താൾ:39A8599.pdf/670

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

610 തലശ്ശേരി രേഖകൾ

കല്പിച്ചയക്കയും വെണം. ശെഷം മെൽ രാജശ്രീ ഇസ്പിംസ്റ്റെർ സായിപ്പവർകളിൽ
നിന്ന വന്ന കൽപ്പനക്കത്ത അണ്ടൊട്ട അയക്കാം എന്നുവെച്ച സമയത്ത തന്നെ തങ്ങൾ
ഹരിഹരന്റെ പറ്റിൽ കൊടുത്തയച്ചത എത്തിയതിൽ ഉള്ള അവസ്ഥ വഴിപൊലെ
ബൊധിക്കയും ചെയ്തു. അതുകൊണ്ട നാം ഇപ്പൊൾ മാടായി പാർക്കുന്നടുത്തെക്ക
വരുവാൻ തങ്ങൾക്ക തക്ക സമയം എപ്പൊൾ ആയി വരും. ആ സമയത്ത തങ്ങളെ
കാണ്മാനായിട്ട നമുക്ക പ്രസാദമായിരിക്കയും ചെയ്യും. എന്നാൽ കൊല്ലം 975 മത
കന്നിമാസം 26 നു ഇങ്കിരിയസ്സു കൊല്ലം 1799 മത ഒയിത്തുവമാസം 9 നു മാടായിൽ നിന്ന
എഴുതിയത.

1301 K

1556 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടണ്ടെൻ ജെമിസ്സ
സ്തിവൻ സായ്പു അവർകൾക്ക കൊലത്തനാട്ടിൽ ചെങ്ങകൂലകത്ത കെരളവർമ്മ
രാജാവ സലാം. ബഹുമാനപ്പെട്ടെ കുമ്പഞ്ഞി സറക്കാറന്ന എഴുതികൊടുത്ത
കറാറനാമത്തിൽ ഉള്ള അവധി ചിങ്ങമാസത്തിൽ കഴിഞ്ഞുവെല്ലാ. ഈ
സൊരുപത്തിങ്കൽ ഉള്ള രാജാക്കന്മാർക്ക സമ്മന്ധമായിട്ടുള്ള ദെവസ്താനങ്ങളുടെ
ചെരിക്കല്ലകളും പള്ളിക്കുലൊത്തെക്കുള്ള ചെരിക്കല്ലകളും അഞ്ചു കൂലൊത്തെക്ക
അവകാശമുള്ള വകയാകകൊണ്ട ഇത്ത്രനാളും മെൽ എഴുതിയ വക രണ്ടും കുമ്പഞ്ഞി
ഈ നികിതി കാര്യം അന്വെഷിച്ചവൻ എല്ലൊ വാങ്ങിയിരിക്കുന്നത. ആ മൊതലും കുമ്പഞ്ഞി
സറക്കാറന്ന മനസ്സായിട്ട രാജാക്കന്മാർക്ക കൊടുത്തവന്ന പത്തിന രണ്ടുവകയായിട്ടുള്ള
മൊതലും ഇതൊക്കയും നികിതി കാര്യം വിചാരിച്ചു വന്ന ഉണ്ണമ്മൻ വാങ്ങിക്കൊണ്ടു
ദെവസ്ഥാനത്തുള്ള അടിയന്തരങ്ങളും വെണ്ടുംവണ്ണം കഴിക്കാതെ വംശത്തിങ്കൽ
ഉള്ളവർക്ക ശെലവിനും വെണ്ടുംവണ്ണം കൊടുക്കാതെ അവസ്ഥ കൂടക്കൂട സായിപ്പ
ന്മാരിടെ മനസ്സിലായിട്ടുണ്ടെല്ലൊ. എനി എങ്കിലും 75 മാണ്ട മുതൽക്ക മെൽ എഴുതിയ
ചെരിക്കല്ലവക രണ്ടും നാം അന്ന്വഷിച്ചു. വംശത്തിങ്കൽ ഉള്ളവർക്ക കൊടുപ്പാൻ സായിപ്പ
വർകളുടെ അനുവാദം ഉണ്ടാകണം. പത്തിന രണ്ട വക സറക്കാറന്നതന്നെ അവരവരുടെ
അവകാശം പൊലെ തരെണ്ടുന്നതിന നാം സായിപ്പവർകളൊട വളര വളര അപെക്ഷി
ക്കുന്നു. എന്നാൽ കൊല്ലം 975 മാണ്ട കന്നിമാസം 29 7 72നു എഴുതിയത കന്നി 28 നു
ഇങ്കിരിയസ്സു കൊല്ലം 1799-മത ഒയിത്തുവ്ര മാസം 11 നു മാടായി വന്നത. പെർപ്പാക്കിയത.

1302 K

1557 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
ജെമിസ്സസ്ഥിവിൻസായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം.
കന്നിമാസം 26 നു എഴുതിയ കത്ത ഇവിട എത്തി. വായിച്ച കെട്ട അവസ്ഥകൾ ഒക്കയും
മനസ്സിലാകയും ചെയ്തു. കമിശനർ സായിപ്പന്മാരവർകൾ എഴുതിയ കത്ത ഇതിനൊടുകൂട
കൊടുത്തയച്ചിരിക്കുന്ന എന്നും അതിൽ വെച്ചിട്ടുള്ളപ്രകാരം ചെറക്കൽ,നാട്ടിലെ കാര്യ
ങ്ങൾ ഒക്കയും സായിപ്പവർകൾ തന്നെ അന്വഷിക്കണമെന്നും മറ്റുമല്ലൊ എഴുതി അയച്ചത.
ചെറക്കൽ രാജ്യം നമ്മുടെ പക്കൽ നിന്നടത്തൊളം ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക നല്ലവണ്ണം
വരികയില്ല എന്ന നമ്മുടെ നടപ്പുകൊണ്ട സായിപ്പന്മാരവർകൾക്ക നല്ലവണ്ണം
ബൊധിക്കയും ചെയ്തുവെന്ന കമിശനർ സായിപ്പന്മാരവർകൾ എഴുതിയ കത്തിൽ എഴുതി
കാണ്കകൊണ്ട നമുക്ക വളര സങ്കടം തന്നെ. ഇപ്രകാരം സായിപ്പന്മാരവർകൾ നമുക്ക
എഴുതി അയപ്പാൻ കുമ്പഞ്ഞിക്കല്പന അനുസരിച്ച നടക്കാതെയിരിക്ക എങ്കിലും
കുമ്പഞ്ഞിക്ക പക്ഷമല്ലാത്ത ആളകളൊട ഒര ഗുണദൊഷത്തിന പൊക എങ്കിലും


72, 29 എന്നു രേഖയിൽ കാണുന്നത് 28 എന്നായിരിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/670&oldid=201631" എന്ന താളിൽനിന്ന് ശേഖരിച്ചത്