താൾ:39A8599.pdf/575

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 515

നിങ്ങൾ നിരുപിച്ചാൽ മനസ്സിലാകും65 ഇപ്പൊൾ കൊമ്പിഞ്ഞിയിൽ കൊറയ ചെർന്നിട്ട
എന്ന കെട്ടു. ഇപ്രകാരം ഉള്ള ദുഷ്പ്രെത്നം ചെയ്യുന്ന ആളുകളക്ക ഉള്ളായിട്ടുള്ളത
കൊമ്പിഞ്ഞിയിൽ നിന്ന ഗ്രഹിപ്പിക്കയും അരുതു. ഇ വക ആന്തരമായിട്ടുള്ള കാര്യം
എജമാനന്മാരക്ക ഗ്രഹിപ്പിക്കുവാൻ നിങ്ങൾതന്നെ കൊഴിക്കൊട്ടുപൊയി
ബൊധിപ്പിക്കയും വെണം. കത്ത ഇവിട എത്തിയാൽ മറുപടിയും വർത്തമാനങ്ങളും
താമസിയാതെ എഴുതി അയക്കുന്നും ഉണ്ട. ഇപ്പൊളത്തെ സമയത്ത എഴുത്തുകൾ
താമസിയാതെ തന്നെ ഇങ്ങൊട്ടും അങ്ങൊട്ടും അറിയണ്ടതാകുന്ന. എന്നാൽ ഇത
പെർപ്പിന്റെ ഗൊഷ്ടവാര. കൊല്ലം 974 മത കുംഭമാസം 28 നു ഇങ്കിരിയസ്സ കൊല്ലം 1799
മത മാർസ്സ മാസം 9 നു പെർപ്പാക്കിയത.

1123J

1381 മത പാലൊറ എമ്മൻ എഴുതി അയച്ചതിന്റെ പെർപ്പ. ദെവർശ്ശൻ പണ്ടാരി
വായിച്ചറിയെണ്ടും അവസ്ഥ. പാലൊറ എമ്മൻ എഴുത്ത.എഴുതി അയച്ച ഓല വായിച്ചിട്ടും
സായിപ്പമാര പറഞ്ഞ ഗുണദൈാഷങ്ങളും ഒറപ്പകളും കുട്ടിപ്പട്ടര പറഞ്ഞി കെട്ടിട്ടും
വഴിപൊലെ മനസ്സിലാകയും ചെയ്തു. കീഴെ രാജ്യത്തെക്ക വഴിപൊലെ ചെലെ പ്രയത്നം
ചെയ്യണ്ടതിന ഇ മുഖത്തുടെ വെണമെന്നുവെച്ച എന്ന നിമിഷം പട്ടണത്തെക്കയക്കണ
മെന്നവെച്ചി നാല പരമാനിക മുറുക്കമായിട്ട എഴുന്നള്ളിയടത്തെക്ക വന്നതിന്റെശെഷം
നീ പട്ടണത്തെക്ക പൊകണമെന്ന യെഴുന്നള്ളിയത്തീന്ന കല്പിച്ചതിന്റെശെഷം
ബഹുമാനപ്പെട്ടുള്ള കുമ്പഞ്ഞി ആയിട്ടുള്ള വിശ്വാസം വെണമെന്നും ഈ ഗുണദൊഷം
ഗണപതിയാട്ടച്ചനും ഞാനും കൂടി മുൻമ്പെ നിരൂപിക്കകൊണ്ടും മറ്റൊരൊരെ തടസ്സം
പറഞ്ഞ ഞാൻ പട്ടണത്തെക്ക പൊകായ്കകൊണ്ട എന്നൊട തിരുവിളക്കെടായിട്ട
പാർച്ചാവിന ചെന്നകണ്ട വരെണ്ടതിനും പാളിയം കൂട്ടികൊണ്ടു വരെണ്ടതിനും
കണ്ണൊത്ത നമ്പ്യാര കൂട്ടമായിട്ടുള്ള സാമാധികൻമ്മാര ഒക്കക്കുടി നിരുപിച്ച എടച്ചന
കുങ്കനെ കുഞ്ഞൊത്ത ആലഞ്ചെരി അത്തൻ ഇങ്ങിനെ ചിലെ മാപ്പളമാരെയും അയച്ച
അവര പട്ടണത്തചെന്ന ഒന്നും കൂടാതെ മടങ്ങി വരികയും ചെയ്തു. ഇവര അവിട വഴിക്കെ
വിശ്വാസം ഉണ്ടായില്ല. എന്നക്കൊണ്ട ചിലെ ദുറായിട്ട എഴുതി അയക്കകൊണ്ടും
ഞാനെല്ലൊ കെഴക്കെ കാരിയത്തിനപ്രയത്നം ചെയ്യ‌്യുന്നത. എമ്മൻ നായര എന്തകൊണ്ട
വന്നില്ല എന്നും ആൾമാറികാണ്കകൊണ്ടും അവൻ വിശ്വസിച്ചതും ഇല്ല.യിപ്പഴത്തെ
സമയഭെദമാ കകൊണ്ടത്രെ മാനപ്രാണത്തൊടെ പൊനത. ഞാൻ പട്ടണത്തെക്ക
പൊയില്ലാ എല്ലൊ എന്ന വെച്ചിട്ടും ചെലെ ദുഷ്ക്കൂറായിട്ട വിചാരിച്ചിട്ട രാജ്യം തന്നെ
മറിച്ച കളക അല്ലെന്നറിഞ്ഞില്ല എന്നും ഇ സാമാധികൻമ്മാര എളുന്നള്ളിയടത്തു
ണർത്തിച്ച എന്നൊട വളര തിരുവിളകെടായിട്ടുള്ള അവസ്ഥാ ശാമുക്കുട്ടിപ്പട്ടര
പറയുമ്പൊൾ മനസ്സിൽ ആകുമെല്ലൊ. അതുകൊണ്ട കുമ്പഞ്ഞിടെ കൃപാകടാക്ഷം
ഉണ്ടായിട്ട രെക്ഷിച്ചൊളണം. ഇപ്പൊൾ പട്ടണത്തീന്ന പാർച്ചാവിന്റെ പാളിയം ഒക്ക
ബെങ്കളുര മാർഗ്ഗം വഴിക്ക കെഴക്കൊട്ടതന്നെ പൊയിരിക്കുന്ന. ഇപ്പൊൾ ഈ വഴിക്ക
ഒന്നും മുഖം ഇല്ലാ. ഈ ഗുണദൊഷങ്ങൾക്ക കുമ്പഞ്ഞി എജമാനൻമ്മാരക്കും എഴുതീട്ടും
ഉണ്ട. ഈ അവസ്ത ഒക്കയും അവിടയും വഴിപൊലെ ബൊധിപ്പിച്ച ഞാൻ നടക്കണ്ടും
പ്രകാരത്തിന എഴുതി വരികയും വെണം. 974 കുംഭമാസം 18 നു എമ്മൻ എഴുതി
അയച്ചതിന്റെ പെർപ്പ കുംഭം 28 നു തലച്ചെരി എത്തിയത. മീനമാസം 1 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത മാർസ്സമാസം 12 നു പെർപ്പാക്കിയത.

64. Keiterie Ambu എന്ന് കയ്യെഴുത്തുപ്രതിയിൽ ഗുണ്ടർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/575&oldid=201403" എന്ന താളിൽനിന്ന് ശേഖരിച്ചത്