താൾ:39A8599.pdf/572

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

512 തലശ്ശേരി രേഖകൾ

വന്ന തെച്ചകുളികഴിഞ്ഞി ഭക്ഷണത്തിന്ന ഭാവിക്കുമ്പൊൾ ദീനംകൊണ്ട മുഖാലസ്യം63
ഉണ്ടായി കുറയ കിടക്കയിൽ നമ്മുടെ അടുക്കൽ കാവല ഇരിക്കുന്ന സുബെദാര നമെമ്മ
അസർഭ്യങ്ങളായിട്ട ഒരൊന്നു പറഞ്ഞാരെ ദീനമായിട്ട കിടക്കുന്നടത്ത ഇപ്രകാരം
അസർഭ്യങ്ങളായിട്ടുള്ളത പറയെണ്ടല്ലൊ എന്ന നമ്മുടെ അടുക്കൽ പാർക്കുന്ന രാരു
എന്ന വാലിക്കാരൻ പറഞ്ഞാരെ അവനെ പൊപ്പാസകൊണ്ട അടിച്ച തൊക്കിന്റെ
കിഴുക്കാൽകൊണ്ട കുത്തി നമ്മെ ഭക്ഷണത്തിന്നകൂടി സംഗതി വരുത്താതെ കൊട്ടെയ്ക്ക
കൊണ്ടുവരികയുംചെയ്തു. സുബെദാര നമ്മുടെ അടുക്കൽ പാർപ്പിച്ച മുതൽക്ക നമ്മെ
അസർഭ്യങ്ങളായിട്ട പറകയും നമുക്ക ഭക്ഷണത്തിന്ന വെക്കുന്നതിന്റെ അകായിൽ
കടന്ന തൊട്ട മുടിക്കയും നമ്മുടെ ആളുകളെ കയ‌്യെറ്റങ്ങളായിട്ട ഓരൊന്നു
ചെയ്കകൊണ്ടും ഇപ്രകാരം അത്യാവിശ്യമായിട്ട നമ്മുടെ അരിയത്ത വരുന്നവരെ
ഇതുംവണ്ണം ചെയ്ക എന്നവെച്ചാൽ ശെഷം ഉള്ളവർക്കും വരുന്ന ഭവിഷ്യം ഇപ്രകാരം
തന്നെ എല്ലൊ എന്നും ആളുകള നമെമ്മാട പറഞ്ഞാരെ ഈ അവസ്ഥകൾ ഒക്കയും
സായ്പു അവർകൾ എത്തിയാൽ ബൊധിപ്പിച്ചു നിദാനമാക്കികൊള്ളാമെന്ന നമ്മുടെ
ആളുകളൊട പറഞ്ഞ പാർപ്പിച്ചിരിക്കുന്ന സംഗതിക്ക എത്രെ ഇന്നെലെക്ക എറ്റമായിട്ടുള്ള
അപമാനങ്ങൾ ചെയ്തത. അതുകൊണ്ട നമ്മുടെ അടുക്കൽ പാർക്കുന്നവര എല്ലാവരും
അവരവരുടെ വഴിക്ക പൊകാൻ പുറപ്പാറെ ഈ സങ്കടം സായ്പു അവർകളെ
ബൊധിപ്പിച്ചാൽ നിദാനമാക്കി തരുമെന്ന പറഞ്ഞിട്ട എത്രെ ആളുകളെ സായ്പു
അവർകളുടെ അരിയത്തയ്ക്ക പറഞ്ഞയച്ചത. ഇതുംവണ്ണം നമ്മെയും നമ്മുടെ
ആളുകളെയും അപമാനിക്കത്തക്കവണ്ണം സായ്പു അവർകളുടെ കല്പന ഉണ്ടാകഇല്ലന്ന
എത്രെ നാം വിചാരിച്ചിരിക്കുന്നു. അതുകൊണ്ട ഈ സങ്കടങ്ങൾ ഒക്കയും ഉടൻതന്നെ
വിചാരിച്ച തീർത്ത തരികയും രണ്ടുനെരം ഭക്ഷണത്തിന്ന തൃക്കയിൽ വന്ന പൊകത്ത
ക്കവണ്ണം ആക്കുകയും കുളിയും ഭക്ഷണത്തിന്നും വരുന്ന ദിക്കിൽ നമുക്ക ശിശ്രുഷ
ചെയ്യുന്നവരയും തീർത്ഥവും പ്രസാദവും കൊണ്ടുവരുന്ന ബ്രാഹ്മണരെയും തടവ
ഇല്ലാതെ ഇരിക്കെണ്ടുന്നതിന്നും ഇന്നതന്നെ കല്പന ആകെണമെന്ന എറ്റവും
അപെക്ഷിക്കുന്നു. വിശെഷിച്ച ചിലവിന്റെ അവസ്ഥയ്ക്ക കുട്ടിപ്പട്ടന്മാരും മെനൊന്മാരും
വാലീക്കാരും പല്ലക്കകാരും ചുമക്കാരും നിത്യവൃത്തിക്കി അത്യാവിശ്യംപൊലെ
വെണ്ടുന്നവരുംകൂടി നാല്പത ആള ഉണ്ടാകകൊണ്ടും തിങ്ങൾക്ക ചിലവിന്ന മുന്നുറ
ഉറപ്പികയൊളംവെണ്ടിവരികകൊണ്ടു തലശ്ശെരിയിൽ എത്തി ഒരുമാസമായിട്ടും
ചിലവിന്നും ഇല്ലാതെ സങ്കടപ്പെടുകകൊണ്ട മഹാരാജശ്രീ കമിശനർ സായ്പുമാർക്ക
എഴുതി കൊടുത്തയച്ചതിന്റെശെഷം ചിലവിന്റെ അവസ്ഥക്ക ഇപ്പൊഴും സായ്പു
അവർകൾക്ക കല്പന കൊടുത്തയച്ചിരിക്കുന്നപ്രകാരം നമ്മുടെ ആളൊട കല്പിച്ചയക്ക
കൊണ്ട ചിലവിന്ന കൊടുത്തയക്ക വെണ്ടിഇരിക്കുന്ന. ശെഷം വസ്തുത ഒക്കയും സായ്പു
അവർകളെ ബൊധിപ്പിക്കത്തക്കവണ്ണം വൈത്തീശ്വര പട്ടരൊട കല്പിച്ചയക്കകൊണ്ട
എല്ലാറ്റിന്റെയും നിദാനമാക്കി തരികവെണ്ടിഇരിക്കുന്ന. എന്നാൽ കൊല്ലം 974 മത
കുംഭമാസം 18 നു എഴുതിയത കുംഭം 20 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സമാസം
1നു പെർപ്പാക്കിയത.

1120 J

1378 മത മഹാരാജശ്രീ ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞി വടക്കെ തുക്കടി
സുപ്രടെണ്ടൻ മെസ്തര ജെമെസ സ്ഥവിൻ സായ്പു അവർകൾ സമക്ഷമ്മങ്ങൾക്ക
പാലക്കാട്ടശ്ശെരി രാമസ്വാമി അയ‌്യൻ എഴുതിയ സങ്കടം. ബഹുമാനപ്പെട്ട ഇങ്കിരിയസ്സ
കുമ്പഞ്ഞിക്ക രാജ്യം ആയതിൽ പിന്നെ ശാമിനാഥൻപട്ടര കാര്യക്കാര എന്റെ

63 'മോഹാലസ്യം' എന്നു ഗുണ്ടർട്ട്. ഗുണ്ടർട്ട് നിഘണ്ടു കാണുക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/572&oldid=201397" എന്ന താളിൽനിന്ന് ശേഖരിച്ചത്