താൾ:39A8599.pdf/568

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

508 തലശ്ശേരി രേഖകൾ

എഴുത്തുംകൊണ്ട വന്ന. മൂസ്സക്ക ഉള്ള മുളക എങ്കിൽ 73 മതിൽ മൂസ്സ ഇവിട ആള അയച്ച
ഒരു കാരിയം പറയിച്ചു പൊയതിന്റെ വഴി പിന്ന പറക ഉണ്ടായതുമില്ല. ആയത ഭാഷ
ആക്കി വന്നാൽ അവനുള്ളത ആകുന്നെങ്കിൽ ആവന കൊടുക്കാമെന്നും വെച്ചതിനും
ഇപ്പൊൾ രെജിതെന്തി റ്റൊരിൻ സായ്പു അവർകളെ മുളക എന്ന തങ്കളൊടും പറഞ്ഞി
കത്ത എഴുതിച്ചത. നാട്ടിൽ ഒരു കുടിയാൻ ആയിട്ടുള്ളവൻ കാര്യം പറയണ്ടത
പറയാതെകണ്ടും നമ്മുടെ വിരൊധം തള്ളി നടന്നാലും അയത തങ്കൾ അറിയതന്നെ
നമുക്കും വളരെ ആവിശ്യം ഒരൊരിക്ക ഒരൊരൊ വിധം എഴുത്തായിട്ട ആകുന്ന. അവൻ
വരുത്തുന്നത മുമ്പെ അമ്പു ഇവിട ബൊധിപ്പിക്കണ്ടുന്ന മടിശ്ശീല വകക്ക വിപ്പാൻ
എന്നുള്ളപ്രകാരം എഴുതി അയച്ചു. പിന്ന ചൊഉവക്കാരന ഉള്ള മുളക എന്ന പറഞ്ഞ
മൂസ്സയിനകൊണ്ടും എഴുതിച്ച വരുത്തി. ഇപ്പൊൾ തങ്കളും അപ്രകാരത്തി തന്നെ കത്തും
കൊടുത്തയച്ചു എല്ലൊ. തങ്കളൊടും ഇതിന്റെ പരമാർത്ഥംപൊലെ പറക ഉണ്ടായിട്ടില്ല
ആയിരിക്കുമെല്ലൊ, അവൻ ഇവിട പറയണ്ടുന്ന കാര്യം പറഞ്ഞാൽ അവന്റെ മുതല
കൊടുക്കാതെ ഇരിക്ക ഇല്ലല്ലൊ. എന്നാൽ 974 മത കുംഭ മാസം 11 നു എഴുതിയത കുംഭം
17 നു ഇങ്കിരിയസ്സ കൊല്ലം 1799 മത വെപ്പ്രുവെരി മാസം 26 നു പെർപ്പാക്കിയത. ഓല.

1114 J

1372 മത രാജശ്രി വടക്കെ അധികാരി ജീമിസ്സ സ്തിവിൻ സായ്പു അവർകൾക്ക
കൊട്ടയ കത്ത മൂപ്പായ രാജ അവർകൾ സലാം. എന്നാൽ ഇപ്പൊൾ കൊട്ടെയകത്ത
താലൂക്കിൽ 974 മത്തിലെ മുളക പയിമാശി കണക്ക തീർന്നു എന്നും കണക്കിൽ വളര
കൊറവ ആയിട്ടത്ത്രെ കാണുന്ന എന്നും അപ്രകാരം കൊറിഞ്ഞി പൊകുമെന്ന തങ്ങൾ
വിചാരിച്ചിട്ടില്ല എന്നും കൊംപിഞ്ഞി സറക്കാരക്ക വരെണ്ടും പാതി മുളകു വെങ്ങാട്ടും
കൊട്ടെത്തും തുക്കണമെന്നും തങ്ങളെ ആള വന്നാൽ അമ്പു കയ‌്യായിട്ട തുകിച്ച തന്ന
രശീതി വാങ്ങുവാനും മുളക തുക്കിക്കണ്ടതിന പ്രവൃത്തിക്കാരൻമ്മാരക്ക എഴുതി
അയക്കണമെന്നും എല്ലൊ കത്തിൽ എഴുതിയതാകുന്ന. മുളക പയിമാശി എഴുതിയത
തങ്ങളെ ആളും നമ്മുടെ ആളും കുടിയാന്മാര ബൊധിപ്പിച്ച എഴുതി വന്നതിൽ മുളക
കഴറി എന്നും ഇപ്രകാരമായാൽ ഞാങ്ങൾ എതുപ്രകാരം ബൊധിപ്പിക്കണ്ടു എന്നും
പറയുന്ന മുളക ചാർത്തി വന്നപ്പൊൾ കാനഗൊവി ബാപ്പൂരായനും അമ്പും കൂടി പട്ടൊല
ഒത്ത നൊക്കിയപ്പൊൾ കയറുക ആയത എന്നും കെട്ടു. വെങ്ങാട്ടും കൊട്ടെത്തും മുളക
തുക്കണമെന്നും തങ്ങളെ ആളവന്നാൽ അമ്പു കയ‌്യായി തുക്കണമെന്നും പ്രവൃത്തിക്കാ
രൻന്മാർക്ക എഴുതി അയക്കണമെന്നും എഴുതിയവസ്ഥക്ക 73 മതിലെ നികിതി
അടയായ്കകൊണ്ടും മുളക കുറ്റി നിപ്പാക്കിവെച്ചതിന നൊക്ക മടിശ്ശീല വക ആയിട്ടുള്ള
മുളക നികിതി വകക്ക അടെക്കയും ചെയ്തു. പ്രവൃത്തി ചിലവ വെച്ചി കൊടുക്കായ്ക
കൊണ്ടും 74 മതിൽ എടുക്കുന്ന മുതലും കുറ്റി നിപ്പായി വന്നു പൊകരുത എന്നുവെച്ച 73
മതിൽ അന്നുഷിച്ചപ്രവൃത്തിക്കാരന്മാര മുതൽ എടുക്കണ്ടൊ എന്നുവെച്ചപ്രകാരം മുൻമ്പെ
തങ്ങൾക്ക എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. ഇപ്പൊൾ അമ്പു കയ‌്യായിട്ട മുളക ബൊധിപ്പിച്ച
രശ്ശീതി വാങ്ങണം എന്നും പ്രവൃത്തിക്കാരന്മാർക്ക എഴുതി അയക്കണമെന്നും കത്തിൽ
എഴുതി കണ്ടതിന പ്രവൃത്തിക്കാരൻമ്മാർക്ക ആർക്കെല്ലാം എഴുതണം എന്നുള്ള വിവരം
കൂടി വന്നാൽ അപ്രകാരം എഴുതി അയച്ചുകൊൾകയും ചെയ്യാം. എന്നാൽ നമുക്ക പിന്ന
ചുമനില61 ഇല്ലല്ലൊ. എന്നാൽ 974 മത കുംഭമാസം 11 നു എഴുതിയ ഒല കുംഭം 17 നു
ഇങ്കിരിയസ്സ കൊല്ലം 1799 മത വെപ്പ്രുവെരിമാസം 26 നു പെർപ്പാക്കിയത.

61. 'Responsibility' എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/568&oldid=201389" എന്ന താളിൽനിന്ന് ശേഖരിച്ചത്