താൾ:39A8599.pdf/521

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 461

ശെഷംമുള്ളെ ഇ പ്പൊലഅടിയാന്മാര അണിനെയും പെണ്ണിനെയും വിലക്ക കൊടുപ്പാൻ
ഞാൻ എഴുതി സമ്മതിച്ചി കൊടുത്തിരിക്കുന്നു. ഈ അടിയാമ്മാറക്ക വല്ലൊറു വല്ല
തൊടച്ച46 പറഞ്ഞിവന്നാൽ കൊമ്പഞ്ഞിന്ന കല്പിച്ചപ്രകാരം ഞാൻ തെളിച്ചി
കൊടുക്കുന്നുമുണ്ടു. സായ്പു അവർകളെടെ കൃപകടാക്ഷംമുണ്ടായിട്ട ഇക്കാര്യം
തെളിച്ചി എന്റെ സങ്കടത്തെ തിർത്ത തരുവാൻ കൃപ ഉണ്ടാകയും വെണം. എന്നാൽ
കൊല്ലം 974 ആമത വൃശ്ചികമാസം 11 നു എഴുതിയത വൃശ്ചികം 15 നു ഇങ്കരിയസ്സ
കൊല്ലം 1798 ആമത നവെമ്പ്ര മാസം 27 നു വന്നത.

1012 J

1269 ആമത47 കൊല്ലം 812 ചെന്ന മെടഞ്ഞാറ്റിൽ എഴുതിഎ വില യൊല കരണമാവത.
എന്നാൽ ഊരത ചിരികണ്ടപുരത്തെ കുന്നത്ത ഇല്ലത്ത കുറുന്താറ്റിൽ കുരിക്കന്മാരെ
അകത്ത അലി വിരായനും തമ്പിമാരും കൂടി അന്ന വെറും അറുത്ത48 വില പൊൻക്കാണം
കൊടുത്ത നീരും വിലയും കൊണ്ടാൻ കൊടുത്താൻ. കണ്ണാടി പറമ്പത്ത ചെലെരിയിൽ
കലിക്കൊട്ട ചിറ്റയിൽ ചിറ്റപ്പെൻ തിരുമ്പുന്നും തമ്പിമാരുംകൂടി അന്നു വെറും അറുത്ത
വില പൊൻകാണം വാങ്ങി നിരും വിലയും കൊടുത്താൻ. തന്റെ വക പറമ്പമ്മാറ എന്ന
പൊലഅടിയാൻ അണിനെയും പെണ്ണിനെയും അടക്കി അന്നു വെറും അറുത്ത വില
പൊൻകാണം വാങ്ങി നിരും വിലയും കൊടുത്താൻ കൊണ്ടാൻ. ഇപ്പടിക്ക അറിയും
സാക്ഷി അത്തയിൽ മരിതിയൊടെൻകൊമൻ കൊമൻ കുട്ടി അറിവും സാക്ഷി പന്നിയൊട്ട
കെശവൻ തിരുമുമ്പിന്നു ഇവറകള എല്ലാരെയും കെട്ട കെൾപ്പിച്ചു കയ്യെഴുതി
അറിവെർവപ്പെമ്മാറ കാരാപ്പിലകത്ത അസ്സൻമായെർ കഴി എഴുത്ത. കരണത്തിന്റെ
പെർപ്പ.

1013 J

1270 ആമത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ
സല്ലാം. 1 നു സായ്പു അവർകൾ എഴുതിയ കത്ത 4 നു ഇവിടയെത്തി വായിച്ച കെട്ട
അവസ്ഥയും അറിഞ്ഞു. ബഹുമാനപ്പെട്ട കൊമ്പഞ്ഞി സർക്കറക്ക രണ്ടു തറയിൽ
ഉഭയങ്ങൾ നടത്തിക്കണ്ടതിന ചിരികണ്ടപുരത്ത പൊക്കെമ്മായെനെന്നവനൊട ബ്രൊൻ
സായിപ്പവർകൾ വിലക്ക വാങ്ങി ഇരിക്കുന്ന ചെറമക്കള കൊണ്ടുവരുമ്പൊൾ ചെറക്കൽ
താലൂക്കിൽ ആരങ്കിലും വിരൊധിക്കാതെയിരിപ്പാൻ തക്കവണ്ണം താക്കിതി കൊടു
ക്കണമെന്നും മറ്റും എല്ലൊ യെഴുതി അയച്ചത. കറിക്കൊട്ട പറമ്പനും കൊയിലരിയനും
ചെമ്പനും ഈ മുന്ന വക പൊലഅടിയാന്മാരും മൊഴപ്പിലങ്ങാട്ട ദെവസ്വം നമുക്ക
ഉള്ളതത്ത്രെ ആകുന്നു. ആയത വില്ക്കണമെങ്കിലും കൊടുക്കണമെങ്കിലും ഒരുത്തരിക്ക
യെഴുതണമെങ്കിലും ഇങ്ങ ബൊധിച്ചെ ചെയ്യാറുള്ളു. ആവകഈൽ പറമ്പൻ എന്ന
പൊലയടിയാന്മാര ആകുന്നത. മുൻമ്പെ പടക്കളംങ്കുറ അണ്ണൻ എഴുന്നള്ളി ഇരി
ക്കുംമ്പൊൾ പൊക്കെമ്മായന്റെ കാരണവൻ പറമ്പൻ എന്ന പൊലയടിയാന്മാരിൽ
ചിലതിന കരക്കാട്ട നമ്പ്യാരക്ക വില കൊടുത്തു. ആ വർത്തമാനം ഇവിട കെട്ടപ്പൊൾ
കരക്കാട്ട നമ്പ്യാറയും മൊഴപ്പലങ്ങാട്ട ദെവസ്വം വിചാരിപ്പാൻ പറെഞ്ഞാക്കി ഇരിക്കുന്ന
ആളയും പൊക്കെമ്മായന്റെ കാരണവനയും വരുത്തി ദെവസ്വം വക പൊലയടിയാന്മാര
നീ വിപ്പാൻ എന്തൊരു സംഗതി ആകുന്നെന്ന ചൊതിച്ചാരെ കണ്ണാടിപ്പറമ്പത്ത കറിക്കൊട്ട
നമ്പൂരി മുൻമ്പെ ഒരു പ്രമാണം ചെയ്ത തന്നിരിക്കുന്നെന്നും അതുകൊണ്ടാകുന്നു.

46. objection, claim. തുടർച്ച?-ഗുണ്ടർട്ട്. 47. 1271 നമ്പരിൽ ഈ കത്ത് ആവർത്തിക്കുന്നു.
48. 'അർത്ഥ' എന്നു ഗുണ്ടർട്ട്.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/521&oldid=201295" എന്ന താളിൽനിന്ന് ശേഖരിച്ചത്