താൾ:39A8599.pdf/640

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

580 തലശ്ശേരി രേഖകൾ

കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന കത്ത. എന്നാൽ കല്ലായി കൊരെൻ തിയ‌്യൻ എന്നു
പറയുന്ന അവൻ കട്ട കാര്യം ചെയ്തു എന്നു ഉള്ള അന്ന്യായത്തിന അവന്റെ വിസ്താരം
കഴിപ്പാൻ യിതിനാൽ തനിക്ക കല്പിച്ചിരിക്കുന്നു. തന്റെ കച്ചെരിയിൽ വരുവാൻ
സാക്ഷിക്കാരെന്മാർക്ക കല്പന കൊടുത്തിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത
കർക്കടമാസം 1 നു ഇങ്കരിയസ്സ കൊല്ലം 1799-ആമത ജൂലായി മാസം 12 നു എഴുതിയത.

1234 J

1492 മത രാജശ്രീ ഇഷ്ടിമിൻ സായ്പു അവർകൾ ചൊതിച്ചതിനുത്തരം
രാജനീതിഗ്രന്ധത്തിൽ ബ്രഹസ്പതി വചനം. 'സ്വാമിദ്രൊഹപരൊയസ്തുതസ്യ
നിഷ്ക്കൃതിനൈവഹി തഥാവിധനമാഹ്യഷ്ടം പാണിപാദം നികൃന്തയെൽ.' ഇതിൽ
പൊരുള കൊയിമ്മയിൽ നിന്ന മാസപ്പടിയും വാങ്ങി ആശ്രയിച്ചു നിൽക്കുംന്നതിൽ
ഒരുത്തൻ കൊയിമ്മയിലെ ആളുകൾക്ക കൊടുപ്പാൻ കൊണ്ടുപൊകുന്ന മുതലുകൾ
കണ്ടുകൊണ്ട ഒടി പൊയാൽ ആയവന്റെ വലത്തെ കയ‌്യും കാലും മുറിക്കയും വെണം.
ഇപ്രകാരം ആത്രെ ധർമ്മശാത്രത്തിൽ പറഞ്ഞ വിധി. എന്നാൽ കൊല്ലം 974 ആമത
കർക്കടമാസം 7 നു എഴുതിയത കർക്കടമാസം 10 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
ജൂലായി മാസം 23 നു പെർപ്പാക്കികൊടുത്തത.

1235 J

1493 ആമത നമ്പൂരിയൊട ചെയ്ത ശൊദ്യത്തിന്റെ ഉത്തരം കൊമ്പഞ്ഞി
ആയുധകാരിൽ ഒരുത്തൻന ചെറുതായിട്ട ഒരു സ്ഥാനം കൊടുത്തിരിക്കുംമ്പൊൾ
ആയവന്റെ കയിൽ കൊമ്പഞ്ഞി ആളുകൾക്ക കൊടുപ്പാൻ എതാൻ മൊതൽ
കൊടുത്തയച്ചപ്പൊൾ ആയവൻ എടവഴിക്കന്ന ആ മൊതലും കട്ട ഒഴി പൊയാൽ ആയവൻ
ചെയ്ത സ്വാമിദ്രൊഹത്തിന്ന ആയവന്റെ ചെവി രണ്ടും മുക്കും മുറിച്ചി അവന വസ്തുവക
എതാൻ ഉണ്ട എങ്കിൽ അത ഒക്കയും കൊയിമ്മയിൽ എടുത്ത അവര വിടുകയും
വെണം.ഇപ്രകാരം അത്രെ മലയാളം നാട്ടിലെ നടപ്പ മരിയാദ. എന്നാൽ കൊല്ലം 974 ആമ
കർക്കടമാസം 7 നു ശങ്കരനമ്പൂരി എഴുതിയത. കർക്കടമാസം 10 നു ഇങ്കരിയസ്സ കൊല്ലം
1799 ആമത ജൂലായി മാസം 23 നു പെർപ്പാക്കി കൊടുത്തത.

1236 J

1494 മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സ
ഇഷ്ടിമിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സെലാം. എന്നാൽ കൊല്ലം 974 ആതിലെ രാണ്ടാം ഗഡുവിന്റെ ഉറുപ്പിക
ഉടനെ ബൊധിപ്പിക്കണം എന്ന സായ്പു അവർകൾ പറഞ്ഞപ്പൊൾ ആ വഹ ഉറുപ്പിക
ബൊധിപ്പിപ്പാൻ നാം നിശ്ചയിച്ചി എഴുതി കൊടുത്ത വിവരം. ഈ മാസം 18 നു ഉറുപ്പിക
10,000 വും ഈ മാസം 30 നു ഉറുപ്പിക 15,201½ റെസ്സ 16-ം കയിച്ചി ഉറുപ്പിക 9798ഉറെസ്സ
84 ന ഇപ്പൊൾ നമ്മുടെ അസ്താന്തരത്തിൽ കുടിയാന്മാരൊട വസൂൽ ആക്കിയിരിക്കുന്നു.
തുട്ട ഉറുപ്പ്യ 10650½ യും കൊമ്പഞ്ഞികജാനത്തിൽ ആമാനമായിട്ട വെച്ചിട്ടും ഉണ്ടല്ലൊ.
എന്നാൽ കൊല്ലം 974 ആമത കർക്കടമാസം 10 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
ജൂലായി മാസം 23 നു എഴുതിയത. പെർപ്പാക്കി കൊടുത്തത.

1237 J

1495 മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സ
സ്ത്രിവിൽ സായ്പു അവർകൾ വയ‌്യപ്പറത്ത കുഞ്ഞിപ്പക്കി ദൊറൊഗക്ക എഴുതിയ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/640&oldid=201536" എന്ന താളിൽനിന്ന് ശേഖരിച്ചത്