താൾ:39A8599.pdf/530

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

470 തലശ്ശേരി രേഖകൾ

ആരും നിന്നതും ഇല്ല. പ്രവൃത്തിക്കാരന്റെ അടുക്കെ ആള അയച്ചി ജന്മമുവും കാണവും
കണ്ട കാണിച്ചി തരുവാനും ആള അയക്കണം എന്ന പറഞ്ഞതിന്റെശെഷം പ്രവൃത്തി
ക്കാരെർ പറഞ്ഞത ഉറുപ്പ്യ എടുക്കെണ്ടുന്നെ മുട്ടകൊണ്ട ഞാൻ വന്ന കയിക ഇല്ല
എന്നും പറഞ്ഞ രണ്ട ദിവസം ഉണ്ട നിക്കുന്ന പ്രവൃത്തിക്കാരെൻ വന്നില്ലാ എങ്കിൽ
ഇവിടത്തെ അള അയച്ചാൽ മതി എന്ന ഞാങ്ങൾ പറഞ്ഞാരെ അളയും അയച്ചിട്ടും ഇല്ല.
അതകൊണ്ട പാട്ടം നൊക്കുന്നത മുട്ടായിറ്റ അത്രെ നിക്കുന്നത. അയതകൊണ്ട എനി
ഒക്കയുംസായ്പു അവർകളെ കല്പനവരുംപ്രകാരം നടന്ന കൊള്ളുകയും ആം. എന്നാൽ
കൊല്ലം 974 ആമത ധനു മാസം 14 നു ഇങ്കരിസ്സ കൊല്ലം 1798-ആമത ദെശെമ്പ്ര മാസം 27
നു എഴുതി വന്നത.

1032J

1289 ആമത മഹാരാജശ്രീ വാഡൽ സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ
ബൊധിപ്പിപ്പാൻ പട്ടത്ത അമ്പാടിയും പറമ്പത്ത തൊലാച്ചി മുപ്പനും കുടി എഴുതിയ
അരിജി. ഞാങ്ങൾ ഇ മാസം 11 നു വന്ന ചാർത്തുവാൻ പൊയതിന്റെ ശെഷം
തമ്പുരാന്റെ ആള ഇല്ലാത്തതും കുടിയാന്മാര വരാതെ അവസ്ഥക്കും ഞാങ്ങൾ എനി
എതുപ്രകാരം നടക്കണ്ടും എന്നുള്ളതിന സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ
എഴുതി അയച്ച അരിജിന്റെ ഉത്തരംമായിട്ട വന്നതും ഇല്ല. അയച്ചശിപ്പായിയും വന്നതും
ഇല്ല. ഈ മാസം 11 നു മുതൽക്ക ഞാങ്ങൾ ഇവിട പണി എടുക്കാതെ വെറുതെ
പാർക്കുന്നു. എനി ഞാങ്ങൾ നടക്കെണ്ടും അവസ്ഥക്ക സായ്പു അവർകളെ
കൃപാകടാക്ഷം ഉണ്ടായിട്ട എഴുതി അയച്ചു എങ്കിലെല്ലെ നടന്നുടു. എന്നാൽ കൊല്ലം 974
ആമത ധനു മാസം 15 നു ഇങ്കരിയസ്സ കൊല്ലം 1798-ആമത ദെശെമ്പ്ര മാസം 27 നു എഴുതി
വന്നത.

1033J

1290 ആമത മലയാൽപ്രവിശ്യയിൽ വടക്കെ അധികാരി ജമെസ്സസ്ത്രിവിൽ സായ്പു
അവർകൾക്ക കണ്ണുൽ അദിരാജ ബീബീ സെലാം. ഇന്നു വഴിനെരം മങ്ങലൊരത്തെ
ശാതിരി ബിയാരിന്റെ51 ഒരി കത്തു അതിഞ്ഞാക്കാരെൻ പക്കുർകുട്ടി ഇവിട
കൊണ്ടത്തരികയും ചെയ്തു. ആ കത്തു വായിച്ച ഈ കത്തിന്റെ അകത്തു ഇട്ടു
കൊടുത്തയച്ചിട്ടും ഉണ്ട. അതവായിച്ചിനൊക്കിയാൽ അവസ്ഥകെൾഒക്കയുംസായ്പു
അവർകൾക്ക തന്നെ മനസ്സിൽ അകയും ചെയ്യും എല്ലൊ. ശെഷം എനക്കുള്ളെ സങ്കടം
എങ്കിലും സന്തൊഷം എങ്കിലും ഒടയതമ്പുരാന കയിച്ചാൽ എനക്കും എന്റെ
കുഞ്ഞികുട്ടികൾക്കും എന്നന്നെക്കും രക്ഷ ആയിറ്റുള്ളെ ബഹുമാനപ്പെട്ടെ കുമ്പഞ്ഞി
സർക്കാരിൽ അല്ലാതെ കണ്ടു വെറെ ഒരുത്തക്കും എഴുതി അയക്കെണ്ട അവെശം
ഉണ്ടായിറ്റും ഇല്ല. എന്നാൽ നിങ്ങളെ കുറും പിരിശവും എപ്പൊളും ഉണ്ടായിരിക്കയും
വെണം. എന്നാൽ കൊല്ലം 974 ആമത ധനുമാസം 12 നു എഴുതിയത ധനു 16 നു
ദെശെമ്പ്ര 28 നു വന്നത. പെർപ്പാക്കി കൊടുത്തത.

1034 J

1291 ആമത അറക്കലെ കണക്കപ്പിള്ളമാറ വായിച്ചി തങ്ങളെ കെൾപ്പിക്കെണ്ടും
അവസ്ഥ. ജെമാലബാദ അസ്സപ്പ ശെക്കുസ്സാമിർദിൻ കയ്യാൽകത്ത. എന്നാൽ മുന്നിൽ
മൊതലാളി എന്നൊട തങ്ങളെ കാരിയംകൊണ്ട ഒന്ന രണ്ട കയി52 എന്നൊട

51. വ്യാപാരി (Tulu), ബെരി (Mpl)-ഗുണ്ടർട്ട് 52 കയി-വട്ടം ? -ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/530&oldid=201312" എന്ന താളിൽനിന്ന് ശേഖരിച്ചത്