താൾ:39A8599.pdf/519

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 459

പ്രവൃത്തിക്കാരൻന്മാരക്ക ശെലവിന്റെ അവസ്തക്ക സായിപ്പ അവർകൾ തന്നെ പലെ
ദിക്കുകളിലും ആള കല്പിച്ചിട്ടുണ്ടെല്ലൊ. അപ്രകാരംതന്നെ നൊം കല്പിച്ച ആക്കിയ
ആൾക്കും കൊടുക്കാമെന്നല്ലെ വരും ശെഷം വർത്തമാനത്തിനും നടക്കെണ്ടുന്ന കാര്യ
ത്തിനും ഒക്കയും അമ്പുഒട പറഞ്ഞയച്ചിറ്റുണ്ട. എന്നാൽ 974 മത തുലാമാസം 27 നു
ഇങ്കിരിയസ്സ കൊല്ലം 1798 മത നൊവെമ്പർ മാസം 10 നു പെർപ്പാക്കി കൊടുത്തത.

1006 J

1263 മത വടെക്കെ അധികാരി ഇഷ്ടിവിൻ സായിപ്പ അവർകൾക്ക കൊട്ടയത്ത
മൂപ്പായ രാജാവ സലാം. നൊക്ക ചിലവ വകക്ക 73 മതിൽ 2000 ഉറപ്പ്യ തരുവാനുള്ളത
കസ്തൂരിടെ പക്കൽ കൊടുത്തയക്കയും വെണം. ഇരണ്ടായിരം ഉറപ്പ്യയും നൊക്ക
ബൊധിക്കയും ചെയ്തു. ശെഷം വർത്തമാനം കസ്തൂരി പറകയും ചെയ്യും. എന്നാൽ
കൊല്ലം 974 മത തുലാമാസം 28 നു ഇങ്കിരിയസ്സ കൊല്ലം 1798 മത നൊവെമ്പർ മാസം 11
നു പെർപ്പാക്കി കൊടുത്തത.

1007 J

1264 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജമെസ്സ സ്ത്രിവിൻ സായ്പു അവർകൾ ദൊറൊഗ വയ‌്യപ്പുറത്ത കുഞ്ഞിപ്പക്കിക്ക
എഴുതിയ കല്പന കത്ത. എന്നാൽ ഇമ്പിച്ചി തിയ്യൻ എന്നു പറയുന്ന അവന്റെ അയുസ്സ
നിക്കിക്കളഞ്ഞു എന്നുള്ള അന്ന്യായംകൊണ്ട ഉക്കണ്ടെൻ നായരെ വിസ്താരം കഴിപ്പാൻ
ഇതിനാൽ തനിക്ക കല്പന ആയിരിക്കുന്നു. കുഞ്ഞചന്തുവും കാവതി കണ്ണൻ എന്നു
പറയുന്ന സാക്ഷിക്കാരെന്മാര രണ്ടും വിളിക്കുമ്പൊൾ തന്റെ കച്ചെരിയിൽ വരുവാൻ
കല്പിക്കുക ആകുന്നത. എന്നാൽ കൊല്ലം 974ആമത വൃശ്ചികമാസം 11 നു ഇങ്കരിയസ്സ
കൊല്ലം 1798 ആമത നവൊമ്പ്രമാസം 23 നു ബളൊടത്ത നിന്ന് എഴുതിയത.

1008 J

1265 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്രിവിൻ സായ്പു അവർകൾ ദൊറൊഗ വയ്യപ്പുറത്ത കുഞ്ഞിപ്പക്കിക്ക എഴുതിയ
കല്പന കത്ത. എന്നാൽ കുഞ്ഞിമ്മിയും മരക്കൊട്ടവര കാവിന്നു എന്നു പറയുന്ന
തിയ്യന്മാറ രണ്ടു ഇല്ലത്ത മൊതിന്റെ അനന്തിരവനായിരിക്കുന്ന പള്ളിക്കാരെൻ
കുട്ടിയാലിനെ കൊലപാതം വരുത്തിയതകൊണ്ട മെൽ വെച്ച രണ്ട ആളുകളുടെ
വിസ്താരം കഴിപ്പാൻ തക്കവണ്ണം തനിക്ക കല്പിച്ചയച്ചിരിക്കുന്നു. ഇല്ലത്ത മൊതിയ്യനും
കുട്ടിയുസ്സനും പണ്ണവാലിയും പടിക്ക കൊരവിനും എന്ന പറയുന്ന സാക്ഷിക്കാരനാലും
വിളിക്കുന്ന സമയത്ത തന്റെ കച്ചെരിയിൽ വരികയും ചെയ്യു. എന്നാൽ കൊല്ലം 974
ആമത വൃശ്ചികമാസം 11 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത നവെമ്പ്രമാസം 23 നു
വളൊടത്തു നിന്ന എഴുതിയത.

1009 J

1266 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൻ സായ്പു അവർകൾ ദൊറൊഗ വയ്യപ്പുറത്ത കുഞ്ഞിപ്പക്കിക്ക എഴുതിയ
കല്പന കത്ത. എന്നാൽ കളവ ചെയ്ത അവസ്ഥകൊണ്ട മാപ്പളമാർ ഇരുവയിനാട്ട
ചൊക്കുറുനയും മൊന്തൊൻ പള്ളിയുംകൊണ്ട അന്ന്യായം വന്നിരിക്കകൊണ്ട ആ രണ്ട
ആളുകളുടെ വിസ്താരം കഴിപ്പാൻ തക്കവണ്ണം ഇതിനാൽ തനിക്ക കല്പന ആയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/519&oldid=201291" എന്ന താളിൽനിന്ന് ശേഖരിച്ചത്