താൾ:39A8599.pdf/602

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

542 തലശ്ശേരി രേഖകൾ

ആയതകൊണ്ട മഹാരാജശ്രീ വടക്കെ അധികാരി സായ്പു അവർകൾ യെന്നൊടു വളര
ദെഷ്യപ്പെടുകയും ചെയ്തു. ആയതകൊണ്ട താമസിയാതെ വെഗെനാ പ്രയത്നം ചെയ്ത
ഗെഡു തെകച്ച പണം കൊടുത്ത അയക്കയും വെണം. പണം യെപ്പൊൾ മുടിപ്പ കെട്ടി
അയക്കുന്നു ആ ദിവസം താമസിയാതെകണ്ട എഴുതി അയക്കയും വെണം. എന്നാൽ
മെൽ എഴുതിയപ്രകാരം താമസിയാതെ പണം കൊടുത്ത അയക്കുകയും വെണം.
എന്നാൽ എടുത്ത വന്ന പണത്തിന്റെ കുടി വിവരം കണക്ക കൊണ്ട പല പ്രാവിശ്യം
ചൊദിച്ചിട്ടും കണക്ക വരുത്തികൊടുത്തിട്ട ഇല്ലെല്ലൊ. കൊവിൽക്കണ്ടിക്ക വരുന്നെരത്ത
കണക്ക എഴുതിവെക്കാൻന്തക്കവണ്ണം അനന്തനായർക്ക കല്പിച്ച പാരവത്ത്യക്കാരന്മാര
പെരീൽ ഒരു താക്കിതി എഴുതി കൊടുത്തതിന്റെശെഷം ചെലെ പാരവത്യംക്കാരന്മാര
കണക്ക എഴുതിവെച്ചിട്ടും ഇല്ലാ യതുകൊണ്ട പാരവത്യമെനവന്മാരെ വരുത്തി കണക്ക
അയക്കുകയും വെണം. എന്നാൽ 974 മത മീനമാസം 17 നു കൊവിൽ കണ്ടികച്ചെരി
നിന്ന എഴുതിയത മെടം 13 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രീൽ മാസം 23 നു
വന്നത. അന്ന തന്നെ പെർപ്പാക്കിയത.

1161 J

1419 മത എഴുതി അയെച്ച കത്ത വായിച്ചി വർത്തമാനം മനസ്സിലാകയും ചെയ്തു.
ഗുണത്തിന്റെ അവസ്ഥക്കും മറ്റും വർത്തമാനത്തിനും നിങ്ങള തന്നെ ഒരിക്കെ കക്കാട്ട
വന്ന പൊകയും വെണം. യെന്നാൽ വർത്തമാനം ഒക്കെയും പറെഞ്ഞ അയക്കെയും ആം.
ഭീമരായരക്ക അച്ചമ്മടത്തിൽ നായര കുറിച്ചത. മീനമാസം 20 നു യാൽ 974 മത മെടമാസം
13 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രീൽ മാസം 23 നു വന്നത. അന്ന തന്നെ
പെർപ്പാക്കിയ ഓല.

1162 J

1420 മത രാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇസ്തീവിൻ സായ്പ അവർകൾ
പൌസ്ദാരിക്കച്ചെരിയിൽ ദൊറൊക കുഞ്ഞിപ്പക്കിക്ക എഴുതിയ കൽപ്പനക്കത്ത.
എന്നാൽ ബഹുമാനപ്പെട്ട കൊമ്പിഞ്ഞിയുടെ തീയ‌്യർ പട്ടാളത്തിലെ സുബെദാർ ചെറിയ
വളപ്പിൽ ചാത്തുമൂപ്പനെയും നാലു ശിപ്പായികളെയും ചെരക്കൽക്കണ്ടി സമീപം വലിയ
പെരുവഴിയിൽനിന്ന വളപ്പിച്ചു കണ്ടി അമാനത്തും ചാത്തൊത്തു പക്രമ്മാരും കെളൊത്തു
അടിയാനും അവതുള്ളയും കെട്ടിലകത്തെ തറിയുത്തയും കുഞ്ഞിയമ്മതും
കാവുച്ചെരിക്കലന്തനും മുട്ടുത്തക്കാരൻ കുഞ്ഞിയസ്സനും ചെറിയത്തെ കുഞ്ഞിയമ്മതും
മറ്റു ചിലരുംകൂടി മെൽപ്പരഞ്ഞ സുബെദാരെയും ശിപ്പായികളെയും പിടിച്ച അപമാനിച്ച
വളര അടിച്ച. ഇപ്രകാരം അവരെ ജീവനെ ഭയപ്പെടുത്തി നാട്ടിൽ നെരപ്പായിട്ടുള്ള കൽപ്പന
ഇതിനാൽ ലെഘിച്ചി നടന്നതിൽ ചിലർ ഈ മെൽപ്പരഞ്ഞ ആളുകളുടെ വിസ്താരം കഴിപ്പാൻ
ഇതിനാൽ തനിക്കു കൽപ്പിച്ചിരിക്കുന്നു. ഇതിന്റെ സാക്ഷികൾ വിളിപ്പിക്കുംബൊൾ
തന്റെ കച്ചെരിയിൽ വരിത്തിക്കയും ചെയ്യും. എന്നാൽക്കൊല്ലം 974 മത മെടമാസം 14
നുക്ക 1799 മത യെപ്രീൽ മാസം 24 നു എഴുതിയ കൽപ്പന. സാക്ഷിക്കാരെ പെര
പൊലപ്പാടി കുങ്കറ 1, കൈവട്ടത്തെ കണ്ണൻ 1, മാറൊളി കൊറുമ്പ 1, കുറ്റിയൻ ചന്തൻ 1,
ചിറ്റൊമണ്ട പറമ്പിൽ ഉള്ള തീയ‌്യത്തികൾ.

1163 J

1421 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇഷ്ടിവിൻ സായ്പു അവർകളെ
സന്നിധാനത്തിങ്കൽ കെൾപ്പിപ്പാൻ കണ്ണൂര കാനത്തുര കാവില ഊരായ്മക്കാര തീയ‌്യരും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/602&oldid=201459" എന്ന താളിൽനിന്ന് ശേഖരിച്ചത്