താൾ:39A8599.pdf/579

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 519

രാജശ്രീ വടക്കെ അധികാരി ജെമിസ്സ സുപ്രഡണ്ടെൻ ഇഷ്ടിവിൻ സഹിവ അവറകളുടെ
സന്നിധാനങ്ങളിലെക്ക അമെഞ്ഞാട്ടനായരും കുത്താട്ടിൽ നായരും സിലാം. കൊടുത്ത
അയച്ച ബുദ്ധി പരമാനിക വായിച്ച അവസ്തയും അറിഞ്ഞു. മൊതല ഗഡുവിന്റെ
പണവും തീറുത്ത ഞാങ്ങള അവിടെ വരണമെന്നല്ലൊ എഴുതി വന്ന
പരമാനികെലാകുന്നു. ഞാങ്ങക്ക അസാരം ദീനം ആകകൊണ്ട നടപ്പാൻ പ്രാപ്തി
അല്ലായികകൊണ്ട അത്രെ ഇപ്പൊൾ വരുവാൻ താമസിച്ചത. ഇപ്പൊൾ തരുവാൻ വെച്ചിട്ട
ഉള്ള പണം താമസിയാതെ സന്നിധാനങ്ങളിലെക്ക എത്തിക്കുന്നതു ഉണ്ട. പണത്തിന്ന
താമസിച്ച പൊയത ഉപെക്ഷ ദൊഷങ്കൊ ണ്ടുള്ളതിനെ എന്ന ദിവ66 ചിത്തത്തിൽ
ബൊധിക്കയും അരുതെല്ലൊ. കാലഭെദം കൊണ്ട വെളച്ചെതം വരികകൊണ്ടത്രെ
താമസിച്ചതാകുന്നു. എന്നാൽ എല്ലാ കാർയ‌്യത്തിന്നു സന്നിധാനങ്ങളിലെ കൃപകടാക്ഷം
ഉണ്ടായി രക്ഷിച്ച കൊള്ളുകെയും വെണം. കൊല്ലം 974 മത മീനമാസം 8 നു എഴുതിയത
മീനം 9 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മാർസ്സമാസം 20 നു കൊഴിലാണ്ടിയിൽ വന്നത.
അന്നു തന്നെ പെർപ്പാക്കിയത.

1131 J

1389 മത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊമ്മിഞ്ഞിയുടെ കല്പനക്ക വടക്കെ മുഖം
തലശ്ശെരി തുക്കിടിയിൽ അധികാരി മഹാരാജെശ്രീ ഇഷ്ടിമിൻ സാഹെയ്പ അവറകൾക്ക
കുത്താളിനായിര സ്സിലാം. എഴുതി അയച്ച പരമാനിക വായിച്ച അവസ്ത മനസ്സിലാകയും ചെയ്തു. ഇപ്പൊൾ സുബ്ബയ്യൻ പക്കലും കുട്ടിയാപ്പര പക്കലും കൂടി മുതൽ ഗ്ഗെടുവകക്ക
പണം 700–ം രണ്ടാം ഗഡു വകയിൽ പണം 1551 വീശം 4 വക രണ്ടിൽ കൂടി പുതിയ പണം
2251 വീശം 4 കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം പണം വെഗെന കൊടുത്തയക്കുന്നുമുണ്ടു.
എന്റെ ദെണ്ണത്തിന അസാരം ഭെദം വന്നാൽ ഞാൻ സായ്പ അവറകളെ അരിയത്ത
വരികയും ചെയ‌്യാം. കൊല്ലം 974 മത മീനമാസം 9 നു എഴുതിയത മീനം 9 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത മാർസ്സ മാസം 20 നു കൊഴിലാണ്ടിയിൽ വന്നത. അന്നുതന്നെ പെർപ്പാക്കിയത.

1132 J

1390 മത മലയാംപ്രവെശ്ശയിൽ വടക്കെ അധികാരി ജീമിസ്സ സ്റ്റിവിൻ സായ്പു
അവർകൾ പയ‌്യനാട്ടകര താലൂക്കിൽ കാനകൊവി ചാപ്പമെനവനൊടി ചെയ‌്യുന്ന ശൊദ്യം.
974 മത കന്നിമാസം 28 നു മുതൽ പയ‌്യനാട്ട താലൂക്കിൽ നികിതി പണം പിരിക്കുന്നത
കൊംപിഞ്ഞി കൽപ്പന കീഴിൽ പിരിക്കണമെന്ന കൽപ്പിച്ചതിന്റെ ശെഷം മീനമാസം 4
നു വരെക്ക പാറവത്യക്കാര എല്ലാരും തന്റെ പക്കൽ ബൊധിപ്പിച്ച പണം 55304 കാശ 5.
ആയതിൽ ഇസ്ക്ക്രീൻ സായ്പ അവർകൾ പക്കൽ താൻ ബൊധിപ്പിച്ച പണം 52003 കാശ
27¾ കഴിച്ചാൽ തന്റെ ഹസ്താന്തരത്തിൽ 3300 പണവും 17¾ കാശും താൻ വെപ്പാൻ
എന്തൊരു സംങ്ങതി നമുക്ക അറിയിക്കയും വെണം. ചാപ്പമെനവൻ ഉത്തരിക്കുന്നത.
974 മത കന്നിമാസത്തിൽ തുടങ്ങി കുമ്പഞ്ഞികല്പന ആയി മീനമാസം 4 നു വരക്കുകൂടി
പാറപൊഴുത്തിക്കാരൻമാര നികിതിക്കും പത്തിന ഒന്നും കൂടി അടച്ച പണം 55304 വീശം
2 ൽ രാജശ്രീ ഇസ്ക്ക്രെൻ സായ്പ അവർകൾ കയിക്ക അടെച്ച പണം 52003 വീശം 11
കഴിച്ച 3300 വീശം 7 ന കട്ടെമനചിലവും പത്തിനൊന്നിന്റെ വകയിൽ ചെർന്നിറമുള്ളത
കഴിച്ചാൽ പിന്നെ നിൽക്കുന്നത ശീട്ടുകൾ ആയിരുന്നു. ഇനി അതിൽ ഒര ശീട്ടും ശെഷം
പണവും കയ്യിൽ ഉണ്ട. കട്ടെമനച്ചെലവ എന്നാൽ എന്തൊരു ചെലവായത. എതൊരു
പണി എടുപ്പിക്കുവാൻ എതഎല്ലാം ആളുകളക്ക എന്തെല്ലാം കൊടുത്തിരിക്കുന്നത

66. ദിവ്യ = Your - ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/579&oldid=201411" എന്ന താളിൽനിന്ന് ശേഖരിച്ചത്