താൾ:39A8599.pdf/534

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

474 തലശ്ശേരി രേഖകൾ

അവർകൾ സെലാം. എന്നാൽ മയ്യഴി അദിരിന്റെ വിവാദം തിർപ്പാൻ സായ്പു അവർകളും
ഇഞ്ചിനൊറ മൊക്രിൽ സായ്പു അവർകളും കുടി അതിര നൊക്കിയപ്പൊൾ തെക്ക
ഭാവത്ത54 പുത്തനായിട്ട എടുത്ത കുടികളും പറമ്പകളും മയ്യഴിക്ക അകത്ത ഒപ്പിച്ചി
ചെർക്കണംമെന്ന മൊൽക്രിൽ സായ്പു അവർകൾ പറയുന്നു എന്ന നമ്മുടെ ആളുകൾ
ഇവിട വന്ന പറകയും ചെയ്തു. മുമ്പിൽ ഉള്ള അതിരിന്റെ പൊറത്ത പരന്തിരിയസ്സ കമിത്തി
വന്നിട്ടുള്ള വിവാദം ഉണ്ട എങ്കിലും ജനരാൾ ഹട്ലിളി സായ്പു അവർകൾ മയ്യഴി
പിടിച്ചതിന്റെ ശെഷമായിട്ട എടുത്ത പറമ്പകളും കുടികളും നമ്മുടെ ദിക്കതന്നെ
അക്കിവെക്കാമെന്ന സർക്കാറ കല്പന വന്നതകൊണ്ടത്രെ നാം അനുസരിച്ചത.
അതകൊണ്ട കല്പന പ്രകാരംതന്നെ അക്കിവെപ്പാൻ സായ്പു അവർകളെ കൃപ
ഉണ്ടായിട്ട യിരിക്കയും വെണം. ചുടികൊട്ടക്ക കെഴക്ക ബ്രൊം സായ്പു കെളുപ്പിച്ച
പറമ്പകൾ നമ്മുടെ അതിരക്ക തന്നെ അക്കി വെച്ചത. അയത നമ്മുടെ അവകാശത്തിൽ
തന്നെ ആകുന്നു. ഇതിന എതും സംഷയവും ഇല്ല എന്ന നാം ബൊധിപ്പിക്കുന്നു.
സായ്പു അവർകൾ മൊക്രിൽ സായ്പു അവർകൾക്ക കല്പന കൊടുത്ത അപ്രകാരം
അക്കിവെക്കുകയും വെണ്ടിയിരിക്കുന്നു. സായ്പു അവർകള കാണെണ്ടുന്നതിന ഈ
മാസം 24 നു മന്ന വാരവുമായിട്ട നാം മൊന്തൊൽ വരികയും ചെയ്യു. 22 നു ഒരു
അടിയന്തരം കഴിക്കെണ്ടുന്നത ഉണ്ട. അത കൊണ്ടത്രെ ഇന്ന വരാത്തത. എല്ലാ
കാരിയത്തിനും സായ്പു അവർകളെ സ്നെഹം നമ്മൊട നല്ലവണ്ണം ഉണ്ടായിരിക്കയും
വെണം. എന്നാൽ കൊല്ലം 974 ആമത ധനുമാസം 21 നു എഴുതിയത 22 നു ഇങ്കരിയസ്സ
കൊല്ലം 1799 ആമത ജനവരി മാസം 4 നു എഴുതി വന്നത. പെർപ്പക്കി.

1041 J

1298 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക കടത്തനാട്ട
കനഗൊവി നാറാണയൻ എഴുതിയ അർജ്ജി. എന്നാൽ കടത്തനാട്ട താലൂക്കിൽ
നാല(പു)യമായിച്ചർത്തുമ്പൊൾ തകറാറായി മൊടങ്ങിക്കുവാൻ സങ്ങത്തി എന്തന്നാൽ
സാധുവായിട്ടുള്ള ജനങ്ങൾക്ക ഇപ്പഴത്തെ ചാർത്തു അവരക്ക സമ്മതം തന്നെ ആകുന്നു.
എണ്ണപ്പെട്ട ജനങ്ങൾക്ക നെരപൊലെ ചാർത്തുമ്പൊൾ മുമ്പിലെത്തെ നികിതിയിൽ
ഇപ്പൊൾ എറകാണുകയും ചെയ്യുമെല്ലൊ. എന്നിട്ട തകറാറ പറഞ്ഞി നിൽക്കുന്നതുംണ്ട.
രാജാവ അവർകളെ കുടികൾക്ക പറഞ്ഞ വിവരം നിങ്ങൾക്ക സമ്മതം അയിട്ട നികിതി
പണം പിരിക്കുംമ്പൊൾ സങ്കടം എന്ന പറയരുത. ഇപ്പൊൾ തന്നെ നിങ്ങൾക്ക സമ്മതം
അയിട്ട എറക്കൊറവ കൂടാതെ ചാർത്തുവാൻ തക്കവണ്ണം നൊക്കിക്കൊള്ളണം എന്നിട്ട
പറഞ്ഞിട്ടും ഉണ്ട എന്ന കുടികൾ പറയുന്നതും ഉണ്ട. ഒരു പറമ്പത്ത ചെന്നാൽ അവിട
തകറാറ വന്നാൽ നമ്മുടെ നൊട്ടക്കാരരും രാജാവ അവർകളെ വകയിൽ നിൽക്കുന്ന
പാട്ടക്കാരരുക്കും അപ്പറമ്പത്ത ഉടയക്കാരെനെയും ചരക്കും വകയും കാണിച്ചി തെളിച്ചി
കൊടുക്കുന്നതും ഉണ്ട. ഇപ്രകാരം ചാത്ത നടന്നാൾ മുമ്പിലെത്തെ നികിതിക്ക കൊറ
ഞ്ഞി വരികയും ഇല്ല. എന്നിട്ട ഇങ്ങനെ കറാറ പറഞ്ഞികൊണ്ട ഇരിക്കുന്നു. മുമ്പെ
ബെള്ളുര ഹൊവിളിയിൽ ചെല കുടിയാന്മാര ചാർത്ത അധികം എന്നും രാജശ്രിവാഡൽ
സ്സായ്പ അവർകെളെ സന്നിധാനത്തിൽ അന്ന്യായം വെച്ചതിന രണ്ടാമാത ചാർത്തുവാൻ
തക്കവണ്ണം കാനഗൊവിമാരെയും പാട്ടക്കാരും കൂടി അയച്ചിട്ട നൊക്കുമ്പൊൾ മുമ്പെ
ചാർത്തിയതിനെ അയിമ്പതും നൂറും അധികം അല്ലാത്തെ കൊറിഞ്ഞി കാണുന്നതുമില്ല.
അതകൊണ്ട കുടിയാന്മാരും ജെന്മവും കാണവും പറഞ്ഞി തരാഞ്ഞത. അതിന്റെ
ശെഷം രാജാവ അവർകളെ പാട്ടക്കാരും മെനവെൻമ്മാരും കുറ്റിപ്പിറത്തക്ക വിളിപ്പിച്ചി

54. 'ഭാഗത്ത' എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/534&oldid=201320" എന്ന താളിൽനിന്ന് ശേഖരിച്ചത്