താൾ:39A8599.pdf/535

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 475

കൊള്ളുകയും ചെയ്തു. ഇപ്പൊള ഒരു ഹൊവിളയും പാറൊത്തികാരെൻമ്മാറും
മെനവെൻമ്മാരും ഒന്നിച്ചിവന്ന കുടിയാന്മാരെ വരത്തി ജന്മവും കാണവും വരുത്തി
തരുന്നതുമില്ല. ഇതിന ഒക്കയും കുടികൾക്കും പ്രവൃത്തിക്കാരക്കും രാജ അവർകളെ
അമർച്ച ഉണ്ടായാൽ താമാസം കൂടാതെ ചാത്ത നടക്കയും ചെയ്യു. എന്നാൽ ധനുമാസം
19 നു എഴുതിയ അരജി.

1042J

1299 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾ പൌജദാര കച്ചെരിയിൽ ദൊറൊഗ
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന കത്ത. എന്നാൽ കൊട്ടക്കൽ പച്ചറ എന്ന പറയുന്ന
തിയ്യൻ കളവ ചെയ്ത അവസ്ഥയിൽ നടന്ന എന്ന ഉള്ള അന്യായത്തിന മെൽ
എഴുതിയവന്റെ വിസ്താരം കഴിപ്പാൻ തനിക്ക കല്പന ആയിരിക്കുന്ന വൈദ്യക്കാരെൻ
ചൊയി തിയ്യനും അവന്റെ അമ്മയും മമ്മി തിയ്യനും എന്ന പറയുന്ന സാക്ഷിക്കാര
മുന്നും വിളിക്കുമ്പൊൾ തന്റെ കച്ചെരിയിൽ വരുവാൻ കല്പിക്കയും ചെയ്തു. എന്നാൽ
കൊല്ലം 974 ആമത ധനുമാസം 23 നു ഇങ്കരിയസ്സകൊല്ലം 1799 ആമത ജനവരി മാസം 4
നു എഴുതിയത.

1043 J

1300 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾ പൌജദാര കച്ചെരിയിൽ ദൊറൊഗ വയ്യപ്പറത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന കത്ത. എന്നാൽ ഹിന്തു നാറാണപ്പൻ കളവ
ചെയ്തുഎന്നുള്ള അന്ന്യായത്തിന അവന്റെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക
കല്പന ആയിരിക്കുന്ന.നരസ്സ്യ പണ്ടാരിയും ദെയ്വരിശൻ പണ്ടാരിയിയും പിടവകുടവും
ഹിന്തുഗൊപാൽ നായ‌്യഖാനും എന്ന പറയുന്ന സാക്ഷിക്കാറ നാലും വിളിക്കുന്ന
സമയത്ത ഉടനെ വരികയും ചെയ്യും. എന്നാൽ കൊല്ലം 974 ആമത ധനുമാസം 23 നു
ഇങ്കരിയസ്സകൊല്ലം 1799 ആമത ജനവരി മാസം 4 നു എഴുതിയത.

1044 J

1301 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജ അവർകൾ സല്ലാം.
കൊടുത്തയച്ച കത്ത വായിച്ചി കെട്ട അവസ്ഥയും അറിഞ്ഞ. ഒന്നാം ഗഡു വകക്ക
ബൊധിപ്പിക്കെണ്ടുന്ന ഉറുപ്പ്യടെ കാര്യംകൊണ്ടല്ലൊ എഴുതി വന്നത. അവക്ക എതാൻ
ഉറുപ്പ്യ ഇവിട തിർന്നിട്ടും ഉണ്ട. ശെഷം ഉറുപ്പ്യയും ഒരുക്കമാക്കി താമസിയാതെ
ബൊധിപ്പിക്കെണ്ടതിന പ്രയത്നം ചെയ്തുവരുന്നതും ഉണ്ട. എന്നാൽ കൊല്ലം 974 ആമത
ധനുമാസം 23 നു ഇങ്കരിയസ്സകൊല്ലം 1799 ആമത ജനവരുമാസം 4 നു എഴുതി വന്നത.
പെർപ്പാക്കിയത.

1045 J

1302 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൻ സായ്പു അവർകളെ സന്നിധാനത്തിങ്കൽലെക്ക കടത്തനാട്ട
കനഗൊവി ചെലുവരായനും നാറാണയ്യനും കുടി എഴുതിയ്യ അരജ്ജി.എന്നാൽ
കടത്തനാട്ട താലുക്കിൽ പൈമാശി ചാർത്തുവാൻ ബഹുമാനപ്പെട്ട സർക്കാരിൽ നിന്ന
കല്പിച്ചിട്ട നാലമുഖമായിട്ട ചാർത്തുന്ന കാരിയത്തിന കുടികൾ പാട്ടക്കാരെ ഒന്നിച്ചി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/535&oldid=201322" എന്ന താളിൽനിന്ന് ശേഖരിച്ചത്