താൾ:39A8599.pdf/564

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

504 തലശ്ശേരി രേഖകൾ

നിന്റെ വാപ്പയൊ ഇവിട കുഴിച്ചിട്ടത എന്ന ഇപ്രകാരം അതിക്ക്രമമായിട്ട പറെകകൊണ്ട
ഭയപ്പെടുകയും ചെയ്തു. എന്നാൽ കൊല്ലം 974 ആമത കുംഭമാസം 9 നു എഴുതിയ അരജി
ഇങ്കിരിയസ്സ കൊല്ലം 1799 ആമത പിവരെരി മാസം 18 നു. കുഞ്ഞിരാതെ കുട്ടിയാലി,
ചെരിയാണ്ടി കുഞ്ഞുസ്സ, തൊടികട്ടി ആമ്പു, കണ്ടമൂപ്പൻ, കുവ്വ ചെന്തൻ. ഇത
വളപട്ടത്തിൽ എത്തിയത. പെർപ്പാക്കിയത.

1104 J

1362 ആമത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇസ്തിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലക്ക കൊട്ടയകത്ത കച്ചെരിയിൽ ഇരിക്കുന്ന ഗുമാസതൻ
ഉമാപതിയ്യനും മുകുന്നരായനും നാരായണരായനും സുപ്പപട്ടരും ആയടത്തിൽ കണ്ണനും
ഇങ്ങിനെ 5 ആളുകൂടി എഴുതികൊടുത്ത അർജി. എന്നാൽ കൊല്ലം 974 മതിൽ മുളക
പൈമാഷി കണക്ക ഞങ്ങൾ ചാർത്തികൊണ്ടുതന്നതിൽ ഇത്ത്ര കൊറിഞ്ഞ കാൺയ്മാൻ
സങ്ങതി എന്തെന്ന അല്ലൊ ഞങ്ങളൊട ചൊദ്യം ഉണ്ടായ്ത. സർക്കാരിലെ പാട്ടക്കാരരും
രാജാ അവർകളുടെ പാട്ടകാരരും കൂടി ഒരു പറമ്പത്ത ചെന്ന അതിൽ ഉള്ളപൊലെ
നൂരുമുളക കണ്ടെടത്ത അയമ്പതും അരുപതും ചാർത്തി ഇരിക്കുന്ന. അതുപ്രകാരം
എഴുതുമ്പൊൾ തന്നെ മുഖ്യസ്തൻന്മാരും പാറവത്യക്കാരൻന്മാരും കുടിയാന്മാരും
ഇങ്ങിനെ എല്ലാവരും കൂടി ഒരു മനസ്സായിട്ട നിന്ന നിങ്ങൾ ഇതവണ്ണം ചാർത്തിയാൽ
ഞെരിക്കം ആകുന്ന എന്ന പാട്ടകാർക്ക വായഷ്ടാണം പറയ്കയും ഞങ്ങൾക്ക
അസഭ്യമായിട്ടുള്ള വാക്കുകൾ പറയ്കയും ഇങ്ങിനെ എല്ലാ ശാഢ്യവും ശടതകളും
പറഞ്ഞു നിൽക്കുകകൊണ്ട അവർ സമ്മതിച്ചപ്രകാരം സർക്കാരിലെ പാട്ടകാരര
പറഞ്ഞപൊലെ എഴുതി കൊണ്ടുവരികയും ചെയ്തു. പാട്ടകാരിര പറയുന്നതുകൂടാതെ
ഞങ്ങൾ എതാനും എറ കണ്ട ചാർത്തി കൊണ്ടവരികയും ചെയ്തു. വിശെഷിച്ച കഴിഞ്ഞ
കൊല്ലം ചാർത്തിയ പറമ്പുകളിൽ ഇക്കൊല്ലം 45 59 കണ്ടി പറമ്പ കൊട്ടയകത്ത തറിച്ച
പൊയിട്ടും പെരുവഴി നെരത്തുമ്പൊൾ തറിച്ച പൊയിട്ടും ഇതകൂടാതെ നാഥൻ ഇല്ലാത്ത
പറമ്പുകളിൽ കാട്ടതിയ്യ വീണിട്ട പറമ്പ കത്തി പൊയിട്ടും ഇങ്ങനെ പറമ്പു കൊറഞ്ഞ
പൊയിരിക്കുന്നു. ഇതകൂടാതെ കണ്ണൊത്ത നമ്പ്യാരെ പ്രവൃത്തിയിൽ മുളക ചെലയടത്ത
പറിച്ചി പൊയിട്ടും ഉണ്ട. ആയതു വള്ളിമെൽ മുളകു കാണാതെ മാനസം കണ്ട മുളക
മതിച്ച ചാർത്തീരിക്കുന്നു. കണ്ണൊത്തെ നമ്പ്യാരെയെടം ഉള്ളാ പറമ്പും സ്വകാര്യം
അടക്കുന്ന പറമ്പുകളും മാലൂര സംങ്കെതവും കൊലകം ഉള്ള പറമ്പുകളും
തെവത്താൻകൊട്ടം ഉള്ള പറമ്പുകളും പള്ളിയുള്ള പറമ്പുകളും ഇങ്ങിനെയുള്ള
പറമ്പുകളു മുൻമ്പെ ചാർത്തുവാര ഇല്ലായന്ന മുഖ്യസ്തൻന്മാര പറയ്കകൊണ്ട ആയ
പറമ്പുകൾ ഒന്നും ചാർത്തീട്ടും ഇല്ല. എന്നാൽ കൊല്ലം 974 മത കുംഭമാസം 10 നു
എഴുതിയ അർജി ഇങ്കിരിയസ്സ കൊല്ലം 1799 മത പിവരെരി മാസം 19 നു വളപട്ടത്ത
എത്തിയത. ഗുമാസ്തൻ ഉമാപതിയ‌്യൻ, ഗുമാസ്തൻ മുകുന്നരായൻ, ഗുമാസ്തൻ
നാരായണരായൻ, സുപ്പപ്പട്ടര, ആയടത്തിൽ കണ്ടെണ്ണൻ പെർപ്പാക്കി കൊടുത്തത.

1105 J

1363 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമിസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാ അവർകൾ
സല്ലാം. എന്നാൽ ഇതിന മുൻമ്പെ കൊടുത്തയച്ച കത്തിന മറുപടി ചെറക്കൽ ചെന്ന
കൊടുത്തയക്കാമെന്നു തങ്ങൾ പറഞ്ഞപ്രകാരം കത്ത കൊണ്ടുവന്നവൻ പറഞ്ഞു കെട്ടും.

59. 4, 5, 10 ലക്കങ്ങൾ യുക്തിപൂർവ്വം കൂട്ടിച്ചേർക്കാൻ സാധിക്കുന്നവിധത്തിലല്ല കയ്യെഴുത്തുപ്രതിയിൽ
കാണുന്നത്. സന്ദർഭംകൊണ്ട് 45 എന്നു സംശയിക്കുന്നു. എഡി.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/564&oldid=201381" എന്ന താളിൽനിന്ന് ശേഖരിച്ചത്