താൾ:39A8599.pdf/653

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 593

പറഞ്ഞയച്ചിട്ടും ഉണ്ട. കർക്കട 23 നു എഴുതിയത. ശ്രീകൃഷ്ണജയ. ചിങ്ങം 8 നു
ഇങ്കരിയസ്സ കൊല്ലം 1799 മത അഗൊസ്തമാസം 21 നു തൊറയൂരിൽ വന്ന. പെർപ്പാക്കിയത.
ഒല.

1266 J

1524 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സസ്തിവിൻ സായ്പ അവർകളെ
സന്ന്യധാനത്തിങ്കലെക്ക പഴെവീട്ടിൽ ചന്തു എഴുതിയ അരിജി. പഴശിരാജാവ അവർകൾ
ഇവിട ഒന്ന എഴുതി അയച്ച വന്ന തരക ഇതിനൊടുകൂടി സായ്പു അവർകളെ
സന്ന്യധാനത്തിങ്കലെക്ക കൊടുത്തയച്ചിരിക്കുന്നു. അതിന്റെ ഉത്തരം എതാനും
എഴുതണ്ടത ഉണ്ടെങ്കിൽ അത ഇന്നപ്രകാരമെന്ന കല്പനവന്നാൽ അപ്രകാരം നടക്കയും
ചെയ‌്യാം. എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 7 നു എഴുതിയത ചിങ്ങം 8 നു
ഇങ്കിരിയസ്സ കൊല്ലം 1799 മത അഗൊസ്തമാസം 21 നു തൊറയൂരിൽ വന്ന പെർപ്പാക്കിയത.

1267 J

1525 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പഡെണ്ടൻ ജെമിസ്സ
ഇഷ്ടടിവിൻ സായ്പു അവർകൾ പൌസദാരക്കച്ചെരിയിൽ ദൊറൊഗ വയ‌്യപ്പ്രത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പനക്കത്ത. എന്നാൽ ജൊന്തക്ക്രൂസ്സും മാതുദക്ക്രൂസ്സും
എന്ന പറയുന്നവര ഗസ്പാര ഗൊംസ്സാൾവിസ്സിന്റെ വീട്ടിൽ കഴിഞ്ഞ ജൂലായി മാസം 10
നു മിഥുനമാസം 29 നു രാത്രിയിൽ മെൽപറഞ്ഞ രണ്ടാളും അകത്ത കടന്ന അവിട ഒരു
പെട്ടിയിന്റെ അകത്തവെച്ച പൊൻമൊതിരം 16 മൊതിരം ഒന്നിന വില ഉറുപ്പ്യ. 2¾,
പൊൻതൊടര 1, പറങ്കിവിരാഹൻ 8, നടുവിന കെട്ടുന്ന കൊട്ടപ്പുട്ട 1 ന ഉറുപ്പ്യതുക്കം 5,
പൊൻപണം ഉറുപ്പ്യ 20-ം എടുത്തകൊണ്ടുപൊയതുകൊണ്ടും ആ രാത്രിയിൽത്തന്നെ
മെൽപറഞ്ഞ ഗൊംസ്സാൾവിസ്സിന്റെ വീട്ടിൽനിന്ന മറെറാരു പെട്ടി കുത്തിപ്പൊളിച്ച
അതിൽനിന്ന നൂറ ഉറുപ്പ്യ വിലക്കുള്ള പല തുണിത്തരങ്ങൾ എടുത്തകൊണ്ടു
പൊയതുകൊണ്ടും മെൽ പറഞ്ഞ രണ്ടാളുകളുടെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക
കല്പിച്ചിരിക്കുന്നു. ശെഷം ഗസ്പാര ഗൊംസ്സാൾവിസ്സും മരിയദറുസാരിയും
അണ്ണമരിയദറുസാരിയും മനുവെൽ റുദീഗസ്സും എന്ന പറയുന്ന സാക്ഷിക്കാരന്മാര
വിളിക്കുന്ന സമയത്ത തന്റെ കച്ചെരിയിൽ വരികെയും ചെയ‌്യും. എന്നാൽ കൊല്ലം 974
മതചിങ്ങമാസം 10 നു ഇങ്കിരിയസ്സ കൊല്ലം 1799 മത അഗൊസ്തമാസം 23 നു തൊറയുരിൽ
നിന്ന എഴുതിയത.

1268 J

1526 മത കല്ലുവെട്ടുകുഴി കുഞ്ഞൊലൻ പറഞ്ഞപ്രകാരം എഴുതിയത. 971 മതിൽ
വയനാടനിന്ന കെഴക്കൻ ചരക്കുകൾ കൊണ്ടുവരുന്ന ആളുകളിൽ ഒരു വടുവനെ വെട്ടി
കൊന്നിരിക്കുന്നവൻ എറനാട്ടുകരെ തന്നെ ഉള്ള കുഞ്ഞായി മൊയനും എറനാട്ടുകരെ
മമ്പ്രാ ഹൊബളിയിൽ നാല തറയിൽ ഇരിക്കുന്ന പെറുര കുഞ്ഞി എന്നു പറയുന്ന
മാപ്പിളയും കുടിട്ട എത്രെ ചെയ്തിരിക്കുന്നത. അത ചെയ്തിരിക്കുന്നത കണ്ടിട്ട ഉള്ള
സാക്ഷിക്കാര എറനാട്ടുകരെ നത്തെ അരികൊട്ട ദെശത്തിരിക്കും പാളിയത്തിൽ പൊക്കു
മാപ്പിളയും ആ ദെശത്ത തന്നെ ഇരിക്കുന്ന കടവത്തെ പീടികയിൽ ഇസ്മാലിമാപ്പിളയും.
എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 9 നു എഴുതിയത. ചിങ്ങം 11 നു ഇങ്കിരിയസ്സ
കൊല്ലം 1799 മത അഗൊസ്തമാസം 24 നു വന്ന തൊറയുരന്ന പെർപ്പാക്കിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/653&oldid=201567" എന്ന താളിൽനിന്ന് ശേഖരിച്ചത്