താൾ:39A8599.pdf/716

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

656 തലശ്ശേരി രേഖകൾ

ഇപ്പൊൾ ഇതിൽ എഴുതിയ ആളെ അവസ്ഥ ഒക്കെയും സൂക്ഷം അറിഞ്ഞി എഴുതി
അയക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 975 മത കുംഭമാസം 24 നു എഴുതിയത. കുംഭം 25
നു ഇങ്കിരിയസ്സുകൊല്ലം 1800 മത മാർസ്സുമാസം 6 നു കയിപ്പുറത്ത നിന്ന പെർപ്പാക്കി
കൊടുത്തത.

1373 K

1629 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൌസ്സുദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബന
എഴുതിയത. എന്നാൽ ഈ വിസ്താരക്കത്തിൽ വിധി എന്തെന്ന കാദിവാഹാലിയൊടു
ചൊതിച്ചാരെ ഇസ്സിലാമായിരിക്കുന്നവരല്ലാതെ കണ്ട ഒരു കാപ്തസറായവന്റെ വിധി
എന്തെന്ന ഉത്തരമായിട്ട കൊടുത്തതുകൊണ്ടു ഇക്കടകാര്യം ഇസ്സിലാമായൊരുത്തൻ
തന്നെ ചെയ്തു എന്ന വെച്ചതിന്റെ വിധി എന്തെന്ന അറിയെണ്ടുന്നതല്ലാതെകണ്ട ഒര
കാപ്സറ എന്ന വെച്ചവന എന്ത വിധി ആകുന്ന എന്ന ബൊധിപ്പിപ്പാൻ ആയിട്ട സങ്ങതി
ഒന്നും ഇല്ലല്ലൊ. അതുകൊണ്ട ഈ അവസ്ഥ കാസിയാറൊടു വഴിപൊലെ ഗ്രഹിപ്പിച്ചി
ഇതിൽ കല്പന എഴുതിയതുപൊലെ വിധി മാറ്റിച്ച ഇപ്പൊൾ മടക്കി അയക്കുന്ന വിസ്താര
ക്കത്ത ഇണ്ടൊട്ട കൊടുത്തയക്കുകയും വെണം. വിശെഷിച്ച ഇനി മെല്പട്ട
ഇസ്സിലാമായവരതന്നെ ആകുന്ന എന്നവെച്ചി അവർക്ക വിധി എന്തെന്ന എഴുതി
കൊടുക്കുന്നതല്ലാതെ മറ്റൊരു ജാതിക്കാരന എന്തവിധി എന്ന എഴുതി കൊടുക്കുകയും
അരുതു എന്ന കാസിയാരൊടു പറകയും വെണം. എന്നാൽ കൊല്ലം 975 മത കുംഭമാസം
26 നു ഇങ്കിരിയസ്സകൊല്ലം 1800 മത മാർസ്സുമാസം 7 നു പയ്യർമ്മല കയിപ്പറത്ത നിന്ന
എഴുതിയത.

1374 K

1630 മത രാജശ്രീകയിത്താൻ കുവെൽ അവർകൾക്ക ചുണ്ടങ്ങാപ്പൊയിൽ മമ്മിമൂപ്പൻ
സെലാം. ചെക്കുറനമ്പിയാറ മാനന്തൊടിക്ക എഴുന്നള്ളിയടത്ത പൊയത നിശ്ചയം
ആയി തന്നെ വർത്തമാനം വന്നത. ഇ നമ്പ്യറെ അരികത്തിന്ന ആളകെള വരുവൊളം
കാമ്പറത്തെ നമ്പ്യാറ കണ്ണൊത്ത പാർക്കും എന്ന വർത്തമാനം കെട്ടു. കാമ്പറത്തെ
നമ്പ്യാറെ ഒക്ക പൊയിലുരന്ന പൊയ ആള പിരിഞ്ഞി എലൻ കെളും ശെഷം അത്തറയിന്ന
നായിന്മാര പൊയിട്ടുമുണ്ട. ഇന്നെയടത്ത പൊയിക്കുന്ന എന്നു നിശ്ചയം കിട്ടുന്നുയില്ല.
ശെഷം കാണുമാൻ പൊയി വന്നെ ആളകാവുകാറ പറഞ്ഞുകെട്ടു സാമാന്ന്യങ്ങൾ ഒക്കയും
തമ്പുരാന്റെ ആളുകള പെരുവെലു കൊണ്ട വെക്കുകയും ചെയ്യുന്നു. അവിടപ്പൊ
കുന്നെ കണ്ടിയും വഴികളും വലിയെ മരങ്ങൾ മുറിച്ചി അടക്കുകയും ചെയ്യുന്നു. ഇപ്പ്രകാരം
അത്ത്രെ അവിട കാണുന്നത എന്ന അവിടന്ന വന്ന ഒരി കാവുകാരൻ നിശ്ചയമായി
പറകയും ചെയ്തു. കൊല്ലം 975 മത മീനമാസം 4 നു എഴുത്ത ഇങ്കിരിയസ്സകൊല്ലം 1800 മത
മാർസ്സുമാസം 15 നു പെർപ്പാക്കിയത.

1375 K

1631 മത രാജശ്രീകയിത്താൻ കുവെൽ അവർകൾ ചുണ്ടങ്ങാപൊയിലിൽ മമ്മിമൂപ്പൻ
സലാം, എന്നാൽ കോത്തിന്ന ചെക്കുറ നമ്പ്യാര മാനന്തൊടി എഴുന്നള്ളിയടത്ത
പൊയതിന്റെ ശെഷം ചെക്കുറ നമ്പ്യാറെ അമ്മങ്ങളും കുട്ടികളും കണ്ണൊത്ത
പാർക്കുന്നടത്ത നിന്ന പെരുവയിൽ പൊയെന്നും കെട്ടു. ശെഷം ഇരുവെനാട

74. പെവയിൽ എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/716&oldid=201812" എന്ന താളിൽനിന്ന് ശേഖരിച്ചത്