താൾ:39A8599.pdf/639

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 579

എന്നാൽ കൊല്ലം 974 മത മിഥുനമസം 30 നു ക ഇങ്കരിയസ്സ കൊല്ലം 1799 ആമ ജൂലായി
മാസം 11 നു എഴുതിയത. പെർപ്പാക്കിക്കൊടുത്തത. കർക്കടം 2 നു ജൂലായി മാസം 13 നു
വന്നത. പെർപ്പ ആക്കിയത.

1230 J

1488 ആമത മലയാം പ്രവിശ്യയിൽ വടക്കെ പകുതിയിൽ മജിസ്ത്രാദ രാജശ്രി
ജിമിസ്സസ്തിവിൽ സായ്പു അവർകൾ തലച്ചെരി പൌസ്ദാരി കച്ചെരിയിൽ ദൊറൊഗ
വയ‌്യപ്പറത്തെ കുഞ്ഞിപ്പക്കിക്ക എഴുതിയത. എന്നാൽ നാല ആള ഒരു പൊരയിൽ കയരി
ഒരുത്തന പിടിച്ചികൊണ്ടപൊയി. ആയതിൽ രണ്ടാള പതി പെരുവഴിക്കൽ പാറുത്ത
ശെഷം രണ്ടാള മെൽ പിടിച്ചുകൊണ്ട വന്നവന കൊറെയ ദൂരം കൊണ്ടപൊയി
കൊന്നുകെളെഞ്ഞാൽ വെറെ സാക്ഷി കിട്ടായ്കകൊണ്ട മെൽ എഴുതിയ പതി
പെരുവയിക്കൽ പാറുത്ത രണ്ടാളെ സാക്ഷി എടുക്കുവാൻ അവരെ കുറ്റം മാപ്പാക്കി
സാക്ഷി എടുക്കാമെന്നുണ്ടെങ്കിൽ ഇക്കര്യത്തിന ദൊറൊകയിന്റെ പക്ഷം നെരവിവരം
പൊലെ എഴുതി വരികയും വെണം. എന്നാൽ കൊല്ലം 974 മത മിഥുനമാസം 28 നു
എഴുതിയതിന്റെ പെർപ്പ മിഥുനമാനം 30 നു ജുലായി മാസം 11 നു വന്നത. കർക്കടമാസം
2 നു ജൂലായി മാസം 13 നു പെർപ്പാക്കി കൊടുത്തത.

1231 J

1489 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൽ സായ്പു അവർകൾ പൌസ്ദാരി കച്ചെരിയിൽ ദൊറൊഗ വയ‌്യപ്പറത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന. എന്നാൽ പൊളിസ്സസ്ഥനത്തിലെ ശിപ്പായിമാരെ
പക്കൽനിന്ന തിയ‌്യൻ കണാരെ ഒരു തടവകാരനെ പിടിച്ചുകൊണ്ടപൊയതിനും
പണ്ടാരപ്രവൃത്തി എടുക്കുമ്പൊൾ ഒറൊന്തക്കാരനായിട്ടൊരു ശിപ്പായിന മുറിഞ്ഞാക്കി
യതിനും മെൽപറഞ്ഞ കണാരെൻ തിയ‌്യന്റെ വിസ്താരം കഴിപ്പാനായിട്ട തന്റെ കച്ചെരി
അവനെ വരുത്തുകയും വെണം. വിളിക്കുന്ന സമയത്ത സാക്ഷിക്കാരര വരികയും
ചെയ്യും. എന്നാൽ കൊല്ലം 974 ആമത കർകട മാസം 3 നു ഇങ്കരിയസ്സ കൊല്ലം 1799
ജൂലായിമാസം 12 നു എഴുതിയത.

1232 J

1490 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൽ സായ്പു അവർകൾ പൌസ്ദാരി കച്ചെരിയിൽ വയ‌്യപ്പറത്ത
കുഞ്ഞിപ്പക്കിക്ക എഴുതി കല്പന കത്ത. എന്നാൽ മാപ്പിള മൊതിയ‌്യൻ കുഞ്ഞാലികു
മൊപ്പളയിന്റെ പൊരയിന്ന വാതിൽ പൊളിച്ച അകത്ത കടന്നു താഴെ എഴുതിയ വിവരം
കട്ട കൊണ്ടപൊയതകൊണ്ട ഇ കല്പന എത്തിയ ഉടനെ മെൽപറഞ്ഞ മൊതിന്റെ
വിസ്താരം കയിപ്പാൻ ഇതിനാൽ തനിക്ക കല്പന ആയിരിക്കുന്നു. പൊര വിവരം—പൊൻവള
3, വെള്ളിവള2, വെള്ളി ചങ്ങല 1. ശെഷം സാക്ഷിക്കാരെന്മാര വിളിക്കുന്ന ഉടനെ തന്റെ
കച്ചെരിയിൽ വരുവാൻ കല്പിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 974 ആമത കർക്കടമാസം
2 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത ജൂലായി മാസം 13 നു എഴുതിയത.

1233 J

1491 അമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സസ്ത്രിവിൽ സായ്പു അവർകൾ പൌസ്ദാരികച്ചെരിയിൽ ദൊറൊഗ വയ‌്യപ്പ്രത്ത

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/639&oldid=201534" എന്ന താളിൽനിന്ന് ശേഖരിച്ചത്