താൾ:39A8599.pdf/740

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

680 തലശ്ശേരി രേഖകൾ

ചെയ്തത ഒക്കയും നിങ്ങൾ എല്ലാവരും അനുസരിച്ചല്ലൊ ഇരിക്കുന്നത. പെരുമാളും
ഭവതീടെയും പരദൈവതമാരെയും കാരുണ്യം ഉണ്ടായിട്ട ഇതിന്റെ പ്രതി ചെലത
ചെയ്യെണ്ടതിന സംഗതി വരുനൊൾ ചെയ്യാം എന്നുവെച്ച ഇത്രനാളും കാട്ടിൽ
പാർക്കയും ചെയ്തു. ഇപ്പൊൾ പരദൈവതമാര നിയൊഗം ഉണ്ടായിട്ട ചെല പ്രയത്നങ്ങൾ
ചെയ്യണ്ടതിന കല്പിക്കയും ചെയ്തു. കെഴക്കുന വെടി ഉണ്ടായ വർത്തമാനം ഇപ്പൊൾ
തന്നെ ഇവിടെയും പ്രയത്നം തിടണ്ടെണ്ടതിന എഴുതി വരികയും ചെയ്തു. ആതുകൊണ്ട
പെരുമാളും ഭഗവതിടെയും പരദൈവതമാരെയും പെർക്ക പ്രയത്നം ചെയ്തകയും ചെയ്തു
അതുകൊണ്ട നിങ്ങൾ എല്ലവരും പെരുമാളും ഭഗവതീടെയും പരദൈവതമാരെയും
നമ്മുടെയും കൽപ്പനെക്കു പ്രയത്നം ചെയ്യാം എന്നുവെച്ചിട്ടുണ്ടെങ്കിൽ തരക കണ്ടാൽ
അപ്പഴെ നാം ഇരിക്കുന്നടത്തെക്കു വരികയും വെണം. അതല്ല മറുഭാഗത്ത തന്നെ നിന്ന
അവന വെണ്ടിതന്നെ പ്രയത്നം ചെയ്യാം എന്ന നിശ്ചെയിച്ചു എങ്കിൽ ചെല ശൊദ്യം
ചെയ്യാം എന്നു വെച്ചിരിക്കുന്നു. അവിന്റെ പാളിയത്തിലെക്ക അരിയും കൊപ്പും എത്തിക്ക
എങ്കിലും ഉപായ സഖായും ചെയ്ക എങ്കിലും ചെയ്തപൊകഅരുത. 979 ആമത
കർക്കടമാസം 17 നു എഴുതിയ തരക.

1429 M

എടച്ചെനക്കുങ്കൻ ചെല്ലട്ടൻ കണ്ണൻ കണ്ടകാര്യം എന്നാൽ എനിക്ക എഴുതി കൊടുത്ത
യച്ച എഴുത്തും കാരിക്കാർക്ക എഴുതിയതും കെളെപ്പൻ നമ്പിയർക്ക എഴുതിയതും
കാരിങ്ങാളി കണ്ണന എഴുതിയതും എച്ചൊട്ട ക്കെളപ്പനായർക്ക എഴുതിയതും ഒക്കയും
ഈ മാസം 10നു ഞാങ്ങളുണ്ടെത്തക്ക എത്തി. വായിച്ചു വർത്തമാണം വഴിപൊലെ
മനസ്സിലാകയും ചെയ്തു. കണ്ണൻ പാളിയത്തിൽ ചെന്ന കണ്ട നാട്ടിലെക്കും എഴുന്നള്ളി
എടുത്തെക്കും ചില ഗുണങ്ങൾ വരുത്തെണ്ടതിന്നായത ചെന്ന കണ്ടത എന്നും എന്നാരെ
ചില എറക്കുറവ ചെയ്കകൊണ്ട സായ്പുമാര ഒന്നും അനുസ്സരിച്ചില്ല എന്നും എനി
എങ്കിലും ചില വഴിയായി വരെണ്ടതിനു എഴുതിവന്നാൽ അതപ്രകാരം പ്രയ്ന്നം
ചെയ്യാമെന്നല്ലൊ എഴുതി കണ്ടതാകുന്നു. വലുതായിട്ടുള്ള ഇക്ലർക്കുമ്പഞ്ഞിയൊ(ടു)
മത്സരിച്ച യുദ്ധം ചെയ്ത ജെയിച്ചൊളാമെന്ന വെച്ചിട്ടല്ല മത്സരിച്ചത. മുമ്പിന്നാൽ തന്നെ
ഡീപ്പുവിന്റെ കല്പനക്ക സരദാർഖാന്റെ പാളിയം തലച്ചെരിക്കൊട്ടെക്കു വന്ന
വെടിവെച്ചപ്പൊ. അന്നു മലയാളത്തിലെ തമ്പുരാന്മാര ഒക്കയും അതത രാജ്യത്തുള്ള
ആളുകളെയും ക്കുട്ടിക്കൊണ്ടുവന്ന ഢീപ്പുവിന്റെ പെർക്ക കുമ്പഞ്ഞിയൊട വെടിവെച്ച
തിനു അല്ലൊ. അന്നു. കുമ്പഞ്ഞിക്ക വെണ്ടിട്ട നമ്മുടെ തമ്പുരാൻ എഴുന്നള്ളിയെടു
ത്തിന്നുകൊടെ കത്തുജെള്ള ആളുകളെയും കൈതെരി നമ്പ്യാരെയും അയച്ചു.
ക്കുമ്പഞ്ഞിക്ക വെണ്ടിട്ട എറിയ പ്രയ്ന്നം ചെയ്തതുമെല്ലൊ. അന്നു ചെയ്ത ഉപകാരം
കുമ്പഞ്ഞിന്ന മറന്നളഞ്ഞു.രണ്ടാമത മലയാളം ഒക്കയും ഢീപ്പു അടക്കിയാരെ
ക്കുമ്പഞ്ഞിന്ന അവനൊടമത്സരിച്ചു അന്നു.ക്കുമ്പഞ്ഞികല്പനെക്ക നമ്മുടെ തമ്പുരാൻ
എഴുന്നള്ളിയെടുത്തിന്നുണ്ടെആളുകളെക്കൊണ്ട ആയ പ്രയ്ന്നം ചെയ്യിച്ചുവെല്ലൊ
. അയതും ക്കുമ്പഞ്ഞിന്ന മറന്നു എന്നാരെയും കൊട്ടെയത്ത അടങ്ങിയ രാജ്യത്തിന്ന
ഒക്കയും ശെഷം രാജത്തിന്ന നികിതി എടുത്ത ക്കുമ്പഞ്ഞിക്ക ബൊധിപ്പിച്ചപ്രകാരം
കുമ്പഞ്ഞി ആശൈയമായി നിന്നുപൊന്നുവല്ലൊ. ആ സമയത്ത ഒരു ഹെതുകൂടാതെ
രാപ്പാതിരാനെരത്ത ക്കുമ്പഞ്ഞി കല്പനക്ക ക്കുമ്പഞ്ഞി ആള പഴച്ചിൽ കുലൊത്ത
കയറി കുലാകത്ത ഉള്ള ആളുകളെ ഒക്കയും പിടിച്ചുകെട്ടി പണ്ടാറപെട്ടിയും മറ്റും
അനെകം ഉള്ള മൊത്തലുകൾ ഒക്കയും എടുത്ത കുലകം കുത്തിപ്പൊളിച്ചുവെല്ലൊ. ആയത


75 Possible എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/740&oldid=201837" എന്ന താളിൽനിന്ന് ശേഖരിച്ചത്