താൾ:39A8599.pdf/601

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 541

മെടമാസം 9 നുക്ക ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം 19 നു എഴുതിയത. മെടം
10 നു എപ്രിൽ 20 നു ബുക്കിൽ പകർത്തത.

1158 J

1416 മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ
സ്ഥിവിൻ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം. ഇപ്പൊൾ
കുമ്പഴ അരെറും മറ്റും ബഹുമാനപ്പെട്ട കുമ്പഞ്ഞി കൽപ്പനയൊടു കൂടു വടക്കൊട്ട
പൊയപ്രകാരം കെട്ടു. ടിപ്പുസുൽത്താൻ അടക്കി വന്നതിൽ പൊടൊനാടും കവെനാടും
അതിൽ ചെർന്നിരിക്കുന്ന ദിക്കുകളും നമുക്ക ഉള്ളത ആകുന്ന. ടിപ്പുസുൽത്താൻ അടക്കി
വന്നതിൽ പിന്ന 58 മാണ്ട മത്തെസ്സ ജനരാൾ സായിപ്പവർകൾ വന്നപ്പൊൾ നമ്മുടെ
അണ്ണൻകൂട വടക്കൊട്ട എഴുന്നള്ളി. ആ ദിക്കുകളിൽ കുറഞ്ഞൊരു ദിവസം അടക്കി
വന്നു. ഇപ്പൊൾ ആ ദിക്കിലെക്ക നാം ഇവിടന്ന ആളുകള അയക്കണ്ടതിന സായിപ്പവർ
കളെ കൽപ്പന വരണമെന്നുവെച്ച പ്രാർത്ഥിക്കുന്ന. എന്നാൽ 974 മാണ്ട മെടമാസം 3 നു
ചെറക്കൽ നിന്നു എഴുതിയത മെടം 10 നു വന്നത. അന്നു ഇങ്കിരിയസ്സ കൊല്ലം 1799 മത
എപ്രിൽ മാസം 20 നു പെർപ്പാക്കിയത.

1159 J

1417 മത രാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇസ്തിവിൻ സായ്പ അവർകൾ
പൌസ്ദാര കച്ചെരിയിൽ ദൊറൊഗ വയ‌്യപ്പിറത്ത കുഞ്ഞിപ്പിക്കിക്ക എഴുതിയ
കൽപ്പനക്കത്ത. എന്നാൽ 974 മത മകരമാസം 7 നു അസ്തമിച്ച മൂന്നു മണിയാകുമ്പൊൾ
വടകര കച്ചെരിയിൽ പാർക്കുന്ന മൊയ്തിയൻകുട്ടി മൂപ്പൻ കലന്തൻ എന്ന ശിപ്പായീനയും
ആലാൻ കുഞ്ഞിപ്പക്കീനെയും സെലിയാൻ മായനെയും തൊണിച്ചി സൂപ്പിനയും
കൂട്ടിക്കൊണ്ട കടുത്ത നാട്ടിൽച്ചെന്ന ചാലിയൻകെയൻ കണ്ണന്റെ വാതിലു
കുത്തിപ്പൊളിച്ച അവന പിടിച്ചുകെട്ടി അവന്റെ വസ്തുമുതലുകൾ ഒക്കയും കട്ടെടുത്ത
കുറ്റത്തിനായിട്ട മെൽപറെഞ്ഞ ആളുകളെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക
കൽപ്പിച്ചിരിക്കുന്ന. ഇതിന്റെ സാക്ഷികള താൻ വിളിക്കുമ്പൊൾ തന്റെ കച്ചെരിയിൽ
വരികയും ചെയ്യും. മുതലുകളുടെ വിവരങ്ങൾ: കൈമുണ്ടിന്റെ പാവ — 1, ചൊപ്പപലം—2,
അരി ഇടങ്ങഴി—21, എരൊപ്പ ചുരൽ— 1, കൊടിപ്പൊട കണ്ടം —2, രണ്ടുപൊന്നിനുള്ള
നാകപടം — 1, ഒറ്റത്തൊത്ത വെച്ച പൊന്ന —2, തൊടര 1 നെ ഉർപ്പ്യ തൂക്കം — 4,
നൂലരഞ്ഞാണം 2 ന ഉർപ്പ്യ തുക്കം — 6, തൂക്ക വിളക്ക 1 ന പലം — 1, വെള്ളി ഉറുക്ക 4 ന
ഉർപ്പ്യ തുക്കം — 12, സൂറത്തി ഉറപ്പ്യ—8, തുട്ടുറുപ്പ്യ— 1, പൊന്ന കെട്ടിയ പുലിനഖം 2 ന
പൊൻതുക്ക — 1, കിണ്ടി 1 ന പലം — 10, കിണ്ണം 6 ന പലം — 16, പീച്ചാങ്കത്തീന്റെ പിടിക്കും
ഒറക്കും റുപ്പ്യ— 1. ഈ മെൽ പറഞ്ഞ മൊതലുകൾ ഒക്കയും ആകുന്ന. എന്നാൽ കൊല്ലം
974 മത മെടമാസം 12 നു ഇങ്കരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം 22 നു എഴുതിയ
കൽപ്പനക്കത്ത.

1160 J

1418 മത ശ്രീമതു സകലഗുണ സംമ്പന്നരാനാ അഖണ്ടിത ലക്ഷമീ പ്രസന്നരാന
രാജശ്രീ കുത്താളി നായർ അവർകൾക്ക പര്യർമ്മല കാനഗൊവി ഭീമരായർ അനെകം
ആശീർവാദം. എന്നാൽ നികിതി പണം രണ്ടാം ഗെഡു സമീപം ആയിട്ടും ഇത്ത്രനെരം
വരെക്കും നിലവാ മൊതൽ ഗെഡു പണവും ഖജാന ബൊധിപ്പിച്ചിട്ട ഇല്ലല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/601&oldid=201457" എന്ന താളിൽനിന്ന് ശേഖരിച്ചത്