താൾ:39A8599.pdf/522

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

462 തലശ്ശേരി രേഖകൾ

വിറ്റതെന്നും അവൻ പറഞ്ഞപ്പൊൾ പ്രമാണം നൊക്കി വിസ്തരിച്ചാരെ കണ്ണാടിപ്പറമ്പത്ത
കറിക്കൊട്ട എന്നൊരു ദിക്കും കറിക്കൊട്ട നമ്പൂരിയും ഇല്ല. അങ്ങനെ ഉള്ള പ്രമാണത്തിന
മാപ്പള പൊലയടിയാന്മാര വിപ്പാൻ സങ്ങതിയില്ല എന്നാകുന്ന അന്ന പറഞ്ഞിതീർന്നത.
ഇപ്പൊൾ ഇവിട വെളീടെ സത്രമാകുന്ന. അതുകൊണ്ട ഇക്കാര്യത്തിന്റെ വസ്തുതപൊലെ
സായിപ്പവർകള ബൊധിപ്പിപ്പാൻ തക്കവണ്ണം ഇ മാസം 12 നു രണ്ടാള സായിപ്പവർകളെ
അടുക്ക അയക്കുകയും ചെയ്യാം. കാര്യത്തിന്റെ വസ്തുതപൊലെ ഒക്കയും അവിട
പറയുംമ്പൊൾ സായ്പ്പവർകൾക്ക ബൊധിക്കയും ചെയ്യുമെല്ലൊ. എന്നാൽ കൊല്ലം 974
മാണ്ട വൃശ്ചികമാസം 4 നു ചെറക്കൽ നിന്ന എഴുതിയത. വൃശ്ചികമാസം 5 നു
ഇങ്കിരിയസ്സ കൊല്ലം 1798 ആമത നൊവെമ്പ്രമാസം 17 നു വന്നത. പെർപ്പ ആക്കി.

1014 J

1272 ആമത അരുളിച്ചെയ്കയാൽ എഴുതിയ തരക. യെളെ വിടാരര കണ്ട കാര്യ
മെന്നാൽ ഇപ്പൊൾ ഉണ്ണമ്മൽ കാവിൽ തൊഴുവാനായിട്ട അങ്ങൊട്ട വരുന്നുണ്ട. അവൻ
അവിട വന്നാൽ പതിനാലാന 5000 നെല്ല നാം അസാരം നെല്ല എളെ വിടാരെ കയിൽ
തന്നെ വകഇൽ നിന്നും കൊടുക്കയും വെണം. എന്നാൽ കൊല്ലം 973 മാണ്ടു ധനുമാസം
15 നു എഴുതിയ തരക 74 ആമതിലെ വൃശ്ചികമാസം 11 നു ഇങ്കിരിയസ്സ കൊല്ലം 1798
ആമത നൊവെമ്പ്രമാസം 23 നു പെർപ്പ ആക്കിയത.

1015 J

973-ആമാണ്ട മകരമാസം 21 നു തിരുമുൻമ്പാക കാവിൽ ഇട്ടമൽ ഇല്ലത്ത യെളെ വിടാരര
എഴുതിവെച്ച മൊഴിമാറാ കഴീശ്ശിട്ടാവിത. ചെങ്ങക്കുലകത്തെ വലിയ കൊച്ചിതമ്പുരാൻ
എഴുന്നള്ളിയടത്തെക്ക ഞാൻ എതാൻ നെല്ല കൊടുപ്പാനുണ്ടായിരുന്നു. അതു വകയിൽ
14 ന 5000 നെല്ല എരമത്ത എഴുന്നള്ളി ഇരിക്കുന്ന കൊച്ചുതമ്പുരാന കൊടുപ്പാൻ
കൽപ്പിച്ച തരക എഴുതി വരികകൊണ്ട ആ നെല്ല അയ്യായിരവും ഞാൻ അവിട കൊടു
ത്തിരിക്കുന്നു. കൽപ്പിച്ച യെഴുതി അയച്ച തരക ഞാൻ സൂക്ഷിച്ചിട്ടും ഉണ്ട. ഇപ്പടിക്ക
കയിശ്ശീട്ട എഴുതി വെച്ച കാവിൽ ഇട്ടമ്മൽ ഇല്ലത്ത എളെ വിടാരര കൊല്ലം 974 ആമത
വൃശ്ചികമാസം 11 നു ഇങ്കിരിയസ്സ കൊല്ലം 1798ആമത നൊവെമ്പ്ര മാസം 23 നു പെർപ്പ
ആക്കിയത.

1016 J

1273 ആമത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജാമിസ്സ ഇഷ്ടിവിൻ സായ്പ അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാ അവർ സല്ലാം.
വൃശ്ചിക മാസം 23 നു സായിപ്പവർകൾ എഴുതി അയച്ച കത്ത 24 നു ഇവിട എത്തി.
വായിച്ചുകെട്ടവസ്ഥയും അറിഞ്ഞു. രണ്ടു നൂറായിരം നെല്ല വെണമെന്ന സായിപ്പവർകൾ
പറഞ്ഞതിന്റെശെഷം നികിതിവകക്ക കഴിഞ്ഞ കൊല്ലം ചൊഉവക്കാരൻ മക്കിക്ക നെല്ല
കൊടുത്തിട്ട ഞങ്ങൾക്ക വളര ചെതം ഉണ്ടെന്നും ഇക്കൊല്ലം ഞങ്ങൾ തന്നെ നെല്ല വിറ്റ
ഉറുപ്പ്യ ബൊധിപ്പിക്കാമെന്നും കുടികൾ പറഞ്ഞപ്രകാരം സായിപ്പവർകള
ബൊധിപ്പിച്ചിരിക്കുന്നല്ലൊ. ഇപ്പൊൾ ആയിരം നെല്ലിന മുപ്പത ഉറുപ്പ്യ വിലയായിട്ട
ബ്രൊൻ സായിപ്പിന്റെ മഞ്ചിൽ കയറ്റിക്കൊടുക്കണമെന്നെല്ലൊ എഴുതി വന്നത. ആ
വിലക്ക കൊടുക്കുന്നത ഞങ്ങൾക്ക വളരസങ്കടമാകുന്നെന്നും നാൽപത്തൊന്നര ഉറുപ്പ്യ
വിലക്ക കൊടുത്താലെ ഞങ്ങൾക്കു മുതലാകുമെന്നും കുടിയാന്മാര പറയുന്നു. എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/522&oldid=201297" എന്ന താളിൽനിന്ന് ശേഖരിച്ചത്