താൾ:39A8599.pdf/578

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

518 തലശ്ശേരി രേഖകൾ

അവർകൾ സെലാം. എന്നാൽ ഇപ്പൊൾ നീലെശ്വരം രാജ്യത്ത താഴക്കാട്ട മന എന്നൊരു
സ്ഥാനക്കാറര നമുക്ക എഴുതി അയച്ചിരിക്കുന്ന. യിത്ത്ര നാളും സുലുത്താൻ അവറകള
കല്പന അനുസരിച്ച നിന്ന കൊടുക്കെണ്ടും ദ്രവ്യവും കൊടുത്ത പൊരികയും ചെയ്യുന്നു.
ഇപ്പൊൾ ബഹുമാനപ്പെട്ട കൊമ്പിഞ്ഞിയുടെ പാളയവും സരദാരന്മാരും പട്ടണത്തെക്ക
യുദ്ധത്തിന പുറപ്പെടുകകൊണ്ടും കൊമ്പിഞ്ഞിക്കൽപ്പനപൊലെ അനുസരിച്ച നിൽക്കാ
മെന്നും അവരെ അവകാശത്തിലുള്ള കാരിയം ഒക്കയും അവരെ കയ‌്യായിട്ട തന്നെ
കൊമ്പഞ്ഞീന്ന വെച്ച രെക്ഷിക്കും എന്നുള്ള ഒറപ്പ വെണമെന്നും നമുക്ക എഴുതി അയച്ചി
രിക്കുന്നു. അവറ നമുക്കു സ്നെഹവും വിശ്വാസവും ഉള്ളവരാകകൊണ്ട അവരെ കാരിയ
ത്തിന്നും അവരെ രാജ്യത്തെക്കും ഒരു ആലശീലകൾ കൂടാതെകണ്ടവെച്ച രെക്ഷിക്കും
പ്രകാരം സർക്കാരുടെ കല്പന ഉണ്ടായി യിതിനെ മരുപടി കൊടുത്തയക്കയും വെണം.
ഇക്കാരിയത്തിനെ കമിശനർ സായ്പവറകൾക്കും ജണരാൾ സായ്പവറകൾക്കും നാമും
കത്ത എഴുതി അയച്ചിട്ടും ഉണ്ട. എല്ലാ കാരിയത്തിനും സായ്പവറകളെ സ്നെഹം
നല്ലവണ്ണം ഉണ്ടായിരിക്കയും വെണം. കൊമ്പിഞ്ഞിയിൽ കൊടുക്കെണ്ടും ഒന്നാം
ഗഡുവിന്റെ വഹിക്ക വാട്ടസ്സൻ സായ്പവറകൾ യിവിടെ വന്നിനിന്നപ്പൊൾ ഉറുപ്പികക്ക
അവതിവെച്ച നാമ ഒരു കത്ത എഴുതി കൊടുത്തിരുന്നത സായ്പവറകളെ കച്ചെരിയിൽ
കൊടുക്കും എന്ന വാട്ടസ്സൻ സായ്പവറകൾ നമ്മൊട പറഞ്ഞിരിക്ക കൊണ്ട ആ കത്ത
കൊടുത്തയക്ക വെണമെന്ന നാം അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 974 മത മീനമാസം
5 നു എഴുതിയ കത്ത മീനം 8 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സുമാസം 19 നു കൊഴി
ലാണ്ടിയിൽ എത്തിയത. അന്ന തന്നെ പെർപ്പാക്കിയത.

1129 J

1387 മത വെഹുമാനപ്പെട്ട ഇങ്കിരെസ്സ കുമ്മഞ്ഞി എജമാനൻ സുപ്രദണ്ടൻ ജെമെതി
ഇഷ്ടിവിൻ സായ്പു അവറകൾ സന്നിദാനത്തിങ്കലെക്ക പാലക്കാട്ടുശെരി രാമസ്വാമി
അയ‌്യൻ എഴുതിയെ സങ്കടം. എന്നെ എട്ടുമാസമായിന്നു ഹെതുവായിട്ടു പാറാവിൽ
ആക്കി ഇരിക്കുന്നു എന്നും ശിലവിന കുമ്മിഞ്ഞി എന്നും തരുവാൻ കൃപയുണ്ടാ
കണമെന്നും ബലംകൊണ്ടു എടുത്തകൊണ്ടു പൊയിരിക്കുന്ന മൊതല വാങ്ങിത്ത
രണമെന്നും കുമ്മിഞ്ഞി എജന്മാന്മാരല്ലാതെ ഇനിക്ക വെറെ ഒരു ഒടെയവരില്ലന്നും
സായ്പവർകൾ സന്ന്യദാനത്തിൽ സങ്കടം എഴുതി തന്നിട്ടുമുണ്ടെല്ലൊ. ഇപ്പൊൾ ഇനിക്ക
വയറ്റിന്നു ചൊരപൊക്കും കൊരയും ദീനവും ആകകൊണ്ടും ശിലവിന ഇല്ലായ്ക
കൊണ്ടും ഞാൻ ബഹുമാനപ്പെട്ട കുമ്മിഞ്ഞിക്ക ഒരു ലൊകം65 ചയ്തിട്ടുമില്ലല്ലൊ. മഹാരാജ
ശ്രീ കമിസിന സായ്പുമാർ അവർകൾക്ക സായ്പവർകളെ പെർക്ക എഴുതി ഇനിക്കും
കൂടി പാർക്കുന്നവർക്കും ശെലവിന തരുവാനും എന്നെ കൊഴിക്കൊട്ട വരുത്തി വിസ്തരിച്ച
പാറാവിടുന്നതിനും സായ്പവർകളുടെ കൃപയുണ്ടാക വെണമെന്നു. അപെക്ഷിച്ചിരി
ക്കുന്നു. ശിലവിന തരാത പൊയാൽ വിഷം വാങ്ങി ഭക്ഷിച്ചു ജീവനെ കളകയല്ലാതെ
മറ്റൊരു വഴി കാണ്മാനുമില്ല. എന്നാൽ കൊല്ലം 974 മത മീനമാസം 6 നു എഴുതിയ സങ്കടം
മീനം 8 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സമാസം 19 നു കൊഴിലാണ്ടിയിൽ
എത്തിയത. അന്നുതന്നെ പെർപ്പാക്കിയത.

1130 J

1388 മത മലയാംപ്രവശ്യയിൽ അതത രാജാക്കൻമാരുടെ അവരഅവരുടെ
സ്താനങ്ങളിൽ നൃത്തി ധർമ്മാധർമ്മങ്ങള വഴിപൊലെ രക്ഷിച്ചു പൊരുന്നെ മഹാരാജ

65 = ദ്രൊഹം ? = ദൊഷം ? - ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/578&oldid=201409" എന്ന താളിൽനിന്ന് ശേഖരിച്ചത്