താൾ:39A8599.pdf/742

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

682 തലശ്ശേരി രേഖകൾ

ക്കുമ്പഞ്ഞി എജമനന്മാര ചെറിയ തമ്പുരാന്മാരെയും ഞാങ്ങളുടെ ക്കുഞ്ഞിക്കുട്ടിനെയും
കാരണവൻ അനന്തരവന്മാരെയും പിടിച്ചുകൊണ്ടുപൊയി വെലങ്ങിലിട്ടും
എഴുന്നള്ളിയടത്ത വിശ്വസിച്ച ആളകള പലരെയും പിടിച്ച ശിക്ഷിച്ചു. എഴുന്നള്ളിയക്ക
പാളിയം വരികകൊണ്ട ഇക്കാട്ട ദിക്ക നാം പാർക്കുന്നു. അവിടെക്കു പട്ടാളം വരുവാൻ
കാരണം നമ്മചതിക്കുമെന്ന തിരുമനസ്സിൽ ബൊധിക്കകൊണ്ടെല്ലൊ തൊടിക്കളത്തിന്ന
വെടി ഉണ്ടായത. പിന്ന എറിയ വെലത്തൊട കുമ്പഞ്ഞി ആള വരികകൊണ്ട തൊടികള
ത്തിന്നു ഒഴിഞ്ഞ വാങ്ങിപാർക്കുമ്പൊൾക്കുമ്പഞ്ഞി എജമാനൻദങ്കണ്ണി സായ്പവർകൾ
തലച്ചെരിവന്ന ഗുണദൊഷമായിട്ടകത്തും ആളും എഴുന്നള്ളിയടത്തെക്ക വരികകൊണ്ട
വിശ്വസിച്ച തലച്ചെരി കൊട്ടെയിൽ എഴുന്നള്ളി സായ്പവർകളെ കണ്ടു കഴിഞ്ഞത ഒക്ക
കഴിഞ്ഞു. എനിക്കുമ്പഞ്ഞിനും എഴുന്നള്ളിയെടത്തിന്നുംമ്മായിട്ട ഒരു എടച്ചല
ഉണ്ടാകരുത എന്നും പഴിച്ചക്കുലൊത്തിന എടുത്ത ദ്രിവ്യത്തിന്നു പലിശ എണ്ണായിരം
ചിത ഉറുപ്പ്യ സംബത്സതൊറും ക്കുമ്പഞ്ഞിന്ന ബൊധിപ്പിക്കാമെന്നു കയെറ്റ
എഴുതികൊടുത്ത പിരിഞ്ഞതിന്റെശെഷം രണ്ട സംബത്സരം ഉറുപ്പ്യ ബൊധിപ്പിച്ചു.
മൂന്നാം സംബ(ത്സ)രം ഉറുപ്പ്യക്ക ആള അയച്ചിട്ട കൊടുത്തയച്ചതും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/742&oldid=201839" എന്ന താളിൽനിന്ന് ശേഖരിച്ചത്