താൾ:39A8599.pdf/552

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

492 തലശ്ശേരി രേഖകൾ

മുന്നുറ്റിരുവതിനും വരെണ്ടും പലിശ പണം നൂറ്റനുമ്പത്ത രണ്ട കൊവിലുക്കുള്ള പൊന്നു
വെള്ളിയും ചെമ്പും പാത്ത്രവും കൊവിലുക്കായിട്ട ഉദാരാദെത്തം ചെയ്തു മരുമകൻ
ഇട്ടികൊമ്പി അച്ചനും56 അനന്തിരവരും ഈ മുക്കാൽ പട്ടംങ്ങൾ സൂക്ഷിക്കക്കടവൻ
ഇതിന ആധാരം അകുന്നത. ചൊക്കനാഥരും ഐമുർ ഭഗവതിയും എന്റെ കാരണവരും
സാക്ഷി. ഇപ്പടിക്കരായിരകണ്ടത്ത പങ്ങിക(എ)ഴുത്ത. ഇത നൊക്കി പെർത്ത എഴുതിയത.
കൊല്ലം 974 ആമത വൃശ്ചികമാസം 10 നു ചിറ്റൂർ രാമസ്വാമി അയ‌്യർ എഴുതിയത.

1075 J

1332 ആമത രാജശ്രി കയിത്താൻ കുവെലിയവർക്ക പഴവിട്ടിയിൽ ചന്തു സലാം.
കവണച്ചെരിക്കുലൊത്ത രാജ അവർകൾ തലച്ചെരിയിരിക്കുന്ന അവസ്ഥയിൽ വല്ല
വർത്തമാനവും ഉണ്ടെങ്കിൽ അന്വെഷിച്ചി അറിണ്ടതിന സായ്പു അവർകൾ കൽപ്പി
ച്ചിരിക്കുംന്നെല്ലൊ. ഇപ്പൊൾ ഇരുവയിയാട്ട കെഴക്കെടത്ത കൊമപ്പൻ നമ്പ്യാര പ്പെ
ങ്ങക്ക മെൽപറഞ്ഞ രാജ അവർകക്ക വിശ്വാസം വെണംമെന്നു വെച്ചു മകരമാസം 15
നുക്ക നിശ്ചയിച്ചപ്രകാരം കെട്ടു കൊപ്പെൻ നമ്പ്യാരെ കുട എതാനും അളുകൾ ഉണ്ട
എന്നു അയതകൊണ്ട ചെല ഉപകാരങ്ങൾ അങ്ങൊട്ടും ഇങ്ങൊട്ടും ഉണ്ടാകുവാ
നായിട്ടല്ലെന്നു അറിഞ്ഞില്ല. ഇ അവസ്ഥകൾ സായ്പു അവർകളെ ബൊധിപ്പി
ക്കെണ്ടതിന ആന എന്ന ബൊധിപ്പിച്ചു എങ്കിൽ സായ്പു അവർകളെ ബൊധിപ്പിക്കയും
വെണം. എന്നാൽ കൊല്ലം 974 ആമത മകരമാസം 14 നു ഇങ്കരിയസ്സ കൊല്ലം 1799 ആമ
ജനവരി മാസം 24 എഴുതിയത.

1076 J

1333 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജ അവർകൾ സെലാം.
എന്നാൽ സായ്പു അവർകൾ എഴുതി അയച്ച കത്ത 16 നു രാവിലെ നാം ഇങ്ങൊട്ടു
വരുമ്പൊൾ നമുക്ക എത്തി. വായിച്ച കെട്ടവർത്തമാനങ്ങൾ വഴിപൊലെ മനസ്സിലാകയും
ചെയ്തു. ഇരുവെനാട ദെശം കുംമ്പഞ്ഞി കുറ്റിക്കകമാകുന്നു എന്നുവെച്ചിട്ടും കുംമ്പഞ്ഞി
ശിപ്പായികൾ നമ്മുടെകുട ഉണ്ടല്ലൊ എന്നുവെച്ചിട്ടും നാം പൊകുന്നത അസാരമാ
യിരിക്കുന്ന കാരിയംമാകകൊണ്ടും വയിനെരം പൊയിട്ട രാവിലെ വരാമെന്ന വെച്ചിട്ടും
അത്രെ സായ്പു അവർകളെ ബൊധിപ്പിക്കാഞ്ഞത. അയതകൊണ്ട 15 നു വയിനെരം
പൊയി 16 നു രാവിലെ വരികയും ചെയ്തു. നാം കുംമ്പഞ്ഞി കല്പനപ്രകാരം അല്ലാതെ
കണ്ട സായ്പു അവർകൾക്ക അവിശ്വസം തൊന്നുവാൻ തക്കവണ്ണം നടക്കുമെന്നു
സായ്പു അവർകളുടെ മനസ്സിൽ ബൊധിക്കയും അരുത. നമുക്ക സുഖമായിരിക്കാൻ
തക്കവണ്ണം സായ്പു അവർകളെ കല്പന അകകൊണ്ട അയതിന തന്നെ പ്രെയ്ന്നം
ചെയ്വുന്നത. ആയതിന രണ്ട തറയിൽല നമുക്ക ഇരിപ്പാൻ ഒരു സ്ഥലം നൊക്കണ്ടതിന
പൊവാൻ സായ്പു അവർകളുടെ കല്പന ആകയും വെണം. ബഹുമാനപ്പെട്ട കുമിശനർ
സായ്പു അവർകൾ നമുക്ക എഴുതി തന്ന പ്രകാരമല്ലാതെ നാം നടക്കുകയും ഇല്ല.
ശെഷം ഇരുവനാട്ട ദെശം കുംമ്പഞ്ഞി കുറ്റിക്കകമല്ലാ എന്ന വരികിൽ എനി സായ്പുമാര
അവർകളെ ബൊധിപ്പിയാതെ അവിട പൊകുന്നുമില്ല. എന്നാൽ കൊല്ലം 974 ആമത
മകരമാസം 16 നു തലച്ചെരിനിന്നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരി മാസം 26 നു
എഴുതിയത.57

56, 'this the palghRaj' എന്നു ഗുണ്ടർട്ട് 57 അടുത്ത കത്ത് 216 ക്രമനമ്പരിൽ പഴശ്ശിരേഖകളിലുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/552&oldid=201357" എന്ന താളിൽനിന്ന് ശേഖരിച്ചത്