ബെങ്കളുര മാർഗ്ഗം വഴിക്ക കെഴക്കൊട്ടതന്നെ പൊയിരിക്കുന്ന. ഇപ്പൊൾ ഈ വഴിക്ക
ഒന്നും മുഖം ഇല്ലാ. ഈ ഗുണദൊഷങ്ങൾക്ക കുമ്പഞ്ഞി എജമാനൻമ്മാരക്കും എഴുതീട്ടും
ഉണ്ട. ഈ അവസ്ത ഒക്കയും അവിടയും വഴിപൊലെ ബൊധിപ്പിച്ച ഞാൻ നടക്കണ്ടും
പ്രകാരത്തിന എഴുതി വരികയും വെണം. 974 കുംഭമാസം 18 നു എമ്മൻ എഴുതി
അയച്ചതിന്റെ പെർപ്പ കുംഭം 28 നു തലച്ചെരി എത്തിയത. മീനമാസം 1 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത മാർസ്സമാസം 12 നു പെർപ്പാക്കിയത. [ 576 ] 1124 J

1382 മത മഹാരാജശ്രീ വടക്കെ അധികാരി ഇഷ്ടിവിൻ സായ്പു അവർകൾക്ക
കയിതെരി അമ്പു സലാം. സായ്പു അവർകളെ മെലൂര വന്ന കണ്ടിട്ട
പൊന്നതിന്റെശെഷമുള്ള വർത്തമാനം സായിവ അവർകൾ പാർവ്വത്തിക്കാരൻന്മാരക്ക
എഴുതിയ കത്തും കൊടുത്തു ആള നിഷ്കരിഷ ആയിട്ട അയക്കുകയും ചെയ്തു. മുളക
തുക്കെണ്ടുന്നതിന കല്ലും തടയും ഒപ്പിച്ച വെങ്ങാട്ടും കൊട്ടെയത്തും ചട്ടമാക്കുകയും
ചെയ്തു. 29നു തിടങ്ങി മുളക തുക്കുകയും ചെയ്യുന്ന. 73 മതിലും 74 മതും പ്രവൃത്തികളിൽ
നിപ്പുള്ള മൊതല എടുക്കണം എന്നവെച്ച പാറവത്തിക്കാരൻമ്മാരക്കെ എഴുതി
ആളുകളയും ചട്ടമാക്കി അയച്ചിരിക്കുന്ന. ഇപ്പൊൾ ചൊരത്തിന്മീത്തല ചെലെ
വർത്തമാനങ്ങള ഉണ്ടായിട്ടും ഉണ്ട. ആയതിന്റെ സൂക്ഷം ആയിട്ട അറഞ്ഞി കാനഗൊവി
പാപ്പുരായരും ഞാനും കൂടി എഴുതി അയക്കയും ചെയ്യാം. എനി മെലാൽ നടന്ന വരെ
ണ്ടന്ന കാര്യത്തിന്ന സായിവ അവർകളെ കല്പനപ്രകാരം ഒക്കയും നടക്കുകയും ചെയ്യാം.
അസാരം ഒരു ഗുരുസെരി ഉള്ളത സായ്പു അവർകളൊട ഞാൻ പറഞ്ഞിരിക്കുന്നല്ലൊ.
ആയത സായ്പു അവർ കളെ കൃപയുണ്ടായിട്ട നല്ലവണ്ണം കഴികയും ചെയ്തു. ശെഷം
സായ്പ അവർകൾ പറഞ്ഞ വർത്തമാനം നമ്പൂതിരി ഇവിട വന്ന പറഞ്ഞി കെൾക്കയും
ചെയ്തു. സായ്പവറകൾ വടകരക്ക പൊന്ന എന്ന കെട്ടു. സായ്പ അവർകളെകൂടതന്നെ
പൊരുവാൻ നമ്പൂരിന പറഞ്ഞ അങ്ങൊട്ടയക്കയും ചെയ്തിരിക്കുന്ന. എന്നാൽ
തൊള്ളായിരത്ത എഴുവത്ത നാലാമത കുംഭമാസം 29 നു എഴുതിയത കുംഭം 30 നു
വടകര എത്തി. മീനം 1 നു ഇങ്കിരി യസ്സ കൊല്ലം 1799 മത മാർസ്സ മാസം 12 നു
പെർപ്പാക്കിയത. ഒല.

1125 J

1383 മത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി ഇസ്ഥിവിൻ സായ്പു അവർകൾക്ക
കൊട്ടെയത്ത കെരളവർമ്മരാജാവ അവർകൾ സല്ലാം. ബൊമ്പായി ഗൌവണർ ഡെങ്കിൻ
സായിപ്പ അവർകളെ കത്തും ജനരാള സായിപ്പ അവർകളെ കത്തും കമിശനർ സായിപ്പ
മാരിൽ പ്രധാനം സ്പെൻസർ സായിപ്പ അവർകളെ കത്തും ഈ മാസം 18 നു ഇവിട
എത്തി. ആ കത്തുകളിൽ വർത്തമാനങ്ങളൊക്കെയും മനസ്സിലാകയും ചെയ്തു. സായിപ്പ
അവർകൾക്കും എഴുതി വന്നിട്ടുണ്ടായിരിക്കുമെല്ലൊ. കുമ്പഞ്ഞിഇന്ന നമുക്ക ഇക്കൊല്ലം
തരുവാനുള്ള ഉറുപ്പ്യ നമുക്ക തരുവാൻ തക്കവണ്ണം ഗെണർ സായിപ്പ അവർകളെയും
കമിശനർ സായിപ്പ അവർകളെയും കല്പന സായിപ്പ അവർകൾക്ക കൊടുത്തയച്ചി
രിക്കുന്ന എന്ന നമുക്ക എഴുതിവന്നിരിക്കുന്ന. ആയതകൊണ്ട ഉറുപ്പ്യക്ക ആള അങ്ങൊട്ട
അയച്ചിട്ടും ഉണ്ട. ആ ഉറപ്പ്യ ഗണപതിയാട്ട നമ്പ്യാര പക്കൽ കൊടുത്ത പുക്കവാറ
വാങ്ങികൊള്ളുകയും വെണം. എന്നാൽ ആ ഉറുപ്പ്യ നമുക്ക ബൊധിക്കയും ചെയ‌്യും.
ശെഷം കാര്യങ്ങൾ ഒക്കയും ഗണപതിയാട്ട നമ്പ്യാര പറകയും ചെയ്യും. എന്നാൽ കൊല്ലം
974 മത കുംഭമാസം 23 നു എഴുതിയത കുംഭം 30 നു വടകര എത്തി. മീനം 1 നു ഇങ്കി
രിയസ്സുകൊല്ലം 1799 മത മാർസ്സുമാസം 12 നു പെർപ്പാക്കിയത.

1126 J

1384 മത രാജശ്രീ കൊട്ടയത്ത റിചിസ്സൻ സായ്പു അവർകൾക്ക രാജശ്രീ പാലെയിലെ
വീരരാജ അവർകൾ സല്ലാം. കൊടുത്തയച്ച എഴുത്ത വായിച്ച മനസ്സിലാകയും ചെയ്തു.
പെണറായിയെ കുടിയാന്മാര കൊണ്ട എതാൻ ഉർപ്പ്യക്ക മുട്ടിച്ചു എന്നും കുടിയാന്മാര
ദ്രൊഹം ചെയ്തു എന്നും എല്ലൊ സായ്പു അവർകൾക്ക വർത്തമാനം എത്തിച്ചത.
ആയതിന്റെ പരമാർത്ഥത്തിന തങ്ങളുടെ സമീപത്ത എല്ലൊ ആകുന്നു. പെണറായി [ 577 ] നാല ആള അയച്ച നാല കുടിയാന്മാരൊട വിസ്തരിച്ചാൽ അറിയാമെല്ലൊ. അവിട ഉള്ള
കുടിയാന്മാരും ശെഷം സമീപത്ത ഉള്ള ആളുകളും നമൊടും നമ്മുടെ ആളുകളൊടും
ചെയ്യുന്നെ അവസ്ഥകൾ സായ്പു അവർകളുടെ മനസ്സുണ്ടായിട്ട വിസ്തരിച്ചു എങ്കിൽ
നന്നായിരുന്നു. കുടികണ്ട ചിലെ ഗുണദൊഷങ്ങൾ വിചാരിക്കെണ്ടതിന സായ്പു
അവർകളുടെ മനസ്സുണ്ടെങ്കിൽ കൊട്ടയത്ത വരികയും ചെയ‌്യാം. കതിരൂര എഴുന്നള്ളി
യടത്ത ചെന്നുകണ്ട അവിടന്ന അരുളിചെയ്യുംപ്രകാരം ചുരുങ്ങിയ ശിലവിനും വാങ്ങി
അത്രെ. ആയതിനും ആ വസ്തുക്കൾ അന്നഷിപ്പാൻ തക്കവണ്ണം ആയിട്ടത്ത്രെ പടിഞ്ഞാറൊ
ട്ടക്ക പൊയത. ആയതിനും നമ്മുടെ ശത്രുക്കൾ സമ്മതിക്കുന്നതും ഇല്ല. ഈ അവസ്ഥ
കൾ ഒക്കയും മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇസ്തിവിൻ സായിപ്പ അവർകളുടെ
മനസ്സിൽആക്കി നമ്മുടെ സങ്കടങ്ങൾക്ക ഒക്കെക്കും രചിസൻ സായ്പ അവർകളുടെ
കൃപ എല്ലായ്പൊഴും ഉണ്ടായിരിക്കയും വെണം എന്ന അപെക്ഷിക്കുന്നു. ശെഷം സങ്കട
പ്രകാരങ്ങളും ഒക്കയും സായ്പു അവർകൾക്ക ഉടെനെ മനസ്സിൽ ആകുവാൻ തക്കവണ്ണം
കൊരെനൊട തിരിച്ച പറഞ്ഞയച്ചിട്ടും ഉണ്ട. 974 മത കുംഭമാസം 21 നു എഴുതിയത
മീനമാസം 1 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സു മാസം 12 നു പെർപ്പാക്കിയ ഒല.

1127 J

1385 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടർ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ വിഷ്ഠലത്ത വെങ്കപ്പ്യന എഴുതിയത. എന്നാൽ
കുംഭമാസം 14 നു എഴുതി കൊടുത്തയച്ച കത്തു യിവിടെ എത്തി. വർത്തമാനങ്ങൾ
ഗ്രഹിച്ച. ആക്കത്ത നാം കൊഴിക്കൊട്ട രാജശ്രീ കമിശനർ സായ്പുമാര അവർകൾക്ക
കൊടുത്ത അയക്കയും ചെയ്തു. ആയത വായിച്ചു വളര പ്രസാദിച്ചതിന്റെശെഷം
നിങ്ങൾക്ക ഒറപ്പായിട്ട ആയതിന്റെ ഉത്തരം എഴുതി അയപ്പാൻ തക്കവണ്ണം അവർകളിൽ
നിന്ന കല്പന വരികയും ചെയ്തു. അതുകൊണ്ട ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ പക്ഷമാ
യിട്ടനിന്ന കൊമ്പിഞ്ഞിക്ക ഗുണം വരുത്തെണ്ടതിന്ന ടീപ്പുവൊട നാനാവിധങ്ങളായിട്ട
നിങ്ങളാൽ കൂടുന്നതിന പ്രവൃത്തിക്കയും വെണം. എന്നാൽ നിങ്ങളെയും നിങ്ങളെ
വസ്തുവഹയും വഴിപൊരുംവണ്ണം രെക്ഷിക്കുമെന്ന ബഹുമാനപ്പെട്ട കുമ്പഞ്ഞിയിൽനിന്ന
നിശ്ചയിച്ചിരിക്കുന്ന. ശെഷം ടിപ്പുവിനു നിങ്ങളൊടുള്ള അവകാശം വിടുവീച്ചപ്രത്യെകം
കൊമ്പിഞ്ഞി സർക്കാരുടെ ആളആകുന്ന എന്നുള്ള വിവരമായിട്ട ബൊധം വരുത്തുകയും
ചെയ്യും. എന്നാൽ നിങ്ങളെ പ്രയത്നത്തിന്റെ അവസ്ഥപൊലെ കൊമ്പിഞ്ഞിയുടെ
കൃപാകടാക്ഷം നിങ്ങളെ മെൽ ഉണ്ടാകയും ചെയ്യും. ആയതകൊണ്ട ഒര സംശയംകൂടാതെ
ഇപ്പൊൾ തന്നെ ടീപ്പുസുൽത്താന ദൊഷം വരുവാൻ തക്കവണ്ണമുള്ള പ്രയത്നങ്ങൾ
ചെയ്യുമെന്ന നാം നിശ്ചയിച്ചിരിക്കുന്ന. ശെഷം കൊമ്പിഞ്ഞിഇന്റെ പാളിയങ്ങളിൽ ഈ
വഴിക്കെ പൊയതിൽ സിദ്ധെശ്വരത്ത കൊറയ ആളുകൾ പാർക്കുന്നടത്ത ജയിക്കാ
മെന്നവെച്ച എറിയ ആളുകളൊടുംകൂടി ടിപ്പു വന്ന യുദ്ധം തുടങ്ങി. ആയതിന്റെശെഷം
എറിയ അപായത്തൊടും അപമാനത്തൊടുംകൂട അവന്റെ പാളിയത്തെ പായിക്കയും
ചെയ്തു. ഈ അവസ്ഥകൾ കെട്ടിട്ട ഉണ്ടായിരിക്കുമെല്ലൊ. ശെഷം നിങ്ങൾ ചെയ്യുന്ന
പ്രയത്നങ്ങളും മനൊഭാവങ്ങളും രാജ്യത്തെ വർത്തമാനങ്ങൾക്കും കുടകുട നമുക്ക
എഴുതി അറിയിക്കയും വെണം. എന്നാൽ കൊല്ലം 974 മത മീനമാസം 1 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത മാർസ്സമാസം 12 നു വടകരനിന്ന എഴുതിയ കർണ്ണാടകക്കത്തിന്റെ
പെർപ്പ.

1128 J

1386 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ
ജെമിസ്സസ്ഥിവിൻ സായ്പു അവറകൾക്ക കടത്തനാട്ട പൊറള്ളാതിരി ഉദയവർമ്മരാജ [ 578 ] അവർകൾ സെലാം. എന്നാൽ ഇപ്പൊൾ നീലെശ്വരം രാജ്യത്ത താഴക്കാട്ട മന എന്നൊരു
സ്ഥാനക്കാറര നമുക്ക എഴുതി അയച്ചിരിക്കുന്ന. യിത്ത്ര നാളും സുലുത്താൻ അവറകള
കല്പന അനുസരിച്ച നിന്ന കൊടുക്കെണ്ടും ദ്രവ്യവും കൊടുത്ത പൊരികയും ചെയ്യുന്നു.
ഇപ്പൊൾ ബഹുമാനപ്പെട്ട കൊമ്പിഞ്ഞിയുടെ പാളയവും സരദാരന്മാരും പട്ടണത്തെക്ക
യുദ്ധത്തിന പുറപ്പെടുകകൊണ്ടും കൊമ്പിഞ്ഞിക്കൽപ്പനപൊലെ അനുസരിച്ച നിൽക്കാ
മെന്നും അവരെ അവകാശത്തിലുള്ള കാരിയം ഒക്കയും അവരെ കയ‌്യായിട്ട തന്നെ
കൊമ്പഞ്ഞീന്ന വെച്ച രെക്ഷിക്കും എന്നുള്ള ഒറപ്പ വെണമെന്നും നമുക്ക എഴുതി അയച്ചി
രിക്കുന്നു. അവറ നമുക്കു സ്നെഹവും വിശ്വാസവും ഉള്ളവരാകകൊണ്ട അവരെ കാരിയ
ത്തിന്നും അവരെ രാജ്യത്തെക്കും ഒരു ആലശീലകൾ കൂടാതെകണ്ടവെച്ച രെക്ഷിക്കും
പ്രകാരം സർക്കാരുടെ കല്പന ഉണ്ടായി യിതിനെ മരുപടി കൊടുത്തയക്കയും വെണം.
ഇക്കാരിയത്തിനെ കമിശനർ സായ്പവറകൾക്കും ജണരാൾ സായ്പവറകൾക്കും നാമും
കത്ത എഴുതി അയച്ചിട്ടും ഉണ്ട. എല്ലാ കാരിയത്തിനും സായ്പവറകളെ സ്നെഹം
നല്ലവണ്ണം ഉണ്ടായിരിക്കയും വെണം. കൊമ്പിഞ്ഞിയിൽ കൊടുക്കെണ്ടും ഒന്നാം
ഗഡുവിന്റെ വഹിക്ക വാട്ടസ്സൻ സായ്പവറകൾ യിവിടെ വന്നിനിന്നപ്പൊൾ ഉറുപ്പികക്ക
അവതിവെച്ച നാമ ഒരു കത്ത എഴുതി കൊടുത്തിരുന്നത സായ്പവറകളെ കച്ചെരിയിൽ
കൊടുക്കും എന്ന വാട്ടസ്സൻ സായ്പവറകൾ നമ്മൊട പറഞ്ഞിരിക്ക കൊണ്ട ആ കത്ത
കൊടുത്തയക്ക വെണമെന്ന നാം അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 974 മത മീനമാസം
5 നു എഴുതിയ കത്ത മീനം 8 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സുമാസം 19 നു കൊഴി
ലാണ്ടിയിൽ എത്തിയത. അന്ന തന്നെ പെർപ്പാക്കിയത.

1129 J

1387 മത വെഹുമാനപ്പെട്ട ഇങ്കിരെസ്സ കുമ്മഞ്ഞി എജമാനൻ സുപ്രദണ്ടൻ ജെമെതി
ഇഷ്ടിവിൻ സായ്പു അവറകൾ സന്നിദാനത്തിങ്കലെക്ക പാലക്കാട്ടുശെരി രാമസ്വാമി
അയ‌്യൻ എഴുതിയെ സങ്കടം. എന്നെ എട്ടുമാസമായിന്നു ഹെതുവായിട്ടു പാറാവിൽ
ആക്കി ഇരിക്കുന്നു എന്നും ശിലവിന കുമ്മിഞ്ഞി എന്നും തരുവാൻ കൃപയുണ്ടാ
കണമെന്നും ബലംകൊണ്ടു എടുത്തകൊണ്ടു പൊയിരിക്കുന്ന മൊതല വാങ്ങിത്ത
രണമെന്നും കുമ്മിഞ്ഞി എജന്മാന്മാരല്ലാതെ ഇനിക്ക വെറെ ഒരു ഒടെയവരില്ലന്നും
സായ്പവർകൾ സന്ന്യദാനത്തിൽ സങ്കടം എഴുതി തന്നിട്ടുമുണ്ടെല്ലൊ. ഇപ്പൊൾ ഇനിക്ക
വയറ്റിന്നു ചൊരപൊക്കും കൊരയും ദീനവും ആകകൊണ്ടും ശിലവിന ഇല്ലായ്ക
കൊണ്ടും ഞാൻ ബഹുമാനപ്പെട്ട കുമ്മിഞ്ഞിക്ക ഒരു ലൊകം65 ചയ്തിട്ടുമില്ലല്ലൊ. മഹാരാജ
ശ്രീ കമിസിന സായ്പുമാർ അവർകൾക്ക സായ്പവർകളെ പെർക്ക എഴുതി ഇനിക്കും
കൂടി പാർക്കുന്നവർക്കും ശെലവിന തരുവാനും എന്നെ കൊഴിക്കൊട്ട വരുത്തി വിസ്തരിച്ച
പാറാവിടുന്നതിനും സായ്പവർകളുടെ കൃപയുണ്ടാക വെണമെന്നു. അപെക്ഷിച്ചിരി
ക്കുന്നു. ശിലവിന തരാത പൊയാൽ വിഷം വാങ്ങി ഭക്ഷിച്ചു ജീവനെ കളകയല്ലാതെ
മറ്റൊരു വഴി കാണ്മാനുമില്ല. എന്നാൽ കൊല്ലം 974 മത മീനമാസം 6 നു എഴുതിയ സങ്കടം
മീനം 8 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സമാസം 19 നു കൊഴിലാണ്ടിയിൽ
എത്തിയത. അന്നുതന്നെ പെർപ്പാക്കിയത.

1130 J

1388 മത മലയാംപ്രവശ്യയിൽ അതത രാജാക്കൻമാരുടെ അവരഅവരുടെ
സ്താനങ്ങളിൽ നൃത്തി ധർമ്മാധർമ്മങ്ങള വഴിപൊലെ രക്ഷിച്ചു പൊരുന്നെ മഹാരാജ [ 579 ] രാജശ്രീ വടക്കെ അധികാരി ജെമിസ്സ സുപ്രഡണ്ടെൻ ഇഷ്ടിവിൻ സഹിവ അവറകളുടെ
സന്നിധാനങ്ങളിലെക്ക അമെഞ്ഞാട്ടനായരും കുത്താട്ടിൽ നായരും സിലാം. കൊടുത്ത
അയച്ച ബുദ്ധി പരമാനിക വായിച്ച അവസ്തയും അറിഞ്ഞു. മൊതല ഗഡുവിന്റെ
പണവും തീറുത്ത ഞാങ്ങള അവിടെ വരണമെന്നല്ലൊ എഴുതി വന്ന
പരമാനികെലാകുന്നു. ഞാങ്ങക്ക അസാരം ദീനം ആകകൊണ്ട നടപ്പാൻ പ്രാപ്തി
അല്ലായികകൊണ്ട അത്രെ ഇപ്പൊൾ വരുവാൻ താമസിച്ചത. ഇപ്പൊൾ തരുവാൻ വെച്ചിട്ട
ഉള്ള പണം താമസിയാതെ സന്നിധാനങ്ങളിലെക്ക എത്തിക്കുന്നതു ഉണ്ട. പണത്തിന്ന
താമസിച്ച പൊയത ഉപെക്ഷ ദൊഷങ്കൊ ണ്ടുള്ളതിനെ എന്ന ദിവ66 ചിത്തത്തിൽ
ബൊധിക്കയും അരുതെല്ലൊ. കാലഭെദം കൊണ്ട വെളച്ചെതം വരികകൊണ്ടത്രെ
താമസിച്ചതാകുന്നു. എന്നാൽ എല്ലാ കാർയ‌്യത്തിന്നു സന്നിധാനങ്ങളിലെ കൃപകടാക്ഷം
ഉണ്ടായി രക്ഷിച്ച കൊള്ളുകെയും വെണം. കൊല്ലം 974 മത മീനമാസം 8 നു എഴുതിയത
മീനം 9 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സമാസം 20 നു കൊഴിലാണ്ടിയിൽ വന്നത.
അന്നു തന്നെ പെർപ്പാക്കിയത.

1131 J

1389 മത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊമ്മിഞ്ഞിയുടെ കല്പനക്ക വടക്കെ മുഖം
തലശ്ശെരി തുക്കിടിയിൽ അധികാരി മഹാരാജെശ്രീ ഇഷ്ടിമിൻ സാഹെയ്പ അവറകൾക്ക
കുത്താളിനായിര സ്സിലാം. എഴുതി അയച്ച പരമാനിക വായിച്ച അവസ്ത മനസ്സിലാകയും ചെയ്തു. ഇപ്പൊൾ സുബ്ബയ്യൻ പക്കലും കുട്ടിയാപ്പര പക്കലും കൂടി മുതൽ ഗ്ഗെടുവകക്ക
പണം 700–ം രണ്ടാം ഗഡു വകയിൽ പണം 1551 വീശം 4 വക രണ്ടിൽ കൂടി പുതിയ പണം
2251 വീശം 4 കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം പണം വെഗെന കൊടുത്തയക്കുന്നുമുണ്ടു.
എന്റെ ദെണ്ണത്തിന അസാരം ഭെദം വന്നാൽ ഞാൻ സായ്പ അവറകളെ അരിയത്ത
വരികയും ചെയ‌്യാം. കൊല്ലം 974 മത മീനമാസം 9 നു എഴുതിയത മീനം 9 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത മാർസ്സ മാസം 20 നു കൊഴിലാണ്ടിയിൽ വന്നത. അന്നുതന്നെ പെർപ്പാക്കിയത.

1132 J

1390 മത മലയാംപ്രവെശ്ശയിൽ വടക്കെ അധികാരി ജീമിസ്സ സ്റ്റിവിൻ സായ്പു
അവർകൾ പയ‌്യനാട്ടകര താലൂക്കിൽ കാനകൊവി ചാപ്പമെനവനൊടി ചെയ‌്യുന്ന ശൊദ്യം.
974 മത കന്നിമാസം 28 നു മുതൽ പയ‌്യനാട്ട താലൂക്കിൽ നികിതി പണം പിരിക്കുന്നത
കൊംപിഞ്ഞി കൽപ്പന കീഴിൽ പിരിക്കണമെന്ന കൽപ്പിച്ചതിന്റെ ശെഷം മീനമാസം 4
നു വരെക്ക പാറവത്യക്കാര എല്ലാരും തന്റെ പക്കൽ ബൊധിപ്പിച്ച പണം 55304 കാശ 5.
ആയതിൽ ഇസ്ക്ക്രീൻ സായ്പ അവർകൾ പക്കൽ താൻ ബൊധിപ്പിച്ച പണം 52003 കാശ
27¾ കഴിച്ചാൽ തന്റെ ഹസ്താന്തരത്തിൽ 3300 പണവും 17¾ കാശും താൻ വെപ്പാൻ
എന്തൊരു സംങ്ങതി നമുക്ക അറിയിക്കയും വെണം. ചാപ്പമെനവൻ ഉത്തരിക്കുന്നത.
974 മത കന്നിമാസത്തിൽ തുടങ്ങി കുമ്പഞ്ഞികല്പന ആയി മീനമാസം 4 നു വരക്കുകൂടി
പാറപൊഴുത്തിക്കാരൻമാര നികിതിക്കും പത്തിന ഒന്നും കൂടി അടച്ച പണം 55304 വീശം
2 ൽ രാജശ്രീ ഇസ്ക്ക്രെൻ സായ്പ അവർകൾ കയിക്ക അടെച്ച പണം 52003 വീശം 11
കഴിച്ച 3300 വീശം 7 ന കട്ടെമനചിലവും പത്തിനൊന്നിന്റെ വകയിൽ ചെർന്നിറമുള്ളത
കഴിച്ചാൽ പിന്നെ നിൽക്കുന്നത ശീട്ടുകൾ ആയിരുന്നു. ഇനി അതിൽ ഒര ശീട്ടും ശെഷം
പണവും കയ്യിൽ ഉണ്ട. കട്ടെമനച്ചെലവ എന്നാൽ എന്തൊരു ചെലവായത. എതൊരു
പണി എടുപ്പിക്കുവാൻ എതഎല്ലാം ആളുകളക്ക എന്തെല്ലാം കൊടുത്തിരിക്കുന്നത [ 580 ] പരമാർത്ഥം എഴുതി അറിയിക്കെയും വെണം. കട്ടെമനെ ചിലവ കൊൽക്കാര മെനവൻ
പാറവത്തിനൊട്ടക്കാരൻ കച്ചെരിവിളക്കിന വെളിച്ചണ്ണ ആളുകൾക്ക പണി പണത്തിന്ന
തറ പാറവത്ത്യക്കാരന്മാരൊടത്ത അയക്കയും പണം വരുത്തുകയും അത എഴുതുകയും
നാട്ടിലെക്ക എഴുതുകയും ആകുന്നത. ഇത മുൻമ്പെ നടന്ന പൊരുന്നത ആകുന്നു.
കൊല്ക്കാർക്ക പണം 10, മെനവന പണം 60, പാറവത്തിക്ക പണം 100, എണ്ണക്ക പണം
8. ഇപ്രകാരം ഒക്കയും കൊടുത്ത പൊന്നിരിക്കുന്നു. ഇതിന പെരവിവരം— എരെച്ച
നായര പണം 100, ചാപ്പ മെനവൻ 60, സറാപ്പ 52¾ ഇപ്രകാരം ആകുന്നു കൊടുത്ത
പൊന്നത. എതു മാസം മുതൽ എതാളക്ക എത്ര പണം കൊടുത്തുവെന്ന നെരായിട്ടുള്ള
വിവരം എഴുതിക്കൊടുക്കയും വെണം.

ധനുമാസം മുതൽ എരെച്ച നായര മകരം മുതൽ സറാപ്പ മെനവൻ വൃശ്ചികം മുതൽ—
പാറവത്തി പണം 300
മെനവൻ പണം 240
കൊല്ക്കാർ പണം 720
സറാപ്പ പണം 52¾
വിളക്കിന പണം 32
ആക പണം 1344¾

ഈ എഴുതിയ പാറവത്യക്കാരൻ മെനവനും കൊൽക്കാരും വെക്കണമെന്ന ഇസ്ക്ക്രീൻ
സായ്പ അവർകൾ തന്നൊടുകൽപ്പിച്ചുവൊ. പത്തിന ഒന്നുകൊണ്ടുള്ള ചിലവ സായ്പ
അവർകളൊട ചൊതിച്ചാറെ മർ‌യ‌്യാദ പൊലെ ആക്കിക്കൊന്ന കല്പനയും ചെയ്തു. ഈ
പാറവത്തിയെ വെപ്പാനും ഈ എഴുതിയ ആളെയും ആയി കല്പിച്ചില പതിനാറ കൊൽ
ക്കാര ഒരു മെനവനും ഒരു പാറവത്തിയും കട്ടെമനെ മുൻമ്പെ തസ്ഥിക പത്തിലൊന്ന
വക പണംകൊണ്ട മാസപ്പടി കൊടുത്ത പണം വെക്കുമാറ ആകുന്നു എന്നു ഞാൻ
കെൾപ്പിച്ചു. അനെരം കല്പിച്ചു പത്തിനൊന്ന വക ചിലവ വരി അത ഇങ്ങു ചൊതി
ക്കുന്നല്ല. നികിതിപ്പണം കുറയാതെ വരണം എന്നും കല്പിച്ചു. ഇങ്ങനെ എത്രെ
നടന്നത. കട്ടെമനെ ഇച്ചിലവ ഉണ്ടൊ എന്ന എല്ലാവർക്കും നിശ്ചയവും ഉണ്ട. ഈ
പാർവത്യക്കാരനും മെനവനും പതിനാറകൊൽക്കാരയും ഇസ്ക്രീൻ സായ്പ അവർ
കളക്ക കാണിച്ചിട്ട ഉണ്ടൊ. എല്ലാവരെയും ഞാൻ കാണിച്ചിട്ടില്ല. ആളുണ്ട എന്ന ഞാൻ
കെൾപ്പിച്ചിരിക്കുന്നു. ഇക്കൊൽക്കാരൻമ്മാര തന്നെ പണം ചിലപ്പം അടെക്കുന്നതും
നടക്കുന്നതും. ഈ പാറവത്തിക്കാരനും മെനവനും കൊൽക്കാരും എത കച്ചെരിയിൽ
കട്ടെമന നിശ്ചയിച്ചി പണി എടുത്തത. കൊവിൽ കണ്ടി കച്ചെരി തന്നെ നിശ്ചയിച്ചത.
മറ്റു ഒരുത്തീലും നിശ്ചയിച്ചിട്ടില്ല. ഒരുത്തിൽ ആയി നില്ക്കുമാറു ഇല്ല. നീതി പണ
ത്തിന്റെ അവസ്ഥകൊണ്ട കൊവിൽകണ്ടിക്കച്ചെരിയിൽ ഇസ്ക്രീൻസായ്പു അവർകൾ
ഉണ്ടായിരുന്നുവെല്ലൊ. എനിയും അദാലത്ത ദൊറൊക കച്ചെരിയിൽ ഇരിക്കുന്ന പലെ
ആളുകൾ ഉണ്ടായിരുന്നുവെല്ലൊ. അവര എല്ലാവരും ഈ പറയുന്ന പാറവത്യക്കാരനയും
മെനവനയും കൊൽക്കാരയും പണി എടുക്കുന്നത കണ്ടറിഞ്ഞിരിക്കുന്നൊ. സായ്പു
അവർകളെ ഞാൻ കെൾപ്പിച്ചിരിക്കുന്നു. ദൊറൊക കച്ചെരിക്കാരെ ഞാൻ അറിയിച്ചില്ല.
അവര അറിവാൻ സംഗതി ഉണ്ട. ഈ എഴുതിയ ആളുകളക്ക മാസപ്പടി കൊടുത്തിരിക്കുന്ന
എന്നു പറയുന്നത ഇസ്ക്ക്രീൻ സായ്പു മുൻമ്പാക തന്നെയൊ കൊടുത്തത. സായ്പ
അവർകൾ മുൻമ്പാക അല്ല കൊടുത്തത. അത ഈ ആൾകൾക്ക അല്പാല്പം ആയി
മെടിക്കു ആകുന്നത. ചാപ്പൻ എന്ന ഒരാള മെനവൻ എന്നും എഴുതിയതിന അവന എത്ര
പണം താൻ മാസപ്പടി കൊടുത്തിരിക്കുന്നു. പരമാർത്ഥം അല്ലാതെ പറകയും അരുതു.
നിങ്ങളിൽ 60 പണം കണ്ട ചാപ്പെന്റെ കയ‌്യിൽ ആയിട്ടും ഗൊവിന്ദന്റെ കയ‌്യിൽ
ആയിട്ടും കൊടുക്കും. അതിന്റെ കണക്കെ അവരെ പക്കൽ ആകുന്നത. ഗൊവിന്ദൻ
എന്നാൽ ആരി. ഒര നായര ആന. അവന്റെ പെര ഗൊവിന്ദൻ. കൊൽക്കാര എന്ന
പറയുന്നത താൻ ഇവിട കാണിച്ചത പതിമ്മുന്ന ആള അത്രെ ആകുന്ന. തന്റെ [ 581 ] മുൻമ്പാക അവരക്ക പൂക്കിയത 444 പണം അത്രെ. അവര പറക ആയത താൻ കെട്ടിട്ട
ഉണ്ടെല്ലൊ. ഞാൻ പതിനാറ ആൾക്ക പത്ത പത്ത പണം ശരി ആയി കൊടുത്തിരിക്കുന്നു.
അവർക്കചിലപ്പം ചിലവും കൂടി ഞാൻ കൊടുത്തിരിക്കുന്നു. ഇനി ഒക്കയും കുമ്പഞ്ഞീന്ന
കല്പിക്കുംവണ്ണം കെട്ട ഞാൻ നടക്കാം. ആയിരത്ത മുന്നുറ്റ നാല്പത്ത നാലര പണത്തിന
ഹെതുകൾ എഴുതി കൊടുക്കുന്നത വിസ്തരിക്കാം. ആയത കഴിച്ചാലും ആയിരത്ത
തൊള്ളായിരത്ത അയിമ്പത്തഞ്ചി പണവും കാശ മുപ്പത്തെഴര താൻ മൊഷ്ഠിപ്പാൻ
എന്തൊരു സങ്ങതി. ആയിരത്ത തൊള്ളായിരത്ത 55–ം കാശ 37¾–ം നിന്നത ഒത്ത
നില്ക്കുന്ന പണം ആയിട്ടും ശീട്ടുകൾ ആയിട്ടും ആകുന്നത. അതിൽ ഇനി ഒര ശീട്ട ഉണ്ട.
മറ്റ ഒക്കെയും പണവും ആകുന്നത. ശീട്ട എന്ന പറയുന്നത ആരെ ശീട്ട. എത്ത്ര
പണത്തിന ആകുന്ന. കുഞ്ഞിത്തറി മാപ്പളയുടെ ശീട്ട. ഇനി അഞ്ഞുറ പണത്തിന്റെത
ഉണ്ട. മറ്റ ഇനി ശീട്ടില്ല. ആഞ്ഞുറ പണം കഴിച്ചാൽ ആയിരത്ത നാനൂറ്റ അയിമ്പത്തഞ്ചി
പണം കാശ മുപ്പത്തെഴര താൻ മൊഷ്ഠിപ്പാൻ എന്തൊരു സങ്ങതി. നികിതി പണം
പെർത്ത വരുമ്പൊൾ ചിലര ഒത്തത ആയിട്ടും മറ്റും പലശീട്ട വക ആയിട്ടും നിന്നത ഇപ്പം
കിട്ടി വരുന്നെ ഉള്ളു. രണ്ട മുന്ന ദിവസമായി ആയിരം പണവുംകൊണ്ട വരുന്നു ഞാൻ.
974 മത മീനമാസം 10 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സമാസം 21 നു കൊഴിലാണ്ടി
നിന്ന എഴുതിയത. അന്ന തന്നെ പെർപ്പാക്കിയത.

1133 J

1391 മത രാജമാന്ന്യരാജശ്രി ഇസ്തിവിൻ സായ്പു അവർകൾക്ക കുമ്പളെ രാമൻന്തറസു
രാജാവ സലാം. ഈ എടയിൽ എഴുതി വന്ന കത്തിൽ കല്പന ആയ പ്രകാരം ആറു
പെട്ടി മരുന്നും അറുന്നുറ തീക്കല്ലും വിയാഴായിച്ച രാവിലെ വടക്കൊട്ട പൊറപ്പെട്ട പൊകു
വാൻ നിശ്ചയിച്ചിരിക്കുന്ന. മരുന്ന കൽപ്പിച്ചത കൊറഞ്ഞതുകൊണ്ട കാര്യത്തിന
തികയില്ല. അതുകൊണ്ട എനിയും ആവിശ്യത്തിന വെണ്ടുന്ന മരുന്നും തൊക്കിനുംകൂടി
കൽപ്പന ഉണ്ടായി വരികയും വെണം. വിട്ടിലത്തെ വെങ്കപ്പന്റെ അവസ്തകൊണ്ട
എഴുതി വന്നിട്ടുണ്ടായിരുന്നുവെല്ലൊ. അദെഹത്തിന സ്ഥലവും വീടും വിട്ടിലത്ത
നാട്ടിൽ അത്ത്രെ ആകുന്നു. ഹെഗ്ഗിട ഒന്നിച്ച കാര്യങ്ങൾ ഒക്കെയും അന്നഷിച്ചിരി
ക്കുമ്പൊൾ മുൻമ്പെ സല്ലാവായതിന്റെശെഷം തലച്ചെരിക്ക വന്നിരിക്കുമ്പൊൾ അവന
ചെലവിന കൊടുക്കാതെ അവനിരിക്കുന്ന വസ്തുമുതൽ ഒക്കയും വാങ്ങിക്കൊണ്ട
പാറാവിൽ തടുത്തതുകൊണ്ട അവിട നിന്ന ഒളിച്ച ഉടനെ നമ്മുടെ അരിയത്ത വന്നാരെ
നാം വങ്കാളത്തെക്ക പൊകുംവരെക്ക നമ്മുടെ ഒന്നിച്ച ഇരിക്കുന്നതുകൊണ്ട അവിട
വെച്ചി പൊകയും ചെയ്തു. ഇപ്പൊൾ അവൻ എവിട ഇരിക്കുന്ന എന്ന അവസ്ത
വിസ്തരിക്കെണമെന്ന തങ്കൾ കല്പിച്ചതിന്റെശെഷം അവന്റെ അരിയത്ത ആള
ആയച്ചാരെ ചൊഴലി സമീപത്ത ഇരിക്കുന്ന അവന്റെ കുഞ്ഞനും കുട്ടികളയും ശാതിരി
ബിയാരി പാറാവിൽ വെച്ചി ആറുമാസമായി ഈ എടത്തിൽ ഇവന്റെ ജെഷ്ഠനയും
അനുജനയും തൂക്കിക്കളെകയും ചെയ്തുവെന്നും ശെഷം ഉള്ളവര തടവിൽ പാർപ്പിച്ചിരി
ക്കുന്നു എന്നും വർത്തമാനം കെൾക്ക ആയത. ഈ അവന്റെ വർത്തമാനം ഒക്കെയും
തങ്കളക്ക അറിയിച്ചിരിക്കുന്ന. അവന്റെ അവസ്ത ഇപ്പൊലെ ഇരിക്കുന്ന എന്നുള്ള
വിവരങ്ങൾ തങ്കളുടെ അന്തകരണത്തിൽ ആയിട്ട ഇവിടനിന്ന വെണ്ടുന്നതിനും തങ്കളുടെ
ക്ഷമ സന്തൊഷത്തിനുംകൂടി എല്ലായിപ്പൊളും പ്രീതി ഉണ്ടായിട്ട എഴുതി വരികയും
വെണം. എന്നാൽ 974 മത മീനമാസം 8 നു എഴുതിയ കർണ്ണാടക കത്തിന്റെ പെർപ്പ.
മീനം 13 നു കൊഴിലാണ്ടിയിൽ വന്നത. മീനം 17 നു ഇങ്കിരിയസ്സ കൊല്ലം 1799 മത
മാർസ്സമാസം 28 നു കൊഴിലാണ്ടിൽനിന്ന പെർപ്പാക്കിയത. [ 582 ] 1134 J

1392 മത മഹാരാജശ്രി വടക്കെ അധികാരി ജീമിസ്സ ഇസ്തിവിൻ സായ്പു അവർകളുടെ
സന്നിധാനത്തിങ്കലക്ക കൊട്ടെയകത്ത കച്ചെരിയിൽ ഇരിക്കുന്ന കാനഗൊവി
ബാബുരായൻ എഴുതിയ ആർജി. എന്നാൽ മെലൂരിന്ന സായ്പു അവർകൾ സന്നിധാന
ത്തിങ്കൽനിന്ന ഞാനും കൈയ്തെരി അമ്പുവും കൂടി അയപ്പിച്ച കൊട്ടെയകത്ത വന്ന
കതിരൂർക്ക ചെന്ന മൂത്തരാജ അവർകളായിട്ട കണ്ട സായ്പു അവർകൾ കല്പിച്ച
പ്രകാരങ്ങൾ ഒക്കയും രാജാ അവർകളെ അറിയിച്ചതിന്റെ ശെഷം മീനമാസം 5 നു
വരക്ക ഒന്നൊന്നായിട്ട കല്പിച്ചതും ഇല്ല, 6 നു കാലത്തെ ഞാനും അമ്പുവും കതിരൂർക്ക
ചെന്നാറെ മുളക തുക്കാൻ കല്പന കൊടുക്കയും ചെയ്തു. കൊട്ടെയകത്ത അങ്ങാടിയിൽ
മുളക തുക്കുന്ന ദിക്കിൽ ഗുമാസ്തമാരെ നിൽപ്പിച്ച 9 നു രാവിലെ മുളക തുക്കാൻ
തക്കവണ്ണം ഞാനും അമ്പുവും കൂടി വെങ്ങാട്ടെക്ക പൊകയും ചെയ്തു. വസൂലായ മുളക
ചൊവ്വക്കാരെൻ മക്കീന്റെ പക്കളെ പക്കൽ തുക്കികൊടുത്ത വർത്തമാനത്തിനെ എഴുതി
അയക്കയും ചെയ‌്യാം. 73 മതിലെ നിലവും 74 മതിലെ ചാർത്തും പടിക്ക പാതി മുളക
എടുത്തിട്ട വെണം 74 മതിലെ നികിതി എടുപ്പാൻ എന്ന രാജാ അവർകൾ തെകച്ച പറെ
കയും ചെയ്തു. മഹാരാജശ്രീ ജെനരാൾ സായ്പു അവർകളുടെ കല്പനക്ക പാളിയത്തി
ലെക്കു മുട എത്തിക്കെണ്ടുന്നതിനെ സ്വാമിനാഥപട്ടര കാര്യക്കാരര കൈക്കാർക്ക വെണ്ടി
കതിരൂർക്ക വന്ന രാജാ അവർകളെ കണ്ട ഈ വർത്തമാനങ്ങൾ ഒക്കയും അറിയിച്ചാരെ
കൈക്കാരെ അയക്കാൻ തക്കവണ്ണം കൈതെരി അമ്പു ഒട കല്പിച്ചു. എല്ലാ
പ്രവൃത്തിലെക്കും തരക എഴുതി അയക്കയും ചെയ്തു. 1000 മുട ഇരിക്കുറിൽനിന്ന പെരട്ട
പൊഴക്ക എത്തിപ്പാൻ തക്കവണ്ണം മുടക്ക ഒരു ഉറുപ്പ്യകണ്ട കൂലി കൊടുപ്പാൻ തക്കവണ്ണം
1000 ഉറുപ്പ്യ കൈയ്തെരി അമ്പൂന്റെ പക്കൽ കൊടുത്ത രാജാ അവർകളൊടു അനുവാതം
വാങ്ങിക്കൊണ്ട കാരിയക്കാരര ഇരിക്കുര പൊകയും ചെയ്തു. ചൊരത്തുംമീത്തൽനിന്ന
പഴശ്ശിരാജാ അവർകൾ ഇവിടെയുള്ള മുഖ്യസ്തന്മാർക്കും തറവാട്ടകാർക്കും അവരവരുടെ
പറ്റിൽ ഉള്ള ആളുകളെയും കൂടികൊണ്ട ചെരത്തുംമീത്തലക്ക വരെണമെന്ന തരക
എഴുതി അയച്ചിരിക്കുന്നു. ആയവസ്ഥക്ക കൈയ്തെരി അമ്പു തനിക്ക ഒറപ്പായിട്ട
ഉള്ളവരെ വരുത്തി ഇപ്പൊൾ അങ്ങൊട്ട പൊകെണ്ടുന്ന സമയം അല്ലാ എന്ന പറഞ്ഞ
എല്ലാവരെയും നിർത്തി ഇരിക്കുന്ന. അതുകൂടാതെ കണ്ടപൊയെന്നുവെച്ചാൽ
കുമ്പഞ്ഞിയിൽ നിന്നു കല്പിച്ചു വരുന്ന ദൊഷം അനുഭവിക്കെണ്ടി വരുമെന്ന പറഞ്ഞ
അവരെ നില്പിച്ചിരിക്കുന്നു. ഈ വർത്തമാനങ്ങൾ ഒക്കയും സന്നിധാനത്തിങ്കലെക്ക
അറിവാൻ തക്കവണ്ണം യെഴുതി അയച്ചിട്ടുമുണ്ട. കുടികളിൽ നിന്ന മൊളക
വരുത്തെണ്ടതിന്ന നാലു മുദ്ര ശിപ്പായിന കല്പിച്ച അയക്കു മാറാക്കുകയും വെണം.
എന്നാൽ കൊല്ലം 974 മത മീനമാസം 9 നു എഴുതിയ അരജി.മീനം 13നു കൊഴിലാണ്ടിയിൽ
എത്തിയത. മീനം 17 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സമാസം 28 നു
കൊഴിലാണ്ടിയിൽ നിന്ന എഴുതിയത. പെർപ്പാക്കിയത.

1135 J

1393 മത ജന്മദ്വീപിങ്കൽ ഇങ്കളെസ്സ നാമത്തിനും കാര്യാദികൾക്കും
പ്രധാനമായിരിക്കുന്ന എത്രയും ബഹുമാനപ്പെട്ട ലൊർട മൊർന്നിഞ്ഞൊർ ഭാത്യ
സായിവവർകൾ നഭാവ ടിപ്പുസുൽത്താൻ അവർകൾക്ക ധനുമാസം 27 നു എഴുതിയ
കത്ത. തങ്ങൾക്ക വൃശ്ചികമാസം 29 നു എഴുതി അയച്ച കത്ത പ്രകാരം ധനുമാസം 13
നു വങ്കാളത്തിൽനിന്ന പൊറപ്പെട്ട കപ്പലിൽ കയറി 18 നു മദിരാശീലെക്ക എത്തുകയും
ചെയ്തു. നാം അവിടനിന്ന പൊറപ്പെടുന്നതിന മുൻമ്പെതന്നെ തങ്ങൾ വൃശ്ചികമാസം 8 [ 583 ] നു എഴുതി അയച്ച കത്ത നമുക്ക എത്തുകയും ചെയ്തു. നമ്മുടെ രാജ്യങ്ങളിലും
യുദ്ധത്തിനു വെണ്ടുന്ന വസ്തുക്കൾ ഒക്കയും തെയ‌്യാറാക്കി വെക്കുന്നതു സങ്ങതികൾ
തുലാമാസം 8 നു നാം എഴുതി അയച്ചകത്ത വായിച്ച ഗ്രഹിപ്പിച്ചിരിക്കുമെല്ലൊ. മദിരാശിക്ക
വന്നപ്പൊൾ ധനുമാസം 7 നു തങ്ങൾ എഴുതി അയച്ച കത്ത നമുക്ക എത്തി. വായിച്ച
വർത്തമാനങ്ങൾ ഗ്രഹിക്കയും ചെയ്തു. ആയതിൽ ഇങ്കിരിയസ്സ സംസ്ഥാനവും
ബഹുമാനപ്പെട്ട കുമ്പഞ്ഞിയും ഒരു കാര്യം നിശ്ചയിച്ചാൽ ആയത അപ്രകാരം തന്നെ
ചെയ‌്യുമെന്നും എല്ലാ പ്രജകൾക്കും ഗുണം വരെണമെന്ന ഭാവമുണ്ട എന്നും
എഴുതിയതകൊണ്ട നമുക്ക ഇപ്പൊൾ പ്രസാദം തന്നെ ആകുന്നു. തങ്ങൾ സംസ്ഥാനപതി
ആയി ബുദ്ധിയുള്ള ദെഹം ആകകൊണ്ട അപ്രകാരംതന്നെ മനസ്സിൽ ഇല്ലാതെകണ്ട
എഴുതുക ഇല്ല എന്നു നാം ഭാവിച്ചിരിക്കുന്ന. ഇപ്രകാരം തങ്ങൾ തന്നെ
തമ്മതിച്ചിരിക്കകൊണ്ട ബഹുമാനപ്പെട്ട കുമ്പഞ്ഞിയൊട അന്യായമായിട്ട ഒരു കാര്യം
ചെയ്വാൻ സങ്ങതി ഇല്ലല്ലൊ. തങ്ങളും പരന്തിരസ്സന്മാരു മായിട്ടുള്ള വിശ്വാസം
ഹെതുവായിട്ട നമുക്കുള്ള സങ്കടങ്ങൾ എഴുതി അയച്ചതിന്റെ ശെഷം തങ്ങൾ ഇങ്ങൊട്ട
എഴുതിയതിൽ തങ്ങളെ ദിക്കിൽ ഉള്ള കച്ചൊടക്കാരിൽ ചിലര രണ്ടു കൊമ്പുള്ള ഒരു
കപ്പലിൽ അരി കയറ്റി വിപ്പാനായിട്ട പൊയതിന്റെശെഷം ആ ദ്വീപിങ്കൽനിന്ന
നാല്പതാള കൂലി കൊടുത്ത. ആ കപ്പലിൽ കയറി വരികയും ചെയ്തു. ആയതിൽ
പലവഹ പണികൾ അറിഞ്ഞ ആളുകൾ പത്ത പന്ത്രണ്ട ഉണ്ടായിരുന്നു. ശെഷം അവരുടെ
പണിക്കാരും ആകുന്നു. ആയതിൽ പണികൾ ചെയ്ത പാർക്കാമെന്നു പറെഞ്ഞ
ആളുകൾക്ക പണി കൊടുക്കയും ചെയ്തു. ശെഷം ആളുകൾ നമ്മുടെ സർക്കാരിൽനിന്നു
പൊകയും ചെയ്തു. ആ കപ്പൽ പരന്തിരെസ്സ ദ്വീപിങ്കൽനിന്ന ഇവിടെ വന്നതു
ഹെതുവായിട്ട രണ്ടു സർക്കാരിലെക്കും മനൊദുഖം വരുത്തെണ്ടതിന്ന പരന്തിരെസ്സമാര
നെര കെട്ടവര ആകകൊണ്ട ഇത ഒരു സമയം എന്ന ഭാവിച്ച ബൊധിപ്പിച്ചിട്ട
ഉണ്ടായിരിക്കുമെന്നല്ലൊ എഴുതി അയച്ചതിൽ ആകുന്നു. ഈ അവസ്ഥ ഇതിന മുൻമ്പെ
നാം അറിഞ്ഞിട്ടും ഇല്ല. ബഹുമാനപ്പെട്ട കുമ്പഞ്ഞിക്കും സംബന്ധക്കാരർക്കും ദൊഷം
വരുത്തുവാൻ തങ്ങളും പരിന്തിരെസ്സന്മാരുമായിട്ട നിശ്ചയിച്ചപ്രകാരത്തിൽ നാം
അന്യായമായിട്ട തങ്ങൾക്ക എഴുതി അയച്ചത പരമാർത്ഥം അല്ല എന്ന വരികിൽ ഇപ്രകാരം
യുദ്ധത്തിന്റെ കൊപ്പുകൾ തയ‌്യാറാക്കുക ഇല്ല ആയിരുന്നു. തങ്ങളും സീയനാട്ടിൽ
ചില വലിയ സ്ഥാനക്കാരരുമായിട്ട പലവഴി വിചാരിച്ച ബഹുമാനപ്പെട്ട കുമ്പഞ്ഞിക്കും
സംബന്ധക്കാരർക്കും ശത്രുവായിട്ട ദൊഷം വരുത്തുവാൻ ഭാവിച്ചിരിക്കുന്ന എന്ന ഇതിന
മുമ്പെ നാം കെട്ടിരിക്കുന്നു. തങ്ങൾക്കുള്ള ബുദ്ധിയും ബഹുമാനവും സുഖസന്തൊഷവും
വിചാരിച്ച തങ്ങൾ അപ്രകാരം ചെയ്ക ഇല്ല എന്ന നാം ഭാവിച്ചിരിക്ക കൊണ്ടും
അന്യൊന്യം വിശ്വാസമിയിരിക്കെണ്ടതിനും എല്ലൊ വയാനാട ദിക്ക തങ്ങൾക്ക
അവകാശം ഉള്ളത എന്ന നാം ഭാവിച്ച സമ്മതിച്ചിരിക്കുന്ന. അതിന്റെശെഷം ഉടെനെ
തന്നെ ഞങ്ങൾ കല്പിച്ച ആ ദ്വീപിങ്കൽ പരസ്യമാക്കിയ കത്തിന്റെ നിശ്ചയമായിട്ടുള്ള
ഒരു പെർപ്പ ഇതിന്റെ കൂട അങ്ങൊട്ട അയച്ചിട്ടും ഉണ്ട. ഇത അല്ലാതെ തങ്ങളെ
വക്കീൽമാര ആ ദ്വീപിങ്കൽ ഇരിക്കുമ്പൊൾ തങ്ങളെ കല്പനപ്രകാരം അവിട നടന്ന കാര്യ
ങ്ങളും അതിൽ പിന്നെ അവര തങ്ങളെ അടുക്ക എത്തിയതിന്റെശെഷം ഉണ്ടായ
വർത്തമാനങ്ങളും ഒക്കയും നല്ലവണ്ണം വിവരമായിട്ട നാം അറിഞ്ഞിരിക്കുന്ന. ആയതിന്റെ
വിവരങ്ങൾ — 73 മത മകരമാസത്തിൽ തങ്ങളെ കല്പനപ്രകാരം രണ്ടു വക്കീൽമാര ഒര
കപ്പലിൽ കയരി ആയതിൽ തങ്ങളെ കൊടിയും ഇട്ട ആ ദ്വീപിങ്കലെക്ക പൊയപ്പൊൾ
പരന്തിരെസ്സന്മാരുടെ സ്ഥാനവെടിയും വെച്ച അവരെ വഴിപൊലെ ബഹുമാനിക്കയും
ചെയ്തു. ആ വക്കീൽമാര അവിട എത്തിയതിന്റെശെഷം രണ്ടു ദിവസം കഴിഞ്ഞാരെ
തങ്ങളെ കല്പനപ്രകാരം ഉള്ള കത്ത ആ ദ്വീപിങ്കൽ ഉള്ള സ്ഥാനങ്ങളിൽ ഒക്കയും
പരസ്യമാക്കു കയും ചെയ്തു. അവര അവിട എത്തുന്നതിനു മുമ്പെ തങ്ങൾ ബഹുമാനപ്പെട്ട
കുമ്പഞ്ഞിയൊട ഒരു ദൊഷം വിചാരിക്കുമെന്ന ആ ദ്വീപിങ്കൽ ഉള്ളവര ഭാവിച്ചിട്ടും ഇല്ല. [ 584 ] ആവക്കീൽമാര ആ ദ്വിപിങ്കൽനിന്ന പൊറപ്പെടുവൊളവും അവർക്ക വെണ്ടുന്ന ചിലവുകൾ
ഒക്കയും പരന്തിരെസ്സന്മാരുടെ സ്ഥാനം കൊടുക്കയും ചെയ്തിരിക്കുന്നു. അതിന്റെശെഷം
തങ്ങളെ വക്കീൽമാര അവിടെ പരസ്യമാക്കിയ കല്പനപ്രകാരംതന്നെ തങ്ങളെ പെർക്ക
പരന്തിരെസ്സന്മാരൊട നിശ്ചയിക്കയും ചെയ്തു. തങ്ങളെ പെർക്ക എത്ര ആളുകൾ എങ്കിലും
ബഹുമാനപ്പെട്ട കുമ്പഞ്ഞിയൊടും അവർകളെ സംബന്ധക്കാരൊടും യുദ്ധം ചെയ്വാൻ
വരാമെന്നും വന്നാൽ ഇന്നെപ്രകാരമെന്നും തങ്ങളെ വക്കീൽമാര പരന്തിരസ്സന്മാരുമായിട്ട
നിശ്ചയിക്കയും ചെയ്തു. അപ്പൊൾ തങ്ങൾ തന്നെ ബഹുമാനപ്പെട്ട കൊമ്പിഞ്ഞിയൊട
യുദ്ധം തുടങ്ങുമെന്ന ആകുന്ന പരന്തിരസ്സന്മാര ഭാവിച്ചത. തങ്ങളെ വക്കീൽമാരുമായിട്ട
നിശ്ചയിച്ചപ്രകാരം തന്നെ ചിലെ പരന്തിരെസ്സൻമ്മാരും മറ്റും തങ്ങളെ പണി എടുക്കയും
ചെയ്തു. ആയതിൽ ബഹുമാനപ്പെട്ട കുമ്പഞ്ഞിയൊട യുദ്ധത്തിന സഹായം ചെയ്വാൻ
തക്കവണ്ണം തങ്ങളെ പെർക്ക നിൽപ്പിച്ചതിൽ പ്രത്യെകമായിട്ട ഒരു ആള മുക്കു ദ്വിപുക്ക
ആകുന്നു. അതിന്റെ ശെഷം 73 മത കുംഭമാസം 27 നു തങ്ങളെ വക്കീൽമാരും ശെഷമുള്ള
ആളുകളും ആ ദ്വീപിങ്കൽ നിന്ന പുറപ്പെട്ട പ്രാംസ്സിസ്കപ്രസൂസ്സ എന്ന കപ്പലിൽ കയറി
മെട മാസം 16 നു മങ്ങലപുരത്ത എറങ്ങുകയും ചെയ്തു. അതിന്റെശെഷം ആ
വക്കീൽമാരും മെൽപറഞ്ഞ പരന്തിരെസ്സമാരുംകൂടി തങ്ങളെ അടുക്ക വന്നപ്പൊൾ
അവരെ വളര ബഹുമാനത്തൊടുംകൂട തങ്ങൾ കയ‌്യെല്ക്കുകയും ചെയ്തു. അവര
ഇപ്പൊൾ തങ്ങളെ പാളിയത്തിൽ ആകുന്ന. ഇ മെൽ പറഞ്ഞപ്രകാരം ഒക്കയും
നിശ്ചയമായി വരികകൊണ്ട മെൽപ്പട്ടുള്ള അനുഭവങ്ങൾ ഇന്നെപ്രകാരമെന്ന നാം
അറിഞ്ഞിരിക്കുന്ന. തങ്ങളെ വക്കീൽമാര ബഹുമാനപ്പട്ട കുമ്പഞ്ഞിയൊടും
സംബന്ധക്കാരൊടും യുദ്ധം ചെയ്വാൻതക്കവണ്ണം പരന്തിരെസ്സൻമാരുമായിട്ട
അങ്ങൊട്ടും ഇങ്ങൊട്ടും നിശ്ചയിച്ചിട്ടും ഉണ്ട. ബഹുമാനപ്പെട്ട കുമ്പഞ്ഞിയൊടും
സംബന്ധക്കാരൊടും യുദ്ധത്തിനായിട്ട തങ്ങൾക്ക പരന്തിരെസ്സന്മാരുടെ സഹായം
വെണമെന്ന തങ്ങളെ വക്കീൽമാര അപെക്ഷിച്ചിരുന്നു. ആ സഹായം വരുവാൻ ആകുന്ന
യുദ്ധം ചെയ്വാൻ താമസിച്ചത. തങ്ങൾ ഒര ഹെതു കൂടാതെകണ്ട ബഹുമാനപ്പെട്ട
കുമ്പഞ്ഞീയൊടും സംബന്ധക്കാരൊടും യുദ്ധംചെയ്വാൻ തക്കവണ്ണം വെണ്ടുന്ന
വസ്തതുക്കൾ ഒക്കയും തെയ‌്യാറാക്കിവെച്ച പരന്തിരസ്സന്മാരുടെ വെണ്ടുംവണ്ണം ഉള്ള
സഹായം വന്നു എങ്കിൽ ബഹുമാനപ്പെട്ട കുമ്പഞ്ഞിയിന്റെ രാജ്യത്തിങ്കലെക്ക ഇതിനു
മുൻമ്പെ തങ്ങൾ യുദ്ധത്തിന വരുവായിരുന്നു. ഇപ്രകാരം ഉള്ള അവസ്ഥകൾഒക്കയും
നിശ്ചയമായതകൊണ്ട ബഹുമാനപ്പെട്ട കുമ്പഞ്ഞിയും സംബന്ധക്കാരും തങ്ങൾക്ക
വിശ്വാസമായിട്ട മുൻമ്പെ നിശ്ചയിച്ചത ഒക്കയും തെറ്റിപ്പൊകയും ചെയ്തു. എനി തങ്ങളും
ബഹുമാനപ്പെട്ട കുമ്പഞ്ഞിയും സംബന്ധക്കാരുമായിട്ട അന്യൊന്യം വിശ്വാസമായി
ഗുണമായിട്ട ഇരിക്കെണ്ടതിന ഒറപ്പായിട്ട ഇന്നെ പ്രകാരമെന്ന നിശ്ചയിക്കണമെന്ന നാം
അപെക്ഷിച്ചിരിക്കുന്നു. അന്യൊന്യം വിശ്വാസമായി ഗുണമായിട്ട ഇരിക്കെണ്ടതിന്ന
മുൻമ്പെ ഒറപ്പായിട്ട നിശ്ചയിച്ചത മതി എന്നല്ലൊ നമുക്ക തങ്ങൾ എഴുതി അയച്ചത.
ആയത അപ്രകാരം തന്നെ നാം വിചാരിച്ചിരുന്നു. ഈ മെൽപറഞ്ഞപ്രകാരം ഒക്കയും
ചെയ്കകൊണ്ട ആയത പൊര എന്നത്രെ ബൊധിച്ചത. അതുകൊണ്ട അന്യൊന്യം
വിശ്വാസത്തൊടും കൂട ഗുണമായിട്ട ഇരിക്കെണ്ടതിന എനിയും ഇന്നെപ്രകാരമെന്ന
ഒറപ്പായിട്ട നിശ്ചയിക്ക വെണ്ടിയിരിക്കുന്നു. തങ്ങളും ബഹുമാനപ്പെട്ട കുമ്പഞ്ഞിയും
സംബന്ധക്കാരുമായിട്ട വിശ്വാസത്തൊടെ ഗുണമായിരിക്കെണ്ടതിന്ന നാം മെജെർ
ഡവ്ടൻ സായിവന തങ്ങളെ അടുക്ക അയക്കാമെന്ന ഭാവിച്ചപ്പൊൾ തങ്ങൾക്ക സമ്മതം
എങ്കിൽ ആയത ഒക്കയും ഇന്നെ പ്രകാരമെന്ന തങ്ങൾക്ക അറിവാൻ സങ്ങതി
വരുവായിരുന്നു എല്ലൊ. ആയവസ്ഥക്ക എനിയും തങ്ങളുമായിട്ട വിശ്വാസം ഇരിക്കെ
ണ്ടതിന്ന മെജെർ ഡവ്ട്ൻ സായിവിന അയയ്ക്കുന്നത സമ്മതം എങ്കിൽ എനി അങ്ങൊട്ട
അയക്കയും ചെയ്യാം. തങ്ങള ബഹുമാനപ്പെട്ട കുമ്പഞ്ഞിയും സംബന്ധക്കാരുമായിട്ട [ 585 ] അന്യൊന്യം വിശ്വാസമായി ഗുണങ്ങൾ അനുഭവിക്കെണ്ടതിന്ന ഇ ക്കത്തെ അവിട
എത്തിയതിന്റെശെഷം ഒരു ദിവസത്തിലകം തന്നെ ഈ ക്കത്തിന വിശ്വാസമായിട്ടുള്ള
ഒരു മറുപടി കൊടുത്തയക്കുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. അതല്ലാതെ വലുതായി
ട്ടുള്ള കാര്യങ്ങൾക്ക താമസമായി വന്നാൽ ദൊഷങ്ങൾ ആയിട്ട വരികയും ചെയ്യും.
മലയായ്മയിൽ പെർത്തത. ജെമിസ്സ വിൽസ്സൊൻ 974 മത മീനമാസം 18 നു ഇങ്കിരെസ്സ
കൊല്ലം 1799 മത മാർസ്സമാസം 29 നു കൊഴിലാണ്ടി ഇന്ന എഴുതിയത. ഇതിന്റെ കുട
കൊഴിക്കൊട്ടന്ന കൊണ്ടവന്ന പരസ്സ്യക്കത്തെ ഇ കത്തുകളെ കൂട്ടത്തിൽ വെച്ചിട്ടും ഉണ്ട.

1136 J

1394 മത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടെൻ ജെമിസ്സ ഇഷ്ടിവിൻ
സായ്പു അവർകൾ സലാം. ബഹുമാനപ്പെട്ട ഇങ്കിരെസ്സ കൊമ്പിഞ്ഞിയും സംബന്ധക്കാരൻ
നഭാവ നിസാമല്ലിഖാനും മറാഷ്ഠി പെശ്വാവും ടിപ്പുസുൽത്താൻ അവർകളുമായിട്ട മുൻ
എണക്കമായിട്ട ഇരുന്ന അവസ്ഥയും ഇപ്പൊൾ കലസൽ ആയിരിക്കുന്ന അവസ്ഥയും
ഇതിന മുൻമ്പെ കെട്ടറിഞ്ഞിരിക്കുമെല്ലൊ. അതുകൊണ്ട ബഹുമാനപ്പെട്ട കൊമ്പിഞ്ഞിയും
സംബന്ധക്കാരുംകൂടി ടിപ്പുസുൽത്താൻ അവർകളുമായിട്ട യുദ്ധം തുടങ്ങുവാൻ ഭാവിച്ച
അവസ്ഥകൊണ്ട എത്രയും ബഹുമാനപ്പെട്ട ഗൌണർ ജനരാൾ ഭാത്യ സായ്പവർകൾ
പരസ്യമാക്കിയ കത്തിന്റെ ഒരു പെർപ്പും ടിപ്പു സുൽത്താൻ അവർകൾക്ക എഴുതി
അയച്ച കത്തിന്റെ ഒര പെർപ്പും തങ്ങൾ ഗ്രഹിക്കെണ്ടതിന്ന ഇതിന്റെകൂട അങ്ങൊട്ട
കൊടുത്തയച്ചിട്ടും ഉണ്ട. ആയത വായിച്ചനൊക്കിയാൽ എല്ലാ വർത്തമാനങ്ങളും
വിവരമായിട്ട അറിയാമെല്ലൊ. ആയതിന്റെശെഷം ആ കത്തുകൾ തങ്ങളുടെ താലൂക്കുക
ളിൽ ഒക്കയും പരസ്സ്യമാക്കുകയും വെണം.ഇപ്രകാരം ചെറക്കൽ രാജാവിന 1, കൊട്ടയത്ത
രാജാവിന 1, കണ്ണൂൽ ആദി രാജാവിന 1, ഇരുവയിനാട്ട ദൊറൊഗിക്ക 1. എന്നാൽ
കൊല്ലം 974 മത മീനമാസം 18 നുക്ക ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സമാസം 29 നു
കൊഴിലാണ്ടിയിൽ നിന്ന എഴുതിയത.

1137 J

1395 മത മഹാരാജശ്രീ ഇസ്തിവിൻ സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക
കുമ്പളെതാലൂക്ക വിട്ടിലത്ത വെങ്കപ്പൻ സലാം. നമ്മുടെ ഗുണദൊഷത്തിന തങ്കളക്ക
അരജി എഴുതി അയച്ചാരെ താങ്കൾ ഗ്രഹിച്ചി കമിശനർ സായ്പുമാര അവർകൾക്കും
ഗ്രഹിപ്പിച്ചു. അതിന മറുപടി എഴുതുവാൻ കല്പന വന്നു എന്നും ബഹുമാനപ്പെട്ട കുമ്പഞ്ഞി
സറക്കാരിൽ വിശ്വസിച്ചി ഠീപ്പുസുൽത്താനൊട ചെയ്യാൽ കൊമ്പിഞ്ഞി സറക്കാർ
കടാക്ഷം വർദ്ധിച്ച മെല്പട്ട കൃപയൊടെ രക്ഷിച്ചുകൊള്ളുമെന്ന കൽപ്പിച്ചകൊടുത്തയച്ച
കത്ത എത്തി. വായിച്ച മനസ്സിലാകയും ചെയ്തു. മുൻമ്പെ ചയിത്ത്ര മാസത്തിൽ എന്നാൽ
73 ലെ മെട മാസത്തിൽ ഠിപ്പു സുൽത്താന്റെ പാളിയക്കാര നമ്മുടെ മെൽ വന്ന
പ്രവൃത്തിക്കുന്ന യുദ്ധം സഹിച്ച കൂടാതെ നാട വിട്ടവന്ന. രണ്ടാമത കന്നിമാസത്തിൽ
നാട്ടിൽ പൊയി വളര പ്രയത്നത്തൊട യുദ്ധം ചെയ്ത ഠീപ്പുവിന്റെ ഇരുന്നുറ മുന്നുറ ആള
അപായം വരുത്തിയതിന്റെശെഷം ഈ വർത്തമാനം ജമാലാബാത ആസ്സഫനും
ഠീപ്പുവിനും അരജി എഴുതി അറിയിച്ചാരെ ആസ്സഫന വന്ന മറുപടിഇന്റെ പെർപ്പ
എനക്ക എഴുതി വന്ന മനുശുരിഇന്റെ പെർപ്പും കൂടി താങ്കളക്ക ഗ്രഹിപ്പിക്കണ്ടതിന
ഇതിന്റെകൂട സന്നിധാനത്തിങ്കലെക്ക അയച്ചിരിക്കുന്ന. ഇപ്രകാരം എഴുതി വന്നിട്ടും
അവര ക്കാമാൻ പൊകാതെ ഇരുന്നത കൊണ്ട നാട്ടിൽ നിൽക്കുവാൻ നിർവാഹം
ഇല്ലായ്കകൊണ്ട നാടുവിട്ട പരസ്ഥലത്തിൽച്ചെർന്നതുകൊണ്ട ശെലവിന [ 586 ] ഇല്ലായ്കകൊണ്ട കൂട ഇരിക്കുന്ന ജനങ്ങൾ ഒക്കെയും വെറുകയി ആയതുകൊണ്ട
ഠിപ്പുവൊട എറ്റങ്ങൾ പ്രവൃത്തിക്കുവാൻ വഴി ഇല്ലാതെ നിന്നിരിക്കുന്ന. ഇപ്പൊൾ
ഠീപ്പുവിനൊവൊടു കൊമ്പിഞ്ഞി സറക്കാര പാളിയം പൊയതകൊണ്ട ഠീപ്പുവിന്റെ
പാളിയത്തിന വളര രസ്തുക്കൾ കൊണ്ടുപൊകുവാൻ എത്താൻ പാളിയം ഒരു ഭക്ഷിയും
ജമാലാബാത വന്നിരിക്കുന്ന. ഈ സമയത്തിൽ ചെറക്കൽ ആതിയായിട്ട മലയാള
താലൂക്കിൽ ജനങ്ങളിൽ നിന്ന രണ്ടുമുന്ന മാസത്തെക്ക ഇരുനൂറ എങ്കിലും മുന്നുറ
എങ്കിലും ആളുകളും കല്പനയും കൊമ്പിഞ്ഞി സറക്കാരിൽനിന്ന കൊറെയ തൊക്കും
ഉണ്ടയും മരുന്നും തന്നു എങ്കിൽ ജമാലാബാത ഇപ്പറം പ്രജകളെയും കച്ചൊടക്കാരയും
ഒക്കെക്കും കൊമ്പിഞ്ഞി സറക്കാര കൌല എഴുത്തുകൾ അയച്ചിട്ടആ നാട കൊമ്പിഞ്ഞി
സർക്കാക്ക ആക്കി ഠിപ്പുവിന്റെ പാളിയത്തിന്ന പൊകുന്ന രസ്തുക്കളും സാമാനങ്ങളും
പിടിച്ച കൊമ്പിഞ്ഞി സർക്കാർക്ക ബൊധിപ്പിച്ച അവനൊട ചെയ്യുന്ന എറ്റങ്ങൾ പൊറമെ
സന്നിധാനത്തിങ്കൽ അറികയും ചെയ്യും. ഇതകൂടാതെ ഒരു പ്രാവശ്യം സന്നിധാനത്തിങ്കൽ
എന്ന വിളിപ്പിച്ചാൽ ഞാൻ തന്നെ വന്ന സകല വർത്തമാനവും മുമ്പാക അറിയിച്ചി
മെൽപ്പട്ട എതുപ്രകാരം നടക്കണമെന്ന കൽപ്പന ഉണ്ടാകുന്നത അപ്പ്രകാരം
കൊമ്പിഞ്ഞീന്റെ ഉപ്പുമ്മെൽ നെരായി നടക്കുവാൻ തെയ്യ്യാറായിരിക്കുന്ന. ഈ
വിവരങ്ങൾ ചിത്തത്തിൽ വിവരമായിട്ട ഗ്രഹിച്ചി ഞാൻ നടക്കെണ്ടുന്ന ബുദ്ധിക്രമങ്ങൾക്ക
കൽപ്പന എഴുതി വരികെയും വെണം. എന്നാൽ കളിതാക്ഷി സംവത്സരത്തെ ഫാൽഗുന
ബൊഹള 5 നുക്ക കൊല്ലം 974 മത മീനമാസം 16 നു എഴുതിയ കർണ്ണാടക അർജ്ജി
എഴുത്തിന്റെ പെർപ്പ, മീനം 19 നു ഇങ്കിരെസ്സ കൊല്ലം 1799 മത മാർസ്സമാസം 30 നു
കൊഴിലാണ്ടിയിൽ വന്നത. മീനം 20 നു മാർസ്സ 31 നു കൊഴിലാണ്ടിയിന്ന തന്നെ
പെർപ്പാക്കിയത.

1138 J

1396 മത ജിലുല്ലാഹുൽ മുൽഖുൽ മനാൽ ഠീപ്പു സുൽത്താൻ പാദഷഴാജി ഖലദല
ഹുമുലു സലത്തനത്തഹുമനശുറ വയിജറംജുരബനാം മെറഷത്തവ അജമത നിഷാമിറ
മഹമ്മദലി അസ്സ വകച്ചെരി ജമലാബാദ ശെറബസദൂറ മെയാബദം രിവില്ലാ. നിങ്ങളെ
അരജി എഴുതി അയച്ചിട്ട ഉണ്ടായിരുന്നുവെല്ലൊ. രാമൻന്തറസ്സറെ വകയിൽ
വെങ്കപ്പണ്ടിത്തനി മുൻമ്പെ രണ്ടു ഗ്രാമം ഈ നാമു നടക്കുവാറുണ്ടായിരുന്നു. ഇപ്പൊൾ
അഗ്രാമം സറക്കാരനിന്ന അടക്കുകകൊണ്ട മെൽപറഞ്ഞ പണ്ടിത്തനി ഇരിപ്പാൻ സ്ഥലം
ഇല്ലാഞ്ഞിട്ട സറക്കാറ നാട്ടിൽ വെണ്ടാതിനം കാണിക്കുന്ന ഉണ്ട എന്നും ആ പണ്ടിത്തനി
മുൻമ്പെത്തെപ്പൊലെ നടത്തിച്ചാൽ സറക്കാർ രയിത്തനായിട്ട സറക്കാറ ശത്രുക്കളൊട
കയി പ്രവൃത്തിക്കുമെന്നും സറക്കാര പണ്ടിയിൽ ഹാജരായി ഇരിക്കുമെന്നും
എഴുതിയതുകൊണ്ട വിവരംപൊലെ ഗ്രഹിക്കയും ചെയ്തു. അതുകൊണ്ട മെൽപറഞ്ഞ
പണ്ടിത്തനി മുൻമ്പെ അവന്റെ പക്കൽ സമ്മതിച്ച ഗ്രാമം രണ്ടും അവന്റെ പക്കൽ
സമ്മതിച്ച സറക്കാർ പണിയിൽ തെയ‌്യാറായിരിക്കുംവണ്ണം പുതിയ കൊല മന
ശുറനമയും കൊടുത്തയച്ചിരിക്കുന്ന നിങ്ങൾ ഇമനശുറമ കണ്ടാൽ ജെമാലാബാദുക്കിലെ
ദാറനം കൂടി പൊയി പണ്ടിത്തന വരുത്തി നല്ലവണ്ണം മനസ്സ ഒറപ്പിച്ചി കൌൽമനശുരം
മുൻമ്പെത്തെ ഗ്രാമവും അവന്റെ പക്കൽ കൊടുത്ത ആ ഗ്രാമം ഇത്ര വിരാഹൻ
നികിതീന്റെത ഇത്ര ദിവസം ഇന്ന ആള അടക്കുന്ന ഉണ്ടായിരുന്നു എന്ന വിസ്തരിച്ച
അവന്റെ അരജിം നിങ്ങളെ അരജിയും ഗ്രാമത്തിന്റെ ജമാപന്തി പട്ടികയും കൂടി
ഹജൂരത്തിലെക്ക കൊടുത്തിലെക്ക കൊടുത്തയക്കയും വെണം. ഇതിന്റെശെഷം
എങ്കിലും വന്നു ഗുണദൊഷം പറഞ്ഞുപൊയാൽ നന്നു. വന്നില്ലയെങ്കിൽ ഈ വർത്തമാനം
ഹജൂരത്തിലെക്ക അരജി എഴുതി വന്നാൽ ഹസ്തരയിൽ ഇരിക്കുന്ന പാളിയം ഉടനെ
അയച്ചി അതിന വെണ്ടുന്ന ബന്തൊബസ്തു ആക്കി ശിക്ഷിക്കയും ചെയ‌്യും. ഹൈദരി [ 587 ] മാസം 4 നു മഹമ്മത കൊല്ലം 1226 മത ശാദബ സംവത്സരം ഈ എഴുത്ത മുന്നു
ഷിക്കിസ്സന റാവു എഴുതിയതിന്റെ കർണ്ണാടകത്തിൽ എഴുതിവന്ന പെർപ്പിന്റെ പെർപ്പ.
974 മത മീനം 19 നു ഇങ്കിരെസ്സ കൊല്ലം 1799 മത മാർസ്സമാസം 30 നു കൊഴിലാണ്ടിയിൽ
വന്നത. മീനം 20 നു മാർസ്സ 31നു കൊഴിലാണ്ടിയിന്ന തന്നെ പെർപ്പാക്കിയത.

1139 J

1396 മത ജില്ലുല്ലാഹുൽ മുൽഖുൽ മനാൽ ഠീപ്പു സുൽത്താൻ പാദഷ ഗാജി ഖലദല
ഹുമുലുഖ ഹുസൽത്തനത്ത ഹു മനശുറ വയിജശം ജൂറബനാമെറഷത്തവ അജമത
നിഷണാ വെങ്കപ്പണ്ടിത താലുക്ക കുമ്പളെ സറപ്പസ ദുറമെയാ ബാതദരിവില്ലാ. നീ
സറക്കാർ കാര്യത്തിൽ നെരായി നടക്കുമ്പൊൾ മുൻമ്പെ തന്റെ പക്കൽ സമ്മതിച്ച
ഗ്രാമം രണ്ടും സറക്കാര അടങ്ങിയതുകൊണ്ട ഇപ്പൊൾ വെണ്ടാതിനം കാണിക്കുന്ന
ഉണ്ടെന്നു ജെമാലാബാത അസ്സവ അരജി എഴുതി അയച്ചതുകൊണ്ട വിവരങ്ങൾ
ഒക്കെയും മനസ്സിൽ ആകയും ചെയ്തു. മുൻമ്പെ തന്റെ പക്കൽ ഇരുന്ന ഗ്രാമം തന്റെ
പക്കൽ തന്നെ സമ്മതിച്ചു തന്നതിനെക്കൊണ്ട സറക്കാർ പണി എടുപ്പിക്കണമെന്ന
ജമാലബാദ അസ്സവനി കൽപ്പന എഴുതി അയച്ചിരിക്കുന്ന. നീയും വിശ്വാസത്തൊടുകൂട
അസ്സപമിറ മഹമദലിയും കിലെദാരന്റെയും അരികത്ത പൊയി കണ്ട സറക്കാർ
പണിയിൽ തെയ‌്യാറായി ഇരിക്കയും വെണം. മെൽപ്പെട്ട തനെക്ക നല്ലതായി വരികയും
ചെയ്യും. അസ്സപന മുഖാന്തരം നീ ഹജൂര വന്ന ദർശ്ശനം ആയാൽ നമ്മുടെ പ്രസാദം
ലഭിക്കയും ചെയ്യും. ഈ വിവരം അറിഞ്ഞ വിശ്വാസത്തൊടകൂട അസ്സവ ഇരിക്കുന്നെടത്ത
വന്ന തെയ്യ്യാറായിരിക്കയും വെണം.എന്നാൽ മറക്കുമതാരിക്ക 4 നു മാഹെഹൈദരിമാസം
4 നു മഹാമ്മദി കൊല്ലം സാൽ ശാബാൻ 1226 മത ഈ എഴുത്ത ഹജൂര മുനി ശിങ്കിസ്സൻ
റാവു എഴുതിയ പരമാനത്തിന്റെ കർണ്ണാടകം എഴുതി വന്ന പെർപ്പിന്റെ പെർപ്പ. 974
മത മീനമാസം 19 നു ഇങ്കിരെസ്സ കൊല്ലം 1799 മത മാർസ്സുമാസം 30 നു കൊഴിലാണ്ടിയിൽ
വന്നത. മീനം 20 നു മാർസ്സ 31 നു കൊഴിലാണ്ടിഇന്ന തന്നെ പെർപ്പാക്കിയത.

1140 J 1398 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ
സ്ഥിവിൻ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം.
മീനമാസം 10 നു വ്യാഴാഴ്ച പുലർന്നു. 15 നാഴിക ചെന്നപ്പൊൾ കൊലത്തിരിയണ്ണന്റെ
ആലസ്യം വർദ്ധിക്കുകയും ചെയ്തു. 21 നു തിങ്കളാഴ്ച ആയിട്ടാകുന്നു തിരുനാൾ പിണ്ണം.
അതിന ക്രിയ കഴിക്കുമ്പൊൾ വലിയ വെടിവെച്ച കഴിപ്പാറാകുന്നു. അതിനു എട്ടു തുലാം
വെടിമരുന്നും മുന്ന വലിയ തൊക്കും സായിപ്പവർകളെ കൃപ ഉണ്ടായിട്ട 21 നു കാലത്തെ
തന്നെ ഇവിട കൊടുത്തയച്ച വെണ്ടുംവണ്ണം കഴിപ്പിച്ച കൊള്ളണമെന്ന നാം സായിപ്പവർ
കളൊട പ്രാർത്ഥിക്കുന്നു. എന്നാൽ 974 മാണ്ട മീനമാസം 12 നു ചെറക്കൽ നിന്ന
എഴുതിയത. മീനം 24 നു ഇങ്കിരിയസ്സകൊല്ലം 1799 മത അബിരീൽ മാസം 4 നു
കൊഴിലാണ്ടിയിൽ നിന്ന പെർപ്പാക്കിയത.

1141 J

1399 മത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി രാജശ്രീ ജീമിസ്സ സ്തിവിൽ
സായ്പു അവർകളുക്ക കൊട്ടെത്ത രാജശ്രീ രവിവർമ്മ രാജാവ അവർകൾ സലാം.
എന്നാൽ പെരട്ടയിൽ നിന്ന കലസൽ ഉണ്ടായ വർത്തമാനം തങ്ങള എഴുതി
ബൊധിപ്പിക്കുന്നു. ചിരിയണ്ടപുരത്ത അങ്ങാടിയിൽ ഉള്ളതിൽ 2 മാപ്പളയും
കണ്ണാടിപറമ്പത്തകാറൻ ഒരു മാപ്പളയും കൂടിയിട്ട പെരട്ടയിൽ ചെന്ന പാറാവ നില്ക്കുന്ന [ 588 ] ആളുകളെയും അവിട നിക്കുന്ന മൂപ്പനെയും നാനാവിധങ്ങൾ ചെയ്ത. മീനമാസം 19 നു
രാത്ത്രിയിൽ കീഴുര വന്നിരിക്കുന്ന എന്ന വർത്തമാനം കെട്ടപ്പൊൾ നമ്മടെ
പ്രവൃത്തിക്കാറൻ ഒതെനനെയും ആളുകളെയും കൂട്ടി അയച്ച ആ മാപ്പളമാരെ പിടിച്ച
കെട്ടിയിവിട കൊണ്ടന്ന സൂക്ഷിക്കയും ചെയ്തു. മാപ്പളമാരപിടിക്കുമ്പൊൾ ഒരു മാപ്പിളക്ക
മുറികയും ചെയ്തു. നമ്മടെ ഒന്നിച്ചഉള്ളതിൽ ഒരുത്തനെ മുറിഞ്ഞിട്ടും ഉണ്ട. രണ്ട മാപ്പളക്ക
പെരട്ടയിന്ന തന്നെ മുറിഞ്ഞിരിക്കുന്ന. മാപ്പളമാരെ പക്കൽ 2 കുറ്റിതൊക്ക ഉണ്ടായിരുന്നു.
അത യിവിട മെടിച്ച സൂക്ഷിച്ചിട്ടും ഉണ്ട. മാപ്പളമാരെ ജനരാൾ സായിപ്പു അവരകൾ
ഇരിക്കുന്നെടത്ത കൊടുത്തയക്കണമെന്ന വിചാരിച്ചിരിക്കുന്നു. ഇപ്പളത്തെ സമയത്ത
കുമ്മഞ്ഞിക്കാര്യത്തിന നമ്മാൽ ആകുന്നാ സഹായങ്ങൾ ചെയ്കയും വെണമെല്ലൊ.
ഇനി നമ്മാൽ വെണ്ടുന്ന കാര്യത്തിന കൽപ്പന വരികയും വെണം. 974 മാണ്ട മീനമാസം
21 നു മീനം 24 നു ഇങ്കിരിയസ്സ കൊല്ലം 1799 മത അബിരീൽ 4 നു കൊട്ടക്കൽ നിന്ന
പെർപ്പാക്കിയത.

1142 J

1400 മത രാജശ്രീ വടക്കെ അധികാരി ജീമിസ്സ സ്തിവിൻ സായിപ്പവർകൾക്ക വടക്കളം
കൂറ രാജാവ സല്ലാം. എന്നാൽ മുൻമ്പിനാൽ മരിച്ചപൊയെ ഉണ്ണമ്മൻ വടത്തടത്ത
നാട്ടിൽ പ്രവൃത്തിയിൽനിന്നും നമുക്ക ശെലവിനായിട്ട മാസം ഒന്നിന 15 ഉറുപ്പ്യയും 385
നെല്ലും ആകുന്നു പതിവായിട്ട തന്നെ വന്നത. അങ്ങനെ ഇരിക്കുമ്പൊൾ ചെറക്കൽ
നമുക്ക പൊകണ്ടെ അടിയന്തരം ഉണ്ടാകകൊണ്ട നാം ചെറക്കൽ പൊകയും ചെയ്തു.
അവിടത്തന്നെ ഇരുന്ന വരുമ്പൊൾ ഇപ്പളത്തെ ചെറിയെ ഉണ്ണമ്മൻ മുമ്പിനാൽ നാം
വടത്തടത്ത നാട്ടിലെല്ലൊ ഇരുന്നു വന്നു എന്നും അതിൻവണ്ണംതന്നെ നാം ഇങ്ങ
വന്നിരിക്കണമെന്നും മുൻമ്പിനാൽ തന്ന വന്നതിൻവണ്ണം ഉള്ള നെല്ലും പണവും
വടത്തടത്ത നാട്ടിൽ പ്രവൃത്തിയിൽനിന്നും തരിവിക്കാമെന്നും തെകച്ചലായിട്ട നമ്മൊട
പറകകൊണ്ട നാം ഇവിട വന്നിരിക്കയും ചെയ്തു. എന്നതിന്റെശെഷം ചിങ്ങമാസം വരെ
ക്കും 15 ഉറുപ്പ്യയും 385 നെല്ലും തന്നുവന്നു. 74 മത കന്നിമാസം തെടങ്ങി മാസം ഒന്നിനു
8 ഉറുപ്പ്യയും 250 നെല്ലുമെ നമുക്ക തന്നു വരുന്നുള്ളു. ആയവസ്ഥക്ക ചെറക്കൽ
ഉണ്ണമ്മന്റെ അടുക്ക നാം എഴുതി അയച്ചതിന്റെശെഷം ശെഷം ഉറുപ്പ്യയും നെല്ലും
തരാമെന്ന പറക അല്ലാതെകണ്ട ഇത്ത്രപ്പഴും നമുക്ക ശെഷം ഉള്ള നെല്ലും പണവും
തന്നതും ഇല്ല. എനി ഇക്കാര്യം സായിപ്പവർകളുടെ അടുക്ക എഴുതി അയച്ചല്ലാതെകണ്ട
തീരുകയില്ല എന്നവെച്ചിട്ടത്രെ നാം എഴുതി അയക്കുന്നത. അതുകൊണ്ട സായിപ്പവർകൾ
ഇക്കാര്യത്തി നിദാനം വരുത്തിത്തരികയും വെണം. എന്നാൽ കൊല്ലം 974 മാണ്ട
കുംഭമാസം 22 നു എഴുത്ത മീനം 24 നു ഇങ്കിരിയസ്സ കൊല്ലം 1799 മത അബിരീൽ മാസം
4 നു കൊട്ടക്കൽനിന്ന പെർപ്പാക്കിയത.

1143 J 1401 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടെൻ ജെമിസ്സ
സ്ഥിവിൻ സായിപ്പ അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാ അവർകൾ സല്ലാം.
നമ്മുടെ ചെലവ വകക്ക വെച്ചിട്ടഉള്ള നെല്ലിന്റെ ഉറുപ്പികയിയാണ്ടിൽ തരുവാനുള്ള
ഉറുപ്പിക ഒക്കയും യിപ്പൊൾ തരുവിച്ചു എങ്കിൽ കൊള്ളായിരുന്നു. യിപ്പൊൾ തന്നെ
കുമ്പഞ്ഞിയിൽനിന്ന തരുന്ന വെലക്ക നെല്ലും അരിയും ഇവിട എങ്ങും കൊള്ളുവാനില്ല.
യീമാസം കഴിഞ്ഞാൽ വെല വളര ചുരുങ്ങി പൊം. അതുകൊണ്ട തങ്ങളുടെ മനസ്സ
ഉണ്ടായിട്ട നെല്ലിന്റെ ഉറുപ്പിക യിപ്പൊൾ തരുവിക്കണം. എന്നാൽ കൊല്ലം 974 മത
മീനമാസം 22നു മൊഴപ്പിലങ്ങാട്ടനിന്നും എഴുതിയത. മീനം 24 നു ഇങ്കിരിയസ്സ കൊല്ലം
1799 മത അബിരീൽ മാസം 4 നു കൊട്ടെക്കൽനിന്ന എഴുതിയത. പെർപ്പാക്കിയത. [ 589 ] 1144 J

1402 മത രാജശ്രീ കൊട്ടയത്ത രവിവർമ്മരാജാ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സലാം. തങ്ങൾ കൊടുത്തയച്ച എഴുത്ത വായിച്ച വർത്തമാനം മനസ്സിൽ ആയി നമുക്ക
വളര പ്രസാദമാകയും ചെയ്തു. ആയതുകൊണ്ട എനിയും ഇങ്ങനെ ഉള്ള പ്രയത്നങ്ങൾ
തങ്ങൾ ചെയ്താൽ ബഹുമാനപ്പെട്ട കൊമ്പിഞ്ഞിയിലെക്ക തങ്ങളെമെൽ വളര
കൃപാകടാക്ഷം ഉണ്ടാകുമെന്ന നാം നിശ്ചയിച്ചിരിക്കുന്നു. ഇപ്പൊൾ രാജശ്രീ ജനരാൾ
സായിപു അവർകൾ ദൂരമാകകൊണ്ട അത്രത്തൊടം അയപ്പാൻ ആവിശ്യമില്ലായ്ക
കൊണ്ട ആ പിടിച്ച മാപ്പളമാര ഇങ്ങൊട്ട ഇവിടക്കൂടി അയക്കയും വെണം. എന്നാൽ
കൊല്ലം 974 മത മീനമാസം 22നു തലച്ചെരിനിന്ന എഴുതിയത. ബുക്കിൽ പെർത്തത.
മീനമാസം 24 നു ഇങ്കിരിയസ്സ കൊല്ലം 1799 മത അബിരീൽ മാസം 4 നു കൊട്ടക്കൽനിന്ന
എഴുതിയത.

1145 J

1403 മത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി രാജശ്രീ ജീമിസ്സ സ്തിവിൻ സായിപ്പ
അവരകൾക്ക രാജശ്രീ കൊട്ടയത്ത രവിവർമ്മ രാജാവ അവർകൾ സലാം. നാനാവിധം
ചെയ്ത മാപ്പളമാര പിടിച്ച കെട്ടി സൂക്ഷിച്ച പ്രകാരവും രണ്ടു പാറാവ ആളുകള ഇങ്ങൊട്ട
യച്ചാൽ നമ്മുടെ ആളു കൂട്ടി ജനരാൾ സായിപ്പു അവരകൾ ഇരിക്കുന്നെടത്ത എത്തിക്കാ
മെന്ന ഇരിക്കുറ പാർക്കുന്ന സായിപ്പൂന എഴുതി അയച്ച പ്രകാരവും എല്ലൊ തങ്ങൾക്ക
എഴുതി ബൊധിപ്പിച്ചത. ഇരിക്കുറന്ന ആള വന്ന മാപ്പളമാര കൂട്ടിക്കൊണ്ടുപൊവാൻ
താമസമായിട്ട കാണുന്ന. മാപ്പളമാര ഇവിട സൂക്ഷിച്ചാൽ കല്ലായിലും കണ്ണാടിപ്പറമ്പത്തും
ഉള്ള മാപ്പളമാര ഇവിട വന്ന കലമ്പാൻ ഭാവമുണ്ടെന്ന സൂക്ഷമായിട്ട കെൾപ്പാനുമുണ്ട.
അതുകൊണ്ട കുമ്പഞ്ഞി ആളുകള് എതാനും ആളുകള അയച്ച മാപ്പളമാര കുട്ടികൊണ്ടു
പൊകണ്ടിയതിന സായിപ്പ അവരകൾ കല്പന ആക്കി അയക്കയും വെണ്ടിയിരുന്നു.
മാപ്പളമാര കൂട്ടികൊണ്ട പൊവാൻ താമസമുണ്ടെങ്കിൽ നാല പാറാവ ആളും 1000 തെരയും
ഇവട എത്താൻ കല്പന ആഎങ്കിൽ നന്നായിരുന്നു. 974 മത മീനമാസം 24 നു മീനം 26
നു ഇങ്കിരിയസ്സ കൊല്ലം 1799 മത അബിരീൽ മാസം 6 നു കൊട്ടക്കൽ എത്തിയത.
അവിടന്ന അന്ന തന്നെ പെർപ്പാക്കിയത.

1146 J

1404 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
സ്ഥീവിൻ സായ്പ അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സലാം.
കല്യാശ്ശെരി പ്രവൃത്തിയിൽ കാനൂൽ എന്ന ദെശത്തു പിണ്ടാകുന്നൊൻ തിരുമാടത്തു
കുഞ്ഞാനെ ഈ മാസം 14 നു കെളപ്പൻ നമ്പ്യാര ആള അയച്ച പിടിച്ചുകെട്ടിക്കൊണ്ടു
പൊയി വെട്ടിക്കൊന്നു കളഞ്ഞു എന്നു കെട്ടു. അവൻ എന്തു കുറ്റം ചെയ്തിരിക്കുന്നെങ്കിലും
ബൊധിപ്പിക്കണ്ടെടത്ത എഴുതി അയക്ക അല്ലാതെകണ്ട വെട്ടിക്കൊല്ലുവാൻ സംഗതി
ഇല്ല. ഈ അവസ്ഥ സായ്പ അവർകൾ അറിഞ്ഞിരിക്കെണമെന്നുവെച്ചത്രെ എഴുതി
അയച്ചത. എന്നാൽ 974 മാണ്ട മീനമാസം 25 നു മീനം 27 നുക്ക ഇങ്കിരെസ്സ കൊല്ലം 1799
മത എപ്രിൽ മാസം 7 നു കൊട്ടക്കൽ എത്തിയത. അവിടന്ന അന്നുതന്നെ പെർപ്പാക്കിയത.

1147 J

1405 മത രാജശ്രീ നീലെശ്വരത്ത മൂന്നാംകൂർ രാമരാജാവ അവർകൾക്ക രാജശ്രീ
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പ [ 590 ] അവർകൾ സലാം. എന്നാൽ ടീപ്പുവിന്റെ രാജ്യങ്ങളിൽ കൌവായി മുതൽ
ഗൊവയൊളവും ഉള്ള സ്ഥലങ്ങളിൽ ചൊവ്വക്കാരൻ മുസ്സക്കഉള്ള അരിയും മറ്റ യാതൊരു
വസ്തുവഹകൾ എങ്കിലും മുസ്സക്ക ഉള്ളതു തന്നെ എന്നു വരികിൽ മൂസ്സ കൊമ്പിഞ്ഞി
ആശ്രയമായിട്ട ഇരിക്കുന്നവൻ ആകകൊണ്ട ആ വസ്തുവഹകൾ ഒന്നിനും ഒരു
നാനാവിധങ്ങൾ ചെയ്തു പൊകയും അരുത. ഇപ്രകാരം തങ്ങളെ ആളുകളൊടു
കൽപ്പിക്കയും വെണം. വിശെഷിച്ച കുംപളരാജാവ അവർകൾക്ക എങ്കിലും എങ്കിട
രാജാവ അവർകൾക്ക എങ്കിലും താഴക്കാട്ട അമ്മക്ക എങ്കിലും വിഷ്ഠലത്തു വെങ്കപ്പ
നെങ്കിലും ആ രാജ്യങ്ങളിൽ ഉള്ള വസ്തുവഹ കൾക്കും അവര ഒക്കയും ബഹുമാനപ്പെട്ട
കൊമ്പിഞ്ഞിയിൽ ആശ്രയിച്ചിരിക്കകൊണ്ട ആവഹകൾക്കും നാനാവിധങ്ങൾ ആയിട്ട
ഒന്നും ചെയ്തുപൊകയും അരുത. ശെഷം തങ്ങൾ അഞ്ചാളും കൂടി നിരൂപിച്ച നമ്മുടെ
ശത്രു ആയിരിക്കുന്ന ടീപ്പുസുൽത്താൻ അവർകളൊട നാനാവിധങ്ങൾ ചെയ്യെ
ണ്ടുന്നതിന്ന വെണ്ടുംവണ്ണം പ്രയത്നങ്ങൾ ചെയ്കയും വെണ്ടിയിരിക്കുന്നു എന്നത്രെ
ബഹുമാനപ്പെട്ട കൊമ്പിഞ്ഞിയുടെ പെർക്ക കൽപ്പന ആയിട്ട നാം എഴുതി യിരിക്കുന്നു.
എന്നാൽ കൊല്ലം 974 മത മീനമാസം 27 നുക്ക ഇങ്കിരെസ്സ കൊല്ലം 1799 മത എപ്പ്രിൽ
മാസം 7 നു കൊട്ടക്കൽനിന്നും എഴുതിയത. ഇപ്രകാരം അന്നു കുംപള രാജാവിന കത്തു
1, വിഷ്ഠലത്ത എങ്കിട രാജാവിനു- 1, താഴക്കാട്ട അമ്മക്ക-1, വിഷ്ഠലത്ത് വെങ്കപ്പന-1.

1148.J

1406. മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ് സ്തിവിൻ സായ്പ അവർകളെ
സന്നിധാനത്തിങ്കലെക്ക പയ‌്യനാട്ടകര അദാലത്ത കച്ചെരിൽ കൊൽകാരൻ പുതിക്കൊട്ട
വാപ്പര എഴുതിയ അരിജി. എന്നാൽ പർയ്യർമ്മല കാനഗൊവി ഭിമരായര എന്റെ പക്കൽ
പാലെരി നായരക്കും കുത്താളി നായരക്കും ഈ രണ്ടാളുക്കും രണ്ട എഴുത്ത തന്നെയച്ചു.
അതിന്റെശെഷം മുൻമ്പെ പാലെരി നായരെ അരിയത്ത ചെന്ന എഴുത്ത കൊടുത്താരെ
മറുപടിയും തന്നു. അതുവുംകൊണ്ട കുത്താളി നായരെ അടുക്കച്ചെന്ന നായരക്ക
എഴുതിയ എഴുത്ത കൊണ്ടുചെന്നാരെ ഈ എഴുത്ത ആരെത എന്ന ചൊതിച്ചു.
കാനഗൊവിഇന്റെ എഴുത്ത എന്ന പറഞ്ഞതിന്റെശെഷം എന്നൊട പറഞ്ഞ വിവരം
ഈ സന്ധ്യാസമയത്ത എഴുത്തു കൊണ്ടുവന്നാൽ അതിന വെളക്കുംവെച്ചി കാത്തിരി
ക്കുന്നത ഇല്ലെല്ലൊ. എതും ഒരു പെടികൂടാതെകണ്ട ഞാൻ ചൊതിക്കാതെ എന്റെ
കയിൽ കൊണ്ടത്തരുവാൻ അത്ര ഒരു ബദ്ധപ്പാട എറിപ്പൊയത എന്ത നിണക്ക എന്നും
എതൊരു പൊലയന്റെ മകൻ നിന്റെ പക്കൽ തന്നെയച്ചത ആ പൊലയന്റെ മകന്റെ
കയ്യിൽതന്നെ കൊണ്ടക്കൊടുക്കഎന്നും അവൻ തന്നെ കൊണ്ടുവരട്ടെ എന്നും വളര
അധിക്ഷെപമായിട്ട പറഞ്ഞതിന്റെശെഷം പിന്നയും ഞാൻ അവിടതന്നെ നിന്നു.
അതിന്റെശെഷം എന്ന ആട്ടിപ്പുറത്ത ആക്കുകയും ചെയ്തു. അവിടന്ന കൊറയ ഞാൻ
തെറ്റി നിന്നതിന്റെശെഷം പിന്നയും വളര വായിഷ്ഠാണം ചെയ്തു. അതിന്റെശെഷം
പറഞ്ഞത പത്ത മുപ്പതിനായിരം ആള അറുത്ത പൊയി. എന്നിട്ടും പിന്നയും പണം
വാരുവാൻ എല്ലൊ വന്നിരിക്കുന്ന എന്നും പറഞ്ഞി കൊറയ താമസിച്ചതിന്റെശെഷം
എന്നൊട കത്ത വാങ്ങി പിറ്റെന്ന മറുപടി തന്നയക്കയും ചെയ്തു. ഇതിൽ എറക്കൊറവ
ഇല്ല. ഇതത്രെ പരമാർത്ഥം. എന്നാൽ കൊല്ലം 974 മത മീനമാസം 28 നു എഴുതിയത. മീനം
29 നുക്ക ഇങ്കിരയസ്സ കൊല്ലം 1799 മത എപ്രീൽ മാസം 9 നു വടകര നിന്നും പെർപ്പാക്കിയത.

1149 J

1407 മത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടീവിൻ സായ്പ അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ തലച്ചെരി അദാലത്ത കച്ചെരിയിൽ മെനവൻ [ 591 ] കുവകെളുപ്പനും ചന്തു പണിക്കരും കൂടി എഴുതിയ സങ്കടം അരജി. 969 മതിൽ ബഹു
മാനപ്പെട്ട കൊമ്പിഞ്ഞിക്കൽപ്പനക്ക അദാലത്തിൽ ഞാങ്ങക്ക മാസപ്പടി ആക്കിവെക്കും
പൊൾ ചുരുങ്ങിയ മാസപ്പടി കൽപ്പിച്ചവെച്ചത. അദാലത്തിലെ വരായ്ക നൂറ്റിനു ആറു
കണ്ട അമാനം ഉള്ളതിൽ ഒരു അംശം ഞാങ്ങൾക്ക കുടി ആകുന്ന എന്ന അണ്ടലി
സായ്പു അവർകൾ കല്പിക്കയും ചെയ്തു. അന്നു മുതൽ ഇന്നെവരെക്കും അദാലത്തിലും
ദൊറൊഗ കച്ചെരിയിലും ഉള്ള പണികൾ അന്നന്നു കൽപ്പിക്കുംപ്രകാരം ആകുന്ന
പ്രയത്നങ്ങൾ ചെയ്തു എടുത്ത പൊരികയും ആകുന്നു. അതിന്റെശെഷം അമാനം
വഹയിൽ ആയുഴുത്തിൽ ഒരു സമയം അസാരം ഒന്ന കിട്ടുകയും ചെയ്തു. അതിന്റെ
ശെഷം ആയതിൽ ഒന്നും കിട്ടിട്ടും ഇല്ല. ആയത ഒക്കയും ബഹുമാനപ്പെട്ട കൊമ്പിഞ്ഞി
ഖജാനക്ക എടുക്കയും ചെയ്തു. അതുകൊണ്ട ഞാങ്ങളെ കുഞ്ഞികുട്ടികൾക്കും
ഞാങ്ങൾക്കും ഉള്ള ചിലവുകൾ കഴിക്കെണ്ടതിന്നും പൊറദിക്കുകളിൽ സഞ്ചരിക്കു
മ്പൊൾ വെണ്ടുന്ന ചിലവുകൾക്കു കൂട ഇപ്പൊൾ കിട്ടുന്ന മാസപ്പടികൊണ്ട കഴിപ്പാൻ
ഞെരിക്കമാകുന്ന എന്നുള്ള സങ്കടങ്ങൾ ഇതിനു മുൻമ്പെയും സായ്പമാര അറിയിച്ചിട്ടും
ഉണ്ട. ഇന്നെവരെക്കും ഒരു വഴി കൽപ്പിച്ചിട്ടും ഇല്ല. ആയത ഞാങ്ങൾക്ക ഭാഗ്യം ഇല്ലായ്ക
കൊണ്ട ആകുന്നു എന്നും യാതൊരിക്കൽ എങ്കിലും നല്ല സമയം നൊക്കി ഈ സങ്കടങ്ങൾ
സായ്പുമാര ബൊധിപ്പിച്ചാൽ ഞാങ്ങളെ സങ്കടം തീർത്ത രെക്ഷിക്കുമെന്നും ഭാവിച്ചിരി
ക്കുന്നു. അതുകൊണ്ട ഞാങ്ങൾക്ക ഇപ്പൊൾ കൽപ്പിച്ച തന്നുപൊരുന്ന പന്ത്രണ്ട ചീതു
ഉറുപ്പ്യ അല്ലാതെ കണ്ട മറ്റൊരു വരായ്ക67 ഇല്ലായ്ക കൊണ്ടും ഞാങ്ങളെ കുഞ്ഞികുട്ടി
കളെ ചിലവുകളും പൊറദിക്കുകളിൽ സഞ്ചരിക്കുമ്പൊൾ ഞാങ്ങൾക്ക വെണ്ടുന്ന
ചിലവുകൾക്കും വസ്ത്രങ്ങൾ ഉടുക്കെണ്ടതിന്നുംകൂടി സങ്കടമായിരിക്കുന്ന. ആയതു
കൊണ്ട സായ്പു അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട യാതൊരു പ്രകാരെണ എങ്കിലും
ഞാങ്ങൾക്കുള്ള ഈ സങ്കടങ്ങൾ തീർത്ത രക്ഷിച്ചുകൊള്ളുവാൻ സായ്പ അവർകളെ
കൃപാകടാക്ഷം ഉണ്ടായിരിക്കണമെന്നു ഞാങ്ങൾ വളര വളര അപെക്ഷിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 974 മത മീനമാസം 29 നു എഴുതിയ അരജി അന്നു ഇങ്കിരിയസ്സ കൊല്ലം
1799 മത എപ്രിയിൽ മാസം 9 നു വടകര നിന്ന പെർപ്പാക്കിയത.

1150 J

1408 മത രാജമാന്ന്യ രാജശ്രീ വടക്കെ അധികാരി ജെമിസ്സസ്തിവിൻ സായ്പ
അവർകളക്ക കുമ്പള രാമന്തറസു സല്ലാം. എന്നാൽ കുമ്പഞ്ഞി സറക്കാർ കല്പനപ്രകാരം
നാം പൊറപ്പെട്ട വന്ന ഞങ്ങളെ നാട അതിരക്കൽനിന്ന എതാൻ ആളുകളെയും കൊടുത്ത
ഒരു സറദാരന ടിപ്പുവിന്റെ താലൂക്കിൽ കൊട്ടകളിൽ യുദ്ധം ചെയ്തു ഇരിക്കുംമ്പൊൾ
എതാൻ കൊടകരും വിട്ടലത്തെ ഹെഗ്ഗിടെയും കൂടി വന്ന ഠിപ്പുവിന്റെ ആളുകളെയും
ഒഴിച്ചു നമ്മുടെ നാട്ടിലെ പ്രജകളെ വീടുംകൂടി കവർന്ന ആണിനയും പെണ്ണിനയും
കന്നുകാലിയും ഇപ്രകാരം ഒക്കയും പിടിച്ച വീടകളെ ചുട്ട ഇപ്രകാരം നാശം വരുത്തി
എന്ന നമ്മുടെ സറദാരന എഴുതിയതകൊണ്ട ഇന്ന നാം മുന്നൊട്ടു പൊറപ്പെട്ട
പൊയിരിക്കുന്നു. അതുകൊണ്ട കുമ്പഞ്ഞി സർക്കാര കല്പനക്ക ചെയ്തു ഇരിക്കുന്നൊ
അത അല്ല സൊന്തൊം കല്പന നടത്തിയിരിക്കുന്നൊ എന്ന അറിയായ്കകൊണ്ട
ഇപ്പൊൾ മഹാരാജശ്രീ കമിശനർ സായ്പുമാരിൽ ഇസ്പിസ്സെർ സായ്പ അവർകളക്ക
എഴുതി അയച്ചിരിക്കുന്ന. ഇക്കത്ത താമസിയാതെ അങ്ങൊട്ട കൊടുത്തയച്ച. ഇക്കാര്യ
ത്തിന തങ്ങളു വെണ്ടുന്നത എഴുതി അതിന്റെ ജവാവ വരുത്തി ഉടനെ
അയക്കുവാറാകയും വെണം. ഇതല്ലാതെ കുമ്പഞ്ഞി സർക്കാറ നാട്ടിൽ ഇപ്രകാരം
കവർന്നാൽ മെൽപ്പട്ട സർക്കാറ അവകാശം പണം കാശു കൊടുത്ത കുടിയാന്മാര
എതപ്രകാരം നിക്കണ്ടത എന്ന തങ്ങളക്ക അറിയാമെല്ലൊ. മെൽപ്പട്ട എതപ്രകാരം വെണ്ടു [ 592 ] എന്ന എഴുതി വരികയും വെണം. ശെഷം 200 തൊക്കും അയമ്പത പെട്ടി തെരയും
ഞങ്ങൾക്ക കൊടുപ്പാൻ കല്പന ആയതിൽ ആയത ഇന്നെവരെക്ക വന്ന എത്തിയതുമില്ല.
അതുകൊണ്ട നമ്മുടെ ആള താണിയന്നവൻ അവിടെ ഉണ്ടെല്ലൊ. കൽപ്പനപ്രകാരം
ഒക്കയും തീക്കല്ലു 1000 കുടി അവന്റെ പക്കൽ കല്പിച്ചു കൊടുക്കയും വെണം. എന്നാൽ
കളിതാക്ഷി സംവത്സരം ഫാല്ഗുനം 30 നു എഴുതിയത 974 മതിലെ മീനം 25 നു
കർണ്ണാടകത്തിന്റെ പെർപ്പ മെടമാസം 1 നു വടകര എത്തി. മെടം 2 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത എപ്രിൽ മാസം 12 നു വടകരനിന്ന പെർപ്പാക്കിയത.

1151 J

1409 മത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊമ്പിഞ്ഞി സർക്കാരിലെക്ക കടത്തനാട്ട
വടകര തെരുവത്ത കുറ്റിൽ മുത്തെട്ടിയാൻ എഴുതി കൊടുത്ത സങ്കടം അരജി. എന്നാൽ
973 മത കർക്കിടക മാസം 5 നു രാത്രിയിൽ ഞാനും പാലയാടെൻ ചാപ്പനുമായിട്ട ഒരു
പരിഷ കാരിയംകൊണ്ട കൊറെവാക്ക എടവാട ഉണ്ടായിടത്ത ചാപ്പൻ വടകര
കച്ചെരിയിൽച്ചെന്ന ദൊറൊഖയൊട പറഞ്ഞാറെ വടകര കച്ചെരിയിൽ നിന്ന ശിപ്പായികൾ
വന്ന എന്നകുട്ടി കച്ചെരിയിൽ കൊണ്ടവന്ന എന്ന തടുത്തതിന്റെ ശെഷം നീ ചാപ്പന
വായിഷ്ഠാണം ചെയ്തതിന്ന എനക്ക 20 ഉറുപ്പിക കയിക്കുലി എനക്ക തരണമെന്ന
ദൊറൊഖ പറഞ്ഞാറെ ഞാൻ ഒരുത്തന്നെ വായിഷ്ഠാണം ചെയ്ത എങ്കിലും ഒരുത്തന
കയെറ പ്രവൃത്തിക്ക എങ്കിലും ഞാൻ ചെയ്തിട്ടുമില്ല. ആയത ഒന്നും കൂടാതെ നിങ്ങൾക്ക
20 ഉറുപ്പിക കയിക്കുലി തരണമെന്ന പറഞ്ഞാൽ വലിയ സങ്കടമാകുന്നു എന്ന ഞാൻ
ദൊറൊഖയൊട പറകയും ചെയ്തു. അങ്ങനെ പറഞ്ഞതിന്റെശെഷം രണ്ടമുന്ന
ദിവസത്തെക്ക എന്ന തടവന്ന പറഞ്ഞ അയക്കാഞ്ഞതിന്റെശെഷം 12 ഉറുപ്പിക എന്നൊട
ദൊറൊഖ കയിക്കുലി വാങ്ങി എന്ന തടവന്ന പറഞ്ഞയക്കയും ചെയ്തു. ആ ഉറുപ്പിക
പന്ത്രണ്ടും സായ്പു അവർകളെ ദെയാകടാക്ഷം ഉണ്ടായിട്ട എനക്ക വാങ്ങിത്തന്ന
അനുഭവിക്കുമാറാക്കിതരികയും വെണം. ഇതിന സാക്ഷി എന്നക്കൊണ്ട
അഞ്ഞായംവെച്ച പാലയാടൻ ചാപ്പൻ തന്നെ ആകുന്നു. എന്നാൽ 974 മത കുംഭമാസം 12
നു എഴുതിയ സങ്കടമരജി മെടമാസം 3നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം
13 നു വടകര നിന്ന പെർപ്പാക്കിയത.

1152 J

1410 മത ബഹുമാനപ്പെട്ട ഇങ്കിരിയസ്സു കൊമ്പിഞ്ഞി സർക്കാരിലെക്ക കടത്തനാട്ട
താലൂക്കിൽ പറമ്പിൽ പുത്തൻ തെരുവത്ത എലിയൻ കെളപ്പൻ എഴുതി കൊടുത്തത.
എന്നാൽ 974 മത മകരമാസം 5 നു അസ്തമിച്ച 25 നാഴികയാകുമ്പൊൾ വടകര കച്ചെരിയിൽ
പാർക്കുന്ന മൊയ്തിയൻകുട്ടി മൂപ്പൻ പഴങ്കാവിൽ അസ്സനയും വരക്കുലെ കാക്കെച്ചിയ
ന്നവനയും കൊറൊൻ കുനീലെ പക്കുറെമ്മാറയും പഴെരി പക്കീനയും പുത്തൻ
പീടികയിലെ കുട്ടിഅസ്സനയും മറ്റും ചില മാപ്പളമാരയും കുട്ടിക്കൊണ്ട വന്ന എന്റെ
പൊര വളെഞ്ഞി വാതിൽ തൊറക്കന്ന വിളിച്ചു പറഞ്ഞതിന്റെശെഷം അകായിൽ ഉള്ള
പെണ്ണുംപിള്ള പെടിച്ച വാതിൽ തൊറന്ന കൊടുത്താറെ ഈ വന്നട്ടുള്ള ആളുകൾ
ഒക്കയും അകത്ത കടന്ന എന്നയും പന്ത്രണ്ട വയസ്സുള്ള എന്റെ മരുമകൻ കൊമപ്പനയും
പിടിച്ച ഒരു കഴറ്റുമ്മൽ കെട്ടി വടകര കച്ചെരിൽ കൊണ്ടുവന്ന ഞാങ്ങള തടവിൽ
പാർപ്പിച്ചതിന്റെശെഷം എന്റെ മരുമകൻ കൊമപ്പന കച്ചെരിന്നു കൂട്ടികൊണ്ട
പൊകെണ്ടുന്നതിന അവന്റെ അമ്മ കുറ്റീൽ പൂത്തെട്ടിയാനൊട പറഞ്ഞാരെ ദൊറൊ
ഖയൊട പറയണ്ടതിന മണപ്പറത്ത കുഞ്ഞെൻ മായൻ മാപ്പെളെയൊട മൂത്തെട്ടിയാൻ
പറഞ്ഞപ്പൊൾ ആ വർത്തമാനം ദൊറൊഖയൊട കുഞ്ഞമായൻ മാപ്പള പറഞ്ഞാറെ [ 593 ] അവന അയക്കണ്ടിക്കിൽ രണ്ട ഉറുപ്പിക എനക്ക തരണമെന്ന ദൊറൊഖ പറയുന്നന്നു
കുഞ്ഞമ്മായൻ മാപ്പള മുത്തെട്ടിയാനൊട പറകകൊണ്ട കൊമപ്പെന്റെ പെർക്ക രണ്ട
ഉറുപ്പിക ദൊറൊഖക്ക കൊടുക്കണ്ടതിന കുഞ്ഞമായൻ മാപ്പളെന്റെ പറ്റിൽ കൊടുപ്പാൻ
ഞാൻ മൂത്തെട്ടിയാന്റെ പറ്റിൽ കൊടുക്കയും ചെയ്തു. ആ ഉറുപ്പിക രണ്ടും മൂത്തെട്ടിയാ
നൊട കുഞ്ഞമായൻ മാപ്പള വാങ്ങി ദൊറൊഖക്ക കൊടുത്തിരിക്കുന്നു. ഇതിന സാക്ഷി
എന്നൊട ഉറുപ്പിക വാങ്ങി കൊടുത്തിട്ടുള്ള മൂത്തെട്ടിയാൻ അത്രെ ആകുന്നു. എന്നാൽ
974 മത കുംഭമാസം 12 നു എഴുതിയത. മെടമാസം 3 നു ഇങ്കിരിയസ്സ കൊല്ലം 1799 മത
എപ്രിൽ മാസം 13 നു വടകര നിന്ന പെർപ്പാക്കിയത.

1153 J

1411 മത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊമ്പിഞ്ഞി സർക്കാരിലെക്ക കടത്തനാട്ട
താലൂക്കിൽ പറമ്പിൽ പുത്തൻതെരുവത്ത കുറ്റീൽ നമ്പറ എഴുതി കൊടുത്തത. എന്നാൽ
974 മത മകരമാസം 5 നു അസ്തമിച്ച 25 നാഴികയാകുംപൊൾ വടകര കച്ചെരീൽ പാർക്കുന്ന
മൊയ്തിയൻ കുട്ടി മുപ്പൻ പഴങ്കാവിൽ അസ്സനയും വരക്കുലെ കാക്കച്ചിനയും കൊറൊൻ
കുനീലെ പക്കുറന്മാറെയും പഴെരി പക്കീനയും പുത്തൻ പീടികഇലെ കുട്ടി അസ്സനയും
മറ്റും ചിലെ മാപ്പളമാരയും കൂട്ടിക്കൊണ്ടവന്ന എന്റെ പൊര വളഞ്ഞ വാതിൽ തൊറക്കന്ന
വിളിച്ചുപറഞ്ഞതിന്റെ ശെഷം അകായിൽ ഉള്ള പെണ്ണുംപിള്ള പെടിച്ച വാതിൽ തൊറന്ന
കൊടുത്താറെ ഈ വന്നട്ടുള്ള ആളുകൾ ഒക്കയും അകത്ത കടന്നാ68യെന്ന പിടിച്ച
പൊറായീൽ കൊണ്ടുവന്ന കഴറകൊണ്ട കെട്ടി വടകര കച്ചെരിൽ കൊണ്ടുവന്ന എന്ന
തടവിൽ പാർപ്പിച്ചപ്പൊൾ എന്ന തടവന്ന പറഞ്ഞയക്കണ്ടതിനു മണപ്പറത്തെ
കുഞ്ഞെമാഎ മാപ്പളയൊട പറയണമെന്ന എലിയൻ കെളപ്പന്റെ മരുമകന കിഴിച്ച
കൊണ്ടു പൊകുവാൻ വന്നിട്ടുള്ള കുറ്റിൽ മൂത്തെട്ടിയാനൊട പറഞ്ഞാറെ കുഞ്ഞമായൻ
മാപ്പള്ള ഉളെള്ളടത്ത മൂത്തെട്ടിയാൻ ചെന്ന ഈ വർത്തമാനം പറഞ്ഞാറെ ആവർത്തമാനം
ദൊറൊഖയൊട കുഞ്ഞമായൻ മാപ്പള പറഞ്ഞപ്പൊൾ നമ്പറ അയക്കണ്ടിക്കിൽ രണ്ട
ഉറുപ്പിക എനക്ക തരണമെന്ന ദൊറൊഖ പറയുന്ന എന്ന കുഞ്ഞമായൻ മാപ്പള
മുത്തെട്ടിയാനൊട പറകകൊണ്ട ഞാൻ രണ്ട ഉറുപ്പിക ദൊറൊഖക്ക കൊടുപ്പാൻ
കുഞ്ഞമായൻ മാപ്പളെന്റെ പറ്റിൽ കൊടുപ്പാൻ ഞാൻ മൂത്തെട്ടി യാന്റെ പറ്റിൽ
കൊടുക്കയും ചെയ്തു. ആ ഉറുപ്പിക രണ്ടും മൂത്തെട്ടിയാനൊട കുഞ്ഞമായൻ മാപ്പള
വാങ്ങി ദൊറൊഖക്ക കൊടുത്തിരിക്കുന്ന. ഇതിന സാക്ഷി എന്നൊട ഉറുപ്പിക വാങ്ങി
കൊടുത്തിട്ടുള്ള മൂത്തെട്ടിയാൻ അത്രെ ആകുന്നു. എന്നാൽ 974 മത കുംഭമാസം 12 നു
എഴുതിയത. മെടം 3 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം 13 നു വടകര നിന്ന
പെർപ്പാക്കിയത.

1154 J

1412 മത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊമ്പിഞ്ഞി സർക്കാരിലെക്ക കടത്തനാട്ട
താലൂക്കിൽ വെള്ളികൊളങ്ങര തെരുവത്ത ചാലിയൻ കെയൻ കണ്ണൻ എഴുതിയ സങ്കട
അരജി. എന്നാൽ 974 മത മകരമാസം 7 നു അസ്തമിച്ച 22 നാഴിക അകുംപൊൾ വടകര
കച്ചെരീൽ പാർക്കുന്ന മൊയ്തിയൻ കുട്ടിമൂപ്പൻ കലന്തൻ എന്ന ശിപ്പായിനയും
ആലാൻകുഞ്ഞി പക്കീനയും സെലിയൻ മായനയും തൊണിച്ചി സൂപ്പിനെയും കൊല്ലൊച്ചി
കുഞ്ഞിമായനയും പെണ്ടാട്ടി പരിയ‌്യയിനെയും കെളൊത്ത കണ്ടീലെ തീയൻ ചാമനയും
മറ്റും ചില മാപ്പളമാരെയും മൂന്ന പൊലെരയും എന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന
വാതിൽ തൊറക്കുന്ന പറഞ്ഞാറെ വാതിൽ രാത്രിയിൽ തൊറക്ക ഇല്ല എന്ന എന്റെ [ 594 ] വീട്ടിലുള്ള പെണ്ണുംപിള്ള പറഞ്ഞാറെ ഈ വന്നട്ടുള്ള ആളുകൾ പൊറത്തെ വാതിൽ
കുത്തി പൊളിച്ച പൊലെരയും തീയരയും കൂട്ടി അകായിൽ കടന്ന എന്ന പിടിച്ച
പൊറായിൽക്കൊണ്ടവന്ന ഞാൻ പൊതച്ചിട്ടുള്ള ഒല്ലി കൊണ്ട എന്ന കെട്ടി പൊറായിൽ
പാച്ചപ്പൊൾ അകായിൽ ഉള്ള പെണ്ണുംപിള്ള ഒക്കയും പെടിച്ച കുടി ഒഴിച്ച പൊകയും
ചെയ്തു. അന്ന ഈ വന്നട്ടുള്ള ആളുകൾ എന്റെ വീട്ടിൽനിന്ന എടുത്തട്ടുള്ള
മൊതലകൾ—കയിമുണ്ടിന്റെ പാവ 1, ചൊവ്വ പലം 2, അരി ഇടങ്ങാഴി 21, എരൊപ്പ ചൂരൽ
1, കൊട പൊട കണ്ടം 2, രണ്ടു പൊന്നിനുള്ള നാകപടം1, ഒറ്റ തൊത്ത വെച്ച വില്ലിട്ട
പൊന്ന 2, തൊടര 1 ന ഉറുപ്പിക തൂക്കം 4, നൂലരഞ്ഞാണം 2ന്ന ഉറുപ്പിക തൂക്കം 6,
തുക്കവിളക്ക 1 ന പലം 10, വെള്ളി ഉറക്ക 4 ന ഉറുപ്പിക 12, സൂറത്തി ഉറുപ്പിക 8,
തുട്ടുറുപ്പിക 1, പൊന്ന കെട്ടിച്ചട്ടുള്ള പുലിനഖം 2 ന പൊൻതൂക്കം 1, കിണ്ടി 1 ന പലം 10,
കിണ്ണം 6 ന പലം 16, എന്നൊട പിടിച്ച പറ്റിയ പീശ്ശാങ്കത്തീന്റെ പിടിക്കും ഒറെക്കും കൂടി
പൊതിഞ്ഞ വെള്ളി ഉറുപ്പികതുക്കം 1. ഈ എഴുതീറ്റുള്ള മൊതലുകൾ ഒക്കയും മെൽപ്പറെ
ഞ്ഞ മൊയ്തിയൻകുട്ടി മൂപ്പനും ആളുകളും എടുത്തിരിക്കുന്നു. ഈ മൊതലുകൾ ഒക്കയും
സായ്പ അവർകളെ ദെയാകടാക്ഷം ഉണ്ടായിട്ട എനക്ക വാങ്ങിത്തന്ന അനുഭവിക്കു
മാറാക്കി തരിക വെണ്ടിഇരിക്കുന്ന. ഇതിന സാക്ഷി ചാലിയൻ ഇരിങ്ങൽ കണ്ണനും
ചാലിയൻ കൊട്ട നമ്പറും അറിയും. എന്നാൽ കൊല്ലം 974 മത കുംഭമാസം 12 നു
എഴുതിയ സങ്കട അരിജി മെടം 3 നു ഇങഅകിരിയസ്സ കൊല്ലം 1799 മത എപ്രിൽമാസം
13 നു വടകര നിന്ന പെർപ്പാക്കിയത.

1155 J

1413 മത കൊല്ലം 974 മത മീനമാസം 23 നു മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ
സ്തിവിൻ സായ്പു അവർകളെ കൽപ്പനെക്ക രെവനിയൂക്കച്ചെരിയിൽ കയിത്താൻ
കുവെൽ പയ‌്യനാട്ടു താലൂക്കിൽ നികിതിക്കണക്കെ എഴുതുന്ന മെനാൻന്മാര എല്ലാവ
രൊടും ചെയ‌്യുന്ന ശൊദ്യം. ഈ താലൂക്കിൽ നികിതി മൊതൽ പിരിക്കുന്നത തറ1 ക്കു
കുടി ഇത്ര എന്നും കുടി 1 ക്കു നികിതി ഇത്രയെന്നും ആയതിന തസ്തീക്കച്ചെലവിനു
പത്തിനൊന്ന ഇത്രയെന്നും ആ വഹെക്ക കൊല്ലം 970 മത മുതൽ ഇന്നെവരെക്ക വസൂൽ
ഇത്ര എന്നും തറവിവരമായിട്ട നെരായിട്ട ഒരു കണക്ക എഴുതി കൊടുകയും വെണം.
മെനവന്മാര ആറാളും ഉത്തരിക്കുന്നത. ഈ താലൂക്കിൽ ഓരൊ തറ കുടി ഇത്ര എന്ന
കണക്ക ഇല്ല. ആക ഹൊവളി 1ക്ക തറ ഇത്രെക്ക പ്രവൃത്തി ഒന്നക്കക്കുടി ഇത്ര എന്നു
കൂടി 1 ക്ക ഹൊവളി 1 ൽ നികിതി ഇത്ര എന്നും ഉണ്ട. തറതറെക്ക വെച്ചെറെ നികിതി
ഇല്ല. അതുകൊണ്ട തറവിവരം വസൂൽ പറഞ്ഞുകൂട. 970 മത മുതൽ ഇന്നെവരെക്ക
വസൂൽ അറിയിക്കുവാൻ 4 മത പ്രവൃത്തി ബീയൂര ഹൊബളി 11 തറ മെനവൻ
കൊഴിപ്പറത്ത കൊരുമെനവൻ പറയുന്നത. 970 മത ധനുമാസം മുതൽ സാമനാഥപട്ടര
സർവ്വാധികാരിയക്കാര എനക്ക ഈ ഉദ്യൊഗം കൊടുത്തു. മുൻമ്പെത്തെ മെനവൻ
പാലക്കൽ കൃഷ്ണൻ എന്നവൻ മുൻമ്പെത്തെ ക്കണക്ക ഒന്നും എന്ന അറിയിച്ചട്ടും ഇല്ല.
ഇപ്പൊൾ അവൻ വടക്കുംമ്പ്രത്ത അത്ത്രെ ആകുന്ന. ഞാൻ നിന്ന മുതൽ ഇന്നെവരെക്ക
കണക്ക വിവരം: 970 മതിൽ തറ 11 ക്കും ഉത്താരം -

സയിതിന പണം - 1537
പിഷാരിക്കൽ ദെവസ്സ്വം - 879
ആക വകരണ്ടിൽ - 2416
കഴിച്ച സർക്കാർക്ക
വരെണ്ടും നികിതി പതിനൊന്ന ആക
970 മതിൽ 20577 30 205730 2263520
971 മതിൽ 20647 206427¼ 2271130
972 മതിൽ 20716 17½ 207122½ 22788
[ 595 ]
973 മതിൽ 20785 30 207822½ 22864 12½
ആക 82727 - 827222½ 909992½
ഈ വഹെക്ക വസൂൽ ആക്കിയ പാറപ്പത്തി 7ക്ക വിവരം
1. അവിണിശ്ശെരി ഇമ്പിച്ചി പണം - 24314. 7½
2. അനന്തവരത പട്ടര - 17490. 22½
3. അവിണെരി ഇമ്പിച്ചി - 6796. 17½
4. അനന്തവരത പട്ടര - 15595. 12½
5. തെക്കെടത്ത നായര - 12995. 25
6. ഉണിക്കിടാവ - 2690
7. ദാസപ്പരാമയ്യൻ - 7041. 27½
ആക വസൂൽ പണം - 86923. 32½ക്ക
കൊല്ലവിവരം നികിതിക്കും പതിനൊന്നും കൂടി
970 ലെക്ക പണം - 22248 12½
71 ലെക്ക - 22271 30
72 ലെക്ക - 22294 32½
73 ലെക്ക - 20108 37½
ആഹപണം 86923 32½
കഴിച്ചി ബാക്കി
970 ലെക്ക പണം - 387 7½
71 ലെക്ക - 440
72 ലെക്ക - 493 7½
73 ലെക്ക - 2755 15
ആഹ വാക്കിപണം - 4075 30

ഇതെത്ര നെരായിട്ടുള്ളെ കണക്ക ഞാൻ എഴുതികൊടുത്തിരിക്കുന്ന. കൊരുമെനൊൻ
1 മത പ്രവൃത്തി വെളിയന്നൂര ഹൊബളി 16 തറ മെനവൻ കട്ടെയാട്ട പങ്ങശ്ശമെനവൻ
പറെയുന്നത. 971 മത തുലാമാസം മുതൽ സാമനാഥപട്ടര സർവ്വാധികാരിയക്കാര എനക്ക
ഈ ഉദ്യൊഗം കൊടുത്തു. മുമ്പെ 70 മതിലെ മെനവൻ പാലക്കൽ കൃഷ്ണൻ എന്നവ
ൻ മുൻമ്പെത്തെക്കണക്ക ഒന്നും എന്ന അറിയിച്ചിട്ടും ഇല്ല. ഇപ്പൊൾ അവൻ വടക്കുംമ്പ്രത്ത
അത്ത്രെ ആകുന്നു. ഞാൻ നിന്ന മുതൽ ഇന്നെവരെക്ക കണക്ക വിവരം–71 മതിൽ തറ
16 ക്കും ഉത്താരം—പിഷാരിക്കൽ ദെവസ്സ്വം പണം–23 കഴിച്ച സർക്കാർക്ക വരെണ്ടും
നികിതിക്കും പത്തിനൊന്നും 970 ലെ നിലുവ പണം – 352

നികിതി പത്തിനന്ന ആഹ
71 മതിൽ 22886 2288.25 25174. 25
72 മതിൽ 22964. 17 ½ 2296. 15 25260. 32½
73 മതിൽ 23040. 37 ½ 2304.3 ¾ 25345.1½
ആഹ 68891.15 6889.3¾ 76132.18¾
ഈ വഹെക്ക വസൂൽ ആക്കിയ പാറപ്പത്തി 4 ക്ക വിവരം
1. ആവിക്കര രാമൻ കിടാവ പണം - 22408. 22½
2. നാരങ്ങൊളി ഉണ്ണീരിനായര - 28696. 2½
3. കൊരുമൊളി ഉക്കണ്ടൻ നായര - 9931 16¼
4. മൂലശ്ശെരി കണാരൻ മെനവൻ - 11254.37½
ആഹ വസൂൽ പണം - 72290.38¾ക്ക
കൊല്ല വിവരം നികിതിക്കും പത്തിനൊന്നും കൂടി
970 ലെ നിലുവ പണം - 125. 15
71 ലെക്ക - 23786. 5
[ 596 ]
72 ലെക്ക - 24064. 27 ½
73 ലെക്ക - 24314. 31¼
ആഹ 72290.38¾
കഴിച്ച വാക്കി
970 ലെ നിലുവ പണം - 226.25
71 ലെക്ക - 1388.20
72 ലെക്ക - 1196.5
73 ലെക്ക - 1030.10
ആഹ വാക്കി പണം - 3841. 20

ഇതത്രെ നെരായിട്ടുളെള്ള കണക്ക ഞാൻ എഴുതി കൊടുത്തിരിക്കുന്ന. പങ്ങശ്ശമെനവൻ
4 മത പ്രവൃത്തി മുടാടി ഹൊവിളിൽ 13 തറ മെനവൻ ഒഴുവിൽ എരെശ്ശമെനവൻ
പറയുന്നത. 971 മത തുലാമാസം മുതൽ സാമനാഥപട്ടര സർവ്വാധികാരിയക്കാര എനക്ക
ഈ ഉദ്യൊഗം കൊടുത്തു. മുൻമ്പെത്തെ മെനവൻ ഉണിക്കാട്ടപഞ്ചുമെനവൻ
മുൻമ്പെത്തെ കണക്ക ഒന്നും എനക്ക തന്നിട്ടും ഇല്ല. ഇപ്പൊൾ അവൻ
പൊന്നാനിവായ്ക്കൽ അവന്റെ വീട്ടിൽ ഉണ്ടായിരിക്കുവെല്ലൊ. ഞാൻ നിന്ന മുതൽ
ഇന്നെവരെക്ക കണക്ക വിവരം.
പിഷാരിക്കൽ ദൈവസ്സ്വം പണം 293

കഴിച്ച സർക്കാർക്ക വരെണ്ടും നികിതി പത്തിനൊന്ന ആഹ
970 ലെ കുററി നിലുവ 1396. 21½
71 മത 16475.12½ 1647.21¼ 18122. 33¾
72 മത 16530.37½ 1653.5 18184.2½
73 മത 16586.25 1658.27½ 18245.12½
ആഹ 49592:35 4959.13¾ 55948.30
ഈ വഹെക്ക വസൂൽ ആക്കിയ പാറപ്പത്തി 3 ക്ക വിവരം
1. വീയൊളി കുങ്കുനായര പണം - 37509.12½
2. പൊണാരി പൈതല - 5334.15
3. മതിലകത്ത കൊരു - 8280.5
ആഹ വസുൽ - 51123.32½
കൊല്ല വിവരം നികിതിക്കും പത്തിനൊന്നും കൂടി
970 ലെ നിലുവിന പണം - 628.37½
71 ലെക്ക - 17058.30
72 ലെക്ക - 17378.13¾
73 ലെക്ക - 16057.31¼
ആഹ - 51123.32½
കഴിച്ച വാക്കി
970 ലെ നിലുവിന പണം - 767.23¾
71 ലെക്ക - 1064.3¾
72 ലെക്ക - 805.28¾
73 ലെക്ക - 2187.21¼
ആഹ വാക്കി - 4824.37½

ഇതത്രെ നെരായിട്ടുള്ള കണക്ക ഞാൻ എഴുതി കൊടുത്തിരിക്കുന്ന. എരെശ്ശമെനവൻ 7
മത പ്രവൃത്തി തിരുവെങ്ങുര ഹൊവിളി എട്ടുതറ മെനവൻ വെങ്ങാല രാമപ്പണിക്കര [ 597 ] പറയുന്നത-971 മത കന്നിമാസം മുതൽ സാമനാഥപട്ടര സർവ്വാധികാരിയക്കാര കൽപ്പിച്ചി
കൊല്ലത്ത കട്ടെമന പാറപ്പത്തി ആയി വന്ന ശുപ്പുപട്ടര എനക്ക ഈ ഉദ്യൊഗം കൊടുത്തു.
മുമ്പെ 70 മതിലെ മെനവൻ കൊഴിപ്പറത്ത ചന്തു എന്നവൻ മുൻമ്പെത്തെക്കണക്ക ഒന്നും
എനക്ക തന്നിട്ടും ഇല്ല. ഇപ്പൊൾ അവൻ കൊഴിക്കൊട്ട എന്നത്രെ കെട്ടത. ഞാൻ നിന്ന
മുതൽ ഇന്നെവരെക്ക കണക്ക വിവരം 70 മതിൽ തറവഹക്കും ഉത്താരം
പിഷാരിക്കൽ ദെവസ്സ്വം പണം - 19 ¾
കഴിച്ച സർക്കാർക്ക വരെണ്ടും നികിതിയും പത്തിനൊന്നും

നികിതി
970 ലെ നിലുവ 1486.30
71ൽ 26437.22 ½ 2643.30 29081.12½
72ൽ 26527 2652.25 29179.25
73ൽ 26616.5 2661.25 29277.30
ആഹ 79580.27½ 7958 89025.17½
ഈ വഹൈക്ക വസൂൽ ആക്കിയ പാറപ്പത്തി 5 ക്ക വിവരം
1. നടമൽ മാപ്പളപണം - 33073.25
2. കൃഷ്ണപട്ടര - 17748.25
3. ഉണ്ണിക്കുട്ടിപണിക്കര - 18862.15
4. പാലക്കൽ കുണ്ടമെനവൻ - 2955.27½
5. മുണ്ടാടത്ത ഇമ്പിച്ചികുട്ടി - 11544.30
ആഹ വസൂൽ പണം - 84185. 2½
കൊല്ല വിവരം നികിതിക്കും പത്തിനൊന്നും കൂടി
970 ലെ നിലുവെക്ക പണം 1035
71 ലെക്ക - 28421.35
72 ലെക്ക - 27969.20
73 ലെക്ക - 26758.27½
ആഹ പണം - 84185.2 ½
കഴിച്ച വാക്കിയിൽ
973 ലെ നിലുവിന കാനഗൊവി പക്കൽ മട്ടക്കാടത്ത ഇമ്പിച്ചി പിരിച്ചി അടച്ച പണം
463.22 ½ കഴിച്ച വാക്കി
970 ലെ നിലുവുവഹയിൽ പണം - 451.30
71 ലെക്ക - 659.17½
72 ലെക്ക - 1210.5
73 ലെക്ക - 2055.20
ആഹ വാക്കി - 4376.32½
ഇതത്രെ നൈരായിട്ടുള്ള കണക്ക ഞാൻ എഴുതി കൊടുത്തിരിക്കുന്ന. മെനവൻ
രാമപ്പണിക്കര 3 മത പ്രവൃത്തി മുടാടിക്കുട്ടം ഇരിങ്ങൽ എഴുതറ മെനവൻ കനൊത്ത
കണാരൻ പറയുന്നത. 972 മതി കന്നിമാസത്തിൽ സാമനാഥപട്ടര സർവ്വാധികാരിയക്കാര
എനക്ക ഈ ഉദ്യൊഗം കൊടുത്തു. മുൻമ്പെത്തെ മെനവൻ പുളിയൊറത്ത കൊമപ്പൻ
മുൻമ്പെത്തെ കണക്ക ഒന്നും എനക്ക തന്നിട്ടും ഇല്ല. ഇപ്പൊൾ അവൻ കൊഴിക്കൊട്ട
അവന്റെ വീട്ടിൽ ഉണ്ടായിരിക്കുവെല്ലൊ. ഞാൻ നിന്നെ മുതൽക്ക ഇന്നെവരെക്ക
കണക്കവിവരം– [ 598 ]
സർക്കാർക്ക
വരെണ്ടും നികിതി
പത്തിനൊന്ന ആഹ
970 ലെ കുറ്റിനിപ്പ 1045.35
71 ലെ കുറ്റിനിപ്പ 4504.27
72 മത 22328.37½ 2232.25 24561.32½
73 മത 22404.5 2240.17½ 24644.22½
ആഹ 44733.2½ 4473.12½ 54756.37½
ഈ വഹൈക്ക വസൂൽ ആക്കിയ പാറപ്പത്തി 7ക്ക വിവരം
1. വാലടി ചന്തുനായര പണം - 7698.22½
2 . കീഴുര നബറടിയൊടി - 5505.2½
3. ഉണിത്താളി കെളപ്പൻ - 3466.5
4. കൊഴക്കാട്ട എരെഴുമെനവൻ - 10369.30
5. നെല്ലെരി പാച്ചര - 3575.22½
6. പിലാത്തൊട്ടത്തിൽ കൃഷ്ണണമെനവൻ - 10405.17½
7. മതിലകത്ത കൊരുമെനവൻ - 6691. 2½
ആഹ വസൂൽ പണം 47701.22½
കൊല്ലവിവരം നികിതിക്കും പത്തിനൊന്നും കൂടി 70 ലെ നിലുവുക്ക വസൂൽ ഇല്ല.
71 ലെ നിലുവുക്ക വസൂൽ പണം - 3504.27½
72 ലെക്ക - 23475.31¼
73 ലെക്ക - 20721.3¾
ആഹ - 47701.22½
കഴിച്ച വാക്കി
70 ലെ നിലുവിന പണം - 1045.35
71 ലെ നിലുവിന - 1000
72 ലെക്ക - 1086.11¼
73 ലെക്ക - 3923.18¾
ആഹ വാക്കി പണം - 7055.15
ഇതത്രെ നെരായിട്ടുള്ള കണക്ക ഞാൻ എഴുതി കൊടുത്തിരിക്കുന്ന. മെനവൻ കണാരൻ
6 മത പ്രവൃത്തി എടക്കൊളം ഹൊവിളിൽ 6 തറെക്ക മെനവൻ കൊതൊളിരാമൻ
പറയുന്നത. 974 മത ധനുമാസം മുതൽ കാനകൊവി ചാപ്പമെനവൻ എനക്ക ഇ ഉദ്യൊഗം
കൊടുത്തു. മുൻമ്പെത്തെ മെനവൻ കിളിനാട്ട ചാപ്പമെനവൻ മുൻമ്പെത്തെ കണക്ക
ഒന്നും എനക്ക തന്നിട്ടും ഇല്ല. ഇപ്പൊൾ അവൻ കൊഴിക്കൊട്ട അവന്റെ വീട്ടിൽ
ഉണ്ടായിരിക്കുവെല്ലൊ. 974 മത ധനുമാസം മുതൽക്ക ഇന്നെവരെക്ക എന്റെ പക്കൽ
ഒരുത്തരും കിഴക്കുററിക്കണക്കുകൾ ഒന്നും എന്റെ കയ്യിൽ തന്നിട്ടും ഇല്ല. ഞാൻ നിന്ന
മുതൽ ഇന്നെവരെക്ക 974 മതിലെ കണക്ക എന്റെ പക്കൽ ഉണ്ട. ഇതിൽ എറക്കൊറവ
ഇല്ല. ഇതത്രെ പരമാർത്ഥം ഞാൻ എഴുതികൊടുത്തിരിക്കുന്ന. മെനവൻ രാമൻ 5 മത
പ്രവൃത്തി മുതുകുന്നത്ത ഒരു തറ പാറപ്പത്തി മനയിൽ ചാപ്പൻനായര പറയുന്നത. 970
മത മുതൽക്കും മെൽപറഞ്ഞ തറയിൽ പാറവത്യം ഞാൻ തന്നെ ആകുന്ന. ഞാൻ
പാറവത്യം ചെയ്ത മുതൽ കണക്കുകൾ എഴുതികൊടുക്കാം. [ 599 ]
നികിതി പത്തിനൊന്ന ആഹ
970 ൽപണം 1978.15 197.35 2176.10
71 ൽ 1985.2½ 198.20 2183.22½
72 ൽ 1991.27½ 199.7½ 2190.35
73 ൽ 1998.15 199.32½ 2198.7½
ആഹ 7953.20 795.15 8748.35

മെൽ എഴുതിയ നികിതിക്കും പത്തിനൊന്നും കൂടി പാറപ്പത്തി മനയിൽ ചാപ്പൻ നായര
970 മത കന്നി മുതൽ 74 മത കന്നിവരെക്ക പിരിച്ച പണം 8748 കാശ 35 ക്ക പണം
ബൊധിപ്പിച്ച വിവരം. 970 മത ധനുമാസം മുതൽ 71 മത ചിങ്ങം വരെക്ക കുമരപുരം
ശുപ്പുപട്ടര പക്കൽ അടച്ചപണം 3823 കാശ 5 72 കന്നി മുതൽ 73 തുലാം വരെക്ക

കൊരിമെനവൻ പക്കൽ അടച്ചുപണം 2797.10
വൃശ്ചികം മുതൽ ധനുമാസം വരെക്ക
കൃഷ്ണവാരിയൻ പക്കൽ അടച്ച പണം
600
മകരം മുതൽ 74 മത തുലാം വരെക്ക
ദാസപ്പയ്യൻ പക്കൽ അടച്ച പണം
733.5
ആഹ അടച്ച പണം 7953.20
970 മത കന്നിമുതൽ 73 മത ചിങ്ങം
വരെക്കു തസ്മീക്കച്ചെലവ പണം
795.15
വക രണ്ടിൽ ആഹ പണം 8748.35

ഇതിനു കൊല്ലവിവരം നികിതിക്കും പത്തിനൊന്നും കൂടി–

970 മതിലെക്ക പണം 2176 കാശ 10
71 മതിലെക്ക " 2183 " 22½
72 മതിലെക്ക " 2190 " 35
73 മതിലെക്ക " 2198 "
ആഹ പണം 8748 " 35

നിലുവ ഇല്ല നെരായിട്ടുള്ളെ കണക്ക എഴുതി കൊടുത്തിരിക്കുന്ന. ഇതിൽ എറക്കുറ
ഇല്ല. എന്നാൽ 974 മത മെടം 6 നു എഴുതികൊടുത്തത.
പാറവത്യവിവരം
970 മത കന്നി മുതൽ 71 മത ചിങ്ങം വരെക്ക കുമരപുരം ശുപ്പുപട്ടര. 972 കന്നിമുതൽ 73
തുലാം വരെക്ക വള്ളിക്കാട്ട കൊയിലെമനൊൻ. 973 മത വൃശ്ചികം മുതൽ കുഭമാസം
വരെക്ക സാമനാഥപട്ടര സർവ്വാധികാരിയക്കാര 73 മത മീനമാസം മുതൽ എടവമാസം
15 നു വരെക്ക വെട്ടത്ത ഉണ്ണിനമ്പി എറാടി 73 അമത എടവം 16 നു മുതൽ 74 മത
കന്നിമാസം വരെക്ക ദാസപ്പയ‌്യൻ. 970 മത മുതൽ 974 മത കന്നിമാസം വരെക്കു പയ‌്യനാട്ട
താലൂക്കിൽ കട്ടെമന ഒട്ട പാറവത്യം ആരെല്ലാം ആകുന്ന എന്ന ഒട്ട മെനവൻ ആരെല്ലാം
ആകുന്നെന്നും അവരെ പെര തിരിച്ച അറിയിക്കയും വെണം. മെനവൻ 970 മത മുതൽ 73
മത എടവം വരെക്ക കിളിയനാട്ട കൃഷ്ണണമെനവൻ. 973 മത മിഥുനമാസം മുതൽ 74 മത
കന്നിമാസം വരെക്ക പരിതൊളി പങ്ങിശ്ശമെനവൻ. എന്നാൽ കൊല്ലം 974 മത മെടം 8 നു
എഴുതിക്കൊടുത്തത. മെടം 9 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം 19 നു
വുക്കിൽ പകർത്തത. [ 600 ] 1156 J

1414 മതരാജശ്രീ മലെയാംപ്രവെശ്ശയിൽ വടക്കെ അധികാരി ജീമിസ്സ സ്തിവിൻ സായ്പ
അവർകൾക്ക കൊടകഹാലെരി വീര രാജെന്ദ്രവടെര സലാം. കളിതാക്ഷി
സംവൽസ്സരത്തെ ഫാൽഗുനമാസം 20 നുക്ക മീനമാസം 15 നു വരെക്ക നാം സുഖമായി
രിക്കുന്ന. താങ്കളെ ക്ഷെമസന്തൊഷത്തിന കൂടക്കൂട പ്രീതി ഉണ്ടായിട്ട എഴുതി
അയക്കുവാറാകയുംവെണം. എന്നാൽ നമ്മുടെ അരമനയിന്ന ബഹുമാനപ്പെട്ട ഇങ്കിരിയസ്സ
കൊമ്പിഞ്ഞി സർക്കാർക്ക കാലംതൊറും ഇരുപത്തനാലായിരം ഉറുപ്പിക ബൊധിപ്പി
ക്കണമെല്ലൊ. ആയത ഈ കളിതാക്ഷി സംവൽസ്സരത്തെ ഉറുപ്പിക നാം തലച്ചെരിയിൽ
ചൊവ്വക്കാരൻ മൂസ്സ പക്കൽ വെച്ചിരിക്കുന്ന. ഇപ്പൊൾ കാലംതൊറും ബൊധിപ്പിക്കെ
ണ്ടുന്ന സമയം ആകകൊണ്ട ചൊവ്വക്കാരൻ മുസ്സയൊട താങ്കളുടെ ഖജാനക്ക 18000
ഉറുപ്പിക വാങ്ങി ശെഷം 6000 ഉറുപ്പികക്ക കൊമ്പിഞ്ഞി സർക്കാരിൽ നാം പലിശക്ക
വെച്ചിരിക്കുന്ന ലക്ഷം ഉറുപ്പികക്ക നമുക്ക കാലത്താൽ വരും പലിശ ഉറുപ്പിക 6000. ആ
ആറായിരം ഉറുപ്പികയും നാം കൊടുക്കെണ്ടും ഉറുപ്പികയിൽ കണക്ക വെച്ചി വക രണ്ടിൽ
ഉറുപ്പിക 24000 വും കൊമ്പിഞ്ഞി സറർക്കാർ തലച്ചെരി ഖജായനക്ക പുക്കിയ
പ്രകാരത്തിൽ എല്ലാ കാലവും നമുക്ക കൊടുക്കുന്ന രെസീതിപൊലെ ഈ കളിതാക്ഷി
സംവൽസ്സരത്തെ ഉറുപ്പിക ഖജാനക്ക പുക്കി എന്ന നമെമ്മാട കൃപയുണ്ടായിട്ട പുക്കുവാറ
രശീതി കൊടുത്തയക്കുവാറാകയും വെണം. ഈ വിവരങ്ങൾ മനസ്സിലായിട്ട ഇവിടെ
നിന്ന വെണ്ടുന്നതിന്നും താങ്കളുടെ ക്ഷെമ സന്തൊഷത്തിനും നമ്മൊട പ്രീതിയും
എല്ലാപ്പൊളുംബന്ധുത്വവും സ്നെഹവും ഉണ്ടായിട്ട കൂടക്കൂട എഴുതിവരികയും വെണം.
എന്നാൽ കർണാടകത്തിൽ എഴുതി വന്ന കത്തിന്റെ പെർപ്പു 74 മത മെടം 10 നു
ഇങ്കിരിയസ്സ കൊല്ലം 1799മത എപ്രിൽ മാസം 20 നു ബുക്കിൽ പെർത്തത.

1157J

1415 മത രാജശ്രീ കൊടകുമല വീരരാജ അവർകൾക്ക രാജശ്രീ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ ഇഷ്ഠിവിൻ സായ്പു അവർകൾ സലാം.
തങ്ങൾ അഞ്ചൽ വഴിക്കെ കൊടുത്തയച്ച കത്തും മുത്തുപട്ടരെ പക്കൽ കൊടുത്തയച്ച
കത്തും ഇവിടെ എത്തി. വായിച്ച വർത്തമാനങ്ങൾ ഗ്രഹിച്ചതുകൊണ്ട നമുക്ക വളര
സന്തൊഷമാകയും ചെയ്തു. തങ്ങളെ ശരീരം നാം കണ്ടിട്ടഇല്ല.എങ്കിലും തങ്ങളെ ശ്രെശയസ്സും
ഗുണങ്ങളും കെൾക്കകൊണ്ട നമുക്ക തങ്ങളെ മെൽ വളര വിശ്വാസം ആയിരിക്കുന്ന.
ആയത അന്യൊന്യം വർദ്ധിച്ചിരിക്ക നമുക്കും വളര ആവിശ്യം ആകുന്ന. ശെഷം
തങ്ങൾക്കും ബഹുമാനപ്പെട്ട കൊമ്പിഞ്ഞിക്കും ശത്രുവായിരിക്കുന്ന ടിപ്പുസുൽത്താൻ
അവർകളൊട തങ്ങളെ ആളുകൾ ചെയ്തിരിക്കുന്ന യുദ്ധത്തിന്റെ ജെയം കെൾക്ക
കൊണ്ടും നമുക്ക വളര പ്രസാദമായിരിക്കുന്നു. തങ്ങൾ കൊടുത്തയച്ച കത്തുപ്രകാരം
18000 ഉറുപ്പ്യ ചൊവ്വക്കാരൻ മൂസ്സഇവിടബൈാധിപ്പിക്കയും ചെയ്തു. ആയതിന്റെ പുക്കവാറ
രെസ്സീദ അങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ട. ഇതല്ലാതെ തങ്ങൾക്ക കൊമ്പിഞ്ഞി
ഖജാനയിൽ ഉള്ളദ്രവ്യത്തിന്റെ പലിശക്കുംകൂടരെസ്സീദ കൊടുത്തയച്ചിരിക്കുന്നു. ശെഷം
തങ്ങളെ വഹ ശമ്പന്നരാമയ‌്യൻ എന്ന ഒരു ആളെ പിടിച്ച അങ്ങൊട്ട അയക്കണ്ടതിന
ഇവിടെ നിന്ന വിചാരിച്ചതിന്റെ ശെഷം അദെഹത്തിനെ കണ്ടുകിട്ടിയതും ഇല്ല.
മങ്ങലപുരക്കാരൻ ആകകൊണ്ട അദ്ദെഹം മങ്ങലപുരത്ത പൊയിരിക്കുമെന്ന അത്രെ
നമുക്ക തൊന്നുന്നു. അതുകൊണ്ട തങ്ങളെ ശരിരത്തിന്റെ സുഖസന്തൊഷങ്ങൾക്കും
വർത്തമാനത്തിനും കൂടക്കൂട എഴുതി വരികയും വെണം. എന്നാൽ കൊല്ലം 974 മത [ 601 ] മെടമാസം 9 നുക്ക ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം 19 നു എഴുതിയത. മെടം
10 നു എപ്രിൽ 20 നു ബുക്കിൽ പകർത്തത.

1158 J

1416 മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ
സ്ഥിവിൻ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം. ഇപ്പൊൾ
കുമ്പഴ അരെറും മറ്റും ബഹുമാനപ്പെട്ട കുമ്പഞ്ഞി കൽപ്പനയൊടു കൂടു വടക്കൊട്ട
പൊയപ്രകാരം കെട്ടു. ടിപ്പുസുൽത്താൻ അടക്കി വന്നതിൽ പൊടൊനാടും കവെനാടും
അതിൽ ചെർന്നിരിക്കുന്ന ദിക്കുകളും നമുക്ക ഉള്ളത ആകുന്ന. ടിപ്പുസുൽത്താൻ അടക്കി
വന്നതിൽ പിന്ന 58 മാണ്ട മത്തെസ്സ ജനരാൾ സായിപ്പവർകൾ വന്നപ്പൊൾ നമ്മുടെ
അണ്ണൻകൂട വടക്കൊട്ട എഴുന്നള്ളി. ആ ദിക്കുകളിൽ കുറഞ്ഞൊരു ദിവസം അടക്കി
വന്നു. ഇപ്പൊൾ ആ ദിക്കിലെക്ക നാം ഇവിടന്ന ആളുകള അയക്കണ്ടതിന സായിപ്പവർ
കളെ കൽപ്പന വരണമെന്നുവെച്ച പ്രാർത്ഥിക്കുന്ന. എന്നാൽ 974 മാണ്ട മെടമാസം 3 നു
ചെറക്കൽ നിന്നു എഴുതിയത മെടം 10 നു വന്നത. അന്നു ഇങ്കിരിയസ്സ കൊല്ലം 1799 മത
എപ്രിൽ മാസം 20 നു പെർപ്പാക്കിയത.

1159 J

1417 മത രാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇസ്തിവിൻ സായ്പ അവർകൾ
പൌസ്ദാര കച്ചെരിയിൽ ദൊറൊഗ വയ‌്യപ്പിറത്ത കുഞ്ഞിപ്പിക്കിക്ക എഴുതിയ
കൽപ്പനക്കത്ത. എന്നാൽ 974 മത മകരമാസം 7 നു അസ്തമിച്ച മൂന്നു മണിയാകുമ്പൊൾ
വടകര കച്ചെരിയിൽ പാർക്കുന്ന മൊയ്തിയൻകുട്ടി മൂപ്പൻ കലന്തൻ എന്ന ശിപ്പായീനയും
ആലാൻ കുഞ്ഞിപ്പക്കീനെയും സെലിയാൻ മായനെയും തൊണിച്ചി സൂപ്പിനയും
കൂട്ടിക്കൊണ്ട കടുത്ത നാട്ടിൽച്ചെന്ന ചാലിയൻകെയൻ കണ്ണന്റെ വാതിലു
കുത്തിപ്പൊളിച്ച അവന പിടിച്ചുകെട്ടി അവന്റെ വസ്തുമുതലുകൾ ഒക്കയും കട്ടെടുത്ത
കുറ്റത്തിനായിട്ട മെൽപറെഞ്ഞ ആളുകളെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക
കൽപ്പിച്ചിരിക്കുന്ന. ഇതിന്റെ സാക്ഷികള താൻ വിളിക്കുമ്പൊൾ തന്റെ കച്ചെരിയിൽ
വരികയും ചെയ്യും. മുതലുകളുടെ വിവരങ്ങൾ: കൈമുണ്ടിന്റെ പാവ — 1, ചൊപ്പപലം—2,
അരി ഇടങ്ങഴി—21, എരൊപ്പ ചുരൽ— 1, കൊടിപ്പൊട കണ്ടം —2, രണ്ടുപൊന്നിനുള്ള
നാകപടം — 1, ഒറ്റത്തൊത്ത വെച്ച പൊന്ന —2, തൊടര 1 നെ ഉർപ്പ്യ തൂക്കം — 4,
നൂലരഞ്ഞാണം 2 ന ഉർപ്പ്യ തുക്കം — 6, തൂക്ക വിളക്ക 1 ന പലം — 1, വെള്ളി ഉറുക്ക 4 ന
ഉർപ്പ്യ തുക്കം — 12, സൂറത്തി ഉറപ്പ്യ—8, തുട്ടുറുപ്പ്യ— 1, പൊന്ന കെട്ടിയ പുലിനഖം 2 ന
പൊൻതുക്ക — 1, കിണ്ടി 1 ന പലം — 10, കിണ്ണം 6 ന പലം — 16, പീച്ചാങ്കത്തീന്റെ പിടിക്കും
ഒറക്കും റുപ്പ്യ— 1. ഈ മെൽ പറഞ്ഞ മൊതലുകൾ ഒക്കയും ആകുന്ന. എന്നാൽ കൊല്ലം
974 മത മെടമാസം 12 നു ഇങ്കരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം 22 നു എഴുതിയ
കൽപ്പനക്കത്ത.

1160 J

1418 മത ശ്രീമതു സകലഗുണ സംമ്പന്നരാനാ അഖണ്ടിത ലക്ഷമീ പ്രസന്നരാന
രാജശ്രീ കുത്താളി നായർ അവർകൾക്ക പര്യർമ്മല കാനഗൊവി ഭീമരായർ അനെകം
ആശീർവാദം. എന്നാൽ നികിതി പണം രണ്ടാം ഗെഡു സമീപം ആയിട്ടും ഇത്ത്രനെരം
വരെക്കും നിലവാ മൊതൽ ഗെഡു പണവും ഖജാന ബൊധിപ്പിച്ചിട്ട ഇല്ലല്ലൊ. [ 602 ] ആയതകൊണ്ട മഹാരാജശ്രീ വടക്കെ അധികാരി സായ്പു അവർകൾ യെന്നൊടു വളര
ദെഷ്യപ്പെടുകയും ചെയ്തു. ആയതകൊണ്ട താമസിയാതെ വെഗെനാ പ്രയത്നം ചെയ്ത
ഗെഡു തെകച്ച പണം കൊടുത്ത അയക്കയും വെണം. പണം യെപ്പൊൾ മുടിപ്പ കെട്ടി
അയക്കുന്നു ആ ദിവസം താമസിയാതെകണ്ട എഴുതി അയക്കയും വെണം. എന്നാൽ
മെൽ എഴുതിയപ്രകാരം താമസിയാതെ പണം കൊടുത്ത അയക്കുകയും വെണം.
എന്നാൽ എടുത്ത വന്ന പണത്തിന്റെ കുടി വിവരം കണക്ക കൊണ്ട പല പ്രാവിശ്യം
ചൊദിച്ചിട്ടും കണക്ക വരുത്തികൊടുത്തിട്ട ഇല്ലെല്ലൊ. കൊവിൽക്കണ്ടിക്ക വരുന്നെരത്ത
കണക്ക എഴുതിവെക്കാൻന്തക്കവണ്ണം അനന്തനായർക്ക കല്പിച്ച പാരവത്ത്യക്കാരന്മാര
പെരീൽ ഒരു താക്കിതി എഴുതി കൊടുത്തതിന്റെശെഷം ചെലെ പാരവത്യംക്കാരന്മാര
കണക്ക എഴുതിവെച്ചിട്ടും ഇല്ലാ യതുകൊണ്ട പാരവത്യമെനവന്മാരെ വരുത്തി കണക്ക
അയക്കുകയും വെണം. എന്നാൽ 974 മത മീനമാസം 17 നു കൊവിൽ കണ്ടികച്ചെരി
നിന്ന എഴുതിയത മെടം 13 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രീൽ മാസം 23 നു
വന്നത. അന്ന തന്നെ പെർപ്പാക്കിയത.

1161 J

1419 മത എഴുതി അയെച്ച കത്ത വായിച്ചി വർത്തമാനം മനസ്സിലാകയും ചെയ്തു.
ഗുണത്തിന്റെ അവസ്ഥക്കും മറ്റും വർത്തമാനത്തിനും നിങ്ങള തന്നെ ഒരിക്കെ കക്കാട്ട
വന്ന പൊകയും വെണം. യെന്നാൽ വർത്തമാനം ഒക്കെയും പറെഞ്ഞ അയക്കെയും ആം.
ഭീമരായരക്ക അച്ചമ്മടത്തിൽ നായര കുറിച്ചത. മീനമാസം 20 നു യാൽ 974 മത മെടമാസം
13 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രീൽ മാസം 23 നു വന്നത. അന്ന തന്നെ
പെർപ്പാക്കിയ ഓല.

1162 J

1420 മത രാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇസ്തീവിൻ സായ്പ അവർകൾ
പൌസ്ദാരിക്കച്ചെരിയിൽ ദൊറൊക കുഞ്ഞിപ്പക്കിക്ക എഴുതിയ കൽപ്പനക്കത്ത.
എന്നാൽ ബഹുമാനപ്പെട്ട കൊമ്പിഞ്ഞിയുടെ തീയ‌്യർ പട്ടാളത്തിലെ സുബെദാർ ചെറിയ
വളപ്പിൽ ചാത്തുമൂപ്പനെയും നാലു ശിപ്പായികളെയും ചെരക്കൽക്കണ്ടി സമീപം വലിയ
പെരുവഴിയിൽനിന്ന വളപ്പിച്ചു കണ്ടി അമാനത്തും ചാത്തൊത്തു പക്രമ്മാരും കെളൊത്തു
അടിയാനും അവതുള്ളയും കെട്ടിലകത്തെ തറിയുത്തയും കുഞ്ഞിയമ്മതും
കാവുച്ചെരിക്കലന്തനും മുട്ടുത്തക്കാരൻ കുഞ്ഞിയസ്സനും ചെറിയത്തെ കുഞ്ഞിയമ്മതും
മറ്റു ചിലരുംകൂടി മെൽപ്പരഞ്ഞ സുബെദാരെയും ശിപ്പായികളെയും പിടിച്ച അപമാനിച്ച
വളര അടിച്ച. ഇപ്രകാരം അവരെ ജീവനെ ഭയപ്പെടുത്തി നാട്ടിൽ നെരപ്പായിട്ടുള്ള കൽപ്പന
ഇതിനാൽ ലെഘിച്ചി നടന്നതിൽ ചിലർ ഈ മെൽപ്പരഞ്ഞ ആളുകളുടെ വിസ്താരം കഴിപ്പാൻ
ഇതിനാൽ തനിക്കു കൽപ്പിച്ചിരിക്കുന്നു. ഇതിന്റെ സാക്ഷികൾ വിളിപ്പിക്കുംബൊൾ
തന്റെ കച്ചെരിയിൽ വരിത്തിക്കയും ചെയ്യും. എന്നാൽക്കൊല്ലം 974 മത മെടമാസം 14
നുക്ക 1799 മത യെപ്രീൽ മാസം 24 നു എഴുതിയ കൽപ്പന. സാക്ഷിക്കാരെ പെര
പൊലപ്പാടി കുങ്കറ 1, കൈവട്ടത്തെ കണ്ണൻ 1, മാറൊളി കൊറുമ്പ 1, കുറ്റിയൻ ചന്തൻ 1,
ചിറ്റൊമണ്ട പറമ്പിൽ ഉള്ള തീയ‌്യത്തികൾ.

1163 J

1421 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇഷ്ടിവിൻ സായ്പു അവർകളെ
സന്നിധാനത്തിങ്കൽ കെൾപ്പിപ്പാൻ കണ്ണൂര കാനത്തുര കാവില ഊരായ്മക്കാര തീയ‌്യരും [ 603 ] കുടിയാന്മാര തീയ‌്യര എല്ലാവരുംകൂടി എഴുതിയ സങ്കടം അരജി. എന്നാൽ ഇക്കഴിഞ്ഞ
കുംഭമാസത്തിൽ ഒരു ദിവസം കാനത്തുര ദെശത്ത കാരിയ‌്യൻ കരിഞ്ചി എന്ന തീയ‌്യത്തി
തന്റെ കുടിയിൽയിരിക്കുമ്പൊൾ മുരക്കൻ അമ്പു എന്ന തീയ‌്യൻ അവളെ അരികത്ത
രഹസ്യത്തിന്ന ചെന്ന വിചാരിച്ചാരെ അവള സമ്മതിക്കായ്കകൊണ്ട അമ്പുപറഞ്ഞ
വിവരം. ഞാൻ ഈ ദെശത്ത ഉള്ള കാവതിച്ച കൊറുമ്പാത്തീന്റെ അരികത്തും ചിലെ
തീയ‌്യത്തികളെ അരികത്തും മെൽപറെഞ്ഞ കാര്യത്തിന പൊയിട്ട എനക്ക സമ്മതിച്ചിട്ടും
ഉണ്ട എന്ന പറഞ്ഞാരെ കരിഞ്ചി പറഞ്ഞത അവരവരക്ക മനസ്സ ഉണ്ടായിട്ട സമ്മതിച്ചിട്ട
ഉണ്ടായിരിക്കുമെല്ലൊ. എനക്ക മനസ്സ ഇല്ലായ്കകൊണ്ടത്രെ ഞാൻ സമ്മതിക്കാത്തത
എന്ന പറഞ്ഞതിന്റെ ശെഷം അമ്പു അവിടന്ന പൊകയും ചെയ്തു. ഈ വർത്തമാനം
അതിന്റെ പിറ്റെന്ന മെൽപറഞ്ഞ കരിഞ്ചി പലരൊടും പറഞ്ഞതകൊണ്ട ഞാങ്ങളെ
കാവതിച്ചി കൊറുമ്പാത്തി രണ്ടു തീയ്യത്തീനയും കൂട്ടിക്കൊണ്ടു വന്ന മെൽപറഞ്ഞ
കരിഞ്ചീന വളര വായിഠാണവും ചെയ്തു. മുടിയും പിടിച്ച അടിക്കയും ചെയ്തു. ഈ
അവസ്ത കഴിഞ്ഞ മീനമാസം 3 നു മെൽപറഞ്ഞ കാവിൽ ഉൽസ്സവത്തിന്ന ഞാങ്ങളെ
ജാതികൾ പല ദെശത്തും ഉള്ളെ ആളുകൾ ഒക്ക കൂടിയ സമയത്ത മെൽപറഞ്ഞ
കരിഞ്ചി എണങ്ങിൽ കെൾപ്പിക്കകൊണ്ടും കിഴമരിയാദിയിൽ ഞാങ്ങളെ ജാതിമരിയാദി
പൊലെ വിസ്തരിച്ച മെൽപറഞ്ഞ കാവതിച്ചീനക്കൊണ്ടു 64 പണം മെൽപറഞ്ഞ
കാവിലെക്ക പ്രാശ്ചിത്തം ചെയ്യിച്ചതിന്റെ ശെഷം അപ്പണം തരാമെന്ന നിശ്ചയിച്ച
കാവിലെക്ക ഒന്ന എഴുതി കൊടുത്താരെ അവൾക്ക അവിടന്ന കൊടുക്കെണ്ടും ആചാരം
കൊടുക്കുകയും ചെയ്തു. അതിന്റെ ശെഷം ആ ക്കാവതിച്ചി പൊയി കണ്ണൂര
ദൊറൊകയൊട സങ്കടം പറഞ്ഞു എന്നും ദൊറൊകന്റെ ആള വന്ന ഇക്കഴിഞ്ഞ
മീനമാസം 15 നു ഞാങ്ങളിൽ കടന്നക്കൊടൻ പൊട്ടനെയും ഇങ്കിരിയസ്സ കൊരരെയും
ചലാട്ട കണ്ടൻമൂപ്പനെയും മുക്ക്രൻപണക്ക്രെയും കണ്ണുക്കാരൻ ചെമ്മരനെയും കുട്ടിക്കൊ
ണ്ടപൊയി ദൊറൊഗ ചൊതിച്ചാരെ മെൽപറഞ്ഞ അവസ്ത ഒക്കയും പറഞ്ഞതിന്റെ
ശെഷം ഇങ്കിരിയസ്സ കൊരനൊട ദൊറൊകരന്ന മുഷിച്ചൽ ആയിട്ട നിന്റെ തീയ‌്യത്തീന
ഒരു മുക്കൊൻ പിടിച്ചാൽ നീ എന്താക്കുമെന്നും എന്നൊടു എല്ലൊ പറയണ്ടത എന്നും
ഇത കൂടാതെ എല്ലൊരൊടും വളര വഷളത്ത്വംമായിട്ട ദൊറൊക പറഞ്ഞു. മെൽപറഞ്ഞ
കാവതിച്ചീന്റെ ആങ്ങളയൊട ഞാങ്ങളെ പണി എടുക്കരത എന്ന വിരൊധിക്കയും
ചെയ്തു. ഇപ്രകാരം സമസ്ഥാനത്തിൽ നിന്ന കല്പിച്ചവെച്ച ദൊറൊക ഒരു കാവതിച്ചക്ക
പ്രസാദിപ്പിക്ക വെണ്ടീട്ട ഞാങ്ങളെ എല്ലാവരെയും വായിഠാണം വഷളത്ത്വവും കാവുതി
എന്റെ കാല പിടിക്കണമെന്നും കൽപ്പിച്ചത ഞാങ്ങൾക്ക വളര വളര സങ്കടം അത്രെ
ആകുന്ന. അതകൊണ്ട എനി ഒക്കെയും സായ്പു അവർകളുടെ കടാക്ഷം ഉണ്ടായിട്ട
നെര ഞായംപൊലെ വിസ്തരിച്ചു ഞാങ്ങളെ സങ്കടം തീർത്ത രെക്ഷിക്കണമെന്ന
പ്രാർത്ഥിക്കുന്നതും ഉണ്ട. എന്നാൽ 974 മത മെടം 13 നു എഴുതിയത 14 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത എപ്രിൽ മാസം 24 നു പെർപ്പാക്കിയത.

1164 J

1422 മത രാജശ്രീ ചെറക്കൽ രവിവർമ്മരാജ അവർകൾക്ക രാജശ്രീവടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം.
എന്നാൽ രണ്ടാം ഗഡു ബൊധിപ്പിക്കെണ്ടും സമയം ഈ ദിവസം ആകകൊണ്ട തങ്ങൾ
നിരുവിക്കാൻ അത്രെ നാം ഇപ്പൊൾ എഴുതിയതാകുന്നു. ശെഷം ഈ മുതൽ താമസി
യാതെകണ്ട നമ്മുടെ ഖജാനക്ക തങ്ങൾ കൊടുത്തയക്കുമെന്ന നാം വിശ്വസിച്ചിരിക്കുന്ന.
അതുകൊണ്ട തങ്ങളും ബഹുമാനപ്പെട്ട കൊമ്പിഞ്ഞിയും ആയിട്ട നിശ്ചയിച്ച കാര്യങ്ങൾ
അപ്രകാരംതന്നെ തങ്ങൾ നടക്കുന്നെന്ന സർക്കാരിലെക്ക എഴുതി അറിയിപ്പാൻ നമുക്ക
വളര പ്രസാദമുണ്ടാകയും ചെയ്യും. എന്നാൽ കൊല്ലം 974 മത മെടമാസം 15 നുക്ക [ 604 ] ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രീൽ മാസം 25 നു എഴുതിയത ഇപ്രകാരം—
കുടത്തനാട്ട രാജാവിന-1. കെഴക്കെടത്ത നമ്പ്യാർക്ക-1 , കാംപറത്ത നമ്പ്യാർക്ക-1,
കുന്നുമ്മൽ നമ്പ്യാർക്ക-1, ചന്ത്രൊത്ത നമ്പ്യാർക്ക- 1, കയ‌്യാട്ട പാലൊളി അമ്മക്ക- 1,
നാരങ്ങൊളിനമ്പ്യാർക്ക-1,കുറുണ്ടെങ്ങാട്ടനായർക്ക-1,പൊയ‌്യപ്പത്ത നായർക്ക-1,കണ്ണൂര
ആദിരാജവീക്ക -1, അമഞ്ഞാട്ട നായർക്ക - 1 കൂത്താളി നായർക്ക -1, പാലെരി
നായർക്ക-1.

1165 J

1423 മത രജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
ജെമിസ്സ സ്ഥിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജ
അവർകൾ സലാം. എന്നാൽ പയ്യ്യർമ്മല പാലെരി നായരെ കയ‌്യായിട്ട എടുത്ത
വരുന്നനികിതിക്ക ഒരു കുടിയാന്റെ അമീത്ത സർക്കാർ നികിതിക്ക നായര ആള
അയച്ചതിന്റെ ശെഷം പൊയ ആളുകളൊട കുടിയാൻ അതിക്ക്രമിച്ചുവെന്നും ആയവന
സായ്പു അവർകളെ അടുക്ക കുട്ടി അയച്ചിരിക്കുന്ന എന്നതിന്റെശെഷം കുത്താട്ടിലെ
നായരെപെർക്ക നായരെ അനന്തിരവന്മാരും എറക്കുറിയ കണ്ട ആളുകളുംകൂടി വന്ന
പാലെരി നായരെ വീട്ടിൽ കയറി ചെലെ മർയ്യാദികെട കാട്ടി ഒരു വാലിയക്കാരനയും
പിടിച്ചുകൊണ്ടുപൊയി എന്നുള്ള വർത്തമാനം നായര നന്മൊട പറകയും ചെയ്തു. ആ
വർത്തമാനങ്ങൾക്ക സായ്പ അവർകൾക്ക പാലെരി നായര എഴുതി അയച്ചതിന്റെ ഒരു
പെർപ്പ ഇതിനൊടകൂട അങ്ങൊട്ട കൊടുത്തയച്ചിരിക്കുന്നു. സർക്കാർ നികിതിക്ക
കുടിയാന്മാര ഇപ്പ്രകാരം അതിക്ക്രമം കാണിക്കയും ആയതിനെ അനുസരണമായിട്ടും
മറ്റും ഒരൊത്തർ ഇപ്പ്രകാരം കാണിക്കയും ആയാല വളെര സങ്കടം തന്നെ എന്ന നായര
നമുക്ക വർത്തമാനം കൊടുക്കുകകൊണ്ട സായ്പു അവർകൾക്ക എഴുതിയതാകുന്ന.
യിക്കാരിയത്തിന്നെ സായ്പു അവർകള കൃപ ഉണ്ടായിട്ട പാലെരി നായരെ സങ്കടത്തെ
തീർത്ത കൊടുക്കയും വെണ്ടിയിരിക്കുന്നു. മാസം അടിയന്തിരം കഴിക്കെണ്ടുന്നതിനെ
എതാൻ വെടി മരുന്ന ആവിശ്യം ഉണ്ട. ആയത കല്പന ആക്കി തരണമെന്ന നാം
അപെക്ഷിച്ചിട്ടും ഉണ്ടെല്ലൊ. സായ്പു അവർകളെ കൃപ ഉണ്ടായിട്ട 6 തുലാം വെടിമരുന്ന
കല്പന ആക്കിതരിക വളെര സന്തൊഷം തന്നെ ആകുന്നു. എന്നാൽ കൊല്ലം 974 മത
മെടമാസം 12 നു എഴുതികത്ത മെടം 16 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം
26 നു വന്നു. അന്ന തന്നെ പെർപ്പാക്കിയത.

1166 J

1424 മത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ഠിവിൻ
സാഹെബ അവർകളെ സന്നിധാനത്തിൽ പയ‌്യർമ്മല പാലെരി നായര സലാം. മുമ്പെ
കുമ്പഞ്ഞി ആളൊട എറക്കൊറിയ ചെയ്തവന പിടിച്ച സന്നിധാനത്തിങ്കൽ കൊടുത്തയച്ച
തിന്റെശെഷം കൂത്താട്ടിൽനായര കൽപ്പിച്ച നായരെ അനന്തിരവന്മാരയും എറക്കൊറയ
ആളുകെളെയും കൽപ്പിച്ച പാലെരിക്ക അയച്ച നാം പാർക്കുന്ന ഭവനത്തിൽ കയറി
വള്ളിയും വാഴയും തറിച്ച കുമ്പഞ്ഞിക്ക എറക്കുറിയ ച്ചെതവന പിടിച്ചുകൊണ്ടുപൊയി
തറയിൽ എറക്കൊറയക്കണ്ട ആളുകൾ പാറുത്തിരിക്കുന്ന. തറയിൽ ഉള്ള
കുഞ്ഞികുട്ടികളും അടിയാൻ കുടിപതികളും ഒക്കയും കുടി വാങ്ങി പൊകയും ചെയ്തു.
മുൻമ്പിനാൽ ഞാങ്ങളിടെ കാരണവന്മാര കാലം ഇപ്പ്രകാരെണ ചെയ്താൽ അവര വരാൻ
ആകുംവണ്ണം ചില യെറക്കൊറെയ ചെയ്തതിനുത്തരം ചെയ്ത വെരുമാറാകുന്നു. ഇപ്പൊൾ
കുമ്പഞ്ഞി രാജ്യമാകകൊണ്ട കുമ്പഞ്ഞി കൽപ്പനകൂടാതെകണ്ട വല്ലതും പ്രവൃത്തിച്ച [ 605 ] ഇനിക്കമെൽ ദൊഷം വരുമെന്ന വെച്ചിട്ടത്ത്രെ ഞാൻ ക്ഷെമിച്ച പാർക്കുന്നത.
കുമ്പഞ്ഞീലെക്ക എടുക്കെണ്ടും ദ്രവ്യം യെടുത്ത ബൊധിപ്പിപ്പാൻ ഇപ്പ്രകാരെണ ആയാൽ
കഴിഞ്ഞ കഴികയുമില്ല. ഇച്ചയിത അവസ്ഥക്ക വെണ്ടുംവണ്ണം കൽപ്പന വരാഞ്ഞാൽ
ചില വസ്തു എന്നൊടും വന്നുപൊയി എന്ന വരികയും ചെയ്യും. അവസ്ഥപ്രകാരങ്ങൾ
ഒക്കയും മുൻമ്പിനാൽ എഴുതി അയച്ചിട്ടും ഉണ്ടെല്ലൊ. കുമ്പഞ്ഞിക്കൽപ്പനക്ക
നെരാകുംവണ്ണം നടന്ന പൊരണ്ടതിനും എന്റെ സങ്കടം തീർത്ത പൊരണ്ടതിനും നാം
എറെ അപെക്ഷിച്ചിരിക്കുന്ന. എന്നാൽ കൊല്ലം 974 മത മെടമാസം 8 നു വടക്കെ
അധികാരി കച്ചെരിക്ക പാലെരി നായര എഴുതി അയച്ചതിന്റെ പെർപ്പ. മെടം 16 നു
ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രീൽ മാസം 26 നു വന്ന. അന്നതന്നെ പെർപ്പാക്കിയത.
ഓല.

1167 J

1425 മത മഹാരാജശ്രീ വടക്കെ അധികാരി ജെമെസ്സ ഇഷ്ടടിവിൻ സാഹെബ
അവർകൾക്ക പയ‌്യർമ്മല പാലെരി നായര സ്സെലാം. ഇപ്പൊൾ കൊടുത്തയച്ച കത്ത
വായിച്ച അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. ഇപ്പൊൾ പാലെരി ആവിടുക്ക
തറ രണ്ടിന്ന ഞാൻ ബൊധിപ്പിക്കെണ്ടും നികിതിപ്പണത്തിന്ന എല്ലൊ സർക്കാരിൽനിന്ന
എഴുതി വന്നതാ കുന്നു. ആയവസ്ഥക്ക തറയിൽനിന്ന കുത്താട്ടിൽ നായരെ
മുഷ്കകൊണ്ട കുടികൾനിന്ന പണം കിട്ടായ്കകൊണ്ട വഴിയാക്കി തരണം എന്നവെച്ച
ഞാൻ പലെ പ്രാവിശ്യവും സർക്കാരിലെക്ക എഴുതി അയച്ചിക്കയും ചെയ്യുമെല്ലൊ.
എന്നിറ്റും പണം എടുപ്പാൻ വഴി ആയി വന്നതും ഇല്ല. എന്നതിന്റെശെഷം ചുരുക്കം
സാധു കുടികളായിരിക്കുന്ന അവ രൊട ഒന്നാം ഗഡുവിന്റെ പണം അസാരസാരം
വാങ്ങീറ്റും അസാരം ഒരി പണം കടം മെടിച്ചിറ്റും 74 വഹെക്ക 700 പണം ഞാൻ ഖജാനക്ക
കൊടുത്തയക്കയും ചെയ്തുമെല്ലൊ. അപ്പൊഴും ഇ അവസ്ഥ എഴുതി അയക്കയും ആള
അയച്ച സങ്കടം പറഞ്ഞിറ്റും വഴിയാക്കി തന്നതും ഇല്ല. പിന്നെയും പ്രയത്നം ചെയ്ത
യെതാനൊരി പണവും തീർത്ത വടകരക്ക അയച്ചിട്ട പണം തെകച്ചി ഇല്ലാതെകണ്ട
എടുക്കു വെല എന്ന വെച്ചപണം പെറപ്പാതക്കവണ്ണം ശിപ്പായിനയും കൂട്ടി അയക്കഎല്ലൊ
ആയത. ആയതിന്റെശെഷം ശിപ്പായിനയും കൊൽക്കാരയും കൂട്ടി കുടികളിൽ അയച്ച
മുട്ടിച്ച പാർപ്പിച്ചിറ്റും അടച്ച കെട്ടി കൊമ്പിഞ്ഞി മുദ്രയിട്ടിറ്റും കുത്താട്ടിൽ നായരെ
മുഷ്കകൊണ്ട തൊറന്ന കളഞ്ഞാരെ കുടികള കൂട്ടികൊണ്ടവരുവാൻ തക്കവണ്ണം
ശിപ്പായിനയും കൊൽക്കാരെയും കല്പിച്ചയച്ചാരെ 300 ചില്ലാനം പുതിയ പണം നികിതി
തരണ്ട മാടംവെള്ളി ഒതെനൻ എന്ന പറയുന്ന കുടിയാൻ ശിപ്പായി ചെന്ന തടുത്താരെ
വാള കൊണ്ട ശിപ്പായിന വെട്ടുംപൊൾ കൊൽക്കാരെൻ തൊക്കകൊണ്ട തടുത്ത.തൊക്ക
മുറിച്ചപൊയി. കൊൽക്കാരന്റെ തലക്കട്ട വെട്ടിയ അവസ്ഥക്ക വെട്ടിയ വാലിയക്കാരന
പിടിച്ചകെട്ടി വെട്ടുകൊണ്ടവനെയും ശിപ്പായിനയും മുറിഞ്ഞ തൊക്കും എഴുത്തും
കൊടുത്ത സറക്കാരിൽ അയച്ചിട്ട ആയതിനെ വിസ്തരിക്ക എങ്കിലും എഴുത്ത വായിച്ച
അവസ്ഥ അറിക എങ്കിലും ചെയ‌്യതെ കൊടുത്തയച്ചവന അവിട പാർപ്പിക്കാതെ കണ്ട
പണം കൊടുത്തയപ്പാനെല്ലൊ ചെല്ലി കൂട്ടത. അതിന്റെശെഷം കൂത്താട്ടിൽ നായര
കല്പിച്ച കൊമ്പിഞ്ഞിക്ക എറക്കൊറച്ചെയിതവന പിടിച്ച സർക്കാരിലെക്ക
കൊടുത്തയച്ചതിന പത്തമൂന്നുറ ആളെയും നായരെ അനന്തിരവന്മാരെയും കല്പിച്ചയച്ച
നാട്ടിലുള്ള കുഞ്ഞികുട്ടികളെയും അടിയാൻ കുടിപതികളെയും കരകടത്തി കളഞ്ഞ
നമ്മുടെ ഭവനത്തിൽ കയരി വള്ളിവാഴയും തറിച്ച മണ്ണും വാതിലും കുത്തിയെ
അവസ്ഥെക്കും എഴുതി അയച്ചിറ്റും എഴുത്ത വാങ്ങി നൊക്ക എങ്കിലും അതിന്റെ
ശെഷമായിറ്റ ഒരു കല്പന എങ്കിലും ഉണ്ടാകാതെകണ്ട കൊണ്ടുവന്നവന്നെ
അവനെയുംകൊണ്ട പൊയിക്കൊളിം പണം കൊണ്ടും വരിം എന്നല്ലൊ [ 606 ] പറഞ്ഞയച്ചതാകുന്നു. ഇങ്ങനെത്തെ രാജ്യത്തിന പണം കൊണ്ടു വരുന്നത എങ്ങിനെ
എന്നും എനിഅങ്ങൊട്ട എടുക്കണ്ടത എങ്ങിനെയനും ഇനിക്ക തൊന്നുനുമില്ല. ഇപ്പൊൾ
ഇപ്രകാരെണ മുറുക്കി പണം കൊടുത്തയപ്പാനല്ലൊ കത്ത എഴുതി അയച്ചതാകുന്നു.
ഇക്കാര്യത്തിന്റെ പന്തികളൊക്കയും ആക്കി നായര ചെയ്ത എറക്കൊറവിന്റെ ശിക്ഷയും
കഴിച്ചപണം എടുപ്പാറാക്കി തന്നാൽ അപ്പഴെ കടം മെടിച്ചിറ്റ എങ്കിലും കരാരനാമപ്രകാരം
ഉള്ളെ പണം ഞാൻ സറക്കാരിലെക്ക ബൊധിപ്പിക്കുന്നതും ഉണ്ട. ഇപ്പൊൾ ഞാനും
എന്റെ കുഞ്ഞനും കുട്ടിയും രാജ്യത്ത ഉള്ളെ അടിയാൻ കുടിപതികളും കുത്താട്ടിൽ
നായരെ അസഖ്യം കൊണ്ടും രാജ്യത്ത പൊറുതി ഇല്ലായ്കകൊണ്ട രാജ്യം വിട്ട
കടത്തനാട്ടും കുറ്റിയാടിയും ആയിട്ട പാർക്കയാകുന്ന. ഇ അവസ്ഥ നെരൊ പൊളിയൊ
എന്നുള്ളതിനെ സർക്കാരിലെക്ക ബൊധിക്കണ്ടതിന്ന ബൊധിച്ചെ ആള രണ്ടാള
സരക്കാരിൽ നിന്ന കല്പ്പിച്ച ഇവിടെ അയച്ച അറിഞ്ഞാൽ ബൊധിക്കുമായിരിക്കുമെല്ലൊ.
മെലിൽ ഉണ്ടായ വർത്തമാനങ്ങളൊക്കയും അന്നന്നെ ഞാൻ സർക്കാരിലെക്ക എഴുതി
അയച്ചിറ്റും ഉണ്ടെല്ലൊ. ഇനി എങ്കിലും കടാക്ഷം ഉണ്ടായിട്ട എറക്കുറ ചെയ്തതിന്റെ
ശിക്ഷയും കഴിച്ച രാജ്യത്ത പൊറുതി ഉണ്ടാക്കി തന്നാൽ കൊമ്പിഞ്ഞി കല്പന കെട്ട
ഞാൻ ബൊധിപ്പിക്കെണ്ടന്നതിനെ ബൊധിപ്പിച്ച തരികയും ചെയ‌്യാം. എന്നാൽ 974 മത
മെടമാസം 14 നു നാൽ മെട 16 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം 26 നു
വന്നു. അന്ന തന്നെ പെർപ്പാക്കിയത. ഓല.

1168 J

1426 മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ
ജെമെസ്സസ്ഥിവിൻ സായ്പവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദെയവർമ്മ രാജാ
അവർ സലാം. എന്നാൽ കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം മനസ്സിലാകയും
ചെയ്തു. രണ്ടാം ഗഡുവിന്റെ ഉറുപ്പിക പിരിച്ച വരെണ്ടുന്നതിനെ രാജ്യത്ത എല്ലാ
ദിക്കുകളിലും എഴുതി ആള അയച്ചിട്ടും ഉണ്ട. ചുരുക്കം ഉറുപ്പിക പിരിഞ്ഞ വരുന്നു.
സർക്കാര കാര്യത്തിനെ ഒരു ഉപെക്ഷ കൂടാതെ കണ്ട നാം പ്രെത്നം
ചെയ‌്യുമെന്നുള്ളപ്രകാരം മുൻമ്പിനാൽ സായ്പവർകളെ ബൊധിപ്പിച്ചിട്ടും ഉണ്ടെല്ലൊ.
അതകൊണ്ട ആകുംപ്രകാരം ഒക്കെയും പ്രെത്നം ചെയ്ത പിരിയുന്ന ഉറുപ്പിക
കുടക്കുടയായിട്ട കൊടുത്തയക്കയും ചെയ‌്യാം. ഇപ്പൊൾ ഉറുപ്പിക പിരിഞ്ഞ വന്നടത്ത
ചുരിക്കം ആകകൊണ്ട എനിയും വരുന്ന ഉറുപ്പികകൂടി ശെഖരിച്ച തീർന്നടത്തൊളം
ഉറുപ്പിക ഇ മാസം 20 നു കൊടുത്തയക്കയും ചെയ‌്യാം. നാം എല്ലാ കാര്യത്തിനും സായ്പു
അവർകളെ സ്നെഹം തന്നെ പ്രമാണിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 മത മെടമാസം
16 നു എഴുതിയത മെടം 17 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം 27 നു
വന്നത. അന്ന തന്നെ പെർപ്പാക്കിയത.

1169 J

1427 മത മീനമാസം 5 നു മാരിസ്സ 16 നു 1799 മത മലെയാംപ്രവെശ്ശയിൽ വടക്കെ
അധികാരി ജീമിസ്സസ്തിവിൻ സായ്പു അവർകൾ പയ‌്യർമ്മല പാലെരി നായരക്ക
എഴുതിയത. എന്നാൽ നായരുമായിക്കണ്ട ചിലെ ഗുണദൈാഷങ്ങൾ പറയെണ്ടത ഉണ്ട.
അതുകൊണ്ട 974 മതിലെ ഒന്നാം ഗഡുവിന്റെ പണവും ഖജാനക്ക തെകച്ചും ബൊധിപ്പി
ക്കുവാൻ തക്കവണ്ണം കൊണ്ടുവന്ന ഈ മാസം 7 നു കൊയിലാണ്ടിക്കച്ചെരിയിൽ വന്ന
എത്തുകയും വെണം. ശെഷം വർത്തമാനങ്ങൾ കണ്ടു പറയുമ്പൊൾ മനസ്സിലാകയും
ചെയ്യും. ഇത കയിത്താൻ തന്നത. മെടം 17 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രിൽ
മാസം 27 നു. അന്ന തന്നെ പെർപ്പാക്കിയത. [ 607 ] 1170 J

1428 മത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടടിവിൻ
സാഹെബ അവർകൾക്ക പയ‌്യർമ്മല പാലെരി നായര സ്സെലാം. ഇപ്പൊൾ കൊടുത്തയച്ച
പരമാനിക വായിച്ച വർത്തമാനം ഗ്രഹിക്കയും ചെയ്തു. നാം ഇപ്പൊൾ കൊവിലകണ്ടീൽ
വരണമെന്നും ഗടുപ്രകാരം പണം തെകച്ചു കൊണ്ടുവരണമെന്നും എന്നല്ലൊ
കൽപ്പനയാകുന്നത. ആയതിന ഇപ്പൊൾ കല്പിച്ചയച്ചെ ആളെ ഒപ്പം തന്നെ നാം
വരാതെ താമസിച്ചത ഇ മാസം 11 നു തുടങ്ങി 13 നു യൊളം ഇവിട ഒരി അടിയന്തരം
കഴിയണ്ടതുണ്ട. ആയത നടെങ്കാരണൊമ്മാര കാലെ കല്പിച്ച പൊന്നതാകുന്ന. ആയതു
നീക്കിക്കുട. അതുകൊണ്ടത്ത്രെ നാം താമസിച്ചത. ആയത കഴിഞ്ഞു കൂടുമ്പൊൾ
അപ്പഴെ 14 നു തന്നെ ഇവിടുന്ന പൊറപ്പെട്ട 15 നു അസ്തമിക്കും മുൻമ്പെ നാം തീറന്നടു
ത്തൊള പണവുംകൊണ്ട കൊയിലാണ്ടിൽ സായ്പു അവർകളെ സന്നിധാനത്തിങ്കൽ
വരികയും ചെയ‌്യാം. ആയതിനെ കടാക്ഷം ഉണ്ടായിരിക്കയും വെണമെല്ലൊ. ഇവിട
കുടകൾളിൽനിന്ന പണം പിരിഞ്ഞ പൊരണ്ടതിന പത്ത ദിവസത്തെക്ക കൊമ്പിഞ്ഞി
ക്കല്പനക്ക ഒരി ശിപ്പായിനയും ഒരി കൊൽക്കാരെനയും കുടി കല്പിച്ചയക്കയത്രയും
ആവിശ്യമായിരുന്നു. എന്നാൽ ഗഡുപ്രകാരെണ പണം അടഞ്ഞു പൊരികയും ചെയ‌്യുമാ
യിരുന്നു. എന്നാൽ എല്ലാ കാര്യങ്ങൾക്കും നമ്മെക്കൊണ്ട കൊമ്മിഞ്ഞിക്കല്പനക്ക
നെരാകുംവണ്ണം നടത്തിച്ച പൊരണ്ടതിന്ന നാം എറെ അപെക്ഷിച്ചിരുന്നു. എന്നാൽ 974
മത മീന മാസം 7 നു. ഇതു കയിത്താൻ തന്നെ ദിവസം മെടം 17 നു ഇങ്കിരിയസ്സ കൊല്ലം
1799 മത എപ്രിൽ മാസം 27 നു അന്നതന്നെ പെർപ്പാക്കിയത. ഒല.

1171 J

1429 മത മാഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ സ്തിവിൻ സായ്പു അവർകൾ
പയ‌്യർമ്മല പാലെരി നായർക്ക എഴുതിയത. എന്നാൽ കൊല്ലം 974 മത ഒന്നാം ഗഡുവിന
വരും പണം 1317 കാശ 20 ആയതിൽ മകര മാസം 4 നു ബൊധിപ്പിച്ച പണം 87 കാശ 29
¾ കഴിച്ചു വരും പണം 1229 കാശ 30¾ തെകച്ച ബൊധിപ്പിക്കണമെന്ന പല പ്രാവിശ്യം
എഴുതി അയച്ചിട്ട ഇന്നെവരെക്കും ബൊധിപ്പിച്ചതും ഇല്ലെല്ലൊ. ഇപ്പൊൾ കൊടുത്തയച്ച
പണം തെകച്ച ഇല്ലായ്കകൊണ്ട അങ്ങൊട്ട കൊടുത്തയച്ചിരിക്കുന്ന. അതുകൊണ്ട
ഒട്ടുംതാമസിയാതെ ആ വക പണം തെകച്ച ബൊധിപ്പിക്കുവാൻ തക്കവണ്ണം ഉടനെ
കൊടുത്തയക്കുകയും വെണം. എന്നാൽ 974 മത മീനം 29 നുക്ക ഇങ്കിരിയസ്സ കൊല്ലം
1799 മത അപ്രിൽ മാസം 9 നു എഴുതിയത. കയിത്താൻ തന്ന ദിവസം മെടം 17 നു.
ഇങ്കിരിയസ്സ കൊല്ലം 1799 മത അപ്രിൽ 27 നു മെടം 20 നു അപരീൽ 30 നു പെർപ്പാക്കിയത.

1172 J

1430 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ സ്തിവിൻ സായ്പു അവർകൾ
പയ‌്യർമ്മല പാലെരി നായരക്ക എഴുതി വരുന്നത. എന്നാൽ 974 മതിലെ ഒന്നാം
ഗഡുവിന്റെ ഉറുപ്പിക ഇന്നെവരെക്കും ഖജാനക്ക ബൊധിപ്പിക്കായ്കകൊണ്ട പലെ
പ്രാവിശ്യം എഴുതി അയച്ചതിന താമസിയാതെ ബൊധിപ്പിക്കാമെന്ന നിശ്ചയിച്ച എഴുതി
വന്ന എഴുത്തല്ലാതെ ഇന്നെവരെക്കും പണം ബൊധിപ്പിച്ചതും ഇല്ല. അതുകൊണ്ട ഈ
എഴുത്ത കണ്ടാൽ കറാറു നിശ്ചയിച്ചപ്രകാരം കൊമ്പിഞ്ഞി ദ്രവ്യം ബൊധിപ്പിക്കുവാൻ
തക്കവണ്ണം ക്ഷണം താമസിയാതെ നായര ഇവിട എത്തുകയും വെണം. എനി
താമസിച്ചുവെങ്കിൽ കൊമ്പിഞ്ഞി സറക്കാരിൽനിന്ന നായരൊട ശൊദ്യം ഉണ്ടാകുന്നതിന
സംശയം വരികയും ഇല്ല. ആയത വിചാരിച്ച നിശ്ചയിച്ചപ്രകാരം നെര നടക്കയും
വെണം. എന്നാൽ 974 മത മെടം 12 നുക്ക ഇങ്കിരിയസ്സ കൊല്ലം 1799 മത അപരീൽ 22 നു [ 608 ] എഴുതിയത. ഇത കയിത്താൻ തന്ന ദിവസം മെടം 17 നു അപരീൽ 27 നു മെടം 20 നു
അപരീൽ 30 നു പെർപ്പാക്കിയത.

1173 J

1431 മത മഹാരാജശ്രീ വാഡൽ സായ്പു അവർകളെ സന്നിധാനത്തിങ്കൽ
ബൊധിപ്പിക്കുവാൻ ശിപ്പായി മുട്ടുങ്കക്കാരെൻ കുങ്കറ എഴുതിയ സങ്കടമരജി. എന്നാൽ
കരുവാൻ ഇരിക്കുന്നെടത്തു ചെന്ന വിശാവരി വാങ്ങിക്കൊണ്ടു വാമെന്ന സായ്പു
അവർകൾ കല്പിക്കകൊണ്ട ഞാൻ കരുവാന്റെ പൊരക്കൽ ചെന്ന കരുവാന
അന്നഷിക്കുമ്പൊഴെക്ക അവൻ നടക്ക താഴ പൊയിരിക്കുന്നു എന്ന അവന്റെ കരുവാത്തി
പറഞ്ഞാറെ വിശാവരി താമസിയാതെ കൊട്ടകുന്നുമ്മൽ കൊണ്ടുവരുവാൻ
പറയണമെന്ന കൊല്ലത്തിയൊട പറഞ്ഞ അങ്ങാടിയിൽ കൂടി പൊരുമ്പൊൾ ഇന്നാളത്തെ
തലമുറിയനല്ലെ ഇത എന്ന വെറ്റില വിക്കുന്ന പുതിയ പീടികയിൽ അമ്മത എന്ന
പറയുന്ന മാപ്പള എന്ന പറഞ്ഞ മെപ്പെലെ പൊക്കർ എന്ന മാപ്പളയും എന്ന വായിഷ്ഠാണം
ചെയ്തു. അമ്മത മാപ്പളയും മരുന്ന വാണിഭക്കാരൻ അയ‌്യാറെഅകത്ത മമ്മവു മാപ്പളയും
അവരെ അനുജൻ കുട്ടുസ്സയും ഇവര നാലാളും മറ്റും ചില മാപ്പളമാരും കൂടി എന്ന
വടികൊണ്ടും മട്ടൽ കൊണ്ടും കയികൊണ്ട തക്കയും ചവിട്ടുകയും ചെയ്തു. അഞ്ചപത്ത
അടികൊള്ളുവൊളം എനക്ക ബൊധം ഉണ്ട. അതിൽ പിന്ന ആരെല്ലാം തച്ചുവെന്നും
ചവിട്ടി എന്നും യന്തല്ലാം ചെയ്തു എന്നും ഞാൻ അറഞ്ഞിട്ടുമില്ല. ഞാൻ അവരൊട ഒര
വാക്ക പറക എങ്കിലും വല്ല നിർമ്മരിയാദങ്ങൾ ചെയ്ക എങ്കിലും ഞാൻ ചെയ്തിട്ടുമില്ല.
എന്നാൽ കൊല്ലം 974മത മെട മാസം 14 നു എഴുതിയ സങ്കട മരജി. മെടം 20 നു
ഇങ്കിരിയസ്സ കൊല്ലം 1799 മത അപരീൽ മാസം 30 നു പെർപ്പാക്കിയത.

1174 J

1432 മത മഹാരാജശ്രീ വാഡൽ സായ്പു അവർകളെ സന്നിധാനത്തിങ്കൽ
ബൊധിപ്പിപ്പാൻ വടകര മുക്കിന്റെ അവിട ഉസ്സൻ ആജി നായകനും കണ്ണൂര മമ്മവ
അവിൽദാരും എഴുതിയ സങ്കടമരജി. എന്നാൽ ശിപ്പായി മുട്ടുങ്കക്കാരൻ കുങ്കറ തച്ചിട്ടുള്ള
മാപ്പളമാര കൂട്ടിക്കൊണ്ടുവരുവാൻ എന്നെയും എന്റെ ഒന്നിച്ച പാർക്കുന്ന ഗാഡിതി
ശിപ്പായികളെയും സായ്പു അവർകൾ കല്പിച്ച അയച്ചതിന്റെശെഷം ഞാങ്ങൾ
അങ്ങാടി പള്ളിക്കൽ ചെന്നാരെ നിന്ന തച്ചട്ടുള്ള ആള കാണിച്ചു താമെന്ന മെൽ എഴുതിയ
കുങ്കറൊട പറഞ്ഞാറെ അവൻ അങ്ങാടികളിൽ ഒക്കയും അവന്തച്ച ആള നൊക്കിയാറെ
കണ്ടതുമില്ല. എന്നതിന്റെശെഷം പള്ളിക്ക അകായിൽ ചുരുക്ക ആളുകള ഞാങ്ങൾ
കാണുകകൊണ്ട നിന്ന തച്ച ആളുകൾ ഈ പള്ളിക്ക അകായിൽ ഉണ്ടൊ എന്ന ദൂര നിന്ന
നൊക്കെന്ന ഞാങ്ങൾ കുങ്കറൊട പറഞ്ഞാറെ അതിൽ അവന തച്ചട്ടുള്ള ആളുകളിൽ
മെപ്പെലെ പെക്കറന്ന മാപ്പളെന കാണിച്ചു തരികകൊണ്ട നീ പൊറായിൽ കിഴിഞ്ഞ
വാമെന്ന ഞാൻ അവനൊടു പറഞ്ഞാറെ അവൻ പൊറായിൽ കിഴിഞ്ഞ വന്നതിന്റെ
ശെഷം ഈ മെപ്പെലെ പൊക്കർ തന്നെയൊ നിന്ന തച്ചത എന്ന ഞാങ്ങൾ കുങ്കറൊട
ചൊദിച്ചാരെ അവൻ തന്നെ എന്ന കുങ്കറ പറഞ്ഞതിന്റെ ശെഷം അവനെയും കൂട്ടി
ഞാങ്ങൾ കൊട്ടക്കുന്നുമ്മലെക്ക പൊരുമ്പൊൾ വാളും പലിശയും കൊടാളിയും വടിയും
എടുത്ത 50 മാപ്പളമാര പൊരും. ഞാങ്ങൾ കൂട്ടിക്കൊണ്ട പൊരുന്ന പൊക്കറ അങ്ങൊട്ട
കൂട്ടിക്കൊണ്ട പൊകുവാനായിട്ട ഞാങ്ങളെ അരികത്ത വന്നാരെ അതിൽ തെയ‌്യത്താൻ
തെങ്ങിലെ അതൃമായനും മുന്നിലെ അകത്തെ അസ്സനും പെരിങ്ങാടി കുഞ്ഞി അമ്മതും
പുതിയ പീടികയിലെ അമ്മതും മണാളൻകിലെ അമാനത്തും അയ‌്യൻ കൊല്ലിലെ മമ്മവും
മെപ്പെലെ സീയ‌്യാലിയും പയെപെരിങ്ങാടിന്റെ അവിടത്തെ അഉള്ളയും പൊന്നെന്റെ
അവിടത്തെ കുഞ്ഞികലന്തനും പള്ളിക്കലെ അങ്ങാടീലെ സീതിന്റെ അവിടത്തെ [ 609 ] മമ്മാലിയും മണ്ട അമ്മതും കല്ല വളപ്പിലെ ഇവറായിയും കാരണൊരാടത്തെ അഉള്ളയും
മുക്കൊലക്കലെ കുഞ്ഞിസുപ്പിയും ചട്ടികുനീലെ അമ്മതും ഇവര പതിനഞ്ചാളും കൂടി
ഞാങ്ങൾ കൂട്ടിക്കൊണ്ടുപൊരുന്ന പൊക്കറ പിടിച്ചാറെ ഞാങ്ങൾ പൊക്കറ തരിക ഇല്ല
എന്നും ഇവന വാഡൽ സായ്പു അവർകൾ വിളിക്കുന്നവെന്നും ഞാങ്ങൾ പറഞ്ഞാറെ
എന്നു പുതിയ പീടികയിലെ അമ്മതും മുന്നിലകത്തെ അസ്സനുംകൂടി വാൾകൊണ്ട
എന്ന കൊത്തുമ്പൊൾ തൊക്കനട്ട തടുക്കയും ചെയ്തു. ആ കൊത്തുകൾ ഒക്കയും
എന്റെ തൊക്ക നൊക്കിയാൽ കാണുകയും ചെയ‌്യാം. പൊക്കെറെയും ഒഴിച്ച ഞാങ്ങൾ
സായ്പ അവർകളെ അരിയത്ത പൊരുകയും ചെയ്തു. എന്നാൽ കൊല്ലം 974 മത
മെടമാസം 14 നു എഴുതിയത മെടം 20 നു ഇങ്കിരിയസ്സ കൊല്ലം 1799 മത അപരീൽ മാസം
30 നു പെർപ്പാക്കിയത.

1175 J

1433 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ സ്തിവിൻ സായ്പു അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ കണ്ണൂര ഇരിക്കും മാപ്പള കനീലെ
ക്കണ്ടിപർയ‌്യയി എഴുതിയെ അരജി. എന്നാൽ ഇപ്പൊൾ കണ്ണുര ദൊറൊഗ ആയി
വന്നിരിക്കുന്ന പുതുക്കുടി പക്കി എന്നൊട ചെയ്ത നിർമ്മരിയാദത്തിന്റെ വിവരം. താൻ
ദൊറൊഗ ആയി കണ്ണൂര വന്നതിന്റെശെഷം എടത്തറ സൂപ്പി എന്നവന്റെ അവിട
അത്രെ ഈ ദൊറൊക പൊറുത്തത. രണ്ടു മാസം കഴിഞ്ഞാറെ ഞാൻ കെട്ടിയെ
പെണ്ണിന്റെ പുരയിൽ പാർക്കുവാൻ വരും എന്ന ഞാൻ വർത്തമാനം കെട്ടാരെ
കൊമ്പിഞ്ഞി കൽപ്പനക്ക വന്നിരിക്കുന്ന ദൊറൊക പാർക്കുന്ന വീട്ടിൽ ഞാൻ എന്റെ
കെട്ടിയവള വെക്കുവാൻ ഭയപ്പെട്ട എന്റെ പുരയിൽ കൂട്ടിക്കൊണ്ടുപൊകയും ചെയ്തു.
ഈ കെട്ടിയവള ഞാൻ കെട്ടിട്ട പതിംമുന്ന സംമ്മത്സരമായിട്ട മൂന്നു പെറ്റ ഒരു ആണും
രണ്ടും പെണ്ണും ഇങ്ങിനെ മൂന്നു കുട്ടികള ഉണ്ടായിട്ട ഒരു സമയത്ത എങ്കിലും ഞാനും
എന്റെ കെട്ടിയവളുമായിട്ട വിശ്വാസക്കെട ഉണ്ടായിട്ടും ഇല്ല. ഈ ദൊറൊക മൂന്നു
മാസം മെൽപറഞ്ഞ സൂപ്പീന്റെ അവിടപാർത്തതിന്റെ ശെഷം ഒരു പടച്ചൊനകൂടി
പെടികൂടാതെകണ്ട എത്രെയും നെരുള്ള കൊമ്പിഞ്ഞി സംസ്ഥാനത്തെ ഭയംകൂടാതെ
എന്നൊട അതിക്ക്രമം കാണിച്ചതിന്റെ വിവരം ഒരു മാസത്തൊളം രാപ്പകലായിട്ട എന്റെ
അമ്മായിന്റെ അവിടവന്ന പലെപ്രകാരത്തിലും പറഞ്ഞ ബൊധിപ്പിച്ച അവിട
പാർക്കുകയും ചെയ്തു. എന്റെ കെട്ടിയവള അവിട ഇല്ലായ്കകൊണ്ട ഈ വീട്ടിലെ
പെണ്ണിന നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപൊവാൻ സങ്ങതി എന്തെന്നും രണ്ടു മുന്ന
പ്രാവിശ്യം എന്റെ അമ്മായീന്റെ അവിട ഞാൻ ചെന്ന നെരത്ത എന്ന വളര വഷളായിട്ട
പറകയും ചെയ്തു. അതിന്റെശെഷം ഞാൻ എന്റെ കെട്ടിയവള ഒരു ദിവസം എങ്കിലും
പറഞ്ഞയച്ചതും ഇല്ല. അവള എങ്കിലും പൊകണമെന്ന ഭാവിച്ചതും ഇല്ല. ശെഷം കണ്ണൂര
ഇരിക്കും മൊയിതിയൻ എന്ന മാപ്പള അവന്റെ കെട്ടിയവളുമായിട്ട വാക്ക ഉണ്ടായിട്ട
അവൻ അവളൊട ചൊതിച്ചതുകൊണ്ട അവനുമായിട്ട മുമ്പെ കൊറെയ വിശ്വാസം
ഉള്ളതുകൊണ്ട അവള എന്നെയും കൊറെയ വായിഠാണം പറെകയും ചെയ്തു. ആയവസ്ത
ഞാൻ ദൊറൊക കച്ചെരിയിൽ പറഞ്ഞാരെ എന്നൊടുള്ള മെൽപ്പറെഞ്ഞ സിദ്ധാന്തം
കൊണ്ട എന്റെ കുറ്റം എന്നും നാളെത്തെൽ വാ എന്നും എന്ന പറഞ്ഞയക്കയും ചെയ്തു.
അതിന്റെശെഷം മുന്നു നാലു പ്രാവശ്യം ഞാൻ പൊയിട്ട ദൊറൊക പറഞ്ഞും നിന്റെ
കെട്ടിയവളക്ക പുലിയാട്ട ഉണ്ട എന്നും ആ കെട്ടിയവള നീ മൊഴി കൊടുക്കെണമെന്നും
പറഞ്ഞാരെ എന്റെ കെട്ടിയവളും ഞാനും എന്റെ പുരയിൽ ഇരിക്കുമ്പൊൾ ഒരു
അഞ്ഞായം സങ്ങതി കൂടാതെകണ്ട ഇപ്രകാരം മൊഴി ചൊതിപ്പാൻ സങ്ങതി ഇല്ല
എന്നും ഞാൻ ഒരു നാളും എന്റെ കെട്ടിയവളെ മൊഴി കൊടുക്കുന്നവനല്ലയെന്നും
എന്നൊടു മൊഴി ചൊദിപ്പാൻ ഒരു നാളും എന്റെ കെട്ടിയവൾക്ക മനസ്സ ഉണ്ടാക ഇല്ല [ 610 ] എന്നും ഞാൻ നിശ്ചയിച്ച പറെകയും ചെയ്തു. അതിന്റെശെഷം എന്നാരെ ദൊറൊക
പറഞ്ഞത ഞാൻ ദൊറൊക ആയി വരികിൽ ഈ ക്കെട്ടിയവളെ മൊഴി വാങ്ങും എന്നും
നാള തന്നെ നിന്ന നാൽപ്പത്തൊന്ന അടിക്കുമെന്നും അതുതന്നെ എന്റെ കൽപ്പനെന്റെ
വെലം നിണക്ക അറിയാമെല്ലൊ എന്ന പറഞ്ഞ എന്ന തടവിൽ പാർപ്പിപ്പാൻ
നിശ്ചയിച്ചപ്പൊൾ ഞാൻ ഒളിച്ച പൊകുന്നവനല്ല എന്നും നെര വിസ്തരിച്ചി എന്ന
ശിക്ഷിക്കണമെന്ന പറെഞ്ഞ മൊയിതിയൻ കുട്ടി എന്നവന ഞാൻ ജാമിൻ കൊടുത്ത
വരികയും ചെയ്തു. അതിന്റെ പിറ്റെന്ന മെൽപ്പറെഞ്ഞ ദൊറൊക കണ്ണൂര എളയ
സായ്പുന്റെ മാളികയിൽച്ചെന്ന എന്ത ബൊധിപ്പിച്ചുവെന്നു ഞാൻ അറിഞ്ഞതും ഇല്ല.
അന്ന എന്ന എളയ സായ്പു വിളിപ്പിച്ചപ്പൊൾ എന്നെക്കാണുമ്പൊൾ തന്നെ ദൊറൊക
എളയ സായ്പിനൊടു പറഞ്ഞ വിവരം ഈ മാപ്പളെയൊട ഞാൻ ആ കെട്ടിയവളെ
മൊഴിവാങ്ങും എന്ന പറഞ്ഞാരെ എളെയ സായ്പ അങ്ങൊട്ട പറഞ്ഞത ഇവനെന്നു
വെച്ചാൽ ഒരു സാധുവെല്ലൊ ആകുന്നു. എന്തൊരു സങ്ങതി എന്ന പറഞ്ഞാരെ ദൊറൊക
പറഞ്ഞത എന്റെ ദൊറൊക ഉദ്യൊഗം പൊകുമെങ്കി ഞാൻ ഇവനൊടമൊഴിവാങ്ങാതെ
ഇരിക്കുന്നവനല്ല എന്ന പറഞ്ഞി ആരെയെല്ലാം അയച്ചി എന്റെ കെട്ടിയവളൊട കപടം
പറഞ്ഞി ഞാൻ അവളെ ഉമ്മെന്റെ പുരയിൽ ഉണ്ടെന്നു അവള അവിട കുട്ടിക്കൊണ്ടു
പൊകയും ചെയ്തു. ഞാൻ എന്റെ പുരയിൽ പൊയപ്പൊൾ എന്റെ കെട്ടിയവള
കണ്ടതുമില്ലായ്കകൊണ്ട വലുതായിട്ടുള്ള സങ്കടം വിചാരിച്ച ഇരിക്കുമ്പൊൾ കാതിയാര
വിളിക്കുന്ന എന്ന ഒരു ആള വന്ന എന്നെ കൂട്ടിക്കൊണ്ടു പൊകയും ചെയ്തു. ഇപ്പൊൾ
തന്നെ മൊഴി കൊടുക്കണമെന്ന മുട്ടിച്ചാരെ ഞാൻ മൊഴി കൊടുക്കുന്നവനല്ല മൊഴി
കൊടുപ്പാൻ ഒരു സങ്ങതി വന്നതുമില്ല. വെലത്താലെ നിങ്ങളും ദൊറൊകയും ഒന്നായി
മുട്ടിക്കുന്നെങ്കിൽ ആവതില്ല എന്നു പറഞ്ഞി മൊഴി എന്നവെച്ചാൽ എതാൻ പണവും
അരിയീൽ ഇട്ട തുണിയിൽക്കെട്ടി ആ പെണ്ണ എനി മെൽപ്പെട്ട എനക്ക ആ(വ)ശ്യം എന്ന
മനസ്സാലെ കൊടുക്കെണ്ടതത്രെ ആകു(ന്നു). അന്ന ഞാൻ മൊഴികൊടുക്കായ്കകൊണ്ട
കാതിയാറ (അ)ഞ്ചു പണവും കൊറെയ അരിയും ഒരു തുണിയിൽ ക്കെ(ട്ടി) എന്റെ
കയിൽ തന്നത. മുക്ക്രീന്റെ കയിൽ കൊടുക്കണമെന്ന പറെകകൊണ്ട ഞാൻ
കാതിയാരൊട വാങ്ങിയത മുക്ക്രീന്റെ കയിൽ കൊടുക്കയും ചെയ്തു. അന്നുമുതൽ
എനക്കും എന്റെ കെട്ടിയവൾക്കും മൂന്നു കുട്ടികൾക്കും ഉളെള്ള സങ്കടമിന്നെപ്രകാരമെന്ന
അള്ളാൻ അല്ലാതെ കണ്ട മറ്റു ഒരുത്തരും അറിഞ്ഞതും ഇല്ല. ആ ക്കെട്ടിയവളയിപ്പൊൾ
ഈ ദൊറൊക വെലത്താലെ കെട്ടുവാൻ നിശ്ചയിച്ച സാമാനങ്ങൾ തെയ‌്യാറാക്കിയി
രിക്കുന്ന. അതുകൊണ്ട സായ്പു അവർകളുടെ കടാക്ഷം ഉണ്ടായിട്ട എന്നെയും എന്റെ
കെട്ടിയവളെയും ഈ ദൊറൊകനയും വരുത്തി നെരപൊലെ വിസ്തരിച്ച എന്റെയും
എന്റെ കുട്ടികളെയും സങ്കടം തീർത്ത കൊടുക്കെണമെന്ന വളര പ്രാർത്ഥിക്കുന്നതും
ഉണ്ട. ആയതിനു ഉപെക്ഷ വന്നു എങ്കിൽ ഈ ദൊറൊക കാണിച്ച അതിക്ക്രമംകൊണ്ട
എന്റെ കുട്ടികളെ സങ്കടംകൊണ്ട ഞാൻ പ്രാണനൊട നിന്നു കഴികയും ഇല്ല. എന്നാൽ
കൊല്ലം 974 മത മെടമാസം 17 നു എഴുതിയ അരജി മെടം 20 നു ഇങ്കിരിയസ്സ കൊല്ലം 1799
മത അപരീൽ മാസം 30 നു പെർപ്പാക്കിയത.

1176 J

1434 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇസ്തിവിൻ സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ കണ്ണൂര അദാലത്ത ദൊറൊഗ പുതുക്കുടിപക്കി
മൂപ്പൻ എഴുതിയ അരജി. കണ്ണൂര ഇരിക്കുന്ന കത്തികെട്ടി കുഞ്ഞിപ്പിരിന്റെ വീട്ടകാര്യം
കൊണ്ട കുഞ്ഞിപ്പരി സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ അരജി എഴുതി
കെൾപ്പിച്ചിരിക്കുന്ന കാര്യത്തിന്റെ വിവരം അപരീൽ മാസം 11 നു മെൽ എഴുതിയ
കുഞ്ഞിപ്പരീനെ കണ്ണൂര പാർക്കുന്ന കടച്ചക്കാരൻ മെയിതിയന്റെ വീടര ഉമ്മാച്ച എന്ന [ 611 ] പറയുന്നവള ചീത്ത ആയിട്ടുള്ള വാക്കുകൾ പറഞ്ഞിരിക്കുന്ന എന്ന കുഞ്ഞിപ്പരിതന്നെ
കച്ചെരിൽ വന്നു പറകകൊണ്ട പ്രക്കാരത്തി ഉമ്മാച്ച എന്ന പറയുന്നവളെയും
കടച്ചിക്കാരൻ മൊയിതിയനെയും വരുത്തി വിസ്തരിച്ചാരെ മെൽ എഴുതിയ
കുഞ്ഞിപ്പരിന്റെ വീടരുടെ ഹെതുവായിട്ട മൊയിതിയന്റെ വീടരുടെ മൊഴി ചൊല്ലി
ഇരിക്കുന്നു എന്നും ഞങ്ങടെ മാർഗ്ഗത്തിലെ വിധി അല്ലാതെ കണ്ട ചില കാരിയം
കടച്ചക്കാരൻ മൊയിതിയനും മെൽഎഴുതിയ കുഞ്ഞിപ്പരിയും തമ്മിൽ കഴിഞ്ഞ പൊരുന്ന
എന്നും വിസ്തരിച്ചാരെ കാണുകകൊണ്ട ആക്കാര്യം ഇനിയും വിസ്തരിച്ച നിശ്ചയം
വരുത്തെണമെന്നവെച്ച കുഞ്ഞിപ്പരീന്റെ വീടരുടെ പെറക്കാത്ത വാപ്പനൊട മൊത്ത
മൊയ്തിയൻകുട്ടി മുപ്പന ജാമിൻ വാങ്ങി കുഞ്ഞിപ്പരിനെയും ശെഷം ഉള്ളവരെയും
അയെക്കയും ചെയ്തു. എന്നതിന്റെശെഷം കുഞ്ഞിപ്പരിന്റെ വീടരുടെ കാക്ക മൊയ്തിയൻ
എന്ന പറയുന്നവൻ അപരിൽ മാസം 13 നു കച്ചെരിയിൽ വന്നു പറഞ്ഞു. എന്റെ
മരുമകളെ കെട്ടിയിരിക്കുന്ന കത്തികെട്ടി കുഞ്ഞിപ്പരി എന്ന പറയുന്നവൻ എന്റെ
മരുമകളെ അവന്റെ അകത്ത കൊണ്ടുപൊയിവെച്ച മാർഗ്ഗത്തിലെ വിധിയല്ലാത്ത കാര്യം
ചെയ്ത പൊരുന്നു എന്ന അവൻ തന്നെ കച്ചെരിയിൽ വന്ന കെൾപ്പിച്ചിരിക്കുന്നപ്രകാരം
കെട്ടു. ആക്കാര്യം വഴിപൊലെ വിസ്തരിച്ച മാർഗ്ഗത്തിലെ വിധി അവകാശംപൊലെ
ആക്കി തരണമെന്നും ഇനി ഞങ്ങൾ തമ്മിൽ നന്നായി കഴിക ഇല്ല എന്നും പറക
കൊണ്ടും അന്ന വരാൻ തക്കവണ്ണം കുഞ്ഞിപ്പരിനെ മൊയ്തിയൻകുട്ടി മുപ്പനൊട കൂടികൂട്ടി
അയച്ചിട്ട വരായ്കകൊണ്ടും മെൽ എഴുതിയ ജാമിൻ നിന്നെ മൊയ്തിയൻകുട്ടിമുപ്പനെ
വരുത്തി കുഞ്ഞിപ്പരീനെ കൂട്ടിക്കൊണ്ടുവരാൻതക്കവണ്ണം പറഞ്ഞയച്ചാരെ കണ്ടതും
ഇല്ല. എന്നാരെ 14 നുയും മൊയ്തിയൻകുട്ടി മൂപ്പനെ വരുത്തി മൊയ്തിയൻകുട്ടി മൂപ്പനൊട
കൂടി ഒരു ശിപ്പായിനെ അയച്ച നൊക്കീട്ടും കണ്ടതും ഇല്ല. എന്നതിന്റെ ശെഷം 15 നു
കച്ചെരീലെ കാതി കച്ചെരീൽ വന്നു പറഞ്ഞു. ഇന്നലെ അന്തിക്ക കുഞ്ഞിപ്പരിയും
അവന്റെ വീട്ടുകാരും ആയിട്ടുള്ള കാര്യം എമാത്ത പള്ളിക്കൽവെച്ച മാർഗ്ഗത്തിലെ
വിധിപൊലെ തീർത്ത കുഞ്ഞിപ്പരിന്റെ വീടരുടെ മൊഴി കുഞ്ഞിപ്പരി ആ പ്പെണ്ണുങ്ങടെ
ഉടമക്കാരുടെ കയിൽ കൊടുത്തു എന്നും എനി കുഞ്ഞിപ്പരിയും കടച്ചക്കാരൻ
മൊയ്തീയന്റെ വീടരുമായിട്ടുളെള്ള കാര്യംയെ തീരാൻ ഉള്ളൂ എന്നും എന്നൊടു കാതി
പറഞ്ഞിട്ടത്ത്രെ കെട്ടത. ഇനി ഇക്കാര്യത്തിന്ന കച്ചെരീൽ വന്ന പറഞ്ഞതിന്റെശെഷം
ഞാൻ വിസ്തരിച്ചട്ട ഉള്ള വിസ്താരം എഴുതിട്ടുള്ളതും മൊഴി കൊടുപ്പിച്ച കാതിനെയും
വാങ്ങിയിരിക്കുന്നവനെയും വരുത്തി സായ്പു അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട
വിസ്തരിച്ചു നെരപൊലെ തീർത്ത തരിക വെണ്ടിയിരിക്കുന്നത. എന്നാൽ കൊല്ലം 974 മത
മെടമാസം 20 നു എഴുതിയ അരജി അന്നതന്നെ തന്നത. മെടം 21 നു ഇങ്കിരിയസ്സ കൊല്ലം
1799 മത മായിമാസം 1 നു പെർപ്പാക്കിയത. ഓല.

1177 J

1435 മത മഹാരാജശ്രീ ജീമിസ്സ ഇഷ്ടീവിൻ സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ കിരിസ്തൊൻ ജൂസ എഴുതിയ അരജീ. ഞാൻ ഒരു
സംത്സരം മുൻമ്പെ കൊടുമല മലകൽനിന്ന അരിയും പിന്നയും ചില സാമാനുകളും
എരുതിന്റെ പൊറത്തു കയറ്റിക്കൊണ്ടു കണ്ണൂരിൽ വരുന്ന വയിക്കൽനിന്ന ഒരു
എരുതുനെയും ആ എരിതിന്റെ പൊരത്തെ സാമാനുംകൂടി കള്ളമ്മാരു കൊണ്ടുപൊയിട്ട
പലെ ദിക്കിലും അന്നുഷിച്ചു കണ്ടതുമില്ല. എന്നതിന്റെശെഷം ഇപ്പൊൽ കൊറെ
ദിവസംകൊണ്ടു മെൽപ്പരഞ്ഞ എരുതിനെ കൊടവുമലമ്മൽ നിന്ന ഗൌളിരാമൻ പക്കൽ
കണ്ടു. ആ എരതിനെയും മെൽപ്പരഞ്ഞ രാമനെയും കൂട്ടി കണ്ണുരു ദൊറൊക
ക്കച്ചെരിയിൽ ചെന്നതിന്റെശെഷം ദൊറൊഗ മെൽപ്പറഞ്ഞ രാമനൊടു ചൊദിച്ചു.
നിണക്ക ഈ എരുതിന ആരു തന്നെന്നു ചൊദിച്ചപ്പൊൾ രാമൻ പറഞ്ഞു മാഞ്ചെൽ ഒരു [ 612 ] തീയ‌്യൻ വിറ്റിരിക്കുന്നെന്നു പറഞ്ഞ തിന്റെ ഉത്തരം ദൊറൊഗ പരഞ്ഞ നിങ്ങള രണ്ടാളും
തന്നെ പൊയി ആ തീയ‌്യന കൂട്ടിക്കൊണ്ടു വരികയും വെണമെന്നും മെൽപ്പരഞ്ഞ
എരുത ഈക്കച്ചെരിയിൽ നിക്കട്ടെ എന്നും പറഞ്ഞ ഞാങ്ങള രണ്ടാളയും
അയച്ചതിന്റെശെഷം എന്റെ അനുജനൊടു കച്ചെരീലെ നായക്കനും അവിടത്തെ
ശിപ്പായിയുംകൂടി പറഞ്ഞ ആ എരുതിന കെട്ടുകഴിച്ചു കച്ചെരിന്റെ സമീപ്പത്ത
കൊണ്ടക്കെട്ടി പുല്ലും വെള്ളവും കൊടുത്ത നീ തന്നെ നൊക്കി സൂക്ഷിച്ചുകൊള്ളുക
എന്നു പറഞ്ഞതിന്റെ ശെഷം അനുജൻ ദൊറൊകയൊടു പറഞ്ഞു കൊയിമ്മ
സംസ്ഥാനത്തവെച്ച വസ്തു സൂക്ഷിപ്പാൻ മാത്രം എന്നാൽ കയിക ഇല്ല എന്നു പറഞ്ഞു.
എന്നതിന്റെ ശെഷം പിറ്റെന്നാൾ ഞാനും മെൽപ്പരത്തെ ഗൌളിരാമനും കൂടി
കച്ചെരിയിൽചെന്ന എരുതി നൊക്കുംമ്പൊൾ എരുതിന കാമ്മാനുമില്ല. എന്നാരെ ഞാൻ
അവിട പാർക്കുന്ന ശിപ്പായിമാരൊടു എരുതിന ചൊതിച്ചാരെ ശിപ്പായിമാര
വളരക്കണ്ടുള്ള വായിട്ടാണം ചെയ്തു. എ(െ)ന്ന ദൊറൊഗ വരുംമ്പൊഴത്തെക്ക പാരാവിൽ
വെച്ചു. എന്നതിന്റെശെഷം പകലെത്തെ പന്ത്രണ്ട മണിസ്സമയം ദൊറൊഗ വന്നിട്ട
പിന്നയും വളരക്കണ്ടുള്ള വായിട്ടാണം ചെയ്തു. എന്ന പാരാവിൽ നിന്ന വിട്ട എന്റെ
അനുജന മൂന്നു ദിവസം പാരാവിൽ വെച്ചു. മെൽപറഞ്ഞ ഗൌളിരാമന വിടുകയും
ചെയ്തു. ഈക്കാര്യം മഹാരാജശ്രീ സായ്പ അവർകളുടെ കൃപവുണ്ടായിട്ട വിസ്തരിച്ചു
നെരുപൊലെ ആക്കിത്തരുവാനായിട്ട അത്രെ ഞാൻ അപെക്ഷിക്കുന്നത. എന്നാൽ 974
മത മെടം 17 നു എഴുതിയ സങ്കടമർജി മെടം 21നു ഇങ്കിരെസ്സകൊല്ലം 1799 മത മെ മാസം
1 നു പെർപ്പാക്കിയത.

1178 J

1436 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇസ്തീവിൻ സായ്പ അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ കണ്ണൂര അദാലത്തു ദൊറൊക പുതുക്കുടി പക്കി
മൂപ്പൻ എഴുതിയ അരിജീ. കണ്ണൂരനാട്ടിൽ പാർക്കുന്ന മാർക്കാരൻ ജൂജന്റെ എരുതിന്റെ
കാരിയംകൊണ്ട സായ്പ അവർകളുടെ സന്നിധാനത്തിങ്കൽ ജുജൻ വന്ന അരിജി എഴുതി
കെൾപ്പിച്ച കാരിയത്തിന്റെ വിവരം. മെടമാസം 1 നു മെൽ എഴുതിയ മാർക്കാരൻ ജുജൻ
എന്നു പറയുന്നവനും കൊടുമലക്കാരൻ എടയൻ രാമൻ എന്ന പരയുന്നവനും കൂടി
കച്ചെരിയിൽ വന്ന ഒരു എരുത കഴിഞ്ഞ കൊല്ലത്തിൽ മെൽ എഴുതിയ ജുജൻ എന്നു
പറയുന്നവനു കാണാതെ ആയിരിക്കുന്നു എന്നും ആ എരുതിനെ ഇപ്പൊൾ
കൊടുമലയിൽ നിന്ന മെൽ എഴുതിയ എടയൻ രാമന്റെ കയ്ക്കൽ കണ്ടുവെന്നും
അക്കാരിയം വിസ്തരിച്ച എരുതിനെ വാങ്ങിത്തരെണമെന്നും മെൽ എഴുതിയ ജുജൻ
പറഞ്ഞാരെ എടയൻ രാമൻ ആരൊടു വാങ്ങി ഈ എരുത എന്ന അവനൊട ഞാൻ
ചൊതിച്ചാറെ മാനെയിൽ ദെശത്തു ഒരു തീയ‌്യൻ കൊടുത്തിരിക്ക ആകുന്ന എന്നും
അവനെ വരുത്തി വിസ്തരിച്ചാൽ അറിയാമെന്നും എടയൻ രാമൻ പരഞ്ഞതിന്റെശെഷം
രണ്ടതരയിലെ വിസ്താരം എനക്കല്ലാ അതുകൊണ്ട എരുതിനെയുംകൊണ്ട ബ്രൊൻ
സായ്പുന്റെ അരികത്ത ചെല്ലുകെ വെണ്ടുമെന്നും ഞാൻ പറഞ്ഞാരെ അതു വെണ്ട
ഞങ്ങളഇരുവരും കൂടി ചെന്ന ആ തീയ‌്യനെ കൂട്ടിക്കൊണ്ടവരാമെന്നും അത്ര നാളെക്കും
എരുത കച്ചെരി സമീപിച്ച ദിക്കിൽ ഒരുത്തിയിൽ കെട്ടി മെൽ എഴുതിയ മാർക്കാരൻ
ജൂജന്റെ അനുജൻ പുല്ലും വെള്ളവും കൊടുത്ത സൂക്ഷിച്ചുകൊള്ളുമെന്നും അവര
ഇരുവരും കൂടി പരഞ്ഞതിന്റെശെഷം അത്രെ വെണ്ടുമെന്ന ഞാൻ പരകയും ചെയ്തു.
എന്നതിന്റെശെഷം കച്ചെരിപിരിഞ്ഞിപൊകുന്ന നെരം നായ്ക്കനെ വിളിച്ച എരുതിനെ
നല്ല പ്രകാ(ര)ം സൂക്ഷിക്കാൻ പറെയണം എന്ന പരഞ്ഞി പൊന്നാരെ പിറ്റെന്നാള രാവിലെ
ആ എരുത കട്ടുപൊയി എന്നും മെൽ എഴുതിയ മാർക്കാരൻ ജുജൻ എന്ന പറയുന്നവന്റെ
അനുജൻ തന്നെ എന്നൊടു വന്നു പരകകൊണ്ടും ആ എരുതിന്റെ തകരാര [ 613 ] തീർക്കാനായിട്ട പൊയിരിക്കുന്നവര ഇരുവരും വരുവൊളം ഇവന പിടിച്ച തടുക്കാൻത്തക്ക
വണ്ണം പറകയും ചെയ്തു. എന്നതിന്റെശെഷം മാർക്കാരൻ ജുജനും എടയൻ രാമനും
കൂടി വന്ന എടയൻ രാമനു കൊടുത്തിരിക്കുന്ന തീയ‌്യനെ വെരെ ഒരു മാപ്പള
കൊടുത്തിരിക്ക ആകുന്നു എന്നുംവെച്ച രൂപം അല്ലാതെ വരിക അത്രെ ചെയ്തത. എന്നാരെ
മെൽ എഴുതിയ ജൂജന്റെ അനുജനെ ജുജന്റെ കയിക്കൽ തന്നെ ജാമീൻ ആയിട്ട
കൊടുത്ത എരുതിനെ അന്വെഷിച്ച കൊണ്ടുവരുവാൻത്തക്കവണ്ണം പറഞ്ഞയക്കയും
ചെയ്തു. എന്നാൽ 974 മത മെടമാസം 20 നു എഴുതിയ അരജി മെടം 21നു ഇങ്കിരെ
സ്സകൊല്ലം 1799 മത മെമാസം 1 നു പെർപ്പാക്കിയത. ഒല.

1179 J

1437 മത അമ്പു വായിച്ചറിയെണ്ടും അവസ്ഥ. കൊടെരി രാമറമ്പ്യാര എഴുത്തു.
ഇപ്പൊൾ പാലായിന്ന ചെറിയ തമ്പുരാൻ എഴുന്നള്ളിയടത്തുന്ന ആള അയച്ചതെ
ഉത്ത്രൊൻ കണാരെൻ നമ്പ്യാരെയും കടപ്പുറത്ത കുങ്കനെയും കൊളാരിന്ന തടുത്ത
കൊണ്ടുപൊയി നിർബംദ്ധിച്ചി അയിമ്പതീത ഉറപ്പ്യക്ക കൊണ്ടാറ എഴുതിച്ച ഞാങ്ങൾക്ക
തരുവാൻ മുതൽയില്ലന്ന അവര പറഞ്ഞതിന്റെശെഷം കന്നൊ കാലിയൊ വിറ്റിട്ടെങ്കിലും
ഇ ഉറുപ്പ്യ തന്നെ കഴിയും എന്ന അരുച്ചെയ്തു. നെല്ലായിട്ടും മുളകായിട്ടും പലവഹ ആയിട്ട
അവര ഇങ്ങ ബൊധിപ്പിക്കണ്ടതും ഉണ്ട. ഇപ്രകാരം ആയാൽ നാട്ടിൽ നിന്ന എടുക്കണ്ട
തിനു ഞെരിക്കമായി വരുമെല്ലൊ. അക്കാര്യത്തിന എത പ്രകാരം വെണ്ടു എന്ന എഴുതി
വന്നാൽ അപ്പ്രകാരം നടക്കയും ചെയ‌്യാം. ശെഷം കുടിയാമ്മാര ഇങ്ങിനെ ഉണ്ടായതിന്റെ
ശെഷം എല്ലാവരും തെറ്റിയിരിക്കുന്ന. അവര ഞാൻ വരുത്തി കൊട്ടയത്തിന എഴുതി
അയച്ച എതപ്രകാരം കല്പന വരുന്ന എന്ന അറിയാം എന്ന പറഞ്ഞരിക്കുന്ന യതിന ഒരു
നിവൃത്തി ഇല്ലാഞ്ഞാൽ കാര്യത്തിന ഒക്കയും വളര ഞെരിക്കമായി വരുമെല്ലൊ. എല്ലാ
കാര്യത്തിനും എതപ്രകാരം വെണം എന്ന എഴുതി വന്നാൽ അപ്രകാരം നടക്കയും
ചെയ‌്യാം. 974 മത മെടം 14 നു എഴുതിയത. മെടം 22 നു ഇങ്കിരെസ്സ കൊല്ലം 1799 മത മായി
മാസം 2 നു പെർപ്പാക്കിയത. ഓല.

1180 J

1438 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ
ഇസ്ഥവിൻ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മരാജ അവർകൾ സല്ലാം. മെട
മാസം 15 നു എഴുതിയ കത്തു 16 നു ഇവിട എത്തി. വായിച്ച കെട്ടവസ്ഥയും അറിഞ്ഞു.
ഗഡു ഉറുപ്പ്യ ബൊധിപ്പിക്കണ്ടെ അവസ്ഥക്കെല്ലൊ എഴുതി വന്നതാകുന്നു. പ്രവൃത്തി
കളിൽ ചട്ടമാക്കിയ ഉറുപ്പ്യ ഒന്നും എത്തി വന്നില്ല. അതുകൊണ്ട പ്രവൃത്തികളിൽ
ഒക്കയും നിർഷ്ക ആയിട്ട ആള അയച്ചിരിക്കുന്നു. ആയത ഇവിട എത്തിയാൽ ഒട്ടും
താമസിയാതെ ബൊധിപ്പിക്കുകെയും ചെയ‌്യാം. എന്നാൽ 974 മാണ്ട മെട മാസം 21 നു
ചെറക്കൽ നിന്നും എഴുതിയത. മെടം 23 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായി മാസം
3 നു പെർപ്പാക്കിയത.

1181 J

1439 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ
സ്ഥിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം.
പൊടൊനാട്ട ആള അയക്കണ്ടെ കാര്യംകൊണ്ട സായിപ്പ അവർകൾക്ക എഴുതി
അയച്ചതിന്റെശെഷം രാജശ്രീ കമിശനർ സായിപ്പന്മാരവർകൾക്ക നാം എഴുതിയ കത്ത
കൊടുത്തയക്കുന്നെന്നും ആയതിന്റെ മറുപടി വന്നഉടനെ എഴുതി അയക്കാമെന്നെല്ലൊ [ 614 ] 10 നു സായിപ്പവർകൾ എഴുതി അയച്ച കത്തിലാകുന്നത. ഇപ്പൊൾ ആ ദിക്കിൽ ഒരൊ
രുത്തര കടന്ന നാനാവിധം കാട്ടുന്നെന്നുവെച്ച കുടിയാന്മാര വളര സങ്കടമായി പറയുന്നു.
അതുകൊണ്ട ഇ സമയത്ത കൊമ്പിഞ്ഞി കൽപ്പനക്ക നാം ആള അയച്ച ആ ക്കുടിയാ
ന്മാരക്ക ഉപദ്രവം കൂടാടെ69 കണ്ടാക്കി കൊടുക്കണ്ടതിന സായിപ്പവർകളെ കൽപ്പന
വരണമെന്നവെച്ച നാം പ്രാർത്ഥിക്കുന്നു. എന്നാൽ 974 മാണ്ട മെടമാസം 21 നു ചെറക്കൽ
നിന്ന എഴുതിയത. മെട 23 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായി മാസം 3
നു പെർപ്പാക്കിയത.

1182 J

1440 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൌസ്ദാരക്കച്ചെരിയിൽ കുഞ്ഞിപ്പക്കി ദൊറൊഗെക്ക
എഴുതിയ കൽപ്പനക്കത്ത. എന്നാൽ തീയ‌്യൻ മങ്കൊളി കൊരെന്നും തയിലൊളി
കൊറുമ്പനും കാക്കെറ ചാത്തെനും മണക്കാടെൻ പൊട്ടെന്നും രണ്ടുതറയിൽ ഇരിക്കും
മൊഴൊൻ കൊറുമ്പനെന്നവനെ കൊലപാതകം ചെയ്തു എന്നുള്ള അന്ന്യായത്തിന
മെൽപറെഞ്ഞ ആളകളുടെ വിസ്താരം കഴിപ്പാൻ തക്കവണ്ണം ഇതിനാൽ തനിക്ക
കല്പിച്ചിരിക്കുന്നു. ഇതിന്റെ സാക്ഷിക്കാറര മൊഴിയി കൊറുമ്പിയും ആശാരി വാപ്പുവും
തീയ‌്യൻ കണാരെന്നും ആകുന്നു. എന്നാൽ കൊല്ലം 974 മത മെടമാസം 26 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത മായിമാസം 6 നു എഴുതിയത.

1183 J

1441 മത മഹാരാജശ്രീ ബഹുമാനപ്പെട്ടെ ഇങ്കിരിയസ്സ കൊമ്പഞ്ഞിയിടെ കല്പനക്ക
മലയാംപ്രവിശ്യയിൽ തലശ്ശെരി ത്തുക്കടിയിൽ സുപ്രഡെണ്ടൻ ഇസ്തിവിൻ
സായിപ്പവകൾക്ക താഴക്കാട്ട ശീമയിൽ താഴക്കാട്ട അമ്മ തിരുമുൻമ്പന്ന തുലാം.70 നാം
കൊമ്പഞ്ഞി ആശ്രയം ആയി നമ്മുടെ സങ്കടങ്ങെളൊക്കയും മുൻമ്പെ എഴുതി
അയച്ചിരിക്കുന്നല്ലൊ. ആയതിന്റെ മറുപടി എത്തിക്കണ്ടില്ലാ. ഇപ്പൾ മഹാരാജശ്രീ
ബെഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊമ്പിഞ്ഞിയിടെ പാള്യം ടിപ്പുസുൽത്താനെ ക്കൊള്ളെ
ചെന്നിട്ടുണ്ടെല്ലൊ. അക്കാര്യം ഈശ്വരകടാക്ഷത്താൽ ജെയിച്ച വെണ്ടുംവണ്ണം
വരണമെന്ന നാം എല്ലായിപ്പൊഴും ഈശ്വരനൊടപെക്ഷിക്കുന്നു. ആയതുംവണ്ണംതന്നെ
ഈശ്വരൻ സങ്ങതി വരുത്തി ബെഹുമാനപ്പെട്ട കൊമ്പിഞ്ഞിയിന്ന നമ്മെയും മാനത്തൊ
ടെവെച്ച രെക്ഷിച്ചുകൊള്ളുകയും വെണം. കൊമ്പിഞ്ഞി ആശ്രയമായി കൊമ്പിഞ്ഞി
കല്പന കെട്ടു നടുക്കുന്നതിന്ന ഒരു എറക്കൊറ വരികയും ഇല്ല. ശെഷം ഈ മാസത്തിൽ
നമുക്ക ഒരു കത്ത എഴുതി കൊടുത്തയച്ചുവെന്നും ആയത എളയ കൊവിൽ പിടിച്ച ആ
വർത്തമാനം അരമനയിൽ സ്സാരിരിവിക(യ)ാരിക്ക എഴുതി അയച്ചുവെന്നും ആയത
ഹെതുമായിട്ട നമ്മൊടു നെരെ വിപരീതമായിട്ടവരുന്നെന്നും കെക്കുന്നു. ആയതപ്രകാര
മായി വെലപ്പട്ടുവന്നു എങ്കിൽ നാം തടുത്ത കഴികയില്ലല്ലൊ. ആയതിന്ന ബെഹുമാനപ്പെട്ട
കൊമ്പിഞ്ഞി ആളുകളുടെ കൂടെനിന്ന ആകുന്ന പ്രയത്നം ചെയ്വാൻ താമസിയാതെ
കല്പന ആയെങ്കിൽ നന്നായിരുന്നു. ആയതിന്നും കൊറഞ്ഞൊരു താമസമുണ്ടെങ്കിൽ
ചുരുക്കം ഉണ്ടയും മരുന്നും ആയുധങ്ങളും തരുവാൻ കല്പന ആയിത്തന്നുവെങ്കിൽ
നമ്മാലാകുന്ന പ്രയത്നംചെയ്കയും ചെയ‌്യാം. എന്നാൽ 974 മത മെട മാസം 19 നു
എഴുതിയ തരക മെടം 28 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായി മാസം 8 നു വന്ന. അന്ന
തന്നെ പെർപ്പാക്കിയത. [ 615 ] 1184 J

1442 മത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ ജെമിസ്സഇഷ്ടിവിൻ
സായിപ്പവർകൾക്ക കൊലത്തനാട്ടിൽ ചെറക്കൽ ചെങ്ങക്കൊവിലകത്ത കെരള വർമ്മ
രാജാവ സല്ലാം. എത്രയും ബഹുമാനപ്പെട്ട കൊമ്പഞ്ഞി സർക്കാറ ഠീപ്പുസ്സുൽത്താനു
മായിട്ട ഇപ്പൊൾ ആയുധം എടുത്ത യുദ്ധം തുടങ്ങിഇരിക്കകൊണ്ടു ഈ സമയം നാം
കൂടി വടക്കൊട്ട കടന്ന കവെനാട പുടവനാട ആ ദിക്കിൽ നിന്ന ബെഹുമാനപ്പെട്ടെ
കൊമ്പിഞ്ഞി സർക്കാരിടെ പെർക്ക നമ്മാലാകുന്ന പ്രയത്നങ്ങൾ ചെയ‌്യണ്ടുന്നതിന്ന
കല്പന കൊടുത്തയക്കണമെന്ന എഴുതി അയച്ചതിന്റെ ശെഷമായിട്ട ഒന്നും എഴുതി
വന്നില്ലല്ലൊ. എത്ത്രയും വെഹുമാനപ്പെട്ട കൊമ്പഞ്ഞി ആശ്രയമായിട്ട കിട്ടുന്ന മുതല
വാങ്ങി ച്ചിലവ കഴിച്ച സൊസ്ഥമായി ഇരുന്നതിനെക്കൊണ്ട ഈ സമയം എത്ത്രയും
ബെഹുമാനപ്പെട്ട കൊമ്പഞ്ഞി എജമാനൻമ്മാരുടെ സന്തൊഷം വരികയില്ലല്ലൊ.
കൊമ്പഞ്ഞി ആശ്രമമായിട്ട ഇരിക്കുന്നതിൽ ചിലരക്ക വടക്കൊട്ട പൊവാൻ കല്പന
കൊടുത്തതകൊണ്ട അവര പൊയി ആകുന്ന പ്രയത്നം കൊമ്പഞ്ഞിപെർക്ക ചെയ്ത
വരുന്നുമുണ്ടെല്ലൊ. അതുകൊണ്ട ഈ സമയം നാം കൂടെ വടക്കൊട്ട കടന്ന നിന്ന
എത്രയും ബെഹുമാനപ്പെട്ട കൊമ്പഞ്ഞിയിടെപെർക്ക നമ്മാലാകുന്ന പ്രയത്നം
ചെയ‌്യത്തക്കവണ്ണം കൊമ്പഞ്ഞി എജമാനന്മാരുടെ കൃപ ഉണ്ടായിട്ട കല്പന
കൊടുത്തയക്കണമെന്ന പിന്നയും പിന്നയും വളര വളര അപെക്ഷിക്കയും ചെയ‌്യുന്നു.
എന്നാൽ 974 മാണ്ട മെടമാസം 21നു എഴുതിയത. മെടം 29 നു ഇങ്കിരിയസ്സ കൊല്ലം
1799മത മായിമാസം 9 നു വന്ന. അന്ന തന്നെ പെർപ്പാക്കിയത.

1185 J

1443 മത വടക്കെ അധികാരി ഇഷ്ടിമി സായിപ്പ അവർകൾക്ക കൊട്ടെയത്ത
മൂപ്പായിരിക്കുന്ന രാജാവ സിലാം. തൃച്ചരക്കുന്ന അടിയന്തരത്തിന ആറായിരം ഉറുപ്പ്യയും
നമ്മുടെ ശെലവിന ആറായിരം ഉറുപ്പ്യയും സത്രം വഹിക്കും അനന്തെരൊന്മാരെ ശെലവ
വഹിക്കും മുതെൽ തരാൻതക്കവണ്ണം വലിയെ സായിപ്പ അവർകൾ പൊകുമ്പൊൾ ഡൊ
സായിപ്പ അവർകളുമായി കൂട്ടിവെച്ച പറഞ്ഞതാകുന്ന. അത വഹയിൽ തൃച്ചരകുന്ന
അടിയന്തരത്തിന രണ്ടായിരം ഉറുപ്പ്യ എല്ലെ കഴിഞ്ഞ കാലം തന്നിട്ടുള്ളു. ശെഷം അവിട
വെണ്ടുന്നതിന കടം വാങ്ങീട്ടത്ത്രെ കഴിഞ്ഞ കൊല്ലം അവിട കഴിച്ചത. ന്നാം യിവിട
നിൽക്കുമ്പൊൾ ഈ അടിയന്തരം ഒന്നും നടത്താതെകണ്ട കഴികയില്ല എല്ലൊ. നമ്മുടെ
ശെലവിന മാസംതൊറും തരാറുള്ളത ഇപ്പൊൾ തരാറില്ല എല്ലൊ. യിപ്പൊൾ എനിക്കു
ദീനം നന്ന ഉണ്ട. ആയതിന വല്ലതും ചികിത്സ ചെയ‌്യണ്ടതിന ശെലവിനകൂടാതെ
കഴികയില്ല എല്ലൊ. അടിയന്തരങ്ങൾ മൊടക്കിയിട്ട നൊം യിവിട യിരിക്കാമെന്ന
വരികയില്ല.എല്ലൊ. തൃച്ചരകുന്ന യിവിട സമീപിച്ചു എല്ലൊ. അതിന്റെ മുതലും
ശെലവിന്റെ മുതെലും സത്രങ്ങൾക്കുള്ള മുതെലും യിപ്പൊൾ തരാഞ്ഞാൽ നൊം
യിവിടയിരുന്ന കഴികയില്ല. ആയത സായിപ്പ അറിഞ്ഞിരിക്കണം. യിന്നാൾ സായിപ്പ
അവർകൾക്ക എഴുതി അയച്ചതിന്റെ മറുപടി കൂട കൊടുത്തയക്കയും ഉണ്ടായില്ലല്ലൊ.
എന്നാൽ കൊല്ലം 974 മത മെടമാസം 28 നു എഴുതിയത 30 നു ഇങ്കിരിയസ്സ കൊല്ലം 1799
മത മായിമാസം 10 നു വന്നത. അന്നതന്നെ പെർപ്പാക്കിയത.

1186 J

1444 മത കവെനകാട്ടകാരും പൊടവനകാട്ടക്കാരും അഞ്ഞുറ നായരും കയ‌്യാലൊല.
ബാരിക്കരച്ചന്തു അറിയെണ്ടും അവസ്ഥ. ഇവിട കൊറഞ്ഞൊന്ന രാജ്യവും ഒരു [ 616 ] ക്ഷെത്രവും ഉണ്ട. കന്നടെന്മാരെ ഉപദ്രവും കൊടവരെ ഉപദ്രവും നന്നയുണ്ട. ഇ
രാജ്യത്തെക്ക ഒരു സങ്കടങ്ങൾ വന്നാൽ നിങ്ങളെല്ലാവരും വിചാരിക്കെല്ലെ ഉള്ളൂ. ഇ
വർത്തമാനത്തെ യിങ്കിരിയസ്സ സായിപ്പമ്മാരൊട പറഞ്ഞെട്ട ഞെങ്ങളെ വെണ്ടുംവണ്ണം രെ
ക്ഷിക്കണം. കുഞ്ഞൊങ്ങലത്ത യെഴുന്നള്ളിയിരിക്കുന്ന തമ്പുരാന എതാനും
ആളുകളെയുംകൂട്ടി സായിപ്പന്മാരൊട പറഞ്ഞിട്ട ഇങ്ങ എഴുന്നള്ളുവാനുള്ള വഴിക്ക
പ്രെയത്നം ചെയ്തുകൊളണം. വലിയെ എജമാനൻന്മാരും കാരിയക്കാരന്മാരും മുൻമ്പെ
യിവിട വന്ന നാനാവിധമാക്കിയപൊലെ നാനാവിധമാക്കിക്കഴികയില്ല. അപ്രകാരം
സായിപ്പന്മാരൊട പറഞ്ഞകൊള്ളണം. യിവര ഇങ്ങ എഴുന്നള്ളിയാൽ വെണ്ടുംവണ്ണം
വിചാരിച്ചുകൊള്ളുകെയും ചെയ‌്യാം. യിങ്കിരെസ്സ ആളുകൾ എഴുന്നള്ളുമ്പൊൾ അയിമ്പത
ആളുകള കൂട്ടി അയക്കയും വെണം. ശെഷം വർത്തമാനം ഒക്കയും ഒല കൊണ്ടവന്നെ
ആൾ പറകയും ചെയ‌്യും. എന്നാൽ കൊല്ലം 974 മത മെടമാസം 30–നു ഇങ്കിരിയസ്സ
കൊല്ലം 1799 മത മായിമാസം 10 നു വന്ന. അന്ന തന്നെ പെർപ്പാക്കിയത.

1187 J

1445 മത കയിതെരി നമ്പ്യാറ വായിച്ചറിയെണ്ടും അവസ്ഥ. കൊടെരി രാമറയ‌്യാര
എഴുത്ത. യിപ്പൊൾ എനിക്കസാരം ദീനമാക്കൊണ്ടത്ത്രെ ഞാൻ അങ്ങൊട്ട വരുവാൻ
താമസിച്ചത. യിവിടന്ന മുളക എത്തണ്ടെ അവസ്ഥക്കും മുതൽ എടുക്കണ്ടുന്നതിനും
ചെറിയ തമ്പുരാൻ എഴുന്നള്ളിയടത്തുന്ന ആള വന്ന കുടികൾ പാട ആകകൊണ്ട
കുടിയാന്മാര ആരയും കാമാനില്ല. കുടികളിന്ന അവിട വിശെഷിച്ചെതും കൊടുക്കണ്ടതില്ല.
എതാനും തരണം എന്നവെച്ച എല്ലാടവും മുട്ടായിരിക്കുന്നു. ആ വർത്തമാനത്തിന
മുൻമ്പെ ഞാൻ ഒന്ന എഴുതി അയച്ചിട്ട അതിന ഉത്തരം എഴുതിയതുമില്ല. കന്നൊകാലി
യൊ ഉണ്ടെങ്കിൽ വിറ്റിട്ട തരണം എന്ന അരുളിച്ചെയ്താൽ വിറ്റിട്ട കൊടുക്ക എന്നല്ലെവരും
ചിലര വിറ്റ കൊടുത്തു. അങ്ങനെ വിപ്പാനില്ലാതെ ആള എങ്ങും കാമാനില്ല. ആ
വിക്കുന്നതിൽ രണ്ട എരുത്ത ഞാൻ എട വിപ്പിച്ചിരിക്കുന്നു. നുമ്മളിൽ പറകകൊണ്ട
ഞാൻ അവിടവന്നാൽ കണ്ട പറഞ്ഞ കൊണ്ടുപൊകയും ചെയ‌്യാം. ഒരു തിരുവാക്കൊഴൽ
പർയയിന്റെപക്കൽ അങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം കാര്യങ്ങൾ ഞാൻ
അങ്ങുവന്നാൽ പറഞ്ഞൊളുകയും ചെയ‌്യാം. 974 മത മെടമാസം 25 നു എഴുതിയത മെടം
29 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായിമാസം 9 നു വന്നത. മെടം 30 നു മായിമാസം 10
നു പെർപ്പാക്കിയത.

1188 J

1446 മത മഹാരാജശ്രി വടക്കെ അധികാരി തലശ്ശെരി തുക്കടി സുപ്രഡെണ്ടെൻ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക നീലീശ്വരത്ത രാമവർമ്മരായ എളയ
രാജാവവർകൾ മ്മാടുവ സലാം. കൊടുത്തയച്ച കത്ത വായിച്ച കെട്ടവസ്ഥയുംമറിഞ്ഞു.
ചൊവ്വക്കാര ന്റെയും കുമ്പള അരെരിടയും എഗ്ഗിഡെരെയും തായക്കാട്ട മനയിലെതും
എങ്കപ്പയ‌്യ ന്റെയും വസ്തുകൾ ഈ ദിക്കിൽ ഉള്ളതിങ്കൽ നാനാവിധം
കാട്ടിപ്പൊകരുതെന്നും അവര കൊമ്പിഞ്ഞി ആശ്രയമായിരിക്കുന്നവരാകുന്നെന്നും
എല്ലൊ എഴുതിക്കണ്ടത. നാം കൊമ്പിഞ്ഞിയിൽ ആശ്രയമായിത്തന്നെല്ലൊ നിക്കുന്നത.
അറുപത്താറാമാണ്ട ബഹുമാനപ്പെട്ട കൊമ്പിഞ്ഞി എജമാനൻമാരായി ക്കണ്ട
വെണ്ടുംവണ്ണം ഒറപ്പകളും പറഞ്ഞ നാം ഈ ദിക്കിൽ വന്ന ആകുന്ന. പ്രയത്നം ചെയ്ത
നിന്നതിന്റെശെഷം ഈ രാജ്യം ഠിപ്പു സുൽത്താന്റെ ആധീനമായിപ്പൊയെന്നും
പറഞ്ഞവെച്ച അവധി കഴിവൊളം എത്രപ്രകാരത്തിലും സന്ധിച്ചി നിപ്പാനുള്ള മാർഗ്ഗം
നൊക്കിക്കൊളണമെന്നും അവധി കഴിഞ്ഞാൽ വെണ്ടുംവണ്ണം ആക്കിതരാമെന്നും [ 617 ] എത്രെയും ബഹുമാനപ്പെട്ട കൊമ്പഞ്ഞി എജമാനന്മാർ പറകകൊണ്ട ആയത പ്രമാണിച്ചി
ഒറപ്പായിത്തന്നെ നാം ഇന്നെവരെക്കും നിന്നുവരുന്നു. ഈ അവസ്ഥകളൊക്കയും
മുൻമ്പെ രണ്ടമുന്ന എഴുതി അഴച്ചിട്ടും ആളുകളെ അയച്ചി പറയിച്ചിട്ടും ഉണ്ടായിരുന്നു.
ഈ അഞ്ചാളും കൊമ്പിഞ്ഞിയിൽ ആശ്രയമായിരിക്കുന്നവരെന്ന പ്രെത്യെകമായി
എഴുതിക്കണ്ടത എന്തുകൊണ്ടെന്നും അറഞ്ഞില്ല. വിശെഷിച്ചി ഒരുത്തരുടെ വസ്തുവകക്കു
നാനാവിധം യിങ്ങുന്നായിട്ട കാട്ടുകയും ഇല്ല നമ്മുടെ വസ്തുവകക്ക നാനാവിധം
കാട്ടിയതിനും നമുക്ക വരണ്ടത അന്നഷിക്കാഞ്ഞാലും നമുക്കും കഴിഞ്ഞുകൂടണമെല്ലൊ.
ആയവസ്ഥകൾ ഒക്കെയും വിചാരിച്ചാൽ അവിടത്തന്നെ അറികെയുമാമെല്ലൊ. ശെഷം
നാം ബഹുമാനപ്പെട്ട കൊമ്പഞ്ഞി ആശ്രയമായിട്ട തന്നെ ഇരിക്കുന്നതെന്ന ബൊധിച്ചി
നാം നടക്കെണ്ട അവസ്ഥക്ക ഒക്കയും എഴുതി വരികയും വെണം. എന്നാൽ കൊല്ലം 974
മാണ്ട മെടമാസം 10നു എഴുതിയത. മെടം 29 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായിമാസം
9 നു വന്നത മെടം 30 നു മായി മാസം 10 നു പെർപ്പാക്കിയത.

1189 J

1447 മത രാജശ്രീ വടക്കെ അധികാരി ജെമിസ്സ സ്തിവിൻ സായ്പവർകൾക്ക ചെറക്കൽ
രവിവർമ്മരാജാവ അവർകൾ സല്ലാം. കൊടുത്തയച്ച കത്ത വായിച്ചു കെട്ടവസ്ഥയും
അറിഞ്ഞു. രണ്ടാം ഗെഡുവിന്റെ ഉറുപ്പ്യരെ കാർയ‌്യംകൊണ്ടെല്ലൊ എഴുതി വന്നത.
ഇവിട തീർന്നടത്തൊളം ഉറുപ്പ്യയും കൊടുത്ത എടവമാസം 10 നു സായ്പു അവർകളെ
അടുക്ക അയക്കയും ചെയ‌്യും. എതാൻ ഉറുപ്പ്യ പൊരാണ്ടു വന്നു എങ്കിൽ ആയത ഇത്ര
ദിവസത്തിലധികം ബൊധിപ്പിക്കാമെന്ന 10 നു ഉറുപ്പ്യ കൊടുത്തയക്കുമ്പൊൾ എഴുതി
അയക്കയുംമാം. ശെഷം പൊടവനാട്ടെ കാർയ‌്യത്തിന സായ്പവർകൾക്ക ഒരു കത്ത
കൊടുത്തയച്ചതിന്റെ ഉത്തരം കൊടുത്തയച്ചില്ലല്ലൊ. അക്കാർയ‌്യത്തിന ആള
അയക്കണ്ടെ അവസ്ഥക്ക സായ്പു അവർകളെ കല്പന ആയി വരണമെന്ന നാം വളര
പ്രാർത്ഥിക്കുന്നു. എന്നാൽ 974 മാണ്ട മെടമാസം 29 നു എഴുതിയത മെടം 31 നു
ഇങ്കിരിയസ്സ കൊല്ലം 1799 മത മായിമാസം 11 നു വന്നു. അന്നതന്നെ പെർപ്പാക്കിയത.

1190 J

1448 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പ അവർകൾ പൌസ്ദാരി കച്ചെരിയിൽ ദൊറൊഗ പയ‌്യപ്പ്രത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന. എന്നാൽ തീയ‌്യൻ മണിയല കുഞ്ഞാമന്റെയും
മരുതൊട്ടു പൊക്കന്റെയും ആയുസ്സുകളവാൻ തക്കവണ്ണം താൻ വിധിച്ച വിധിപ്രകാരം
തന്നെ സുപ്രവൈജരുടെ സ്ഥാനവും മെൽ മജിസ്ത്രാറിന്റെ സ്ഥാനവും പരിപാലിക്കുന്ന
കുമിശനർ സായ്പമാര അവർകൾക്കും വൃഷ്ടീസ്സ മജിസ്താദ സായ്പമാര മൂവർക്കുംകൂടി
ബൊധിച്ചതുകൊണ്ട മെൽപറഞ്ഞ രണ്ടാളെ കൊത്തി ആയുസ്സ കളയിപ്പാൻ തക്കവണ്ണം
നമുക്ക കല്പന വന്നിരിക്കുന്ന. അതുകൊണ്ട ലൊകർക്കും അവിട വരുന്നവർക്കും
കാൺങ്ക പ്രതി ആയിട്ട ആയതിന്ന വെണ്ടുന്ന ഘൊഷത്തൊടുകൂട ഈ വരുന്ന
തിങ്കളാഴിച്ച എടമാസം 2 നു സൂര്യൻ ഉദിച്ച അസ്തമിക്കുന്നതിനു മുൻമ്പെ തലച്ചെരി
നകരത്തിൽ എറ്റം പരസ്യമായിട്ടുള്ളു സ്ഥലത്തിങ്കൽനിന്ന മെൽപറഞ്ഞ വിധിപ്രകാരം
കുഞ്ഞാമന്റെയും പൊക്കന്റെയും ആയുസ്സ കളയണ്ടുന്നതിന്ന ഇതിനാൽ തനിക്ക
കൽപ്പന കൊടുത്തിരിക്കുന്നു. ശെഷം കൊത്തിക്കൊല്ലുന്ന പ്രവൃത്തി എടുക്കുന്ന
വനെങ്കിലും അവർക്കെങ്കിലും കൊത്തികൊല്ലുവാൻ തക്കവണ്ണം കൊടുക്കുന്ന കല്പന
തന്റെ സ്ഥാനത്തിന്റെ മുദ്രയൊടും കർയ‌്യൊപ്പൊടുംകൂട എഴുത്തിൽ തന്നെ
കൊടുക്കയും വെണം. നമ്മുടെ സ്ഥാനത്തിന്റെ മുദ്രയും നമ്മുടെ കയ‌്യൊപ്പും ഇട്ട
ഈക്കല്പന തനിക്ക കൊടുത്തിരിക്കുന്നു. എന്നാൽ കൊല്ലം 974 മത മെടമാസം 31 നു
ഇങ്കിരിയസ്സ കൊല്ലം 1799 മായി മാസം 11 നു തലച്ചെരിയിൽനിന്നും എഴുതിയത. [ 618 ] 1191 J

1449 മത രാജശ്രീ ചെറക്കൽ രവിവർമ്മരാജ അവർകൾക്ക രാജശ്രീ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ, ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം.
എന്നാൽ ബഹുമാനപ്പെട്ട കൊമ്പിഞ്ഞിയിടെ പാളിയം തലച്ചെരിയിലും കണ്ണൂരിലും
വന്ന മഴക്കാലം പാർപ്പാൻ ആയിക്കൊണ്ട അവർക്ക ചാപ്പ ഉണ്ടാക്കുകെയും വെണം.
അതുകൊണ്ട തങ്ങളാൽ കൂടുന്നടത്തൊളം ഓലയും കഴുങ്ങും മുളയും തലച്ചെരിയിലും
കണ്ണൂരിലും കൂലിക്കാന്റെ പക്കൽ കൊടുത്തയക്കയും വെണം. അതിന്റെ വില ബഹുമാന
പ്പെട്ട കൊമ്പിഞ്ഞിയിടെ മെൽപ്പറഞ്ഞ ചാപ്പയിടെ പ്രവൃത്തി എടുപ്പിക്കുന്ന സായ്പു
എങ്കിലും ശെഷം രാജശ്രീ ജനരാൾ ഇഷ്ടൊരി സായ്പൂന്റെ കല്പനക്ക എതൊരു
സായ്പു എങ്കിലും തരികെയും ചെയ‌്യും. ഇപ്പൊൾ മഴ സമയം അടുത്തിരിക്ക കൊണ്ട
മെൽ എഴുതിയ സാമാനം എത്തിക്കുവാൻ താമസം വന്നു പൊകയും അരുതു. ആയത
കൊമ്പിഞ്ഞിക്കു വെണ്ടിയ എത്ത്രെയും ഒരു നല്ല പണി അത്ത്രെ ആകുന്നു. അതുകൊണ്ട
മെൽപ്പറഞ്ഞ സാമാനം എത്ത്ര എത്തിച്ചു കഴിയുമെന്ന നിശ്ചയമായിട്ട് നമുക്ക എഴുതി
അയക്കയും വെണം. എന്നാൽ കൊല്ലം 974 മത എടവമാസം 5 നു ഇങ്കിരിയസ്സ കൊല്ലം
1799 മത മായുമാസം 16 നു എഴുതിയത. ഇപ്പകാരം അന്ന കൊട്ടയത്ത മൂത്ത രാജാവിന–
1, ഇരുവയിനാട്ട ചന്ത്രൊത്ത നമ്പ്യാർക്ക–1, ഇരുവയിനാട്ട കുന്നുമ്മൽ നമ്പ്യാർക്ക–1,
ഇരുവയിനാട്ട കാമ്പ്രത്ത നമ്പ്യാർക്ക–1, ഇരുവയിനാട്ട കെഴക്കെടത്ത നമ്പ്യാർക്ക– 1,
ചൊഴലി നമ്പ്യാർക്ക–1.

1192 J

1450 മത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടെൻ ജീമിസ്സ ഇഷ്ടിവിൻ
സായ്പ അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ പയ‌്യെനാട്ടുകരെയും
പയ‌്യെർമ്മലയും ദൊറൊഗ കുഞ്ഞായിൻ മൂപ്പൻ എഴുതിയ അരജി. ആഞ്ഞാട്ടുനായരക്കും
കുത്താളിനായരക്കും എഴുതിയ പരമാം രണ്ടുംകൊണ്ട പയൊർമ്മല ആഞ്ഞാട്ടു നായരെ
പാർക്കുന്ന കെഴെക്കൊലു എടത്തിൽ ചെന്ന നൊക്കുംപൊം നായരു അവിടയില്ല. ഞാൻ
ചെല്ലുന്നെ വർത്തമാനം കെട്ട നായരും അവിടുന്നു ഒളിച്ചു കളെകയും ചെയ്തു. എന്നാരെ
അവിട നിൽക്കുന്ന ആളുകളൊടു ഞാൻ പറഞ്ഞു നായര കാണണ്ടെ ആവിശ്യം ഉണ്ടു.
സായ്പു അവർകൾ നികിതിപ്പണത്തിന എഴുതിയെ പരമാം ഉണ്ടു. അത നായരക്ക
കൊടുത്ത സായ്പ അവർകൾ എന്നൊടു നികിതീന്റെ കാർയ‌്യംകൊണ്ട പറെയാൻ
കല്പിച്ചിട്ടും ഉണ്ടു. വെറെ ഒരി കാർയ‌്യം എന്ന വിചാരിച്ചിട്ട തെറ്റി നിൽക്കെയും വെണ്ട
എന്ന പറഞ്ഞാരെ നായരെ ആളു പറഞ്ഞു നായര ഇതിന്റെ കെഴക്കെ ആഞ്ഞാട്ടു
എടത്തിൽ ഇന്നല രാത്രത്തി പൊയി(നില്)ക്കുന്നു എന്നു പറകയും ചെയ്തു. എന്നാരെ
ഒടനെ തന്നെ ഒരി അവൾതാറെയും രണ്ടു കൊൽക്കാരയും ആഞ്ഞാട്ടെടത്തിൽ അയച്ചു
അവിട നൊക്കുമ്പെളക്ക അവിട ചെന്നിട്ടില്ല എന്നു അവിടുന്നും പറകയും ചെയ്തു.
യെന്നാറെ ശെഷം നായര പാർക്കുന്നെടത്തിൽ ഒക്കെയും ആള അയച്ചു നൊക്കീറ്റും
നായര എങ്ങും കണ്ടതും ഇല്ല. എന്നതിന്റെശെഷം ഞാൻ കുത്താളിനായരെ അരിയത്തു
പൊകെയും ചെയ്തു. സായ്പു അവർകൾ തന്നെ പരുമാം കുത്താളിനായരക്ക കൊടുത്ത.
സായ്പു അവർകൾ എന്നൊടു കല്പിച്ചെ പ്രകാരത്തിൽ നായരും ആയിട്ട നികിതി
കാര്യം കൊണ്ട മുട്ടി പറകയും ചെയ്തു. എന്നാരെ നായര എന്നൊടു പറഞ്ഞു 74ൽ ഒന്നാം
ഗഡുവിന്റെ പണം അത്ത്രെ ഞാൻ എടുത്തിട്ടുള്ളൂ. അത 73 ആമത്തിലെ നിലുവിൽ
കഴിച്ചു പൊയെല്ലൊ. ശെഷം രണ്ടാം ഗഡുവിന്റെ പണം ഞാൻ എടുത്തിട്ടും ഇല്ല.
എന്നാരെ പാർപ്പത്തിക്കാര ഒക്ക നായര വിളിപ്പിച്ചി പണം വെകം 5 നു ആയിട്ടും 10 നു
ആയിട്ടും തീർത്തു ബഹുമാനപ്പെട്ട കൊമ്പിഞ്ഞി ഖജാനക്ക തീർത്ത ബൊധിപ്പിക്കാമെന്ന [ 619 ] എന്നൊടു പറകയും ചെയ്യു എന്നു എന്നൊടു പറഞ്ഞതിന്റെശെഷം ഞാൻ പറഞ്ഞു
പറെഞ്ഞ കുറിക്ക ഒന്നും പണം എത്തീട്ടും ഇല്ലെല്ലൊ. പറഞ്ഞപൊലെ ഉളെള്ള നെര
നടന്നതും ഇല്ല എല്ലൊ. അതകൊണ്ട പർയ‌്യൊർമ്മല ചാവടിലു നിൽക്കുന്നെ
കണക്കപ്പിള്ളെന നായരെ അർയ‌്യത്ത അവിട പാർപ്പിച്ചിരിക്കുന്നു. സായ്പു അവർകൾക്ക
നായരു ഒരു അരജി എഴുതി തരികെയും ചെയ്തു. ശെഷം മെൽ എഴുതിയ ആഞ്ഞാട്ടു
നായരക്ക എഴുതിയെ പരമാം പയ‌്യൊർമ്മല ചാവടീൽ നിൽക്കുന്നെ കണക്കപ്പിള്ളെന്റെ
കയ‌്യിൽ കൊടുത്ത നായര എവിട ഉണ്ടെന്ന തിരഞ്ഞി നൊക്കീട്ടു നായരക്ക കൊടുക്കയും
വെണം. എന്നാരെ നായരെ കാരിയക്കാരെൻ കെളപ്പൻ കിടാവിന്റെ കയിൽ പരമാം
കൊടുത്തതിന്റെ ശെഷം 3700 ചില്ലാനം പണം കൊയിലാണ്ടിയിലെ കച്ചെരിയിൽ
കൊടുത്തയക്കയും ചെയ്തു. അതിന ഒക്കയും മറുപടി സായ്പു അവർകൾക്ക ഒരി അരജി
എഴുതീട്ടും ഉണ്ട. അത വായിച്ചു നൊക്കിയാൽ സന്നിധാനത്തിങ്കൽ അറികയും
ചെയ്യാമല്ലൊ. ശെഷം ചെല്ലുന്നെ ആളുകള വെണ്ടുംപ്രകാരം നടന്ന നശിപ്പിക്ക അത്രെ.
അവലക്കുള്ളെ പ്രവൃത്തി കാര്യം പറഞ്ഞ നിശ്ചയിച്ചാൽ നിശ്ചയിച്ച പ്രകാരം നടക്കുന്നെ
ആളുത്തരം അല്ലാതതു സായ്പ അവർകളെ സന്നിധാനത്തിങ്കൽ തന്നെ അറികയും
ചെയ‌്യാമെല്ലൊ. ശെഷം സായ്പമാര അവർകൾ തന്നെ അവിട ചെന്നാലു അവര തെറ്റി
നിക്കയും അവരകൊണ്ട നശിപ്പിക്കയും അത്രെ അവലുക്കുള്ളെ പ്രവൃത്തി. ആഞ്ഞാട്ട
നായര എഴുതിഎ അരജി അങ്ങു കൊടുത്തയച്ചിട്ടും ഉണ്ട. എനി ഒക്കയും സായ്പു
അവർകളെ കല്പനപ്രകാരം നടക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 974 മത എടവമാസം
1 നു എഴുതിയ അരജി. എടവം 7 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായു മാസം 18 നു
വന്ന. അന്ന തന്നെ പെർപ്പാക്കിയത.

1193 J

451 മത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊമ്പിഞ്ഞിടെ കൽപ്പനക്ക വടക്കെ മുഖം
അധികാരി മഹാരാജശ്രീ ഇഷ്ടടിമിൻ സായ്പ അവർകളുടെ സന്നിധാനങ്ങളിലക്ക
കുത്താളിനായര സിലാം. ഇപ്പൊൾ കൊടുത്തയച്ച പരമാനിക വായിച്ചു. ദൊറൊഗ
കുഞ്ഞായിൻ മൂപ്പൻ പറഞ്ഞു കെട്ടും വർത്തമാനം ഒക്കയും മനസ്സിൽആകയും ചെയ്തു.
നികിതി പണത്തിന്റെ കാര്യത്തിന്ന എല്ലൊ വിവരമായിട്ട എഴുതിയ പരമാനികയിൽ
ആകുന്നു. പണത്തിന്റെ കാര്യത്തിന്ന ഇ മാസം 24 നു കുഞ്ഞായിൻ മൂപ്പൻ ഇവിട എത്തി
കുടുംപൊൾ തന്നെ തറയിൽ പാറൊത്ത്യക്കാര എല്ലാവരെയും ആള അയച്ചു വരുത്തി
മുട്ടിച്ചതിന്റെശെഷം പാറൊത്ത്യക്കാര ഒക്കയും എടവമാസം 5 നു യും 10 നുയും കൂടി
ആകുന്നു പ്രയത്നം ചെയ്ത പണം തീർത്തകൊണ്ടു വരുവാൻ തക്കവണ്ണം പറഞ്ഞയച്ച
പയ‌്യർമ്മല കച്ചെരിയിൽ നിൽക്കുന്ന കണക്കപ്പിളെള്ളന എന്റെ അരിയത്ത പാർപ്പിച്ചി 5
നു തന്നെ പണവും കൊണ്ട വരുവാൻതക്കവണ്ണം നിശ്ചയിച്ചു പറഞ്ഞ കുഞ്ഞായൻ
മൂപ്പൻ അങ്ങൊട്ട പൊന്നിരിക്കുന്നു. വിശെഷിച്ച കുമ്പഞ്ഞി സർക്കാരിലെ പണം
എടുത്തതിന്നു കളയണമെന്നും കൊടുക്കാതെയിരിക്കണമെന്നും ഞാൻ നിരുപിച്ചിട്ടും
ഇല്ല. ശെഷം എല്ലാ രാജ്യംപൊലെയും എല്ലാ തറപൊലെയും തന്നെയൊ എന്നുള്ളത
ദൊറൊക കുഞ്ഞായിൻ മൂപ്പനൊടു കല്പന ഉണ്ടായാൽ കുഞ്ഞായിൻ മൂപ്പൻ
കെൾപ്പിച്ചാൽ മനസ്സിലാകയും ചെയ്യുമെല്ലൊ. എന്നാൽ എല്ലാ കാര്യത്തിന സായ്പ
അവർകളെ കൃപകടാക്ഷം ഉണ്ടായിരിക്കയും വെണമെല്ലൊ. കൊല്ലം 974 ആമത മെടമാസം
28 നു എഴുതിയത. എടവം 7 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായുമാസം 18 നു വന്ന.
അന്ന തന്നെ പെർപ്പാക്കിയത. ഓല.

1194 J

1452 മത മലയാംപ്രവിശ്യത്തിൽ അതത രാജാക്കന്മാരെ അവരവരെ സ്ഥാനത്ത
നിർത്തി ധർമ്മാധർമ്മങ്ങളും വഴിപൊലെ രെക്ഷിച്ചു പൊരുന്ന ഇങ്കിരിയസ്സ [ 620 ] കൊമ്പഞ്ഞീൽ മഹാരാജരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടിവിൻ സായ്പ
അവർകളുടെ സന്നിധാനങ്ങളിലെക്ക അമെഞ്ഞാട്ട നായര സലാം. കൊടുത്തയച്ചെ
ബുദ്ധി പരമാനിക വായിച്ച അവസ്തെയും അറിഞ്ഞു. രണ്ടാം ഗഡു പണം
കൊടുത്തയക്കെണമെന്നല്ലൊ എഴുതിയ പരമാനികയിലാകുന്നു. എതാൻ പണം
സുബ്ബയ‌്യന്റെ കയിൽ 29നു തന്നെ കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം പണം താമസിയാതെ
പിരിച്ചു കൊടുത്തയക്കയും ആം. എന്നാൽ എല്ലാ കാര്യത്തിനും സന്നിധാനങ്ങളിലെ
കൃപ ഉണ്ടായി നടത്തിച്ചു കൊള്ളുകയും വെണമെല്ലൊ. കൊല്ലം 974 മത മെടമാസം 31
നു എഴുതിയത. എടവമാസം 7 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായു മാസം 18 നു വന്ന.
അന്ന തന്നെ പെർപ്പാക്കിയത. ഓല.

1195 J

1453 മത രാജശ്രീ വടക്കെ അധികാരി ജമിസ്സ സ്തിവിൻ സായ്പ അവർകൾക്ക
കൊട്ടയകത്ത മുപ്പായ രാജാവ സലാം. നാം ഇവിട നിന്ന എഴുതിയയച്ച എഴുത്തിന്റെ
മറുപടി വന്ന കത്തിന്റെ വിവരമാകുന്നത. നമ്മുടെ ശെലവിന്റെ അവസ്ഥക്ക
മെടമാസംവരെക്ക ഇത്ത്ര ഉറുപ്പിക ഉണ്ടെന്നും രശീതിയും കൊടുത്ത ഇന്നെ ആളെ
പക്കൽ കൊടുത്തയ ക്കണമെന്ന എല്ലൊ എഴുതി വന്നതിൽ ആകുന്നു. അതപ്രകാരം
തന്നെ ചെയ‌്യാം. അതിന ഒരു ദിവസം താമസിച്ചാലും വെണ്ടതില്ലല്ലൊ. തൃച്ചരകുന്ന
അടിയന്തരമല്ലൊ ആകുന്നത. ആയടിയന്തരത്തിന്റെ അവസ്ഥക്ക മെൽ സംസ്ഥാനത്ത
കമിശനർ സായിപ്പുമാരിടെ കല്പന വരാതെ ഇവിട നിന്ന കിട്ടുക ഇല്ല എന്നും
തങ്ങൾക്കതന്നെ അറിയാമെല്ലൊ എന്ന എന്നല്ലൊ എഴുതിയയച്ചതിൽ ആകുന്നു. നമുക്ക
നല്ല നിശ്ചയം ഉണ്ടാക കൊണ്ടത്ത്രെ തങ്ങൾക്കതന്നെ എഴുതിയത. ഇപ്രകാരം
എഴുതിവരാൻ സങ്ങതി പൊര എല്ലൊ. അടിയന്തരം സമീപിക്കകൊണ്ട വെഗെന
വെണ്ടുന്ന അവസ്ഥക്ക തങ്ങൾതന്നെ മെൽ സംസ്ഥാനത്ത എഴുതിയയച്ച മറുപടി
വരുത്തുകയൊ അല്ല നാം തന്നെ മെൽ സംസ്ഥാനത്ത എഴുതി അയച്ച വെണ്ടുന്നതിന്ന
ഒക്ക കല്പന വരുത്തുകയൊ അത എത്രപ്രകാരം വെണ്ടുവെന്ന വിവരമായിട്ട എഴുതി
വരികെയും വെണം. എന്നാൽ കൊല്ലം 974 മത എടവമാസം 1 നു എഴുതിയത. വിശെഷിച്ച
ഇവിടുന്ന ഒര കാര്യം പറയണ്ടതും ഒന്ന ബൊധിപ്പിക്കണ്ടതും നൊമ്മുടെ ആവിശ്യങ്ങൾ
വാങ്ങിക്കണ്ടതും ഇവിടവിചാരിക്കുന്ന. സായിപ്പിനൊട അല്ലാതെകണ്ടവെണ്ട എന്നത്രെ
ഡെങ്കിൻ സായിപ്പവർകളുമായി പറഞ്ഞ എഴുതി വെച്ചിരിക്കുന്നത. ഇന്ന അതകൂടാതെ
മറ്റൊരു സംസ്ഥാനത്ത നാം ബൊധിപ്പിക്കണ്ടതും ഇല്ല. അല്ല അതു ബൊധിപ്പിക്കണം
എന്നവരികിൽ ഇന്നടത്തെന്ന വിവരമായിട്ട എഴുതി വരികയും വെണം. എന്നാൽ കാര്യ
ങ്ങളൊക്കെയും അവട തന്നെ പറഞ്ഞൊളുകയും ആം, എടവമാസം 7 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത മായുമാസം 18 നു വന്നു. അന്നു തന്നെ പെർപ്പാക്കിയ. ഓല.

1196 J

1454 മത രാജശ്രീ കൊട്ടെത്ത മുപ്പായ രാജാവ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരിത്തുക്കടി സുപ്രടെണ്ടൻ ജീമിസ്സായ്പെഅവർകൾ സല്ലാം. എന്നാൽ
തങ്ങൾ എഴുതി അയച്ച കത്ത ഇവിട എത്തി. വർത്തമാനം മനസ്സിലാകയും ചെയ്തു.
ഇപ്പൊൾ 73 മതിലെ വഹ കൊട്ടെത്തെ നിഗദി എന്റെയും നിൽപ്പായിരിക്കുന്നതകൊണ്ട
ആയത ബെഹുമാനപ്പെട്ട കൊമ്പിഞ്ഞി ഖജാനക്ക ഇന്നപ്പൊൾ എത്തിക്കുമെന്ന നമുക്കു
എഴുതിവരികവെണ്ടിയിരിക്കുന്നു. അതുകൊണ്ട ആ വർത്തമാനം കൊമ്പിഞ്ഞി
സംസ്ഥാനത്തിങ്കൽ കെൾപ്പിക്കുംമ്പൊൾ പ്രസാദിച്ചിരിക്കുമെല്ലൊ. ശെഷം എരിങ്ങൊളി
കടവു കടത്തുന്ന മാപ്പിള കഴിഞ്ഞ സംവത്സരത്തിന്റെ മാസംന്തൊരും നൂരീതു ഉറുപ്പ്യ
തങ്ങൾക്ക ബൊധിപ്പിച്ചപ്രകാരം അവൻ നമെമ്മാടു കെൾപ്പിച്ചിരിക്കുന്നു. അതുകൊണ്ട [ 621 ] ആ വഹ ഒരു സംവത്സരത്തിന്റെ ഉറുപ്പ്യ 1200 രും കൂടി നമക്ക കൊടുത്തയക്കയും
വെണ്ടിയിരിക്കുന്നു. വിശെഷിച്ച ബെഹുമാനപ്പെട്ട കൊമ്പിഞ്ഞിപ്പാളിയത്തിനെ
വലുതായിട്ടുള്ള ജെയം ശ്രീരങ്കപട്ടണം പിടിച്ചു എന്നും ആ സമയം തങ്ങൾക്കും
ഹിന്തുജാതികൾ എല്ലാവർക്കും വലുതായിട്ടുള്ള മഹാശത്രുവായിരിക്കുന്ന ദെഹം
അപായം വന്നുവെന്നും തങ്ങൾ കെട്ടിട്ടുണ്ടായിരിക്കുമെല്ലൊ. ഇപ്രകാരം ബഹുമാനപ്പെട്ട
കൊമ്പിഞ്ഞിക്ക ഗുണമായിട്ടുള്ള വർത്തമാനം കൊമ്പിഞ്ഞിക്ക എത്രയും വിശ്വാസ
മായിരിക്കുന്ന തങ്ങൾക്ക വളര വളര സന്തൊഷം ഉണ്ടാകയും ചെയ‌്യുംമെല്ലൊ. വിശെഷിച്ച
ഈ പട ഹെതുവായിട്ട ബെഹുമാനപ്പെട്ട കൊമ്പിഞ്ഞിക്ക എത്രയും വളര ചിലവു
ഉണ്ടായിരിക്കുമെന്ന തങ്ങൾ അറിഞ്ഞിരിക്കുമെല്ലൊ. ആയതകൊണ്ട നിഗദി വഹയിൽ
ഉള്ളറുപ്പ്യ വരുത്തെണമെന്ന അപെക്ഷ ആകകൊണ്ട അവിടെ നിലുവ ഉള്ള ഉറുപ്പ്യ
ഇന്നപ്പൊൾ കൊടുത്തയക്കുമെന്നും ആയത തങ്ങൾ നമുക്ക എഴുതി അയക്കുമെന്നും
നാം വിശ്വസിച്ചിരിക്കുന്നു. ശെഷം ബഹുമാനപ്പെട്ട കൊമ്പിഞ്ഞിക്ക വരെണ്ടുന്ന മുളക
ഇപ്പൊൾ കൊടുത്തയപ്പാൻന്തക്കവണ്ണം തങ്ങൾ കൽപ്പിക്കയും വെണം. തങ്ങളുടെ
സുഖസംന്തൊഷത്തിനു കുടകുട അറിവാൻ നമക്ക വളര ആഗ്രഹമായിരിക്കുന്നു.
എന്നാൽ കൊല്ലം 974 മത എടവമാസം 8 നുക്ക 1799 മത മായു മാസ 19 നു എഴുതി
അയച്ചത.

1197 J

1455 മത മഹാരാജശ്രീ വടക്കെ അധികാരി സുപ്രിൻതെന്തെൻത്ത ജീമിസ്സ സ്തിവിൻ
സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക തലച്ചെരി ദെവരശ ഭണ്ടാരി,
സ്വൈരക്കമ്മത്തി, ലക്ഷ്മണശെണായി, കൃഷ്ണപ്രവു, ഗൊവിന്ദശെണായി ഈ
എല്ലാവരും കൂടി എഴുതിയ അരജി. എന്നാൽ ഇപ്പൊൾ വിട്ടലത്തെ ഹെഗ്ഗിടയും
മഞ്ചെശ്വരത്തിൽ പൊയിട്ട അവിട ഇരിക്കുന്ന ഞാങ്ങളെ ജാതിക്കാരക്ക കൌല കറാറു
നിശ്ചയിച്ച കൊടുത്തതുകൊണ്ട അവര വിശ്വസിച്ചിരിക്കുമ്പൊൾ ഈ വൈശാഖമാസം
13 നു വെള്ളിആഴച്ച ഈ മായു മാസം 17 നു തന്റെ ആള മാവള എന്നവന്റെകൂട
എതാൻ ആയുധക്കാരും കുലിക്കാരരെയും പറഞ്ഞയച്ചി ഞാങ്ങളെ ജാതിക്കാരരെ
ദെവസ്ഥാനത്ത ദെവമുർത്തിയും പൊന്നും ചെമ്പും ഒക്കെയും കവർന്നു ചെലെ
സാധുക്കളെ പെണ്ണുംപിളെള്ളനെയും പിടിച്ചുകൊണ്ടുപൊയി നടത്തിച്ച നിർമ്മരിയാതയും
അവിടയിരിക്കും ഞാങ്ങളെ ജാതിക്കാരര ഞാങ്ങൾക്ക എഴുതിയ കത്തു ഇതിന്റെകൂട
സന്നിധാനത്തിങ്കൽ ബൊധിപ്പിച്ചിരിക്കുന്ന. ആയത ഗ്രഹിക്കുമ്പൊൾ വിവരങ്ങൾ
ഒക്കയും അന്തകരണത്തിൽ ബൊധിക്കയും ചെയ‌്യും. അതുകൊണ്ട കൊമ്പിഞ്ഞി
സറക്കാരിൽനിന്ന ധർമ്മനീതി വിചാരിച്ചു വിസ്തരിച്ചി ദെവമുർത്തിയും വസ്തുമുതലും
ഒക്കെയും കൊടുക്കുവാൻതക്കവണ്ണം കൽപ്പന ആകയും വെണം. എന്നാൽ കൊല്ലം 974
മത എടവമാസം 9 നുക്ക മാസം 20 നു എഴുതിയ കർണ്ണാടകത്തിന്റെ പെർപ്പ എടവം 10
നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായുമാസം 21 നു പെർപ്പാക്കിയത.

1198 J

1456 മത തലച്ചെരിയിൽ ഇരിക്കും ദെവരശൻ പണ്ടാരിക്കും സ്വൈരക്കമ്മത്തിക്കും
വെങ്കെശൈനായിക്കും നരസപ്പ്രവുവിനും ലക്ഷ്മണശെണായിക്കും ബാബയിലയിക്കും
ഈ എല്ലാവർക്കും കുബളെ പാസ്തെനും രായപ്പനും മഞ്ചെശ്വരത്തെ നാരായണഭക്ത
ലക്ഷ്മണനും കാഞ്ഞരൊട്ട അനന്തയനും മഹാലിത്തനും ആദിയായിട്ട എല്ലാവരും
നമസ്കാരം. എന്നാൽ കൊടകരാജാവ അവരെ അസഖ്യം നിമിത്തം വിട്ടലത്ത ഹെഗ്ഗിട
എതാൻ ആളുകളക്കൊണ്ടവന്ന കൊടകരാജാവിന ആശ്രയിച്ചി ചെലെ നാടുകൾ [ 622 ] തന്റെത ആകുന്നു എന്നവെച്ചി കൊൽ കരാറു നിശ്ചയിച്ചതുകൊണ്ട ഞാങ്ങൾ
സറക്കാറക്ക ചെർന്നിരിക്കുന്നതുകൊണ്ട അവരക്കാമാൻ ആയിക്കുട എന്നും ഞാങ്ങളിൽ
നാലാള ശെക്കമൊഹിദീൻനെയും ഒന്നിച്ചുകുട്ടി പൊരപ്പെട്ട കാഞ്ഞറൊട്ടു വന്നിരിക്കുന്നു.
മഞ്ചെശ്വരത്തിൽ കെശവപ്പയി നാരായണ നായക്കനുശെഷം ഉള്ളവര അവിട വിളിച്ചു.
ആ നാട്ടകാര നടക്കുംപൊലെ നിങ്ങളും നടക്കണമെന്ന പറഞ്ഞി വന്നതിന്റെശെഷം
അവര മഞ്ചെശ്വരത്തിൽ നിന്നു ഈ ഹെഗ്ഗിടന്റെ ആളുകൾ വരുംപ്പൊൾ നാട്ടുകാരെ
ഒന്നിച്ചു പൊയിക്കണ്ട നാട്ടകാരക്ക ആകുംവണ്ണം പണവും കൊടുപ്പാൻ നിശ്ചയിച്ച ആ
പണത്തിന ജാമീൻ കൊടുത്ത ഈ വർത്തമാനം ഞാങ്ങളൊട പറയണമെന്നിട്ട
കെശവപ്പയ‌്യും നാരായണനായക്കനും ഈ വയിശാഖമാസം 12 നുയിൽ വ്യാഴായിച്ച
വയ‌്യറ്റ കാക്കുറൊട്ടക്ക വന്നിരിക്കുംമ്പൊൾ പിറ്റെന്ന വെള്ളി ആഴിച്ച ദിവസം ഉച്ചക്ക
ഹെഗ്ഗിടയിന്റെ മാബല എന്നവനും ഇരിന്നുറ മുന്നുറ ആയുധകാരും മുന്നുറ നാന്നുറ
കൂലിക്കാരുംകൂടി മഞ്ചെശ്വരത്ത ദെവസ്ഥാനത്തെ വന്ന ചെരിപ്പ കാലൊടുകൂട
അകായിൽകടന്ന ദെവമുർത്തി രുപവും സാളഗ്രാമവും പൊന്നുംവെള്ളിയും ഓടും ചെമ്പും
പതകങ്ങളും ശെഷം ഒക്കയും ദെയ്വത്തിന്റെ സാമാനം. ഇതുകൂടാതെ സാധുക്കളെ
വസ്തു മുതൽ ഒക്കയും പിടിച്ചു പറിച്ചി ദെവസ്ഥാനത്തെ ബ്രാമ്മണഭട്ടരെ കുഞ്ഞനും
കുട്ടിയൊടുകൂട പിടിച്ചുകൊണ്ടുപൊയി ദെവസ്ഥാനത്തെ എഴുത്തുകാരന വളര അടിച്ച
തലെക്ക വടികൊണ്ട കിട്ടിയിട്ട കൊടിലുകൊണ്ട മാസ്സും പറിക്കുകെയും ചെയ്തു.
അനന്തഭട്ടര ഇരിമ്പാണിമെൽ നിച്ചി അടിച്ചു. അവന്റെ വസ്തു മുതൽ ഒക്കെയും
കൊണ്ടുപൊകെയും ചെയ്തു. ഇന്ന ദെവസ്ഥാനത്തെ ചെമ്പു പല കൊണ്ടുപൊകുവാൻ
വരുന്നെന്നും അങ്ങാടിയിൽ ശെഷിച്ച സാമാനം ഒക്കയും കൊണ്ടുപൊകണമെന്ന
ആളുകളും കയിക്കൊട്ടും കുറൻ കയിക്കൊട്ടുംക്കൊണ്ട മെൽപ്പറഞ്ഞ മാബലൻ വരുന്നു
എന്നു കെട്ടു. ആയതും കൊണ്ടുപൊയ വർത്തമാനം വന്ന ഉടനെ എഴുതി അയക്കുന്നതും
ഉണ്ട. ഗൊവ ആദി ആയിട്ട കൊച്ചിവരെക്ക നമ്മുടെ ജാതിക്കാർക്ക വെണ്ടുന്നെ സ്ഥലം
നിങ്ങള അവിടുന്ന സഹായം ചെയ്ത എതാൻ സംമ്പത്ത കൊടുത്തയച്ചാലും ഞാങ്ങൾ
ഇവിട ഇരിക്കുന്നവർ ഈശ്വര വാതില കാത്ത നിന്ന ഈശ്വരസെവ ചെയ്തു ഇന്നെവരെ
ക്ക ഇരിക്കുന്നു ഉണ്ടായിരുന്നു. ഇന്ന നമ്മുടെ ആശയും തീർന്നു. ജാതിക്ക വെണ്ടുന്നെ
സ്ഥലം പൊകുംമ്പൊൾ ഞാങ്ങൾ ശെഷിച്ചിട്ട എന്തൊരു പ്രയൊ(ജ)നം. രാജ്യം വിട്ട
പൊകാമെന്നവെച്ചാൽ എറിയെ കുഞ്ഞനും കുട്ടിയിനെയുംകൊണ്ടു എവിട ആകുന്നു
പൊകണ്ട. എനി മെൽപ്പട്ട ഈ ദൈവസ്ഥലത്തിൽ നിന്ന പ്രാണൻ വിടുക അല്ലാതെ
വെരെ ഒരു വഴി കാണുന്നുമില്ല. ഇവിട നടന്ന കാര്യം എഴുതി അയച്ചിരിക്കുന്നു. നിങ്ങളെ
വാൽസ്സല്യംകൊണ്ട ആ ഹെഗ്ഗിടക്ക എതുപ്രകാരം തക്കീതി ഉണ്ടാക്കണമെന്നുവെച്ചാൽ
അതിന്റെ ബെന്തൊവസ്തും എതുപ്രകാരം ആക്കണമൊ അപ്രകാരം ബന്തൊബസ്തും
ആക്കി ദെവന്റെ മുതൽ ഒക്കയും സാധുക്കളെ മുതലും ഒക്കെയും കിട്ടുവാനും ദെവപൂജ
വഴിപൊലെ നടക്കുവാനും പിടിച്ചുകൊണ്ടുപൊയ കുഞ്ഞനും കുട്ടിയിനെയും ഒഴിച്ചു
കൊടുപ്പാനും മെൽപ്പട്ട കൊടകരെയും വിട്ടലത്ത അവന്റെയും ഉപദ്രം കൂടാതെ ഇരിപ്പാൻ
ആക്കിത്തന്നാൽ നിങ്ങളെ ഗുണത്തിന്റെ കീർത്തി വരികെയും ചെയ്യും. എന്നാൽ 1799
മത മായി മാസം 18 നുക്ക സിദ്ധാർത്തി സംവത്സരം വയിശാഖമാസം 14 നു എഴുതിയ
കർണ്ണാട കത്ത 1799 മത മായി 22 നുക്ക 974 മത എടവമാസം 11 നു പെർപ്പാക്കിയത.

1199 J

1457 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇഷ്ടീവിൻ സായ്പ അവർകളെ
സന്നിധാനത്തിങ്കൽ കെൾപ്പിപ്പാൻ പൌസ്ദാരി ദൊറൊഗ വയ‌്യപ്പിറത്തെ കുഞ്ഞിപ്പക്കി
എഴുതിയ അരജി. എന്നാൽ കണ്ണൂര അദാലത്ത ദൊറൊഗ പുതുക്കുടിപ്പക്കി കണ്ണൂര
ഇരിക്കും മാപ്പള്ള കുഞ്ഞിപ്പരിയതു കെട്ടിയവളൊട ആശവെച്ച ഇല്ലാത്തെ തുൻമ്പുകൾ [ 623 ] ഉണ്ടാക്കി കച്ചെരിയെ കാതി കുഞ്ഞിഅമ്മത മൊതലിയാരെയും തന്റെ പാരിശത്തിൽ
ആക്കി കുഞ്ഞിപ്പരിയ ഇനൊട എമിച്ച കുഞ്ഞിയമ്മത മൊതലിയാറെ അറിയ‌്യത്ത
ദൊറൊഗ അയച്ചു എന്നും കുഞ്ഞിയമ്മത മൊതലിയാറ തന്റെ കയ‌്യിന്ന എതാൻ പണം
എടുത്ത എനക്കതന്നെ മുക്രി കയ്യിൽ എന്നക്കൊണ്ട ഞായം കൊടുപ്പിച്ചെന്നുള്ള സംങ്കടം
കുഞ്ഞിപ്പരിയഇ സായ്പ അവർകളെ സന്നിധാനത്തിങ്കൽ കെൾപ്പിച്ചതകൊണ്ട
അക്കാരിയം വിസ്തരിപ്പാൻ സായ്പ അവർകൾ എന്നൊടു കൽപ്പിച്ചതുകൊണ്ട പക്കി
ദൊറൊഗാനെയും കുഞ്ഞി അമ്മത മൊതിലിയാറെയും അഞ്ഞായക്കാരൻ കുഞ്ഞിപ്പരിയ
ഇനിയും സാക്ഷിക്കാറയും ദൊറൊഗക്കച്ചെരിയിൽ വരുത്തി കൽപ്പനപ്രകാരം
അഞ്ഞായക്കാരൻ കുഞ്ഞിപ്പരിയഇനൊടും സാക്ഷിക്കാരൻ മൂസ്സാനൊടും
ചൊതിക്കണ്ടിയ ഇക്കാര്യങ്ങൾ ചൊതിക്കുംപ്പൊൾ കുഞ്ഞിപ്പരിയഇ പറയുംബൊൾ
അതിനു മാറ്റം ആയിട്ട ദൊറൊഗ പുതുക്കുടി പക്കി പറയുംബൊൾ താൻ ഇപ്പൊൾ
പറയരുത എന്നും കെട്ട ഇരിക്കീൻ എന്നും ഞാൻ പറഞ്ഞാറെ അയതിനെ പുത്തരം
ആയവൻ എന്നൊടു പറഞ്ഞി. ഞാൻ ഇവുടയിരിക്കുക അല്ല അറക്കുക ആകുന്നു
എന്നും എറപ്പറഞ്ഞാൽ ഞാൻ കൂട്ടാക്കുക ഇല്ല എന്നും ഇങ്ങനഉള്ള വിസ്താരം എനക്കും
അറിയ എന്നും താന്തന്നെ ഒരി വിസ്താരക്കാരൻ ആകുന്നു എന്ന മനസ്സിൽ ബൊധിക്കണ്ട
എന്നും ഇപ്രകാരം പലതാലും തള്ളെറ ആയിറ്റ പറയുംബൊൾ കൊഴിലാണ്ടി കച്ചെരിയിൽ
ദൊറൊഗ കുഞ്ഞായിൻ മൂപ്പൻ ആ സമയം ദൊറൊഗക്കച്ചെരിയിൽ ഉണ്ടായിരുന്നു.
അദെഹവും ഈ അവസ്ഥ കെട്ടിരിക്കുന്നു. സംസ്ഥാനത്തെ കൽപ്പനക്ക വിസ്താരം
കഴിക്കുവാൻ നിശ്ചയിച്ച കച്ചെരിയിൽ മജിസ്ത്രാദ ആയിരിക്കുന്ന അവർകളെ കൽപ്പനക്ക
വിസ്തരിക്കുംബൊൾ എന്ന ഇപ്രകാരം അപമാനിച്ചത എനക്ക വളര വളര സംങ്കടമത്രെ
ആകുന്നു. ആയത സായ്പ അവർകളെ കടാക്ഷം ഉണ്ടായിട്ട നെരുപൊലെ വിസ്തരിച്ച
സങ്കടം തീർത്തു തരികെയും വെണം എന്ന ഞാൻ വളര വളര പ്രാർത്ഥിക്കുന്നതും ഉണ്ട.
എന്നാൽ കൊല്ലം 974 മത എടവമാസം 9 നു എഴുതിയത74 മാണ്ട എടവം 11 നുക്ക 99 മത
മായി 22 നു പെർപ്പാക്കിക്കൊടുത്തത.

1200 J

1458 മത മഹാരാജശ്രീ വടക്കെ അധികാരി സുപ്രടെണ്ടൻ ജീമിസ്സ ഇഷ്ടീവിൻ
സായ്പ അവർകളെ സന്നിധാനത്തിങ്കലെക്ക തലച്ചെരി ഇരിക്കും ദെവരശൻ പണ്ടാരിയും
സ്വൈരക്കമ്മത്തിയും ലക്ഷ്മണ ശെണായി കൃഷ്ണപ്രഭു ഗൊവിന്ദ ശെണായിയും
രാമക്കട മുൻമ്പാക എല്ലാവരും എഴുതി അറിയിക്കുന്ന അരിജി. ഇപ്പൊൾ കുംബളം
മഞ്ചെശ്വരം കാഞ്ഞറൊട്ട ഈ മുനു നാട്ടുകാരര എഴുതി അയച്ച കത്ത മുൻമ്പിനാൽ
ഞങ്ങൾ എഴുതിത്തന്നെ അരിജിയൊടു കൂടത്തന്നെ അറിയിച്ചിട്ടും ഉണ്ടെല്ലൊ.
എന്നതിന്റെ ശെഷം ഈ മായുമാസം 19 നു മഞ്ചെശ്വരത്ത ഉണ്ടായ അവസ്ഥ 20 നു
എഴുതി വന്ന കത്ത സായ്പ അവർകൾ ഗ്രഹിക്കണ്ടതിനെ ഇതിനൊടുകൂടത്തന്നെ
തരുന്നത ഗ്രഹിക്കുംബൊൾ മനസ്സിൽ ആകുമല്ലൊ. ബഹുമാനപ്പെട്ട കുബഞ്ഞിക്കല്പനക്ക
വിട്ടല ഹെഗ്ഗടൻ പൊയിട്ട സാധുക്കളായിരിക്കുന്ന കുടിയാൻന്മാര എന്തെല്ലാംപ്രകാര
ത്തിൽ നശിപ്പിച്ച. ഇപ്പൊഴും നശിപ്പിക്കുന്നതും ഉണ്ട. ഈ അവസ്ഥ വളര ആശ്ചരിയം
തൊന്നുന്നത എന്തുകൊണ്ടു എന്നുവെച്ചാൽ ബഹുമാനപ്പെട്ട കുബഞ്ഞി യെതൊരുത്ത
രൊടും അന്യായവും അതിക്രമവും ചെയ്കയില്ലാ. വിട്ടല ഹെഗ്ഗടനെയും സാധുക്കളായിരി
ക്കുന്ന പ്രജഗളൊട അന്യായവും അതിർക്രമവും ചെയ്യാൻന്തക്കവണ്ണം കൽപ്പന എപ്പൊഴും
ഉണ്ടാകയില്ലാ എന്നുള്ള നിശ്ചയവും ഞങ്ങൾക്ക ഉണ്ട. ഇപ്രകാരം ഇരിക്കുന്നതിനെ
ഈ ഹെക്കടൻ എല്ലാ സാധുക്കള നശിപ്പിച്ച പൊരാത്തതിനെ ഞങ്ങളെ പുരാണമായിരി
ക്കുന്ന ദെവസംസ്ഥാനങ്ങളാൽ മഞ്ചെശ്വര ദെവാലയം ഒന്ന വിട്ടലത്ത ദെവാലയം കൂടി
ദെവാലയം രണ്ടിൽ വിഗ്രഹം മുതലായിട്ടുള്ള വസ്തു ആഭരണം റൊക്കം പാത്രങ്ങൾ [ 624 ] എഹമാൽ എപ്പെരിപ്പട്ടതും അപഹരിച്ചു. പൊരാത്തതിനെ അവിടപ്പുജ കഴിക്കുന്നെ
അനന്തഭട്ടര ദെണ്ണിപ്പിച്ചി പാരപ്പത്തിയം ചെയ്യുന്ന കെശവപ്പയി എന്നവന്റെ
കുഞ്ഞികുട്ടീന കുടുംമ്പത്തൊടെ പിടിച്ചുകൊണ്ടുപൊയി. അംമ്പലത്തിങ്കൽ
പുരാണമായി സങ്കരിയമായിരിക്കുന്ന ദ്രവ്യങ്ങൾ നില സ്വാധീനമായിരിക്കു(ന്ന)ത
കാണിച്ചു തരണമെന്ന അമ്പലത്തിൽ എഴുതുന്നെ കണക്കപ്പിള്ളയിനെ അടിച്ച
നിർബന്തിച്ചാറെ ക്ഷെത്രത്തിന്റെ അകത്ത കുഴിച്ചിട്ടുള്ള എരിയ ദിരവിയങ്ങൾ
കാണിച്ചുകൊടുത്തു. അത എക്കടൻ കെളച്ചകൊണ്ടുപൊകയും ചെയ്തു. ഇപ്രകാരം
ചെയിവാൻ ബഹുമാനപ്പെട്ടെ സർക്കാര കുമ്പഞ്ഞിൽ എതൊരു നാളിലും
കാരണവൻമ്മാരെ കാലത്തിൽ എങ്കിലും ധർമ്മത്തിന്ന വിരുദ്ധം ഉണ്ടെന്ന കെട്ടിട്ടും ഇല്ല.
ബെഹുമാനപ്പെട്ട കൊമ്പിഞ്ഞിലെക്കും എല്ലാ രാജ്യത്തിലുള്ള ജെനത്തിനും
ദുഷ്ടനായിരിക്കുന്ന ടീപ്പ സ്സുലുത്താന്റെ രാജ്യം സ്വാധീനമായി വരെണമെന്ന
രാവുംപ്പകലും സാധുക്കൾ ഈശ്വരപ്രാർത്ഥന ചെയ്തുകൊണ്ടിരിക്കുംബൊൾ
ഈശ്വരസങ്കല്പത്താൽ ദുഷ്ടനായിരിക്കുന്ന ഡിപ്പു സുലുത്താന നാശം വന്ന
ബെഹുമാനപ്പെട്ട കൊമ്പിഞ്ഞിക്ക ജെയം ആയി വന്നത കെട്ട പ്രജകളുക്ക
സന്തൊഷമായിരിക്കുന്നത എഴുതിഅ കാട്ടുവാൻ ബുദ്ധി കൊരഞ്ഞിരിക്കുന്നു.
എന്നിരിക്കുംബൊൾ ബെഹുമാനപ്പെട്ട കൊമ്പിഞ്ഞിയിലെ കല്പനക്ക നടക്കുന്ന വിട്ടല
ഹെക്കടൻ പൊയിട്ട സാധുക്കളായിരിക്കുന്ന പ്രജകളെ നശിപ്പിച്ച ഞങ്ങളെ
പുരാണമായിരിക്കുന്ന അമ്പലങ്ങളെ ഭ്രഷ്ട ചെയ്ത വിഗ്രഹം മുതലായിട്ടുള്ള എകമാതിരി
എപ്പെരിപ്പട്ടത ഒക്കയും കവർന്നുകൊണ്ടുപൊയി. ഇത കെട്ട വളര ആശ്ചരിയം
തൊന്നുന്നു. എന്തുകൊണ്ട എന്നുവെച്ചാൽ ഡിപ്പുസുലുത്താൻ ജെഗൽപ്രസിദ്ധം
ദുഷ്ടനായിരിക്കുന്നു. അന്നാളിൽ ഇപ്രകാരം ആ രാജ്യത്തിലിരിക്കുന്ന ഞങ്ങളിടെ
അംബലങ്ങളിൽ ഉണ്ടായിട്ടും ഇല്ല. ബെഹുമാനപ്പെട്ട കൊമ്പിഞ്ഞിയെ രാജ്യാധിപത്യം
വരണമെന്ന വളരക്കാലം ആഗ്രഹിച്ചുകൊണ്ടുയിരിക്കുന്നവർക്ക നിശ്ചയിവരുംബൊൾ
വിട്ടല എക്കടൻ കുമ്പഞ്ഞിയുടെ ബെലത്താൽ പ്രജകള ഹിംസിച്ച ധർമ്മഭ്രഷ്ടം ചെവാൻ
ആരഭം ചെയ്തു. ഈ ആശ്ചരിയം എഴുതി അറിയിപ്പാൻ തൊനുന്നതും ഇല്ല. അതുകൊണ്ട
സായ്പ അവർകളൊറു അപെക്ഷിക്കുന്നു. ആ രാജ്യത്തെ പ്രജയൊട കൃപ ഉണ്ടായിട്ട
ഈ അവസ്ഥക്ക സായ്പ അവർകൾ എഴുതി അയക്കണ്ടിയെടത്ത അറിയിച്ച രാജ്യത്തെ
വന്തൊവസ്തു ആക്കണ്ടതിനെ ഉപെക്ഷ വരരുത. മെൽ എഴുതിയ പ്രകാരത്തിൽ വിട്ടല
ഹൈക്കടൻ കവർന്ന അമ്പലങ്ങളിൽ വിഗ്രഹം മുതലായിട്ടുള്ളതൊക്കയും അവൻ കയ‌്യാൽ
ബഹുമാനപ്പെട്ട സരക്കാരകൊമ്പിഞ്ഞയിന്ന വാങ്ങി ആ യമ്പലങ്ങളിൽ ഈശ്വരപ്രതിഷ്ട
കഴിക്കണ്ടതിനെ ആവിശ്യം ചെയ‌്യവെണ്ടിയത. ഇതുകൊണ്ട ബെഹുമാനപ്പെട്ട സർക്കാര
കുമ്പഞ്ഞിയുടെ കീർത്തി വളര ഉണ്ടായി വരും. മായു മാസം 23 നു എതായത 1799 മത
974 മത എടവമാസം 12 നു പെർപ്പാക്കിക്കൊടുത്തത.

1201 J

1459 മത തലച്ചെരിയിൽ ഇരിക്കും രാജമാന്യ രാജശ്രീ മുസ്സ ബിയാരി അവർകൾക്കും
ദൈവരശൻ പണ്ടാരി സ്വൈരക്കമ്മത്തിക്കും ലക്ഷ്മണ ശെണായിക്കുംകൂടി കുംമ്പളെ
രായപ്പൻ മൊകരാല കുഞ്ഞാമുവും മഞ്ചെശ്വര ശെക്കമൊയിദിനും നാരായണ
ലക്ഷ്മണനും ഈ എല്ലാവരും കൂടി എ(ഴു)തിയത. എന്നാൽ ഇന്നലത്തെ ദിവസം
തൊണിയിൽ മഞ്ചെശ്വരത്ത ദെവസ്ഥാനത്തെയും ഉദ്യാവര പള്ളീന്റെയും
വർത്തമാനത്തിനെ എഴുതി അയച്ചിരിക്കുന്നത അങ്ങ എത്തി അറിവാൻ സങ്ങതി
ഉണ്ടെല്ലൊ. ശ്രീരങ്കപ്പട്ടണം പൊയെന്ന വർത്തമാനം കെട്ട ഇവിട ഇരിക്കുന്ന ആസഫരും
ചല്ലാടിക്ക പൊയിരിക്കുന്നു. ഞാങ്ങൾക്ക ഒരു ഒടയക്കാരരും ആരുമില്ലാതെ ഇരിക്കുന്നു.
രാജശ്രീ കുംമ്പളെ രാജാവ അവിട ഉണ്ടെന്ന കെട്ടു. ഞാങ്ങൾക്ക രക്ഷയായിട്ട [ 625 ] വിചാരിപ്പാൻ ആരും ഇല്ലായ്കകൊണ്ടത്രെ എഴുതിയത. ഇവിട കൊടുമല ആളെ ഒരു
ഭാഗെ വിട്ടലത്ത അവരെ ആളും ഒരു ഭാഗെ ഇപ്രകാരം ആയി ഞാങ്ങൾ എല്ലാവരും
ബെധപ്പെട്ടിരിക്കുന്നു.71 വെക്കലത്ത കൊട്ട മാത്രം ഉണ്ട. ആയത രണ്ടമുന്ന ദിവസ
ത്തിലെടെ പൊകെയും ചെയ്യുംമെന്ന തൊന്നുന്നു. ഞാങ്ങളക്ക ഇപ്പൊൾ മഞ്ചെശ്വരം
കുമ്പളയും കാഞ്ഞരൊട്ടുംകൂടി ബന്തൊവസ്തും ആക്കണം. കൊട്ട ഒന്നിനെ
ഇരുപത്തഞ്ചീത ആളും ഒരൊരൊ കൊടിയും വെണം. ഇപ്രകാരം കൊട്ട ബന്തൊവസ്തും
ആക്കിയാൽ അങ്ങാടികളും ശെഷിക്കും കുംമ്പളെ രാജാ അവർകള അവിട
ഇരിക്കുംമ്പൊൾ അവര വരുത്തി കാര്യം വിചാരിച്ചി അവരെ മുഖാന്തരം ആയാലും മതി
രാജാ അവർകളൊടു പരഞ്ഞി അവര ഇവിടഅയക്കുകെയും വെണം. ശെഷം ഇന്നലത്തെ
ദിവസം രണ്ടാമത അനന്തഭട്ടര എറ അടിച്ച ദെവസ്ഥാനത്ത കെളച്ചി കുഴിച്ചുവെച്ചത
എടുത്തുകൊണ്ടുപൊകയും ചെയ്തു. ശെഷമുള്ള വൈദീകൻന്മാര വിട്ടലത്ത
കൊണ്ടുപൊയി പാർപ്പിച്ചിരിക്കുന്നു. ശെനഭൊഗൻ മങ്കെശനയും പാർപ്പിച്ചിരിക്കുന്നു.
കെശവപ്പയ‌്യിന്റെ കുഞ്ഞനെയും കുട്ടിയിനെയും പാർപ്പിച്ചിരിക്കുന്നു. രണ്ടാമത
അനന്തഭട്ടരയും വിട്ടലത്തെക്ക കൊണ്ടുപൊകയും ചെയ്തു. എനിയെങ്കിലും ആ
വൈദീകൻന്മാരെ പ്രാണൻ ശെഷിപ്പിക്കണമെന്നുവെച്ചാൽ അതിനു തക്കവണ്ണം
ബന്തൊവസ്തും ആക്കി എഴുതി അയപ്പാൻത്തക്കവണ്ണം പ്രയത്നം ചെയ്യുകയും വെണം.
ഈ കത്ത സഹസ്രം ക്കത്ത എന്ന ഭാവിച്ച ഈ മൂന്നു നഗരത്തിലെ എല്ലാവരിക്കും
രക്ഷിക്കണമെന്നു വെച്ചാൽ കുംമ്പളെ രാജാവ അവർകളുക്ക വെണ്ടുന്ന ബന്തൊബസ്തും
എഴുതിക്കൊടുത്തയക്കയും വെണം. എന്നാൽ സിധാർത്തി സംവത്സരം വൈശാഖമാസം
17 നു കാഞ്ഞരൊട്ടനിന്ന മായുമാസം 21 നു എഴുതിയത. കർണ്ണാടകത്തിന്റെ പെർപ്പ.
74 മത എടവം 12 നുക്ക 99 മത മായുമാസം 23 നു പെർപ്പാക്കിക്കൊടുത്തത.

1202 J

1460 മത നമുക്കും നമ്മളെ കുഞ്ഞികുട്ടിക്കും എറ്റം ഉപകാരമായിട്ടുജെള്ള തലച്ചെരി
കൊട്ട മൂപ്പൻ സായ്പിന കെൾപ്പിക്കുവാൻ മങ്ങലൊരത്തും ഉള്ളാടത്തും ശെഷം
ഇതിനടുത്ത തറവീതിയിൽ ഉളെള്ളാറും സാദരിയും കാദിയാരും കച്ചൊടക്കാരും
ജെമാത്തും ആയിരവും കൂടി എഴുതി അറിയിച്ച കാര്യം. എന്നാൽ കൊടകിലെ
രാജാവിന്റെ കൊറയ ആള വന്ന ഇപ്പുറം ഉള്ളെ നാടു ഒക്കെയും ചുടുകയും
വെട്ടിക്കൊല്ലുകയും കവരുകയും വസ്തുമുതൽ എടുക്കുകയും പെണ്ണ കുഞ്ഞികുട്ടിന
അറക്കുകയും ഇപ്പൊലെ ഉള്ള പണി ഒക്കയും എടുത്ത ഇപ്പൊൾ മങ്ങലൊരത്തിന്റെ
അരക്കാതം ദുര വന്നിരിക്കുന്നു. അതുകൊണ്ട അവര എടവലത്ത കാട്ടിയെ അവസ്ഥ
കണ്ടിട്ട ഞാങ്ങൾ പെടിച്ചിരിക്കുന്നു. അതുകൊണ്ട പാർശ്വാവും ഇങ്കിരിയസ്സ
കൊമ്പിഞ്ഞിയും ആയിട്ടുള്ളെ പടയിന്റെ അവസ്ത ആറുക്ക ജയം എന്ന ഞാങ്ങൾ
അറഞ്ഞിട്ടും ഇല്ല. ജയിച്ചൊറക്ക എല്ലൊ ഈ നാട ആകുന്ന. അതിന്റെ എടയിൽ ഇവർ
ഇക്കണക്കിൽ ചെയ്യുന്നത കുഞ്ഞികുട്ടീന അറുത്ത തീവെച്ചു ചുട്ടാലും വസ്തുമുതൽ
കവർന്നാലും ഈച്ചെതം നാട അടക്കുന്ന രാജാവിന എല്ലൊ ആകുന്നത. അത വിചാരിച്ചി
ഞാങ്ങൾ ശെഷിക്കുവാനും ഞാങ്ങളെ സങ്കടം തീരുവാനും ഉള്ള പണി അങ്ങുന്ന ആക്കി
അയക്കുകെയും വെണം. ഈക്കാര്യത്തിന മൂപ്പൻ മനസ്സു വെക്കാഞ്ഞാൽ ഈ നാട്ടിൽ
അവർക്ക വെണ്ടിയെ പണി ഒക്കെയും എടുക്കെയും ചെയ്യും. എന്നാൽ എനി ഞാങ്ങളെ
സങ്കടം പെരുത്ത ഒന്നും എഴുതെണ്ട എല്ലൊ. അങ്ങെ കൃപപൊലെ മുൻമ്പെ കൊമ്പിഞ്ഞി
രണ്ടുമുന്ന വട്ടം പിടിച്ചിട്ട. ഞാങ്ങളെ സങ്കടം വരുത്തീട്ടും ഇല്ല. അതുകൊണ്ട എനി
ഒക്കെയും സായ്പുന്റെ കൃപപൊലെ. എന്നാൽ 974 മത എടവമാസം 17 നു ഇങ്കിരിയസ്സ
കൊല്ലം 1799മത മായുമാസം 28നു വന്ന. എടവം, 18 നുമായുമാസം 29 നു പെർപ്പാക്കിയത. [ 626 ] 1203 J

1461 മത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടെൻ ജീമിസ്സസ്തിവിൻ
സായ്പ അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ രാജശ്രീ കയിത്താൻ
കുവെൽ അവർകൾക്ക പയ‌്യനാട്ടുകരെയും പയ‌്യൊർമ്മലയും ദൊറൊഗ കുഞ്ഞായൻ
മൂപ്പൻ സെലാം. ഇപ്പൊൾ പയ‌്യൊർമ്മല നിന്ന കൂത്താട്ടിൽ നായര കൊടുത്തയച്ചെ
പണം ആയിരത്ത അറന്നുറ്റ എമ്പതിൽ ചില്ലാനവും മഹാരാജശ്രീ ഡഗ്ളീ
സായ്പഅവർകൾക്ക നായെരെ ആള ബൊധിപ്പിച്ചു കൊടുക്കെയും ചെയ്തു.
എന്നതിന്റെശെഷം പണം ഇത്ര ആയി പൊയത എന്തുകൊണ്ട എന്നും പണം വെഗെന
കൊടുത്തയെക്കെണമെന്നുംവെച്ച നായർക്ക ഞാൻ മുറുക്കി എഴുതി അയച്ചിട്ടും ഉണ്ട.
ശെഷം നായര എനക്ക എഴുതിയ എഴുത്തും പയ‌്യൊർമ്മല കച്ചെരിയിൽ നില്ക്കുന്നെ
കണക്കപ്പിള്ള എനക്ക എഴുതിയ എഴുത്തും അങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം
ആലാംകുഞ്ഞി തറുവയി തരണ്ടിയെ പണം 1500–ം വാങ്ങി ഡഗ്ളീ സായ്പു അവർകളെ
പക്കൽ ബൊധിപ്പിക്കയും ചെയ്തു. ശെഷം പക്ക്രുകുട്ടി തരുവാനുള്ള പണത്തിന്ന ഞാൻ
ഇവിട എത്തിയ ഒടനെതന്നെ മുറുക്കി ആള അയച്ച മുട്ടിച്ചാറെ 17 നു പണം ഞാൻ
തരാമെന്നുവെച്ച കുഞ്ഞിത്തറുവയി എനക്ക ചെർന്ന തരികെയും ചെയ്തു. ശെഷം
പയ‌്യനാട്ടകരനികിതി പണത്തിന്ന പാറൊത്തിക്കാരന്മാര ഒക്കെയും വരുത്തി ടകളി
സായിവ അവർകളെ മുഖാന്തരം മുറുക്കിയാറെ പണം വന്നു തുടങ്ങയും ചെയ‌്യുന്ന.
ശെഷം അവര ഇവിട തടവിൽ ആക്കിയാൽ കുടികളിൽനിന്ന പണം പിരികെയും
ഇല്ലയെല്ലൊ. അവരെ വഴിയെ ഒക്ക ഒരൊരൊ ശിപ്പായിമാരയും കൂടി കൂട്ടി
അയച്ചിരിക്കുന്നു. അതുകൊണ്ട പണം വെഗെന വരുവാനുള്ള പ്രയത്നം എന്നാൽ
ആകുംപൊലെ ചെയ‌്യുന്നു ഉണ്ട. എനി ഒക്കയും കല്പിച്ചപൊലെ നടക്കുന്നു ഉണ്ട.
എന്നാൽ കൊല്ലം 974 മത എടവ മാസം 15 നു എഴുതിയത എടവം 17 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത മായുമാസം 28 നു വന്നത. എടവം 18 നു മായുമാസം 29 നു
പെർപ്പാക്കിയത.

1204 J

1462 മത ശീമതു സകല ഗുണസമ്പന്നരാനാ രാജശ്രീ വടക്കെ അധികാരി തലച്ചെരി
ജീമിസ്സ സ്തിവിൻ സാഹെബര അവർക്ക വിട്ടലത്തെ രവിവർമ്മ നരസിംഹ
അരസുകളവര സലാം. ഈ എടത്തിൽ താങ്കൾ അയച്ച കത്തും കൊല്ലം 974 മത എടവ
മാസം 13 നു മഹാരാജശ്രീ കമീശനർ സാഹെബ അവര എഴുതിയ കത്തുംകൂടി നമുക്ക
എത്തിയാരെ വായിച്ചു നൊക്കി കണ്ട വളര സന്തൊഷമാകയും ചെയ്തു. കൊഴിക്കൊട്ടനിന്ന
സായ്പമാര എഴുതിയ കത്തിൽ ഉള്ള കല്പനപ്രകാരം നമ്മുടെ താലൂക്കിൽ ഇരിക്കുന്ന
ജനങ്ങളക്ക ബാലകന്മാർക്കും വൃദ്ധന്മാർക്കും കൂടി ഒക്കെക്കും അറിഞ്ഞിനടക്കുംപൊലെ
താക്കിതി ആക്കി നാം കൂട വിചാരിച്ചുകൊണ്ടിരിക്കുന്നു. തങ്കളെ കത്തകൊണ്ടു നമുക്ക
അറിഞ്ഞത എന്തെന്നാൽ അവിടയിരിക്കുന്ന കൊങ്കണിമാര എല്ലാരുംകൂടി നമ്മുടെ
മെൽ ക്ഷുദ്രം ആക്കിയിരിക്കുന്നു. എന്നിട്ടും സർക്കാരിലെ മനസ്സുണ്ടെങ്കിൽ നെരുള്ള
പൊലെ ആയിവരും. സായ്പ അവർകൾ അറഞ്ഞികൊണ്ട ഇത്ത്രയെല്ലാം താക്കീതി
എനക്ക എഴുതി വരുവാൻ നമ്മുടെ ബുദ്ധികൊണ്ട തൊന്നിയതുമില്ല. ഇങ്കിരിയസ്സ
കൊമ്പിഞ്ഞി സർക്കാർ കാരിയത്തിന മെൽഅധികാരി സായ്പു അവർകൾ
കല്പിക്കുംവണ്ണം നാം അനുസരിച്ച നടക്കുവാൻതക്കവണ്ണം തെയ‌്യാറായിരിക്കുന്ന.
ശെഷം നാം ഈ രാജ്യത്തെക്ക വന്നതിന്റെശെഷം നമ്മുടെ പ്രജകൾ ഒക്കെക്കും കൌല
കൊടുത്ത ടിപ്പുവിന്റെ ആളുകളൊട യുദ്ധം ചെയ്ത വഴിയൊട്ട ആക്കി രാജ്യത്തെ
പ്രജകൾക്കഒക്കെയും തണലകൊടുത്ത നല്ലവണ്ണം നടപ്പിച്ചുകൊണ്ടുവരുമ്പൊൾ നമുക്ക [ 627 ] കൂടിയിരിക്കുന്ന മഞ്ചെശ്വരത്തെ പെട്ടയിൽ ഇരിക്കുന്ന കൊങ്കണികളും മാപ്പളമാരും
കൂടി നാലു ആറ ആളുകള വന്ന നമുക്ക കൌലായി. ശെഷം ഉള്ളവര മുഖ്യസ്തന്മാരരും
നമ്മെക്കാണാതെ സാദരീന്റെ ഒന്നിച്ചു ആളക്കുട്ടിക്കൊണ്ട ഇരിക്കുമ്പൊൾ കൌലായ
നാലാള നമ്മുടെ ഒന്നിച്ചു നിപ്പിച്ചതിന്റെ ശെഷം അവര നല്ലവണ്ണം താക്കിതി ആക്കി
അവരവരെ വീട്ടിലെക്ക പറഞ്ഞയച്ചതിന്റെ മദ്യെ ഈ തായകണ്ടര അമ്മെന്റെ
ഭർത്താവാകുന്നവര താൻ ഇരിക്കുന്ന സ്ഥലം ഒക്കെയും അറിഞ്ഞ ആസാദിരിക്ക
കയികൊടുത്ത കുമ്പളയിൽനിന്ന രണ്ടായിരം ആളും സാദരിയും മഞ്ചെശ്വരത്തെ
വഴിക്കായിട്ട നാം കൌല കൊടുത്തിരിക്കുന്ന നാട്ടിൽ കവർന്ന നമുക്ക ദ്രൊഹം വിചാരി
ക്കുന്ന സാദരി വളഞ്ഞിരിക്കുമ്പൊൾ നാം അവനൊടു യുദ്ധം തുടങ്ങിയതിന്റെ ശെഷം
കൊടകരാജാതി രാജരെ ആളു വന്നതുകൊണ്ട നെറച്ച വെടിവെച്ചി കയറി കൊത്തിയാരെ
നമ്മുടെ യുദ്ധം സഹിച്ചുകൂടാതെ സാദരിയും മുന്നുറ ആളുംകൊണ്ട ഒളിച്ച പൊകയും
ചെയ്തു. ഇന്നെവരെക്ക എവിട ഉണ്ടെന്ന വർത്തമാനം കിട്ടിയതുമില്ല. അവന്റെകൂടതന്നെ
നമ്മുടെ മഞ്ചെശ്വരത്തെ കൊങ്കിണിയരും മാപ്പളമാരും പൊയവര ഇന്നെവരെക്കും
നമ്മെക്കണ്ടതും ഇല്ല. അവർക്കും കൌല എഴുതി അയച്ചിരിക്കുന്ന. ശെഷം കുംപഞ്ഞി
സർക്കാർകാരിയ‌്യത്തിൽ സാഹെബ അവറെ കൽപ്പനപ്രകാരം തെയ‌്യാറായിരിക്കുന്നതും
ഉണ്ട. നാം നടക്കെണ്ടും വിവരത്തിന അന്നന്ന എഴുതി അയക്കുവാറാകയും വെണം.
സാദരിക്കും നമുക്കും യുദ്ധമായ സംമ്മദ്ധം കൊടക ആളുകളിൽനിന്നും നമ്മുടെ
ആളുകളിൽ നിന്നും കൂടി ചാക്കും മുറിയുമായിട്ട 20 ആള. എന്നാൽ കല്പനപ്രകാരം
കലി സംവത്സരം 4901 മത സിദ്ധാർത്തി സംവത്സരം വൈശാഖമാസം 20 നുയിൽ 974
മത എടവമാസം 13 നു എഴുതിയ്ത എടവം 18 നു ഇങ്കിരിയസ്സ കൊല്ലം 1799 മത
മായുമാസം 29 നു വന്നത. എടവം 19നു മായുമാസം 30 നു പെർപ്പാക്കിയത.

1205 J

1463 മത വടക്കെ അധികാരി സുപ്രഡെണ്ടൻ രാജശ്രീ ജെമിസ്സ സ്തിവിൻ സാഹെബ
അവർകൾക്ക വിട്ടലത്ത രവിവർമ്മ നരസിംഹരാജൻ സല്ലാം. സാഹെബ അവർകൾ
എഴുതി അയച്ച കത്ത വായിച്ച ഗുണദൊഷം ഗ്രഹിക്കെയും ചെയ്തു. മുസ്സക്കുള്ള
വസ്തുവകയും തായക്കാട്ടമന മൂനാകൊലു കുമ്പളെ രാമന്തരയിടെ വകയും യിതു
ഒക്കെക്കും ദൊഷം വന്ന പൊകരുത എന്നല്ലൊ എഴുതിയത. ടിപ്പുന്റെ കുടനിന്ന നമ്മൊടു
വിപരീതം ചെയ‌്യുന്നവരെയു ടിപ്പുവിനൊടു കല്പനപടിക്ക നടക്കുന്ന അല്ലാതെ കണ്ട
യിവരൊക്ക നൊക്ക ബന്ധുക്കെളല്ലൊ ആകുന്നു. യിപ്പൊൾ സാദുരിയും
കുമ്പളെകൊട്ടയിൽ നിന്ന ആ ദെശത്തെ മാപ്പുളയും ഒക്കകൂട്ടി നമ്മുളെ ദെശത്തെ കടന്ന
കവർന്ന കുടിയദികളൊടു വിപരീതം സാദ്രി കാണിക്കകൊണ്ട ദിവസം വെടി
കഴിയുന്നുമുണ്ട. സാദ്രി കൂട മുനാകൊലു നീലെശ്വരം പൊകരാലി മുപ്പനും ആളുമുണ്ട.
തായക്കാട്ട മനയിലെ ആളുമുണ്ട. ഇപ്രകാരം സാദ്രിക്ക അവരൊക്ക സഖായിക്കുന്ന.
അതുകൊണ്ട സാഹെബ അവർകൾ എഴുതി അയക്കെയും വെണം. സാഹെബ
അവർകൾ കല്പിച്ചി എഴുതി അയച്ച കല്പനപൊലെ നാം നടക്കുന്നുമുണ്ട. എന്നാൽ
കൊല്ലം 974 മത എടവമാസം 5 നു എഴുതിയ കത്തു എടവം 18 നു ഇങ്കിരിയസ്സ കൊല്ലം
1799 മത മായുമാസം 29 നു വന്ന. എടവം 19 നു മായുമാസം 30 നു പെർപ്പാക്കിയത.

1206 J

1464 മത വടക്കെ അധികാരി രാജശ്രീ ജീമിസ്സ് ഇസ്തിവിൻ സായ്പ അവർകൾക്ക
കൊട്ടെയത്തചാവിശ്ശെരി രാജശ്രീ രവിവർമ്മരാജാ അവർകൾ സലാം. കൊഴിക്കൊട്ടനിന്ന
കമിശനർ സായിപ്പമാരിൽ പ്രധാനി മഹാരാജശ്രീ ഷെ്പെംസ്സർ സായിപ്പ അവർകളുടെ [ 628 ] കത്ത മുൻമ്പിൽ എഴുതി വരികകൊണ്ട മറുപടി എഴുതുന്നതിൽ നമ്മുടെ ശെലവ
കാര്യംകൂട എഴുതി ബൊധിപ്പിച്ചിട്ടുമുണ്ട. ഭാഷയായി കഴിഞ്ഞിട്ടുമില്ല. ഇപ്പളു
മഹാരാജശ്രീ സ്പെംസെർ സായ്പ അവർകൾക്ക ഒന്നു എഴുതി ബൊധിപ്പിച്ചിട്ടുമുണ്ട.
നാം പ്രത്ത്യെം തങ്ങളുമായിട്ട വിശ്വാസം ആയി ഇരിക്ക കൊണ്ട നമ്മുടെ കാര്യങ്ങൾ
ഒക്കെയും തങ്ങൾ തന്നെ ഭാഷയാക്കി തരികെയും വെണം എല്ലൊ. ഇപ്പൊൾ നമുക്ക
വയനാട്ടിലെക്ക സ്താനം വന്നിരിക്കുന്ന അവസ്ത തങ്ങളെ ബൊധിപ്പിക്കുന്നു.
ബഹുമാനപ്പെട്ട കുംമ്പഞ്ഞിയുടെ കടാക്ഷമുണ്ടായിട്ട നമ്മുടെ സ്താനമാനങ്ങൾ
വെണ്ടുംപ്രകാരം നടത്തിച്ച തരണം എന്ന നാം അപെക്ഷിക്കുന്നു. എന്നാൽ തങ്ങൾക്ക
നമ്മുടെമെൽ വിശ്വാസം ആയിട്ട മറുപടി കത്ത വരികയും വെണ്ടിയിരിക്കുന്നു. എന്നാൽ
974 മത എടവമാസം 13 നു എഴുതിയത. എടവം 20 നു ഇങ്കിരിയസ്സ കൊല്ലം 1799 മത
മായുമാസം 31 നു വന്നത. എടവം 21 നു ജുൻ മാസം 1 നു പെർപ്പാക്കിയത.

1207J

1465 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ സ്തിവിൻ സായ്പ അവർകളെ
സന്ന്യധാനത്തിങ്കലെക്ക പഴെവീട്ടിൽ ചന്തു എഴുതിയ അരിജി. ശാവിശെരി രാജാവ
അവർകൾക്ക ചെലവ നടത്തി പൊന്നത എതപ്രകാരം എന്ന അറിയണമെന്നല്ലൊ
കൽപ്പിച്ചത. അവിടെക്ക ചെലവ ഞാൻ ഒന്നും നടത്തീട്ടും ഇല്ല. കീഴുര എടവ ഹൊവളിൽ
ചാവിശെരി ദെശവും നെല്ലിയൊട്ട ദെശവും ആവട്ടി ദെശവും അളെള്ളാഴത്തിൽ ദെശവും
എടക്കാനത്ത ദെശവും കീഴുര ദെശവും പഴഞ്ചെരി ദെശവും പുന്നാട്ട ദെശവും ഉളിയിൽ
ദെശവും വെളിയംമ്പ്ര ദെശവും ഇങ്ങനെ പത്ത ദെശം 966 മതിൽ ശാവിശെരി രാജാവ
അവർകളും പഴശ്ശി രാജ അവർകളുമായി പറഞ്ഞവെച്ച. മെൽപറഞ്ഞവെച്ച
ഹൊബളിലെ ദെശം പത്തും 966 മത തിടങ്ങി ചാവിശെരി രാജാവ അവർകൾ വിചാരിച്ച
അവിടത്തെ ചെലവ അങ്ങനെ ആയത കഴിഞ്ഞ വന്നത. അന്നു നികിതിയും മറ്റും
കൊമ്പിഞ്ഞിക്ക എടുക്കുന്നില്ല. അതകൊണ്ട അങ്ങനെ അനു രാജാവ അവർകൾ
വിചാരിച്ചു. അതിന്റെശെഷം 968 തിടങ്ങി 971 മത വരെക്ക നികിതി വകെക്ക എതാനും
മുളകും അത വകയിൽ എതാനും ഉറുപ്പ്യയും ഇ നാലു കൊല്ലത്തിന്നു ശാവിശെരി
രാജാവ അവർകൾ ഇ ദെശങ്ങളിൽ നിന്ന ഇങ്ങൊട്ട തന്നിരിക്കുന്നു. മെൽപറഞ്ഞ
ഹൊബളിയിൽ നിന്ന 971 മതിലെക്ക ജെമാപന്തിക്കുള്ള വിവരം—മുളക തുലാം 2425¼
പലം 2½ നെല്ല എടങ്ങാഴി 33395¼ പാട്ടപണവും പൊരപണവുംകൂടി പണം വെള്ളിപ്പണം
862. ഇപ്രകാരം ആകുന്ന 71 ലൊളവും നടന്ന വന്ന വർത്തമാനം. എന്നാൽ കൊല്ലം 974
മത എടവമാസം 22 നു എഴുതിയത 23 നു വന്ന 24 നു ഇങ്കിരിയസ്സ കൊല്ലം 1799 മത ജുൻ
മാസം 4 നു പെർപ്പാക്കിയത.

1208 J

1466 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
ജെമിസ്സസ്ഥിവിൻ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം.
ഇപ്പൊൾ രണ്ടാം ഗഡുവിന്റെ ഉറുപ്പ്യ വകയിൽ പണ്ടാരി ബൊധിപ്പിപ്പാൻ പറഞ്ഞ
ഉറുപ്യ 7000 നീക്കി ഇവിടന്ന കൊടുത്തയച്ച ഉറുപ്പ്യ 13,000 വും തുട്ടുറുപ്യതന്നെ
ആകകൊണ്ട സായിപ്പവർകൾ കൊറെൽ മുഷിച്ചലായിട്ട പറഞ്ഞുവെന്നുള്ളപ്രകാരം
ഇവിട പറെഞ്ഞു കെട്ടു. തുട്ടുറുപ്യ ആയിട്ട കൊടുത്തയക്കണമെന്ന വിചാരിച്ചിട്ടല്ല. ഈ
ഊഴത്തിൽ കുടികളന്നു തുട്ടുറുപ്യ അല്ലാതെകണ്ട പിന്നൊരു നാണിഭവും പിരിഞ്ഞു
വരുന്നില്ല. അതുകൊണ്ട ഈ ഉറുപ്യ അവിടതന്നെ എടുക്കയല്ലാതെകണ്ട മാറ്റി
ബൊധിപ്പിക്കാമെന്നുവെച്ചാൽ മറ്റൊരു വഴിയില്ലല്ലൊ. ആയതകൊണ്ട സായിപ്പവർകൾ [ 629 ] ഇ ഉറുപ്യ അവിട എടുത്ത രശീതി കൊടുത്തയക്കണമെന്നവെച്ച നാം പ്രാർത്ഥിക്കുന്നു.
എന്നാൽ 974 മത എടവമാസം 24 നു ചെറക്കൽ നിന്നു എഴുതിയത. എടവം 25 നു
ഇങ്കിരിയസ്സ കൊല്ലം 1799 മത മായു മാസം 5 നു വന്ന. അന്നുതന്ന പെർപ്പാക്കിയത.

1209 J

1467 ആമത മലയാംപ്രവെശ്ശയിൽ വടക്കെ അധികാരി ജീമിസ്സ സ്ത്രിവിൻ സായ്പു
അവർകൾക്ക പയ‌്യർമ്മല ആഞ്ഞാട്ട നായരക്ക എഴുതിയത. എന്നാൽ കൊപിഞ്ഞി
സർക്കാരിൽ കറാറു നിശ്ചയിച്ചപ്രകാരം നായരെ പക്കൽനിന്ന 974 ആമത്തിൽലെ ഒന്നാം
ഗഡുവിന്റെ വകയിൽ ഇന്നെവകക്ക വന്നത കയിച്ചിവരും പണത്തിന്റെ വിവരം 974
മത ഒന്നാം ഗഡുവിന്റെ നിലവ പണം 8207 കാശ 16 രണ്ടാം ഗെഡുവിന്റെ മുതൽ പണം
2796 കാശ7½ വക രണ്ടിൽ പണം 28953 കാശ 24¼ ഇപ്പണം ഇരുപത്ത എണ്ണായിരത്ത
തൊള്ളായിരത്ത ആയിമ്പത്ത മൂന്നും കാശ ഇരുപത്ത നാലെകാലും കൊമ്പഞ്ഞി
സമസ്ഥാനത്ത വിശ്വസിച്ചി എഴുതി കൊടുത്തെ കരാന്നാമപ്രകാരം അവതി കയിഞ്ഞിട്ടും
ബൊധിപ്പിക്കാതെ ഇരിപ്പാൻ സങ്ങതി അറിഞ്ഞതും ഇല്ല. മെൽ എഴുതിയ പണം
ബൊധിപ്പിക്കണം എന്ന പല പ്രവിശ്യവും എഴുതി നായരക്ക അയച്ചിട്ടും
ബൊധിപ്പിക്കാമെന്ന എഴുതി വന്നു. എഴുത്തിൽ കണ്ടതല്ലാതെ ഇന്നെവരെക്കും
ബൊധിപ്പിച്ചതും ഇല്ലല്ലൊ. അതുകൊണ്ട ഇപ്പൊൾ നായരുമായികണ്ട ഇക്കാര്യം
വകതിരിച്ചി അറിക്കെണ്ടതിന ദൊറൊഗ കുഞ്ഞായൻ മുപ്പന അങ്ങൊട്ടഅയച്ചിരിക്കുന്ന.
അതകൊണ്ട മെൽ എഴുതിയ പണം ദൊറെകെന്റെകുട കജാനക്ക ബൊധിപ്പിച്ചി രസിതി
വാങ്ങെണ്ടതിന നായരക്ക ബൊധിച്ച ആളെ പക്കൽ കൊടുത്തയക്കയും വെണം. അയത
കൊടുത്തയച്ചില്ല എങ്കിൽ കൊമ്പഞ്ഞി സർക്കാരുമായി നിശ്ചയിച്ച നികിതിദ്രവ്യം നായര
മാത്രം ഇപ്രകാരം കൊടുക്കാതെ ഇരിപ്പാൻ സങ്ങതി എതുക്കൾ എന്തെന്ന
അറിഎണ്ടതിന നമുക്ക വക തിരിച്ചി വിവരമായിട്ട എഴുതി വരികയും വെണം. എന്നാൽ
കൊല്ലം 974 ആമത ഇടവമാസം 22 നുക്ക ഇങ്കരിയസ്സ കൊല്ലം 1799 ആമത മായി മാസം
2 നു എഴുതിയതിന്റെ പെർപ്പ.

1210 J

1468 മത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി ജമെസ്സ സ്ത്രിവിൽ സായ്പു
അവർകൾ പയ‌്യർമ്മല കുത്താളി നായരക്ക എഴുതിയത. എന്നാൽ കൊംപഞ്ഞി
സർക്കാരിൽ കരാര നിശ്ചയിച്ചപ്രകാരം നായരെ പക്കൽ നിന്ന 973 ലെ നികിതിവകയിൽ
ഇന്നെവരക്ക വന്നതും കയിച്ചി വരും പണത്തിന്റെ വിവരം. ആഞ്ഞാട്ട നായരെ
താലൂക്കിൽ കുത്താളിനായരെ വഹിക്ക നികിതി പണം 8357 കാശ 20ൽ വരവും പണം
5767 കാശം 15 കയിച്ചി കൊമ്പഞ്ഞി സർക്കാരക്ക വരും 73ലെ നിലുവ പണം 2590 കാശം
5. അതകൂടാതെ 974 ആമത ഒന്നാം ഗഡുവിന വരും പണം 9122 കാശ 19¾ കൂടി രണ്ടാം
ഗഡുവിന വരും പണം 9122 കാശ (19¾ ?) വക മൂന്നിൽ കൂടി കുത്താളി നായരെ
പക്കൽനിന്ന ബഹുമാനപ്പെട്ട കുംമ്പഞ്ഞി സർക്കാരക്ക വരു പണം 20835 കാശ 4.
ഇപ്പണം ഇരുപതിനായിരത്ത എണ്ണൂറ്റ മുപ്പത്തഞ്ചും കാശ നാലും കൊംപഞ്ഞി
സമസ്ഥാനത്തിൽ നിശ്ചയിച്ചു എഴുതികൊടുത്ത കറാറ നാമപ്രകാരം അവതി
കയിഞ്ഞിട്ടും ബൊധിപ്പിക്കാതെ ഇരിപ്പാൻ സങ്ങതി അറിഞ്ഞതും ഇല്ല. മെൽ എഴുതിയ
പണം ബൊധിപ്പിക്കാമെന്ന പല പ്രാവിശ്യംവും നാം എഴുതി നായരക്ക അയച്ചിട്ടും
ബൊധിപ്പിക്കാമെന്ന എഴുതി അയക്ക അല്ലാതെ ഇന്നെവരക്കും ബൊധിപ്പിച്ചതും ഇല്ലല്ലൊ.
അതകൊണ്ട ഇപ്പൊൾ നായരുമായി കണ്ട ഇക്കാര്യം വകതിരിച്ചി ചൊതിച്ചറിഎണ്ടതിന
ദൊറൊഗ കുഞ്ഞായൻ മുപ്പന അങ്ങൊട്ടഅയച്ചിരിക്കുന്നു. അതകൊണ്ട മെൽ എഴുതിയ [ 630 ] പണം ദൊറൊഗയിടെ കയിൽ കജാനക്ക ബോധിപ്പിച്ചി രസിതിവാങ്ങെണ്ടതിന നായരക്ക
ബൊധിച്ച ആളെ പക്കൽ കൊടുത്തയക്കയും വെണം. ആയത കൊടുത്തയച്ചില്ലാ എങ്കിൽ
കൊമ്പഞ്ഞി സക്കാറുമായി നിശ്ചയിച്ച നികിതി ദ്രവ്യം നായര മാത്രം ഇപ്രകാരം
കൊടുക്കാതെ ഇരിപ്പാൻ സങ്ങതി എതുക്ക എന്തെന്ന അറിണ്ടതിന്ന നമുക്ക വകതിരിച്ചി
വിവരമായിട്ട എഴുതി വരികയും വെണം. എന്നാൽ കൊല്ലം 974 ആമത മെടമാസം 22
നുക്ക ഇങ്കരിയസ്സ കൊല്ലം 1799 ആമത മായിമാസം 2 നു എഴുതിയതിന്റെ പെർപ്പ
കയിത്താൻ തന്ന ദിവസം ഇടവമാസം 25 നു ജുൻമാസം 5 നു വന്നത. പെർപ്പാക്കി
കൊടുത്തത.

1211 J

1469 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രീവിൻ സായ്പു അവർകൾക്ക രാജശ്രീ കടത്തനാട്ട പൊർള്ളാതിരി
ഉദയവർമ്മരാജ അവർകൾ സെല്ലാം. എന്നാൽ 74 ആമതിലെ രണ്ടാം ഗെഡുവിന്റെ
ഉറുപ്പ്യ ബൊധിപ്പിപ്പാൻ സായ്പു അവർകളുമായി നിശ്ചയിച്ച വാക്കിനെ വിത്യാസം
വരരുത എന്നുവെച്ചി രാജ്യത്തനിന്ന പിരിഞ്ഞിവന്ന ഉറുപ്പ്യ തെകയായ്കകൊണ്ട
അയ‌്യായിരം ഉറുപ്പിക കടം വാങ്ങിട്ടും 17559 ഉറുപ്പ്യ 20 നു കൊടുത്തയച്ചതാകുന്നു. ആ
ഉറുപ്പിക കൊടുത്തയച്ചത ഒന്നും സക്കാരിൽ എടുത്തില്ലാ എന്നും കള്ളനാണിയം
ആകുന്നു എന്നും മടക്കിയപ്രകാരം നമ്മുടെ ആളുകൾ നമുക്ക എഴുതി അയക്കയും
ചെയ്തു. രാജ്യത്തനിന്ന നികിതി ഉറുപ്പികക്ക കുടിയാന്മാരെ കയിന്ന പിരിഞ്ഞ വന്ന
നാണിയമത്ത്രെ നാം സർക്കാരിൽ കൊടുത്തയച്ചത. ഹൊവളികളിൽ നിന്ന വന്ന
നാണിയപ്രകാരം ഒക്കയും നമ്മുടെ കച്ചെരിയിൽ കനഗൊവികളെ കണക്കിലും
എഴുതിയിരിക്കുന്നു. ഈ കൂട്ട ഉറുപ്പിക നാണിയം നാം വെരെ വരുത്തി എന്നും ഈതിൽ
ഒരും അകംപൊറം നാം ചെതിട്ടും ഇല്ലാ. ഇതവരയിലും തുട്ട ഉറുപ്പി സർക്കാരിൽ
എടുത്തതകൊണ്ടും രാജ്യത്ത ഈ നാണിയം അല്ലാതെ വെരെ ഒന്നും കിട്ടാതെ
ഇരുന്നതകൊണ്ടും ഈ തുട്ടഉറുപ്പിക എടുക്കരുത എന്നുള്ള കല്പന സറക്കാരിൽ നിന്ന
നമുക്ക വരാതെ ഇരുന്നതകൊണ്ടും അത്ത്രെ നാം ഇതവരക്കും നാം തുട്ട ഉറുപ്പിക
നാണിയം കുടിയാന്മാരെ പക്കൽനിന്ന എടുത്ത അവർക്ക രെശിതികൊടുത്തതാകുന്നു.
അയതകൊണ്ട ഇപ്പൊൾ കൊടുത്തയച്ചഉറുപ്പിക സായ്പു അവർകളെ ദെയാവ ഉണ്ടായിട്ട
ഉറുപ്പിക സർക്കാരിൽ എടുപ്പാൻ കല്പന കൊടുക്കയും വെണം. മെപ്പട്ട നാണിയങ്ങൾ
എടുക്കെണ്ടുന്നത ഇന്നെപ്രകാരം വെണംമെന്ന കല്പന വന്നാൽ അപ്രകാരം
നടത്തുകയും ചെയ‌്യാം. ഇപ്പൊൾ കൊടുത്തയച്ചനാണിയം എടുക്കുന്നില്ല എന്ന സായ്പു
അവർകൾ മടക്കി കൊടുത്തയച്ചുയന്ന വന്നാൽ ആയത നാം ചെലവാക്കുവാൻ വെറെ
ഒരു വഴിയില്ലാ എല്ലൊ. നികിതിക്ക തന്ന കുടിയാന്മാരക്ക തന്നെ മടക്കികൊടുക്ക
വെണ്ടിയി വന്നിരിക്കുന്നു. ഇപ്പൊൾ രാജ്യത്ത ഒക്കയും തുട്ട ഉറുപ്പിക അല്ലാതെ വെറെ
ഒരു നാണിയം കാന്മാനും ഇല്ലാ. എനി മെപ്പട്ട എന്ത നാണിയം ആകുന്ന രാജ്യത്ത
നടപ്പാകുന്നു എന്നുവെച്ചാൽ എതിന്റെ ശെഷമായിട്ട കുടിയാന്മാരെ കയിന്ന
നികിതിപ്പണം വസൂൽ ആക്കി സർക്കാരിൽ ബൊധിപ്പിക്ക അല്ലാതെ വെറെ ഒരു
നിർവാഹം ഇല്ലാ എല്ലൊ. അതകൊണ്ട രാജ്യത്ത നടന്ന വന്ന വർത്തമാന ഒക്കയും
സായ്പു അവർകൾക്ക എഴുതി അറിക്കയും ചെയ്തു. ഇപ്പൊൾ കൊടുത്തയച്ച ഉറുപ്പിക
എടുപ്പാൻ കല്പന അകുകവെണ്ടിയിരിക്കുന്നു. രാജ്യത്ത നടപ്പായിട്ടും സറക്കാരിൽ
എടുത്ത വന്ന നാണിയം അല്ലാതെ ഈ രാജ്യത്ത നാണിയം അടിച്ചട്ടും നടപ്പാക്കിട്ടും
ഇല്ലാ. ഇതവരെയിലും എടുത്ത ഉറുപ്പിക കുടികൾക്കതന്നെ മടക്കുക എന്നു കല്പിച്ചാൽ
കുടികൾക്ക വളര സങ്കടമായിട്ടുള്ള കാരിയമത്രെ അകുന്നു. സറക്കാരിൽ വഞ്ചന
ആയിട്ടുള്ള എണ്ണം ഒന്നും നാം കാട്ടുകയും ഇല്ലാ. എനി ഒക്കയും സായ്പു അവർകളെ
കൃപപൊലെ. എന്നാൽ കൊല്ലം 974 ആമത ഇടവമാസം 22 നു എഴുതിയത ജൂൻമാസം
1 നു വന്നത. പെർപ്പാക്കി കൊടുത്തത. [ 631 ] 1212 J

1470 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെ ജെമെസ്സ
സ്ത്രിവിൽ സായ്പു അവർകൾക്ക രാജശ്രി കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജ
അവർ സല്ലാം. എന്നാൽ കൊടുത്തയച്ച കത്ത വായിച്ച അവസ്ഥ മനസ്സിൽ അകയും
ചെയ്തു. 21 നു മുതൽക്ക തുട്ട ഉറുപ്പിക എടുക്കെണ്ടുന്നത ഇന്നെപ്രകാരം എന്ന കല്പന
കത്തഎഴുതിയത 24 നു നമുക്ക വരികയും ചെയ്തു. അ കല്പനപ്രകാരം എഴുതിയത
രാജ്യത്ത പരസ്യമാക്കി മെലാലുള്ളകാരിയത്തിന കല്പന വന്നപ്രകാരം തുട്ടു ഉറുപ്പിക
എടുപ്പാറാകയും ചെയ‌്യാം. 20 നു വരക്കും രാജ്യത്തനിന്ന പിരിഞ്ഞിവന്ന ഉറുപ്പികക്ക
അത കുടിന്മാറക്കും പ്രവൃത്തിക്കാരെന്മാറക്കും രെശിതി കൊടുത്ത പൊകയും ചെയ്തു. 20
നു ഉറുപ്പിക കെട്ടി മുദ്രയാക്കി ഇവിടുന്ന തലച്ചെരി കൊണ്ടപൊവാൻ തക്കവണ്ണം
കല്പന കൊടുത്തയച്ച ഉറുപ്പിക സർക്കാരിൽ എടുക്കയും വെണമെല്ലൊ. അത മുമ്പിൽ
എടുത്ത പ്രകാരംപൊലെ സറക്കാരിൽ എടുക്കാഞ്ഞാൽ നമ്മുടെ കയിക്ക എല്ലൊ ശൊ
മതല. അത സർക്കാരിൽ നിന്ന എടുക്കാതെ മടക്കി കൊടുത്തയച്ചാൽ രണ്ടാമതും
കുടികൾക്ക തന്നെ കൊടുക്കയും മുമ്പിൽ കൊടുത്ത രെശീത വാങ്ങി ശിന്തികളകയും
വെണ്ടിവരും. അത അപ്രകാരം വരുത്തരുത എന്ന നാം സറക്കാരിൽ ആപെക്ഷിക്കുന്നു.
17500 ഉറുപ്പിക കൊടുത്തയച്ചതിൽ 5000 ഉറുപ്പിക അല്ലെ ഉള്ളു കടം വാങ്ങിയത. അത
വെറെ നിക്കി വെച്ചു. ശെഷം ഉറുപ്പിക 12, 500 ചില്ലാനവും രാജ്യത്തനിന്ന നികിതിക്ക
പിരിഞ്ഞി വന്നതാകകൊണ്ട ആ ഉറുപ്പിക മുമ്പിൽ എടുക്കുംപ്രകാരം സറർക്കാരിൽ
എടുത്ത രെശിതി കൊടുത്തയപ്പാൻ ദെയാവ ഉണ്ടായിരിക്കയും വെണം. ഇപ്പൊൾ
രാജ്യത്ത ഒക്കയും പലെ വിധത്തിൽ ഉള്ള തുട്ട ഉറുപ്പിക അല്ലാതെ വെരെ ഒരു നാണിയം
കാണുന്നതും ഇല്ല. എന്നാൽ കൊല്ലം 974 ആമത എടവമാസം 24 നു എഴുതിയത എടവം
26 നു ജൂൻ മാസം 6 നു എഴുതി വന്നത. പെർപ്പാക്കി

1213 J

1471 മത മാഹാരാജശ്രി ക്കയിത്താൻ കുബെലി സായ്പു അവകളെ സന്നിധാന
ങ്ങളിലെക്ക പയ‌്യനാട്ട കട്ടെ മനെ രാമരായര സലാം. എഴുതി അയച്ച ഉത്തരവും വായിച്ച
വർത്തമാനവും മനസ്സിൽഅകയും ചെയ്തു. കല്പനപ്രകാരം പറവത്തിക്കാര എല്ലാവരെ
യും മുട്ടിച്ച ജൂൻ മാസം ഒന്നാന്തിയതി മുതൽ 3 നു വരക്കും വന്നു പണം സന്നിധാന
ങ്ങളിലെക്ക അയക്കണം എന്ന കല്പിക്കകൊണ്ട മുടി 1 ന്ന 1758 പണവും 22 കാശിനും
നാണിയം പുതിയ വീരരായം പൊൻ 26 പൊമ്പണം 6 ഭാതർ വിരാഹൻ ഒന്നുന്ന പൊന്ന
ഒന്ന പണം നാലകാശ 17¾ വെള്ളി പണം 60ന്ന പൊൻ നാല പണം രണ്ടു തുട്ട ഉറുപ്പ്യ
446 ന്ന പൊൻ 143 പണം 6 കാശ 4¾ ആക വിരരാഹൻ പൊൻ 175 പണം 8 കാശ 22.
ഇപ്രകാരം മഹാരാജശ്രി ടെഗലി സായ്പു അവർകൾ എഴുതി അയച്ചിട്ടും ഉണ്ടല്ലൊ.
എന്നാൽ രണ്ടാം ഗെഡു നിലവക്ക കനഗൊവി ചാപ്പമെനവൻ പക്കൽലും ശെഷം അവൻ
വഹ ആളുകളെ പക്കലും ചെന്ന വഹിക്ക ചെരിക്കൽ മെനവമാര എഴുതി കൊടുത്ത
മുച്ചിലിക്ക സായ്പു അവർകൾ അങ്ങൊട്ടെക്ക കൊടുത്തയച്ചിട്ടും ഉണ്ടായിരിക്കുമെല്ലൊ.
ആ മുച്ചുള്ളുക്കെന്റെ വിവരം ക്കാനഗൊവി ചാപ്പമെനവൻ പകൽ മുടാടിക്കുട്ടത്തുന്നും
തച്ചൊളി കൂട്ടത്തുന്നു കുടി വിരരാഹം പൊൻ 175 പണം 3 കാശ 15 പരതാളി പങ്കച്ച
മെനവൻ ചെരിക്കല്ല വകക്ക പൊൻ 15 പണം 3 കാശ 25 മാക്കാടത്ത ഉപ്പിച്ചി പൊന്ന 16
പണം 8 കാശ 10 അകാവെരി ഉണിച്ച്യാതെൻ പൊൻ 5 പണം 4 ഉണിക്കിടാവ പൊൻ 5
പണം 4 കാശ 32¾ ആഹ പൊൻ 269 കാശ 12¾. ഇത ചാപ്പമെനവന്റെ പക്കൽ എന്ന
പറയുന്നു. ഇതിന്റെ പൊറമെ കുട്ടി ശൊധനുപ്രകാരം ചെരിക്കൽ ഒഴിക അസ്ഥാന്തരം
പങ്കച്ച മെനവൻ പണം 95 കാശ 5 കൊരുമെനവൻ ചെരിക്കൽ ഒഴിയ പണം 868. ഇതിന്റെ [ 632 ] പൊറമെ സായ്പു അവർകൾക്ക കണക്ക തിർത്തപ്രകാരം ഉള്ള അസ്ഥാന്തരത്തിന്റെ
വഴിയായതും ഇല്ലാ. ദെശത്തെ അവസ്തകൾ ഒക്കയും സന്നിധാനത്തിങ്കൽ അറിവാൻ
എഴുതിയതിന വിവരമായിട്ട മറുപടി ഉത്തരം വരാഞ്ഞാല കുടക്കുട കെൾപ്പിക്ക അല്ലെ
ഉള്ളു. എന്നാൽ കൊല്ലം 974 ആമത എടവമാസം 25 നു എഴുതിയത എടവം 27 നു
ഇങ്കരിയസ്സ കൊല്ലം 1799-ആമത ജുൻ മാസം 7 നു വന്നത. പെർപ്പാക്കി കൊടുത്തത.

1214 J

1472 ആമത മഹാരാജശ്രി വടക്കെ അധികാരി സായ്പു അവർകൾക്ക
ബൊധിപ്പിക്കെണ്ടതാകുന്നു. ശ്രിമതു സകലഗുണസമ്പന്നരാനാം മിത്രജെന
മനൊരഞ്ഞിതരാനാ ആഖണ്ഡിത ലക്ഷ്മി പ്രസന്നരാനാ മഹാമെരുസമാന ധിരനാ
രാജമാന്യ രാജശ്രി കയിത്താൻ കുവെലി സായ്പു അവർകളുടെ സന്നിധാനങ്ങളിലെക്ക
പരിത്തൊള്ളി പങ്ങശമെനൊനും മതിലകത്ത കൊരുമെനൊനും കുടി എഴുതി
അറിക്കുന്ന സംങ്കട അറിജ്ജി. മിനമാസം 6 നു ഞാങ്ങളെ പാറാവിൽ ആക്കിയിരിക്കുന്നു.
അവസ്ഥയും പാറാവ വിടാതെയിരിക്കുന്ന അവസ്ഥയും സായ്പു അവർകളെ
ചിത്തത്തിൽ ഉണ്ടായിരിപ്പാൻ സംഗതി ഉണ്ടല്ലൊ. ഞങ്ങള കുട്ടി ബൊധിയാതെ ഇപ്പൊൾ
ആക്കിട്ടുളെള കാര്യസ്ഥനും മെനൊനുംകൂടി കുടിശൊധന കയിച്ചു. എറക്കുറയ പണം
അസ്ഥാന്തരം കെട്ടിയിരിക്കെയും അപ്പണം തന്നുകൊള്ളണം എന്നുവെച്ച
ഭക്ഷണത്തിന്നും മറ്റും വെണ്ടതിന്നു ക്കുടി അയക്കാതെ മുട്ടിചിരിക്കയും ചെയ്യുന്നത
വളരെ സങ്കടംതന്നെ അയി വന്നിരിക്കുന്ന. ചെരിക്കൽ വക അസാരം അസാരം പണം
ഞങ്ങൾ എടുത്തിട്ടും അപ്പണം കനഗൊവി കല്പനക്ക ചിലവിട്ടിട്ടും ഉണ്ട. കുടിശൊധനയി
ബൊധിപ്പിച്ച പണം വാങ്ങുവാനും ബൊധിപ്പിച്ചതിന വാങ്ങി പാറാവ വിടുത്ത അയപ്പാനും
കൃപാകടാക്ഷ ഉണ്ടായിരിക്കയും വെണം എന്നത്രെ ഞാങ്ങൾ അപെക്ഷിക്കുന്നത.
എന്നാൽ കൊല്ലം 974 ആമ ഇടവമാസം 25 നു എഴുതിയത ഇടവം 27 നു ഇങ്കരിയസ്സ
കൊല്ലം 1799-ആമത ജൂൻ മാസം 7 നു വന്നത. പെർപ്പാക്കി കൊടുത്തത.

1215 J

1473 ആമത രാജശ്രി മെസ്ത്രർ ബ്രൊൻ സായ്പു അവർകളെ സന്നിധാനത്തിക്കലെക്ക
അറിയിപ്പാൻ കണ്ണുക്കാരെൻ കുഞ്ഞിയെമ്മതും കുട്ടിയാലിയും മൂസ്സായും എഴുതി
അറിയിക്കുന്ന സങ്കടം. ഞാങ്ങൾ മൂന്നാക്കുംകൂടി കാനത്തുറെ തറയിൽ ഉളെള്ള പറമ്പിന്നു
52 തെങ്ങ അവിട കൊംമ്പിഞ്ഞി കൽപ്പന എന്നു പറഞ്ഞു കസ്സാലിസ്സ സായ്പു ഇ
തെങ്ങ അയിമ്പത്തിരണ്ടും മുറിച്ചുകൊണ്ടുംപൊകയും ചെയ്തു. ആയതുകൊണ്ട സായ്പു
അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട മുറിച്ചതിന മൊതലും വാങ്ങി തരിക്കാൻ കിറപ
ഉണ്ടായിരിക്കയും വെണം. മെപ്പട്ട മുറിക്കുന്നതിനും എനി മുറിക്കാതെ കണ്ടും
സായ്പുന്റെ കൃപ ഉണ്ടായിരിക്കയും വെണം. അല്ലാഞ്ഞാൽ ഇങ്ങനെ മുറിച്ചുപൊയാൽ
പടുഭൂമി അയി പൊകയും ചെയ്വും. എന്നാൽ കൊല്ലം 974 ആമത മിഥുനമാസം 2 നു
എഴുതിയത മിഥുനമാസം 6 നു ഇങ്കസ്സ കൊല്ലം 1799 ആമത ജുൻ മാസം 17 നു വന്നത.
പെർപ്പാക്കി കൊടുത്തത.

1216 J

1474 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജിമിസ്സസ്ത്രിവിൽ സായ്പു അവർകളെടെ സന്നിധാനത്തിങ്കലെക്ക കൊലത്തനാട
ചെറക്കൽ കനഗൊവി സുബ്ബയ‌്യൻ എഴുതിയ അറിർജ്ജി. എന്നാൽ മിഥുനമാസം 3 നു
എഴുതിയ കല്പന കത്ത 5 നു ഇവിട എത്തി. വായിച്ച വർത്തമാനം അറികയും ചെയ്തു. [ 633 ] 974 മതിലെ നികിതി പിരിക്കുവാൻ തുടങ്ങിയ മുതൽ എടവമാസം 30 നു വരക്കും
ഉള്ളെകണക്ക എടവമാസം 30 നു എഴുതിയ കല്പന കത്ത വായിച്ചനൊക്കിയാറെ
നാണ്യവിവരമായിട്ട എഴുതി അയച്ചാൽ മതിയ‌്യയിരിക്കുമെന്ന എന്റെ മനസ്സിൽ
തൊന്നിപൊകകൊണ്ടത്രെ നാണ്യവിവരമായിട്ട കണക്കെ എഴുതി അയച്ചത. ഇപ്പൊൾ
തിയ‌്യതി വിവരമായിട്ട എഴുതി വരണംമെന്ന കല്പനവരികകൊണ്ട രൊജ നാമപ്രകാരം
തിയ‌്യതി വിവരമായിട്ട കണക്ക എഴുതി സന്നിധാനത്തിങ്കലെക്ക ഇതിനൊടകുടി
കൊടുത്തയച്ചിരിക്കുന്നു. എനി സന്നിധാനത്തിങ്കലെ കല്പന വരുപൊലെ നടന്നു
കൊൾകയും ചെയ‌്യാം. എന്നാൽ കൊല്ലം 974 ആമത മിഥുനമാസം 6 നു ഇങ്കരിയസ്സ
കൊല്ലം 1799 ആമത ജുൻമാസം 17 നു വന്നത. പെർപ്പാക്കി കൊടുത്തത.

1217 J

1475 ആമത മഹാരാജ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക കടത്തനാട്ട താലൂക്കിൽ പാട്ടം നൊക്കി
പയിമാശിചാർത്തുന്ന മുരിക്കുളി കുക്കുവും അനന്തൻ മണാളനും പട്ടത്തെ അമ്പാടിയും
കാപ്പാടെൻചന്തുവും പുന്നക്കചന്തു വാഴയിൽ കണാരെൻ മൂപ്പനും പറമ്പത്തെ തൊലാച്ചി
മുപ്പനും വെള്ളാവെള്ളി പൊക്കെൻ മൂപ്പനും ഇ എട്ടാളുകൂടി എഴുതിയ അരിജി. എന്നാൽ
സായ്പു അവർകളെ കല്പനപ്രകാരം പതിനാല ഹൊവളി കണ്ടത്തിന്റെ പയിമാശി
തിർന്നിരിക്കുന്നു. ശെഷം കുമ്മങ്കൊട്ട ഒരു ഹൊവളി കണ്ടത്തിന്റെ പയിമാശി
താമസിയാതെ തിർത്ത ബൊധിപ്പിക്കുന്നതും ഉണ്ട. ശെഷം വടകര മുട്ടുങ്കൽ പറമ്പിൽ
കുമ്മങ്കൊട ഈ നാല ഹൊവളിയിൽ പറമ്പ പയിമാശി തൊകച്ചി അയതും ഇല്ല. അയത
കർക്കടമാസം 1 നു മുതൽ തുടങ്ങി ചിങ്ങമാസത്തിൽ അകം ചാർത്തി തിർത്ത കണക്ക
ബൊധിക്കാമെന്ന ആത്രെ ഞങ്ങൾ നിശ്ചയിച്ചത. ഈ അറിയിക്കുന്നത അയതി എന്താൽ
ഈ സംബസ്സരം മഴ കൊറെഞ്ഞി വരികകൊണ്ട പാട്ടം നിശ്ചയിക്കുംമ്പൊൾ കുടിയാന്മാര
ബൊധിപ്പി ക്കുവാ വലിയ സങ്കടംതന്നെ. അതകൊണ്ടത്രെ ഉള്ള പരമാസ്ഥം എഴുതി
അറിച്ചത. എന്നാൽ കൊല്ലം 974 ആമത എടവമാസം 21 നു എഴുതിയത മിഥുനമാസം 9
നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജുൻമാസം 20 നു വന്നത. പെർപ്പാക്കി.

1218 J

1476 മത മഹാരാജശ്രി വടക്കെ അധികാരി ജെമിസ്സസ്ത്രിവിൽ സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക കടത്തനാട്ട കാനഗൊവി ചെലുവരായനും നാറാണരായരും
കൂടി എഴുതിയ അരജി. എന്നാൽ കൊല്ലം 974 മതിൽ നികിതി വകക്ക കടത്തനാട്ട
താലൂക്കിൽ കുടിയാന്മാരെ പക്കൽനിന്ന പ്രവൃത്തിക്കാരൻന്മാര വിരമഹാരാജാവ
അവർകളെ കട്ടെമനക്ക എടവമാസം 20 നു വരക്ക ബൊധിപ്പിച്ചി ദ്രവ്യത്തിന്റെ നാണ്യ
വിവരം എഴുതി അയക്കണമെന്ന വന്ന കൽല്പനപ്രകാരം ഇങ്കരിയസ്സ കൊല്ലം 1798
ആമത ദെശെമ്പ്ര മാസം മൊതൽ 1799 മത മെമാസം 31 നു വരക്ക മാസം ആറക്ക മാസ
വിവരമായിട്ടും നാണിയ വിവരമായിട്ടും സന്നിധാനത്തിലെക്ക കൊടുത്തയച്ചിരിക്കുന്നു.
ശെഷം കുമ്മക്കൊട്ട ഹൊവളി കണ്ടത്തിന്റെ പയിമാശി കുനിങ്ങാട്ടം വിലാതപുരവും
ഈ രണ്ട തറയും ചാർത്തി തീരുകയും ചെയ്തു. ശെഷം ഉള്ളത താമസം കൂടാതെ
ചാർത്തിക്കുന്നതും ഉണ്ട. ഇനി ഒക്കയും കൽല്പന വരുംപ്രകാരം നടന്ന കൊള്ളുകയും
ചെയ‌്യാം. പയിമാശിക്കാര്യംകൊണ്ട പാട്ടക്കാര സന്നിധാനത്തിങ്കലെക്ക എത്തിക്കാൻ
തക്കവണ്ണം എഴുതിയ അറർജ്ജി കഴിയൊപ്പടിച്ചി കൊടുത്തയച്ചിരിക്കുന്നു. എന്നാൽ [ 634 ] കൊല്ലം 974 ആമത മിഥുനമാസം 8 നു കുറ്റിപ്പറത്തനിന്ന എഴുതിയത 9 നു വന്നത.
പെർപ്പാക്കി കൊടുത്തത.

1219 J

1477 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൽ സായ്പു അവർകൾ പൌസ്ദാര കൊടത്തിയിൽ ദൊറൊഗ
കുഞ്ഞിപക്കി ദൊറൊഗക്ക എഴുതിയ കല്പന കത്ത. എന്നാൽ കാര്യാക്കാറെ വടുവൻ
പക്രുവും കുഞ്ഞൊങ്ങലത്ത അസ്സനും പൊറാത്ത അമ്മതും മറ്റ പല മാപ്പളമാരെ പെര
അറിയാത്തവരൊട കൂട മാദ്ധുചെട്ടി എന്നു പറയുന്ന അവന്റെ ആയിസ്സ നിക്കിക്കള
ഞ്ഞതിന മെൽ വെച്ചവരുടെ വിസ്താരം കയിപ്പാൻ യിതിനാൽ തനിക്ക കല്പന
ആയിരിക്കുന്നു. മധുരായനും വലുമാർ വിവിയാനും എന്നു പറയുന്ന സാക്ഷിക്കരര
തന്റെ കച്ചെരിയിൽ വരുവാൻ കലപ്പിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത
മിഥുനമാസം 10 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജുൻ മാസം 21 നു എഴുതിയത.

1220 J

1478 ആമത പരസ്യമായറിയിപ്പ. മലയാ പ്രവിസ്യയിൽ പല കാര്യാദികൾ നടത്തി
രക്ഷിപ്പാനായി വന്നിരിക്കു കമിശനർ സായ്പുന്മാരെ അവർകളെ കല്പനക്ക പരസ്യമായി
എഴുതിയത. എടവമാസം 22 നുക്ക ജൂന്മാസം 1 നു മുതൽ തുട്ട ഉറുപ്പ്യ നടക്കെണ്ട
അവസ്ഥക്ക പരസ്യമായിട്ട എഴുതിറ്റ അവറ്റാൽ വഷള നാണ്യം നടക്കുന്നതിന മുടക്ക
വന്നില്ല എന്നുകാണുകകൊണ്ട ആ നാണിയം നടക്കുന്നത വഴിപൊലെ വിരൊധിക്കെണം
എന്ന കമിശനർ സായ്പു അവർ നിശ്ചയിച്ചിരിക്കു. ഇന്ന മുതൽക്ക അവറ്റാൽ ഉറുപ്പിക്ക
ബഹുമാനപ്പെട്ട കുമ്പഞ്ഞി ക്കജാനയിൽ നിന്നു കൊടുക്കുകെയും വാങ്ങുകയും
ഉണ്ടാകയും ഇല്ല. ചിലർക്ക അതു കുട്ടം ഉറുപ്പിക കയിക്കൽ ഉണ്ടാകകൊണ്ട സങ്കടം
ഉണ്ടന്ന വരികിൽ ബഹുമാനപ്പെട്ട കുമ്പഞ്ഞി സ്ഥനത്ത ഉള്ളവരെ മുഖാന്തരം നല്ല
വെള്ളിപ്പണം ഉണ്ടാക്കുവാൻ തലച്ചെരി കമ്മട്ടം നടത്തിക്കുന്നതിൽ കൊണ്ടകൊടുത്താൽ
കമ്മട്ടത്തിലെ ചെലവ ഒഴികെ മറ്റ ഒരു ചെതവും കുടാതെ മുതൽ കിട്ടുകയും ചെയ‌്യും.
വിശെഷിച്ച സ്തിവിൽ സായ്പു അവർകളെ കല്പനക്ക പഴെ തുട്ട ഉറുപ്പികക്ക അടയാളം
ഉണ്ടാക്കിയത 14 ദിവസത്തിൽ അകം ഇന്നെ മുതൽക്ക കൊണ്ടവന്നാൽ മറ്റുള്ള വക
നല്ല നാണിഭമായിട്ട നടക്കുന്നത കിട്ടുകയും ചെയ‌്യും. ഈ 14 ദിവസം കഴിഞ്ഞാൽ
മെൽപറഞ്ഞ അടയാളം അടിപ്പിച്ചിററള്ള തകൊണ്ടവന്നാലും മാറ്റി കിട്ടുകയും ഇല്ലാ.
എന്നാൽ കൊല്ലം 974 അമത മിഥുനമാസം 10 നുക്ക ഇങ്കരിയസ്സ കൊല്ലം 1799 അമത
ജൂൻമാസം 20 നു കൊഴിക്കൊട്ട നിന്ന എഴുതിയത.

1221 J

1479 മത മഹാരാജശ്രി വടക്കെ അധികാരി ജീമിസ്സസ്ത്രിവിൽ സായ്പു അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ രെവനിയുക്കച്ചെരിയിൽ ഗുമസ്തഥൻ രയരപ്പൻ
എഴുതിയ അരജി. എന്നാൽ സായ്പു അവർകളെ കല്പനപ്രകാരം ഞൻ ഇരുവെയിനാട്ട
പൊയിക്കെഴക്കെടത്ത നമ്പ്യാരും കരിയാട്ട പാലൊളി അമ്മയും കരിയാട്ട ചെർന്ന
പുളിയനമ്പറത്ത പിലാക്കാവിൽ നമ്പ്യാരും ഈ മൂന്നാളും 974 മതിലെ രണ്ടാം ഗഡുവിന
പിരിച്ച നികിതിപ്പണത്തിന്റെ നാണിയം എന്തു നാണിയമാകുന്നു എന്നു
കുടിയാന്മാരൊട ചൊതിച്ചാരെ അവര എല്ലാവരും പറഞ്ഞ ഞാങ്ങൾ തുട്ട ഉറുപ്പ്യ അത്രെ
ബൊധിപ്പിച്ചത എന്നും അയത ആയത കണക്കിന തെകയാഞ്ഞാൽ ചില്ലാനം പയിസ്സ [ 635 ] ആയിട്ട അത്രെ ബൊധിപ്പിച്ചിരിക്കുന്നു എന്നും ആയതിന വെണ്ടുന്നെ പരമാസ്ഥം
പറയാമെന്നും അത്രെ അവര എല്ലാവരും പറക ആയത. വിശെഷിച്ചി അവരെ പുക്കവാറ
ശിട്ട വരുത്തി നൊക്കിയാരെ കെഴക്കെടത്ത നമ്പ്യാര എഴുതി കൊടുത്തെ ശിട്ടകളിൽ
തുട്ട ഉറുപ്പ്യത്രെ കണ്ടത. ശെഷം കരിയാട്ട അമ്മെന്റെ പാറപ്പത്തിയും പിലാക്കാവിൽ
നമ്പ്യാരും കൊടുത്ത ശിട്ടിൽ തുട്ട ഉറുപ്പ്യ വാങ്ങി ഉറുപ്പ്യ 1 ക്ക മുക്കാൽ ഉറുപ്പികയും
ആറുവത റെസ്സും കണ്ട വെലവെച്ചി ശിട്ട എഴുതി കൊടുത്തിരിക്കുന്നു. കാമ്പ്രത്ത
നമ്പ്യാരും ഞാനുംമായി കണ്ടതും ഇല്ല. അവരെ പാറവത്തിക്കാരെൻ എങ്കിലും മെനവൻ
എങ്കിലും കണ്ടതും ഇല്ല. ആ നാമ്പ്യാരും പിരിച്ചിരിക്കുന്നതു തുട്ട ഉറുപ്പ്യ എന്ന
കുടിയാന്മാര പറഞ്ഞ കെട്ട. ഈ വക ഉറുപ്പ്യ പിരിച്ചത എടവമാസം 20 നു വരക്ക അത്രെ
ആകുന്നു. എനി ഒക്കയും സായ്പു അവർകളെ കല്പന പൊലെ. എന്നാൽ കൊല്ലം 974
ആമത മിഥുനമാസം 14 നു ഇങ്കരിയസ്സ കൊല്ലം 1799 മത ജൂൻമാസം 25 നു എഴുതിയത
മിഥുനം 15 നു ജുൻമാസം 26 നു പെർപ്പാക്കി കൊടുത്തത.

1222 J

1480 ആമത മഹാരാജശ്രി വടക്കെ അധികാരി ജമെസ്സസ്ത്രിവിൽ സായ്പു അവർകൾ
പൊസ്ദാരി കൊടത്തിയിൽ ദൊറൊഗ വയ‌്യപ്പറത്ത കുഞ്ഞപ്പക്കിക്ക എഴുതിയ
കല്പനകത്ത. എന്നാൽ മാപ്പിള പാർക്കറ എന്നു പറയുന്ന അവന ഇത്രത്തൊള
പിടിക്കാതെ ആയിരുന്ന മാക്കാര എന്നു പറയുന്നവനൊട കുടവും മാപ്പിള മടിയിരിയിന്റെ
പൊരയിൽനിന്ന താഴെ എഴുതിവെച്ച വിവരങ്ങൾ കട്ട കാർയ‌്യത്തിന പാർക്കാരിന്റെ
വിസ്താരം കയിപ്പാൻ ഇതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു. കട്ടപൊയ വിവരം—ഒടവെളക്ക
ഒന്ന ഉടുക്കുന്ന തുണികൾ പെണ്ണുങ്ങൾ ഉടുക്കുന്നത കണ്ട നാല ആറ പൊമ്മണി
തൊത്ത വെച്ച പൊന്ന ഒന്ന വങ്കാള ഉറുമ്മാൽ ഒന്ന ഈ വക ആകുന്നു. ശെഷം
സാക്ഷിക്കാരര മാടിയിരിനയും പക്കുറുവിനയും വിളിക്കുന്ന ഉടനെ തന്റെ കച്ചെരിയിൽ
പൊകുവാൻ കല്പിച്ചിട്ടും ഉണ്ട. എന്നാൽ കൊല്ലം 974 ആമത മിഥുനമാസം 20 നു
ഇങ്കരിയസ്സ കൊല്ലം 1799 ആമത ജൂലായി മാസം 1 നു എഴുതിയത.

1223 J

1481 ആമത മഹാരാജ വടക്കെ അധികാരി ജിമിസ്സസ്ത്രിവിൽ സായ്പു അവർകൾ
കണ്ണൂൽ ജമാത്ത പള്ളിയിൽ കൊയാലി കാതിയാറക്ക എഴുതിയത. എന്നാൽ മാപ്പളമാരെ
ജാതിയിൽ ഒരു മാപ്പള ഒരു മാപ്പളച്ചിന കെട്ടിയാൽ എപ്പൊൾ എങ്കിലും തമ്മിൽ ഒരു
തകറാറ ഉണ്ടായിവന്നാൽ ആയത ജാതിക്കാറ എങ്കിലും കാതിയാര എങ്കിലും
അറിഞ്ഞാൽ കൂടുംപൊലെ പ്രയ്‌ന്നം ചെയ്ത ഇരുവരയും എണക്കം വരുത്തി പൊകുന്നത
അത്രെ ഇസ്സലാമാർഗ്ഗത്തിലെ മരിയാതി എന്നും കെട്ടു. ആയത എണക്കുവാൻ സങ്ങതി
ഇല്ലാതെ ഹെതു ഉണ്ടായിവരികിൽ ഇരുവരും തമ്മിൽ മനസ്സാലെ മൊഴി കൊടുക്കുന്നത
ഉണ്ട എന്നും കെട്ടു. ഇപ്പൊൾ കണ്ണൂൽക്കാരെൻ കനിലെ കണ്ടി പരിയ‌്യയി കെട്ടിയെ
മാപ്പളച്ചിന്റെ മൊഴി കൊടുക്കണം എന്ന ജമാത്ത പള്ളിൽ വലിയ‌്യ കാതിയാറാ ബൊധി
പ്പിക്കാതെ അദാലത്തിലെ കുഞ്ഞമ്മതകാതി എതാനും പണം പർയ‌്യയി കയിൽ
കൊടുത്ത മുക്രിയിന്റെ കയിൽ കൊടുത്തിപ്പിച്ചു എന്ന മെൽപറഞ്ഞ പയ്യയി സംങ്കടം
പറഞ്ഞ കെട്ടു. ഇസ്സലാമാർക്കത്തിൽ ഒരുത്തിന്റെ കെട്ടിയെഓള മറ്റ ഒരുത്തൻ
കണ്ണവെച്ച തനക്കവെണം എന്ന ശ്രമിപ്പാൻ വാജിവ അല്ലെല്ലൊ. അതകൊണ്ട ഈ
അവസ്ത എതപ്രകാരം എന്ന കയ‌്യണ്ടത എന്ന എതപ്രകാരം കഴിഞ്ഞിരിക്കുന്ന എന്നു
ഇതിന്റെ നെരും പരമാർത്ഥം നമുക്ക അറിക്കയും വെണം. എന്നാൽ കൊല്ലം 974 ആമത
മിഥുനമാസം 25 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജൂലായി മാസം 6 നു ഇവിട വന്നത.
എഴുതിയ ദിവസം ഇന്ന എന്ന പെർപ്പിൽ ഇല്ലാ. [ 636 ] 1482 മത വടക്കെ അധികാരി ഇഷ്ടിവിൽ സായ്പു അവർകളെ അരികത്ത ഇരിക്കുന്ന
ആൾ വായിച്ചി സായ്പു അവർകളെ കെൾപ്പിക്കെണ്ടും അവസ്ഥ. എന്നാൽ കണ്ണൂൽ
ജമാത്ത പള്ളിയിൽ കൊയാലി കാതിയാറ കയ‌്യാൽ എഴുത്ത. എന്നാൽ സായ്പു
അവർകൾ കൊടുത്തയച്ച കത്ത വായിച്ച അവസ്തയും അറിഞ്ഞതിന്റെ ശെഷം സായ്പു
അവർകൾ എഴുതിയപ്രകാരംതന്നെ ഒരു മാപ്പിളയും അവന്റെ മാപ്പളച്ചിയുംമായിട്ട
വല്ലപ്പൊഴു തമ്മിൽ തകറാറ ഉണ്ടായിവന്നാൽ നല്ലപ്രകാരത്തിൽ ഗുണമാക്കി എല്ലാവരും
കുടി നല്ലപൊലെ അവര ഇരിവരെയും പറഞ്ഞ എണക്കമാക്കി അയക്കുന്നത അത്രെ
ഇസ്സലാമാർക്കത്തിൽ ഉള്ള മരിയാതി എന്ന സായ്പു അവർകൾ പറഞ്ഞ പ്രകാരംതന്നെ
ആകുന്നുത. അവര ഇരിവരെയും എണക്കുവാൻ സങ്ങതി ഇല്ലാത്തത ഉണ്ടായി ഇരിവക്കും
മനസ്സ ആയി മൊയി കൊടുത്ത പിരിക്കുന്നതും ഉണ്ട. ഇസ്സലാമാർക്കത്തിൽ ഒരുത്തെ
കെട്ടിയവള മറെറാരുത്തൻ കെട്ടുവാൻ ശ്രമിക്കുന്നതും ഇസ്സലാമാർക്കത്തിൽ കുറ്റം
ആത്രെ. അതുവും സായ്പു അവർകൾ എഴുതി അയച്ച പ്രകാരം തന്നെ ആകുന്നത.
കനിലെക്കണ്ടി കുഞ്ഞിപ്പർയ‌്യയും അവൻ കട്ടിയവളുമായിട്ട തമ്മിൽ ഉണ്ടായ ഗുണവും
ഗുണക്കെടും അവര ഇരിവരും എന്നൊട പറഞ്ഞിറ്റും ഇല്ല. ശെഷം എന്റെ മരുമകൻ
ആയ കച്ചെരിയിൽ നിക്കും കുഞ്ഞിഅമ്മത മൊയിലിയാറ ഒരു ദിവസം വഴിനെരം
നിയ്ക്കുരിച്ചതിന്റെശെഷം എന്നൊട വന്ന പറഞ്ഞു കുഞ്ഞിപ്പർയ‌്യയിന്റെ മൊയി
വാങ്ങികൊടുപ്പാൻ ദൊറൊഗയും മറ്റും പറഞ്ഞിരിക്കുന്നു. എന്നാരെ അതിനുത്തരം
ഞാൻ പറഞ്ഞു. അവര എന്റെ അരിയത്ത വന്നാൽ അത വിസ്തരിച്ചിട്ട പറഞ്ഞ കൊള്ളാം
എന്ന പറഞ്ഞി ഞാൻ ഒരു വിട്ടിൽ വാർത്തിയം കൊടുപ്പാൻ വെട്ടി പൊകുകയും ചെയ്തു.
അവിടന്ന ഞാൻ വരുമ്പളെക്ക മൊഴിവാങ്ങി എന്നും കെട്ടു. ഇത്ര തന്നെ ഞാൻ അറിയും.
എന്നാൽ ഇത പെർപ്പ. ഇത എഴുതിയ ദിവസവും മാസവും ഇതിൽ ഇല്ല. ഇവിട വന്നത
കൊല്ലം 974 ആമത മിഥുനമാസം 25 നു ഇവിട വന്നത. പെർപ്പാക്കിയിറ്റ ഇല്ലാ.

1225 J

1483 മത മഹാരാജശ്രി വടക്കെ അധികാരി സുപ്രഡെണ്ടൻ ജെമെസ്സസ്ത്രിവിൽ
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ പയ‌്യനാട്ടുകരെയും
പയ‌്യമ്മലെയും ദൊറൊക കുഞ്ഞാൻ മുപ്പൻ എഴുതിയ അർജി. പയിമാശി എഴുതുന്നെ
ആളുകളെഒക്ക എടവമാസം 6 നു 10 കൊൽക്കാര അയച്ചിട്ട അവർക്ക പൊയെടത്തുന്നു
ശെലവ കയിച്ചൊ ളുവാൻ മുട്ടു തന്നെ അകുന്നു എന്ന എന്നൊട പറകയും ചെയ‌്യുന്നു.
12 പണമെല്ലൊ ഞാങ്ങൾക്ക മാസപ്പടി ഉള്ളൂ. ആതകൊണ്ട ഞാങ്ങൾക്ക
ചെലവകയിച്ചൊളുവാൻ സങ്കടം തന്നെ എന്നു പറയുന്നു. ആയതകൊണ്ട അവർക്ക
ശൈലവ ഉണ്ടൊ ഇല്ലെയൊ എന്നു സായ്പു അവർകളെ സന്നിധാനത്തിങ്കന്ന കല്പന
വന്നാൽ അപ്രകാരം അവരൊട പറകയും ചെയ‌്യാം. എനി ഒക്കയും കല്പന വരും
പ്രകാരം നടത്തുന്നതും ഉണ്ട. എന്നാൽ കൊല്ലം 974 മത മിഥുനമാസം 25 നു ഇങ്കരിയസ്സ
കൊല്ലം 1799-ആമത ജൂലായി മാസം 6 നു എഴുതിയത മിഥുനമാസം 27 നു ജൂലായി
മാസം 8 നു വന്നത. പെർപ്പാക്കി കൊടുത്തത.

1226 J

1484 മത മഹാരാജശ്രീ വടക്കെ പകുതിയിൽ മജിസ്ത്രാദ ജിമിസ്സ ഇഷ്ടവിൽ സായ്പു
അവർകളെ സന്നിധാനത്തിൻക്കൽ ബൊധിപ്പിപ്പാൻ തലച്ചെരി പൌസ്ദാരി ദൊറൊഗ
വയ‌്യപ്പിറത്ത കുഞ്ഞിപ്പക്കി എഴുതിയാ റപ്പൊടത്ത. ദൊറൊഗ പക്കല വെങ്കിടാജലെയൻ
ഇവിട ദൊറൊഗ സ്ഥാനത്തിൽ നിൽക്കുംമ്പൊൾ മുത്തുലവന്റെയും ശവരി [ 637 ] പെരുമാളിടെയും വിസ്താരം തിർക്കാതെകണ്ടു നിന്നുപൊയത എന്ത സങ്ങതി എന്ന
അറിയെണമെന്നെല്ലൊ കൽപ്പിച്ചത. അതുകൊണ്ട വെങ്കടാജലയ‌്യന്റെ നാളിൽ ഉള്ള
കൽല്പനക്കത്തുകൾ നൊക്കിയടത്ത കട്ടെമുതൽ വാങ്ങിയ മുത്തുലവായിന്റെയും
ശവരി പെരുമാളുടെയും വിസ്താരത്തിനും ഇങ്കരയിസ്സ കൊല്ലം 1795 മത അപിരൽ മാസം
30 നു വന്ന കൽപ്പനകത്ത കണ്കയും ചെയ്തു. ആയവസ്തകൊണ്ട മെനൊന്മാരൊടു
ചൊതിച്ചാരെ അവര പറഞ്ഞത ഇ കല്പനക്കത്തു വന്നതിന്റെശെഷം ഒരു ദിവസം
മുത്തുലവനയും ശവരിപെരുമാളെയും തടവിൽ നിന ദൊറൊഗ കച്ചെരിയിൽ വരുത്തി
ചൊതിച്ചാരെ അവര മയ‌്യയിൽനിന്ന വാണിഭം ചെയ്കയും തട്ടാപണി എടുക്കയും
ചെയ്വുന്നെ പിടികയിൽ ഒരു ദിവസം പകൽ ഒരു നായര കിടാവ പെണ്ണുങ്ങൾ കഴുത്ത
കെട്ടുന്നാ എണ്ണചരടിന്റെ ഒരി പൊമ്പട്ട വിപ്പാൻ കൊണ്ടവന്ന എന്റെ എജമാനെൻ
ആകുന്ന നായര എന്റെ പക്കൽ വിപ്പാൻ തന്നെയച്ചിരിക്കുന്നു എന്നും അക്കിടാവ
പറഞ്ഞാരെ നിന്നൊട ഞാങ്ങൾ കൊള്ളുകയില്ല എന്നും എജമാനെൻ നായരതന്നെ
വന്നാൽ ഞാങ്ങൾ കൊള്ളുമെന്നും പറഞ്ഞ പൊമ്പട്ട നിങ്ങളെ പക്കൽ നിക്കട്ടെ
എജമാനന ഞാൻ കുട്ടികൊണ്ട വരട്ടെ എന്നു പറഞ്ഞി ആക്കിടാവ പൊയിട്ട പിന്ന
അവൻ വന്നതും ഇല്ല. അതിന്റെശെഷം ശിലെ നായിന്മാര വന്നു ഒരു കിടാവ ഇവിട
എതാൻ മുതൽ കൊണ്ടതന്നിട്ട ഉണ്ട എന്നും ചൊതിച്ചാരെ ഉണ്ട എന്നു ഞാങ്ങൾ
പറഞ്ഞിരിക്കുന്നു എന്നും മുത്തുലാവയും ശവരിപ്പെരുമാളെയും ദൊറൊഗ കച്ചെരിയിനു
പറഞ്ഞാരെ മൊതല ഒടമക്കാരനായിരിക്കുന്ന കൊതമങ്ങലവൻ കുഞ്ഞിക്കെളപ്പൻ
ആക്കിടാവിന പിടിപ്പാൻ ആള അയച്ചിട്ടഉണ്ട എന്നു പറകകൊണ്ടും അന്നു അന്ന്യായക്കാ
രനെയും സാക്ഷിക്കാരനും എത്തായ്കകൊണ്ടും അന്നു ആ വിസ്താരം വിസ്തരിച്ചു
തിർത്തതും ഇല്ല. അതിന്റെശെഷം കൊല്ലപണിക്കാരെൻ ഒരു മെസ്ത്രി ജാമിൻ നിന്നു
മുത്തുലവയിനയും ശവരിപ്പെരുമാളെയും കയ‌്യെ(ാ)റ്റു തടവിനും കിഴിക്കയും ചെയ്തു.
അതിൽ പിന്ന കൊറെദിസം കഴിഞ്ഞാരെ ആ കിടാവിന പിടിച്ചു മഹാരാജശ്രി അണ്ടളി
സ്സായ്പു അവർകളെ സന്നിധാനത്തിങ്കൽ കൊണ്ടവന്നാരെ സന്നിധാനത്തിങ്കന്നുതന്നെ
സായ്പു അവർകളെ മുഖാന്തരം ആ ക്കിടാവിന്റെ കാര്യം വിസ്തരിച്ചു കിടാവ കണ്ടു.
കൊണ്ടപൊയ മൊതലും മുത്തലവയിന്റെയും ശവരിപ്പെരുമാളെയും കഴിക്കൽ കിടാ
വച്ചു പൊയ പട്ടയും കുഞ്ഞിക്കെളപ്പനും കൊടുപ്പിച്ചു കിടാവിന്റെ കാര്യം മാപ്പാക്കി
തിർത്ത എന്നും എന്നും മുത്തുലവയും ശവരിപെരുമാളും കിടാവൊട ആ മൊതൽ
കൊള്ളായിക്കൊണ്ട അവരെ കാര്യവും സായ്പു അവർകളെ മുമ്പാകതന്നെ തിർന്ന
പൊയെന്നും വർക്കലെ വെങ്കിടാജലയ‌്യൻ ദൊറൊഗ പറഞ്ഞ ഞാങ്ങൾക്കെട്ടിരിക്കുന്നു
എന്നത്രെ മെനൊന്മാര പറഞ്ഞത. ഇപ്രകാരം കെൾക്കകൊണ്ട ഞാങ്ങൾ
കുഞ്ഞിക്കെളപ്പന വിളിച്ചി ചൊതിച്ചാരെ മെനൊന്മാര പറഞ്ഞപ്രകാരം തന്നെ അവന്നു
പറഞ്ഞി എന്റെ അച്ഛൻ പൊറ്റിയ കിടാവ അകകൊണ്ടും മൊതലക്കയും
കിട്ടുകകൊണ്ടും ഞാൻ സായ്പു അവർകളൊട അപെക്ഷിക്കകൊണ്ടും കിടാവിന്റെ
കാര്യം മാപ്പാക്കി തിർത്തു മുത്തുലവയു ശവരിപെരുമാളും പൊമ്പട്ട വെലക്ക എടുക്കായ്കക
കൊണ്ടും കിടാവ അവിടവെച്ചു പൊയിക്കളകകൊണ്ടും അവനെ കാര്യവും സായ്പു
അവർകളെ മുഖാന്തരംതന്നെ അന്ന തിർന്നിരിക്കുന്നു. ഈ അവസ്ഥക്ക ദൊറൊഗ
കച്ചെരിയിൽ ഞാൻ എതും പറഞ്ഞി എഴുതിററും ഇല്ല എന്ന അത്രെ കുഞ്ഞിക്കെളപ്പൻ
പറഞ്ഞത.

1227 J

1485 മത കൊട്ടെയത്ത രാജ്യത്തനിന്ന തിയ‌്യൻ കണാരൻ എന്നു പറയുന്ന അവനെ
മാപ്പള്ള കുഞ്ഞികുട്ടി എന്നവനും കുഞ്ഞിഅമ്മത എന്നവനും മമ്മത എന്നവനും
കൊലപാതം ചെയ്യുന്നുള്ള അവസ്ഥ വിസ്തരിപ്പാൻ മഹാരാജശ്രി പിലി സായ്പു [ 638 ] അവർകൾ എനക്ക കല്പന കത്ത എഴുതി തന്നതിന്റെശെഷം സാക്ഷിക്കാരാകുന്ന
കൊട്ടെയത്ത ഇരിക്കും ചമ്പളൊൻ കുഞ്ഞിരയരൻ എന്നു പറയുന്ന അവർ വരണ്ടെ
അവസ്ഥക്ക പിലി സായ്പു അവർകളെ സന്നിധാനത്തിങ്കൽ കെൾപ്പിച്ചിട്ട മഹാരാജശ്രി
കണ്ണർഡൊ സായ്പു അവർകളെക്ക കെട്ടെയത്തെക്ക എഴുതി അയച്ചിട്ടും എത്താതെ
ഇരുന്നെ അവസ്ഥയും അതിന്റെശെഷം സായ്പു അവർകളെ സന്നിധാനത്തിങ്കിലും
പലെ പ്രവിശ്യവും കെൾപ്പിച്ചതും കൊട്ടെയത്തക്ക എഴുതി അയച്ചതും എന്നിട്ടും സാക്ഷി
എത്തായ്കാകൊണ്ട ഞാൻ റെപ്പൊടത്ത എഴുതി സായ്പു അവർകളെ സന്നിധാന
ത്തിങ്കൽ ബൊധിപ്പിച്ചതും രാജശ്രി ഇസ്ത്രിവിൽ സായ്പു അവർകൾ മെൽപറഞ്ഞ
മാപ്പളമാരക്ക മൂന്നാൾക്കും ജാമിൻ വാങ്ങി തടവിന്ന കിഴിച്ചതും സായ്പു അവർകളെ
സന്നിധാനത്തിങ്കൽ ബൊധിച്ചിരിക്കുന്നെല്ലൊ. അയതുകൊണ്ട മെൽപറഞ്ഞ
സാക്ഷിക്കാരെൻ തിയ‌്യൻ ചമ്പളൊൻ കുഞ്ഞിരയരൻ ഇന്നെവരയൊളം ഇവിട
എത്തായ്കകൊണ്ടത്രെ ആ വിസ്താരം തിർക്കാതെ നിന്ന ഇരിക്കുന്നുത. ഇ അവസ്തുകൾ
ഒക്കക്കും സായ്പു അവർകൾ കല്പിക്കുപ്രകാരം കെട്ട നടക്കയും ചെയ‌്യാം. എന്നാൽ
കൊല്ലം 974 ആമത മിഥുനമാസം 27 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജൂലായിമാസം
11 നു വന്നത.

1228 J

1486 മത മഹശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജമെസ്സ
സ്ത്രിവിൽ സായ്പു അവർകൾ പൌസ്ദാരി കച്ചെരിയിൽ ദൊറൊഗ വയ‌്യപ്പറത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന കത്ത. എന്നാൽ തട്ടാലി കുക്കറും കുറാരി
പൊക്കച്ചിയും മനിയാട്ട കെളുവും എന്ന പറയുന്ന അ പറയുന്ന അവരെ കളവ ചെയ്തു
എന്നുള്ള അന്ന്യായത്തിനും തെക്കെടത്ത കൊരെൻ എന്നുപറയുന്ന അവൻ കട്ട മൊതൽ
വാങ്ങിയ അവസ്ഥക്ക വിസ്താരം കയിപ്പാൻ ഇതിനാൽ തനിക്ക കൽപ്പിച്ചിരിക്കുന്നു.
ശെഷം ഇതിന്റെ സാക്ഷിക്കാരന്മാര തന്റെ കച്ചെരിയിൽ വരുവാൻ കല്പിച്ചിറ്റും
ഉണ്ട. എന്നാൽ കൊല്ലം 974 ആമത മിഥുനമാസം 30 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
ജൂലായി മാസം 11 നു എഴുതിയത.

1229 J

1487 മത മഹാരാജശ്രി വടക്കെ അധികാരി മജിസ്ത്രാദായിരിക്കുന്ന ഇഷ്ടവിൻ സായ്പു
അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ തലച്ചെരി പൌസ്ദാരി ദൊറൊഗ
വയ‌്യപ്പറത്തെ കുഞ്ഞിപ്പക്കി എഴുതിയത. നാലാള ഒരു പൊരയിൽ കയരി ഒരുത്തന
പിടിച്ചികൊണ്ട പൊയി. ആയതിൽ രണ്ട ആള പാതി പെരുവഴിക്കൽ പാറുത്ത ശെഷം
രണ്ടാള മെൽ പിടിച്ചുകൊണ്ട വന്നവന കൊറെയ ദൂരം കൊണ്ടപൊയി കൊന്നു
കളഞ്ഞാൽ വെറെ സാക്ഷി കിട്ടായ്കകൊണ്ട മെൽ എഴുതിയ പെരുവയിക്കൽ പാറുത്ത
രണ്ടാളെ സാക്ഷി എടുക്കുവാൻ അവരെ കുറ്റം മാഫാക്കി സാക്ഷി എടുക്കാമെന്നു
ണ്ടെങ്കിൽ ഇക്കാര്യംത്തിന ദൊറൊഗയിടെ പക്ഷം നെരവിവരം പൊലെ എഴുതിവരികയു
വെണംമെന്നെല്ലൊ എഴുത്തിൽ ആകുന്നു. ആയതകൊണ്ട മെൽ എഴുതിയവണ്ണംമുള്ള
അവസ്ഥക്ക നാലാള കുടി ഒരുത്തന പിടിച്ചികൊണ്ട പൊയി അതിൽ രണ്ടള
പാതിവ(ഴി)ക്കൽ നിന്ന ശെഷം രണ്ടള നാലാളും കുടി പിടിച്ചിവന കൊറെ ദൂര
കൊണ്ടപൊയി കൊന്നാൽ മെൽ എഴുതിയ നാലാക്കും കുറ്റം ഒരുപൊലെ അത്രെ
ആകുന്നു. അതകൊണ്ട വഴിക്കൽനിന്നെ രണ്ടാളുക്കും കുറ്റം പൊലെ അത്രെ അകുന്നു.
അതകൊണ്ട വഴിക്കൽനിന്നെ രണ്ടാളുക്കുള്ള കുറ്റത്തിന്നു മാഫകൊടുത്തകൂട എന്നും
അ അവരെ സാക്ഷിയും കുട എടുത്തകുട എന്നത്രെ ഞാൻ വിചാരിച്ചടത്ത കണ്ടത. [ 639 ] എന്നാൽ കൊല്ലം 974 മത മിഥുനമസം 30 നു ക ഇങ്കരിയസ്സ കൊല്ലം 1799 ആമ ജൂലായി
മാസം 11 നു എഴുതിയത. പെർപ്പാക്കിക്കൊടുത്തത. കർക്കടം 2 നു ജൂലായി മാസം 13 നു
വന്നത. പെർപ്പ ആക്കിയത.

1230 J

1488 ആമത മലയാം പ്രവിശ്യയിൽ വടക്കെ പകുതിയിൽ മജിസ്ത്രാദ രാജശ്രി
ജിമിസ്സസ്തിവിൽ സായ്പു അവർകൾ തലച്ചെരി പൌസ്ദാരി കച്ചെരിയിൽ ദൊറൊഗ
വയ‌്യപ്പറത്തെ കുഞ്ഞിപ്പക്കിക്ക എഴുതിയത. എന്നാൽ നാല ആള ഒരു പൊരയിൽ കയരി
ഒരുത്തന പിടിച്ചികൊണ്ടപൊയി. ആയതിൽ രണ്ടാള പതി പെരുവഴിക്കൽ പാറുത്ത
ശെഷം രണ്ടാള മെൽ പിടിച്ചുകൊണ്ട വന്നവന കൊറെയ ദൂരം കൊണ്ടപൊയി
കൊന്നുകെളെഞ്ഞാൽ വെറെ സാക്ഷി കിട്ടായ്കകൊണ്ട മെൽ എഴുതിയ പതി
പെരുവയിക്കൽ പാറുത്ത രണ്ടാളെ സാക്ഷി എടുക്കുവാൻ അവരെ കുറ്റം മാപ്പാക്കി
സാക്ഷി എടുക്കാമെന്നുണ്ടെങ്കിൽ ഇക്കര്യത്തിന ദൊറൊകയിന്റെ പക്ഷം നെരവിവരം
പൊലെ എഴുതി വരികയും വെണം. എന്നാൽ കൊല്ലം 974 മത മിഥുനമാസം 28 നു
എഴുതിയതിന്റെ പെർപ്പ മിഥുനമാനം 30 നു ജുലായി മാസം 11 നു വന്നത. കർക്കടമാസം
2 നു ജൂലായി മാസം 13 നു പെർപ്പാക്കി കൊടുത്തത.

1231 J

1489 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൽ സായ്പു അവർകൾ പൌസ്ദാരി കച്ചെരിയിൽ ദൊറൊഗ വയ‌്യപ്പറത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന. എന്നാൽ പൊളിസ്സസ്ഥനത്തിലെ ശിപ്പായിമാരെ
പക്കൽനിന്ന തിയ‌്യൻ കണാരെ ഒരു തടവകാരനെ പിടിച്ചുകൊണ്ടപൊയതിനും
പണ്ടാരപ്രവൃത്തി എടുക്കുമ്പൊൾ ഒറൊന്തക്കാരനായിട്ടൊരു ശിപ്പായിന മുറിഞ്ഞാക്കി
യതിനും മെൽപറഞ്ഞ കണാരെൻ തിയ‌്യന്റെ വിസ്താരം കഴിപ്പാനായിട്ട തന്റെ കച്ചെരി
അവനെ വരുത്തുകയും വെണം. വിളിക്കുന്ന സമയത്ത സാക്ഷിക്കാരര വരികയും
ചെയ്യും. എന്നാൽ കൊല്ലം 974 ആമത കർകട മാസം 3 നു ഇങ്കരിയസ്സ കൊല്ലം 1799
ജൂലായിമാസം 12 നു എഴുതിയത.

1232 J

1490 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൽ സായ്പു അവർകൾ പൌസ്ദാരി കച്ചെരിയിൽ വയ‌്യപ്പറത്ത
കുഞ്ഞിപ്പക്കിക്ക എഴുതി കല്പന കത്ത. എന്നാൽ മാപ്പിള മൊതിയ‌്യൻ കുഞ്ഞാലികു
മൊപ്പളയിന്റെ പൊരയിന്ന വാതിൽ പൊളിച്ച അകത്ത കടന്നു താഴെ എഴുതിയ വിവരം
കട്ട കൊണ്ടപൊയതകൊണ്ട ഇ കല്പന എത്തിയ ഉടനെ മെൽപറഞ്ഞ മൊതിന്റെ
വിസ്താരം കയിപ്പാൻ ഇതിനാൽ തനിക്ക കല്പന ആയിരിക്കുന്നു. പൊര വിവരം—പൊൻവള
3, വെള്ളിവള2, വെള്ളി ചങ്ങല 1. ശെഷം സാക്ഷിക്കാരെന്മാര വിളിക്കുന്ന ഉടനെ തന്റെ
കച്ചെരിയിൽ വരുവാൻ കല്പിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത കർക്കടമാസം
2 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജൂലായി മാസം 13 നു എഴുതിയത.

1233 J

1491 അമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൽ സായ്പു അവർകൾ പൌസ്ദാരികച്ചെരിയിൽ ദൊറൊഗ വയ‌്യപ്പ്രത്ത [ 640 ] കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന കത്ത. എന്നാൽ കല്ലായി കൊരെൻ തിയ‌്യൻ എന്നു
പറയുന്ന അവൻ കട്ട കാര്യം ചെയ്തു എന്നു ഉള്ള അന്ന്യായത്തിന അവന്റെ വിസ്താരം
കഴിപ്പാൻ യിതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു. തന്റെ കച്ചെരിയിൽ വരുവാൻ
സാക്ഷിക്കാരെന്മാർക്ക കല്പന കൊടുത്തിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത
കർക്കടമാസം 1 നു ഇങ്കരിയസ്സ കൊല്ലം 1799-ആമത ജൂലായി മാസം 12 നു എഴുതിയത.

1234 J

1492 മത രാജശ്രീ ഇഷ്ടിമിൻ സായ്പു അവർകൾ ചൊതിച്ചതിനുത്തരം
രാജനീതിഗ്രന്ധത്തിൽ ബ്രഹസ്പതി വചനം. 'സ്വാമിദ്രൊഹപരൊയസ്തുതസ്യ
നിഷ്ക്കൃതിനൈവഹി തഥാവിധനമാഹ്യഷ്ടം പാണിപാദം നികൃന്തയെൽ.' ഇതിൽ
പൊരുള കൊയിമ്മയിൽ നിന്ന മാസപ്പടിയും വാങ്ങി ആശ്രയിച്ചു നിൽക്കുംന്നതിൽ
ഒരുത്തൻ കൊയിമ്മയിലെ ആളുകൾക്ക കൊടുപ്പാൻ കൊണ്ടുപൊകുന്ന മുതലുകൾ
കണ്ടുകൊണ്ട ഒടി പൊയാൽ ആയവന്റെ വലത്തെ കയ‌്യും കാലും മുറിക്കയും വെണം.
ഇപ്രകാരം ആത്രെ ധർമ്മശാത്രത്തിൽ പറഞ്ഞ വിധി. എന്നാൽ കൊല്ലം 974 ആമത
കർക്കടമാസം 7 നു എഴുതിയത കർക്കടമാസം 10 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
ജൂലായി മാസം 23 നു പെർപ്പാക്കികൊടുത്തത.

1235 J

1493 ആമത നമ്പൂരിയൊട ചെയ്ത ശൊദ്യത്തിന്റെ ഉത്തരം കൊമ്പഞ്ഞി
ആയുധകാരിൽ ഒരുത്തൻന ചെറുതായിട്ട ഒരു സ്ഥാനം കൊടുത്തിരിക്കുംമ്പൊൾ
ആയവന്റെ കയിൽ കൊമ്പഞ്ഞി ആളുകൾക്ക കൊടുപ്പാൻ എതാൻ മൊതൽ
കൊടുത്തയച്ചപ്പൊൾ ആയവൻ എടവഴിക്കന്ന ആ മൊതലും കട്ട ഒഴി പൊയാൽ ആയവൻ
ചെയ്ത സ്വാമിദ്രൊഹത്തിന്ന ആയവന്റെ ചെവി രണ്ടും മുക്കും മുറിച്ചി അവന വസ്തുവക
എതാൻ ഉണ്ട എങ്കിൽ അത ഒക്കയും കൊയിമ്മയിൽ എടുത്ത അവര വിടുകയും
വെണം.ഇപ്രകാരം അത്രെ മലയാളം നാട്ടിലെ നടപ്പ മരിയാദ. എന്നാൽ കൊല്ലം 974 ആമ
കർക്കടമാസം 7 നു ശങ്കരനമ്പൂരി എഴുതിയത. കർക്കടമാസം 10 നു ഇങ്കരിയസ്സ കൊല്ലം
1799 ആമത ജൂലായി മാസം 23 നു പെർപ്പാക്കി കൊടുത്തത.

1236 J

1494 മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സ
ഇഷ്ടിമിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സെലാം. എന്നാൽ കൊല്ലം 974 ആതിലെ രാണ്ടാം ഗഡുവിന്റെ ഉറുപ്പിക
ഉടനെ ബൊധിപ്പിക്കണം എന്ന സായ്പു അവർകൾ പറഞ്ഞപ്പൊൾ ആ വഹ ഉറുപ്പിക
ബൊധിപ്പിപ്പാൻ നാം നിശ്ചയിച്ചി എഴുതി കൊടുത്ത വിവരം. ഈ മാസം 18 നു ഉറുപ്പിക
10,000 വും ഈ മാസം 30 നു ഉറുപ്പിക 15,201½ റെസ്സ 16-ം കയിച്ചി ഉറുപ്പിക 9798ഉറെസ്സ
84 ന ഇപ്പൊൾ നമ്മുടെ അസ്താന്തരത്തിൽ കുടിയാന്മാരൊട വസൂൽ ആക്കിയിരിക്കുന്നു.
തുട്ട ഉറുപ്പ്യ 10650½ യും കൊമ്പഞ്ഞികജാനത്തിൽ ആമാനമായിട്ട വെച്ചിട്ടും ഉണ്ടല്ലൊ.
എന്നാൽ കൊല്ലം 974 ആമത കർക്കടമാസം 10 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
ജൂലായി മാസം 23 നു എഴുതിയത. പെർപ്പാക്കി കൊടുത്തത.

1237 J

1495 മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സ
സ്ത്രിവിൽ സായ്പു അവർകൾ വയ‌്യപ്പറത്ത കുഞ്ഞിപ്പക്കി ദൊറൊഗക്ക എഴുതിയ [ 641 ] കല്പനകത്ത. എന്നാൽ കൊരണിക്കലന്തനും മയ‌്യയിക്കാരെൻ കലന്തനും കൊറുമ്പനും
വടകര മൊതിയ‌്യൻകുട്ടിനയും ഇപ്പൊൾ പിടിക്കാതെയിരിക്കുന്ന വടകര ഇദ്രാനയും
എന്നു പറയുന്ന അവരൊടകുട ലുത്തനർ കണ്ണർ മക്ലണ്ണർ സായ്പു അവർകളെ
വിട്ടിൽനിന്ന കട്ടത— വാൾ 2. വെള്ളിക്കൊടമു നാല മടിത്തൊക്ക 2 മൊതിരം ഒന്ന
പാളിയ‌്യത്തിൽ കൊണ്ടപൊകുന്ന.... വെക്കുന്ന പെട്ടി ഒന്ന മറ്റും പ(ല) വസ്തുക്കളൊടകുട
കട്ടകൊണ്ടപൊയതിന മെൽപറഞ്ഞ രണ്ടാളുകളെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക
കല്പന ആയിരിക്കുന്നു. ഇതകുടാതെ മെൽപറഞ്ഞ കലന്തൻ പല കളവ കാര്യങ്ങൾ
ചെയ്തിരിക്കുന്നതിനും സാക്ഷിക്കാരരെ വിളിക്കുന്ന സമയത്ത തന്റെ കച്ചെരിയിൽ
വരികയും ചെയ‌്യും. ശെഷം ഈ തടവകാരെൻന്മാര ഇരിവരും മുമ്പെ തടവിൽനിന്ന
ഒളിച്ചുപൊയി എന്നും അവരിൽനിന്ന മയ‌്യയിൽക്കാരെൻ കൊറുമ്പനും ബഹുമാനപ്പെട്ട
കുമ്പഞ്ഞിയിൽ അടങ്ങിയ നാട്ടിൽനിന്ന പൊറത്താക്കണം എന്നുള്ള വിധി
അവനെകൊണ്ട വിധിച്ചിരിക്കുന്നു എന്നും വിശാരിക്കയും വെണം. ശെഷം വടകര
മൊതിയ‌്യൻകുട്ടി ഈ കട്ട അവസ്ഥ താൻ തന്നെ പറഞ്ഞത കാണ്ടും ഈ തിറ്റാൽ പല
കള്ളന്മാരായിരിക്കുന്ന അവരെ കാണിച്ചതുകൊണ്ടും മെൽപറഞ്ഞ രണ്ടു ആളുകൾ
ചെയ്ത കുറ്റം വഴിപൊലെ തെളിക്കുന്ന പ്രകാരം മൊതിയ‌്യൻകുട്ടി ചെയ്ത കുറ്റത്തിന
പൊറുതി കൊടുപ്പാൻ രാജശ്രീ കമിശനർ സായ്പുമാർക്ക ബൊധിക്കയും ചെയ്തു.
അതുകൊണ്ട അവനെ ഒരു സാക്ഷിക്കാരനായിട്ട എടുക്കയും വെണം. ശെഷം ഉള്ള
സാക്ഷിക്കാരെൻന്മാര ലുത്തനർ കണ്ണർ മക്ലണ്ണർ സായ്പു അവർകളെ പണിക്കാരെ
ൻന്മാരും കട്ട എടുത്ത വസ്തുക്കൾ കട്ട കിട്ടിയവര ഒറൊന്തക്കാര നായിന്മാരെ മുപ്പെൻമാരും
മപ്പള്ള മുപ്പനും ആകുന്നു. ആ കട്ട എടുത്ത വസ്തുക്കൾ തന്റെ കച്ചെരിയിൽ കാണപ്പെടു
കയും ചെയ‌്യും. ശെഷം ഇതകുടാതെ കൊരണി കലന്തൻ കട്ട അവസ്ഥക്ക സാക്ഷി
ആയിരിക്കുന്നവര കണ്ണൂൽക്കാരെൻ കൊയാലിയും കക്കാട്ട മാപ്പളച്ചി കയ‌്യയും
കുഞ്ഞാലിമപ്പനും തിയ‌്യർ പട്ടാളത്തിൽ ഉള്ള നായകന്നും ചാലിയൻ കുവക്കെളുപ്പനും
ഇവരകൾ ആകുന്നു. എന്നാൽ കൊല്ലം 974 മത കർക്കടമാസം 11 നു ഇങ്കരിയസ്സ കൊല്ലം
1799 ആമത ജൂലായിമാസം 24 വടകരനിന്ന എഴുതിയത.

1238 J

1496 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്തിവിൽ സായ്പു അവർകൾ പൌസ്ദാര കച്ചെരിയിൽ ദൊറൊഗ വയ‌്യപ്പ്രത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയത. എന്നാൽ ശെക്കമ്മതും ദുറുമതും എന്നു പറയുന്ന ആൾ
രണ്ടും കണ്ണൂൽ പർക്കുംന്ന അവരുടെ എജമാനെൻ എങ്കൻ സായ്പു അവർകളെ
എഴുതുന്ന പെട്ടിയും 350 ഉറുപ്പ്യയൊടകൂട മറ്റും പല വസ്തുക്കൾ കട്ടകൊണ്ടപൊയതിന
മെൽപറഞ്ഞ രണ്ട ആളുകളുടെ വിസ്ഥാരം കഴിപ്പാൻ ഇതിൽ തനിക്ക കല്പിച്ചിരിക്കുന്നു.
രാജശ്രി കിങ്ങ സായ്പുവിനൊട ചൊതിക്കുംമ്പൊൾ സാക്ഷിക്കാരെൻന്മാര തന്റെ
കച്ചെരിയിൽ വരികയും ചെയ‌്യും. എന്നാൽ കൊല്ലം 974 ആമത കർക്കടമാസം 13 നു
ഇങ്കരിയസ്സ കൊല്ലം 1799 ആമ ജൂലായി മാസം 26 നു കൊട്ടക്കൽ നിന്ന എഴുതിയത.

1239 J

1497 മത മലയാം പ്രവെസ്യയിൽ വടക്കെ അധികാരി രാജശ്രി ജിമിസ്സ സ്ത്രിവിൽ
സായ്പു അവർകൾ പയ‌്യമ്മല കുത്താളി നായരക്ക എഴുതിയത. എന്നാൽ
താമസിയാതെകണ്ട നാം പയ‌്യർമ്മലയിൽ വന്ന എത്തുകയും ചെയ‌്യും. നാം അവിട
എത്തിയാൽ നായരുമായികണ്ട ചെലെ കാര്യങ്ങൾ പറണ്ടത ഉണ്ട. അതുകൊണ്ട ഉടനെ
നായര അവിട വന്നുകാണുകയും വെണം. എന്നാൽ കൊല്ലം 974 ആമത മിഥുനമാസം [ 642 ] 30 നുക്ക ഇങ്കരിയസ്സ കൊല്ലം 1799 ആമത ജൂലായിമാസം 11 നു എഴുതിയതിന്റെ പെർപ്പ
കർക്കടമാസം 16 നു ജൂലായിമാസം 29 നു പൊയവായി കച്ചെരിയിൽ കൊണ്ടത്തന്നത.

1240 J

1498 മത ബഹുമാനപ്പെട്ട ഇങ്കരിയസ്സ കൊമ്പഞ്ഞിടെ കല്പനക്ക മലയാംപ്രവിശയിൽ
വടക്കെമുഖം തലച്ചെരി തുക്കടിയിൽ അധികാരി മഹാരാജശ്രി ഇഷ്ടമി സായ്പു
അവർകളുടെ സന്നിധാനങ്ങളിലെക്ക കുത്താട്ടിൽ നായര സെലാം. എഴുതി അയച്ച
പരമാനികം വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. എനിക്ക വാഴുന്റെ
ദെണ്ണംവും ചെ(വി)ട്ടിൽ കുരുവും ഉണ്ടായി കൊറെ ദിവസമായി ഞാൻ കൊഴങ്ങി
കിടക്കുന്നു. അതിന അസാരം ഭെദം വരുന്നതിലടക്ക വരണം എന്ന കല്പിച്ചാൽ
സങ്കടംതന്നെ ആകുന്നു. എനി ഒക്കയും എതപ്രകാരം വെണം എന്ന കൽപ്പന വന്നാൽ
അതപൊലെ നടക്കയുംമാം. എന്നാൽ മിഥുനമാസം 32 നു എത്തി. ഇങ്കരിയസ്സ കൊല്ലം
1799 ആമത ജൂലായി മാസം 13 നു എഴുതി വന്നത. കർക്കടമാസം 16 നു ഇങ്കരിയസ്സ
കൊല്ലം 1799 ആമത ജൂലായി മാസം 29 നു പയ‌്യൊളി കച്ചെരിയിൽ കണ്ടത.

1241 J

1499 ആമത മലായ പ്രവെസ്യയിൽ വടക്കെ അധികാരി ജിമിസ്സ സ്ത്രിവിൽ സായ്പു
അവർകൾ പയ‌്യർമ്മല കുത്താളി നായരക്ക എഴുതിയത. എന്നാൽ ഇതിന മുമ്പെ പലെ
പ്രാവിശ്യം നായര നാം ഉള്ളടത്ത വന്ന എത്തണം എന്ന എഴുതി അയച്ചിട്ട കൽപ്പന
അനുസരിച്ചതും ഇല്ല. 974 മതിലെ നികിതി വകയിൽ ഒരു കാശ എങ്കിലും ബൊധിപ്പിച്ചിട്ടും
ഇല്ല. അക്കാര്യംകൊണ്ട നാം ഈ മാസം 15 നു പയ‌്യൊളിക്കച്ചെരിയിൽ വരികയും
ചെയ‌്യും. അതകൊണ്ട നായര കച്ചെരിയിൽ തെയ‌്യാറായിരിക്കയും വെണം. ഇക്കല്പന
അനുസരിച്ചിട്ട ഇല്ല എന്നുവരികിൽ നായരക്ക ബഹുമാനപ്പെട്ട കുമ്പഞ്ഞി സർക്കാർ
ആശ്രയം ഇല്ലാതെ ആയി വരികയും ചെയ‌്യും. എന്നാൽ കൊല്ലം 974 ആമത കർക്കടമാസം
13 നു ക്ക ഇങ്കരിയസ്സ കൊല്ലം 1799 ആമത ജൂലായിമാസം 26 നു (ഇങ്കരിയസ്സ കൊല്ലം
1799 ആമത ജൂലായി മാസം 26 നു) എഴുതിയത. ഇത മൂന്ന കർക്കടമാസം 29 നു
പെർപ്പാക്കി കൊടുത്തത.

1242 J

1500 ആമത ബെഹുമാനപ്പെട്ട ഇങ്കരിസ്സ കുമ്പഞ്ഞിയിടെ കല്പനക്ക മലയാം
പ്രവീസ്യയിൽ വടക്കെ മുഖം തലച്ചെരി തുക്കടിയിൽ അധികാരി മഹാരാജശി ഇഷ്ടമി
സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക കുത്താട്ടിൽ നായര സെലാം. എന്നാൽ
എഴുതി അയച്ച പരമാനികം വായിച്ച വർത്തമാനം മനസ്സിലാകയും ചെയ്യു. 15 നു ക്ക
പയ‌്യൊളി കച്ചെരിയിലെക്ക വരണം എന്നും 74 ആമത്തിലെ നികിതിവഹക്ക ഒരു വീശം
പൊലും അടച്ചിച്ച ഇല്ലന്നും അല്ലൊ എഴുതികണ്ടതാകുന്നു. 74 മത്തിലെ മുതൽ മൂന്ന
വകയായിട്ട 13,000 പണത്തിൽ അധികം എടുത്ത അടക്കയും ചെയ്തുഎല്ലൊ. 73 മതിൽ
എന്റെ കറാറ നാമത്തിൽപെട്ട പണത്തിൽ എതാൻ നെലവ ഉണ്ട എങ്കിലും 74 മതിലെ
മൊതലിൽ എല്ലൊ 13,000 പണം അടച്ചതാകുന്നു. എഴുപത്ത മൂന്നാമത്തിൽ നെലവുള്ള
പണത്തിന ചിലെ തറയിൽ അധാരം ഇല്ലാതെ കണ്ടും പഴത്ത എന്തു ആയിട്ടും കെടന്ന
പൊക്കൊണ്ടത്രെ നെലവായിട്ട കെടന്ന പൊയതാക്കുന്നു. എന്നാലും 74 മതിലെ
മൊതലിൽ എടുത്തടച്ച പണം ഒരു വിശം പൊലും അടഞ്ഞി ഇല്ല എന്നു കല്പിച്ചാൽ
സങ്കടം എന്നുള്ളത കുമ്പഞ്ഞിയിൽ തന്നെ പറകയല്ലാതെകണ്ട മറെറാന്നു നിരിപ്പാൻ
ഇല്ലല്ലൊ. 74 മ്മതി രണ്ടാ ഗഡിവിന്റെ പണം എനി അടയാനുള്ളത കുടിന്മാർക്ക ഒരു [ 643 ] ആധാരം ഇല്ലാതെകണ്ട കെടന്നു പൊകകൊണ്ടും തുട്ട ഉറുപ്പ്യ എടുക്ക ഇല്ല എന്ന
കല്പനയാകകൊണ്ടും അത്രെ അടയാൻ താമസിച്ചി പൊയത. രണ്ടാം ഗഡുവിന്റെ
വഹെക്ക എടുക്കെണ്ട പണം എടുത്ത കുമ്പിഞ്ഞിക്ക അടക്കാതെകണ്ട ഞാൻ
ഇരിക്കുന്നു എങ്കിൽ അത എങ്ങനെ എന്നുള്ളതിന സായ്പു അവർകൾതന്നെ
വിസ്ഥരിച്ചാൽ അറിയാറാകയും ചെയ‌്യുമെല്ലൊ. എനി ഒക്കയും എതപ്രകാരം വെണ്ടും
എന്ന കല്പന വന്നാൽ അപ്രകാരം നടക്കയുംമാം. എന്നാൽ കൊല്ലം 974 ആമത
കർക്കടമാസം 14 നു എഴുതിയത കർക്കടമാസം 16 നു ഇങ്കരിയസ്സ മാസം ജൂലായി 29 നു
പെർപ്പാക്കി കൊടുത്തത.

1243 J

1501 ആമത മലയാം പ്രവെസ്യയിൽ വടക്കെ അധികാരി ജീമിസ്സ സ്ത്രിവിൽ സായ്പു
പയ‌്യർമ്മല ആഞ്ഞാട്ട നായരക്ക എഴുതിയത. എന്നാൽ താമസിയാതെകണ്ട
നാം പയ‌്യർമ്മലയിൽ വന്ന എത്തുകയും ചെയ‌്യും. നാം അവിട എത്തിയാൽ
നായരുമായിക്കണ്ട ചിലെ കാര്യങ്ങൾ പറകെണ്ടത ഉണ്ട. അതുകൊണ്ട ഉടനെ നായര
അവിടവന്നു കാണുകയും വെണം. എന്നാൽ കൊല്ലം 974 ആമത മിഥുനമാസം 30 നു
ഇങ്കരിയസ്സ കൊല്ലം 1799 ആമത ജൂലായിമാസം 11 നു എഴുതിയത. കർക്കടമാസം 17 നു
ജൂലായിമാസം 30 നു വന്നത. പെർപ്പാക്കി കൊടുത്തത.

1244 J

1502 ആമത മലയാം പ്രവിശ്യയിൽ അതഅത രാജാക്കാന്മാര അവരവരെ
ത്താനങ്ങളിലെക്ക നിപ്പിച്ച നിലയാക്കി ധർമ്മാധർമ്മങ്ങളും വഴിപൊലെ നടത്തിച്ച
പൊരുന്ന മഹാരാജ രാജശ്രിവടക്കെ അധികാരി ജിമിസ്സ സ്ത്രിവിൽ സായ്പു അവർകളുടെ
സന്നിധാനങ്ങളിലെക്ക അമഞ്ഞാട്ട നായര സെലാം. കൊടുത്തയച്ച ബുദ്ധിപരമാനികം
വായിച്ച അവസ്ത മനത്തിൽ ആകയും ചെയ്തു. സായ്പു ഇവിടെ എത്തുമ്പയെക്ക അവിടെ
എത്തണം എന്ന എല്ലൊ എഴുതിവന്ന പരമാനികയിൽ ആകുന്നു. ധനികളി ഇവിടെ
എത്തിയാൽ വന്ന കാണുകയ‌്യം ചെയ‌്യമെല്ലൊ. കക്കിടമ9സം 5 നു ക്ക എതാൻ പണം
കെട്ടി കജാനക്ക അയക്കുന്നു ഉണ്ട. എന്നാൽ എല്ലാ കാര്യത്തിന്നും സന്നിധാനങ്ങളിലെ
കൃപാകടാക്ഷം ഉണ്ടായി നെലയാക്കി രക്ഷിച്ചുകൊള്ളുകയും വെണം എല്ലൊ. എന്നാൽ
കൊല്ലം 974 ആമത മിഥുനമാസം 31 നു എഴുതിയത കക്കടം 17 നു ജൂലായിമാസം 30 നു
തന്നത. പെർപ്പാക്കി കൊടുത്തത.

1245 J

1503 ആമത മലയാ പ്രവിശ്യയിൽ രാജശ്രി വടക്കെ അധികാരി ജെമെസ്സ ഇഷ്ടവിൻ
സായ്പു അവർകൾ പയ‌്യർമ്മല അമഞ്ഞാട്ട നായരക്ക എഴുതിയത. എന്നാൽ കൊമ്പഞ്ഞി
സറർക്കാർ കാര്യത്തിന നാം പയ‌്യർമ്മല വരുന്നു ഉണ്ട എന്നും നായര വന്ന കാണണം
എന്നും മുമ്പെ എഴുതി അയച്ചിണ്ടു ഉണ്ടായിരുന്നു എല്ലൊ. അതകൊണ്ട ഇന്നെത്തെ
ദിവസം നാം പയ‌്യർമ്മല തൊറയുര കച്ചെരിയിൽ വന്ന എത്തുകയും ചെയ്തു. നായരുമായി
കണ്ട പറെണ്ടത പലെ കാര്യം ഉണ്ട. അതകൊണ്ട നാളത്തന്നെ നായര ഇവിട തന്നെ
കച്ചെരിയിൽ വന്ന എത്തുകയും വെണം. ഇതിന താമസിച്ചി പൊകയും അരുത. എന്നാൽ
കൊല്ലം 974 ആമത കർക്കടമാസം 15 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജൂലായി മാസം
28 നു പയ‌്യർമ്മല തൊറയുര കച്ചെരിയിൽ നിന്ന എഴുതിയത. [ 644 ] 1246 J

1504 ആമത മലയാം പ്രവിസ്യയിൽ അത അത രാജാക്കൻന്മാരെ അതത സ്ഥാനത്ത
നിർത്തി ധർമ്മാധർമ്മങ്ങളും വഴിപൊലെ രക്ഷിച്ചി പൊരുന്ന ഇങ്കരിയസ്സ കൊമ്പഞ്ഞി
യിൽ വടക്കെ അധികാരി സുപ്രതെണ്ടൻ ജെമെസ്സ ഇഷ്ടവി സായ്പു അവർകളിടെ
സന്നിധാനങ്ങളിലെക്ക അമഞ്ഞാട്ടനായര സെലാം കൊടുത്തയച്ച പരമാനികം വായിച്ച
അവസ്ഥയും അറിഞ്ഞം സന്നിധാനങ്ങളിലെക്ക എത്തെണം എന്ന എല്ലൊ പരമാനിക
യിൽ ആക്കുന്നു. എന്റെ ദിനം കൊറയ എറുകകൊണ്ട ചികിൽസ്സ തൊടങ്ങിയിരിക്കുന്നു.
കൊമ്പഞ്ഞിക്ക കൊടുക്കെണ്ടും നികിതി പണം ഇപ്പം തന്നെ ബൊധിപ്പിച്ചു തരുന്നതും
ഉണ്ട. എന്നാൽ എല്ലാ കാര്യത്തിനും സന്നിധാനങ്ങളിലെ കൃപ ഉണ്ടായി രക്ഷിച്ചു
കൊള്ളുകയും വെണം. ഇനിക്ക മറ്റ ഒരു അധാരവും ഇല്ല. എന്നാൽ കൊല്ലം 974 ആമത
കർക്കടമാസം 16 നു രാവിലെ എഴുതിയത കർക്കടമാസം 17 നു ഇങ്കരിയസ്സകൊല്ലം 1799
ആമത ജൂലായി മാസം 30 നു വന്നത. പെർപ്പാക്കി കൊടുത്തത.

1247 J

1505 മത മലയാൻ പ്രവിസ്യയിൽ അതത രാജാക്കമ്മാരെ അവരവരടെ സ്താനത്തി
ധർമ്മാധർമ്മങ്ങളും വഴിപൊലെ രക്ഷിച്ചപൊരുന്നാ കുമ്മഞ്ഞിയിൽ മഹാരാജരാജശ്രീ
വടക്കെ അധികാരി സുപ്രഡെണ്ടെൻ ജിമിസ്സ ഇഷ്ടിമി സായ്പു അവർകളിടെ
സന്നിധാനങ്ങളിലെക്ക അമഞ്ഞാട്ട നായര സിലാം. കൊടുത്തയച്ച ബുദ്ധി ഉത്തരം
വായി(ച്ച) അവസ്ഥയും അറിഞ്ഞ. പണങ്ങൾ ഒക്ക ഇപ്പൊൾത്തന്നെ തരെണം എന്നും
ദിനങ്ങളെതും ഇല്ല എന്നും താമസിയാതെ വരണം എന്നും ഇങ്ങൊട്ട എഴുതിവന്ന
പരമാനികയിൽ ആകുന്നത. സങ്കടംങ്ങൾ ഒക്കയും വന്ന പറഞ്ഞ തിക്കെണ്ട സമയം
വരുമ്പൊൾ ദിനങ്ങളില്ലാതെകണ്ട ദിനം ഉണ്ട എന്ന ദിവ്യചിത്തത്തിൽ അറിക്കാൻ
തക്കവണ്ണം എഴുതി അയക്ക എന്നുള്ളത മനുഷ്യജൻമ്മം കിട്ടിയതിൽ ആരും ചെയ‌്യാറും
ഇല്ല. ഇപ്രകാരം ദിവ്യചിത്തത്തിൽ ബൊധിച്ചത എന്റെ ഗ്രഹപ്പയ അല്ലൊ അകുന്നു.
ദിനത്തിന എതാൻ ഭെദം വന്ന നടക്കാറായാൽ അപ്പഴെ സന്നിധാനങ്ങളിലെക്ക വരുന്നതും
ഉണ്ട. പണത്തിന എല്ലാ പാറവത്തിക്കാരുള്ളടത്തു നിഷ്കരിഷിച്ച അള അയച്ചിറ്റും
ഉണ്ട. പല വയിക്കും പണം ബൊധിപ്പിക്കെണ്ടതി പ്രെയ്നം ചെതൊണ്ടിരിക്കുന്നു.
ഈശ്വരനെ നിരുവിക്കുംപ്രകാരം സർവകാലവും രാവും പകലും കുമ്മിഞ്ഞിക്കാര്യം
നിരുവിച്ചിരിക്ക അത്രെ ആകുന്നു. എന്നാൽ എല്ലാ കാര്യങ്ങൾക്കും സന്നിധാനങ്ങളിലെ
കൃപാകടാക്ഷം ഉണ്ടായി വരികയും വെണം. എന്നാൽ കൊല്ലം 974 ആമത കർക്കടമാസം
നു എഴുത്ത. കർക്കടമാസം 20 നു അഗൊസ്സ മാസം 2 നു വന്നത.

1248 J

1506 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
സായ്പു അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ തലച്ചെരി പൊസ്ദാരി
ദൊറൊഗ വയ‌്യപ്പിറത്തെ കുഞ്ഞിപ്പക്കി എഴുതിയ റപ്പൊടിത്ത. എന്നാൽ കണ്ണൂര മാപ്പള
കനിലെക്കണ്ടിപ്പരിയ‌്യയി കെട്ടിയെ മാപ്പളച്ചിയൊട കണ്ണുകച്ചെരിയിൽ ദൊറൊഗ
പുതുക്കുടിപ്പക്കി അവളൊട അശവെച്ചി കണ്ണുക്കച്ചെരിയിൽ കാതി കുഞ്ഞിഅമ്മത
മൊയിലിയാറെയും തന്റെ പാർശ്വത്തിലാക്കി മെൽപറഞ്ഞ പരിയ‌്യയിയും അവന്റെ
വിടറുമായിട്ട പിരിച്ചികളയാൻ അവരെ സമ്മതം കുടാതെ ശ്രമിച്ച അവസ്ഥകൊണ്ടുള്ളെ
സങ്കടങ്ങൾ സായ്പു അവർകളെ സന്നിധാനത്തിക്കൽ പരിയ‌്യയിയും അവന്റെക്കെ(ട്ടി)
യവളും കെൾപ്പിച്ചതകൊണ്ട അക്കാരിയം ദൊറൊഗ കച്ചെരിയിന്നു വിസ്താരിപ്പാൻ [ 645 ] കൽല്പന വന്നതകൊണ്ട ആയത വിസ്തരിച്ച കണ്ടത ദൊറൊഗ പുതുക്കുടിപക്കിയും
കാതി കുഞ്ഞിഅമ്മത മൊലിയാറും ചെയ്ത ഇസ്സിലാമാർക്കത്തിൽ കുറ്റമായിട്ട കണ്ടത.
അതിന്റെ വിവരംപൊലെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ റെപ്പൊടത്ത എഴുതി
മുമ്പെ അറിച്ചിട്ടും ഉണ്ടെല്ലൊ. അതിന്റെശെഷം ഇപ്പൊൾ കൽപ്പനക്ക പരിയ‌്യയിയും
അവന്റെ വിടറുമായിട്ടുള്ളെ ഞായം ഇസ്സിലാമാർക്കത്തിൽ അറിയപ്പൊകുന്നെ ആളുകള
രണ്ടമുന്ന അള വരുത്തി കാദിവഹാലി മുമ്പാക മെൽപറഞ്ഞ കാരിയം അവര വിസ്തരിച്ചു
ഇസ്സലാ മാർക്കത്തിൽ ഉള്ള മരിയാദിപൊലെ തിർത്ത പരിയ‌്യയിയും അവന്റെ
വിടറുമായിട്ട മുമ്പിൽ കെട്ടിയവനും കെട്ടിയവളുംമായിട്ട നടന്നവണ്ണം ഇപ്പൊളു
നടപ്പാറാക്കി അവര തിർത്ത അയക്കയും ചെയ്തു. എന്നാൽ കൊല്ലം 974 മത കർക്കടമാസം
21 നു എഴുതിയത കർക്കടമാസം 23 നു ഇങ്കരിയസ്സകൊല്ലം 1799 അമത അഗൊത്തമാസം
5 നു പയ‌്യൊളിക്ക വന്നത.

1249 J

1507 മത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡണ്ടെൻ
ജീമിസ്സുസ്തിവിൻ സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക പയ‌്യനാട്ടകര കാനഗൊവി
ശാമയ‌്യൻ എഴുതിയ അരജി. എന്നാൽ എഴുതിവന്ന ബുദ്ധി ഉത്തരവും വായിച്ച
കല്പനകൾ ഒക്കയും മനസ്സിൽ അകയും ചെയ്തു. തടവിൽ ഇരുന്ന പരിതൊളി
പങ്ങജമെനൊന്നും മതിലകത്ത കൊരുമെനൊന്നും എന്നെത്തെ ദിവസം ഒളിച്ചി പൊയി
എന്നും അവർ പക്കൽ അസ്താന്തിരം എത്ര എന്നും അവരെ നാട എത എന്നും അത
താമസിയാതെ എഴുതി അയക്കണംമെന്നും ചെരിക്കൽ വഹ ക്കണക്ക ജമാ വസൂൽ
ബാക്കി വിവരമായിട്ട എഴുതി അയക്കണംമെന്നും മറ്റുംമെല്ലൊ എഴുതിവന്ന ബുദ്ധി
ഉത്തരത്തിൽ ആകുന്നത. മതിലകത്ത കൊരുമെനൊന്നും പരിത്തൊളി പങ്ങശ്ശമെനൊനും
മിഥുനമാസം 27 നുക്ക ജൂലായിമാസം 9 നു ഉമ്മാൻ പൊയ ദിക്കിൽ നിന്ന അസ്തമിച്ചാരെ
ഒളിച്ചി പൊകയും ചെയ്തു. അവരെ നാട എതഎന്ന അന്യുഷിച്ചടത്ത പരിത്തൊളി
പങ്ങശ്ശമെനൊന്ന പൊന്നാണിക്കൽ വിട എന്നും മതിലകത്ത കൊരുമെനൊന
കൊഴുപ്പള്ളി നാട്ടിൽ എടപ്പായിൽ വിട എന്നും കെട്ടും. മെൽ എഴുതിയവരുടെ പക്കൽ
അസ്താന്തരവും ചെരിക്കൽ വഹക്കണക്കും വിവരമായി സന്നിധാനത്തിങ്കലെക്ക
അയച്ചിട്ടും ഉണ്ട. എല്ലാ കരിയത്തിനും കല്പന വരുംപൊലെ നടന്ന കൊള്ളുന്നതും
ഉണ്ട. സായ്പു അവർകളെ ദെയാകടാക്ഷം ഉണ്ടായിട്ട രക്ഷിച്ച കൊള്ളുമാറാക
വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത കർക്കടമാസം 19 നു ഇങ്കരിയസ്സ
കൊല്ലം 1799 മത അഗൊസ്തുമാസം 1 നു എഴുതിയത പയ‌്യനാട്ടകര കാനഗൊവി ശ്യാമയ‌്യൻ
കർക്കടമാസം 24 നു ആഗൊസ്തുമാസം 8 നു പർയ‌്യൊളി നിന്ന നന്മളെ പക്കൽ തന്നത.

1250 J

1508 മത പരസ്സ്യമാക്കുന്നത. എന്നാൽ ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളെകൊണ്ട
പുതിച്ചൊരത്തമിത്തൽ ഹഗ്ഗ എന്ന പറയുന്ന ദിക്കിലെ മൊദിൻ കാണയിൽ കിടക്കുന്ന
ചരക്കുകൾ താഴെ എഴുതിവെച്ച വിവരപ്രകാരം വില അധികം കൊടുക്കുന്ന. അവന ഈ
വരുന്ന ചിങ്ങമാസം 13 നു ക്ക അഗൊസ്തുമാസം 8 നു തിങ്കളായിച്ച ആയിട്ട ലെലത്തിൽ
വിക്കുകയും ചെയ‌്യും.

ചരക്ക വിവരം: അരി മുട — 13155, പരിപ്പമുട — 374, ഉപ്പകെട്ട — 131, പശുനെയി (തൂക്കിയ)
— 2, ഉപ്പ ഇട്ട എറച്ചി വിപ്പ — 3, എറാക്ക വിപ്പ വ് 11, കടലക്ക ചാക്ക 1315.

മെൽ വെച്ച ചരക്ക വിപ്പാൻ ഉള്ള പ്രകാരം മുതൽ കൈക്കൽ തന്നെ കൊടുക്കുകയും
കൊള്ളുന്ന ചരക്കുകൾ ഉടനെതന്നെ എടുത്തകൊണ്ടപൊക്കയും വെണം. അത [ 646 ] അല്ലാതെ വരുന്ന ചെതംകൊള്ളുന്ന അളക്ക തന്നെ ഉള്ളൂ. എന്നാൽ കൊല്ലം 974 അമത
കർക്കടമാസം 29 നുക്ക ഇങ്കരിയസ്സ കൊല്ലം 1799 ആമത അഗൊസ്തുമാസം 11 നു
എഴുതിയത.

1251 J

1509 മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സ
സ്ത്രിവിൻ സായ്പു അവർകൾ പൊസ്ദാര കച്ചെരിയിൽ ദൊറൊഗ വയ‌്യപ്പറത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പനകത്ത. എന്നാൽ മണക്കാടെൻ പൊടെൻ കണാരൻ
തിയ‌്യൻ മണക്കാടെൻ കുങ്കറെ പിടിപ്പാൻ രണ്ടാര അളുകൾ ചെന്ന സമ(യ)ത്തിൽ
അവരുകെളെ കയ‌്യിൽ നിന്ന തെറ്റിച്ചപ്പൊൾ ബഹുമാനപ്പെട്ട സർക്കാരുടെ പ്രവൃത്തി
ക്കാരെന്മാര തന്നെ എന്ന നിശ്ചയിച്ചറിഎണ്ടത പണ്ടാര ആളുകളിൽ വല്ലവന്റെ
മെയിന്മൽ പട്ട ഉണ്ടായിരുന്നൊ എന്ന തെളിച്ച എഴുതി അയക്കണം എന്ന രാജശ്രി
കമിശനർ സായ്പു അവർകൾ കല്പിച്ചതകൊണ്ട ഈ വിസ്താര കത്ത തനിക്ക മടക്കി
കൊടുത്തയച്ചിരിക്കുന്നു. ഇതിൽ വെണ്ടുന്ന ശൊദ്ധ്യൊത്തരം ചെയ്ത അറിഞ്ഞ ഉടനെ
വിസ്താര കത്തൊടകുട ഇങ്ങൊട്ട അയക്കയും വെണം. എന്നാൽ കൊല്ലം 974 മത
കർക്കടമാസം 29 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത അഗൊസ്തുമാസം 11 നു പയ‌്യൊളി
നിന്ന എഴുതിയത.

1252 J

1510 മത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക കൊട്ടെയകത്ത
കച്ചെരിയിൽ ഇരിക്കുന്ന കനഗൊവി ബാബുരായൻ എഴുതിയ അരജി. എന്നാൽ പാപൂര
എടവക പ്രവൃത്തിയിൽ മാലൂര സങ്കെശത്തിൽ ചാലിയ‌്യൻ പൊത്തെൻ ചന്തുവിന്റെ
ജഷ്ടെൻ ദരു എന്ന പറയുന്ന അവൻ കുണ്ടെരി പൊയിൽ ദെശത്തെ ഇരിക്കും പാപുര
ചന്തുനമ്പ്യാരുടെ പെണ്ണുപിളെള്ളന വായിട്ടാണം പറഞ്ഞ എന്നവെച്ച നമ്പ്യാരെ ഒരുമിച്ച
പാർക്കുന്ന തുമ്പരവിട്ടിൽ ആമ്പുനെ പറഞ്ഞ അയച്ച ചാലിയ‌്യൻ ദരുനെ കുട്ടിക്കൊണ്ട
പൊകയും ചെയ്തു. അവിട എത്തിയാരെ മെൽ എഴുതിയ നമ്പ്യാരും അക്കവാരാ രാരയപ്പൻ
നമ്പ്യാരും കൊളൊത്ത എടത്തിൽ കുഞ്ഞി നമ്പ്യാരും പടിഞ്ഞാറടത്തിൽ കൊമപ്പൻ
നമ്പ്യാരും ഈ നാലാളും കുടി മെൽപറഞ്ഞ ദരുനെ ചട്ടം മറിച്ചി കെട്ടി ചന്തു നമ്പ്യാര
ആയുധം എടുത്ത അവനെ കൊത്തി പൊഴയിൽ ഇട്ടുകളകെയും ചെയ്തു. അവന്റെ
ആയുധവും പിച്ചാൻകത്തിയും ചാന്തു നമ്പ്യാറ എടുക്കയും ചെയ്തു. ഈ വർത്തമാനങ്ങൾ
ഒക്കയും സന്നിധാനത്തിങ്കലെക്ക അറിവാൻ എഴുതിട്ടും ഉണ്ട. വിശെഷിച്ച കണ്ണൊത്തെ
പ്രവൃത്തിയിൽനിന്ന പൊരപ്പണവും കത്തിപ്പണവും കുടാതെ കണ്ട 73 മതിലെ നികിതി
അടക്കു കയും ചെയ്തു. പൊരപ്പണവും ചില്ലാരയും വാങ്ങുവാൻ രാജാവ അവർകളെ
കല്പന ഇല്ല എന്ന പറകയും ചെയ്തു. 73 മതിലെക്ക എതാനും ഉറുപ്പ്യക കച്ചെരിക്ക
കൊടുത്തയച്ചിരിക്കുന്നു. 73 മതിലെ പൊരപ്പണവും കത്തിപ്പണം വഹക്ക ഉള്ള ഉറുപ്പിക്ക
74 മതിലെ വഹക്ക വന്ന ഉറുപ്പികയിൽ നിക്കും എന്ന പറഞ്ഞാരെ അയതിന രാജാവ
അവർകളെ കല്പന ഇല്ലാ എന്നു പറഞ്ഞി പാക്കുന്നു. 74 മതിലെ വഹക്ക വന്ന
ഉറുപ്പികയിൽ 73 മതിലെ ഖാനെഷ്ടമാരി ചില്ലാരെയും നിക്കി ശെഷം ഉള്ള ഉറുപ്പിക്കക്കൊ
74 മതിലെക്ക രാജശ്രി തചിവൻ സായ്പു അവർകളുടെ പുക്കവാറ
വാങ്ങിക്കൊടുക്കുകയും ചെയ‌്യൊ വെണ്ടുവെന്ന അറിയ‌്യായ്കകൊണ്ട അത്രെ
സന്നിധാനത്തിങ്കലെക്ക എഴുതി ഇരിക്കുന്നു. ഇനി കല്പന വരുപ്രകാരം നടക്കുകയും
ചെയ‌്യാം. എന്നാൽ കൊല്ലം 974 മത കർക്കടമാസം 27 നു എഴുതിയത. കർക്കടമാസം 30 [ 647 ] നു ഇങ്കരിയസ്സ കൊല്ലം 1799 മത ജൂലായി മാസം 11 നു എഴുതിയ വന്നത. പെർപ്പാക്കി
കൊടുത്തത. ചിങ്ങം 8 നു അഗൊസ്ത്ര 21 തൊറയുരിന്ന.

1253 J

1511 മത ബഹുമാനപ്പെട്ടെ ഇങ്കിരെസ്സ കുമ്മഞ്ഞിടെ കൽപ്പനക്ക വടക്കെ മുഖൊം
തലച്ചെരി തുക്കടിയിൽ അധികാരി മഹാരാജശ്രീ ഇഷ്ടിമീൻ സാഹവ അവർകളുടെ
സന്നിതാനങ്ങളിലെക്ക കുത്താട്ടിൽ നായര സിലാം. എഴുതി അയച്ച പരമാന്ന്യ വായിച്ച
വർത്തമാനം മനസ്സിലാകയും ചെയ്തു. 73 ആമതിൽ അടച്ച പണത്തിടെയും 74 ആമത
അടച്ച പണത്തിടെയും കണക്കിന്ന ഒര വരി ഒല എഴുതിട്ട ഉണ്ട. 73 ആമതിൽ ഞാൻ
അടക്കണ്ട പണത്തിൽ അടച്ചതിന്റെശെഷം തറയിൽ ആദാരമില്ലാതെ പണം എടുത്ത
അടച്ചു കയികയും ഇല്ലഎല്ലൊ. ശെഷം പണം ചിങ്ങമാസം സങ്ക്രാന്തിലകത്ത ഞാൻ
ബൊധിപ്പിക്കയും ആം. 74 ആമത ഗെടൂ 2 ന്ന വരവണ്ട പണത്തിൽ അടച്ച പണം കയിച്ച
രണ്ടാം ഗെഡുവിന്ന വരയണ്ട പണത്തിന്റെ വഴി ഇപ്പൊൾതന്നെ അടക്കയും ആം. 70
ആമതിൽ കുഞ്ഞിപ്പൊക്കർക്ക കൊടുക്കണ്ട പണത്തിന്ന എറിയ മുട്ട വരികകൊണ്ട 73
ആമതിൽ 1500 ഉറുപ്പികക്ക പലചരക്കായിട്ടും എടുത്ത അടച്ച പൊകകൊണ്ട അത്രെ
പണം നിൽവായി പൊയത. അത ഞാൻ വല്ല പ്രകാരത്തിലും 30 ദിവസ്ഥിലടക്ക
അടക്കയും ആം. 70 ആമത്തിൽ കുഞ്ഞിപ്പൊക്കരൊട കടംകൊണ്ട കുമ്മിഞ്ഞിക്ക അടച്ച
പണത്തിൽ പാലെരി അവടക്കത്തറ 2 ന്ന നിലവ കെടക്കുന്ന പണത്തിന്റെ കണക്കകുടി
ഇതിന്റെ കുടി എഴുതീട്ടു ഉണ്ട. അതികുട ഇനിക്ക തീർത്തുതരികയും വെണമെല്ലൊ.
അമിഞ്ഞാട്ടകൊളിൽനിന്ന ഇങ്ങ എടുത്ത വരയണ്ട പണത്തിന്റെയും ഇങ്ങെ കൊളിന്ന
അങ്ങൊട്ട എടുത്ത പൊകുന്ന പണത്തിന്റെയും കണക്ക തീർത്ത ഉണ്ടാകുന്ന പണവും
ഞാൻ ബൊധിപ്പിക്കയും ആം. കടം കൊണ്ടാൽ ഒരത്തരയിന്ന കിട്ടായിക്കൊണ്ട അത്രെ
എട വെണമെന്ന സങ്കടം എഴുതിയത. സായിവ അവർകെൾമായി വന്ന കാണുന്നില്ല
എന്നും പണം അടക്കണ്ടതിന തകരാർ പറയണമെന്നും ഇവിട നിരിവിച്ചിട്ടുമില്ല. ശെഷം
വർത്തമാനങ്ങൾ ഒക്കയും സന്നിധാനത്തിങ്കലക്ക ബൊധിപ്പിപ്പാൻ നാണു പട്ടരും
ഇട്ടിരാരപ്പ മെനൊനയും പറഞ്ഞ അഴച്ചട്ട ഉണ്ട. എന്നാൽ കൊല്ലം 974ആമത കർക്കിടകം
30 നു എഴുതിയത ചിങ്ങം 3 നു ഇങ്കിരിയസ്സ കൊല്ലം 1799 മത അഗൊസ്തമാസം 16 നു
തൊറയുരിൽ വന്നത. പെർപ്പാക്കി കൊടുത്തത. ഒല.

1254 J

1512 ആമത മലയാം പ്രവിശ്യയിൽ അതത രാജാക്കന്മാരെ അവരവരിടെ സ്ഥാനത്ത
നൃത്തി ധർമ്മാധർമ്മങ്ങളും വഴിപൊലെ രക്ഷിച്ചുപൊരുന്ന ബഹുമാനപ്പെട്ട ഇങ്കിരിയസ്സ
കുമ്മഞ്ഞിയിൽ മഹാരാജരാജശ്രീ വടക്കെ അധികാരി സുപ്രഡണ്ടൻ ജെമിസ്സ ഇഷ്ടിമി
സാഹായിവ അവർകളിടെ സന്നിധാനങ്ങളിലെക്ക അമഞ്ഞാട്ട നായര സിലാം. പണം
താമസിയാതെ എത്തിക്കെണമെന്നല്ലൊ ഇങ്ങൊട്ട എഴുതിയ പരമാനികയിൽ ആകുന്നു.
തന്നതിന്റെ ശെഷം പണം തെകെച്ചതരണ്ടതിന്ന ചിങ്ങമാസം 30 നു ലെടെക്ക സന്നിധാന
ങ്ങളിലെക്ക ബൊധിപ്പിക്കാൻ തക്കവണ്ണം സുബ്ബയ‌്യൻ സാമി സന്നിധാനങ്ങളിലെക്ക
എഴുതിത്തരികയും ചെയ‌്യും. പാറവത്തിക്കാരെക്കൊണ്ട മുട്ടിച്ച വാങ്ങിറ്റും കടം
വാങ്ങിററും മൊതല വിറ്റിട്ടും ഇപ്പറെഞ്ഞ അമതിക്ക പണം ബൊധിപ്പിക്കുന്നതും ഉണ്ട.
എന്നാൽ എല്ലാ കാര്യങ്ങൾക്കും സന്നിധാനങ്ങളിലെ കൃപകടാക്ഷം ഉണ്ടായി രക്ഷിച്ച
കൊള്ളുകയും വെണം. കൊല്ലം 974 ആമത കർക്കടമാസം 30 നു എഴുതിയത ചിങ്ങം 3
നു ഇങ്കിരിയസ്സ കൊല്ലം 1799 മത അഗൊസ്തമാസം 16നു തൊറയുരിൽ വന്നത. പെർപ്പാക്കി
കൊടുത്തത. ഒല. [ 648 ] 1255 J

1513 മത രാജശ്രീ മലയാംപകുതിയിൽ വടക്കെത്തുക്കടിയിൽ മജിസ്ത്രാദ ആയിരിക്കുന്ന
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ പൌസദാരക്കച്ചെരിയിൽ ദൊറൊഗ വയ‌്യപ്പ്രത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന. എന്നാൽ കൊലപാതകം ചെയ്ത മങ്കെരിക്കരുവാനക്കൊണ്ട താൻ വിധിച്ച വിധിപ്രകാരം തന്നെ രാജശ്രീ ഇങ്കിരെസ്സ മജിസ്ത്രാദ ആയിരിക്കു
ന്നവർകൾക്കും ബൊധിച്ചതുകൊണ്ട ആ വിധി തന്നെ നടത്തിക്കണമെന്ന രാജശ്രീ
കുമിശനർസായ്പ അവർകൾ കല്പിച്ചതുകൊണ്ട മരിയാദി ആയിട്ടുള്ള നടപ്പപ്രകാരങ്ങ
ളൊടകൂട ഈക്കല്പന വാങ്ങിയതിന്റെശെഷം 24 മണിക്കുറിലകത്ത തലച്ചെരിയിൽ
എറ്റം പരസ്യമായിട്ടുള്ള സ്ഥലത്തന്നെ മങ്കെരിക്കരുവാന്റെ തലവെട്ടി കൊല്ലുകയും
വെണം. ശെഷം തയിലൊളിക്കൊറുമ്പനും കാക്കര ചാത്തനും മണക്കൊടൻ പൊട്ടനും
എന്നു പറയുന്ന തടവകാരന്മാര മൂന്നും മങ്കെക്കരുവാനൊട സഹായമായിരുന്ന
ആളുകളെ ആയുസ്സ കളയാതെ ബഹുമാനപ്പെട്ടെ മെൽ സംസ്ഥാനത്തിലെ കല്പന
എതപ്രകാരം ആകുന്നു എന്ന അറിയുന്നടത്തൊളം മെൽപ്പറഞ്ഞ മൂന്നാളയും രക്ഷിച്ചു
കൊള്ളുകയും വെണം. എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 3 നു ഇങ്കിരിയസ്സ കൊല്ലം
1799 മത അഗൊസ്തമാസം 16 നു നമ്മുടെ കയ‌്യൊപ്പും മുദ്രയും ഇട്ടതിനൊടുകൂടകൊടുത്ത
കല്പന ആകുന്നത. തൊറയൂരിൽ നിന്ന എഴുതിയത.

1256 J

1514 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ അമഞ്ഞാട്ട നായർക്ക എഴുതിയത. എന്നാൽ കപ്പത്തിന്റെ കണക്കിൽ തന്റെ കയ്യിൽനിന്ന വരുവാൻ ഉള്ളതഒക്കയും കൊടുക്കെണ്ടതിന്ന
രാജശ്രീ കുമിശനർ സായ്പു അവർകളിൽനിന്ന സമ്മതിച്ച അവധി കഴിഞ്ഞ പൊയതു
കൊണ്ടും നിലവ ബൊധിപ്പിക്കാത്തതുകൊണ്ടും ബഹുമാനപ്പെട്ട കുമ്പഞ്ഞി സംസ്ഥാന
ത്തിലെ പെർക്ക രാജശ്രീ കുമിശനർ സായിപ്പവർകളുടെ കല്പനപ്രകാരം ഈ ദിവസം
മുതൽ നികിതിപിരിപ്പിൽ ചെർന്ന കാർയ‌്യങ്ങൾ ഇങ്ങൊട്ടതന്നെ അടക്കയും ചെയ്തത
നിങ്ങൾക്ക ഇപ്പൊൾ അറിയിക്കയും അവർകളുടെ പർക്ക ബഹുമാനപ്പെട്ട സംസ്ഥാന
ത്തിങ്കൽനിന്ന നികിതിപ്പണം പിരിപ്പിക്കുന്നവർക്ക വല്ല വിരൊധ അവസ്ഥ കാണിക്കയും
അരുത എന്ന ബൊധിപ്പിക്കയും ചെയ്തു. എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 3 നു
ഇങ്കിരിയസ്സ കൊല്ലം 1799 മത അഗൊസ്തമാസം 16 നു തൊറയൂരിൽനിന്ന എഴുതിയത.
ഇപ്രകാരം അന്നു ഒന്ന കുത്താളി നായർക്കും എഴുതിയിരിക്കുന്ന.

1257 J

1515 മത പയ‌്യർമ്മലയിൽ ഉള്ളവര ഒക്കയും അറിയെണ്ടുന്നതിന്ന പരസ്യമാക്കുന്നത.
എന്നാൽ പയ‌്യർമ്മലയിലെ നായിന്മാര എത്രെയും അപെക്ഷിച്ചതിന സംവത്സരം ഒന്നിന്ന
മൂന്ന ഗഡുവായിട്ട നിശ്ചയിച്ചു വക ബൊധിപ്പിക്കെണ്ടുംപ്രകാരം അവരവരുടെ തുക്കടി
യിലെ നികിതിപ്പണം പിരിപ്പിക്കുന്നതിൽ ചെർന്ന അവസ്ഥ ഒക്കയും ബഹുമാനപ്പെട്ട
കുമ്പഞ്ഞി സർക്കാര അവർകൾ നായന്മാർക്ക കരാർന്നാമം സമ്മതിച്ചു കൊടുത്തതു
കൊണ്ടു അമഞ്ഞാട്ടിലും കുത്താട്ടിലും പാലെരിനായരുംകൂടി കരാർന്നാമത്തിൽ
നിശ്ചയിച്ചത നിരുപിക്കാതെയും അവരവരുടെ സ്ഥാനമാനത്തെക്ക വരുത്തി നിപ്പിച്ച
തിലും നാട അവരെ പക്കൽ വിശ്വസിച്ചി കൊടുത്തിതിലും ബഹുമാനപ്പെട്ട കുമ്പഞ്ഞി
യിൽനിന്ന ചെയ്ത ഉപകാരം വിചാരിക്കാതെയും പല പ്രാവിശ്യവും നികിതി ബൊധിപ്പി
ക്കെണ്ടതിന എഴുതി അയച്ചിട്ടും നിശ്ചയിച്ചപ്രകാരം ഉള്ള നികിതി ബൊധിപ്പിക്കാത്ത [ 649 ] അവസ്ഥ അല്ലാതെ സർക്കാരുടെ കല്പന ലംഘിച്ച നടന്നതുകൊണ്ടും ഒരു അവധി
സമ്മതിച്ചതിലകത്ത അവരവരിൽനിന്ന വരുവാൻ ഉള്ളത ഒക്കയും കൊടുക്കാതെ
യിരുന്നാൽ ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളുമായിട്ട നായരുടെ പക്കൽനിന്ന
പയ‌്യർമ്മല തുക്കടികൾ തങ്ങളെ നടപ്പിൽ എടുക്കയും വെണമെന്ന രാജശ്രീ
സുപ്പവൈജർ മെൽ മജിസ്ത്രാദ സ്ഥാനവും നടത്തിക്കുന്ന കുമിശനർ സായ്പവർകൾ
രാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടിവിൻ സായ്പവർകൾക്ക കല്പന
കൊടുത്തതുകൊണ്ടും മെൽ എഴുതിവെച്ച അവധി സമ്മതിച്ചത കഴിഞ്ഞിപൊക
കൊണ്ടും നിലവ ബൊധിപ്പിക്കാതെ ആയിരിക്കക്കൊണ്ടും ഈ ദിവസം മുതൽ പയ‌്യർമ്മല
തുക്കടി ബഹുമാനപ്പെട്ട കൊമ്പിഞ്ഞിക്ക തന്നെ ഉള്ളൂ എന്നും ഈ 974 ആമതിലെ കൊല്ലം
കൊണ്ടെങ്കിലും കൊല്ലങ്ങൾ കൊണ്ടെങ്കിലും നികിതി പിരിപ്പിപ്പാൻ നായർക്ക
ഒട്ടും കല്പന ഇല്ല എന്നും അതുകൊണ്ട നായന്മാർക്ക ആരൊരുത്തർ എങ്കിലും നികിതി
കൊടുത്തപൊകയും അരുത എന്നും അവരുടെ പെർക്ക നികിതി പിരിപ്പാൻ പൊകുന്ന
വർക്ക എത്രെയും കാഠിന്യമായിട്ടുള്ള ശിക്ഷ ഉണ്ടാകയും ചെയ‌്യു‌മെന്നും നാട്ടിൽ ഉള്ളവര
ഒക്കയും അറിയെണ്ടുന്നതിന്ന ഈ പരസ്യമാകുന്നു. ശെഷം നികിതി പിരിപ്പിൽ
പ്രവൃത്തിച്ചിട്ടുണ്ടായിരുന്ന പ്രവൃത്തിക്കാരന്മാരും മെനവന്മാര ഒക്കയും അവരവരുടെ
കയ‌്യിൽ ഉള്ള കണക്കുകളും ഹസ്താന്തര പണങ്ങളൊടകൂട രാജശ്രീ വടക്കെ അധികാരി
തൊറയൂരിൽ പയ‌്യൊളിക്കച്ചെരീൽ ഉടനെ വരികയും വെണം. എന്നാൽ കൊല്ലം 974 മത
ചിങ്ങമാസം 3 നു ഇങ്കിരിയസ്സ കൊല്ലം 1799 മത അഗൊസ്തമാസം 16 നു തൊറയൂരിൽനിന്ന
എഴുതിയത. അന്ന ഇപ്രകാരം ഇത കൂടാതെ എഴുതി ഇരിക്കുന്നു.

1258 J

1516 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ കല്ലുവെട്ടികുഴി കുഞ്ഞൊലന എഴുതിയത. എന്നാൽ
കമിശനർ സായിപ്പന്മാരവർകൾ നിന്റെ വിസ്താരം വടക്കെ പൌസ്ദാരി അദാലത്തിൽ
കഴിപ്പിക്കണം എന്നു കല്പിച്ചതുകൊണ്ട ആയവസ്ഥ ഇപ്പൊൾ അറിയിക്കയും
നിന്നെക്കൊണ്ട വെച്ച അന്ന്യായത്തിന്റെ പെർപ്പും ഇതിന്റെകൂട കൊടുത്തയച്ചിട്ടും
ഉണ്ടു. ശെഷം പ്രതിപ്പടുന്ന അവസ്ഥക്ക വെണ്ടുന്ന സാക്ഷിക്കാരന്മാര വരുത്തിക്കെ
ണ്ടതിന അവരവരുടെ പെര എന്തന്ന ഈ ക്കത്ത കൊണ്ടുവരുന്നവന എഴുതി കൊടു
ക്കയും വെണം. എന്നാൽ കൊല്ലം 974 മതചിങ്ങമാസം 5 നു ഇങ്കിരിയസ്സ കൊല്ലം 1799 മത
അഗൊസ്തമാസം 18 നുക്ക തൊറയൂരിൽനിന്ന എഴുതിയത.

1259 J

1517 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടെൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൌസ്ദാരക്കച്ചെരീൽ ദൊറൊഗ വയ‌്യപ്പ്രത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയത. എന്നാൽ വളപ്പിച്ചുകണ്ടി അമാനത്തും ചാത്തൊത്ത
പക്ക്രമ്മാറും കൊളൊത്ത അടിയാനും അവുദള്ളയും കെട്ടിലൊട്ട തറിയുത്തയും
കുഞ്ഞിഅമ്മതും കാവിരിച്ചെരി കലന്തനും മുട്ടുങ്കക്കാരൻ കുഞ്ഞി അസ്സനും ചെറിയത്തെ
കുഞ്ഞിഅമ്മതും അസ്സനും എന്നു പറയുന്ന ആളുകൾ ഒൻമ്പതിന്റെ വിസ്താരം ഇനിയും
നൊക്കി വിചാരിക്കെണ്ടതിന ഇപ്പൊൾ മടക്കി അയച്ചിരിക്കുന്നു. മെൽ എഴുതിയവരൊ
ക്കയും ആക്കലസലിൽതന്നെ കണ്ടു എന്നു അന്ന്യായക്കരനെയും സാക്ഷിക്കാരന്മാര
രണ്ടാളെയും ശെഷം കുഞ്ഞസ്സനും അവുദള്ളയും കെളൊത്ത അടിയാനും എന്നു
പറയുന്ന മൂന്നാൾകൾക്ക നാലാം സാക്ഷിക്കാരൻ സത്യംചെയ്ത പറഞ്ഞതിന്റെശെഷം
സാക്ഷി ഒറപ്പായിട്ട എടുത്തു കൂടായ്കകൊണ്ട പ്രതിക്കാരന്മാർക്ക എട്ടാൾക്കും കുറ്റം [ 650 ] ഇല്ല എന്ന വിധിച്ചത വളര ആശ്ചര്യത്തൊടുകൂടത്തന്നെ വായിക്കയും ചെയ്തു. ആ
സമയത്ത ചില എടുത്തിൽ പ്രതിക്കാരന്മാരെ പക്ഷത്തിൽ സംശയമായിട്ടും അസങ്ങതി
ആയിട്ടും ഉള്ള സാക്ഷി ഒറപ്പായിട്ട എടുക്കയും ചെയിതതിന രണ്ടാമത തന്നെ വിചാരി
ക്കയും വെണം. ഇതിനൊടുകൂട തടവകാരന്മാരെക്കൊണ്ട വെച്ചിരിക്കുന്ന അന്ന്യായ
ങ്ങളും ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളുടെ മുദ്രയും ആയുധങ്ങളൊടുകൂട
സൊബെദാരും ശിപ്പായിമാരും നടന്നു എന്ന വിസ്തരിച്ച അവസ്ഥയിൽ കാണുന്ന
വിവരങ്ങളും കാദിയാര വായിച്ച വഴിപൊലെ ഗ്രഹിപ്പിക്കയും വെണം. വിശെഷിച്ച
ബുദ്ധിയുള്ളടത്തൊളം നെരും ന്ന്യായത്തൊടും പക്ഷം നിരുപിക്കാതെയും താൻ തന്റെ
സ്ഥാനത്തിൽ ചെർന്ന പ്രവൃത്തികൾ ഒക്കയും തീർക്കാം എന്നും താനും തന്റെ ഒന്നിച്ച
പ്രവൃത്തിക്കുന്നവരും സത്യംചെയ്ത അവസ്ഥകൊണ്ട എപ്പൊഴും നിരുപിക്കണം എന്ന
വിചാരിക്കയും വെണം. എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 5 നു ഇങ്കിരിയസ്സകൊല്ലം
1799 മത അഗൊസ്തമാസം 18 നു തൊറയൂരിൽ നിന്ന എഴുതിയത.

1260 J

1518 മത മഹാരാജശ്രീ വടക്കെപ്പകുതിയിൽ മജിസ്ത്രാദ ജീമിസ്സ ഇഷ്ടിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ കെൾപ്പിക്കുവാൻ തലച്ചെരി പൌസ്ദാരിക്ക
ച്ചെരിയിൽ ദൊറൊഗ വയ‌്യപ്പുറത്ത കുഞ്ഞിപ്പക്കി എഴുതിയ റപ്പൊടത്ത. എന്നാൽ തീയ‌്യൻ
മങ്കെരി കുറുമ്പൻ സഹായത്തൊടുകൂടി കൊലപാതകം ചെയ്തെ അവസ്ഥക്ക വിധിച്ച
വിധിപ്പ്രകാരംതന്നെ കറുവനശിക്ഷ കഴിപ്പാൻ ഈ അഗൊസ്തുമാസം 16 നുക്ക ചിങ്ങമാസം
3 നു കല്പിച്ച എഴുതിയ കല്പന അഗൊസ്തുമാസം 17 നു പകൽ എട്ടു മണിക്കു കിട്ടിയ
തിന്റെ ശെഷം 24 മണിക്കുറ്റിലകംതന്നെ കല്പനപ്രകാരം മരിയാദി ആയിട്ടുള്ള
നടപ്പപ്രകാരങ്ങളൊടുംകൂട 17 നു ക്ക ഈ ചിങ്ങമാസം 4 നു പകൽ പന്ത്രണ്ടുമണിക്ക
തലച്ചെരിയിൽ എറ്റം പരസ്യമായിട്ടുള്ള സ്ഥലത്തിങ്കൽനിന്ന തീയ‌്യൻ മങ്കെരി
കറുവന്റെ തലവെട്ടി കൊല്ലുകയും ചെയ്തു. ശെഷം തയിലൊളി കുറുമ്പനും കാർക്കര
ചാത്തനും മണക്കൊടൻ പൊട്ടനും എന്നു പറയുന്ന തടവകാരന്മാര മൂന്നും
മങ്കെരികറുവനൊട സഹായമായിരുന്ന ആളുകളെ ആയുസ്സ കളയാതെ ബഹുമാനപ്പെട്ട
മെൽ സംസ്ഥാനത്തിലെ കല്പന എതുപ്രകാരം ആകുന്ന എന്ന അറിയുന്നടത്തൊളം
മെൽപ്പറെഞ്ഞ മൂന്നാളയും രെക്ഷിച്ച കൊള്ളുകയും വെണമെന്നല്ലൊ എഴുതി വന്ന
കല്പനയിൽ ആകുന്നു. അതുകൊണ്ട കല്പനപ്രകാരംതന്നെ മെൽപ്പറെഞ്ഞ മൂന്നാളും
മുൻമ്പെ തടവിൽ നിൽക്കുംപ്രകാരംതന്നെ വെച്ച രക്ഷിച്ച സൂക്ഷിക്കയും ചെയ‌്യുന്നു.
എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 5 നു ക്ക ഇങ്കിരിയസ്സ കൊല്ലം 1799 മത
അഗൊസ്തുമാസം 18 നു ദൊറൊഗ ക്കച്ചെരിയിൽനിന്നും എഴുതിയ്ത. ചിങ്ങം 6 നു
അഗൊസ്ത്ര 19 നു തൊറയൂരിൽ എത്തിയത. പെർപ്പാക്കിയ്ത.

1261 J

1519 മത മഹാരാജശ്രീ വടക്കെ അധികാരി ഇഷ്ടിമൻ സായ്പ അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ കണ്ണൂര കെനഅകത്ത മാപ്പിളച്ചീ ഉമ്മക്കയ‌്യ
ദൊറൊഗ വയ‌്യപ്പിറത്തെ കുഞ്ഞിപ്പക്കിയൊടും കാദിബാഹാലിയൊടും പറെഞ്ഞ വാക്ക.
എന്ന കെട്ടിയ മാപ്പിള കനിയിലെക്കണ്ടി കുഞ്ഞിപ്പർയ‌്യയിന്റെ ഉമ്മ പാർക്കുന്ന അകത്ത
എന്നെക്കൂട്ടിക്കൊണ്ടുപൊയിപാർപ്പിച്ചിരിക്കുമ്പൊൾ എനക്ക തടിക്ക അസാരം വരുത്തം
ഉണ്ടായാരെ എന്റെ കാക്ക മൊയിതിയന വരുത്തി എന്റെ വരുത്തം അവനൊടു
പറഞ്ഞാരെ എന്റെ ഉമ്മ പാർക്കുന്നടുത്തു ഇക്കഴിഞ്ഞ മെടമാസത്തിൽ ഒരു ദിവസം
എന്ന അവിട കൂട്ടിക്കൊണ്ടുപൊകയും ചെയ്തു. ആ ദിവസം രാവു എന്റെ കാക്ക [ 651 ] മൊയിതിയനും ജമാത്തുപള്ളിയിലെ കുട്ടിയാലിമുക്ക്രിയുംകൂടിവന്ന എന്നൊടു പറഞ്ഞു
നിന്റെ മൊഴി നിന്റെ മാപ്പിള കുഞ്ഞിപ്പർയ‌്യയിയൊട വാങ്ങിയിരിക്കുന്ന. ആ വാക്ക
ഞാൻ കയ‌്യെറ്റില്ല. എനക്ക എറിയ സങ്കടം ഉണ്ടായിട്ട എന്റെ അകത്തെ കെനട്ടിൽ
വീണ മരിപ്പാൻ പൊയാറെ എന്റെ ഉമ്മ വന്നു എന്നപ്പിടിച്ചു വലിച്ചു പൊരയിന്റെ
അകത്ത ഇട്ടാരെ ഞാൻ തച്ചലച്ചു കരഞ്ഞു ബീയും എളയയും ഇരിക്കുന്ന സ്ഥാനത്തെക്ക
വന്ന സങ്കടം അവിട പറയുമ്പൊൾ എന്റെ ഉമ്മ അവിട വന്ന ഈ അവസ്ഥ അവർ
കെട്ടാരെ കനക്ക കൊപിച്ച ഇങ്ങനെയുള്ള ഞായം ഞാങ്ങളെ മുൻമ്പാക പറയണ്ട
എന്നും ഇപ്രകാരം ആക്കി മൊഴി വാങ്ങിയാൽ മൊഴിപൊക ഇല്ല എന്നും പറഞ്ഞു.
ഉമ്മാന്റെകൂടി കൂട്ടി എന്ന എന്റെ അകത്ത അയക്കയും ചെയ്തു. എന്റെ മാപ്പിളയിന്റെ
അകത്തതന്നെ ഉമ്മാനക്കാണാതെ ഞാൻ പൊവാൻ പൊറപ്പെടുംപൊൾ എന്റെ ഉമ്മ
വിടാതെ മൂന്നാല നാളു രാവും പകലും അവിട നിന്നതുകൊണ്ട എനക്ക പൊവാൻ
കൂടിയതും ഇല്ല. എനക്ക മുന്ന കുട്ടികളും ഉണ്ട. ആ കുട്ടികൾ മൂന്നും അവലെ വാപ്പാന
കാണാതെടംകൊണ്ട കഞ്ഞിയും ചൊറും വെയിക്കാതെ സങ്കടം ആയിട്ട കെടക്കുന്ന.
എന്റെ മാപ്പിളയും ഞാനും ആയിട്ട ഒരു എടച്ചൽ ഇല്ല. അവറൊടു മൊഴി വാങ്ങുവാൻ
ഞാൻ പറഞ്ഞിട്ടും പറയിച്ചിട്ടും ഇല്ല. അതുകൊണ്ട സായ്പു അവർകളെ കൃപാകടാക്ഷം
ഉണ്ടായിട്ട എന്റെ മാപ്പിളയും ഞാനും ആയിട്ട മുൻമ്പിൽ സന്തൊഷം ആയിട്ട നടന്ന
പൊരുംവണ്ണം ഇപ്പളും മാപ്പിളയും വീടറും ആയിട്ട നടപ്പാൻ കൽപ്പിച്ച നടത്തിത്തരികയും
വെണം. എന്റെ മാപ്പിളഇന്റെ കയിക്കൽ മുതൽ ഇല്ല എങ്കിലും ഞാൻ അതിന സമ്മതം
ആക്കി എന്റെ സൊരം ഞാൻ എടുത്തിട്ടും എന്റെ ദിവസം കഴിച്ച പൊരുന്നതും ഉണ്ട.
ഞാങ്ങൾ തമ്മിൽ പിരിച്ചു വെച്ചാൽ പൊഴയിൽ എങ്കിലും കടലിൽ എങ്കിലും വീണു
ഞാൻ മരിക്കയും ചെയ‌്യും. എന്നാൽ കൊല്ലം 974 മത മിഥുനമാസം 14 നു എഴുതിയത.
ചിങ്ങം 6 നു ഇങ്കിരിയസ്സ കൊല്ലം 1799 മത അഗൊസ്തമാസം 19 നു തൊറയുരിൽ നിന്ന
പൂക്കിൽ എഴുതിയ ഒല.

1262 J

1520 മത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊമ്മിഞ്ഞി കല്പനക്ക വടെക്ക മുഖം
തലച്ചെരി തുക്കിടിയിൽ അധികാരി രാജശ്രീ ഇഷ്ടടിമിൻ സായ്പ അവെർകളുടെ
സന്നിധാനങ്ങളിൽ കുത്താട്ടിൽ നാഎര സിലാം. 73 മതിൽ കൊഴിക്കൊട്ട ഞാങ്ങള
ചെന്ന മഹാരാജശ്രീ കമിശനർ സായിപ്പന്മാരുമായി കണ്ട പയിർയൊർമ്മല നാട്ടിലെ
കരാറു നാമവും എഴുതി നാട്ടിലെ കല്പനയും തന്ന പണം കൊമ്മിഞ്ഞിക്ക അടെച്ച 73
മതിൽ എതാൽ പണം നിലവ ഉള്ളതും 74 മതിൽ അടെച്ചത കഴിച്ച രണ്ടാ ഗഡു പണം
അടെച്ച ഇപ്പം തരാമെന്നും മൂന്നാ ഗഡു പണം ഗഡു സമീപിച്ചു തരാമെന്നും
സന്നിധാനങ്ങളിൽ ആളെ അയച്ച നിരീച്ചതിന്റെ മദ്ധ്യെയും കരാറനാമം അമതി
തികയുന്നതിന്റെ മുമ്പെയും ഇപ്രകാരം കല്പിപ്പാൻ ഒര എറകുറ ചെയ്യപ്രകാരം ഒന്നും
നിരീച്ചിട്ട തൊന്നുന്നുമില്ല. കല്പന കെട്ട നടക്കണ്ടെവെരിക്ക കല്പന വന്നാൽ കെൾക്ക
എന്നല്ലൊ ഉള്ളു. ഒക്കയും സായ്പ അവർകളിടെ കൃപാകടാക്ഷംപൊലെ. 74 മത
ചിങ്ങമാസം 5 നാൽ എഴുതിയത ചിങ്ങം 7 നു ഇങ്കിരിയസ്സ കൊല്ലം 1799 മത
അഗൊസ്തമാസം 20 നു തൊറയൂരിൽ വന്ന പെർപ്പാക്കിയ ഓല.

1263 J

1521 മത മലയാം പ്രാവിശ്യത്തിൽ അതത രാജാക്കന്മാര അവരവരിടെ സ്ഥാനങ്ങളിൽ
തന്നെ നൃത്തി ധർമ്മാധർമ്മങ്ങളും നടത്തി വൈപൊലെ രക്ഷിച്ച പൊരുന്ന ഇങ്കിരിയസ്സ
കൊമ്മിഞ്ഞിയിൽ മഹാരാജശ്രീ വടക്കെ അധികാരി പെമെസർ ഇഷ്ടടിമിൻ സാഹെപ്പു [ 652 ] അവ്യകളിടെ സന്നിധാനങ്ങളിലെക്ക അമഞ്ഞാട്ടനായര സല്ലാം. 73 ആമതിൽ മഹാരാജ
രാജശ്രീ കമിശനർ സാഹെപ്പൻമാരിടെ സന്നിധാനങ്ങളിൽ ഞങ്ങള ചെന്നതിന്റെശെഷം
കറാറ നാമവും എഴുതിത്തന്ന നാട്ട കാര്യത്തിന്റെ കല്പനയും ഞങ്ങൾക്ക തന്ന 73
ആമതിലെയും 74 ആമതിലെയും പണം 30,000 പണം ഒഴിക ഒക്കയും അടെച്ച കൊണ്ടിരി
ക്കുമ്പഴെക്കെല്ലൊ ധൊരെ അവുകൾ പയ‌്യൊയ്യൊളികച്ചെരിക്ക എത്തി കണക്ക നൊക്കിയത
ആകുന്നു. അതിന്റെ ശെഷം എഴ എണ്ണായിരം പണം ഇപ്പൊൾ ബൊധിപ്പിക്കാമെന്നും
ശെഷം പണം 22000 ഉള്ളത ചിങ്ങമാസം 30 നു ലെടെക്ക ബൊധിപ്പിക്കാമെന്നും സുബ്ബയ‌്യൻ
സന്നിധാനങ്ങളിൽ പറഞ്ഞതിന്റെശെഷം എല്ലൊ നായെരെ കയി വിട്ടു എന്ന വെച്ച
പരമാനിക വന്നതാകുന്നു. ഇപ്രകാരം കൊമ്മിഞ്ഞിക്ക നെര ചെയ്തൊണ്ടിരിക്കുമ്പൊൾ
കറാറ നാമം എഴുതിത്തന്നതിന്റെ കാലാവധി കഴിയുന്നതിന്റെ മുൻമ്പെ ഇപ്പ്രകാരം
സന്നിധാനങ്ങളിൽനിന്ന കല്പിക്കാൻ തക്കവണ്ണം മനസ്സുകൊണ്ടും വാക്കകൊണ്ടും
കർമ്മംകൊണ്ടും കൊമ്മിഞ്ഞിക്ക ഞാൻ ഒര കുറ്റം ചെയ്തിട്ടുമില്ല. കുറ്റം ചെയ‌്യാതെ
കണ്ട ഞാൻ വെണ്ടാ എന്ന സന്നിധാനങ്ങളിൽ നിന്ന കൽപ്പിപ്പാൻ എന്നൊ
ട സന്നിധാനങ്ങളിലെ കൃപ ഇല്ലായ്ക തന്നെ എല്ലൊ ആകുന്നത. എന്നാലും സങ്കടം പറെ
എല്ലൊ ഉള്ളൂ. എന്നാൽ എല്ലാ കാര്യത്തിനും കൃപകടാക്ഷം ഉണ്ടായിട്ട രക്ഷിക്കയും
വെണമെല്ലൊ. 974 മത ചിങ്ങമാസം 5 നു നാൽ എഴുതിയത ചിങ്ങം 7 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത അഗൊസ്തമാസം 20 നു തൊറയൂരി വന്നു. പെർപ്പാക്കിയ ഒല.

1264 J

1522 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടെൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ എല്ലാവർക്കും അറിയെണ്ടുന്നതിന്ന എഴുതിയ
പരസ്യാകുന്നത. എന്നാൽ ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളുടെ കപ്പത്തിന്റെ
കണക്കിൽ പൊൻപണം 1098 റെസ്സ 323¾ ആലാം കുഞ്ഞി തറയിന്റെ കയിന്ന വരെ
ണ്ടന്നതാക്കൊണ്ട ഈ വഹ പണം ബൊധിപ്പിക്കണം എന്ന പല പ്രാവിശ്യം
മെൽപറഞ്ഞ കുഞ്ഞിതറയൊട പറഞ്ഞയച്ചിട്ട അത ബൊധിപ്പിക്കാതെ പയ‌്യനാട്ടിൽ
നിന്ന പുറപ്പെട്ട പൊയതുകൊണ്ട മെൽപറഞ്ഞ കുഞ്ഞിതറ എങ്കിലും അവന്റെ
പ്രവൃത്തിയിൽ നടക്കുന്നവരെങ്കിലും ഈ ചിങ്ങമാസം 12 നു യിൽ അകത്ത മെൽ
എഴുതിയ വഹ പണം 1098 റെസ്സ 32¾ യും ബൊധിപ്പിക്കാതെ എങ്കിലും ബൊധിപ്പി
ക്കാത്ത സങ്ങതി എന്തെന്ന പറയാൻ വരാതെയിരുന്നാൽ എങ്കിലും ബഹുമാനപ്പെട്ട
കുമ്പഞ്ഞിക്ക വരെണ്ടുന്നടത്തൊളം മെൽപറഞ്ഞ ആലാംകുഞ്ഞി തറയിന്റെ വകമ്മൽ
കുമ്പഞ്ഞിയുടെ ചപ്പം ഇട്ട വിക്കുകയും ചെയ‌്യും എന്ന എല്ലാവർക്കും അറിയെണ്ടുന്നതിന
ഈ പരസ്യമാകുന്നു. എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 7 നു ഇങ്കിരെസ്സ കൊല്ലം
1799 മത അഗൊസ്തമാസം 20 നു വടക്കെ അധികാരി കപ്പക്കച്ചെരിയിൽനിന്നും
എഴുതിയതാകുന്നു. തൊറയൂരിൽനിന്ന എഴുതിയത ഇപ്രകാരം. ഇത കൂടാതെ ഒന്ന
എഴുതീരിക്കുന്നു.

1265 J

1523 മത പഴെവീട്ടിൽ ചന്തു കണ്ട കാര്യം എന്നാൽ ഇപ്പൊൾ കൊട്ടെത്ത ഉള്ള
നാനാവിധങ്ങൾ മാറ്റി പെരുമാളും ഭഗവതീടെ അടിയന്തരങ്ങൾ കഴിയണ്ടതിന്നും
വിശെഷിച്ച തൃക്കയിക്കുന്നത്ത പൂജയും കുതിരവട്ടത്ത ഊട്ടും കഴിയണ്ടതിനും കുമ്പഞ്ഞി
എജമാനന്മാരുമായിക്കണ്ട പറഞ്ഞ വെണ്ടുംവണ്ണം ആക്കി നീ ഇണ്ടൊട്ടവരികയും വെണം.
എന്നാൽ ആയതിന ഉപെക്ഷ കൂടാതെ പ്രയത്നം ചെയ്താൽ പെരുമാളും ഭഗവതീടെ
കാരുണ്യംകൊണ്ട ഒക്കയും ഗുണമായിട്ടവരും. വർത്തമാനങ്ങൾ ഒക്കയും വടമലയൊട [ 653 ] പറഞ്ഞയച്ചിട്ടും ഉണ്ട. കർക്കട 23 നു എഴുതിയത. ശ്രീകൃഷ്ണജയ. ചിങ്ങം 8 നു
ഇങ്കരിയസ്സ കൊല്ലം 1799 മത അഗൊസ്തമാസം 21 നു തൊറയൂരിൽ വന്ന. പെർപ്പാക്കിയത.
ഒല.

1266 J

1524 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സസ്തിവിൻ സായ്പ അവർകളെ
സന്ന്യധാനത്തിങ്കലെക്ക പഴെവീട്ടിൽ ചന്തു എഴുതിയ അരിജി. പഴശിരാജാവ അവർകൾ
ഇവിട ഒന്ന എഴുതി അയച്ച വന്ന തരക ഇതിനൊടുകൂടി സായ്പു അവർകളെ
സന്ന്യധാനത്തിങ്കലെക്ക കൊടുത്തയച്ചിരിക്കുന്നു. അതിന്റെ ഉത്തരം എതാനും
എഴുതണ്ടത ഉണ്ടെങ്കിൽ അത ഇന്നപ്രകാരമെന്ന കല്പനവന്നാൽ അപ്രകാരം നടക്കയും
ചെയ‌്യാം. എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 7 നു എഴുതിയത ചിങ്ങം 8 നു
ഇങ്കിരിയസ്സ കൊല്ലം 1799 മത അഗൊസ്തമാസം 21 നു തൊറയൂരിൽ വന്ന പെർപ്പാക്കിയത.

1267 J

1525 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പഡെണ്ടൻ ജെമിസ്സ
ഇഷ്ടടിവിൻ സായ്പു അവർകൾ പൌസദാരക്കച്ചെരിയിൽ ദൊറൊഗ വയ‌്യപ്പ്രത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പനക്കത്ത. എന്നാൽ ജൊന്തക്ക്രൂസ്സും മാതുദക്ക്രൂസ്സും
എന്ന പറയുന്നവര ഗസ്പാര ഗൊംസ്സാൾവിസ്സിന്റെ വീട്ടിൽ കഴിഞ്ഞ ജൂലായി മാസം 10
നു മിഥുനമാസം 29 നു രാത്രിയിൽ മെൽപറഞ്ഞ രണ്ടാളും അകത്ത കടന്ന അവിട ഒരു
പെട്ടിയിന്റെ അകത്തവെച്ച പൊൻമൊതിരം 16 മൊതിരം ഒന്നിന വില ഉറുപ്പ്യ. 2¾,
പൊൻതൊടര 1, പറങ്കിവിരാഹൻ 8, നടുവിന കെട്ടുന്ന കൊട്ടപ്പുട്ട 1 ന ഉറുപ്പ്യതുക്കം 5,
പൊൻപണം ഉറുപ്പ്യ 20-ം എടുത്തകൊണ്ടുപൊയതുകൊണ്ടും ആ രാത്രിയിൽത്തന്നെ
മെൽപറഞ്ഞ ഗൊംസ്സാൾവിസ്സിന്റെ വീട്ടിൽനിന്ന മറെറാരു പെട്ടി കുത്തിപ്പൊളിച്ച
അതിൽനിന്ന നൂറ ഉറുപ്പ്യ വിലക്കുള്ള പല തുണിത്തരങ്ങൾ എടുത്തകൊണ്ടു
പൊയതുകൊണ്ടും മെൽ പറഞ്ഞ രണ്ടാളുകളുടെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക
കല്പിച്ചിരിക്കുന്നു. ശെഷം ഗസ്പാര ഗൊംസ്സാൾവിസ്സും മരിയദറുസാരിയും
അണ്ണമരിയദറുസാരിയും മനുവെൽ റുദീഗസ്സും എന്ന പറയുന്ന സാക്ഷിക്കാരന്മാര
വിളിക്കുന്ന സമയത്ത തന്റെ കച്ചെരിയിൽ വരികെയും ചെയ‌്യും. എന്നാൽ കൊല്ലം 974
മതചിങ്ങമാസം 10 നു ഇങ്കിരിയസ്സ കൊല്ലം 1799 മത അഗൊസ്തമാസം 23 നു തൊറയുരിൽ
നിന്ന എഴുതിയത.

1268 J

1526 മത കല്ലുവെട്ടുകുഴി കുഞ്ഞൊലൻ പറഞ്ഞപ്രകാരം എഴുതിയത. 971 മതിൽ
വയനാടനിന്ന കെഴക്കൻ ചരക്കുകൾ കൊണ്ടുവരുന്ന ആളുകളിൽ ഒരു വടുവനെ വെട്ടി
കൊന്നിരിക്കുന്നവൻ എറനാട്ടുകരെ തന്നെ ഉള്ള കുഞ്ഞായി മൊയനും എറനാട്ടുകരെ
മമ്പ്രാ ഹൊബളിയിൽ നാല തറയിൽ ഇരിക്കുന്ന പെറുര കുഞ്ഞി എന്നു പറയുന്ന
മാപ്പിളയും കുടിട്ട എത്രെ ചെയ്തിരിക്കുന്നത. അത ചെയ്തിരിക്കുന്നത കണ്ടിട്ട ഉള്ള
സാക്ഷിക്കാര എറനാട്ടുകരെ നത്തെ അരികൊട്ട ദെശത്തിരിക്കും പാളിയത്തിൽ പൊക്കു
മാപ്പിളയും ആ ദെശത്ത തന്നെ ഇരിക്കുന്ന കടവത്തെ പീടികയിൽ ഇസ്മാലിമാപ്പിളയും.
എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 9 നു എഴുതിയത. ചിങ്ങം 11 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത അഗൊസ്തമാസം 24 നു വന്ന തൊറയുരന്ന പെർപ്പാക്കിയത. [ 654 ] 1269 J

1527 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൌസദാരക്കച്ചെരിയിൽ ദൊറൊഗ വയ‌്യപ്പ്രത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയത. എന്നാൽ നാലാംകല്ലിൽ പരിയ‌്യയിന്റെ വിസ്താര
അവസ്ഥയിൽ പരിയ‌്യയി പ്രതിപ്പട്ടതിൽ കട്ട ചരക്കിന്റെ വില 30 ഉറപ്പ്യൽ അധികമായിട്ട
എടുത്തിട്ടില്ല എന്ന പറകകൊണ്ടും ഇസ്സിലാമാർഗ്ഗത്തിൽ കട്ട ചരക്കിന്റെ വിലപ്രകാരം
വിധി കൊടുക്കാറാകുന്നതുകൊണ്ടും ഈക്കാര്യം ഇനിയും നൊക്കി വിചാരിക്കണം
എന്ന രാജശ്രീ കമിശനർ സായ്പുമാരുടെ കല്പനപ്രകാരം വഴിപൊലെ വിചാരിച്ച
അറിയിക്കെണ്ടതിന ഈ വിസ്താരക്കത്ത തനിക്ക രണ്ടാമത കൊടുത്തയച്ചിരിക്കുന്ന.
എന്നാൽ കൊല്ലം 974 മതചിങ്ങമാസം 16 നു ഇങ്കിരിയസ്സ കൊല്ലം 1799 മത അഗൊസ്തമാസം
29 നു എഴുതിയ്ത. പുസ്തകത്തിൽ എഴുതിയ്ത. ചിങ്ങം 20 നു സെത്തെമ്പർ 2 നു തൊറയുരിൽ
നിന്ന.

1270 J

1528 മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ
ഇഷ്ടിവിൻ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം. ഈ
രാജ്യത്ത പൊനങ്ങൾ ഒക്കയും കണ്ടു ചാർത്തുവാൻ കാലമായിരിക്കുന്നു. ആയത 75
മാണ്ടെത്തെ മുതൽ എടുപ്പല്ലൊ ആകുന്നു. അക്കാര്യത്തിന എതുപ്രകാരം വെണ്ടുവെന്ന
കൽപ്പന വരികയും വെണം. രണ്ടുതറയിൽ പെരളശ്ശെരി ഊരാളൻ മെപ്പള്ളി എന്നൊരാള
ക്ഷയിച്ച പൊയി. ക്ഷയിച്ചുപൊയാൽ ആ വസ്തു ഇങ്ങ അടക്കം ചെയ‌്യാറത്ത്രെ ആകുന്നു.
ആയതു ഇപ്പൊൾ ആ വസ്തുവിന സംഗതി അല്ലാത്ത ആളുകൾ ആയില്യത്ത
ഉണിശ്ശിമ്പ്യാറക്ക വില കൊടുക്കാമെന്നും ഉണിശ്ശി നമ്പ്യാറക്ക വില വാങ്ങാമെന്നും
വെച്ചിരിക്കുന്നെന്ന കെട്ടു. ആയവസ്ഥക്കും എതപ്രകാരം വെണ്ടുവെന്ന കല്പന
വരുവാറാകയും വെണം. എന്നാൽ കൊല്ലം 974 മതചിങ്ങമാസം 16 നു ചെറക്കൽ നിന്നും
എഴുതിയത. ചിങ്ങം 20 നു ഇങ്കിരെസ്സ കൊല്ലം 1799 മത സെത്തെമ്പർ മാസം 2 നു
തൊറയൂരിൽ നിന്ന പെർപ്പാക്കിയത.

1271 J

1529 മത മലയാം പ്രവിശ്യത്തിൽ അതത രാജാക്കന്മാരെ അവരവരിടെ സ്ഥാനത്ത
നൃത്തി ധർമ്മാധർമ്മങ്ങളും വഴിപൊലെ രെക്ഷിച്ചുപൊരുന്ന ഇങ്കിരെസ്സ കൊമ്മിഞ്ഞിയിൽ
മഹാരാജരാജശ്രീ വടെക്കെയധികാരി സുപ്രതെണ്ടെ ജെമിസ്സ ഇഷ്ടീമി സായവ
അവർകളുടെ സന്നിധാനങ്ങളിലെ അമഞ്ഞാട്ട നായര സിലാം. കൊടുത്തയച്ച
ബുദ്ധിപരമാനിക വായിച്ച അവസ്ഥയും അറിഞ്ഞു. 73 മതിൽ കണക്ക എഴുതിയത
കൃഷ്ണമെനൊനത്രെ ആകുന്നു. അവൻ കൊഴിക്കൊട്ടതന്നെ പാർക്ക ആകുന്നു. 74
മതിലെ കണക്കുകൾ ഒക്കയും സുബയ‌്യെന്റെൽ തന്നെ എല്ലൊ ആകുന്നു. ശെഷം
ചൊരത്തിൻന്മീത്തിലെ പാറുത്തിക്കാരെ വരുവാൻ എഴുതി അയക്കയും ചെയ‌്യാം. കൊല്ലം
974 ചിങ്ങം 11 നു ചിങ്ങം 20 നു ഇങ്കിരിയസ്സ കൊല്ലം 1799 മത സെത്തെമ്പർ മാസം 2 നു
തൊറയൂരിൽ നിന്ന പെർപ്പാക്കിയത.

1272 J

1530 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻസായ്പു അവർകൾ കല്ലുവെട്ടി കുഞ്ഞൊലന എഴുതിയത. എന്നാൽ ഇനിയും [ 655 ] നിന്നെക്കൊണ്ട വെച്ചിരിക്കുന്ന അന്ന്യായത്തിന്റെ പെർപ്പ ഇതിനൊടുകൂടി
കൊടുത്തയച്ചിരിക്കുന്നതിന പ്രതിപ്പടുന്ന അവസ്ഥക്ക വെണ്ടുന്ന സാക്ഷിക്കാരന്മാര
വരുത്തെക്കെണ്ടതിന അവരവരുടെ പെര എന്തന്ന ഈക്കത്തെ കൊണ്ടുവരുന്നവന്റെൽ
എഴുതിക്കൊടുക്കയും വെണം. എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 20 നു ഇങ്കിരെസ്സ
കൊല്ലം 1799 മത സെത്തെമ്പർ മാസം 2 നു എഴുതിയത.

1273 J

1531 മത 24 വയസ്സുള്ള എറാട്ടരക്കാര വാണിയമ്പലത്ത തറയിൽ ഇരിക്കും
പൂവൻഞ്ചെരി കണ്ണൻ നായര ദൊറൊഖ മുമ്പാകെ പണ്ടിതരെ ശാസ്ത്രപുസ്തകം തൊട്ട
സത്യം ചെയ്ത പറഞ്ഞ വിവരം. 70 ആമത മെടമാസത്തിൽ ഒരു ദിവസം രാവിലെ 8
നാഴികയാകുമ്പൊൾ എന്റെ കാരണവൻ രാമൻനായര വീട്ടിന്ന പുറപ്പെട്ട പൊകുന്ന
വഴിക്കൽ കല്ലുവെട്ടി കുഞ്ഞൊലനും അവനൊടുകൂടി പത്തിരിപതാളുകളും കൂടി എന്റെ
കാരണവനെ വെടിവെച്ച വെട്ടിക്കൊല്ലുകയും ചെയ്തു. ആ സമയത്ത ആ കലസല കെട്ട
ഞാനും ആ തറയിൽ ഉള്ളവരും ഓടി ചെന്നാരെ കല്ലുവെട്ടി കുഞ്ഞൊലനും അവന്റെ
ആളുകളും ഓടിപൊന്നത ഞാൻ കാണുകയും ചെയ്തു. ആ നെരം വന്ന ആളുകളിൽ 1
കരുമ്പട്ടി ചങ്കരനായരും കട്ടശെരി കണ്ണൻനായരും സാക്ഷി ഉണ്ട. ഇതിന്റെശെഷം 71
മത കന്നിമാസത്തിൽ 19 നു പകൽ 4 മണി സമയത്ത കുഞ്ഞൊലനും ഒര 40 ആളും കൂടി
വന്ന എന്റെ പയ്ക്കളും മൂരികളും പൊത്തുകളും എല്ലാംകൂടി 60 എണ്ണം ആട്ടിക്കൊണ്ടു
പൊകയും ചെയ്തു. ആ സമയത്ത തറക്കാര എല്ലാവരും ഞാനും കൂടി തടുക്കാൻ പൊയാരെ
അവർ തൊക്ക അണച്ച വെടിവെപ്പാൻ പുറപ്പെട്ടാരെ ഞങ്ങൾ ഭയപ്പെട്ട നില്ക്കയും ചെയ്തു.
അവൻ കാലികൾ ആട്ടികൊണ്ടു പൊകയും ചെയ്തു. ഇക്കാര്യത്തിന്ന മെൽപറഞ്ഞ
സാക്ഷികളും തറക്കാര എല്ലാവരും കണ്ടിട്ടും ഉണ്ട. കൊല്ലം 974 ആമത കർക്കിടകമാസം
31 നുക്ക ഇങ്കിരെസു കൊല്ലം 1799 മത അഗൊസ്തമാസം 13 നു എഴുതിയത. പുസ്തകത്തിൽ
എഴുതിയ്ത. ചിങ്ങം 20 നു സെത്തെമ്പർ 2 നു തൊറയുരിന്ന എഴുതിയത.

1274 J

1532 മത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടിവിൻ സായ്പ അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ കൊഴിക്കൊട്ട ആനക്കൊളങ്ങര ചെട്ടിയാ വീട്ടിൽ
നഞ്ചൻ ശെട്ടിയും കൊഴിക്കൊട്ട മീത്തൽ വീട്ടിൽ കുഞ്ഞുണ്ണിശെട്ടിയുംകൂടി എഴുതിയ
അരിജി. മെൽ സായ്പു അവർകൾക്ക കമ്മട്ടത്തിൽ പണം അടിക്കുന്ന ശിലവ വക
കണക്കുകൾ എഴുതി തന്നത വെള്ളിപ്പത്താക്ക ഊതുന്നതിനും ഉരുക്കുവെള്ളി
ഊതുന്നതിനും ശിലവ അത്ത്രെ എഴുതി തന്നത. ഇപ്പൊൾ ഇത്തുട്ടുറുപ്പ്യക ഊതുന്ന
തിനും കൂട്ടിയുരുക്കുന്നതിനും ചന്നം തുമിക്കുന്നതിനും ശിലവ അധികം വരികകൊണ്ട
സായ്പവർകൾക്ക ഞങ്ങൾ എഴുതി അറിയിപ്പിക്കുന്നത. ഒന്നാന്തരം തുട്ടുറുപ്പ്യക പണം
അടിച്ചവരുന്നതിന പണം അയ‌്യായിരത്തിനചിലവ ഉറുപ്പ്യക 51 ഉ. രണ്ടാന്തരം തുട്ടുറുപ്പ്യക
ഊതുന്നതിനും മട്ടവും കൂട്ടിയുരുക്കുന്ന ശിലവവക കണക്ക തുട്ടുറുപ്പ്യക ആയിരത്ത
ഒരുന്നുറ്റ മുപ്പത്തഞ്ചിന ഊതുന്നതിന കൂലി ഉറുപ്പക 11, ഈയ‌്യം തുലാം രണ്ടുക്ക
ഉറുപ്പ്യക10, കരിച്ചിലവ ഉറുപ്പ്യക10, മട്ടം കൂട്ടുന്നതിനും തട്ടുരുക്കുന്നതിനും തുമിക്കുന്ന
തിനും വക 3 ക്ക ഉറുപ്പ്യക 7, തുമിച്ചാൽ കൊറപടി ഉറുപ്പ്യക 7¾, ചന്നം തുക്കുന്നതിന
കൂലി ഉറുപ്പ്യക 4, ഗുളികത്തെമാനം ഉറുപ്പ്യക 5, പട്ടടിക്കുന്നതിന കൂലി ഉറുപ്പ്യക 2, പണം
അടിക്കുന്നതിന കൂലി ഉറുപ്പ്യക 3, അച്ച കൊത്തുന്നവന കൂലി ഉറുപ്പ്യക 1, കുമ്മായ
ത്തിനും പടിക്കകാരത്തിനും പൊൻകാരത്തിനും ഉപ്പിനും പുളിക്കുംകൂടി ഉറുപ്പ്യക 2,
ദെഹണ കൂലി ആയിരം ഉറുപ്പ്യകക്ക ഒരു വീശം കണ്ട ഉറുപ്പ്യക 12¾, ആഹ വഹ [ 656 ] പതിമ്മുന്നിന ഉറുപ്പ്യക 75. മൂന്നാന്തരം തുട്ടുറുപ്പ്യകക്ക ഊതി വെള്ളിപ്പണം
അയ‌്യായിരത്തിന എഴുതിക്കൊടുത്ത ശിലവ വക കണക്ക തുട്ടുറുപ്പ്യക ആയിരത്ത
എണ്ണൂറിന ഊതുവാൻ ചെന്ന ഈയ‌്യം തുലാം അഞ്ചരക്ക ഉറുപ്പ്യക 27 3/4 ഊതുന്നതിന
കൂലി ഉറുപ്പ്യക 18, കരിക്ക ചിലവ ഉറുപ്പ്യക 15, തുമിക്കുന്നതിനും തട്ടുരുക്കുന്നതിനും
മട്ടം കൂട്ടിയുരുക്കുന്നതിനും കൂലി ഉറുപ്പ്യക 7, ചന്നം തുമിച്ചാൽ കൊറപടി ഉറുപ്പ്യക
7 1/4 ചന്നം തുക്കുന്നതിന കൂലി ഉറുപ്പ്യക4, ഗുളികത്തെമാനം ഉറുപ്പ്യക 5,പട്ടിടിക്കുന്നതിന
കൂലി ഉറുപ്പ്യക 2, പണം അടിക്കുന്നതിന കൂലി ഉറുപ്പ്യക 3, അച്ച കൊത്തുന്നവന കൂലി
ഉറുപ്പ്യക1, മരിയാദി ദെഹണ കൂലി ഉറുപ്പ്യക12 3/4, ആഹവക പതിനൊന്നിന ഉറുപ്പ്യക
92 3/4. ഇനി സായ്പുഅവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട ഞങ്ങളെ നടത്തിപ്പിച്ച
കൊള്ളുകയും വെണം. വിശെഷിച്ച ബമ്പായി പണത്തിന്റെ അച്ചപൊലെ മാലൂരു
കണ്ണൻ പെരുന്തട്ടാൻ അച്ച കൊത്തി കൊടുത്ത പലരും കള്ളപ്പണം അടിച്ചത വളര വന്ന
ഇവിട കാണ്മാനും ഉണ്ട. ഇ വർത്തമാനം സായ്പു അവർകള ഗ്രഹിപ്പാൻ എഴുതിയത.
കൊല്ലം 974 മതചിങ്ങമാസം 15 നു എഴുതിയ അരിജിചിങ്ങം 20 നു ക്ക ഇങ്കിരെസ്സ കൊല്ലം
1799 മത സെത്തെമ്പർ മാസം 2 നു തൊറയൂരിൽ നിന്ന എഴുതിയത. പെർപ്പാക്കിയത.

1275 J

1533 മത മഹാരാജശ്രീ വടക്കെപ്പകുതിയിൽ മജിസ്ത്രാദ ജീമിസ്സ ഇഷ്ടിവിൻ സായ്പു
അവർകളെ സന്നിധാനത്തിങ്കൽ കെൾപ്പിക്കുവാൻ തലച്ചെരി പൌസ്ദാരി ദൊറൊഗ
കച്ചെരിയിൽ ഇങ്കിരിയസ്സ കൊല്ലം 1793 മത ദസെംപ്രമാസം മുതൽ ഇന്നെവരെക്കും
നിന്നൊണ്ടു പൊരുന്ന മെനവൻ ചന്തുപ്പണിക്കര എഴുതിയ റപ്പൊടത്ത. എന്നാൽ
കൊരണിക്കലന്തിന്റെയും കൊറുമ്പൻ ആദത്തിന്റെയും വിസ്താരം വിസ്തരിച്ചി ഒലയിൽ
പെർപ്പ എഴുതിതീരുംപൊഴെക്ക ദൊറൊഗ വയ‌്യെപ്പിറത്ത കുഞ്ഞിപ്പക്കി അവർകളെ
കാൽക്കു നായി കടിച്ച ദീനം കൊറഞ്ഞൊന്ന വർദ്ധിച്ച കച്ചെരിയിൽ നടന്നുവന്നു.
കൂടാതെ വീട്ടിൽ ഇരിക്കുമ്പൊൾ എന്നൊടു ദൊറൊഗ കല്പിച്ച മെൽപ്പറഞ്ഞ വിസ്താരം
സായ്പു അവർകളെ സന്നിധാനത്തിങ്കൽ കൊടുത്തയപ്പാൻ തക്കവണ്ണം കടലാസ്സിൽ
വെടിപ്പാക്കി എഴുതി തിർക്കണമെന്നും കല്പിച്ച കാദിയാരൊടും ശങ്കരനമ്പൂരി എന്നവ
രൊടും ദൊറൊഗ വിധികളും ചൊതിച്ച എഴുതിവാങ്ങി മെൽപറഞ്ഞ കലന്തൻ വലുതായി
ട്ടുള്ള കളവുകൾ ചെയിതതുകൊണ്ടും ആയവനും കൊറുമ്പൻ ആദത്തിനും നമ്പൂരി
എഴുതി തന്ന നടപ്പു വിധി ആകുന്നു എനക്ക ബൈാധിച്ചത ഇന്നുംഇന്നെപ്രകാരം വിധി
എഴുതണമെന്നും ദൊറൊഗ കല്പിച്ചപ്രകാരംപൊലെ വിധിയും ഒലയിൽ പെർപ്പ
എഴുതിയാരെ ഈ വിസ്താരവും ഈ വിധിയും ദൊറൊഗക്കച്ചെരിയിൽ നിന്ന കടലാസ്സിൽ
വെടിപ്പ എഴുതി തീർത്തു കൊണ്ടുവന്നാൽ എന്റെ കയ‌്യൊപ്പും മുദ്രയും ഇട്ട സായ്പു
അവർകളെ സന്നിധാനത്തിങ്കൽ കൊടുത്തയക്കാമെന്നും ദൊറൊഗ എന്നൊടു
കല്പിച്ചാരെ ആ കല്പനപ്രകാരംപൊലെ ദൊറൊഗാന്റെ ഒന്നിച്ചി പ്രവൃത്തിക്കുന്നെ
ആളുകളെ മുൻമ്പാക താമസിയാതെ ദൊറൊഗക്കച്ചെരിയിൽ നിന്ന കടലാസ്സിൽ എഴുതി
തീർത്ത അഗൊസ്തുമാസം 30 നുക്ക ഈ ചിങ്ങമാസം 17നു പകൽ നാലമണി സമയത്ത
ദൊറൊഗന്റെ അരിയത്തകയ‌്യൊപ്പിടുവാൻ ഞാൻ കൊണ്ടുചെല്ലുമ്പൊൾ ദൊറൊഗക്ക
ദീനം നന്ന വർദ്ധിച്ച ബൊധക്കെടായിട്ടഉരിയാട്ടുകൂട. അതുകൊണ്ടഅപ്പൊൾ കയ‌്യൊപ്പി
ടുവാൻ സംഗതി വന്നില്ല. അന്നു രാത്രി എകദെശം ഒരു മണി സമയത്ത ദൊറൊഗ
മരിച്ചുപൊകയും ചെയ്തു. ആയതുകൊണ്ട ദൊറൊഗാന്റെ കല്പനപ്രകാരംപൊലെ
എഴുതിയമെൽപ്പറഞ്ഞ വിസ്താരവും വിധികളും അതിൽദൊറൊഗാന്റെ പക്ഷം ബൊധിച്ച
എടുത്ത വിധിയുംകൂടി എഴുതിയ കടലാസ്സ ഇതിനൊടകൂട സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്കകൊടുത്തയച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974മതചിങ്ങമാസം
20 നു ക്ക ഇങ്കിരിയസ്സു കൊല്ലം 1799 മത സെത്തെമ്പ്രമാസം 2 നു എഴുതിയ്ത. ചിങ്ങം 21 നു
സെത്തെമ്പർ 3 നു തൊറയൂരിൽ വന്ന പെർപ്പാക്കിയത. [ 657 ] 1276 J

534 മത രാജശ്രീ ചെറക്കൽ രവിവർമ്മ രാജാ അവർകൾക്ക രാജശ്രീ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ, ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം.
എന്നാൽ എഴുതി അയച്ച കത്ത എത്തി. അതിൽ ഉള്ള അവസ്ഥ ഗ്രഹിക്കെയും ചെയ്തു.
പൊനങ്ങൾ കണ്ടുചാർത്തുന്നതിന ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളെ കാനഗൊവീന
അയപ്പാൻ രാജശ്രീ ഹട്ടസ്സൻ സായിപ്പവർകൾക്ക എഴുതി അയക്കയും ചെയ്യാം. രണ്ടു
തറയിൽ ക്ഷയിച്ചുപൊയ അച്ചന്മാരെ വസ്തുകൾക്ക തങ്ങൾക്കുള്ള അവകാശങ്ങൾ
അറിയുന്നതിന മുൻമ്പെ അതിന ഒരു ഉത്തരം കൊടുത്തയച്ച കഴിയായ്ക
കൊണ്ട ആ വസ്തുക്കൾ അനുഭവിപ്പാൻ തങ്ങൾക്ക അവകാശം ഉണ്ട എന്ന നിശ്ചെയിച്ച
ആക്കിയ സമയത്തൊളം രണ്ടു തറയിൽ ഉള്ള കുടിയാന്മാർക്ക വല്ല വിരൊധം തങ്ങളിൽ
ഉണ്ടാകയും വെണ്ട. ശെഷം രണ്ടാം ഗഡുവിൽ നിപ്പുള്ളത ഉടനെ ബൊധിപ്പിക്കാ
ഞ്ഞാൽ രാജശ്രീ കമിശനർ സായ്പന്മാരവർകൾക്ക എഴുതി അയപ്പാനും തങ്ങളെ
തുക്കടികളിലും കുമ്പഞ്ഞിസർക്കാരുടെ ആളുകൾ നിപ്പിക്കണം എന്ന ബുദ്ധി
ബൊധിപ്പിപ്പാനും നമ്മക്ക മുട്ടായിരിക്കും എന്ന തങ്ങൾക്ക ഗ്രഹിപ്പാൻ വെണ്ടുന്നത
ആകുന്നു. തങ്ങളെ പക്കൽ നിന്ന തുട്ടുറുപ്പ്യ വാങ്ങിയ ദെയാവ അവസ്ഥ സർക്കാരിൽ
നിന്ന കാണിച്ചതിന്റെശെഷം ദെവർസ്സ ഭണ്ടാരി തങ്ങളെ കണക്കിന കൊടുപ്പാൻ
പറയുന്ന വഷളായിട്ടുള്ള നാണിഭം ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകൾക്ക
ബൊധിക്കാത്തത കൊടുപ്പാൻ തങ്ങൾ വിചാരിക്കുന്ന എന്ന രാജശ്രീ ഹട്ടസ്സൻ
സായിപ്പവർകൾ നമുക്ക അറിയിച്ച വർത്തമാനം വളര ആശ്ചര്യം തന്നെ ആകുന്നു.
ഇവിടെക്ക എഴുതി അയച്ച കത്തിൽ തുട്ടുറുപ്പ്യ 13,000 വും കൊടുത്തയച്ചത കഴിച്ച
ശെഷം 7,000 ഉറുപ്പ്യ ദെവരസ ഭണ്ടാരി കൊടുപ്പാൻ പറഞ്ഞ അവസ്ഥ നമ്മുടെ പക്കൽ
ഇപ്പൊൾ കാണിപ്പാൻ ആകുന്ന കത്ത എഴുതി അയച്ചത തങ്ങൾക്ക നിരുപണം ഉണ്ടാകും
ഇല്ല എന്ന നമുക്ക തൊന്നുന്നു. തങ്ങളിൽ നിന്ന രാജശ്രീ ചെങ്ങക്കൊവിലകത്ത രാജ
അവർകൾക്ക വരെണ്ടുന്ന ഉറുപ്പ്യ ഇത്ത്രത്തൊളം കൊടുത്തില്ലല്ലൊ. ബഹുമാനപ്പെട്ട
സർക്കാരൊട ഇതുപൊലെ ഉള്ള നടപ്പ കാട്ടുന്നു എന്ന കാണ്മാൻ നമുക്ക വളര സങ്കടം
തന്നെ ആകകൊണ്ട ഈ നടപ്പിന മെൽ സംസ്ഥാനത്തിൽ എതപ്രകാരം ബൊധിക്കു
എന്നും ഇതിന തങ്ങൾക്ക ഗുണക്കെട വരുത്തുവാൻ ഉള്ള സങ്ങതി ആകുന്നു എന്നും
തങ്ങൾ വഴിപൊലെ വിചാരിപ്പാൻ നമുക്ക ബുദ്ധി ചൊല്ലിയിട്ട എന്നതിന്റെശെഷം
ബഹുമാനപ്പെട്ട സർക്കാരുടെ ദയവ ഉണ്ടാകുവാൻ തങ്ങളെ അപെക്ഷയിൽ ഉണ്ടെങ്കിൽ
ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകൾക്ക വരെണ്ടുന്നത ഒക്കയും ഉടനെ കൊടുപ്പാൻ
ഉള്ള ആവിശ്യം തങ്ങൾക്കുള്ള ബുദ്ധികൊണ്ട തന്നെ ബൊധിക്കയും ചെയ്യമെല്ലൊ
എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 21 നു ഇങ്കിരിയസ്സ കൊല്ലം 1799 മത സെത്തെമ്പ്ര
മാസം 3 നു തൊറയുരിൽ നിന്ന എഴുതിയത.

1277 J

1535 മത രാജശ്രീ കമിശനർന്മാരുടെ കല്പനപ്രകാരം ബഹുമാനപ്പെട്ട മെൽ
സംസ്ഥാനത്ത ഗവർണ്ണർ ജനരാൾ സായ്പവർകൾ കൊല്ലം 1799 മത മായുമാസം 25 നു
ക്ക മലയാം കൊല്ലം 974 മത എടവമാസം 13 നു കൊടുത്ത കല്പന. മലയാളത്തിൽ
ഉള്ളവര ഒക്കയും അറിയെണ്ടുന്നതിന്ന പരസ്യമാക്കുന്നത. എന്നാൽ ഇങ്കിരെസ്സ കൊല്ലം
1799 മത ജൂലായി മാസം 1 നു ക്ക മലയാം കൊല്ലം 974 മത മിഥുനമാസം 20 നു മുതൽ
ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകൾക്ക അടങ്ങുന്ന രാജ്യങ്ങളിന്ന കടക്കുന്നതിന
നെരാംവണ്ണം കല്പനക്കത്ത വാങ്ങിയത യില്ലാതെയിരുന്നാൽ എത സ്ഥാനക്കാരൻ
എങ്കിലും നാട്ടകാരൻ എങ്കിലും ആകട്ടെ രാജശ്രീ ഇങ്കിരെസ്സ രാജാവ അവർകളുടെ [ 658 ] പട്ടാളക്കാരൊടുകൂട പൊകുന്ന അപ്സരന്മാരും ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളുടെ
പട്ടാളക്കാരരൊടു കുട പൊകുന്ന അപ്സരന്മാരും അല്ലാതെ വല്ല വെള്ളക്കാരനെ കടന്നു
പൊകുവാൻ സമ്മതിക്കയും അരുതു. മെൽപ്പറഞ്ഞ കല്പനക്കത്തില്ലാതെ നാട്ടിലൂടെ
കടന്നു പൊനത്തിൽ മെൽ സംസ്ഥാനത്തിൽ പിടിച്ച വർത്തമാനത്തിന അറിയിച്ച
കൂടുന്നടുത്തൊളം അവരെ പാറാവിൽ ഇട്ട നില്പിക്കയും ചെയ്യുമെന്ന യെല്ലാ വെള്ളക്കാ
രന്മാർക്കും അറിയിക്കയും ചെയ്തു. അതുകൊണ്ട നാട്ടിനകത്തിന്ന ഒളിച്ച പൊകുന്ന
വനെങ്കിലും തന്നിഷ്ടത്താലെ നടക്കുന്നവനെങ്കിലും എന്നുള്ളപ്രകാരത്തെ വല്ല ഒരു
വെള്ളക്കാരന പിടിച്ച കുമ്പഞ്ഞി പട്ടാളക്കാരന്മാർ നിലക്കുന്നടുക്കെ കൊണ്ടുവന്നാൽ
അതിന സമ്മാനമായിട്ട പിടിച്ച കൊണ്ടുവന്നവർക്ക 25 ഉറുപ്പ്യ കൊടുക്കയും ചെയ്യും.
എന്നാൽ കൊല്ലം 974 മതചിങ്ങമാസം 23 നു ഇങ്കിരിയസ്സ കൊല്ലം 1799 മത സെത്തെമ്പ്ര 5 തൊറയൂരിൽനിന്ന എഴുതിയത. ഇതകൂടാതെ അന്ന ഇപ്രകാരം മൂന്ന എഴുതീരിക്കുന്നു.
കൂടി എഴുതിയത ഒന്ന.

1278 J

1536 മത കല്ലുവെട്ടുകുഴി കുഞ്ഞൊലൻ പറഞ്ഞ വാക്ക എറനാട്ടുകരെ വാണിയമ്പലത്ത
തറയിൽ പൂവഞ്ചെരി രാമൻനായരെ വെട്ടിക്കൊന്നത ആര എന്ന ഞാൻ അറിഞ്ഞിട്ട
എങ്കിലും ഞാൻ ചെയ്തിട്ട എങ്കിലും ഇല്ല. കന്ന ആട്ടിക്കൊണ്ടു പൊയതും ഞാൻ അറി
ഞ്ഞിട്ടും കുടിയില്ല. ഇക്കാര്യത്തിന ഇനിക്ക സായിതും ഇല്ല. എന്നാൽ കൊല്ലം 974 മത
ചിങ്ങമാസം 22 നു എഴുതിയത. ഇപ്രകാരം കുഞ്ഞൊലൻ പറഞ്ഞ വാക്ക എഴുതിയത
കണ്ണൂര അദാലത്തിലെ മൊനൊൻ കുഞ്ഞുണ്ണി. ചിങ്ങം 24 നു ഇങ്കിരിയസ്സു കൊല്ലം 1799
മത സെത്തെമ്പ്രമാസം 6 നു തൊറയൂര വന്ന. അന്നതന്നെ പെർപ്പാക്കിയത.

1279 K


1537 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
സ്ഥിവിൻ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം.74മാണ്ട
മൂന്നാം ഗഡുവിന്റെ ഉറുപ്യരെ കാര്യത്തിന പ്രവൃത്തികാരന്മാര ഒക്കയും വരുത്തി ഇ
മാസം 30 നുക്കകം അതത പ്രവൃത്തിയിൽ നിന്നു വരണ്ടെ ഉറുപ്യ. ഇവിട കൊണ്ടതരണ
മെന്ന നിഷ്കർഷ ആയി പറഞ്ഞയച്ചതിന്റെശെഷം പ്രവൃത്തിക്കാരന്മാര അതത
പ്രവൃത്തിയിൽ ചെന്ന മൂന്നാം ഗഡുവിന്റെ ഉറുപ്പ്യ അവരവര തരണ്ടത ശരിയായിട്ട
തന്നെല്ലാതെകണ്ട വിള മുരുവാൻ സമ്മതിക്കയില്ലന്ന പ്രവൃത്തികാരന്മാര നിഷ്ക്കർഷ
ആയി കുടിയാന്മാരൊടു പറഞ്ഞു നിക്കുമ്പൊൾ അട്ടസ്സൻ സായിപ്പവർകൾ അറത്തിൽ
പറമ്പിൽ ചെന്നനിന്ന കളവായി പ്രവൃത്തി നാറാണ എമ്പ്രാനയും കുടിയാന്മാരയും
വരുത്തി നാട്ടന്ന മുതൽ താമസിച്ചു വാങ്ങിക്കൊള്ളണമെന്നും കുടിയാന്മാര കൊണ്ടതരു
മെന്നും വഴിവിരൊധിക്കരുതെന്നും പറഞ്ഞു. കുടിയാന്മാരെ മുൻപന്നതന്നെ
സായിപ്പവർകൾ ഇതിൻവണ്ണം പറഞ്ഞാൽ കുടിയാന്മാര മുതൽ തരികയും ഗഡുപ്രകാരം
ഉറുപ്യ ബൊധിപ്പിക്കുകയും ഞെരിക്കുമെല്ലൊ ആകുന്നു. മൂന്നാം ഗഡുവിന്റെ ഉറുപ്യ
ഗഡുപ്രകാരം ബൊധിപ്പിക്കണമെന്നുവെച്ച നാം നിഷ്ക്കർഷ ആയിട്ട പ്രയത്നം ചെയ്ത
വരുമ്പൊൾ സായിപ്പവർകൾ പ്രവൃത്തികളിൽ ചെന്ന പ്രവൃത്തികാരന്മാരെയും
കുടിയാന്മാരയും വരുത്തി ഇതിൻവണ്ണം ഒക്കയും പറയുന്നത എന്തുകൊണ്ടന്നറിഞ്ഞില്ല.
മൂന്നാം ഗഡുവിന്റെ ഉറുപ്യക്ക ഇപ്പൊൾ വളി വിരൊധിച്ച മുട്ടിച്ചല്ലാതെകണ്ട പിരിഞ്ഞു
വരികയുമില്ല.75 മാണ്ടെത്തെ നികിതിയിൽ ഉൾപ്പെട്ട പൊനംചാർത്തണ്ടതിന സായിപ്പവർ
കൾക്ക നാം എഴുതി അയച്ച കത്ത ഇതിനുമുമ്പെ അവിടെ എത്തിയിരിക്കുമെല്ലൊ.
എന്നാൽ 974 മാണ്ട ചിങ്ങമാസം 23 നു ചെറക്കൽ നിന്ന എഴുതിയത. 75 മത കന്നി 3 നു [ 659 ] ഇങ്കിരിയസ്സു കൊല്ലം 1799 മത സെത്തെമ്പ്രമാസം 16 നു കൊഴിലാണ്ടിയിന്ന
പെർപ്പാക്കിയത.

1280 K

1538 ആമത രാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇഷ്ടടിമിൻ സായ്പു അവർകളക്ക
കൊട്ടെയകത്ത മൂപ്പായ രാജ അവർകൾ സല്ലാം. ഇ രാജ്യത്ത 975 മതിലെ നികിതിക്ക
അകപ്പെട്ടിട്ടുള്ളെ പൊനംചാർത്തെണ്ടുന്നതിന്ന സായ്പു അവർകൾ ആളുകളെ കൽപ്പിച്ച
അയക്കയും വെണം. നാം കൂടെ ആളുകളെ അയക്കെണ്ടുന്നതിന്ന അയക്കുന്ന
ആളുകളക്ക ചെലവിന കൊടുക്കണമെല്ലൊ. ആയതുകൂട ഇന്നപ്രകാരമെന്ന കൽപ്പന
വന്നാൽ ആളുകളെ കൂട്ടി അയക്കയും ചെയ്യാം. കഴിഞ്ഞ സംവത്സരത്തിൽ പുനം
ചാർത്തെണ്ടുന്നതിന രാജശ്രീ കർണ്ണെൽ ഡൊ സായ്പു അവർകൾ രാജാ
അവർകൾകൂടെ ആളുകളെ അയക്കെണമെന്നും അവർക്ക ചെലവിനു കൊടുക്കാമെന്നും
പറക്കൊണ്ട ആളെ അയക്കയും ചെയ്തു. അവർക്ക ചെലവിന നാം കൊടുക്കയും ചെയ്യു.
ഇത്തപ്പൊഴുവരെക്കും കിട്ടിയിട്ടുംയില്ല. ആയതുകൂടെ ഇന്നപ്രകാരമെന്ന കൽപ്പന
വരികയും വെണം. എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 27 നു എഴുതിയത. 75 മത
കന്നി 3 നു ഇങ്കിരിയസ്സ കൊല്ലം 1799 മത സെമത്തമ്പ്രമാസം 16 നു കൊഴിലാണ്ടീൽ നിന്ന
പെർപ്പാക്കിയ്ത.

1281 K

1539 ആമത രാജശ്രീ ചെറക്കൽ രവിവർമ്മരാജാ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സലാം. എന്നാൽ രണ്ടാം ഗഡു തികച്ച ബൊധിപ്പിക്കാതെ ഇപ്പൊൾ മുന്നാം ഗഡു
ബൊധിപ്പിക്കെണ്ടും സമയം കഴിഞ്ഞു പൊക്കൊണ്ട ഈ അവസ്ഥ അറിഞ്ഞാൽ
തങ്ങളെ കാരണവന്മാരെ നടപ്പിലും തങ്ങൾ ഇപ്പൊൾ കാട്ടുന്ന നടപ്പിലും ഇത്ത്ര
വിത്ത്യാസം ഉള്ളതിന ബെഹുമാനപ്പെട്ട മെൽ സംസ്ഥാനത്തിൽ വിചാരിക്കുമ്പൊൾ
വളരെ അപ്പ്രസാദത്തൊടു കൂടത്തന്നെ ആയി വരികയും ചെയ്യുമെല്ലൊ. അതുകൊണ്ട
തങ്ങളെ കാരണവർകൾക്ക ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളിൽനിന്ന അനുഭവിച്ച
മാനം തങ്ങൾക്ക ഉണ്ടാകണമെന്ന അപെക്ഷയിൽ യുണ്ടെങ്കിൽ തങ്ങളിൽനിന്ന വരെ
ണ്ടുന്ന കപ്പം ഒക്കയും ഉടനെ ബൊധിപ്പീപ്പാനായിട്ട നമ്മാൽനിന്ന തങ്ങൾക്ക ബുദ്ധി
ചൊല്ലട്ടെ. അത ചെയ്യാഞ്ഞാൽ അവർകളുടെ അപ്രസാദം എത്ത്രെയും കാഠിന്ന്യമായിട്ട
വരുത്തുമെന്ന തങ്ങൾക്ക നിശ്ചയമായിരിക്ക. വിശെഷിച്ച ഈക്കഴിഞ്ഞ ചിങ്ങമാസം 21
നു തങ്ങൾക്ക എഴുതി അയച്ച കത്തിന്റെ ഉത്തരം എത്തിക്കെണ്ടതും ഇല്ല. എന്നാൽ
കൊല്ലം 975 മത കന്നിമാസം 4 നു ഇങ്കിരിയസ്സ കൊല്ലം 1799 മത സെത്തെമ്പ്രമാസം 17 നു
കൊയിലാണ്ടിയിൽനിന്നു എഴുതിയത.

1282 K

1520 ആമത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾക്ക
ജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ
സായ്പു അവർകൾ സലാം. എന്നാൽ മൂന്നാം ഗഡു ബൊധിപ്പിക്കെണ്ടും സമയം കഴിഞ്ഞ
പൊകകൊണ്ട തങ്ങൾ നിരുവിക്കുവാൻ അത്ത്രെ നാം ഇപ്പൊൾ എഴുതിയതാകുന്നു.
ശെഷം ഇ മുതൽ താമസിയാതെ നമ്മുടെ ഖജാനക്ക തങ്ങൾ കൊടുത്തയക്കുമെന്ന നാം
വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട തങ്ങളും ബഹുമാനപ്പെട്ട കുമ്പഞ്ഞിയും ആയിട്ട
നിശ്ചയിച്ച കാര്യങ്ങൾ അപ്രകാരം തന്നെ തങ്ങൾ നടക്കുന്നെന്ന സർക്കാരിലെക്ക [ 660 ] എഴുതി അറിയിപ്പാൻ നമുക്ക വളര പ്രസാദമുണ്ടാകയും ചെയ്യും. എന്നാൽ കൊല്ലം 975
മത കന്നിമാസം 3 നു ഇങ്കിരിയസ്സു കൊല്ലം 1799 മത സെത്തെമ്പ്രമാസം 16 നു കൊഴിലാണ്ടി
യിൽ നിന്ന എഴുതിയ്ത

1283 K

1541 മത രാജശ്രീ കണ്ണൂര ആദിരാജാ ബീർക്ക രാജശ്രീ വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം. എന്നാൽ
മൂന്നാം ഗഡു ബൊധിപ്പിക്കെണ്ടും സമയം കഴിഞ്ഞു പൊകകൊണ്ട തങ്ങൾ
നിരുവിക്കുവാൻ അത്ത്രെ നാം ഇപ്പൊൾ എഴുതിയതാകുന്നു.ശെഷം ഈ മുതൽ
താമസിയാതെ നമ്മുടെ ഖജാനക്ക തങ്ങൾ കൊടുത്തയക്കുമെന്നു നാം വിശ്വസിച്ചിരി
ക്കുന്നു. എന്നാൽ കൊല്ലം 1799 മത സെത്തെമ്പ്രമാസം 16 നു കൊഴിലാണ്ടിയിൽനിന്ന
എഴുതിയത.

1284 K

1542 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ കെഴക്കെടത്ത നമ്പ്യാർക്ക എഴുതിയത. എന്നാൽ
മൂന്നാം ഗഡു ബൊധിപ്പിക്കെണ്ടും സമയം കഴിഞ്ഞുപൊയിട്ടും ബൊധിപ്പിക്കാതെ
ഉപെക്ഷകൊണ്ട നമുക്കു വളര അപ്പസാദം ഉണ്ടായി വരികയും ചെയ്യും. അതുകൊണ്ട
ഈക്കത്ത കണ്ട ഉടനെതന്നെ നമ്പ്യാരെ പക്കൽ നിന്ന വരെണ്ടുന്ന മുതൽ ഒക്കയും
താമസിയാതെ കൊടുത്തയക്കയും വെണം. എന്നാൽ കൊല്ലം 975 മത കന്നിമാസം 3 നു
ഇങ്കിരിയസ്സു കൊല്ലം 1799 മത സെത്തെമ്പ്രമാസം 16 നു കൊഴിലാണ്ടിയിൽനിന്ന
എഴുതിയത. ഇപ്രകാരം അന്ന-, കാമ്പ്രത്ത നമ്പ്യാർക്ക -1, കുന്നുമ്മൽ നമ്പ്യാർക്ക -1,
ചന്ത്രൊത്തു നമ്പ്യാർക്ക-1,കർയ്യ്യാട്ട അമ്മക്ക-1,നാരങ്ങൊളി നമ്പ്യാർക്ക-1,കുറുങ്ങൊട്ട
നായർക്ക-1, പൊയ്യപ്രത്ത നായർക്ക -1. ഇതൊക്കയും ഒരുപൊലെ തന്നെ എന്നാൽ.

285 K

1543 മത മഹാരാജമാന്ന്യരാജശ്രീ വടക്കെ അധികാരി ഇഷ്ടിമിൻ സാഹെപ്പ
അവർകളുടെ സന്നിധാനങ്ങളിലെക്ക പരുത്തൊളി പങ്ങശ്ശമെനവൻ എഴുതി
അറിയിക്കുന്ന അരജി. പയ്യ്യനാട്ടുകരെ കാനഗൊവി അച്ചാഴിയത്ത ചാപ്പുമെനവന്റെ
കയ്യ്യായിട്ട ആ താലൂക്കിൽ വെളിയന്നൂരകൂട്ടം ഹൊബളിയിൽനിന്ന 974 മത തുലാം
മുതൽ മീനം 4 നു കൂടി കുമ്പഞ്ഞി നികിതിക്ക പിരിച്ച പണം 10733 വീശം 3
പത്തിനൊന്നിന്ന പിരിച്ച പണം 1063 പ്രാക്ക കുടി നിലവിന പിരിഞ്ഞ പണം 236 വക
മൂനിൽകൂടി പിരിവു പണം 12032 വീശം 3-ൽ തുലാം 21 നു മുതൽ മീനം 4 നു കൂടി
കാനഗൊവി പക്കൽ മുട്ടിപ്പ അടച്ച പണം 10637 വീശം 3 സ്ഥലത്ത തസ്ഥീക്ക
പത്തിനൊന്നിന്റെ പണത്തിൽ കാനഗൊവി കല്പനക്ക എഴുതിവെച്ചപ്രകാരം മാസം 1
ന പണം 155 ആകെ തുലാം മുതൽ കുംഭം കൂടി മാസം 5 ന ചിലവിട്ട പണം 775 വക
രണ്ടിൽ കൂടി ചിലവുപണം 11412 വീശം 3-ം കഴിച്ച ഹസ്ഥാന്തരം പണം 620, ഇതിന്റെ
പുറമെ രണ്ടാമത കുടിശൈാധന കഴിച്ചു എന്റെമെൽ ചുമത്തി ഉണ്ടാക്കിയ പണം
144 3/4താമൂതിരി പണ്ടാരം ചൊരിക്കല്ലവക കാനഗൊവി കല്പനക്ക ഞാൻ പിരിച്ചിട്ടുള്ള
പണം 652 3/4 വക മുനിൽകൂടി 1387-ൽ താമൂതിരി പണ്ടാരം ചെരിക്കല്ലവക കാനഗൊവി
പക്കൽ അടച്ചിട്ടുള്ള പണം. 586 കഴിച്ച 801 പണം എന്റെമെൽ ഹസ്ഥാന്തരമുണ്ടാക്കിയ
തിൽ 543 പണം സായിപ്പവർകളുടെ സന്നിധാനങ്ങളിൽ തന്നത കഴിച്ച 258 പണം
ഉള്ളതിന മിഥുനമാസം 20 നു യൊളവും പാറാവിൽക്കിടന്ന വലഞ്ഞ കടം വാങ്ങിയിട്ട [ 661 ] മിഥുനമാസം 20 നു മഹാരാജശ്രീ ഡഗളീ സാഹെപ്പ അവർകളുടെ പക്കൽ അടച്ച രശീതി
വാങ്ങുകയും ചെയ്തു. അതിന്റെശെഷം ചെരിക്കൽ വകയിൽ കാനഗൊവി പക്കൽ
അടച്ചിട്ടഉള്ള പണം മെൽ എഴുതിയതകൂട തന്നെകൊള്ളണമെന്നുവെച്ചപാറാവിൽതന്നെ
ആക്കുകകൊണ്ടും എന്നെ കാരിയത്തിന ആക്കീട്ടുള്ള ആള പക്കൽ അടച്ചിട്ടുള്ള പണം
അയാളൊടു വാങ്ങാതെ ഞാൻ തന്നെ തരണമെന്ന വെച്ചാൽ അതിന ഇനിക്ക ആധാരം
ഇല്ലായ്കകൊണ്ടും ശെഷം എല്ലാവരും ചെരിക്കല്ല വക കാനകൊവി പക്കൽ അടച്ച
പണത്തിന അവരൊടഒക്കയും എഴുതി വാങ്ങുകയും ഞാൻ അടച്ചിട്ടുള്ളത പ്രത്ത്യെകം
തന്നു കൊള്ളണമെന്നവെച്ച പാറാവിൽതന്നെ അക്കുകകൊണ്ടും എറിയ ദിവസം
പാറാവിൽക്കിടന്നു വലഞ്ഞ ചിലവിന കൂട ഇല്ലാതെയും ദെണ്ണം പിടിച്ച
ഞെരുങ്ങുകകൊണ്ടും വർത്തമാനം കാനകൊവിക്ക എഴുതി അയച്ചതിന്റെശെഷം
ചെരിക്കല്ലവക 586 പണം ഞാൻ അടച്ചിട്ടുള്ളതിന പുക്കുമുറി കൊടുത്തയക്ക എങ്കിലും
എന്റെ മുട്ട തീർത്ത തരിക എങ്കിലും ചെയ്യായ്കകൊണ്ടും ഇനിക്ക
ബുദ്ധിപൊരായ്കകകൊണ്ടും ഞാൻ കല്പന വാങ്ങാതെ പാറാവിൽ നിന്ന പൊന്ന
കാനകൊവി പാർക്കുന്നടത്ത വന്ന ഈ അവസ്ഥകൾ ഒക്കയും പറഞ്ഞാരെ ഓണം
കഴിഞ്ഞിട്ട താൻ ഇവിട വന്നാൽ ഒക്കയും മാർഗ്ഗം ആക്കിതരാമെന്നും അതിലകത്ത
ദണ്ണത്തിന ചില വസ്തു ചെയ്ത ഭെദം വരുത്തുകെ വെണ്ടു എന്നും പറെകകൊണ്ടും
ദണ്ണംകൊണ്ട നടന്നുകൂടായ്കകൊണ്ടും അത്ത്രെ സായിപ്പവർകളുടെ സന്നിധാനങ്ങളിൽ
വന്ന സങ്കടം പറഞ്ഞ പാർപ്പാൻ സങ്ങതി വരാഞ്ഞത്. അതിന്റെശെഷം തറവാട്ടിൽ
၉ ആള വന്ന പറഞ്ഞ വസ്തു മുതൽ ഒക്കയും കണ്ട എഴുതി മുദ്രയിട്ട ഞാൻ കൊമ്പി
ഞ്ഞീലെക്ക കൊടുപ്പാനുള്ള ഹസ്ഥാന്തരത്തിന്റെ കാരിയംകൊണ്ട പറയെണ്ടതിന്ന
ഞാൻ എങ്കിലും എന്റെ കാരണവന്മാര അനന്തിരവന്മാര എങ്കിലും ചിങ്ങമാസം 27 നു
അകത്ത ചെന്ന കാരിയംകൊണ്ട പറഞ്ഞീല എന്ന വരികിൽ വസ്തു മുതൽ വിറ്റ
എടുക്കുമെന്നും കല്പന എഴുതി പതിക്കകൊണ്ടും ഇനിക്ക ദണ്ണംകൊണ്ട നടന്നുകൂടാ
യ്കകൊണ്ടും കാരിയം കൊണ്ട പറെയെണ്ടതിന്ന എന്റെ കാരണവര ചാപ്പുമെനവൻ
ചെന്നതിന്റെശെഷം കൊഴിക്കൊട്ട ഘാഡദി പാറാവിൽ ആക്കിയിരിക്കുന്നു എന്ന
കെൾക്കകൊണ്ടും ഇപ്പൊൾ കാനകൊവിയെ സായിപ്പവർകളുടെ സന്നിധാനങ്ങളിൽ
വരുത്തി കണക്കു നൊക്കുന്നപ്രകാരം കെട്ടാരെ ഞാൻ ചെരിക്കല്ല വഹ അടച്ചിട്ടുള്ള
പണത്തിന്റെത ഞാൻ കൂടി വന്ന കൂടി പറഞ്ഞ തെളിയെണ്ടതിന്ന സന്നിധാനങ്ങളിൽ
വരെണ്ടതിന്ന സായിപ്പവർകളുടെ മനസ്സ അറിയാതെ വന്നാൽ എന്തൊന്ന എന്നെ
ചെയ്യന്നത എന്ന ഇനിക്ക ഭയം ഉള്ളിൽ ഉണ്ടാക്കൊണ്ടും അത്ത്രെ സന്നിധാനങ്ങ
ളിലെക്ക വരുവാൻ മടിച്ചിരിക്കുന്നത. മഹാരാജമാന്ന്യ രാജശ്രീ സായിപ്പവർകളുടെ
കൃപാകടാക്ഷംകൊണ്ട എന്റെമെൽ കൊപം കൂടാതെയും അപമാനക്കെട ഞാൻ ബുദ്ധി
പൊരായ്കകൊണ്ട ചെയ്യപൊയതഒക്കയും സായിപ്പവർകൾ ക്ഷമിച്ച ഞാൻ സന്നിധാന
ങ്ങളിൽ വരുവാൻ തക്കവണ്ണം കല്പന എഴുതി വരുവാൻ കൃപാകടാക്ഷം ഉണ്ടായിരി
ക്കയും വെണം. കൽപ്പന എഴുതിവന്നാൽ അപ്പൊഴെ ദണ്ണത്തിന ഭെദം വന്നീല
എന്നവരികിലും ആളെ കൂട്ടി എടുപ്പിച്ചിട്ട എങ്കിലും സന്നിധാനങ്ങളിലെക്ക വരുന്നതും
ഉണ്ട. കൊല്ലം 975 മത കന്നിമാസം 5 നു എഴുതിയ അരജി. കന്നി 7 നു സെത്തെമ്പ്ര 20
നു കൊഴിലാണ്ടിയിൽ വന്നത. ഒല.

1286 K

1544 മത മലയാംപ്രവിശ്യത്തിൽ അതത രാജാക്കന്മാരെ അവരവരിടെ സ്ഥാനങ്ങ
ളിൽതന്നെ നൃത്തി ധർമ്മാധർമ്മങ്ങളും നടത്തി വൈപൊലെ രക്ഷിച്ച പൊരുന്ന
ഇങ്കിരിയസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി മഹാരാജശ്രീ ഇഷ്ടിമിൻ സാഹെപ്പു
അവർകളുടെ സന്നിധാനങ്ങളിലെക്ക അമഞ്ഞാട്ട നായര സലാം, കൊടുത്തയെച്ചാ [ 662 ] പരമാനിക വായിച്ച അവസ്ഥ മനസ്സിലാകയും ചെയ്തു. അസ്താന്തര പണത്തിന്റെ കണക്ക
നൊക്കിയതിന്റെ ശെഷം കിഴക്കട പണം മുകന്തായരുത്തി വന്നത. ഇക്കൊല്ലത്തി
ലെക്കതന്നെ പാറവത്തിക്കാരന്മാർക്ക കണക്കവെച്ച കൊടുക്കകൊണ്ടല്ലൊ 6000 ത്തിൽ
ചില്ലാനം പണം എന്റെമെൽ അസ്ഥാനന്തരമായത. അപ്പണം കുറ്റികളിൽനിന്ന പിരിച്ച
അടക്കെണ്ടതിന്ന സന്നിധാനങ്ങളിലെ കൃപകടാക്ഷം ഉണ്ടായിവരികയും വെണമെല്ലൊ.
7000 ത്തിൽ ചില്ലാനം പണം നമുക്കുള്ളെ സൊന്ത നികിതിയിൽ പൂർവ്വാപൂർവ്വ
കാരണവന്മാര നടത്തി പൊരുന്ന അടിയന്തരമായിട്ടുള്ള ധർമങ്ങൾ നടത്തുകകൊണ്ടും
ദെവസ്സം ബ്രഹ്മസ്സ്വം ആയിട്ടുള്ള അടിയന്തരങ്ങൾ നടത്തുകക്കൊണ്ടും ശെഷം നമ്മുടെ
കുഞ്ഞെനും കുട്ടീന്റെയും നമ്മുടെയും ചെലവിനും അഴിഞ്ഞപൊകഅത്ത്രെ ആയത.
എനി ഒക്കയും സന്നിധാനങ്ങളിലെ കൃപകടാക്ഷം ഉണ്ടായിട്ട നെലയാക്കിരെക്ഷിച്ചു
കൊൾകയും വെണമെല്ലൊ. കൊല്ലം 974 മത ചിങ്ങം 23 നു എഴുതിയ്ത. 75 കന്നി 4 നു
ഇങ്കിരിയസ്സുകൊല്ലം 1799 മത സെത്തെമ്പ്രമാസം 17 നു കൊഴിലാണ്ടിയിൽ നിന്ന
പെർപ്പാക്കിയത.

1287 K

1545-മത രാജശ്രീ കൊട്ടെയത്ത മൂത്തരാജ അവർകൾക്ക രാജശ്രീ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സല്ലാം.
എന്നാൽ കൊട്ടെയത്തനിന്ന വരെണ്ടുന്ന ഒന്നാമതും രണ്ടാമതും ഗഡു ആയിട്ടുള്ള
സമയപ്രകാരം തന്നെ അറിയിച്ചു. ആയത ഉടനെ ബൊധിപ്പിക്കുമെന്ന ആഗ്രഹിച്ചതിന്റെ
ശെഷം ഇത്രപ്പൊഴും ബൊധിപ്പിച്ചിട്ടും ഇല്ലല്ലൊ. ഇപ്പൊൾ മൂന്നാംഗഡു കൊടുക്കെണ്ടും
സമയം കഴിഞ്ഞു പൊയത എങ്കിലും ഈ കൊല്ലത്തിലെ കണക്കിൽ എത്താൻ മുളക
അല്ലാതെ വിശെഷിച്ച എതും ബൊധിപ്പിച്ചിട്ടും ഇല്ലല്ലൊ. ഇതിനൊടുകൂട 73 മതിലെ
നിലുവ ബൊധിപ്പിക്കാതെയിരിക്കുന്നു. ബഹുമാനപ്പെട്ട കുമ്പഞ്ഞി സർക്കാരിൽ തങ്ങളെ
വഴിപൊലെ ബൊധിച്ച വിശ്വസിച്ച അവസ്ഥയിൽനിന്ന വളരെ വിത്യാസം കാണ്മാനുള്ള
സങ്ങതി ആയിരിക്കുകകൊണ്ട ഇതൊക്കയും നമുക്കവളര സങ്കടം തന്നെ ആകുന്നു.
ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളുടെയും തങ്ങളുടെയും കാഠിന്ന്യമായിരിക്കുന്ന
ശത്ത്രു കഴിഞ്ഞ ടിപ്പു സുൽത്താൻ എന്നവർകളെ അമർത്തതിന ദുറായിട്ട നടപ്പാൻ
ഭാവിച്ചവർക്കും മുൻമ്പെ വിശ്വസിച്ച സഖായവും ആശ്രയവും ഇല്ലാതെ ആക്കിയതിന്റെ
ശെഷം തങ്ങളെപ്രയത്നങ്ങളാൽ കപ്പം ഒക്കയും ഒപ്പിച്ചവണ്ണം വരും എന്ന മെൽസംസ്ഥാന
ത്തിൽ ബൊധിച്ചപ്രകാരം അല്ലാതെകണ്ട കപ്പം വരാതെയിരിക്കുന്ന സങ്ങതി എന്തന്ന
എഴുതി അയക്കണമെന്ന നാം അറിഞ്ഞതുമില്ലല്ലൊ. പൊനം ചാർത്തെണ്ടുന്നതിന
തങ്ങൾ അയക്കുന്നരൊടുകൂട പണ്ടാരപെർക്ക കാനകൊവീനയും ഗുമാസ്തന്മാരയും
കല്പിച്ചയക്കയും ചെയ്യും. എന്നാൽ തങ്ങൾ മുൻമ്പെ അയച്ച ആളുകളെ ചെലവകൊണ്ട
അവര ചാർത്തിയ നികിതി എങ്കിലും കൊട്ടെത്തിൽനിന്ന വരെണ്ടുന്ന കപ്പത്തിൽ ഒരു
അമശം എങ്കിലും ഇത്തപ്പൊഴും ബൊധിപ്പിക്കാതെയിരിക്കുമ്പൊൾ ചിലവ എങ്ങിനെ
കൊടുത്ത കഴിയുമൊ ആയതിന കൊട്ടെത്തിലെ കപ്പം ബൊധിപ്പിച്ച ഉടനെ
ചാർത്തിയവർക്ക ചിലവ കൊടുപ്പാൻ തക്കവണ്ണം രാജശ്രീ കമീശനർ സായ്പുമാർ
അവർകളെ കല്പന ഉണ്ടാക്കുകയും ചെയും, ഇസമയത്ത കല്പനകൊണ്ട എഴുതി
അയച്ചാൽ തങ്ങളിൽനിന്ന വന്ന മുതൽ ഇത്ത്ര ആകുന്നു എന്ന അവർകൾനിന്ന നമ്മൊട
അന്ന്വെഷിക്കുമെല്ലൊ. അതുകൊണ്ട ആയതിനും ഇപ്പൊൾ എഴുതി അയച്ചുകൂട. ഈ
അവസ്ഥ ഒക്കയും വിചാരിക്കുമ്പൊൾ ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക കപ്പം ഉടെനെ
കൊടുക്കെണ്ടതിൽ ചെർച്ച ആകുന്നു എന്ന തങ്ങളെ പ്രധാന ബുദ്ധി തങ്ങൾക്ക
കാണപ്പെടും എന്ന നാം നിശ്ചയിച്ചിരിക്കുന്നു. അതിനുതന്നെ തങ്ങൾക്ക മാനം
അധികമായിട്ട വരികയും ചെയ്യുമെല്ലൊ. എന്നാൽ കൊല്ലം 975 മത കന്നിമാസം 4 നു
ഇങ്കിരിയസ്സകൊല്ലം 1799 മത സെത്തെമ്പ്രമാസം 17 നു കൊഴിലാണ്ടീൽ നിന്ന എഴുതിയത. [ 663 ] 1288 K

1546-മത രാജശ്രീവടക്കെ അധികാരി ജിമിസ്സഇഷ്ടിവിൻ സായ്പു അവർകൾക്ക വിട്ടിലത്ത
രവിവർമ നരസിംഹ രാജാവ സലാം. എന്നാൽ കുമ്പഞ്ഞി സർക്കാരത്തിൽ നാം പലിശക്ക
കൊടുത്തിരിക്കുന്ന ദ്രവ്യത്തിന്റെ ഈ സംവത്സരത്തെ പലിശ കിട്ടുവാൻ കല്പന
ഉണ്ടാകയും വെണം. എല്ലാ കാരിയത്തിനും സായ്പു അവർകളെ മാതാപിതാ സമനന്ന
നാം ഭാവിക്കുന്നു. സായ്പു അവർകളെ താലൂക്കിൽ ഇരിക്കുന്നവരിൽ നാം എത്ത്രെയും
സാധു അത്രെ ആകുന്നു. അതുകൊണ്ട നാം നടക്കെണ്ടും ബുദ്ധി മാർഗ്ഗത്തിന കല്പന
ആക്കി നടത്തിക്കെണ്ടുന്ന ഭാരം സായ്പു അവർകൾക്ക അത്ത്രെ കൂടിയത. എന്നാൽ
സിദ്ധാരതി സംവത്സരത്തെ ഭാദർപ്പദം മാസം 18 നുക്കം സെത്തെമ്പ്ര 17 നു 75 മത കന്നി
മാസം 6 നു സെത്തെമ്പ്ര 19 നു കൊഴിലാണ്ടിയിൽ നിന്ന പെർപ്പാക്കിയത

1289 K

1547 മത രാജമാന്യ രാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇഷ്ടിവിൻ സാഹെബ
അവർകൾക്ക കുമ്പളെ രാമന്തരസു രാജാവ സെലാം.എന്നാൽ മങ്ങലൂര താലൂക്കിക്ക
രാജശ്രീ മുണ്ടൊൽ സാഹെബ അവർകൾ വന്നിരിക്കുന്ന വർത്തമാനം തങ്ങൾക്ക
അറിവാൻ സങ്ങതിയും ഉണ്ടെല്ലെ. നമുക്ക ശീമ വെണമെങ്കിൽ മഹാരാജശ്രീ ജനരാൾ
ഹരീസ്സാഹെബര അവര സമീപത്ത പൊയാൽ നാട സമ്മതിച്ച തരുമെന്ന നമ്മുടെ
നാട്ടറ ഇത്തറക്ക ഹുഗ്മനാമം എഴുതി അയച്ചതുകൊണ്ട തങ്ങൾക്ക ഇ എഴുതിയത. നാം
തങ്ങളുടെ താലുക്കിൽ ഇരിക്കുമ്പൊൾ കല്പനകൂടാതെ പൊകരുതെല്ലൊ. മഹാരാജശ്രീ
ജനറാൾ ഹരീസ്സ സാഹെബ അവർകളുടെ പരിചയം നമുക്ക കുറെഞ്ഞതുകൊണ്ട
തങ്ങൾ നമെമ്മാട പൂർവണം ദയ ഉണ്ടായിട്ട നമ്മുടെ വശം ആയി വരുവാൻ ആക്കിക്കൊടു
ക്കുമാറാകെയും വെണം. അതല്ല എങ്കിൽ മഹാരാജശ്രീ കമിശനർ സാഹെബ അവർകൾ
മഹാരാജശ്രീ ജനറാൾ ഹാരിസ്സാഹെബ അവർകൾക്ക കത്ത എഴുതിതന്നാൽ അവരെ
സമീപത്തപൊയി നമ്മുടെ വർത്തമാനം അറിയിച്ചു വരാമെന്ന ഈ രണ്ട വിവരവും
തങ്ങളുടെ നിജാന്തഃക്കരണത്തിൽ വരുത്തി വിവരമായിട്ട കല്പന എഴുതി വരുമാറാകയും
വെണം. നാം പണ്ടുപണ്ടെ മുതൽ ബഹുമാനപ്പെട്ട ഇങ്കിരെസ്സ കുമ്പഞ്ഞി സംസ്ഥാനം
വിശ്വസിച്ചിരിക്കുന്ന വർത്തമാനം സായ്പു അവർകൾ അറിവാൻ സങ്ങതിയും ഉണ്ടല്ലൊ.
വിശ്വസിച്ചിരിക്കുന്ന നമ്മൊട കാരുണ്യസൃഷ്ടിവെച്ച നമ്മുടെ ശീമയിൽ നമ്മുടെ
വശത്തിൽ ആക്കിക്കൊടുത്ത ബഹുമാനപ്പെട്ട ഇങ്കിരസ്സ കുമ്പഞ്ഞി സംസ്ഥാനത്തി
ങ്കലെക്ക കീർത്തി വരുത്തിച്ചു കൊള്ളുമാറാകയുംവെണം. എന്നാൽ സിദ്ധാരതി
സംബത്സരത്തെ ഭാദർപ്പദം മാസം 13 നു ക്ക സെത്തെമ്പ്ര മാസം 12 നു എഴുതിയത. 75
മത കന്നിമാസം 6 നു ഇങ്കിരെസ്സ കൊല്ലം 1799 മത സെത്തെമ്പ്രെമാസം 19 നു
കൊഴിലാണ്ടിയിന്ന പെർപ്പാക്കിയത.

1290 K

1548 മതരാജശ്രീവടക്കെ അധികാരി ജീമിസ്സ സ്തിവിൻ സായ്പവർകൾക്ക വിട്ടലത്തെ
രവിവർമ്മ നരസിംഹരാജാവ സെലാം. നാം ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളെ
വിശ്വസിച്ച ഢിപ്പുവൊട ശത്ത്രുത്ത്വം ആയി. ആയതുകൊണ്ട അർത്ഥവും പ്രാണവും
ഒഴിച്ച വളര സംബത്സരമായിട്ട കുമ്പഞ്ഞി ആശ്രയത്തിൽ ഇരുന്ന ഇപ്പൊൾ കുമ്പഞ്ഞി
ധർമ്മസംസ്ഥാനമാകകൊണ്ട ഢീപ്പുവിന ജയിച്ചു. അവന്റെ ദവിലത്ത പ്രാണങ്ങളൊടു
കൂട കുമ്പഞ്ഞിക്കത്ത്രെയുണ്ടായത. നമ്മുടെ ഒടയക്കാരരായിട്ട മഹാരാജശ്രീ കമീശനർ
സാഹെബ അവർകളും നമുക്ക മാതാപിതാ സമനായിരിക്കുന്ന തങ്ങൾക്കും എഴുതി [ 664 ] അറിയിച്ചിരിക്കുന്നു. നമ്മുടെമെൽ ദയ ഉണ്ടായിട്ട മഹാരാജശ്രീ കമീശനർ സാഹെബമാര
അവർകൾക്ക നമ്മുടെ ഗുണദൊഷം എഴുതി അറിയിപ്പാറാകയും വെണം. ഇപ്പൊൾ
കടന്ന ശീമ ബന്തൊവസ്ത ആക്കുവാൻ രാജശ്രീ മുണ്ടൊൽ സായ്പ അവർകൾ
വന്നിരിക്കുന്ന അവരെ വീട്ടല നാട്ടുകാരക്ക എഴുതിയ ഹുഗ്മനാമയിൽ നമുക്ക
ചെലെകലം ഉണ്ട. നമ്മുടെ ഗുണദൊഷ വർത്തമാനം അവരെ സമീപത്തിൽ പൊയിട്ട
അറിയിക്കണ്ടതും ഉണ്ട. അവര നാട്ടുകാർക്ക എഴുതിയ ഹുഗ്മനാമ പ്രതി സായ്പ
അവർകളെ കാണ്മാൻ ഇതിന്റെകൂട അയച്ചിരിക്കുന്നു. സായ്പ അവർകളുടെ കല്പന
ആയാൽ നാം പൊയി രാജശ്രീ മുണ്ടൊൽസായ്പ അവര കണ്ട നമ്മുടെ വർത്തമാനം
അറിയിച്ച അവിടെനിന്ന കല്പന വാങ്ങി ശ്രീരങ്കപട്ടണത്തെക്ക മഹാരാജശ്രീ ജനരാൾ
ഹരിസ്സസാഹെബ ഭാദർ അവർകളെ സമീപത്ത പൊകെണ്ടും കാര്യം ഉണ്ടെങ്കിൽ
അവിടത്തൊളം പൊയി വരികയും ചെയ്യാം. ഇക്കാര്യത്തിന നമക്ക കല്പന ഉണ്ടായി
വരികയും വെണമെന്ന സാഹെബ അവർകളൊട വളര അപെക്ഷിക്കുന്നതും ഉണ്ട.
കുമ്പഞ്ഞി സർക്കാരിൽനിന്ന ദയ ഉണ്ടായിട്ട കല്പിക്കുംപൊലെ നടന്ന നമ്മുടെ
ജന്മഭൂമിയിലിരുന്നു കൊള്ളുവാനായിട്ട സായ്പു അവർകളൊട അപെക്ഷിക്കുന്നതും
ഉണ്ട. ഈ വർത്തമാനത്തിന മഹാരാജശ്രീ കമിശനർസായ്പുമാരവർകൾക്ക അറിയിച്ച
ഇതിന്റെ മറുപടി എഴുതി അയക്കുമാറാകയും വെണം. എന്നാൽ സിദ്ധാരതി
സംബത്സരത്തെ ഭാദർപ്പദം മാസം 18 നുക്ക സെത്തെമ്പ്രമാസം 17 നു എഴുതിയ
കർണ്ണാടകക്കത്തിന്റെ പെർപ്പ 75 മത കന്നിമാസം 6 നു ഇങ്കിരെസ്സ കൊല്ലം 1799 മത
സെത്തെമ്പ്രമാസം 19 നു കൊഴിലാണ്ടിയിൽനിന്ന പെർപ്പാക്കിയത.

1291 K

1549 മത രാജശ്രീ വടക്കെ അധികാരി ഇഷ്ടിവിൻ സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ചാലൊറ നമ്പൂതിരി എഴുതിയത. കൊല്ലം 964 മത പാർശ്ശാവ
രാജ്യത്ത വന്ന എല്ലാ ബ്രാഹ്മണരെയും പിടിച്ച അപമാനപ്പെടുത്തതിന്റെശെഷം
ഞങ്ങൾകൂടി അക്കൂട്ടത്തിൽ അകപ്പെട്ട പൊയിട്ടും പാർശ്ശാവ ഉള്ളന്ന തന്നെ ചാലൊറ
ഇല്ലത്ത നിർത്തി നികിതികളൊക്കയും ഞാൻ തന്നെ കൊടുക്കയത്ത്രെ ആയത.
എന്നതിന്റെശെഷം 66 മത ബഹുമാനപ്പെട്ട ഇങ്കിരെസ്സ കുമ്പഞ്ഞി വന്ന പാറൊക്ക കൊട്ട
പിടിച്ചാരെ രാജ്യത്തിങ്കൽ ഒക്കയും വെണ്ടുംവണ്ണം കല്പന നടന്നതിന്റെശെഷം 66 മത
മുതൽക്ക ചാലൊറ വസ്തു മുതൽ ഒക്കയും അന്ന തുടങ്ങി ചാലൊന്റെ വസ്തുമ്മലെ നികിതികളൊക്കയും കൊമ്പിഞ്ഞിക്ക ഞാൻ കൊടുത്തിയിരുന്നതിന്റെശെഷം
ചാലൊന്റെ വസ്തുമുതൽ ഒക്കയും നരിക്കുനി എടമനക്ക അടക്കെണമെന്ന വെച്ച
കൊഴിക്കൊട്ട രാജക്കന്മാരെ ആളയും കൂട്ടിക്കൊണ്ട വന്ന ചാലൊറ കടന്നിരിക്ക ആയത.
എന്നതിന്റെ ശെഷം അവിടത്തെക്കാര്യങ്ങൾ ഒക്കയും എനക്ക സമ്മതിച്ചുതരണമെന്നും
അത തരാഞ്ഞാൽ നിങ്ങള രാജ്യത്ത എങ്ങും ഇരിക്കാണ്ടാക്കുന്നുണ്ടെന്നും
പറഞ്ഞതിന്റെശെഷം 69-മത എടവമാസത്തിൽ മഹാരാജശ്രീ സുപ്രവയിജർ ഇഷ്ടിവിൻ
സായ്പു അവർകളുടെ സന്നിധാനത്തിങ്കൽചെന്ന എന്റെ സങ്കടങ്ങളൊക്കയും അവിടെ
കെൾപ്പിച്ചാരെ എടമന നമ്പൂതിരിയിനയും വരുത്തി നഞ്ചപ്പയ്യൻ സ്വാമിയും മുനിശി
സായിപ്പും സാർവ്വാധികാര്യക്കാരും ദിവാനജി രാമരായരും കൂടി വിസ്തരിച്ച ചാലൊറ
വസ്തുവഹക്ക എടുമനയും വരണ്ട എടമനയുടെ വസ്തുവഹക്ക ചാലൊറയും പൊകണ്ട
എന്ന പറഞ്ഞതീർത്ത സായ്പു കത്തും തന്നെ നിന്റെ വസ്തുവഹ നീ തന്നെ അന്ന്വഷിച്ച
നികിതിയും കൊടുത്ത അടിയന്തരങ്ങൾ ഒക്കയും കഴിപ്പിച്ചു ഇരുന്നു
കൊള്ളുവാൻതക്കവണ്ണം പറഞ്ഞയക്കയും ചെയ്യു. എന്നതിന്റെശെഷം നികിതിയും
കൊടുത്ത അടിയന്തരങ്ങൾ കഴിപ്പിച്ചയിരുന്നാരെ രണ്ടാമതും 71ൽ എടമന കൊഴിക്കൊട്ട
മൂന്നാമത രാജാവിനയുംകൂട്ടി ചാലൊറ വന്ന എന്റെ കാര്യങ്ങളൊക്കയും എടമനക്ക [ 665 ] സമ്മതിച്ചു കൊടുക്കുന്നില്ല എന്നും അത് സമ്മതിപ്പിച്ച വസ്തുമുതൽ ഒക്കയും
വിട്ടപ്രകാരത്തിൽ എഴുതിച്ച തന്നെ എഴുന്നള്ളാവു എന്ന പറഞ്ഞ പാർത്തതിന്റെ
ശെഷം ഞാൻ തലച്ചെരിക്ക പൊയി. രാജശ്രീ അണ്ണി സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ചെന്ന എന്റെ സങ്കടങ്ങളൊക്കയും അവിട കെൾപ്പിച്ചാരെ എന്റെ
കാര്യങ്ങളൊക്കയും വെണ്ടുംവണ്ണം രാജശ്രീ ഇഷ്ടിവിൻ സായ്പു അവർകൾ
കല്പിച്ചപ്രകാരംതന്നെ നടത്തിച്ച തരുവാൻ തക്കവണ്ണം കൊഴിലാണ്ടിയിൽ ദൊറൊഗ
കുഞ്ഞായൻ മൂപ്പന കത്ത തരികയും ചെയ്തു. ആയത കുഞ്ഞായൻമൂപ്പന കൊടുത്താരെ
എന്റെ സങ്കടങ്ങൾ തീർത്ത തരികയും ചെയ്യു എന്നതിന്റെശെഷം 72 മതിൽ എടമന
എന്റെ അരികത്ത വന്ന എനിമെല്പട്ട നൊം തമ്മിൽ എടച്ചൽ ഉണ്ടാകയില്ല എന്നും
പറഞ്ഞി കൊഴിക്കൊട്ട താമൂതിരി രാജാവ ഇരിപ്പടത്തെക്ക മറ്റു ആരും അറിയാതെകണ്ട
ഞങ്ങൾ രണ്ടാളുംകൂടി ചെന്ന രാജാവിനെക്കണ്ട ഉണ്ടായതൊക്കയും ഉണ്ടായി എനി
തമ്മിൽ കലഹം കൂടാതെകണ്ട രണ്ട പരിഷയുംകൂട ഒരു മനസ്സായി നിന്ന ഞാൻ
ചെലാവാകകൊണ്ടു തറവാട്ടിലെ അടിയന്തരങ്ങൾ ഒക്കയും അദെഹത്തിനക്കൊണ്ട
കഴിപ്പിച്ചുകൊള്ളണമെന്നും പലിശപാട്ടങ്ങൾ ഒക്കയും മുൻമ്പെ അന്വെഷിക്കുംപ്രകാരം
ഞാൻ അന്വെഷിച്ച ഇരുന്നുകൊള്ളുവാൻ തക്കവണ്ണം പറഞ്ഞയക്ക ആയത.
എന്നതിന്റെശെഷം മാപ്പളമാർക്ക ഞാൻ കൊടുക്കെണ്ടും കടത്തിൽ എന്റെ പെർക്ക
മൂവായിരത്തിൽ ചില്ലാനം നെല്ല കടക്കാരന കൊടുത്തിരിക്കുന്ന എന്ന പറെകകൊണ്ട
യിരുനൂറ ഉറുപ്പ്യഅയതിനായിട്ട അദെഹത്തിന കൊണ്ടമ്പള്ളിക്ഷെത്രത്തിങ്കന്ന എനിക്ക
വരണ്ട ഉറുപ്പ്യ യിരുനൂറും കൊടക്കാട്ട പണിക്കര മുൻമ്പാക കൊടുക്കയും ചെയ്തു.
പിന്നയും ഞാങ്ങളിൽ എടഞ്ഞതിന്റെശെഷം തളിപ്പറമ്പത്തിന്ന പറെരിമാര അയാള
തന്നെ വരുത്തി ചെലാവ ആയിരിക്കുന്ന ആളെ കയികൊട്ടി വസ്തു സമ്മദ്ധം
ഇല്ലാണ്ടാക്കവെച്ച അവരെ വസ്തുക്കൾ ഒക്കയും എനിക്ക അടക്കാറാക്കി തരണമെന്ന
അവരൊടു പറഞ്ഞാരെ അവര എന്നെ വരുത്തി വസ്തു വർത്തമാനങ്ങളൊക്കയും
എന്നൊടു ചൊതിച്ചാരെ കാര്യത്തിന്റെ അവസ്ഥ ഒക്കയും അവരൊടു
പറഞ്ഞതിന്റെശെഷം രാജ്യത്തിങ്കൽ പലർക്കും ഇപ്രകാരം വരികകൊണ്ടു ഞങ്ങൾക
അതിന്റെ വിധിവിധിച്ചു കയികൊട്ട കഴിച്ചുകൂടാ എന്നും വസ്തുക്കൾക്ക സമ്മദ്ധം
ഇല്ലാണ്ടാക്കിക്കുട എന്നും ചാലൊറ വസ്തുവിന ചാലൊറ ചെലാവ ആയവർക്ക
അല്ലാതെകണ്ട മറ്റൊരുത്തർക്ക സമ്മദ്ധം ഇല്ല എന്ന അവര പറഞ്ഞ നിശ്ചയിച്ചപ്രകാരം
എനിക്ക ഒര എഴുത്തും തന്നിട്ടും ഉണ്ട. അവരകല്പിച്ച പ്രകാരം ചാലൊറ അടങ്ങിയിട്ടുള്ള
വസ്തു അടക്കി ഇന്നയൊളം കുമ്പഞ്ഞി നികിതിയും കൊടുത്ത അടിയന്തരങ്ങളും
കഴിപ്പിച്ചയിരിക്കയാകുന്നത. എന്റെ കാരണവന്മാരും ആയിട്ടും എടമനയിടെ
കാരണവന്മാരായിട്ടും പുലസമ്മെദ്ധം അല്ലാതെകണ്ട വസ്തു സമദ്ധം ഇല്ല. ഇതപ്രകാരം.
പുലസംബദ്ധക്കാരമറ്റും ഞാൻ ഒഴിക പതിനൊന്ന ഇല്ലക്കാര ഉണ്ടായിരുന്നു. അതിൽ
ചിലര ക്ഷയിച്ചു പൊകയും ചെയ്തു. ശെഷം ചിലർ ഇപ്പൊഴും ഉണ്ട. ശെഷം 67 മതിൽ
കൊഴിക്കൊട്ട രാജാവിന്റെ ആളയുംകൂട്ടി എടമന ചാലൊറ വന്ന എന്റെ തറവാട്ടിൽ
കാരണവന്മാര വെച്ചിട്ടുള്ള കരണവും കണക്കൊലകളും എടുത്തകൊണ്ട പൊയി.
അതൊക്കയും തെക്കെടത്ത നായരെ പക്കൽവെച്ച എന്ന തെക്കെടത്തനായര പറകയും
ചെയ്യു. ഇതകൂടാതെ ഞാൻ ഇട്ടവിള എന്ന ബൊധിപ്പിക്കാതെ എടമന കൊഴിതെടുക്കയും
ചെയ്തു. കയികൊട്ടി പൊറത്താക്കുക എങ്കിലും വസ്തുവഹകൾക്ക സമ്മദ്ധം ഇല്ലാ എന്നും
ഇന്നയൊളം ഉണ്ടായിട്ടും ഇല്ല. ശെഷം രാജശ്രീ ഇഷ്ടിവിൻ സായ്പു അവർകളെ
കല്പനക്ക മദ്വുരായര ചാലൊറ നമ്പൂതിരിയുടെ വസ്തുവിന (ന)മ്പൂതിരി തന്നെ അടക്കി
നികിതി നമ്പൂതിരിയൊടു വാങ്ങണമെന്നും നമ്പൂതിരീന്റെ വസ്തുവഹകൾക്ക
മറ്റുവല്ലൊരും വല്ല വിരൊധം കാണിച്ചാൽ അവര പിടിച്ച ഇങ്ങ കൊടുത്തുടണമെന്നും
കൊടക്കാട്ട പണിക്കർക്കും തെക്കെടത്ത നായർക്കും അരീക്കര നായർക്കും
[ 666 ] പൊഉണാരിപ്പണിക്കർക്കും എഴുതീട്ടും ഉണ്ട. എന്നാൽ കൊല്ലം 975 മത കന്നിമാസം 7-നു
ഇങ്കിരെസ്സകൊല്ലം 1799 മത സെത്തെമ്പ്ര 20 നു കൊഴിലാണ്ടിയിൽനിന്ന എഴുതിയത.
കന്നി 29 നു ഒയിത്തുവ്ര12 നു മാടായിൽ നിന്ന പെർപ്പാക്കിയത.

1292 Κ

കൊല്ലം 969 മത എടവമാസം 20 നു സർവ്വാധികാര്യക്കാരും മുനിശി സായിപ്പവർകളും
നെഞ്ചപ്പയ്യൻ സ്വാമി അവർകളും ശ്രീമതു ദിവാനര അവർകളുംകൂടി മഹാരാജശ്രീ
മെസ്തര ഇഷ്ടിമ സായ്പ അവർകളെ സന്ന്യധാനത്തിങ്കൽനിന്ന ചാലൊറ
കാരിയംകൊണ്ട വിചാരിച്ച എടവനെനമ്പൂതിരിക്ക വസ്തുന്ന സംബദ്ധം ഇല്ലാണ്ടാക്കിവെച്ച.
ആ വസ്തു ഒക്കയും നടന്ന രീതി കൊടുത്തകൊള്ളുവാൻ തക്കവണ്ണം കല്പിച്ച അയക്ക
ആയ. ഇക്കാരിയത്തിന്ന കൊട്ടെക്കാട്ട നമ്പൂതിരിയും തളിയിൽ പാറെരിയും കൂടി കാരിയം
പറഞ്ഞ വെച്ചതിന്ന സാക്ഷി. മഹാരാജശ്രീ അണ്ടളി സായ്പു അവർകൾ പയ്യനാട പയ്യർമ്മല ദൊറൊഗ കൊളത്തായി
കുഞ്ഞായിൻ മൂപ്പന എഴുതിയത. ചാലൊറ നമ്പൂരിയുടെ ഭവനത്തിൽ ചെലെനായിന്മാര
വന്ന നമ്പൂതിരിയിന ചെലെ ദിക്കിലെക്ക വരണം, വരാഞ്ഞാൽ കഴികയില്ല എന്ന
ഉപദ്രവിക്കുന്ന എന്ന നമ്പൂരി തന്നെ പറഞ്ഞ കെട്ടു. ആയതകൊണ്ട അങ്ങനെ ഒന്നും
വന്ന പൊകാതെകണ്ട നീ കൂട വിചാരിച്ച സൂക്ഷിപ്പിച്ച കൊള്ളുകയും വെണം. എന്നാൽ
കൊല്ലം 970 മത കർക്കടകമാസം 26 നു എഴുതിയത.

1293 K

മഹാരാജശ്രീ സുപ്പവൈജര മെസ്ത്ര സ്തിവിൻ സാഹെബ അവർകൾ ആനന്ത
സംബത്സരം ജെഷ്ടമാസം 18 നു ക്ക കൊല്ലം 969 മത എടവമാസം 21 നു പയ്യ്യനാട
തഹസിൽദാര മാദ്ധുരായന എഴുതിയത. എന്നാൽ ചാലൊറ നമ്പുരിക്കു ആ താലൂക്കിൽ
ഇരിക്കുന്ന വസ്തുവഹ ഭൂമി നിലങ്ങളും ഒക്കെയും ഇദ്ദെഹംതന്നെ അനുഭവിച്ചുകൊണ്ട
കൊമ്പിഞ്ഞി സറക്കാറ നികിതി ഇദെഹം തന്നെ ബൊധിപ്പിപ്പാനും കല്പന
കൊടുത്തിരിക്കുന്ന, ഈച്ചാലൊറ നമ്പൂരി അവിട വന്നാൽ ഇദെഹത്തിന്റെ വസ്തുവഹ
ഒക്കെയും ഇദ്ദെഹത്തിനുതന്നെ സമ്മതിച്ചുകൊടുത്ത. എനി അവിട ആരെങ്കിലും
അതിക്രമം നടക്കാതെ ഇരിക്കുവാൻതക്കവണ്ണം നടത്തിച്ചു കൊടുക്കെയും വെണം.
സർക്കാർക്ക വരെണ്ടും നികിതി ചാലൊറ നമ്പൂരിയൊട വാങ്ങിക്കൊള്ളുകയും വെണം.
എനി ആരെങ്കിലും ഇദെഹത്തിന്റെ വസ്തുവഹയൊട തകറാറ ആക്കിയാൽ അവൻ
സർക്കാരിൽ കുറ്റക്കാരനായി വരികയും ചെയ്യ്യും. ആവിവരത്തിന ഹജ്ജുരിയിൽ എഴുതി
വരികയും വെണം എന്ന എഴുതി വന്ന കർണ്ണാടകക്കത്തിന്റെ പെറുപ്പിന്റെ പെർപ്പ.

1294 K

പൊടുരപഠെരിയും പുളിയാപറമ്പ ഒതിക്കൊനും എളംതുരിത്തിയും കൂടി എഴുതിയത.
ചാലൊറ നമ്പൂതിരി ഗ്രഹിക്കെണ്ടും അവസ്ഥ. കൊല്ലം 964 ആമത്തിൽ പാർശ്ശാവ എല്ലാ
ബ്രാഹ്മണരെയും ജാതിയും നികിതിയും കളയണമെന്നവെച്ച രാജ്യത്തിങ്കൽ കൽപ്പന
വന്നതിന്റെശെഷം എതാൻ ചിലെ ബ്രാഹ്മണരെ പിടിച്ച ചെലെ പൊരായ്മ
വരുത്തുകെല്ലൊ ആയത. അക്കൂട്ടത്തിൽക്കുടി അകപ്പെട്ട പൊകലൊ ആയത. അതിന്റെ
അവസ്ഥക്ക ബുദ്ധിപൂർവ്വെണ ചെയ്ത കാരിയം അല്ലെയെല്ലൊ. എന്നാലും ബ്രാഹ്മണരു
മായി ഒന്നിച്ചിട്ടുള്ള കർമ്മങ്ങൾക്ക യൊഗ്യത പൊര എന്ന വെച്ചിരിക്കുന്ന
ബുദ്ധിപൂർവ്വെണ ചെയ്ത കാരിയം അല്ലായ്കകൊണ്ട വസ്തുനും വഹെക്കും തനെക്ക [ 667 ] അല്ലാതെകണ്ട മറ്റു ആർക്കും സമ്മദ്ധവും ഇല്ല. വസ്തുകൊള്ളുകയും വിക്കുകയും ചെയ്യാം.
തറവാട്ടിൽ ശാന്തിയും പൂജയും പൊറമെയുള്ള ക്ഷെത്ത്രങ്ങളിലെയും തറവാട്ടിൽ തനിക്ക
ബൊധിച്ചെ ആളയാക്കി അടിയന്തരങ്ങൾ ഒക്കയും കഴിപ്പിച്ചു കൊള്ളുകയും വെണം.
വരുന്ന ബ്രാഹ്മണർക്ക വഴിപൊരും വണ്ണം അന്നദാനം കൊടുപ്പിക്കയും വെണം. കൊല്ലം
972 മത കർക്കടമാസം 25 നു എഴുതിയത.

1295 K

1550 മത അച്ചാഴിയത്ത ചാപ്പമെനവനെട ചെയ്തെ ശൊദ്യൊത്തരം. 74 മത്തിലെ വഹെക്ക
ചൊരിക്കല്ല വക കണക്കിൽ 432 പണം താൻ വാങ്ങീട്ടുണ്ടൊ. ചെരിക്കല്ല വഹക്ക 492
പണം ഞാൻ എടുത്തിട്ടില്ല. ഇത മുടാടിക്കുട്ടം ഹൊബളി 13 തറ കൊണ്ട. ആ
ഹൊബളിയിന്ന 74 ലെ വഹിക്ക ചെരിക്കല്ല കണക്കിൽ വല്ല പണം എടുത്തിട്ടുണ്ടൊ. ഈ
ഹൊബളിത്ത രാജാവ അവർകളെ കല്പനക്ക നിൽക്കുന്ന എരെശ്ശമെനവൻചെരിക്കൽ
നിലവ വഹയിൽ 308 പണവും 8 അരിമൂടയും കൊല്ലത്ത സദ്യക്ക കൊടുത്തിട്ടുണ്ടെന്ന
എന്നൊട പറഞ്ഞ കെൾക്ക അല്ലാതെ ഞാൻ വാങ്ങീട്ടും ഇല്ല. നികിതപ്പണം എടുത്ത ആ
വഹിക്ക ചിലവിടരത എന്ന ഞാൻ തികച്ച പറഞ്ഞിട്ടും ഉണ്ട. ചെരിക്കല്ല കുടി വിവരം
കണക്ക അവര തരായ്കകൊണ്ട അതത ഹൊബളി പാറവത്യക്കാരന്മാരക്കൊണ്ട
ചെരിക്കല്ലനികിതി കൂടി ചെർത്ത കയികായതം എഴുതി പാറവത്തിക്ക ആഴം ആക്കിയിരി
ക്കുന്ന.ഇരിങ്ങൽ ഹൊബളികൊണ്ട ചെയ്യുന്ന ശൊദ്യൊത്തരം ഇരിങ്ങൽ ഹൊബളിയിന്ന
74-ൽ ചെരിക്കല്ല വഹിക്ക 608 പണവും 32 3/4 കാശും താൻ വാങ്ങിട്ടുണ്ടൊ. മെൽപ്പറഞ്ഞ
മെനവൻതന്നെ ഈ ഹൊബളിക്കും ആള ആകുന്നു. ചെരിക്കല്ല വഹിക്ക ഞാൻ ഒന്നും
വാങ്ങീട്ടും ഇല്ല. 975 മത കന്നിമാസം 10 നു ഇങ്കിരിയസ്സുകൊല്ലം 1799 മത സെത്തെമ്പ്രമാസം
23 കൊഴിലാണ്ടിയിൽനിന്ന എഴുതിയത.

1296 K

1551. മത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
സ്ഥിവിൽ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം. നാം
ഇവിടെനിന്ന സായ്പു അവർകൾക്ക എഴുതിയ കത്തിന്റെ മറുപടി ആയിട്ട ചിങ്ങമാസം
21 നു എഴുതിയ കത്തും ഇപ്പൊൾ ഈ മാസം 4 നു എഴുതിയ കത്തും ഇവിട എത്തി.
വായിച്ചു കെട്ട കാര്യങ്ങൾ മനസ്സിലാകയും ചെയ്തു. രണ്ടാം ഗഡുവിന്റെ ഉറപ്പ്യ തെകച്ച
ബൊധിപ്പിച്ചില്ല എന്നും മൂന്നാംഗഡുവിന്റെ സമയം കഴിഞ്ഞിരിക്കുന്ന എന്നും ഈ
പ്രകാരമായാൽ മെൽസംസ്ഥാനത്തനിന്ന വിചാരിക്കുമ്പൊൾ അപ്രസാദമുണ്ടാകു
മെന്നും മറ്റുമല്ലൊ എഴുതി വന്നതിൽ ആകുന്നത. നമ്മുടെ കാരണവന്മാര ബഹുമാനപ്പെട്ട
ഇങ്കിരിയസ്സു കൊമ്പിഞ്ഞീന വിശ്വസിച്ചുകൊണ്ടപൊന്നപ്രകാരത്തിൽതന്നെ കൊമ്പിഞ്ഞി
എജമാനൻന്മാരെ സ്നെഹം വഴിപൊലെ നമൊട ഉണ്ടായി വരികകൊണ്ട ആയതിന
ഒര എറക്കുറ വന്ന പൊവാൻ ഒരു സങ്ങതി ഇന്നെവരെയൊളം വന്നതും ഇല്ല. എനി
അപ്രകാരം വരാതെ കണ്ടിരിക്കണ്ടതിന സായ്പു അവർകൾ തന്നെ വിചാരിക്കയും
വെണമെല്ലൊ. മൂന്നാം ഗഡുവിന്റെ ഉറപ്യ അതത ഗഡുപ്രകാരം തന്നെ ബൊധിപ്പിക്ക
ണമെന്നുവെച്ച പ്രയത്നം ചെയ്തകൊണ്ട വരുനൊൾ ആയതിന ചില കുഴക്കുകളായിട്ട
കണ്ട അവസ്ഥക്ക ചിങ്ങമാസം 23 നു സായ്പു അവർകളെ ബൊധിപ്പിപ്പാൻ എഴുതി
അയച്ചിട്ട കല്പന ഒന്നും വന്നതും കണ്ടില്ലല്ലൊ. ഇപ്പൊഴും അതിന്റെ ശെഷമായിട്ടുള്ള
കൊഴക്കുകൾ തന്നെ ആകുന്ന കണ്ട വരുന്നത. ആയതിന്റെ മദ്ധ്യയും മൂന്നാം
ഗഡുവിന്റെ ഉറപ്യ താമസിയാതെ ബൊധിപ്പിക്കണമെന്നവെച്ച രാപ്പകലായി പ്രയത്നം
ചെയ്തുകൊണ്ട വരുന്നു. ശെഷം ഈ കഴിഞ്ഞ രണ്ടാം ഗഡുവിന്റെ വകയിൽ ചില്ലാനം [ 668 ] ഉറപ്യ കൊമ്പിഞ്ഞി തൊശക്കാനയിൽ അടയാത്തത അന്നെ മുതൽ തലശ്ശെരിയിൽ
തന്നെ അമാനമായി വെച്ചത സായ്പു അവർകൾ അറഞ്ഞിരിക്കുന്നല്ലൊ. തുട്ടുറുപ്പ്യ
ഇക്കഴിഞ്ഞ എടവമാസം 21 നു മുതൽക്ക വാങ്ങുകയും കൊടുക്കുകയും അരുതെന്നുവെച്ച
കൊഴിക്കൊട്ടനിന്ന എഴുതിയ പരസ്യക്കത്തും അപ്രകാരം നടന്നൊളണമെന്ന 25 നു
സായ്പു അവർകൾ എഴുതിയ കത്തും 26 നു അത്ത്രെ ഇവിട എത്തീട്ടുള്ളൂ, എടവമാസം
18 നുക്ക മുൻമ്പെ തന്നെയെല്ലൊ ഇപ്പൊൾ അമാനമായിട്ട വെച്ചിരിക്കുന്ന ഉറപ്യ അവിടെ
എത്തിച്ചിരിക്കുന്നത. പരസ്യമായ കത്ത ഇവിട എത്തിയതിന്റെശെഷം നമ്മുടെ പറ്റിലും
പ്രവൃത്തിക്കാരന്മാരെ പറ്റിലും അകപ്പെട്ട തുട്ടുറുപ്യ ഇങ്ങന്ന പൊറുക്ക എന്നല്ലൊ വരും 18
നുക്ക മുൻമ്പെ അവിടക്കൊണ്ടവെച്ചെ ഉറപ്പ്യ സായിപ അവർകൾ തന്നെ വെണ്ടുംവണ്ണം
ആയതിന്റെ വിവരംപൊലെ കമീശനർ സായ്പുമാർക്ക എഴുതി ബൊധിപ്പിച്ച
എടുപ്പാറാക്കിക്കൊള്ളണമെന്ന വെച്ച നാം സായ്പു അവർകളൊട പ്രാർത്ഥിക്കുന്ന.
ബഹുമാനപ്പെട്ട കൊമ്പിഞ്ഞിയിൽ നികിതി ഉറുപ്യ കിഴിൽ ബൊധിപ്പിച്ച വന്നത ഒക്കയും
ഈ രാജ്യത്തുള്ള നെല്ലും ചരക്കുകളും ഒക്കയും വർത്തകന്മാർക്ക കൊടുത്ത അന്നന്ന
അഴിയുന്ന നാണയമായിട്ടും പൊരാത്തത കടം വാങ്ങിയിട്ടും ആകുന്നു ബൊധിപ്പിച്ച
വന്നത. ഈവക ച്ചെതങ്ങൾ നാം തന്നെ പൊറുക്കെണമെന്നുവെച്ചാൽ ആയതിന നാം
പ്രാപ്തിയല്ല എന്ന സായ്പു അവർകൾക്ക എഴുതി ബൊധിപ്പിച്ച അറിയണ്ടതില്ലല്ലൊ.
എന്നാൽ കൊല്ലം 975 മാണ്ട കന്നിമാസം 8 നു എഴുതിയത. കന്നി 18 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത സെത്തെമ്പ്രമാസം 26 നു പെർപ്പാക്കിയത.

1297 K

1552 മത രാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടിമീസായ്പു അവർകൾക്ക
കൊട്ടെയത്ത മൂപ്പായ രാജാവ അവർകൾ സല്ലാം. എന്നാൽ സായ്പു അവർകൾ
കാനഗൊവി പാപൂരായന്റെ പക്കൽ കൊടുത്തയച്ചെ കത്ത വായിച്ച അവസ്ഥയും
അറിഞ്ഞു. 73 മതിലെ നിലവും 74 മതിലെ നികിതിയും ഇത്ത്രപ്പൊഴുവരെക്കും ബൊധിച്ചിട്ട
ഇല്ല എന്നും 74 മതിലെ മുളകിൽ എതാനും എല്ലൊ ബൊധിപ്പിച്ചിട്ട ഉള്ളൂ എന്നും
ബഹുമാനപ്പെട്ട കുമ്പഞ്ഞി സർക്കാരിൽ തങ്ങളക്കൊണ്ട വഴിപൊലെ ബൊധിച്ച
വിശ്വസിച്ച അവസ്ഥയിൽനിന്ന വളരെ വിത്ത്യാസം കാഴ്മാൻ സങ്ങതി ആയിരിക്ക
കൊണ്ട നമുക്ക വളര സങ്കടം ആകുന്ന എന്നും കൊട്ടെയത്ത രാജ്യത്തെക്കപ്പം തങ്ങളെ
മുഖാന്തകരെണഒപ്പിച്ചവണ്ണം വരുമെന്ന മെൽ സ്ഥാനത്തിങ്കലെക്കബൊധിപ്പിക്കകൊണ്ട
കപ്പം വരാതെയിരിക്കുന്ന സങ്ങതി എന്തന്നെ എഴുതി വരണമെന്നും പുനം ചാർത്തെണ്ടു
ന്നതിന്നതങ്ങൾ അയക്കുന്നവരൊടുക്കുട കാനഗൊവീനയും ഗുമസ്ഥന്മാരയും കല്പിച്ച
അയക്കയും ചെയ്യുമെന്നും മുൻമ്പെ തങ്ങൾ ചാർത്തുവാനയച്ചെ ആളുകളുടെ ചിലവിന
എഴുതി അവര ചാർത്തിയ നികിതിയിൽ ഒരു അംശം എങ്കിലും ഇത്രപ്പൊഴുവരെക്കും
ബൊധിപ്പിക്കാതെ ഇരിക്കുമ്പൊൾ ചിലവിന കൊടുത്തുകഴിയുമൊയെന്നും
കൊട്ടയകത്തെ കപ്പം ബൊധിച്ചാൽ ഉടനെ ചാർത്തിയവർക്ക ചിലവിന കൊടുപ്പാൻ
തക്കവണ്ണം രാജശ്രീ കമീശനർ സായ്പു അവർകളുടെ കൽപ്പന ഉണ്ടാകുമെന്നും ഇ
സമയത്ത എഴുതി അയച്ചാൽ കൊട്ടെയകത്ത രാജ്യത്തിൽനിന്ന എത്രമൊതൽ വന്നു
എന്ന നമ്മൊട അന്ന്വെഷിക്കുമെല്ലൊ. അതുകൊണ്ട ഇപ്പൊൾ എഴുതി അയച്ചുകൂടാ
എന്നും അല്ലൊ സായ്പു അവർകൾ എഴുതി അയച്ച കത്തിൽ ആകുന്നു. 73 മതിലെ
നികുതിയിൽ പുരപ്പണം കത്തിപ്പണവു പെരുമാളെ വകെയും കുലൊംവകയും ഒഴിയെ
ശെഷം നികുതി മിക്കവാറും ബൊധിപ്പിക്കയും ചെയ്തു. 74 മതിലെ മൊളകിൽ പെരുമാളെ
വകെയും കൊലൊം വകെയും ഒഴിക ശെഷം മുളക മിക്കവാറും അടഞ്ഞിരിക്കുന്നു. 74
മത്തിലെ നികുതി എടുത്ത അടെക്കുന്നതും ഉണ്ടെല്ലൊ. പുനം ചാർത്തുവാൻ
കാനഗൊവീന്റെ ഒരുമിച്ച ആളുകളെ കൽപ്പിക്കയും ചെയ്തു. 73 മതിലെ കണക്കതീർത്ത
[ 669 ] പ്രവൃത്തിക്കാരനൊട മുതല വാങ്ങുംപൊൾ ചിലവിന തരെണമെന്നും പറയുന്നു. അതു
കൊടുക്കാഞ്ഞാൽ വളെരെ സങ്കടമെല്ലൊ ആകുന്നു. കൊല്ലം 975 മത കന്നിമാസം 13 നു
എഴുതിയത കന്നി 15 നു ഇങ്കിരിയസ്സുകൊല്ലം 1799 മത സെത്തെമ്പ്രമാസം 28 നു വന്നത.
ഓല. പെർപ്പാക്കിയ്ത.

1298 K

1553 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇസ്ഥിൻ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം. മൂന്നാം
ഗഡുവഹിക്ക ബൊധിപ്പിക്കെണ്ടെ ഉറപ്പ്യ ഈ വെളയൊടുകൂടെ രാജ്യത്തന്നെ പിരിഞ്ഞ
വരുമെന്നുള്ളത മുൻമ്പെബതന്നെ സായിപ്പവർകള ബൊധിപ്പിച്ചിട്ട ഉണ്ടല്ലൊ. ഇപ്പൊൾ 74
മാണ്ട വരെക്ക കുടികളന്ന വരുവാനുള്ള മൊതൽ ഒക്കയും പിരിക്കരുതെന്നുവെച്ച നാം
ആക്കിയിരിക്കുന്ന പ്രവൃത്തിക്കാരന്മാരക്ക അഡിസ്സൻ സായ്പ അവർകൾ കത്ത എഴുതി
അയച്ചിരിക്കുന്നു. ബഹുമാനപ്പെട്ട കൊമ്പിഞ്ഞി കല്പനക്ക എല്ലൊ നാം നടന്ന വന്നത.
മൂനാം ഗഡുവഹിക്ക ബൊധിപ്പിക്കണ്ടെ മുതൽ നമ്മുടെ ആളപിരിക്കണ്ട എന്നുണ്ടെങ്കിൽ
ആയവസ്ഥക്ക നമുക്ക തന്നെ സായിപ്പവർകൾ ഒന്ന എഴുതി അയച്ചാൽ അക്കൽപ്പന
മുതർന്ന നാം നടക്കയിലല്ലൊ. ബഹുമാനപ്പെട്ട കൊമ്പിഞ്ഞി ആശ്രയമായിട്ടതന്നെ
ഇരുന്നവരണമെന്നെ നാം വിചാരിച്ചിട്ടുള്ളു. എനി നാം നടക്കെണ്ടും കാര്യങ്ങൾക്ക
സായിപ്പവർകളുടെ കൃപ ഉണ്ടായിട്ട വെണ്ടുംവണ്ണം എഴുതി വരണമെന്ന നാം പ്രാർത്ഥി
ക്കുന്നു. എന്നാൽ കൊല്ലം 975 മത കന്നിമാസം 22 നു എഴുതിയത. കന്നി 26 നു
ഇങ്കിരിയസ്സകൊല്ലം 1799 മത ഒയിത്തുവ്ര മാസം 9 നു മാടായി വന്നത.

1299 K

1554 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
സ്ഥിവിൽ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം.
12 സായിപ്പ്വർകൾ ഇന്ന ഇവിട എത്തുമെന്ന കെൾക്കകൊണ്ട നമുക്ക വളര സന്തൊഷ
മായിരുന്നു. ഇപ്പൊൾ സായിപ്പവർകൾ ഇതിലെകൂടി അണ്ടൊട്ടക്ക പൊയിരിക്കുന്ന
പ്രകാരം കെട്ടു. അതുകൊണ്ടു ഹരിഹരന അതെങ്ങാട്ട പറഞ്ഞയച്ചിരിക്കുന്നു.
88 | സായിപ്പവർകള കാണണമെന്ന നമുക്ക വളര ആഗ്രഹമായിരിക്കുന്നു. ആയതിന
എവിടയാകുന്ന വരണ്ടതെന്നുവെച്ച കൽപ്പന വരണമെന്നുവെച്ചി നാം വളര വളര
അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 975 മാണ്ട കന്നിമാസം 25 നു ചെറക്കൽനിന്ന
എഴുതിയത. കന്നി 26 നു
ഇങ്കിരിയസ്സുകൊല്ലം 1799 മത ഒയിത്തുവ്ര മാസം 9 നു മാടായി
വന്നത.

1300K

1555 മത രാജശ്രീ ചെറക്കൽ രവിവർമ്മരാജാവ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സല്ലാം. എന്നാൽ രാജശ്രീ കമീശനർ സായിപ്പന്മാരിൽ പ്രധാനമായിരിക്കുന്ന
ഇസ്പിംസ്സെർ സായ്പു അവർകൾ എഴുതിയ കത്തു ഇതിനൊടുകൂട
കൊടുത്തയച്ചിരിക്കുന്നു. ആയതിൽ വെച്ചിട്ടുള്ളപ്രകാരത്തിൽ ചെറക്കൽ നാട്ടിലെ കാര്യ
ങ്ങൾ ഒക്കയും നാം തന്നെ അന്ന്വെഷിക്കണം എന്ന കല്പിച്ചതുകൊണ്ട അതത
തുക്കടികളിലെ നിലുവിന്റെയും പിരിഞ്ഞവരുവാൻ ഉള്ളതിന്റെയും ഇത്ത്ര ആകുന്നത
എന്ന വഴിപൊലെ അറിയണ്ടതിന അച്ചുക്കണക്കപ്പിളെള്ളന അവന്റെ പക്കൽ ഉള്ള
കണക്കുകളൊടുകൂട നാം ഇപ്പൊൾ ഇരിക്കുന്നടത്തെക്കു താമസിയാതെ [ 670 ] കല്പിച്ചയക്കയും വെണം. ശെഷം മെൽ രാജശ്രീ ഇസ്പിംസ്റ്റെർ സായിപ്പവർകളിൽ
നിന്ന വന്ന കൽപ്പനക്കത്ത അണ്ടൊട്ട അയക്കാം എന്നുവെച്ച സമയത്ത തന്നെ തങ്ങൾ
ഹരിഹരന്റെ പറ്റിൽ കൊടുത്തയച്ചത എത്തിയതിൽ ഉള്ള അവസ്ഥ വഴിപൊലെ
ബൊധിക്കയും ചെയ്തു. അതുകൊണ്ട നാം ഇപ്പൊൾ മാടായി പാർക്കുന്നടുത്തെക്ക
വരുവാൻ തങ്ങൾക്ക തക്ക സമയം എപ്പൊൾ ആയി വരും. ആ സമയത്ത തങ്ങളെ
കാണ്മാനായിട്ട നമുക്ക പ്രസാദമായിരിക്കയും ചെയ്യും. എന്നാൽ കൊല്ലം 975 മത
കന്നിമാസം 26 നു ഇങ്കിരിയസ്സു കൊല്ലം 1799 മത ഒയിത്തുവമാസം 9 നു മാടായിൽ നിന്ന
എഴുതിയത.

1301 K

1556 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടണ്ടെൻ ജെമിസ്സ
സ്തിവൻ സായ്പു അവർകൾക്ക കൊലത്തനാട്ടിൽ ചെങ്ങകൂലകത്ത കെരളവർമ്മ
രാജാവ സലാം. ബഹുമാനപ്പെട്ടെ കുമ്പഞ്ഞി സറക്കാറന്ന എഴുതികൊടുത്ത
കറാറനാമത്തിൽ ഉള്ള അവധി ചിങ്ങമാസത്തിൽ കഴിഞ്ഞുവെല്ലാ. ഈ
സൊരുപത്തിങ്കൽ ഉള്ള രാജാക്കന്മാർക്ക സമ്മന്ധമായിട്ടുള്ള ദെവസ്താനങ്ങളുടെ
ചെരിക്കല്ലകളും പള്ളിക്കുലൊത്തെക്കുള്ള ചെരിക്കല്ലകളും അഞ്ചു കൂലൊത്തെക്ക
അവകാശമുള്ള വകയാകകൊണ്ട ഇത്ത്രനാളും മെൽ എഴുതിയ വക രണ്ടും കുമ്പഞ്ഞി
ഈ നികിതി കാര്യം അന്വെഷിച്ചവൻ എല്ലൊ വാങ്ങിയിരിക്കുന്നത. ആ മൊതലും കുമ്പഞ്ഞി
സറക്കാറന്ന മനസ്സായിട്ട രാജാക്കന്മാർക്ക കൊടുത്തവന്ന പത്തിന രണ്ടുവകയായിട്ടുള്ള
മൊതലും ഇതൊക്കയും നികിതി കാര്യം വിചാരിച്ചു വന്ന ഉണ്ണമ്മൻ വാങ്ങിക്കൊണ്ടു
ദെവസ്ഥാനത്തുള്ള അടിയന്തരങ്ങളും വെണ്ടുംവണ്ണം കഴിക്കാതെ വംശത്തിങ്കൽ
ഉള്ളവർക്ക ശെലവിനും വെണ്ടുംവണ്ണം കൊടുക്കാതെ അവസ്ഥ കൂടക്കൂട സായിപ്പ
ന്മാരിടെ മനസ്സിലായിട്ടുണ്ടെല്ലൊ. എനി എങ്കിലും 75 മാണ്ട മുതൽക്ക മെൽ എഴുതിയ
ചെരിക്കല്ലവക രണ്ടും നാം അന്ന്വഷിച്ചു. വംശത്തിങ്കൽ ഉള്ളവർക്ക കൊടുപ്പാൻ സായിപ്പ
വർകളുടെ അനുവാദം ഉണ്ടാകണം. പത്തിന രണ്ട വക സറക്കാറന്നതന്നെ അവരവരുടെ
അവകാശം പൊലെ തരെണ്ടുന്നതിന നാം സായിപ്പവർകളൊട വളര വളര അപെക്ഷി
ക്കുന്നു. എന്നാൽ കൊല്ലം 975 മാണ്ട കന്നിമാസം 29 7 72നു എഴുതിയത കന്നി 28 നു
ഇങ്കിരിയസ്സു കൊല്ലം 1799-മത ഒയിത്തുവ്ര മാസം 11 നു മാടായി വന്നത. പെർപ്പാക്കിയത.

1302 K

1557 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
ജെമിസ്സസ്ഥിവിൻസായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം.
കന്നിമാസം 26 നു എഴുതിയ കത്ത ഇവിട എത്തി. വായിച്ച കെട്ട അവസ്ഥകൾ ഒക്കയും
മനസ്സിലാകയും ചെയ്തു. കമിശനർ സായിപ്പന്മാരവർകൾ എഴുതിയ കത്ത ഇതിനൊടുകൂട
കൊടുത്തയച്ചിരിക്കുന്ന എന്നും അതിൽ വെച്ചിട്ടുള്ളപ്രകാരം ചെറക്കൽ,നാട്ടിലെ കാര്യ
ങ്ങൾ ഒക്കയും സായിപ്പവർകൾ തന്നെ അന്വഷിക്കണമെന്നും മറ്റുമല്ലൊ എഴുതി അയച്ചത.
ചെറക്കൽ രാജ്യം നമ്മുടെ പക്കൽ നിന്നടത്തൊളം ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക നല്ലവണ്ണം
വരികയില്ല എന്ന നമ്മുടെ നടപ്പുകൊണ്ട സായിപ്പന്മാരവർകൾക്ക നല്ലവണ്ണം
ബൊധിക്കയും ചെയ്തുവെന്ന കമിശനർ സായിപ്പന്മാരവർകൾ എഴുതിയ കത്തിൽ എഴുതി
കാണ്കകൊണ്ട നമുക്ക വളര സങ്കടം തന്നെ. ഇപ്രകാരം സായിപ്പന്മാരവർകൾ നമുക്ക
എഴുതി അയപ്പാൻ കുമ്പഞ്ഞിക്കല്പന അനുസരിച്ച നടക്കാതെയിരിക്ക എങ്കിലും
കുമ്പഞ്ഞിക്ക പക്ഷമല്ലാത്ത ആളകളൊട ഒര ഗുണദൊഷത്തിന പൊക എങ്കിലും [ 671 ] കുമ്പഞ്ഞി കാര്യങ്ങൾക്ക നമ്മാൽ ആകുന്ന പ്രയത്നം ചെയ്യുന്നതിന ഉപെക്ഷ വരുത്തുക
എങ്കിലും നാം ചെയ്യുവെന്നുള്ളപ്രകാരം തൊന്നുന്നില്ല. ശെഷം ഗഡുപ്രകാരം ഉള്ള
ഉറപ്പ്യരെ കാര്യത്തിന 72 മാണ്ട തീപ്പടും മുൻമ്പെ എതാൻ ഉറപ്യ ചിലവായി
പൊക്കൊണ്ടും തീപ്പട്ടതിന്റെശെഷം രാജ്യത്തുള്ളതിൽ ചിലര തുണ്ടന്മാരെകൂട കൂടി
രാജ്യത്ത അനർത്ഥം കാട്ടുവൊൾ എറിയ മുതൽ ചെതം വരികകൊണ്ടുമാകുന്നു.
ഗഡുപ്രകാരം ഉറുപ്പ്യ ബൊധിപ്പിപ്പാൻ അസാരം കണ്ട താമസം വെണ്ടിവന്നത.
അതുകൊണ്ട ഇ അവസ്ഥകൾ ഒക്കയും സായിപ്പവർകൾതന്നെ വെണ്ടുംപ്രകാരം
മെൽസംസ്ഥാനത്ത ബൊധിപ്പിച്ച നമ്മുടെ മാനമർയ്യാദയൊടുകൂട വെണ്ടുംവണ്ണം
നടത്തിച്ചുകൊള്ളണമെന്ന വെച്ച സായിപ്പവർകളൊട നാം വളര വളര അപെക്ഷിക്കുന്നു.
എന്നാൽ കൊല്ലം 975 മാണ്ട കന്നി മാസം 31 നു എഴുതിയത. തുലാം 1 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത ഒയിത്തുവ്യമാസം 14 നു മാടായി വന്നു. പെർപ്പാക്കിയത.

1303 K 1558 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ് സ്റ്റിവിൻ സായ്പു അവർകളുടെ
മെൽക്കച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവയിനാട്ട അദാലത്ത
കച്ചെരിയിൽ ദൊറൊഗ് മാണെയാട്ട വീരാങ്കുട്ടി എഴുതിയ അരജി. കാമ്പറത്ത നമ്പ്യാര
ഈ ക്കന്നിമാസം 24 നു രാത്രിയിൽ പൊയി എന്നും നമ്പ്യാരെ വീട്ടിൽ നമ്പ്യാരെ
ആളുകൾ അല്ലാതെ നമ്പ്യാരെ കുഞ്ഞികുട്ടി ഇല്ല എന്നും നമ്പ്യാരെ പൊയിത്തിക്കാരെ
ൻ രാവാരിചങ്കരെൻ നമ്പ്യാരെ കുട പൊയി എന്നും കൊളി,കുഞ്ഞിപീകൃകടുത്തുവയിനാട്ട
എടച്ചെരി പൊയി നിന്ന പ്രവൃത്തി എടുക്കുന്ന എന്നും കെട്ടു. ആയത മഹാരാജശ്രീ
സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയതു. കൊല്ലം 975
മത കന്നിമാസം 30 നു എഴുതിയ അരിജി തുലാം 1 നു ഇങ്കിരെസ്സകൊല്ലം 1799 മത
ഒയിത്തുവുമാസം 15 നു മാടായി നിന്ന പെർപ്പാക്കിയത.

304 K 1559 മത രാജശ്രീ ചെറക്കൽ രവിവർമ്മ രാജാവ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സലാം. എന്നാൽ മിനിഞ്ഞാനത്തെൽ ഇവിടെനിന്ന പുറപ്പെടുന്നതിന മുമ്പെ
ബഹുമാനപ്പട്ട കുമ്പഞ്ഞി അവർകൾ നാട്ടിൽ ഉള്ള അനെ)ഷിപ്പ അവസ്ഥ
നടത്തിക്കെണ്ടതിന തങ്ങൾക്ക സമ്മദം എന്നും രണ്ടാം ഗഡുവിൽ നിപ്പുള്ളതും
മൂന്നാംഗഡുവിൽ പിരിഞ്ഞ വന്നതും 974 മതിലെ ഗഡു ഉറപ്യവഹയിൽ വരെണ്ട ഇത്ത്ര
ആകുന്നു എന്ന കാട്ടെണ്ടതിന കണക്കുകൾ ഒക്കയും താമസിയാതെ വരുത്തിതരാം.
ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളെ ഗുണംകൊണ്ട എന്റെത്രയും വഴിപൊലെ
വിചാരിക്കുന്ന എന്ന സർക്കാരിൽ തങ്ങളെ പ്രയത്നത്താൽതന്നെ വെണ്ടുംവണ്ണം
നിശ്ചയിച്ചിരിക്കയും ചെയ്യാം എന്നും നാട്ടിൽനിന്ന ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക പിരിഞ്ഞ
വരുന്നതിൽനിന്ന പത്തിനരണ്ട തങ്ങൾക്ക കൊടുത്താൽ മതി എന്നല്ലൊ കൂടാരത്തിൽ
യിരുന്ന എല്ലാവരിടെ മുൻമ്പാക് പറഞ്ഞു. ആ സമയത്ത പറഞ്ഞത് ഒക്കയും രാജശ്രീ
കമിശനർ സായ്പുമാരവർകൾക്ക എഴുതി അയക്കാം എന്ന തങ്ങളൊട
ഗ്രഹിപ്പിച്ചപ്രകാരം എഴുതി അയക്കയും ചെയ്തു. ഇപ്പൊൾ വെറായിട്ട പറയുന്ന എന്നും
മെൽവെച്ച ഗഡു ഉറപ്യ ഒക്കയും പിരിച്ചടപ്പാൻ തങ്ങൾക്ക സമ്മതിക്കുന്നെങ്കിൽ
അപ്രകാരംതന്നെ ബൊധിപ്പിച്ചുതരാമെന്നും നാട്ടിൽ ഉള്ള പ്രവൃത്തിക്കാരന്മാരെ തങ്ങളെ
സൊന്ത പ്രവൃത്തി എടുക്കെണ്ടതിന നിപ്പിച്ചിരിക്കുന്ന എന്നും നാട്ടിലെ നികിതി
ബഹുമാനപ്പെട്ട കുമ്പഞ്ഞി പിരിക്കണം എന്നവെച്ചാൽ വെറെ പ്രവൃത്തിക്കാരന്മാര
[ 672 ] ഉണ്ടാക്കണം എന്ന മുൻമ്പെ പറഞ്ഞപ്രകാരം അല്ലാതെ ഇതൊക്കയും പറഞ്ഞു എന്ന
കാനകൊവി സുബ്ബയ്യൻ നമെമ്മാട ഗ്രഹിപ്പിക്കയും ചെയ്തു. തങ്ങൾക്കുള്ള പ്രയത്നം
ചെയ്യാം എന്ന പറഞ്ഞത ബഹുമാനപ്പെട്ട സർക്കാരിൽനിന്ന തങ്ങൾക്ക ദയവ
നിശ്ചയിക്കണം എന്ന വെച്ചിട്ടാകുന്നത എന്ന നമുക്ക ബൊധിച്ചതിന്റെശെഷം ഇപ്പൊൾ
ഇപ്രകാരം പറയുന്ന എന്ന കെട്ടാരെ അതുപൊലെ വെച്ചിട്ടല്ല ബൊധിക്കുവാൻ
സങ്ങതിയും ഉണ്ടല്ലൊ. അതുകൊണ്ട ഇത്ര വിത്ത്യാസം തങ്ങൾ പറയുന്നതിൽ ഉള്ളതിന
നമുക്കു വളര ആശ്ചര്യം തന്നെ ആകുന്നു. എന്നാൽ ഈ വർത്തമാനം കെട്ട ഉടെ(നെ)
രാജശ്രീ കമിശനർ സായിപ്പന്മാരവർകൾക്ക എഴുതി അയക്കുന്നതിന എങ്കിലും മുമ്പെ
എഴുതിയത ഒക്കയും ഇല്ലാതെ ആയി എന്ന എഴുതെണ്ടതിന എങ്കിലും തങ്ങൾക്ക ഒരു
ഗുണക്കെട വരുവാൻ നമുക്കു വളര സങ്കടം തന്നെ ആകകൊണ്ട മിനിഞ്ഞാന്ന
പറഞ്ഞപ്രകാരം തന്നെ അനുസരിച്ച നിക്കുമൊ. അതല്ല എന്നവെച്ചാൽ എത്രപ്രകാരം
ആകും എന്ന ഇതിന്റെ ഉത്തരമായിട്ട തീർച്ച വണ്ണം എഴുതി അയക്കുകയും വെണം.
ശെഷം ഇത്രപ്പൊഴും താമസിച്ചത തങ്ങൾക്കായിക്കൊണ്ട ആകുന്നു. ഇനിയും
ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകൾ കല്പിച്ച പ്രവൃത്തി നടത്തിക്കാഞ്ഞാൽ നമുക്ക
തന്നെ കുറ്റം ആയി വരുമല്ലൊ. അതുകൊണ്ട അച്ചുക്കണക്കപ്പിള്ളയിനയും പ്രവൃത്തി
ക്കാരന്മാര ഒക്കയും കണക്കുകളൊട്കൂട താമസിയാതെകണ്ട കൊടുത്തയക്കണ്ടതിന
ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളെ പെർക്ക മറ്റൊരു പ്രാവിശ്യംതന്നെ തങ്ങൾക്ക
എഴുതി അയ്ക്കയും ചെയ്യുന്നു. എന്നാൽ കൊല്ലം 975 മത തുലാമാസം 3 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത ഒയിത്തുവ്യമാസം 17 നു മാടായി നിന്ന എഴുതിയത.

1305 K

1560 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ ചെറക്കൽ താലൂക്കിൽ ഉള്ളവര ഒക്കയും അറിയെണ്ടു
ന്നതിന പരസ്യമാക്കുന്നത. എന്നാൽ ബഹുമാനപ്പെട്ട കുമ്പഞ്ഞി സർക്കാരിൽനിന്ന
ചെറക്കൽ നാട്ടിന് എഴുതി വാങ്ങിയ കരാർന്നാമ അവധി കഴിഞ്ഞ പൊയതുകൊണ്ടും
ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക വരെണ്ടുന്ന കപ്പം ക്രമപ്രകാരം ബൊധിപ്പിക്കാതെയും 974
മതിലെ നികിതിവഹയിൽ നിലുവ എന്റെ വന്നിരിക്കകൊണ്ടും അതിനൊടുകൂട
കുടിയാന്മാര മുട്ടിച്ചിരിക്കുന്ന അന്ന്യായങ്ങൾ പലര ഉണ്ടാക്കൊണ്ടും ബഹുമാനപ്പെട്ട
കുമ്പഞ്ഞി അവർകളെ പെർക്ക നികിതി അന്നെ)ഷിപ്പിൽ ചെർന്ന അവസ്ഥ ഒക്കയും
രാജശ്രീ മലയാം പകുതിയിലെ വടക്കെ അധികാരി തന്നെ അന്ന്വെഷിക്കണം എന്ന
രാജശ്രീ സുപ്രവൈജർ സ്ഥാനം നടത്തിപ്പാൻ ആയിരിക്കുന്ന കമിശനർസായിപ്പവർകളെ
കല്പന ആകകൊണ്ട ഇതിനാൽ എല്ലാവർക്കും പരസ്യമാക്കുന്നത.

1306 K ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ പ്രവൃത്തിക്കാരന്മാരാൽ നികിതി പിരിപ്പിക്കുകയും
ചെയ്യുമെന്നും ബഹുമാനപ്പെട്ട സർക്കാരിൽനിന്ന നികിതിപിരിപ്പാൻ കല്പിക്കുന്നവർക്ക
അല്ലാതെ മറ്റൊരുത്തന എങ്കിലും വല്ല കുടിയാൻ നികിതി കൊടുത്ത പൊകയും അരുത
എന്നും തലച്ചെരി അദാലത്ത കച്ചെരി കടം വായിപ്പ കൊണ്ടുള്ള കാര്യങ്ങൾകൊണ്ട
എങ്കിലും മറ്റും വല്ല ആവലാതി ആയിട്ടുള്ള കാര്യംകൊണ്ട എങ്കിലും വിസ്തരിച്ച
തീർക്കെണ്ടതിന ഇപ്പൊൾ വടക്കെ അധികാരി കച്ചെരിയൊടു കൂട പഴയങ്ങാടിയിൽ
വന്നിരിക്കകൊണ്ട അവിടെനിന്ന വരുന്ന കല്പന ഒക്കയും എല്ലാവരും അനുസരിച്ച
കൊള്ളുകയും വെണം. വിശെഷിച്ചുകൊലത്തനാട്ടിൽ ഉള്ള പാറുവത്ത്യക്കാരന്മാരെയും
മെനവന്മാരെയും അവരവരുടെ ഹൊബളി കണക്കുകളൊടുകൂട ഉടനെതന്നെ [ 673 ] പഴയങ്ങാടിക്കച്ചെരിയിൽ വരികയും വെണം. അത് ചെയ്യാഞ്ഞാൽ വരാതെയിരി
ക്കുന്നവരൊടുതന്നെ ഈ കല്പന അനുസരിക്കാത്തതിന്റെ ഉത്തരം ചൊതിക്കയും
ചെയ്യും. എന്നാൽ കൊല്ലം 975 മത തുലാമാസം 4 നു ഇങ്കിരെസ്സ കൊല്ലം 1799 മത
ഒയിത്തുവ്യമാസം 18 നു പഴയങ്ങാടിയിൽ നിന്ന എഴുതിയത.

1307 K

1561 മത രാജശ്രീ ചെറക്കൽ രവിവർമ്മരാജാവ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സലാം. എന്നാൽ നാം എഴുതിയെ കത്തിന്റെ ഉത്തരമായിട്ട ഒന്ന എഴുതി അയച്ചിട്ടില്ലല്ലൊ.
എന്നാലും കാനകൊവിസുബ്ബയ്യനൊട പറഞ്ഞയച്ചതഒക്കയും വഴിപൊലെ ഗ്രഹിക്കയും .
ചെയ്യു. നമ്മുടെ കൂടാരത്തിൽനിന്ന ഒരു ദിവസം എല്ലാ എജമാനന്മാരെ മുൻമ്പാകെ
പറഞ്ഞത് പിറ്റെദിവസം മാറ്റി പറയു എന്നുള്ള ഭാവം ഒരുനാൾ മനസ്സിൽ വെച്ചിട്ടില്ല. ഈ
നടപ്പ കണ്ടാൽ താമസം വരുത്തുവാൻ അത്ത്രെ ഉള്ളൂ എന്നു കാണികകൊണ്ട ഇനി
നൊം തമ്മിലായിട്ട പറയെണ്ടതിന സങ്ങതിയും ഇല്ലല്ലൊ. ബഹുമാനപ്പെട്ട കുമ്പഞ്ഞി
സർക്കാർക്ക തങ്ങൾ എത്രപ്രകാരം നടക്കുന്ന അപ്രകാരം തന്നെ തനിക്ക ദയ വരുമല്ലൊ.
വിശെഷിച്ച തങ്ങൾക്ക അറിഞ്ഞിരിക്കെണ്ടതിന എല്ലാ കുടിയാന്മാർക്കും ബഹുമാനപ്പെട്ട
കുമ്പഞ്ഞി അവർകളെ പെർക്ക എഴുതിയ പരസ്യക്കത്തിന്റെ പെർപ്പ ഇതിനൊടുകൂട
കൊടുത്തയച്ചിരിക്കുന്നു. എന്നാൽ കൊല്ലം 975 മത തുലാമാസം 4 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത ഒയിത്തുവ്യ മാസം 18 നു പഴയങ്ങാടിയിൽനിന്ന എഴുതിയത.

1308 K

1562 മത വടക്കെ അധികാരി ജീമിസ്സ് സ്റ്റിവിൻ സായ്പു അവർകൾ രണ്ടുതറയിൽ
പെരളശ്ശെരികുന്നത്തെ ഗൊവിന്ന പൊതുവാളൊടു ചെയ്യുന്നെശൊദ്യം. ഒന്നാമത—
രണ്ടുതറയിൽ പൊഴ്യനാട്ട കാരണവന്മാര നാലാള അവരെ അനന്തിരവന്മാര ഇന്ന
ഇരിക്കുന്ന അവകാശക്കാര നാലാള ആരി? ഗൊവിന്ദപൊതുവാള എഴുതിക്കൊടുത്തെ
ഉത്തരം. പൊഴ്യനാട്ട കാരണവന്മാര നാലാള എന്നവെച്ചാൽ എടത്തിൽ കടാംകൊടൻ
പൊനത്തിൽ മാവില -1, വെളളുവ - 1, മരിതിയൊടൻ - 1, ആഹ് കാരണവന്മാര-
4, ഇന്നയിരിക്കുന്ന അനന്തിരവന്മാര എടത്തിൽ കടാംകൊടന്റെ അനന്തിരവൻ
പതിനാറു വയസ്സായ അമ്പു എന്നവൻ ഒരുത്തന്നെ ഉള്ളൂ. പൊനത്തിൽ മാവിലെന്റെ
അനന്തിരവര എന്റെ ആളുകൾ ഉണ്ട. ഇന്നവൻ എന്ന പറഞ്ഞുകഴികെയും ഇല്ല.
വെള്ളുവെന്റെ അനന്തിരവര എന്റെ ആളുകൾ ഉണ്ട. ഇന്നവൻ എന്ന പറഞ്ഞ കഴികയും
ഇല്ല. മരിതിയൊടന്റെ അനന്തിരവര എന്റെ ആളുകൾ ഉണ്ട. ഇന്നവൻ എന്ന പറഞ്ഞ
കഴികയും ഇല്ല. രണ്ടു തറയിൽ ആയില്ലിയത്ത ഉണിച്ചിനമ്പ്യാര നാല കാരണവന്മാരിൽ
എതാളെ അനന്തിരവനാകുന്നു. പൊനത്തിൽ മാവിലെന്റെ അനന്തിരവന്മാരിൽ ഒരാള
എന്ന വെച്ചിട്ടാകുന്ന ആ സ്ഥാനത്തിൽ വന്നിരിക്കുന്ന അരെത്ത കെളപ്പൻ
ഉണ്ടായിരുന്നുവെല്ലൊ. നാലു കാരണവന്മാരിൽ എതാളെ അനിന്തിരവനാകുന്ന.
മയിലപ്പിറവന്റെ അനന്തിരവനാകുന്ന കണ്ടൊത്തെ അനന്തൻ നാലുകാരണവന്മാരിൽ
എതാളെ അനന്തിരവനാകുന്ന, കാപ്പാടന്റെ അനന്തിരവനാകുന്ന പള്ളിയത്ത്കൊരൻ
നാലുകാരണവന്മാരിൽ എതാളെ അനന്തിരവനാകുന്നു. കാപ്പാടന്റെ
അനന്തിരവനാകുന്ന വെള്ളുവെക്ക ഇപ്പൊൾ രണ്ടു തറയിൽ അനന്തിരവന്മാര ഉണ്ടൊ.
ഉണ്ട. ഞാൻ അറിഞ്ഞ ആളുകളെ പെര് എഴുതി തരാം. കണയന്നൂര വലിയെ വീട്ടിൽ
അമ്പു- 1, ചാലിൽക്കെളു - 1, കൊട്ടത്തെ ഉത്യനൻ - 1. ആഹ ആളു - 3. മരിതിയൊടന
ഇപ്പൊൾ രണ്ടുതറയിൽ അനന്തിരവന്മാര ഉണ്ടൊ. ഉണ്ട. അവര രണ്ടുതറയിൽ [ 674 ] കൊഴിയൊട്ടും ചാലയിലും ഉണ്ട. അവരെ പെരഞാൻ അറികയില്ല. ഇതത്രെ പരമാർത്ഥം.
ഞാൻ അറിഞ്ഞതിനെ എഴുതിക്കൊടുത്തിരിക്കുന്നു. എന്നാൽ കൊല്ലം 974 മത
കുംഭമാസം 13 നു എഴുതിക്കൊടുത്തത75 മത തുലാം 5 നുള്ളങ്കിരിയസ്സ് കൊല്ലം 1799 മത
ഒയിത്തുവുമാസം 19 നു പഴയങ്ങാടിയിൽ നിന്ന പെർപ്പാക്കിയത.

1309 K

1563 മത വടക്കെ അധികാരി ജെമിസ്സ സ്റ്റിവിൻ സായ്പ അവർകൾ രണ്ടുതറയിൽ
മൊഴപ്പിലങ്ങാട്ട അനന്തക്കണക്കപ്പിള്ളയൊടു ചെയ്യുന്ന ശൈാദ്യം. ഒന്നാമത—
രണ്ടുതറയിൽ പൊഴനാട്ടകാരണവന്മാര നാലാള അവരെ അനന്തരവര ഇന്ന ഇരിക്കുന്ന
അവകാശക്കാര നാലാള ആരി? അനന്തൻ കണക്കപ്പിള്ള എഴുതിക്കൊടുത്തെ ഉത്തരം.
പൊഴയനാട്ട കാരണവന്മാര നാലാള എന്നവെച്ചാൽ എടത്തിൽ കടാംകൊടൻ -1,
പൊനത്തിൽ മാവില -1, വെള്ളുവ-1, മരിതിയൊടൻ- 1, അഹ് കാരണവന്മാര - 4, ഇന്ന
ഇരിക്കുന്ന അനന്തിരവന്മാര - എടത്തിൽ കടാംകൊടന്റെ അനന്തിരവൻ പതിനാറു
വയസ്സായ അമ്പു എന്നവൻ ഒരുത്തന്നെ ഉള്ളൂ. പൊനത്തിൽ മാവിലെന്റെ അനന്തിരവര
എന്റെ ആള ഉണ്ട. ഇന്നവൻ തന്നെ എന്നെ പറഞ്ഞു കഴികയില്ലാ. വെള്ളുവെന്റെ
അനന്തിരവന്മാര എന്റെ ആളഉണ്ട. ഇന്നവൻ തന്നെ എന്ന പറഞ്ഞുകഴികയില്ല.
കഴികയില്ല. മരിതിയൊടന്റെ അനന്തിരവന്മാര എന്റെ ആള ഉണ്ട. ഇന്നവൻ എന്ന പറഞ്ഞു
കഴികയുംയില്ല. രണ്ടാമത - രണ്ടുതറയിൽ ആയില്ലിയത്ത ഉണിച്ചി നമ്പ്യാര
നാലുകാരണവന്മാരിൽ എതാളെ അനന്തിരവനാകുന്ന, മാവിലെന്റെ അനന്തിര
വന്മാരിൽ ഒരാളാകുന്ന അരെത്തികെളുപ്പൻ ഉണ്ടായിരുവെല്ലൊ. നാലു കാരണവന്മാരിൽ
എതാളെ അനന്തിരവനാകുന്ന ഞാൻ അറികയില്ല, എടത്തിൽ കടാകൊടന്റെ
അനന്തിരവനൊ
ഞാൻ അറികയില്ല. പൊനത്തിൽ മാവിലെന്റെ അനന്തിരവനൊ
അല്ല. വെള്ളുവെന്റെ അനന്തിരവനൊ അല്ല. മരിതിയൊടന്റെ അനന്തിരവനൊ
ഞാൻ അറികയില്ല. കണ്ടൊത്തെ അനന്തൻ നാലു കാരണവന്മാരിൽ എതാളെ അനന്തിര
വനാകുന്നു. കാപ്പാടന്റെ അനന്തിരവനാകുന്നു. പള്ളിയത്ത കൊരൻ നാലു കാരണവ
ന്മാരിൽ എതാളെ അനന്തിരവനാകുന്നു. കാപ്പാടന്റെ അനന്തിരവനാകുന്ന പൊനത്തിൽ
മാവിലെക്ക ഇപ്പൊൾ രണ്ടു തറയിൽ അനന്തിരവന്മാര ഉണ്ടൊ. ഉണ്ട. പാറെത്തെരയിരു
- 1, കരിമ്പിലാട്ട അനന്തച്ചിമ്പ്യാര - 1 എനി എനിക്ക മനസ്സിൽ ഇല്ല. വെള്ളുവെക്ക
ഇപ്പൊൾ രണ്ടു തറയിൽ അനന്തിരവന്മാര ഉണ്ടൊ. ഉണ്ട. കണയന്നുര വലിയെ വീട്ടിൽ
അമ്പു-1,ചാലിൽക്കെളു - 1, കൊട്ടയത്തെ ഉത്യനൻ - 1. എനി ഉള്ളവരെ പെര എനക്ക
മനസ്സിൽ ഇല്ല. ഇപ്പൊൾ രണ്ടു തറയിൽ അനന്തിരവന്മാര ഉണ്ടൊ. ഉണ്ട.
അവരെ പെര എനക്ക മനസ്സിൽ ഇല്ല. ഇതത്രെ പരമാർത്ഥം ഞാൻ അറഞ്ഞിരിക്കുന്നത
എഴുതിക്കൊടുത്തിരിക്കുന്നു. എന്നാൽ കൊല്ലം 974 മത കുംഭ മാസം 14 നു എഴുതിയത.
75 മത തുലാം 5 നു ഇങ്കിരിയസ്സ കൊല്ലം 1799 മത ഒയിത്തുവ്യ മാസം 19 നു
പഴയങ്ങാടിയിൽനിന്ന പെർപ്പാക്കിയത.

1310 K

1564 മത രണ്ടുതറയിൽ പൊഴ്യനാട്ട അചശന്മാരെ അനന്തിരവന്മാര ആരാകുന്ന
എന്ന ചെയ്ത ശൈാദ്യത്തിന്ന മുല്ലപ്പള്ളി തിരുമുൻമ്പിന്ന മെൽ എഴുതിയപ്രകാരം ഉത്തരം
എഴുതിയത. 65 മത ശങ്കരൻ തിരുമുൻമ്പിലൊടു ചെയെ ശൈാദ്യത്തിന്ന മെൽ എഴുതിയ
പ്രകാരം എഴുതിക്കൊടുത്തത. 66 മത വെള്ളൂര അടിയെരിപ്പാട്ടിലൊട ചെയ്തെ
ശൈാദ്യത്തിന്ന മെൽ എഴുതിയ പ്രകാരം എഴുതിക്കൊടുത്തത. ഇതൊ പഴയങ്ങാടിയിന്ന
മെൽ എഴുതിയ ദിവസം പെർപ്പാക്കിയത. [ 675 ] 1311 K 1567 മത രാജശ്രീ ചെറക്കൽ രവിവർമ്മ രാജാവ അവർകൾ അകടെമ്പ്രമാസം 10 നു
രാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകളെ
കാമാൻതക്കവണ്ണം വന്നപ്പൊൾ ഇത്രനാളും കാനഗൊവി സുബ്ബയ്യൻ ദിവസൈന നമ്മുടെ
അടുക്ക വന്നിരുന്നുവല്ലൊ. ഇപ്പൊൾ സുബ്ബയ്യൻ കൂട വരാറില്ലല്ലൊ എന്ന എന്നൊട
രാജാ അവർകൾ പറഞ്ഞാരെ ഇപ്പൊൾ എനിക്കു വളര കാര്യം ഉണ്ടാക്കൊണ്ട സായ്പു
അവർകളെ കല്പനയും വാങ്ങി ഒരിക്കൽ വരാമെന്ന പറഞ്ഞ 16 നു രാജാവർകളെ
ചെന്ന കണ്ടാരെ രാജാവ അവർകൾ പറഞ്ഞത ഇപ്പൊൾ സായ്പു അവർകൾ പ്രവൃത്തി
ക്കാരന്മാരയും കണക്കെഴുത്തകാരയും കൂട്ടി അയക്കണമെന്നും അച്ചുകണക്കപ്പിള്ളന
കൂട അയച്ച കണക്കുകൾ ഒക്കയും കാണിച്ച തരണമെന്നും സായ്പു അവർകൾ
കല്പിക്കുന്നവെല്ലൊ. ആയതിന പ്രവൃത്തിക്കാരന്മാർക്ക സായ്പ അവർകൾ തന്നെ
കല്പന എഴുതി അയച്ചിട്ടുണ്ടല്ലൊ. അതുകൊണ്ട അവര ഒക്കയും സായ്പുഅവർകളെ
അടുക്ക വരികയും ചെയ്യും. അത കൂടാതെ നാം വരുത്തുവാൻ അതിന സങ്ങതിഇല്ലല്ലൊ
എന്നും അവര ഒക്കയും മാറ്റി പ്രത്യെകമായിട്ട സായ്പ അവർകൾ തന്നെ ആളെ ആക്കെട്ടെ
എന്നും നാം ആക്കീട്ടുള്ള പ്രവൃത്തിക്കാരന്മാരയും കണക്കെഴുത്തകാരന്മാരയും നമ്മുടെ
അടുക്കത്തന്നെ അയപ്പാൻ തക്കവണ്ണം സായ്പവർകളൊട നിങ്ങൾ പറഞ്ഞ കൊള്ളണ
മെന്നും രാജാവർകൾ പറഞ്ഞാരെ ബഹുമാനപ്പെട്ട കുമ്പഞ്ഞി സർക്കാരിലെ കല്പനക്ക
ഇത്തനാളും രാജാ അവർകൾ രാജ്യം അന്ന്വെഷിക്കകൊണ്ടഅസ്സമയത്തിൽ രാജാഅവർ
കൾ ആക്കീട്ടുള്ള പ്രവൃത്തിക്കാരന്മാര എങ്കിലും കണക്കെഴുത്തകാര് എങ്കിലും മറ്റുള്ള
കൊൽക്കാരന്മാര എങ്കിലും കുമ്പഞ്ഞി സർക്കാരിലെ പെർക്ക ആയി വരികയെയുള്ളൂ.
അവര ഒക്കയും നമ്മുടെ ആളാകുന്ന എന്ന രാജാവർകൾ പറഞ്ഞാൽ അവര മാറ്റുകയും
ഇല്ല. അവര രാജാവർകളെ ആളായി വരികയും ഇല്ല എന്നുള്ളത രാജാവ അവർകൾക്ക
തന്നെ അറിയാമെല്ലൊ എന്ന താൻ പറഞ്ഞതിന്റെശിഷം രാജാവർകൾ പറഞ്ഞത
. എന്നാൽ നമുക്ക സ്വകാര്യമായിട്ടുള്ള കാര്യത്തിനും നമ്മുടെ കൃഷികൾ നടത്തുവാനും
ആളുകൾ വെണമെല്ലൊ. അതിന ഇവര തന്നെ എന്നും രാജാ അവർകൾ പറഞ്ഞാരെ
ഇപ്രകാരം സായ്പു അവർകളൊട ബൊധിപ്പിക്കട്ടൊ എന്ന ചൊതിച്ചാരെ ബൊധിപ്പിപ്പാ
നാകുന്ന നാം പറഞ്ഞത എന്ന രാജ അവർകൾ പറകയും ചെയ്തു. എന്നാൽ ഞാൻ
പഴയങ്ങാടിക്ക പൊകട്ടൊ എന്ന ചൊതിച്ചാരെ അച്ചുക്കണക്കപ്പിള്ളയും മൊഴൻ രാമനും
ചെറുകുന്നത്തെക്ക പൊയിരിക്കുന്നു. അവര വരുവൊളം താമസിക്കണമെന്ന രാജ
അവർകൾ പറഞ്ഞു. അവര വന്നാലും ഇപ്രകാരം തന്നെയെല്ലൊ കാര്യം എന്ന പറഞ്ഞാരെ
രാജ അവർകൾ പറഞ്ഞത സായ്പുമാര അവർകൾക്ക എത്രപ്രകാരം നാം ചെയ്യാൽ
പ്രസാദമായിവരുമെന്ന നാം ചൊതിച്ചാരെ സർക്കാരിലെ കല്പനപ്രകാരം കണക്കുകളും
കണക്കെഴുതുന്ന ആളുകളയും പ്രവൃത്തിക്കാരന്മാരയും കച്ചെരിയിൽ കൂട്ടിക്കൊണ്ട
പൊയി ആക്കി അച്ചുക്കണക്കപ്പിള്ളയിനെ കൂട കല്പിച്ച ആക്കി കണക്കുകൾ ഒക്കയും
ബൊധിപ്പിക്കണം.74ആമത മൂന്നാംഗഡുവിന്റെ ഉറുപ്യയും ബൊധിപ്പിക്കണം അതിന്റെ
ശെഷം വല്ല കാര്യത്തിനും അപെക്ഷിച്ചാൽ അതിന വഴിയുണ്ട.അത കൂടാതെ ഒരു
കാര്യം കൊണ്ട പറഞ്ഞാൽ അത സമ്മതമായി വരുമൊ എന്നുള്ളത രാജാ അവർകൾക്ക
തന്നെ അറിയാമെല്ലൊ എന്ന പറഞ്ഞ പൊരികയും ചെയ്തു. അകടെമ്പ 17 നു തുലാം 3
നു മഹാരാജശ്രീ സായ്പു അവർകളെ കല്പന ആയി രാജാവ അവർകൾക്ക ഒരു
കത്തും തന്നെ പറഞ്ഞയച്ചാരെ ആക്കത്തെ കൊണ്ടുപൊയി രാജാ അവർകളെ കയിൽ
ക്കൊടുത്ത സായ്പു അവർകൾ കല്പിച്ചപ്രകാരം പറഞ്ഞതിന്റെശെഷം രാജാ
അവർകൾ പറഞ്ഞത ഈക്കത്തിൽ രാജ്യം കുമ്പഞ്ഞിയിൽനിന്ന അന്വെഷിക്കുന്നത
നമുക്ക സമ്മതമെന്ന നാം മിനിഞ്ഞാന പറഞ്ഞ പ്രകാരം ഇതിൽ എഴുതി കാമാനുണ്ട. [ 676 ] അത സമ്മതം എന്നുള്ളത നാം പറഞ്ഞിട്ടില്ല. ശെഷം ഒക്കയും ഉള്ളത്തന്നെ ആ വാക്ക
നാം പറഞ്ഞു എന്ന എഴുതി കാണുകകൊണ്ട നമുക്കു വളര സങ്കടം തന്നെ ആകുന്നു.
ആക്കത്തും മുൻമ്പെ സായ്പു അവർകൾ തന്നെ ഒരു കത്ത കൊഴിക്കൊട്ട കമിശനർ
സായ്പുമാർ അവർകൾ എഴുതി അയച്ചിട്ടുള്ളത കൊടുത്തയച്ചുവെല്ലൊ. അതും ഇതും
കാണുനൊൾ രണ്ടും ചെർച്ച ആയിതൊന്നുന്നില്ലല്ലൊ. അതുകൊണ്ട ഇക്കത്തിന
മറുപടി നിരുവിച്ച എഴുതിക്കൊടുത്തയക്കാം എന്നും രാജ്യകാര്യം കൊണ്ട 74 മതിലെ
രണ്ടാം ഗഡുവിലെ നിപ്പും മൂന്നാംഗഡുവിന്റെ ഉറുപ്പ്യയും ബൊധിപ്പിപ്പാൻ ഇപ്പൾതന്നെ
ജാമീൻ കൊടുക്കാം. 75 മതിലെ ഉറുപ്യക്ക ഗഡുപ്രകാരം ബൊധിപ്പിപ്പാൻ തക്കവണ്ണം
ഒരു വർത്തകനെ ജാമിൻ കൊടുക്കാം. ആ വർത്തകന നാട്ടിൽ നിന്ന പിരിപ്പിച്ച ഉറുപ്പ്യ
ബൊധിപ്പിച്ചൊളാം. അതുകൊണ്ട രാജ്യം നമുക്കതന്നെ സമ്മതിച്ച തരുവാൻ നാം
അപെക്ഷിക്കുന്നപ്രകാരവും നാട്ടിലെ കണക്കുകൾ ഒക്കയും നാം കുടിയാന്മാരൊട
പിരിപ്പിക്കുന്നപ്രകാരം ഉള്ള കണക്കുകളും കാനഗൊവിക്ക ബൊധിപ്പിക്കാം. എനി
കീഴനാളിൽ നടന്നപ്രകാരം നടക്കുകയും ഇല്ല എന്നും നാം പറഞ്ഞപ്രകാരം ബൊധിപ്പിക്ക
ണമെന്നു രാജാവർകൾ പറഞ്ഞാരെ ഞാൻ പറഞ്ഞത സമ്മതം എന്നുള്ളത രാജ
അവർകൾ പറയാതെകണ്ട കത്തിൽ എഴുതി കാണുകയില്ലല്ലൊ. 75 മത മുതൽ
സർക്കാരിൽനിന്ന തന്നെ നികിതി പിരിപ്പിപ്പാൻ തക്കവണ്ണം മെൽസംസ്ഥാനത്തിങ്കൽ
നിന്ന കല്പന വന്നിരിക്കുന്ന. അതുകൊണ്ട സർക്കാരിൽ നിന്നതന്നെ നികിതി
പിരിപ്പിക്കുന്നു എന്നും അതിന താമസിയാതെകണ്ട നാം പറഞ്ഞപ്രകാരം കണക്കുകളും
കൊടുത്ത അച്ചുകണക്കപ്പിളെള്ളന് അയച്ചുകണക്കുകൾ കാണിച്ചു കൊടുത്താൽ നികിതി
അധികം ഉണ്ടെങ്കിൽ അപ്രകാരം രാജാ അവർകൾക്ക പത്തിനരണ്ടും കിട്ടും. അതിൽ
കൊറിഞ്ഞ കണ്ടാൽ അപ്രകാരവും ഉള്ളതിന്റെ പത്തിന രണ്ടും രാജാ അവർകൾക്ക
കിട്ടും എന്ന സായ്പു അവർകൾ പറഞ്ഞാരെ അത നമുക്കും നല്ലത തന്നെ അപ്രകാരം
കണക്ക കാണിച്ചു തരാമെന്നും കണക്കും കണക്കെഴുത്തുകാരയും
പ്രവൃത്തിക്കാരയും പറഞ്ഞയക്കാമെന്നും രാജാവർകൾ പറഞ്ഞിട്ടുണ്ടെല്ലൊ. അതുകൊണ്ട സമ്മദം എന്ന
എഴുതിയതിന വെണ്ടതില്ലല്ലൊ എന്ന ഞാൻ പറഞ്ഞാരെ നികിതി അധികമായാൽ
നമുക്കും അധികം പത്തിന രണ്ടും കിട്ടും. കൊറിഞ്ഞ പൊയാൽ അപ്രകാരംവും പത്തിന
രണ്ട കിട്ടും . അതുകൊണ്ട കണക്ക ഒക്കയും കൊടുത്തയച്ചു കണക്ക കാണിക്കാ മെന്ന
പറെഞ്ഞു. അതുകൊണ്ട രാജ്യം സർക്കാരിൽ നിന്ന അന്ന്വെഷിക്കുന്നത സമ്മദം എന്ന
ആകയില്ലല്ലൊ. അതുകൊണ്ട ഇത വലിയ കാര്യം ആകകൊണ്ട നിരുപിച്ച മറുപടി
എഴുതി ക്കൊടുത്തയക്കാം. ഇപ്പൊൾ നിങ്ങൾക്ക പൊകണമെങ്കിൽ പൊകാമെന്ന
പറക്കൊണ്ട ഇണ്ടൊട്ട വരികയും ചെയ്യു. എന്നാൽ കൊല്ലം 975 മത തുലാമാസം 4 നു
ഇങ്കിരെസ്സ കൊല്ലം 1799 മത ഒയിത്തുബവൃ മാസം 18 നു പഴയങ്ങാടിയിൽ നിന്ന
പെർപ്പാക്കിയത.

1312 K
1568 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ, ജെമിസ്സ
സ്ഥിവിൻ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം. 3 നു
കാനഗൊവി സുബ്ബയ്യന്റെ കയ്യിൽ കൊടുത്തയച്ച കത്തും 5 നു എഴുതി കൊടുത്തയച്ച
കത്തും പരസ്യവും നാമിരിക്കുന്നെടത്ത കൊണ്ടുവന്ന വായിച്ചുകെട്ട അവസ്ഥയും
അറിഞ്ഞു. ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളുടെ കല്പനക്ക സായിപ്പവർകൾ
അയക്കുന്ന കത്തുകളും പരസ്യങ്ങളും കാണുമ്പൊൾ നമ്മുടെ മനസ്സിൽ ഉള്ള സങ്കടങ്ങൾ
സായിപ്പവർകളെ ബൊധിപ്പിക്കണ്ടതിന വളര ഭയമായിരിക്കുന്ന. അതുകൊണ്ട
സായിപ്പവർകളെ മനസ്സ് ഉണ്ടായിട്ട നമ്മുടെ അവസ്ഥകൾകൂട കെട്ടു ബൊധിച്ചി
വെണ്ടുന്നതിന നാം തന്നെ സായിപ്പവർകളെ അടുക്ക വന്ന എല്ലാ കാര്യങ്ങളും [ 677 ] ബൊധിപ്പിച്ച നടക്കണ്ടതിന സായിപ്പവർകളെ സത്തൊഷം വർദ്ധിച്ചിരിക്കുകയും വെണം.
ബഹുമാനപ്പെട്ട കുമ്പഞ്ഞി കാര്യങ്ങൾക്ക ഒരു താമസം വരുത്തിയിട്ട നമുക്ക ഒരു കാര്യം
വരുത്തെണമെന്ന നാം വിചാരിക്കുന്നതും ഇല്ല. എഴുതി വന്നിരിക്കുന്ന കത്തുകളുടെ
മറുപടി ആയിട്ടുള്ളത ഒക്കയും നാം തന്നെ സായിപ്പവർകളെ ബൊധിപ്പിക്കുമ്പൊൾ
ബൊധിക്കുകയും ചെയ്യുമെന്നത്രെത്ത നാം നിശ്ചയിച്ചിരിക്കുന്നത. ശെഷം നമ്മാലുള്ള
കാര്യങ്ങൾക്ക ഒക്കയും സായിപ്പവർകളെ സന്തൊഷം വർദ്ധിച്ചു വരണമെന്നും നാം വളര
വളര അപെക്ഷിക്കുന്നു. എന്നാൽ 975 മാണ്ട തുലാമാസം 5 നു ചെറുതാഴത്തു നിന്നും
എഴുതിയത. തുലാം 6 നു ഇങ്കിരിയസ്സ കൊല്ലം 1799 മത ഒയിത്തുവ്യ മാസം 20 നു
പഴയങ്ങാടിയിൽനിന്ന പെർപ്പാക്കിയത.

1313 K

1569 മത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ സ്ക്വിൻ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക കടത്തനാട്ട കാനഗൊവി ചെലവുരായനും നാറാണരായനുംകൂടി
എഴുതിയ അരജി. എന്നാൽ കൊല്ലം 974 മതിൽ ബഹുമാനപ്പെട്ട കൊമ്പിഞ്ഞി സർക്കാരിൽ
നിന്ന കല്പിച്ച കല്പനക്ക പാട്ടക്കാര എട്ടാളും ഞാങ്ങളുംകൂടി ചാർത്തിയത അത്ത
ദിക്കിൽ ദൈദം കണ്ടിട്ടും ആച്ചരക്ക നകരങ്ങളിൽ എത്തി വിക്കുവാൻ വെണ്ടുന്ന കൂലി
മതിച്ചു കഴിച്ചിട്ടത്രെത്ത എഴുതിയത. അതുകൊണ്ട നികിതി നിശ്ചയിക്കുന്നത എല്ലാ
ഹൊബളികളിലും ഒരുപൊലെ നിശ്ചയിപ്പാനെ സങ്ങതിയുള്ളൂ. കഴുങ്ങ ഫലം
ചാർത്തിയത കാലമെനിക്ക 200 അടക്ക പാട്ടത്തിന പ്രാപ്തി ആകകൊണ്ട അപ്രകാരം
ഫലം എടുത്ത ചാർത്തിയത. എനി ഒക്കയും കല്പിച്ചു എഴുതി വരുന്ന കല്പനപ്രകാരം
നടന്ന കൊള്ളുകയും ചെയ്യാം. എന്നാൽ കൊല്ലം 975 മത തുലാമാസം 4 നു എഴുതിയ
അരജി തുലാം 6 നു ഇങ്കിരെസ്സുകൊല്ലം 1799 മത ഒയിത്തുവു മാസം 20 നു
പഴയങ്ങാടിയിൽനിന്ന പെർപ്പാക്കിയത.

1314 K

1570 മത മഹാരാജശ്രീ വടക്കെ അധികാരി ജിമിസ്സ് സ്റ്റിവിൻ സായ്പു അവർകളെ
സന്ന്യധാനത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ കടത്തനാട്ട താലൂക്കിൽ പയിമാശി
ചാർത്തിയ മുരിക്കൊളി കുങ്കുവും പട്ടത്തമ്പാടിയും കാപ്പാടൻ ചന്തുവും പുന്നക്ക
ച്ചന്തുവും അനന്തൻ മണാളനും തൊലാച്ചി മുപ്പനും വാഴയിൽ കണാരൻ മൂപ്പനും
വെള്ളാം വെള്ളി പൊക്കെൻ മൂപ്പനും കൂടി എഴുതിയ അരജി. എന്നാൽ 974 മതിൽ
ബഹുമാനപ്പെട്ടെ കൊമ്പിഞ്ഞി സർക്കാർ കല്പനക്ക ഞാങ്ങൾ കടത്തനാട്ടു താലൂക്കിൽ
പയിമാശി പാട്ടം നൊക്കി ചാർത്തിയതിൽ അതതു ദിക്കിൽ ദൈദം കണ്ടിടും ആ ചരക്ക
നകരങ്ങളിൽ എത്തി വിക്കുവാൻ വെണ്ടുന്ന കുലി മദിച്ചു കഴിച്ചിട്ടന്റെത്ത എഴുതിയത.
അതുകൊണ്ട നികിതി നിശ്ചയിക്കുന്നത. എല്ലാ ഹൊബളികളിലും ഒരുപൊലെ
നിശ്ചയിപ്പാനുള്ള സങ്ങതി ഉള്ളു. എന്നാൽ ഒക്കയും സായ്പു അവർകൾക്ക ബൊധിച്ച
പൊലെ. എന്നാൽ 975 മത കന്നിമാസം 29 നു എഴുതിയ അരജി തുലാം 6 നു ഇങ്കിരെസ്സ
കൊല്ലം 1799 മത ഒയിത്തുവ്യ മാസം 20 നു പഴയങ്ങാടിയിൽനിന്ന പെർപ്പാക്കിയത.

1315 K

1571-മത രാജശ്രീ ചെറക്കൽ രവിവർമ്മരാജ അവർകൾക്ക രാജശ്രീ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം
. എന്നാൽ മുസ്സദി വാളപ്പരായരെ പക്കൽ കൊടുത്തയച്ച കത്ത എത്തി. എന്നാലും
നാം എഴുതിയതിന ഉത്തരമായിട്ട അതിൽ കാണുന്നതും ഇല്ലല്ലൊ. ബഹുമാനപ്പെട്ട കുമ്പഞ്ഞി [ 678 ] അവർകളെ വിശ്വാസം ദൈയവും അനുഭവിപ്പാൻ തങ്ങൾക്ക വളര വളര വെണമെന്ന
പറയുനൊൾ തങ്ങൾ ഇപ്പൊൾ നടക്കുന്നപ്രകാരം പാറവത്ത്യകാര ഇവിടെ വരുന്നത
വിരൊധിക്കുന്നതിനും സർക്കാരുടെ കല്പനപ്രകാരം അല്ലാതെകണ്ട മാറ്റി നടക്കുന്ന
തിനും ദൈയവ ഉണ്ടാകുന്ന വഴി ആകുന്ന എന്ന മനസ്സിൽ വെച്ചിട്ടുണ്ടൊ. അതുപൊലെ
ഉള്ള നടപ്പ ദയവില്ലാത്ത അനുഭം ഉണ്ടാകെണ്ടതിന സങ്ങതി എന്റെ ഉണ്ടെല്ലൊ.
പാറ വത്ത്യക്കാരന്മാര കണക്കുകളൊടുകുട ഉടനെ വരാഞ്ഞാൽ അതിന്റെ സങ്ങതി
എന്തെന്ന നാം അറിയുന്നത മെൽ സംസ്ഥാനത്തിൽ തന്നെ എഴുതി അറിയിക്കയും
ചെയ്യും എന്നത്രെത്ത ബൊധിപ്പിപ്പാൻ ഉള്ളൂ. ശെഷം ഇവിടെ വന്ന കണ്ട പറയെണ്ടതിന
ആഗ്രഹം ഉണ്ടെന്ന എഴുതീട്ടുണ്ടെല്ലൊ. തങ്ങളിൽനിന്ന എഴുതിവരുന്നത വിശ്വസിച്ച
കഴികയെയുള്ളൂ എന്ന തങ്ങൾക്ക അറിയാമെല്ലൊ. എന്നാലും തങ്ങളെ കാണുമാനായിട്ട
അതിന നമുക്ക ഒര സമ്മദക്കെടില്ല. വിശെഷിച്ച ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ
നടപ്പിൽ നികിതി അനെ)ഷിപ്പ എടുക്കണം എന്ന സംസ്ഥാനത്തിങ്ക്ന്ന വന്ന കല്പന
തങ്ങൾക്ക വഴിപൊലെ ഗ്രഹിച്ചിരിക്കകൊണ്ട ആ കല്പനപ്രകാരം അല്ലാതെകണ്ട വല്ല
സങ്ങതിയാൽ മാറ്റി നടക്കുമില്ല എന്നത്രെത്ത എഴുതുവാനുള്ളൂ. എന്നാൽ കൊല്ലം 975
മത തുലാമാസം 6 നു ഇങ്കിരെസ്സകൊല്ലം 1799 മത ഒയിത്തുവ്യ മാസം 20 നു പഴയങ്ങാടി
യിൽ നിന്ന എഴുതിയത.

1316 K

1572 മത മഹാരാജശ്രീ എന്റെത്ത്രയും ബഹുമാനപ്പെട്ട കൊമ്പിഞ്ഞി എജമാനന്മാരിടെ
കൃപാകടാക്ഷത്തിനാൽ സന്നിധാനത്തിങ്കൽ വരികയും കല്പിക്കുന്ന ഗുണദൊഷങ്ങൾ
കെട്ട ഞെങ്ങളാലാകുന്ന പ്രയത്നങ്ങൾ ചെയ്ത വരികകൊണ്ട ചെറക്കൽ താലൂക്കിൽ
ഉള്ള തറവാട്ടകാരിൽ മറ്റൊരു തറവാട്ടുകാരൻ ഇതിൻവണ്ണം നമുക്ക വിപരീതമായിട്ട
കൊമ്പഞ്ഞിക്ക അനുകൂലമായിട്ട പ്രയത്നം ചെയ്യുന്നില്ലല്ലൊ എന്ന വെച്ചു ഞങ്ങടെ
തമ്പുരാനും അടുക്കു നിൽക്കുന്ന കാര്യക്കാരന്മാർക്കും ഞങ്ങടെ നെരെ എന്റെത്രയും വളര
വൈഷമ്യം വർദ്ധിച്ചിരിക്കുന്ന കീഴിൽ ഞങ്ങടെ കാരണവന്മാരായിട്ടും ഞങ്ങളായിട്ടും
തമ്പുരാന്മാരിടെ കല്പനക്ക പലപ്രകാരത്തിലും പല കാര്യാദികൾ നടന്ന വന്നിരിക്കുന്ന
അതിൽ വല്ലതും അഹെതുക്കളായി വിചാരിച്ച ഉണ്ടാക്കി പറഞ്ഞ ഇ കൊമ്പിഞ്ഞി
സർക്കാരിലെ എജമാനന്മാരിടെ മുഷിച്ചല തന്നെ ഉണ്ടാക്കണമെന്ന വളര ചില
വിചാരങ്ങൾ ഉണ്ടാകുന്നുണ്ട. അതുകൊണ്ട അന്നനടന്ന വന്നിരിക്കുന്ന കാര്യാദികൾക്ക
സായിപ്പന്മാരവർകളുടെ കൃപാകടാക്ഷത്തിനാൽ മാപ്പ തരുവാനും കൊമ്പിഞ്ഞി
സരക്കാരിന്ന ഞങ്ങളെ മാനത്തൊടെ രക്ഷിച്ച നടപ്പിച്ചുകൊള്ളുവാനും ഒര സൂക്ഷ്മമരക്ഷ
തരണമെന്ന മനസ്സാലെ വളരവളര പ്രാർത്ഥിക്കയും ചെയ്യുന്നു. എന്റെത്ത്രയും
ബഹുമാനപ്പെട്ട കൊമ്പിഞ്ഞി എജമാനന്മാരിടെ കൃപാകടാക്ഷം ഞങ്ങളൊട വർദ്ധിച്ച
വരണമെന്ന പ്രാർത്ഥിക്കുന്നു. എന്നാൽ 975 മത തുലാമാസം 6 നു ഇങ്കിരെസ്സകൊല്ലം
799 മത ഒയിത്തുവ്യ മാസം 20 നു പഴയങ്ങാടിയിൽ വന്നത

1317 K

573 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാ അവർകൾ സലാം.
താങ്ക(ങ്ങ)ൾ ചെറക്കൽ രാജ്യത്തിന്റെ കാര്യം വിചാരിക്കത്തക്കവണ്ണം മാടായി
വന്നിട്ടുണ്ടെന്ന കെൾക്കകൊണ്ട നമുക്ക വളര സന്തൊഷമായിരിക്കുന്നു. ഇ സ്സമയത്ത
താങ്കളുടെ സമീപത്ത മാടായി വന്ന താങ്കൾ പറയുവണ്ണം കെട്ട നടക്കണമെന്ന നമുക്ക
വളര ആഗ്രഹം ഉണ്ടായിരുന്നു. അക്കാര്യത്തിന മഹാരാജശ്രീ കമിശനർസായിപ്പന്മാര [ 679 ] അവർകളുടെ കല്പന വരുത്തണമെങ്കിൽ ആയത വരുത്തീട്ടും താങ്കൾ നമുക്ക മാടായി
വരണ്ടതിന്ന കൽപ്പന തരണമെന്ന നാം താങ്കളൊട വളര വളര അപെക്ഷിക്കുന്നു.
എന്നാൽ കൊല്ലം 975 മത തുലാമാസം 7 നു മൊഴപ്പിലങ്ങാട്ട നിന്ന എഴുതിയത. തുലാം
9 നു ഇങ്കിന്റെസ്സുകൊല്ലം 1799 മത ഒയിത്തുവ്യ മാസം 23 നു പഴയങ്ങാടിയിൽ വന്നത.

1318 K

1574 മത രാജശ്രീ കവിണിശ്ശെരി കെക്കാവിലകത്ത രവിവർമ്മരാജാവ അവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ
സായ്പു അവർകൾ സലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. അതിൽ
ഉള്ള അവസ്ഥ വഴിപൊലെ ഗ്രഹിക്കയും ചെയ്തു. ഇപ്പൊൾ നമുക്ക എറിയൊരു കാര്യം
വിചാരിക്കുന്ന സമയം ആയിരിക്കെ തങ്ങളെ കാണെണ്ടതിന അവസരം പൊരായ്കക
കൊണ്ട വല്ല അവസ്ഥക്ക തങ്ങൾനിന്ന എഴുത്ത വന്നാൽ അതിൽ ഉള്ള വിവരത്തിന
വെണ്ടുംവണ്ണം തന്നെ വിചാരിക്കയും ചെയ്യാം. എന്നാൽ കൊല്ലം 975 മത തുലാമാസം 9
നു ഇങ്കിരെസ്സകൊല്ലം 1799 മത ഒയിത്തുവ്യ മാസം 23 നു മാടായിൽനിന്ന എഴുതിയത.

1319 K

1575 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ, ജെമിസ്സ
സ്ഥിവിൻ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സലാം. എന്നാൽ
മെൽസംസ്ഥാനത്തിൽനിന്നും സായിപ്പവർകൾക്ക വന്നിരിക്കുന്ന കൽപനപ്രകാരം
സായിപ്പവർകൾ നമുക്ക എഴുതി അയച്ചിരിക്കുന്ന കത്തകൾകൊണ്ടും പരസ്യങ്ങൾ
കൊണ്ടും ഒക്കയും വഴിപൊലെ മനസ്സിലാകയും ചെയ്തു. ബഹുമാനപ്പെട്ട കുമ്പഞ്ഞി
ക്കൽപ്പന സായിപ്പവർകൾ നടത്തുവൊൾ നമ്മുടെ മനസ്സമുട്ടുകളും സങ്കടങ്ങളും
സായിപ്പവർകളെതന്നെ ബൊധിപ്പിക്ക അല്ലാതെ വെറെ ഒരെടത്ത ബൊധിപ്പിക്കണ്ടത
നമ്മാൽ വെണ്ടതില്ലല്ലൊ എന്നത്രെത്ത നാം നിരുപിച്ചിരിക്കുന്നത. അതുകൊണ്ട നമ്മുടെ
സ്ഥാനത്തിങ്കൽ തന്നെ ഇരുന്ന കീഴമര്യാദ നടന്ന വന്നിരിക്കുന്നതിൽവണ്ണം ഉള്ള
അടിയന്തരങ്ങളും ക്ഷെത്രത്തകാര്യങ്ങളും നമ്മാൽ നടത്തിവരണ്ടതിനും സായിപ്പവർകളെ
കൽപ്പന എതപ്രകാരമെന്നുള്ളത നമുക്ക അറിയണ്ടതിനും വളര അപെക്ഷ
ആയിരിക്കകൊണ്ട സായിപ്പവർകളെ സന്തൊഷം നമെമ്മാട വർദ്ധിച്ചു മെൽഎഴുതിയ
കാര്യങ്ങൾക്ക കൽപ്പന വന്ന കാണണ്ടിതിന സായിപ്പവർകളൊട നാം വളര വളര
അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 975 മാണ്ടതുലാമാസം 10 നു ചെറുകുന്നത്തനിന്നും
എഴുതിയത. തുലാം 11നു ഇങ്കിരെസ്സകൊല്ലം 1799 മത ഒയിത്തുവ്യ മാസം 25 നു
പഴയങ്ങാടിയിൽനിന്ന എഴുതിയത. പെർപ്പാക്കിയത.

1320 K

1576 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ഇഷ്ടിവി
സായിപ്പു അവർകൾക്ക കൊലത്തനാട്ടിൽ ഉദയമങ്ങലത്ത്കൂലൊത്ത ഉദയവർമ്മരാജാവ
സല്ലാം. ഉദയമങ്ങലം പള്ളി രണ്ടുകൂലൈാം എന്നും അക്കാര്യത്തിന്റെ അവസ്ഥകളൊ
ക്കയും 74 മാണ്ട തുലാമാസത്തിൽ എഴുതി അയച്ചത കണ്ട സായിപ്പിന ബൊധിച്ചി
രിക്കുമെല്ലൊ. 69 മാണ്ട വൃശ്ചിക മാസം മുതൽക്ക 72 മാണ്ട കർക്കടമാസം വരെക്കും
50 നമ്മുടെ കാര്യങ്ങളെക്കൊണ്ട പല പ്രകാരവും പറഞ്ഞു അവര തരുന്നതിനെ വെണ്ടിച്ച
ഇരിക്കയും ചെയ്തു. കർക്കടമാസം മുതൽക്കചിലവിന ചൊതിച്ചപ്പൊൾ ഇല്ലന്നും പറഞ്ഞു.
74 മാണ്ട മകരമാസം വരെക്ക ചെലവിന നെല്ലും പണവും തന്നതുമില്ല. ഇതിംവണ്ണം
അവരൊട പറവാനും തരുന്നതിനെ വാങ്ങുവാനും ഉള്ള സങ്ങതി കുമ്മഞ്ഞി അവർക്ക [ 680 ] സഖായമായി വരികകൊണ്ടും നൊം കുമ്മഞ്ഞി സ്ഥാനത്ത ഞാങ്ങളുടെ ച്ശിദ്രം
ഞാനായിട്ട പറയരുത എന്ന വെച്ചിട്ടത്ത്രെ മകരമാസത്തിൽ സായിപ്പന്മാരൊട ചെന്ന
പറെക് എന്നവെച്ച പുറപ്പെട്ടതിന്റെശെഷം മാടായിക്കാവിന്ന ചെറക്കലെ തമ്പാനു
മായിക്കണ്ട പറഞ്ഞതിന്റെശെഷം എനി അതിവണ്ണം വരിക ഇല്ല. കുലകം തീർപ്പിച്ച
തന്നെ തമ്പിരിയിൽ അച്ചമെനയും ശെഷം എല്ലാവരെയും ഇവിടെ വരുത്തി ഇരുത്തി
ചിലവിനും തരുന്നു. നമുക്ക 50 ഉറുപ്യയും 1500 നെല്ലും തരാമെന്ന സമ്മതിച്ചു. ആയത
74 മാണ്ട കന്നിമാസം മുതൽ ചിങ്ങമാസം വര 480 ഉറപ്യയും 18000 നെല്ലും തരികയും
ചെയ്തു. 73 മാണ്ടെത്തെ ചിലവിന തന്നതുമില്ല. ആയത കടം വാങ്ങിച്ചിലവിടുകകൊണ്ട
അക്കടക്കാരികളുടെ ഞെരിക്കവും നന്നയുണ്ട. 75 മാണ്ട ചിലവിന ഇല്ലായ്ക്കകകൊണ്ട
വളര മനസ്സമുട്ടുണ്ട. ആസ്സങ്കടം സായിപ്പൊട പറഞ്ഞ ഇ സ്സങ്കടങ്ങളൊക്കയും തീർത്ത
സായിപ്പു വെണ്ടുംവണ്ണം നടത്തിച്ചുകൊള്ളുകയും വെണം. എന്നാൽ കൊല്ലം 975 മാണ്ട
തുലാമാസം 18 നു എഴുതിയത. തുലാം 27 നു ഇങ്കിരെസ്സ കൊല്ലം 1799 മത
നൊവെമ്പ്രമാസം 10 നു വടകര നിന്ന പെർപ്പാക്കിയത.

1321 K

1577 മത വടക്കെ അധികാരി ജീമിസ്സഇഷ്ടിവിൻ സായ്പു അവർകൾക്ക കൊട്ടയത്ത
കെരളവർമ്മ രാജ അവർകൾ സല്ലാം. കുമ്പഞ്ഞി സർക്കാരിൽനിന്ന നമുക്ക തരുന്ന
ഉറുപ്പ്യ 974 മതിൽ ഈശ്വരത്ത നമ്പ്യാരെ കയ്യായിട്ട കൊടുത്തയച്ച ഉറുപ്പ്യക്ക നമ്പ്യാര
രശീതി തന്നിട്ടും ഉണ്ടെല്ലൊ. ശെഷം നിൽക്കുന്ന ഉറപ്പ്യഈശ്വരത്ത നമ്പ്യാരെ കയ്യായിട്ട
തന്നെ കൊടുത്തയച്ചു എങ്കിൽ നന്നായിരുന്നു. ആയതിന രശീതി നമ്പ്യാര അവിട
തരികയും ചെയ്യും. എല്ലാ കാര്യത്തിനും സായിപ്പ അവർകളെ കൃപ നമൊട വളര വളര
ഉണ്ടായിരിക്കണം. എന്നാൽ കൊല്ലം 975 മത തുലാമാസം 20 നു എഴുതിയത. തുലാം 29
നു ഇങ്കിരിയസ്സു കൊല്ലം 1799 മത നൊവെമ്പ്രമാസം 12 നു പഴയങ്ങാടിയിൽനിന്ന
പെർപ്പാക്കിയത.

1322 K

578 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇഷ്ടിമിം സായ്പ അവർകളെ
സന്ന്യാധാനത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ രണ്ടുതറയിൽ മുണ്ടപ്രത്ത ഇല്ലത്ത
ചിരുതയി എഴുതിയ സങ്കടം. എന്നെ വെളി കഴിച്ച മുണ്ടപ്രത്ത നമ്പിടി കഴിഞ്ഞതിന്റെ
ശെഷം എനിക്ക ഇവിട ഒരു കുറ്റകാരും ഒടയവരും ഇല്ലായ്കകൊണ്ട എന്റെ ഒടപ്രന്ന
നമ്പുരീന് വരുത്തി ഇവിട നിപ്പിച്ചി എന്റെ വസ്തുവക അടക്കി കുമ്പഞ്ഞി പണ്ടാരത്തിൽ
കൊടുക്കണ്ട നികിതിയും കൊടുത്ത. എതാൻ എങ്കിലും കടക്കാരിക്കും കൊടുത്ത
ശെഷം ഉള്ളതകൊണ്ട പട്ടിണി കിടക്കാതെ ഒരു പ്രകാരത്തിൽ കഴിച്ച കൂട്ടിക്കൊണ്ട
പൊരുന്നടത്ത തലവിൽ അനന്തക്കണക്കപ്പിള്ള പെരിമ്പ എമ്പാന എന്നുള്ളടത്ത അയച്ച
പറയിച്ച വർത്തമാനം മുണ്ടപ്രത്ത ഇല്ലത്തെ വസ്തുവകെയും അവരെ കീർത്തി മങ്ങലത്ത
ദൈവനയും ഒക്കയും കൂടി മഴപ്പിലങ്ങാട്ട കഴകത്ത ജന്മനീര തന്നാൽ അതിന പിടിപ്പത
വില കൊടുക്കാം. ഒരു കുറ്റക്കാരും സഹായവും ഇല്ലാതെ ഇവിടെ ദുഃഖിച്ച നിൽക്കണ്ട
എന്ന എന്നൊടു പറഞ്ഞാരെ ഞാൻ അക്കാര്യം ചെയ്തക ഇല്ല എന്ന പറഞ്ഞയക്കയും
ചെയ്തു. എന്നതിന്റെശെഷം എന്റെ ഒട്രപന്നവനായ നമ്പൂരി ഒരു കാര്യമായിട്ട
വെണാട്ടുകരക്ക പൊയതിന്റെശെഷം കണ്ടം തള്ളി ഉന്മീലിവാരിശ്യാര എന്നൊട വന്നു
പറഞ്ഞു നിങ്ങള മൊഴപ്പിലങ്ങാട്ട കുട്ടിക്കൊണ്ടു ചെല്ലുവാൻതക്കവണ്ണം തലവിൽ
അനന്തൻ കണക്കപ്പിള്ള എന്നപ്പറെഞ്ഞയച്ചിരിക്കുന്ന എന്ന പറഞ്ഞാരെ ഞാൻ ഇപ്പൊൾ
ഒരെടത്തും ഇല്ല എന്ന പറഞ്ഞയക്കയും ചെയ്തു. പിന്നയും കുടക്കുട ഒന്നരണ്ട ദിവസം [ 681 ] വന്ന പറഞ്ഞആരെ വാരിശ്യാരെകൂട ഞാൻ മൊഴപ്പിലങ്ങാട്ടിന പൊയതിന്റെശെഷം
നിങ്ങളെ വസ്തുവക ഒക്കയും മഴപ്പിലങ്ങാട്ട കഴകത്ത ജന്മം തരണമെന്ന കണക്കപ്പിള്ള
പറഞ്ഞാരെ എന്റെ ഒട്രപന്നവനായ നമ്പൂരി വന്നല്ലാതെ ഞാൻ ഒരു കാര്യം നടക്കയില്ലന്ന
പറഞ്ഞ നിന്നടത്ത മുന്നെ ചങ്ങാതം പൊന്ന വാരിശ്യാരെയും അയക്കാതെ എന്ന മൂന്ന
ദിവസം അവിട നില്പിച്ചു. എനക്ക അവിടന്ന താനെ പൊന്നുടായ്ക്കക്കൊണ്ടും എന്റെ
സങ്കടം ഒരാളൊട പറയാനില്ലായ്ക്കക്കൊണ്ടും മനസ്സു മുട്ടിയ നിലയിൽ കണക്കപ്പിള്ള
എഴുതി കൊണ്ടുവന്ന പ്രമാണത്തിന ഞാൻ ഒപ്പിട്ട കൊടുത്ത കിണ്ടിയിൽ കൊണ്ടവെച്ച
നീരും എടുത്ത നീക്കിക്കൊടുത്തു. പിറ്റെന്ന എന്ന ചങ്ങാതവും കുട്ടി മാവിലായിമഠത്തിൽ
അയക്കയും ചെയ്തു. നീറ്റിനിട്ട പണംപൊലും ഞാൻ വാങ്ങീട്ടുമില്ല. ഒടപ്രന്നവനായ
നമ്പൂരി വെണാട്ടകരെക്കെ പൊയതിന്റെശെഷം ചിലവിന മനസ്സമുട്ടായാരെ കടമായിട്ട
കണക്കപ്പിള്ളയൊട എതാൻ വാങ്ങീട്ടുമുണ്ട. വെലയായിട്ട ഒന്ന തരികയും വാങ്ങുകയും
ചെയ്തിട്ടില്ല. എന്റെ വകക്ക പണ്ടാരത്തിൽ മുൻമ്പെ കൊടുക്കുംപ്രകാരമുള്ള നികിതി
പാട്ടക്കാറ കൊടുത്തതിന്റെശെഷം ഇപ്പൊൾ ശെഷം പാതി ഉള്ളതും തരണമെന്ന
പറഞ്ഞി പാട്ടക്കാരൊട പണ്ടാരത്തിലെ ചൊദ്യം ഉണ്ടാക്കൊണ്ട അവര എനക്ക എതും
തരുന്നില്ല. ചിലവിന ഇല്ലായ്കകൊണ്ട കുടകുട പട്ടിണി ആയിട്ട കഴിയുന്നു.
ബഹുമാനപ്പെട്ട സായിപ അവർകളെ കൃപയുണ്ടായിട്ട പണ്ടാരത്തിൽ എടുക്കണ്ട നികിതി
വാങ്ങിയതിന്റെശെഷം എനക്ക തരുവാൻ കല്പന ഉണ്ടായങ്കിൽ പട്ടിണികൂടാതെ ഒരു
നൈരമെങ്കിലും പൊറതി കഴിച്ച ഇരുന്ന കൊള്ളായിരിന്നു. ആയത അല്ലാതെ ഞങ്ങക്ക
വെളി കഴിച്ച ആങ്ങള മരിച്ച പൊയാൽ പിന്ന ഒരു പ്രവൃത്തി എടുക്ക എങ്കിലും പിന്നൊരു
പുരുഷന്മാര അനുസരിക്ക എങ്കിലും തന്റെ ഇല്ലത്തെ വസ്തുന്നും വകക്കും അവകാശ
വുമില്ല.ആയതകൊണ്ട സായിപ്പവർകളെ കൃപ ഉണ്ടായിട്ട എന്റെ വസ്തു എനിക്ക
അനുഭവിക്കുമാറാക്കി തന്നുവെങ്കിൽ നന്നായിരുന്നു. എന്നാൽ കൊല്ലം 975 കന്നി 28
നുഎഴുതിയ അരജി തുലാം 29 നു ഇങ്കിരെസ്സകൊല്ലം 1799 മത നൊവെമ്പ്ര മാസം 12 നു
പഴയങ്ങാടിയിൽനിന്ന പെർപ്പാക്കിയത. ഒല.

1323 K

579 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇസ്ഥിവിൻ സായിപ്പ അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം.
എന്നാൽ 9 നു കൊടുത്തയച്ച കത്ത നമുക്ക എത്തി. അതിൽ ഉള്ള അവസ്ഥ മനസ്സിലാ
കയും ചെയ്തു. എറിയ കാര്യങ്ങൾ ആകകൊണ്ട താങ്ങളെ നമുക്ക വന്ന കാണെണ്ടതിന
താങ്കൾക്ക അവസരം ഇല്ലാ എന്നും വല്ല കാര്യങ്ങൾക്ക എഴുതി വന്നാൽ ആയതിന്ന
വെണ്ടും വണ്ണം വിചാരിക്കാമെന്നും എല്ലൊ താങ്കളുടെ കത്തിൽ എഴുതി കണ്ടത.ഇപ്പൊൾ
താങ്കൾ നമ്മുടെമെൽ മനപ്രീതി ഉണ്ടായിട്ട വിചാരിക്കെണ്ടുന്ന കാര്യത്തിന്റെ വിവരം
പള്ളിക്കുലൊത്ത ഉള്ള ആളുകൾ ഇപ്പൊൾ അഞ്ച്കുലൊത്ത ആയിട്ട ഇരിക്കുന്നവർക്ക
എല്ലാവർക്കും ഒരുപൊലെ അവകാശം ഉള്ള ചെരിക്കല്ലമൊതലും കുമ്പഞ്ഞിസർക്കാരിന്ന
രാജാക്കന്മാർക്ക മനസ്സായിട്ട തരുന്ന പത്തിന രണ്ട മൊതലും അഞ്ചുകൂലൈാത്തെക്കും
ഒരുപൊലെ അനുഭവിപ്പിക്കണം യെന്നു അതിൽ ഒര ഒഹരി താങ്കളെ മനസ്സ ഉണ്ടായിട്ട
നമ്മുടെ കൂലൈാത്തെക്കും തരണം എന്നാകുന്ന ഞാൻ അപെക്ഷിക്കുന്നുത. വിശെഷിച്ച
സ്വരുപത്തിങ്കൽ ഉള്ള രാജാക്കന്മാർക്ക എല്ലാവർക്കും കൂടി ഉള്ള ദെവസ്ഥാനങ്ങളുടെ
വകയായിട്ടുള്ള ചെരിക്കൽ മൊതൽ കഴിഞ്ഞ കൊല്ലംവരെക്കും കുമ്പഞ്ഞി നികിതി
കാര്യം അന്വഷിച്ചിരുന്നവൻ എല്ലൊ വാങ്ങിയിരുന്നത. 75 മത മൊതൽക്ക ഇച്ചെരിക്കല്ല
വക എടുത്ത വെണം അടിയന്തര ചിലവ കഴിവാൻ. അതകൊണ്ട. ഈ ചെരിക്കൽ
മൊതൽ നമുക്ക സമ്മതിച്ചതന്ന ദെവസ്ഥാന അടിയന്തരം കഴിപ്പിച്ചുകൊള്ളണം.
ഇതിമെൽനിന്ന എതപ്രകാരം നികിതി കൊടുക്കണം എന്ന കുമ്പഞ്ഞി സർക്കാറന്ന [ 682 ] കല്പിക്കും. അപ്പ്രകാരം ഉള്ള നികിതി നാം ബൊധിപ്പിച്ച തരികയുമാം, എറ്റവും നമുക്ക
മാടായിൽ വരണമെന്ന മുൻമ്പെ എഴുതിയതിന്റെ താല്പര്യം മാടായികാവ എന
ദെവസ്ഥാനത്തെ നമുക്ക സെവിക്കണം. എന്നിട്ടും ആ സമയത്ത ഈ എഴുതിയ കാര്യ
15 ങ്ങളും താങ്കളെ ബൊധിപ്പിച്ച കൊള്ളാമെന്നിട്ടും അത്രെ കാര്യപ്രകാരത്തിന്ന മുൻമ്പെ
എഴുതാഞ്ഞത. നമുക്ക ബഹുമാനപ്പെട്ട കുമ്പഞ്ഞി സർക്കാറന്ന അല്ലാതെ ഒരു ബന്ധു
ഇല്ലായ്കകൊണ്ട മാനമര്യാദിപൊലെ നമെ നടത്തിക്കെണ്ടതിന നാം താങ്കളൊട
അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 975 മത തുലാമാസം 18 നു മൊഴപ്പിലങ്ങാട്ടുനിന്ന
എഴുതിയത. വൃശ്ചികം 1 നു ഇങ്കിരെസ്സകൊല്ലം 1799 മത നൊവെമ്പ്രമാസം 14 നു
പഴയങ്ങാടിയിൽ നിന്ന എഴുതി പെർപ്പാക്കിയത. കവിണിശ്ശെരി രാജാവ.

1324 K

1580 മത മലയാം പ്രവിശ്യയിൽ വടക്കെ അധികാരി ജീമിസ്സ ഇസ്റ്റിവിൻ സായ്പു
അവർകൾ വിട്ടലത്ത ഹെഗ്ഗ്ഡ രാജാ അവർകൾക്ക സല്ലാം. എന്നാൽ ഇപ്പൊൾ രാജശ്രീ
കമിശനർസായ്പുമാര അവർകൾ നിങ്ങൾക്ക എഴുതിയ കത്തു ഇതിന്റെകൂടഅങ്ങൊട്ട
കൊടുത്തയച്ചിരിക്കുന്നു. ആയതിൽ എത്രപ്രകാരം കല്പന ആകുന്ന എന്നവെച്ചാൽ ആ
കല്പനപ്രകാരം നടക്കയും വെണം. വിശെഷിച്ച മഞ്ഞെശ്വരത്തിന്ന വളര ആളുകൾ
ഇപ്പൊൾ കൊമ്പിഞ്ഞി സർക്കാരിൽ സങ്കടം കെൾപ്പിച്ചിരിക്കുന്ന, ആയത എന്തെന്നാൽ
അവരൊട നിങ്ങൾ വളര അതിക്രമങ്ങൾ പ്രവൃത്തിച്ചിരിക്കുന്ന എന്നും അവർക്ക ഉള്ള
വസ്തുവക മുതലുകൾ ഒക്കയും കവർന്ന അവർക്കുള്ള ദെവസ്ഥാനത്തിൽ കടന്ന ഉള്ളത
ഒക്കയും കവർന്നു എന്നും ഇതൊക്കയും നിങ്ങൾ അവർക്ക കൌല കൊടുത്തതിന്റെ
ശെഷം ചെയ്യിച്ചു എന്നത്രെ കെട്ടതകൊണ്ട നമുക്ക വളര വിഷാദമറ്റെത്ത തൊന്നിയത.
ശെഷം ബഹുമാനപ്പെട്ട കുമ്പഞ്ഞി സർക്കാരിൽനിന്ന നിങ്ങൾക്ക കല്പന കൊടുത്ത
അയച്ചതകൊണ്ട ഇപ്രകാരം കാണിച്ചുവെന്ന സംസ്ഥാനത്തെ കെൾക്കുംനെബാൾ
പ്രസാദിക്കയുമില്ല. അതുകൊണ്ട ഇപ്പൊൾ ബഹുമാനപ്പെട്ട കൊംപിഞ്ഞി സറക്കാരിൽ
കല്പനക്ക നാം നിങ്ങൾക്ക മെൽപ്പറഞ്ഞ കാര്യങ്ങൾ പ്രജകൾക്ക സങ്കടം ഉണ്ടാക്കരുതന്നെ
വിരൊധിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 മത എടവമാസം 9 നുക്ക ഇങ്കിരെസ്സ കൊല്ലം
1799 മത മായു മാസം 20 നു എഴുതിയതിന്റെ പെർപ്പ 75 മത വൃശ്ചികം 1 നു
ഇങ്കിരെയസ്സ കൊല്ലം 1799 മത നൊവെമ്പ്രമാസം 14 നു പഴയങ്ങാടിയിൽനിന്ന
പെർപ്പാക്കിയത.

1325 K

1581 മത എല്ലാവർക്കും അറിയെണ്ടുന്നതിന്ന പരസ്യമാക്കുന്നത. എന്നാൽ കൊല്ലം
1797 മതിൽ ബഹുമാനപ്പെട്ട ഗവർണ്ണർ ഡങ്കിൻ സായിപ്പവർകളും രാജശ്രീ ജനരാൾ
തുയ്യാർത്ത സായിപ്പവർകളും നിശ്ചെയിച്ചആക്കിയപ്രകാരം ആസമയത്ത എല്ലാവർക്കും
അറിയണ്ടതിന കിണ്ണം മുട്ടിക്കുംനെബാൾ പറങ്കിപ്പട്ട വിരാഹൻ ഒന്നിന ഉറപ്പ്യ 3 ഉ
കൊടുക്കയും വെണമെന്ന എല്ലാ ദിക്കുകളിൽ പരസ്യമാക്കിയിട്ട ഇപ്പൊൾ മെൽപറഞ്ഞ
വിരാഹന്റെ വില ചുരുക്കമായിട്ട ആക്കെണ്ടതിന വിരാഹൻ ഒന്നിന്ന ഉറുപ്യ 3 ൽ
അധികമായിട്ട എടുക്കുമില്ല എന്ന തലച്ചെരിയിലും കണ്ണൂരിലും പാർക്കുന്ന
പീടികക്കാരന്മാരും മറ്റും ചില ആളുകളും പറെക്കൊണ്ട മെൽപ്പറഞ്ഞ കല്പനയിൽ
നിശ്ചയിച്ചപ്രകാരം അല്ലാതെകണ്ട വിരാഹൻ ഒന്നിന3 ഉ ഉറപ്യക്ക എടുക്കയില്ല എന്ന
ഇനി മെൽപ്പട്ടവല്ലൊരുത്തൻ പറഞ്ഞു എന്ന നിശ്ചയമായി വരികിൽ ആയവനൊട പിഴ
വാങ്ങുന്നത അല്ലാതെകണ്ട മറ്റും വല്ല ശിക്ഷ അനുഭവിക്കയും ചെയ്യും. എന്നാൽ കൊല്ലം
975 മത വൃശ്ചികമാസം 3 നു ഇങ്കിരെസ്സ കൊല്ലം 1799 മത നൊവെമ്പ്രമാസം 16 നു
പഴയങ്ങാടിയിൽനിന്ന എഴുതിയത. [ 683 ] 1322 K

1582 മത എല്ലാവർക്കും അറിയെണ്ടുന്നതിന്ന പരസ്യമാക്കുന്നത. എന്നാൽ
മലയാളത്തിൽ ഉള്ളവര ക്രമമില്ലാത്ത നടപ്പിന കരണവും പ്രമാണവും നിലങ്ങളും
വഹകളും മാറ്റിക്കൊടുക്കുന്ന അവസ്ഥയിൽ പല കാര്യങ്ങൾ അന്ന്യായമായിട്ടുള്ളത
വരുത്തിയിരിക്കുന്നതുകൊണ്ട അതിനാലും കള്ളസാധനങ്ങളും ചതിപ്രമാണങ്ങളും
മറ്റും പലചതി ആയിരിക്കുന്ന നടപ്പൊടുകൂടഉണ്ടാകുവാൻ സങ്ങതി എന്റെ ഉണ്ടായിവരിക
കൊണ്ട മലയാളത്തിൽ ഉള്ള കുടിയാന്മാർക്ക സുഖം വർദ്ധിക്കണം എന്നും അവരവരുടെ
വസ്തുവഹകൾ അവരവർക്ക തന്നെ എറ പ്രമാണമായിട്ട അനുഭവിപ്പിക്കണം
എന്നുവെച്ചിട്ടും രാജശ്രീ സുപ്രവൈജർ മെൽ മജിസ്താദ സ്മാനം പരിപാലിപ്പാനായിരി
ക്കുന്ന കമീശനർ സായിപ്പന്മാര അവർകൾ എല്ലാവർക്കും അറിയെണ്ടതിന കല്പന
കൊടുത്തത. ഇനി മെല്പട്ട നിലങ്ങൾകൊണ്ട എങ്കിലും പറമ്പുകൾകൊണ്ട എങ്കിലും
സാക്ഷി ആയിട്ട എഴുതി വരുന്ന പ്രമാണങ്ങൾ അതിൽ നിശ്ചയിച്ചത എതപ്രകാരം
വെച്ചു എന്ന വരട്ടെ, വടക്കെ തുക്കടിയിലെ മെൽ അദാലത്തിൽ എങ്കിലും അതത
നാട്ടിൽ നിൽപ്പിച്ച അദാലത്തിൽ എങ്കിലും കൊണ്ടുവന്ന എഴുതിക്കയും വെണം
എന്നുള്ളത ഈ ദിവസം മുതൽ നടക്കെണ്ടും മര്യാദി അത്ത്രെ ആകുന്നു. എന്നാൽ
കൊല്ലം 975 മത വൃശ്ചികമാസം 3 നു ഇങ്കിരെസ്സ കൊല്ലം 1799 മത നൊവെമ്പ്രമാസം 16
നു പഴയങ്ങാടിയിൽ നിന്ന എഴുതിയത.

1327 K

1583 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇസ്തിവിൻ സായിപ്പവർകൾക്ക ചെറക്കൽ തെവണംകൊട്ട കൊലൊത്ത ഉദയവർമ്മ
രാജാവ അവർകൾ സല്ലാം. കറാറനാമത്തിന്റെ അവധി തെക്കകൊണ്ടും കീഴിലെത്ത
നടപ്പ ബഹുമാനപ്പെട്ട കൊമ്പിഞ്ഞി സർക്കാരിൽ നന്നായിട്ട ബൊധിക്കായ്കക്കൊണ്ടും
ചെറക്കൽ രാജ്യത്ത മെൽ നടത്തത്തക്കവണ്ണം നിശ്ചയമായിരിക്കുന്ന കല്പന
പരസ്യംകൊണ്ട എല്ലാവർക്കും ബൊധിക്കയും ചെയ്യുലലോത കൊണ്ടു നമ്മുടെ കാര്യ
ങ്ങൾ ഒക്കയും സായിപ്പവർകളെ ബൊധിപ്പിക്കെണ്ടതിന നാം തന്നെ സായിപ്പവർകളുടെ
അടുക്ക വരുവാൻ കല്പനയൊ ഉണ്ടാകുന്ന വിവരമായിട്ട കല്പന എഴുതി അയപ്പാനൊ
എന്ന അറിയെണ്ടതിനും ശെഷം വെണ്ടുന്ന കാര്യങ്ങൾക്കും കല്പന ഉണ്ടാകണമെന്ന
സായിപ്പവർകളൊടനാം അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 975 മാണ്ട വൃശ്ചികമാസം 3
നു എഴുതിയത. വൃശ്ചികം 6 നു ഇങ്കിരെസ്സ കൊല്ലം 1799 മത നൊവെമ്പ്രമാസം 19 നു
പഴയങ്ങാടിയിൽനിന്ന പെർപ്പാക്കിയത.

1328 K

1584 മത തലശ്ശെരി മുതൽക്കുള്ള രാജ്യകാര്യങ്ങൾക്കൊക്കയും പ്രമാണമായിരിക്കുന്ന
രാജശ്രീ ജീമിസ്സ സ്ഥിവിൻ സായിപ്പവർകൾക്ക കവണശ്ശെരി കുലകത്ത കെരളവർമ്മ
രാജാവ സലാം. എന്നാൽ തുലാമാസം 10 നു തങ്ങൾ നമുക്ക എഴുതി അയച്ച കത്ത
എത്തി. വായിച്ചു കണ്ട അവസ്ഥകൾ മനസ്സിലാകയും ചെയ്തു. നമുക്ക സർക്കാരിൽ
അറിവികെണ്ടുന്ന കാര്യങ്ങൾ ഒക്കയും വിവരമായിട്ട എഴുതിവരണമെന്നല്ലൊ തങ്ങളുടെ
കത്തിൽ എഴുതിയിരിക്കുന്നത. ബഹുമാനപ്പെട്ട കുമ്പഞ്ഞിയിൽ നാം വിശ്വസിച്ചിരിക്ക
കൊണ്ട തങ്ങളുടെ മനസ്സാലെ വെണ്ടുന്നത ഇന്ന അഞ്ചു കൂലകത്ത ഉള്ള
രാജാക്കന്മാർക്ക അനുഭവിക്കണ്ടുന്ന ചെരിക്കല്ല മുതലും കുമ്പഞ്ഞീന്ന മനസ്സാലെ
നികിതിയിൽ പത്തിന രണ്ട തരുന്ന മുതലുംകൂടി അഞ്ചുകൂറാക്കി അതിൽ ഒരു കുറ [ 684 ] നമ്മുടെ കുലൊത്തെക്ക അനുഭവിക്കാറാക്കി തരണമെന്നും നാം തങ്ങളൊട അപെക്ഷി
ക്കുന്ന. നമുക്ക ഇത്രനാളും സറക്കാരിൽനിന്നു തന്നുവന്ന ഉറുപ്യകൊണ്ടും നെല്ലു
കൊണ്ടും ചെലവ കഴിയുന്നതും ഇല്ല. എങ്കിലും ഇക്കാരിയങ്ങൾ തങ്ങളെ ബൊധിപ്പിപ്പാ
നുള്ള സമയം വന്നിട്ട വെണമെല്ലൊ തങ്ങളൊട ബൊധിപ്പിപ്പാൻ എന്ന വെച്ചിട്ടത്ത്രെ
ഇത്ത്രനാളും പാർത്തത. ഇനി തങ്ങളുടെ മനസ്സുണ്ടായിട്ട മെൽ എഴുതിയ കാര്യങ്ങൾ
എഴുതിയ പ്രകാരമാക്കി തരണമെന്നും നമ്മുടെ മാനമര്യാദിപൊലെ നടത്തിച്ച
തരണമെന്നും നാം തങ്ങളൊട അപെക്ഷിക്കുന്നു. നമുക്ക എല്ലാ കാര്യങ്ങൾക്കും
മാനന്മാര തന്നെ ഒരു സഹായം ആയിട്ടുള്ളൂ. എന്നാൽ കൊല്ലം 975 മാണ്ട
വൃശ്ചികമാസം 6 നു പുത്തുര നിന്നും എഴുതിയത. 9 നു ഇങ്കിരെസ്സകൊല്ലം 1799 മത
നൊവെമ്പ്രമാസം 22 നു മാടായിൽ നിന്ന പെർപ്പാക്കിയത

1329 K

1585 മത മലയാം പ്രവിശ്യയിൽ സകലകാര്യവും വിസ്തരിച്ച പരിപാലിക്കുന്ന രാജശ്രീ
കമിശനർ സായ്പ അവർകളിൽ പ്രധാനി സ്പെൻസർ സായ്പവർകൾക്ക കടത്തനാട്ട
പൊള്ളാതിരി ഉദയവർമ്മരാജ അവർകൾ സലാം. എന്നാൽ തുലാമാസം 30 നുക്കു
വൃശ്ചികമാസം 1 നു എഴുതിയ കത്ത വൃശ്ചികമാസം 6 നു നമുക്ക ശിപ്പായി കൊണ്ടത്ത
ന്നത വായിച്ച വർത്തമാനങ്ങളൊക്കയും വഴിപൊലെ മനസ്സിലാകയും ചെയ്തു. മൂനാം
ഗഡുവിന്റെ നിലുവ ഉറുപ്പിക രാജശ്രീ സ്ഥീവിൻ സായ്പു അവർകളുമായി ഒത്തിരുന്ന
പ്രകാരംതന്നെ ബൊധിപ്പിക്കയും ചെയ്തു. ആയത എകദെശം ഒക്കയും കടംവാങ്ങീട്ടത്ത്രെ
ബൊധിപ്പിച്ചതാകുന്നു. എന്നാലും സർക്കാരുമായി നിശ്ചയിച്ചതിനെ വിത്ത്യാസം
വരുത്തരുത എന്നവെച്ച അഞ്ചു സംവത്സരത്തെ കരാരപ്രകാരം നടക്കെണ്ടുന്നതിനെ
നാം ചെയ്തിട്ടുള്ള പ്രയത്നങ്ങളും കടം വാങ്ങിയതും രാജ്യത്ത കുടിയാന്മാർ സങ്കടപ്പട്ടു
ള്ളതും രാജ്യത്ത നിലവ എറിയ ദ്രവ്യം കെടപ്പായി പാർക്കുന്നതും ഒക്കയും നാം
സർക്കാരിൽ ബൊധിപ്പിച്ചിട്ട ഗ്രഹിപ്പാൻ സങ്ങതിയുണ്ടല്ലൊ. രാജ്യത്തനിന്ന തകറാറ
കൂടാതെകണ്ടും കുടികൾക്ക സങ്കടം കൂടാതെകണ്ടും എടുത്ത സർക്കാരിൽ നെരെ
നടക്കെണ്ടുന്നതിനെ മുതലെടുപ്പയിത്ത ദ്രവ്യം സർക്കാറ ഖജാനയിൽ ബൊധിപ്പിപ്പാൻ
ഉണ്ടാകുമെന്ന നമ്മുടെ കാരൊണർ മുമ്പിൽ ബഹുമാനപ്പെട്ട ഡങ്കിൻസായ്പവർകൾക്കും
നിശ്ചയം പറഞ്ഞിരിക്കുന്നു. രാജശ്രീ ഹണ്ടീ സായ്പ അവർകൾ നമ്മുടെ രാജ്യത്ത
പുറമെരി വന്ന പാർത്ത സമയത്തും 970 മതിൽ നമ്മുടെ ജെഷ്ടനും ഹണ്ടി സായിപ്പു
അവർകളുമായി അണ്ടൊട്ടും ഇണ്ടൊട്ടും എഴുതിവെച്ചിട്ടുള്ള അവസ്ഥയും സർക്കാരിൽ
ഗ്രഹിപ്പാൻ സങ്ങതി ഉണ്ടെന്ന നാം വിചാരിച്ചിരിക്കുന്ന, അതിന്റെ ശെഷമായിട്ട
സുപ്പവൈജർ ഇഷ്ടമിൻ സായ്പു അവർകൾ കുറ്റിപ്പുറത്ത വന്ന അഞ്ചു സംവത്സരത്തെ
കരാറ ചെയിത്തും സംവത്സരംതൊറും അയ്യായിരും ഉറുപ്പിക അധികമായിട്ട വന്നതു
ഹെതുവായിട്ടും പിന്നെ പ്രജകളെ ബൊധം വരുത്തെണ്ടുന്നതിനെ കൊമ്പിഞ്ഞീന്ന
ചെയ്ത പ്രയത്നവും നാം ചെയ്ത പ്രയത്നവും കൂടി ഒരു പ്രകാരത്തിൽ നെര നടപ്പാൻ സങ്ങതി
വന്നത. സർക്കാരുടെ കൃപ നമെമ്മാട പൂർണ്ണമായിട്ട ഉണ്ടാക്കൊണ്ടാകുന്നെന്ന നാം
വിശ്വസിക്കയും ചെയ്തു. കഴിഞ്ഞപ്രകാരം ഒരു തകരാറും മെലാലുള്ള കാരിയത്തിനെ
വരരുത എന്ന നമ്മുടെ മനസ്സിൽ വഴിപൊലെ ഉണ്ടാക്കൊണ്ട പുതിയതായിട്ട എടുത്ത
പൈമാശിയുടെ നികിതി എടുക്കുന്നത ഇന്നെ പ്രകാരമെന്ന നിശ്ചയിക്കെണ്ടുന്നതിനെ
കുടിയാന്മാരയും സമ്മദം വരുത്തി നിശ്ചയിച്ചാൽ അതുപൊലെ ഉള്ള ദ്രവ്യം ഗഡുവിന
തെറ്റുകൂടാതെ കണ്ട ബൊധിപ്പിക്കാമെന്ന നാം സഥീവിൻ സായ്പവർകളളൊട നിശ്ചയ
മായി പറഞ്ഞതും എഴുതി അയച്ചതും സർക്കാർ കല്പന നാം അനുസരിച്ച നടത്തുന്ന
തിനെ വിത്ത്യാസം വരികയും ഇല്ല. നികിതികാര്യത്തിന കുടിയാന്മാർ തർക്കം പറയാതെ
യിരിക്കെണ്ടുന്നതിനെ കൊമ്പിഞ്ഞി മുഖാന്തരം തന്നെ കുടികൾക്ക സമ്മദം [ 685 ] വരുത്തിതന്നാൽ അപ്പകാരം നടത്തുവാൻ നാം നിശ്ചയിക്കയും ചെയ്തു. ദ്രവ്യത്തിന്റെ
സംഖ്യ നിശ്ചയം വരുത്തുവാൻ അതിന്റെ എണ്ണം കുടികൾക്കും ബഹുമാനപ്പെട്ട
കൊമ്പിഞ്ഞീലെക്കും ബൊധിച്ച ആയി വന്നാൽ ഒരു തർക്കവും വരികയും ഇല്ല. അത
അല്ല എന്ന വരുമ്പൊൾ മെല്പട്ട വരുന്ന തർക്കത്തിനും ചെതത്തിനും കൊമ്പിഞ്ഞി
എജമാനന്മാർക്ക പ്രയത്നം എറി വരികയും ചെയ്യുമെല്ലൊ. അത വരരുത എന്നത്ത്രെ
നമ്മുടെ അപെക്ഷ ആകുന്നു. നടക്കുംപ്രകാരം ഉള്ള എണ്ണം കല്പിച്ച നമെമ്മക്കൊണ്ട
നല്ലവണ്ണം നടത്തിക്ക വെണമെന്ന അപെക്ഷിച്ചിരിക്കുന്നു. ഇപ്പഴത്തെ പയിമാശി
തെറ്റുകൂടാതെ നടന്ന വന്നതാകകൊണ്ട മെലാല ഒരുതർക്കം പറയാനും നിശ്ചയിച്ച
ഗഡു തെറ്റി എന്ന പറയാനും സങ്ങതി പൊര എന്നുള്ള വാചകം കുടി നിശ്ചയിച്ച
സായ്പ അവർകളെ കത്തിൽ നമുക്ക എഴുതി വന്നതകൊണ്ടത്തെ ഇപ്പകാരം ഒറപ്പ
വരുത്തി തരണമെന്നും കഴിഞ്ഞ പ്രസ്താവങ്ങളും എഴുതി അറിയിപ്പാൻ സങ്ങതി വന്നത.
എല്ലാ കാര്യത്തിനും കൊമ്പിഞ്ഞീന്ന കടാക്ഷിച്ചു നമെമ്മക്കൊണ്ട നടത്തിക്കയും
അതുപൊലെ നാം കല്പനകെട്ട അനുസരിച്ച നടക്കുന്നതിനും നാം വിശ്വസിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 975മത വൃശ്ചികമാസം 7 നു എഴുതിയ കത്ത വൃശ്ചികമാസം 10 നു
ഇങ്കിരെസ്സ കൊല്ലം 1799 മത നൊവെമ്പ്രമാസം 23 നു മാടായി വന്നു. അന്നതന്നെ
പെർപ്പാക്കിയത.

1330 K

1586 മത മലയാംപ്രവിശ്യയിൽ രാജശ്രീ വടക്കെ അധികാരി ജീമിസ്സ സ്തിവിൻ സായ്പ
അവർകൾ ചെറക്കൽ കൊലത്തനാട്ട പ്രജകൾ എല്ലാവര്ക്കും പരസ്യമാക്കുന്നത.
എന്നാൽ ഈ താലൂക്കിൽ ഉള്ള കണ്ടങ്ങൾ വളര കെടപ്പായി കാണുകകൊണ്ടഇപ്രകാരം
ഉള്ള നടപ്പ ബഹുമാനപ്പെട്ട കുമ്പഞ്ഞി സർക്കാർക്ക അപ്രസാദം തന്നെ ആകുന്നു.
അതുകൊണ്ട എനി മെൽപ്പെട്ട ഇപ്പകാരം വരാതെയിരിപ്പാൻ കൽപ്പിച്ചത. എന്തന്നാൽ
കണ്ടങ്ങളുടെ ജന്മി ആയിരിക്കുന്നവരതാന്താന്റെ ജന്മം ആയിരിക്കുന്ന കണ്ടത്തിന്റെമൽ
കൊംപിഞ്ഞി സർക്കാർക്ക അവകാശം ഉള്ള നികിതി ബൊധിപ്പിപ്പാൻ എന്റെത്ത്രയും
ആവിശ്യം ഉണ്ടെന്ന വിചാരിച്ചി കണ്ടങ്ങൾ നടത്തി കാലംതൊറും നെരഫൊലെ ഉള്ള
നികിതിയും ബൊധിപ്പിച്ച തനക്കുള്ള ജന്മ അവകാശം നല്ല പ്രകാരത്തിൽ അനുഭവി
ക്കെയും വെണം. ആയത ചെയ്യുവാൻ ജന്മി ആയിരിക്കുന്നവന് ആധാരം ഇല്ലാതെ
കണ്ടങ്ങൾ കാണത്തിന വെച്ചിട്ടുണ്ടെങ്കിൽ ആക്കാണാരി മെൽ എഴുതിയപ്രകാരം
കണ്ടങ്ങൾ നടത്തി നികിതിയും ബൊധിപ്പിച്ചി ശെഷം ഉള്ള അനുഭവം അവകാശം പൊലെ
അനുഭവിക്കെയും ചെയ്യാം. വിശെഷിച്ച എന്റെ സംവത്സരമായിട്ട കെടപ്പായിരിക്കുന്ന
നെലങ്ങൾ നടത്തുവാൻ ആയതിന്റെ ജന്മി ആയിരിക്കുന്നവരരാജശ്രീഹട്ടസ്സൻസായ്പ
അവർകള സമീപത്ത വന്ന നെരുപൊലെ ഉള്ള സങ്കടം അറിയിച്ചാൽ ആയതിന
സറക്കാരിൽ നിന്ന സഹായമായിട്ട നെലത്തിന്റെ അവസ്ഥപൊലെ ഒന്നുരണ്ടു
സംവത്സരത്തെ നികിതി മാഫി വിട്ട കൊടുത്ത കൽപ്പന എഴുതിക്കൊടുക്കയും ചെയ്യും.
ഈ മെൽ എഴുതിയപ്രകാരം അനുസരിച്ച ജന്മാരി എങ്കിലും കാണാരിയെങ്കിലും ഉടെനെ
കണ്ടങ്ങൾ നടത്താഞ്ഞാൽ കൊമ്പിഞ്ഞി നികിതി അവകാശത്തിന ചെതം വരുന്നതു
കൊണ്ട സർക്കാരിൽനിന്ന ബൊധിച്ചെ ആളുകളക്ക സാകൊളി എഴുതിക്കൊടുത്ത
നികിതി വാങ്ങുകയും ചെയ്യും. ശെഷം ജന്മാരിയും കാണാരിയും വന്ന സങ്കടം
കെൾപ്പിച്ചാൽ സർക്കാര കൽപ്പനക്ക ചെലവിട്ട മുളി നീക്കിയവന് നീക്കുവാൻ സങ്ങതി
ഇല്ലല്ലൊ. അതുകൊണ്ടഅവരവരക്കുള്ള കണ്ടങ്ങൾ നടത്തിക്കെയും വെണം.വിശെഷിച്ച
ബഹുമാനപ്പെട്ട കൊമ്പിഞ്ഞി സർക്കാരിൽനിന്ന പ്രയിമാശിചാർത്തുവാൻ തുടങ്ങുകെയും
ചെയ്യും. കാണാരിയും ജന്മാരിയും ചാർത്തുന്നവരെ കൂടനിന്ന കാണവും ജന്മവും
അതിരുകളും നെരപൊലെ പറെഞ്ഞുകൊടുക്കെയും വെണം. എന്നാൽ കൊല്ലം 975 മത [ 686 ] വൃശ്ചികമാസം 13 നു എഴുതിയത വൃശ്ചികം 17 നു ഇങ്കിരെസ്സകൊല്ലം 1799 മത
നൊവെമ്പ്രമാസം 30നു പെർപ്പാക്കിയത.

1331 K

1587 മത രാജശ്രീ പഴശ്ശിയിൽ കെരളവർമ്മരാജാവ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സലാം. എന്നാൽ തുലാമാസം 20 നു നമുക്ക എഴുതി അയച്ചകത്ത സന്തൊഷത്തൊടുകൂട
വാങ്ങുകയും ചെയ്തു. അതിൽ നിൽക്കുന്ന ഉറുപ്പ്യ ഈശ്വരത്ത നമ്പ്യാരെ കയ്യായിട്ട
തന്നെ കൊടുത്തയച്ചു എങ്കിൽ നന്നായിരുന്നു എന്ന വെച്ചിട്ടുണ്ടെല്ലൊ. അതുംവണ്ണം
ചെയ്യണമെന്ന നമ്മുടെ മെൽ ഇരിക്കുന്നവരുടെ കല്പന വന്നിരിക്കകൊണ്ട ഇപ്പൊൾ
കൊട്ടെത്തിൽ ഉള്ള കാര്യങ്ങൾ അന്നെ ഷിപ്പാൻ നിൽപ്പിച്ച രാജശ്രീ വിൽസ്സൻ സായിപ്പ
വർകളെ അരികത്ത ഈശ്വരത്ത നമ്പ്യാര്ചെന്ന ഉടെനെ നിൽക്കുന്ന ഉറുപ്പിക ഒക്കെയും
കൊടുക്കണമെന്ന ഇവിടെനിന്ന കല്പിക്കയും ചെയ്യും. എന്നാൽ കൊല്ലം 975 മത
വൃശ്ചികമാസം 21 നു ഇങ്കിരെസ്സ കൊല്ലം 1799 മത ദെശെമ്പ്രമാസം 4 നു എഴുതിയത.

1332 K

1588 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇസ്ഥിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം.
ചെമ്പറ ദെവസ്ഥാനത്തെ വസ്തു വഷെഹടെ കാര്യംകൊണ്ട നാം സായിപ്പവർകളെ ബൊധി
പ്പിച്ചിട്ട ഉണ്ടെല്ലൊ. അക്കാര്യത്തിന നാം ക്രൈബാൻ സായിപ്പിന എഴുതി അയച്ചാരെ മറുപടി
വന്ന കത്തിന്റെ പെർപ്പ ഇതിനൊടു കൂട അങ്ങൊട്ട കൊടുത്തയച്ചിരിക്കുന്ന പാറമ്മൻ
സായിപ്പവർകൾ എഴുതിയയച്ച കത്തും സായിപ്പവർകൾ കണ്ടിരിക്കുന്നെല്ലൊ.
അതുകൊണ്ട അക്കാര്യം മെൽ നടന്നപ്രകാരം ആ വഹ എടുപ്പിക്ക തക്കവണ്ണം കല്പന
വരണ്ടതിന സായിപ്പവർകളൊട നാം അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 975 മാണ്ട
വൃശ്ചികമാസം 20 നു ചെറക്കൽനിന്ന എഴുതിയത. വൃശ്ചികം 23 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത ദെശെമ്പ്രമാസം 6 നു പെർപ്പാക്കിയത.

1333 K

1589 മത മഹാരാജശ്രീ ചെറക്കലെ രാജാവിന വായിച്ചി കെൾപ്പിക്കെണ്ടുന്ന അവസ്ഥ.
എന്നാൽ കന്നിമാസം 22 നു കൊടുത്തയച്ച കത്ത 28 നു ഇവിട എത്തി. വായിച്ച
അവസ്ഥയും അറിഞ്ഞു. ചെമ്പറെ ദെവസ്ഥാനത്തെ വഹനെമൽ 75 മത നികിതി
എടുപ്പാൻതക്കവണ്ണം കംസനരുമാരുടെ കല്പന വന്നിരിക്കകൊണ്ട അത്തിരെ ആ വഹ
വിരൊധിച്ചിത. ആയതകൊണ്ട ആ നികിതി എടുക്കണ്ടൊന്നുള്ളത അവരെ കല്പന
വരുത്തി തന്നാൽ അപ്രകാരം നടക്കയും ചെയ്യും. ഇത്രനാളും എഴുന്നള്ളിയടത്തെ വഹ
ആകകൊണ്ട നാം ഒന്നും ചൊതിച്ചിട്ടും ഇല്ല. ഇപ്പൾ പ്രത്യെകം കല്പന വന്നിരിക്ക
കൊണ്ടത്തിരെ ചാർത്തിയത. ശെഷം നമ്മളകൊണ്ട വെണ്ടുന്ന കാര്യത്തിനൊക്കയും
കല്പിച്ച എഴുതി വരികാറായും വെണം. എന്നാൽ കൊല്ലം 975 മതചെന്ന കന്നിമാസം
28 നു ക്രൈബാൻ സായിപ്പ എഴുതിയത. വൃശ്ചികം 23 നു ഇങ്കിരെസ്സ കൊല്ലം 1799 മത
ദെശെമ്പ്രമാസം 6 നു പെർപ്പാക്കിയത.

1334 K

1590 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇസ്ഥിവിൻസായ്പു അവർകൾ പുതുക്കുടി പക്കിമൂപ്പന എഴുതികൊടുത്തക്ക്രമം [ 687 ] ഒന്നാമത - രാജശ്രീ കമീശനർസായിപ്പ അവർകൾ കണ്ണൂര ദൊറൊഗസ്ഥാനത്തെക്ക
തന്നെ ആക്കിവെച്ചിരിക്കകൊണ്ട തന്റെ മുൻമ്പാകെ എതാനും വരുന്നെ അന്ന്യായം
ഈ എഴുതിയ ക്രമപ്രകാരം കെട്ട വിസ്തരിച്ചു തീർത്ത കൊള്ളുകയും വെണം.

രണ്ടാമത - അദാലത്ത കച്ചെരിക്ക നല്ലൊരു സ്ഥലം ഉണ്ടാക്കുകയും വെണം.
അവിടെനിന്ന കച്ചെരിക്ക വെണ്ട തക്ക ആളെ കൂട്ടി കൊള്ള കൊടുക്ക തൊട്ടുള്ള കാര്യാ
വിസ്മരിപ്പാനും തീർപ്പാനും ആഴ്ചവട്ടത്തിൽ ഒരു ദിവസം നിശ്ചയിക്കുകയും
വെണം. തന്റെ കമെത്തിൽ ചെർന്ന ദിക്കുകളിൽ ഒക്കയും എല്ലാവർക്കും പരസ്യമാക്കി
ക്കൊള്ളുകയും വെണം

മൂന്നാമത-എതാനും തർക്കങ്ങൾഉടെ അവസ്ഥ ഉള്ളതിന്റെ മൊതൽ 200 ഉറുപ്പികയിൽ
അധികം ഉള്ളത കെട്ട വിസ്തരിക്കയും അരുത. 973 ആമത കന്നിമാസം 1 നുക്ക മുൻമ്പെ
ഉള്ള അന്ന്യായം എതാനും കടം വായിപ്പയിന്റെയും പണയപ്പാട്ടിന്റെയും കാണജന്മ
ത്തിന്റെയും കരണങ്ങൾ ഒഴിക കെട്ട വിസ്തരിച്ചു തീർക്കുകയും അരുത. മറ്റ ഒരു
കച്ചെരിയിൽ കെൾപ്പിച്ച കാര്യം തന്റെ കച്ചെരിയിൽ കെൾക്കയും അരുത. കടം
വായ്പികാര്യത്തിൽ പലിശ മൊതലൊളം ആയാൽ പലിശയിൽ പാതി കിഴിക്കയും
മൊതലിന്റെ പാതിയൊളം പലിശ ആയാൽ ആ പലിശയിൽ പാതി കിഴിക്കയും ചെയ്യും.
100 ന് 12 പ്രകാരം പലിശയിൽ അധികം സമ്മദിക്കയും അരുത.

നാലാമത - അദാലത്തിൽ ചിലവ കഴിപ്പാൻന്തക്കവണ്ണം വന്നുകെൾപ്പിക്കുന്ന
അന്ന്യായത്തിന്മൽ നൂറ്റിന്ന ഒരു ഉറുപ്പിക അന്ന്യായക്കാരനൊട അമാനം എടുക്കുകയും
വെണം. ഈ ദ്രവ്യം അന്ന്യായം വിസ്തരിച്ച തീർന്നാൽ തൊറ്റ പരിഷ അന്ന്യായക്കാരനൊട
ന്റെ എങ്കിലും പ്രതിക്കാരനൊട എങ്കിലും വാങ്ങുകയും വെണം

അഞ്ചാമത - വായിഷ്ഠാണം മുതൽ പൊരായ്കമത്തരമായിട്ട കാണിക്കുന്നതിനും
ചെറുതായിട്ടുള്ള കല്സൽ കാണിക്കുന്നതിനും ഈ വഹ ചെറുതായിട്ടുള്ള കുറ്റത്തിന്ന
താൻ ഇരിക്കുന്നടത്ത വന്ന അന്ന്യായം പറഞ്ഞാൽ ആയത കെട്ട വിസ്ഥരിച്ച തീത്ത
കൊടുക്കയും വെണം. ആയത കുറ്റം എന്ന വിസ്തരിച്ച തെളിഞ്ഞുകണ്ടാൽ ആയതിന
ശിക്ഷകൊടുക്കെണ്ടുംപ്രകാരം അടി എന്നവെച്ചാൽ ചുരലകൊണ്ട മുപ്പത്ത ഒൻമ്പതിൽ
അധികം ശിക്ഷിച്ച പൊകയും അരുതു. തടവ എന്നവെച്ചാൽ ഇരുപ്പത്തഞ്ചി ദിവസത്തിൽ
അപ്രം തടവിൽ പാർപ്പിക്കയും അരുത. പ്രായശ്ചിത്തം എന്ന വെച്ചാൽ ഇരിപത
ഉറുപ്പികയിൽ അധികം വാങ്ങി പൊകയും അരുത. ഈവഹചെറിയ കുറ്റം അല്ലാതെകണ്ട
ഇതിൽ വലിയതായിട്ടുള്ള കുറ്റങ്ങൾ ഉണ്ടായിവന്നാൽ പ്രതിക്കാരന്റെ മാർഗ്ഗത്തിൽ
എങ്കിലും ശാസ്ത്രത്തിൽ എങ്കിലും ഈ എഴുതികാണിച്ചതിൽ വലുതായിട്ടുള്ള ശിക്ഷ
അവന കൊടുക്കെണ്ടുന്നത ആയിവന്നാൽ അന്ന്യായക്കാരനെയും പ്രതിക്കാരനെയും
അതിന്റെ കൂടി താൻ ഒര കത്തും എഴുതി തലശ്ശെരിക്ക കൊടുത്തയക്കുകയും വെണം.
അന്നെരം മെൽക്കച്ചെരിയിൽനിന്ന ക്രമപ്രകാരത്തിൽ ആ വഹ അന്ന്യായങ്ങൾ കെട്ട
വിസ്ഥരിച്ച തീർക്കുകയും ചെയ്യും.

ആറാമത-താൻ വിസ്മരിക്കുകയും തീർക്കുകയും ചെയ്യുന്ന അന്ന്യായങ്ങൾ ആയതിന്റെ
അവസ്ഥപ്രകാരം വഴിപൊലെ എഴുതിവെച്ച അതിന്റെ പെർപ്പുകൾ മാസംതൊറും
മുപ്പതാന്തീയതിക്ക തലശ്ശെരിക്ക കൊടുത്തയക്കയും വെണം. അതിന്റെ കൂടതന്നെ
ആളുകളുടെ കണക്കും അവരുടെ കുറ്റങ്ങളും തടുത്ത ദിവസവും കൂടി തിരിച്ച എഴുതി
കൊടുത്തയക്കുകയും വെണം.

എഴാമത - കൊള്ള കൊടുക്ക അന്ന്യായത്തിന നൂറ്റിന്ന ഒന്ന അമാനം വാങ്ങുന്നെ
കണക്കും കുറ്റത്തിന്ന പ്രായശ്ചിത്തം ആയിട്ട വാങ്ങുന്ന ഒരു കണക്കും ഈ വഹ [ 688 ] കണക്ക രണ്ടും ദിവസെന എഴുതി വെക്കുകയും വെണം. അതിൽ തന്നെ ആളുകളുടെ
പെരും എത വക കുറ്റത്തിന്ന പ്രായശ്ചിത്തം എടുത്തു എന്നും അന്ന്യായക്കാരന്റെ
പെരും പ്രതിക്കാരന്റെ പെരും വിവരമായിട്ട എഴുതി വെക്കുകയും വെണം. ഈ വഹ
. രണ്ടിലും താൻ വാങ്ങുന്ന ദ്രവ്യം തിങ്ങൾ കഴിഞ്ഞാൽ അദാലത്തിലെ ചിലവ കഴിച്ചതിൽ
ശിഷ്ഠമായിട്ടുള്ളതും ആയതിന്റെ ഒരു കണക്കും തലശ്ശെരിക്ക കൊടുത്തയക്കയും
വെണം. അന്നെരം പൊറപ്പാട തനിക്ക ആക്കുന്ന എന്ന വരികിൽ ആ ശിഷ്ടം തലശ്ശെരി
യിൽനിന്ന തനിക്ക കൊടുക്കുകയും ചെയ്യും. മെൽ എഴുതി അയക്കെണ്ടിയ കണക്കിന്റെ
ഭാഷയും മാസപ്പടി കണക്കും അറിവാൻതക്കവണ്ണം ഇതിനൊടുകൂടി എഴുതി തന്നിരി
ക്കുന്നു. എന്നാൽ കൊല്ലം 975 മത
വൃശ്ചികമാസം 24 നു ഇങ്കിരെസ്സകൊല്ലം 1799 മത
ദെശെമ്പ്ര മാസം 7-നു പുസ്തകത്തിൽ എഴുതിയത

1335 K

1591 മത ബഹുമാനപ്പെട്ട കൊമ്പിഞ്ഞി സർക്കാർക്ക മലയാംപ്രവിശ്യയിൽ രാജശ്രീ
വടക്കെ അധികാരി ജെമിസ്സുസ്ഥിവിൻസായ്പ അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി
ഉദൈയവർമ്മരാജാ അവർകൾ എഴുതി കൊടുത്ത കയികാഗിതം ആവത. എന്നാൽ
തൃ കടത്തനാട്ട താലൂക്കിൽനിന്ന കൊല്ലം 975 ആമത സംവത്സരം 1 ക്ക കൊമ്പിഞ്ഞി
സർക്കാർക്ക പിരിച്ച ബൊധിപ്പിപ്പാൻ നാം നിശ്ചയിച്ച ഉറുപ്പിക 100000. യിതിന ഗഡു
വിവരം മകരമാസം 15 നു ഉറുപ്പിക 33,333 ഉറെസ്സ 34 മെടമാസം 15 നു ഉറുപ്പിക 33,333 ഉറെ
സ്സ 33 കർക്കിടകമാസം 15 നു ഉറുപ്പിക 33,333 ഉറെസ്സ 33. ഇപ്പ്രകാരം മെൽ എഴുതി
n നിശ്ചയിച്ച ഗഡുപ്രകാരം കൊമ്പിഞ്ഞി ഖജാനയിൽ ബൊധിപ്പിച്ച രശ്ശീതി വാങ്ങിക്കൊ
ള്ളുവാൻ നിശ്ചയിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 975 മത വൃശ്ചിക മാസം 24 നു
എഴുതിയത. വൃശ്ചികം 28 നു ഇങ്കിരെസ്സകൊല്ലം 1799 മത ദെശെമ്പ്ര മാസം 11 നു
പെർപ്പാക്കിയത.

1336 K

1592 മത രാജശ്രീ തലച്ചെരി തുക്കടി സുപരിൻതെന്തെത്ത ജെമിസ്സ സ്റ്റിവിൻ സായ്പ
അവർകൾക്ക കൊടക ഹാലെരി വീരരാജെന്ദ്രവടെര സലാം. സിദ്ധാർത്തീ സംവത്സ
രത്തെ കാർത്തികബൊള ദ്വാദശി വരക്ക നാം ക്ഷമത്തിൽ ഇരിക്കുന്നു. താങ്കളെ നിരന്തര
സുഖസമാചാരത്തിന നമെമ്മാട കൃപ ഉണ്ടായിട്ട കുടക്കുട എഴുതി അയക്കുവാറാകയും
വെണം. എന്നാൽ ഇങ്കിരിയസ്സ സർക്കാർക്കും ഠീപ്പസുൽത്താനരക്കും യുദ്ധം തുടങ്ങിയ
മുതൽക്കൂടും മുമ്പെ രണ്ടുപ്രവശ്യം ബൊമ്പായിൽനിന്ന പാളിയം കൊണ്ടു
ജനറാൾ സാർ റാബട്ട അവർ ക്രംബി സാഹെബ ഭാതർ അവർകൾ വന്നപ്പൊളും
ഇപ്പൊൾ ബൊമ്പായി പാളിയംകൊണ്ടു ഈ ജനറാൾ ഇഷ്ഠൊർ സാഹെബ ഭാതർ
അവർകളും ജനറാൾ ഹട്ടളി സായ്പ ഭാതർ അവർകളുംകൂടി വന്നപ്പള്ളും കൂടി നാം
ഇങ്കിരിയസ്സ സർക്കാരിൽ എഴുതി വെച്ചതിനും പറഞ്ഞി നിശ്ചയിച്ച വാക്കിനും
കൊംപിഞ്ഞി കല്പന ആയതിന നാം ശരീരംകൊണ്ട കുടുംപൊലെ പ്രയത്നം ചെയ്തതു
കൊംപിഞ്ഞി ചാക്കിരി ചെയ്തിതു ഒക്കയും താങ്കള്ക്കും അറിഞ്ഞിരിക്കും. നാം ഇത്ത്ര
പ്രയത്നം ചെയ്ത നശിച്ചു കൊംപിഞ്ഞി പണി എടുത്തത മാനത്തിന വെണ്ടിട്ട അല്ലാതെ
വെറെ ഒന്നുമെൽ ആശവെച്ചിനാട ഭൂമി പണം കാശ സമ്പാദിക്കണമെന്ന നാം ചെയ്തിട്ടില്ല.
ഇപ്രകാരം ഇരിക്കുംപൊൾ പൂർണ്ണയ്യൻ എന്നവൻ ബ്രാഹ്മണൻ അക്രൈത ആകുന്നു.
അവന്റെ ജാതിക്കും നമ്മുടെ ജാതിക്കും ഇഷ്ടമല്ലാ. മുമ്പെഠീപ്പുസുൽത്താനരെ നാളിൽ
നമ്മുടെ മെൽ ഇവൻ ക്ഷമുദ്രം ബൊധിപ്പിച്ചി നമുക്കും നമ്മുടെ
നാട്ടിനും വളര ഉപദ്രവിച്ചവൻ
ഇപ്പൊളും അവൻ സർവാധികാര്യസ്ഥൻ ആയിരിക്കുന്ന അതുകൊണ്ട നമ്മുടെ [ 689 ] നാട്ടിന്റെ അപ്പുറം അതിരകളിലെ നാടകളിലെ ഉദൈ്യാകം തന്റെ ബന്ധു ഇഷ്ഠരായി
രിക്കുന്ന സ്വജാതിക്കാരക്ക കൊടുത്തിരിക്കുന്നു. ഇപ്പൊൾ തന്റെ താലൂക്കിലെ റെ
യിത്തര കൊണ്ടും തന്റെ സ്വജാതിക്കാറെക്കൊണ്ടും നമ്മുടെമെൽ നാനാപ്രകാരം
ഇങ്കിരിയസ്സസർക്കാരിൽ ദുറ ഉണ്ടാക്കി നമ്മുടെ മെൽ പട്ടി എഴുതിക്കൊടുത്തതുകൊണ്ട
കർണ്ണെൽ ബാറെകുലൊസ്സ സായ്പ അവർകൾ ഈ പട്ടികപ്രകാരം ഉടനെ കൊടുത്ത
വ്യക്കണമെന്ന നമുക്ക എഴുതി പട്ടികയും കൊടുത്തയച്ചിരിക്കുന്നു. ആ കർണ്ണെൽ
ബാറെകുലൈാസ്സ സായ്പഅവർകൾ നമ്മ കണ്ടവരല്ല. നമ്മുടെ നടപ്പും വർത്തമാനവും
അവർക്ക മനസ്സിൽ ഇല്ല. അവർകൾക്ക കർണ്ണാടകം എഴുത്ത വശം അല്ല. ആ സായ്പ
അവർകളെ പെരിൽ നമുക്ക എഴുതിയ കത്ത ഒരു ഗുലാമന എഴുതുംപൊലെ അത്രെ
നമുക്ക മാനക്കെട വരുത്തി. മാനം കൊറച്ചിട്ട ബമ്മണന്മാര എഴുതിച്ചിരിക്കുന്നു. അതു
കൊണ്ട നമ്മുടെമെൽ പൂർണയ്യൻ എഴുതിച്ച പട്ടികയിന്റെ പെർപ്പും കർണ്ണെൽ ബാറെ
കുലൊസ്സസായ്പഅവർകൾ നമുക്ക എഴുതിയ കത്തിന്റെ പെർപ്പും കൂടി ഇതിന്റെകൂട
താങ്കളെ അരികത്ത കൊടുത്തയച്ചിരിക്കുന്നു. അത വായിച്ചുഗ്രഹിക്കുമ്പൊൾ വിവരങ്ങൾ
ഒക്കയും താങ്കള്ക്ക് മനസ്സിലാകയും ചെയ്യും. ശെഷം ഇങ്കിരിയസ്സ സറ്ക്കാർക്ക ശത്രു
ആയവര ശൈഷിച്ചി ഇങ്കിരിയസ്സ സർക്കാർക്ക അയിശ്മചര്യം വർദ്ധിച്ച ഇങ്കിരിയസ്സു കൊടി
ഹിന്തുസ്ഥാനത്തിൽ നാല് ദിക്കിലും കാണണമെന്നും നമുക്ക മനസ്സ വന്നപ്പൊൾ
താങ്കളെപ്പൊലെ ഉള്ള ബന്ധുജനരെ കൂട സഞ്ചരിച്ചു നടക്കണമെന്നും കൊംപിഞ്ഞി
ഐശ്വര്യം വർദ്ധിച്ചു വരുമ്പൊൾ നമുക്ക എനിയും മാനത്തൊടെ നടത്തിക്കുമെന്ന
അപെക്ഷവെച്ചി യുദ്ധം തുടങ്ങിയ മുതൽ കൂടുംവരെക്ക കൊംപിഞ്ഞി ചാക്കിരി
എടുക്കയും ചെയ്തു. നമ്മുടെ അപെക്ഷപൊലെ ശത്രവും ക്ഷയിച്ചു. വളര ഐശ്വരിയം
കൊംപിഞ്ഞി സർക്കാർക്ക കിട്ടുകെയും ചെയ്തു. നമ്മക്ക കണ്ണിൽകണ്ട വളര സന്തൊഷ
മാകയും ചെയ്തു. എനിമെൽ എറമാനത്തൊട നടത്തിക്കുമെന്ന ഭാവിച്ചിരിന്നു. ഇപ്പൊൾ
നാം കൊംപിഞ്ഞിയിൽ ചെയ്ത കുറ്റത്തിന നമ്മുടെ മെൽപട്ടിയും എഴുതി ഇരിക്കുന്നു.
ഇതിന്റെശെഷം നമുക്ക ഇപ്പൊൾ മാനക്കെട ആക്കുന്നതുകൊണ്ട ഈ ഭൂലൈാകത്തിൽ
ഇരിക്കണമെന്ന നമ്മുടെ മനസ്സിൽ സന്തൊഷം തൊന്നുന്നും ഇല്ല. താങ്കൾ നമ്മുടെ
നടപ്പ വർത്തമാനങ്ങൾ ഒക്കയും അറിഞ്ഞിരിക്കുന്നവര ആകുന്നു. നാം കൊംപിഞ്ഞി
ചാക്കിരി ചെയ്തതിന നമുക്ക ഇപ്രകാരം മാനം കിട്ടിയതുകൊണ്ട നമുക്കു വളര സങ്കടമായിട്ട
താങ്കള്ക്ക് എഴുതിയത. അത എന്തെന്നാൽ ഈക്കഴിഞ്ഞ കളിതാക്ഷിസംവത്സരത്തെ
ഫാൽഗുനിശുദ്ധ വാഡ്യ, ബുധനാഴിച്ച ഠീപ്പു സുൽത്താൻ സിദ്വൈശ്വരത്ത വന്ന യുദ്ധം
ചെയ്ത ദിവസം എണക്കം തെറ്റി എനി മെൽപ്പട്ട ഠീപ്പുജനങ്ങൾക്ക ഉപദ്രവിക്കണ
മെന്ന ജനറാൾ ഇഷഠൊർ സായ്പു അവർകളും ജനറാൾ ഹട്ടളീ സായ്പു അവർകളും
കപ്പിത്താൻ മൊഹിനിസായ്പ അവർകളും ഫാൽഗുനമാസം 1 നു നമൊട നിശ്ചയിച്ച
പറകയും ചെയ്തു. പട്ടണംപിടിച്ച പത്താംദിവസം വൈശാഖ് മാസം 10 നുക്ക മായുമാസം
14നു തിങ്കളാഴിച്ചയുദ്ധം വിരൊധിക്കണമെന്ന കപ്പിത്താൻ മൊഹിനിസായ്പു അവർകൾ
നമൊട പറകയും ചെയ്തു. അതിന്റെ മുൻമ്പെ യുദ്ധത്തിൽ ആയതൊക്കയും ആയി.
അതിന്റെശെഷം എതെങ്കിലും നമ്മുടെ ജനങ്ങൾ കവർച്ച വെണ്ടാസനങ്ങൾ ചെയ്തത
ഉണ്ടായിവരികിൽ നമ്മുടെ കുറ്റം തന്നെ ആയതിന നാം ഒപ്പിക്കുന്നതും ഉണ്ട. ഇങ്ങനെ
ഇരിക്കുനൊൾ നമ്മുടെമെൽ ഇപ്പകാരം പട്ടിക ഉണ്ടായതിന നമ്മുടെ ആളുകളൊടനാം
ചൊതിച്ചാരെ അവര പറെഞ്ഞ വിവരം ഞാങ്ങൾ കല്പനപ്രകാരം പൊയി യുദ്ധം
ചെയ്യുമ്പൊൾ അവർക്ക ഉള്ള മുതലുകൾ ഒക്കയും ദൂരത്തെ സൂക്ഷിച്ചിട്ട ഉണ്ടായിരിക്കും.
ആയുധങ്ങള് എതാൻ കിട്ടിയ ആള യുദ്ധത്തിൽ വളര നശിച്ചിരിക്കുന്നു. അല്ലാതെ
വിശെഷിച്ചി കവർച്ച കിട്ടിയതുമില്ല. എതാൻ എരുതും ആടും കിട്ടിയത താങ്കള്ക്ക
ബൊധിപ്പിച്ചിട്ട ഉണ്ടല്ലൊ എന്നും പറെയുന്നു. കൊടകര യുദ്ധത്തിന അയച്ചാൽ
കൊംപിഞ്ഞി പാളിയത്തിലെക്ക വെണ്ടുന്ന രസ്തു അവരെ പെണ്ണുംപിള്ളെനക്കൊണ്ട [ 690 ] നെല്ലകുത്തിച്ചുപാളിയത്തിലെക്ക വെണ്ടുന്ന അരി ആദി ആയിട്ട്കടത്തി എത്തിക്കെയും
ചെയ്തു. ആയത താങ്കൾകെട്ട അറിഞ്ഞിരിക്കുമെല്ലൊ. ഇപ്പകാരം കൊടകര ശത്ത്രുവിന്റെ
നാട്ടിൽ അയച്ചാരെ കിട്ടിയ ആടും നമുക്ക കൊണ്ടതന്നത നാം കൊംപിഞ്ഞി സറക്കാരിൽ
കൊടുക്കെയും ചെയ്തു. നമ്മുടെ ആറെഴായിരം കൊടകരിക്കു വെണ്ടുന്ന അന്ന വസ്ത്രം
ചെലവും മരുന്നും ഉണ്ടയും നമ്മുടെ കയ്യിൽനിന്ന കൊടുത്ത മുറിഞ്ഞവരക്ക ചികിത്സി
ക്കുന്നതും ഉണ്ട. യുദ്ധത്തിൽ മരിച്ചവരെ കുഞ്ഞുകുട്ടിക്ക വെണ്ടുന്നത കൊടുത്ത രെ
ക്ഷിക്കണ്ടിയും വന്നു. മങ്ങലൊര താലൂക്ക ശീമ നാം ബന്തൊബസ്താ ആക്കിയ്ത.
ജനറാൾ സായ്പ കല്പനപ്രകാരം വന്ന കർണ്ണെൽ ഹൈപജ്മെൻ സാഹെബ അവറെ
പക്കൽ സമ്മതിക്കയും ചെയ്തു. യുദ്ധം തുടങ്ങിയ മുതൽ കൂടംവരെക്ക കൊംപിഞ്ഞി
കല്പനപ്രകാരം ഒരു പണിക്കാരന് പൊലെ കൊംപിഞ്ഞി പണി എടുക്കെയും ചെയ്തു.
ഇപ്പകാരം ഇത്ത കൊംപിഞ്ഞി പണി എടുത്തതിനു നമുക്കമാനം കൊടുത്ത മാനത്തൊട
നടത്തിപ്പാൻ ഇങ്കിരിയസ്സ സർക്കാർക്ക ഭാരമായെല്ലൊ. നാം കൊംപിഞ്ഞിക്ക ചെയ്ത
കുറ്റത്തിന നമുക്ക ഇപ്പകാരം ഫലം നമ്മുടെ പെരക്ക പട്ടിക ഉണ്ടാകയും ചെയ്തു. ഇത
കൊടുക്കണമെന്നവെച്ചാൽ നാം ഇവിടെ ീ നിന്ന കൊടുക്കണ്ടത മുൻമ്പെ നമ്മുടെ
പൂർവ്വസ്മാരും നാമും സമ്പാദിച്ചിട്ടുള്ളത കൂടി മുൻമ്പെ രണ്ടു പ്രാവശ്യം
ബൊമ്പായിപാളിയം കൊണ്ടവന്ന ജനറാൾ സർ റാബട്ട അബർക്കംബി സായ്പ ഭാതർ
അവന്റെ ദിവസത്തിൽ കൊംപിഞ്ഞിക്ക വഞ്ചന കൂടാതെ ഒപ്പിച്ച പണിയും എടുത്തും.
ഠീപ്പുസുൽത്താനരുമായി എണക്ക ആയതിന്റെശെഷം നമ്മുടെ നാട്ടിൽ ഉണ്ടായത
കാലം തൊറും കൊംപിഞ്ഞിക്ക ബൊധിപ്പിച്ചു വരികയും ചെയ്തു. ആയതിൽ നാം
പ്രയത്നംകൊണ്ട സമ്പാദിച്ചതിൽ ശൈഷിച്ചത ഇപ്പൊൾ ഈ ബൊമ്പായി പാളിയം
കൊണ്ടുവന്ന ജനറാൾ ഇഷ്ടയൊർസായ്പ്ഭാതർ അവന്റെ ദിവസത്തിലും ഒപ്പിച്ച ചാക്കിരി
ചെയ്തിരിക്കുന്നു. എന്തായാലും നമ്മുടെമെൽ പട്ടിക ആയതിന കൊടുത്ത ബൊധിപ്പിക്ക
ണമെന്നും കൊംപിഞ്ഞി.ചാക്കരി ചെയ്തതിനു മാനം ശൈഷിപ്പിച്ചുകൊള്ളണമെന്ന നമുക്ക
ആവശ്യം ഉണ്ട. നമ്മുടെമെൽ ഉണ്ടായ പട്ടികക്ക കൊടുക്കുവാൻ നമുക്ക എതും ആധാരം
കാണുന്നതും ഇല്ല. ബൊമ്പയി സറ്ക്കാരിൽ ലക്ഷം ഉറുപ്പ വെച്ചിരിക്കുന്നത. ആയത
വരുത്തി കൊടുക്കയും ചെയ്യാം. ആയത പൊരാത്ത പക്ഷത്തിന താങ്കളും ബൊമ്പായി
പാളിയത്തിൽ ഇരിക്കുന്ന സാഹെബമാര ഒക്കെയും നമുക്ക നമ്മുടെ ജെഷ്ഠാനുജന്മാ
രായിരിക്കുന്ന. നമ്മുടെ മാനം താങ്കള്ക്ക് ഉള്ളതത്രെ ആകുന്നു. നമുക്ക അങ്ങനെ
വന്നാൽ നാം വിശെഷിച്ച താങ്കളെ അരികത്ത വരും. ആന്നെരം താങ്കള എല്ലാവരും കൂടി
വാക്കി ദ്രവ്യം കൊടുത്ത മാനം നിപ്പിച്ചു കൊള്ളുകെയും വെണം. താങ്കൾ നമ്മുടെ
സ്നെഹത്തിന കൊടുക്കുന്നത നാം എത്രപ്രകാരമെങ്കിലും താങ്കള്ക്ക ബൊധിപ്പിക്കയും
ചെയ്യും. ഇല്ലാ എങ്കിൽ നാം താങ്കളെ ചാക്കരി എങ്കിലും ചെയ്ത വീടുകയും ചെയ്യും
അങ്ങനെ നമ്മുടെ മെൽ വന്നാൽ വാക്കിദ്രവ്യം കൊടുത്ത മാനം തെക്ഷിച്ചുകൊള്ളു
വാറാകെയും വെണം എന്നുള്ള ഈ വിവരങ്ങൾ താങ്കളെ അന്തകരണത്തിൽ വരുത്തി
ഇതിന എത്രപ്രകാരം എന്ന നമ്മുടെ മെൽ കൃപ ഉണ്ടായിട്ട വിശ്വാസമായിട്ട എഴുതി
ആയക്കുവാറാകയും വെണം. കൊല്ലം 975 മത ധനുമാസം 4 നുഇങ്കിരെസ്സ കൊല്ലം 1799
മത ദെശെമ്പ്രമാസം 16 നു പെർപ്പാക്കിയത.

1337 K

1593 മത മലയാപ്രവിശ്യയിലെ വടക്കെ അധികാരി ജെമിസ്സ ഇഷ്ടിവിൻ സായ്പ
അവർകൾക്ക കണ്ണൂൽ ആദിരാജാബി സ്സലാം. നമുക്ക രണ്ടുമൂന ഉരുവും പാത്തിരവും
ഉള്ളത ഇപ്പൾ രണ്ടുകൊല്ലം ആയി പരിന്തിരിയസ്സിന്റെ വെടികൊണ്ടകരക്ക കെടക്കുന്നു. [ 691 ] ഇക്കൊല്ലം എങ്ങനയും വല്ലചപ്പുചവറും കയറ്റി കൊംപിഞ്ഞിന്റെ ബന്തസ്ഥാനത്ത
ഒടിക്കണം എന്ന കണ്ടിരിക്കുന്നു. ഇപ്പം ചുരുക്കം കഴറദീവന്ന വന്നത കൊറെ മുസ്സുക്കും
കൊടുക്കണം. ചുരുക്ക നമുക്ക ഇവിടയും കിഴക്കണം. അതു ഇപ്പൾ കല്പനയും
കൊണ്ടുവന്ന മെസ്ലർ റിചിസ്സൻ പറയുന്ന കച്ചെരിന്റെ മുന്നിൽ കിഴിച്ചി കടത്തിക്കൊണ്ട
പൊയിൻ ഇത്തപ്പഴും കൊംപിഞ്ഞിന്റെ കല്പനക്കാർ കല്പിച്ചി നമ്മളെ അറെന്റെ
മുന്നിൽ കിഴിച്ച ചുങ്കക്കണക്കപ്പിള്ളമാർ വന്ന എണ്ണം കണ്ടപൊരുക ആകുന്നത.
അതുകൂടാതെകണ്ട ഇങ്ങനെ കണ്ടെ പലെ ചരക്കുകളും കച്ചെരിന്റെ മുന്നിൽ കിഴിക്കാം
എന്ന വെച്ചാൽ അത വലിയെ എടങ്ങാർ ആയിട്ടുള്ള കാര്യം തന്നെ ആകുന്നത. ആയത
ഇന്നല നടന്നപൊലെതന്നെ നടപ്പാൻ തക്കവണ്ണം നിങ്ങളെ കൃപ ഉണ്ടായിട്ട കല്പിക്കയും
വെണം. ശെഷം കൊഴിക്കൊട്ട തലച്ചെരി ഇങ്ങനെ കണ്ടടുത്തൊക്കയും ചരക്കുകൾ
കെറ്റിയിഴകയും ചെയ്യുന്നതിന ഒരു ഭാഗം ഒരു നിശാനി വെച്ചി അദ്ദ ബച്ചിരിക്കുന്നു.
അതുപൊലെ ഇവിടയും കിറപ ഉണ്ടായിട്ട കൽപ്പിക്കയും വെണം. അത അല്ലാഞ്ഞാൽ
എല്ലാവർക്കും വളര സങ്കടം തന്നെ ആകുന്നു. എനി ഒക്ക സ്സായിപ്പിന്റെ കൃപപോലെ.
നിങ്ങളെ കൂറും കൃപയും എപ്പൊളും നമ്മളൊടുണ്ടായിരിക്കയും വെണം. 975 മത
വൃശ്ചിക മാസം 20 നു എഴുതിയത. ധനുമാസം 5 നു ഇങ്കിരിയസ്സ കൊല്ലം 1799
മത ദെശെമ്പ്രമാസം 17 നു പെർപ്പാക്കിയത.

1338 K

1594-മത മഹാരാജശ്രീ വടക്കെ അധികാരി ജിമിസ്സ് ഇസ്തവിൻ സായ്പ അവർകളുടെ
സന്നിധാനത്തിങ്കലക്ക കൊട്ടെയ്കത്ത കച്ചെരിയിൽ ഇരിക്കുന്ന കാനഗൊവി
ബാപ്പുരായൻ എഴുതിയ അരജി. എന്നാൽ സന്നിധാനത്തിങ്കൽനിന്ന കല്പനയും
കൊണ്ടകൊട്ടെയകത്ത വന്ന കൊട്ടെയകത്ത വന്ന എത്തുകയും ചെയ്തു. കൈതെരി അമ്പൂന
എഴുതിത്തന്നിട്ടുള്ള കത്ത അമ്പൂന കൊടുക്കുകയും ചെയ്തു. പ്രവൃത്തികളിൽനിന്ന
പിരിഞ്ഞ വന്ന മുളകവകയിൽ ഞാൻ ഇവിട വന്നാരെ ഇ മാസം 20 നു കൊട്ടെയ്ൻകല്ലിന
ചൊവ്വക്കാരൻ മക്കീന്റെ ആളെപക്കൽ പത്തപാരം തുക്കി ബൊധിപ്പിക്കയും
ചൈയ്തിരിക്കുന്നു. ഇനി അഞ്ചപാരം മുളക ഇവിട ഉണ്ട. അതും തുക്കിച്ചു കൊടുക്കുന്നു.
പ്രവൃത്തികളിൽ നിപ്പ ഉള്ള മുളകിന എല്ലാവർക്കും എഴുതി നിഷ്കരിഷിച്ചി ഞാനും
അമ്പുവും ശിപ്പായികളെയും വാലിയക്കാരെയും അയച്ചിരിക്കുന്നു. താമസിയാതെ മുളക
സർക്കാർക്ക ബൊധിപ്പിക്കയും ചെയ്യാം എന്ന കൈയെരി അമ്പു പറഞ്ഞിരിക്കുന്നു. 73
മതിലെ നിലുവുക്കും 74 മതിലെ നികിതി വക ഉറപ്പ്യകക്കും പ്രവൃത്തിക്കാരന്മാർക്ക
താകിതി എഴുതി അയച്ചിരിക്കുന്നു. ഉറുപ്പ്യക വന്ന വർത്തമാനത്തിന സന്നിധാന
ത്തിങ്കല്ക്ക എഴുതി അയക്കയും ചെയ്യാം. കൈയെരികമ്മാരന്റെ കാരണവൻ ആയ
പൊറാട്ടര കമ്മള എന്ന പറയുന്നവൻ ഈയെട കഴിഞ്ഞ പൊക്കൊണ്ട കൈയ്തെരി
അമ്പുനപൊല അത്ത്രെ ആകുന്നു. അമ്പു പെർണറായിപൊയി പാർക്കകൊണ്ടത്ത്രെ
സന്നിധാനത്തിങ്കല്ക്ക് എഴുതുവാൻ താമസിച്ചത. വിശെഷിച്ച ചാവച്ചെരിയരാജാ
അവർകൾ താമസിയാതെ ഉറുപ്പ്യ കൊട്ടെയകത്ത കച്ചെരീലക്ക കൊടുത്ത അയക്കയും
ചെയ്യാം എന്ന പറഞ്ഞ അയച്ചിരിക്കുന്നു. നിലവ ഉള്ള മുളകിന പറഞ്ഞയച്ചാരെ
ആയതിന മറുപടി വന്നതുമില്ല. നാലുദിവസം കഴിഞ്ഞ ഉറുപ്പ്യ വന്നില്ലങ്കിൽ ശിപ്പായികളെ
അയക്കുന്നതും ഉണ്ട. എന്നാൽ ഈ വർത്തമാനങ്ങൾ ഒക്കയും സന്നിധാനത്തിങ്കലക്ക
അറിവാൻ എഴുതീട്ടുമുണ്ട. എന്നാൽ കൊല്ലം 974 മത കർക്കട മാസം 25 നു എഴുതിയത.
75 മത ധനുമാസം 6നു ഇങ്കിരെസ്സകൊല്ലം 1799-മത ദെശെമ്പ്ര മാസം 18 നു പെർപ്പാക്കിയത.

1339 K

1595 മത ഇവിട നിന്ന കർണ്ണെൽ ബാറികുലൊസ്സ സറദാർ ദാതുൽ മഹാരാജ്യം
മയിസൂര അവര കൊടകിലെ വീരരാജയ്യ അരശിനവർക്ക. എന്നാൽ നാം [ 692 ] ശ്രീരംങ്ങപട്ടണത്തിൽ മയിസൂര രാജ്യത്തെ സകലകാര്യം ബന്തൊവസ്തം
ആക്കണ്ടതിനായിട്ട പട്ടണത്തിൽ സ്ഥിരമായിരിക്കുന്ന വർത്തമാനവും നബാവു ദലാം
അലക്കാബല്ലോർഡ്ഡമാറങ്കട്ടൻ ഗവനർ ജനറാൾ ഭാദർരവറകളെ ഇനായത്ത നാമയിൽ
എഴുതിയിരിക്കുന്ന മഹാസർ മുഖാവചനം കൊണ്ട നിങ്ങള്ക്ക അറഞ്ഞിരിക്കുമെല്ലൊ.
വിശെഷിച്ച മം,ബീരാബാത അതിരകളിൽനിന്ന ഈ സമയത്തിൽ നമുക്ക അറിയിച്ചത
. ശ്രീരംങ്ങപട്ടണം കൊംപിഞ്ഞിസ്വാധീനം ആക്കിയതിന്റെ ശെഷം അഞ്ചുദിവസം
കഴിഞ്ഞാരെ നിങ്ങളെ ആള ഈശ്വരയ്യൻ എന്ന മുഖ്യസ്ഥൻ ആളുകളെയുംകൊണ്ട
മഹാരാജ ദുർഗ്ഗ താലൂക്കിൽ വന്ന പതിനെഴഗ്രാമത്തിലെ പെണ്ണുങ്ങളെയും കുട്ടികളെയും
പശുക്കളെയും കടച്ചികളെയും നെല്ലും വിത്തും പൊന്നും വെള്ളിയും അതിആയിട്ട ഉള്ള
മുതലുകൾ കവർന്നു കൊടകിലെ അതിർക്ക അകം എത്തിപ്പിച്ചെ വർത്തമാനം
കെട്ടതുകൊണ്ട ആ വക കവർന്നുകൊണ്ടുപൊയ സാമാനത്തിന്റെ വിവരം പട്ടികയും
എഴുതികൊടുത്തയച്ചിരിക്കുന്നു. എത ദിവസംശ്രീരംങ്ങപ്പട്ടണം കൊംപിഞ്ഞി സ്വാധീനം
ആയൊ ആ ദിവസം മുതൽ മയിസുര രാജ്യം കൊംപിഞ്ഞിക്ക ചെന്ന മഹാരാജ ദുർഗ്ഗം
മയിസൂര താലൂക്ക ആകകൊണ്ട സർവ്വപ്രകാരത്തിൽ മയിസുരരാജ്യത്തിന കൊംപിഞ്ഞി
ഇങ്കിരിയസ്സ് ഭാദർ അവർകളെ വെലവും സഹായവും ഉണ്ട. മയിസുര രാജ്യത്തിനും
കൊംപിഞ്ഞിക്കും ഒട്ടും ഭെദം ഇല്ല. നിങ്ങള കൊംപിഞ്ഞി ഇങ്കിരിയസ്സ് ഭാദർ അവറെ
സ്നെഹം വഴിവെച്ചിരിക്കുന്നു. ആ നിമിത്തം ഇപ്പൊൾ എഴുതി അയച്ചിരിക്കുന്ന യാദാസ്ത
പട്ടികപ്രകാരം പെണ്ണുംങ്ങളെയും കുട്ടികളെയും പശുക്കളെയും കടച്ചികളെയും നെല്ലും
വിത്തും ദ്രവ്യവും വസ്ത്രങ്ങളും ഓടും ചെമ്പും ആതിആയിട്ട ഒക്കെയും കൊടകിൽ
എത്തിയിരിക്കുന്നതുകൊണ്ട എന്റെത്രയും നെരഫൊലെ ഒക്കെയും സാമാനങ്ങളും
ജനങ്ങളെയും കൂടി കൊടുത്തയക്കയും വെണം. ഈക്കാര്യത്തിൽ ഉേക്ഷ ആക്കാതെ
ഉടനെ കൊടുത്തയക്കയും വെണം. നിങ്ങളക്ക ശ്രീരംങ്ങപട്ടണം കാണുവാൻ അപെക്ഷ
ഉണ്ടായിരിക്കുമെന്ന കെട്ടിട്ടുണ്ടായിരുന്നു. പാളിയം കൊറിയ ദിവസത്തിൽ
ശ്രീരംങ്ങപട്ടണത്തെക്കു വരുന്നതുകൊണ്ട ആ പാളിയം എത്തിയാൽ ശെഷം നിങ്ങളെ
മനൊഭാവം സ്ഥിരമായിട്ട അറിയിച്ചാൽ നിങ്ങള പൊറപ്പെട്ടവരുവാൻ എഴുതി അയക്കയും
ചെയ്യാം. ഈ വിവരം മനസ്സിൽ വരുത്തണം. സിദ്ധാർത്തി സംവത്സരത്തെ കാർത്തിക
ബൊള ചൌത്തിക്ക ഇങ്കിരെസ്സകൊല്ലം 1799 മത നൊവെമ്പ്ര മാസം 16 നു എഴുതിയ
കർണ്ണാടക ക്കത്തിന്റെ പെർപ്പിന്റെ പെർപ്പ 75 മത ധനു മാസം 6 നു ഇങ്കിരെസ്സ 99 മത
ദെശെമ്പ്ര മാസം 18 നു പെർപ്പാക്കിയത.

1340 K

1596 മത യാദംസ്മ മഹാരാജ ദുർഗ്ഗത്തെ ശീമഗഡികൾ ഗ്രാമത്തിൽനിന്ന
കൊടകിൻന്നവർ കവർന്നുകൊണ്ടുപൊയ സാമാനത്തിന്റെ വിവരം. പെണ്ണുംങ്ങൾ
ജനം - 67, ആണുംങ്ങൾ ജനം -34, ചെറിയെ ആംകുട്ടികൾ- 11, ചെറിയെ പെൺകുട്ടികൾ
- 10, പശുക്കൾ-1383, എരുമകൾ - 574, എരുതുകൾ - 834, വസ്ത്രങ്ങൾ എണ്ണം -121,
മുതലായിട്ട കണ്ഠീരാൻ വിരാഹൻ-729,വെള്ളി ഉടമകൾ -82), കയിക്ക ഇടുന്ന വെള്ളി
വള - 36, ബണ്ണസ്സർ എന്ന ഉടമ - 23, വെള്ളിതെടര - 63, പൊന്നൊല കാതിൽ ഇടുന്ന
തണ്ടൊട-54, കിണ്ണം ഓടുകൊണ്ടുള്ളത എണ്ണം - 250, ചെമ്പുമുതിട - 93, തൊക്ക - 67,
കാതിൽ ഇടുന്ന പൊന്നുകൊണ്ടുള്ള മുറു-6, കുതിര -6, കൊഴലാട - 155,
കത്തി - 115, കൊടുവാൻ-116, മഴു - 110, ഓടുകൊണ്ടുള്ള ഉരുളി-5, ഇരിമ്പചങ്ങല -7, തുണിക്കെട്ട
മാറാപ്പ - 72. എന്നാൽ കൊല്ലം 975 മത ധനു മാസം 6 നു ഇങ്കിരെസ്സ കൊല്ലം 1799 മത
ദെശെമ്പ്രമാസം 18 നു പെർപ്പാക്കിയത [ 693 ] 1341 K

1597 മത മഹാരാജശ്രീ വടക്കെ അധികാരി ഇഷ്ടിവിൻ സാഹെവ അവർകളുടെ
സന്നിധാനത്തെക്ക ബൊധിപ്പിപ്പാൻ തലച്ചെരിയിന്ന സാഹെവ അവർകള കൽപ്പിച്ച
അയച്ചെവാളപ്പരായരുക്ക ഇരിവയിനാട്ടകര്യാട്ടഉളെള്ള കുടിയാന്മാർക്ക ഉളെള്ളസങ്കടങ്ങൾ
എഴുതിയത. 970തിൽ നമ്പ്യാന്മാർക്ക കൊമ്പിഞ്ഞിയിന്ന നാട സമ്മതിച്ചതിന്റെ ശെഷം
72 ഓളം എടവലം എടുക്കുംപ്രകാരം നികിതികൊടുത്ത പുക്കുവാറ വാങ്ങി 973 മതിൽ
ചുണ്ടങ്ങാപ്പൊയിലിൽ കുഞ്ഞിപ്പൊക്കറ കല്പിച്ച അയച്ചതിന്റെശെഷം 972 മതിൽ
നികിതി കൊടുത്ത പുക്കുവാറ വാങ്ങിയ നികിതിക്ക പത്ത പണത്തിന ഒരു പണം എന്ന
കണ്ട കുഞ്ഞിപ്പൊക്കറ വാങ്ങുകെയും ചെയ്തു. 973 മതിലും ആയതപ്രകാരം തന്നെ
വാങ്ങുകയും ചെയ്തു. 974 മതിൽ പറമ്പത്തെ നികിതിക്കും കണ്ടത്തിന്റെ നികിതിക്കും
പത്തിന ആറ് കണ്ടൻ പണം കൊടുക്കണ്ടിയതിന 16 1/4 24 പണം എന്റെ ഞാങ്ങളൊട
വാങ്ങി. ശെഷം ഞാങ്ങൾ നികിതി കൊടുക്കുന്നെ പറമ്പത്തിന്ന ഉളെള്ള പിലാവും മാവും
മുറിച്ചുകൊണ്ട പൊകയും ചെയ്യുന്നു. അത കടത്തുവായൻ ഞാങ്ങൾ നികിതി
കൊടുക്കണ്ടിയ പറമ്പത്തും കണ്ടത്തിലും പണി എടുക്കുന്നെ തീയ്യാറ പിടിച്ചി
അവലകൊണ്ട മരം കടത്തിച്ച അവലിക്ക കൂലി കൊടുക്കായിക്കൊണ്ട ഞാങ്ങൾ
കൊടുക്കെയും ചെയ്തു. ഇപ്രകാരം അവല നശിപ്പിക്കകൊണ്ട തീയ്യറചുരുക്കം ഇവിടന്നു
നാടകടന്ന പൊകയും ചെയ്തു. ഇപ്രകാരം ആയാൽ ഞാങ്ങൾക്ക അവന്റെ കയിൽ
പണ്ടാരത്തിലെ അച്ചും പൊന്നും എടുത്ത കൊടുത്തൊള്ളുവാൻ വലിയെ സങ്കിടം തന്നെ
എന്നും പലെ സങ്കടം കെൾപ്പിക്കുവാൻ ഉണ്ട. എന്നാൽ കൊല്ലം 975 മത വൃശ്ചികമാസം
19 നു എഴുതിയത. തായ്പീടികയിൽപക്കി പുതിച്ചെരി കുഞ്ഞിക്കുട്ടിനെല്ലൊളികുംകെൻ
നമ്പ്യാറ കൊട്ടാരത്തെ ക്കണ്ണുകുർപ്പ ചെറിയ ചക്രംമ്മണ്ട തടത്തില മമ്മി അറിവിലത്ത
അസ്സൻകുട്ടി ചക്ക ചടെയൻ വയിത്തിയറ മുസ്സായൻ പുസ്തകത്തിൽ പെർത്തത. ധനു
മാസം 7 നു ഇങ്കിരെസ്സകൊല്ലം 1799 മത ദെശെമ്പ്രമാസം 19 നു ഒല ധനു 8നു ദെശെമ്പ്ര
20 നു പെർപ്പാക്കി കൊടുത്തത.

1342K

1598 മത മഹാരാജശ്രീ വടക്കെ അധികാരി ജിംസ്സ ഇഷ്ടിവിൻ സായ്പ അവർകളുടെ
സന്നിധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ കാര്യാട്ട പാലൊളി അമ്മന്റെ
പ്രൊർത്തിക്കാരൻ ചുണ്ടങ്ങാപ്പൊയിലിൽ കുഞ്ഞിപ്പൊക്കറ എഴുതിയ്യാ അരജി. ഞാൻ
കര്യാട്ടന്ന അടിയൊടി കുഞ്ഞിക്കുട്ടീന്റെ ജന്മം താളിക്കണ്ടിലെ പറമ്പത്തന്ന അവെൻ
എനക്ക സമ്മതിച്ചി അനുഭം ഇല്ലാതെ പിലാവ -1 ഞാൻ വാങ്ങുകയും ചെയ്തു. കൂട
കാനപ്പത്തിച്ചി ഉണിച്ചാമെന്റെ ജെന്മം വിലാട്ടിയത്തെ പറമ്പത്തന്നെ ചാലെയാടൻ
കുംകെൻ ചൊതിച്ച സമ്മതിപ്പിച്ചി അനുഭം ഇല്ലാതെ പിലാവ - 1 ഞാൻ വാങ്ങുകയും
ചെയ്തു. കൂട പൊറ്റെരികെളുപ്പന്റെ ജെന്മം കൊളങ്ങര കണ്ടീലെ പറമ്പത്തന്ന അവൻ
എനക്ക സമ്മദിച്ചി അനുഭം ഇല്ലാതെ പിലാവ - 1 ഞാൻ വാങ്ങുകയും ചെയ്തു. കൂട
നെല്ലൊളി കുങ്കെൻ നമ്പ്യാറെ ജെന്മം മചെലെന്റെ കണ്ടീലെപറമ്പത്തന്ന അവൻ എനക്ക
സമ്മതിച്ച അനുഭം ഇല്ലാതെ പിലാവ -1 ഞാൻ വാങ്ങുകയും ചെയ്തു. കൂട പാലൊളി
അമെന്റെ ജെന്മം ക്കട്ടവണ്ടീന്നും ഒറ്റപ്പൊരക്കുന്നും അമ്മ സമ്മതിച്ചി അനുഭം ഇല്ലാതെ
പിലാവ - 2 ഞാൻ വാങ്ങുകയും ചെയ്തു. മാവ- 1 കുട പൊറാലെ മമ്മീന്റെ ജെന്മം
പൊറാലെ പറമ്പത്തന്ന അവൻ എനക്ക സമ്മതിച്ചി, മാവ-1 ഞാൻ വാങ്ങുകയും ചെയ്തു.
ശെഷം അമ്മാവിന്റെ വിറക കടത്തുവാനായിട്ട ഞാൻ കുടിയാന്മാരൊട പറഞ്ഞിട്ട
ചെലെ കുടിയാന്മാര ഓരൊരെ തീയ്യറ അയച്ചി, ആ വിറക ഞാൻ കടത്തിക്കയും
ചെയ്തു. ആ തിയ്യറക്ക കൂലി ഞാങ്ങൾ തന്നെ കൊടുക്കാമെന്ന ചെല്ലിട്ടു ഞാൻ തന്നെ [ 694 ] കൊടുക്കാമെന്ന ഞാൻ പറഞ്ഞാരെ ഞാങ്ങളനിണക്ക ഈ രണ്ടു തീയ്യറ അയച്ചതിന നി
കൊടുക്കണ്ട കൂലി ഞാങ്ങളതന്നെ കൊടുക്കാം എന്ന എന്നൊടു പറെകയും ചെയ്തു.
എന്നതിന്റെശെഷം ഞാൻ കൂലി കൊടുത്തിട്ടുമില്ല. ശെഷം എട്ടാള പിലാവ കൊത്തി എന്നും മാവ കൊത്തി
എന്നും വെച്ചി എട്ടാള എഴുതി ബാളപ്പരാരെല കയ്യിയൊപ്പിട്ട
കൊടുത്തെ ആളെ പറമ്പത്തന്നെ ഞാൻ ഒരി പിലാവ എങ്കിലും മാവ എങ്കിലും ഞാൻ
കൊത്തിച്ചിട്ടുമില്ല. ശെഷം ഞാൻ പണ്ടാരത്തിൽ പതിയ്യ്യണ്ടെ നികിതിക്കാര്യത്തിന
ഞാൻ വെണ്ടുംവണ്ണം മുട്ടിച്ചി വാങ്ങുകകൊണ്ടത്തെ അവെല എന്നക്കൊണ്ട ഇല്ലാതെ
ദുറകള പറയുന്നത. എന്നാൽ കൊല്ലം 975 മത വൃശ്ചികമാസം 30 നു എഴുതിയ്യ അരെ
ജി ധനുമാസം 7 നു ഇങ്കിരിയസ്സു കൊല്ലം 1799 മത ദെശെമ്പ്ര മാസം 19 നു പുസ്തകത്തിൽ
പെർത്തത. ഒല. ധനു 8 നു ദെശെമ്പ്ര മാസം 20 നു പെർപ്പാക്കിയത.

1343 K

1599 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സഇഷ്ടിവിൻ യ്പു അവർകൾക്ക
കൈതെരി അമ്പു സലാം. കാനഗൊവി വാപ്പുരായരെ പക്കൽ കൊടുത്തയച്ച കത്ത
വായിച്ചു. അവസ്ഥയും അറിഞ്ഞു. 74 മതിലെ നിലുവുള്ള മൊളകിന്റെ കാര്യം
കൊണ്ടും നികിതിയിന്റെ കാര്യംകൊണ്ടും കണക്കിന്റെ കാര്യം കൊണ്ടും അല്ലൊ
എഴുതി വന്ന കത്തിലാകുന്നു. അതിംവണ്ണം തന്നെ ഇവിട പിരിഞ്ഞ മുകളിൽ പത്ത ഭാരം
മുളകിയിരുവതാന്തീയ്യതി മക്കീന്റെ പക്കൽ രൂക്കം കൊടുക്കയും ചെയ്തു. ഇനി അഞ്ചഭാരം
മുളക ഇവിട വന്നിട്ടും ഉണ്ട. അമ്മുളക് വെഗം കെട്ടിക്കയും ചെയ്യാം. നിപ്പുള്ള മുളകിന
എല്ലാ പ്രവൃത്തികളിലെക്കും ശിപ്പായികളെയും വാലിയക്കാരെയും നിഷ്ക്കരിഷിച്ചി
അയച്ചിട്ടും ഉണ്ട. താമസിയാതെ സർക്കാർക്ക മുളക ബൊധിപ്പിക്കയും ചെയ്യാം. 73
മതിലെ നിലുവും 74 മതിലെ നികിതിക്കും നിഷ്ക്കരിഷിച്ച ആളുകള അയച്ചിട്ടും ഉണ്ട.
താമസിയാതെ ഉറുപ്പ്യ ബൊധിപ്പിക്കാറാക്കുകയും ചെയ്യാം. നികിതിക്ക കപ്പെട്ടുള്ള
കണക്കുകളൊക്കയും കാനഗൊവി ബാപ്പുരായർക്ക എഴുതിപ്പിക്കയും ചെയ്യാം. നമ്മുടെ
കാരണൊനായ കമ്മളച്ചൻ കഴിഞ്ഞ പൊക്കൊണ്ട എനക്ക പൊലയത്രെ ആകുന്നു.
എന്നാൽ കൊല്ലം 974 മത കർക്കടക മാസം 26 നു എഴുതിയത 75 മത ധനു മാസം 7 നു
ഇങ്കിരെസ്സകൊല്ലം 1799 മത ദെശെമ്പ്ര മാസം 19 നു പെർപ്പാക്കി കൊടുത്തത. ഒല.

1344K

1600 മത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സസ്ഥിവിൻ സായ്പു അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ പയ്യനാട്ടുകാരെയും പയ്യർമ്മലയും ദൊറൊഗ
കുഞ്ഞാൻ മൂപ്പൻ എഴുതിയ അർജി. പയ്യർമ്മല പാറവത്തിക്കാരൻ അവുറാന്റെ ഒക്ക
ഉളെള്ള രണ്ട മാപ്പളകുട്ടികള പതിനാറ പതിനെഴ വയസ്സുള്ള വരചടെനെന്നും
വെളത്തുകാരൻ മൊയ്തിയൻകുട്ടി എന്നും പെരുള്ള ആള രണ്ടിനെയും പയ്യർമ്മല ചങ്ങരൊ
ത്തുതറയിന്ന മെയല്ലുര കെളുപ്പൻ കുത്തി കൊന്നു കളെകയും ചെയ്തു. അക്കാരിയ
ത്തിന്റെ വർത്തമാനം മഹാരാജശ്രീ ഡഗലീ സായ്പ അവർകൾ എനക്ക എഴുതി
അയച്ചാരെ ഒടെനെ ഞാൻ പയ്യർമ്മല ചെന്ന മഹാരാജശ്രീ ഡഗലീസ്സായ്ക്കുപു അവർകൾ
കുത്താളി നായർക്ക ഒന്ന എഴുതുകെയും ചെയ്തു. എന്നതിന്റെശെഷം അദാലത്തിലെ
ആള ഞാനും അയച്ചി നായെരെ ആളും എല്ലാവരുംകൂടി നൊക്കി നടന്നിട്ട കണ്ടതുമില്ല.
എന്നതിന്റെ ശെഷം മെൽ എഴുതിയ നായെരെ ആള തന്നെ കുറ്റിയാടിയിൽ
അയച്ചചൊരത്തന്മീത്തൽ പൊകുന്നെ വഴിക്കുന്ന പിടിച്ചു കൊടുത്തയക്കയും ചെയ്തു.
ഇപ്പൾ കെളുപ്പനയും മഹാരാജശ്രീ ഡഗലിസ്സായ്പു അവർകളെ കത്തും സായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ചിട്ടും ഉണ്ട. ഇതിന്റെ സാക്ഷി [ 695 ] പാടെമ്പാട്ടത്തിലെ മൊയ്തീയൻ എന്നൊരു മാപ്പിള ഉണ്ട. കൊല്ലുന്ന നെരം അവൻ ഇല്ല.
കൊന്നതിന്റെശെഷം ആ കുട്ടികളെ തൊപ്പിയുംകൊണ്ട മൊയ്തീയന്റെ പീടികയിൽ
ചെന്നാരെ കെളപ്പന്റെ മെൽ ചൊര കണ്ടാരെ ഇത എന്താകുന്നെ മൊയ്തിയൻ
ചൊതിച്ചാരെ ഞാൻ രണ്ടുകുട്ടികളെ കൊന്നു എന്ന കെളപ്പൻ പറഞ്ഞാരെ മൊയ്തീയ്യനൊട
വെറ്റിലയും അടക്കയും വാങ്ങിയാരെ മൊയ്തിയൻ വെഗെനി വെറ്റിലയും അടക്കയും
കൊടുത്ത പറഞ്ഞയക്കയും ചെയ്തു. ശെഷം കയിപ്പറത്തു കച്ചെരിയിൽ അവനെ
കൊണ്ടുവന്നാരെ നീ കൊന്നത നെരൊ എന്ന ചൊതിച്ചാരെ ഞാൻ കൊന്നത നെരതന്നെ
എന്ന അവൻ പറെകയും ചെയ്തു. ശെഷം അവസ്ഥ ഒക്കെയും മഹാരാജശ്രീ
ഡഗലിസ്സായ്പ അവർകൾ സന്നിധാനത്തിങ്കൽ എഴുതീട്ടും ഉണ്ടല്ലൊ. ഇക്കാര്യത്തിന്ന
കെളപ്പന പിടിപ്പാൻ കുത്താളി നായര വളര പ്രയത്നം ചെയ്തിരിക്കുന്നു. അവന
പിടിക്കുന്നതിനു മുൻമ്പെ പയ്യർമ്മല കുടിയാന്മാരായിട്ടുജെള്ളമാപ്പളമാരൊക്ക രാത്രിയിൽ
പുറത്തു കിഴിയുന്നതിന്ന പെടിച്ചിരുന്നു. ഇത എങ്ങനെ വന്നെന്ന അറിആയ്കകൊണ്ട
ഇപ്പൊൾ ഒക്ക അവരെ ഭയം തീരുകെയും ചെയ്തു. സായ്പു അവർകളെ കൃപകടാക്ഷം
ഉണ്ടെങ്കിൽ ഇവനപയ്യർമ്മലയിന്ന തന്നെ ശിക്ഷിച്ചു എങ്കിൽ എല്ലാവരും നന്ന പെടിക്കയും
ചെയ്യുമായിരുന്നു. എനി ഒക്കയും സായ്പു അവർകളെ കല്പന വരുപ്രകാരം
നടക്കുന്നതും ഉണ്ട. കൊല്ലം 975 മത ധനുമാസം 8 നു കയിപ്പറത്ത കച്ചെരിയിൽനിന്ന
എഴുതിയ അരജി. ധനു 10 നു ഇങ്കിരെസ്സ കൊല്ലം 1799 മത ദെശെമ്പ്രമാസം 22 നു
പെർപ്പാക്കിയത.

1345 K.

1601 മത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊമ്പിഞ്ഞി കൽപ്പനക്ക പൈയ്യർമ്മല
കാരിയത്തിന്ന വന്നിരിക്കുന്ന ശ്രീമതു രാജശ്രീ ഡഗ്ലി സായ്പു അവർകൾക്ക
കുത്താട്ടിൽ നായര സിലാം. മാപ്പളകുട്ടികളെ കുത്തിക്കൊന്നവനെ 7 നു അസ്തമിച്ച
പത്തനാഴിക രാച്ചെല്ലുവൊൾ കുറ്റിയാടി നിന്ന ചൊരം കയ്രി പൊകുന്ന വഴിക്ക ആള
അയച്ചുപിടിച്ചഇപ്പൊൾ അങ്ങൊട്ടകൊടുത്തയച്ചിരിക്കുന്നു. അവന ഇവിടെ മഹാലൊകര
പൊകുന്ന വഴിക്ക പലരും കാണുന്ന എടത്ത തന്നെ കല്പന വരുത്തി ശിക്ഷിക്കാഞ്ഞാൽ
എന്തന്ന അവനെ ചെയ്തു എന്ന ലൊകരിക്ക ബൊധിക്കയും ഇല്ലല്ലൊ. അതുംവണ്ണം
തന്നെ കല്പന വരുത്തി ചെയ്യാഞ്ഞാൽ പിന്നെ ചില അവസ്ഥ ചെയ്താൽ പിന്നെ
പറെകെയും അരുതു. ശെഷം വർത്തമാനങ്ങൾ ഒക്കയും ഇട്ടിരാരപ്പമെനവനൊട
പറഞ്ഞയച്ചിട്ടുമുണ്ട. എന്നാൽ കൊല്ലം 975 മത ധനു മാസം 8 നു യിൽ ധനു 10 നു
ഇങ്കിരെസ്സ കൊല്ലം 1799 മത ദെശെമ്പ്ര മാസം 22 നു പെർപ്പാക്കിയത.

1346K

1602 മത മലയാം പ്രവെംസ്യയിൽ സകലകാര്യങ്ങൾക്കും പ്രമാണമായി
സുപ്പ്രവൈജരുടെ സ്ഥാനം പരിപാലിക്കുന്ന കമീശനർ സായ്പുമാരിൽ പ്രധാനപ്പെട്ട
മഹാരാജശ്രീ സ്പെസ്സർസായ്പ അവർകൾക്ക വിട്ടലത്ത രവിവർമ്മ നരസിംഹ രാജാവ
സലാം, 974മത മീനമാസം 4 നുക്ക ഇങ്കിരെസ്സകൊല്ലം 1799 മത മാർസ്സമാസം 14 നു
സായ്പ അവർകളെ കല്പന വന്നത. എന്തെന്നാൽ ശത്രുവായിരിക്കുന്ന
ഠിപ്പുസുൽത്താന്റെ കുടക്കുടി ഇരിക്കുന്ന ജനങ്ങളെ വെണ്ടുംവണ്ണം ദ്രൊഹിപ്പാനും
അതിന വെണ്ടി ഉണ്ടയും മരുന്നും തലച്ചെരിയിൽ സ്തിവിൻ സായ്പു അവർകൾ
കൊടുക്കുവാൻ തക്കവണ്ണം എഴുതി അയച്ചിരിക്കുന്ന എന്നും എഴുതി വന്ന
കല്പനപ്രകാരം തലച്ചെരിയിൽ നിന്ന പൊറപ്പെട്ട കൊടകിൽ പൊയി മഹാരാജശ്രീ
ജനറാൾ ഇഷ്ഠൊർ സായ്പ അവർകള കണ്ടതിന്റെശെഷം കല്പന ആയ വിവരം [ 696 ] കൊടക രാജാവ അവർ കല്പിക്കുംപൊലെ ആ കല്പന കൊംപിഞ്ഞിയിൽ നിന്ന
കൽപ്പിച്ചതെന്ന ഭാവിച്ചി അനുസരിച്ചു നടക്കണമെന്നത്ത്രെ ആകുന്ന കൊടകരാജാവ
അവർകള കണ്ടതിന്റെശെഷം നമ്മൊട കല്പിച്ച വിവരം ചൊരത്തിന്റെ താഴ
സുബ്ബരായൻ എന്നവനെയും വളര ആളുകളും പൊയിരി ക്കുന്നു. നിങ്ങളും പൊയി
സഹായമായിട്ട കൂടനിന്ന അവര പറയുനെബാലെ അനുസരിച്ചി നടക്കണമന്ന കല്പന
ആയപ്രകാരം ചൊരത്തിന്റെ താഴ വന്ന വളര ആള സറദാരമാരക്ക ഒരൊ ആള വഴി
കാണിക്കുവാനായിട്ട പത്തിരിപത ആള വഴികാണിക്കുവാനായിട്ട വെവ്വെറെ
കൊടുത്തതല്ലാതെ ഞാങ്ങളായിട്ട അവരെകൂടനിന്ന ഒന്നും പ്രവൃത്തിച്ചതുമില്ല. ഇങ്ങനെ
ഇരിക്കുമ്പൊൾ ഠീപ്പുവിന്റെ ആളും ഈ ആളുകളുക്കും. യുദ്ധമായതിന്റെ ശെഷം
യുദ്ധത്തിന്റെ കലസലിൽ നാനാദിക്കിലെ ആളും വന്ന കൂടീട്ടും ഉണ്ടായിരുന്നു.
കൊംപിഞ്ഞി സർക്കാർ കല്പനക്ക വന്നവര അനുസരിക്കാതെ ഠീപ്പുവിന്റെ പക്ഷമായിട്ട
നടക്കുന്നവർക്ക സർവ്വപ്രകാരത്തിൽ ദൊഷം അനുഭവിക്കണമെന്ന അന്ന എല്ലാവരക്കും
എഴുതി പരസ്യമാക്കിയതുകൊണ്ട നിശ്ചയിക്കയും ചെയ്തു. അനുസരിക്കുന്നവർക്ക
ഉപദ്രവിക്കരുതെന്ന അറിയിക്കയും ചെയ്തു. ഇങ്ങനെ ഇരിക്കുമ്പൊൾ മഞ്ഞെശ്വരത്തെ
കച്ചൊടക്കാര രാമചന്ദ്രശെന ഭൊഗരഗുസാന്തയ്യ ബാവണ്ണകട്ടെ നാറാണനായക്കനും
കെശവപ്പയ്യും ഇവര എല്ലാവരും വന്ന കണ്ടാരെ അവർക്ക പലെ പ്രകാരത്തിൽ ബൊധി
പ്പിച്ച വിവരം എനി നകരത്തിൽ ഇരിക്കും നാറാണഭക്ടനും സറാപ്പ ലക്ഷ്മണ സെക്ക
മൊയിതിൻ ബഉട്ടസെക്ക സെക്കാലി പൊക്കുട്ടി ഇവര എല്ലാവരും ഠീപ്പുവിന്റെ ദിവാൻ
ശാദരി ബിയാരി നമൊട യുദ്ധംചെയ്തവന്റെ കൂട ആളുകള ശെഖരിച്ചികൊണ്ട
ഇരിക്കുന്നെല്ലൊ. അവരെ രണ്ടു ദിവസത്തിൽ വിളിപ്പിക്കണമെന്ന ഇവരൊടു പറഞ്ഞി.
രണ്ടുമുന്ന പ്രാവിശ്യം എഴുതി അയക്കയും ചെയ്തു. അത ഒന്നും അനുസരിക്കാതെ
കുമ്പളയിൽനിന്ന സാദരീന്റെകൂട നിന്ന ഠീപ്പുവിന്റെ വളര ആള ശെഖരിച്ചി 1799 മത
സിദ്ധാർത്ത സംബത്സരത്തെ വൈശാഖശുദ്ധ സപ്തമിക്കമായുമാസം 12നു ചൊവ്വാഴിച്ച
ആയിട്ട നമെ നൊക്കി വന്ന മഞ്ഞെശ്വരത്തിൽ ഇരിക്കുന്ന ആളുകള വളഞ്ഞി യുദ്ധം
ചെയ്യാരെ ശുദ്ധ നവമിക്ക മായുമാസം 13 നു നമ്മുടെ ആളുകള കൂടി നല്ല പ്രകാരത്തിൽ
യുദ്ധം ചെയ്യുമ്പൊൾ ആശാതിരിയും ഉദ്യാവരത്ത പാർത്താരെ ആ വർത്തമാനം നാലു
ദിക്കിലും അറിയിച്ചാരെ കൊടകരാജാവ അവന്റെ ആളവന്ന കൂടി ശുദ്ധ ദെശമി
ക്ക മായുമാസം 14 നു വഴര യുദ്ധം ആയി കൊടക ജനങ്ങഴിൽ എത്താൻ ചാക്കും മുറിയും
ഉണ്ടായി. നമ്മുടെ ആളും കടന്ന പ്രവൃത്തിച്ചി ഉദ്യാവരത്തിന്ന സാദരിയും രണ്ടു ഭാഗത്താ
യിപ്പായുകെയും ചെയ്തു. അതിന്റെശെഷം കല്ലിന്റെ കെട്ട എവിട എവിടഇരിക്കുന്നതിൽ
രണ്ടാമത വന്ന അതിന്റെ മറയിൽ ശത്രു പാർക്കരുതെന്ന വെച്ചി പൊളിച്ചിട്ടുണ്ടാ
യിരിക്കും. യുദ്ധം കഴിഞ്ഞതിന്റെശെഷം അരി എന്ത ചെയ്തിരിക്കുന്നെ നാം അറിഞ്ഞ
തുമില്ല. അതുകൊണ്ട നമ്മുടെ കയ്യിൽ ഇരിക്കുന്ന സന്നതകൾ ഒക്കെയും സന്നിധാനത്തി
ങ്കലെക്ക അയച്ചിരിക്കുന്നു. ഇതിന കൊടകരാജാവ അവർകൾ പ്രമാണമായിട്ട
ഇരിക്കുവൊൾ നമ്മുടെ വിസ്താരം എന്തൊരു കാര്യത്തിനാകുന്നു. ഞാങ്ങളെന്നാൽ
കൊംപിഞ്ഞിന്റെ മക്കളെ വെറെ പ്രത്യെകമായി ഒരു കല്പന നമുക്ക തന്നതുമില്ല.
അവന്റെ മുഖാന്തരം നടന്നതിന അവർക്ക എഴുതിയാൽ അവിടുന്ന ഇതിന ജബാബു
ഉണ്ടാകയും ചെയ്യും. നാം മടങ്ങി തലച്ചെരിക്ക എത്തണമെന്ന സെനാപതി ജനറാൾ
ഇഷ്ടറൊർസായ്പു അവർകൾ എഴുതിയ കലപ്പനപ്രകാരം നാം കണ്ണൂര എത്തിക്കണ്ടാരെ
രാജശ്രീ പാട്ടസ്സൻ സായ്പു അവർകളെ മുഖാന്തരം നമൊടു കല്പിച്ച വിവരം നിങ്ങളെ
പെരിക്ക വളര അന്ന്യായം കെട്ടിരിക്കുന്നു. ആയത അറിഞ്ഞ വർത്തമാനം നിങ്ങൾ പറെ
യണമെന്ന കല്പിച്ചാരെ നാം എഴുതിയ വിവരം രാജശ്രീ മൊഹിനി സായ്പ എഴുതിയ
കത്ത നമുക്ക എത്തിയതിന്റെശെഷം ആ വർത്തമാനം എല്ലാവരിക്കും അറിയിച്ചിരി
ക്കുന്ന, നാം ഒരു അതിക്രമത്തിനും പൊയിട്ടില്ല. ഇപ്പൊൾ രണ്ടാമത മാർഗ്ഗശിരമാസം [ 697 ] ശുദ്ധചതുർദ്ദശിയിൽ എഴുതിവന്ന കല്പനയും പട്ടികയും എത്തി. വിവരം മനസ്സിലാകയും
ചെയ്തു. എനി മെല്പ്പട്ട കല്പന ആയാൽ മഞ്ഞെശ്വരത്ത പൊയിട്ട ആ നാട കാണണം.
അല്ലാതെ ഇന്നെവരെക്ക നാം പൊയിക്കണ്ടിട്ടുമില്ല. ബഹുജനങ്ങൾ കൂടി നടന്നുവന്ന
കാര്യം നാം വിസ്തരിച്ചാൽ തീരുവൊ എന്ന തൊന്നുന്നതുമില്ല. എങ്കിലും കല്പന
ലംഘിക്കരുതെല്ലൊ എന്ന എല്ലാദിക്കിലും ശൊധന ചെയ്ത വിസ്തരിച്ച എഴുതി അറിയിക്ക
ണമെന്ന വന്നതിന്റെശെഷം വടക്കെ അധികാരി രാജശ്രീ ഇഷ്ടിവൻ സായ്പു അവർകൾ
കൊംപിഞ്ഞി ആശയത്തിൽ തലച്ചെരി ഇരിക്കുന്ന എന്റെ ഭവനം ആഴുകള അയച്ചി
കവർന്ന നമുക്ക ഉള്ള സർവ്വസ്വവും എടുപ്പിച്ച കൊണ്ടുപൊകെയും ചെയ്തുവെന്ന
നിശ്ചയമായിട്ട വർത്തമാനം കെൾക്കയും ചെയ്തു. ഇന്നെവരെക്ക മുപ്പത്താറ
സംവത്സരമായിട്ട അർത്ഥവും പ്രാണെനെയും ഉപെക്ഷിച്ചിട്ട കൊംപിഞ്ഞി സർക്കാർ
നിമിത്തം ദെശഭ്രംഷ്ടരായി ഠീപ്പുവിന്റെ മെൽ മൽസ്സരിച്ചി കൊംപിഞ്ഞി സർക്കാരിൽ
വിശ്വസിച്ച കല്പിച്ച കൊടുക്കുന്ന അന്നവും ഭക്ഷിച്ചി കൊംപിഞ്ഞി കൊടക്കീഴിൽ
ഇരുന്ന ഇതിന്റെ മദ്ധ്യെ അനെകം എജമാനന്മാര ജനറാൾ അബർക്രംവി സായ്പു
അവർകൾ ആതി ആയിട്ട അവരെ കല്പനപ്രകാരം നടന്നൊണ്ടു വന്നിരിക്കുന്നു.
ഇപ്പൊൾ ഈ നടന്ന അപമാനം ഇതിന്റെ മുമ്പെ വന്നിട്ടുമില്ല. ഇപ്പൊൾ സായ്പു
അവർകളെകല്പനപ്രകാരം നടന്ന വളരസമ്പാദിച്ചിട്ടുള്ള വസ്തു ഉടമഒക്കെയും പ്രത്യെക
മായിട്ട പട്ടി എഴുതി പെട്ടിയിൽ വെച്ചിട്ടും ഉണ്ട. സൊന്തമായിട്ട മുൻമ്പെ ഉള്ളതും
പ്രത്യെകം ഉണ്ട. മുൻമ്പെ എട്ടളി ജനറാൾ സായ്പു അവർകൾ കൊടുത്ത കല്പനപ്രകാരം
നാം എതാൻ അളുകളൊടു വെലക്ക വാങ്ങിയ വസ്തുന്റെ പട്ടിയും എഴുതി പെട്ടിയിൽ
തന്നെ വെച്ചിരിക്കുന്നു. ശെഷം കൊംപിഞ്ഞി സർക്കാർക്ക നാം ബൊധിപ്പിക്കെണ്ടും
തൊക്ക നൂറിൽ ബൊധിപ്പിച്ചത74 പൊകശെഷം തൊക്ക ഇരുപത്താറിൽ ബൊധിപ്പിപ്പാൻ
വെണ്ടി വീട്ടിൽ നിന്ന ഇഷ്ഠിവിൻ സായ്പു അവർകൾക്ക ഇരുപത്ത രണ്ടു തൊക്ക
പൂക്കിയിരിക്കുന്നു. ഇപ്പൊൾ നാലതൊക്ക കൊടുത്തയച്ചിരിക്കുന്ന ആക തൊക്ക
നൂറും പുക്കിയ പ്രകാരത്തിൽ കൽപ്പിച്ച നാം എഴുതി കൊടുത്തിരിക്കുന്ന പ്രമാണവും
ഈ തൊക്ക ഹെതുവായിട്ട സർക്കാരിൽ നിന്ന നമുക്ക തരുന്ന മാസപ്പടി വിരൊ
ധിച്ചിരിക്കുന്നതും അവിട ഇരിക്കുന്ന നമ്മുടെ കുഞ്ഞുകുട്ടികള്ക്ക കൊടുപ്പാൻ തക്ക
വണ്ണം രാജശ്രീ ഇഷ്ടിവിൻ സായ്പു അവർകൾക്ക കൽപന ഉണ്ടാകയും വെണം.
ശെഷം നമ്മുടെ ഭവനം കവർന്നിട്ട കൊണ്ടുപൊയ സർവ്വസ്വവും സർവ്വതാ പൊകയില്ല.
ധർമ്മം ഉള്ള കൊംപിഞ്ഞിൽആകുന്നു എന്ന നമുക്ക നല്ലവണ്ണം മനസ്സിൽ ഉണ്ട, സായ്പു
അവർകൾ തന്നെ വിസ്തരിച്ച കല്പിക്കയും ചെയ്യം ബങ്കാളത്തിന ഇപ്പറം ഇരിക്കുന്ന
ബഹുമാനപ്പെട്ട കൊംപിഞ്ഞി സമസ്ഥാനത്തിൽ പൊയി വരണ്ടതിന മനസ്സ വളര ഉണ്ട.
ഇപ്പൊൾ നമ്മുടെ നിമിത്തം ആയിട്ട മഹാരാജശ്രീ കപ്പിത്താൻ മൊണ്ടാൾ സായ്പു
വർകളക്ക ഒരു കത്ത കൊടുക്കണമെന്ന അപെക്ഷിച്ചിട്ട ഒന്നും കല്പിച്ച തുമില്ല.
ഇതിന ഒക്കെയും മെൽപ്പട്ട നാം എതുപ്രകാരം നടക്കെണ്ടും വിവരത്തിന കല്പന ആയി
എഴുതി വരികെയും വെണം. എന്നാൽ മാർഗ്ഗശിരബൊള ചതുർദ്ദശിയിൽ എഴുതിയത.
ഇങ്കിരെസ്സ കൊല്ലം 1799-മത ദൈശമ്പ്രമാസം 25നു എഴുതിയത 1800 ജനവരി മാസം 1 നു
എത്തിയത. ജനവരി 6 നു കൊല്ലം 975 മത ധനുമാസം 25 നു പെർപ്പാക്കി കൊടുത്തത.

1347 K

1603 മത സാഹെബ മുശവർക്ക മെഹെർബാൻ മുറബി ഖദർദാൻ
ക്രംപർമ്മായെദൊസ്താൻ ജീമീസ്സഹട്ട്ളീ മെജെർ ജനരാൾ സാഹെബഭാതർ അവർകൾക്ക
കൊടക ഹാലെരി വീരരാജെന്ദ്ര വടെര രാജാവ സലാം. സിദ്ധാർത്തി സംവത്സരം
ജെഷ്ഠമാസം ബൊള ദശമിക്ക ജുൻ മാസം 27 നു വരെക്കു നാം സുഖമെ ഇരിക്കുന്ന
താങ്കളെ സൂഖസമാചാരങ്ങളക്ക കുടക്കുട എഴുതി അയക്കുവാറാകയും വെണം. താങ്കൾ [ 698 ] പട്ടണത്തിൽനിന്ന വരുമ്പൊൾ നമൊട കൃപ ഉണ്ടായിട്ട ഠിപ്പു താൻ കയരുന്ന വെള്ള
പെൺകുതിര ഒന്ന നമുക്ക തരുമ്പൊൾ ഗർഭം ഉണ്ടായിരുന്നുവല്ലൊ. ആക്കുതിര പെറ്റ
ഒരു ആൺകുതിര ക്കുട്ടി എന്റെത്ത്രയും നല്ലതായിട്ട ഉണ്ടായിരിക്കുന്നു. ആയതിന്റെ
നൊട്ടം മഹാരാജശ്രീ ഉക്കനത്ത ജനറാൾ ഹാരീസ്സ സായ്പു ഭാദർ അവർകൾ നമുക്ക
ഒരു ആൺകുതിര കൊടുത്തയച്ചുവെല്ലൊ. ആയതിന ഉണ്ടായതപൊലെ തൊന്നുന്ന.
ആയത നാം വളരപ്രീതിയൊടുകുട എത്രയും നല്ലവണ്ണം രക്ഷിച്ച തെയ്യാറാക്കി താങ്കളെ
പെരക്ക നമ്മുടെ സുകാര്യം കയരുവാൻ വെക്കയും ചെയ്യും. ഇത എന്നെന്നെക്കും
താങ്കളുടെ നിരുപണം ഉണ്ടാകുവാൻ അത്ത്രെ സങ്ങതി ചെയ്തത. ഇപ്പകാരം താങ്കൾ
നമ്മുടെ ഗ്രഹകൃത്യത്തിന്ന എജമാനരായിട്ട ബന്ധുത്വം സ്നെഹം വെച്ചി ഗുണം
വിചാരിച്ചി നടത്തിക്കൊടുക്കുമ്പൊൾ വിശെഷിച്ച എഴുതെണ്ടത ഇല്ലല്ലൊ. ശെഷം
കരടീഗുടത്തിൽ രാജശ്രീ ജനരാൾ ഇഷ്ഠൊർ സായ്പ ഭാദർ അവറും താങ്കളും കൂടി
താങ്കളുടെ കൂടാരത്തിൽ ഇരിക്കുമ്പൊൾ വിട്ടലത്തെ ഹെഗ്ഗട വന്നാരെ എതെങ്കിലും
ഉണ്ടായാൽ കൊടക രാജാവ കല്പിക്കുംപൊലെ കെട്ടു നടക്കണമെന്ന കല്പിച്ചു.
മെൽപ്പറഞ്ഞ ഹെഗ്ഗടക്ക എന്റെ പക്കൽ എല്ലൊ സമ്മതിച്ചത. അതുകൊണ്ട
ചൊരത്തിന്റെ താഴ തുളു രാജ്യത്ത പൊയിനമ്മുടെ ആളെ കൂട നമ്മുടെ കല്പനപ്രകാരം
വിട്ടലത്ത ഹെഗ്ഗിടയും കൂടി നമ്മുടെ ആളും അവരും ഠീപ്പു സുൽത്താന്റെ ആളുകളുക്ക
എറ്റം കയിപ്രവൃത്തിച്ചാരെ ഹെഗ്ഗടന്റെ എതാൻ ആളുകളുക്ക ചെലർക്ക മുറി ആയിട്ടും
ശത്രുവിന്റെ നാട്ടിൽ ചെലെ കവർച്ച വെണ്ടാസനം ചെയ്ത ഇങ്ങനെ യിരിക്കുമ്പൊൾ
ഠീപ്പുവിനെക്കൊന്ന ഇങ്കിരിയസ്സ പാളിയം ഇങ്ങൊട്ട വന്നാരെ താങ്കള കാമാൻ വെണ്ടി
നാമും മൊഹിനി സായ്പു അവറും കൂടി പെരിയപട്ടണ തെക്ക വരുനൊൾ എനി
മെല്പപട്ട നാട്ടിൽ വെണ്ടാസനം ഉണ്ടാക്കരുതെന്ന വിട്ടലത്തെ ഹെഗ്ഗട അവർക്ക മൊഹനി
സായ്പ അവർകൾ ഒരു കത്ത എഴുതി ഗുണ്ടീല പട്ടണത്തിന്ന തന്നാരെ ആക്കത്ത
നമ്മുടെ ആളെ പറ്റിൽ കൊടുത്തയക്കയും ചെയ്തു. ആയത അവന്റെ പറ്റിൽഎത്തുവാൻ
ആറ ദിവസത്തെ വഴി ഉണ്ട. ആയതുകൊണ്ട ആക്കത്ത എഴുതിയ തിയ്യതി മുതൽ ആറു
ദിവസത്തിന്റെ എടയിൽ വല്ലെ കവർച്ച വെണ്ടാസനം ചെയ്തിട്ട ഉണ്ടായിരിക്കും.
കപ്പിത്താൻ മൊഹിനി സായ്പ അവർകളെ കത്ത എത്തിയതിന്റെ ശെഷം ഈ ഹെഗ്ഗട
ഒരു വെണ്ടാസനം ചെയ്തിട്ടില്ലാ എന്ന നമുക്ക വിശ്വാസം ഉളെള്ള ചിലെ ആള പറഞ്ഞി
കെട്ടും. അതുകൊണ്ട ഹെഗ്ഗടയെ ക്കണ്ടുകൂടാത്ത ജനങ്ങൾ നാനാപ്രകാര ത്തിൽ
താങ്കളുടെ ചിത്തത്തിൽ അറിയിക്കയും ചെയ്യും. അതുകൊണ്ടത്തെ ഈ എഴുതിയത.
കപ്പിത്താൻ മൊഹനി സായ്പു അവർകളെ കത്ത ഹെഗ്ഗട അവർക്ക എത്തുന്ന തിന്റെ
എടയിൽ ഇവന്റെ ആളക്കൊണ്ട ഒന്നും വന്നതല്ലാതെ കത്ത എത്തിയതിന്റെ ശെഷം
ഇവരക്കൊണ്ട ഒന്നും അതിക്ക്രമം വെണ്ടാസനം ഉണ്ടായതുമില്ല. അങ്ങനെ യിരിക്കെ
ഇവരക്കൊണ്ട ഒരു കുറ്റം വന്നുവെങ്കിൽ ഇ നമ്മെ നൊക്കി താങ്കള മാഫ
ആക്കുവാറാകയും വെണം. ഈ സൊല്പകാര്യത്തിന നാം വളര പ്രകാരത്തിൽ
എഴുതിയിരിക്കുന്നു. ഇത എന്ത ഹെതുവെന്നാൽ ഇവര താങ്കൾ നമ്മുടെ വശത്തിൽ
കൊടുത്തിരിക്കുന്നതുകൊണ്ട ഒരു കുറ്റം വന്നുവെങ്കിലും ആ വാക്ക ദൊഷം നമുക്കും
സൊല്പം വരുന്നതു കൊണ്ട ഈ ഹെഗ്ഗടെനക്കൊണ്ട ഒരു കുറ്റം വന്നിട്ട ഉണ്ടെങ്കിലും
ഈക്കയി നമെ നൊക്കി ക്ഷമിക്കയും വെണം. താങ്കള നമ്മുടെ ഗ്രഹകൃത്യത്തിന്ന
എജമാനരായിട്ട സർവ്വപ്രകാരത്തിലും ഗുണം ചെയ്തവരുനൊൾ വിശെഷിച്ച എഴുതി
അറിയിക്കണ്ടത ഇല്ലല്ലൊ എന്നുള്ള വിവരങ്ങൾ അന്തക്കരണത്തിൽ വരുത്തി ഇവിടനിന്ന
വെണ്ടുന്നതിനും താങ്കളുടെ ക്ഷമാസമാചാരങ്ങളുക്കും എല്ലായിപ്പൊളും കൃപ ഉണ്ടായിട്ട
എഴുതി വരികെയും വെണം. എന്നാൽ കൊല്ലം 975 മത ധനുമാസം 20 നു ഇങ്കിരിയസ്സ
കൊല്ലം 1800 മത ജനവരിമാസം 1 നു വന്നത. ധനു 30 നു ജനവരി 11 നു പെർപ്പാ
ക്കിയ്തത.

1348 K

1604 മത ഹാലെരി വീരരാജെന്ദ്രവടെരർ വിട്ടലത്തെ ഹെഗ്ഗട അവന്റെ ആള മാബലക്ക
യെഴുതിയ കൽപ്പന. എന്നാൽ കരടിഗുടിൽ നിന്ന രാജശ്രീ ജനരാൾ സാഹെബര അവറ [ 699 ] നിന്റെ എജമാനൻ ആയ ഹെഗ്ഗട അവർക്ക കൊടക രാജാവ കൊടുക്കുന്ന കൽപ്പന
പൊലെ കെട്ടുനടക്കണമെന്ന കൽപ്പിച്ചു ഹെഗ്ഗട അവർക്ക നമ്മുടെ വശത്തിൽ ആക്കീട്ട
ഉണ്ടായിരുന്നുവെല്ലൊ. അതിന്റെശെഷം ചൊരത്തിന്റെ താഴ തുളുരാജ്യത്തെക്ക
പൊയി നമ്മുടെ ആളുകളെ ഒന്നിച്ച നിങ്ങളുംകൂടി നിങ്ങളക്കൊണ്ട കുടുംപൊലെ
ശത്രുജനങ്ങള ദുഃഖിപ്പിച്ചി എതാൻ കവർച്ച വെണ്ടാസനം ഇന്നെവരെക്കും നടന്നുവന്നു
വെല്ലൊ. ഇപ്പൊൾ ഇങ്കിരിയസ്സ സർക്കാരിൽനിന്ന ഠീപ്പുവിനെ കൊന്നതുകൊണ്ട
ഠിപ്പുവിന ചെർന്നിരുന്ന രാജ്യങ്ങൾ ഒക്കെയും ഇങ്കിരിയസ്സ സർക്കാരിൽ ആകയും
ചെയ്തു. അതുകൊണ്ട എനിമെൽ നാട്ടിൽ കവർച്ച വെണ്ടാസനം ഉണ്ടാക്കരുതെന്ന
കപ്പിത്താൻ മൊഹിനി സായ്പു അവർകൾ നിന്റെ എജമാനരക്ക ഒരു കത്ത
എഴുതിയിരിക്കുന്നു. ഈക്കത്തെ നമ്മുടെ ചാവടിക്കാര കൊടകരെ കയ്യിൽ കൊടുത്തയച്ചി
രിക്കുന്നു. ഇപ്പൊൾ ചാവടിക്കാര കൊണ്ടുവന്നിരിക്കുന്ന കപ്പിത്താൻ മൊഹിനീസായ്പ
അവന്റെ കത്ത ഇന്ന മുതൽ അഞ്ചാം ദിവസത്തിൽ നിന്റെ പക്കൽ എത്തുകെയും
ചെയ്യും. ഈക്കത്തെ വന്ന എത്തുന്നതിന്റെ എടയിൽ ഇന്ന മുതൽ ആറു ദിവസത്തിൽ
നിങ്ങളും നമ്മുടെ ആളും കൂടി പ്രവൃത്തിച്ചതും ആയെല്ലൊ. ഈക്കത്ത എത്തിയതിന്റെ
ശെഷം എതെങ്കിലും നാട്ടിൽ നാനാവിധം അതിക്രമം വെണ്ടാസനം ചെയ്താൽ
ശബ്ദദൊഷം വരുമെല്ലൊ. ഈ വിവരം നിന്റെ എജമാനരായ ഹെഗ്ഗിട അവർക്ക
നല്ലവണ്ണം അറിയിച്ചി. ഇപ്പ്രകാരം നടന്നാൽ വളര ഉത്തമം ആകുന്ന എന്ന അറിഞ്ഞിരിക്ക
ണമെന്നുള്ള കല്പനപ്രകാരം വൈശാഖശുദ്ധ സപ്തമിയിൽ മായിമാസം 14 നു
എഴുതിയതിന്റെ പെർപ്പ 975 മത ധനുമാസം 30 നു ഇങ്കിരെസ്സകൊല്ലം 1800 മത ജനവരി
മാസം 11 നു പെർപ്പാക്കിയത.

1349 K

1605 മത വിട്ടലത്തെ നരസിംഹരാജാവ അവർക്ക മൊഹനീസായ്പ അവർ സലാം.
എന്നാൽ നിങ്ങളക്ക വർത്തമാനം അറിഞ്ഞിരിക്കെയും വെണം. കൊംപിഞ്ഞി ഇങ്കിരിയസ്സ
സറക്കാർ പാളിയം യുദ്ധം ചെയ്ത ശ്രീരങ്ങപട്ടണം കൊട്ട പിടിക്കയും ചെയ്തു. ഠീപ്പു
സുൽത്താൻ അന്നതന്നെ മരിക്കെയും ചെയ്തു. അദെഹത്തിന്റെ അയിശ്മചര്യം ഒക്കെയും
ഇങ്കിരിയസ്സ സർക്കാർ സ്വാധീനം ആകയും ചെയ്തു. ഇത്ത്രനാളും ഠീപ്പുസുൽത്താന്റെ
വശത്തിൽ ഇരിക്കുന്ന രാജ്യം ഒക്കെയും ഈ ദിവസം ഇങ്കിരിയസ്സ സർക്കാർ വശം
ആകയും ചെയ്തു, അതുകൊണ്ട ഇങ്കിരിയസ്സു പാളിയത്തിൽ വലിയെ സറദാർ ജനരാൾ
സായ്പ അവന്റെ കല്പന വന്നിരിക്കുന്ന നാട നാലദിക്കിലും ഉണ്ടാകുന്ന നാനവിധങ്ങൾ
വർച്ചവെണ്ടാസനം വിരൊധിക്കയും വെണം. നിങ്ങളമുനെ മനസ്റ്റൊടുകൂടഇങ്കിരിയസ്സ
സർക്കാർക്ക സഹായത്തിനായി വന്നിരിക്കുന്ന എന്ന നമുക്ക നല്ലവണ്ണം മനസ്സിൽ ഉണ്ട.
നിങ്ങളക്കും അറിഞ്ഞിരിക്കണം. മഹാരാജശ്രീ ജനറാൾ ഹാരീസ്സ സായ്പു അവർക
ളെയും ജനറാൾ ഇഷ്ടറൊർ സായ്പു അവർകളെയും കല്പന വന്നിരിക്കുന്നു. എന്തെ
ന്നാൽ യുദ്ധത്തിന്റെ കയി-വിരൊധിക്കയും വെണമെന്നും ഇതല്ലാതെ എനിമെൽനിങ്ങള
നാനാവിധം ഉണ്ടാക്കുകയില്ലാ എന്നും നമുക്ക നിശ്ചയം ഉണ്ട എന്നുള്ള വിവരങ്ങൾ
നിങ്ങളെ മനസ്സിൽ വരുത്തി ഇവിട നിന്ന വെണ്ടുന്നതിന എഴുതി അയക്കുവാ റാകെയും
വെണം. എന്നാൽ സിദ്ധാർത്തീ സംവത്സരത്തെ വൈശാഖ ശുദ്ധ എകാദെശിക്ക 1799
മത മായുമാസം 15 നു എഴുതിയതിന്റെ പെർപ്പ 975 മത ധനുമാസം 30 നു ഇങ്കിരെസ്സ
കൊല്ലം 1800 മത ജനവരിമാസം 11 നു പെർപ്പാക്കിയ്തത.

1350 K

1606 മത ബഹുമാനപ്പെട്ട വടക്കെ അധികാരി രാജശ്രീ ഇഷ്ടിവിൻ സായ്പ അവർകൾക്ക
വിട്ടലത്ത രവിവർമ്മനരസിംഹ രാജാവ സലാം. സിദ്ധാർത്തീസംവത്സരമാർഗ്ഗശിരഞ്ഞെബാള
ചതുർദെശി വരെക്ക ദെശെമ്പ്ര 25 നു വരെക്ക നാം ക്ഷമത്തിൽ ഇരിക്കുന്നു. താങ്കളുടെ [ 700 ] ക്ഷമാസമാചാരങ്ങളുക്കും നാം നടക്കെണ്ടും ബുദ്ധിമാർഗ്ഗത്തിനും എഴുതി അയപ്പാൻ
കൃപ ഉണ്ടായിരിക്കെയും വെണം. മഹാരാജശ്രീ കമിശനർ സായ്പുമാര എഴുതിയ
പട്ടിയും കത്തും എത്തിയതിൽ കല്പന ഉള്ള വിവരം നിങ്ങളെ പെരക്ക അന്ന്യായം
എന്നാൽ കെട്ടതിന നിങ്ങൾ കൊഴിക്കൊട്ട എത്തുവാൻ തക്കവണ്ണം വടക്കെ അധികാരി സായ്പു
അവർകളക്ക എഴുതിയിരിക്കുന്നു. അവറ നിങ്ങളക്ക അറിയിക്കുമെന്ന കൽപ്പന
വന്നതുകൊണ്ട അറിയിക്കുന്നതിന നാം തെയ്യാറായിട്ടഉണ്ടെല്ലൊ. അതിന വത്ത തിങ്ങള
മുനെ മഹാരാജശ്രീ കമീശനർ സായ്പുമാരെ കല്പനപ്രകാരം ഠീപ്പുവിന്റെ നാട്ടിൽ
പൊയി യുദ്ധം ചെയ്ത കൊംപിഞ്ഞിക്ക ഉപകരിക്കണമെന്ന താക്കിതി വന്നപ്രകാരം
കൊംപിഞ്ഞിയിൽ നിന്ന തന്ന ആയുധവും ഉണ്ടയും മരുന്നും കൊണ്ടുപൊയി
കൊടകമലെക്ക എത്തി ബഹുമാനപ്പെട്ട സെനാപതി ജനാർ ഇഷ്ഠൊറൊർ സായ്പു
അവർകളക്കണ്ടാരെ രാജശ്രീ മൊഹിനീ സായ്പു അവന്റെ മുഖാന്തരം കല്പ്പന ആയ
വിവരം കൊടക രാജാവ എത്രപ്രകാരം കൽപ്പിക്കുന്ന എന്ന വെച്ചാൽ ആയത കൊംപിഞ്ഞി
ക്കല്പനയെന്ന ഭാവിച്ചി ബഹുമാനിച്ചി നടക്കണമെന്ന ഉണ്ടായ കല്പനപ്രകാരം
നടന്നതല്ലാതെ വിശെഷിച്ചി നാം നടന്നിട്ടുമില്ല. എങ്കിലും നിങ്ങള അറിയുന്നത
പറയണമെന്ന ഇപ്പൊൾ വന്നിരിക്കുന്ന കല്പന ആകകൊണ്ട വിസ്മരിക്കാതെ
ഒന്നിനൊന്ന ജബാബു കൊടുത്ത കഴികയില്ലല്ലൊ. അന്നനടന്ന കാര്യം നമുക്ക നിരുപണം
ഇല്ല. കൽപ്പിച്ച എഴുതി വന്ന പട്ടിയിൽ എതാൻ ആളുകള എഴുതിയിരിക്കുന്നതു
കൊണ്ടുപൊയി അവരക്കണ്ട വിസ്താരമായിട്ട അറിഞ്ഞി നിശ്ചയമായിരിക്കുന്ന മൊഴി
സുബ്നു എഴുതിക്കൊള്ളമെന്ന ഉള്ള താൽപ്പര്യംകൊണ്ട നടന്നതിന ബഹുമാനപ്പെട്ട കൊംപിഞ്ഞി
ആശയത്തിൽ വളര സംവത്സരമായിട്ട കൊംപിഞ്ഞിയിൽ വിശ്വസിച്ചി കൊംപിഞ്ഞി
നിമിത്തം അർത്ഥ പ്രാണനുപെക്ഷിച്ചിരിക്കുന്ന നമ്മുടെ ഭവനം കൊംപിഞ്ഞി സർക്കാർക്ക
ദുഷ്പ്രെത്നം ചെയ്യുന്നവരക്ക ചെയ്യുംപ്രകാരം സർവ്വ ജനങ്ങളും അറിവാൻ തക്കവണ്ണം
സായപു അവർകളെ കല്പനക്ക സായ്പ്മാര അയച്ചി നമ്മുടെ ഭവനംകവർന്നിരിക്കുന്ന
നമ്മുടെ സർവ്വസ്സവും ആ ഭവനത്തിൽ ഉണ്ടായിരുന്നു. മുൻമ്പെ നമ്മുടെ കാരണവന്മാരെ
കാലം മുതൽ ഇന്നെവരെക്കും കൊംപിഞ്ഞി സർക്കാരിൽ വിപരീതം എങ്കിലും
നിങ്ങളെ ദുഷ്ക്കീർത്തി ഉണ്ടാക്കുക എങ്കിലും നാം കെട്ടതുമില്ല. നമുക്ക ഇതുകൊണ്ട ഒരു
അപമാനം ഇല്ല. ബഹുമാനപ്പെട്ട കൊംപിഞ്ഞിയിന്റെ മക്കള നാം ആകകൊണ്ട നമ്മുടെ
സർവ്വസ്സവും കൊംപിഞ്ഞി സർക്കാരിൽ തന്നെ ഉണ്ട. അതുകൊണ്ട നാം അറിയുന്നട
ത്തൊളം വിസ്താരമായിട്ട കത്തും എതാൻ പെർപ്പുകളും കൂടി എഴുതി മുദ്രയിട്ട
മഹാരാജശ്രീ കമിശനർ സായ്പുമാര അവർകളെ അരികത്ത കൊടുത്തയച്ചിട്ടുമുണ്ട
പെറ്റഅമ്മ മക്കളെ മാംസം തിന്നുവാൻ മനസ്സഉണ്ടാകയും ഇല്ല. ആയതിന മനസ്സു വെച്ച
ഴുതി. കാലങ്ങളിൽ നമുക്ക അതുകൊണ്ട ദുഃഖവുമില്ല. നാം സറക്കാരിൽ നിന്ന വാങ്ങിയ
തൊക്ക നൂറിൽ ബൊധിപ്പിച്ചത 74. നമ്മുടെ ഭവനത്തിൽ നിന്ന കവർന്ന എടുപ്പിച്ച
തൊക്ക 22 ആക തൊക്ക 96. ഇപ്പൊൾ കൊടുത്തയച്ചിരിക്കുന്ന തൊക്ക നാല ആക
തൊക്ക നുറ പുക്കിയതുകൊണ്ട നാം എഴുതികൊടുത്ത പ്രമാണം നമുക്ക
കൊടുക്കുവാറാകെയും വെണം. ശെഷം ഈ തൊക്കിന വെണ്ടിട്ട വിരൊധിച്ചിരിക്കുന്ന
സറക്കാരിൽനിന്ന കല്പിച്ചി നടക്കുന്ന മാസപ്പടി അവിട ഇരിക്കുന്ന നമ്മുടെ
കുഞ്ഞുകുട്ടിക്ക കൊടുത്ത രശീതി വാങ്ങുവാൻ കൃപ ഉണ്ടായിരിക്കെയും വെണം.
ബങ്കാളത്തിന്റെ ഇപ്പറം ധർമ്മം ഉള്ളെ കൊംപിഞ്ഞി രാജ്യത്തിൽ സമസ്ഥാനങ്ങളിൽ
നമ്മെപ്പൊലത്ത സാധുക്കളെ സങ്കടവും കെൾക്കും. നമ്മുടെ കാര്യത്തിനായിട്ട ശെന്ന
പട്ടണ സമസ്ഥാനത്തിൽനിന്ന മഹാരാജശ്രീ മൊണ്ടൊൾ സായ്പ അവർകൾക്ക കത്ത
വന്നിരിക്കുന്ന ആക്കത്തും അവിട കൊടുത്ത വർത്തമാനം അറിഞ്ഞി ശെഷം സായ്പു
അവർകളെ മറുപടി ഈക്കത്തിന എഴുതിവരുംപ്രകാരം നടക്കണമെന്നഭാവിച്ചിരിക്കുന്നു.
ആ മറുപടി കൊടുത്തയക്കണമെന്നുള്ള വിവരം അന്തക്കരണത്തിൽ വിചാരിച്ചി [ 701 ] ഇതിന്റെകൂട അയച്ച കത്ത മഹാരാജശ്രീ കമിശനർ സായ്പമാര അവർകളുടെ
സന്നിധാനത്തിങ്കലെക്ക അയക്കുവാൻ നമ്മൊട കൃപ ഉണ്ടായിരിക്കെയും വെണം.
എന്നാൽ സിദ്ധാർത്തി സംവത്സരത്തെ മാർഗ്ഗശിരബാള ചതുർദ്ദശിയിൽ എഴുതിയത
1799 മത ദെശെമ്പ്രമാസം 25 നു എഴുതിയത 1800 മത ജനവരി 12 നു 975 മത മകരമാസം
ദെശെമ്പ്ര 1 നു പെർപ്പാക്കിയ്തത.

1351 K

1607 മത ശ്രീമതു സകല ഗുണ സമ്പന്നരാനാ വിട്ടലത്ത നാട്ടിലെ സമസ്തരക്ക
മഞ്ചെശ്വര നകരത്തിൽ നാരായണ ഭക്ടനും സറാപ്പ ലക്ഷ്മണനും കൂടി നമസ്കാരം.
എന്നാൽ വൈശാഖ ശുദ്ധ ദശമിവരെക്ക സുഖമായിരിക്കുന്നു. നിങ്ങളെ
സുഖസമാചാരത്തിന എഴുതി വരികെയും വെണം. എന്നാൽ ഇപ്പൊൾ മഹാരാജശ്രീ
സാദരിസായ്പരു സെക്കമൊയിതിയനക്കും നമുക്കും ഇങ്ങനെ മൂന്നാളുക്കുംകൂടി ഒന്നിച്ച
ആളയിട്ട വെക്കലത്തെക്ക കുട്ടിഅയച്ചതുകൊണ്ട കാസാരക്കൊടീൽ ഇരിക്കുന്ന അവിട
നാട്ടുകാരരിക്ക ആയപ്പൊലെ നടന്നകൊള്ളുവാൻ ഇരിക്കുന്ന എതാൻ കച്ചൊടക്കാരൊട
പറഞ്ഞിട്ട ഉണ്ടായിരുന്നു. അപ്പ്രകാരം കൌല കറാറായിട്ട ഇന്നെവരെക്കും നടന്നവന്നു.
ഇന്നലത്തെ ദിവസം രാജശ്രീ മാവലയ്യൻ അവറ എതാൻ ആളുകളയും കൊണ്ടുവന്ന
ശ്രീ സുബ്ബയ്യരായന്റെ ദെവസ്ഥാനവും കവർന്നകൊണ്ടുപൊയെന്ന കെട്ടു. നമ്മുടെ
ജാതിക്ക കൊച്ചി ഗൊവ വരെക്കും ഇത ഒന്ന ദെവസ്ഥാനം ആകകൊണ്ട ഇതിന ഒരു
എറക്കുറ വന്നിട്ടില്ലായിരുന്നു. ഇപ്പൊൾ ഇപ്രകാരം വന്നു. നിങ്ങളും ഞാങ്ങളും ഒന്നായി
നടന്നവരുന്നവര സുഖദുഃഖം ഒന്നായിരിക്കുകകൊണ്ട ദെവസ്ഥാനം കവർന്ന പൊയ
സങ്ങതി നിങ്ങളക്ക അറിഞ്ഞിരിക്കും. അതുകൊണ്ട താലൂക്ക എജമാനരക്ക അറിയിച്ചി
ബന്തൊബസ്തം എതപ്രകാരം ആക്കികൊടുക്കണമെന്നുള്ളത അറിഞ്ഞി എഴുതി
അയക്കുകെയും വെണം. നമുക്ക എങ്കിലും ആ രാജ്യത്തിൽ ഇരുന്ന കഴിയുന്നവര എന്ന
നിങ്ങള അറിഞ്ഞവരല്ലൊ. ആതിക്ക തന്നെ ജാതിദെവസ്ഥാനം കവർന്നതിന്റെശെഷം
മെൽപ്പട്ട രാജ്യത്തനിന്ന ഞാങ്ങള എത്രപ്രകാരം നൃർവ്വഹിക്കുമെന്ന നിങ്ങളക്ക തന്നെ
അറിയാമെല്ലൊ. ഞാങ്ങൾ നിങ്ങൾക്ക എഴുതിയെന്ന മനസ്സിൽ മുഷിച്ചൽ തൊന്നുമെല്ലൊ.
പണ്ടെ ആയിട്ട ജാതിദെവസ്ഥാനം നടന്നുവന്ന സ്ഥലം ആ സ്ഥലം കെടുത്ത നമ്മുടെ
പൂർവ്വന്മാര നടന്നിട്ടില്ല. ഞാങ്ങളെ കാലത്ത ഇപ്പ്രകാരം വന്നതിന്റെശെഷം അവിട
പാർക്കുവാൻ ഭയപ്പെടുമെന്ന നിങ്ങളക്ക തന്നെ അറിയാമെല്ലൊ എന്നുള്ള വിവരം
എഴുതിയിരിക്കുന്നു. അതുകൊണ്ട താലൂക്കിലെ എജമാനരക്ക അറിയിച്ചി എഴുതി
അയക്കുവാറാകയും വെണം. എന്നാൽ സിദ്ദാർത്തി സംവത്സരം വൈശാഖശുദ്ധദശമിക്ക
ഇങ്കിരിയസ്സ കൊല്ലം 1799 മതമായുമാസം 14 നു എഴുതിയതിന്റെ പെർപ്പ 1800 മത
ജനവരിമാസം 13 നു കൊല്ലം 975 മത മകരമാസം 2 നു പെർപ്പാക്കി കൊടുത്തത.

1352 K

1608 മത മഹാരാജശ്രീവടക്കെ അധികാരി ജെമിസ്സ സ്തിവിൻ സാഹെബ അവർകളുടെ
സന്നിധാനത്തിങ്കലെക്ക കടത്തനാട്ട താലൂക്ക കാനഗൊവി ചെലവുരായൻ നാരായണ
രായനും പാട്ടക്കാരും കൂടി എഴുതിയ അരജി. കടത്തനാട്ട പ്രൈമറി ചാർത്തുമ്പൊൾ
അതത ദിക്കിൽ ഭെദം കണ്ടിട്ടും ആ ചരക്ക നരകങ്ങളിൽ എത്തി വിക്കുവാൻ വെണ്ടുന്ന
കൂലി മതിച്ച കഴിച്ചിട്ടും എഴുതി ഇരിക്കുന്ന എന്ന ഈ കഴിഞ്ഞ തുലാമാനം 4-നു
ഞാങ്ങൾ എഴുതി അറിയിച്ചതകൊണ്ട ആയത കഴിച്ചിരിക്കുന്നത ഏതപ്രകാരമെന്നും
എത്ത്രെ ആകുന്ന എന്നും ആ മാതിരി അറിയാൻ വെണ്ടി ചെലെ തറിയിലെ കണക്ക
വകതിരിച്ചി വിവരമായിട്ട എഴുതിക്കൊടുക്കണന്നെല്ലൊ കൽപ്പിച്ചത. ആയത പാട്ടത്തിൽ [ 702 ] നിന്ന കഴിച്ചതും ഇല്ല. പാട്ടം നിശ്ചയിക്കുമ്പൊൾ ഈ ചരക്ക ഇന്നെടത്ത എത്തുവാൻ
ഇത്ത്ര കൂലി എന്ന കണക്കിൽ എഴുതണമെന്ന ഈ ദിക്കിൽ മര്യാദി ഇല്ല. പറമ്പത്ത
കയരിതെങ്ങു ആസകലം എണ്ണിയാൽ അഫലവും ശിശുവും എണ്ണികഴിച്ചാൽ കണക്കിൽ
എഴുതുകെയും ചെയ്യും. ശെഷം ഉള്ള ഫലം തെങ്ങു ഇത്ര എന്നാൽ അതിൽ കാണുന്ന
തെങ്ങ ഒക്കയും എണ്ണി ആയതിൽ മൂന്നിൽ ഒന്ന കഴിക്കുന്നതും ഉണ്ട. ആയത ഈ വക
നരിപ്പകൂലി പ്രയത്നത്തിന ഒക്കെക്കും അത്ത്രെ ആകുന്നു. ശെഷം കഴുങ്ങ ആകെ എണ്ണി
അഫലവും ശിശുവും കഴിച്ച ശെഷം ഉള്ള കഴങ്ങിന്റെ ആരൊഗ്യം പൊലെയും ആ
നെലത്തിന്റെ ഗുണംപൊലെയും ഇരുന്നുറ അടക്ക പാട്ടം കെട്ടുവാൻ കലമെനിക്ക
പ്രാപ്തി എന്ന ബൊധിച്ചാൽ ആയത ഫലമരം എന്ന എഴുതീട്ടും ഉണ്ട. ആയതിന അടക്ക
ഉണ്ടാകുന്നത എറ ഉണ്ടായാലും കൊറിഞ്ഞുപൊയാലും ആ കുടിയാന്റെ ഭാഗ്യംപൊലെ
പിലാവ ആക എണ്ണ അഫലവും ശിശുവും കഴിച്ചാൽ ശെഷം കായിക്കുന്നത എന്ന
ബൊധിച്ചാൽ ഫലമരം എന്ന നാട്ടമര്യാദിപൊലെ രണ്ട വെള്ളിപ്പണം പാട്ടം അത്ത്രെ
ആകുന്നു. വിശെഷിച്ച കായി ഉണ്ടാകുന്നത ഒരു കാലം എറ ഉണ്ടാഎങ്കിലും കൊറെഞ്ഞ
പൊയെങ്കിലും കുടിയാന്റെ ഭാഗ്യംപൊലെ അല്ലാതെ നിശ്ചയിച്ച സംവത്സരം തീരുവൊള
ത്തെക്കും പാട്ടം എളക്കുവാറും ഇല്ല. പാട്ടം നിശ്ചയിക്കുന്നത എത്ത്ര സംവത്സരത്തെക്ക
എന്നവെച്ചാൽ ഈ ദിക്കിലെ മര്യാദി നാലൊരാണ്ട എന്നാൽ അഞ്ചു സംവത്സരമത്തെ
ആകുന്നു. ജന്മിയും കുടിയാന്റെ മനസ്സും ഒന്നായാൽ എന്റെ സംവത്സരത്തെക്കു നിശ്ചയി
ക്കുവാറും ഉണ്ട. സർക്കാരിൽ ബൊധിപ്പിക്കുന്ന നികിതി ജന്മി എങ്കിലും ജന്മിഇന്റെ
പെർക്ക കുടിയാൻ എങ്കിലും ബൊധിപ്പിച്ചാൽ ആയത കഴിച്ച ശെഷം ജന്മി അനുഭവി
ക്കെയും ചെയ്യും. കാലത്തിന്റെ അവസ്ഥപൊലെ ഉണ്ടാകുന്ന ഫലങ്ങള എന്റെ ആയി
വന്നാലും കൊറെഞ്ഞതുപൊയെങ്കിലും മെൽ എഴുതിയ ഫലങ്ങൾക്ക കിട്ടുന്നപൊലെയും
എന്റെ കിട്ടിയെങ്കിലും കൊറിഞ്ഞു പൊയെങ്കിലും ആയവന്റെ ഭാഗ്യം,പൊലെ അല്ലാതെ
നിശ്ചയിച്ച പാട്ടം എങ്കിലും സർക്കാർക്ക ബൊധിപ്പിക്കെണ്ടും നികിതി എങ്കിലും
എളക്കുന്ന മര്യാദി ഈ നാട്ടിൽ നടന്നുവന്നതും ഇല്ല. വിശെഷിച്ചി തെങ്ങുഫലം
എഴുതുന്നതിന്റെ കായി ആഹ് കാണുന്നതിൽ മുനിൽ രണ്ടംശം ശൈഷിക്കുന്നത പാട്ടം
എന്നത്രെത്ത നിശ്ചയിച്ചി. അതമാത്രം കണക്കിൽ എഴുതുന്ന മർയ്യാദി, കണ്ടങ്ങൾ ചാർത്തി
വാരം നിശ്ചയിച്ചി എഴുതിയത എതപ്രകാരം എന്നാൽ ഒരു നെലത്ത ചെന്നാൽ
അക്കണ്ടങ്ങൾ ഒക്കെയും എണ്ണി ആയതിന്റെ നീളവും അകലവും വിസ്താരവും നല്ലവണ്ണം
നൊക്കി ആ നെലത്തിന്റെ മണ്ണിന്റെ ഗുണവും നൊക്കി ആ നെലത്തിൽ ഇത്ത്ര വിത്ത
വെണ്ടി വരുമെന്ന മതിക്കും. ആയത ഈ നെലത്തിൽ എകദെശം ഇത്ര വെള ഉണ്ടാകു
മെന്നും ഈ നെലത്തിൽ ഇത്ര ചെലവ വെണ്ടിവരുമെന്നും ആയത വിത്തും ചിലവും
കഴിക്കുംബാൾ ഇത്ത്രവാരം ബൊധിപ്പിക്കുവാൻ ഉണ്ടാകുമെന്ന ഞാങ്ങൾക്ക ബൊധി
ച്ചാൽ അതമാത്രം ഇത്ത്ര വിത്തിന ഇത്ത്ര വാരമെന്ന നിശ്ചയിച്ചി കണക്കിൽ
എഴുതുകെയും ചെയ്തു. ശെഷം മെൽപ്പട്ട ഉണ്ടാകുന്ന വെളെയും ഉണ്ടാക്കെണ്ടുന്ന
ചെലവും കണക്കിൽ എഴുതുന്ന മര്യാദി ഈ ദിക്കിൽ ഇന്നെവരെക്കു നടന്ന വന്നതുമില്ല.
ആയത ഞാങ്ങൾ എഴുതീട്ടുമില്ല. ചെലെ കണ്ടം ചാർത്തുമ്പൊൾ ജന്മി കുടിയാന
എഴുതികൊടുത്ത കൊഴുഒല കൊണ്ടുവന്ന കാണിച്ചാരെ ആയതിൽ എഴുതിയിരിക്കുന്ന
വാരവും ഞാങ്ങൾ മതിച്ച വാരവും ഒത്തിരിക്കുന്നു. ശെഷം കുടിയാന്മാര കണ്ടത്തിൽ
ചിലവ ഇടുന്നത ഇത്ത്ര എന്നു പറയുംപൊലെ പ്രമാണിച്ചി എഴുതിയാൽ ഉണ്ടാകുന്ന
വെള മതിച്ചി എഴുതിയാൽ മെൽ എഴുതിയ ചിലവ കഴിക്കുമ്പൊൾ ജന്മിക്ക വാരം
എങ്കിലും കൊംപിഞ്ഞിക്ക നികിതി എങ്കിലും എഴുതുവാൻ ഉണ്ടാകെയും ഇല്ല. ആയത
കൊണ്ട അവറ പറയുന്ന ചിലവ പ്രമാണിച്ചി കൂട. ശെഷം മെൽപ്പട്ട ഈക്കണ്ടത്തിൽ
ഇത്ര തന്നെ വിള ഉണ്ടാകുമെന്നും ആയതിന അസാരം എങ്കിലും വാരം എറ
എഴുതണമെന്നും ഞാങ്ങൾ എഴുതിയാൽ കണ്ടങ്ങൾ കൊത്തുന്നവരിക്ക ചെതം [ 703 ] ഉണ്ടാകും. അതുകൊണ്ട കണ്ടം കെടപ്പ തരിശി ആയി വരുവാൻ സംശയം ഇല്ലാ.
അതുകൊണ്ട അതതു ഭൂമിയിന്റെയും ഗുണം നൊക്കി ഞാങ്ങളെ ബുദ്ധികൊണ്ട
വിചാരിച്ചി ഇന്നെപ്രകാരം നിശ്ചയിച്ചാൽ സർക്കാർക്കും കുടിയാനും ചെതമില്ലാ എന്ന
നാട്ടുമർയ്യാദിപൊലെ ഇത്ത്ര വിത്തിന ഇത്ത്ര വാരമെന്ന നിശ്ചയിച്ചി എഴുതിയിരിക്കുന്ന.
ഈ എഴുതിയ കണക്കിൽ തന്നെ ഒരു എടങ്ങാഴി വിത്തിന വാരം 4 കണ്ടും 3 കണ്ടും 2
കണ്ടും 2½ കണ്ടും 1, കണ്ടും 1 കണ്ടും ഇങ്ങനെ പലെപ്രകാരം കണ്ടും ഉണ്ട. ആയത
ഒക്കെയും അതതു നെലത്തിന്റെ ഗുണം പൊലെ അത്ത്രെ ആകുന്ന, ആയതിൽ നല്ലെ
നെലങ്ങളിൽ കൊറിഞ്ഞതുകൊറഞ്ഞതകൊണ്ടു അത്ത്രെ ആകെയിൽ നൊക്കുമ്പൊൾ
വാരം കൊറിഞ്ഞി കാണുന്നത. ഒരൊര ഹൊബളിക്ക ഒരൊര പ്രകാരമായിട്ട പാട്ടം
എങ്കിലും നികിതി എങ്കിലും നിശ്ചയിക്കുന്ന മർയ്യാദി ഇന്നെവരെക്ക ഈ ദിക്കിൽ
നടന്നവരായ്കകൊണ്ടത്തെ എല്ലാ ഹൊബളിയിലും ഒരുപൊലെ നികിതി നിശ്ചയിപ്പാൻ
സങ്ങതി എന്ന എഴുതി അറിയിച്ചത. കടൽ സമീപം ഉള്ളെ ഹൊബളികളിലെ ചരക്ക
ഉരുവിൽ കയറ്റി പൊകുന്നതകൊണ്ട വില കിട്ടുന്നു എന്നും ശെഷം മലസമീപം ഉള്ള
ഹൊബളികളിൽ ഉണ്ടാകുന്ന ചരക്കിന വില കിട്ടുന്നില്ല എന്ന ബൊധിക്കെയും അരുത.
ആയത തെങ്ങ ആയിട്ടും വെളിച്ചണ്ണ ആയിട്ടും ചൊരത്തിന്മീത്തൽ വെല കൊടുത്ത
കൊണ്ടുപൊകുന്നതും ഉണ്ട. നെല്ലിന നകരങ്ങളിൽ ഈ ചെലെ സമയം വില ഉണ്ടെങ്കിൽ
മല സമീപം ഉള്ള ഹൊബളികളിൽ വർഷകാലത്തിൽ എന്റെ വില അത്ത്രെ ആകുന്ന.
വിശെഷിച്ച ഒരു ഹൊബളിക്കാരരിക്ക പാട്ടത്തിൽ കുലി ഇപ്രെത്തന്നെ ഒഴിചാൽ അതിന്റെ
അടുക്ക ഇന്റെ ഹൊബളിയിൽ എന്റെ പറമ്പ ആകുന്ന എന്നും എനക്ക കൂലി കഴിച്ചി
തന്നിട്ടില്ലാ എന്നുള്ള അന്ന്യായംകൊണ്ട കൊംപിഞ്ഞി എജമാനന്മാരിക്ക
അസഖ്യപ്പെടുക്ക അല്ലാതെ ഇതിന മുമ്പെ നടന്ന മര്യാദി അല്ലായ്കകൊണ്ട മര്യാ
ദിപൊലെ ഫലമരത്തിന പാട്ടം മാത്രം നിശ്ചയിച്ചി കണക്കിൽ എഴുതിയിരിക്കുന്ന.
ശെഷം ഈ കടത്തനാട്ട താലൂക്ക 1 ക്ക ഹൊബളി 15 ൽ നാല നകരങ്ങൾ ഉണ്ട.
അതിന്റെ വിവരം മുട്ടുങ്കൽ ഹൊബളിയിൽ മുട്ടുങ്കൽ നകരം 1 ക്ക സമീപം അഴിയൂര
ഹൊബളി 1 എരാമചെലെ ഹൊബളി 1കുന്മൽങ്ങൊട്ട ഹൊബളിയിൽ നാതാപുരം നകരം
1ക്ക സമീപം കുറ്റിപ്പുറം ഹൊബളി 1 കടമെരി ഹൊബളി 1 ചെരാപുരം ഹൊബളി 1
പാറക്കടവ ഹൊബളിയിൽ പാറക്കടവ് നകരം 1 ക്ക സമീപം വെള്ളൂര ഹൊബളി 1
പൊറമെരി ഹൊബളി 1 വളെത്ത ഹൊബളി 1 വടകര ഹൊബളിയിൽ വടകര നകരം 1
ക്ക സമീപം തൊടന്നുര ഹൊബളി 1 പാലയാട്ട ഹൊബളി 1 പറമ്പിൽ ഹൊബളി 1 ആക
നകരം നാലക്ക സമീപമായ ഹൊബളി 11. ആക ഹൊബളി പതിനഞ്ചിലും ഉള്ളപ്രജകൾ
മെൽ എഴുതിയ നകരങ്ങളിൽ വിക്കണ്ടത വിറ്റിട്ടും കൊള്ളണ്ടത കൊണ്ടിട്ടും അത്ത്രെ
കഴിയുന്നത. അതകൊണ്ട ഈ നിശ്ചയിച്ച പാട്ടം തന്നെ മെൽപ്പെട്ട ഉണ്ടാകുന്ന ഫലങ്ങള
വർഷത്തിന്റെ അവസ്ഥപൊലെ എറയും കൊറയും വന്ന പൊകുമെല്ലൊ. ഇത്ത്രതന്നെ
ഉണ്ടാകുമെന്നുള്ള നിശ്ചയം ഈശ്വരന അല്ലാതെ ശെഷം ഞാങ്ങൾക്ക അറിഞ്ഞുകൂട
എല്ലൊ. എകദെശം നാട്ടമര്യാദിപൊലെ ഞാങ്ങൾ അറിയുംപൊലെ ആയതിൽ
കൊമ്പിഞ്ഞി സർക്കാർക്ക എങ്കിലും പ്രജകൾക്ക എങ്കിലും ദൊഷം വിചാരിക്കാതെ
എഴുതിയ കണക്ക കച്ചെരിയിൽ ബൊധിപ്പിച്ചിട്ടും ഉണ്ടെല്ലൊ. എനി ഒക്കെയും
കല്പിക്കുംപൊലെ നടന്നുകൊള്ളുകെയും ചെയ്യാം. എന്നാൽ കൊല്ലം 975 മത മകരമാസം
6 നു എഴുതിയ അരജി മകരം 12 നു ഇങ്കിരിയസ്സകൊല്ലം 1800 മത ജനവരി മാസം 23 നു
പെർപ്പാക്കി കൊടുത്ത.

1353 K

1609 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ കൊത്തുവാൾ നെല്ലിയൊടൻ ചന്തുവിന എഴുതിയ [ 704 ] കല്പന. എന്നാൽ കൈയ്യെരിക്കുങ്കു എന്ന പറയുന്നവനകഴുത്തിൽ കയറിട്ടതിനൊടുകൂട
പെരുവഴികളുടെ കൊണ്ടുപൊയി അവിടെയും മലയാളത്തിലെ മര്യാദിപൊലെ നമ്പൂരി
വിധിച്ചപ്രകാരം തന്നെ മെൽപ്പറഞ്ഞ കുങ്കുവിന്റെ ആയുസ്സ പൊകുവൊളത്തെക്കെ
മരത്തിനെമൽ തുക്കിക്കളയണമെന്നത്ത്രെ കൊഴിക്കൊട്ട ദൊറൊഗയിന്റെ വിധി
ആകുന്നത. ഇങ്കിതെസ്സ മജിസ്ത്രാദ സായിപ്പന്മാര അവർകൾക്ക ഒക്കയും ബൊധിച്ചതു
കൊണ്ട ആ വിധി നടത്തിക്കണമെന്ന കല്പിച്ചിരിക്കകൊണ്ട അപ്രകാരംതന്നെ നാളെ
രാവിലത്തെ സമയം ചെരക്കരക്കണ്ടിയിന്റെ അപ്പുറം കൊട്ടെത്ത താലൂക്കിൽ
കുഞ്ഞിക്കുലൊം എന്ന പറയുന്ന കുന്നുമ്മൽ മരിയാദി ആയിട്ടുള്ള നടപ്പൊടുകൂട
കൈയ്യെരിക്കുങ്കുവിന്റെ ആയുസ്സ പൊകുവൊളം മരത്തിനെമൽ തുക്കിക്കളയിക്കണം
എന്ന ഇതിനാൽ കല്പിച്ചിരിക്കുന്ന എന്നാൽ കൊല്ലം 975 മത മകരമാസം 12 നു ഇങ്കിരെ
സ്സകൊല്ലം 1800 മത ജനവരിമാസം 23 നു എഴുതിയത. പെർപ്പാക്കിയ്ത.

1354 K

1610 മത രാജശ്രീ ബൊൻ സായ്പു അറിയെണ്ടും അവസ്ഥ മുഅമ്മതസ്സൊവിക്കാൻ
കയ്യാൽ കത്ത. എന്നാൽ ഞാൻ പട്ടണത്തിന്ന വന്ന സായ്പുമായിക്കണ്ട നടാൽ പാർപ്പാൻ
തക്കവണ്ണം പറഞ്ഞി പാർത്തിരിക്കുംപൊൾ നമ്മളെ വിട്ടിന്ന ഒക്ക കട്ടുപൊയി
സായിപ്പിന്റെ കൃപ ഉണ്ടായിട്ട കിട്ടണ്ടത ഒക്ക കിട്ടി. ശെഷം പൊരാത്തതിന അകള്ളറ
സായിപ്പിന്റെ പാറയിൽ ഇട്ടിട്ടുണ്ടെല്ലൊ. നുമ്മളിൽ കണ്ട ഞാൻ മയിസ്സരത്ത
പൊകുവാൻ തൊണിയിൽ കയരുംപൊൾ അക്കട്ടകള്ളരെ കുഞ്ഞികുട്ടികളെ കരച്ചലും
വിളിയും കെട്ടിട്ട പലറും പറയുന്ന എന്നൊടു നിങ്ങള അക്കട്ട മൊതൽ മാപ്പാക്കി
ബ്രൊൻസായ്പുന ഒന്ന എഴുതിയാൽ അവറും അതിന മാപ്പാക്കും. അതുകൊണ്ട എന്റെ
മൊതൽ ഒക്കെ ഞാൻ മാപ്പാക്കിയതകൊണ്ട സായിപ്പിന്റെ കൃപ ഉണ്ടായിട്ട അവിറ്റിങ്ങളെ
ജീവൻ ചെഷിപ്പിച്ചു. ആ സകടത്തിനും കീച്ചു അയച്ചു കളയണം. അതു നമുക്ക
ചെയ്യുന്നത വലിയ ഉപകാരം അത്തിരെ. ശെഷം മങ്ങലൊരം ബൊമ്പായി താലൂക്ക
ആയി എന്ന മങ്ങലൊരത്തിന്ന മയിസ്സരത്ത അവസ്ഥ വന്നിരിക്കുന്നു. അതുകൊണ്ട
കൊംസ്സെലക്കാറ ആരെന്ന വക തിരിച്ചി എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം
975 മത മകരമാസം 13 നു ഇങ്കിരിയസ്സകൊല്ലം 1800 മത ജനവരിമാസം 24 നു പെർപ്പാക്കി
കൊടുത്തത.

1355 K

1611 മത രാജശ്രീ കണ്ണൂര ബീവിക്ക രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി
സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം. എന്നാൽ
ബഹുമാനപ്പെട്ട കൊമ്പിഞ്ഞി അവർകളും ഠീപ്പുസുൽത്താനും ആയിട്ടുള്ള
യുദ്ധസമയത്തിൽ കൂടാരം എടുപ്പാൻ തക്കവണ്ണം തങ്ങൾ കൊടുത്തയച്ച ആന ഒന്ന
മരിച്ച പൊയതിന ചില കച്ചൊടക്കാരന്മാർ വിലവെച്ചപ്രകാരം ഉറുപ്പ 1350 ചിലവ ഉറുപ്പ്യ
36 ¼ റെസ്സ7 ½ വഹ രണ്ടിൽ ഉറുപ്പ്യ 13861/2 റെസ്സ7 ½ യും ആന ഒന്നാമതിന കൊടുപ്പാൻ
ആകുന്ന, ആന രണ്ടാമത്തിന ജനവരിമാസം 20 നു മുതൽ അകടെമ്പ്രമാസം 31 നു വരെ
ക്കു കൂടാരം 3 കൊണ്ടു പൊകെണ്ടതിന കച്ചൊടക്കാര വെച്ച ചിലവപ്രകാരം ഉറുപ്പ്യ 37
ഉറെസ്സ 62. ആഹ ഉറുപ്പ്യ 1424 റെസ്സ 69½ തങ്ങൾക്ക ബൊധിപ്പിക്കണമെന്നരാജശ്രീ
കമിശനർസാഹപ്പന്മാര അവർകൾ കല്പിച്ചതുകൊണ്ട ഇതിനൊടുകൂടിവെച്ചുകണക്കിന
കയ്യൊപ്പ ഇട്ട തങ്ങൾക്ക ബൊധിച്ചുവന്റെ പക്കൽ കൊടുത്തയച്ചാൽ മെൽ എഴുതിയ
ഉറുപ്പ്യ അവന്റെ പറ്റി കൊടുക്കെയും ചെയ്യും. എന്നാൽ കൊല്ലം 975 മത മകര മാസം
14 നു ഇങ്കിരെസ്സകൊല്ലം 1800 മത ജനവരി മാസം 25 നു എഴുതിയത. [ 705 ] 1612 മത രാജശ്രീ കുറുമ്പനാട്ട വീരവർമ്മരാജാ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സലാം എന്നാൽ ബഹുമാനപ്പെട്ട കൊമ്പിഞ്ഞി അവർകളും ഠീപ്പുസുൽത്താനുമായിട്ടും
ഉള്ള യുദ്ധസമയത്തിൽ കൂടാരം എടുക്കെണ്ടതിന തങ്ങൾ കൊടുത്ത ആനകൾ രണ്ട
മരിച്ചുപൊകകൊണ്ട അതിൽ ഒന്നാമതിനു ഉറുപ്പ്യ 1500 രണ്ടാമതിന ഉറുപ്പ്യ 800 ആനകൾ
കൂടാരം എടുത്തതിന വരെണ്ടും ചിലവ ഉറുപ്പ്യ 80, റെസ്സ 1 ¼ വഹ മൂന്നിൽ ഉറുപ്പ്യ
2380 ¾ റെസ്സ് 1 കൊടുപ്പാൻ ആകുന്ന എന്ന ചില കച്ചൊടക്കാര നിശ്ചയിച്ച
സ്ത്രി പറക്കൊണ്ട. ഇതിനൊടുകൂട കൊടുത്തയക്കുന്ന കണക്കിന മെൽ എഴുതിയ വഹ
ഉറുപ്പ്യ 2380 ½ റെസ്സ് 1 വെച്ചതിന തങ്ങളെ കയ്യൊപ്പ ഇട്ട തങ്ങൾക്ക ബൊധിച്ചെ ആളെ
പറ്റിൽ തലച്ചെരിയിൽ കൊടുത്തയക്കുമ്പൊൾ ആ ഉറുപ്പ്യ അവന്റെ പറ്റിൽക്കൊടു
ക്കെയും ചെയ്യും. എന്നാൽ കൊല്ലം 975 മത മകരമാസം 14 നു ഇങ്കിരെസ്സ കൊല്ലം 1800
മത ജനവരി മാസം 25 നു എഴുതിയത.

1357 K

1613 മത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ, ജെമിസ്സ ഇഷ്ടിവിൻ
സായ്പു അവർകൾ സലാം. എന്നാൽ ഈക്കഴിഞ്ഞ യുദ്ധസമയത്ത തങ്ങളിൽനിന്ന
ബഹുമാന പ്പെട്ട കുമ്പഞ്ഞിക്ക കൊടുത്ത ആനകൾക്ക ചിലവ വരെണ്ടതിന ഉറുപ്പ്യ 120
ഉറെസ്സ18 ½ കച്ചൊടക്കാര നിശ്ചയിച്ചപറഞ്ഞപ്രകാരം കൊടുപ്പാനുള്ളത ആകകൊണ്ട
ഇതിനൊടുകൂടി കൊടുത്തയച്ച കണക്കിനു കയ്യൊപ്പ ഇട്ട തങ്ങൾക്ക ബൊധിച്ച ആളെ
നമുക്ക പറ്റിൽ കൊടുത്തയച്ച ഉടനെ മെൽ എഴുതിയ ഉറുപ്പ്യ രാജശ്രീ കമിശനർസായ്പുസ്മാര
അവർകളുടെ കല്പനപ്രകാരം അവന്റെ പറ്റി ക്കൊടുക്കെയും ചെയ്യും. എന്നാൽ
കൊല്ലം 975 മത മകരമാസം 14 നു ഇങ്കിരിയസ്സു കൊല്ലം 1800 മത ജനവരിമാസം 25 നു
എഴുതിയത.

1358 K

1614 മത രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സലാം. എന്നാൽ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ വഴിപൊലെ
ബൊധി ക്കെയും ചെയ്തു. ഇങ്കിരെസ്സ കണക്കിന തങ്ങളെ കയൊപ്പൊടു കൂട
കൊടുത്തയച്ചാൽ ആയതിൽ ഉള്ളപ്രകാരം ബൊധിച്ച ആളെ പക്കൽ കൊടുക്കെയും
ചെയ്യാം എന്ന എഴുതീട്ടും ഉണ്ടല്ലൊ. ഇപ്പൊൾ എഴുതിയ മറുപടികത്തിൽ ഇങ്കിരെസ്സ
കണക്ക കാണാ യ്കകകൊണ്ട തങ്ങൾ അപെക്ഷിച്ച പെർപ്പ മലയാം അക്ഷരത്തിൽ
കൊടുത്തയക്കാ ഞ്ഞതാകുന്നു. അതുകൊണ്ട ഈ വരുന്നവന്റെ പക്കൽ ഇങ്കിരെസ്സ
കണക്ക കൊടുത്തയച്ചാൽ ആയത വിവരമായിട്ട പെർപ്പിച്ച ഉടനെ അങ്ങൊട്ട
കൊടുത്തയക്കെയും ചെയ്യാം. എന്നാൽ കൊല്ലം 975 മത മകരമാസം 18 നു ഇങ്കിരെ
സ്സകൊല്ലം 1800 മത ജനവരിമാസം 29 നു എഴുതിയത.

1359 K

1615 മത ബഹുമാനപ്പെട്ട കൊംപിഞ്ഞി സമസ്ഥാനത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ
മഹാരാജശ്രീ മൊണ്ട്രൊൽ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക [ 706 ] മങ്ങലൊരത്ത കിരിസ്തൊവര പ്രജകളഎല്ലാവരും കൂടി എഴുതിയ അരിജി, എന്നാൽ
മുൻമ്പെ ഞാങ്ങളെ പൂർവ്വന്മാര ആദിയായി ഈ രാജ്യത്തെ പ്രജകളായിരിക്കുമ്പൊൾ
ചിത്രഭാനു സംവത്സരത്തിങ്കൽ നവാബു ഹൈദരലിഖാൻ ഭാദ്ര അവര ഇക്കെരി
സമസ്ഥാനത്തെക്ക വന്ന ഈ മങ്ങലൊരം വരെക്ക രാജ്യങ്ങൾ ഒക്കെയും തന്റെ
സ്വാധീനമാക്കിയാരെ, അവരെ കൊലപ്രകാരം റൈയിത്തറായി പാർക്കുകെയും ചെയ്തു.
ആയതിന്റെശെഷം സർവ്വജിത സംവത്സരത്തിൽ ബഹുമാനപ്പെട്ട ഇങ്കിരിയസ്സ
കൊംപിഞ്ഞി സർക്കാരിൽ നിന്ന എതാൻ പാളിയം വന്ന കൊടിയാലത്തകൊട്ടയും
പിടിച്ചതുകൊണ്ട അന്ന വന്നെ എജമാനന്മാരെ കല്പന അനുസരിച്ചി ഞാങ്ങളെ
പൂർവ്വന്മാരായ വൈത്തര എതാൻ കുടുന്ന ചാക്കരി പണി എടുക്കുകെയും ചെയ്തു.
അതിന്റെ ശെഷം മെൽപറെഞ്ഞ നബാവു അവറ വന്ന കൊട്ടയും ഒഴിപ്പിച്ചു ഞാങ്ങളെ
വംശത്തൊട വളരെ ദ്വെഷമായിട്ട തടവിൽ ഇട്ട. എല്ലാവരെയും തുക്കുന്ന എന്ന
ഭയപ്പെടുത്തിച്ചു വളര നിർബ്ബന്ധിച്ചാരെ രാജ്യത്തെക്ക വന്ന വെലവാൻ രാജാവ എന്ന
ഭാവിച്ചി നടന്നതല്ലാതെ വെറെ ഒരു ദ്രൊഹം ഞാങ്ങൾ കാണിച്ചതുമില്ലാ എന്ന ഞാങ്ങളെ
പൂർവ്വന്മാര അറിയിച്ചാരെ മെൽപ്പെട്ട ഇന്നെഇന്നെ പ്രകാരം നടക്കെണമെന്ന ഞാങ്ങളെ
പൂർവ്വന്മാരൊടും ഗുരുക്കളൊടുംകൂടി മെൽപ്പറഞ്ഞ നബാവു അവറ മുപ്പുൾക്ക എഴുതി
വാങ്ങിയതിന്റെ വിവരം. എനി മെല്പട്ട എതൊരു ബലവാൻ എങ്കിലും പാളിയം
കൊണ്ടുവന്ന മങ്ങലൊരം തന്റെ സ്വാധീനം ആക്കിയാൽ ഞാങ്ങൾ എല്ലാവരും
കുഞ്ഞനും കുട്ടിയൊടുകുട ചൊരം കയറി മീത്തൽ വരണമെന്നും ഇക്കെരി സമസ്ഥാനം
ആരെ സ്വാധീനമെന്നുവെച്ചാൽ അവന്റെ പ്രജകളായി അവന്റെ കല്പന അനുസരിച്ചി
നടക്കണമെന്നു എഴുതിച്ചി വാങ്ങുകയും ചെയ്തു. അതിന്റെശെഷം ശൊഭകൃതു
സംവത്സരത്തിൽ ബഹുമാനപ്പെട്ട കൊംപിഞ്ഞി സർക്കാരിലെ പാളിയംകൊണ്ട
മഹാരാജശ്രീ ജനറാൾ മത്തിസ്സ സായ്പു അവർകൾ ഹൊന്നാവരത്ത വന്ന പാളിയം
എറങ്ങി അവിടനിന്ന വിളിത്തുരച്ചെന്ന കൊട്ടയും പിടിച്ച മങ്ങലൊരത്ത വരുമ്പൊൾ ആ
പാളിയത്തിലെ എജമാനന്മാരകല്പിക്കുംപൊലെ പാളിയത്തിലെക്ക വെണ്ടുന്ന എതാൻ
രസ്തുക്കൾ വരുത്തിച്ചുകൊടുത്ത ഞാങ്ങളെ പൂർവ്വന്മാര താന്താന്റെ വീടുകളിൽ സുഖെന
ഇരിക്കുമ്പൊൾ ഠീപ്പു സുൽത്താൻ അവന്റെ പാളിയം കൊണ്ടുവന്ന യുദ്ധം ചെയ്ത കൊട്ട
കിട്ടായ്കകൊണ്ട ഞാങ്ങളെ ജാതിക്കാരെ കൊംപിഞ്ഞി സർക്കാർ പാളിയത്തിന
രസ്തുക്കൾ ആതി ആയിട്ട സഹായിച്ചവര എന്നും ഈ കിരിനൊവര തന്റെ രാജ്യത്തിൽ
ഇങ്കിരിയസ്സ കൊംപിഞ്ഞി അവന്റെ കല്പന ആയി വരണമെന്ന അപെക്ഷിക്കുന്നവര
എന്നും കുറ്റമാക്കി തീർത്തു കുറ്റമൊക്കയും കാണിച്ചവര ഞാങ്ങൾ കിരിസ്തവന്മാര
തന്നെ എന്നും വെലത്താലെ ഒന്ന എഴുതി ഈക്കുറ്റത്തിന സുൽത്താൻ അവറ
കല്പിക്കുന്ന ശിക്ഷ അനുഭവിക്കുന്നവര എന്ന വലത്താലെ എഴുതിച്ചി അടിച്ചു
നിർബന്ധിച്ചി ബലത്താലെ കയ്യൊപ്പ ഇടീക്കെയും ചെയ്തു. അതിന്റെശെഷം ഈ
കിരിസ്തവരെ വംശം ചൊരത്തിന്റെ താഴ സമുദ്രവീതി രാജ്യങ്ങളിൽ വെക്കയില്ലാ എന്നും
1. ഒരു ദിവസം തന്നെ ഗൊവക്ക ഇപ്പറം തന്റെ രാജ്യത്തെ അതിര മുതൽ കൊടിയാളം വരെ
ക്ക 70,000 ത്തിച്ചില്ലാനം കുഞ്ഞനും കുട്ടികളെയും പിടിച്ച തടവിൽ ഇട്ട ശിരങ്കപട്ടണ
ത്തെക്ക അയക്കെയും ചെയ്തു. ഞാങ്ങൾക്ക ഉള്ള 23 ഇഗജ്ജികളും പൊളിപ്പിച്ച
സറക്കാരിൽ എടുത്ത. ആയതിൽ ഇരിക്കുന്ന ഭണ്ണാരങ്ങൾ തന്റെ തൊശഖാനയിൽ
ആക്കി ഞാങ്ങളെ വസ്തുവഹ ഒക്കെയും കവർന്ന എടുക്കുകെയും ചെയ്തു. എതാനും
സറക്കാരിൽ എടുത്ത ശെഷം ഭൂമി നെലങ്ങൾ പറമ്പുകളും വീടുകളും കന്നുകാലികളും
ഒക്കെയും അന്നന്ന ഇരിക്കുന്ന മനസ്സുണ്ടാക്കി ശെഷം ഉള്ള പ്രജകൾ
അനുഭവിച്ചികൊണ്ടിരിക്കുന്നു. പട്ടണത്ത കൊടുത്തയച്ച ജനങ്ങളിൽ വളര ആള മരിച്ചു
പൊകയും ചെയ്തു. ശെഷിച്ചവര ഒക്കെയും സർവ്വെശ്വരസ്വാമി അവന്റെ കടാക്ഷംകൊണ്ട
ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊംപിഞ്ഞി സറക്കാരിലെ പാളിയം വന്ന ഈ ഠീപ്പു [ 707 ] സുൽത്താൻ അവന്റെ രാജ്യം പിടിച്ചാൽ ഞാങ്ങൾ കിരിസ്തവര വംശ്ശത്തിന വന്നിരിക്കുന്ന
സങ്കടം തീരുമെന്നും ഞാങ്ങളെ അപെക്ഷ സാധിക്കുമെന്നും സർവ്വത്തിനും സർവ്വെശ്വരന
പ്രാർത്ഥിച്ചിരിക്കുംപൊൾ സർവ്വരിക്കും സ്വാമി ആയ ഏകഈശ്വരന്റെ കടാക്ഷംകൊണ്ട
ഈ രാജ്യങ്ങൾ ഒക്കെയും ബഹുമാനപ്പെട്ട കൊംപിഞ്ഞിക്ക സ്വാധീനം ആയതുകൊണ്ട
ഞാങ്ങളെ കിരിസ്തവരെ വംശ്ശത്തിന ഉള്ള സന്തൊഷത്തിന സംഖ്യ ഇല്ലാ. ഞാങ്ങൾക്ക
കൊംപിഞ്ഞി സർക്കാർ ആധാരം അല്ലാതെ വെറെ ഒരാധാരം ഇല്ലാ. അതുകൊണ്ട
ഇപ്പൊൾ കൊംപിഞ്ഞി സർക്കാർക്ക വിശ്വസിച്ചിരിക്കുന്ന സാധുക്കളായിരിക്കുന്ന
കിരിസ്ത്രപ്രജകളെ ഭൂമികൃഷിനിലങ്ങളും പറമ്പുകളും വസ്തുവഹകളും ഒക്കെയും
ഞാങ്ങളക്ക ഉള്ളത ഞാങ്ങളക്ക തരീക്കുവാനും ഞാങ്ങളക്ക ഉള്ള ഇഗജ്ജികളെ കാര്യ
വും യഥാപ്രകാരം നടന്നവന്നപൊലെ എനിയും മെൽപ്പെട്ട നടക്കുവാൻ കൊംപിഞ്ഞി
സർക്കാരിലെ കടാക്ഷം ഉണ്ടായിട്ട ശർമ്മനീതി വിചാരിച്ചി കൽപ്പനകൊടുത്ത
സർവ്വരക്ഷയും ചെയ്ത നടത്തിച്ചി കൊണ്ടുവരുവാൻ ഉള്ള ബഹുഭാരങ്ങളും പുണ്യ
കീർത്തിയും സായ്പു അവർകളെ പാദത്തിങ്കലെക്ക കൂടിയതഅല്ലാതെ വെറെ ഒരു
വഴിയില്ല. അതവര്ക്കും നിർദ്ധനരായിട്ടും കാത്തുകൊണ്ടിരിക്കുന്നതും ഉണ്ട. സാധുക്കളെ
മെൽ പൂർണ്ണ ധർമ്മദൃഷ്ടി ഇരിക്കണമെന്ന എല്ലായിപ്പൊളും പ്രാർത്ഥിക്കുന്നതും ഉണ്ട
എന്നാൽ കൊല്ലം 975 മത മകരമാസം 22 നു ഇങ്കിരിയസ്സുകൊല്ലം 1800 മത പിപരവരിമാസം
2 നു പുസ്തകത്തിൽ എഴുതിയത. പെർപ്പാക്കിയത.

1360 K

1616 മത ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളിൽ നിന്ന രാജശ്രീ കുറുമ്പനാട്ട
വീരവർമ്മ രാജാവ അവർകൾക്ക വരണ്ടത. രാജാ അവർകളെ ആന ഒന്നിന്ന ഈക്കഴിഞ്ഞ
യുദ്ധസമയത്ത മരിച്ചു പൊയതിന കച്ചവടക്കാരന്മാര വില ആക്കിയപ്രകാരം ഉറുപ്പ്യ
1500, ആന രണ്ടാമത മരിച്ചു പൊയതിന കച്ചവടക്കാരന്മാര വില ആക്കിയ പ്രകാരം
ഉറുപ്പ്യ800. വക രണ്ടിൽ ഉറുപ്പ്യ.2300. മെൽ എഴുതിയ ആന ഒന്നാമത്തിന കൂടാരം എടുത്ത
കൊണ്ടു പൊകെണ്ടതിനചിലവു വഹിക്ക ജനവരിമാസം 16 നു മുതൽ മായിമാസം 18 നു
മരിച്ചു പൊയ ദിവസം വരെക്കും ഉറുപ്പ്യ 45 റെസ്സ 56 ആന രണ്ടാമതിന കൂടാരം 5 എഴുതി
കൊണ്ടുപൊകെണ്ടതിന ജനവരിമാസം 16 നു മുതൽ ജൂൻ മാസം 19 നു വരക്ക ചിലവ
ഉറുപ്പ്യ 35 ½ റെസ്സ 45 ചിലവു വക രണ്ടിൽ ഉറുപ്പ്യ 80 ¾ റെസ്സ 1 ആനകളുടെ വിലയും
ചിലവും കൂടി ഉറുപ്യ 2380 ¾ റെസ്സ1. കൊല്ലം 975 മത മകരമാസ24 നു ഇങ്കിരിയസ്സകൊല്ലം
1800 മത വിപ്പുവരിമാസം 4 നു എഴുതിയത.

K 1361

1617 മത രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. വായിച്ച അവസ്ഥ ഒക്കെയും
വഴിപൊലെ മനസ്സിലാകെയും ചെയ്തു. തങ്ങൾ അപെക്ഷിച്ച ഇങ്കിരിയസ്സ കണക്കിന്റെ
മലയാം പെർപ്പും ഇങ്കിരിയസ്സ കണക്കും ഇതിനൊടുകൂട അങ്ങൊട്ട കൊടുത്തയ
ച്ചിരിക്കുന്ന ആനകളുടെ വിലയും കൂലിയും വാങ്ങെണ്ടതിന ഇങ്കിരിയസ്സ കണക്കിന
തങ്ങളെ കയ്യൊപ്പിട്ട അയക്കയും വെണം. ശെഷം ബഹുമാനപ്പെട്ട ഗവർണ്ണർ ഡങ്കിൻ
സായ്പു അവർകൾക്ക വല്ല കാര്യംകൊണ്ട എഴുതുവാൻ തങ്ങൾക്ക ബൊധിച്ചാൽ
ആക്കത്ത ഇങ്ങൊട്ട അയ്ക്കുംപൊൾ ബൊമ്പായിയൊളം കൊടുത്തയക്കയും ചെയ്യും.
തങ്ങൾ എപ്പൊഴും സുഖസന്തൊഷത്തൊടുകൂട ഇരിക്കണമെന്ന നമ്മുടെ അപെക്ഷ
ആകുന്നത. എന്നാൽ കൊല്ലം 975 മത മകരമാസം 24 നു ഇങ്കിരിയസ്സു കൊല്ലം 1800 മത
പ്രെപ്പവരിമാസം 4 നു എഴുതിയത [ 708 ] 1618 മത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകള
ബൊധിപ്പിക്കുവാൻ തലച്ചെരിയിൽ ചൊവ്വക്കാരൻ മുസ്സ എഴുതിയ അരജി. എന്നാൽ
ആനയിന്റെ ബില കൊടുത്തത എനക്ക മനസ്സിലാകെയും ചെയ്തു. ആന കൊടുത്തത
കുഞ്ഞിപ്പൊകറ അത്ത്രെ ആകുന്നു. അവൻ പതിനൊന്നാന എന്നത്ത്രെ പറഞ്ഞികെട്ടത
. ബീലിൽ ക്കാണുന്നത എട്ടാന അത്ത്രെ ആകുന്ന. അതുകൊണ്ട കുഞ്ഞിപ്പൊക്കറൊടു
ചൊതിച്ചാൽ ആന ഇത്ത്ര കൊടുത്തിരിക്കുന്ന എന്ന അവൻ തന്നെ പറകയും ചെയ്യും.
ആന ഇത്ത്ര എന്ന നിശ്ചയം അറിഞ്ഞാൽ അതിന്റെ ബല ഇത്ത്ര എന്ന ഞാൻ പറെ
കയും ചെയ്യാം. ബീലിൽ ആനയിന്റെ ബല എഴുതിയത എനക്ക ബൊധിച്ചിട്ടും ഇല്ല.
എന്നാൽ കൊല്ലം 975 മത മകരമാസം 25 നു എഴുതിയ അരജി മകരം 25 നു ഇങ്കിരിയസ്സ
കൊല്ലം 1800 മത പ്രെപ്പവരിമാസം 5 നു പെർപ്പാക്കിയത.

1363 K

1619 മത മഹാരാജശ്രീ മെസ്തറ ബ്രൊൽ സായ്പു അവർകളുടെ സന്നിധാന
ത്തിങ്കലെക്ക മുരിങ്ങെരിദെശത്തും മാമ്പദെശത്തും കാമെത്തു ദെശത്തും ഉള്ള
കുടിയാന്മാര എല്ലാരും എഴുതി കെൾപ്പിക്കുന്ന സങ്കടം. 970 മതിൽ കാനഗൊവി രാമയ്യൻ
നിജംവള്ളി എന്ന കണക്കുണ്ടാക്കി നിജം വള്ളി 1ക്ക നാലു പണവും മുന്നു പയിസ്സയും
എന്നു കണക്കുണ്ടാക്കി നികിതി തരണമെന്നുവെച്ചു. ഞാങ്ങളെ മുട്ടിച്ചപ്പൊൾ അപ്പ്രകാരം
നാലു പണവും മൂന്നു പയിസ്സയും കണ്ടു ഞാങ്ങൾ നികിതി കൊടുപ്പാൻ ചരക്ക പറിച്ച
നൊക്കിയിട്ട മെൽ എഴുതിയ പ്രകാരത്തിൽ പാതികണ്ട കൊടുപ്പാൻ മൊതൽ
ഇല്ലായ്കകൊണ്ട മഹാരാജശ്രീ പീലിസ്സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ സങ്കടം
കെൾപ്പിച്ചാരെ പലെകുറിയും സങ്കടം തീർത്ത തരാമെന്ന പറക അല്ലാതെ 74 വരെക്കും
സങ്കടം തീർത്തു തന്നതുമില്ല. എഴുവത തൊട്ട 74 ലൊളവും ഞാങ്ങളെ കണ്ടവും
കുഞ്ഞുകുട്ടീരെ കാതും കഴുത്തും കഴിച്ചു വിറ്റ എഴുപത്തനാലൊളവും കൊടുത്ത
പൊരികയും ചെയ്തു. വിശെഷിച്ചി 74 മത കാച്ചൽ കൊണ്ട എറിയ വള്ളിയും കഴുങ്ങും
ഒണങ്ങിപ്പൊകെയും ചെയ്തു. എഴുപതിൽ എഴുതിയെ നിജംവള്ളിക്ക ഇപ്പൊൾ മൊതൽ
കൊടുപ്പാനില്ലല്ലൊ. ഇപ്പൊൾ ഒണങ്ങിപ്പൊയ വള്ളീരെയും കഴുങ്ങിന്റെയും
സങ്കടംകൊണ്ടും 75 ലെ നികിതി കൊടുപ്പാൻ കഴിയുന്നും ഇല്ല. ഇപ്പൊൾ കച്ചെരിയിന്ന
ആളഅയച്ചു ഉള്ളവണ്ണം മുളകചാർത്തീട്ടുള്ള പൊലെ പാതി എങ്കിലും തെകച്ച എങ്കിലും
കല്പിക്കുംപ്രകാരം ഞാങ്ങൾ എല്ലാരും തരുന്നതും ഉണ്ട. സായ്പു അവർകളുടെ കൃപ
ഉണ്ടായിട്ടു ഞാങ്ങളെയും കുഞ്ഞുകുട്ടീരെയും സങ്കടം തീർത്തുതരുവാൻ കൃപ ഉണ്ടായി
രിക്കെയും വെണം. എന്നാൽ കൊല്ലം 975 മത കുഭമാസം 1 നു എഴുതിയ സങ്കടം കുംഭം
6 നു ഇങ്കിന്റെസ്സകൊല്ലം 1800 മത പെപ്പ്രവരിമാസം 15 നു വടകര നിന്ന പെർപ്പാക്കി
കൊടുത്തത.

1364 K

1620 മത പരസ്സ്യമാക്കുന്നത. കൊട്ടയരാജ്യം മയിശുര സമസ്ഥാനത്തിങ്കലെക്ക
അടങ്ങിയിരിക്കുന്ന സമയത്തിൽ ആ പ്രജകൾക്കുള്ള ഉപദ്രംകൊണ്ടും രാജ്യത്തിന്റെ
മറിച്ചൽ ഹെതുവായിട്ടുള്ള സങ്കടംകൊണ്ടും രാജ്യത്തുള്ള പ്രജകൾ അപായം
വന്നുപൊകകൊണ്ടും ചിലര അവരവരിടെ അവകാശം ഒഴിച്ച പൊറദിക്കുകളിൽ കടന്നു
പൊയിരിക്കുകകൊണ്ടും എറിയ കണ്ടങ്ങളും പറമ്പുകളും കീഴുനാളിലും ഇപ്പൊളും
കെടപ്പായിരിക്കകൊണ്ടും ബഹുമാനപ്പെട്ട കൊമ്പിഞ്ഞി സർക്കാരിലെക്ക നികിതി വരെ [ 709 ] ണ്ടതിനായിട്ടും ഇപ്പൊൾ ഇരിക്കുന്ന പ്രജകൾക്ക കീഴ്നാളിൽ കെടപ്പായിരിക്കുന്ന
കണ്ടങ്ങളും പറമ്പുകളും നടത്തി ആയതിന്റെ മര്യാദിപൊലെ ഉള്ള അവകാശം
വികളു അനുഭവിക്കെണ്ടതിനായിട്ടും ബഹുമാനപ്പെട്ട കൊംപിഞ്ഞി സർക്കാരിൽ ആശയമാ
യിരിക്കുന്ന പ്രജകൾ ഗുണമായിരിക്കെണ്ടതിനായിട്ടും ഇപ്പൊൾ മുൻമ്പെ കടന്നുപൊയ
പ്രജകൾ വന്ന കണ്ടങ്ങളും പറമ്പുകളും കെടപ്പായിരിക്കുത നട. കണ്ടതിനായിട്ട
പരസ്സ്യമായിക്കൽപ്പിക്കുന്നത. മെൽപ്പറഞ്ഞ കണ്ടങ്ങൾ കെടപ്പായിരിക്കുന്നത
നടത്തുന്നവര ബഹുമാനപ്പെട്ട കൊമ്പിഞ്ഞി സർക്കാരിലെക്ക നികിതി കൊടുക്കെണ്ടുന്ന
ചെയ്തു. പ്രകാരം ഒന്നാമത 976 മതിൽ നടന്ന കണ്ടങ്ങൾക്ക പാരം എട്ടിൽ ഒന്നു കണ്ടും രണ്ടാമത
3.30. 977 മതിൽപാരത്തിൽ നാലിൽ ഒന്നുകണ്ടും മൂന്നാമത978 മതിൽ പാരത്തിൽ പാതികണ്ടും
നാലാമത 979 മതിൽ മെൽപ്പട്ടും പാരത്തിൽ പത്തിന നൂറു കണ്ട വടക്കെപ്പകുതിയിൽ
ഉള്ള ദിക്കുകളിൽ നിന്ന ബഹുമാനപ്പെട്ട കൊമ്പിഞ്ഞി സർക്കാരിലെക്ക എടുക്കുന്ന
മര്യാദിപൊലെ കൊടുക്കയും വെണം. ശെഷം മെൽപ്പറഞ്ഞപ്രകാരമുള്ള കണ്ടങ്ങളിൽ
അവകാശമുള്ളവര ഇപ്പൊൾ ഒക്കയും നടത്തിപ്പാൽ പ്രാപ്തി അല്ലാതെ ഇരിക്കുന്നവര
എന്നവരികിൽ ബഹുമാനപ്പെട്ട കൊമ്പിഞ്ഞി സർക്കാരിൽ നിന്ന ആയതിന്റെ അവസ്ഥ
പൊലെ വിചാരിക്കയും ചെയ്യും. ശെഷം മെൽപ്പറഞ്ഞ പ്രകാരം കെടപ്പായിരിക്കുന്ന
പറമ്പുകളിലെ ഉഭയങ്ങൾക്ക ഒന്നാമത 976 മതിൽ നികിതിക്ക ഒരു ചൊദ്യം ഉണ്ടാകയും
ഇല്ല. രണ്ടാമത 977 മതിൽ തുടങ്ങി ആ വഹ തെങ്ങു കഴുങ്ങ പിലാവ വള്ളി ഈവഹ
ഭയങ്ങൾക്കുള്ള നികിതി എടവലം മറ്റുള്ളവര കൊടുക്കുംപ്രകാരം എടുക്കയും ചെയ്യും.
മെൽപ്പറഞ്ഞപ്രകാരം കെടപ്പായിരിക്കുന്ന പറമ്പുകളിൽ ഭവനങ്ങൾ ഉണ്ടാക്കിയിരുന്നാൽ
ഒന്നാമത 976 മതിലും രണ്ടാമത 977 മതിലും ആ വഹ പൊരപ്പണത്തിനും ചില്ലര
പിച്ച നികിതിക്കും അവരൊടു ഒരു ചൊദ്യം ഉണ്ടാകയും ഇല്ല. മെൽപറഞ്ഞപ്രകാരം നടപ്പാൻ
മനസ്സുള്ളവര അവരവരിടെ അവകാശം അറിയെണ്ടതിനായിട്ടും മെൽപ്പറഞ്ഞ
കല്പനപ്രകാരം അനുസരിച്ചു നടക്കുമെന്ന സത്യമായിട്ട നിശ്ചയിക്കണ്ടതിനായിട്ടും
രാജ്യത്ത ഗുണങ്ങൾ വർദ്ധിച്ചു വരെണ്ടതിനായിട്ടും കൊട്ടയത്തെ കച്ചെരിയി
വരികെയും വെണം. ശെഷം ഇപ്പകാരമുള്ള പരസ്സ്യക്കത്തിന്റെ പെർപ്പുകൾ മെൽപ്പറഞ്ഞ
കണ്ടങ്ങളിടെയും പറമ്പുകളിടെയും മുൻമ്പെ ഉള്ള അവകാശക്കാര അറിയെണ്ടതിനായിട്ട
മലയാം രാജ്യത്തിങ്കൽ വടക്കെപ്പകുതിയിൽ എല്ലാ ദിക്കുകളിലും തറപ്പിക്കയും ചെയ്യും.
അതിന്റെശെഷം 975 മത എടവമാസം 25 നുക്ക ഇങ്കിരെസ്സകൊല്ലം 1800 മത ജൂൻ മാസം
6 നുക്ക അകം മെൽപ്പറഞ്ഞ അവകാശക്കാര കൊട്ടയത്തകച്ചെരിയിൽ വന്ന അവരരിവടെ
അവകാശം പറഞ്ഞില്ല എന്നവരികിൽ ബഹുമാനപ്പെട്ട കൊമ്പിഞ്ഞിസർക്കാരിലെ
മനസ്സപൊലെ മെൽപ്പറഞ്ഞ കണ്ടങ്ങളും പറമ്പുകളും എടുത്ത മനസ്സുള്ളവർക്ക
കൊടുത്ത നടത്തിക്കയും ചെയ്യും. ആയത ഹെതുവായിട്ട കൊട്ടയത്ത രാജ്യത്ത
മെൽപ്പറഞ്ഞ പ്രകാരം ഒക്കയും നടന്നാൽ രാജ്യത്തെക്ക ഗുണങ്ങൾ വർദ്ധിച്ചുവരികയും
ചെയ്യും. എന്നാൽ കൊല്ലം 975 മത കുംഭമാസം 1 നു ഇങ്കിരെസ്സകൊല്ലം 1800 മത പിപ്പ്രവരി
മാസം 10 നു കൊട്ടയത്ത കച്ചെരിയിൽ നിന്ന എഴുതിയത. ഈപ്പുസ്തകത്തിൽ എഴുതിയത.
കുംഭം 13 നു പിപ്പ്രവരി 22 നു വടകര നിന്ന എഴുതിയത.

1365 K

1621 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൊസ്സദാരിക്കച്ചെരിയിൽ സുബ്ബയ്യൻ ദൊറൊഗക്ക
എഴുതിയ കല്പനക്കത്ത. എന്നാൽ ഈകഴിഞ്ഞ ഇങ്കിരിയസ്സുകൊല്ലം 1799 മത
നൊവെമ്പ്രമാസം 9 നു മലയാംകൊല്ലം 975 മത തുലാമാസം 26 നു പാത്തുമ്മ മാപ്പളച്ചി
യുടെ കുട്ടിക്ക വിഷം കൊടുത്ത ഹെതുവായിട്ട അപായം വരികകൊണ്ട ആക്കുറ്റത്തിന
മെൽ എഴുതിയ പാത്തുമ്മയുടെ വിസ്താരം കഴിപ്പാൻ തക്കവണ്ണം ഇതിനാൽ തനിക്ക
കല്പിച്ചിരിക്കുന്നു. ശെഷം ഇതിന്റെ സാക്ഷിക്കാര വെണ്ടിവരുമ്പൊൾ താൻ വിളിച്ചാൽ [ 710 ] തന്റെ കച്ചെരിയിൽ വരികയും ചെയ്യും. എന്നാൽ കൊല്ലം 975 മത കുംഭമാസം 11 നു
ഇങ്കിരിയസ്സുകൊല്ലം 1800 മത പിപ്പ്രവരിമാസം 20 നു വടകര നിന്ന എഴുതിയത.
പെർപ്പാക്കിയത.

1366 K

1622 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൊസ്സദാരിക്കച്ചെരിയിൽ സുബ്ബയ്യൻ ദൊറൊഗക്ക
എഴുതിയ കല്പനക്കത്ത. എന്നാൽ ഈക്കഴിഞ്ഞ ദെശെമ്പ്രമാസം 1 നു മലയാംകൊല്ലം
975 മത വൃശ്ചികമാസം 18 നു സീരനയും സുബ്ബയ്യനയും വെങ്കിട്ടരാമനയും എറനയും
ദാസുപനയും എന്ന പറയുന്ന അഞ്ചാളുകളും ചെറക്കൽ ഉള്ളവര മൊയ്തിയൻ കുട്ടിയും
അയിക്കൊട്ട മൂസ്സാനും അയിക്കൊട്ട അടിയാനും കയ്യെറ്റം ചെയ്തതിനും താഴെ എഴുതിയ
വിവരങ്ങൾ ബഹുമാനപ്പെട്ട കൊംപിഞ്ഞിക്ക അഴയിക്കൊട്ട ഉള്ള പാണ്ടിശാല അടുക്ക
കട്ടുകൊണ്ടുപൊയ കുറ്റത്തിന അവരെ വിസ്താരം കഴിപ്പാൻ തക്കവണ്ണം ഇതിനാൽ
തനിക്ക കല്പിച്ചിരിക്കുന്നു. കട്ട വസ്തുക്കളുടെ വിവരം : കല്ലവെച്ച പൊൻമൊതിരം 1, പൊൻമൊതിരം 1,
പൊൻമുരുവു 1, വെള്ളതൊടരും 35, സൂർത്തി ഉറുപ്പികയും 4 ഭാതർ
വിരാഹനും 1 ഉറുമാലും 1 തുണിയും ആകുന്നു. ശെഷം സീറനും സുബ്ബയ്യന്ന വെങ്കിട്ട
രാമനും എറനും ദാസുവും മയ്യയിൽ കൊളൊത്ത പക്കിമാപ്പളയും മാപ്പിളമെക്കുന്മെൽ
ഇറൊളനും എന്നു പറയുന്ന സാക്ഷിക്കാരന്മാർക്ക അയക്കുംപൊൾ തന്റെ കച്ചെരിയിൽ
വരികയും ചെയ്യും. എന്നാൽ കൊല്ലം 975 മത കുംഭമാസം 15 നു ഇങ്കിരിയസ്സുകൊല്ലം 1800
മത പിപ്പ്രവരിമാസം 24 നു വടകരനിന്ന എഴുതിയത. പെർപ്പാക്കിയത.

1367 K

1623 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ, ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൊസ്സദാരിക്കച്ചെരിയിൽ സുബ്ബയ്യൻ ദൊറൊഗക്ക
എഴുതിയ കല്പനക്കത്ത. എന്നാൽ ഈക്കഴിഞ്ഞ ഇങ്കിരിയസ്സു കൊല്ലം 1799 മത
ദെശെമ്പ്രമാസം 16 നു മലയാംകൊല്ലം 975 മത ധനുമാസം 4 നു രാത്രിയിൽ കുഞ്ഞിമങ്ങല
ക്കാരൻ മണിയാരച്ചന്തുനായര കിരുപ്പൻ ചാത്തുനായര എന്നു പറയുന്നവൻ
കൊന്നുകളഞ്ഞതുകൊണ്ട കിരിപ്പന്റെ വിസ്താരം കഴിപ്പാൻ തക്കവണ്ണം ഇതിനാൽ
തനിക്ക കല്പിച്ചിരിക്കുന്നു. ഇതിന്റെ സാക്ഷി വെണ്ടിവരുമ്പൊൾ താൻ വിളിച്ചാൽ
തന്റെ കച്ചെരിയിൽ വരികയും ചെയ്യും. എന്നാൽ കൊല്ലം 975 മത കുംഭമാസം 15 നു
ഇങ്കിരിയസ്സുകൊല്ലം 1800 മത പിപ്പവരിമാസം 24 നു വടകരനിന്ന എഴുതിയത.
പെർപ്പാക്കിയത.

1368 K

1624 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൊസ്സദാരിക്കച്ചെരിയിൽ സുബ്ബയ്യൻ ദൊറൊഗക്ക
എഴുതിയ കല്പനക്കത്ത. എന്നാൽ മമയല്ലുരകെളപ്പൻ നായര എന്ന പറയുന്നവൻ ഈ
കഴിഞ്ഞ ഇങ്കിരിയസ്സുകൊല്ലം 1799 മത നൊവെമ്പ്രമാസം 15 നു മലയാംകൊല്ലം 975 മത
വൃശ്ചികമാസം 2-നു അവരെ പ്രവൃത്തിഎടുക്കുമ്പൊൾ ചടെയനെയും പെളത്തുക്കാരൻ
മൊയ്തീയനയും കൊന്നുകളഞ്ഞതിന മെൽ എഴുതിയ കെളുപ്പൻ നായരെ തന്റെ
കച്ചെരിയിൽ വരുത്തുവാനും അവന്റെ വിസ്താരം കഴിപ്പാനും ഇതിനാൽ തനിക്ക
കല്പിച്ചിരിക്കുന്നു. ശെഷം പറമ്പത്തെ മൊയ്തിയൻ മാപ്പളയും അവന്റെ കെട്ടിയവളും
കണിശൻ ചാത്തുവും അവന്റെ കണിയ്യാടിച്ചിയും എന്നുള്ള സാക്ഷിക്കാരരെ [ 711 ] വിളിക്കുമ്പൊൾ തന്റെ കച്ചെരിയിൽ വരികയും ചെയ്യും. എന്നാൽ കൊല്ലം 975 മത
കുംഭമാസം 15 നു ഇങ്കിരിയസ്സുകൊല്ലം 1800 മത പിപ്പ്രവരിമാസം 24 നു വടകരനിന്ന
എഴുതിയത. പെർപ്പാക്കിയത.

1369 K

1625 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ, ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൊസ്സദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന
എഴുതിയ കല്പനക്കത്ത. എന്നാൽ കല്ല്യാശ്ശെരി ചായ ബാവാച്ചിയും ഈ ദിവസം വരെ
ക്ക പിടിക്കാതെയിരിക്കുന്ന ചിയ്യനൊട്ട ആലിക്കുട്ടിയും കരിമൊട്ടൻ പക്കിയൊടുകൂട
പയ്യൻ ചാത്തുനായരിടെ വളപ്പിൽ നിന്ന എതാൻ നെല്ലകട്ട കൊണ്ടുപൊയ കുറ്റത്തിന്ന
മെൽ എഴുതിയ ബാവാച്ചി മാപ്പളയുടെ വിസ്താരം കഴിപ്പാൻ തക്കവണ്ണം ഇതിനാൽ
തനിക്കകല്പിച്ചിരിക്കുന്നു. ശെഷം പയ്യൻചാത്തുനായര എന്ന പറയുന്ന സാക്ഷിക്കാരന
വെണ്ടിവരുമ്പൊൾ താൻ വിളിച്ചാൽ തന്റെ കച്ചെരിയിൽ വരികയും ചെയ്യും. എന്നാൽ
കൊല്ലം 975 മത കുംഭമാസം 15 നു ഇങ്കിരിയസ്സുകൊല്ലം 1800 മത പിപ്പ്രവരിമാസം 24 നു
വടകര നിന്ന എഴുതിയത. പെർപ്പാക്കിയത.

1370 K

1626 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൊസ്സദാരിക്കച്ചെരിയിൽ സുബ്ബയ്യൻ ദൊറൊഗക്ക
എഴുതിയത. എന്നാൽ ഈക്കഴിഞ്ഞ ഇങ്കിരിയസ്സ കൊല്ലം 1799 മത ജൂലായിമാസം 11 നു
യും 12 നു യും മലയാംകൊല്ലം 974 മത മിഥുനമാസം 30 നു യും 31 നു യും ആയിട്ട കഴിഞ്ഞ
പൊയ ദൊറൊഗക്ക രണ്ട വിസ്താര കല്പനക്കത്തുകൾ കൊടുത്തയച്ചിരിക്കുന്നതിൽ
ഒന്നാമത തട്ടാലിക്കുങ്കർ തിയ്യ്യന്റെയും കൂറാരിപ്പൊക്കാച്ചിയിന്റെയും മാണിയാട്ട
കെളുവിന്റെയും ആയടത്തിൽക്കെളുവിന്റെയും തെക്കെടത്തിൽ കൊരന്റെയും
വിസ്താരം കഴിക്കെണ്ടതും രണ്ടാമത ജൊന്ത്രക്രൂസ്സിന്റെയും മാതുദക്ക്രൂസിന്റെയും വിസ്താരം കഴിക്കെണ്ടതും ഇപ്പൊൾ തന്നെ കഴിക്കയും വെണം. അതുകൂടാതെ 1799 മത
അഗൊസ്തമാസം 29 നു മലയാംകൊല്ലം 974 മത ചിങ്ങമാസം 16 നു അയച്ച പർയ്യായി
മാപ്പളയിന്റെ വിസ്മാരകാര്യം രണ്ടാമത തന്നെ വിശാരിക്കയും വെണം. എന്നാൽ കൊല്ലം
975 മത കുംഭമാസം 15 നു ഇങ്കിരിയസ്സു കൊല്ലം 1800 മത പിപ്പ്രവരിമാസം 24 നു വടകര
നിന്ന എഴുതിയത. പെർപ്പാക്കിയ്തത.

1371 K

1627 മത മലയാംപ്രവിശ്യയിൽ അകത്ത കഠിനകുറ്റങ്ങൾ വിസ്മരിക്കുന്ന
പൊസ്സദാരക്കച്ചെരിയിൽ ഞായം നടത്തുന്ന ക്ക്രെങ്ങൾ ആകുന്നത. താൻ സുബ്ബയ്യന
തലശ്ശെരി നഗരത്തെക്കും അവിടെ ചെർന്ന പ്രദെശത്തെക്കും കുറയദിവസത്തെക്ക
കീഴവിധിക്കുന്ന ദൊറൊഗ ആക്കി കല്പിച്ചി വെച്ചിരിക്കുന്നു. ഇ കച്ചെരിയിലെ കാര്യ
സ്ഥന്മാര ആകുന്നത മെൽ കാര്യസ്ഥന്മാര ആകുന്നു. ഒന്നാമത ദൊറൊഗ 1,
കാസിമുസലിമാന്റെ മാർഗ്ഗ മര്യാദി ബൊധിപ്പിക്കുന്നവൻ 1, പണ്ടിതർ നല്ല ശാസ്ത്രം
പഠിച്ച ഉള്ള മലയാളത്തിലെ ഹിന്തു ജാതികളുടെ നടപ്പ മര്യാദി പഠിച്ചവൻ 1, നമ്പൂതിരി
ശാസ്ത്രവും മലയാളത്തിലെ ഹിന്തുജാതികളുടെ നടപ്പമർയ്യാദി പഠിച്ചവൻ പണ്ടിതർക്കു
സഖായിക്കുവാൻ കീൾ കാര്യസ്ഥന്മാര ആകുന്നു. 1 ശിരസ്തദാര 2 കണക്കപ്പിള്ള 4
കൊൽക്കാര, രണ്ടാമത - ഇ കച്ചെരിയിലെ ദൊറൊഗ ഉദ്യൊഗത്തിൽ ആക്കിവെച്ചു
കൂടുമ്പൊൾ ശെഷം എഴുതുന്ന സത്യം മെലധികാരിയുടെ സ്ഥാനം പരിപാലിക്കു [ 712 ] ന്നവർകളുടെ കച്ചെരിയിൽ അവർകളുടെ മുൻമ്പാകെ ചെയ്ത കൈയ്യൊപ്പ ഇടുകയും
വെണം. ഞാൻ തലശ്ശെരി നഗരത്തെക്കും അവിടെ ചെർന്ന പ്രദെശത്തെക്കും കൊറെയ
ദിവസത്തെക്കു കീൾവിധിക്കുന്ന ദൊറൊഗ ആക്കിവെച്ചിട്ട സത്യം പറയുന്ന എന്റെ
മുൻമ്പാക കൊണ്ടുവന്ന അന്ന്യായങ്ങളും കഠിനകുറ്റങ്ങളും പിന്നെ ഉള്ള അന്ന്യായ
ങ്ങളും നടക്കുന്നതിലും അറിഞ്ഞ വാങ്ങുന്നതിലും നെരും ഞായവും നടക്കുകയും
ചെയ്യാം. എന്റെ വിധിവശത്തിൽ സമാധാനപെടി അല്ലാതെയും ഒരുത്തർക്ക സ്നെഹം
അല്ലാതെയും വിധിക്ക്രമം പൊലെയും അതിൽ നമ്മുടെ മെൽവിധിക്കുന്നവർകൾക്കും
മെലധികാരിയുടെ സ്ഥാനം പരിപാലിക്കുന്നവർകളക്കും താഴെയിരുന്ന രക്ഷിക്കുകയും
ആം. എന്റെ ചാവടിക്ക കൊണ്ട ഇനിക്ക അവകാശം ഉള്ളെ കാര്യം ചെയ്യിപ്പിക്കെ
ണ്ടുന്നതിന ഒരു പ്രകാരത്തിലും വെളിച്ച എങ്കിലും ഒളിച്ചു എങ്കിലും ഒര ദാനദ്രവ്യമായിട്ട
എങ്കിലും വല്ലവസ്തുവായിട്ട എന്റെ അറിവൊടു കൂടി വാങ്ങുവാനും
കയെൽക്കുവാനും സമ്മതിക്കയും ഇല്ല. സംസ്ഥാനത്തനിന്ന ഇനിക്ക കല്പിച്ച
നിശ്ചയിച്ചു വരുന്ന മാസപ്പടി കയ്യെൽക്കുന്ന താൻ അധികം ഞാൻ അനുഭവിക്കയും
ഇല്ല. ഇതിന എന്റെ പരമാർത്ഥത്തിന്ന ഞാൻ മെൽകൊയ്മക്ക അന്ന്യായം പറയെണ്ടുന്ന
കച്ചെരിയിൽ മെലധികാരി അവർകളുടെ സ്ഥാനം പരിപാലിക്കുന്ന അവർകളുടെ
മുൻമ്പാകെ ഇപ്പൊളത്തെ പറഞ്ഞ സത്യം മഹാദെവനെ പ്രാർത്ഥിച്ച സാക്ഷിപ്പാനും ഈ
ചെർച്ചപ്രകാരം യാതൊരു ഭെദം ചെയ്താൽ ബഹുമാനഹാനിയും ശിക്ഷയും
ഇഹലൊകത്തും പരലൊകത്തും ഇനിക്ക ഉണ്ടാകയും ചെയ്യും. മൂന്നാമത - കാസിയും
പണ്ടിതരും നമ്പൂതിരിയും ഈ മൂനാളടെയും പ്രവൃത്തിയാകുന്നു. ഒന്നാമത
പൊസ്സദാരക്കച്ചെരിയിൽ കെൾപ്പിച്ച അവസ്ഥകൾ അന്വെഷിക്കുന്നതിൽ ദൊറൊ
ഗിനൊടു കൂടിയിരിക്കയും വെണം. രണ്ടാമത ഒരൊരൊ വിധി സ്ഥാനത്തിൽ ഉള്ള നെര
എന്നയെന്ന ബൊധിച്ചതിൽ അവരുടെ മാർഗ്ഗ മര്യാദി ഉള്ളത കാട്ടി എഴുതുകെയും
വെണം. മൂന്നാമത മെലെഴുതിയപ്രകാരം പൊലെ ഇനാല കാരിയസ്ഥന്മാരുടെ ഉദ്യൊഗം
ഉള്ളത അവരവര ഇരിക്കുന്ന ദിക്കിലെ അദാലത്തകച്ചെരിയിൽ വിധിക്കുന്ന
സായ്പുമാരൊടുകൂടെ ഇരിക്കുകയും സഖായിക്കുകയും വെണം. നാലാമത - കാസി
അവരവരുടെ ഉദ്യൊഗത്തിൽ ആക്കിവെച്ചുകൂടുമ്പൊൾ ശെഷം എഴുതിയ സത്യം എഴുതി
മെലധികാരി അവർകളുടെ സ്ഥാനം പരിപാലിക്കുന്നവർകളുടെ മുൻമ്പാകെ അതിൽ
കയ്യൊപ്പ ഇടുകയും വെണം. എന്റെ സ്ഥാനത്തിൽ എന്റെ അറിവും ബുദ്ധിയും
ഉള്ളടത്തൊളം ഇചാവടി ഉള്ള സ്ഥാനം വെസ്തയായിട്ട നടുക്കുകയും ചെയ്യാം. അദാലത്ത
ചാവടിയിൽ നാം ആകുന്നു വരുന്നതിന്റെയും ഇരിക്കുന്നതിന്റെ തീർന്നതിന്റെയും
ന്യായഅന്ന്യായത്തിന്റെ അവസ്ഥകൊണ്ട ഒരു പരുഷയിൽനിന്നദ്രവ്യത്തിൽ എങ്കിലും
വല്ലവക സമാനത്തിൽ എങ്കിലും ഒര കയിക്കുലി ഒളിച്ച എങ്കിലും വെളിച്ച എങ്കിലും
വാങ്ങുകയും വാങ്ങിപ്പിക്കുകയും ഇല്ല. ഇ ചാവടിയിൽ ഉള്ളവരാൽ എങ്കിലും ഇതിൽ
വിധിക്കുന്നവരിൽ ഒരുത്തരാൽ എങ്കിലും നമെമ്മ ബൊധിപ്പിച്ച തർക്കങ്ങളിൽ പറയുന്ന
താൻ എങ്കിലും എഴുതുന്നതിൽ എങ്കിലും ഇ ചാവടിയുടെ ശാസ്ത്രക്കാരുടെ കാര്യവും
സ്ഥാനവും നെരപൊലെ നാം നടക്കുകയും ചെയ്യാം. ശാസ്ത്രത്തിൽ ഉള്ളതുപൊലെ
എങ്കിലും മലയാളത്തിൽ ഉള്ള നടപ്പമര്യാദിപൊലെ എങ്കിലും എഴുത്തിൽ എങ്കിലും
വാക്കാലെ എങ്കിലും തരികയും ചെയ്യാം. ശാസ്ത്രംപൊലെയും നിശ്ചയിച്ചു മര്യാദിപൊലെ
യും അല്ലാതെ ഉള്ളത അല്ലാതെ നാം വാങ്ങുകയും ഇല്ല. ശാസ്ത്രംപൊലെയും നിശ്ചയിച്ച
വെച്ച മര്യാദിപൊലെയും അല്ലാതെ പറഞ്ഞു എങ്കിൽ ശാസ്ത്രത്തിലും നിശ്ചയിച്ചുവെച്ച
മര്യാദിയിലും നടക്കുന്നതിൽ ഉണ്ടാകുന്ന ഭെദം നല്ലവണ്ണം പറവാൻ നാം നിരൂപണം
കൂടാതെ എങ്കിൽ ഈശ്വരന്റെ വിലാസത്താൽ നമുക്ക ശിക്ഷ വെണ്ടിയിരിക്കയും
വെണം. നാം സത്യം പറയുന്നു. ചാവടിയിൽ ഉള്ള ശാസ്ത്രക്കാര പൊലെ വിധിയിന്റെ [ 713 ] നമ്മുടെ ബൊധവും വാക്കും പറഎണ്ടുന്നതിന്നദ്രവ്യത്തിൽ എങ്കിലും മറ്റുള്ള വസ്തുവിൽ
എങ്കിലും സമ്മാനങ്ങൾ വാങ്ങുകയും വാങ്ങിപ്പിക്കുകയും ഇല്ല. അഞ്ചാമത-മെൽ
എഴുതിയ സത്യത്തിൽ കാസി എഴുതിയ വചനം നീക്കി പണ്ടിതരുടെയും നമ്പൂതിരിയു
ടെയും പെര എഴുതിട്ടും മാപ്പളക്കും ശെഷം മുസലിമാൻ ജാതിയിൽ ഉള്ള എഴുതിയ
വചനം നീക്കി ഹിന്തുജാതിക്കാരെ വചനം എഴുതിട്ടും സത്യംപ്രകാരം തന്നെ പണ്ടിതരും
നമ്പൂതിരിയും ചെയ്ത കയ്യൊപ്പ ഇട്ട എഴുതുകയും വെണം. പണ്ടിതരും നമ്പൂതിരിയും
സത്യം ചെയ്‌വാൻ അവരുടെ മര്യാദി അല്ല എങ്കിൽ ഈ സത്യം പ്രകാരം ഉള്ള എഴുത്തിൽ
കൈഒപ്പിടുകയും വെണം. ആറാമത-ദൊറൊഗും കാസിയും പണ്ടിതരും നമ്പൂതിരിയും
ശെഷം എഴുതുന്ന മുച്ചിലിക്ക പ്രകാരം സമ്മതിച്ച കയ്യൊപ്പിടണം. ഞാൻ എന്റെ കൊറയ
ദിവസത്തെക്ക തലശ്ശെരിക്ക കല്പിച്ച ആക്കിയിരിക്കുന്ന എന്നതുകൊണ്ട ആക്കാരിയ
ത്തിന്ന നിശ്ചയമായി സർക്കാരിൽ നിന്ന കല്പിച്ചു മാസപ്പടി വാങ്ങി വാങ്ങിയിരിക്കുക
ആകകൊണ്ട ഒര നെരക്കെട കാര്യം എങ്കിലും ഒര ദൊഷമായിട്ട കയിക്കുലി പ്രകാരമായിട്ട
എങ്കിലും ഈവക ഈശ്വരാനുഗ്രഹിക്കെടകൊണ്ട കബളിച്ചു എങ്കിലും ഒളിച്ച എങ്കിലും
കാരിയക്കെട ചെയ്താൽ എന്നെക്കൊണ്ട നെര വിസ്തരിച്ചു നിശ്ചയിച്ചാൽ ഈക്കരുണ
ത്തിൽ ചെർത്ത എഴുതിവെച്ചപൊലെ ഈ ദൊഷക്കെട ചെയ്താൽ അപമാനം വരുത്തി
ഉദ്യൊഗത്തിൽ നിന്ന നീക്കിക്കളകയും ചെയ്യാം. ദ്രവ്യം പിഴ ഉണ്ടായി വന്നാൽ പന്ത്രണ്ട
മാസത്തിൽ ഉള്ള മാസപ്പടിദ്രവ്യം ഒക്കപ്പാടെ സംശയംകൂടാതെ സർക്കാക്ക കൊടുക്കയും
ആം. ഇ കയിക്കുലിയുടെ വകയിൽ ഒന്നിന മൂന്നായിട്ട തരുന്നതും ഉണ്ട. അല്ലാഞ്ഞാൽ
അ പിഴയുടെ ഒക്കയും ദ്രവ്യമായിട്ട എങ്കിലും മറ്റവല്ല വസ്തുവായിട്ട എങ്കിലും കയിക്കുലി
യുടെ പ്രകാരം വാങ്ങി എന്നുവെച്ചാൽ ഒര സംവത്സരത്തിന്റെ മാസപ്പടിയിൽ അധികം
ഉണ്ടായാൽ അത ഒക്കപ്പാടെ മുന്ന എരട്ടിച്ച കണ്ട അന്ന്യായം താല്പര്യം കൂടാതെ
സർക്കാർക്ക ഞാൻ തരികയും വെണം. എന്റെ വസ്തുവും മുതലും വിധി സാമാന്ന്യ
പ്രകാരത്തിൽ ആ പിഴയിൽ എടുപ്പിച്ചുകൊള്ളുകയും ആം. ഈ മുച്ചിലിക്ക എന്ന പറയുന്ന
പ്രഴക്കരുണം പ്രകാരത്തിൽ എന്റെ കയ്യൊപ്പ ഇട്ട തന്നിട്ടും ഉണ്ട. ഇതിൽ അകപ്പെട്ടിട്ടുള്ള
പ്രകാരംപൊലെ വരുന്ന കാലത്തിൽ പിഴ ഇനിക്ക അകപ്പെട്ടിട്ടുണ്ടെങ്കിൽ എഴുതിവെച്ച
പ്രകാരം എന്നെകൊണ്ട വാങ്ങി നടത്തിച്ചു കൊള്ളുകയും ആം. ഏഴാമത - പൌസ്സദാര
ക്കച്ചെരിയിൽലെ ദൊറൊഗും മെൽ എഴുതിയപ്രകാരം സഖായിക്കുന്നവരും അവരവരുടെ
പ്രവൃത്തിയാകുന്നു. ശെറുപ്പുള്ളശ്ശെരിയും കൊഴിക്കൊട്ടിലും തലശ്ശെരിയിലും
അദാലത്തകച്ചെരിയിൽ വിധിക്കുന്ന സായ്പുമാര പൌസ്സദാരകച്ചെരിക്ക വിസ്തരിച്ച
തീർപ്പാനായിട്ട അയച്ച ആളുകളുടെ വിസ്താരം ഇക്ക്രമത്തിൽ ഉള്ള പ്രമാണം പൊലെ
കെട്ട വിസ്തരിച്ചു തീർക്കുകയും വെണം. എട്ടാമത- വിധിക്കുന്ന സായ്പുമാര ഒരൊ
രുത്തരുടെ പ്രവൃത്തിയാകുന്നത. അവരവരുടെ വിധിവശത്തിലെ വിസ്താരം നിരപ്പ
സംദ്ധിയായി രക്ഷിച്ച നടന്ന അതിന മറുത്ത വെണ്ടുംവണ്ണംപൊലെ കള്ളന്മാരയും കുല
ചെയ്യുന്നവരെയും വീടുകൾ ചുട്ട കുത്തിക്കവർന്നവരെയും ശെഷം ലഹള ചെയ്യുന്നവരെ
യും പിടിച്ച പാറാവിൽ ഇട്ടതിനാൽ ചെയ്കയും വെണം. ഒമ്പതാമത-മെൽ വിധിക്കുന്ന
സായ്പുമാരെ മെലെവകുപ്പിലെപ്രകാരം ഒരു കുറ്റം ചെയ്തവനെ പിടിച്ചു കൊണ്ടുവന്നാൽ
ആക്കാര്യം അന്വെഷിച്ചു വിചാരിച്ചതിന്റെ ശെഷം ആയ്യാളെ വിസ്മരിപ്പാനായിട്ട സംഗതി
ഉണ്ട എന്ന മനസ്സ തെളിവായിട്ട വന്നാൽ അവനെ അദെഹത്തിന്റെ വിധി വശത്തിൽ
ഉള്ള പൊസ്സദാരക്കച്ചെരിയിൽ വിസ്തരിപ്പാനായിട്ട പെര എഴുതിച്ച അവന്റെ
കുറ്റംകൊണ്ട കത്തിൽ അന്ന്യായം അതിൽ ഉള്ള സാക്ഷിക്കാരന്മാരും ഒരൊരെ
അവസ്ഥകളും മലയായ്മയിൽ എഴുതിയ ദൊറൊഗനഅയക്കുകയും ചെയ്യും.അപ്രകാരം
എഴുതി അയച്ച കത്തും അന്ന്യായവും പൊസ്സദാരക്കച്ചെരിയിലെ വിസ്ഥാരത്തിൽ
ആരംഭമായിട്ടയിരിക്കയും വെണം. പത്താമത-മെൽ എഴുതിയ മുന്ന പൊസ്സദാരക്കച്ചെരി
യിൽ നടപ്പമര്യാദിയാകുന്നത. പ്രതിക്കാരൻ കച്ചെരിയിന്റെ മുൻമ്പാകെ കൊണ്ടുവന്നിട്ട [ 714 ] അവന്റെ കാര്യം ദൊറൊഗും ശെഷം കാര്യസ്ഥന്മാരും വിധിക്കുന്ന സായ്പു എഴുതി
അയച്ച കത്തിലെ അന്ന്യായം നെരും ഞായവും പൊലെ അന്വെഷിച്ച വിസ്മരിക്കുകയും
വെണം. അപ്രകാരം വിധികല്പന ദൊറൊഗന്റെ എഴുത്തുകൊണ്ട വിധിക്കുന്ന സായ്പു
അവർകൾക്ക ബൊധിപ്പിച്ച കുടുംവൊൾ പ്രതിക്കാരനെ വിട്ട അയക്കുകയും വെണം
ഇത കൂടാതെ മെൽ എഴുതിയ പ്രകാരം പ്രതിക്കാരൻ ഇനിയും നല്ലവണ്ണം ഇരിപ്പാനായിട്ട
ഒരു മൂന്നാൻ വെണമെന്നുള്ള സംഗതി വിധിക്കുന്ന സായ്പുന്റെ മനസ്സിൽ ഉണ്ടെങ്കിൽ
ആ മുന്നാൻ കൊടുക്കു വൊളത്തെക്ക പാറാവിൽ പാർപ്പിക്കുകയും വെണം.
പൊസ്സദാരക്കച്ചെരിയിലെ ദൊറൊഗ ഒരുത്തന്നെ വിട്ട അയച്ചിട്ട ആ വിട്ടവനെ മൂന്നാൻ
കൊണ്ട വിധിക്കുന്ന സായ്പ്പു അവർകൾ പാർപ്പിച്ചു എങ്കിൽ ആയ്ത ഉടനെ തന്നെ
മെലധികാരിക്കു ബൊധിപ്പിക്കുകയും വെണം. അപ്പകാരം ബൊധിപ്പിച്ചിട്ട വിധിക്കുന്ന
സായ്പുനെന്റെ നിരുപണവും മെലധികാരിയിന്റെ നിരൂപണവും ഒന്നായിട്ട വന്നാൽ
നല്ലത. ഒന്നായിട്ട അല്ല എങ്കിൽ ഉത്തരം മെലധികാരിയിൽനിന്ന വന്നുകൂടുംപൊൾ
മൂന്നാൻ വാങ്ങാതെ പാർപ്പിച്ചവനെ വിടുകയും വെണം. പ്രതിക്കാരനെ പൊസ്സദാരക്ക
ച്ചെരിയിന്റെ മുമ്പാക കൊണ്ടുവന്നാൽ വിധിക്കുന്ന സായ്പുന്റെ കത്തിൽ ഉള്ള
വ്യ അന്ന്യായം നെര എന്ന സമ്മതിച്ചു എങ്കിലും സമ്മതിക്കാതെ വിസ്താരം തീർന്നാതിന്റെ
ശെഷം നെരാകുന്നു എന്ന ദൊറൊഗിന്റെ മനസ്സു തെളിവായി വന്നു എങ്കിലും ദൊറൊഗ
വിസ്കാരത്തിൽ ഉള്ള അവസ്ഥകൾ ചെറുതായിട്ട എഴുതി അതിന്റെ താഴെ പണ്ടിത
രൊടു എങ്കിലും കാസിയൊടു എങ്കിലും ഒരച്ചൊദ്യം എഴുതുകയും വെണം. ആയതിൽ
പ്രതിക്കാരന്റെ മെൽ ഉണ്ടായിരുന്ന കുറ്റത്തിന്ന അവന്റെ ജാതി മര്യാദിപൊലെ
നല്ലവണ്ണം വിചാരിച്ചതിന്റെ ശെഷം അപ്പകാരംതന്നെ ഉള്ള ശിക്ഷ ഉത്തരാമായി
യിരിവരിൽ ഒരുത്തനെ എഴുതുകയും വെണം. ദൊറൊഗ ഇ ഉത്തരം വല്ലവണ്ണം
നിരുപിച്ചതിന്റെ ശെഷം വെണ്ടുംവണ്ണംപൊലെ വിധികല്പിച്ചി തീർക്കുകയും വെണം.
ആ വിധികല്പന അതിനായിട്ടുള്ള സംഗതിയും വിസ്ഥാരത്തിൽ ഉള്ള എഴുത്തുകളും
പണ്ടിതരൊടു എങ്കിലും കാസിയൊടു എങ്കിലും എഴുതി ചൊദ്യവും വാങ്ങിയ ഉത്തരവും
എഴുതിക്കുകയും കുറ്റം ഉള്ളവനെ ബൊധിപ്പിയാതെ ആദാലത്ത വിധിക്കുന്ന സായ്പു
അവർകൾക്ക അയക്കുകയും വെണം. ആസായ്പു അവർകൾ വായിച്ച വിചാരിച്ചതിന്റെ
ശെഷം വിസ്ഥാരത്തിൽ എങ്കിലും വിധികല്പനയിൽ എങ്കിലും അദെഹത്തിന്റെ മനസ്സ
തെളിയാതെ എതാനും, സംശയം ഉണ്ടായിവന്നാൽ ആ സംശയം ഉള്ളതുകൊണ്ട ദൊറൊ
ഗനൊടു ചൊദ്യം എഴുതുകയും ആയതിന ദൊറൊഗിന്റെ ഉത്തരം എഴുതിപ്പിക്കുകയും
വെണം. ആയതിൻറശെഷം ദൊറൊഗന്റെ വിധികല്പനകൊണ്ട വിധിക്കുന്ന
ഒരി സായ്പുന്റെ മനസ്സത്തെളിവ ഉണ്ടെങ്കിലും അദെഹത്തിന്റെ നിരൂപണവും
ദൊറൊഗിന്റെ നിരൂപണവും ഒന്നായിട്ട വരികയില്ല എന്ന വിചാരിച്ചു എങ്കിലും ആ
വിസ്താരത്തിൽ ഉള്ള എഴുത്തുകളും ദൊറൊഗ അയച്ചിരുന്നതും ശെഷം ദൊറൊഗ
നൊടുള്ള ചൊദ്യവും അതിന്റെ ഉത്തരവും ഒര പെർപ്പിൽ മുദ്രയും കയിഒപ്പും എഴുതി
ഇി. മെലധികാരി വിചാരിപ്പിനായിട്ട അയക്കുകയും വെണം. അതിന്റെശെഷം അപ്രകാരം
അയച്ചിരുന്ന എഴുത്തുകൾ മെലധികാരി നല്ലവണ്ണം വായിച്ച വിചാരിച്ചതിന്റെശെഷം
ദൊറൊഗന്റെ വിസ്താരത്തിൽ എങ്കിലും കല്പനയിൽ എങ്കിലും അവർകളുടെ മനസ്സിൽ
തെളിവ ഇല്ലാതെ ഉണ്ടെങ്കിൽ ദൊറൊഗനൈാട ചൊദ്യങ്ങൾ എഴുതിവിധിക്കുന്ന സായ്പു
അവർകളുടെ കയ്യായിട്ട അയക്കുകയും വെണം. ആയതിന ദൊറൊഗന്റെ ഉത്തരം
വന്നിട്ട വെണ്ടുവണ്ണംപൊലെ വിസ്തരിച്ചിട്ടില്ല എന്ന മനസ്സിൽ തൊന്നി എങ്കിൽ ശെഷം
വെണ്ടുന്ന വിസ്ഥാരം കല്പിക്കുകയും വെണം. അപ്രകാരം ശെഷം ഉള്ള വിസ്താരം
കഴിഞ്ഞിട്ടുമെലധികാരി അവർകൾക്ക ബൊധിച്ചതിന്റെ ശെഷം ദൊറൊഗ വിധികല്പിച്ച
ശിക്ഷ കുറ്റത്തിനെക്കാട്ടിലും എന്റെ അധികം ഉണ്ടെന്നു തൊന്നി ഇരിക്കുമെങ്കിൽ
നെരുംഞായവും പൊലെ വിധി കല്പിക്കുകയും വെണം. പതിനൊന്നാമത-മെൽ [ 715 ] എഴുതിയ പത്താമത്തെ വകപ്പിലെപ്രകാരം പൌസ്സദാരക്കച്ചെരിയിലെ ദൊറൊഗന്റെ
ഒരൊരൊ വിധി കല്പനയും ശെഷം എതപ്രകാരം എങ്കിലും ഉള്ള എഴുത്തുകളും
മെലധികാരിയുടെ കല്പനക്ക വിധിക്കുന്ന സായ്പു അവർകൾ കയ്യായിട്ടഅയക്കുകയും
വെണം. ആയതിന്റെ മെൽ മെലധികാരിയുടെ കല്പനകളും വിധി കല്പനകളും
വിധിക്കുന്ന സായ്പു അവർകളുടെ കയ്യായിട്ട ദൊറൊഗന അയക്കുകയും വെണം.
ഇപ്പ്രകാരം മെലധികാരി അവർകളുടെ കല്പന വിധിക്കുന്ന സായ്പു അവർകളുടെ
കല്പന വിധിക്കുന്ന സായ്പു അവർകളുടെ മുദ്രയും കയ്യൊപ്പും ഇട്ട കത്ത കൊണ്ട
ദൊറൊഗിന വന്നാൽ മെലധികാരിയുടെ കല്പനപ്രകാരംപൊലെ വന്ന ദിവസം മുതൽ
എട്ട ദിവസത്തിൽ അകത്ത നടക്കുകയും വെണം. പന്ത്രണ്ടാമത-എന്നാൽ വിധികല്പന
കൾ എല്ലാം ദൊറൊഗന്റെ കല്പനകൊണ്ട നടത്തുകയും വെണം. ഇപ്പ്രകാരം
വിധികല്പന കഴിയാനായിട്ട ഒര കല്പന എഴുതിയ കത്തും കയ്യൊപ്പ ഇട്ടതിന്റെ
കയ്യാളിക്ക കൊടുത്ത അയക്കുകയും വെണം. കുലപ്രകാരം എങ്കിലും മറ്റു വല്ലപ്രകാരം
എങ്കിലും ഉണ്ടാകുന്ന ശിക്ഷ ഉദിച്ച മുതൽ അസ്തമിക്കുന്നതിൽ അകത്ത ഒരുവര
പരസ്സ്യമായ ദിക്കിൽ വെച്ച കഴിക്കുകയും വെണം. കഴുവിന്മെലെ എങ്കിലും മറ്റ
ദുരിതപെടുത്തിട്ടുള്ള ശിക്ഷ എങ്കിലും ചെയ്ത പൊകയും അരുത. അതിനപകരമായിട്ട
വെണ്ടിവന്നു എങ്കിൽ തുക്കുവാൻ ആയിട്ടുള്ള ശിക്ഷ കഴിക്കയും ആയിന
കഠിനകുറ്റത്തിന്ന മനസ്സ തെളിയാഞ്ഞാൽ ശിക്ഷ വധം കഴിക്കുകയും ആം. എന്നാൽ
കൊല്ലം 975 മത കുഭമാസം 15 നു ഇങ്കിരിയസ്സുകൊല്ലം 1800 മത പിപ്പ്രവരിമാസം 24നു
വടകരനിന്ന എഴുതിക്കൊടുത്തത. പുസ്തകത്തിൽ എഴുതിയത. കുംഭം 19 നു പിപ്പവരി 28
നു തൊറയൂരിൽ നിന്ന എഴുതിയത.

1372 K

1628 മത രാജശ്രീ കയിത്താൻ കുവെൽ അവർകൾക്ക ചുണ്ടങ്ങാപ്പൊയിലിൽ മമ്മി
മൂപ്പൻ സലാം. ഇപ്പൊൾ ഇവിട ഉള്ള അവസ്ഥകൾ ഇ കുംഭമാസം 12 നു
ചന്ത്രൊത്തനമ്പ്യാര കണ്ണൊത്തിന പൊയിട്ട 16 നു ചന്ത്രൊത്ത വരികയും ചെയ്തു. 17 നു
രാത്രി കാംപ്രത്തനമ്പ്യാറ ചന്ത്രൊത്ത വന്ന 18 നു രാത്രിയിൽ തന്നെ രണ്ടാളും ഒന്നിച്ച
കണ്ണൊത്തിന പൊകയും ചെയ്തു. ഇന്നെവരെക്കും ചന്ത്രൊത്ത നമ്പ്യാര ഇവിട
എത്തിട്ടുമില്ല. ശെഷം കുന്നുമ്മലെ ചെറിയനമ്പ്യാറ പാനൂറുക്ക വടെക്ക കെഴക്ക
ഒരിതറയിൽ ആകുന്ന, അവിട ചെക്കുറ നമ്പ്യാറ ആളും കൊതൊങ്ങലൊൻ കുങ്കനും
വന്ന തമ്മിൽ വിചാരിച്ച പൊയിട്ടും ഉണ്ട. ചെക്കുറ നമ്പ്യാറ നാലു നാളിന്റെ അകം
തമ്പുരാൻ പാർക്കുന്ന ദിക്കി പ്പൊകുന്നതും ഉണ്ട. അയാളെ കുട ചന്ത്രൊത്ത നമ്പ്യാര
പൊകും എന്ന കെൾക്കുന്നതും ഉണ്ട. ചെക്കുറ നമ്പ്യാറക്ക ഇപ്പൊൾ അത്തിയക്ഷമായിട്ട
ഇരിക്കുന്ന ആള ചന്ത്രൊത്തെ നമ്പ്യാറ അത്ത്രെ ആകുന്ന, കെഴക്കെടത്തെ വലിയ
നമ്പ്യാറ ഒഴിക ശെഷമുള്ള നമ്പ്യാന്മാരൊടു ഒക്കയും ചെക്കുറ നമ്പ്യാറെ അനുസരം
ഉണ്ടാകുന്നു ഉണ്ട. അവിട ഒക്കയും രാത്രത്തിയിൽ കാമ്പ്രത്ത നമ്പ്യാറ വന്ന രാത്രത്തിയിൽ
തന്നെ അണ്ടൊട്ട പൊകുന്നും ഉണ്ട. ശെഷം ചീയൊത്തെ കുഞ്ഞിപൊക്ക എന്ന ഒര
മാപ്പളഉണ്ട. അവൻ മുന്നെ പെരിങ്ങളത്തു രആകുന്ന വകയും തറവാടും പെരിങ്ങളത്തുര
ഉണ്ട. ഇപ്പൊൾ അവൻ പാർക്കുന്നത കടുത്തനാട്ട നാതാളരത്ത ആകുന്ന ഇ കഴിഞ്ഞ
നൊമ്പിന മുമ്പെഒര ആറ മാസം മുന്നെ പൊറാട്ടര തമ്പുരാന്റെ കൂടചൊരത്തിന്മീത്തൽ
പാർത്തിരുന്നു. ഇനൊമ്പിന അവിടന്ന അനുവദിച്ചുപൊന്നിരിക്കുന്നു. ഇകുഞ്ഞിപൊക്ക്ര
കല്പിച്ചാൽ ആയുധക്കാര ആയിട്ട ഉള്ള ആളുകൾ 250 ആള കൂടുകയും ചെയ്യും. ഇവന
കടത്തനാട്ട തമ്പുരാന്റെ തിരുമനസ്സു നല്ലവണ്ണം ഉണ്ട. ഇപ്പൊൾ നാലുദിവസം
പൊരുംപൊറാട്ടര തമ്പുരാന്റെ തരക അവന വന്നിട്ടു. ആയത ചുരിക്കം ആളയും
കൂട്ടിക്കൊണ്ട ചെല്ലുവാനെന്ന കെട്ടു. നിശ്ചയം അറിഞ്ഞിരിക്കുന്നും ഇല്ല. ശെഷം [ 716 ] ഇപ്പൊൾ ഇതിൽ എഴുതിയ ആളെ അവസ്ഥ ഒക്കെയും സൂക്ഷം അറിഞ്ഞി എഴുതി
അയക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 975 മത കുംഭമാസം 24 നു എഴുതിയത. കുംഭം 25
നു ഇങ്കിരിയസ്സുകൊല്ലം 1800 മത മാർസ്സുമാസം 6 നു കയിപ്പുറത്ത നിന്ന പെർപ്പാക്കി
കൊടുത്തത.

1373 K

1629 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൌസ്സുദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബന
എഴുതിയത. എന്നാൽ ഈ വിസ്താരക്കത്തിൽ വിധി എന്തെന്ന കാദിവാഹാലിയൊടു
ചൊതിച്ചാരെ ഇസ്സിലാമായിരിക്കുന്നവരല്ലാതെ കണ്ട ഒരു കാപ്തസറായവന്റെ വിധി
എന്തെന്ന ഉത്തരമായിട്ട കൊടുത്തതുകൊണ്ടു ഇക്കടകാര്യം ഇസ്സിലാമായൊരുത്തൻ
തന്നെ ചെയ്തു എന്ന വെച്ചതിന്റെ വിധി എന്തെന്ന അറിയെണ്ടുന്നതല്ലാതെകണ്ട ഒര
കാപ്സറ എന്ന വെച്ചവന എന്ത വിധി ആകുന്ന എന്ന ബൊധിപ്പിപ്പാൻ ആയിട്ട സങ്ങതി
ഒന്നും ഇല്ലല്ലൊ. അതുകൊണ്ട ഈ അവസ്ഥ കാസിയാറൊടു വഴിപൊലെ ഗ്രഹിപ്പിച്ചി
ഇതിൽ കല്പന എഴുതിയതുപൊലെ വിധി മാറ്റിച്ച ഇപ്പൊൾ മടക്കി അയക്കുന്ന വിസ്താര
ക്കത്ത ഇണ്ടൊട്ട കൊടുത്തയക്കുകയും വെണം. വിശെഷിച്ച ഇനി മെല്പട്ട
ഇസ്സിലാമായവരതന്നെ ആകുന്ന എന്നവെച്ചി അവർക്ക വിധി എന്തെന്ന എഴുതി
കൊടുക്കുന്നതല്ലാതെ മറ്റൊരു ജാതിക്കാരന എന്തവിധി എന്ന എഴുതി കൊടുക്കുകയും
അരുതു എന്ന കാസിയാരൊടു പറകയും വെണം. എന്നാൽ കൊല്ലം 975 മത കുംഭമാസം
26 നു ഇങ്കിരിയസ്സകൊല്ലം 1800 മത മാർസ്സുമാസം 7 നു പയ്യർമ്മല കയിപ്പറത്ത നിന്ന
എഴുതിയത.

1374 K

1630 മത രാജശ്രീകയിത്താൻ കുവെൽ അവർകൾക്ക ചുണ്ടങ്ങാപ്പൊയിൽ മമ്മിമൂപ്പൻ
സെലാം. ചെക്കുറനമ്പിയാറ മാനന്തൊടിക്ക എഴുന്നള്ളിയടത്ത പൊയത നിശ്ചയം
ആയി തന്നെ വർത്തമാനം വന്നത. ഇ നമ്പ്യറെ അരികത്തിന്ന ആളകെള വരുവൊളം
കാമ്പറത്തെ നമ്പ്യാറ കണ്ണൊത്ത പാർക്കും എന്ന വർത്തമാനം കെട്ടു. കാമ്പറത്തെ
നമ്പ്യാറെ ഒക്ക പൊയിലുരന്ന പൊയ ആള പിരിഞ്ഞി എലൻ കെളും ശെഷം അത്തറയിന്ന
നായിന്മാര പൊയിട്ടുമുണ്ട. ഇന്നെയടത്ത പൊയിക്കുന്ന എന്നു നിശ്ചയം കിട്ടുന്നുയില്ല.
ശെഷം കാണുമാൻ പൊയി വന്നെ ആളകാവുകാറ പറഞ്ഞുകെട്ടു സാമാന്ന്യങ്ങൾ ഒക്കയും
തമ്പുരാന്റെ ആളുകള പെരുവെലു കൊണ്ട വെക്കുകയും ചെയ്യുന്നു. അവിടപ്പൊ
കുന്നെ കണ്ടിയും വഴികളും വലിയെ മരങ്ങൾ മുറിച്ചി അടക്കുകയും ചെയ്യുന്നു. ഇപ്പ്രകാരം
അത്ത്രെ അവിട കാണുന്നത എന്ന അവിടന്ന വന്ന ഒരി കാവുകാരൻ നിശ്ചയമായി
പറകയും ചെയ്തു. കൊല്ലം 975 മത മീനമാസം 4 നു എഴുത്ത ഇങ്കിരിയസ്സകൊല്ലം 1800 മത
മാർസ്സുമാസം 15 നു പെർപ്പാക്കിയത.

1375 K

1631 മത രാജശ്രീകയിത്താൻ കുവെൽ അവർകൾ ചുണ്ടങ്ങാപൊയിലിൽ മമ്മിമൂപ്പൻ
സലാം, എന്നാൽ കോത്തിന്ന ചെക്കുറ നമ്പ്യാര മാനന്തൊടി എഴുന്നള്ളിയടത്ത
പൊയതിന്റെ ശെഷം ചെക്കുറ നമ്പ്യാറെ അമ്മങ്ങളും കുട്ടികളും കണ്ണൊത്ത
പാർക്കുന്നടത്ത നിന്ന പെരുവയിൽ പൊയെന്നും കെട്ടു. ശെഷം ഇരുവെനാട [ 717 ] പറ്റിയമലമ്മൽ പാറുത്ത നമുക്ക പൊനവാരത്തിന്റെ ഉറുപ്പ്യ തന്ന കുറിച്ചിയറ ഇപ്പൊൾ
ആ മലമ്മൽ ഇല്ല. ചെക്കുറ നമ്പ്യാറെ ആള വന്ന കൂട്ടിക്കൊണ്ടുപൊയി എന്നത്ത്രെ
കെട്ടത. കാമ്പ്രത്ത നമ്പ്യാര കോത്തതന്നെ പാർത്തിരിക്കുന്നു. ശെഷം കുറ്റിയാടി
പർയ്യാർമല വെള്ളിയൊട്ട വഴിമലെയും വെളിച്ചണ്ണ ഉപ്പും തെങ്ങയും ഇങ്ങനെ ഉള്ള
സാമാനം വളരെ വയനാട്ടിലെക്ക പൊകുന്ന ഉണ്ടെന്ന കുഞ്ഞൊത്തനിന്ന വന്നെ ആള
പറഞ്ഞു കെൾക്കയും ചെയ്തു. എന്നാൽ കൊല്ലം 975 മത മീനമാസം 8 നു എഴുതിയത. 9
നു ഇങ്കിരിയസ്സുകൊല്ലം 1800 മത മാർസ്സുമാസം 20 നു വന്ന. അന്ന പെർപ്പാക്കിയത.

1376 K

1632 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡണ്ടെൻ ജെമിസ്സ
ഇസ്ഥിവിൻ സായിപ്പ അവർകൾക്ക ചെറക്കൽ കവിണിശ്ശെരിക്കുലൊത്ത തെവിവർമ്മ
രാജാവ അവർകൾ സല്ലാം. കഴിഞ്ഞാണ്ടിൽ മാടായിക്കാവിൽ പൂരംകുളി എന്ന അടിയന്തര
ത്തിന പൊണം എന്ന അപെക്ഷിച്ചിട്ട അനുവാതം ഉണ്ടായില്ലല്ലൊ. ഈ മാസം 27 നു
ആകുന്നു ആയടിയന്തരം. ആയതിന നമുക്ക മാടായിക്ക പൊവാൻ മഹാരാജശ്രീ
കമിശനർ സായിപ്പന്മാര അവർകൾക്ക താങ്കൾ തന്നെ എഴുതി അയച്ച കല്പന
ഉണ്ടാക്കിത്തന്നു എങ്കിൽ കൊള്ളായിരുന്നു. എന്നാൽ കൊല്ലം 975 മാണ്ട മീനമാസം 14
നുമൊഴപ്പിലങ്ങാട്ട നിന്ന എഴുതിയ്ക്കത. മീനം 20 നു ഇങ്കിരിയസ്സുകൊല്ലം 1800 മാർസ്സുമാസം
31 നു പെർപ്പാക്കിയത.

1377 K

1633 മത ബഹുമാന്ന്യം ആയിരിക്കുന്ന മഹാരാജശ്രീ മെസ്സിരി ബ്രൊൻ സായ്പു
അവർകളുടെ സന്നിധാനത്തിലെക്ക മുണ്ടലൂര നെല്ലൊളി ചടയനും തന്റെ അനുജൻ
കുട്ടി ആലിയും കൂടി എഴുതി വെച്ച സങ്കടം. മുമ്പെ എന്റെ കാരിണവൻ പർയ്യായി
ആയില്ല്യത്ത അച്ചന ചുരുക്കം പണം കൊടുപ്പാനുണ്ട എന്ന പറഞ്ഞി ഒറെ
ചാത്തൊത്തെപ്പറമ്പു 12 പണം പാട്ടം ഉള്ളത അച്ചൻ അടക്കി പലിശ എടുത്തിരിക്കുന്നു.
ഒറ മരിച്ചതിൽപ്പിന്ന 951 ൽ എന്നക്കൊണ്ട അരപലിശ കയ്യാൽ കൊടുപ്പാൻ തക്കവണ്ണം
പറമ്പു ഞാൻ തന്നെ നൊക്കിക്കൊള്ളുവാൻതക്കവണ്ണം പറഞ്ഞു. അച്ചില്ലാനം പണത്തിന
കണക്കൊല എഴുതിക്കൊടുത്തു. 967 വരെക്കു പലിശ കയ്യാൽ കൊടുത്തു. ഇതിന്റെ
ഉള്ളിൽ രണ്ടുകാലം പലിശപ്പണത്തിന അച്ചന്റെ ആള വരായ്കകൊണ്ട പലിശപ്പണം
കൊടുത്തിട്ടുമില്ല. പിന്ന ആയില്ല്യത്ത നമ്പ്യാറ എന്റെ അനുജൻ പക്കി ദീനം പിടിച്ചി
കിടക്കുന്നടത്തിന്ന ഒരു പ്രമാണം എഴുതി വാങ്ങിയിരിക്കുന്നു. അക്കാര്യത്തിന എന്നൊടു
പറക എങ്കിലും പണത്തിന്റെ കണക്ക എന്ന ബൊധിപ്പിക്കുക എങ്കിലും 600ററിച്ചില്ലാനം
പണത്തിന മുൻമ്പെ ഞാൻ എഴുതിക്കൊടുത്ത പ്രമാണം തന്നിട്ടുമില്ല. ഉടനെ ചക്കി
മരിക്കെയും ചെയ്തു. കാലംതൊറും എന്ന തടുത്ത കൂട്ടിക്കൊണ്ടുപൊയി15 പണം വാങ്ങും.
974 മതിൽ 40 പണം കൊടുത്തും. അതിൽ കളിപ്പിച്ചതിന കഴിച്ച പണം 2 ശെഷം പണം
മുപ്പത്തെട്ടും ചില്ലാനം മൂട കൊടുപ്പാൻ ഉള്ളതിന കൂടി കണക്കൊല കുട്ടിആലിനൊട
എഴുതി വാങ്ങി മുൻമ്പെബ എന്റെ കാരിണവൻ വലിയെ ആലിപ്പിക്കാക്കാക്ക ഒറെവക
ഒക്കെയും എഴുതിയിരിക്കുന്നു. 951 മാണ്ട ഒറ എഴുതിക്കൊടുത്ത വക ഒക്കെയും ഞാളും
എഴുതിക്കൊടുത്തു. മൊതല വാങ്ങിച്ചാത്തൊത്തെ പറമ്പത്തെ ക്കാടു കളഞ്ഞി പറമ്പു
നന്നാക്കി നല്ലെ ഉഭയം ഉണ്ടാക്കി പാട്ടം ഞാൻ അടക്കി. എന്റെ ധനത്തുമെൽ ഉള്ള
ചരക്കുകളൊക്കെയും ചൊവ്വക്കാരൻ പപ്പങ്കാക്ക കൊടുത്തുപൊരുന്നു. 975 മതിൽ
തെങ്ങും കഴുങ്ങും നമ്പ്യാര കെട്ടിച്ചി മൊളക നമ്പ്യാര തൊല കെട്ടി പറിക്കുമെന്ന
കണ്ടാരെ സായ്പു അവർകൾ ഇവിട ഇല്ലായ്ക്കകകൊണ്ട ഇക്കാര്യം ഞാൻ മക്കിയൊടു [ 718 ] ചെന്നു പറഞ്ഞു. സായ്പു അവർകൾ ഇവിട വരുവൊളം സായ്പു അവർകളെ പെറക്ക
മക്കിയും വിരൊധിച്ചു. മകരമാസത്തിൽ രണ്ടു ദിവസം ആ പറമ്പത്ത ഉളെള്ള ചരക്ക
ഒക്കെയും താത്താൻ എന്മനും പത്തഇരുപത ആയുധക്കാരും കൂടി വന്ന ആയുധക്കാറ
പറമ്പിന നാലു പുറവും നിർത്തി എണി കൂടാതെ കണ്ട രണ്ടര പാരത്തിന്റെ മെലെ
മൂന്നു പാരത്തൊളം ചരക്ക എന്മൻ എടുപ്പിച്ചികൊണ്ടുപൊകയും ചെയ്തു. എന്റെ ചരക്കും
വള്ളിയും കെടുവന്നു പൊയി. പെണ്ണുങ്ങളെ മെക്കിട്ടെറി ഈ ധർമ്മരാജ്യം സായ്പവർ
കളെ കൃപ ഉണ്ടായിട്ട ഇക്കാര്യം വഴിപൊലെ വിസ്തരിച്ചി ചരക്കിന്റെ മുതലും വാങ്ങിതന്ന
ഞാങ്ങളെ സങ്കടം തീർത്തു തരുവാൻ കൃപ ഉണ്ടായിരിക്കയും വെണം. ഇത ഒന്നും
കൂടാതെ 2200 പണത്തിന ചനൊച്ചെരി തങ്ങള എനക്ക എഴുതി തന്ന പ്രമാണം
കൊടുത്തിരിക്കുന്നു. അന്ന ഈക്കാര്യം ഞാൻ തീർത്തു തരാമെന്ന പറഞ്ഞി ഒന്ന
എന്നൊടു എഴുതി വാങ്ങി പണം തന്നിട്ടുമില്ല. എന്നാൽ കൊല്ലം 975 മത കുംഭമാസം 1 നു
എഴുതിയത. മെടം 9 നു ഇങ്കിരിയസ്സുകൊല്ലം 1800 മത എപ്രീൽ മാസം 19 നു
പെർപ്പാക്കിയത.

1378 K

1634 മതമുണ്ടലൂരിനൊല്ലൊളിപക്കി പെരാൽ കണക്ക കൊല്ലം 968 ചെന്ന കർക്കടമാസം
15 നു എഴുതിയ കണക്ക മുണ്ടലൂരച്ചാത്തൊത്തെ പറമ്പത്ത ആയില്ല്യത്ത
ഉണിച്ചാംമ്പ്യാറുക്ക നെല്ലൊളി പക്കിയും കണ്ടപൂക്കത കഴിപ്പി നീക്കി ഉണിച്ചാംമ്പ്യറക്ക
പക്കി കൊടുക്കണ്ടും പണം 1000. ഇപ്പണം ആയിരത്തിനും അഞ്ചുകാലം കഴിഞ്ഞടത്ത
ന്റെ പലിശ കൊടുപ്പാനും ഒത്തിരിക്കുന്ന പലിശ മൊടങ്ങുമ്പൊൾ വക എഴുതിയ
ചാത്തൊത്ത കയരി ഉഭയം നാലും കെട്ടി അടക്കി പലിശ വീട്ടിക്കൊള്ളുവാനും ഒത്തിരി
ക്കുന്നു. ഇക്കാണം കൊടുക്കുനൊൾ മുൻമ്പെ അറുന്നുറ്റത്തറുപത്താറ പണത്തിന
എഴുതിയെ പ്രമാണവും 62ൽ ഇരുന്നുറ്റ നാല്പത്തെട്ടരപണത്തിന എഴുതിയ പ്രമാണവും
ഈ പ്രമാണത്തിന്റെകൂട കൊടുപ്പാൻ ഒത്തിരിക്കുന്നു. ഇതിനറിയും സാക്ഷി കണ്ണന്നൂര
മുക്ക്രീരെ അകത്ത മൊയ്തിയനും കുറ്റിയാട്ടുര കീഴ്പ്പലപ്പാടി മൂത്തെനമ്പ്യാരകയ്യെഴുത്ത.
കൊല്ലം 975 മത മെടമാസം 9 നു ഇങ്കിരിയസ്സുകൊല്ലം 1800 മത എപ്രീമാസം 19 നു
പെർപ്പാക്കി കൊടുത്തത.

1379 K

1635 മത രാജശ്രീ മെ ബാൻ സായ്പ അവർകളുടെ സന്നിധാനത്തിങ്കലെക്ക
തലവിൽ അനന്തൻക എഴുതിവെച്ചസങ്കടം. ആടൂരും കൊട്ടൂരും മുണ്ടപ്പിറത്ത
നമ്പിടിക്ക ഉള്ള കണ്ടങ്ങളും പറമ്പുകളും കാട്ടൊടികളും കീർത്തിമങ്ങലത്ത ദെവനെയും
കരിച്ചി വാളാകുന്നതും നനെച്ചിപെതക്കാകുന്നതും ഇതൊക്കെയും മൊഴപ്പിലങ്ങാട്ടു
കഴകത്ത വെലതരാമെന്നും അതിന്റെ വെലക്കാണം തരണമെന്നും മുണ്ടപ്പിറത്ത നമ്പിടി
വെളികഴിച്ച അമ്മ പറഞ്ഞയച്ചി അമെടെ ഒടപ്പിറന്നവൻ നമ്പൂരി പലദിവസവും
മൊഴപ്പിലങ്ങാട്ട വരികെയും പറെകെയും ചെയ്തു. മൂന്നു ദിവസം മുണ്ടപ്രത്ത അമ്മ തന്നെ
വന്നു എന്നൊടു പറഞ്ഞു എന്നതിന്റെശെഷം ദെവസ്വത്തിന്ന ആവക യെടുക്കണ
മെങ്കിൽ ചെറക്ക ചെന്ന തിരുമനസ്സറിയിക്കെണമെന്നും കല്പന കൂടാതെ കഴകത്തിന്ന
എടുത്തു കൂടാമെന്നും അതിൻവണ്ണം കഴകത്തു തരാമെന്ന നിശ്ചെയിച്ചു എയെങ്കിൽ
നിങ്ങടെ ഒടപ്പിറന്നവന കൂട്ടി എന്റെ ഒന്നിച്ചി ചെറക്കൽ അയച്ചാൽ തിരുമനസ്സറിയിച്ചി
കല്പന ഉണ്ടാക്കി അക്കാര്യം കയകത്തിന്ന നടക്കെയും ചെയ്യും. എന്നു അമ്മയൊടു
പറഞ്ഞയക്കെയും ചെയ്തു. എന്നതിന്റെശെഷം അമ്മെടെ ഒടപ്പിറന്നവനെയും പെരുമ്പെ
എമ്പ്രാന്തിരിയും കൂടി ചെറക്ക എഴുന്നള്ളിയടുത്ത പൊവാനായിട്ടു ഞാനിരിക്കുന്നടത്തു [ 719 ] മൊഴപ്പിലങ്ങാട്ടു വന്നു അന്നു തമ്പുരാൻ എഴുന്നള്ളിട്ടു ചെറക്കൽ ഇല്ല. വടക്ക
കൊക്കാനിചെരി ഇല്ലത്ത എഴുന്നള്ളിയിരിക്കുന്നു. അതുകൊണ്ട എനിക്ക വരുവാൻ
രണ്ടു ദിവസത്തെ താമസം ഉണ്ടു. നിങ്ങൾ മുൻമ്പെ നടക്കെവെണ്ടും. ഞാൻ
താമസിയാതെകണ്ട എഴുന്നള്ളിരിക്കുന്നടത്ത വരാമെന്നു പറഞ്ഞി അവര അയക്കെയും
ചെയ്തു. അവിടന്നു നാലുദിവസം കഴിഞ്ഞിട്ടു എഴുന്നള്ളിയെടുത്തു പൊവാനായിട്ട
പൊറപ്പെട്ടു പള്ളിക്കുന്നത്തെക്ക എത്തുംപഴെക്ക നമ്പൂരിനെയും പെരുമ്പ പൊറ്റിനെയും
അവിടക്കണ്ടു കാര്യം രൂപമാകുന്നതിന മുമ്പെ എന്തു ഇണ്ടെങ്ങാട്ടു പൊന്നു എന്നും
അങ്ങൊട്ട തന്നെ പൊക എന്നും പറഞ്ഞാരെ നമ്മുടെ കാര്യത്തിന കണക്കപ്പിള്ള ചെന്ന
തിരുമനസ്സ അറിയിച്ചി അക്കാര്യം രൂപമാക്കി എന്നയും ഒടപ്പിറന്നവളയും തെക്കൊട്ടു
പറഞ്ഞയക്കണമെന്നും 973 ലെ ധനുമാസം 15 നുക്കുള്ളിൽ എനക്ക തെക്കൊട്ടുപൊയെ
കഴിയുമെന്നും അതിനു തക്കവണ്ണം കണക്കപ്പിള്ള പൊയി തിരുമനസ്സ അറിവിച്ചി
വരണമെന്നും എറിയൊന്നു എന്നൊടു പറെക്കൊണ്ടു എന്നാൽ നിങ്ങൾ പൊരണ്ട
ഞാൻ പൊയി തിരുമനസ്സറിച്ചി കാര്യം രൂപമാക്കിക്കൊണ്ടുവരാമെന്നു പറഞ്ഞു
പൊകെയും ചെയ്തു. ഞാൻ എഴുന്നള്ളിയിരിക്കുന്നടുത്തു പൊയി ഇവറ പറഞ്ഞ
വർത്തമാനങ്ങളൊക്കെയും കുന്നത്ത ഗൊവിന്നപൊതുവാളും ഞാനും കൂടി
തിരുമനസ്സറിവിച്ചാരെ ആ വക ഒക്കെയും ദൈവസ്വമായിട്ട വാങ്ങുകെ ണ്ടുയെന്നും
കല്പിച്ചി അഞ്ഞുറ നായരിക്കും കഴകത്തെക്കും അതിനു പിടിച്ചതു വില കൊടുത്തു
വാങ്ങുകെ വെണ്ടുയെന്നു കല്പിച്ച തരക തരികെയും ചെയ്തു. തരകുംകൊണ്ട ഇവിട
വന്നു കല്പിച്ചി എഴുതിയ തരക എല്ലാവർക്കും കൊടുത്തു. നമ്പൂരിയൊടു ഈ
വർത്തമാനങ്ങൾ ഒക്ക പറകെയും ചെയ്തു. നമ്പൂരിക്ക തെക്കൊട്ട പൊകണമെന്നും കാര്യ
പ്രകാരങ്ങളൊക്കെയും പറഞ്ഞുവെച്ചപ്രകാരം നടപ്പാൻതക്കവണ്ണം ഒടപ്പിറന്നവളുമായിട്ടു
പറഞ്ഞിരിക്കുന്നുയെന്നും പറഞ്ഞു. കാര്യം നടപ്പാൻ തക്കവണ്ണം നമ്പൂരി അറക്ക ശീട്ട
എഴുതിതന്നു. എതാൻ പണവും എന്നൊടു വാങ്ങി നമ്പൂരി തെക്കൊട്ടു പൊകെയും
ചെയ്തു. കാര്യങ്ങള നടക്കണ്ടത അമ്മയെല്ലൊ ആകുന്നു. നമ്പുരിക്ക സംബന്ധം
ഇല്ലയെല്ലൊ. അതിന്റെശെഷം കഴകത്തിന്നും അഞ്ഞുറുനായരിൽ ചിലരുംകൂടി
മുണ്ടപ്രത്ത അമ്മെന ആള അയച്ചു വരുത്തി നമ്പൂരി എഴുതിയ ശീട്ടും കൊടുത്തു
വർത്തമാനങ്ങളും പറഞ്ഞു കാര്യം കഴകത്തിന്ന അതുപൊലെ ചെയ്യു തന്നു എങ്കിൽ
വലിയ ഉപകാരംതന്നെ എന്നും ഇന്നതന്നെ അക്കാര്യം നടക്കെണമെന്നും അതല്ല.എങ്കിൽ
ആയില്ല്യത്ത നമ്പ്യാറക്ക കൊടുക്കുന്നുയെന്നും അമ്മ പറഞ്ഞാരെ അതുവെണ്ടഇങ്ങുന്നു
തന്നെ എടുത്തൊളാമെന്നു പറഞ്ഞി ആ വസ്തുവും വകെയും ചെന്നു നൊക്കി 1000
ഉറുപ്പ്യ വെലക്കെട്ടി 73 മാണ്ട മെടമാസം 10 നു അവർക്കുള്ള വസ്തുവക ഒക്കെയും
മൊഴപ്പിലങ്ങാട്ടു ദൈവസ്വത്തിലെക്ക നീരവാങ്ങിച്ചി പ്രമാണം എഴുതി തന്നു. ആവികെക്ക
പലവകെയായിട്ട 300 ഉറുപ്പ്യ കൊടുത്തു. 700 ഉറുപ്പ്യ ധനത്തുമെൽ കയറ്റിയാൽ
അപ്പഴെ കൊടുപ്പാൻ തക്കവണ്ണം കഴകത്തിന്ന പ്രമാണവും എഴുതിക്കൊ ടുത്തു.
അതിന്റെ ശെഷം വഹ ഒക്കെയും കെട്ടുവാൻ ചെന്നപ്പൊൾ പണ്ടാരത്തിലെ വിരൊധം
കാങ്ക കൊണ്ട ധനം കെട്ടിച്ചതും ശെഷം പണം കൊടുത്തതും ഇല്ല. ഇപ്രകാരം ഒക്ക
നടന്നിരിക്കുന്നു. എന്നാൽ 975 മത മീനം 10 നു എഴുതിയത മെടം 12 നു
ഇങ്കിരെയസ്സുകൊല്ലം 1800 മത എപീൽ മാസം 22 നു പെർപ്പാക്കിക്കൊടുത്തത.

1380 K

1636 മത രാജശ്രീ മെസ്ത്രബ്രൊൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക
05, കെൾപ്പിപ്പാൻ രണ്ടു തറയിൽ ആടൂറു മുണ്ടപ്പിറത്ത ഇല്ലത്തെ അമ്മ എഴുതിയ സങ്കടം.
എന്നെ വെളി കഴിച്ചെ മുണ്ടപ്പിറത്ത നമ്പിടി കഴിഞ്ഞതിന്റെ ശെഷം എനിക്കിവിട ഒരു
| കുറ്റുകാരും ഒടയവരും ഇല്ലായ്കകൊണ്ട എന്റെ ഒടപ്പിറന്ന നമ്പുരീന വരുത്തി ഇവിട [ 720 ] നിപ്പിച്ചു. എന്റെ വസ്തുവക അടക്കി കുംപഞ്ഞി പണ്ടാരത്തിൽ കൊടുക്കണ്ടെ നികിതിയും
കൊടുത്ത എതാൻ കടക്കാരിക്കും കൊടുത്ത ശെഷം ഉള്ളതുകൊണ്ട പഷണി
കിടക്കാതെ ഒരു നെരമെങ്കിലും കഴിച്ചു കൂട്ടിക്കൊണ്ടു പൊരുന്നടുത്തു തലവിൽ
അനന്തൻ കണക്കപ്പിള്ള പെരുമ്പെ എമ്പാന എന്നുള്ളടത്തു അയച്ചു പറയിച്ച
വർത്തമാനം മുണ്ടപ്പിറത്ത ഇല്ലത്തെ വസ്തുവകയും അവരെ കീർത്തിമങ്ങലത്ത
ദൈവസ്വവും ഒക്കെയും കൂടി മൊഴപ്പിലങ്ങാട്ട കഴകത്ത ജന്മനീര തന്നാൽ അതിന
പിടിപ്പത വെലകൊടുക്കാം. ഒരു കുറ്റുകാരും സഹായവും ഇല്ലാതെ ഇവിട ദുഃഖിച്ചു
ഇരിക്കെണ്ട ഉർപ്പ്യയുംകൊണ്ട വെണ്ടാട്ടുകരെക്ക പൊയിസുഖമായി ഇരുന്നുകൊള്ളട്ടെ
എന്ന എന്നൊടു എമ്പ്രാൻ പറഞ്ഞാറെ ഞാനക്കാര്യം ചെയ്കയില്ല എന്ന പറഞ്ഞയച്ചു.
എന്നതിന്റെശെഷം എന്റെ ഒടപ്പിറന്നവനായ നമ്പൂരി ഒരികാര്യമായിട്ട വെണാട്ടുകരെ
ക്ക പൊയതിന്റെ ശെഷം കണ്ടം തള്ളി ഉന്മിലി എന്ന വാരിശ്യാര എന്നൊടു വന്നു
പറഞ്ഞു. നിങ്ങളെ മൊഴപ്പിലങ്ങാട്ടു കൂട്ടുക്കൊണ്ടു ചെല്ലുവാൻ തലവിൻ അനന്തൻ
കണക്കപ്പിള്ള എന്ന പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞാരെ ഞാൻ ഇപ്പൊൾ ഒരെ
ടത്തും പൊകയില്ലയെന്നു പറഞ്ഞയച്ചു. പിന്നയും കൂടിക്കുട രണ്ടുമുന്നു ദിവസം വന്നു
പറഞ്ഞാരെ വാരിശ്യാരെ കുട ഞാൻ മൊഴപ്പിലങ്ങാട്ടു പൊയതിന്റെശെഷം നിങ്ങളെ
വസ്തുവക ഒക്കെയും മൊഴപ്പിലങ്ങാട്ടു കഴകത്തെക്ക ജന്മം തരണമെന്ന കണക്കപ്പിള്ള
എന്നൊടു പറഞ്ഞാരെ എന്റെ ഒടപ്പിറന്നവനായ നമ്പൂരി വെണാട്ടുകരെയിന്ന ഇവിട
വന്നല്ലാതെ ഞാൻ ഒരി കാര്യവും നടക്കയില്ല എന്നു പറഞ്ഞു. നിന്നെടത്തു എന്റെ കൂട
ചങ്ങാതം-പൊന്നവാരിശ്യാരയും അയക്കാതെ എന്ന മൂന്നു ദിവസം അവിടഒരു കളത്തിൽ
നിപ്പിച്ചു. ഒരു ചങ്ങാതംകൂടാതെ എനിക്ക അവിടന്നു പൊന്നുകൂടായ്ക്കക്കൊണ്ടും എന്റെ
സങ്കടം അവിട ഒരാളൊടു പറവാനില്ലായ്ക്കക്കൊണ്ടും മനസ്സു മുട്ടിയ നിലയിൽ
കണക്കപ്പിള്ള എഴുതിക്കൊണ്ടുവന്നപ്രമാണത്തിന ഞാൻ ഒന്നു വരെച്ചു കൊടുക്കെയും
ചെയ്തു. കിണ്ടിയിൽ കൊണ്ടവെച്ച വെള്ളവും കിണ്ടിയൊടെ നീക്കിക്കൊടുത്തു.
പിറ്റെന്നാൾ എന്ന ചങ്ങാതവും കുട്ടി മാവിലായിമഠത്തിൽ അയക്കെയും ചെയ്തു
. കിണ്ടിയിൽ ഇട്ട പണം ഞാൻ എടുക്കായ്കകൊണ്ടു പിന്ന ഒരു ദിവസം വാരിശ്യാര
ഞാൻ ഇരിക്കുന്ന മഠത്തിൽ കൊണ്ടുവന്നു ഇട്ടെച്ചി പൊയി. ഒടപ്പിറന്നവനായ നമ്പൂരി
വെണട്ടരക്ക പൊയതിന്റെശെഷം ചിലവിന മനസ്സുമുട്ടിയിരിക്കുമ്പൊൾ ചിലവിന
എതാൻ ഒന്ന ഞാൻ കൊടുക്കാം എന്ന കണക്കപ്പിള്ള എന്നുള്ളടത്തു പറഞ്ഞയച്ചാരെ
എന്ന മുട്ടിച്ചു ചെയിച്ച കാര്യം വകയിൽ ഞാൻ ഒന്നും വാങ്ങുകയില്ല എന്ന പറഞ്ഞയച്ചു.
എന്നതിന്റെശെഷം ആ വകയിൽ വാങ്ങുകയില്ല എങ്കിൽ കടമായിട്ട എങ്കിലും എതാൻ
ഒന്ന കൊടുക്കാം എന്ന കണക്കപ്പിള്ള പറയുന്നു എന്നു ഉന്മിലി വന്നു പറഞ്ഞാരെ
കൂടക്കൂട പലദിവസമായിട്ട ഇരിപതാം മടക്ക 450 നെല്ല കണക്കപ്പിള്ള തന്നിട്ടും ഉണ്ട.
കണക്കപ്പിള്ളയിന്റെ പെർക്ക ചങ്കരവാരിയറൊടൂ 250 നെല്ല ഉന്മിലിയും വാങ്ങി തന്നിട്ടും
ഉണ്ട. പൊട ആയിട്ടും പണമായിട്ടും 26 പണവും 6 തുട്ടുറുപ്പികയും കൂടി തന്നിട്ടും ഉണ്ട.
ഈ നടന്ന കാര്യത്തിന്റെ നെര ഇപ്രകാരം ആകുന്നു. വിശെഷിച്ചിഞാൻ ഒരു സഹായവും
ഇല്ലാതെ പെണ്ണുംപിള്ള എല്ലൊ ആകുന്നു. സായ്പവർകളളെ കൃപ ഉണ്ടായിട്ടു. ഇതിന്റെ
നെരുപൊലെ ആക്കി തരികെയും വെണം. എന്നാൽ 975 മത മീനമാസം 13 നു എഴുതിയത
മെടമാസം 12 നു ഇങ്കിരിയസ്സകൊല്ലം 1800 മത ഏപ്രിൽ മാസം 22 നു
പെർപ്പാക്കികൊടുത്തത.

1381 K

1637 മത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ
സായ്പു അവർകൾ സലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. വായിച്ചി
[ 721 ] അതിൽ ഉള്ള അവസ്ഥ ഒക്കെയും വഴിപൊലെ ഗ്രെഹിക്കയും ചെയ്തു. ഈ മാസം ഇന്ന
16 നു ആയിട്ട നികിതി ഗഡു കഴിഞ്ഞു പൊയിട്ടും നികിതിയിൽ അവസ്ഥ ഒന്നും
എഴുതിക്കാണായ്കകൊണ്ട നമുക്കു വളര സങ്കടം തന്നെ ആകുന്നു. ശെഷം നികിതി
ബൊധിപ്പിക്കെണ്ടും, ഗഡുവിന ബൊധിപ്പിച്ചില്ല എങ്കിൽ രാജ്യത്തിൽ നിന്ന നികിതി
പിരിപ്പിക്കെണ്ടതിന രാജശ്രീ കമിശനർ സായ്പു അവർകളുടെ കല്പനക്ക ഇങ്ങുന്നു
തന്നെ ആളു കല്പിക്കുമെന്നുള്ള നിശ്ചയം തങ്ങളെ അന്തഃകരണത്തിൽ ഉണ്ടാകു
മെല്ലൊ. എന്നാൽ കൊല്ലം 975 മത മെടമാസം 16 നു ക്ക ഇങ്കിരെസ്സകൊല്ലം 1800 മത
എപ്രിൽ മാസം 26 നു എഴുതിയത.

1382 K

1638 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ, ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന
എഴുതിയ കല്പന. എന്നാൽ അയിറ്റാച്ചാലിൽ ഒരു കുങ്കറും കുറാറപൊക്കാച്ചിയും
മാണിയത്ത കെളനും ഊരാളി ആയടത്തിൽക്കെളുവും എന്നു പറയുന്ന ആളുകളുടെ
വിസ്താരം തനിക്ക രണ്ടാമത കൊടുത്തയ്ക്കുന്നതിൽ കള്ളന്മാരിൽ തലയാളായിരുന്ന
അവരെപൊലെ കാണുന്ന സാക്ഷിക്കാര പാണ്ണൊലിപൊക്കീന്റെയും മാണിയത്ത
ചൊയ്യാന്റെയും ഹിന്തു ജാതിക്കാരെ മാർഗ്ഗത്തിൽ എങ്കിലും മലയാള നാട്ടിലെ മര്യാ
ദിയിൽ എങ്കിലും മറ്റ കള്ളരക്കൊണ്ട സാക്ഷി എടുപ്പാൻ സമ്മതിക്കുന്നത എങ്ങിനെ
ആകുന്നു എന്ന നമുക്ക അറിയിക്കെയും വെണം. വിശെഷിച്ചി പ്രതിക്കാരന്മാര
പ്രതിപ്പെടുന്നതിന കച്ചെരിയിൽ വരുത്തി അവര പ്രതിപ്പെട്ട അവസ്ഥ എടുത്ത
തിന്റെശെഷം വെറെ ആയ കുറ്റത്തിന ഇനിയും അന്ന്യായമായിട്ടുള്ള അവസ്ഥ
എടുപ്പാൻ വളരക്രമമില്ലാത്തത ആകുന്നു എന്ന നമുക്ക കാണുകകൊണ്ട അപ്രകാരം
നടപ്പാൻ വരുത്തിയ സങ്ങതി എന്തെന്ന നമുക്ക അറിവിക്കെയും വെണം. എന്നാൽ
കൊല്ലം 975 മത മെടമാസം 16 നു ഇങ്കിരെസ്സകൊല്ലം 1800 മത എപ്രിൽ മാസം 26 നു
പെർപ്പാക്കിയ്ത.

1383 K

1639 മത മഹാരാജശ്രീ വടക്കെപ്പകുതിയിൽ മജിസ്ത്രാദ ജീമിസ്സസ്ഥിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യൻ
എഴുതിയ അരജി. എന്നാൽ അയിറ്റാച്ചാലിൽ കുങ്കറും കുറാറപൊക്കാച്ചിയും
മാണിയെത്ത കെളനും ഊരാളി ആയടത്തിൽക്കെളുവും എന്ന പറയുന്ന ആളുകളുടെ
വിസ്താരക്കത്തെ സന്നിധാനത്തിങ്കൽ നിന്നകല്പന ആയി കൊടുത്തയച്ചതും അതിനൊടു കൂടി
വന്ന കല്പനക്കത്തും വായിച്ചി ആയതിന്റെ വിവരം ഞാൻ അറികയും ചെയ്തു.
മുൻമ്പിൽത്തെ കുഞ്ഞിപ്പക്കി ദൊറൊഗ മെൽപ്പറഞ്ഞ നാലാജെ വിസ്താരം പാതിവിസ്തരിച്ചി
എഴുതിയിരുന്നത കണ്ടാരെ എനിയും ചെല അന്ന്യായക്കാര വരുവാനുണ്ടെന്നു
കാണുക്കൊണ്ടും കള്ളരക്കൊണ്ട സാക്ഷി ആയി എഴുതിക്കാണുക കൊണ്ടും ഞാൻ
സന്നിധാനത്തിങ്കൽ വന്നു. ഈ അവസ്ഥക്ക എത്തുപ്രകാരം വെണ്ടുവെന്ന അറിയിച്ച
പ്പൊൾ ഈ കള്ളരെ വിസ്താരത്തിന ഈ രണ്ട ആളെ സാക്ഷി എടുത്തൊളണമെന്നും
വിസ്താരം,തീർന്ന വന്നാൽ സാക്ഷിആയിരിക്കുന്നവരെകൊണ്ടിവെറെ അന്ന്യായം വന്നാൽ
ആ സമയത്തിൽ അവരെക്കൊണ്ടും വിസ്തരിക്കാമെന്ന കല്പിക്കകൊണ്ടും ഈ
രണ്ടാളെയും സാക്ഷി എടുപ്പാൻ തക്കവണ്ണം സായ്പവർകളെ കല്പനക്ക കുഞ്ഞിപ്പക്കി
ദൊറൊഗിക്കു കയിത്താൻ എഴുതിയ കത്ത കാണുകകൊണ്ടും അതെ ഞാൻ എഴുതി
തീർത്തത.എത ജാതിയിലും നാട്ടുമര്യാദിയിലും കള്ളരെ സാക്ഷി എടുപ്പാറില്ല. ഒരുത്തൻ [ 722 ] ചെയ്ത കുറ്റം സർക്കാരിൽ നിന്ന മാഫ ആക്കിയാൽ അവന്റെ സാക്ഷി നടപ്പമര്യാദിയിൽ
എടുപ്പാറുണ്ട. അന്ന്യായവും പ്രതിയും തീർന്നിട്ടു രണ്ടാമതും എഴുതിയിരിക്കുന്നതിന്റെ
സങ്ങതി മെൽപ്പറഞ്ഞ കള്ളന്മാരെ കാര്യത്തിന്ന അന്ന്യായക്കാരയും സാക്ഷിക്കാരയും
രണ്ടാമത ഞാൻ എല്ലാവരയും വരുത്തി വിസ്തരിച്ചാരെ അന്നു കുറാറ പൊർക്കാച്ചിക്ക
വസൂരിടെ ദീനം തന്നെ ആയിരിക്കകൊണ്ട അവന്റെ പ്രതിക്ക സങ്ങതി വന്നില്ല.
കുഞ്ഞിപ്പക്കി ദൊറൊഗമുൻമ്പെ വിസ്തരിച്ച എഴുതിയിരിക്കുന്നതിൽ അവൻ പ്രതിപ്പെട്ടത
കാണുക്കൊണ്ട അന്ന വിസ്തരിച്ചത അന്നെത്തെ ദിവസം തന്നെ വെച്ച എഴുതി. ഞാൻ
വന്നപ്പിന്നെ വന്ന അന്ന്യായം ഞാൻ വിസ്തരിച്ച ദിവസം തന്നെ വെച്ച എഴുതി. എനി
ഒക്കെയും സന്നിധാനത്തിങ്കൽ നിന്ന കല്പിക്കുംപൊലെ ഞാൻ നടന്നു കൊൾകയും
ചെയ്യാം. എന്നാൽ കൊല്ലം 975 മത മെടമാസം 16 നു എഴുതിയത. മെടം 19 നു ഇങ്കിരെ
സ്സകൊല്ലം 1800 എപ്രീൽ മാസം 29 നു പെർപ്പാക്കിക്കൊടുത്തത.

1384 K

1640 മത മഹാരാജശ്രീ വടക്കെപ്പകുതിയിൽ മജിസ്ത്രാദ ജീമിസ്സ ഇഷ്ടിവിൻ സായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക തലച്ചെരി പൌസദാരിക്കച്ചെരിയിൽ ദൊറൊഗ
സുബ്ബയ്യൻ എഴുതിയ അരിജി എന്നാൽ സായ്പു അവർകളുടെ കല്പനപ്രകാരം
കയിത്താൻ എഴുതി അയച്ച കത്ത എത്തി. അതിന്റെ വിവരം മനസ്സിലാകയും ചെയ്തു.
മയ്യയിൽ കൊല്ലൻ രയിരുവിന ക്കൊന്നെ അവസ്ഥക്ക മതിലക്കണ്ടി നെല്ലൊളി കുങ്കറ
എന്നവനും തണ്ടയാൻ കടുങ്ങൊൻ എന്നവനും കൊല്ലുന്നവരെക്കുട ഉണ്ടായിരുന്നു.
അതകൊണ്ട അക്കാര്യം വിസ്തരിപ്പാൻ വെറെ സാക്ഷി ഇല്ലായ്കകൊണ്ട ഈ മെൽ
എഴുതിയ രണ്ടാളെ സാക്ഷി എടുപ്പാനും അവരെ കുറ്റം മാഫ ആക്കാമൊ എന്നും
ചൊദ്യം ചെയ്തതിന നമ്പൂരിയും പണ്ടിതരും എഴുതിയ പക്ഷം ഇവിടക്കണ്ടില്ല എന്നും
അതുകൊണ്ട അവരൊടുചൊതിച്ചി താമസിയാതെ അവരെപക്ഷം എഴുതിവരണമെന്നും
തണ്ടയാൻ കടുണ്ടെങ്ങാൻ എന്നവൻ മരിച്ചി പൊയി എന്ന കെട്ടു എന്നും കല്പന
ആയപ്രകാരം എഴുതി കാണുക്കൊണ്ട മെൽ എഴുതിയ കൊല്ലൻ രയിരുവിന കൊന്ന
അവസ്ഥക്ക മെൽപറഞ്ഞ കുങ്കറ എന്നവന്റെയും കടുണ്ടെങ്ങാൻ എന്നവന്റെയും സാക്ഷി
എടുക്കാമെന്നും അവരെ കുറ്റം മാഫ ആക്കാമെന്നും അതിൽ ഒരുത്തൻ മരിച്ചു
പൊയെന്നു എഴുതി കാണുക കൊണ്ട കൊലപാതക കാര്യങ്ങൾക്ക ഒരു സാക്ഷി
ആയിട്ടു എടുത്തു കൂടായെന്നും ഒരു സാക്ഷി ആയിരിക്കുന്നതിന പ്രതിക്കാരൻകൂട
സമ്മതിച്ചാൽ ഒരു സാക്ഷി മതി എന്നും പ്രതിക്കാരൻ സമ്മതിക്കാത്ത കാര്യത്തിന ഒരു
സാക്ഷി ഉള്ളതിനക്കൊണ്ട എടുത്തുകൂടാ എന്നും അത്ത്രെ നമ്പൂരിയും പണ്ടിതരും
ഇപ്പൊൾ പറഞ്ഞത. കൊല്ലം 975 മത മെടമാസം 15 നു എഴുതിയത മെടം 19 നു
ഇങ്കിരെസ്സകൊല്ലം 1800 മത എപ്രീൽ മാസം 29 നു പെർപ്പാക്കി കൊടുത്തത.

1385 K

1641 മത മഹാരാജശ്രീ വടക്കെ അധികാരി ഇഷ്ടിവിൻ സാഹെവ അവർകളുടെ
സന്നിധാനത്തിങ്കല്ക്ക കുത്താട്ടിൽ നായര സിലാം. മുൻമ്പെ സാഹെവ അവർകൾ
പയ്യർമ്മല കയിപ്പുറത്ത കച്ചെരിയിൽ എത്തിയതിന്റെശെഷം നായരുടെ ദെണ്ണംകൊണ്ടു
സാഹെബ അവർകളുമായി കാമാനും കാര്യപ്രകാരങ്ങൾ ഒന്നും പറയുവാനും സങ്ങതി
വന്നതുമില്ല എല്ലൊ. കുംഭമാസം 9 നു ദെണ്ണം പിടിച്ചി മെടമാസം 19 നു അസ്തമിപ്പാൻ
നാലു നാഴികപ്പകലെ കഴികയും ചെയ്തു. എന്നതിന്റെശെഷം പയ്യനാട്ടുകരയും
പയൊർമലയും അധികാരിയായി വന്നിരിക്കുന്ന രാജശ്രീ പെർപ്പസായ്പു അവർകളുടെ
കല്പനക്ക ദൊറൊഗ കുഞ്ഞായിൻ മൂപ്പനയും രാമരായരയും എതാനും ആളുകളുംകൂടി [ 723 ] 22നു കയിപ്പുറത്ത കച്ചെരിയിൽ എത്തി. എന്റെ ഭവനങ്ങളിൽ ഒക്കയും ഉള്ള മുതലുകൾ
ഒക്കയും നൊക്കി എടുപ്പാൻതക്കവണ്ണവും ഉഭയവും പറമ്പും നൊക്കി ചാർത്തി എടുപ്പാൻ
തക്കവണ്ണവും കുത്താളിമടത്തിൽ ആളവന്ന പാർക്കകൊണ്ട മരിച്ച ശെഷക്രിയ കഴിപ്പാൻ
സങ്കടമായിരിക്കുന്നു. മരിച്ച ശെഷവും ശെഷക്രിയയും കഴിപ്പാൻ സമ്മതിക്കാതെ
യിരിപ്പാനും എന്റെ വസ്തു മുതൽ നൊക്കി എടുപ്പാൻ ഞാൻ കുമ്മഞ്ഞിയൊടു ഒരു
ദൊഷം കാട്ടീറ്റുമില്ലല്ലൊ. ഇന്നാള നാൽപ്പത്ത ഒന്നു കഴിഞ്ഞാൽ സാഹെവ അവർകളുടെ
സന്നിധാനത്തിങ്കൽ വന്ന കുമ്പഞ്ഞിക്ക പറയണ്ടകയും കണക്കും പറഞ്ഞ വഴിയാക്കി
പൊരുന്നതും ഉണ്ട. ഇന്നാള നാൽപ്പത്തഒന്നു കഴിയാഞ്ഞാൽ ഇനിക്ക ഇതിൽ വലിയതാ
യിട്ട ഒന്ന വരയണ്ടിയത ഇല്ല.എല്ലൊ. എനി ഒക്ക എല്ലാ കാര്യത്തിനും സാഹവ അവർക
ളുടെ കൃപാകടാക്ഷം ഉണ്ടായിട്ട രക്ഷിച്ചി കൊള്ളുകയും വെണമെല്ലൊ. എന്നാൽ കൊല്ലം
975 മത മെടമാസം 23 നു എഴുതിയത. മെടം 29 നുക്ക ഇങ്കിരിയസ്സ് കൊല്ലം 1800 മത
മായുമാസം 9 നു ഇഷ്ടിവിൻ സായ്പു അവർകൾ കൊടുത്തയച്ചത. അന്നതന്നെ
പെർപ്പാക്കി കൊടുത്തത.

1386 K

1642 മത ഇങ്കിരിയസ്സ കൊല്ലം 1800 മത മായുമാസം 7 നുക്ക മലയാംകൊല്ലം 975 മത
മെടമാസം 27 നു രാജശ്രീ കമിശനർ സാഹെപ്പവർകള സെക്രത്തെരി ആയിരിക്കു
ന്നവർകൾ നിന്ന എഴുതി വന്ന കത്തിൽ ഉള്ള അവസ്ഥയിന്റെ പെർപ്പ കൊറെയ നാൾ
ആയി കൊടുത്തയച്ച ജൊന്ത്രക്കുസ്സിന്റെയും മാതുദക്ക്രൂസ്സിന്റെയും വിസ്താരക്കത്തിൽ
ഉള്ള സാക്ഷി അവസ്ഥകൊണ്ട വിചാരിച്ചതിന്റെ ശെഷം അന്ന്യായക്കാരനായിരി
ക്കുന്നവൻ വീട്ടിന്റെ അകത്ത കടക്കുംനൊൾ ജൊന്ത്രക്കുസ്സിന്റെ നടപ്പപ്രകാരത്തിനും
മാതുദക്ക്രൂസ്സൊടു പറഞ്ഞ അവസ്ഥകൊണ്ടും കട്ട മുതൽ എതാനും ഉറുമ്മാലിൽ
. കണ്ടു എന്നുള്ള ഉറുമ്മാൽ ജൊന്ത്രക്കുസ്സിന മാതുദ്രക്കുസ്സ കൊടുത്തു എന്ന
സമ്മതിച്ചിരിക്കകൊണ്ടും ജൊന്ത്രക്കുസ്സ ചെയ്ത കുറ്റം തന്നെ എന്ന സാക്ഷി വഴിപൊലെ
തെളിയിച്ചു എന്നു രാജശ്രീകമിശനർ സാഹെപ്പന്മാരവർകൾക്ക ബൊധിച്ചിട്ടില്ല.
അതുകൊണ്ട അവന്റെ സാമാന്യ മാനനടപ്പിനും സാക്ഷി വരുത്തുവാൻ സമ്മതിക്കയും
ഈ രണ്ടു പ്രതിക്കാരന്മാരായിട്ട ചെർച്ച ആയി നടക്കുന്ന അവസ്ഥ എതപ്രകാരം
ആകുന്നെന്ന നിശ്ചയിക്കെയും വെണ്ടിയിരിക്കുന്നു. അന്ന്യായക്കാരൻ വീട്ടിൽ
കടക്കുമ്പൊൾ വല്ല ആളുകൾ ഉണ്ടായിരുന്നു.എങ്കിൽ അതിനു മുൻമ്പെ വീട്ടിൽ ഉണ്ടായ
തൊക്കെയും എന്തെന്ന അവരൊടു ചൊതിച്ചിട്ട വെണ്ടിയിരുന്നു. പ്രതിക്കാരന്റെ
ജ്യെഷ്ഠൻ വീട്ടിൽയിരുന്നു എന്ന ജൊന്ത്രക്കുസ്സ പറഞ്ഞു. വിശെഷിച്ചി പ്രതിക്കാരൻ
ചെയ്ത കുറ്റത്തിന ഇസ്സിലാമാർഗ്ഗത്തിൽ വിധിഎന്തെന്ന കച്ചെരിയിലെ കാസിയാരൊടു
ചൊതിക്കുന്നത. ദൊറൊഗവിനെ ഉപെക്ഷിച്ചതുകൊണ്ട ബഹുമാനപ്പെട്ട ബംബായി
സംസ്ഥാനത്തിൽ ഗവർണ്ണർ ഡങ്കൻ സാഹെപ്പവർകളും ജെനറാൾ സൂർയ്യാർത്ത
സാഹെപ്പവർകളും മലയാളത്തിൽ വന്ന സമയത്ത കല്പന കൊടുത്തപ്രകാരം ഇപ്പൊഴും
എനി മെല്പട്ട നാട്ടിലെ ക്രിസ്താൻ കുറ്റക്കാരന്മാരുടെ വിസ്കാരത്തിൽ കാസിയാരെ വിധി
എന്തെന്ന നമ്പുരിയിന്റെ വിധിയൊടുകൂട ചൊതിക്കെയും വെണം. എന്നാൽ കൊല്ലം
975 മത മെടമാസം 30 നു ഇങ്കിരിയസ്സുകൊല്ലം
1800 മത മായുമാസം 10 നു
പെർപ്പാക്കികൊടുത്തത.

1387 K

1643 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കുടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസ്ദാരിക്കച്ചെരിയിൽ ദൊറഗ സുബ്ബയ്യന എഴുതിയ [ 724 ] കല്പനക്കത്ത. എന്നാൽ ജൊന്ത്രക്ക്രൂസ്സിന്റെയും മാതുദക്ക്രൂസ്സിന്റെയും വിസ്ഥാരം
രാജശ്രീ കമിശനർ സാഹെപ്പന്മാരവർകൾ എഴുതിയ വിവരത്തൊടുകൂട അങ്ങൊട്ട
കൊടുത്തയച്ചിരിക്കുന്നു. അതുകൊണ്ട ആ വിസ്താര അവസ്ഥ ഒക്കെയും രണ്ടാമത
നൊക്കി രാജശ്രീ കമിശനർ സാഹപ്പന്മാരവർകൾ കല്പിച്ചപ്രകാരം വെണ്ടുന്ന സാക്ഷി
എടുക്കയും വെണം. ശെഷം പൌസദാരി അദാലത്തിൽ ഈ നാട്ടിലെ ക്രിസ്തവന്മാരുടെ
വിസ്കാരത്തിൽ നമ്പൂരിയുടെ വിധിയൊടുകൂടി കാസിയാരെ വിധി എപ്പൊഴും എടുക്കയും
വെണം. എന്നാൽ കൊല്ലം 975 മത മെടമാസം 30 നു ഇങ്കിരിയസ്സുകൊല്ലം 1800 മത
മായുമാസം 10 നു പെർപ്പാക്കി കൊടുത്തത.

1388 K

1644 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ ഹിന്തു ജാതിക്കാരനായിരിക്കുന്ന തട്ടാൻ പാസ്കർ എന്ന
പറയുന്നവൻ ഹിന്തുജാതിക്കാരത്തി ഗുരി എന്ന പറയുന്ന ഉമ്മയിന്റെ വീട്ടിൽ നിന്ന
ചെമ്പ പാത്രം ഒന്നിന വില ഉറുപ്പ്യ 2—ം ഉടുക്കുന്ന ചെല 1 ന ഉറുപ്പ്യ 13 തുണി ഒന്നിന
ഉറുപ്പ്യ 2 ഉടുക്കുന്ന തുണി 1 ന് ഉറുപ്പ്യ 2 കാതില രണ്ടിന ഉറുപ്പ്യ 32 ½ ആക ഉറുപ്പ്യ
53 ½ കട്ടുകൊണ്ടു പൊയ അവസ്തക്ക മെൽ എഴുതിയ തട്ടാൻ പാസ്ക്കാരിന്റെ വിസ്താരം
കഴിപ്പാൻ യിതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു. കണ്ണൂൽ പാർക്കുന്ന ഹിന്തു ഗുരി
ഉമ്മയും ശൈഖ ഹെമനും എന്നു പറയുന്ന സാക്ഷിക്കാരന്മാര വിളിക്കുമ്പൊൾ തന്റെ
കച്ചെരിയിൽ വരികെയും ചെയ്യും. എന്നാൽ കൊല്ലം 975 മത മെടമാസം 27 നു
ഇങ്കിരിയസ്സുകൊല്ലം 1800 മതമായുമാസം 7 നു വളപട്ടണത്തിൽ നിന്ന എഴുതിയത. മെടം
30 നു മായു 10 നു പെർപ്പാക്കികൊടുത്തത.

1389 K

1645 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ മാപ്പിള മൊരമ്മ പക്ക്രു എന്ന പറയുന്നവൻ ദയരപ്പൻ നായരെ
വീട്ടിൽ കടന്നു നെല്ല ഇടങ്ങഴി 75 ന വില ഉറുപ്പ്യ3-ം മഞ്ഞള ഇടങ്ങാഴി 5 നു വില ഉർപ്പ്യ
1-ം തുണികുത്തു 1ന് വില ഉറുപ്പ്യ 2-ം ആകഉറുപ്പ്യ6 കട്ടുകൊണ്ടുപൊയ അവസ്ഥക്കും
അവനെക്കണ്ട സമയത്ത കുട്ടിക്കെളൻ തീയ്യന്റെ പുരപൊളിച്ച അവസ്ഥക്കും മെൽ
എഴുതിയ പ്രക്കുന്റെ വിസ്താരം കഴിപ്പാൻ യിതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു.
കുറിച്ചിക്കാരൻ മാട്ടൻ ദയരപ്പൻ നായരും മയ്യഴിക്കാര കുമുളിയ കെളൻ തീയ്യനും
തണ്ടറപ്പെള്ളി ദുറപ്പൻനായരും എന്നു പറയുന്ന സാക്ഷിക്കാരന്മാർക്ക ആവിശ്യം ആയാൽ
തന്റെ കച്ചെരിയിൽ വരികെയും ചെയ്യും. എന്നാൽ കൊല്ലം 975 മത മെടമാസം 27 നു
ഇങ്കിരിയസ്സുകൊല്ലം 1800 മതമായുമാസം 7 നു വളപട്ടത്തിൽ നിന്ന എഴുതിയത. മെടം 30
നു മായു 10 നു പെർപ്പാക്കി കൊടുത്തത.

1390 K

1646 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിൻ സായ്പവർകൾ പൌസ്ദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ പുതിയകണ്ടി ക്കുങ്കർ എന്ന പറയുന്ന തീയ്യൻ മെലെർജി
89 കൊർത്തിയുടെ വീട്ടിൽനിന്ന ചെറുതായിട്ടൊരു കയിപ്പെട്ടിയും അതിൽ വെച്ച 20
་ പൊൻവിലക്കുള്ള പകിഴച്ചൊറയും രണ്ടു പൊൻവിലക്കുള്ള കാതില 2-ം 12 ഉറുപ്പ്യ [ 725 ] വിലക്കുള്ള വള2-ം കട്ടകൊണ്ടുപൊയ അവസ്ഥക്ക മെൽ എഴുതിയ കുങ്കറെ വിസ്താരം
കഴിപ്പാൻ തക്കവണ്ണം തന്റെ കച്ചെരിയിൽ വരുത്തുകയും വെണം. മയ്യഴിക്കാരത്തി
മെലെർജി കൊറത്തിയും കണ്ണൻ തീയ്യനും എന്നു പറയുന്ന സാക്ഷി വിളിക്കുമ്പൊൾ
തന്റെ കച്ചെരിയിൽ വരികയും ചെയ്യും. എന്നാൽ കൊല്ലം 975 മത മെടമാസം 27 നു
ഇങ്കിരിയസ്സുകൊല്ലം 1800 മതമായുമാസം 7-നു വളപട്ടത്തിൽ നിന്ന എഴുതിയത മെടം 30
നു മായു 10 നു പെർപ്പാക്കികൊടുത്തത.

1391 K

1647 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ മാപ്പിള അമ്മതും മൊയിലിയാർ ഭാക്കുത്തിയും എന്ന
പറയുന്നവര മാപ്പിള പക്കിയിന്റെയും ചാടിയിന്റെയും പൊരപൊളിച്ച അവിടെനിന്ന
വലുതായിട്ടൊരു പെട്ടിയും അതിൽ വെച്ച വിവരം പൊൻകാതില 2 ന ഉറുപ്പ്യ 10½
തൊത്തുവെച്ച വില്ലിട്ട പൊന്ന 2 ന ഉറുപ്പ്യ 12 പൊൻമണി 6 ന ഉറുപ്പ്യ 3½ വെള്ളിതൊടര
1 ന ഉറുപ്പ്യ 3 മുതൽ വെക്കുന്ന സഞ്ചി 1 ന ഉറുപ്പ്യ ¼ റെസ്സ 20 പൊൻ കാത്തില 5 ന ഉറുപ്പ്യ
7 പൊൻകണ്ടം ഒന്നിന ഉറുപ്പ്യ 1 ¾ വെള്ളികാതില 5 ന ഉറുപ്പ്യ 2 ആക ഉറുപ്പ്യ 38½ റെസ്സ
കട്ടുകൊണ്ടുപൊയ അവസ്ഥക്ക മെൽ എഴുതിയ മാപ്പിള അമ്മതിന്റെയും
മൊയിലിയാർ ഭാക്കുത്തിന്റെയും വിസ്താരം കഴിപ്പാൻ യിതിനാൽ തനിക്ക
കല്പിച്ചിരിക്കുന്നു. യിരുവയിനാട്ടകാരന്മാര മാപ്പിളപക്കിയും ചാട്യാനും
കുഞ്ഞിതറുവയ്യും ഉസ്സനും എന്നു പറയുന്ന സാക്ഷിക്കാര വിളിക്കുന്ന ഉടനെ തന്റെ
കച്ചെരിയിൽ വരികെയും ചെയ്യും. എന്നാൽ കൊല്ലം 975 മത മെടമാസം 27 നു
ഇങ്കിരിയസ്സുകൊല്ലം 1800 മതമായുമാസം 7 നു വളപട്ടത്തിൽനിന്ന എഴുതിയ്യ. മെടം 30 നു
മായു 10 നു പെർപ്പാക്കികൊടുത്തത.

1392 K

1648 മത മഹാരാജശ്രീ വടക്കെ അധികാരി ഇഷ്ടിവിൻ സായ്പ അവർകളുടെ
സന്നിധാനത്തിങ്കലെക്ക കൂത്താട്ടിൽ നായര സല്ലാം. എന്റെ അനുജൻ കഴിഞ്ഞെ
അവസ്ഥക്കും രാജശ്രീ ബെപ്രസായ്പ കല്പിച്ചയച്ചു ഞങ്ങളെ കാരിയം വെടക്കാക്കി
കളഞ്ഞ അവസ്ഥക്കും മുൻമ്പിനാൽ മഹാരാജശ്രീ സായ്പവർകളളെ സന്നിധാന
ത്തിങ്കലെക്ക അറിച്ചിട്ടും ഉണ്ടല്ലൊ. എത്ര വലിയ ആളുകൾക്കും എത്ര ചെറിയ ആളു
കൾക്കും ചാവും കല്ല്യാണം എന്ന വെച്ചാൽ വലിയ കാരിയം എല്ലൊ ആകുന്നു. ഇങ്ങനെ
ത്തെക്കാര്യത്തിന രാജ്യത്തുണ്ടെ ആളും പുറരാജ്യത്തുണ്ടെ ആളും എത്തുന്ന സമയം
എല്ലൊ ആകുന്നു. അങ്ങനത്തെ സമയത്ത ദൊറൊഖയും രാമരായരുംകുടിവന്ന ഞങ്ങളെ
കാര്യങ്ങൾ ഒക്കെയും വെടക്കാക്കി കളകയും ചെയ്തു. എന്നതിന്റെശെഷം എന്റെ
കുഞ്ഞനും കുട്ടിയും അവിടെ വന്നിട്ടുള്ള ആളുകളും അവിടന്നു തന്നെ കഴിക്കണമെന്ന
പറഞ്ഞാറെ എന്റെ അനുജൻ കുമ്മഞ്ഞിക്ക എറക്കൊറിയക്കണ്ട ദ്രവ്യം
കൊടുക്കണ്ടതുണ്ടായിട്ടും പല പ്രാവിശ്യവും രക്ഷിക്കയല്ലാതെ കണ്ട ഒര കാര്യവും
മാനക്കെടായിട്ട കല്പിച്ചിട്ടും ഇല്ലാ എന്ന എന്റെ കുഞ്ഞുകുട്ടിയൊടും അവിടെ വന്ന
ആളുകളൊടും പറഞ്ഞി പാർപ്പിക്കയാകുന്നു. ഈ വക കാര്യം മറെറാരു രാജാക്കന്മാര
മൊടക്കിയാൽ അവിടെ തടി ഉപെക്ഷിക്കുന്ന കാര്യം അത്ത്രെ ആകുന്നു. ഇക്കാര്യം
കൊമ്പിഞ്ഞിക്കൽപ്പനയ്ക്ക നിൽക്കുന്നെ ആളല്ലൊ മുടക്കിയ്യതെന്നവെച്ച വീട ഒഴിച്ചി
കാട്ടിൽ പാർക്കയത്രെ ആകുന്നു. തയിനി എല്ലാക്കാര്യത്തിനും എന്നെയും എന്റെ
കുഞ്ഞികുട്ടീനയും രക്ഷിച്ചി എന്റെ മാനം ദൊറൊകയും രാമരായരും കളയാൻ സങ്ങതി [ 726 ] എന്തന്നെ വിസ്തരിച്ചുവെങ്കിൽ ഇനിക്ക മാനം ഉണ്ടായിരുന്നു. ഇനി ഞാൻ എത്രപ്രകാരത്തിൽ
നിൽക്കണമെന്ന കല്പന വന്നാൽ അപ്പകാരം കെട്ട നടന്നുകൊള്ളുന്നതും ഉണ്ട. കൊല്ലം
975 മത മെടമാസം 24 നു എഴുതിയ്യ എടവം 1 നു ഇഷ്ടിവിൻ സായ്ക്കപവർകൾ തന്നത
. എടവം 2 നു ഇങ്കിരെസ്സകൊല്ലം 1800 മത മാസം 13 നു പെർപ്പാക്കി കൊടുത്തത. ഒല.

1393 K

1649 മത മലയാംപ്രവിസ്യൽ മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടടിവിൻ
സാഹിപ്പു അവർകളുടെ സന്നിധാനങ്ങളിലെക്ക് കുത്താളിചാത്തൊത്ത നായര സിലാം
. സാഹിപ്പു അവർകൾ കല്പിച്ചി കൊടുത്തയച്ച പരമാനിക വായിച്ച അവസ്ഥ മനസ്സിൽ
ആകയും ചെയ്തു. ഇപ്പൊൾ കഴിഞ്ഞുപൊയ അച്ചൻ മടത്തിൽ നായര ബഹുമാനപ്പെട്ട
കുമ്പഞ്ഞി സറ്ക്കാരിൽ 73 ആമതും 74 ആമതും കൂടി 27693 പണവും 20 കാശും ബൊധി
പ്പിപ്പാൻ ഉണ്ടന്ന ഒരു ജാമ്യം കൊടുത്തയച്ചാൽ നായരുടെ സ്ഥാനങ്ങൾ ഒക്കെയും
ഇനിക്ക അനുഭവിപ്പാൻ ആക്കി തരാമെന്നയെല്ലൊ എഴുതിയ പരമാനികയാകുന്നു.
യെറിയ പണത്തിന്ന് ഞാൻ ഇപ്പൊൾ പറഞ്ഞാൽ ഒര ജാമ്യ ഉണ്ടാകയും ഇല്ലല്ലൊ.
എന്നാലും ആകുന്നതിന് പ്രയത്നം ചൈത ഉണ്ടാകുമൊ എന്ന നൊക്കുകെയും ആം.
സാഹിപ്പു അവർകളുടെ കൃപകടാക്ഷം ഉണ്ടായിട്ട നിലയാക്കി നിൽപ്പിച്ചുവെങ്കിൽ വല്ല
പ്രയത്നവും ചെയ്ത കണക്ക ആചാരത്തിൽ ഉള്ള പണം കുമ്പഞ്ഞിൽ ബൊധിപ്പിക്കണമെന്ന
പൊലെ മനസ്സിൽ ഉണ്ടായിരുന്നു. സാഹിപ്പു അവർകൾ കല്പിച്ചു എങ്കിൽ
അല്ലാതെകണ്ട ഞാൻ ഒന്നിന്നും പൊകയുമില്ലാ. മരിച്ച പുല കഴിഞ്ഞാൽ ജാമ്യം
ഉണ്ടാകുമൊ എന്ന ആകുന്നതിനെ പ്രയത്നം ചെയ്ത നൊക്കിട്ട ജാമ്യം ഉണ്ട് എങ്കിലും ഇല്ല
എങ്കിലും ഞാൻ സാഹിപ്പ് അവർകളുടെ സന്നിധാനങ്ങളിൽ വന്ന പണത്തിന്ന
വല്ലവഴിയും നിരൂപിച്ച ബൈാധിപ്പിച്ച വഴിആക്കി കൽപ്പിക്കുംപ്രകാരം കെട്ട നടന്നുകൊ
ള്ളുന്നതും ഉണ്ട്. യിനി എല്ലാക്കാര്യത്തിനും സാഹിപ്പു അവർകളുടെ കൃപാകടാക്ഷം
ഉണ്ടായി രെക്ഷിക്ക അല്ലാതെ മറെറാരു ആശയവുംമില്ല. കൊല്ലം 975 മത മെടമാസം 29
നു എഴുതിയ്യ. ഇഷ്ടിവിൻ സായ്ക്കപവർകൾ കൊടുത്തയച്ചത്. എടവം 2 നു ഇങ്കിരെ
സ്സുകൊല്ലം 1800 മത മാസം 13 നു. അന്നുതന്നെ പെർപ്പാക്കികൊടുത്ത്. ഒല.

1394 K

1650 മത മഹാരാജശ്രീ വടക്കെ പകുതിയിൽ മജിസ്താദ് ജിമിസ്സ ഇഷ്ടിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക് പൗസദാരക്കച്ചെരി ദൊറൊഗ സുബ്ബയ്യൻ
എഴുതിയ അർജി. എന്നാൽ കണ്ണൂരിൽ ഇരിക്കും ഗൌരി എന്ന പറയുന്നവളുടെ വീട്ടിൽ
നിന്ന കട്ടെ തട്ടാൻ പാസ്കർ എന്നവന്റെ വിസ്കാരത്തിന്ന് വന്ന കല്പനകത്തിൽ
എഴുതിയിരിക്കുന്ന സാക്ഷി ശൈഖപെമൻ എന്ന ദൊവി ഇപ്പൊൾ ഗൊവക്ക പൊയിരിക്ക
കൊണ്ടും ഈ വിസ്കാരത്തിന്ന അന്ന്യായക്കാരത്തിയും ശൈഖ്ഹൈമനും അല്ലാതെ വെറെ
സാക്ഷി കല്പനയിൽ എഴുതി കാണായ്ക്കക്കൊണ്ടും അന്ന്യായക്കാരത്തീടെ അമ്മയാ
കുന്ന അക്കമ്മ എന്നവൾ മെൽപറഞ്ഞ പാസ്ക്രിന്റെ പണിക്കൊപ്പിൽ നിന്ന കളവ
പൊയതിൽ കാതിലിടുന്ന രണ്ടു പൊന്നൊല എടുത്തു മറെറാരുത്തീന്റെ പക്കൽ
കൊടുക്കുന്നത കണ്ടിരിക്കുന്നു എന്ന അക്കമ്മ പറയുന്നു. അതുകൊണ്ടു ഇവളെ
പെരകൂട സാക്ഷി ആയിട്ട കല്പനക്കത്തിൽ എഴുതി വന്നാൽ നന്നായിരുന്നു. എന്നാൽ
കൊല്ലം 975 മത് എടവ മാസം 10 നുക്ക ഇങ്കിരെസ്സകൊല്ലം 1800 മത മായുമാസം 21 നു
എഴുതിയ അർജി. അന്നതന്നെ പെർപ്പാക്കിക്കൊടുത്തത.

1395 K.

1651 മത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
ജീമിസ്സ ഇഷ്ടിവിൻ സാഹൈപ്പവർകൾക്ക് ചൊഴലി കൊഉക്കലടത്തിൽ അമ്പുനമ്പ്യാറ
[ 727 ] സലാം. എന്നാൽ കൊടുത്തയച്ച കത്ത വായിച്ചു കെട്ടവസ്ഥയുമറിഞ്ഞു. കല്പന
കണ്ടാൽ ഒട്ടും താമസിയാതെ ചെറക്കൽ കച്ചെരിയിൽ വരണമെന്നല്ലൊകത്തിൽ എഴുതി
കണ്ടത. ഇവിട28 നു അസാരം ഒരു കൊഴക്കുണ്ട. ആയതകൊണ്ട സങ്ക്രാന്തി കഴിഞ്ഞ
രണ്ട ദിവസത്തിലകത്ത കച്ചെരിയിൽ സായ്പവർകളളുടെ അടുക്ക വരികയും ചെയ്യാം.
എന്നാൽ കൊല്ലം 975 മത മെടമാസം 20 നു എഴുതിയ്ത. സായ്പവർകൾ ഇവിട
കൊടുത്തയച്ചത. എടവം 11 നു ഇങ്കിരിയസ്സുകൊല്ലം 1800 മത മാസം 22 നു. അന്നു തന്നെ
പെർപ്പാക്കി കൊടുത്ത. ഒല.

1396 K

1652 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ മാപ്പള പുതുക്കുടി ചൊക്കു എന്ന പറയുന്നവൻ ഇത്ത്രപ്പൊഴും
പിടിക്കാതെയിരിക്കുന്നവരൊടുകൂട ചീരിട എന്ന പറയുന്നവളെ വീട്ടിൽ കടന്ന അവളെ
കെട്ടിയവനെ നന്നയൊഗ്യത്തൊളം മുറികൊടത്തതുകൊണ്ടും അവളയും അവള ആങ്ങള
അയപ്പി എന്ന പറയുന്നവനൊടുകൂട പരപ്പരങ്ങാടിയിൽ കൊണ്ടുപൊയ്തുകൊണ്ടും
അതിന്റെശെഷം കഴിഞ്ഞ കണ്ണൂചെലെ ദൊറൊഗവിന 48 ഉറുപ്പികക്ക ആ ആളുകൾ
യിരിവരെയും പണയം വെച്ചിരിക്കക്കൊണ്ടും മെൽ എഴുതിയ മാപ്പിള പുതുക്കുടി
ചൊക്കുവിന്റെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു. ശെഷം
കുഞ്ഞി വയിദ്യരും ചിരുതത്തീയ്യത്തിയും അയിപ്പീ തീയ്യനും കഴിഞ്ഞ കണ്ണുലെ
ദൊറൊഗ പുതുക്കുടിപ്പക്കിയും മൊയ്തിയൻകുട്ടിയും എന്നു പറയുന്ന സാക്ഷിക്കാരന്മാര
തന്റെ കച്ചെരിയിൽ വിളിക്കുമ്പൊൾ വരികയും ചെയ്യും. എന്നാൽ കൊല്ലം 975 മത
മെടമാസം 28നു ഇങ്കിരിയസ്സ കൊല്ലം 1800 മതമായുമാസം 8 നു എഴുതിയത. എടവമാസം
12 നു മായുമാസം 24നു പെർപ്പാക്കിക്കൊടുത്തത.

1397 K

1653 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ പറമ്പിൽ കുങ്കറ തീയ്യൻ എന്നു പറയുന്നവൻ കട്ട അവസ്ഥ
ചെയ്യു എന്നുള്ള അന്ന്യായത്തിന മെൽ എഴുതിയ കുങ്കറിടെ വിസ്താരം കഴിപ്പാൻ
ഇതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു. ശെഷം വിളിക്കുന്ന ഉടനെ സാക്ഷിക്കാരന്മാര
തന്റെ കച്ചെരിയിൽ വരികെയും ചെയ്യും. എന്നാൽ കൊല്ലം 975 മത മെടമാസം 28 നു
ഇങ്കിരിയസ്സകൊല്ലം 1800 മതമായുമാസം 8 നു എഴുതിയത. എടവമാസം 13 നുമായുമാസം
24 നു പെർപ്പാക്കികൊടുത്തത.

1398 K

1654 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡൈണ്ടൻ, ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ മാപ്പിള പുതിയപൊര മൊയ്തിയൻ ഉമ്മം ചെറക്കൽ മൊയ്തിയന്റെ
പൊരയിൽനിന്ന ഒരു വങ്കാള തുണി തട്ടവും 2 ചൊകന്ന പട്ടുമുണ്ടുകളും 1 വെളുത്തെ
പരട്ടി തുണിക്കുത്തും 1 പഴയ ഉറുമ്മാലും കട്ടുംകൊണ്ടു പൊയ്തുകൊണ്ടും വിശെഷിച്ചി
പല പ്രാവിശ്യമായിട്ട ഒരു കുടാരം ഒരു കപ്പലിൽ ഉള്ള ഇരുമ്പ ചിനിയും ഒടകൾ ഉള്ളതും
ചെമ്പുകൾ ഉള്ള പാത്രങ്ങൾ വളപട്ടത്തിൽ വിറ്റതും കട്ടുകൊണ്ടു പൊയ്തുകൊണ്ടും
മെൽപ്പറഞ്ഞ മാപ്പിള പുതിയപൊര മൊയ്തീയന്റെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക [ 728 ] കല്പിച്ചിരിക്കുന്നു. ശെഷം സാക്ഷിക്കാരന്മാര വിളിക്കുന്ന ഉടനെ തന്റെ കച്ചെരിയിൽ
വരികയും ചെയ്യും. എന്നാൽ കൊല്ലം 975 മത മെടമാസം 28 നു ഇങ്കിരിയസ്സുകൊല്ലം 1800
മത മായുമാസം 8 നു എഴുതിയതു എടവമാസം 13 നു മായുമാസം 24 നു പെർപ്പാക്കി
കൊടുത്തത.

1399 K

1655 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ ക്രിസ്താൻ ജാതിയിൽ ഉള്ള അന്തൊണിയൊ പാണ്ടി എന്നു
പറയുന്നവർ ഇഗ്ണെഷി എന്നു പറയുന്നവന്റെ വീട്ടിൽ കടന്നു അവിടെ നിന്ന ഒരു
പെട്ടിയും ഒരു തുണിക്കെട്ടും കട്ടുകൊണ്ടു പൊയ്തുകൊണ്ട മെൽ എഴുതിയ
അന്തൊണിയൊ പാണ്ടിയിന്റെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക
കല്പിച്ചിരിക്കുന്നു. ശെഷം അവനക്കൊണ്ടുള്ള സാക്ഷിക്കാരന്മാര വിളിക്കുന്ന ഉടനെ
വരികയും ചെയ്യും. എന്നാൽ കൊല്ലം 975 മത എടവമാസം 2 നു ഇങ്കിരിയസ്സുകൊല്ലം 1800
മത മായുമാസം 13 നു എഴുതിയത എടവം 13 നു മായുമാസം 24 നു പെർപ്പാക്കിയ്ത.

1400 K

1656 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ, ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ മാപ്പിള ആലിയും വീരാനും കട്ടകാര്യം ചെയ്യു എന്നുള്ള
അന്ന്യായത്തിന അവരെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു.
ശെഷം സാക്ഷിക്കാരരെ വിളിക്കുന്ന ഉടനെ തന്റെ കച്ചെരിയിൽ വരികെയും ചെയ്യും.
എന്നാൽ കൊല്ലം 975 മത എടവമാസം 2 നു ഇങ്കിരിയസ്സുകൊല്ലം 1800 മതമായുമാസം 13
നു എഴുതിയ്ക്കത എടവം 13 നു മായു 24 നു പെർപ്പാക്കിക്കൊടുത്തത.

1401 K

1657 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ മാപ്പിള ആയ്യാർത്ത മൊയ്തിയൻകുട്ടി എന്ന പറയുന്നവൻ മറ്റും
എതാൻ ആളുകളൊടുകൂട ഇത്തപ്പൊഴും പിടിക്കാതെ ഇരിക്കുന്നവര കപ്പിത്താൻ
ദപ്ടിയുടെ വീട്ടിൽ കടന്ന അവിടനിന്ന മുതൽ വെച്ചപെട്ടികട്ടുകൊണ്ടു പൊയ്തുകൊണ്ടു
മെൽ എഴുതിയ ആയ്യാർത്ത മൊയ്തിയൻകുട്ടിയുടെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക
കല്പിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 975 മത എടവമാസം 2 നു ഇങ്കിരിയസ്സു കൊല്ലം
1800 മത മായുമാസം 13 നു എഴുതിയത. എടവം 13 നു മായു 24 നു പെർപ്പാക്കി
ക്കൊടുത്തത.

1402 K

1658 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ തീയ്യാൻ കുണ്ടൻ കൊരനും.കളത്തിൽ തൊണ്ടനും മാടലക്കണ്ടി
എങ്കിലും നൊല്ലൊളിക്കുങ്കറ എങ്കിലും എന്നു പറയുന്നവനും തണ്ടയാൻ കടുണ്ടെങ്ങാ
നൊടുകൂട കൊല്ലൻ രയിരുവിന കൊന്നുകളഞ്ഞതുകൊണ്ട മെൽപ്പറഞ്ഞ രണ്ടാളുക [ 729 ] ളുടെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു. മാടലക്കണ്ടി എങ്കിലും
നെല്ലൊളിക്കുങ്കറ എങ്കിലും എന്ന പറയുന്നവൻ ഈ ചെയ്ത കൊലപാദത്തിന പരമാർത്ഥം
താൻ തന്നെ പറക്കൊണ്ട മെൽവെച്ച രണ്ടാളുകൾ ചെയ്യുകുറ്റം വഴിപൊലെ തെളിയി
ച്ചാൽ അവനെ ക്ഷമിപ്പാൻ മഹാരാജശ്രീ കമിശനർ സാഹപ്പന്മാരവർകൾക്ക ബൊധിച്ച
തുകൊണ്ട അവനെ ഒരു സാക്ഷിക്കാരനായിട്ട തന്നെ എടുക്കയും വെണം. ശെഷം ഉള്ള
സാക്ഷിക്കാരന്മാര മയ്യഴിക്കാരൻ തട്ടാൻ രയരപ്പനും കച്ചവടക്കാരൻ മണ്ണൊളി
മൊയ്തിയൻകുട്ടിയും തീയ്യത്തി കാക്കച്ചിയും പറമ്പത്ത ചിരുതെയും കുഞ്ഞിമ്മാതയും
കാക്കിച്ചിയുടെ മകൾ കൊറത്തിയും ആകുന്നു. എന്നാൽ കൊല്ലം 975 മത മെടമാസം 21
നു ഇങ്കിരിയസ്സുകൊല്ലം 1800 മത മായുമാസം 1 നു വളപട്ടത്തിൽനിന്ന എഴുതിയത.
എടവമാസം 13 നു മായുമാസം 24 നു പെർപ്പാക്കി കൊടുത്തത.

1403 K

1659 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ കുഞ്ഞുസ്സൻ മാപ്പിള എന്നു പറയുന്നവൻ കൊലപാദം ചെയ്തു
എന്നുള്ള അന്ന്യായത്തിന അവന്റെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക കല്പിച്ചിരി
ക്കുന്നു. ശെഷം അവരവെണ്ടുന്ന സമയത്ത സാക്ഷികാരന്മാര തന്റെ കച്ചെരിയിൽ
വരികെയും ചെയ്യും. എന്നാൽ കൊല്ലം 975 മത മെടമാസം 21 നു ഇങ്കിരിയസ്സുകൊല്ലം 1800
മത മായുമാസം 1 നു വളപട്ടത്തിൽ നിന്ന എഴുയ്ത. എടവമാസം 13 നു മായുമാസം 24
നു പെർപ്പാക്കി കൊടുത്തത.

1404 K

1660 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻസായ്പവർകൾ പൌസദാരിക്കച്ചെരിയിൽദൊറൊഗ സുബ്ബയ്യന എഴുതിയ്ത.
എന്നാൽ ഉക്കണ്ടൻ നായര എന്നു പറയുന്നവൻ ഒട്ടുകുട്ടീന കൊത്തിമുറിച്ചു എന്നുള്ള
അന്ന്യായത്തിന മെൽ എഴുതിയ ഉക്കണ്ടൻനായരിടെ വിസ്താരം കഴിപ്പാൻ ഇതിനാൽ
തനിക്ക കല്പിച്ചിരിക്കുന്നു. ശെഷം വരെണ്ടുന്ന സമയത്ത സാക്ഷിക്കാരന്മാര തന്റെ
കച്ചെരിയിൽ വരികെയും ചെയ്യും. എന്നാൽ കൊല്ലം 975 മത മെടമാസം 28 നു ഇങ്കിരയസ്സ
കൊല്ലം 1800 മത മായുമാസം 8 നു എഴുതിയത എടവമാസം 13 നു മായുമാസം 24 നു
പെർപ്പാക്കിക്കൊടുത്തത.

1405 K

1661 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ, ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ മാപ്പിള അമ്മത എന്ന പറയുന്നവൻ തലച്ചെരിക്കാരനായി
രിക്കുന്ന അമ്മതകുട്ടിയിന്റെ പെട്ടി തൊറന്നതിൽനിന്ന ഉറുപ്പ്യ കട്ടുകൊണ്ടു
പൊയ്തുകൊണ്ട അവന്റെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു.
കൊച്ചീക്കാരൻ മാപ്പിള മൊയ്യിയനും മൊല്ലാടൻ പക്കിയും അമ്മതകുട്ടിയും
കുഞ്ഞിക്കമാലും എന്ന പറയുന്ന സാക്ഷിക്കാരന്മാര തന്റെ കച്ചെരിയിൽ വിളിക്കുന്നെമ്പൊൾ
വരികെയും ചെയ്യും. എന്നാൽ ഇങ്കിരിയസ്സകൊല്ലം 1800 മത മായുമാസം 26 നു കൊല്ലം
975 മത എടവമാസം 15 നു പെർപ്പാക്കികൊടുത്തത [ 730 ] 1662 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സയ്ക്കപവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ കൊടലൂറ കൊരനും പുത്രിക്കൽ കൊരനും കർണ്ണാടകക്കാര
മൂന്നാളുകള ചില നാൽക്കാലി ഉണ്ടാക്കെണ്ടതിന ചെറക്കൽ വന്നവര കൊലപാദകം
ചെയ്തു അവരെ മുതൽ കട്ടുകൊണ്ടു പൊയ്തു കൊണ്ടും മെൽപ്പറഞ്ഞ രണ്ടാളുകളുടെ
വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു. ഈ രണ്ടാളുകളെ മെയിമൽ
ക്കിട്ടിയ മൊതലിന്റെ നാണിയങ്ങൾ ഭാദ്യവിരാഹൻ 5 വെള്ളി റുപ്പ്യ 9 വെള്ളിപ്പണം 63
ആകുന്നു. ശെഷം വെണ്ടുന്ന സമയത്ത സാക്ഷിക്കാരന്മാര തന്റെ കച്ചെരിയിൽ
വരികെയും ചെയ്യും. എന്നാൽ കൊല്ലം 1800 മത മായുമാസം 26 നു കൊല്ലം 975 മത
എടവമാസം 15 നു പെർപ്പാക്കി കൊടുത്തത.

1407 K

1663-മത രാജശ്രീ മലയാംപകുതിയിൽ വടക്കെ തുക്കുടിയിൽ മജിസ്ത്രാദ ആയിരിക്കുന്ന
ജെമിസ്സ ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന
എഴുതിയ കല്പന. എന്നാൽ കൊലപാദകം ചെയ്തു മെയല്ലുര കെളുപ്പനക്കൊണ്ട താൻ
വിധിച്ച വിധിപ്രകാരം തന്നെ രാജശ്രീ ഇങ്കിരിയസ്സ മജിസ്ത്രാദ ആയിരിക്കുന്നവർകൾക്കും
ബൊധിച്ചതുകൊണ്ട ആ വിധി തന്നെ നടത്തിക്കണമെന്ന രാജശ്രീ കമിശനർ സായിപ്പ
വർകൾ കല്പിച്ചതുകൊണ്ട അവിടെ വരുന്ന ലൊകര ഒക്കക്കും വെണ്ടുംന്ന ഫലം
ഉണ്ടായി വരുത്തെണ്ടതുംവണ്ണം ഉള്ള ഘൊഷത്തൊടുകുട ഈക്കല്പന വാങ്ങി
യ്തിന്റെശെഷം 24 മണിക്കൂറിലകത്ത തലച്ചെരി എറ്റം പരസ്യമായിട്ടുള്ള സ്ഥല
ത്തിൻകൽ നിന്ന മെയല്ലുര കെളുപ്പന്റെ തലവെട്ടിക്കൊല്ലുകയും വെണം. ശെഷം
കൊത്തിക്കൊല്ലുന്ന പ്രവൃത്തി എടുക്കുന്നവനെങ്കിലും അവർക്കെങ്കിലും കൊത്തി
ക്കൊല്ലുവാൻ തക്കവണ്ണം കൊടുക്കുന്ന കല്പന തന്റെ സ്ഥാനത്തിന്റെ മുദ്രയും
കയ്യൊപ്പൊടും കൂട എഴുത്തിൽതന്നെ കൊടുക്കെയും വെണം. നമ്മുടെ സ്ഥാനത്തിന്റെ
മുദ്രയും നമ്മുടെ കയ്യൊപ്പും ഇട്ട ഈക്കല്പന തനിക്ക കൊടുത്തിരിക്കുന്നു. എന്നാൽ
കൊല്ലം 1800 മത മായുമാസം 28 നു മലയാംകൊല്ലം 975 മത എടവമാസം 17 നു
പെർപ്പാക്കിക്കൊടുത്തത.

1408 K

1664 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ, ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ മാപ്പിളച്ചി മൊദലിയാർ പള്ളി ഉമ്മ എന്നു പറയുന്നവൾ ചില
പൊന്നുകൊണ്ടുള്ള ആഭരണങ്ങൾ പള്ളി ഉമ്മ എന്നു പറയുന്നവൾ നിന്ന കട്ടു എന്നുള്ള
അന്ന്യായത്തിന മെൽ എഴുതിയ ഉമ്മയുടെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക
കൽപ്പിച്ചിരിക്കുന്നു. ശെഷം പള്ളി ഉമ്മയും ഉണ്ടത്തൊരൻ ശെക്കൂട്ടിയും ദയറൊട്ടകണ്ടി
പക്ക്രുവും എന്നുപറയുന്ന സാക്ഷിക്കാരന്മാര വെണ്ടുന്ന സമയത്ത തന്റെ കച്ചെരിയിൽ
വരികയും ചെയ്യും. എന്നാൽ ഇങ്കിരിയസ്സ കൊല്ലം 1800 മത മായുമാസം 30 നു
മലയാംകൊല്ലം 975 മത എടവമാസം 19 നു പെർപ്പാക്കിയ്ത

1409 K

1665 മത കാമ്പ്രത്തനമ്പ്യാറക്കയ്യാൽ ഓലപാനൂറ പള്ളി കാദിയാരും ആയിരവും
കണ്ടു. കാര്യം എന്നാൽ ഇപ്പൊൾ മാളിയത്താനത്തെ എഴുന്നള്ളിയടത്തു നിന്ന [ 731 ] നമ്പ്യാന്മാരക്ക എഴുതിയ തരക അണ്ടൊട്ട കൊടുത്തയച്ചിരിക്കുന്ന, നാട്ടിന്ന ഉർപ്പ്യയ
എടുക്കുന്നതിനും വെലക്കായിട്ട അത്ത്രെ തരകിൽ ആകുന്നത. അപ്പിറകാരത്തിൽ നാട്ടന്ന
ഉർപ്പ്യ കൊടുക്കുന്നതിന തറവാട്ടുകാർക്കും കച്ചൊടക്കാറക്കും എഴുതി അയ്ക്കണമെന്ന
എന്നൊടു അരുളി ചെയ്ത കൊണ്ട അതെ ഞാൻ എഴുതിയത. ആയതകൊണ്ട നിങ്ങളെ
ആരും ഉറുപ്പ്യ കൊടുത്തെക്കരുതു. അതുകൂടാതെ ഉറുപ്പ്യ കൊടുത്താൽ കൊടുക്കുന്നെ
ആളൊടും ഉറുപ്പ്യ വാങ്ങുന്നെ ആളൊടും എഴുന്നള്ളിയടുത്തെ ചൊദ്യം ഉണ്ടാകും.
ഇപ്പകാരത്തിൽതന്നെ പൊയൊട്ടര രാജ്യത്തും കുറ്റിയാടി താമരച്ചെരിയും വെലക്കായിട്ട
എഴുതി പൊയിരിക്കുന്നു. എന്നാൽ 975 മത എടവമാസം 22 നു എഴുതിയത എടവം 25
നു.ഇങ്കിരിയസ്സുകൊല്ലം 1800 മത ജുൻമാസം 5നു വന്ന അന്നതന്നെ പെർപ്പാക്കിക്കൊടുത്ത

1410 K

1666 മത ഇരിവനാട്ട കുന്നുമ്മചെലെക്കെളുവും കെഴക്കെടത്ത അമ്പും ചന്ത്രൊത്തെ അമ്പും
കാവുംമ്പ്രത്തെ കുഞ്ഞിക്കുട്ടിയും കൂട ക്കണ്ട കാര്യം എന്നാൽ നിങ്ങൾ മുൻമ്പെ
പൂവത്തുര വന്ന കോത്തെ രാമറുമായിട്ടും പറെഞ്ഞ ഗുണദൊഷങ്ങൾ ഒക്കെയും
രാമറായിവിടപറഞ്ഞു കെൾക്കയും ചെയ്തു. കുമ്പഞ്ഞീന്ന നമുക്ക തരുവാനുള്ള ഉറുപ്പ്യക്ക
പലിശ തന്ന പൊരുന്നത. ഇക്കൊല്ലത്തിലെ പലിശ ഉറുപ്പ്യ തരായ്കക്കൊണ്ട കൊട്ടെത്ത
രാജ്യത്ത നിന്നും നികിതി എടുക്കുന്നതിന്ന വെലക്കുവാൻ ആളു കല്പിച്ചിട്ടും ഉണ്ട.
അതുകൊണ്ട ഇരിവെനാട്ടെ ദിക്കിലും നിങ്ങൾ എല്ലാവരും ഒരു നെലെ ആയി നമ്മുടെ
പെർക്ക അവിടെ നിന്നും കുമ്പഞ്ഞിക്ക എടുക്കുന്ന നികിതി വിലക്കുകയും വെണം
. അവിടെ തറവാട്ടുകാർക്കും പാനുക്കച്ചൊടക്കാർക്കും കാവുമ്പ്രത്തെ കുഞ്ഞിക്കുട്ടി
എഴുതീട്ടും ഉണ്ടല്ലൊ. എന്നാൽ 975 മത എടവമാസം 18 നു എഴുതിയതരക എടവം 26 നു
ഇങ്കിരിയസ്സു കൊല്ലം 1800 മത ജൂൻമാസം 6 നു വന്നു. അന്നതന്നെ പെർപ്പാക്കിക്കൊടുത്ത

1411 K

1667 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ, ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ തീയന്മാര കണ്ടൊത്ത തൊലെന്നും കാക്കണ്ടി കണ്ടനും
തെകമ്പാടി പൊക്കുട്ടിയും എടക്കൊടൻ തൊണ്ടെന്നും പുതിയാർത്തു ചിരികണ്ടനും
ആയപ്പുറത്ത പൊക്കനും രായര കുറുണ്ടൊടൻ ചന്തുവും എന്നു പറയുന്നവര
കൊട്ടെത്തുകാരൻനായര തെക്കൻരയിരുവിന സമ്മാനം കൊടുപ്പാൻ ഒത്ത ഹെതുവായിട്ട
മാപ്പിള മണ്ണൊളിപൊയിൽ പക്കിയിന്റെ അപായം വരുത്തി എന്നുള്ള ശങ്ക
അവസ്ഥകൊണ്ട മെൽപ്പറഞ്ഞ എഴാളുകളുടെ വിസ്താരം ഉടനെ കഴിച്ചു കൊള്ളുകയും
വെണം. ശെഷം തീയ്യൻ രണ്ടുതറ നടക്കണ്ടിക്കുഞ്ഞാമനും തീയത്തി കാടച്ചി മന്നിയും
എന്നു പറയുന്ന സാക്ഷിക്കാര വിളിക്കുമ്പൊൾ തന്റെ കച്ചെരിയിൽ വരുവാൻ
കല്പിച്ചിട്ടും ഉണ്ട. എന്നാൽ ഇങ്കിരിയസ്സുകൊല്ലം 1800 മത ജുൻ മാസം 6 നു മലയാം
കൊല്ലം 975 മത എടവമാസം 26 നു എഴുതിയത. ജുൻ 7 നു എടവം 27 നു പെർപ്പാക്കി
ക്കൊടുത്തത.

1412 K

1668 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ [ 732 ] കല്പനക്കത്ത. എന്നാൽ മാപ്പിള ബായ്യട്ടിപള്ളിയും ശൊഖാലിപക്ക്രന്മാരും മമ്മാലിയും
കൊല്ലൊയ്യാലി മൊയ്തിയനും പപ്പൻ സൂപ്പിയും എന്നു പറയുന്ന രണ്ടാളുകളൊടുകൂട
വയിദ്യർ പഴങ്ങാട്ടെരി പ്രക്കമ്മാരിടെ പൊരയിൽ കടന്നു. അവിടെ നിന്നു ഒരു വാളലകും
ഒരു വാളിന്റെ വെള്ളിപ്പിടിയും രണ്ടു ചെമ്പുപാത്രങ്ങളും ഒരു പെട്ടിയും ചില ചികിത്സി
ക്കുന്ന മരുന്നും ഒരു കുട്ടിനെയും കട്ട അവസ്ഥക്ക മെൽ എഴുതിയ മൂന്നാളുകളുടെ
വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു. മെൽപ്പറഞ്ഞ വാൾപ്പിടിയും
ചെമ്പുപാത്രങ്ങളും ചികിത്സിക്കുന്ന മരുന്നുകളിൽ എതാനും കൊല്ലൊയ്യാലി
മൊയ്തീയന്റെ പൊരയിന്നും പെട്ടി പ്രക്കമ്മാരിടെ പൊരയിന്നും കിട്ടിയിരുന്നു. ശെഷം
വയിദ്യർ പഴങ്ങാട്ടെരി പ്രക്കനും നാല്ലത്ത കുഞ്ഞായന്നും എന്നു പറയുന്ന
സാക്ഷിക്കാരന്മാര വിളിക്കുവൊൾ തന്റെ കച്ചെരിയിൽ വരികയും ചെയ്യും. എന്നാൽ
ഇങ്കിരിയസ്സുകൊല്ലം 1800 മത ജൂൻ മാസം 5 നു മലയാം കൊല്ലം 975 തെ എടവമാസം 5
നു എഴുതിയത. ജുൻ 7 നു എടവം 27 നു പെർപ്പാക്കിക്കൊടുത്തത.

1413 K

1669 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ, ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യുന്ന എഴുതിയ
കല്പനക്കത്ത. എന്നാൽ മാപ്പിള സുപ്പി മാപ്പിള അമാനത്തിന കണ്ണൂലും വളപട്ടത്ത
പെരുവഴിയിലായിട്ടും കൊലപാദകം ചെയ്തു എന്നുള്ള ശങ്ക അവസ്ഥക്ക സൂപ്പിയിന്റെ
വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു. ശെഷം മാപ്പിള പട്ടാളത്തിലെ
ശിപ്പായി മൊയ്തിയൻകുട്ടിയും ഹവിൽദാര മൊയ്തിയനും മാപ്പിള അമ്മതപര്യയും
കുട്ടിമമ്മതക്കെളിയനും മാപ്പിള കലന്തനും മാപ്പിളച്ചി ഉമ്മയും എന്നു പറയുന്ന സാക്ഷിക്കാ
രന്മാരെ വിളിക്കുമ്പാൾ തന്റെ കച്ചെരിയിൽ വരികയും ചെയ്യും. എന്നാൽ
ഇങ്കിരിയസ്സുകൊല്ലം 1800 മത ജുൻ മാസം 5 നു മലയാംകൊല്ലം 975 മത എടവമാസം 25
നു എഴുതിയത ജൂൺ 7 നു എടവം 27 നു പെർപ്പാക്കി കൊടുത്തത.

1414 K

1670 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗസുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ മാപ്പിള മമ്മിയും നായരകെളുപ്പനും അമ്മക്കൊത്ത കെട്ടി
അസ്സന്റെ പൊരയിൽനിന്ന ഒരു കുറുവാനും 30 വെള്ളിപ്പണവും ആഭരണങ്ങൾ
་ അധികമായ വിലയൊളത്തെക്കും ഒരു പടവും ഒരു ചെമ്പുപാത്രവും കട്ട അവസ്തകൊണ്ട
മെൽ എഴുതിയ രണ്ടാളുകളുടെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക കല്പിച്ചിരി
ക്കുന്നു. ശെഷം സാക്ഷിക്കാര അമ്മ കൊട്ട അസ്സനും മാപ്പിള ബാവാച്ചിയും എന്നു
പറയുന്നവര വിളിക്കുന്ന ഉടനെ തന്റെ കച്ചെരിയിൽ വരികയും ചെയ്യും. എന്നാൽ
ഇങ്കിരിയസ്സു കൊല്ലം 1800 മത ജൂൻമാസം 5-നു മലയാംകൊല്ലം 975 മത എടവമാസം 25
നു എഴുതിയ്ത. ജൂൻ 7 നു എടവം 27 നു പെർപ്പാക്കിക്കൊടുത്തത.

1415 K

1671 മത രാജശ്രീകയിത്താൻകുവെൽ അവർകൾക്ക ചുണ്ടങ്ങാപ്പൊയിൽ മമ്മിമൂപ്പൻ
സലാം. പുത്തുര പ്രവൃത്തിക്കാരെൻ മുതുവന മമ്മി എഴുതി അയച്ചതിന്റെ
! പെർപ്പഇതിന്റെകൂട കൊടുത്തയച്ചിട്ടും ഉണ്ട. കാമ്പ്രത്തെ നമ്പ്യാറെ അവസ്ഥകൊണ്ട
പാനൂറ പ്രവൃത്തിയിലും മുതുവന് മമ്മിയിന്റെ പ്രവൃത്തിയിലും ഉള്ള കുടിയാന്മാരക്ക
വളര പെരളി ആയിരിക്കുന്നു. നമ്പ്യാറെ അവസ്ഥ പൊറമെ പറയുന്നത കെട്ടാലും രാത്രി [ 733 ] എങ്കിലും കടന്നു വല്ല അതിക്രമങ്ങൾ കാണിച്ചി പൊകും എന്നത്ത്രെ തൊന്നുന്നത.
ആയതകൊണ്ട ആ നമ്പ്യാറെ ഒന്നിച്ചി വെടിക്കാറായിട്ട ഉള്ള ആള തമ്പുരാന്റെതും
ചെക്കുറ നമ്പ്യാറെതുംകൂടി ഒരിയിരുന്നുറ ആള ഉണ്ടെന്നു കെൾക്കകൊണ്ട ആ നമ്പ്യാറ
വരുന്നെ മുഖാന്തിരം പൂആത്തത നൂറ്റാളെങ്കിലും പൊയിലുരും പുത്തുരും ചെണ്ടയാട്ടും
ചെന്ന നടക്കുകയും ആയ ആളുകൾ പാനൂറ് സഞ്ചരിക്കയും ചെയ്യാഞ്ഞാൽ ആ നമ്പ്യാറ
കടന്നു പത്തുപണം എടുക്ക ചെയ്യുന്ന ആളുകളൊട അതിക്ക്രമങ്ങൾ കാണിക്കുമെന്ന
കോത്ത പെരുവയിൽന്നവരുന്നെ ആള നിശ്ചയമായിട്ട പറകയും ചെയ്യുന്നു. ശെഷം
മമ്മി എഴുതി അയച്ച ആയതിൽ കാണുന്ന 5 നായിന്മാര ആ നമ്പ്യാറക്കൊള്ള
ചെന്നനിന്നതുകൊണ്ട ആതറയിൽപെട്ട ആളുകൾ ഒക്കെയും വളര പെടി ആയിരിക്കുന്നു.
ഈ അവസ്ഥകൾ ഒക്കെയും മഹാരാജശ്രീ സായ്പ അവർകള ബൊധിപ്പിച്ചി കല്പന
ആയാൽ അപ്രകാരം നടക്കയും ചെയ്യാം. എന്നാൽ കൊല്ലം 975 മത എടവ മാസം 27 നു
എഴുതിയത ഇങ്കിരിയസ്സു കൊല്ലം 1800 മത ജുൻ മാസം 8 നു എടവമാസം 28 നു
പെർപ്പാക്കിക്കൊടുത്തത. ഓല.

1416 K

1672 മത ചുണ്ടെങ്ങാപ്പൊയിൽ മമ്മി മൂപ്പൻ വായിച്ചറിയെണ്ടും അവസ്ഥ മുതുവന
മമ്മി എഴുത്തു. എന്നാൽ ഇപ്പൊൾ പണ്ടാര ഉറുപ്പ്യ എടുക്കണ്ട എന്നവെച്ചി കാമ്പ്രത്തെ
നമ്പ്യാറ കച്ചൊടക്കാർക്കും തറവാട്ടുകാരക്കും തമ്പുരാന്റെ മുഖാന്തരം ഒന്ന എഴുതി
അയച്ചഅവസ്ഥ മൂപ്പന എത്തീട്ടും ഉണ്ടെല്ലൊ. ആയതകൊണ്ട എന്റെ പൊയിത്തിയിൽ
ഉള്ള കുടിയാമ്മാറ നായിമ്മാറായിട്ടുള്ള ഒരി കുട്ടക്കാര ഒക്കെയും പെരുവയിൽ പൊയി
നമ്പ്യാറെ മുഖാന്തരം നമ്പ്യാറെ ആളയും കുട്ടിക്കൊണ്ട പ്രവൃത്തിക്കാര എവിട ഇരിക്കുന്നു.
എന്നു നൊക്കി അവന പിടിച്ചൊണ്ട വരണം എന്നവെച്ചി ചെക്കുറ നമ്പ്യാറും കാമ്പ്രത്തെ
നമ്പ്യാരും ആള കൽപ്പിച്ചിട്ടുണ്ട. ഉറുപ്പ്യ പൊയിത്തിക്കാരന്റെൽ കൊടുക്കണ്ട എന്നുള്ള
വെലക്കുകൾ കെൾക്കയും ചെയ്യുന്നു. അതുകൊണ്ട ഇപ്രകാരം ആയാൽ എല്ലാം
പൊയിത്തിപൊലെ ഉള്ള തറയല്ലല്ലൊ ആകുന്നു. അതുകൊണ്ട ഇപ്രകാരം ആയാൽ
പണ്ടാരത്തിലെ മൊതൽ എടുത്തു പൊരുവാൻ സങ്കടം തന്നെഎല്ലൊ ആകുന്നത.
ശെഷം വണ്ണത്താൻ ഒതെന്നും വിരിത്തിലെൻ എമ്മൻ നായരും നെല്ലിയൊടൻ കുങ്കനും
കളെങ്കളൊൻ ചാപ്പനും എടവന കൊമപ്പനും ഇവര അഞ്ചാളെ ഒന്നിച്ചി എന്ന പിടിപ്പാൻ
ആള കൽപ്പിച്ചിരിക്കുന്നു എന്നുള്ള അവസ്ഥ പെരുവയിൽ പൊയ കാവകാറ അവിടന്നു
പറഞ്ഞികെട്ടവർത്തമാനം വന്നു പറകയും ചെയ്തു. എനി എത്രപ്രകാരം വെണം എന്നുള്ള
കൽപ്പന വന്നാൽ അപ്രകാരം നടക്കയും ചെയ്യാം. എന്നാൽ കൊല്ലം 975 മത എടവമാസം
26 നു എഴുതിയത. ഇങ്കിരിയസ്സു കൊല്ലം 1800 മത ജുൻമാസം 8 നു എടവമാസം 28 നു
പെർപ്പാക്കിക്കൊടുത്ത ഓല.

1417 K

1673 മത സാഹെബ മുഷ്പക്ക മെഹർബാൻ മുറൊബി ഖദർദാൻ കരംവർമ്മായെ
ദൊസ്താൻ രാജശ്രീ സ്റ്റിവിൻ സായ്പ അവർകൾക്ക വിട്ടലത്ത രവിവർമ്മ നരസിംഹ
രാജാവ സലാം. എന്നാൽ മഞ്ചെശ്വരത്തെ കൊങ്കിണിക്കാറെ വെജ്യത്തിന്റെ
ഹെതുനിമിത്തം ഇതു കൂടി നാല പ്രാവിശ്യം എഴുതി അയച്ചിട്ടും ഇന്നെ പ്രകാരമെന്ന
മറുപടി കൽപ്പന കിട്ടിയതുമില്ലാ. നമ്മുടെ പക്കൽ ഇരുന്ന കത്ത പ്രമാണങ്ങൾ ഒക്കെയും
മുമ്പെ തന്നെ നാം കൊടുത്തയച്ചിട്ടും ഉണ്ടല്ലൊ. ഇപ്പൊൾ ശാമരായന്റെ പക്കൽ നമുക്ക
എഴുതി വന്ന സാധനങ്ങൾ കൊടുത്തയച്ചിരിക്കുന്നു. ഇതിൽ രാജശ്രീ മൊഹനിസായ്പ
അവർകൾ ഹാലെരി വീരരാജെന്ദ്ര ഉടയരവര മഹാരാജശ്രീ ജനറാൾ ഹാരിസ്സ സായ്പ [ 734 ] അവർകളുടെയും ജെനരാൾ ഇഷ്ഠൊവാർട സായ്പ അവർകളുടെയും കല്പനപ്രകാര
മെന്ന മൊഹനി സായ്പ അവർകള എഴുതിയ കത്തു കറട്ടഗുടത്തിൽനിന്ന എഴുതി
കൊടുത്തയച്ചത. വിട്ടലത്തെക്ക നമുക്ക വന്ന എത്തിയതിന്റെ ശെഷം ആക്കൽപ്പന
ലംഘിച്ചി നാം നടന്നിട്ട ഉണ്ടായി വരികിൽ നമ്മുടെ കുറ്റത്തിന സായ്പു അവർകൾ
കൽപ്പിക്കുന്നതും നാം അനുസരിക്കുവാൻ തെയ്യാറായിരിക്കുന്നു. കൽപ്പന കൂടാതെ
തലച്ചെരിയിൽനിന്ന പൊറപ്പെട്ട പൊന്നത എന്തെന്നാൽ മഹാരാജശ്രീകമിശനർ സായ്പ
അവർകൾ മെൽ എഴുതിയ കാര്യം വിസ്തരിപ്പാൻ താങ്കൾക്ക എഴുതി ഇരിക്കുന്നു. എന്ന
കൽപ്പന എഴുതിവരികകൊണ്ട താങ്കളെ കല്പന വരുമെന്ന മൂന്ന ദിവസം പാർത്ത
കല്പന കിട്ടായ്ക്കകകൊണ്ട സറക്കാറ ശൊദ്യത്തിൽ ആയി പൊകരുതു എന്നും അന്നു
കാര്യം നടക്കുമ്പൊൾ ഉള്ള ആളുകൾ നമ്മുടെ ഒന്നിച്ചി ഇല്ലായ്കകൊണ്ട അവര ഒക്കെയും
ഈ നാട്ടിൽ ആകകൊണ്ട സറക്കാറ കൊമ്പിഞ്ഞിക്കു ഇരാജ്യവും ഉള്ളത ആകകൊണ്ട
നാം പുറപ്പെട്ട വരികയും ചെയ്തു. നാം കൊമ്പിഞ്ഞി ആശ്രയിൽ തന്നെ ഇരിക്കുന്ന നമ്മുടെ
പാപവും പുണ്യവും വിസ്തരിച്ച മെൽപ്പട്ട കൊമ്പിഞ്ഞി ആശ്രയിൽ തന്നെ രെക്ഷിപ്പാൻ
കൃപ ഉണ്ടായിരിക്കെയും വെണം. കൊമ്പിഞ്ഞി ആശ്രയിൽ എവിട ഉണ്ട എങ്കിലും
കൊമ്പിഞ്ഞി സറക്കാറക്ക ദൊഷം ഭവിക്കുന്ന വർത്തമാനം നാം കണ്ടുകെട്ട അറിഞ്ഞത.
സായ്പ അവർകൾക്ക രണ്ടമുന്ന പ്രാവിശ്യം എഴുതി അയച്ചിട്ടും ഉണ്ട. മങ്ങലൊരത്ത
ഇരിക്കുന്ന സായ്പ അവർകൾക്ക എഴുതി അയക്കുവാറ ഉണ്ട. സറക്കാറിൽ നിന്ന
നമുക്ക സഹായിച്ച തൊക്കെ നൂറും സായ്പ അവർകളെ കൽപ്പന പ്രകാരം കീങ്ക
സായ്പ അവർകളെ മുഖാന്തരം ബൊധിപ്പിച്ചിട്ടും ഉണ്ട. നാം എഴുതി കൊടുത്ത
കയികാകിതം നമുക്ക വന്നിട്ടില്ല. പുക്കുവാറ രശീതിയും കിട്ടിട്ടും ഇല്ല. ഇവിട രാജശ്രീ
മൊബൈഭാൾ സായ്പ അവർകൾ തൊക്ക ബൊധിപ്പിച്ച രശീതി കൊടുക്കണമെന്ന നിത്യം
ചൊതിക്കുന്നും ഉണ്ട. ഈ കാര്യത്തിന ഒക്കെയും ശാമറായൻ താങ്കളെ അരികത്ത
അയച്ചിട്ടും ഉണ്ട. അതുകൊണ്ട ഇക്കാര്യം ഒക്കെയും സായ്പ അവർകൾ വിസ്തരിച്ച
വെണ്ടുംവണ്ണം ആയിട്ട മറുപടി എഴുതി വരികയും വെണം. എന്നാൽ രവുദ്ദീ സംബത്സ
രത്തെ ജെഷ്ടസുദ്ധ2 നുക്ക മായുമാസം 24 നു എഴുതിയത. വിട്ടലത്ത നിന്ന 1800 മത
ജൂൻ മാസം 10 നു തലച്ചെരി കച്ചെരിയിൽ എത്തിയ കർണ്ണാടകക്കത്തിന്റെ പെർപ്പ
ജൂൻ 12 നു 975 മത മിഥുനമാസം 1 നു പെർപ്പാക്കിക്കൊടുത്തത.

1418 K

1674 മത മഹാരാജശ്രീ ഇഷ്ടിവിൻ സായ്പ അവരകൾക്ക കണ്ണൊത്തെക്കുന്നുമ്മലെ
നമ്പ്യാര സലാം. ചൈയ്ത സായ്പ അവരഗ്രഹിപ്പിക്ക തക്കവണ്ണം എഴുതിയ അവസ്ഥകൾ
ഇപ്പൊൾ പൊറാട്ടര തമ്പുരാൻ നമ്പ്യാമ്മാറക്ക എഴുതിയ തരക സായ്പ അവര
കാണിച്ചിരിക്കുന്നെല്ലൊ. ശെഷം ഇപ്പൾ തന്നെ ഈ രാജ്യത്ത ചെലെ കലസല ഉണ്ടാകു
മെന്നു വെച്ചി കുട്ടികളൊക്കെയും വളര ഭയപ്പെട്ട സങ്കടമായിരിക്കുന്നു. ഇയവസ്ഥകൾ
സായ്പഅവരകള ഗ്രഹിച്ചിട്ടുണ്ടായിരിക്കുമെല്ലൊ. മഹാരാജരാജമാന്ന്യ രാജശ്രീ
എന്റെത്രയും ബഹുമാനപ്പെട്ടിരിക്കുന്ന കൊമ്പിഞ്ഞി എല്ലാ ജനങ്ങളെയും നല്ലവണ്ണം
രക്ഷിച്ചിരിക്കുമ്പൊൾ കുമ്പഞ്ഞി കൽപ്പനക്ക വിരൊധമായി രാജ്യത്ത ചില കലസല
കാണിക്കുന്ന ആളൊട കൊമ്പഞ്ഞി പെർക്ക ചെല പ്രയത്നങ്ങൾ ചൈയ്യണമെന്ന
എനക്ക മനസ്സിൽ ഉണ്ടായിരിന്നു. മുമ്പിലും മഹാരാജശ്രീ ജെനറാൾ അബെട്ടകറമ്മലി
സായ്പ അവരകളിടെ കല്പനപ്രകാരവും മഹാരാജശ്രീ ഡങ്കിൽ സായ്പ അവർകളിടെ
കല്പനപ്രകാരവും കെട്ട കൽപ്പിച്ചകാര്യങ്ങൾക്ക ഞാൻ പ്രയത്നങ്ങൾ ചെയ്യും ഇരിക്കുന്ന.
ഇന്ന എന്റെ കയിക്കൽ ചെലവിന ഇല്ലായ്കകൊണ്ട ചെലവിന കൽപ്പിച്ചി തന്നാൽ
കൽപ്പിച്ച കാര്യങ്ങൾക്ക പ്രയത്നം ചൈയ്കകയും ചെയ്യാം. എല്ലാ കാര്യങ്ങൾക്കും സായിബ
അവരകളിടെ മനസ്സ എന്നൊടു നല്ലവണ്ണം ഉണ്ടായിരിക്കെയും വെണം. 975 മാണ്ട മിഥുന
മാസം 1 നു എഴുതിയത. ഇങ്കിരിയസ്സകൊല്ലം 1800 മത ജൂൻ മാസം 14നുക്ക മിഥുനമാസം 3 നു പെർപ്പാക്കിയ ഓല. [ 735 ] 1419 K

1675 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇസ്ഥിവിൻ സായ്പ അവർകൾക്ക ചെറക്കൽ കവിണിശ്ശെരി കൂലൊത്ത രെവിവർമ്മ
രാജാവ അവർകൾ സല്ലാം. ഇപ്പൊൾ നമുക്ക ശരീരത്തിന സൌഖ്യം ഇല്ലായ്കകൊണ്ട
കൊഴിക്കൊട്ട പൊവാൻ കഴിക ഇല്ല. കൊലന്റെ(രുപത്തിങ്കലുള്ള സൊരുവ ജനങ്ങള
സായ്പവർകൾ വരുത്തി വിസ്ഥരിച്ചടത്ത സായിപ്പവർകള അവര ബൊധിപ്പിച്ചപ്രകാരം
കുമ്പഞ്ഞി സർക്കാറന്ന നമുക്ക ആക്കിത്തന്നാൽ ആയ്ത, നമുക്ക മനസ്സ തന്നെ. എന്നാൽ
കൊല്ലം 975 മത മിഥുനമാസം 6 നു ഇങ്കിരിയസ്സുകൊല്ലം 1800 മത ജൂൻ മാസം 17 നു
പെർപ്പാക്കി കൊടുത്തത.

1420 K

1676 മത ബടെക്കെ പകുതിയിൽ അധികാരി ആയിരിക്കുന്നെ മഹാരാജശ്രീ ഇഷ്ടിവിൻ
സായ്പ അവർകളുടെ സന്നിധാനത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ രണ്ടുതറ
കച്ചെരിയിന്ന എഴുതിയത. ബണ്ണാങ്കണ്ടിക്കുഞ്ഞമ്മി അഞെട്ട നാളായി ഇവിട ഉള്ളെ
അഞ്ചെട്ട പൊട്ടിതെറിച്ചെ മാപ്പിളമാരെയും കൂട്ടി വയനാട്ടു തമ്പുരാന്റെ അരികെത്തു
പൊയെന്ന കെട്ടിരിക്കുന്നു. ഇപ്പൊൾ ഇക്കഴിഞ്ഞ രാത്രി നൂറു കുറ്റിവെടിക്കാറ
നായിന്മാരും ഈരൻകൊടെൻ നമ്പ്രം വെങ്ങാട്ടെക്കു അടുക്കു കീഴലുര വന്നിരിക്കുന്നു.
അതിലുന്ന ഒരാള വെങ്ങാട്ടചാലുക്കണ്ടി കുഞ്ഞമായന്റെ അരികത്തു അയച്ചിരിക്കുന്നു.
വെങ്ങാട്ടെ കുന്നുമ്മലു വന്നെ ആളും നാട്ടുകാരും കെറി കുന്നുമ്മൽ നിക്കാൻ തക്കൊണം
എഴുന്നള്ളിയടുത്തെ കല്പന വന്നിന്നെത്രെ വന്ന ആളു അവനൊടു പറഞ്ഞതു. അവലു
എല്ലാരുംകൂടി പറഞ്ഞു ഞാങ്ങളിനു നിക്കുകെയില്ലാന്നത്തിരെ പറഞ്ഞത. ശെഷം
വണ്ണാങ്കണ്ടി കുഞ്ഞിയെമ്മി ഇന്നു രാത്രി അവിട എത്തുവാനത്തിരെ വന്ന ആളു അവിട
പാർത്തതു. അവനവിടത്തിയാൽ ഇണ്ടൊട്ട എളകുന്നെത്തിരെ കെട്ടതു. ഇന്നു
രാത്രിയിൽ അഞ്ചരക്കണ്ടിക്ക കുഞ്ഞിയെമ്മി വരുന്നെന്നത്തിരെ കെട്ടതു. അതുകൊണ്ട
ഇവിടഒരു തൊക്കു എങ്കിലും രണ്ടു തെരയെങ്കിലും ഇവിടഇല്ല, 6 ശിപ്പായികൾ ഉള്ളതിനു
അവരിക്ക ഒരു തെരയെങ്കിലും ഇല്ല. അതുകൊണ്ട ബഹുമാനപ്പെട്ടെ സാ സായ്പ
അവർകളെ സന്നിധാനത്തിങ്കലെക്ക അറിയാനത്തിരെ എഴുതിയത. എന്നാൽ കൊല്ലം
975 മത മിഥുനമാസം 6 നു എഴുതിയത. മിഥുനം 7 നുക്ക ഇങ്കിരിയസ്സകൊല്ലം 1800 മത
ജൂൻ മാസം 18 നു പെർപ്പാക്കി കൊടുത്തത.

1421 K

1677 മത മഹാരാജശ്രീ ഇഷ്ടിം സായിവ അവരകൾക്ക കെഴക്കെടത്തു കൊമപ്പൻ
നമ്പ്യാറ സെലാം. ചെയ്തു സായിവ അവരകള ഗ്രഹിപ്പിക്ക തക്കവണ്ണം എഴുതിയ
അവസ്ഥകൾ കെഴക്കെടത്തു വലിയ നമ്പ്യാറെ ഉറുപ്പ്യ ഞാൻ വാങ്ങിക്കൊണ്ടുവെന്നും
അതുകൊണ്ട പണ്ടാര നികിതി ത്രണ്ടതിന ഉറുപ്പ്യ ഇല്ലന്നു പറഞ്ഞുവെന്നും കെട്ടു.
എനക്ക ചെലവിന വളര മുട്ടി ഞെരിങ്ങി വരികകൊണ്ട എത്ര പറഞ്ഞാലും ഒരു ദെയ
ഇല്ലായ്കകൊണ്ടും ഉറുപ്പ്യനമ്പ്യാരെ കയിൽ ആയാൽ പിന്നകിട്ടുക ഇല്ല എന്ന നിശ്ചയം
വരികകൊണ്ടും ഇക്കാര്യത്തിന കുമ്പഞ്ഞിക്കാര്യ വിരൊധം ഇല്ലല്ലൊ എന്ന എനക്ക
ബൊധിക്കകൊണ്ടും കാളിച്ചിലിയെൻ കെളപ്പനൊടു ഉറുപ്പ്യ ഞാൻ വാങ്ങി എതാനും
ഞാൻ എടുത്തശെഷം വലിയ നമ്പ്യാരക്ക കൊടുത്തയച്ചതിന്റെശെഷം ഇണ്ടൊട്ട തന്നെ
മടക്കി കൊടുത്തയക്കകൊണ്ട ആയുറപ്യ ഞാൻ വെച്ചിട്ടും ഉണ്ട. പണ്ടാര നികിതി
ആരായാലും കൊടുക്കണമെല്ലൊ. അതുകൊണ്ട ആയുറപ്യ പണ്ടാര നികിതിക്കാരക്ക
[ 736 ] കൊടുക്കണ്ടിക്കിലും കൊടുക്കാം. വലിയ നമ്പ്യാറ ആള അയച്ചാൽ അവരെ കയ്യിലെ
ങ്കിലും കൊടുക്കാം. വഴി അല്ലാണ്ടാകുന്നു ഞാൻ നടക്കുന്നത എന്നു ആരെങ്കിലും
സായ്പവർകളെ ബൊധിപ്പിച്ചാൽ എന്റെ അവസ്ഥ ഞാനും ഗ്രഹിപ്പിക്കണമല്ലൊ.
അതുകൊണ്ടത്ത്രെ ഇപ്പൾ എഴുതി അയച്ചത. എനക്ക എല്ലാ കാര്യത്തിനും സായിവ
അവർകളിടെ മനസ്സ വളര വളര വെണം എന്നുവെച്ച ദിവസംപ്രതി ഞാൻ വളര
അപെക്ഷിക്കുന്നു. എന്നാൽ 975 മാണ്ട മിഥമുനമാസം 7 നു എഴുതിയ ഓല മിഥുനം 9 നു
ഇങ്കിരിയസ്സുകൊല്ലം 1800 മത ജൂൻ മാസം 20 നു പെർപ്പാക്കി കൊടുത്ത ഓല.

1422 K

1678 മത മഹാരാജശ്രീ സ്ത്രെച്ചി സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ
ബൊധിപ്പിപ്പാൻ കൊളികുഞ്ഞി പക്ക്രു എഴുതിയ അരജി. ഇന്നു രാവിലെ മുതുഎന
മമ്മിന്റെ ഒബളിലും എന്റെ തറക്ക അടുക്ക എടൊന കൊമപ്പനും 100 കുറ്റിവെടിക്കാറ
നായിന്മാരും വന്നിട്ട ഉണ്ടെന്ന നിശ്ചയിച്ച പലരും കണ്ടെ ആളു പറഞ്ഞിട്ട അറികയും
ചെയ്തു. അതുകൊണ്ട പാനൂറ അങ്ങാടി വെണം എങ്കിലും ഇതിന അകത്തുള്ളെ
ആളുകളെയും അവലിക്കുള്ള കുഞ്ഞിക്കുട്ടീനെയും സായ്പു അവർകൾക്ക വെണം
എങ്കിൽ അതിന രക്ഷിപ്പാനായിട്ട ബെണ്ടുംപ്രകാരൊ സായ്പു അവർകള കല്പിച്ചി
പാനൂറ ബെട്ടൻ സായ്പു അവർകള പാറുത്തെ അന്നെലക്കൂററിൽ നിപ്പാനായിട്ട പറെ
ഞ്ഞി അയക്കെയും വെണം. ഇപ്രകാരം നായരെ വർത്താനം മുയിയ്യാരികണ്ടി ചെടൻ
അത്തിരെ എനക്ക എത്തിച്ചത. എന്നാൽ കൊല്ലം 975 മത മിഥുനമാസം 8 നു എഴുതിയത
മിഥുനം 10 നു ഇങ്കിരിയസ്സകൊല്ലം 1800 മത ജുൻമാസം 21 നു പെർപ്പാക്കിക്കൊടുത്ത

1423 K

1679 മത ബടെക്കെ പകുതിയിൽ അധികാര്യ ആയിരിക്കുന്നെ മഹാരാജശ്രീ
ബഹുമാനിയപ്പെട്ടെ ഇഷ്ടിവിൻസായ്പ അവർകളുടെ സന്നിധാനത്തിങ്കലെക്ക രണ്ടുതറ
അദാലത്തുകച്ചെരിയിന്നു എഴുതിയത. ഇപ്പൊൾ ബഹുമാനിയപ്പെട്ടെ സായ്പ
അവർകളുടെ സന്നിധാനത്തിന്നു എഴുതി വന്നെ കത്തു വായിച്ചി അറികയും ചെയ്തു.
വണ്ണാംകണ്ടി കുഞ്ഞിയെമ്മിയും ചുരിക്കം ആളും പഴശിരാജാവിന്റെ അടുക്ക
പൊയെടംകൊണ്ടു അവലെ വക ഇന്നത ഉണ്ടെന്ന വിവരം തിരിച്ചി എഴുതി അയക്കണ
മെന്നല്ലൊ. കല്പന വന്നതിലാകുന്നു. അതുകൊണ്ട കുഞ്ഞിയെന്മീരെ വകവിവരം
തിരിച്ചി ഇത്ത പറമ്പ ഉണ്ടെന്നും ഇത്ത കണ്ടം ഉണ്ടെന്നും വിവരം തിരിച്ചി എഴുതി
അയച്ചിട്ടും ഉണ്ട. ശെഷം അവന്റെ ഒക്ക പൊയ ആളുകളിൽ ഇവിട ഉള്ളതിറ്റാൽ
മൂന്നാളുടെ പെരത്തെ കച്ചെരിയിൽ അറിഞ്ഞിട്ടുള്ളൂ. ശെഷം അവന്റെ ഒക്ക പൊയെ
ആളുകളിൽ വാലിയക്കാരെനെയും അറിഞ്ഞു. അവന്റെ പെരുകാട്ടുതറുവയി ഇവിടെ
ഉള്ളെ മൂന്നാളിടെ പെരു പുതിയപറമ്പൻ ചെറിയ ചടെയെൻ ചക്കഉമ്മന്റെ മരുമകെൻ
കുഞ്ഞിയെമ്മതും കാക്കച്ചി മുസ്സെയും ഈ മൂന്നാളിൽ രണ്ടാളെ കാരണൊമ്മാരുടെ
പെര നടക്കുന്ന പറമ്പത്തിരെ എഴുതി അയച്ചതു. മെൽ എഴുതിയ കാക്കച്ചി മൂസ്സരു ഒരു
കുഴിക്കാണ പറമ്പു അത്രെ ഉള്ളു. ഈവക മെലൊക്കെയും ചൊവ്വക്കാരന്മാറുക്കു കാണം
ഉണ്ടെന്നത്തിരെ കെട്ടിരിക്കുന്നു. ശെഷം കുഞ്ഞിയെമ്മിക്ക ഒരു നല്ലതായിട്ടു പുതിയ
പൊര മാടമായിട്ട അവന്റെ പറമ്പിൽ എടുത്തിട്ടും ഉണ്ടു. ശെഷം കുഞ്ഞിയെമ്മീന്റെ
ആള രാത്രി രാത്രി ഇവിട ഉളെള്ള ആള വിളിച്ചുകൂട്ടിക്കൊണ്ടു പൊകുവാൻ വന്നൊണ്ടിരി
ക്കുന്നു എന്നു കെൾക്ക ആകുന്നു. അതു ഇന്നെ ആൾ പൊയെന്നും ഇന്നെ ആൾ
പൊകുവാൻ കഴിഞ്ഞിട്ടുണ്ടു എന്നും വകതിരിച്ചി അറിഞ്ഞിട്ടും ഇല്ല. നല്ലവണ്ണം [ 737 ] അറിഞ്ഞിട്ട സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ എഴുതി അയക്കയും ചെയ്യാം.
ശെഷം കുഞ്ഞിയെമ്മീന പിടിപ്പാൻ കൂടു എങ്കിൽ എന്തെല്ലാം വെണമെന്നല്ലൊ കല്പന
വന്നതിലാകുന്നു. അവന പിടിപ്പാൻ കൂടു എന്നും കൂടുക ഇല്ലയെന്നും വകതിരിച്ചു
സന്നിധാനത്തിങ്കലെക്ക എഴുതി അയപ്പാൻ അത്ര പൊരുന്ന ആൾ ഇവിട ഉണ്ടെന്നും
ഇല്ലാന്നും സായ്പ അവർകളുടെ സന്നിധാനത്തിങ്കൽ തന്നെ ബൊധിക്കുമെല്ലൊ.
എന്നാലും കല്പനപടിക്ക ശത്രുവായിട്ടൊരുത്തൻ ഇവിടെ വരുമ്പൊൾ വൈയ്യൊട്ടു
പൊരാതെ കണ്ടു ഇവിടെനിന്ന മരിക്കാൻ ചുരിക്കും തെരെയും 50 കുറ്റിതൊക്കും
കൊടുത്തയക്കാൻ കല്പന ഉണ്ടായെങ്കിൽ ഞാങ്ങളെ ആവതുപൊലെയും
കല്പനപ്രകാരംപൊലെയും ചെയ്യാം. മെൽ ചുരിക്കും തെരെയെന്നു എഴുതിയതു ഇത്ത്ര
വെണമെന്ന എഴുതാഞ്ഞത ശങ്ക കൊണ്ടിട്ടന്റെത്ത ആകുന്നു. എനി ഒക്ക സായ്പു
അവർകളുടെ കല്പന വരുംപ്രകാരം നടക്കെയും ചെയ്യാം. കുഞ്ഞിയെമ്മീന്റെ ഒക്ക
പൊയ ആളൊടു ചൊദ്യം ഇല്ലാഞ്ഞാൽ എന്നും ചുരിക്കും ആൾ പൊകെയും ചെയ്യും.
കുഞ്ഞിയെമ്മിന്റെ ആള ചട്ടമാക്കിക്കൊണ്ടു ചെല്ലുവാൻ തമ്പുരാനൊടു ചുരിക്കം
ഉർപ്പ്യകയും വാങ്ങിപൊന്നിരിക്കുന്നു. ശെഷം തമ്പുരാൻ കുഞ്ഞിയെമ്മിയൊടുകല്പിച്ചു
നി ഒരു കയി വല്ലതും ഒരു പൊക്കണക്കെടുഉണ്ടാക്കി വന്നു എങ്കിലെ നിന്ന വിശ്വസിക്കു
മെന്നു തമ്പുരാൻ കുഞ്ഞിയെമ്മിയൊടു പറഞ്ഞു എന്നു എന്നത്ത്രെ കെട്ടതു. അതിനു
തക്കൊണം കുഞ്ഞിയെമ്മി കല്പനയും വാങ്ങി കുഞ്ഞിയെമ്മി പൊരുമ്പൊൾ
പാലിയിലെ തമ്പുരാൻ കുഞ്ഞിയെമ്മീനെ യെഴുതി അയച്ചു വിളിപ്പിച്ചിരിക്കുന്നു.
ഇപ്രകാരം അറിഞ്ഞതു കച്ചെരിയിന്നു ഒരാള അതിനു തക്കൊണം ഇട്ടിട്ടത്തിരെ
അറിഞ്ഞതു. എന്നാൽ 975 മത മിഥുനമാസം 8 നു എഴുതിയത മിഥുനം 10 നു

1424 K

1680 മത വണ്ണാംകണ്ടി കുഞ്ഞമ്മി പെരിൽ ഇരിവെരി പൊല കുനി പറമ്പു-1,
ചിള്ളിപൊയിലിലെ പറമ്പു-1,കൂടിപൊല കുനി പറമ്പു-1, വണ്ണാംകണ്ടി പറമ്പു-1,
കൊടൊകണ്ടി പറമ്പു-1, മാവുലകണ്ടി പറമ്പു-1, മറ്റെക്കരി ദൈവസ്വം കുഞ്ഞമ്മിക്ക
കാണം കണ്ടെത്തപറമ്പ-1, എലിന്നിചാലി പട്ടെടത്തുപറമ്പ-1, വില്ലിചാലിലെ പറമ്പു-1,
കുന്നുമൽ പറമ്പു-1,പാച്ചെരിപറമ്പു-1, ചെറയിലെ പറമ്പു-1, വളയന്മാറ കണ്ടി പറമ്പു-1,
കാക്കിര ചെറ പറമ്പു-1. കാണിയൊട്ടമ്പു ജന്മം കുഞ്ഞിമ്മിക്ക കാണം ഓഞ്ഞിർചെറ
പറമ്പു്-1. കാണെനു്ര വലിയ വിട്ടിൽ വെള്ളുവ അമ്പു ജന്മം കുഞ്ഞമ്മിക്ക കാണം
കെഴക്കയിൽ പറമ്പ്-1, ആക ഇരിവെരി പറമ്പു 16 ക്കു ഉറുപ്പ്യ 5770 അവിട കണ്ടം നില
1ക്ക പാതിക്ക ഉറുപ്പ്യ80 ആക ഇരിവെരിവകക്കു വരും ഉറുപ്പ്യ 57 ½ 50 കക്കൊത്ത പറമ്പു
1 ക്ക ഉറുപ്പ്യ 2¾ ആക പാതിക്ക വരും ഉറുപ്പ്യ 62.50 ഇ വകമ്മൽ ചൊവ്വക്കാരന്മാർക്ക
കാണം ഉണ്ടെന്നു കെട്ടിരിക്കുന്നു. ചിള്ളിപൊയിലിലെ പറമ്പത്ത മാട പീടിക-1
കുഞ്ഞിമ്മീരെകുട പൊയ ആളുകളെ വക കണനൂര പുതിയ പറമ്പത്ത ചടെയെന്റെ
മയിക്കൊട്ടെ പറമ്പു-1, കരിമ്പാലെൻ കണ്ടി പറമ്പു-1, വലിയ മയിക്കൊട്ടെ പറമ്പു-1,
പുതിയാരുമ്പത്തെ പറമ്പു-1, ഉള്ളിലെ വളപ്പ പറമ്പു-1, ഒറ്റവിലായിലെ പറമ്പു-1,
കാട്ടിലെ പറമ്പു-1. കിരിവെളെള്ളാട്ടെ പറമ്പു-1,കുറുക്കൻകുന്നത്തെ പറമ്പു-1,
ആക പറമ്പു 9 ക്ക ഉറുപ്പ്യ97/, 60 ഈ വകെക്കും ചൊവ്വക്കാരന്മാർക്ക കാണം ഉണ്ടെന്നു
കെട്ടിരിക്കുന്നു. മാമ്പയി കുന്നുച്ചാലിൽ ഉമ്മറെ വലിയന്നുര പറമ്പു-1, ചാമക്കാലിലെ
പറമ്പു-1, കട്ടൊളി കണ്ടി പറമ്പു-1. കുനിയത്തചാല വടക്കെ അംശം-1. കുഞ്ഞി കുനി
പറമ്പു-1, ആക പറമ്പു 5 ക്ക ഉറുപ്പ്യ 40 52 ഈ വകെക്കും ചൊവ്വക്കാരന്മാർക്ക കാണം
ഉണ്ടെന്നു കെട്ടിരിക്കുന്നു. കുഞ്ഞമ്മീരയും അവന്റെകൂടപൊയ ആളയും പറമ്പിന്റെ
വിവരം. കാക്കച്ച മുസ്സുക്ക കുഴിക്കാണ പറമ്പു-1. എന്നാൽ കൊല്ലം 975 മത മിഥുനമാസം [ 738 ] 10 നു ഇങ്കിരിയസ്സുകൊല്ലം 1800 മത ജുൻ മാസം 21 നു പെർപ്പാക്കി കൊടുത്തെ
ഒല.

1425 K

1681 മത മഹാരാജശ്രീ വടക്കെപ്പകുതിയിൽ മജിസ്ത്രാദ് ജെമിസ്സ ഇഷ്ടിവിൻസായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യൻ
എഴുതിയ അരജി. എന്നാൽ മെയിമാസം 10 നു സന്നിധാനത്തിങ്കൽനിന്ന കല്പിച്ചി
കൊടുത്തയച്ചകല്പനക്കത്തും അതിനൊടുകൂടി കൊടുത്തയച്ച ജൊന്ത്രക്കുസ്സിന്റെയും
മത്തീസ്സിക്ക്രുസ്സിന്റെയും സ്മാരക്കത്തും എനിക്ക എത്തിയ ഉടനെതന്നെ ആയത
രണ്ടാമത വിസ്മരിപ്പാനായിട്ട സാ ക്കാരന്മാർക്ക എഴുതി അയച്ചാരെ ആ സാക്ഷിക്കാര
മങ്ങലപുരത്തെക്കെ പൊയിരിക്കുന്നെന്നും അവക്ക എഴുതി അയച്ചിട്ട ഇത്ത്ര നെരമായിട്ടും
വന്നിട്ടില്ലന്നും വർത്തമാനം കെട്ടു. ആസാക്ഷിക്കാരഈ മലയാം പ്രവിസ്യയിൽ ഇല്ലായ്ക
കൊണ്ട അതായൽ രണ്ടാമത വിസ്മരിപ്പാൻ സങ്ങതി വന്നതും ഇല്ല. അതുകൊണ്ടു
, അതായൽതന്നെ ഇപ്പൊൾ കാദിയാരുടെ വിധിയൊടുകൂട ഇതിന്റെ ഒന്നിച്ചി
. സന്നിധാനത്തിങ്കൽ കൊടുത്തയച്ചിരിക്കുന്നു. എനി ഒക്കെയും സായ്പു അവർകൾ
കൽപിക്കുംപൊലെ. എന്നാൽ കൊല്ലം 975 മത മിഥുനമാസം 15 നുക്ക 1800 മത ജൂൻ
മാസം 26 നു എഴുതിയ അർജി. മിഥുനം 16 നു ജുൻ 27 നു പെർപ്പാക്കി കൊടുത്തത.

1426 M

പെർപ്പ. മാത്രക്കൽ കുട്ടിയമ്മത കണ്ട കാര്യം എന്നാൽ പാളിയം കിഴലൂർക്ക എത്തി
എന്നും ഇന്നു ഒരു മുഖം കടുക്കും എന്നും ഒത്രഞ്ഞെങ്ങാടൻ നുമ്പറ എഴുതി അയച്ചിരിക്കുന്നു.
ആതുകൊണ്ട ശൈവിരത്തവാടിക്കൽ എതാനും ആളെ ആക്കി ശെഷം എല്ലാവരയും
കൂട്ടിക്കൊണ്ടനി ഈ തരക്കണ്ടാൽ അപ്പളെ കീഴല്ലൂറർക്ക എത്തിവഴിപൊലെ പ്രയത്നം
ചെയ്ത വർത്തമാനത്തിന എഴുതി വരികയും വെണം. അപ്രകാരം എല്ലാവർക്കും എഴുതി
അയച്ചിട്ടും ഉണ്ട. നി ഈ തരക്കണ്ടാൽ അപ്പൊഴെ കീഴല്ലൂറർക്ക എത്തുകയും വെണം.
വൃശ്ചികം 16നു.

1427 M

മൊക്കസ്സൻ ലക്കട്ടർ ക്കൊയം പത്തുരക്കും കൊഴിക്കൊട്ടെക്കും മെൽ അധികാരി
ആയിരിക്കുന്ന മഹാരാജശ്രീ മെജർ മക്ലൌട്ട സായ്പവർകളുടെ സന്നിധാനത്തിങ്ങിൽ
കെൾപ്പിക്കെണ്ടും അവസ്ഥ. പയ്യർമ്മല താലൂക്കിൽ കുറുമ്പാല ഹൊവളിയിൽ ഉള്ള
മുഖ്യസ്ഥന്മാരും കുടിയാന്മാരും വെണ്ണൊട്ട അങ്ങാടയിൽ തരക്കന്മാരുംകൂട എഴുത്ത.
ഞാങ്ങക്ക എല്ലാവർക്കും കുട എഴുതി അയച്ച കത്ത ധനുമാസം 2 നു എത്തി. വാചകം
മനസ്സിൽ ആകയും ചെയ്തു. കൊല്ലം 66 മതിൽ മുതൽക്ക 75 മത വരക്കും കുറമ്പാല
ഹൊബളി പയ്യർമ്മല ഞങ്ങളെ വാഴുന്നൊമ്മാർ മുഖാന്തരം കൊഴിക്കൊട്ട കച്ചെരിയിൽ
ഇവിടെ ദൈവസ്സം കഴിച്ച കാലം ഒന്നിന്ന മൂവായിരത്ത മൂന്നുർ പുതിയ പണം അന്ന കപ്പം
ക്കെട്ടി എടുത്ത ബൊധിപ്പിച്ചല്ലൊ. ഞാങ്ങള നിക്കുന്നത 76 അമതിൽ തിടങ്ങി വയനാടു
താലൂക്കിൽ ചെർത്ത അസ്സലൈാൻ സായ്പ കണ്ണുക്കുറുപ്പിന കൽപ്പിച്ചു. യിവിടെ ദെവസ്സം
ബ്രഹ്മസ്സം കഴിച്ചി മെൽ എഴുതിയ നിക്കുതിപ്രകാരം അക്കൊല്ലത്തിലും പുളിഞ്ഞാലിൽ
കച്ചെരിയിൽ അസ്സബൻ സായ്പുനെന്റെ കല്പനക്ക കണ്ണക്കുറുപ്പിന്റെ കയ്യിൽ ഞാങ്ങള
ബൊധിപ്പിക്കയും ചെയ്തു. അന്ന ഞാങ്ങക്കും ഞാങ്ങളെ ക്കുഞ്ഞനും ക്കുട്ടിക്കും സങ്കടം
ഉണ്ടായതുമില്ല. കൊല്ലം 77 മതിൽ മഹാരാജശ്രീ മക്ലൌനട്ട സായ്പുറെന്റെ കല്പനക്ക
ശാമ്രായര വന്നു നാട്ടിൽ നടന്നു വെളം നൊക്കി കുടിയാന്മാര പറഞ്ഞതകൂടാതെ [ 739 ] അഞ്ച് പൊയിത്ത കണ്ടത്തിനു പത്ത പൊയിത്തും പതിനാഞ്ചി പൊയിത്തും കണ്ടം
ചാർത്തി പുളിഞ്ഞാൽ കച്ചെരിയിൽ കൊണ്ട ചെന്ന ശാമ്രായര കുടിയാന്മാര എല്ലാവരും
വരുത്തി നാട്ടിൽ നികത്തി പൊരാ ക്കുറുമ്പാള എന്നു വെച്ച ദൈവസ്സവും ബ്രഹ്മസ്സവും
ഒഴിയാതെകണ്ടും പുളിഞ്ഞാൽ കച്ചെരിയിൽ ഞാങ്ങളെ തടുത്തിട്ട നൊക്കിച്ചാർത്തി
കൊണ്ട പൊയതിൽ എരട്ടിച്ചി ചാർത്തി അതിന്ന പൊയിത്തിന്ന മുമുന്ന ഉറുപ്പിക കണ്ട
യിപ്രകാരം നിക്കുതി എടുപ്പിക്കുന്നതിന്ന ഞാങ്ങക്ക സങ്കടം ഇല്ല എന്ന ഹിംസിച്ച
ഞാങ്ങളെക്കൊണ്ടികയിച്ചിട്ടശാമ്മരായര എഴുതിച്ചഞാങ്ങളപാരാവിന്ന കിഴിച്ചയ്ക്കയും
ചെയ്തു. എന്നതിന്റെ ശെഷം കണ്ടത്തിൽ വെളഞ്ചടത്തൊളും അരമന്നെന്നു പറയിന്ന
ദിക്കിൽക്കെട്ടി അളന്നിറ്റും നെല്ലും അരിയും വിന്റെ ഉറുപ്പികക്കൊടുത്തിറ്റും അതഹപൊരാതെ
എരും അടിയാനെയും വിറ്റും ഞാങ്ങളെക്കുഞ്ചനും ക്കുട്ടിയിന്റെ കാതുകഴുത്തും പറിച്ചി
വിറ്റ നിക്കുതി കൊടുത്തിറ്റും നിക്കുതി അടയായ്ക്കകകൊണ്ടു പറാവിൽ കിടത്തിറ്റും
അടികൊണ്ടിറ്റും വെള്ളത്തിൽ നിപ്പിച്ചിറ്റും കല്ലംപെറിറ്റും യി സങ്കടം ചെറുവാതിലും ചെറുവാതിലും
കുഞ്ചനും കുട്ടിന്നയും അകത്തിട്ട വാതിൽക്കെട്ടിറ്റും യി സങ്കടം ഒക്കയും
അനുഭവിച്ചാരെ ചെത്തിവർത്തകന്മാരൊട സങ്കടം പറഞ്ഞു. മെൽപ്പെട്ട പ്രയ്തത്നം ചെയ്യ
കടം വാങ്ങി തരാം എന്ന പറഞ്ഞു നി കടംക്കൊണ്ടും നിക്കുതി അടച്ചു. 7589 ഉറുപ്പിക
പനൊരത്ത കച്ചെരിയിൽ കൊടുത്തു. കണ്ണുക്കുറുപ്പു പുക്കുവാർ വാങ്ങുകയും ചെയ്തു.
അതിൽ അധികം ഉള്ളത രാജ്യത്തിന്ന കുടിശൊധന കഴിച്ചാൽ കുമ്പഞ്ഞി എജമാന
ന്മാർക്ക അറിക്കയും ചെയ്യാമെല്ലൊ. രാജ്യത്ത മൊതല്ലിടയ്ക്കകകൊണ്ട ഞാങ്ങളും
ഞാങ്ങളെ ക്കുഞ്ഞനും ക്കുട്ടിയും അനുപ്പനെയും അനങ്കവയും തിന്ന ചത്തതിന്റെ
ശെഷം ഉള്ള ഞാങ്ങള് ഇക്ലിശ്ശസ്സ് കുമ്പഞ്ഞിയൊട ഞാങ്ങള് ഒരു ദൊഷം
നിരുവിക്കാതെകണ്ട ഞാങ്ങൾ ഇരിക്കയും ചെയ്തു. എന്നതിന്റെ ശെഷം താമ്പുരാൻ
രാജ്യത്ത എഴുന്നള്ളി എന്നും പബ്ലൊരത്ത ഉണ്ടായ വർത്തമാണം നിങ്ങൾ ക്കെട്ടില്ലെ
എന്നു നിങ്ങൾ വിന്നാഴികയും താമസിയാതെ എല്ലാവരും വരണം എന്നു നിങ്ങൾ
വരാതെയിരുന്നാൽ നിങ്ങൾക്ക ദൊഷം ഞാങ്ങൾ വരുത്തു എന്നു എട്ടുക്കുരവാട്ടുക്കാരും
എടച്ചെന ക്കുങ്കനും ഞാങ്ങക്ക എഴുതി അയ്ക്കയും ചെയ്തു. എനിറ്റും ഞാങ്ങൾ ആരും
പൊയതുമില്ല. എന്നതിന്റെ ശെഷം എട്ടക്കുറുവാട്ടക്കാര എല്ലാവരും എടച്ചെനക്കുങ്കനും
കുട കുറുമ്പാള വന്ന ഞാങ്ങൾക്ക വർത്തമാണം എത്തിച്ച നിങ്ങൾ എല്ലാവരും വന്ന
കണ്ണാഞ്ഞാൽ നിങ്ങളെ പൊര ചുടും. എന്നു നിങ്ങൾ കാണ്ണുന്ന ആള വെട്ടിക്കൊല്ലം
എന്നു പറഞ്ഞതിന്റെശെഷം ഞാങ്ങൾ ചുരിക്കം ആള പൊയി കാണുകയും ചെയ്തു.
എന്നതിന്റെ ശെഷം ഈ നാട്ട അകത്തിന്ന നിങ്ങൾ ഒരുത്തെൻ ഇങ്ക്ലിശ്ശക്കുമ്പഞ്ഞി
എജമ്മാനന്മാരെ കണ്ട നിലയാക്കി ക്കൊള്ളാം എന്ന വെച്ചാൽ നിങ്ങളെയും
നിങ്ങളെക്കുഞ്ഞനും ക്കുട്ടിയും അറുത്തകളയും എന്ന പറകയും ചെയ്തു. പെണ്ണൊട്ട
പാളിയം വന്ന പാർത്തു പാളിയം അവിടെ നിന്ന പൊകുമ്പൊൾ എട്ടുക്കുറവാട്ടക്കാരര
വന്ന പാളിയത്തിൽ വെടി വെയ്ക്കൂമ്പൊൾ ഞാങ്ങൾ ഭയപ്പെട്ട ഞാങ്ങളും
ഞാങ്ങളെക്കുട്ടിയും കാടൊടിപൊകയും ചെയ്തു. എട്ടുക്കുറവാട്ടക്കാര ചില്ലരം ചുരക്കം
എങ്കിലും വന്ന കണ്ണാതെകണ്ട ഞാങ്ങള വന്ന കണ്ടാൽ ഞാങ്ങളെ അവര നെല
ആക്കുകയും ഇല്ല. ക്കുമ്പഞ്ഞി ക്രുപാകടാക്ഷം ഉണ്ടായി ഞാങ്ങളെയും ഞാങ്ങളെ
ക്കുഞ്ഞനും ക്കുട്ടിയും രക്ഷിച്ചുകൊള്ളുകയും വെണം. എനി സായ്പു അവർകളെ
കല്പന എത്രപ്രകാരം വെണം. എന്നാൽ അപ്രകാരം നടന്നുകൊള്ളു കയും ചെയ്യാം
എന്നാൽ കൊല്ലം 978 ആമത ധനുമാസം 5 നു എഴുതിയത.

1428 M

എട്ടകൂർവാട്ടിൽ ഉള്ള ആളുകൾ എല്ലാവർക്കും കണ്ട കാര്യം എന്നാൽ ഇങ്ക്ലിസ്സ പാളിയം
വന്നു നമ്മുടെയും നമ്മുടെ കൽപ്പനെക്കു നിന്ന ആളുകളെയും ഉപദ്രവിച്ച നാനാവിധം [ 740 ] ചെയ്തത ഒക്കയും നിങ്ങൾ എല്ലാവരും അനുസരിച്ചല്ലൊ ഇരിക്കുന്നത. പെരുമാളും
ഭവതീടെയും പരദൈവതമാരെയും കാരുണ്യം ഉണ്ടായിട്ട ഇതിന്റെ പ്രതി ചെലത
ചെയ്യെണ്ടതിന സംഗതി വരുനൊൾ ചെയ്യാം എന്നുവെച്ച ഇത്രനാളും കാട്ടിൽ
പാർക്കയും ചെയ്തു. ഇപ്പൊൾ പരദൈവതമാര നിയൊഗം ഉണ്ടായിട്ട ചെല പ്രയത്നങ്ങൾ
ചെയ്യണ്ടതിന കല്പിക്കയും ചെയ്തു. കെഴക്കുന വെടി ഉണ്ടായ വർത്തമാനം ഇപ്പൊൾ
തന്നെ ഇവിടെയും പ്രയത്നം തിടണ്ടെണ്ടതിന എഴുതി വരികയും ചെയ്തു. ആതുകൊണ്ട
പെരുമാളും ഭഗവതിടെയും പരദൈവതമാരെയും പെർക്ക പ്രയത്നം ചെയ്തകയും ചെയ്തു
അതുകൊണ്ട നിങ്ങൾ എല്ലവരും പെരുമാളും ഭഗവതീടെയും പരദൈവതമാരെയും
നമ്മുടെയും കൽപ്പനെക്കു പ്രയത്നം ചെയ്യാം എന്നുവെച്ചിട്ടുണ്ടെങ്കിൽ തരക കണ്ടാൽ
അപ്പഴെ നാം ഇരിക്കുന്നടത്തെക്കു വരികയും വെണം. അതല്ല മറുഭാഗത്ത തന്നെ നിന്ന
അവന വെണ്ടിതന്നെ പ്രയത്നം ചെയ്യാം എന്ന നിശ്ചെയിച്ചു എങ്കിൽ ചെല ശൊദ്യം
ചെയ്യാം എന്നു വെച്ചിരിക്കുന്നു. അവിന്റെ പാളിയത്തിലെക്ക അരിയും കൊപ്പും എത്തിക്ക
എങ്കിലും ഉപായ സഖായും ചെയ്ക എങ്കിലും ചെയ്തപൊകഅരുത. 979 ആമത
കർക്കടമാസം 17 നു എഴുതിയ തരക.

1429 M

എടച്ചെനക്കുങ്കൻ ചെല്ലട്ടൻ കണ്ണൻ കണ്ടകാര്യം എന്നാൽ എനിക്ക എഴുതി കൊടുത്ത
യച്ച എഴുത്തും കാരിക്കാർക്ക എഴുതിയതും കെളെപ്പൻ നമ്പിയർക്ക എഴുതിയതും
കാരിങ്ങാളി കണ്ണന എഴുതിയതും എച്ചൊട്ട ക്കെളപ്പനായർക്ക എഴുതിയതും ഒക്കയും
ഈ മാസം 10നു ഞാങ്ങളുണ്ടെത്തക്ക എത്തി. വായിച്ചു വർത്തമാണം വഴിപൊലെ
മനസ്സിലാകയും ചെയ്തു. കണ്ണൻ പാളിയത്തിൽ ചെന്ന കണ്ട നാട്ടിലെക്കും എഴുന്നള്ളി
എടുത്തെക്കും ചില ഗുണങ്ങൾ വരുത്തെണ്ടതിന്നായത ചെന്ന കണ്ടത എന്നും എന്നാരെ
ചില എറക്കുറവ ചെയ്കകൊണ്ട സായ്പുമാര ഒന്നും അനുസ്സരിച്ചില്ല എന്നും എനി
എങ്കിലും ചില വഴിയായി വരെണ്ടതിനു എഴുതിവന്നാൽ അതപ്രകാരം പ്രയ്ന്നം
ചെയ്യാമെന്നല്ലൊ എഴുതി കണ്ടതാകുന്നു. വലുതായിട്ടുള്ള ഇക്ലർക്കുമ്പഞ്ഞിയൊ(ടു)
മത്സരിച്ച യുദ്ധം ചെയ്ത ജെയിച്ചൊളാമെന്ന വെച്ചിട്ടല്ല മത്സരിച്ചത. മുമ്പിന്നാൽ തന്നെ
ഡീപ്പുവിന്റെ കല്പനക്ക സരദാർഖാന്റെ പാളിയം തലച്ചെരിക്കൊട്ടെക്കു വന്ന
വെടിവെച്ചപ്പൊ. അന്നു മലയാളത്തിലെ തമ്പുരാന്മാര ഒക്കയും അതത രാജ്യത്തുള്ള
ആളുകളെയും ക്കുട്ടിക്കൊണ്ടുവന്ന ഢീപ്പുവിന്റെ പെർക്ക കുമ്പഞ്ഞിയൊട വെടിവെച്ച
തിനു അല്ലൊ. അന്നു. കുമ്പഞ്ഞിക്ക വെണ്ടിട്ട നമ്മുടെ തമ്പുരാൻ എഴുന്നള്ളിയെടു
ത്തിന്നുകൊടെ കത്തുജെള്ള ആളുകളെയും കൈതെരി നമ്പ്യാരെയും അയച്ചു.
ക്കുമ്പഞ്ഞിക്ക വെണ്ടിട്ട എറിയ പ്രയ്ന്നം ചെയ്തതുമെല്ലൊ. അന്നു ചെയ്ത ഉപകാരം
കുമ്പഞ്ഞിന്ന മറന്നളഞ്ഞു.രണ്ടാമത മലയാളം ഒക്കയും ഢീപ്പു അടക്കിയാരെ
ക്കുമ്പഞ്ഞിന്ന അവനൊടമത്സരിച്ചു അന്നു.ക്കുമ്പഞ്ഞികല്പനെക്ക നമ്മുടെ തമ്പുരാൻ
എഴുന്നള്ളിയെടുത്തിന്നുണ്ടെആളുകളെക്കൊണ്ട ആയ പ്രയ്ന്നം ചെയ്യിച്ചുവെല്ലൊ
. അയതും ക്കുമ്പഞ്ഞിന്ന മറന്നു എന്നാരെയും കൊട്ടെയത്ത അടങ്ങിയ രാജ്യത്തിന്ന
ഒക്കയും ശെഷം രാജത്തിന്ന നികിതി എടുത്ത ക്കുമ്പഞ്ഞിക്ക ബൊധിപ്പിച്ചപ്രകാരം
കുമ്പഞ്ഞി ആശൈയമായി നിന്നുപൊന്നുവല്ലൊ. ആ സമയത്ത ഒരു ഹെതുകൂടാതെ
രാപ്പാതിരാനെരത്ത ക്കുമ്പഞ്ഞി കല്പനക്ക ക്കുമ്പഞ്ഞി ആള പഴച്ചിൽ കുലൊത്ത
കയറി കുലാകത്ത ഉള്ള ആളുകളെ ഒക്കയും പിടിച്ചുകെട്ടി പണ്ടാറപെട്ടിയും മറ്റും
അനെകം ഉള്ള മൊത്തലുകൾ ഒക്കയും എടുത്ത കുലകം കുത്തിപ്പൊളിച്ചുവെല്ലൊ. ആയത [ 741 ] എന്ത സംഗതി എന്ന ക്കുമ്പഞ്ഞി സായ്പുമ്മാരൊട സങ്കടപ്പെട്ടതിന്റെശെഷം
ആയതിന്ന ഒന്നും വിസ്തരിക്കാഞ്ഞാരെ ക്കൊട്ടയത്ത എഴുന്നള്ളി പാർത്തെടത്ത
ചെലവിന മുട്ടായി വരികകൊണ്ട ചൊരത്തിന്റെ മിത്തിലെ രാജ്യം ഢിപ്പു അടക്കി
ഇരിക്കുന്നത ഢീപ്പുന്ന എഴുതി അയച്ചാരെ അവിടന്ന നമുക്ക എഴുത്തു തരുന്ന മുതല
എടുത്ത ചിലവഴിച്ച ആ രാജ്യത്ത പാർക്ക തക്കവണ്ണം സമ്മതിച്ച എഴുതിവരിക കൊണ്ട
എല്ലാ ചെരത്തമിത്തൽ എളുന്നള്ളി പാർത്തത. ആ സമ്മയെല്ലൊ
എളൊത്തതമ്പുരാനെഴുന്നള്ളുകയും ക്കുമ്പഞ്ഞി എജമാനന്മാരിയിൽ ചിലരും കുടി
മാനന്തൊടിന്ന കണ്ട പഴച്ചിന്ന എടുത്ത മൊതൽ തരാമെന്ന പറഞ്ഞ എഴുന്നെള്ളി
യെടുത്ത കിഴെക്ക കൊണ്ടപൊയി മൊതല കൊടുക്കായ്ക കൊണ്ട തില്ലണ്ടെങ്ങരി പാർക്ക
ചിലവിനു അവിടെ എത്തു. എളെടത്ത തമ്പുരാൻ എഴുന്നള്ളിയടുത്തെ കല്പനക്ക
തിലണ്ടെരി പാർത്തെത്ത ചിലവിന മുട്ടിയാരെ തൊടിയക്കളത്ത എഴുന്നള്ളി പാർത്തു.
അവിടെ നെരെ പാളിയം വരികകൊണ്ട ഇക്കാട്ടദിക്ക നാം പാർക്കുന്നു. അവിടെക്ക
പട്ടാളം വരുവാൻ കാരണം നമെ ചാതിക്കുമെന്നു തിരുമനസ്സിൽ ബൊധിക്ക
കൊണ്ടല്ലൊ തൊടികളത്തിന്ന വെടി ഉണ്ടായത. പിന്ന എറിയ വെലത്തൊടക്കുമ്പഞ്ഞി
ആള വരികകൊണ്ട തൊടികളത്തിന്ന ഒഴിഞ്ഞ പാർക്കുനൊൾ കുമ്പഞ്ഞി എജമാനൻ
ഢങ്കണ്ണി സായ്പവർകൾ തലച്ചെരിവന്ന ഗുണദൊഷമ്മായിട്ട കത്തും ആളും എഴുന്നള്ളി
യെടുത്തെക്കു വരികകൊണ്ട വിശ്വസിച്ച തലച്ചെരിക്കൊട്ടെയിൽ എഴുന്നള്ളി സായ്പ
വർകളെ കണ്ടു കഴിഞ്ഞതും ഒക്കയും കഴിഞ്ഞു. എനിക്കുമ്പഞ്ഞിന്നും എഴുന്നള്ളിയടു
ത്തിന്നുമ്മായിട്ട ഒരു എടച്ചല് ഉണ്ടാക്കാരുത എന്നും പഴിച്ചി കുലൊത്തിന്നു എടുത്ത
ഉറുപ്പികിന്റെ പലിശ എണ്ണായിരം ചിത്ര ഉറുപ്പ്യ സമ്മത്സരന്തൊറും ക്കുമ്പഞ്ഞിന്ന
ബൊധിപ്പിക്കാം എന്നു കയ്യെറ്റ എഴുതികൊടുത്ത പിരിഞ്ഞതിന്റെശെഷം രണ്ട
സമ്മത്സരം ഉറുപ്പ്യ ബൊധിപ്പിച്ചു മൂന്നാം സംബത്സരം ഉറുപ്പിക്കം ആള അയച്ചിട്ട
കൊടുത്തയച്ചതും ഇല്ല. പിന്നെയും ചെരത്തിന്റെ മുകളിലെ രാജ്യത്തന്നച്ചിലവ കഴിച്ച
എഴുന്നള്ളിപാർക്കുമ്പൊൾ ക്കുമ്പഞ്ഞിന്നു ശ്രീരങ്കപട്ടണവും പിടിച്ചു ഢിപ്പുവിനെയും
ക്കൊന്നു എന്നതിന്റെശെഷം ക്കുമ്പഞ്ഞി സായ്പന്മാർക്ക വെണ്ടുവണ്ണം തരക എഴുതിം
അയച്ചു. രണ്ടു പ്രാവിശ്യം എഴുതി അയച്ചിട്ടും മറുവടികൂടി വന്നില്ല. മൂന്നാം പ്രാവിശ്യം
എഴുന്നെള്ളിയെടുത്തെക്കു പ്രമാണമ്മായിരിക്കുന്നതിൽ ചാത്താടി തങ്ങളെയും
വെങ്കിട്ടരായരെയും തരം എഴുതി കൊടുത്ത മക്ലൌദ്ധസായ്പവർകളളുടെ സന്നിദാണ
ത്തിങ്ങളെക്ക അയച്ചു. അവര അവിടെച്ചെന്ന കണ്ടു തരകം കൊടുത്തു. നുപ്പത ദിവസം
അവിടെ മുഷിഞ്ഞ പാർക്കയുംചെയ്തു. എന്നിട്ടും അവരൊട ഒരു കാര്യം പറക എങ്കിലും
തരകിന മറുവടിക്കത്തെ കൊടുക്ക എങ്കിലും ഉണ്ടായതുമില്ല. എന്നതിന്റെശെഷം
മക്ലൌദ്ധ സായ്പവർകളളുടെ കല്പന എന്നവെച്ചാൽ ഉൽപ്പത്തി കണ്ട ചാർത്തണ്ടതിന
അരിക്കാരന്മാര വന്ന എഴുന്നള്ളിയെടുത്തെ വന്ന കണ്ടാരെ നമ്മുക്ക സായ്പുമാര
കത്തുണ്ടെങ്കിൽ അപ്രകാരം നടത്തി കടം ആയതല്ലാഞ്ഞാൽ എഴുതി അഴിച്ച നന്മുക്ക
കുടി ഒരു കത്ത വരുത്തിതരണം എന്നു അരുളിചെയ്യാരെ സായ്പവർകൾക്ക വന്ന
ഹാരിക്കാരെപെർക്കും തരകം എഴുതി കൊടുത്തയച്ചു. ആയതിന മറുവടി വന്നതുമില്ല.
എന്നാരെ 70 ആമത ധനുമാസത്തിൽ എറിയ വെലത്തൊടകുട പാളിയം വയിനാട്ടിലെക്ക
വന്നല്ലൊ. എന്നാരെ ഇക്ലിശ്ശ ക്കുമ്പഞ്ഞിയൊട മത്സരിച്ച വെലപ്പെട്ട നിൽപ്പാൻ
ബലംപൊരാ എല്ലൊ. എന്ന വെച്ച ചെലെ ദിക്കിന്ന അസാരം കണ്ട വെടിയും വെച്ച
എഴുന്നള്ളിയെടുത്തിന്നു എഴുന്നള്ളിത്തൊടകുടഞാങ്ങളും കാട്ടിൽ വാങ്ങി പാർക്കയും
ചെയ്തു. ബഹുമാനപ്പെട്ട ഇക്ലിശ്ശ ക്കുമ്പഞ്ഞി എല്ലൊ ആകുന്ന നെരും തുംമ്പും വിസ്തരിച്ച
ഒരു വഴി ഉണ്ടാക്കി നിൽപ്പാനുള്ള വഴി തിരിക്കും. ശെഷം നാട്ടക്കാരും കുമ്പഞ്ഞി
എജമാനന്മാര പറഞ്ഞിട്ടും കുമ്പഞ്ഞി എജമാനന്മാര നിരുവിച്ചിട്ടും നാട്ടിൽ നെല
ആക്കി നിരിക്കെണ്ട വഴി നിരുവിക്കുമായിരിക്കുമെന്നുവെച്ച പാർത്തു. എന്നാരെ [ 742 ] ക്കുമ്പഞ്ഞി എജമനന്മാര ചെറിയ തമ്പുരാന്മാരെയും ഞാങ്ങളുടെ ക്കുഞ്ഞിക്കുട്ടിനെയും
കാരണവൻ അനന്തരവന്മാരെയും പിടിച്ചുകൊണ്ടുപൊയി വെലങ്ങിലിട്ടും
എഴുന്നള്ളിയടത്ത വിശ്വസിച്ച ആളകള പലരെയും പിടിച്ച ശിക്ഷിച്ചു. എഴുന്നള്ളിയക്ക
പാളിയം വരികകൊണ്ട ഇക്കാട്ട ദിക്ക നാം പാർക്കുന്നു. അവിടെക്കു പട്ടാളം വരുവാൻ
കാരണം നമ്മചതിക്കുമെന്ന തിരുമനസ്സിൽ ബൊധിക്കകൊണ്ടെല്ലൊ തൊടിക്കളത്തിന്ന
വെടി ഉണ്ടായത. പിന്ന എറിയ വെലത്തൊട കുമ്പഞ്ഞി ആള വരികകൊണ്ട തൊടികള
ത്തിന്നു ഒഴിഞ്ഞ വാങ്ങിപാർക്കുമ്പൊൾക്കുമ്പഞ്ഞി എജമാനൻദങ്കണ്ണി സായ്പവർകൾ
തലച്ചെരിവന്ന ഗുണദൊഷമായിട്ടകത്തും ആളും എഴുന്നള്ളിയടത്തെക്ക വരികകൊണ്ട
വിശ്വസിച്ച തലച്ചെരി കൊട്ടെയിൽ എഴുന്നള്ളി സായ്പവർകളെ കണ്ടു കഴിഞ്ഞത ഒക്ക
കഴിഞ്ഞു. എനിക്കുമ്പഞ്ഞിനും എഴുന്നള്ളിയെടത്തിന്നുംമ്മായിട്ട ഒരു എടച്ചല
ഉണ്ടാകരുത എന്നും പഴിച്ചക്കുലൊത്തിന എടുത്ത ദ്രിവ്യത്തിന്നു പലിശ എണ്ണായിരം
ചിത ഉറുപ്പ്യ സംബത്സതൊറും ക്കുമ്പഞ്ഞിന്ന ബൊധിപ്പിക്കാമെന്നു കയെറ്റ
എഴുതികൊടുത്ത പിരിഞ്ഞതിന്റെശെഷം രണ്ട സംബത്സരം ഉറുപ്പ്യ ബൊധിപ്പിച്ചു.
മൂന്നാം സംബ(ത്സ)രം ഉറുപ്പ്യക്ക ആള അയച്ചിട്ട കൊടുത്തയച്ചതും ഇല്ല.

"https://ml.wikisource.org/w/index.php?title=തലശ്ശേരി_രേഖകൾ/3&oldid=211190" എന്ന താളിൽനിന്ന് ശേഖരിച്ചത്