താൾ:39A8599.pdf/571

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 511

തൊക്ക കുറ്റി – 1, തായെനെരി കണ്ടമ്പത്ത കൊരന കൊടുത്ത തൊക്ക കുറ്റി – 1,
ചെടിക്കൊളങ്ങര ചിണ്ടനതൊക്ക കുറ്റി–1, മണ്ടിയത്ത രാമന തൊക്ക കുറ്റി – 1, പൂക്കടി
ചിണ്ടന തൊക്ക കുറ്റി–1, തൃക്കടൊൻ ചിണ്ടന തൊക്ക കുറ്റി – 1, കുത്തുകൊമന തൊക്ക
കുറ്റി – 1, കൂത്തുറ അമ്പുന്ന തൊക്ക കുറ്റി–1, എടാടൻ പൊക്കന തൊക്ക കുറ്റി – 1,
വെളെള്ളാറ ചിണ്ടന തൊക്ക–1, കല്ലടി ചിണ്ടന തൊക്ക–1, പാറന്തട്ട കൊഴന്നന തൊക്ക
– 1, പുതുവനക്കണ്ണന തൊക്കകുറ്റി–1, കുപ്പാടക്കം കൊരന തൊക്ക കുറ്റി–1, കൊലയാൻ
ചിണ്ടന തൊക്ക–1, പയ‌്യാടകൻ കണ്ണന തൊക്ക–1, മുതുവടൊൻ കമ്മാരന തൊക്ക – 1,
കൊണ്ടൊക്കുടി കണ്ണന തൊക്ക – 1, കാനാക്കമ്മാരന തൊക്ക–1, കൊപ്പമ്മക്കമ്മാരന
തൊക്ക–1, കൊയിലീയത്ത അമ്പുന്ന തൊക്ക – 1, അവരൊന്നൊൻ ചാത്തുന തൊക്ക –
1,മെപ്പടിയാൻ62 കയ്യിൽ വാള–1, പറമുവാക്കണ്ണന തൊക്ക–1, എഴുത്തൻ രാമന തൊക്ക–1,
പണ്ണിയൻ കുഞ്ഞിക്ക തൊക്ക – 1, കൊടക്കാടൻ കണ്ണന തൊക്ക–1, കൊടക്കാടൻ
ചന്തുന തൊക്ക–1, പീലാക്കാടൻ കണ്ണന തൊക്ക – 1, കലിയന്തി ചിണ്ടന തൊക്ക – 1,
കാകൊം പൊതുവാള കണ്ണന തൊക്ക –1, കക്കൊപ്രവൻ കൊരന തൊക്ക –1,
ചൊയിക്കുരിക്കൾക്ക തൊക്ക–1, കുഞ്ഞൊങ്ങലൊംപ്രവൃത്തിയിൽ വിവരം. മുതുപടൊൻ
രാമന തൊക്ക – 1, കുപ്പാടക്കൻ ചാത്തുന തൊക്ക 1, കൊളിയാടൻ കണ്ണന തൊക്ക – 1,
കഴഞ്ഞിൽ കണ്ണന തൊക്ക – 1, പങ്ങര കൊമന തൊക്ക – 1, പാലങ്ങാടൻ ചന്തുന
തൊക്ക – 1, കിഴപ്പൻ ചന്തുന തൊക്ക – 1, കാഞ്ഞര കൊവിൽ കണ്ണന തൊക്ക – 1, കല്ലറ
രാമന തൊക്ക – 1, കൊലയാൻ നമ്പിക്ക തൊക്ക – 1, പെരിയാടൻ കമാരന തൊക്ക – 1,
പനയന്തട ചന്തുന്ന തൊക്ക–1, വലിയ വീട്ടിൽ ചന്തുന തൊക്ക – 1, മടവൻ കൊമന
തൊക്ക – 1, അതിയടൊൻ ഒതയനന തൊക്ക എടവൻ ചിണ്ടന തൊക്ക – 1, പാറന്തട്ട
ചന്തുന തൊക്ക – 1, മാരയാൻ ചീരാന തൊക്ക – 1, പിടിച്ച പറ്റ തൊക്ക കുറിച്ച – 6,
വെള്ളിപ്പിടിവാള – 2, തമ്പാക്ക പിടി പിച്ചാങ്കത്തി – 1, മാരയാൻ അനന്തന്റെ വീട്ടിൽ
വെച്ചടത്തന്നെ എടുത്ത തൊക്ക കുറ്റി – 6, പുവങ്ങലം പ്രവൃത്തിയിൽ കൊലയാൻ
ചാത്തുന തൊക്ക – 1. കൊല്ലം 974 മത കുംഭമാസം 20 നു ഇങ്കിരിയസ്സ കൊല്ലം 1799 മത
മാർസ്സമാസം 1 നു പെർപ്പാക്കിയത.

1119 J

1377 മത രാജമാന്ന്യ രാജശ്രീ വടക്കെ ത്തുക്കടി സുപ്രഡെണ്ടൻ മെസ്തര ജെമെസ്സ
സ്ഥിവിൻ സായ്പു അവർകൾക്ക പാലക്കാട്ടശെരി രാജ ഇട്ടികൊമ്പിഅച്ചനവർകൾ
സലാം. നമ്മെ കമീശനർ സായ്പുമാരുടെ കല്പനക്ക കൊഴിക്കൊട്ട നിന്ന പട്ടാളം
ഒന്നിച്ചുകൂട്ടി അയച്ച മകരമാസം 17 നു തലച്ചെരിക്ക എത്തി. സായ്പു അവർകളെ
കാണ്മാൻ ആവിശ്യം ഉണ്ടന്ന വിചാരിച്ച ആള അയച്ചാരെ കാണ്മാൻ സങ്ങതി വരാതെ
നമുക്ക കൊട്ടയിൽ പാർക്കത്തക്കവണ്ണം സ്ഥലവും കഴിച്ച തന്ന ഓടത്തിൽ കുളിയും
ഭക്ഷണവും കഴിയെണ്ടുന്നതിന്ന ഒരു സ്ഥലവും കെട്ടിച്ചു തന്നെ അവിടെ ചെന്ന ഭക്ഷണം
കഴിഞ്ഞ പൊരത്തക്കവണ്ണുവും അല്ലൊ കല്പന ആയി നടന്നു പൊരുന്നത. നമുക്ക
ദീനം എറ്റം ഉള്ള അവസ്ഥയും ചിലവിന്ന മുട്ട ഉള്ള അവസ്ഥയും കാർയ‌്യാദികളുടെ
അവസ്ഥക്കും മഹാരാജശ്രീ കമിശനർ സായ്പുമാര അവർകൾക്ക എഴുതികൊടുത്ത
ആള അയച്ചാരെ ചിലവിന്റെ അവസ്ഥക്കും ദീനത്തിന്റെ അവസ്ഥയ്ക്ക ചികിത്സിച്ച
ഭെദം വരുത്തെണ്ടതിനും വെണ്ടുംവണ്ണം കല്പന കൊടുത്തയച്ചിട്ട ഉണ്ടെന്നും ഒക്കയും
സായ്പു അവർകളെ ബൊധിപ്പിച്ചാൽ നിദാനമാക്കിതരുമെന്നും അത്രെ കമിശനർ
സായ്പുമാര നമ്മുടെ ആളൊട കല്പിച്ചയച്ചതാകുന്നു. ഈ മാസം 17 നു പതിനൊന്ന
മുട്ടാറാകുമ്പൊൾ കൊട്ടയിൽ നിന്ന കുളിയും ഭക്ഷണത്തിന്ന ഒടത്തിലെക്ക കുട്ടിക്കൊണ്ടു

62. 'The above mentioned' എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/571&oldid=201395" എന്ന താളിൽനിന്ന് ശേഖരിച്ചത്