താൾ:39A8599.pdf/728

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

668 തലശ്ശേരി രേഖകൾ

കല്പിച്ചിരിക്കുന്നു. ശെഷം സാക്ഷിക്കാരന്മാര വിളിക്കുന്ന ഉടനെ തന്റെ കച്ചെരിയിൽ
വരികയും ചെയ്യും. എന്നാൽ കൊല്ലം 975 മത മെടമാസം 28 നു ഇങ്കിരിയസ്സുകൊല്ലം 1800
മത മായുമാസം 8 നു എഴുതിയതു എടവമാസം 13 നു മായുമാസം 24 നു പെർപ്പാക്കി
കൊടുത്തത.

1399 K

1655 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ ക്രിസ്താൻ ജാതിയിൽ ഉള്ള അന്തൊണിയൊ പാണ്ടി എന്നു
പറയുന്നവർ ഇഗ്ണെഷി എന്നു പറയുന്നവന്റെ വീട്ടിൽ കടന്നു അവിടെ നിന്ന ഒരു
പെട്ടിയും ഒരു തുണിക്കെട്ടും കട്ടുകൊണ്ടു പൊയ്തുകൊണ്ട മെൽ എഴുതിയ
അന്തൊണിയൊ പാണ്ടിയിന്റെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക
കല്പിച്ചിരിക്കുന്നു. ശെഷം അവനക്കൊണ്ടുള്ള സാക്ഷിക്കാരന്മാര വിളിക്കുന്ന ഉടനെ
വരികയും ചെയ്യും. എന്നാൽ കൊല്ലം 975 മത എടവമാസം 2 നു ഇങ്കിരിയസ്സുകൊല്ലം 1800
മത മായുമാസം 13 നു എഴുതിയത എടവം 13 നു മായുമാസം 24 നു പെർപ്പാക്കിയ്ത.

1400 K

1656 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ, ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ മാപ്പിള ആലിയും വീരാനും കട്ടകാര്യം ചെയ്യു എന്നുള്ള
അന്ന്യായത്തിന അവരെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു.
ശെഷം സാക്ഷിക്കാരരെ വിളിക്കുന്ന ഉടനെ തന്റെ കച്ചെരിയിൽ വരികെയും ചെയ്യും.
എന്നാൽ കൊല്ലം 975 മത എടവമാസം 2 നു ഇങ്കിരിയസ്സുകൊല്ലം 1800 മതമായുമാസം 13
നു എഴുതിയ്ക്കത എടവം 13 നു മായു 24 നു പെർപ്പാക്കിക്കൊടുത്തത.

1401 K

1657 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ മാപ്പിള ആയ്യാർത്ത മൊയ്തിയൻകുട്ടി എന്ന പറയുന്നവൻ മറ്റും
എതാൻ ആളുകളൊടുകൂട ഇത്തപ്പൊഴും പിടിക്കാതെ ഇരിക്കുന്നവര കപ്പിത്താൻ
ദപ്ടിയുടെ വീട്ടിൽ കടന്ന അവിടനിന്ന മുതൽ വെച്ചപെട്ടികട്ടുകൊണ്ടു പൊയ്തുകൊണ്ടു
മെൽ എഴുതിയ ആയ്യാർത്ത മൊയ്തിയൻകുട്ടിയുടെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക
കല്പിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 975 മത എടവമാസം 2 നു ഇങ്കിരിയസ്സു കൊല്ലം
1800 മത മായുമാസം 13 നു എഴുതിയത. എടവം 13 നു മായു 24 നു പെർപ്പാക്കി
ക്കൊടുത്തത.

1402 K

1658 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പവർകൾ പൌസദാരിക്കച്ചെരിയിൽ ദൊറൊഗ സുബ്ബയ്യന എഴുതിയ
കല്പനക്കത്ത. എന്നാൽ തീയ്യാൻ കുണ്ടൻ കൊരനും.കളത്തിൽ തൊണ്ടനും മാടലക്കണ്ടി
എങ്കിലും നൊല്ലൊളിക്കുങ്കറ എങ്കിലും എന്നു പറയുന്നവനും തണ്ടയാൻ കടുണ്ടെങ്ങാ
നൊടുകൂട കൊല്ലൻ രയിരുവിന കൊന്നുകളഞ്ഞതുകൊണ്ട മെൽപ്പറഞ്ഞ രണ്ടാളുക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/728&oldid=201824" എന്ന താളിൽനിന്ന് ശേഖരിച്ചത്