താൾ:39A8599.pdf/669

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 609

പ്രവൃത്തിക്കാരനൊട മുതല വാങ്ങുംപൊൾ ചിലവിന തരെണമെന്നും പറയുന്നു. അതു
കൊടുക്കാഞ്ഞാൽ വളെരെ സങ്കടമെല്ലൊ ആകുന്നു. കൊല്ലം 975 മത കന്നിമാസം 13 നു
എഴുതിയത കന്നി 15 നു ഇങ്കിരിയസ്സുകൊല്ലം 1799 മത സെത്തെമ്പ്രമാസം 28 നു വന്നത.
ഓല. പെർപ്പാക്കിയ്ത.

1298 K

1553 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇസ്ഥിൻ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം. മൂന്നാം
ഗഡുവഹിക്ക ബൊധിപ്പിക്കെണ്ടെ ഉറപ്പ്യ ഈ വെളയൊടുകൂടെ രാജ്യത്തന്നെ പിരിഞ്ഞ
വരുമെന്നുള്ളത മുൻമ്പെബതന്നെ സായിപ്പവർകള ബൊധിപ്പിച്ചിട്ട ഉണ്ടല്ലൊ. ഇപ്പൊൾ 74
മാണ്ട വരെക്ക കുടികളന്ന വരുവാനുള്ള മൊതൽ ഒക്കയും പിരിക്കരുതെന്നുവെച്ച നാം
ആക്കിയിരിക്കുന്ന പ്രവൃത്തിക്കാരന്മാരക്ക അഡിസ്സൻ സായ്പ അവർകൾ കത്ത എഴുതി
അയച്ചിരിക്കുന്നു. ബഹുമാനപ്പെട്ട കൊമ്പിഞ്ഞി കല്പനക്ക എല്ലൊ നാം നടന്ന വന്നത.
മൂനാം ഗഡുവഹിക്ക ബൊധിപ്പിക്കണ്ടെ മുതൽ നമ്മുടെ ആളപിരിക്കണ്ട എന്നുണ്ടെങ്കിൽ
ആയവസ്ഥക്ക നമുക്ക തന്നെ സായിപ്പവർകൾ ഒന്ന എഴുതി അയച്ചാൽ അക്കൽപ്പന
മുതർന്ന നാം നടക്കയിലല്ലൊ. ബഹുമാനപ്പെട്ട കൊമ്പിഞ്ഞി ആശ്രയമായിട്ടതന്നെ
ഇരുന്നവരണമെന്നെ നാം വിചാരിച്ചിട്ടുള്ളു. എനി നാം നടക്കെണ്ടും കാര്യങ്ങൾക്ക
സായിപ്പവർകളുടെ കൃപ ഉണ്ടായിട്ട വെണ്ടുംവണ്ണം എഴുതി വരണമെന്ന നാം പ്രാർത്ഥി
ക്കുന്നു. എന്നാൽ കൊല്ലം 975 മത കന്നിമാസം 22 നു എഴുതിയത. കന്നി 26 നു
ഇങ്കിരിയസ്സകൊല്ലം 1799 മത ഒയിത്തുവ്ര മാസം 9 നു മാടായി വന്നത.

1299 K

1554 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
സ്ഥിവിൽ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം.
12 സായിപ്പ്വർകൾ ഇന്ന ഇവിട എത്തുമെന്ന കെൾക്കകൊണ്ട നമുക്ക വളര സന്തൊഷ
മായിരുന്നു. ഇപ്പൊൾ സായിപ്പവർകൾ ഇതിലെകൂടി അണ്ടൊട്ടക്ക പൊയിരിക്കുന്ന
പ്രകാരം കെട്ടു. അതുകൊണ്ടു ഹരിഹരന അതെങ്ങാട്ട പറഞ്ഞയച്ചിരിക്കുന്നു.
88 | സായിപ്പവർകള കാണണമെന്ന നമുക്ക വളര ആഗ്രഹമായിരിക്കുന്നു. ആയതിന
എവിടയാകുന്ന വരണ്ടതെന്നുവെച്ച കൽപ്പന വരണമെന്നുവെച്ചി നാം വളര വളര
അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 975 മാണ്ട കന്നിമാസം 25 നു ചെറക്കൽനിന്ന
എഴുതിയത. കന്നി 26 നു
ഇങ്കിരിയസ്സുകൊല്ലം 1799 മത ഒയിത്തുവ്ര മാസം 9 നു മാടായി
വന്നത.

1300K

1555 മത രാജശ്രീ ചെറക്കൽ രവിവർമ്മരാജാവ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സല്ലാം. എന്നാൽ രാജശ്രീ കമീശനർ സായിപ്പന്മാരിൽ പ്രധാനമായിരിക്കുന്ന
ഇസ്പിംസ്സെർ സായ്പു അവർകൾ എഴുതിയ കത്തു ഇതിനൊടുകൂട
കൊടുത്തയച്ചിരിക്കുന്നു. ആയതിൽ വെച്ചിട്ടുള്ളപ്രകാരത്തിൽ ചെറക്കൽ നാട്ടിലെ കാര്യ
ങ്ങൾ ഒക്കയും നാം തന്നെ അന്ന്വെഷിക്കണം എന്ന കല്പിച്ചതുകൊണ്ട അതത
തുക്കടികളിലെ നിലുവിന്റെയും പിരിഞ്ഞവരുവാൻ ഉള്ളതിന്റെയും ഇത്ത്ര ആകുന്നത
എന്ന വഴിപൊലെ അറിയണ്ടതിന അച്ചുക്കണക്കപ്പിളെള്ളന അവന്റെ പക്കൽ ഉള്ള
കണക്കുകളൊടുകൂട നാം ഇപ്പൊൾ ഇരിക്കുന്നടത്തെക്കു താമസിയാതെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/669&oldid=201627" എന്ന താളിൽനിന്ന് ശേഖരിച്ചത്