താൾ:39A8599.pdf/613

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 553

തീർക്കാനായിട്ട പൊയിരിക്കുന്നവര ഇരുവരും വരുവൊളം ഇവന പിടിച്ച തടുക്കാൻത്തക്ക
വണ്ണം പറകയും ചെയ്തു. എന്നതിന്റെശെഷം മാർക്കാരൻ ജുജനും എടയൻ രാമനും
കൂടി വന്ന എടയൻ രാമനു കൊടുത്തിരിക്കുന്ന തീയ‌്യനെ വെരെ ഒരു മാപ്പള
കൊടുത്തിരിക്ക ആകുന്നു എന്നുംവെച്ച രൂപം അല്ലാതെ വരിക അത്രെ ചെയ്തത. എന്നാരെ
മെൽ എഴുതിയ ജൂജന്റെ അനുജനെ ജുജന്റെ കയിക്കൽ തന്നെ ജാമീൻ ആയിട്ട
കൊടുത്ത എരുതിനെ അന്വെഷിച്ച കൊണ്ടുവരുവാൻത്തക്കവണ്ണം പറഞ്ഞയക്കയും
ചെയ്തു. എന്നാൽ 974 മത മെടമാസം 20 നു എഴുതിയ അരജി മെടം 21നു ഇങ്കിരെ
സ്സകൊല്ലം 1799 മത മെമാസം 1 നു പെർപ്പാക്കിയത. ഒല.

1179 J

1437 മത അമ്പു വായിച്ചറിയെണ്ടും അവസ്ഥ. കൊടെരി രാമറമ്പ്യാര എഴുത്തു.
ഇപ്പൊൾ പാലായിന്ന ചെറിയ തമ്പുരാൻ എഴുന്നള്ളിയടത്തുന്ന ആള അയച്ചതെ
ഉത്ത്രൊൻ കണാരെൻ നമ്പ്യാരെയും കടപ്പുറത്ത കുങ്കനെയും കൊളാരിന്ന തടുത്ത
കൊണ്ടുപൊയി നിർബംദ്ധിച്ചി അയിമ്പതീത ഉറപ്പ്യക്ക കൊണ്ടാറ എഴുതിച്ച ഞാങ്ങൾക്ക
തരുവാൻ മുതൽയില്ലന്ന അവര പറഞ്ഞതിന്റെശെഷം കന്നൊ കാലിയൊ വിറ്റിട്ടെങ്കിലും
ഇ ഉറുപ്പ്യ തന്നെ കഴിയും എന്ന അരുച്ചെയ്തു. നെല്ലായിട്ടും മുളകായിട്ടും പലവഹ ആയിട്ട
അവര ഇങ്ങ ബൊധിപ്പിക്കണ്ടതും ഉണ്ട. ഇപ്രകാരം ആയാൽ നാട്ടിൽ നിന്ന എടുക്കണ്ട
തിനു ഞെരിക്കമായി വരുമെല്ലൊ. അക്കാര്യത്തിന എത പ്രകാരം വെണ്ടു എന്ന എഴുതി
വന്നാൽ അപ്പ്രകാരം നടക്കയും ചെയ‌്യാം. ശെഷം കുടിയാമ്മാര ഇങ്ങിനെ ഉണ്ടായതിന്റെ
ശെഷം എല്ലാവരും തെറ്റിയിരിക്കുന്ന. അവര ഞാൻ വരുത്തി കൊട്ടയത്തിന എഴുതി
അയച്ച എതപ്രകാരം കല്പന വരുന്ന എന്ന അറിയാം എന്ന പറഞ്ഞരിക്കുന്ന യതിന ഒരു
നിവൃത്തി ഇല്ലാഞ്ഞാൽ കാര്യത്തിന ഒക്കയും വളര ഞെരിക്കമായി വരുമെല്ലൊ. എല്ലാ
കാര്യത്തിനും എതപ്രകാരം വെണം എന്ന എഴുതി വന്നാൽ അപ്രകാരം നടക്കയും
ചെയ‌്യാം. 974 മത മെടം 14 നു എഴുതിയത. മെടം 22 നു ഇങ്കിരെസ്സ കൊല്ലം 1799 മത മായി
മാസം 2 നു പെർപ്പാക്കിയത. ഓല.

1180 J

1438 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ
ഇസ്ഥവിൻ സായിപ്പവർകൾക്ക ചെറക്കൽ രവിവർമ്മരാജ അവർകൾ സല്ലാം. മെട
മാസം 15 നു എഴുതിയ കത്തു 16 നു ഇവിട എത്തി. വായിച്ച കെട്ടവസ്ഥയും അറിഞ്ഞു.
ഗഡു ഉറുപ്പ്യ ബൊധിപ്പിക്കണ്ടെ അവസ്ഥക്കെല്ലൊ എഴുതി വന്നതാകുന്നു. പ്രവൃത്തി
കളിൽ ചട്ടമാക്കിയ ഉറുപ്പ്യ ഒന്നും എത്തി വന്നില്ല. അതുകൊണ്ട പ്രവൃത്തികളിൽ
ഒക്കയും നിർഷ്ക ആയിട്ട ആള അയച്ചിരിക്കുന്നു. ആയത ഇവിട എത്തിയാൽ ഒട്ടും
താമസിയാതെ ബൊധിപ്പിക്കുകെയും ചെയ‌്യാം. എന്നാൽ 974 മാണ്ട മെട മാസം 21 നു
ചെറക്കൽ നിന്നും എഴുതിയത. മെടം 23 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായി മാസം
3 നു പെർപ്പാക്കിയത.

1181 J

1439 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ
സ്ഥിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം.
പൊടൊനാട്ട ആള അയക്കണ്ടെ കാര്യംകൊണ്ട സായിപ്പ അവർകൾക്ക എഴുതി
അയച്ചതിന്റെശെഷം രാജശ്രീ കമിശനർ സായിപ്പന്മാരവർകൾക്ക നാം എഴുതിയ കത്ത
കൊടുത്തയക്കുന്നെന്നും ആയതിന്റെ മറുപടി വന്നഉടനെ എഴുതി അയക്കാമെന്നെല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/613&oldid=201482" എന്ന താളിൽനിന്ന് ശേഖരിച്ചത്