താൾ:39A8599.pdf/660

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

600 തലശ്ശേരി രേഖകൾ

എഴുതി അറിയിപ്പാൻ നമുക്ക വളര പ്രസാദമുണ്ടാകയും ചെയ്യും. എന്നാൽ കൊല്ലം 975
മത കന്നിമാസം 3 നു ഇങ്കിരിയസ്സു കൊല്ലം 1799 മത സെത്തെമ്പ്രമാസം 16 നു കൊഴിലാണ്ടി
യിൽ നിന്ന എഴുതിയ്ത

1283 K

1541 മത രാജശ്രീ കണ്ണൂര ആദിരാജാ ബീർക്ക രാജശ്രീ വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം. എന്നാൽ
മൂന്നാം ഗഡു ബൊധിപ്പിക്കെണ്ടും സമയം കഴിഞ്ഞു പൊകകൊണ്ട തങ്ങൾ
നിരുവിക്കുവാൻ അത്ത്രെ നാം ഇപ്പൊൾ എഴുതിയതാകുന്നു.ശെഷം ഈ മുതൽ
താമസിയാതെ നമ്മുടെ ഖജാനക്ക തങ്ങൾ കൊടുത്തയക്കുമെന്നു നാം വിശ്വസിച്ചിരി
ക്കുന്നു. എന്നാൽ കൊല്ലം 1799 മത സെത്തെമ്പ്രമാസം 16 നു കൊഴിലാണ്ടിയിൽനിന്ന
എഴുതിയത.

1284 K

1542 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ കെഴക്കെടത്ത നമ്പ്യാർക്ക എഴുതിയത. എന്നാൽ
മൂന്നാം ഗഡു ബൊധിപ്പിക്കെണ്ടും സമയം കഴിഞ്ഞുപൊയിട്ടും ബൊധിപ്പിക്കാതെ
ഉപെക്ഷകൊണ്ട നമുക്കു വളര അപ്പസാദം ഉണ്ടായി വരികയും ചെയ്യും. അതുകൊണ്ട
ഈക്കത്ത കണ്ട ഉടനെതന്നെ നമ്പ്യാരെ പക്കൽ നിന്ന വരെണ്ടുന്ന മുതൽ ഒക്കയും
താമസിയാതെ കൊടുത്തയക്കയും വെണം. എന്നാൽ കൊല്ലം 975 മത കന്നിമാസം 3 നു
ഇങ്കിരിയസ്സു കൊല്ലം 1799 മത സെത്തെമ്പ്രമാസം 16 നു കൊഴിലാണ്ടിയിൽനിന്ന
എഴുതിയത. ഇപ്രകാരം അന്ന-, കാമ്പ്രത്ത നമ്പ്യാർക്ക -1, കുന്നുമ്മൽ നമ്പ്യാർക്ക -1,
ചന്ത്രൊത്തു നമ്പ്യാർക്ക-1,കർയ്യ്യാട്ട അമ്മക്ക-1,നാരങ്ങൊളി നമ്പ്യാർക്ക-1,കുറുങ്ങൊട്ട
നായർക്ക-1, പൊയ്യപ്രത്ത നായർക്ക -1. ഇതൊക്കയും ഒരുപൊലെ തന്നെ എന്നാൽ.

285 K

1543 മത മഹാരാജമാന്ന്യരാജശ്രീ വടക്കെ അധികാരി ഇഷ്ടിമിൻ സാഹെപ്പ
അവർകളുടെ സന്നിധാനങ്ങളിലെക്ക പരുത്തൊളി പങ്ങശ്ശമെനവൻ എഴുതി
അറിയിക്കുന്ന അരജി. പയ്യ്യനാട്ടുകരെ കാനഗൊവി അച്ചാഴിയത്ത ചാപ്പുമെനവന്റെ
കയ്യ്യായിട്ട ആ താലൂക്കിൽ വെളിയന്നൂരകൂട്ടം ഹൊബളിയിൽനിന്ന 974 മത തുലാം
മുതൽ മീനം 4 നു കൂടി കുമ്പഞ്ഞി നികിതിക്ക പിരിച്ച പണം 10733 വീശം 3
പത്തിനൊന്നിന്ന പിരിച്ച പണം 1063 പ്രാക്ക കുടി നിലവിന പിരിഞ്ഞ പണം 236 വക
മൂനിൽകൂടി പിരിവു പണം 12032 വീശം 3-ൽ തുലാം 21 നു മുതൽ മീനം 4 നു കൂടി
കാനഗൊവി പക്കൽ മുട്ടിപ്പ അടച്ച പണം 10637 വീശം 3 സ്ഥലത്ത തസ്ഥീക്ക
പത്തിനൊന്നിന്റെ പണത്തിൽ കാനഗൊവി കല്പനക്ക എഴുതിവെച്ചപ്രകാരം മാസം 1
ന പണം 155 ആകെ തുലാം മുതൽ കുംഭം കൂടി മാസം 5 ന ചിലവിട്ട പണം 775 വക
രണ്ടിൽ കൂടി ചിലവുപണം 11412 വീശം 3-ം കഴിച്ച ഹസ്ഥാന്തരം പണം 620, ഇതിന്റെ
പുറമെ രണ്ടാമത കുടിശൈാധന കഴിച്ചു എന്റെമെൽ ചുമത്തി ഉണ്ടാക്കിയ പണം
144 3/4താമൂതിരി പണ്ടാരം ചൊരിക്കല്ലവക കാനഗൊവി കല്പനക്ക ഞാൻ പിരിച്ചിട്ടുള്ള
പണം 652 3/4 വക മുനിൽകൂടി 1387-ൽ താമൂതിരി പണ്ടാരം ചെരിക്കല്ലവക കാനഗൊവി
പക്കൽ അടച്ചിട്ടുള്ള പണം. 586 കഴിച്ച 801 പണം എന്റെമെൽ ഹസ്ഥാന്തരമുണ്ടാക്കിയ
തിൽ 543 പണം സായിപ്പവർകളുടെ സന്നിധാനങ്ങളിൽ തന്നത കഴിച്ച 258 പണം
ഉള്ളതിന മിഥുനമാസം 20 നു യൊളവും പാറാവിൽക്കിടന്ന വലഞ്ഞ കടം വാങ്ങിയിട്ട

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/660&oldid=201602" എന്ന താളിൽനിന്ന് ശേഖരിച്ചത്