താൾ:39A8599.pdf/523

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 463

974 മാണ്ട വൃശ്ചിക മാസം 28 നു ചെറക്കൽ നിന്ന എഴുതിയത. ഇങ്കിരിയസ്സ കൊല്ലം
1798 ആമത ദെശെമ്പ്ര മാസം 10 നു പെർപ്പാക്കിയത.

1017 J

1274 ആമത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇസ്തവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക ചെറക്കൽ കാനഗൊവി ബാബുരായൻ എഴുതിയ
അർജി. എന്നാൽ കതിരൂര പ്രവൃത്തിയിൽ മുളകു ചാർത്തുവാൻ നാലുമുഖമായിട്ട
വൃശ്ചികം 25 നു നിശ്ചയിച്ചപ്രകാരം മുമ്പെ സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചിട്ടും
ഉണ്ടല്ലൊ. ഇരുപത്തഞ്ചാതെയിതി കതിരൂര പ്രവൃത്തിയിൽ മുളക ചരിക്കും49 ആക
കൊണ്ടും മുളക പറിപ്പാൻ മകരസങ്ക്രാന്തി കഴിഞ്ഞിട്ടത്ത്രെ മുളക പറിക്കെണ്ടും മരിയാതി
ഇ രാജ്യത്തിൽ ആകുന്നു എന്നും അതുകൊണ്ട ചുരിക്കം മുളക ഉള്ളെ ദിക്കിൽ
ഇപ്പൊൾതന്നെ ചാർത്തി കുടായെന്ന രാജശ്രി മൂത്ത രാജാ അവർകൾ പറഞ്ഞപ്രകാരം
കൈയ്തെരി അമ്പു പറകയും ചെയ്തു. കൂടാളി പ്രവൃത്തിഇൽ ചാർത്തുവാൻ 26 നു നാലു
പാട്ടക്കാരരും നാലുമെനവന്മാരും പറഞ്ഞി അയക്കുവാൻ തക്കവണ്ണം കൈയ്തെരി അമ്പു
നിശ്ചയിച്ച പറഞ്ഞാരെ അതുംവണ്ണംതന്നെ 26 നു കാലത്തെ കൂടാളി പ്രവൃത്തി
ചാർത്തുവാൻ പൊകെണ്ടുന്നതിന ആളുകളെ അയക്കെണമെന്ന പറഞ്ഞയച്ചാരെ മുമ്പെ
പാട്ടം നൊക്കി ചാർത്തുവാനും പൊനം നൊക്കി ചാർത്തുവാനും രാജശ്രീ കൊർണ്ണെൽ
ഡൊ സായ്പ അവർകൾ ആള അയക്കെണമെന്നും അവർക്ക ചെലവിനെ
കൊടുക്കാമെന്നും സായ്പു അവർകൾ പറയുകകൊണ്ട ഇങ്ങന്ന ചാർത്തുവാൻ
ആളുകളെ കുട്ടി അയച്ച തിന്റെശെഷം ഇത്ര നെരമായിട്ടും ആവക ഉറുപ്പ്യക ഇനിക്ക
കിട്ടിയതും ഇല്ല. ഇപ്പൊൾ മുളകചാർത്തുവാൻ ആളുകളെ അയച്ചാൽ അതുംവണ്ണംതന്നെ
ആയിവരുമെല്ലൊ ചെലവിന്റെ കാര്യം ഭാഷ ആയി അല്ലാതെകണ്ട ഞാൻ ആളുകള
അയച്ചുകഴികയും ഇല്ല എന്ന തീർച്ച ആയിട്ട തന്നെ അമ്പു പറകയും ചെയ്തു. അതുംവണ്ണം
ഇനിക്ക ഒരു ഒല എഴുതീട്ടുള്ളത സന്നിധാനത്തിങ്കലെക്ക കൊടുത്ത അയച്ചിട്ടും ഉണ്ട.
ആയ ഒല കാണുംമ്പൊൾ സന്നിധാനത്തിങ്കൽ അവസ്തതകൾ ബൊധിക്കയും
ചെയ്യുമെല്ലൊ. ഒരൊ രെ ഹെതുകൾകൊണ്ട ചാർത്തെണ്ടും കാര്യം താമസിച്ചു. മുളക
ചെലയടത്ത പറിച്ചു പൊയി എന്നും ചെല ദിക്കിൽ പറിക്കാറായിലെന്നു ഇങ്ങിനെ
സദ്ധായിട്ടുള്ള സമയത്ത ചാർത്തുവാൻ ആള ആയക്കാം എന്നും വെഗം ചാർത്തി തീരെ
ണമെന്നും ഇങ്ങൊട്ട തന്നെ ശാസിക്ക അല്ലാതെ നെരാവണ്ണം ചാർത്തി തീർന്നാൽ
ഞെരിക്കും ആകകൊണ്ടത്രെ ഇതുംവണ്ണം നിൽക്കുന്നത. മുമ്പെ സന്നിധാനത്തിങ്കൽ
ഗ്രഹിപ്പിച്ചപ്രകാരം അല്ലാ ഇപ്പൊൾ ഇവിട കാണുന്നത. കസ്തുരിപട്ടര ഇത്രപൊഴ വരക്ക
ഇവിട എത്തിയതും ഇല്ല. ഇ അവസ്ഥകൾ ഒക്കയും സന്നിധാനത്തിങ്കലക്ക
വിവരമായിട്ടതന്നെ അറിയെണമെന്ന എഴുതി ഗ്രഹിപ്പിച്ച ഇരിക്കു. എന്നാൽ കൊല്ലം 974
മത വൃശ്ചികമാസം 27നു എഴുതിയ അരജി 28 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത
ദെശെമ്പ്ര മാസം 10 നു എത്തി. പെർപ്പ ആക്കിയത.

1018 J

1275 ആമത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്ത ഇഷ്ടിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക ചെറക്കൽ കാനഗൊവി ബാബുരായൻ എഴു
തിയ അർജി. എന്നാൽ കൊട്ടെയകത്ത രാജശ്രീ മുത്ത രാജാ അവർകൾ സന്നിധാന
ത്തിങ്കലെക്ക ഒരു ഒല എഴുതിട്ടുള്ളത അങ്ങൊട്ട കൊടുത്ത അയക്കെണമെന്ന ഇവിട
കൊടുത്ത അയച്ചാരെ സനിധാനത്തിങ്കലെക്ക കൊടുത്ത അയച്ചിട്ടും ഉണ്ട. എന്നാൽ

49. 'Perhaps - ചുരുക്കം' എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/523&oldid=201299" എന്ന താളിൽനിന്ന് ശേഖരിച്ചത്