താൾ:39A8599.pdf/540

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

480 തലശ്ശേരി രേഖകൾ

കൊല്ലം തൊള്ളായിരത്തെ 74 ആമത മകരമാസം 1 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
ജനവര മാസം 11 നു എഴുതിയത.

1051J

1308 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുകടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൽ സായ്പു അവർകൾ കുത്താടിൽ നായരക്കു എഴുതിയത. എന്നാൽ
ഒന്നാം ഗഡു കൊടുക്കെണ്ടു സമയത്ത വല്ല ദിവസമായിട്ട കഴിഞ്ഞി പൊയതകൊണ്ട
അവഹ ഉറുപ്പ്യയും ശെഷം കൊടുക്കെണ്ടും നിലവ ഉറുപ്പ്യ ഒക്കെയും ഉടനെ ബൊധി
പ്പിക്കയും വെണം. നിലവ സകലമായിട്ട കൊടുക്കെണ്ടതിന ബല്ല മുട്ടും ഉണ്ടായാൽ 974
ആമത്തിലെ ഒന്നാം ഗഡു ബൊധിപ്പിക്കാത്ത സങ്ങതി ഒന്നും രാജശ്രി കുമിശനർ സായ്പ
അവർക്ക സമ്മതിക്കയും ഇല്ല. അത കൊണ്ട ഈ ഗഡു ഉടനെ കൊടുത്തയക്കയും
വെണം. എന്നാൽ കൊല്ലം 974 ആമത മകര മാസം 1 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
ജനവരി മാസം 11 നു എഴുതിയത.

1052J

1809 ആമത രാജശ്രികൊട്ടയത്ത മുത്ത രാജ അവർകൾക്ക രാജശ്രി വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സുസ്ത്രിവിൻ സായ്പു അവർകൾ
സലാം. എന്നാൽ ബഹുമാനപ്പെട്ടെ കൊമ്പഞ്ഞി അവർകളെ പെർക്ക കാരിയാദികൾ
നടത്തി പ്പാൻ വിശ്വസിച്ചവര ഒകയും ബൊധിപ്പിക്കെണ്ടുന്ന ഉറുപ്പ്യ ഒക്കയും ഉടനെ
ബൊധി പ്പിക്കണം എന്ന രാജശ്രി കുമിശനർ സായ്പു അവർകളെ കല്പന
എത്തിയതകൊണ്ട തങ്ങളെ പറവത്ത്യക്കാരെന്മാരെ പ്രെയത്നം ഉണ്ടായിട്ട നികിതി എറ
പ്പിരിച്ചടക്കിട്ടും ഉണ്ട എന്ന നാം കെട്ട വർത്തമാനം വളര സന്തൊഷം തന്നെ ആകുന്ന.
ബഹുമാനപ്പെട്ട സർക്കാർക്ക തങ്ങൾക്ക അറിയുന്നത അത്രെ നെരായിട്ട വരെണ്ടുന്ന
കല്പം കൊടുക്കുന്ന സ്തുതിയായിട്ട അവസ്ഥയിൽ മറ്റുള്ളവർക്ക വിശയം കാണിച്ചി
കൊടുപ്പാൻ തങ്ങൾ ഒന്നാമത അങ്ങ എന്ന തങ്ങളെ പ്രധാന ബുദ്ധികൊണ്ട നാം
വിശ്വസിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട സമസ്ഥാനം അദ്ദെഹത്തിന്റെ നെര നടപ്പിൽ
വഴിപൊലെവിശ്വസിച്ചിയിരിക്കുനൊൾതങ്ങളെ കല്പം സകലമായിട്ട കൊടുത്ത എന്നു
ഗ്രഹിപ്പിച്ചി കഴിയുന്നത നമുക്ക എത്രയും സന്തൊഷം അകയും ചെയ്യും. അത കൊണ്ട
ഞങ്ങൾ നിന്ന നിപ്പുള്ള വരെണ്ടുന്ന നികിതി ഉടനെ കൊടുത്തയക്കും എന്നും നാം
തങ്ങളെ വിശ്വാസക്കാരനാകുന്നു എന്നും എറപ്പായും വിശാരിക്കും എന്ന നാം അപെക്ഷി
ച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത മകര മാസം 1 നു ഇങ്കരിയസ്സ കൊല്ലം 1799
ആമത ജെനവരി മാസം 11 നു എഴുതിയത.

1053J

1310 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രധെണ്ടെ
ജെമെസ്സസ്ത്രിവിൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക ചെറക്കൽ കനഗൊവി
ബാബുരായൻ എഴുതിയ അർജ്ജി. ഇരുവത്താറാത്തെത്തി എഴുതിയ ബുദ്ധി ഉത്തരം 27
നു അഞ്ചി മുട്ടുമ്പൊഴ എത്തി. വായിച്ച അവസ്ഥയും വായിച്ച വർത്തമാനവും അറി
ഞ്ഞി. മനസ്സിൽ അകയും ചെയ്തു. കൊട്ടയത്ത താലുക്കിൽ മുളക ചാർത്തുന്നവർക്കും
ചെലവിന എന്റെ പെർക്ക ഒരു നൂറ ഉറുപ്പ്യ ഒരു പ്രമാണം എഴുതി തനിക്ക വിശ്വാസം
ഉളെള്ള അളെ പക്കൽ അയച്ചാൽ ആ വക ഉറുപ്പ്യ കൊടുത്തയക്കയും ചെയ‌്യാം. അയത
അവർക്ക ചാത്ത കുടുവൊളത്തെക്കു കടം വായിപ്പ സഹായിക്കയും ചെയ‌്യംമെല്ലൊ.
ശെഷം ചാർത്ത കുടിയാൻ ഉടനെ അവർക്ക മാസപ്പടി കിട്ടുംമ്പൊൾ ആ ഉറുപ്പ്യ കഴിച്ചി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/540&oldid=201332" എന്ന താളിൽനിന്ന് ശേഖരിച്ചത്