താൾ:39A8599.pdf/520

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

460 തലശ്ശേരി രേഖകൾ

ഇതിൽ താഴെ എഴുതിയ സാക്ഷിക്കാരരചാല്ലത്ത മാമ്മിയും ചങ്ങപ്പുറത്ത കുട്ടിയാലിയും
മൊന്താലി കുഞ്ഞിസ്സനെയും മകാടൻ കണ്ട മൊതിയ്യർകുട്ടി എന്നു പറയുന്ന മാപ്പിളമാര
വിളിക്കുന്ന സമയത്ത തന്റെ കച്ചെരിയിൽ വരുവാൻ കല്പിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 974ആമത വൃശ്ചികമാസം 14 നു ഇങ്കരിയസ്സ കൊല്ലം 1798ആമത നവെമ്പ്രമാസം
16 നു വളൊടത്തുനിന്ന എഴുതിയത.

1010 J

1267 ആമത രാജശ്രി കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ അവർകൾക്ക
രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സസ്രിവൻ
സായ്പു അവർകൾ സെലാം. എന്നാൽ തങ്ങൾനിന്ന മുന്നാം ഗഡു പണം ഇന്നെയൊളം
ബൊധിപ്പിപ്പാൻ അകുന്നത എന്നു ഇനിയും ഗ്രഹിപ്പിപ്പാൻ നമുക്ക മുട്ടായിരിക്കകൊണ്ട
സങ്കടത്തൊടകുടതന്നെ അകുന്നു തങ്ങൾ നിന്ന ഒടുക്കത്തെ വന്ന കത്തിന ഇതിന മുമ്പെ
തന്നെ ബൊധിപ്പിച്ചി എന്നു വിശ്വസിപ്പാൻ നമുക്ക സങ്ങതി ഉണ്ടായിരുന്നു.
ബഹുമാനപ്പെട്ട സർക്കാരുടെ പക്ഷത്തിൽ തങ്ങളെ കാരണവരുടെ നടപ്പിനും മുമ്പെ
തങ്ങളെ നടപ്പിനും തങ്ങൾക്ക അത്ര വിശ്വാസം വരുത്തിയ അവസ്ഥക്ക ഇപ്പൊളുടെ
നടപ്പ എത്രയും വിശെഷമായിട്ട ഭെദം ആകുന്നത എന്നു തങ്ങളെ കപ്പങ്ങൾ
ബൊധിപ്പിക്കുന്ന അവസ്ഥകൊണ്ട ഈ അശ്ചർയ്യമായിട്ട വിശ്വാസത്തിന എഴുതി
അയപ്പാൻ നമുക്ക മുട്ട വന്നിരിക്കുന്നത എത്രയും ക്ലെശത്തൊട തന്നെ എഴുതുന്നു
എന്നു ഗ്രഹിപ്പിപ്പാൻ നമുക്ക വാചകം പൊരയല്ലൊ. അതുകൊണ്ട ഈ മുതൽ ഒടനെ
കൊടുത്തയക്കയും അത അല്ലാതെ തലച്ചെരിയിൽ വല്ലരു കച്ചൊടക്കാരനകൊണ്ട
ബൊധിപ്പിപ്പാൻ അക്കുക വെണ്ടിയിരിക്കുന്നു. 74 ആമത ഒന്നാ ഗഡു ബൊധിപ്പി
ക്കെണ്ടുന്ന സമയ അടുത്ത വന്നിരിക്കകൊണ്ട ബഹുമാനപ്പെട്ട മെൽ സംസ്ഥാനത്തിൽ
അതുവും വല്ല ബൊധമായിട്ട ഒരു സങ്ങതി എഴുതി കുടായ്ക തങ്ങൾനിന്ന വന്ന
താമസം ബൊധിപ്പിക്കാതെ എനിയും കഴികയും ഇല്ലല്ലൊ. നമ്മുടെ വിശ്വാസക്കാരായി
ഇരിക്കുന്ന ഒരുത്തക്ക ഇപ്രകാരം എഴുതണം എന്നു അവിശ്യ വന്നിരിക്കുന്നത വളര
സങ്കട തന്നെ അകുന്നു. എല്ലാലും ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളൊട ചെയ്ത
കരാർന്നാമപ്രകാരം തങ്ങളെ നെരായിട്ട നടപ്പിന നമുക്ക ഇപ്പൊൾ എത്ര ദുഖമായിട്ടും
എന്നാൽ ഒഴിവില്ലാത്ത പ്രവൃത്തി വന്നത. ഇനി മെൽപട്ട വരാതെ ഇരിപ്പാൻ സങ്ങതി
വരുത്തു എന്നു നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത വൃശ്ചികമാസം
15 നു ഇങ്കരിയസ്സ കൊല്ലം 1798 ആമത നവെമ്പ്രമാസം 27 നു വളൊടത്തു നിന്ന എഴുതിയത.

1011 J

1268 ആമത44 രാജമാന രാജശ്രീ വടക്കെ അധികാരി ഇട്ടിമി സായ്പു അവർകളുടെ
സന്നിധാനങ്ങളിൽ ബൊധിപ്പിപ്പാൻ ചിരികണ്ടപുരത്ത പൊക്കമായിർ എഴുതിയ അരജി.
162 വരിഷമായി എന്റെ കരണെമ്മാറ എറിയ മൊതല കൊടുത്തു കണ്ണാടിപ്പറമ്പത്തു
ചെലെരിയിൽ കലിക്കൊട്ടു തിരുമുമ്പൊട പറമ്പ മാറു എന്നെ പൊലഅടിയാമ്മാരെ45
ഇല്ലത്തന്ന അണിനിയും പെണ്ണിനയും വിലമുറിച്ചി കൊണ്ട അന്നതൊട്ടു ഇന്നെവരെ
യൊളവും എന്റെ കരണൊമ്മാറും ഞാനും അടക്കിക്കൊണ്ട പൊരുന്നു. ഞാനും
എന്റെ കരണൊമ്മാറും ഇക്കൊലത്തിൽ ഉള്ളതിന പിടിച്ചി വിറ്റിട്ടുംമുണ്ട. പലർക്കും
പാട്ടക്കാണത്തിന്ന കൊടുത്തിട്ടും ഉണ്ട. ഇപ്പൊൾ എനക്ക മനസ്സുമുട്ടാകകൊണ്ടും
ബഹുമാനപ്പെട്ടെ ഇങ്കരിയയസ്സ കൊമ്പഞ്ഞിലെക്ക ബെറൊൻ സായ്പുന ഇപ്പൊൾ

44. 1271 നമ്പരിൽ ഈ കത്ത് ആവർത്തിക്കുന്നു. 45 പുലയടിയാൻ, Buy slave എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/520&oldid=201293" എന്ന താളിൽനിന്ന് ശേഖരിച്ചത്