താൾ:39A8599.pdf/542

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

482 തലശ്ശേരി രേഖകൾ

അരങ്ങെറ്റിന തക്കവണ്ണം എളമ്പിലാം കുഞ്ഞനും കൈയെരി കുഞ്ഞമ്പുവും പൊയി
കുടി വരികയും ചെയ്തു. ഞാൻ കുഞ്ഞാനൊട അവിടുത്തെ വർത്തമാനം ചൊതിച്ചാരെ
അരങ്ങെറ്റ നല്ലവണ്ണം ഘൊഷിച്ചി കയിഞ്ഞി എന്നും അരങ്ങെറ്റിന രണ്ടായിരം ഉറുപ്പ്യ
വരക്ക കയിച്ചി വന്നു. മകര മാസം 5 നു ക്ക മണത്തണക്ക എഴുന്നള്ളു എന്നും പറ
ഞ്ഞതകൊണ്ട ഇ വർത്തമാനം സന്നിധാനത്തിങ്കലെക്ക അറിവാൻ എഴുതിട്ടും ഉണ്ട.
എന്നാൽ കൊല്ലം 974 ആമത മകര മാസം 1 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരി
8 മാസം 11നു എഴുതി വന്നത. പെർപ്പാക്കിയത.

1055 J

1312 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക ദൈവർശ്ശെൻ പണ്ടാരി
എഴുതിയ അരജി. എന്നാൽ ഞാൻ നാരങ്ങൊളി നമ്പ്യാരെ ജാമിൻ അകക്കൊണ്ട ആ
മൊതൽ കൊടുക്കണം എന്നെല്ലൊ കല്പിച്ചതാകുന്നു. അയതിന ഞാൻ മുമ്പെ സായ്പു
അവർകളൊട പൈമാശി ചാർത്തി തരികാറാകണം എന്നും ഇപ്പൊൾ പയിമാശി അക്കി
മൊതലെടുപ്പ ഞാൻ പിന്ന ഒർമ്മിച്ചികുടിയാൻന്മാരൊട മൊതലെടുപ്പാൻ ഞെരിക്കമായി
വരുമെന്നും സായ്പു അവർകള കെൾപ്പിച്ചിട്ടും ഇതവണ്ണം മഹാരാജശ്രി സായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക അർജ്ജി എഴുതി അയച്ചിട്ടും ചാർത്തി
കിട്ടിയതുംമില്ല. ഇപ്പൊൾ ഇങ്കരിയസ്സ എഴുത്തിൽ എഴുതിതന്നത. ആ ചാർത്ത മലയാൻ
എഴുത്തിൽ എഴുതിച്ചി തരിക്കുന്നതത്രെ അകുന്നത. ഇത്ര ദിവസവും ചാർത്തി
കിട്ടായ്കകൊണ്ടത്രെ മൊതല എടുപ്പാൻ സാമധാനം വന്നത. എനി പൈമാശി
പ്രകാരത്തിൽ മൊതലെടുപ്പിച്ച രണ്ട മാസത്തിൽലകം തരികയും ചെയ‌്യാം. ഇതിന
സായ്പു അവർകളുടെ കൃപകടാക്ഷം ഉണ്ടായി വരികയും വെണം. എന്നാൽ കൊല്ലം
974 അമത മകര മാസം 2 നു എഴുത്ത ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരി മാസം 12
നു എഴുതി വന്നത. പെപ്പാക്കി കൊടുത്തത.

1056 J

1313 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജ അവർകൾ സലാം.
മകര മാസം 1 നു സായ്പു അവർകൾ എഴുതി അയച്ച കത്ത വായിച്ച അവസ്ഥയും
അറിഞ്ഞ. ഒന്നാം ഗഡുവിന്റെ ഉറുപ്പ്യ ചൊയ്വക്കാരെ മുസ്സെനക്കൊണ്ട അവിടെ
ബൊധിപ്പിക്കാമെന്നാകുന്നു വിചാരിച്ചിരിക്കുന്നുത. ഇപ്പൊൾ ഇവിട തിർന്നടത്തൊളം
ഉറുപ്പ്യയും കൊടുത്ത മുസ്സന്റെ അടുക്ക അയച്ച ഒന്നാം ഗഡുവെന്റെ ഉറുപ്പ്യ ഒട്ടും
താമസിയാതെ തന്നെ സായ്പു അവർകൾക്ക ബൊധിപ്പിപ്പാറാകയും ചെയ്യും. എന്നാൽ
കൊല്ലം 974 ആമത മകര മാസം 2 നു ഇങ്കരിയസ്സു കൊല്ലം 1799 മത ജനവരി മാസം 12 നു
എഴുതി വന്നത. പെർപ്പാക്കി കൊടുത്തത.

1057 J

1314 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രധെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സെലാം. എന്നാൽ മകര മാസം 1 നു കൊടുത്തയച്ച കത്ത വായിച്ചി
വർത്തമാനം മനസ്സിലാകയും ചെയ്തു. 74 ആമതിലെ ഒന്നാം ഗെഡുന്റെ ഉറുപ്പ്യ ഒട്ടും
താമസിയാതെ കൊടുത്തയക്കണം എന്നല്ലൊ എഴുതി വന്നത. കരാര ചെയ്ത നാൾ
തൊട്ട നാല സമ്മസ്സരത്തിലെ മൊതൽ ഒട്ടും നിപ്പിച്ചിട്ടും ഇല്ല. വല്ലപ്രകാരവും കൊമ്പഞ്ഞി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/542&oldid=201337" എന്ന താളിൽനിന്ന് ശേഖരിച്ചത്