Jump to content

ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തസഭാനവീകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗൎമ്മന്ന്യ രാജ്യത്തിലെ ക്രിസ്തസഭാനവീകരണം (1866)

[ 1 ] THE
REFORMATION IN GERMANY

ഗൎമ്മന്ന്യ രാജ്യത്തിലെ
ക്രിസ്തസഭാനവീകരണം

൨ാം അച്ചടിപ്പു

MANGALORE:

DERER & RIEHM, MISSION BOOK-SHOP.

1866 [ 3 ] THE
REFORMATION IN GERMANY.

ഗൎമ്മന്ന്യ രാജ്യത്തിലെ
ക്രിസ്തസഭാനവീകരണം.

൨ാം അച്ചടിപ്പു.

MANGALORE:

PRINTED BY PLEBST & STOLZ, BASEL MISSION PRESS

1866 [ 4 ] സത്യത്തിൻ അധരം എന്നെക്കും സ്ഥിരപ്പെടും,
ചതിനാവൊ ഇമെപ്പൊളം നെരം. (സുഭാ. ൧൨, ൧൯.)

ദൈവവചനത്തെ മാത്രം തങ്ങളുടെ വിശ്വാസ
ത്തിന്നു ആധാരം ആക്കുന്ന വെദക്രിസ്ത്യാനികൾ രൊ
മസഭയിൽ നിന്നു (സൎവ്വീശ്വരമതത്തിൽ നിന്നു) പി
രിഞ്ഞു പൊയ അവസ്ഥ ഇതിൽ കാണിക്കുന്നു. ൟ
പിരിവു മനുഷ്യർ ആകട്ടെ പിശാചകട്ടെ അല്ല സ
ൎവ്വശക്തനായ ദൈവം തന്നെ വരുത്തിയതു. വെദ
സത്യത്തെ ഉറപ്പിപ്പാനുള്ള പ്രയത്നത്തെ ഓൎത്തു അ
ഴിയാത്ത ദൈവവചനത്തെ മുറുക പിടിച്ചും ആരാ
ഞ്ഞും നിങ്ങളുടെ നടപ്പിനെ അതിന്നു അനുരൂപിച്ചും
കൊണ്ടു സത്യത്തെ വീണ്ടും വെളിച്ചത്താക്കിയ ദൈ
വത്തെ സ്തുതിക്കെണമെ. സത്യത്തിന്റെ അക്ഷരമെ
പിടിച്ചു അന്യരൊടു പുളെച്ചു പൊകല്ല. സത്യത്തെ
വിശ്വസിച്ചു അന്യരൊടു സൌമ്യതയിൽ പെരുമാരു
ക ക്രിസ്ത ശിഷ്യന്റെ ലക്ഷണം വെദക്രിസ്ത്യാനിക
ളല്ലാത്തവരൊടു അപെക്ഷിക്കുന്നിതു: പതിതർ എന്നു
വെഗം പഴിക്കാതെ മുങ്കൊപം കൂടാതെ ൟ ചെറു പു
സ്തകത്തെ ശൊധന ചെയ്യെണമെ. [ 5 ] ക്രിസ്തസഭാനവീകരണം.

൧. സഭയുടെ കെടു.

ദൈവപുത്രൻ ലൊകത്തിൽ അവതരിച്ചു, തന്റെ
ആത്മാവെ പകൎന്ന ശെഷം, എല്ലാ വിശ്വാസികളും
ആത്മാവുള്ളവരായി ഏകശരീരത്തിന്റെ അവയവ
ങ്ങളായി തമ്മിൽ സ്നെഹിച്ചും ശുശ്രൂഷിച്ചും കൊണ്ടു,
സ്വൎഗ്ഗീയ വിശ്വാസത്താലെ ലൊകത്തെ ജയിപ്പാ
ൻ പുറപ്പെട്ടു. ക്രമത്താലെ രൊമസംസ്ഥാനവും പല
മ്ലെച്ഛജാതികളും യെശു നാമത്തെ അംഗീകരിച്ചുപൊ
രുമ്പൊൾ, പണ്ടെത്ത ഐക്യം കുറഞ്ഞു പൊയി. പി
ശാചിന്റെ ദുൎബൊധനയാൽ ബൊധകർ പട്ടക്കാരാ
യി ഞെളിഞ്ഞു തുടങ്ങി, രൊമ മെത്രാൻ എല്ലാവരിലും
അധികം ഉയരുകയും ചെയ്തു. ആയവർ സഭെക്ക ഒ
ക്കയും തല എന്ന ഭാവം നടിച്ചു, സ്വൎഗ്ഗത്തിൽ നിന്നു
വന്ന ഉപദെശം പൊരാ എന്നു വെച്ചു, തങ്ങളുടെ മാ
നത്തിന്നും ലാഭത്തിന്നും നന്നായി തൊന്നിയത പ്രമാ
ണമാക്കി എങ്ങും നടത്തിച്ചു, രാജാക്കന്മാരെയും ദാസ
രൊളം താഴ്ത്തുവാൻ തുനിഞ്ഞു. ഗൎമ്മന്ന്യ കൈസൎമ്മാ
ർ ലൊകബലത്തെ ആശ്രയിച്ചു രൊമ സഭയൊടു
എതിരിട്ടപ്പൊൾ തൊറ്റു പൊയി. വല്ല സാധുക്കൾ
ആത്മാവിൻ ശക്തി കൊണ്ടു വിരൊധം പറഞ്ഞാ
ൽ, രൊമസഭ ഹിംസിക്കയും കൊല്ലുകയും ചെയ്യും.
എന്നാറെയും ഒരൊ കാലത്തിൽ പുതിയ സാക്ഷിക
ൾ ഉദിച്ചു, സത്യത്തിന്നു വെണ്ടി ജീവനെ ഉപെക്ഷി
[ 6 ] ച്ചു കൊണ്ടിരുന്നു. വിശെഷിച്ചു ഗൎമ്മന്ന്യ രാജ്യത്തി
ൽ പാപ്പാവിന്റെ വലിപ്പവും മാനുഷ കല്പനകളുടെ
അബദ്ധവും പലൎക്കും അസഹ്യമായി വൎദ്ധിച്ചു, മാ
റ്റം വരുത്തുവാൻ മാനുഷശക്തിവിദ്യകളും എത്തി
യില്ല താനും.

൨. ലുഥരിന്റെ ജനനം.

൧൪൮൩ ആമതിൽ നവമ്പ്ര ൧൦൹ മൎത്തിൻ ലുഥ
ർ എന്നവൻ സഹസ നാട്ടിൽ ജനിച്ചു. അവന്റെ
അഛ്ശൻ ലൊഹങ്ങളെ ഉരുക്കുന്നവൻ. മക്കൾ ചെറി
യന്നെ വിറകിന്നു കാട്ടിൽ പൊകും, അമ്മയുടെ കൂട
ചുമടുകളെ എടുക്കും. അമ്മയഛ്ശന്മാർ സ്നെഹിച്ചു എ
ങ്കിലും, അത്യന്തം ശിക്ഷിച്ചു പൊരുകയാൽ, കുട്ടി ചെ
റുപ്പത്തിലെ വളരെ ശങ്കഭാവം കാട്ടി. എഴുത്തുപള്ളിയി
ലും അടി ഏറുക കൊണ്ടു, ൧൦ കല്പന, കൎത്തൃപ്രാൎത്ഥന,
ലത്തീന വ്യാകരണം, മുതലായതു വെഗത്തിൽ പഠി
ച്ചു എങ്കിലും, മനസ്സിന്നു ഒരു സന്തൊഷവും വന്നി
ല്ല. ദൈവത്തിൽ ഇഷ്ടമല്ല ഭയമുണ്ടായതെ ഉള്ളു. യെ
ശുനാമം കെൾക്കുന്തൊറും മുഖവാട്ടവും വിറയലുമാ
യി. ൧൪ വയസ്സായാറെ അഛ്ശൻ അവന്റെ സാമൎത്ഥ്യം
കണ്ടു “നീ പണ്ഡിതനാകെണം” എന്നു ചൊല്ലി, വ
ലിയ പള്ളിയിൽ അയച്ചു. അവിടെ പഠിപ്പിന്നു ന
ല്ല പാങ്ങുണ്ടായിട്ടും, പണം അയപ്പാൻ അഛ്ശന്നു ക
ഴിയായ്ക കൊണ്ടു, മറ്റെ ചില കുട്ടികളൊടു ഒന്നിച്ചു
ചെൎന്നു, പട്ടണക്കാരുടെ വാതിൽ മുമ്പാകെ ക്രിസ്തു സ്തു
തികളെ പാടും. അതിന്നും ചിലപ്പൊൾ അപ്പമല്ല, പ
രുഷ വാക്കുകളെ കെൾക്കും. ഒരു ദിവസം ൩ വീട്ടു
കാൎക്കു പാടി കെൾപിച്ചിട്ടും, ഒരു ഭിക്ഷയും കിട്ടാഞ്ഞു, [ 7 ] വിശപ്പു പൊറുക്കാതെ കരഞ്ഞു നില്ക്കുമ്പൊൾ, ഒരു
യജമാനിച്ചി കുഞ്ഞനെ കണ്ടിറങ്ങി ഊട്ടിയതുമല്ലാ
തെ, ഭൎത്താവു വന്നപ്പൊൾ, ബാല്യക്കാരന്റെ വിന
യം വിചാരിച്ചു, വീട്ടിൽ ചെൎത്തു പൊറ്റി. അന്നു
തൊട്ടു പഠിപ്പാനും പ്രാൎത്ഥിപ്പാനും അധികം സന്തൊ
ഷം തൊന്നി, വീണ വായിപ്പാനും അഭ്യസിച്ചു, ദൈ
വത്തെ ചൊല്ലി ഒരു സ്തൊത്രം ചമെച്ചു പാടുകയും
ചെയ്തു. ആ സ്ത്രീയെ ഓൎത്തു അവൻ പുരുഷനായാ
റെ പറഞ്ഞതു: “ഭക്തിയുള്ള സ്ത്രീയുടെ നെഞ്ഞിലും ഭൂ
മിയിൽ മധുരം ഒന്നും ഇല്ല”. ൧൮ വയസ്സായപ്പൊൾ
വലിയൊരു പാഠശാല പൂകുവാൻ വിചാരിച്ചാറെ,
അഛ്ശൻ “നീ ധൎമ്മനീതി ശാസ്ത്രങ്ങളെ അഭ്യസിച്ചു,
രാജവെല ചെയ്യണം” എന്നു കല്പിച്ചു, എർഫുൎത്തു
പട്ടണത്തിലെ വലിയ പാഠശാലയിൽ നിയൊഗി
ച്ചയച്ചു. അവിടെ എത്തിയപ്പോൾ നെരം ഒട്ടും വെ
റുതെ കളയാതെ, വളരെ പ്രാൎത്ഥനയൊടും ഉത്സാഹത്തൊ
ടും പഠിച്ചു കൊണ്ടിരിക്കുമ്പൊൾ, ൨൦ വയസ്സായാറെ,
പുസ്തകശാലയിൽ ലത്തീന വെദം എന്നൊരു പുസ്ത
കം കണ്ടു അയ്യൊ, എത്ര വലിയ പുസ്തകം എന്നു
വിസ്മയം പൂണ്ടു ഹന്ന, ശമുവെൽ എന്നവരുടെ ച
രിത്രം വായിച്ചു, വീട്ടിലെക്കു പൊകുമ്പൊൾ, എനി
ക്ക വല്ല കാലം ഈ വക പുസ്തകം സ്വന്തമായ്വന്നാ
ൽ, എത്ര കൊള്ളായിരുന്നു. ഇതാരും വായിക്കാതെ ഇ
രിക്കുന്നതു സംഗതി എന്തു? ഇതു ദൈവവചനമല്ലൊ
ആകുന്നതു ഞായറാഴ്ച തൊറും പള്ളികളിൽ വായിച്ചു
വരുന്ന സുവിശെഷ ലെഖനങ്ങളുടെ അംശങ്ങളല്ലാ
തെ വെദവാക്യങ്ങൾ ഉണ്ടെന്നു ഇന്നെയൊളം അറി
ഞ്ഞില്ല കഷ്ടം എന്നിങ്ങിനെ വിചാരിച്ചു കൊണ്ടു ദി
വസെന പിന്നെയും വന്നു വായിക്കും. അത്യുത്സാഹ [ 8 ] ത്താൽ ദീനമായിക്കിടക്കുമ്പൊൾ വൃദ്ധനായ ബൊധക
ൻ വന്നു, കിടക്കയരികെ നിന്നു നീ മരിക്കയില്ല, ഇ
നി പലൎക്കും ആശ്വാസം വരുത്തുവാൻ ദൈവം നി
ന്നെ ആശ്വസിപ്പിക്കും എന്നു പറഞ്ഞു, ലുഥൎക്കു
സൌഖ്യം വരികയും ചെയ്തു. പാഠസമാവൎത്തനം
ബഹു ഘൊഷമായി കഴിച്ചാറെ പഠിപ്പു തികഞ്ഞു, വി
ദ്ധ്വാൻ എന്നെണ്ണപ്പെട്ടു, പട്ടും വളയും ഗുരുസ്ഥാന
വും കിട്ടിയാറെ നീതിശാസ്ത്രങ്ങളെ വിദ്യാശാലയിൽ
പഠിപ്പാൻ തുടങ്ങി; ലൊകരഞ്ജനയും ഉണ്ടാകുന്ന
സമയം മനസ്സിന്നു സമാധാനം കണ്ടില്ല താനും. പെ
ട്ടന്ന ഉറ്റ ചങ്ങാതിയായവൻ മരിച്ചു എന്നു കെട്ടിട്ടു
ഞാൻ മരിച്ചാലൊ, എങ്ങിനെ എന്നു വിചാരിച്ചും ദുഃ
ഖിച്ചും കൊണ്ടാറെ, ഒരു യാത്രയിൽ കൊടുങ്കാറ്റും ചു
റ്റും തകൎക്കുന്നു ഇടിത്തീയും ഉണ്ടായി, വളരെ പെടി
ച്ചു ഇതു ദൈവകൊപത്തിന്നു കുറി; ഒന്നെ ആവശ്യം;
പരിശുദ്ധി തന്നെ വെണം എന്നിട്ടു തന്നെത്താൻ ദൈ
വത്തിനു നെൎന്നു, എർഫുൎത്തിൽ ചെന്നു, ചങ്ങാതിക
ളെ ഊണിന്നു വിളിച്ചു, വൎത്തമാനം പറഞ്ഞു, എല്ലാ
വരും എത്ര ചെറുത്തിട്ടും അന്നു രാത്രിയിൽ ഔഗുസ്തീ
ന്യ ഭിക്ഷുക്കൾ പാൎക്കുന്ന മഠം പുക്കു, സന്ന്യാസം ദീ
ക്ഷിക്കയും ചെയ്തു. (൧൫൦൫, ആഗ. ൧൭)

൩. എർഫുൎത്തിലെ സന്ന്യാസി.

കീൎത്തിമാനായ ശാസ്ത്രി ചെരുക കൊണ്ടു മഠസ്ഥ
ർ എല്ലാവരും സന്തൊഷിച്ചിരിക്കുമ്പൊൾ, അഛ്ശൻ
കൊപിച്ചു, ലുഥരെ ശപിച്ചു. കുറയ കാലം കഴിഞ്ഞാ
റെ നടപ്പുദീനത്താൽ ശെഷം ൨ പുത്രന്മാർ മരിച്ച
സംഗതിയാൽ അഛ്ശൻ മനസ്സഴിഞ്ഞു മൎത്തിനൊടു [ 9 ] ക്ഷമിച്ചനുഗ്രഹിക്കയും ചെയ്തു. മഠത്തിലെ മൂഢന്മാ
ർ ലുഥരെ നന്നായി താഴ്ത്തി, അടിച്ചു തളിക്ക, കാഷ്ഠം
വാരുക, മുതലായ വീടുപണികൾ എടുപ്പിച്ചു, പ്രാ
ൎത്ഥിപ്പാനും പഠിപ്പാനും കുറയ ഇട കൊടുത്തു, പൊക്ക
ണം കെട്ടി മഠത്തിന്നായിരന്നു നടപ്പാൻ നിയൊഗി
ച്ചു. ഇത ഒക്കെയും വളരെ വിനയത്തൊടെ ചെയ്തു
വന്ന ശെഷം, വിദ്യാലയക്കാർ അവന്നു വെണ്ടി താ
ല്പൎയ്യമായി അപെക്ഷിക്കയാൽ, മൂപ്പൻ വന്നു, മൎത്തി
നെ ഇനി തെണ്ടുവാനും വാരുവാനും പൊകരുതെ വെ
ദവിദ്യകളെ ശീലിച്ചു കൊണ്ടിരിക്ക എന്നനുവാദം
കൊടുത്തു. ലുഥർ ഓഗുസ്തീൻ മുതലായ ഭക്തന്മാരു
ടെ പ്രബന്ധങ്ങളെ അല്ലാതെ, ചങ്ങല കെട്ടി കിട
ക്കുന്ന വെദപുസ്തകത്തെയും കണ്ടു വായിച്ചും ധ്യാ
നിച്ചും, ഊണും ഉറക്കവും ഇളച്ചു, ആത്മരക്ഷെക്കാ
യി സന്ന്യാസികൾക്കു വിധിച്ച് ഘൊര തപസ്സുകളെ
ഒക്കെയും ചെയ്തു എങ്കിലും, സമാധാനം വന്നില്ല; ദൈവ
കൊപം ശമിച്ചതും ഇല്ല. നാൎത്തുണി ഉടുത്തതിനാൽ
പാപം നീങ്ങിയില്ല എന്നു കണ്ടാറെ, ഞാൻ എന്തൊ
രു പാപി! ശെഷമുള്ളവർ എന്നെ ചൂണ്ടി ചിരിക്കു
ന്നു; എന്റെ ഹൃദയം പൊലെ പിശാചിന്നു അധീ
നമായത ഒന്നും ഇല്ല; എന്റെ കഥ തീൎന്നു എന്നു മുറയി
ട്ടു, രാവും പകലും ഉരണ്ടും കരഞ്ഞും കൊണ്ടിരിക്കും.
അതു കൊണ്ടു സന്ന്യാസികൾ അവനൊടു “സഹൊ
ദര! ആ വെദം വായിക്കുന്നത നന്നല്ല” ഇതു ബഹു
ദുഃഖകരമായ പുസ്തകം; സകല കലക്കത്തിന്നും കാ
രാണം തന്നെ എന്നു പലപ്പൊഴും മന്ത്രിച്ചു. ഒരു നാ
ൾ ചങ്ങാതികൾ അന്വെഷിച്ചാറെ, ലുഥർ ൟ ൪
ദിവസം മുറിയെ തുറക്കാതെ ഇരിക്കുന്നു എന്നു കെട്ടു,
ഉന്തി തുറന്നു നൊക്കീട്ടു, ചത്തവനെ പൊലെ കണ്ടു, [ 10 ] വിളിച്ചിട്ടും മൊഹാലസ്യം തീരായകയാൽ, പാട്ടു പാടി
ക്രമത്താലെ ആശ്വസിപ്പിച്ചു.

അക്കാലം ഔഗുസ്തീന്യ മഠങ്ങൾക്കു അദ്ധ്യക്ഷനാ
യ സ്തൌപിച്ച എർഫുൎത്തിൽ വന്നു, മഠപരീക്ഷ ചെ
യ്യുമ്പൊൾ, അസ്ഥിമയനായ ഉലൎന്ന ചെറുപ്പക്കാരനെ
കണ്ടു, കാരണം അറിഞ്ഞു, പിതൃഭാവം കൈക്കൊണ്ടു,
സംഭാഷണം തുടങ്ങി. ദൈവം നീതിമാനായിരിക്കെ, മു
റ്റും പാപിയായ ഞാൻ അവന്റെ പ്രത്യക്ഷതയെ എ
ങ്ങിനെ പൊറുക്കും “എന്നു ചൊദിച്ചാറെ” എന്തിനു
ൟ ശല്യം? ക്രൂശിൽ തറെച്ചവൻ അനുഷ്ഠിച്ച പ്രായ
ശ്ചിത്തത്തിൽ ആശ്രയിച്ചു കൊള്ളണ്ടു എന്നു കെട്ടു,
എന്മനസ്സതിരിയാതെ കണ്ടു, ദൈവം എന്നിൽ കരുണ
വിചാരിക്കുന്നത, എങ്ങിനെ വിശ്വസിക്കാം? എന്ന
തിന്നു സ്തൌപിച്ച പറഞ്ഞു: മനസ്സുതിരിയുന്നത തപ
സ്സുകൊണ്ടല്ല, ആദ്യം സ്നെഹിച്ചവനെ സ്നെഹിക്കുന്ന
തിനാൽ തന്നെ തുടങ്ങുന്നു. ൟ വാക്കു ശരം പൊലെ ത
റെച്ചു, ലുഥർ ദൈവസ്നെഹം അണുവായെങ്കൽ ഉദിച്ചു
എന്നു ഊഹിച്ചു, അനുതാപം മനന്തിരിവു എന്ന വാക്കു
കളെ വെദത്തിൽ പറഞ്ഞ ദിക്കുതൊറും വായിച്ചു നൊ
ക്കി, ദിവ്യ വാഗ്ദത്തം തനിക്കും പറ്റുന്നു എന്നു സത്യമാ
യറിഞ്ഞു. പിന്നെയും പാപനിനവിനാൽ പീഡിച്ചു
വലഞ്ഞപ്പൊൾ, സ്തൌപിച്ച അവനൊടു: നമ്മുടെ പാ
പം മായാ രൂപം അല്ല; ഉള്ളത തന്നെ അല്ലൊ; അങ്ങി
നെ അല്ലായ്കിൽ മായാചിത്രമായ രക്ഷിതാവും അതിന്നു
മതിയായിരിക്കും എന്നു പറഞ്ഞു, ഒരു വെദപുസ്തകം
സമ്മാനമായി കൊടുത്തനുഗ്രഹിച്ചു പൊകയും ചെയ്തു.

പിന്നെയും സംശയങ്ങളും നൊവുകളും വൎദ്ധിച്ചി
ട്ടു മരിപ്പാറായപ്പൊൾ, വൃദ്ധനായൊരു സന്ന്യാസി വ
ന്നു “പാപമൊചനത്തെ ഞാൻ വിശ്വസിക്കുന്നു” [ 11 ] എന്നു വിശ്വാസ പ്രമാണത്തിലുള്ള ഇടം ഉച്ചരിച്ചു,
ദാവീദ പൌൽ മുതലായവരുടെ പാപം മൊചിച്ച പ്ര
കാരം വിശ്വസിച്ചാൽ പൊരാ, പിശാചുകളും ഇത്ര
അറിയുന്നവല്ലൊ. ദൈവം യെശു നിമിത്തം എന്റെ
പാപത്തെയും ക്ഷമിച്ചിരിക്കുന്നു എന്നു വിശ്വസിക്ക
ഇങ്ങിനെ നിന്നൊടു ദിവ്യ കല്പനയാകുന്നു. എന്ന എ
ല്ലാം പറഞ്ഞപ്പൊൾ, ലുഥർ പൂൎണ്ണമായ വെളിച്ചം ക
ണ്ടും കൈക്കൊണ്ടും സുഖിച്ചു, ക്രിയകളാലല്ല കരുണ
യാൽ വരുന്ന രക്ഷയിൽ ഉറെച്ചൂന്നിനിലക്കയും ചെയ്തു.

൧൫൦൭ ആമതിൽ (൨ മെയി.) മെത്രാൻ വന്നു, ലു
ഥൎക്ക ആചാൎയ്യപട്ടം കൊടുത്തു, അപ്പം ദൈവശരീരമാ
ക്കി മാറ്റുവാനും, മരിച്ചവൎക്കു ജീവികൾക്കും വെണ്ടി
സഫല ബലികളെ കഴിപ്പാനും, അധികാരം നിന്മെ
ൽ വെക്കുന്നുണ്ടു എന്നിങ്ങിനെ പറഞ്ഞത ഒക്കെയും
ലുഥർ വളരെ ഭക്തിയൊടെ കെട്ടു, വിസ്മയിച്ചു സന്തൊ
ഷിച്ചു. പിന്നെ ഉണ്ടായ സദ്യയിൽ അഛ്ശനെയും ക
ണ്ടു ആയവൻ പലരും സന്ന്യാസത്തെ പുകഴ്ത്തുന്നത
കെട്ടിട്ടു, മകനെ ഉറ്റു നൊക്കി “മാതാപിതാക്കന്മാരെ”
ബഹുമാനിക്കെണം, എന്നു വെദത്തിൽ കണ്ടിട്ടില്ല
യൊ? എന്നു ചൊദിച്ചു, നാണം ജനിപ്പിക്കയും ചെ
യ്തു. അന്നു മുതൽ സുവിശെഷത്തെ പള്ളികളിൽ പ്ര
സംഗിപ്പാൻ ഇട ഉണ്ടായി. എന്നാറെ സ്തൌപിച്ച
സഹസക്കൊയ്മയാകുന്ന ഫ്രീദരിക്കൊടു ലുഥരുടെ ഗു
ണാധിക്യം അറിയിച്ചതിനാൽ, വിത്തമ്പൎക്കിൽ സ്ഥാ
പിച്ച വിദ്യാലയത്തിൽ പണ്ഡിതരായി പഠിപ്പിക്കെ
ണം എന്ന വിളി വന്നതു, ലുഥർ അനുസരിച്ചു യാ
ത്രയാകയും ചെയ്തു. [ 12 ] ൪. വിത്തമ്പൎക്കിലെ പണ്ഡിതർ.

ലുഥർ പുതിയ വിദ്യാലയത്തിൽ എത്തിയ ഉടനെ
(൧൫൦൯) തനിക്ക ഇഷ്ടമായ വെദത്തെ അല്ല, തൎക്ക മീ
മാസാശാസ്ത്രങ്ങളെ പഠിപ്പിക്കെണ്ടി വന്നു. എങ്കിലും
എബ്രയ യവന ഭാഷകളെയും നന്നായി ശീലിച്ചു
കൊള്ളുകയാൽ, വെഗത്തിൽ വെദത്തെ വ്യാഖ്യാനിപ്പാ
ൻ കല്പനയായി. അപ്പൊൾ രൊമൎക്കുള്ള ലെഖനത്തിൽ
ഒന്നു കണ്ടു. അതെന്തു? നീതിമാൻ വിശ്വാസത്താ
ലെ ജീവിക്കും? എന്നതിൽ താൻ ലയിച്ചു പൊയി, കെ
ൾക്കുന്നവൎക്കു ഭ്രമം ഉണ്ടാക്കി, പണ്ഡിതന്മാരും ൟ
പുതിയ വിശ്വാസൊപദെശം ഗ്രഹിപ്പാൻ ചെന്നിരി
ക്കും. അനന്തരം സ്തൌപിച്ച നിൎബ്ബന്ധിച്ചതിനാൽ
പൊളിഞ്ഞ ചെറു പള്ളിയിൽ പ്രസംഗിപ്പാൻ തുടങ്ങി.
മുമ്പെ കെൾക്കാത്ത വെദവാക്കുകളെ കുട്ടിയുടെ വായിൽ
നിന്ന എന്ന പൊലെ പൊഴികയാൽ, ആ പള്ളി പു
രുഷാരത്തിന്നു പൊരാതെ വന്നു പട്ടണ പ്രമാണിക
ൾ വലിയ പള്ളിയിൽ പ്രസംഗിപ്പാൻ അപെക്ഷി
ച്ചു, കൊയ്മ താനും അവനെ കെൾപാൻ വിത്തമ്പൎക്കി
ൽ ചെന്നു, കീൎത്തി പരക്കയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പൊൾ ചില മഠെശ്വരന്മാൎക്ക
ആചാരം ചൊല്ലി ഇടച്ചൽ ഉണ്ടായാറെ, “പാപ്പാവി
ന്റെ വിധി വെണം” എന്നു വെച്ചു, ലുഥരെ രൊമെ
ക്ക നിയൊഗിച്ചയച്ചു. ആയവൻ സൎവ്വ ഗുണങ്ങൾ
ക്കു ഉറവാകുന്ന പട്ടണത്തെ കാണ്മാൻ ദൈവവശാ
ൽ ഇട വന്നു എന്നു ആനന്ദിച്ചു പുറപ്പെട്ടു ആല്പ മ
ലകളെ കടന്ന ഉടനെ ഇതല്യ സന്ന്യാസികളുടെ ഐ
ശ്വൎയ്യഭൊഗങ്ങളെ കണ്ടു ദുഃഖിച്ചു, കൂട ക്കൂട ശാസി
ച്ചാറെ, അവരുടെ കുടുക്കുകളിൽ നിന്നു പണിപ്പെട്ടു ഒഴി [ 13 ] ഞ്ഞു വിഷം കൊടുത്തതിനാൽ ചാവാറായപ്പൊൾ, വി
ശ്വാസത്താലെ നീതിമാൻ ജീവിക്കും എന്ന വാക്കി
നാൽ ആശ്വസിച്ചു എഴു കുന്നുകളിന്മെലുള്ള നഗ
രത്തെ കണ്ടു, പവിത്ര രൊമാപുരി പുണ്യക്ഷെത്രം
നമൊസ്തുതെ എന്നു വാഴ്ത്തി, സാഷ്ടാംഗം വീണു,
കൈസൎമ്മാരുടെ കാലം തുടങ്ങി എടുപ്പിച്ചിടിഞ്ഞ അ
ത്ഭുത പണികളെയും,പള്ളി മഠ കൂട്ടങ്ങളെയും ദൎശിച്ചു,
അവിടവിടെ ചൊല്ലും കളവുകൾ ഒക്ക പ്രമാണിച്ചു,
ഓടി ഓടി, വന്ദിച്ചു, വന്ദിച്ചു അയ്യൊ, അമ്മയഛ്ശന്മാർ
എന്തു മരിക്കാത്തതു? മരിച്ചു എങ്കിൽ ഇവിടെ കല്പിച്ച
കൎമ്മസാഫല്യം കൊണ്ടു എത്ര വെഗത്തിൽ തീശൊ
ധനയിൽ നിന്നു രക്ഷിക്കയായിരുന്നു എന്നു അന്നന്നു
വിചാരിച്ചു. താൻ ഓരൊ പള്ളിയിൽ മീസ വായിക്കു
മ്പൊൾ, ഇതല്യ പാതിരികൾ അവന്റെ ഭയഭക്തിയെ
പരിഹസിച്ചു സഹൊദര, വെഗം, വെഗം, പുത്ര
നെ തിരുമാതാവിന്നു മടക്കി അയച്ചുവൊ? എന്നും, നീ
ഒന്നു വായിച്ചു തീരുമ്മുമ്പെ ഞങ്ങൾ ൭ വട്ടം നിവൃ
ത്തിക്കും എന്നും, നാണം കൂടാതെ പറയും പാതിരിക
ൾക്ക ദൈവവിശ്വാസം ഇല്ല എന്നു വെഗത്തിൽ തെ
ളിഞ്ഞു വന്നു. നാം അപ്പത്തെ ദൈവമാക്കുമ്പൊൾ അ
ല്ലയൊ “നീ അപ്പം തന്നെ; അപ്പമായിരിക്കും” എന്നു
ലത്തീനിൽ പറഞ്ഞിട്ടു, ഉയൎത്തുമ്പൊൾ, ജനങ്ങൾ
എല്ലാവരും ദെവദെഹം എന്നു ചൊല്ലി കുമ്പിടുന്നു
എന്നു ചിലരും, മനുഷ്യാത്മാവും മൃഗാത്മാവും ഒന്നു
തന്നെ എന്നു ചിലരും, മറ്റെവരും മറ്റും ചിരിച്ചു പ
റയും.വെശ്യാദൊഷത്തിന്നും കുലെക്കും ആൎക്കും ശ
ങ്കയില്ല. പാപ്പാ താൻ യുദ്ധത്തിൽ ചെല്ലും; ഒരു നാ
ൾ തൊറ്റു പൊയാറെ, അവൻ കൊപിച്ചു ഹെ കള്ള
തിരുസഭയെ! നീ ഇങ്ങിനെ രക്ഷിക്കുന്നുവൊ? പരി [ 14 ] ന്ത്രിസ്സ പക്ഷം തിരിഞ്ഞുവൊ? എന്നു ദൈവത്തെ ദു
ഷിച്ചു. നരകം ഉണ്ടെങ്കിൽ, രൊമയുടെ അടിയിൽ
ആയിരിക്കും എന്ന പഴഞ്ചൊല്ലും കെട്ടു. ആകയാൽ
പുരാണകഥകളിൽ സംഗം ക്രമത്താലെ കുറഞ്ഞു പൊ
കുമ്പൊൾ, ലുഥർ ഒരു നാൾ പാപമൊചനത്തിന്നാ
യി പിലാത്തന്റെ കല്പടികളെ മുട്ടു കുത്തി നിരങ്ങി ക
രെറുമ്പൊൾ “വിശ്വാസത്താലെ നീതിമാൻ ജീവി
ക്കും” എന്ന വാക്കു പിന്നെയും മനസ്സിൽ ജ്വലിച്ചു,
അവൻ ഞെട്ടി നാണിച്ചു, എഴുനീറ്റു നിവൎന്നു നട
ന്നു. ശെഷം ചില യഹൂദ റബ്ബികളൊടു എബ്രയ ഭാ
ഷ പഠിച്ചു പൊന്നതും അല്ലാതെ, കൎമ്മങ്ങളെ വെടി
ഞ്ഞു ദുഃഖിച്ചു സഹസ നാട്ടിൽ മടങ്ങിപ്പൊയി. ൟ
യാത്രയുടെ ഫലം ചൊല്ലിക്കൂടാത്തത. ലുഥർ പിറ്റെ
കാലത്തിൽ ൟ രൊമയാത്ര ലക്ഷം രൂപ്പിക സമ്മാന
ത്തെക്കാളും വിലയെറിയതു എന്നു പുഞ്ചിരിയൊടു പ
റയും. ഇനി വെദത്തിൽ അല്ലാതെ രൊമയിൽ ഒട്ടും ഭ
ക്തി ശെഷിപ്പില്ല എന്നൊരു ഉറപ്പു വന്നു അപ്പൊൾ
സെതൗപിച്ച ലുഥരെ കണ്ടു. “നീ വെദപാരഗന്റെ
സ്ഥാനം കയറെണം” എന്നു ചൊല്ലിയാറെ, ഞാൻ
അയൊഗ്യൻ എന്നും, രൊഗി എന്നും മറ്റും വിരൊ
ധിച്ചു പറഞ്ഞാറെയും, “ദൈവത്തിന്നു നിന്നെ കൊ
ണ്ടാവശ്യം” തന്നെ; വിരൊധിക്കരുത; സ്ഥാനത്തി
ന്നു കൊടുക്കെണ്ടുന്ന മൎയ്യാദ കൊയ്മയിൽനിന്നു ചെ
ലവഴിക്കും എന്നു ഹെമിച്ചു പറഞ്ഞപ്പൊൾ, ലുഥർ
അനുസരിച്ചു (൧൫൧൨. ആമത്തിൽ ഒക്തബ്ര) കരൽ
സ്തത്ത എന്ന വൈദികൻ ലുഥരെ യൊഗത്തിൽ ചെ
ൎത്തു, സത്യവെദത്തെ ഉപദെശിച്ചു വീരനായി പരി
പാലിക്ക എന്ന സത്യം ചെയിച്ചു, വൈദികനാക്കി ഉപ
നയിക്കയും ചെയ്തു. അന്നു ലുഥർ ഞാൻ ഇനി മരണ [ 15 ] പൎയ്യന്തം വെദഭടനായി സത്യത്തിന്നു വെണ്ടി പൊ
രുതു കൊള്ളും എന്നു പ്രതിജ്ഞ ചെയ്തു, സൎവ്വ സ
ഭെക്കും താൻ കടക്കാരൻ എന്നു നിശ്ചയിച്ചു, അഗ്നി
സ്നാനം ലഭിച്ച പ്രകാരം വെദത്തെ മാത്രം സ്ഥാപി
പ്പാൻ ഒരുമ്പെടുകയും ചെയ്തു. ഒരു വൎഷത്തൊളം സ
ത്യം പഠിപ്പിച്ച ശെഷം, ശിഷ്യന്മാർ മിക്കവാറും ശെ
ഷം ശാസ്ത്രികളെ വിട്ടു, അവനിൽ മാത്രം സഞ്ജിച്ചു.
വൈഭവമുള്ള പൂൎവ്വ ശാസ്ത്രങ്ങൾക്ക മാനം കുറഞ്ഞു
പൊയി സലക്കൎമ്മങ്ങളും മാനുഷജ്ഞാനവും പുറജാതി
കൾക്ക ഇരിക്കട്ടെ; ക്രിസ്ത്യാനിക്ക വിശ്വാസം പ്ര
മാണം ഇനി ൟ ജ്ഞാനിക്കുമല്ല ആ ധൎമ്മഷ്ഠന്നുമല്ല,
യെശുവിന്നത്രെ വിദ്യാലയത്തിലും ഹൃദയങ്ങളിലും
വാഴുവാൻ അവകാശം എന്നതു സൎവ്വസമ്മതമായി,
സൃഷ്ടികളിൽ ആശ്രയിക്കുന്നതു എല്ലാം ബിംബാരാ
ധന, എന്നു തൊന്നി പൊയി.

ധൈൎയ്യനിശ്ചയം അധികം വൎദ്ധിച്ചപ്പൊൾ, ലു
ഥർ (൧൫൧൬) ആമതിൽ “ഒരു വാക്കു ചൊല്ലി തൎക്കി
ക്കെണം”. എന്നു പരസ്യം പതിപ്പിച്ചു. അതെന്തു?
വിശ്വസിക്കുന്നവന്നു ക്രിസ്തൻ മൂലമെ സൎവ്വവും
കഴിയുന്നതാകയാൽ, മനുഷ്യശക്തിയാൽ എങ്കിലും,
സിദ്ധന്മാരാൽ എങ്കിലും ഒരു തുണയും വരിക ഇല്ല
എന്നതു കെട്ടാറെ, പലരും ഭ്രമിച്ചു പൊയി. അക്കാലം
അവൻ പറഞ്ഞ ഉപദെശമാവിതു: ക്രിസ്തനെ നൊ
ക്കി പറയെണ്ടതു: നീ കൎത്താവെ എന്റെ നീതി, ഞാ
നൊ നിന്റെ പാപം എനിക്കുള്ളത നീ എടുത്തു, നി
ന്റെത എനിക്ക തന്നു; ഹല്ലെലുയാ! എന്നു പുതിയ
പാട്ടു പാടെണം.

പിന്നെ ൧൪ മഠങ്ങളെ വിചാരണ ചെയ്തു, ക്രമ
ത്തിൽ ആക്കെണം, എന്ന കല്പന ഉണ്ടായാറെ, ലുഥ
[ 16 ] ർ പല ദിക്കിലും സഞ്ചരിച്ചു, സഭയുടെ ദൂഷ്യങ്ങളെ
വെണ്ടുവൊളം കണ്ടു, സുഖപ്രദമായ സുവിശെഷം
ദാഹിക്കുന്ന എല്ലാവൎക്കും പ്രസിദ്ധമാക്കിയതിനാൽ,
പല മഠസ്ഥന്മാരും ദിവ്യ ബീജത്തെ സന്തൊഷ
ത്തൊടെ കൈക്കൊണ്ടു. എങ്കിലും ആടുകൾ ചുരുക്കമ
ത്രെ എന്നു കണ്ടു മുറയിട്ടു, ലുഥർ വിത്തമ്പൎക്കിൽ മ
ടങ്ങി എത്തുകയും ചെയ്തു.

അനന്തരം മനുഷ്യർ അശെഷം പാപികളും ക
ൎമ്മ ബദ്ധന്മാരും അല്ല, ദൈവ കരുണപാപമൊചന
ങ്ങളെയും സാധിപ്പാൻ യൊഗ്യരും ശക്തന്മാരും
ആകുന്നു എന്ന സൎവ്വ വിദ്യാലയങ്ങളിലും സാധാ
രണ ഉപദെശം ആക കൊണ്ടു, ലുഥർ ൯൯ വചന
ങ്ങളെ എഴുതി, ശാസ്ത്രികളുമായി തൎക്കിക്കെണ്ടതിന്നു
പരസ്യമാക്കി. അതിൽ ചിലതു കെൾക്ക:

മനുഷ്യൻ ആകാത്ത മരം ആകയാൽ, അവൻ
ഇഛ്ശിക്കുന്നതും ചെയ്യുന്നതും എല്ലാം ആകാത്തതു.

ചിത്തം സ്വതന്ത്രം അല്ല ബദ്ധമാകയാൽ, ഗു
ണം ചെയ്കിലുമാം, ദൊഷം ചെയ്കിലുമാം എന്ന നട
നടപ്പുവാക്കു കളവത്രെ.

വല്ല വിഷയങ്ങളെ കണ്ടാൽ, വെണം എന്നും,
വെണ്ട എന്നും, തീൎച്ച കല്പിപ്പാൻ മനുഷ്യചിത്തത്തി
ന്നു ശക്തിയില്ല.

സൽഗുണം ഒന്നും അഹംഭാവവും ദുഃഖഛായയും
കൂടാതെ വരായ്കയാൽ, അതുവും പാപമിശ്രം തന്നെ.

ആദി മുതൽ അവസാനത്തൊളം നാം പ്രവൃത്തി
കളുടെ കൎത്താക്കന്മാരല്ല; അവറ്റിന്നു ദാസന്മാർ ആ
കുന്നു.

ന്യായമായത ചെയ്യുന്നതിനാൽ, നാം നീതിമാന്മാ
രാകയില്ല; നീതിമാന്മാരായ്തീൎന്നിട്ടു വെണം ന്യായമാ [ 17 ] യതിനെ ചെയവാൻ ദൈവകാൎയ്യത്തിൽ തൎക്കയുക്തികളു
ടെ ശ്രീത്വം എല്ലാം ദൌൎബ്ബല്യലക്ഷണമാകുന്നു.

മനുഷ്യൻ ദൈവകല്പനെക്കു ശത്രു; ദൈവകരുണ
യ്ക്കു അതിശത്രം, കുല, മൊഷണം, വ്യഭിചാരം ൟ വ
ക ചെയ്യാത്തവനും ദൈവകരുണ ഇല്ലാഞ്ഞാൽ, നിത്യം
പാപം ചെയ്തു വരും.

പാപം ബാഹ്യമായി കാട്ടാതെ ഇരിക്കുന്നതു കള്ള
ന്മാരുടെ നീതി ആകുന്നു.

ദൈവകല്പനയും മനുഷ്യചിത്തവും ഒരുനാളും നി
രന്നുവരാത്ത വൈരികളാകുന്നു.

കല്പന ഒക്കെയും മനുഷ്യചിത്തത്തൊടു പൊർവി
ളി കഴിക്ക കൊണ്ടു, പാപം വഴിയുമാറാക്കുന്നു.

ന്യായപ്രമാണത്തിലെ പ്രവൃത്തി എല്ലാം പുറമെ
നന്നു എന്നു തൊന്നുന്നു; ഉള്ളിൽ ദൊഷം ആകുന്നു.

മനുഷ്യചിത്തം ദൈവചിത്തത്തൊടു രഞ്ജിച്ച പ്ര
കാരം തൊന്നുമ്പൊൾ, ഫലകാംക്ഷയാലൊ ഭയത്താ
ലൊ ഒഴിഞ്ഞു ഉണ്ടാക ഇല്ല.

ജീവനെ കൊടുക്കുന്നൊരു ന്യായപ്രമാണമൊ പ
രിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകൎന്നു
വന്ന ദൈവസ്നെഹം തന്നെ.

പ്രാകൃത മനുഷ്യൻ ദൈവം ദൈവമായിരിക്കെ
ണം എന്നു സമ്മതിക്കുന്നില്ല, അതു കൊണ്ടു ദൈവ
ത്തിലെ സ്നെഹം ഉണ്ടാകുന്നത, തങ്കലെക്ക പക ആ
കുന്നു.

മനുഷ്യൻ ഇപ്പൊൾ ഒരു വൈഭവം ഇല്ലാതെ,
രണ്ടു തെജസ്സുകളുടെ ഇടയിൽ കിടക്കുന്നു. ഒന്നിൽനി
ന്നുള്ള ഭ്രംശം തന്റെ കുറ്റത്താൽ വന്നു, മറ്റെതിൽ
എത്തുവാൻ തനിക്കു അല്പം ശെഷി ഇല്ല. ക്രിസ്തൻ [ 18 ] അത്രെ നമുക്കു വെണ്ടി എത്തി ഇരിക്കുന്നു, നമ്മെ
എത്തിക്കയും ചെയ്യുന്നു.

ൟവക പലവും കെട്ടതിനാൽ മിക്കവാറും ശാസ്ത്രി
കൾക്ക നീരസം തൊന്നി ക്രിസ്തനാമത്തിലുള്ള വാസ
ന പലൎക്കു മരണവും ചിലൎക്കു ജീവനും ആയ്തീരുക
യും ചെയ്തു. എങ്കിലും ഇപ്രകാരമുള്ള ഉപദെശവി
കാരം നിമിത്തം മഹാ ലൊകരിൽനിന്നു ഉപദ്രവം ഒ
ന്നും ഉണ്ടായില്ല.

൫. പാപമൊചന പത്രികകൾ.

അക്കാലം ലെയൊ പാപ്പാ മഹാ പെത്രപള്ളിയെ
കെട്ടുവാനും, കൂട്ടരൊടു ഒക്കത്തക്ക സുഖെന ഭൊഗിപ്പാ
നും, രാജാക്കന്മാരെ വശമാക്കുവാനും, പണം അത്യന്തം
ആഗ്രഹിച്ചു, വിശ്വാസികളുടെ ആത്മരക്ഷെക്കായി
എണ്ണമില്ലാതൊളം മൊചന പത്രികകളെ അച്ചടിപ്പി
ച്ചു, കുത്തക പൊലെ മഹാ മെത്രാന്മാൎക്കു വിറ്റു, അ
വരെ കൊണ്ടു വില്പിക്കയും ചെയ്തു. ആ കുത്തകക്കാ
രിൽ ഒരുത്തനായ മയിഞ്ച മെത്രാൻ ഗൎമ്മന്ന്യ രാജ്യ
ത്തിൽ എങ്ങും ദൂതരെ അയച്ചു, വളരെ ഘൊഷത്തൊ
ടെ 0രം പൂൎണ്ണ മൊചനത്തെ പരസ്യമാക്കി, രാജാവു
മുതൽ അടിമയൊളം എല്ലാവരും പ്രാപ്തിക്ക തക്കവണ്ണം
മെടിപ്പാൻ നിൎബ്ബന്ധിച്ചു. ആയതിന്നു സഹസ നാ
ട്ടിൽ അയച്ച ദീത്തൽ എന്നവൻ മുമ്പെ പല അപ
രാധങ്ങളെ ചെയ്തു നടന്നവനും, പാതിരി എങ്കിലും, ത
ന്റെ കുഞ്ഞിക്കുട്ടികളൊടു കൂട നിൎല്ലജ്ജനായി സഞ്ച
രിച്ചു, അസഭ്യ വാക്കുകളെ കൊണ്ടു എല്ലാവരെയും ര
സിപ്പിച്ചും കൊണ്ടിരിക്കുന്ന മട്ടിയക്കാരനും ആകുന്നു.
ആയവൻ തെർ കുതിരകളൊടും, വലിയ ക്രൂശു മുതലാ
യ ഉപകരണങ്ങൾ പരിവാരകന്മാരൊടും കൂട ഓരൊ [ 19 ] ഊരിലും പട്ടണത്തിലും വന്നു, അധികാരികളും പാതി
രികളും മറ്റും ഘൊഷിച്ചു എതിരെറ്റാറെ, പ്രദിക്ഷി
ണം വെച്ചു. കെട്ടാലും! ദൈവവരങ്ങളിൽ അത്യുത്തമ
മായത ൟ ഊരിൽ എത്തി ഇരിക്കുന്നു വരുവിൻ! ചെ
യ്തു പൊയ പാപങ്ങൾക്കും, ചെയവാൻ ഭാവിക്കുന്ന
പാപങ്ങൾക്കും ഇതാ, അനുതാപം കൂടാതെ പൂൎണ്ണത
രമായ ക്ഷമ നിങ്ങൾക്കു വെച്ചു കിടക്കുന്നു. അപൊ
സ്തലർ പ്രസംഗിച്ചു, അനെകം ആത്മാക്കളെ രക്ഷി
ച്ചുവല്ലൊ, എന്റെ കത്തുകളാൽ രക്ഷ പ്രാപിച്ചവർ
ഏറ്റവും അധികമാകുന്നു. ദൈവമാതാവെ അപരാധി
ച്ചു എങ്കിലും, ഇതിനെ വാങ്ങിയാൽ നിവൃത്തി ആകും.
പാതാളത്തിൽ വലഞ്ഞു കിടക്കുന്ന അമ്മയഛ്ശന്മാർ മു
തലായവർ ഇപ്പൊൾ നിങ്ങളൊടു നിലവിളിക്കുന്നു.
നിങ്ങളുടെ കൈയിലുള്ളത കൊടുത്താൽ, ഇപ്പൊൾ ഞ
ങ്ങൾക്കു നരകവെദന മാറും എന്നു കെട്ടാൽ, വെറുതെ
നിലക്കാമൊ?മൃഗപ്രായമായുള്ളൊരെ! സ്വൎഗ്ഗം തുറന്നി
രിക്കുന്നു. ദൈവം ഇനി ദൈവമല്ല, സൎവ്വാധികാരത്തെ
യും പാപ്പാവിങ്കൽ സമൎപ്പിച്ചിരിക്കുന്നു. നിങ്ങൾ കാ
ണുന്നതിനെ കാണുന്ന കണ്ണുകൾക്ക എന്തൊരു ഭാ
ഗ്യം! എത്ര രാജാക്കന്മാരും പ്രവാചകരും ൟ വക കാ
ണ്മാൻ ആഗ്രഹിച്ചിട്ടും കാണാതെ പൊയിരിക്കുന്നു
ഇതു തന്നെ മുക്തി ദിവസം! കൊണ്ടുവരുവിൻ! എ
ന്നിങ്ങിനെ നിലവിളിച്ചു പുരുഷാരത്തെ ചതിച്ചും
പെടിപ്പിച്ചും വെവ്വെറെ കത്തുകളെ വാങ്ങുവാൻ നി
ൎബ്ബന്ധിക്കും. അതിന്നൊരു വിലവിവരം ഉണ്ടു. സ
ൎവ്വ പാപമൊചനത്തിന്നും അധികം വെണം; കുലെ
ക്കു ൪൦ രൂപ്പിക, പള്ളിക്കവൎച്ചയ്ക്കു ൪൫ രൂപ്പിക, പി
ള്ളയുടെ വധത്തിന്നു ൪ രൂപ്പിക; മറ്റും അപ്രകാരം
തന്നെ. ഓരൊ പെട്ടിയിൽ പണം നിറഞ്ഞ ഉടനെ [ 20 ] മെല്പട്ടവൎക്കു അയക്കും. ആകയാൽ സാധുക്കൾ എ
ല്ലാവരും വളരെ ദുഃഖിച്ചു പാപ്പാവിന്നു ഇത്ര ശക്തി
ഉണ്ടെങ്കിൽ, ഞങ്ങളുടെ ആത്മാവിനെ വെറുതെ ര
ക്ഷിപ്പാന്തക്ക സ്നെഹം തൊന്നാത്തത എന്തു? എ
ന്നു മുറയിടും. സഹസ നാട്ടിലെ കൊയ്മ വൎത്തമാനം
എല്ലാം അറിഞ്ഞാറെ, ദീത്തൽ അതിർ കടന്നു വരുവാ
ൻ അനുവാദം കൊടുക്കായ്ക്കകൊണ്ടു അവൻ കൊപി
ച്ചു, വളരെ കാലം അതിരിൽ പാൎത്തു, കാണ്മാൻ വരു
ന്നവരെ വാങ്ങിപ്പിക്കയും ചെയ്തു. അങ്ങിനെ ഇരി
ക്കും കാലം ലുഥർ പള്ളിയിൽ വെച്ചു സ്വാപാപങ്ങളെ
ഏറ്റു പറയുനവരൊടു സംസാരിക്കുമ്പൊൾ, വ്യഭി
ചാരം മുതലായ ദൊഷങ്ങളെ ഞങ്ങൾ ചെയ്തു എങ്കി
ലും, പരിഹാരം ഉണ്ടാകയാൽ, അനുതാപം വെണ്ടാ
എന്നു പലരിൽനിന്നും കെട്ടാറെ ഇതു ചതി എന്നു,
അനുതപിക്കുന്നില്ല എങ്കിൽ, നിങ്ങൾ എല്ലാവരും ന
ശിച്ചു പൊകും എന്നും പ്രസംഗിച്ചു. ആയതിനെ
ദീത്തൽ കെട്ടു ചൊടിച്ചു, ഇവൻ കള്ളമതക്കാരൻ, അ
ഗ്നിശിക്ഷെക്കു യൊഗ്യൻ എന്നു നിലവിളിച്ചു, ച
ന്തയുടെ നടുവിൽ ഭയത്തിനായി ഒരു ചിത കത്തി
ക്കയും ചെയ്തു. അനന്തരം ലുഥർ ഇതു വെഗത്തിൽ
എടുക്കെണ്ടുന്ന ശല്യം ആകുന്നു എന്നു വിചാരിച്ചു,
സിദ്ധന്മാരുടെ അസ്ഥികളെ വളരെ ഘൊഷത്തൊടും
കൂട വിത്തമ്പൎക്ക പള്ളിയിൽ പ്രദിക്ഷിണം ചെയ്തു
എഴുന്നെള്ളിക്കുന്ന പെരുനാളിൽ (൩൧. ഒക്തബ്ര
൧൫൧൭) രാത്രിയിൽ എഴുതിയ ൯൫ വചനങ്ങളെ പള്ളി
വാതുക്കൽ താൻ പതിപ്പിച്ചു, ഉടനെ എല്ലാവരും വാ
യിക്കുകയും ചെയ്തു. അവൻ തന്റെ അഭിപ്രായം
മുമ്പിൽ ആരൊടും പറഞ്ഞില്ല എങ്കിലും സഹസക്കൊ
ൻ ആ രാത്രിയിൽ തന്നെ അതിശയമുള്ളൊരു സ്വപ്നം [ 21 ] കണ്ടു. അതാവിത: ഒരു സന്ന്യാസി വന്നു, എന്റെ പ
ള്ളിയുടെ വാതില്പലക മെൽ അല്പം എഴുതാമൊ, എന്നു ക
ല്പന ചൊദിച്ചതിന്നു സമ്മതിച്ചപ്പൊൾ, അവൻ എഴു
തി, എഴുതി തൂവലും അക്ഷരങ്ങളും വളൎന്നുയൎന്നു ലൊ
കപ്രസിദ്ധമായ് വന്നു. എത്ര ആൾ പ്രയാസപ്പെട്ടിട്ടും
അക്ഷരം മാഞ്ഞില്ല, തൂവൽ നിന്നതും ഇല്ല. അതു
വൎദ്ധിച്ചു, രൊമയൊളം നീണ്ടു; അവിടെ അമൎന്നിരി
ക്കുന്ന സിംഹത്തിന്റെ ചെവിയിൽ കുത്തി, മുമ്മുടി
തലയിൽനിന്നു ഇൾക്കുകയും ചെയ്തു. തൂവൽ ഉടെപ്പാ
ൻ നൊക്കിയപ്പൊൾ, അത ഇരിമ്പും വജ്രവും ആ
യ്ക്കണ്ടു, പല ചെറിയ തൂവലുകളും അതിൽ നിന്നു ജ
നിക്കയും ചെയ്തു. എന്നിങ്ങനെ ഫ്രീദരിക്ക ഇളമ
യൊടു അന്നു തന്നെ അറിയിച്ച സ്വപ്നവിവരം.

ആ ൯൫ വചനങ്ങളിൽ ചിലതു പറയാം:

൧. നമ്മുടെ കൎത്താവായ യെശു അനുതാപം വെ
ണം എന്നു നമ്മൊടു കല്പിച്ചാൽ, വാഴുന്നാൾ വരെയും
അനുതാപം വെണം എന്നൎത്ഥം ആകുന്നു.

൫. പാപ്പാ താൻ കല്പിക്കുന്ന ശിക്ഷകളെ അല്ലാ
തെ, ദൈവശിക്ഷയെ ഇളച്ചു കൊടുപ്പാൻ അധികാര
മുള്ളവനല്ല.

൨൭. പണം പെട്ടിയുടെ അകത്തു, ആത്മാവു ബെ
സ്പുൎഗ്ഗാനിന്റെ പുറത്ത എന്ന ഉപദെശിക്കുന്നതു മനുഷ്യ മൌഢ്യമത്രെ.

൨൮. പണത്താൽ കരുണ അല്ല, ലൊഭം അത്രെ
വൎദ്ധിക്കുന്നു.

൩൨. കത്തുകളാൽ രക്ഷ വന്നു എന്നു കാട്ടുന്നവരും
പ്രമാണിക്കുന്നവരും നരകമാൎഗ്ഗത്തിൽ നടക്കുന്നു.

൩൬. അനുതാപവും ക്രിസ്തവിശ്വാസവും ഉള്ള
വന്നു എല്ലാം മൊചനം ഇപ്പൊൾ തന്നെ ഉണ്ടു. [ 22 ] ൩൭. ദൈവവരങ്ങൾ എപ്പെർപ്പെട്ടതും കത്തു കൂടാ
തെ എല്ലാ വിശ്വാസികൾക്കും ഉണ്ടു.

൪൩. ദരിദ്രന്നു കൊടുപ്പവൻ മൊചനപത്രിക വാ
ങ്ങുന്നവനെക്കാൾ ഭാഗ്യവാൻ.

൪൪. സ്നെഹകൎമ്മം സ്നെഹത്തെ വൎദ്ധിപ്പിക്കുന്നു,
ആ കത്തുകൾ പ്രമാദമുള്ള ആത്മവിശ്വാസത്തെ
അത്രെ വളൎത്തുന്നു.

൪൫. പാപ്പാവിന്നു പണത്തിന്നല്ല, വിശ്വാസ
മുള്ള പ്രാൎത്ഥനെക്കു അത്യാവശ്യം ആകുന്നു, എന്നു
സഭയിൽ പഠിപ്പിക്കെണം.,

൪൯. പാപ്പാവിന്റെ കത്തിൽ ആശ്രയിക്കാത്ത
വൎക്കു അതു ഗുണമായിരിക്കും; ആശ്രയിച്ചാൽ തന്നെ
കെടു സംഭവിക്കും.

൬൨. സഭയുടെ നിക്ഷെപം ദൈവകരുണയെ അ
റിയിക്കുന്ന സുവിശെഷം അത്രെ

൭൧. പാപ്പാവിന്നു വിരൊധം പറയുന്നവൻ ശ
പിക്കപ്പെടട്ടെ.

൭൨. കുത്തകകാരുടെ മൂഢപ്രശംസെക്കു വിരൊ
ധം പറയുന്നവൻ അനുഗ്രഹിക്കപ്പെടട്ടെ.

൯൨. സമാധാനം ഇല്ലാത്ത കാലത്തിൽ സഭയൊ
ടു സമാധാനം ഇതാ! സമാധാനം! എന്നറിയിക്കു
ന്നവർ പാറിപ്പൊയാൽ കൊള്ളാം.

൯൪. എല്ലാ ക്രിസ്തിയാനികളും നായകനെ പി
ന്തുടൎന്നു, ക്രൂശു മരണം, പാതാളത്തെയും പെടിക്കാതെ,
എങ്ങിനെ എങ്കിലും പൊരുതു പൊരെണം.

൯൫. കള്ള സമാധാനത്തിന്റെ ആശ്വാസത്തെ
ക്കാളും കഷ്ടങ്ങളുടെ വഴിയായി സ്വൎഗ്ഗരാജ്യം പൂകുന്ന
തു ഏറെ നല്ലൂ.

ഇങ്ങിനെ ദൈവത്തിൽ ആശ്രയിച്ചു പരസ്യമാ [ 23 ] ക്കിയ ശെഷം, ലുഥർ മയിഞ്ച മെത്രാന്നു എത്രയും താ
ഴ്മയായ കത്തും എഴുതി. ഞാൻ പൊടി അത്രെ;നിന്തി
രുവടി കടാക്ഷിക്കെണമെ ദൈവം സമൎപ്പിച്ചു തന്ന
ആടുകൾ നശിച്ചു പൊകുന്നതു കണ്ടിട്ടു, എങ്ങിനെ
പൊറുക്കാവും? ആ വിലക്കുന്നവർ സുവിശെഷത്തെ
നിഷ്ഫലമാക്ക കൊണ്ടു അവർ അടങ്ങി, പതുക്കെ പൊ
കെണ്ടതിന്നു കല്പന ആകെണ്ടു, എന്നു വളരെ അ
പെക്ഷിക്കുന്നു ഇത്തരം മറ്റും വിവരമായി എഴുതി
൯൫ന്റെ ഒരു പകൎപ്പും അയച്ചു. മറുപടി വരായ്കയാ
ൽ, ബ്രന്തമ്പുരി മെത്രാന്നു എഴുതിയപ്പൊൾ, ൯൫ഇ
ൽ ഒരു തെറ്റും ഇല്ല എങ്കിലും, ഇതു നിണക്ക എത്താ
ത്ത വലിയ കാൎയ്യം ആകുന്നു എന്തിന്നു കഷ്ടങ്ങളെ
തെടി പൊകുന്നു? മിണ്ടാതെ അടങ്ങിക്കൊൾവു എ
ന്നു മറുപടി വന്ന കാലത്തു ഗൎമ്മന്ന്യർ എല്ലാവരും
ആ ൯൫ വചനങ്ങളെ ദാഹത്തൊടെ വായിച്ചതും
അല്ലാതെ, പലരും അവറ്റെ അന്ന്യഭാഷകളിലാക്കി,
രൊമ മുതലായ രാജ്യങ്ങളിലും അയച്ചു വിറ്റു, ഉദാര
ന്മാരും സാധുക്കളും പലതരം ആശ്ചസിച്ചു, സന്തൊ
ഷിക്കയും ചെയ്തു.കൈസർ അവ വായിച്ചാറെ ഇ
വൻ ധീരൻ; അവനെ നൊക്കണം എന്നും, ലെ
യൊ പാപ്പാ ഒട്ടും പെടിക്കാതെ അമാത്യരൊടു ൟ ലു
ഥർ വിദഗ്ദ്ധൻ തന്നെ, എങ്കിലും മൂൎഖസന്ന്യാസിക
ൾക്ക അവനിൽ അസൂയ തൊന്നും എന്നും പറഞ്ഞു,
മഹാലൊകർ മിക്കവാറും സംശയിച്ചു. ചിലർ വളരെ
കൊപിച്ചു നിണക്ക വിനയം ഇല്ല; നിന്നെ തന്നെ
ഉയൎത്തുന്നു എന്നു ശാസിച്ചു പറഞ്ഞപ്പൊൾ, ലുഥ
ർ ഉര ചെയ്തിതു ഞാൻ ഭയപ്പെട്ടും വിറെച്ചും തുടങ്ങു
ന്ന കാൎയ്യം ദൈവത്തിൽനിന്നു വന്നാൽ, ആർ നി
റുത്തും? പാപ്പാ മുതലായ മെലായ്മക്കാർ എനിക്കു ബൊ [ 24 ] ധം വരുത്തി, അവരിലുള്ള പരിശുദ്ധാത്മാവിനാൽ
എന്റെ കുറവു തീൎക്കട്ടെ ഞാൻ സഭയൊടു ചൊദിച്ചി
രിക്കുന്നു; ഉത്തരം കല്പിക്കുമ്പ്രകാരം ഞാൻ താഴ്മയൊ
ടെ കെൾക്കാം എന്നാറെയും ആ ൯൫ കൊണ്ടു തൎക്കം
പറവാൻ ആരും വന്നില്ല.

അതു കൊണ്ടു ലുഥർ ൟ കാൎയ്യം തീൎന്നു എന്നു നി
രൂപിച്ചു, പിന്നെയും വെദത്തെ അഭ്യസിപ്പിച്ചു പൊ
രുമ്പൊൾ, ദീത്തൽ തുടങ്ങിയുള്ള ശത്രുക്കൾ പരിഭ
വം സഹിയാഞ്ഞു, മറ്റൊരു വിദ്യാലയത്തിൽ കൂടി ൫൦
എതിൎവ്വചനങ്ങളെ പരസ്യമാക്കി പാപ്പാ മാത്രം തെ
റ്റു കൂടാതെ സത്യം അറിയുന്നു എന്നും, അവനെ
വിരൊധിക്കുന്നവരും, അവന്റെ സ്ഥാനമാനത്തെ
അല്പം പൊലും കുറെക്കുന്നവരും ദ്രൊഹികൾ ആകു
ന്നു എന്നും, ൟ രക്ഷാപൎവ്വത്തെ തൊടുന്ന മൃഗം
എല്ലാം കല്ലെറിഞ്ഞു കൊല്ലപ്പെടണം എന്നും ഘൊ
ഷിച്ചറിയിച്ചു. ജയം വരാത്ത വണ്ണം ചിലരൊടു ത
ൎക്കിച്ചതിൽ പിന്നെ ലുഥരുടെ ൯൫ന്റെ പെൎപ്പു ഒരു
ചിതയിൽ വെച്ചു ഭസ്മമാക്കി, സന്ന്യാസികൾ എല്ലാ
ടവും ലുഥരെ ദഹിപ്പിക്കെണം എന്നു നിലവിളിക്ക
യും ചെയ്തു. അതു കൊണ്ടു ജനങ്ങൾ പല ദിക്കി
ലും ൨ പക്ഷം തിരിഞ്ഞു, വീടുകൾ തൊറും തൎക്കവും
പിരിച്ചലും സംഭവിച്ചു. ഇടച്ചൽ നിമിത്തം ലുഥൎക്ക
സങ്കടം തൊന്നി എങ്കിലും, ഇത്ര ആൾ എന്നെ ശ
പിക്കുന്നതു നല്ല ശകുനം തന്നെ; ഇടൎച്ച വരുത്താ
ത വചനം യെശുവിന്റെതല്ല എന്നു വെച്ചു സ
ന്തൊഷിച്ചു, ഒന്നും എഴുതാതെ പ്രാൎത്ഥിച്ചു പാൎത്തു. എ
ങ്കിലും അവന്റെ ശിഷ്യന്മാർ ചിലർ പ്രാകൃത കൊ
പത്താലെ ദീത്തലിന്റെ എതിൎവ്വചനങ്ങളെയും ചുട്ടു
കളഞ്ഞു അപ്പൊൾ രൊമയിലുള്ള സന്ന്യാസിവൎയ്യൻ [ 25 ] ലുഥരെ പരിഹസിപ്പാൻ ഒരു സംഭാഷണം അച്ചടി
പ്പിച്ചു. ഹൊ, മൎത്തിനെ! നിണക്കു ഇരിമ്പു മൂക്കു
ണ്ടൊ? നിന്റെ തല ഉടയാത്ത ചെമ്പൊ? നീ ആരി
ൽ ആശ്രയിക്കുന്നു? പാപ്പാ സമ്മതിക്കുന്നില്ല എങ്കിൽ,
ദൈവത്തിനും വല്ല അധികാരം ഉണ്ടൊ? നായിന്റെ
മകനെ! നിണക്കു നല്ല മാസപ്പടി കിട്ടുന്നു എങ്കിൽ
കുരെക്കയില്ലായിരുന്നു ദയ കൊണ്ടത്രെ നിനൊടു ന്യാ
യം പറയുന്നു. ദ്രൊഹികളെ അടക്കുവാൻ രൊമപ്പള്ളി
ക്കു മറ്റൊരായുധം ഉണ്ടു, എന്നറിഞ്ഞില്ലയൊ?

എന്നിങ്ങിനെ എല്ലാം ദുഷിച്ചപ്പൊൾ ലുഥർ ൨൫
ദിവസം വിചാരിച്ചു കൊണ്ട ഉടനെ മറുപടി എഴുതി.
നിന്റെ അടിസ്ഥാനം മനുഷ്യർ തന്നെ എന്റെ അ
ടിസ്ഥാനമൊ. ൧ ആമത നാം എങ്കിലും, സ്വൎഗ്ഗദൂതൻ
എങ്കിലും, വെറെ സുവിശെഷം അറിയിച്ചാൽ, ശാ
പഗ്രസ്തരാകട്ടെ, എന്നു പൌലിന്റെ വിധി ൨ആ
മത തെറ്റാത്ത സത്യം വെദപുസ്തകത്തിൽ അത്രെ
കണ്ടിരിക്കുന്നു, ശെഷം ആരെങ്കിലും ഏതാനും പറ
ഞ്ഞാലും, അവനെ വിചാരിച്ചു പ്രമാണിക്കെണ്ടത
ല്ല, എന്നു ഔഗുസ്തീന വിധി ൟ രണ്ടു കൊണ്ടും
നിന്റെ പുസ്തകം അബദ്ധം; വെദവാക്യം ഒന്നും
അതിലില്ലല്ലൊ. ഞാൻ നായായാലും നിങ്ങൾ രൊമ
യിൽനിന്നു ചാടുന്ന എല്ലുകളെ ഒട്ടും കപ്പുക ഇല്ല. അ
യ്യൊ, മലം അണിഞ്ഞ പുണ്യപട്ടണമെ! അയ്യൊ ദാ
നിയെൽ ബാബാലിൽ എന്ന പൊലെ ദുഷ്ടരുടെ ഇട
യിൽ ദുഃഖിച്ചു നിലക്കുന്ന പാപ്പാവായിള്ളൊവെ! സഭ
യുടെ ദീനങ്ങൾ എപ്പൊൾ മാറും? എന്നെ കൊന്നാ
ലും കാൎയ്യം ഇല്ല, എൻ കൎത്താവും വിശ്വനാഥനും ആ
കിയ യെശു ക്രിസ്തൻ എന്നെക്കും ജീവിച്ചിരിക്കു [ 26 ] ന്നു. ആമെൻ. എന്നിങ്ങിനെ രൊമക്കാരനെ മിണ്ടാത
ആക്കി.

അപ്പൊൾ വൈദികരിൽ വിഖ്യാതനായ എൿ
മുമ്പെ ലുഥൎക്കു ചങ്ങാതി എങ്കിലും, അവനെ ഒട്ടും അ
റിയിക്കാതെ ഒരു പുസ്തകം തീൎത്തു ലുഥർ പിശാചി
ന്റെ ശിഷ്യൻ എന്നു ദുഷിച്ച പ്രകാരം ലുഥർ കെ
ട്ടു പ്രസാദിച്ചു സ്നെഹിതന്മാരിലും ഇത്ര വിഷം ഉ
ണ്ടൊ? അവർ കൊപിച്ചിരിക്കെ ഞാൻ കൎത്താവിൽ
വളരുന്നു എന്നു ചൊല്ലി, മിണ്ടാതെ ഇരുന്നു, സാധു
ക്കൾക്ക അറിവു വൎദ്ധിക്കെണ്ടതിന്നു കൎത്താവിന്റെ
പ്രാൎത്ഥനയെ വ്യാഖ്യാനിച്ചു, പല പ്രസംഗങ്ങളിലും
വെദപ്രകാശത്തെ ജ്വലിപ്പിക്കയും ചെയ്തു എങ്ങിനെ
എന്നാൽ പാപ മൊചനം യാതൊരു മനുഷ്യന്റെ
അധികാരത്തിലുമല്ല! ക്രിസ്തവചനം, നിന്റെ വി
ശ്വാസം, ൟ രണ്ടിന്മെൽ നിലക്കുന്നു. നിന്റെ കൎമ്മവും
മറ്റും ചതിക്കും; ക്രിസ്തൻ നിന്നെ ചതിക്കയില്ല പാ
പ്പാ മെത്രാൻ, പാതിരികൾ എന്നു വെണ്ടാ, ആണും,
പെണ്ണും,കുട്ടിയും ആകുന്നു വല്ല വിശ്വാസികൾക്കും
ഒരു പൊലെ പാപം മൊചിപ്പാൻ പാടുണ്ടു. യാതൊ
രു സാധുവെങ്കിലും നിന്നൊടു യെശുനാമത്തിൽ ദൈ
വം പാപത്തെ ക്ഷമിക്കുന്നു എന്നറിയിക്കുന്നതു, നീ
വിശ്വാസത്തിൽ ഉറെച്ചു കൈക്കൊണ്ടാൽ, ദൈവം
താൻ ഉരെച്ച പ്രകാരം ആ വാക്കു സഫലം ആകും.
ആയതു മരണത്തൊളം സംശയിക്കാതെ പിടിച്ചു കൊ
ൾക. നിന്റെ പാപത്തിന്നു ക്ഷമ വന്നു എന്നു വി
ശ്വാസിയാഞ്ഞാൽ, നീ സ്വന്തനിരൂപണത്തിൽ ആ
ശ്രയിച്ചു, ദൈവവിധി ഉപെക്ഷിക്കുന്നവനാക കൊ
ണ്ടു,. ദൈവത്തെ കള്ളനാക്കുന്നു. പഴയ നിയമത്തി
ൽ പാപമൊചനം അറിയിക്കുന്നതിന്നു ആചാൎയ്യ [ 27 ] നൊ, രാജാവൊ, പ്രവാചകനൊ ആരും അർഹനല്ല;
ക്രിസ്ത സഭയിലെ അവയവങ്ങളിൽ എല്ലാം അതു
നിറഞ്ഞും വഴിഞ്ഞും ഇരിക്കുന്നു. ഹല്ലെലുയാ!

൬. ഹൈദൽബൎക്ക യാത്ര.

൧൫൧൮ ആമതിൽ വസന്ത കാലത്തിൽ ഔഗു
സ്തീന്യ സന്ന്യാസികൾക്ക മഹാ യൊഗം അടുത്തു
വന്നപ്പൊൽ, ലുഥരെയും ക്ഷണിക്കയാൽ, അവൻ
ഭീരുക്കളുടെ ഉപദെശം കൂട്ടാക്കാതെ, കാൽ നടയായി
പുറപ്പെട്ടു, പല ദിക്കിലും മെത്രാന്മാരൊടും അതിഥിസ
ലക്കാരം അനുഭവിച്ചു എട്ടാം ദിവസത്തിൽ ഹൈദ
ൽബൎക്കിൽ എത്തി, അവിടത്തെ നായകനെ കണ്ടു,
വലിയവരൊടും കൂട സ്നെഹം ഉണ്ടായപ്പൊൾ, ഔഗു
സ്തീന്യ മഠത്തിൽ വെച്ചു പരസ്യമായി തൎക്കിച്ചു ര
ക്ഷിച്ച ൧൮ വാക്കുകളിൽ ചിലതു പറയുന്നു:

൧. ദൈവകല്പന നല്ലത എങ്കിലും, നീതിയെ അ
ന്വെഷിക്കുന്ന മനുഷ്യനെ സഹായിക്കുന്നതല്ല, മു
ടക്കുന്നതു തന്നെ.

൩. മനുഷ്യ ക്രിയകളിൽ അത്യുത്തമമായതും മരണ
യൊഗ്യമായ പാപമത്രെ.

൪. ദൈവക്രിയകളിൽ അതികുത്സിതമായത വാടാ
ത്ത സാരമുള്ളതു.

൧൩. മനുഷ്യൻ തന്നാൽ കഴിയുന്നതിനെ ചെ
യ്താൽ, മരണയൊഗ്യനത്രെ.

൧൮. ക്രിസ്ത കരുണെക്കു ആർ പാത്രം? എന്നാ
ൽ ഞാൻ ഒന്നിന്നും പാത്രം അല്ല, എന്നു അഴിനില
പൂണ്ടു വലഞ്ഞവൻ തന്നെ.

൨൧. മാനം തെടുന്ന വൈദികൻ ഗുണം ദൊഷം
[ 28 ] എന്നും, ദൊഷം ഗുണം എന്നും വിളിക്കെ ഉള്ളൂ. ക്രൂ
ശിനെ തെടുന്ന വൈദികൻ മാത്രം ദെദാഭെദങ്ങളെ
തിരിച്ചറയുന്നു.

൨൨.ദൈവത്തിന്റെ അദൃശ്യ ലക്ഷണങ്ങളെ
പരിമാണിക്കുന ജ്ഞാനം മനുഷ്യനെ വീൎപ്പിച്ചു;
ആന്ധ്യവും കാഠിന്യവും വളൎത്തുന്നു.

വമ്പ. ന്യായപ്രമാണും ദൈവകൊപത്തെ ജ്വലി
പ്പിച്ചു, ക്രിസ്തന്നുള്ളിൽ കണ്ടതല്ലാതെ എല്ലാം ഭെദം
എന്നിയെ ശപിച്ചു കൊല്ലുന്നു.

൨൪. എന്നാലും ജ്ഞാനവും ന്യായപ്രമാണവും
ത്യാജ്യമല്ല. ക്രൂശിൽ ആശ്രയിക്കാതെ അഭ്യസിക്കുന്ന
വൻ അനുകൂലം പ്രതികൂലമാക്കി മാറ്റുന്നു.

൨൬. ന്യായപ്രമാണം ഇതിനെ ചെയ്യി എന്നു
കല്പിച്ചാലും, ചെയ്യുന്നവരില്ല. കരുണ നീ ഇവനി
ൽ വിശ്വസിക്ക എന്നു പറകിൽ, എല്ലാം ചെയ്തു
തീൎന്നു.

൨൮, ദെവത്തിന്റെറ സ്നെഹം ഒന്നിലും പറ്റു
ന്നില്ല; പറ്റെണ്ടുന്ന ദിക്കിനെ താൻ സൃഷ്ടിക്കുന്നു
മനുഷ്യസ്നെഹം ഒന്നിനെ ആകൎഷിക്കുന്നില്ല; വിഷ
യങ്ങൾ മനുഷ്യനെ ആകൎഷിക്കുകയുള്ളൂ.

ൟ തൎക്കത്താൽ പലൎക്കും സത്യബൊധം വന്നു ഒ
രു വൈദികൻ തട്ടുകെടുണ്ടായപ്പൊൾ, തല ചൊറി
ഞ്ഞു വിയൎത്തു കൂടിയാന്മാർ ൟ വക കെട്ടാൽ, നി
ന്നെ കല്ലെറിയും എന്നു പറഞ്ഞു. യൊഗസ്ഥന്മാരെ
ചിരപ്പിക്കുകയും ചെയ്തു. വിശെഷാൽ ൩ ബാല്യക്കാ
ർ ലൂഥരെ കണ്ടു, ക്രിയകളെ കൂടാതെ നീതീകരിക്കുന്ന
ക്രിസ്തകരുണയിൽ ആശ്രയിച്ചു തുടങ്ങി. ലൂഥർ പൊ
യതിന്റെ ശെഷവും പല വിടത്തും സത്യത്തെ പ്ര
സിദ്ധമാക്കുകയും ചെയ്തു. ലൂഥർ മടങ്ങി പൊരുബാ [ 29 ] ൾ വൃദ്ധന്മാർ ഉപെക്ഷിക്കുന്ന പരമാൎത്ഥം ബാലക
രിൽ ഉദിച്ചു കാണുന്നു, എന്നു ആനന്ദിച്ചു. യാത്രയി
ലെ തളൎച്ച എല്ലാം മറന്നു വിത്തമ്പൎക്കിൽ ചെൎന്നു.

൭. പാപ്പാവിന്റെ മന്ത്രി.

പെന്തുകൊസ്ക, ആയപ്പൊൽ (൧൫൧൮ആമതി
ൽ മെ ൨൨), ലൂഥർ ഒരു പുസ്തകത്തിൽ; സഭെക്കു
നവീകരണം വെണം ഇപ്പൊഴത്തെ പാപ്പാ നല്ല
വൻ എങ്കിലും, മനുഷ്യനെത്രെ. അവനല്ല, സൎവ്വ
ലൊകവും അല്ല, ദൈവം അനുഷ്ഠിക്കെണ്ടുന്ന പണി
ആകുന്നു എന്നും മറ്റും എഴുതി തന്റെ മെത്രാന്നു അ
യച്ചു. പിന്നെ ലെയൊ പാപ്പാവിന്നും ഒരു പത്രി
ക ചമെച്ചതീവണ്ണം: അതിപരിശുദ്ധ പിതാവെ!
അല്പമതിയായ കുട്ടിയെ ഒന്നു കെട്ടരുളെണുമെ! ഞാ
ൻ ദ്രൊഹി എന്നുള്ള ലൊക ശ്രുതിയെ കൂട്ടാക്കാതെ, വ
ൎത്തമാനങ്ങൾ എല്ലാം ഗ്രഹിച്ചു വിസ്തരിച്ചു. തിരുനി
ഴലിൽ ആശ്രിതനായ എനിക്കു ജീവൻ എങ്കിലും മ
രണം എങ്കിലും കല്പിച്ചു. യെശുവിൻ സ്ഥാനത്തിൽ
നിലക്കുന്നവനായിട്ടു ക്രിസ്ത മഹത്വത്തിന്നായുള്ള ആ
ജ്ഞയെ അരുളിച്ചെയ്യെണമെ എന്നിങ്ങനെ എല്ലാം
എഴുതി സ്തൌപിച്ചൊടു നിങ്ങൾ ൟ കത്തും പുസ്ത
കവും പാപ്പാവിന്നയക്കെണമെ ഞാൻ ഇല്ലാത്തവ
നാകയാൽ, ഭയമില്ല, പണം ഇല്ല. മാനവും പൊയി;
ദെഹം ശെഷിച്ചു, അതിനെയും എടുത്തു കൊള്ളട്ടെ മ
റ്റവൎക്കു അതിന്നു മനസ്സില്ല എങ്കിലും, ഞാൻ പ്രാ
ണനുളള്ളവും എന്റെ വീണ്ടെടുപ്പുകാരനെ വാഴ്ത്തി ഉ
യൎത്തും എന്നു അപെക്ഷിച്ചു ലൊകത്തിലും സഭയിലും
ഭ്രഷ്ടനായാലും, ഭക്തനെ ദൈവത്തൊട്ട വെൎവ്വിടുപ്പാ
[ 30 ] ൻ ആൎക്കും കഴികയില്ല എന്നു പ്രസംഗിച്ചു, പ്രാൎത്ഥി
ച്ചു നിന്നു കൊണ്ടിരുന്നു.

അക്കാലം പാപ്പാ സുൽത്താനെ മടക്കെണ്ടതിന്നു
എല്ലാ രാജ്യങ്ങളൊടും പണം മുതലായതു അപെക്ഷി
ച്ചപ്പൊൾ, ഗൎമ്മന്ന്യ പ്രഭുക്കൾ പലരും അതിനാ
ശം വരുത്തുന്ന സുൽത്താൻ കിഴക്കെ അല്ല, രൊമ
യിൽ തന്നെ ആകുന്നു; അവനെ വിശെഷാൽ മട
ക്കെണ്ടതു എന്നു മുറയിട്ടപ്പൊൾ, പാപ്പാവിന്റെ അ
മാത്യന്മാർ എല്ലാവരും കൂടി ലൂഥരെ അമൎത്തി വെക്കു
ന്നില്ല്ല എങ്കിൽ, ലൊകം എല്ലാം രൊമയൊടു വെറുക്കും
എന്നു നിശ്ചയിച്ചു, ൬൦ ദിവസത്തിനകം ലൂഥർ
വിസ്താരത്തിന്നായി രൊമയിൽ എത്തെണം, എന്ന
കല്പന ഉണ്ടായി എങ്കിലും വിദ്യാലയക്കാർ രൊമ
ക്രൂരതയെ പെടിച്ചു, ഗൎമ്മന്ന്യ രാജ്യത്തു വെച്ചു ത
ന്നെ വിസ്തരിക്കെണ്ടതിന്നു വളരെ അപെക്ഷിക്ക
യാൽ, പാപ്പാ സമന്ത്രിയായ കയതാനെ നിയൊഗി
ച്ചു. ആ അധമ സന്ന്യാസി അഭയം ചൊദിച്ചാൽ,
പൊറുക്കാം, താന്തൊന്നിയായി നിന്നാൽ, ശപിച്ചു
കെട്ടിക്കൊണ്ടു വരെണം; കൊയ്മ ആകട്ടെ, അവന്നു
തുണച്ചാൽ, അവൎക്കും നാടുകൾക്കും ഘൊരമായ സ
ഭാഭ്രംശം വിധിച്ചു പ്രാകെണം എന്നു വിധിച്ചതും
അല്ലാതെ, സഹസക്കൊനൊടു ലൂഥരെ എല്പിച്ചു ത
രെണം എന്നു വളരെ മുഖസ്തുതിയുള്ള ലെഖനത്തിൽ
എഴുതി. ആകയാൽ മന്ത്രി മുമ്പാകെ എത്തെണം എ
ന്നു (൧൫൧൮ആമതിൽ സെപ്ത) നിയൊഗം വന്ന
പ്പൊൾ, സ്നെഹിതന്മാർ എല്ലാവരും പുറപ്പെടരുതു;
പൊയാൽ മരിക്കും എന്നു പറഞ്ഞാറെ, ലുഥർ ഞാൻ
ദെവചനത്തിന്റെ ഭടനാകുന്നു, മരണഭീതിയുമില്ല.
നമ്മുടെ ഭൎത്താവു രക്തഭൎത്താവല്ലൊ. എനിക്കു വെണ്ടി [ 31 ] അല്ല. യെശുവിനു വെണ്ടി പ്രാൎത്ഥിപ്പിൻ ദൈവം
തന്റെ പുത്രന്റെ കാൎയ്യത്തിന്നു തുണയല്ലെങ്കിൽ, അ
പമാനം അവന്നത്രെ വരും, എന്നു പറഞ്ഞു, കാലാൽ
നടന്നു വ്യാധി പിടിച്ചു എങ്കിലും, ഔഗുസ്പുരിയിൽ എ
ത്തി, കൈസർ മുതലായ ലൊകർ കുറയ മുമ്പെ വിട്ടു
പൊയി എന്നു കെട്ടു. രൊമ മന്ത്രിയൊടു ആഗമനം ഉ
ണൎത്തിച്ചു. ഉടനെ ഒർ ഒറ്റുകാരൻ വന്നു. വളരെ മ
ധുരിച്ചു സംസാരിച്ചു. ഞാൻ ചെയ്തിട്ടുള്ളത അബ
ദ്ധം, ക്ഷമിക്കെണമെ എന്നു അഭയം വീണാൽ, ഏ
റ്റവും ഗുണമാകും ഒന്നും പെടിക്കരുതെ വെഗം വാ മ
ന്ത്രി എത്രയും ദയാലു എന്നു പറഞ്ഞാറെ, ലുഥർ അ
വനെ കൂട്ടാക്കാതെ നഗരത്തിലുള്ള സജ്ജുനങ്ങളെയും
പ്രമാണികളെയും കണ്ടു അവർ എല്ലാവരും കൈസ
രിൽനിന്നു നിൎഭയപത്രിക ഉണ്ടൊ? എന്നു ചൊദിച്ചു.
ഇല്ല. ദൈവം എന്നെ വഴിയിൽ വെച്ചു കാത്തിരിക്കു
ന്നു, ഇവിടെയും കാക്കും എന്നു കെട്ട ഉടനെ വിഷാ
ദിച്ചു. ഇപ്രകാരം മന്ത്രിയെ കാണ്മാൻ പൊയാൽ, നീ
മടങ്ങി വർികയില്ല എന്നു ചൊല്ലി, അവനെ പാൎപ്പി
ച്ചു, ബദ്ധപ്പെട്ടു ആളെ അയച്ചു സമീപത്തു നായാ
ട്ടിന്നു എഴുന്നെള്ളുന്ന കൈസരൊടു നിൎഭയപത്രിക വാ
ങ്ങിച്ചു ലുഥൎക്കു കൊടുത്തു. അവനും ചെന്നു, മന്ത്രിയെ
കണ്ടു തൊഴുതു നിന്നാറെ, കയതാൻ പറഞ്ഞു: എൻ
മകനെ! നീ തിരുസഭയെ കലക്കി ഇരിക്കുന്നു നമ്മുടെ
പരിശുദ്ധ പിതാവായ ലെയൊ നിന്നൊടു കല്പിക്കുന്നി
തു: ൧., ചെയ്ത ദൊഷത്തെ അറിയിച്ചു, ക്ഷമ ചൊദി
ക്കെണം ൨.) ഇനി ൟ ഉപദെശം ഒന്നും പരത്തരു
ത. ൩.) സഭയെ ദുഃഖിപ്പിക്കുന്നതു എന്തെങ്കിലും ചെ
യ്യരുത, എന്നത്രെ. എന്റെ ദൊഷം എന്ത? എന്നു ചൊ
ദിച്ചാറെ: നിന്റെ ദൊഷമൊ? മൊചനപത്രികകൾ [ 32 ] ക്രിസ്തകരുണയെ വരുതുന്നവയല്ല എന്നും, രാത്രി
ഭൊജനം വിശ്വാസം കൂടാതെ എടുത്താൽ, പ്രയൊജ
നമുള്ളതല്ല എന്നും പറഞ്ഞത എത്രയും ദൊഷമുള്ള ഉ
പദെശമല്ലൊ! എന്നു കെട്ടു, കുറയ വാദിച്ച ശെഷം:
വെദം മാത്രം എനിക്കു പ്രമാണം ആകയാൽ, എന്റെ
തെറ്റു വെദൊക്തങ്ങളെ ക്കൊണ്ടു തെളിയിച്ചൊഴികെ,
ഞാൻ ചൊന്നതിനെ തള്ളുകയില്ല. എനിക്കു ൪൦൦ ത
ല ഉണ്ടെങ്കിലും ക്രിസ്തവിശ്വാസത്തിന്നായി വെച്ചു
കളയാം എന്നു പറഞ്ഞു. രൊമയിൽ പൊകെണം എ
ന്നു നിൎബ്ബന്ധിച്ചപ്പൊൾ, എൻ ഇഷ്ടത്താൽ പൊ
കയില്ല എന്നു ചൊല്ലി, വീട്ടിൽ മടങ്ങിപ്പൊയി, ത
ന്റെ അഭിപ്രായം എല്ലാം എഴുതി വെച്ചു. ആയതു മ
ന്ത്രി തള്ളിക്കളഞ്ഞു, ഭയപ്പെടുത്തി: നീ അച്ചടിപ്പിച്ചതി
നെ പ്രത്യപഹാരം ചെയ്യെണം എന്നും, പാപ്പാവി
ന്റെ ചെറുവിരൽ എല്ലാ ഗൎമ്മന്ന്യ പ്രഭുക്കളെക്കാളും
ശക്തി ഏറിയത എന്നും മറ്റും ഭൎത്സിച്ചിട്ടും, ലുഥർ അ
ല്പം പൊലും ഇളകായ്കയാൽ, വിട്ടയക്കയും ചെയ്തു. ഇ
നി ൟ മൃഗത്തൊടു ഞാൻ വാദിക്ക ഇല്ല, അവന്റെ
തലയിൽ കഴുകിങ്കണ്ണം അതിശയമുള്ള ആലൊചനക
ളും ഉണ്ടു. എന്നു ചൊല്ലി, മറ്റും പല ഉപായങ്ങളെ ഗൂ
ഢമായി പ്രയൊഗിച്ച ശെഷം ലുഥർ ക്ഷമ ചൊദി
ക്കുന്ന പ്രകാരം ഒരു കത്ത എഴുതി: അയ്യൊ, ഞാൻ തീ
ൎത്ത പുസ്തകങ്ങളിലും മറ്റും വെണ്ടും വിനയവും ശാന്ത
തയും എല്ലാം കാട്ടാതെ പൊയി സത്യം; അതു ക്ഷമിക്കെ
ണമെ, ദൈവകരുണയാൽ ഇതിനു മാറ്റം വരുത്താം
ശത്രുക്കൾ മിണ്ടാതെ ഇരുന്നാൽ, ഞാനും ആ പത്രിക
കളെ ചൊല്ലി ഇനി ഒരു വാക്കും പറുകയും ഇല്ല. എ
ന്റെ ഉപദെശമൊ, ശാസ്ത്രൊക്തങ്ങൾ എനിക്കു പ്ര
മാണമല്ലായ്കയാൽ, ഞാൻ മണവാട്ടിയാകുന്ന സഭയു [ 33 ] ടെ ചൊൽ കെൾക്കാം; അവൾ മണവാളനാം ക്രിസ്ത
ന്റെ ചൊൽ കെൾക്കുമല്ലൊ. മുഖപക്ഷമല്ലാത്ത സ
ത്യപ്രിയന്മാർ യൊഗം കൂടി നിരൂപിച്ചു തീൎച്ച പറഞ്ഞാ
ൽ, ഞാനും ഭെദം കൂടാതെ അനുസരിക്കാം എന്നു എ
ഴുതി അയച്ചു, യാത്ര ഉണൎത്തിച്ചു. ചങ്ങാതികളൊടെ രാ
ത്രിഭക്ഷണം കഴിച്ചു, അവരുടെ സഹായത്താൽ പുല
രും മുമ്പെ കുതിര ഏറി, ആരും വിചാരിക്കാത്ത ചെ
റുവാതിൽ കടന്നു ഓടിപ്പൊകയും ചെയ്തു. അയ്യൊ, എ
ന്റെ കൎത്താവിന്നായി ൩൦ ഉറപ്പിക മാത്രം ചിലവ
ഴിച്ചു; ൟ അല്പനായ എന്നെ പിടിക്കെണ്ടതിന്നു എ
ത്ര ചാക്കു വരാഹൻ കൊടുക്കമായിരുന്നു എന്നു വിചാ
രിച്ചു, വിത്തമ്പൎക്കിൽ എത്തി. കൊയ്മയിൽ ബൊധി
പ്പിച്ചു. എന്നെ രൊമയിലെക്കു അയക്കരുതെ നാടുക
ടത്തുവാൻ തിരുവുള്ളത്തിൽ ഏറിയാൽ ഞാൻ പൊകാം.
മരണത്തൊളം പ്രാൎത്ഥനയിൽ നിങ്ങളെ ഓൎക്കാം എ
ന്നു എഴുതി അയച്ചു. സഹസക്കൊൻ പാപ്പാവിന്റെ
കൌശലം അറിഞ്ഞു, നി വിത്തമ്പൎക്കിൽ വസിച്ചു
കൊൾവൂ എന്നു അനുവദിക്കയും ചെയ്തു.

ഇപ്പൊൾ പാപ്പാവിന്റെ ശാപം എത്തും എ
ന്നു ദിവസെന പാൎത്തിരിക്ക കൊണ്ടു ലുഥർ പ്രസം
ഗിക്കുന്തൊറും കെൾക്കുന്നവരൊടു സലാം പറയും,
കൊയ്മയും ശാപത്തെ ശങ്കിച്ചു. ഉടനെ പൊകെണം
എന്നു കല്പിച്ചാറെ, ചങ്ങാതികളെ, ഊണിനു വിളിച്ചു,
ദെവകാൎയ്യം അവരിലും കൎത്താവിലും സമൎപ്പിക്കും നെ
രം ഒരു കത്തു വന്നു. എന്തിന്നു താമസിക്കുന്നു? പെ
ട്ടന്നു നാടു വിടെണ്ടു എന്നു കല്പന വായിച്ചാറെ,
തല ഉയൎത്തി അമ്മയഛ്ശന്മാർ എന്നെ ഉപെക്ഷിക്കു
ന്നു, യഹൊവ കൈക്കൊള്ളുന്നു എന്നും മറ്റും പറ
ഞ്ഞു. ചുറ്റും കരഞ്ഞു നില്പുന്നവരെ ആശ്വസി [ 34 ] പ്പിച്ചു പൊരുമ്പൊൾ, പിന്നെയും ഒരു കത്തു വന്നു
താമസിക്കെണം, പക്ഷെ സംവാദം കൊണ്ടു ഇടച്ച
ൽ തിൎക്കാം എന്നു വായിച്ചു, എല്ലാവരും വാഴ്ത്തുകയും
ചെയ്തു. അന്തരം അവനെ കൊല്ലുവാൻ ആളുക
ളെ നിയൊഗിച്ചു എങ്കിലും, ദൈവം പല തരം തുണ
നിന്നു. ലുഥരും ൟ കാൎയ്യം വെഗം തീരും, എന്നു വി
ചാരിക്കരുത. അതു മുറ്റും തുടങ്ങീട്ടില്ല എന്നുറെച്ചു,
പാപ്പാ സത്യത്തിന്റെ ഉപദെഷ്ടാവൊ, എന്നറിയു
ന്നില്ല; അവന്റെ തീൎപ്പും എനിക്കു പൊരാ, സാധാര
ണ സഭയിൽ നിന്നു നിയൊഗിച്ച വിസ്താരസംഘ
ത്തിന്നത്രെ എന്റെ ഉപദെശം വിസ്തരിപ്പാൻ അ
വകാശം എന്നു ഒരു പുസ്തകത്തിൽ പരസ്യമാക്കി.

൮. ലൈപ്സിക്കിലെ വാദം

അപ്പൊൾ പാപ്പാ സഹസക്കൊനെ വശീകരി
ക്കെണ്ടതിന്നു ആണ്ടുതൊറും അഭിമന്ത്രിക്കുന്ന പൊ
ൻ പനിനീർ പുഷ്പത്തെ ആ കൊല്ലത്തിൽ സഹസ
നാട്ടിങ്കൽ കല്പിച്ചു, മിൽത്തിസ എന്ന നായകന്റെ
കൈക്കൽ അയച്ചു. ലുഥരെ കെട്ടിക്കൊണ്ടു വരും എ
ന്നു ആശിച്ചിരിക്കുമ്പൊൾ, മക്ഷിമില്യൻ കൈസർ
(൧൫൧ൻ ആമതിൽ ജനു ൧൨.) അന്തരിച്ചു, വെറെ
കൈസരെ അവരൊധിക്കുവൊളം സഹസക്കൊന്നു
ഗൎമ്മന്ന്യ രാജ്യം പാതി വാഴുവാൻ അവകാശം വരിക
യും ചെയ്തു, അന്നു തൊട്ട ഫ്രീദരിൿ പാപ്പാവിനെ
ഭയപ്പെടുവാൻ സംഗതി വന്നില്ല പാപ്പാ സഹസ
ക്കൊനെ അസാരം ശങ്കിച്ചു തുടങ്ങി. ആകയാൽ മി
ൽത്തിസ സഹസയിൽ എത്തുമ്പൊൾ കൊപം എ
ല്ലാം മറെച്ചു, മുമ്പെ ദീത്തലിനെ കണ്ടു കള്ളൻ എ [ 35 ] ന്നു ചൊല്ലി, നിസ്സാരനാക്കി, അത്യന്തം താഴ്ത്തിയ ശെ
ഷം, ലുഥരെ കണ്ടു. നി എന്തൊരു മനുഷ്യൻ? എല്ലാ
വരെയും വശീകരിക്കുന്നവൻ ലക്ഷം സെവകർ ഉ
ണ്ടായാലും, നിന്നെ പിടിപ്പാൻ എനിക്കു ധൈൎയ്യം
തൊന്നുക ഇല്ല എന്നും മറ്റും സ്തുതിച്ചും, കരഞ്ഞും,
പ്രാൎത്ഥിച്ചും കൊണ്ടു വളരെ പറഞ്ഞപ്പൊൾ, ലുഥർ:
എന്നാൽ കഴിയുന്നതു ചെയ്യാം; ശത്രുക്കൾ മിണ്ടാതെ
ഇരുന്നാൽ, ഞാൻ പിന്നെ ൟ തൎക്കം കൊണ്ടു ഉരിയാ
ടുക ഇല്ല. എന്റെ തെറ്റു കാണിച്ചാൽ, ഞാനും അ
തു പരസ്യമായി ആക്ഷെപിക്കാം എന്നു ഇണക്കം
പറഞ്ഞു. അതു കൊണ്ടു മിൽത്തിസ: സന്ധി ആ
യി; നിരപ്പു വന്നു; എന്നൊടു കൂട ഭക്ഷിക്കെണം എ
ന്നു ക്ഷണിച്ചു. ഊൺ കഴിഞ്ഞു. ലുഥരെ ഗാഢം പു
ണൎന്നു ചുംബിക്കയും ചെയ്തു. ദീത്തൽ ഏവരാലും ഉ
പെക്ഷിതനായി ദുഃഖിച്ചു വലഞ്ഞു. ലുഥർ മാത്രം അ
വന്നു ആശ്വാസ വാക്കുകളെ എഴുതി, അവയും പ്ര
മാണിക്കാതെ മുറയിട്ടു മരിച്ചു. അപ്പൊൾ ലുഥർ പാ
പ്പാവിന്നു എത്രയും താഴ്മയായി എഴുതി: ഞാൻ രൊമ
പ്പള്ളിയെ താഴ്ത്തുവാൻ വിചാരിച്ചില്ല, വിചാരിക്കയും
ഇല്ല. സഭയിൽ ദുഷ്ടന്മാർ പെരുകുന്നു എങ്കിലും, സ
ഭയൊടു വെൎവ്വിടുകിൽ ദൊഷം തന്നെ, പാപങ്ങൾ എ
ത്ര വൎദ്ധിച്ചാലും, സ്നെഹം വിട്ടു പൊകരുത. ഐക്യം
സ്ഥാപിക്കെണ്ടതിന്നു ആവത എല്ലാം മനസ്സൊടെ
ചെയ്യെണ്ടു എന്നും മറ്റും ഉരെച്ച പറകകൊണ്ടു. ഇ
ടച്ചൽ എല്ലാം തീൎന്ന പ്രകാരം തൊന്നി, ലുഥർ വിത്ത
മ്പൎക്കിൽ തിരമാല പൊലെ നിറഞ്ഞു വരുന്ന ബാല്യ
ക്കാരെ പഠിപ്പിച്ചു പൊരുകയും ചെയ്തു.

ശത്രുക്കൾക്കു മാത്രം കൊപം നിമിത്തം മിണ്ടാതെ
ഇരിപ്പാൻ മനസ്സു വന്നില്ല. പലരും ദൂഷണമായ പ്ര [ 36 ] ബന്ധങ്ങളെ ചമെച്ചതും അല്ലാതെ, ശ്രുതിയുള്ള എ
ൿ വിത്തൎമ്പക്ക വിദ്യാലയത്തിലും ലുഥരുടെ യശ
സ്സിലും അത്യന്തം അസൂയ ഭാവിച്ചു, അവനെ താ
ഴ്ത്തുവാൻ ഇട അന്വെഷിച്ചു അപ്പൊസ്തലരുടെ കാ
ലം മുതൽ പാപ്പാവിനു സഭയുടെ സൎവ്വാധികാരം ഉ
ണ്ടു എന്നും മറ്റും ഒരു പുസ്തകം തീൎത്തുപദെശിച്ചു,
കരൽസ്തത്ത മുതലായ വിത്തൎമ്പക്കരൊടു വിവാദം തു
ടങ്ങി, ലൈപ്സിക്കിൽ വെച്ചു ധാരാളമായി തൎക്കിക്കെണം
എന്നു ഇരിവരും സമ്മതിച്ചു. ഗയൊൎഗ നായകൻ
അതിനാൽ സന്തൊഷിച്ചു, എല്ലാവരെയും തൎക്കത്തി
ന്നായി ക്ഷണിച്ചപ്പൊൾ, ലുഥരും മൌനിയായി സാ
ക്ഷി നില്ക്കട്ടെ എന്നു അനുവാദം ആയി, പണ്ഡിത
ന്മാരും മറ്റും കൂടി വന്നാറെ, എൿ കള്ളി തുറന്നു പറ
ഞ്ഞു. കറൽസ്തത്ത മുതലായവരെ അല്ല, ലുഥരെ ജയി
പ്പാൻ ആഗ്രഹിക്കുന്നു എന്നു കെട്ടാറെ, നായകൻ
എനിക്കു തൎക്കിപ്പാൻ കല്പന തന്നില്ല എന്നു ലുഥർ ചൊ
ന്നതിന്നു, എൿ നായകന്റെ അനുജ്ഞ ഉണ്ടെങ്കിൽ
എന്നൊടു വാദിപ്പാൻ തുനിയുന്നുവൊ എന്നു ചൊ
ദിച്ച ഉടനെ സംശയം ഇല്ല; ക്രിസ്തൻ സഹായിക്കും
എന്നു സമ്മതിച്ചു. ഏൿ തനിക്കു, ജയം വരുന്ന പ്ര
കാരം അനവധി പ്രശംസിക്കുന്നതു എല്ലാം, കെട്ടാറെ,
നായകൻ ആകട്ടെ എന്നരുളിച്ചെയ്തു. അപ്പൊൾ മി
ഥുന മാസം ൨൦ ദിവസം കൊണ്ടുണ്ടായ വിവാദത്തി
ന്റെ വിവരം ചുരുക്കി പറവാൻ ഇടയില്ല. കരൽസ്ത
ത്ത മനുഷ്യൻ കരുണ കൂടാതെ നല്ല ക്രിയകളെ ചെ
യ്വാൻ അശക്തനത്രെ എന്ന എകദെശം കാണിച്ചു.
ലുഥരൊ പാപ്പാവല്ല. ക്രിസ്തൻ തന്നെ സഭെക്കു ഏ
ക ശിരസ്സ എന്നു വാദിക്കുമ്പൊൾ, ഇവന്റെ മതം
സഭത്തലവന്മാർ ൧൦൦ വൎഷത്തിന്നു മുമ്പെ ശപിച്ചു, [ 37 ] ദഹിപ്പിച്ചു കളഞ്ഞ ഹുസ്സ എന്ന ദ്രൊഹിയുടെ മതത്തൊ
ടു ഒക്കുന്നു എന്നു പ്രതിക്കാരൻ പറഞ്ഞു. ലുഥരും ഹു
സ്സ പല സത്യങ്ങളെയും നന്നായി പഠിപ്പിച്ചു എന്നു
സമ്മതിച്ചതിനാൽ, പട്ടണക്കാരും നായകനും ശെഷം
ലൊകർ മിക്കതും ഹാ ലുഥർ അഗ്നിശിക്ഷെക്കു യൊ
ഗ്യൻ എന്നു നിരൂപിച്ചു. അവന്റെ സംസൎഗ്ഗം വെ
ടിഞ്ഞു നിന്നു. ആകിലും അഹ്നലത്തനായകനും ൩. പ
ണ്ഡിതന്മാരും, അനെകം ശിഷ്യന്മാരും അന്നു മുതല്ക്കു
ദെവവചനത്തിന്നു ഇടം കൊടുത്തു കഷ്ടാനുഭവത്താ
ലെ യെശുവെ മാനിച്ചു.

ആ വിവാദത്തിൽ ലുഥരുടെ പക്ഷത്തിൽ നിന്നു
കൊണ്ടു ഒരു പണ്ഡിതനുണ്ടു. മെലങ്കതൻ എന്നു അ
വന്റെ പെർ. അവൻ അന്നു തുടങ്ങി ലുഥൎക്കു അടു
ത്ത സ്നെഹിതനും, ൨൨ വയസ്സുള്ളവൻ എങ്കിലും, എ
ത്രയും ദിവ്യനായ വിദ്വാനുമായ്വിളങ്ങി. എബ്രയ യ
വന ഭാഷകളെ അറിഞ്ഞവരിൽ അവൻ അതിസമ
ൎത്ഥനാക കൊണ്ടു, ലുഥൎക്കു മറ്റാരാലും അത്ര ഉപകാരം
വന്നില്ല. ഇവൻ കാടു വയ്ക്കുന്ന വീരനും, അവൻ
പതുക്കെ വന്നു, വിതെച്ചും നനെച്ചും പൊരുന്നവ
നും ആയിട്ടു, ദൈവകരുണയാൽ ഇരുവരും മരണത്തൊ
ളം കൎത്താവിന്റെ വെല ഒക്കത്തക്ക നടത്തി.

വിവാദത്തിൽ ഉണ്ടായ വിശിഷ്ട ഫലമാവിതു:
ലുഥർ മുമ്പെ പാപ്പാവിൽ വിചാരിച്ച ദിവ്യത്വം എ
ല്ലാം തള്ളി, അവൻ ദൈവത്തിൽനിന്നല്ലായ്കയാൽ,
പിശാചിൽ നിന്നാകുന്നു എന്നു ഹൃദയത്തിൽ നിശ്ച
യിച്ചു, ക്രമത്താലെ ബെസ്പുൎഗ്ഗാൻ, തിരുപാനീയനി
ഷെധനം, മുതലായ കുറവുകളെയും കണ്ടു. വെളിച്ചം ക
ണ്ടൊളും സന്തൊഷത്തൊടെ പ്രസംഗിച്ചു, അച്ചടി
പ്പിക്കയും ചെയ്തു. ആ പുസ്തകങ്ങളാലെ ഹൊല്ലന്ത, [ 38 ] പ്രാഞ്ചി, ഇതല്യ മുതലായ രാജ്യങ്ങളിലും അനെകൎക്കു
സത്യ ബൊധം ജനിച്ചു തുടങ്ങി.

എക്കിന്റെ ആത്മപ്രശംസെക്കു ഭംഗം വരിക
യാൽ ക്രുദ്ധിച്ചു, പലരുടെ പരിഹാസം നാഹിയാ
ഞ്ഞു, ബദ്ധപ്പെട്ടു രൊമയിൽ ചെന്നു സന്ന്യാസിയെ
നശിപ്പിപ്പാൻ വട്ടം കൂട്ടി. ലുഥരും ഇനി ഇണക്കം
എന്ന വാക്കു മതി, മതി, യുദ്ധം കൎത്താവിനുള്ളത ഹു
സ്സെ പൊലെ ദെവസത്യത്തിന്നായി പ്രാണനെ ഉ
പെക്ഷിപ്പാൻ ഞാൻ യൊഗ്യൻ, എന്നു വരുമൊ? വ
ന്നാൽ, എനിക്കു സന്തൊഷം. സാത്താൻ എന്നെ പ
കെച്ചു നിന്ദിക്കുന്നതിനാലെ ഞാൻ കൈ കൊട്ടുന്നു.
ഞങ്ങളിൽ ഇരിക്കുന്നവൻ അവരിൽ ഉള്ളവനെക്കാ
ൾ ബലവാൻ തന്നെ. നാം ക്രിസ്താത്മാവിനാൽ എ
ല്ലാവരെയും സ്നെഹിച്ചും, ആരിലും ആകട്ടെ ഭയം കള
ഞ്ഞും കഴിച്ചു കൊൾക എന്നു നിൎണ്ണയിക്കയും ചെ
യ്തു. അനന്തരം ആ ചാതിക്കാരം പിടിപ്പാൻ നൊക്കി
യ മിൽത്തിസ ഒരു നാൾ ലഹരിയായി പുഴ കടക്കു
മ്പൊൾ വെള്ളത്തിൽ വീണു മുഴുകി മരിച്ചു.

൯ രൊമയിൽ നിന്നുള്ള ശാപാജ്ഞ.

ഗൎമ്മന്ന്യ പ്രഭുക്കൾ സഹസക്കൊനെ കൈസ
രാക്കി വരിപ്പാൻ വിചാരിച്ചപ്പൊൾ, ആ വിനീതൻ
വിരൊധിച്ചു സ്പന്യ, ന്യപലി, ഹൊല്ലന്ത, ഔസ്ത്രി
യ മുതലായ രാജ്യങ്ങളുടയ കരൽ എന്ന മഹാ രാജാവെ
അഭിഷെകം ചെയ്താൽ സുൽത്താനെ മടക്കുവാൻ മ
തിയായിരിക്കും എന്നു മന്ത്രിച്ചതു, കൊയ്മകൾ അനു
സരിച്ചു (൧൫൨൦. ആമതിൽ ജൂൻ) കരലെ കൈസരാ
ക്കി സത്യം ചെയ്യിച്ചു. അഭിഷെകം കഴിക്കയും ചെയ്തു. [ 39 ] ആയവന്നു ലുഥർ ഒരു കത്തു എഴുതി അയച്ചത, അ
വൻ തള്ളിക്കളഞ്ഞു, ലുഥരുടെ നാശകാലം വന്നു എ
ന്നു പലരും നിശ്ചയിച്ചു കൈ കൊട്ടി. മറ്റെ നായക
ന്മാർ അവനൊടു ഇങ്ങു വാ, ഞങ്ങൾ വാളൂരി നിന്നെ
പരിപാലിക്കാം എന്നു അപെക്ഷിച്ചപ്പൊൾ, അത
രുതു, വചനം അത്രെ ലൊകത്തെ ജയിക്കുന്നതു. വച
നത്താലെ ദൈവസഭെക്കു രക്ഷ വരുന്നു. വചനത്താ
ലെ സഭാദൂഷ്യങ്ങളെ മാറ്റാം, ദൈവം വാഴുന്നു; രക്ഷാ
വഴിയെ അടെച്ചു വെക്കെണ്ടതല്ല, എന്നത്രെ എന്റെ
കാംക്ഷ ശെഷം എല്ലാം പൊറുക്കാം എന്നു ഉത്തരം പ
റഞ്ഞു, പാപ്പാവിന്റെ പിഴ തീൎക്കെണ്ടതിന്നു കൈസ
രിനും ഒരു വഴി കാണിച്ചു, ഉപദെശം ചമെച്ചച്ചടി
പ്പിച്ചു. പാപ്പാ മുതലായ പാതിരികൾ ദെവമയമായവം
ശം എന്നും ശെഷം എല്ലാം ലൊകമയം എന്നും വിചാ
രിച്ചുവല്ലൊ. അങ്ങിനെ അല്ല. വിശ്വാസം ഒന്നും, സ്നാ
നം ഒന്നും, ൟ രണ്ടുള്ളവർ എപ്പെർപ്പെട്ടവരും ദൈവ
ത്തിന്നു രാജാചാൎയ്യരാകുന്നു. ഓരൊരുത്തിന്റെ ശുശ്രൂ
ഷ വെവ്വെറെ എങ്കിലും, അതു ശെഷം അവയവങ്ങളു
ടെ സമ്മതത്താലെ അത്രെ വരുന്നു. പാപ്പാ സഭാശിര
സ്സല്ല; സാധുക്കളായ യെശു, പെത്ര മുതലായവരൊ
ടും ആ ഗൎവ്വിഷ്ഠനുമായി എന്തൊരു സാദൃശ്യം? അവ
ന്റെ മന്ത്രികളുടെ ലൊഭത്താൽ സൎവ്വ ലൊകസ്ഥധ
നം രൊമയിലെക്കു ഒഴുക കൊണ്ടു, ഇതല്യ രാജ്യങ്ങളി
ൽ പാതിരികൾക്കല്ലാതെ, ഒരു സുഖപ്രാപ്തിയും ശെ
ഷിച്ചില്ല. ഗൎമ്മന്ന്യൎക്കു ഇതു സഹിക്കാമൊ? സഹിക്കാ
വത എങ്കിലും, ദൈവവചനകവൎച്ച സഹിക്കുരുത!
ചെറു കള്ളന്മാരെ തൂക്കുന്നു എങ്കിൽ, മാഹചൊരന്മാ
രെ തൊഴെണമൊ? സൎവ്വ രാജാക്കന്മാരെയും പിഴുക്കു
വാൻ തനിക്കു അവകാശം ഉള്ള പ്രകാരം അവൻ
[ 40 ] തെളിയുന്നു. ഇതു എവിടെ നിന്നു അവന്നു വന്ന
ത? ദെവഭടൻ ആരും ൟ പ്രപഞ്ച കാൎയ്യങ്ങളിൽ കൂടു
ങ്ങി പ്പൊകരുതു എന്ന വെദവിധിയെ അവനെ കെ
ൾപിക്കെണം. രാജാവിന്നു രത്നദണ്ഡും പാപ്പാവിന്നു
പ്രാൎത്ഥനാവചനസെവയും ന്യായം. പാപ്പാവിന്റെ
സിംഹാസനം പാതാളത്തിലെക്കുമടങ്ങി വീഴെണമെ!
പിന്നെ ഭിക്ഷുക്കളായ സന്ന്യാ സിമടിയന്മാരെക്കൊ
ണ്ടു ഓരൊ പണികളെ എടുപ്പിക്കെണ്ടതു. പാതിരിക
ൾ വിവാഹം ചെയ്യാത്തതിനാൽ ഉണ്ടായ ദൊഷങ്ങ
ൾ എണ്ണമില്ലാതൊളം പെരുകിയല്ലൊ! വിവാഹനി
ഷെധം പൈശാചിക കല്പന, എന്നു പൌൽ പറക
കൊണ്ടു, ബൊധകൎക്കും വിവാഹം ചെയ്യാം. പെരു
നാളുകളെ അജ്ഞാനികളുടെ ഉത്സവങ്ങളെപ്പൊലെ
കൊണ്ടാടി വരികയാൽ, ഉപെക്ഷിക്കെണം; ഞായറാ
ഴ്ച മതി. വെദവചനത്തെ പഠിപ്പിക്കാത്ത വിദ്യാലയ
ങ്ങൾ പിശാചിന്റെ പള്ളികളാകയാൽ, സൂക്ഷിച്ചു
നൊക്കെണം. ഒടുക്കം ഞാൻ ന്യായപ്രകാരം പറഞ്ഞു
എങ്കിൽ, കുറ്റം എന്ന ഇഹലൊകം എല്ലാം പറയും.
സ്വൎഗ്ഗസ്ഥനായ ക്രിസ്തൻ എന്നൊടു നന്മ അരുളി
ച്ചെയ്താൽ മതി. അതുകൊണ്ടു പാപ്പാ തുടങ്ങി ഉള്ളൊ
രെ! വരുവിൻ! പണ്ടു ശീലിച്ചതു പൊലെ ൟ സാ
ക്ഷിയെയും കൊല്ലുവിൻ! ദൈവം എന്റെ വായി തു
റന്നു, ഇനി ഓരൊന്നു പാടാം; ഇനി അടങ്ങുക ഇല്ല.
നിങ്ങളാൽ കഴിയുന്നതിനെ ചെയ്വിൻ, എന്നിങ്ങിനെ
എല്ലാം വായിച്ചാറെ, ഗൎമ്മന്ന്യ രാജ്യക്കാർ മിക്കവാറും
മനസ്സു വെന്തു രൊമയിലെ നുകം തള്ളുവാൻ സമയം
വന്നു, എന്നു ഊഹിച്ചു തുടങ്ങി.

അപ്പൊൾ എൿ രൊമപീഠത്തെ സ്വാധീനത്തി
ലാക്കിയതിനാൽ, ലൂഥരുടെ പുസ്തകങ്ങളെ ശപിച്ചു, [ 41 ] എവിടെ നിന്നും ചുടെണ്ടതിന്നും, അവനെ അനുത
പിക്കാതെ ശിഷ്യരൊടും കൂട ഭ്രഷ്ടാക്കി പിടിച്ചു, രൊമ
യിൽ അയക്കെണ്ടതിന്നും, വിധി ഉണ്ടായാറെ, ലുഥ
ർ: സഭ ഇപ്പൊൾ ബാബലിൽ അടിമയായ്ക്കിടക്കുന്നു
പാപ്പാ ആത്മാക്കളെ നായാടുന്ന നിമ്രൊദത്രെ എന്നും,
ഞാൻ മുമ്പെ എഴുതിയ പുസ്തകങ്ങളിൽ ൟ പരമാൎത്ഥം
വെണ്ടുവൊളം തെളിയിച്ചു കൊടായ്കയാൽ ചുട്ടുകളവി
ൻ, അതിസ്പഷ്ടമായി എഴുതുവാൻ കൎത്താവു കരുണ
ചെയ്യും എന്നും, മറ്റും പരസ്യമാക്കി പാപ്പാവിനു ഒ
രു കത്തു അയച്ചു.

രൊമാപുരി ദെവവചനത്തെ കെളാതെ പൊയ
തു കൊണ്ടു, ദെവകൊപം പറ്റിയിരിക്കയാൽ, ഞാൻ
നിന്നൊടു അപെക്ഷിക്കുന്നതു: ചെന്നായ്ക്കൂട്ടത്തെ
വിട്ടു, ആടുകളെ മെയ്പാൻ നൊക്കെണമെ! ബാബ
ലിന്നു നാം രൊഗശാന്തി വരുത്തുവാൻ നൊക്കിയ
പ്പൊൾ, അതിന്നു ഇടം കൊടുക്കാതെ, വൈദ്യനെ നി
രസിച്ചു. നിന്നെ ഞാൻ സ്നെഹിക്കയാൽ, പത്ഥ്യം
ഉപദെശിക്കുന്നു. നീ മനുഷ്യരിൽ നിൎഭാഗ്യം ഏറിയ
വൻ! മുമ്പെ സ്വൎഗ്ഗദ്വാരമായ പട്ടണം നരക വാതി
ലായി ചമഞ്ഞു കഷ്ടം! ആർ എങ്കിലും ആ കുഴിയിൽ
വീണാണ്ടു പൊകായ്വാൻ ഞാൻ ആൎത്തു കൊള്ളുന്നു;
ദെവവാക്യം അടെച്ചു കെട്ടാമൊ? നീ അൎദ്ധദെവൻ
എന്നു വിളിക്കുന്ന മുഖസ്തുതിക്കാൎക്കു ചെവി ചായ്ക്കാ
തെ, സ്നെഹത്താലെ നിന്നെ താഴ്ത്തി പറയുന്ന ചൊ
ൽ കെട്ടു കൊൾക! ഞാൻ ദരിദ്രനാക കൊണ്ടു ൟ അല്പ
ഗ്രന്ഥമല്ലാതെ തിരുമുല്ക്കാഴ്ച അയച്ചു വെപ്പാനില്ല. യെ
ശു അങ്ങുന്നെ നിത്യം രക്ഷിക്കെണമെ എന്നു എഴുതി.

കൂട അയച്ച പുസ്തകം ക്രിസ്ത്യാനിയുടെ സ്വാത
ന്ത്ര്യം എന്നതു: വിശ്വാസി യെശുവിന്നുള്ളത, എ
[ 42 ] ല്ലാം തനിക്കു ദത്തമായ പ്രകാരം പ്രമാണിച്ചു, സ്വ
ന്ത പാപങ്ങളെ എല്ലാം ക്രിസ്തന്നു കൊടുക്കുന്നു. അ
ന്നു മുതൽ ക്രിസ്ത്യാനി ക്രിസ്തനൊടു ഒന്നായി സകല
സൃഷ്ടിക്കും മെല്പെട്ടവനും, നിൎമ്മുക്തനും, സ്വാതന്ത്രനും
ആകുന്നു. പിന്നെ ദൈവം യെശു മൂലം നമുക്കു ദാ
സാനായിറങ്ങിയ നിമിത്തം, ക്രിസ്ത്യാനിയും സഹൊ
ദരരെ വിചാരിച്ചു, തന്റെ പദവിയിൽനിന്നു മന
സ്സൊടെ കിഴിഞ്ഞു. സ്നെഹത്താലെ എല്ലാവൎക്കും ഏതു
പ്രകാരത്തിലും സെവ കഴിക്കുന്നു. അതു കൊണ്ടു സ
ത്യ സ്വാതന്ത്ര്യം എന്തെന്നാൽ: വിശ്വാസത്താൽ ഏ
തു കെട്ടുമഴിഞ്ഞു, അത്യന്തം കയറി പൊകുന്നതും, സ്നെ
ഹത്താലെ ഇറങ്ങി, തന്നെത്താൻ ദാസനാക്കി കെട്ടു
ന്നതുമാകുന്നു.

(ഒക്ത. ൧൫൨൦ ആമതിൽ) എൿ ഗൎമ്മന്ന്യ ഭൂമിയി
ൽ വന്നു, പാപ്പാവിന്റെ ശാപാജ്ഞയെ പരസ്യമാ
ക്കിയപ്പൊൾ, പലരും പെടിച്ചു, പലരും പരിഹസി
ച്ചു. ലുഥർ: എന്റെ പുസ്തകങ്ങളെ ചുട്ടാൽ, കൊള്ളാം.
എല്ലാവരും വെദം വായിച്ചാൽ, എന്റെ എഴുത്തുകളെ
ക്കൊണ്ടു ഒരാവശ്യവും ഇല്ല. എങ്കിലും എന്നെ അ
ല്ല, ക്രിസ്തനെ തളിക്കുളക കൊണ്ടു വെദവൈരിയും,
സഭാദ്രൊഹിയുമായ പാപ്പാവിനൊടു മറുത്തു നില്പാ
നായി കൈസർ മുതലായ ഗൎമ്മന്ന്യലൊകരൊടു അ
പെക്ഷിക്കുന്നു എന്നു ഒരു പുസ്തകത്തിൽ കാണിച്ചു.
ശെഷം (൧൫൨0 ആമതിൽ ദിസംബ്ര ൧൦) ൲ പണ്ഡി
തരും ശിഷ്യന്മാരും നാള നഗരവാതുക്കൽ കൂടെണം എ
ന്നു പരസ്യമാക്കി. വലിയ കൂട്ടം വന്നാറെ, ചിത ഉണ്ടാ
ക്കിച്ചു, പാപ്പാക്കളുടെ ഏറിയ കല്പനാന്യായങ്ങളും സ
ഭാവെപ്പുകളും ഉള്ള പുസ്തകങ്ങളെ വിറകൊടു കൂട അ
ടുക്കി, തീ കത്തുമ്പൊൾ ശാപാജത്തെയുടെ ഒരു പെൎപ്പു [ 43 ] നീട്ടി കാണിച്ചു. ഹൊ പത്രികെ! നീ കൎത്താവിന്റെ
പരിശുദ്ധനെ ദുഃഖിപ്പിച്ചതു കൊണ്ടു, അഗ്നി നിന്നെ
ഭസ്മമാക്കട്ടെ എന്നു വിളിച്ചു, തീയിലിട്ടു മടങ്ങിപ്പൊ
രുമ്പൊൾ, ഇത്രൊടം തൊൻ പാപ്പാവൊടു കളിച്ചു ഇ
നിമെൽ തകൎത്ത യുദ്ധമാകും. ജീവിച്ചിരിക്കും വരെ
യും ഞാൻ സഹൊദരന്മാരൊടു ആ നാശവഴിയെ
വിടെണ്ടതിന്നു നിരന്തരം അപെക്ഷിക്കും. എന്റെ
അല്പ വാക്കുകൾ എല്ലാം മിന്നൽ പിണരായി ചമഞ്ഞാ
ൽ കൊള്ളാം. സൂക്ഷിച്ചു കൊൾവിൻ, ഞാൻ ഏകനാ
ക കൊണ്ടു എന്നെ പെടികെണ്ടത ന്യായം മൊശ എ
ലിയ തുടങ്ങിയുള്ളവർ ഏകാകികളായി പൊരുതുവ
ല്ലൊ. ദെവവചനം ഇങ്ങെ പക്ഷം നിന്നാൽ മതി,
എന്നു ഖണ്ഡിച്ചു പറഞ്ഞു.

അനന്തരം പാപ്പാവിൻ മന്ത്രികൾ, കൈസരെ
യും മറ്റും കണ്ടു, ലുഥരുടെ ശരീരം ചൊദിച്ചപ്പൊൾ,
എന്റെ അഛ്ശനായ സഹസക്കൊനൊടു ചൊദിക്കെ
ണം എന്നരുളിചെയ്തു. ആയ്വനെയും മുട്ടിച്ചാറെ, ചി
ല ദിവസം വിചാരിച്ച ശെഷം ലുഥരുടെ കുറ്റം തെളി
വായി വന്നില്ലല്ലൊ; അവനെ നീക്കിയാലും ആയി
രമായിരം ശിഷ്യന്മാർ ശെഷിക്ക കൊണ്ടു, കാൎയ്യം തീ
രുകയില്ല, ആകയാൽ ഞങ്ങൾ ഒന്നും ചെയ്ക ഇല്ല
എന്നു ഉറപ്പായി കല്പിച്ചു. പിന്നെയും കൈസരൊടു
വളരെ അപെക്ഷിച്ചാറെ, എന്നെ അഭിഷെകം ചെയ്യി
പ്പാൻ പാപ്പാവിന്നു നല്ല ഇഷ്ടം തൊന്നി ഇല്ലല്ലൊ. അ
വൻ കൈസൎക്കു അനുകൂലൻ എന്നു തെളിഞ്ഞാൽ,
കൈസർ പ്രത്യുപകാരവും ചെയ്യും എന്നു ചൊല്ലി
വിട്ടയച്ചു. അക്കാലത്തിൽ സ്തൌപിച്ച ലുഥരെ ക്ര
മത്താലെ വിട്ടു, ഉദാസീനനായി, ഭീരുക്കൾ പലരും
ശാപശങ്കയാൽ അടങ്ങി എങ്കിലും, വലിയവരും ചെ [ 44 ] റിയവരും അനെകർ ദൈവം ഊതുന്ന പ്രകാരം ഒരു
കാറ്റ അറിഞ്ഞാശ്വസിച്ചു, പാപ്പാ അന്തിക്രിസ്താകു
ന്നു എന്നു ബൊധിച്ചു, ദെവസത്യത്തെ ദാഹത്തൊ
ടെ കുടിച്ചു, ജീവനെയും അൎപ്പിപ്പാൻ ഉത്സാഹം ഏറു
കയും ചെയ്തു.

൧൦. വൎമ്മസിലെ രാജ സംഘം.

കുത്തകക്കാരൻ രൊമമന്ത്രി പണ്ഡിതശ്രെഷ്ഠൻ
പാപ്പാ എന്നിങ്ങിനെ ഉള്ളവരൊടു തുടരത്തുടര മറുത്തു
നിന്ന ദെവഭടന്നു ഇപ്പൊൾ ലൊകപ്രഭുക്കളൊടും നെ
രിട്ടു പൊരുതുവാൻ സംഗതി വന്നു. പുതിയ കൈസ
ർ (൧൫൨൧ ആമതിൽ ജനു.) ഗൎമ്മന്ന്യ വാഴ്ചയും സഭാ
സങ്കടവും രണ്ടും വിചാരിച്ചു കൊള്ളെണ്ടതിന്നു, കൊ
യ്മയും നായ്മയും എല്ലാം വൎമ്മസിൽ കൂടി നിരൂപിപ്പാ
ൻ തക്കവാറു കല്പിച്ചതുമല്ലാതെ, സഹസക്കൊൻ ലു
ഥരെയും കൂട്ടിക്കൊണ്ടു വരെണം, എന്നൊരു ശാസ
നം വന്നാറെ, ലുഥർ: ഞാൻ രൊഗി എങ്കിലും, പൊ
രും; എന്റെ ജീവൻ അല്പ കാൎയ്യം എന്നു കൊയ്മയിൽ
ബൊധിപ്പിച്ച ശെഷം, അല്യന്തർ എന്ന പാപ്പാവി
ൻ മന്ത്രി അതരുത, പാപ്പാ ശപിച്ചവനെ പിന്നെ
യും കെൾക്കെണമൊ? രാജാക്കന്മാരെയും അവൻ വ
ശീകരിക്കും എന്നു മുറയിടുക കൊണ്ടു, കൈസർ ലുഥ
രുടെ യാത്രയെ മുടക്കി. അനന്തരം മന്ത്രി രൊമയി
ലെക്കു: ഗൎമ്മന്ന്യർ എല്ലാവരും രൊമയൊടു പിരിഞ്ഞു
പൊകം; എനിക്കു പണവും മറ്റും അയക്കെണം എ
ന്നു ഉണൎത്തിച്ചപ്പൊൾ, പാപ്പാ അതിഘൊരമായ ശാ
പാജ്ഞയാലെ ലുഥരെ കൊല്ലുവാൻ ഒരുമ്പെട്ടു. ആ
യവൻ ബലഹീനൻ എങ്കിലും, യെശുവിൽ വിശ്വ [ 45 ] സിച്ചു, നീച പാത്രത്തിൽ ദെവപൂൎണ്ണത അധിവ
സിക്കും വണ്ണം വിളങ്ങി, സന്തൊഷത്തൊടെ മരണ
ത്തെയും സഹിപ്പാൻ വട്ടം കൂട്ടി. അല്യന്തർ രാജസം
ഘത്തിൽ വന്നു, ൮ നാഴികയൊളം ലുഥരുടെ കള്ളമത
ത്തെ ആക്ഷെപിച്ചും, ൟ വിഷമുള്ള വെർ പറിച്ചു,
ശൊഭിത വസ്ത്രം ഉടുത്ത പിശാചിനെ സംഹരിക്കെ
ണം എന്നപെക്ഷിച്ചും, പണം, വാഗ്ദത്തം, മുതലായ
തിനാൽ മഹാലൊകരെ അധീനമാക്കിയ ശെഷം, ഗ
യൊൎഗ തുടങ്ങിയുള്ള നായകന്മാർ വിശ്വാസമില്ലാത്ത
വരാകിലും രൊമയുടെ നെരെ ൧൦൧ സങ്കടങ്ങളെ ബൊ
ധിപ്പിച്ചു. നാം രൊമയിലെക്കു നിത്യം ദാസന്മാരായി
രുന്നു, ഗൎമ്മന്ന്യ പണം ഒക്കയും പാപ്പാവിന്റെ സു
ഖഭൊഗങ്ങൾക്കായി തൂകി കൊടുക്കെണമൊ? എന്നും
മറ്റും വൈരം കൊടുക്കുന്നതു കെട്ടാറെ, കൈസർ ലു
ഥരെ വിളിച്ചു, ൨൧ ദിവസം വരെയും നിൎഭയ പത്രി
ക ഒപ്പിട്ടയക്കയും ചെയ്തു. അപ്പൊൾ സുവിശെഷം
നിമിത്തം തടവിലായി പിന്നെ തെറ്റിപ്പൊയിട്ടുള്ള ഒ
രു സത്യവനായി ബുഗഹ്നാഗൻ എന്നവൻ ലുഥ
രുടെ വീട്ടിൽ എത്തി ഇരിക്കകൊണ്ടു, ലുഥർ അവ
നെ വിത്തമ്പൎക്കിലെ ഇടയനാക്കി വെച്ചു, വിദ്യാല
യ പ്രവൃത്തി മെലങ്കതനിൽ സമൎപ്പിച്ചു. ഞാൻ മരി
ച്ചാലും, സത്യത്തിൽ ഉറച്ചു നിന്നു കൊൾവിൻ എന്നു
പറഞ്ഞു, എല്ലാവരും കരഞ്ഞു നില്ക്കെ, താൻ ൩ സ്നെ
ഹിതന്മാരൊടു കൂട പുറപ്പെട്ടു ചെന്നു. എത്രയും നി
ഷിദ്ധം എങ്കിലും, ഓരൊ ദിക്കിൽ നമ്മുടെ നീതി ആ
കുന്ന ക്രിസ്തനെ അറിയിച്ചു, സാത്താൻ രൊഗം വ
രുത്തീട്ടും പ്രയാണം മുടക്കുവാൻ കഴിവു വന്നില്ല. ചി
ല ഊരുകളിൽ കാണുന്നവർ എല്ലാം സന്തൊഷവും
കണ്ണുനീരും കാട്ടും, തിങ്ങിയ പുരുഷാരങ്ങൾ എവിട [ 46 ] യും വഴിയിൽ നില്ക്കും, ചിലർ മാത്രം ദുഷിച്ചു; ഉദാസീ
നരത്രെ ഇല്ലാഞ്ഞു. ശത്രുക്കൾ ലുഥൎക്ക താമസവും ഭ
യവും വരുത്തുവാൻ എത്ര ഉപായം പ്രയൊഗിച്ചിട്ടും,
ചങ്ങാതികളും പിശാചെ അറിയാതെ, അതിൽ കൂട്ടീട്ടും,
എല്ലാം വ്യൎത്ഥമായി. വൎമ്മസിലെ വീടുകളുടെ മെലു
ള്ള ഓടുകൾ കണക്കെ പിശാചുകൾ പട്ടണത്തിൽ
നിറഞ്ഞാലും, ഞാൻ പൊയെത്തും എന്നുര ചെയ്തു,
ദെവകരുണയാലെ (൧൫൨൧ ആമതിൽ ഏപ്ര ൧൬൲)
വാതുക്കൽ പ്രവെശിച്ചു. കൈസരെ കാണ്മാൻ വ
ന്നവരിൽ അധികമായിട്ടു പുരുഷാരം തിങ്ങി വിങ്ങി
നിന്നു, ഏക സന്ന്യാസിയെ നൊക്കുകയും, അവൻ
വണ്ടിയിൽനിന്നു കിഴിഞ്ഞു ദൈവം എനിക്കു തുണ
നില്ക്കും എന്നു പറഞ്ഞു, വീട്ടിൽ ആശ്വസിക്കയും
ചെയ്തു. കള്ളന്നു എഴുതിക്കൊടുത്ത നിൎഭയം ഭംഗം ചെ
യ്യാം എന്നു പാതിരികൾ മന്ത്രിച്ചിട്ടും, കൈസർ തന്റെ
വാഗ്ദത്തം രക്ഷിച്ചു, നാളെ അവനെ കൊണ്ടുവരെ
ണം എന്നു കല്പിച്ചു.

അന്നു രാവിലെ ലുഥർ പ്രാൎത്ഥിച്ചിതു: സൎവ്വശ
ക്തനായ ദൈവമെ! ൟ ലൊകം എത്രയും ഭയങ്കരം!
എന്നെ വിഴുങ്ങുവാൻ നൊക്കുന്നു. എന്റെ വിശ്വാ
സവും വാടി, മാംസം ബലഹീനമത്രെ. സാത്താൻ
എത്ര ബലവാൻ! ഞാൻ ഏതിൽ ആശ്രയിക്കെണ്ടു?
ഇപ്പൊൾ ഉറപ്പുള്ള ആധാരം വെണം. മരണവിധി
പുറപ്പെട്ടു, മണി മുട്ടുന്നു. ദൈവമെ! എന്റെ ദൈവ
മെ! ലൊകജ്ഞാനത്തൊടു മറുത്തു നില്പാൻ തുണെ
ക്കെണമെ! നീ തുണെക്കെ ഉള്ളൂ. ഇന്നു എന്റെ
കാൎയ്യമല്ല, നിന്റെതു നടക്കുന്നതു. എനിക്കു ഇവി
ടെ എന്തു? അടിയന്നു മഹാരാജാക്കന്മാരൊടു ഒരിടവാ
ടുമില്ല. സുഖെന ദിവസം കഴിപ്പാൻ ആഗ്രഹം ഒന്നും [ 47 ] ഇല്ല എന്നുള്ളതും അല്ല, ൟ വ്യവഹാരം നിന്റെതാകു
ന്നു; അതു ശ്വാശത ന്യായമല്ലൊ. ആകയാൽ നാ
ഥ! എൻ ചങ്ങാതമാകെണ്ടു. വിശ്വസ്ത ദെവ!! മാ
റ്റമില്ലാത്തവനെ! ഞാൻ ഒരു മനുഷ്യനിലും ആശ്ര
യിക്കുന്നില്ല. ചാഞ്ചാടുന്ന മാനുഷരിൽ ഉല്പാദിച്ചതി
ന്നു എല്ലാം വാട്ടം പിടിക്കുന്നു. ഹൊ, ദൈവമെ! കെ
ൾക്കുന്നില്ലയൊ? എൻ ദൈവമെ നീ മരിച്ചുവൊ?
അല്ല. നിണക്കു മരണം ഇല്ല, മറയത്തു നില്ക്കുന്നു!
ൟ വെലെക്കു എന്നെ തെരിഞ്ഞെടുത്തതു നീ അത്രെ
എന്നറിയുന്നു, ആകയാൽ നീ അതിനെ നടത്തുക
എൻ പലിശയും കൊട്ടയുമാകുന്ന പ്രിയ മകനാം യെ
ശു ക്രിസ്തൻ നിമിത്തം എൻ ഭാഗത്തു നിന്നു കൊ
ള്ളെണമെ. എന്നതിൽ പിന്നെ മിണ്ടാതെ വളരെ വി
യൎത്തു പൊരുത ശെഷം: കൎത്താവെ ! നീ എവിടെ?
എൻ ദൈവമെ നീ എവിടെ? വാ! വാ! ഞാൻ ഒരു
മ്പെട്ടിരിക്കുന്നു. നിന്റെ സത്യത്തിനായി പ്രാണനെ
പിരിവാൻ സമ്മതമായി, ആടു പൊലെ നിന്നു പൊ
റുക്കാം; കാൎയ്യം ന്യായവും, നിണക്കുള്ളതും തന്നെ അ
ല്ലൊ! ഇപ്പൊഴും എന്നെക്കും ഞാൻ നിന്നൊടു അക
ന്നു പൊകയില്ല. ലൊകം എല്ലാം പിശാചമയമായി
പൊയാലും, തിരുക്കൈകളുടെ ക്രിയയായ ഇദ്ദെഹം
പൊടി, നുറുക്കു, ഭസ്മം, മറ്റും ആക്കി ചമച്ചാലും, എ
ന്റെ ആത്മാവു നിണക്കെ ഉള്ളൂ. ഇതിന്നു നിന്റെ
വചനം ജാമ്യം തന്നെ. ജിവിച്ചെഴുനീറ്റവനെ! ഞാ
ൻ നിന്നൊടു ഒന്നിച്ചു ചെൎന്നിരിക്കുന്നു. നിന്നൊടു
കൂട എന്നു പാൎക്കും. ആമെൻ! ദൈവമെ! തുണെ
ക്കെണ്ടു! ആമെൻ!

കാൎയ്യക്കാർ വന്നാറെ, മനസ്സിന്നു ഒരിണ്ടലും കൂടാ
തെ ലുഥർ അവരൊടു കൂട പുറപ്പെട്ടു, ജനപ്പെരുക്ക [ 48 ] ത്താലെ വളരെ ഞെരുങ്ങിച്ചെന്നു, അരമനയിൽ എ
ത്തിയാരെ, വയസ്സനായൊരു സെനാപതി ലുഥരുടെ
ചുമലിൽ തട്ടി: പ്രിയ സന്ന്യാസിയെ! ഇന്നു പൂകുന്ന
പൊൎക്കളം പൊലെ ഞാൻ എത്ര ഘൊര യുദ്ധത്തിലും
ഒരുനാളും കണ്ടില്ല, എങ്കിലും മനൊനിശ്ചയം ഉണ്ടെ
ങ്കിൽ ദൈവനാമത്തിൽ ഉറച്ചു നിന്നു പൊരുതുക എ
ന്നു വാതുക്കൽ വെച്ചു പറഞ്ഞു, കൈസർ മുതലായ
൨ഠ൪ മഹാ രാജനായകന്മാരും ഇരിക്കുന്ന ശാലയിൽ
കടത്തി. അന്നു ൨ പ്രഭുക്കൽ നാണം കൂടാതെ ലുഥ
രുടെ നെരെ ചെന്നു മത്തായി ൧൦, ൨൦ ആമതും ൨൮
ആമതും ഇങ്ങിനെ ൨ വചനങ്ങളെ അവന്റെ ചെ
വിയിൽ മന്ത്രിച്ചു വിടുകയും ചെയ്തു. അപ്പൊൾ എ
ല്ലാവരും മിണ്ടാതെ നൊക്കുമ്പൊൾ ഒരു അമാത്യൻ:
മൎത്തിൻ ലുഥരെ! ദിഗ്ജയമുള്ള കൈസർ നിന്നൊടു
ചൊദിക്കുന്നതു, ൟ കാട്ടുന്ന പുസ്തകങ്ങൾ നീ എഴു
തിയവയൊ ഇവറ്റെ പ്രത്യപഹാരം ചെയ്യുമൊ? എ
ന്നതു കെട്ടാറെ: കരുണയുള്ള കൈസരെ! ദയാലുക്ക
ളായ രാജനായകന്മാരായുള്ളൊരെ! ൟ പുസ്തകങ്ങ
ൾക്ക ഞാൻ കൎത്താവു തന്നെ രണ്ടാം ചൊദ്യം ദെവ
വചനത്തെയും ആത്മാക്കളുടെ രക്ഷയെയും സംബ
ന്ധിച്ചതാക കൊണ്ടു, വിചാരിയാതെ ഉത്തരം പറയു
ന്നതു ബുദ്ധിഹീനമായിരിക്കും. ക്രിസ്തൻ മനുഷ്യരു
ടെ മുമ്പാകെ എന്നെ നിരസിക്കുന്നവനെ ഞാനും
എൻ പിതാവിൻ മുമ്പാകെ നിരസിക്കും എന്നു ചൊ
ല്കയാൽ, അവനെ ബഹുമാനിച്ചു, ഞാൻ ഉത്തരം
പറയുന്നതിന്നു അല്പം ഇട തരെണം, എന്നപെക്ഷി
ച്ചാറെ, ഒരു ദിവസം ഇട കൊടുത്തു.

അന്നു പട്ടണത്തിൽ പലരും ലുഥരുടെ പുസ്തക
ങ്ങളെ ചുട്ടു. സ്പാന്യ സെവകർ ലുഥരെ ബഹുമാനി [ 49 ] ക്കുന്നവരെ പരിഹസിച്ചും ഹിംസിച്ചും പൊന്ന ശെ
ഷം ലുഥർ വീട്ടിൽ വെച്ചു പ്രാൎത്ഥിച്ചു, ആത്മസമാ
ധാനം നിറഞ്ഞു ഒരു കൈ വെദപുസ്തകത്തിന്മെൽ
വെച്ചു, ഒരു കൈ ആകാശത്തെക്കുയൎത്തി ഞാൻ നി
ണക്കു സാക്ഷിയായി നില്ക്കും, സാക്ഷിയായും മരിക്കും
എന്നു ശപഥം ചെയ്തു. സമയമായപ്പൊൾ പുറപ്പെ
ട്ടു, ൨ മണി നെരം പ്രാകാരത്തിൽ പുരുഷാരത്തിന്റെ
നടുവിൽ കാത്തു കൊണ്ടു നിന്ന ശെഷം, വിളക്കുക
ൾ കത്തിക്കും കാലം പ്രവെശിപ്പാൻ കല്പനയായി.
അപ്പൊൾ താഴ്മയൊടെ വണങ്ങി; ഞാൻ മഹാ ലൊ
കരുടെ സംസൎഗ്ഗം ശീലിക്കാത്തവനാകകൊണ്ടു, രാജ്യ
മൎയ്യദെക്കു അല്പം തെറ്റായതു പറഞ്ഞാൽ, ക്ഷമിക്കെ
ണമെ. എന്റെ പുസ്തകങ്ങൾ നാനാവിധം. ചിലതി
ൽ വിശ്വാസം സൽക്രിയകൾ ഇവറ്റിന്റെ വിവ
രം കുട്ടികൾക്കും തെളിവാന്തക്കവാറു വൎണ്ണിച്ചതിനാൽ,
ശത്രുക്കളും പാപ്പാവും കൂട സമ്മതിച്ചിരിക്കുന്നു. ഇവ
ങ്ങിനെ പ്രത്യപഹാരം ചെയ്യാം? വെറെ പുസ്തകങ്ങ
ളിൽ പാപ്പാവിന്റെ ദൂഷ്യങ്ങളെ പരസ്യമാക്കി ഇരി
ക്കുന്നു. ൟ വക തള്ളിയാൽ, ആത്മാക്കളെ നശിപ്പി
ക്കുന്ന അഹമ്മതിക്കാരെ ഉറപ്പിക്കയും, ദൊഷത്തെ മൂ
ടി രക്ഷിക്കയും ചെയ്കയായിരുന്നു. പിന്നെയും ചില
പുസ്തകങ്ങളിൽ ഓരൊ വിശ്വാസവൈരികളൊടു വി
വാദം തുടങ്ങി ഇരിക്കുന്നു. ഇവറ്റിൽ ബൊധകന്നു
വെണ്ടുന്ന ശാന്തത എല്ലാം കാണിച്ചില്ല. കുറവുകൾ
വളരെ ഉണ്ടു എന്നനുസരിച്ചു പറയെണം, എങ്കിലും
ഇവയും മുഴുവൻ പ്രത്യപഹരിപ്പാൻ പാടില്ല. ചെയ്താ
ൽ വിരൊധികൾ സാധുക്കളൊടു പാരുഷ്യം അധികം
കാട്ടും. അതു കൊണ്ടു ഞാൻ ദൊഷം പറഞ്ഞു എങ്കിൽ,
ആകാത്തത ഇന്നത എന്നു ബൊധം വരുത്തെണ്ട [ 50 ] തിന്നു അപെക്ഷിക്കുന്നു. അപൊസ്തല പ്രവാചക
രെക്കൊണ്ടു എന്നെ ആക്ഷെപിച്ച ഉടനെ, ഞാനും
എന്റെ പുസ്തകങ്ങളെ ചുട്ടു കളയും. ഇതിനെ വിചാ
രിച്ചിട്ടു പറയുന്നു. ദൈവവചനം പണ്ടു ചെയ്ത കണ
ക്കെ ൟ നാളുകളിലും പിരിച്ചലും കലക്കവും വരുത്തു
ന്നതിനാൽ, സന്തൊഷം തൊന്നുന്നു. സമാധാനം
അല്ല, വാൾ വരുത്തിയവനെ അറിയുന്നുവല്ലൊ. എ
ങ്കിലും പുതിയ കൈസരുടെ വാഴ്ചയ്ക്ക രക്തം കലൎന്ന
ആരംഭവും, സങ്കടമുള്ള അവസാനവും സംഭവിക്കാ
തെ ഇരിപ്പാൻ ഭയപ്പെടുന്നു. ലൌകിക പ്രകാരം നി
രൂപിച്ചതിനാൽ, സ്വന്ത നാശം വരുത്തിയ മിസ്ര,
ബാബെൽ, ഇസ്രയെൽ രാജാക്കന്മാരുടെ കഥകളെ
ഓൎക്കെണ്ടു (യൊബ, ൯, ൫) മഹാ രാജാക്കന്മാൎക്കു എ
ന്റെ ഉപദെശത്തിന്നു ആവശ്യമില്ല, ഗൎമ്മന്ന്യ രാ
ജ്യത്തിന്നു കടക്കാരനാകകൊണ്ടത്രെ പറവാൻ തുനി
യുന്നു. ആകയാൽ ശത്രുക്കളുടെ ൟൎഷ്യെക്ക എന്നെ
ഏല്പിച്ചു കളയാതെ ഇരിപ്പാൻ അപെക്ഷിക്കുന്നു. ഇ
തുവും മറ്റും ഗൎമ്മന്ന്യ വാക്കായി പറഞ്ഞ ശെഷം, ല
ത്തീനിലും കെൾക്കെണം എന്ന കല്പനയായപ്പൊൾ,
ലുഥർ വാടാതെ ആവൎത്തിച്ചു പറഞ്ഞു തിൎന്നാറെ, പ്ര
സംഗം വെണ്ടാ; പ്രത്യപഹാരമൊ എന്തൊ ചെയ്യു
ന്നു? എന്നു ക്രുദ്ധിച്ചു ചൊദിച്ചതിന്നു: പല്ലും കൊമ്പും
കൂടാതെ സ്പഷ്ട ഉത്തരം വെണ്ടിയതിനാൽ, തരാം പാ
പ്പാവും സഭായൊഗങ്ങളും പലപ്പൊഴും വിശ്വാസ
ത്തിൽനിന്നു തെറ്റി, തമ്മിൽ തമ്മിലും വിപരീതമായ
തു വിധിച്ചിരിക്കു കൊണ്ടും, ഞാൻ വെദത്താലെ ബ
ദ്ധനാക കൊണ്ടും ദൈവവചനത്താലെ അന്യബൊ
ധം വരുത്താഞ്ഞാൽ ഒന്നും പ്രത്യപഹരിക്ക ഇല്ല. മ
നസ്സാക്ഷിക്കു വിരൊധമായി ചൊല്ലുവാൻ ന്യായമ [ 51 ] ല്ലല്ലൊ. ഞാൻ ഇവിടെ നിൽക്കുന്നു മറെറാന്നും എന്നാ
ൽ കഴികയില്ല; ദൈവം സഹായിക്കെണ്ടു. ആമെൻ,
എന്നു എല്ലാവരെയും ഉറ്റു നൊക്കിപ്പറഞ്ഞു. ആയ
വർ വിസ്മയിച്ചു മിണ്ടാതെ ഇരുന്നു. ഗൎമ്മന്ന്യ പ്രഭു
ക്കന്മാർ പലരും സന്തൊഷിച്ചും വിശ്വസിച്ചും, ഇ
തല്യ, സ്പാന്യരും പരിഹസിച്ചും, കൈസർ ഇതാ ധൈ
ൎയ്യം ഏറിയ സന്ന്യാസി എന്നും തമ്മിൽ പറഞ്ഞ ശെ
ഷം, അമാത്യൻ: എന്നാൽ അനുതാപം വരാത കള്ളമ
തക്കാരനെ കൈസർ ശിക്ഷിപ്പാൻ നൊക്കും. ഒരു പു
സ്തകം എങ്കിലും തള്ളുക ഇല്ലയൊ? എന്നു കല്പിച്ചാറെ,
ദൈവം തുണെക്കെണമെ, ഒന്നും പ്രത്യപഹരിച്ചു കൂ
ടാ എന്നു ചൊല്ലി, വിട വാങ്ങി പൊയി. വീട്ടിൽ എ
ത്തിയാറെ ബ്രുംസ്വിക്ക മന്നവന്റെ ദാസൻ വന്നു
ആശ്വസിപ്പാൻ പാനീയം അയച്ചതു കൊടുത്താറെ,
ലുഥർ കുടിച്ചു. മന്നവൻ ഇന്നു എന്നെ ഓൎത്ത പ്രകാ
രം നമ്മുടെ കൎത്താവു അവനെ അത്യാസന്ന കാലത്ത
ഒൎക്കണമെ എന്നനുഗ്രഹിച്ചു. ആയ്തു മരണസമ
യത്തിൽ ആ മാഹാത്മാവിന്റെ ഓൎമ്മയിൽ തൊന്നി,
ആശ്വസിച്ചു മരിച്ചു. പിന്നെ കൈസർ രാജ്യവും
പ്രാണനും ഛെദം വന്നാലും, ഞാൻ പൂൎവ്വന്മാരുടെ സ
ത്യമതത്തിൽ ഉറെച്ചു, ൟ കള്ളനെ മിണ്ടാതെ ആക്കും
എന്നു അരുളിച്ചെയ്താറെ, പല മന്നവന്മാരും വിരൊ
ധിച്ചു, ജന കലഹം ഉണ്ടാകും എന്നു ഭയപ്പെടുത്തിയ
പ്പൊൾ, ലുഥരെ രസിപ്പിച്ചു, സ്വാധീനത്തിലാക്കെ
ണ്ടതിനു ൩ ദിവസം ഇട കല്പിച്ചു. ഇങ്ങിന്റെ പ്രഭു
ക്കളും മെത്രാന്മാരും രാവിലെ തുടങ്ങി അൎദ്ധ രാത്രിയൊ
ളം ലുഥരെ ആവൊളം പരീക്ഷിച്ചു നൊക്കിയ ശെഷം,
മനുഷ്യരിൽ ആശ്രയിക്കുന്നവൻ ശപിക്കപ്പെട്ടവ
നാക കൊണ്ടു, രാജസംഘത്തൊടു എങ്കിലും അഭയം
[ 52 ] വീഴുകയില്ല. ൟ നിൎഭയപത്രിക ഉപെക്ഷിക്കാം, ദെ
വവചനത്തെ ഉപെക്ഷിക്കയില്ല എന്നു ലുഥർ പറ
ഞ്ഞു. വിദ്വാന്മാർ എല്ലാവരും സഭായൊഗം കൂടിനിരൂ
പിച്ചാലൊ എങ്ങിനെ, എന്നു ചൊദിച്ചാറെ, യൊഗ
ക്കാർ വെദത്തെ മാത്രം ആധാരമാക്കി കൊണ്ടാൽ കൊ
ള്ളാം എന്നു പറഞ്ഞു. ചെറിയ അക്ഷരങ്ങളെ കണ്ണട കൂ
ടാതെ വായിച്ചു കൂടാ, അതു പൊലെ വെദത്തിനു വ്യാ
ഖ്യാനങ്ങൾ വെണം എന്നും മറ്റും തൎക്കിച്ചതും രസി
പ്പിച്ചതും വൃൎത്ഥമായി. ഒടുക്കം ലുഥർ ഗമല്യെലിന്റെ
ഉപദെശം പിന്നെയും പിന്നെയും കൊടുത്തയക്കയും
ചെയ്തു. ✻ ശെഷം രാജസംഘത്തിൽ വിളിച്ചപ്പൊ
ൾ, അടങ്ങുവാൻ മനസ്സുതൊന്നായ്ക കൊണ്ടു ൨൧ ദിവ
സത്തൊളം യാത്രെക്ക ഇട കൊടുക്കുന്നു; എങ്ങും പ്രസം
ഗിക്കരുതു. മിണ്ടാതെ സഞ്ചരിക്കെണം; പിന്നെ ശാ
പം പറ്റും; എന്നു കെട്ടാറെ, ദൈവത്തിന്റെ ഇഷ്ടം.
ദെവനാമത്തിന്നു സ്തൊത്രം. കൈസർ മുതലായ മഹാ
രാജാക്കന്മാർ ക്ഷമയൊടെ അടിയന്റെ അല്പ വാക്കു
കെൾക്ക കൊണ്ടു ഞാൻ താഴ്മയൊടെ ഉപചാരം പറ
ന്നു. വെദപ്രകാരമുള്ള സഭാനവീകരണം എന്നുള്ളത
ത്രെ എന്റെ കാംക്ഷ. അതിന്നായി എല്ലാം ചെയ്യാം,
എല്ലാം പൊറുക്കാം. ജിവമരണങ്ങളും മാനാപമാനങ്ങ
ളും എനിക്കു ഒരു പൊലെ ആകുന്നു. ദെവവചന
ത്തെ മാത്രം കെട്ടിക്കൂടാ എന്നു പറഞ്ഞു, വണങ്ങിപ്പു
റപ്പെട്ടു (ഏപ്ര ൨൬).

രാത്രിയിൽ സ്നെഹിതന്മാർ കൂടിയപ്പൊൾ യാത്ര
പറഞ്ഞു അനുഗ്രഹിച്ചു, ദൈവത്തെ സകല കരുണ
കൾക്കായിട്ടും സ്തുതിച്ചു, വണ്ടിയിൽ കയറി പ്രയാണ
മായി. അല്പ നെരം കഴിഞ്ഞാൽ, എന്നെ കാണാതെ
[ 53 ] ഇരിക്കും; പിന്നെയും അല്പ നെരം കഴിഞ്ഞാൽ, എ
ന്നെ കാണും, എന്നു യെശു പറഞ്ഞതു പൊലെ ന
മുക്കും ഒരുയിൎപ്പുനാൾ പുലരും. അന്നു ഹല്ലലുയാ എ
ന്നു പാടും. ഇങ്ങിനെ വഴിയിൽ വെച്ചു എഴുതി, സ്നെ
ഹിതന്മാരെ അറിയിച്ചു, കൈസൎക്കും ഭൂപതികൾക്കും
കത്തു എഴുതി, ചില ദിക്കിലും പ്രസംഗിപ്പാനും ഇട ഉ
ണ്ടായി. സഹ്സക്കൊൻ തുടങ്ങിയുള്ള സൽപ്രഭുക്ക
ൾ വൎമ്മസിൽനിന്നു വിട്ടുപൊയ ഉടനെ, കൈസർ
ശെഷമുള്ളവരൊടു കൂട നിരൂപിച്ചു, ഭ്രാന്തനും സാ
ത്താനുമായ ലുഥരെ ശപിച്ചു: അവൻ ഗൎമ്മന്ന്യ രാജ്യ
ത്തിൽ എങ്ങും നില്ക്കരുത; ആരും തുണെക്കരുത.
കാണുമ്പൊൾ തടവിലാക്കെണം. ശിഷ്യന്മാരെയും പു
സ്തകങ്ങളെ വിൽക്കുന്നവരെയും പിടിച്ചു വെക്കെണം
എന്ന ശാപശാസനം എഴുതി, പള്ളിയിൽ വെച്ചു ഒ
പ്പിട്ടു, രാജമുദ്ര വെക്കയും ചെയ്തു.

ലുഥർ വഴിയിൽ വെച്ചു മുത്താച്ചിയെ കണ്ടു, ആ
ശ്ലെഷം ചെയ്തു, അനുജൻ മുതലായവരൊടും ഒന്നിച്ചു
കാട്ടിൽ കൂടി പൊരുമ്പൊൾ, മുഖം മറെച്ചു കെട്ടിയ ൫
ആയുധപാണികൾ കുതിരകളെ ഓടിച്ചു വന്നു, ശെ
ഷമുള്ളവരെ ആട്ടി, ലുഥരെ വലിച്ചു, ഒരു കുതിര മെ
ൽ കരെറ്റി ക്ഷണത്തിൽ കൊണ്ടുപൊയി, അൎദ്ധ രാ
ത്രിയിൻ ഒരു മലക്കൊട്ടയിൽ എത്തി പാൎപ്പിക്കയും ചെ
യ്തു. ഗൎമ്മന്ന്യ രാജ്യത്തിൽ എങ്ങും അയ്യൊ, ശത്രുക്കളു
ടെ കൈയിൽ അകപ്പെട്ടു പൊയി എന്നു മുറയിടും കാ
ലം, ലുഥർ ഗയൊൎഗ പ്രഭു എന്ന പെരും വെഷവും
ധരിച്ചു, തന്നെ കൈസരുടെ കൊപത്തിൽ നിന്നു
തെറ്റിച്ച സഹ്സക്കൊന്നും അറിയാത്ത ഒളിയെടുത്തു
വളരെ മാസം അജ്ഞാത വാസം കഴിക്കയും ചെയ്തു.
[ 54 ] ൧൧. സ്വിച്ച സഭ.

അക്കാലം ഗൎമ്മന്ന്യ രാജ്യത്തിലല്ലാതെ അതിന്റെ
തെക്കെ കൊണിലും ദെവവചനം കുഴിയിൽനിന്നുയി
ത്തെഴുനീറ്റു. സ്വിച്ചർ ആല്പ മലകളിൽ ധനം അ
റിയാതെ, പരാക്രമം കൊണ്ടു വിശ്രുതരായി, ശെഷം
ധനത്തിന്നായി പാപ്പാ മുതലായ മഹാ ലൊകരുടെ
പടകളിൽ കൂലിച്ചെകം ചെയ്തു കൊണ്ടിരുന്നു. ആക
യാൽ പാപ്പാവിന്നു അവരിൽ വളരെ താല്പൎയ്യം തൊ
ന്നി. അവിടെ ചുരിൿ പട്ടണത്തിൽ (൧൫൧൮ ആ
മതിൽ) ബൊധകനായ ജ്വിംഗ്ലി പാപമൊചന പത്രി
കകളെ വില്ക്കുന്നവരൊടു എതിൎത്തു നിന്നിട്ടും, തലവ
ന്മാർ വിരൊധഭാവം കാട്ടാതെ, കുത്തകക്കാരെ നിക്കി,
പാപ്പാ ആരെയും ശപിച്ചതുമില്ല. ജ്വിംഗ്ലിയും മാനു
ഷക്രിയ സാരമായ്വരികിൽ, ക്രിസ്തമരണം വ്യൎത്ഥം എ
ന്നു ദെവാത്മാവിനാൽ പ്രസംഗിച്ചതു കൊണ്ടു പല
രും വിശ്വസിച്ചു. സ്നെഹിതന്മാർ ബാസൽ മുതലാ
യ സ്വിച്ച പട്ടണങ്ങളിൽ അപ്രകാരവും ധൈൎയ്യ
ത്തൊടെ അറിയിച്ചു തുടങ്ങി, ലുഥരുടെ പുസ്തകങ്ങളെ
വായിച്ചു പരത്തുകയും ചെയ്തു. സന്ന്യാസികൾ വ
ളരെ കലശൽ ചെയ്താറെ, ചുരികിലെ അധികാരികൾ
യൊഗം കൂടി (൧൫൨൦ ആമതിൽ) വെദത്തിൽ കാണാ
ത്ത ഉപദെശം ഇനി പ്രസംഗിക്കരുത എന്നു തീൎച്ച
പറഞ്ഞതിനാൽ, ദെവവചനം ബലപ്പെട്ടു ഫലിച്ചു.
ജ്വിംഗ്ലി സ്വിച്ചരൊടു ഇനി കൂലിച്ചെകത്തിന്നു പാപ്പാ
വെ എങ്കിലും, പ്രാഞ്ചിനെ എങ്കിലും ആശ്രയിച്ചു
പൊകരുതെ എന്നു വളരെ അപെക്ഷിച്ചതിനാൽ,
(൧൫൨൨ ആമതിൽ) വിരൊധം അധികമായി, മഹാ
കർ പ്രത്യെകം ലുചൎന്നിൽ വെച്ചു സുവിശെഷകരെ
യും വെദത്തെയും മറുനാടു കടത്തി, ശെഷം ദിക്കുകളി [ 55 ] ൽ തങ്ങളുടെ കൊപത്താലും ദെവക്രിയയെ വെർ ഊ
ന്നിക്കയും ചെയ്തു. സ്വിച്ചിൽ പണ്ടു രാജാവില്ലായ്ക
യാൽ, പുതുതാക്കിയ സഭകളെ രക്ഷിച്ചു നടത്തെണ്ട
തിന്നു പ്രജാസംഘങ്ങൾക്കു അധികാരം വന്നു.

൧൨. വൎത്തബുൎഗ്ഗിലെ കാലം.

ലുഥർ മറഞ്ഞു പൊയതിനാൽ ഗൎമ്മന്ന്യരിൽ ഭയ
മല്ല, കൊപമത്രെ വൎദ്ധിച്ചു. അദ്ദെഹത്തെ, കാണാ
ഞ്ഞും അവന്റെ മനസ്സു ശിഷ്യരിൽ ഉറഞ്ഞ പ്രകാ
രവും പ്രസിദ്ധമായി. പാപ്പാവിന്റെ മന്ത്രിയെയും
കൈസരുടെ ശാപാജ്ഞയെയും സാധുക്കൾ ആരും
കൂട്ടാക്കാതെ, ലുഥരിൽ രഞ്ജന ഏറുകയത്രെ ചെയ്തത.
പലരും സംശയിച്ചു നില്ക്കുമ്പൊൾ, പുതിയ പുസ്തക
ങ്ങളും പൊഴിഞ്ഞു തുടങ്ങിയ ഉടനെ, ഹൊ, അവൻ ഉ
ണ്ടു എന്നു പരസ്യമായി. ഇനി പാതിരികളൊടല്ല ത
മ്മിൽ തമ്മിൽ പാപത്തെ ഏറ്റു പറയെണ്ടത എന്നും,
ശത്രുക്കൾ എന്നെ അശാന്തൻ എന്നു ദുഷിക്കുന്നുവ
ല്ലൊ; സായ്വിന്റെ ഇഷ്ടം ബുദ്ധി എല്ലാം നന്നു ന
ന്നെത്രയും എന്നിപ്രകാരം പറഞ്ഞു വന്നാൽ, ലൊക
ത്തെ മറിച്ചും സാധുക്കളെ കൊന്നും പൊയാലും, ശാ
ന്തൻ എന്ന പെർ വിളങ്ങും എന്നും, ഞാനൊ സ്വ
ഭാവത്താൽ കരുകരുപ്പുള്ള തോടും ദെവകരുണയാൽ മ
ധുരമായ അണ്ടിയും ആകുന്നു എന്നും, കള്ള വിശ്വാ
സക്കാരനെയും ദഹിപ്പിപ്പാൻ സമ്മതിക്കയില്ല എന്നും,
വിശ്വാസം കൂടാതെ നെൎന്നതു പിശാചിന്നു നെൎന്ന
താകകൊണ്ടു സന്ന്യാസിവ്രത ഇനിമെൽ വ്യൎത്ഥം
എന്നും വിവരമായി എഴുതി അച്ചടിപ്പിച്ചു. നിത്യം
വായിച്ചും പ്രാൎത്ഥിച്ചും പണിചെയ്തും കൊണ്ടിട്ടും, അ [ 56 ] യ്യൊ ഞാൻ മടിയൻ ൟ പത്മ തുരുത്തിയിൽ ✻ സുഖി
ക്കുന്നതിനെക്കാൾ തടിയെറി വേവുന്നതു നന്നായി
രിക്കും. ഞാൻ കൎത്താവൊടു അല്പമായി പൊരുതുന്നു.
സഭെക്കായിക്കൊണ്ടു വെണ്ടുവൊളം ഞരങ്ങുന്നില്ല.
എനിക്കു വെണ്ടി പ്രാൎത്ഥിപ്പിൻ. എന്നു വളരെ മുറയി
ട്ടും പ്രസവിക്കുന്നവളെ പൊലെ നൊന്തും നിലവിളി
ച്ചും ഉരുണ്ടും കൊണ്ടു, വളരെ ക്ഷീണിച്ചു പൊയി

മയിഞ്ച മെത്രാൻ പാപമൊചനങ്ങളെ പിന്നെ
യും വിറ്റു തുടങ്ങിയ പ്രകാരം ലുഥർ കേട്ടാറെ, സഹ്സ
ക്കൊൻ എത്ര വിരൊധിച്ചിട്ടും പെട്ടന്നു ഒരു പുസ്ത
കം എഴുതി. എന്റെ കൊയ്മ എന്നെ തടവിലാക്കി, എ
ൻ ആത്മാവെ തടവിലാക്കുകയില്ല. എല്ലാ സൃഷ്ടിക
ളും വിരൊധിച്ചാലും, മിണ്ടാതെ ഇരിക്കയില്ല. ആക
യാൽ അത്യുന്നത മെത്രാനെ! നിങ്ങൾ ആ ബിംബ
ത്തെ ഉടനെ തള്ളി, ൧൫ ദിവസത്തിന്നകം എന്നെ അ
റിയിക്കുന്നില്ല എങ്കിൽ, ഞാൻ പാപ്പാവിനൊടു ചെയ്ത
തപൊലെ നിങ്ങളൊടും മുൽപുക്കെതിൎക്കും എന്നു വായി
ച്ചാറെ, മയിഞ്ചക്കൊൻ അടങ്ങി: നിങ്ങളുടെ ഉപദെശം
നല്ലതു ഞാൻ തെറ്റ് ചെയ്യു എന്നു ഉത്തരം എഴുതി.

ഇനി മനുഷ്യരെ അല്ല, ദൈവത്തെ മാത്രം കെൾ
ക്കെണ്ടു എന്നു വെച്ചു, ലുഥർ പുതിയ നിയമത്തെ ഗ
ൎമ്മന്ന്യ ഭാഷയിലാക്കി, പിശാചിന്റെ പല പരീക്ഷ
കളെയും മടക്കി, ഒരുക്കാൽ അവനെ ദൎശിച്ചപ്പൊൾ മ
ഷിക്കുപ്പിയെ അവന്റെ നെരെ ചാടി. ഒരുക്കാൽ വി
രഹഖെദംസഹിയാഞ്ഞു പ്രഭുവെഷം ധരിച്ചു, വി
ത്തമ്പൎക്കിൽ ഓടി സ്നെഹിതന്മാരെ കണ്ടാശ്വാസിച്ചു,
മടങ്ങിച്ചെന്നു പാൎത്തു.
[ 57 ] അപ്പൊൾ കൈസർ പ്രാഞ്ചി തുൎക്കരൊടും യുദ്ധം
ഉണ്ടായതിനാൽ, സഭയുദ്ധത്തെ കരുതാതെ പൊയ
പ്പൊൾ വിത്തമ്പൎക്കർ മീസ്സാരധന ബിംബപൂജയ
ത്രെ എന്നു തള്ളി, സന്ന്യാസികൾ മഠങ്ങളെ വിട്ടു,
കൈപ്പണികളെ എടുത്തു, ജീവനം കഴിച്ചു, കരൽസ്ത
ത്ത രാത്രിഭൊജനത്തിൽ പാനീയം കൂട കൊടുത്തു, താ
നും വിവാഹം ചെയ്തു. എന്നാൽ പിശാചു കളകളെ
വിതെച്ചിട്ടു, ചിലർ: വെദം അക്ഷരം അത്രെ; സദാ
ത്മാവു പ്രമാണം എന്നു ചൊല്ലി, അപൊസ്തലഭാവം
നടിച്ചു, പ്രവാചകം തുടങ്ങി, മനസ്സിൽ വന്ന പ്രകാ
രം ലൊകപ്രളയം അറിയിച്ചു, പഠിപ്പും ശാസ്ത്രവും വെ
ണ്ടാ, വായിച്ചു കൂടാത്തവനും ദെവാത്മാവിനാൽ ക്ഷ
ണനെരത്തിൽ സിദ്ധ ബൊധകനായി ചമയും എ
ന്നും മറ്റും ജല്പിച്ചു, ബാലസ്നാനത്തെയും നീക്കി, പ
ള്ളിയിലെ ചിത്രങ്ങൾ ക്രൂശു മുതലായ അടയാളങ്ങളെ
തകൎത്തും ചുട്ടും, പരിശുദ്ധർ മാത്രം ചെരുന്ന സഭയെ
ഉണ്ടാക്കുവാൻ നൊക്കി. ആയതു കണ്ടാറെ, സഹ്സ
ക്കൊൻ തുടങ്ങിയുള്ള സത്തുക്കൾ സംശയിച്ചു, ലുഥ
രൊ പരമാൎത്ഥം ഗ്രഹിച്ചു ഇതു പിശാചിന്റെ പണി.
ഇവർ ദൈവവചനത്തിന്നു എങ്ങും ദുൎവ്വാസന പിടി
പ്പിക്കുന്നു. ഇവരൊടു ദൈവം ഒന്നും അറിയിച്ചില്ല.
വല്ലവരൊടും അഭിമുഖമായി പറഞ്ഞു എങ്കിൽ, അവ
രെ പൊടിയൊളം താഴ്ത്തി, നരകവെദനകളെ പിടിപ്പി
ച്ചു ഇടിച്ചും കൊന്നും, മരണത്തിൽനിന്നു ജീവിപ്പി
ച്ചും ഉള്ളവരൊടു സംസാരിച്ചിട്ടുണ്ടായിരിക്കും. ൟ പു
തു ദീൎഘദൎശികൾ കഷ്ടത അല്ല. ആത്മസുഖത്തെ
അത്രെ അറിയുന്നതാകയാൽ, അവരെ വിചാരിക്കരു
ത എന്ന എഴുതിയതും അല്ലാതെ, മനഃക്ലെശം സഹി
യാഞ്ഞു, (൧൫൨൨ ആമതിൽ മാൎച്ച) വൎത്തബുൎഗ്ഗ കൊ [ 58 ] ട്ടയെ വിട്ടു, ദൈവനാമത്തിൽ ഇനി മടങ്ങി വരികയി
ല്ല എന്നു ആണയിട്ടു, പൊകയും ചെയ്തു.

൧൩. കള്ള ദീൎഘദൎശികളെ മടക്കിയതു.

പാപ്പാവാഴ്ചയെ ഇടിച്ചാൽ പൊരാ, പുതിയ പ
ണി എടുപ്പിക്കെണം എന്നു കണ്ടു, ലുഥർ രാവും പക
ലും യാത്രയായി, അരികിൽ എത്തിയപ്പൊൾ, സഹ്സ
ക്കൊന്നു എഴുതി: ഭയത്താലല്ല, നിങ്ങളുടെ പ്രസാദ
ത്തിന്നായി ഇത്ര കാലം ഒളിച്ചിരിപ്പാൻ ഞാൻ സമ്മ
തിച്ചു. ഇനി കഴികയില്ല. കൊയ്മ അല്ല, യെശു തുണ
യാക്കെണം. നിങ്ങൾ എന്നെ പരിപാലിക്കെണം എ
ന്നല്ല, ഞാൻ നിങ്ങളെ പരിപാലിപ്പാൻ സംഗതി വ
രും. നിങ്ങളാലും വാളാലും ഒന്നും കഴികയില്ല. ദൈവമെ
എല്ലാം ചെയ്യെണ്ടു. വിശ്വാസം ഏറയുള്ളവൻ പരി
പാലിപ്പാൻ മതിയായവൻ. നിങ്ങളൊ അല്പ വിശാ
സി ആകയാൽ, ൟ കാൎയ്യത്തിൽ ഒന്നും ചെയ്യരുതെ, ഒ
ന്നും കരുതരുതെ; കൈസരെ അനുസരിക്കെ ആവു.
എന്നെ പിടിച്ചു കൊന്നു പൊയാലും നിങ്ങൾക്കു എ
ന്തു? ദുഃഖം ഒന്നും അരുതു. വിത്തമ്പൎക്കിലെ എന്റെ
ആട്ടുകൂട്ടത്തെ മെയ്പാൻ ദെവകല്പനയായി. ഞാൻ എ
ന്റെ കൎത്താവിനെ അനുസരിക്കെണം. ആയവനിൽ
അങ്ങുന്നു വിശ്വസിച്ചാൽ, ദെവതെജസ്സെ കാണുമാ
യിരുന്നു. ഇന്നെ വരെയും വിശ്വസിക്കായ്കയാൽ, അ
ത്രെ അങ്ങെക്ക ഒന്നും കാണായ്വന്നില്ല, എന്ന എഴുതി
പട്ടണത്തിൽ എത്തിയ ഉടനെ വചനത്താലെ പി
ശാചിനെ ചവിട്ടി ക്കളയെണം എന്നു വെച്ചു, പ
ള്ളിയിൽ അനെകം കൂട്ടങ്ങളൊടു പ്രസംഗിച്ചു. ബിം
ബങ്ങളെ ചുടുന്നതു എന്തിന്നു? പൌൽ അഥെനയി [ 59 ] ൽ വളരെ കണ്ടിട്ടും, ഒന്നും തൊടാതെ പൊയി. ഹൃദയ
ങ്ങളിലെ ബിംബങ്ങൾ ഇടിഞ്ഞാൽ, കല്ലും മരവും ക്രമ
ത്താലെ ദ്രവിച്ചു പൊകും. നിൎബ്ബന്ധം ഒട്ടും അരുതു.
ബലഹീനരെ ക്രിസ്തുകാരുണ്യം നിമിത്തം താങ്ങെണം.
ഞാൻ ഏന്തു ചെയ്തു? ഞാൻ പറഞ്ഞു, എഴുതി, വിളി
ച്ചു; വചനവും ഫലിച്ചു; പല പിശാചപണികളും
കാണാതെ വീണു. നിങ്ങളൊ ആയുധം പിടിച്ചു, ജ
നങ്ങളെ ഹെമം ചെയ്തതിനാൽ, പിശാചു നരകത്തീ
യിൽ കുളിർ കാഞ്ഞു ചിരിച്ചു: ഇവർ എന്റെ കളിക്ക
അണിയായ്വരും എന്നു സന്തൊഷിക്കുന്നു. വചന
ത്തെ കേട്ടാലൊ, ഭയപരവശനായി പൊകുന്നു. എ
ന്നിങ്ങിനെ ദിവസെന ഘൊഷിച്ചതിനാൽ, തെറ്റി
പ്പൊയവർ നാണിച്ചു ശമിച്ചു. ദീൎഘദൎശികൾ ലുഥ
രൊടു തൎക്കം തുടങ്ങിയപ്പൊൾ, അവരുടെ ഭ്രാന്തിനാൽ
വളരെ നിലവിളി ഉണ്ടായി, അവർ പട്ടണത്തെ വി
ട്ടു പൊകയും ചെയ്തു.

സെപ്തമ്പ്രിൽ പുതിയ നിയമം മെലങ്കതനൊടു കൂ
ട പിഴ തീൎത്തു അച്ചടിച്ച ഉടനെ, ൨. മാസങ്ങളുടെ അ
കം ൩൦൦൦ വിറ്റപ്പൊൾ, ദിസെമ്പ്രിൽ പിന്നെയും വി
ത്തമ്പൎക്കിലും മറ്റും അച്ചടിപ്പിച്ചു, അല്പ വിലെക്ക
എല്ലാവരുടെ കൈക്കലും കൊടുത്തു, പഴയ നിയമവും
ക്രമത്താലെ ഗൎമ്മന്ന്യ ഭാഷയിൽ തീൎത്തു പ്രസിദ്ധമാ
ക്കി. അതെല്ലാം ചുടെണം എന്നു പല കൊയ്മകളും ക
ല്പിച്ചു എങ്കിലും, സാധുക്കൾക്ക തങ്കത്തെക്കാളും ൟ നി
ധി ഇഷ്ടം ആയി, നീചന്മാൎക്കും പഴയ പാതിരികളൊ
ടു വെദം കൊണ്ടു വാദിപ്പാൻ സംഗതി വന്നു, വെദാ
ക്ഷരം സ്ഥിരമായ ആധാരമായിച്ചമകയും ചെയ്തു.
രൊമക്കാരും ഇങ്ങിനെ ആയാൽ ഒരാവതും ഇല്ല എ
ന്നു കണ്ടു, ലുഥരുടെ പേൎപ്പു അല്പം മാറ്റി തങ്ങളും പ [ 60 ] രത്തുകയും ചെയ്തു. മെലങ്ക്തൻ ഒരു വെദജ്ഞാനസം
ക്ഷെപവും ചമെച്ചു, മാനുഷക്രിയകളും സങ്കല്പനങ്ങ
ളും വ്യൎത്ഥം എന്നു സ്പഷ്ടമായി കാണിച്ചു, പല ശാ
സ്ത്രികൾക്കും സുബൊധം വരുത്തി. ലുഥർ ൟ ൨ കൊ
ല്ലങ്ങളിൽ അച്ചടിപ്പിച്ച പുസ്തകങ്ങൾ ൩൦൦റ്റിൽ അ
ധികമായി. എന്നാൽ ദ്ര കൊല്ലത്തിമ്മുമ്പെ ഗൎമ്മന്ന്യ
രാജ്യത്തിൽ എങ്ങും അച്ചടിച്ച പുസ്തകങ്ങൾ എപ്പെ
ൎപ്പെട്ടുതും ആണ്ടിന്നു ൩൦ ചില്വാനം അത്രെ.

അപ്പൊൾ എങ്ക്ലാന്തിലെ ഹെന്രി രാജാവു പാപ്പാ
വിന്റെ സ്നെഹം ആശിച്ചു, ലുഥർ ചെന്നായും പാ
മ്പും പിശാചാംശവും ആകകൊണ്ടു, ദഹിപ്പിക്കെണ്ടി
യവൻ എന്നും, രൊമ മതം എത്രയും ഉറപ്പു എന്നും,
സ്നാനവും രാത്രിഭൊജനവും എന്നിയെ ഒപ്രംശുമ, വി
വാഹം, ആചാൎയ്യപട്ടം, കുമ്പസാരം, തൈലാഭിഷെകം
ആകെ ൭ കൂദാശകൾ ഉണ്ടു എന്നും, കാണിച്ചപ്പൊ
ൾ, പാപ്പാ സന്തൊഷിച്ചു, ൟ പ്രബന്ധം ദെവാത്മ
കൃതമാകക്കൊണ്ടു, എങ്ക്ലാന്ത്രാജാവിന്നു നിത്യം വിശ്വാ
സപാലൻ എന്നു പെരുണ്ടായിരിക്കാവു എന്നരുളി
ച്ചെയ്തു. ആയതിന്നു ലുഥർ ഒരുത്തരം എഴുതി: സ്വൎഗ്ഗ
രാജാവെ, ദുഷിക്കുന്ന ലൊകരാജാവെ ഞാൻ നിരസി
ക്കുന്നു സത്യം. അവൻ മനുഷ്യവാക്കുകളെ ബഹുമാ
നിക്കുന്നു, ഞാൻ ദെവവചനത്തിൽ ഊന്നി നിന്നു
പ്രശംസിച്ചു, പരിഹസിക്കയും ചെയ്യുന്നു. ഒരു ഹെ
ന്രി പാലിക്കുന്ന ൧൦൦൦ സഭകളെ ഞാൻ ഭയപ്പെടുക
ഇല്ല, സുവിശെഷത്തിൽ ഒരക്ഷരം വീഴുമ്മുമ്പെ രാ
ജാ, മെത്രാൻ, പാപ്പാ, പിശാചു മുതലായത എല്ലാം വീ
ഴെണ്ടി വരും. ക്രിസ്തൻ അപൊസ്തലരൊടു നിങ്ങൾ
രാജാക്കന്മാരെ പൊലെ അരുതു എന്നു പറകയാൽ,
രാജാക്കന്മാരൊടു നിങ്ങൾ വെദബൊധകരെ പൊ [ 61 ] ലെ അരുതു എന്ന അൎത്ഥം ജനിക്കും, ആകയാൽ താ
ൻ തന്റെ പണിയെ നൊക്കെണം എന്നും മറ്റും അ
ച്ചടിപ്പിച്ചാറെ, രാജാവു ക്രുദ്ധിച്ചു സഹ്സക്കൊനൊ
ടു എത്ര അപെക്ഷിച്ചിട്ടും, ലുഥരെ കൊല്ലുവാൻ സം
ഗതി വന്നില്ല.

അനന്തരം കള്ളദീൎഘദൎശിമാർ ജ്വിക്കാവിലുണ്ടെ
ന്നു കേട്ടിട്ടു, ലുഥർ വെഷം മാറി, ഗയൊൎഗ എന്ന ശ
ത്രുവിന്റെ നാട്ടിൽ കൂടി ചെന്നു, പട്ടണത്തിൽ എ
ത്തി, ൨൫൦൦൦ ആൾ കെൾക്കെ ഗൊപുരത്തിൽ വെച്ചു
പ്രസംഗിച്ചു. അപ്പൊൾ പിശാചു ഒരു കിഴവിയി
ൽ ഉറഞ്ഞു, വളരെ എതിർ പറഞ്ഞു എങ്കിലും, ലുഥർ
ദെവവചനത്താൽ അമൎത്തി, ഊൎക്കാൎക്ക ബൊധം വ
രുത്തിയപ്പൊൾ, ദീൎഘദൎശിമാർ കലങ്ങി, നീങ്ങിപ്പൊ
കയും ചെയ്യു.

൧൪. അദ്രിയാൻ പാപ്പാവു ൧൫൨൨ ആമതിൽ. )

കൈസർ ലയൊ പാപ്പാവിനെ പ്രസാദിപ്പിച്ച
തുകൊണ്ടു, അവനും കൈസൎക്കു സഹായിച്ചു. ഇരി
വരും പ്രാഞ്ചിയെ മടക്കിയ ശെഷം, പാപ്പാ നായാട്ടു
കഴിച്ചു, വളരെ ക്ഷീണിച്ചു മരിച്ചു, കൈസരുടെ ഗു
രുനാഥനായ അദ്രിയാൻ പാപ്പാവാകയും ചെയ്തു. ആ
യവൻ സുഖഭൊഗങ്ങളെ അല്ല, ലൊകവിരക്തിയെ
രസിച്ചു, രൊമപുരിയെയും പള്ളിയെയു ഖണ്ഡിത ക
ല്പനകളാലെ ഗുണമാക്കുവാൻ നൊക്കിയപ്പൊൾ, എ
ല്ലാവരും വിരൊധിച്ചു. ആ പാപ്പാ ജ്വിംഗ്ലിയെ വ
ശത്താക്കെണ്ടതിന്നു വളരെ സമ്മാനവും സ്തുതിലെഖ
നവും അയച്ചതുമാല്ലാതെ, ഗൎമ്മന്ന്യ രാജ്യസംഘം നു
രിമ്പൎക്കിൽ കൂടിയപ്പൊൾ, ലുഥരെ ഭസ്മമാക്കെണ്ടതിന്നു [ 62 ] വളരെ നിൎബ്ബന്ധിച്ചാറെ, ഗൎമ്മന്ന്യ പ്രഭുക്കൾ മുറയി
ട്ടു, രൊമരുടെ ലൊഭാദികളെ ആക്ഷെപിച്ചു, സൌജ
ന്യമായി കൊടുക്കുന്ന ദെവവചനത്തെ ആഗ്രഹിക്കു
ന്ന പ്രകാരം കാണിച്ച സമയം, അദ്രിയാൻ സഹ്സ
ക്കൊന്നു: സൎവ്വ കലഹത്തിന്നും നീ തന്നെ കൎത്താവു;
അനുതപിക്കുന്നില്ല എങ്കിൽ, ഇഹത്തിലും പരത്തിലും
ഘൊര മരണശിക്ഷ നിണക്കു വിധിക്കുന്നു എന്നു
എഴുതി ഭയപ്പെടുത്തി. യുദ്ധത്തിന്നു വട്ടം കൂട്ടം കാലം
ലുഥർ കൊയ്മയൊടു ഉപദെശിച്ചതിവണ്ണം: സുവിശെ
ഷത്തെ പരിപാലിക്കെണ്ടതിനു വാളൂരരുതു. ഇപ്പൊ
ഴത്തെ രാജാക്കന്മാർ മുമ്മൂന്നു ൯ എന്നും, ൟരെഴു ൧൪
എന്നും, ഗുണിച്ചു തുകയിട്ടു കാൎയ്യം സാധിക്കും എന്നു
ഊഹിക്കുന്നു. അന്നു നമ്മുടെ കൎത്താവു എഴുനീറ്റു എ
ന്നെ എത്രെക്കു മതിക്കുന്നു? ഞാൻ സൊന്നയൊ എ
ന്നു നിന്ദിച്ചു, അവരുടെ ഗണിതങ്ങളെ എല്ലാം മറി
ച്ചു തെറ്റിച്ചു വെക്കുന്നു. ക്രിസ്തൻ ജീവിച്ചു വാഴു
ന്നു, അവനൊടു കൂട ഞാനും വാഴും സത്യം .

എന്നാറെ ശെഷം രാജാക്കന്മാർ യെശുവെ ഹിം
സിപ്പാൻ തുടങ്ങി, പലരെയും തുറുങ്കിൽ ആക്കിമറ്റുനാടു
കടത്തി. ഹൊല്ലന്തിൽ ൩ ഔഗുസ്തീന്യർ സത്യം പ്രസം
ഗിച്ചപ്പൊൾ, കൈസരും അല്യന്തരും അവരെ തടവി
ലാക്കിച്ചു. ലുഥർ നിങ്ങളെ വഴിതെറ്റിച്ചുവൊ? എന്നു
ചൊദിച്ചാറെ, യെശു അപൊസ്തലരെ തെറ്റിച്ചതു
പൊലെ തന്നെ എന്നു പറഞ്ഞു, ഉപദെശം ഒന്നും
കേളാതെ ക്രിസ്തനാമത്തിന്നായി മരിപ്പാൻ ഒരുമ്പെട്ടു,
തടി കത്തി ജ്വാല പൊങ്ങിയാറെ: ഇതു പുഷ്പശയനമാ
യി തൊന്നുന്നു, ദാവീദിൻ പുനായ യെശുവെ! ന
മ്മിൽ കനിഞ്ഞിരിക്കെണമെ! എന്നു വിളിച്ചു, വി
ശാസപ്രമാണത്തെയും ദെവസ്തുതിയെയും പാടി, [ 63 ] ൧൦ നാഴിക ചെന്നിട്ടു മരിച്ചു (൧൫൨൩ ആമതിൽ ൧ ജൂല.)
ആമരണശിക്ഷ കണ്ടവർ പലരും വിശ്വസിച്ചു, ലു
ഥരും ഒരു പാട്ടുണ്ടാക്കി, ദൈവത്തെ ൟ ജയത്തിന്നാ
യി സ്തുതിച്ചു. സൎവ്വ രാജ്യങ്ങളിലും പാറി വിതറി,
ദെവഭടന്മാരെ ജനിപ്പിക്കുന്ന രക്തസാക്ഷികളുടെ ഭ
സ്മത്തെ വൎണ്ണിച്ചു, സത്യ ജിവന്റെ സ്വരൂപം വീ
ണ്ടും വന്നിരിക്കുന്നു, ആയ്തു കഷ്ടങ്ങൾ നിമിത്തം ലൊ
കദൃഷ്ടിക്കു കുരൂപമായും, ദെവദൃഷ്ടിക്കു എത്രയും വില
യെറിയത എന്നും സന്തൊഷിച്ചു പറഞ്ഞു. പിന്നെ
അദ്രിയാൻ പാപ്പാ മരിച്ചു, ഒരു ലൌകികനെ വാഴിച്ച
ശെഷം, സ്പാന്യരും രൊമരും ഒന്നിച്ചു ഗൎമ്മന്ന്യ പ്രഭു
ക്കളിൽ ചിലരെ ദെവസ്വം കൈക്കൂലിയാക്കി കൊടു
ത്തു വശമാക്കി പലരെയും വെദം നിമിത്തം ഭെദ്യം ചെ
യ്തു തൂക്കിച്ചും ദഹിപ്പിച്ചും കൊണ്ടിരുന്നു. തെക്കു ഗ
ൎമ്മന്ന്യ നാടുകളിൽ ഏറിയ ആളുകൾ മരിച്ചും, വൈരി
കൾ ഇതു പകരുന്ന വ്യാധി എന്നറിഞ്ഞു പല സ
ത്തുക്കളുടെ നാവുകളെയും ആണി തറെച്ചും അറുത്തും
മിണ്ടാതെ ആക്കിപ്പൊന്നു. എന്നാറെ ഹെസ്സ, പ്രു
സ്യ, മുതലായ കൊയ്മകളിൽ സുവിശെഷത്തിനു സ
ങ്കെതസ്ഥലങ്ങൾ ഉണ്ടായിരുന്നു.

൧൫. ആന്തരകലഹം.

മറുസ്നാനക്കാർ ലുഥർ ചെയ്തതു പൊരാ, പഴയത
എല്ലാം കഴിഞ്ഞു, സകലം പുതുതായ്വന്നു എന്നും, വെ
ദവും രാത്രിഭൊജനവും ബാഹ്യമായുള്ളതത്രെ, ജീവിപ്പി
ക്കുന്നത ആത്മാവു തന്നെ എന്നും വളരെ തൎക്കിച്ചതു
കൊണ്ടു, ലൂഥർ: നിങ്ങൾ അല്പം ഒരു കിനാവെ കണ്ട
ഉടനെ, ഹൊ ആത്മാവു! ഇതാ ആത്മാവു! എന്നു വി
[ 64 ] ളിച്ചു, ദെവശിഷ്യന്മാരല്ല ദെവഗുരുക്കളായി ചമയു
ന്നു. വെദം മാത്രം വിശ്വാസത്തിന്നാധാരം എന്നും,
ദിവ്യഭൊജനം ക്രിസ്ത ശരീരം മെയ്യായി കൂടിയത എ
ന്നും ഉറപ്പിച്ചപ്പൊൾ, കരൽസ്തത്ത (൧൫൨൪ ആമതി
ൽ) കൊപപരവശനായി ബിംബങ്ങളെ തകൎത്തു പൊ
ന്നും, രാത്രിഭൊജനത്തെ വെറുങ്കുറിയാക്കി വെച്ചും, നി
ൎമ്മൎയ്യാദമായി തന്നെത്താൻ ബൊധകനാക്കിയപ്പൊ
ൾ, ലുഥർ അവിടെ ചെന്നു, പട്ടണക്കാരുമായി കണ്ടു
വാദിച്ചു, ജനങ്ങളും ഗൎവ്വിച്ചു, ലുഥരെ നാണം കെടുക്ക
യും ചെയ്തു. സഹ്സക്കൊൻ കരൽസ്തത്ത പണിയിൽ
നിന്നു നീക്കിയപ്പൊൾ, അവൻ പുറപ്പെട്ടു, ലുഥ
രെ നിന്ദിച്ചു, സ്വിച്ചരെ ചെൎന്നു, അവൎക്കു ഗുരുവാ
യി തീൎന്നു.

വലിയ വിത്തമ്പൎക്ക പള്ളിയിൽ സഹ്സക്കൊൻ
ആണ്ടു തൊറും ൯൯൦൧ മീസാരാധന കൊണ്ടാടി
ച്ചു വന്ന ശെഷം, ലുഥർ അവനെ അഞ്ചാതെ, അ
തെല്ലാം നീക്കി, മെഴുകിന്നും മറ്റും ഉണ്ടായ നിത്യ ചെ
ലവു കുറെച്ചും, ശെഷിച്ച പണം കൊണ്ടു എഴുത്തുപ
ള്ളികളെ സ്ഥാപിച്ചു, ഓരൊ ഊരിലെ പ്രമാണികളെ
ശാസിച്ചു പഠിപ്പു വൎദ്ധിപ്പിച്ചു, ദെവവാൾക്കുറയാകു
ന്ന എബ്രയ യവന ഭാഷകളെ നന്നായി അഭ്യസി
പ്പിച്ചു, പുസ്തകശാലകളെ എങ്ങും എടുപ്പിച്ചു, താനും
മറ്റവരും ചമെച്ച ദെവസ്തുതികളെ കുട്ടികളെക്കൊണ്ടു
പാടിച്ചു, പല പ്രകാരത്തിലും ദൈവത്തിന്റെ ആട്ടി
ങ്കൂട്ടത്തെ മെയ്ക്കയും ചെയ്തു.

എങ്കിലും കൊയ്മകൾ മിക്കവാറും ലുഥരുടെ അപെ
ക്ഷകളെ കെളാതെ, അതിക്രൂരമായി വാണു പൊരുക
കൊണ്ടു, പല ദിക്കിലെ പ്രജകൾ പാപ്പാവിന്റെ
നുകം തള്ളുന്നതു പൊരാ, പിശാച സെവകരായ പ്ര [ 65 ] ഭുക്കളെയും നിക്കെണം എന്നു പിശാചൊപദെശം കെ
ട്ടു, പക വീളുവാൻ ഒരുമ്പെടുമ്പൊൾ, കള്ള ദീൎഘദൎശി
കളിൽ മുഞ്ചർ എന്നവൻ ഉദിച്ചു, ദെവവചനത്തെ
നിരസിച്ചു, സ്വന്താത്മാവെ അനുസരിച്ചു, ലുഥരെ
ശപിച്ചു, ചീരവസ്ത്രം നീണ്ട താടി മൌനത മുതലായ
തപസ്സുകളാൽ പരിശുദ്ധാത്മാവെ ആകൎഷിപ്പാൻ ഉ
പദെശിച്ചു, പള്ളികളെ തകൎത്തു, പ്രജകളെ കൊയ്മയൊ
ടു മത്സരിപ്പിക്കയും ചെയ്തു. അനേകം നാടുകളിൽ കൃ
ഷിക്കാർ ആയുധങ്ങളെ എടുത്തു, അധികാരികളെ നീ
ക്കി, കവൎച്ചയും കുലയും തുടങ്ങി (൧൫൨൫ ആമതിൽ.)
ആകയാൽ ലുഥർ കൊയ്മകളുടെ കുറ്റങ്ങളെയും മത്സ
രക്കാരുടെ ദ്രോഹത്തെയും വിവരമായി ആക്ഷേപി
ച്ചതും വ്യൎത്ഥമായി. ലുഥർ താൻ സഞ്ചരിച്ചു പ്രസം
ഗിച്ചു വരുന്ന സഹ്സ നാട്ടിൽ ഒരു മത്സരവും ഉണ്ടാ
യില്ല. ശെഷം ദിക്കുകളിൽ ചൊരപ്പുഴകൾ ഒഴുകിയതി
ൽ പിന്നെ രാജാക്കന്മാർ ജയിച്ചു, മുഞ്ചർ വാളാൽ മരി
ച്ചു. ഭക്തിയില്ലാത്ത ലൊകരും ഇതു ലുഥർ നട്ട വിള
തന്നെ, അവൻ വൎണ്ണിച്ചു കൊള്ളുന്ന ക്രിസ്തസ്വാ
തന്ത്ര്യം ഇതാ എന്നു ദുഷിച്ചു, ആത്യുത്സാഹം പൂണ്ടു
സുവിശേഷത്തൊടു മറുത്തു നിന്നു, ഉപദേഷ്ടാക്കന്മാ
രെ കൊന്നു, പ്രജകളെ അധികം ശിക്ഷിച്ചുപദ്രവി
ക്കയും ചെയ്തു.

അക്കാലം സഹ്സക്കൊൻ ലൊക വിരക്തനായി
ആത്മാവെ കൎത്താവിങ്കൽ എല്പിച്ചു സമാധാനത്തൊ
ടെ മരിച്ചു. ലുഥൎക്കു പിന്നെ തുണയില്ല എന്നു ശത്രു
ക്കൾ പരിഹസിച്ചു. അന്നു അവൻ ദൈവത്തിൽ
ആശ്രയിച്ചു, മഠസ്ഥർ എല്ലാം പൊയശെഷം, താനും
സന്ന്യാസിവെഷം കളഞ്ഞു, അഛ്ശന്നു സന്തൊഷ
വും പിശാചിന്നു ദുഃഖവും വരുത്തുവാൻ വിവാഹം [ 66 ] ചെയ്തു. അവന്റെ കെട്ടിയവളായ കഥരീന മുമ്പെ
സന്ന്യാസിനിയായി, വെദം നിമിത്തം മഠത്തിൽ നി
ന്നു തെറ്റിയവൾ തന്നെ (൧൫൨൫ ആമതിൽ ജൂൻ.)
അവളും പലപ്പൊഴും അവന്നു ദുഃഖകാലത്തിൽ ആ
ശ്വാസം ജനിപ്പിച്ചിരിക്കുന്നു. വിശേഷാൽ ഒരു ദിവ
സം ആവൾ ഭൎത്താവ സൎവ്വദാ ദുഃഖിച്ചു വിഷാദിക്കു
ന്നതിനെ കണ്ടു, വസ്ത്രം മാറ്റി പാൎത്തു. അവൻ മട
ങ്ങി വന്നു കണ്ടാറെ കറുത്ത വസ്ത്രം ധരിപ്പാൻ സംഗ
തി എന്തു? വല്ലവർ മരിച്ചുവൊ? എന്നു ചൊദിച്ചപ്പൊ
ൾ സ്വൎഗ്ഗത്തിലെ മരണവൎത്തമാനം കേട്ടില്ലയൊ?
ഇന്നു വളരെ ഖിന്നത വേണം. സൎവ്വശക്തനായ
ദൈവം മരിച്ചു. അയ്യൊ! എന്നു പറഞ്ഞതിന്നു: ശി!
എന്തൊരു മൊഴി. അങ്ങിനെ വരികയില്ല എന്നു കെ
ട്ടാറെ വിശ്വാസിയായ നിന്റെ മുഖത്തിന്നു കാർ പി
ടിപ്പാൻ മറ്റ സംഗതി ഉണ്ടാകുമൊ? ദൈവം ഇല്ല എ
ന്നേ വേണ്ടു. അവൻ മരിച്ചു സത്യം. എന്നു ചൊന്ന
പ്പൊൾ, ലുഥർ പ്രസാദിച്ചു നീ വിശ്വാസിയായ ഭാ
ൎയ്യ തന്നെ; ൟ ഉപകാരത്തിന്നു സലാം എന്നു പറ
ഞ്ഞു അവളെ ചുംബിച്ചു. ശത്രുക്കളുടെ ക്രൊധം മുഴു
ക്കയാൽ, സഹ്സ, ഹെസ്സ, പ്രുസ്യ, മുതലായ കൊയ്മകൾ
ഇനി വെണം എങ്കിൽ, നാമും വാൾ എടുത്തു, സു
വിശെഷസ്വാതന്ത്ര്യത്തിന്നു വെണ്ടിപൊരുതു കൊ
ള്ളാം എന്നു ഐകമത്യപ്പെട്ടു, തീൎച്ച പറഞ്ഞതു കേട്ടറെ
(൧൫൨൬ ആമതിൽ) കൈസർ ശേഷം യുദ്ധങ്ങളെ ജ
യിച്ചു സമൎപ്പിച്ചു, പുതിയ മതത്തെ സംഹരിപ്പാൻ
സ്പാന്യയിൽനിന്നു ബദ്ധപ്പെട്ടു വന്നു. ലുഥരൊ ദെവ
സിംഹാസനത്തിന്മുമ്പിൽ വിശ്വാസപ്രാത്ഥനകളാ
ലെ പൊരാടിയാൽ മതി, എന്നു തീൎത്തു പറഞ്ഞു, എല്ലാ
വരെയും അതിന്നായി ഉത്സാഹിപ്പിച്ചു വന്നു. [ 67 ] ൧൫. എരസ്മൻ.

അക്കാലം ലൊകപ്രസിദ്ധനായ ഒരു വിദ്വാനു
ണ്ടായി; എരസ്മൻ എന്നു അവന്റെ പേർ. അവൻ മു
മ്പെ അജ്ഞാനത്തെ പരിഹസിച്ചു, പാതിരി സന്ന്യാ
സികളുടെ ദുഷ്കൃതങ്ങളെ ശാസിച്ചു, ശുദ്ധ വേദവച
നത്തെ സ്തുതിച്ചവൻ എങ്കിലും, അതിഭീരുവാകകൊ
ണ്ടു ഏറിയ കാലം ലുഥരെയും പാപ്പാവെയും ചേരാ
തെ ഉദാസീനനായി നിന്നു. സഹ്സക്കൊൻ അവ
ന്റെ അന്തൎഗ്ഗതം ചൊദിച്ചാറെ, ലുഥർ ൨ മഹാ പാത
കങ്ങളെ ചെയ്ത പ്രകാരം തൊന്നുന്നു എന്നു പറഞ്ഞ
പ്പൊൾ അതെന്തു എന്നു ചൊദിച്ചതിന്നു: പാപ്പാവി
ന്റെ മുമ്മുടിയെയും സന്ന്യാസികളുടെ കുക്ഷിയെയും
ആക്രമിച്ചതു തന്നെ എന്നു ഉത്തരം പറഞ്ഞു. ആ
വിദ്വാന്നു ലുഥർ നീ മൊശയെ പൊലെ ഞങ്ങളെ
വാഗ്ദത്തദേശത്തോളം വഴി നടത്തി കാണിച്ചു; താൻ
കണ്ടിട്ടും പ്രവേശിക്കാതെ മരിക്കുമൊ? പുഴ കടക്കേ
ണ്ടെ? മുട്ടകളുടെ മീതെ നടന്നു, ഒന്നും ഉടെക്കാതെ മെ
തിപ്പാൻ നോക്കുന്നുവൊ? എന്നിങ്ങിനെ ഓരൊ കാ
ലം സ്നെഹമായി എഴുതുമ്പൊൾ, പാപ്പാ അവനൊടു
ലുഥരെ മടക്കെണ്ടതിന്നു വളരെ വിനയമായി അ
പെക്ഷിക്കും. അതു കൊണ്ടു ലുഥർ കൎത്താവു നിണ
ക്കു ധൈൎയ്യം നല്കീട്ടില്ല പോൽ. ഞങ്ങളൊടു ചെരരു
തെ. എന്നൊടു പൊരുതാതെ നില്ക്കിൽ ഞാനും നീ ശാ
സ്ത്രവൃത്തിക്കായി ചെയ്ത പ്രയത്നങ്ങളെ ഓൎത്തു നി
ന്നൊടു മുൽപുക്കെതിൎക്ക ഇല്ല എന്നു എഴുതിയാറെ, എ
രസ്മൻ ക്രുദ്ധിച്ചു, ഹെന്രിരാജാവെയും പാപ്പാവെയും
പ്രസാദിപ്പിക്കെണ്ടതിന്നു ഒരു പുസ്തകം ചമെച്ചു, മ
നുഷ്യൻ ഗുണം ചെയ്വാൻ സ്വഭാവത്താലെ മതിയാ
യവൻ എന്നു ദുഃഖെന കാണിപ്പാൻ തുനിഞ്ഞു. ആ [ 68 ] യതു വായിച്ചാറെ ലുഥർ ചിരിച്ച് ഇതു പൊന്തളിക
യിൽ വിളമ്പിയ ചളിയത്രെ; വ്യാജകാൎയ്യത്തിന്നു എ
ത്ര ചാരുവചനം എന്നു വെച്ചു, വളരെ കാലം ഉത്ത
രം എഴുതാതെ ഇരുന്നു.

എങ്കിലും ശത്രുക്കൾ പരിഭവം എന്നു വിളിച്ചു
കൊൾകയാൽ (൧൫൨ദ്ര ആമതിൽ) എന്നെ കൊണ്ടല്ലാ
തെ നിങ്ങൾക്ക ഒന്നും ചെയ്വാൻ കഴികയില്ല എന്ന വാ
ക്കു വിസ്തരിച്ചു, പരിശുദ്ധാത്മാവു കൂടാതെ ചെയ്തതു
ദെവമുഖെന സൽക്രിയയല്ല എന്നും, പാപത്തിൽ മരി
ച്ച ആത്മാക്കളെ ജീവിപ്പിക്കുന്നതു പ്രകൃതി അല്ല ക
രുണ അത്രെ എന്നും കാണിച്ചു. എരസ്മനൊടു നീ മ
ഹാൻ എന്നു സൎവ്വസമ്മതം എങ്കിലും സംശയക്കാരന
ത്രെ. പരിശുദ്ധാത്മാവു സാംശയികൻ അല്ല, ഏകദെ
ശക്കാരനുമല്ല, നിശ്ചയത്തിന്റെ ജയസന്തൊഷ
ത്തെ കൊടുക്കുന്നവനത്രെ. എനിക്കു ക്രിസ്ത്യാനി എ
ന്ന പെർ ഒഴികെ, ഒരു പ്രശംസയും ഇല്ല. നീ പ്രകൃ
തിയശസ്സിൽ പൊങ്ങിയതു പൊലെ കരുണാവരങ്ങ
ളിലും പൊങ്ങി, എന്നെ കോണിലാക്കിയാൽ കൊള്ളാം
എന്നും മറ്റും എഴുതിയപ്പൊൾ, എരസ്മൻ വൈരവ
ശനായി ലുഥരെ ശപിച്ചു, നാണം കെടുത്തു; സുവി
ശേഷകരുടെ സ്നെഹശിഷ്ടവും തള്ളുകയും ചെയ്തു.

൧൬. മറുസ്നാനക്കാരും രാത്രിഭോജന തൎക്കവും.

ബിംബങ്ങളെയും മീസയെയും നീക്കിയപ്പൊൾ,
ജ്വിംഗ്ലികരൽസ്തത്തെ ഏറ്റുകൊണ്ടു ഇത എന്റെ ശ
രീരം എന്ന വചനത്തിനു ൨ മൊശ. ൧൨, ൧൧. ഇതു
യഹോവയുടെ കടപ്പു എന്ന വാക്കു തെളിവു വരുത്തു
ന്നുവല്ലൊ; അപ്പവും പെസഹയിലെ ആടും രണ്ടും [ 69 ] ദേവദാനങ്ങൾ അല്ല, നാം വിശ്വസിക്കെണ്ടതിന്നു
അടയാളങ്ങൾ അത്രെ എന്നും ക്രിസ്തൻ ഇവിടെ അ
ല്ല, ദൈവത്തിന്റെ വലതു ഭാഗത്തു തന്നെ ഇരിക്കു
ന്നു എന്നും ക്രിസ്തശരീരത്തിന്നും അപ്പത്തിന്നും തമ്മി
ൽ എത്ര ദൂരം, എന്നാൽ ഭ്രമിക്കും സ്വൎഗ്ഗത്തിന്നും ഉള്ള ദൂ
രംപൊലെ തന്നെ ബുദ്ധിക്കു വിരൊധമായ്ത ഒന്നും പ്ര
മാണിക്കരുത എന്നും നിശ്ചയിച്ചു. ബാസലിൽ സു
വിശെഷത്തെ പരത്തുന്നവരും മറ്റെ സ്വിച്ചരും
അപ്രകരം സമ്മതിച്ചു. പ്രാഞ്ചിലെ സുവിശെഷപ്രി
യന്മാരും ആ പക്ഷം തിരിഞ്ഞു. അക്കാലത്തിലെ ക
ലഹക്കാരൊ ൟ നവീകരണവും എല്ലാം പൊരാ, സ
ഭയിൽ ശുദ്ധന്മാരത്രെ വേണം. ബാലൎക്കല്ല സദാത്മാ
വുള്ളവൎക്കേ സ്നാനം കൊടുക്കാവു. വേദം വെണ്ടാ; പ
രിശുദ്ധരല്ലാതെ അധികാരികളും ഇല്ല എന്നു ഉപദേ
ശിച്ചു. ഭ്രാന്തിനാൽ എല്ലാം മാറ്റുവാൻ തുടങ്ങുമ്പൊൾ,
ചുരികിൽ വെച്ചു വളരെ ആളുകളെ ശിക്ഷിപ്പാൻ സം
ഗതി വന്നു.

അതു കൊണ്ടു ലുഥർ ഏറ്റം വിഷാദിച്ചു, നവീ
കരണത്തിനു അതിരിടെണം എന്നു വെച്ചു, ദെവ
വചനത്തിലെ അക്ഷരവും ബഹുമാനിച്ചു, മനുഷ്യ
പുത്രൻ മഹത്വപ്പെട്ട ശേഷം ഒരു സ്ഥലത്തിൽ ത
ന്നെ അടങ്ങാതെ ഇഷ്ടമായ്തൊന്നുന്ന ഏതു സ്ഥല
ത്തും ഇരിക്കകൊണ്ടു, അപ്പത്തിലും പാനത്തിലും ത
ന്റെ ശരീരത്തെ നമുക്കു തരുവാൻ വിചാരിച്ചാൽ,
അതിനു എന്തു വിരോധം? ഇതു എന്റെ ശരീരം
ആകുന്നു എന്ന വാക്കു നില്ക്കട്ടെ. അതു കുറെക്കുന്ന
തിന്നു ലോകജ്ഞാനം മതി, ഉറപ്പിക്കേണ്ടതിനു വി
ശ്വാസം വേണം എന്നു തൎക്കിച്ചു. ആകയാൽ നവീ
കരണക്കാർ രണ്ടായിടഞ്ഞതു ശത്രുക്കൾ. കണ്ടു; വള [ 70 ] രെ ചിരിച്ചു. നോക്കിയൊ? നിങ്ങളുടെ വേദപാഠം
കൊണ്ടു ജനിക്കുന്ന സത്യോപദേശവും ഐക്യവും
എവിടെ? എന്നു പരിഹസിച്ചും പോന്നു, ഹിംസക
ളെ അധികമാക്കുകയും ചെയ്തു.

അതിനാൽ ലുഥൎക്കു വളരെ ക്ലെശം വന്നു എങ്കി
ലും, സഹൊദരന്മാരൊടു ഇതു അല്പ കാൎയ്യം എന്നു പ
റയരുതു. പിശാചു ഒരു സത്യത്തെ മോഷ്ടിപ്പാൻ ഇ
ത്ര പ്രയാസപ്പെടുന്നത എന്തിന്നെന്നാൽ, മതിലിൽ
ഒരിടിവുണ്ടായാൽ, തനിക്കു മതി. പൊഞ്ചങ്ങലയിൽ ഒ
രു വട്ടക്കണ്ണി എടുത്താൽ, ശേഷവും സുഖെന കഴി
ക്കാം. ദേവവചനത്തെ മനുഷ്യബുദ്ധി പ്രകാരം വ്യാ
ഖ്യാനിച്ചു തുടങ്ങിയാൽ, ഒടുവിൽ ഒരു സത്യവും നില്ക്ക
യില്ല. ലോക പ്രകാരം വിചാരിച്ചാൽ ഐക്യം കൊ
ണ്ടു നമുക്കു ഏറ്റവും ആവശ്യം, ആകിലും വചന
ത്തിന്റെ വാഴ്ച തന്നെ അത്യാവശ്യം ദൈവം സ
ൎവ്വവ്യാപി എന്നു പറഞ്ഞതിനാൽ, എനിക്കു പോരാ;
ക്രിസ്താവതാരത്തിന്റെ ശേഷം ദൈവം ഉള്ളെടത്ത
ഒക്കെയും നമ്മുടെ ജ്യേഷ്ഠനും മഹാചാൎയ്യനും ആകുന്ന
മനുഷ്യപുത്രനും ഉണ്ടു. അവന്റെ ദൈവത്വത്തെയും
മനുഷ്യത്വത്തെയും വെൎത്തിരിപ്പാൻ നൊക്കുന്നുവൊ?
അപ്രകാരമുള്ള ക്രിസ്തൻ എനിക്കു വെണ്ടാ എന്നു ഖ
ണ്ഡിച്ചു പറഞ്ഞു, അല്പം പൊലും ഇട വഴങ്ങാതെ നി
ന്നു. അതു നിമിത്തം ഉണ്ടായ വിവാദം ചെറുതല്ല.
പരിശുദ്ധരുടെ ബലഹീനതയും രണ്ടു ഭാഗത്തും തെ
ളിഞ്ഞു വന്നു. ലുഥർ താൻ പിറ്റെ കാലത്തിൽ തന്റെ
പ്രബന്ധങ്ങൾ വന്മാരി പോലെ അലെക്കുന്നതു
കൊണ്ടു ദുഃഖിച്ചു, മെലങ്കതൻ എന്ന പൊലെ എനി
ക്കു ചാറലായി പാറ്റുവാൻ കഴികയല്ല കഷ്ടം എന്നു [ 71 ] പറഞ്ഞു. ഓരൊരുത്തൎക്ക വരഭാഗങ്ങളും കുറവുകളും
വെവ്വേറെ അല്ലൊ!

൧൫൨൭ ആമതിൽ ലുഥൎക്കു രോഗം പിടിച്ചു കല
ശലായപ്പൊൾ, പ്രിയ ദൈവമേ എനിക്കു നിശ്ചയി
ച്ച നാഴിക ഇത തന്നെ ആകുന്നു എങ്കിൽ, നിന്റെ
കരുണയുള്ള ഇഷ്ടം പൊലെ ആകട്ടെ എന്നു പ്രാ
ൎത്ഥിച്ചു, ബലം ഒന്നും ശെഷിക്കാത പ്രകാരം അറിയി
ച്ചു. പിന്നെ ദൈവമെ! നിന്റെ ശത്രുക്കളെ സ
ന്തൊഷിപ്പിക്കരുതെ! നിന്റെ നാമത്തെ എന്റെ ജീ
വനാലും മരണത്താലും മഹത്വപ്പെടുത്തുക! ൟ നാഴി
ക തുണ നില്ക്കണമെ! സാത്താന്നു ഒരധികാരവും
അരുതെ! നിന്റെ വചനത്തിന്നു വെണ്ടി രക്തം
ചൊരിയിപ്പാൻ ഞാൻ വളരെ ആഗ്രഹിച്ചുവല്ലൊ;
പക്ഷെ അതിനു യൊഗ്യനായില്ല എന്നു പ്രാൎത്ഥിച്ച
ശേഷം വൈദ്യൻ വന്നു, ഓരൊന്നു ചികിത്സിച്ചു, ക്ലേ
ശം വിടാഞ്ഞപ്പൊൽ, ലുഥർ കെട്ടിയവളെ ആശ്വസി
പ്പിച്ചു നീ ദൈവവചനം കൈക്കൊണ്ടാൽ, വൈധ
വ്യദുഃഖം ആറും എന്നും, എൻ കൎത്താവായ യെശു
വേ പൊന്നും വെള്ളിയും അല്ല, ഉരത്ത വിശ്വാസം
തരേണമെ! മുട്ടുന്ന എനിക്കു തുറക്കെണമെ! വിലയേ
റിയ വരങ്ങൾ പലതും എനിക്കു നല്കിയല്ലൊ; നിണ
ക്കു ഇഷ്ടം തൊന്നിയാൽ, ആ വക കൊണ്ടു തിരുനാ
മത്തിൻ സ്തുതിക്കായി ചെറിയ സഭെക്കു പിന്നെയും
സെവ കഴിക്കാം. തിരുഭൊജന നിന്ദികളും എന്റെ
ശേഷം എത്ര കലക്കം ഉണ്ടാക്കും, എങ്കിലും, സാത്താ
നെക്കാളും ക്രിസ്തൻ വലിയവനല്ലൊ. ഇതു മതി. എ
ന്നു പ്രാൎത്ഥിച്ചു, കണ്ണീർ വാൎത്തുകൊണ്ടു ഉടനെ ചി
രിക്കുന്ന കുഞ്ഞനെ കണ്ടു, ദെവകൈയിൽ എല്പിച്ച
പ്പൊൾ, ഭാൎയ്യ ദുഃഖം അടക്കി എനിക്കും കുഞ്ഞനും അ [ 72 ] ല്ല, പല സാധുക്കൾക്ക നിങ്ങളെക്കൊണ്ടു ആവശ്യം
തന്നെ, ആകയാൽ ഇനിയും ജീവിക്കെണം എന്നു
വിശ്വസിച്ചു പറഞ്ഞാറെ, ലുഥർ ക്രമത്താലെ ആ
ശ്വസിച്ചു കൎത്താവു പാതാളത്തിൽ ഇറക്കി, പിന്നെ
യും പുറപ്പെടുവിച്ചിരിക്കുന്നു. അവൻ ജീവമരണ
ങ്ങൾക്കു നാഥൻ; സദാവന്ദ്യൻ എന്നു സ്തുതിച്ചു.

൧൮. സഭാക്രമം

മുമ്പെത്ത ക്രമം അഴിഞ്ഞു പൊയ ശെഷം, ഓ
രൊ ദിക്കുകളിൽ വെവ്വെറെ നടപ്പ തുടങ്ങുമ്പൊൾ, സ
ഹ്സക്കൊനും മറ്റും നിങ്ങൾ ഊർ തൊറും സഞ്ചരിച്ച,
സഭയെ ക്രമത്തിൽ ആക്കെണം എന്നു കല്പിച്ചാറെ,
ലുഥർ, മെലങ്കതൻ മുതലായവർ പുറപ്പെട്ടു, പല ദിക്കി
ലും പല ദൂഷ്യങ്ങളും കൂരിരിട്ടും കണ്ടു ദുഃഖിച്ചു, സഭാ
പള്ളിയും എഴുത്തുപള്ളിയും നന്നാക്കെണ്ടതിന്നു വള
രെ പ്രയത്നം ചേയ്തു, യൊഗ്യന്മാരെ ബൊധകരാക്കി
നിറുത്തി, അവർ നടക്കെണ്ടുന്ന ക്രമവും വിവരമായി
ഗ്രഹിപ്പിച്ചു തുടങ്ങി. ഒരു ഗ്രാമത്തിൽ വിശ്വാസപ്ര
മാണം ചോദിച്ചപ്പൊൾ ഒരു കൃഷിക്കാരൻ സൎവ്വശ
ക്തനായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു എ
ന്നു ചൊല്ലിയാറെ, ലുഥർ സൎവ്വശക്തൻ എന്നു വെ
ച്ചാൽ, എന്തു എന്നു ചൊദിച്ചു. അറിഞ്ഞു കൂടാ എന്നു
കേട്ടാറെ, ലുഥർ പറഞ്ഞു: പ്രിയ സഹൊദര! നീ
നെർ പറഞ്ഞു. എനിക്കും എല്ലാ ശാസ്ത്രികൾക്കും ദൈ
വത്തിന്റെ സൎവ്വശക്തിയും പ്രാപ്തിയും അറിഞ്ഞു
കൂടാ. നീ ദൈവത്തിൽ ആശ്രയിച്ചു, അവൻ നിണ
ക്കു പ്രിയ പിതാവു എന്നും, നിണക്കും കുഞ്ഞിക്കുട്ടിക [ 73 ] ൾക്കും ഓരൊ സങ്കടത്തിൽ സഹായം ചെയ്വാൻ പ്രാ
പ്തൻ എന്നും വിശ്വസിച്ചാൽ മതിയായിരിക്കും.

അപ്പൊൾ ബാലന്മാർ തുടങ്ങിയുള്ളവർ സുവി
ശേഷ സത്യത്തെ ഗ്രഹിക്കേണ്ടതിന്നു ലുഥർ ൨ ചോ
ദ്യൊത്തരങ്ങളെ ഉണ്ടാക്കി. അതിൽ ൧൦ കല്പനകൾ,
വിശ്വാസപ്രമാണം, കൎത്തൃപ്രാൎത്ഥന, തിരുസ്നാനം,
അത്താഴം എന്നിങ്ങിനെ ൫ പരമാൎത്ഥ വിശേഷങ്ങ
ളെ തെളിയിച്ചു. എല്ലാ ക്രിസ്ത്യാനികളും പിശാചിനെ ജ
യിച്ചു, ദൈവത്തെ പോലെ വിദഗ്ധരായ്തീരുവോ
ളത്തെക്കു ദിനമ്പ്രതി ൟ ബാലപാഠങ്ങളെ ഓതി നി
രൂപിച്ചും പ്രാൎത്ഥിച്ചും പഠിച്ചും പോരെണം. ഞാനും
ദിവസേന ഇവ ജപിക്കുന്നുവല്ലൊ. പിശാചിനൊ
ടു എതിരിടുവാൻ ഏറ്റവും നന്നു എന്നു അപേക്ഷി
ക്കയും ചെയ്തു. ലുഥരുടെ പൂൎവ്വകാലത്തിൽ രോമക്കാരു
ടെ ഉപേക്ഷ കൊണ്ടു ലോകം എങ്ങും ശാസ്ത്രികൾ
ആരും ആ അഞ്ചും മുഴുവനും അറിഞ്ഞില്ല. ഇനിമേ
ലാൽ എല്ലാവരും കല്പനകളെ ക്കൊണ്ടു പാപവ്യാധി
യെയും, വിശ്വാസപ്രമാണത്താൽ മരുന്നിനെയും
അറിഞ്ഞുകൊണ്ടു, പ്രാൎത്ഥനയാൽ ൟ മരുന്നു സേ
വിപ്പാൻ പഠിക്കെണ്ടുവതു ആവശ്യം. ആ ചെറി
യ ചോദ്യോത്തരത്താൽ ദേവരഹസ്യങ്ങൾ ഗൎമ്മന്ന്യ
ബാലൎക്കു വായ്പാഠമായി അറിഞ്ഞു വന്നു.

൧൯. ഔഗുസ്പുരിയിലെ സ്വീകാരം.

കൈസർ പലപ്പൊഴും സുവിശെഷത്തെ ആ
യുധബലത്താൽ അമൎത്തി വെപ്പാൻ നൊക്കുമ്പൊ
ൾ, പ്രാഞ്ചിരാജാവും തുൎക്കസുൽത്താനും അല്ലാതെ പാ
പ്പാവും അസൂയയാൽ ശത്രുക്കളെ ചെൎന്നു, അവനോ [ 74 ] ടു പൊരാടുക കൊണ്ടു, വേദകാൎയ്യത്തെ വിചാരിപ്പാ
ൻ ഇട വന്നില്ല; സുവിശേഷക്കാൎക്ക ആണ്ടു തോ
റും ധൈൎയ്യം ഏറുകയും ചെയ്തു. ആകയാൽ ൧൫൨൯
ആമതിൽ ഒരു രാജസംഘത്തിൽ വെച്ചു, ഇനിമെലാ
ൽ ആരും ലുഥരുടെ മതത്തെ അംഗീകരിക്കരുത. മുമ്പെ
അംഗീകരിച്ചുള്ളവർ മീസ മുതലായ പുരാണാരാധന
കൾ ചിലതെങ്കിലും ആചരിച്ചു കൊള്ളെണം എന്നു
കല്പിച്ചപ്പൊൾ, വിശ്വാസികളായ പ്രഭുക്കന്മാർ പ്രൊ
തെസ്കാകും അസമ്മതിപത്രിക എഴുതി ഒപ്പിട്ടു, ഞങ്ങ
ൾ ദേവവചനത്തെ വിടുക ഇല്ല, മനുഷ്യകല്പനയെ
അധികം ബഹുമാനിക്കുന്നതും ഇല്ല. ശത്രുക്കളുടെ എ
ണ്ണം ഏറി വന്നാലും, വിശ്വാസ കാൎയ്യങ്ങളിൽ അതി
നാൽ ഖണ്ഡിതം വരിക ഇല്ല എന്നറിയിച്ചതിനാൽ,
അന്നു മുതൽ പ്രൊതെസ്തന്ത എന്നു പേർ ഉണ്ടായി.

ആയതു കേട്ടാറെ, കൈസർ വളരെ കൊപിച്ചു. അ
നുസരണം കല്പിച്ചു, ദുൎമ്മതക്കാരെ നിഗ്രഹിപ്പാൻ പാ
പ്പാവൊടിണങ്ങി, അവനെ കൊണ്ടു അഭിഷെകം ക
ഴിപ്പിച്ചു, ഗൎമ്മന്ന്യ രാജ്യത്തെക്കു പടയുമായി ചെല്ലു
വാൻ ഒരുമ്പെട്ടു. അതു കൊണ്ടു ഹെസ്യൻ: സുവി
ശേഷക്കാർ എല്ലാവരും ഒന്നിച്ചു ചെൎന്നു, എതിരിടുവാ
ൻ കൊപ്പിടെണം, അതിനു സ്വിച്ചരും സഹ്സരും ൨
വിധമുള്ള ഉപദേശം ഒന്നാക്കി വെപ്പാൻ നൊക്കെ
ണം എന്നു നിൎബ്ബന്ധിച്ചു പറഞ്ഞപ്പൊൾ, ലുഥർ മ
നുഷ്യ സഖ്യതകളെ ക്കൊണ്ടു നല്ല അടിസ്ഥാനം വരി
ക ഇല്ല. ഉപദേശത്തിൽ ഐകമത്യം ഇല്ലാത്ത കാല
ത്തിൽ സംശയം കൂടാതെ സഖ്യം ചെയ്വാൻ കഴിയുന്ന
തുമല്ല. എല്ലാ മാനുഷസഹായത്തെക്കാളും എനിക്കു
൧൧൮ആമത്തെ സങ്കീൎത്തനം തന്നെ ഉറപ്പുള്ള തുണ
ആകുന്നു എന്നു പറഞ്ഞു. എന്നാറെ ഹെസ്യൻ വളരെ [ 75 ] അപെക്ഷിക്ക കൊണ്ടു, ലുഥർ ജ്വിംഗ്ലി മുതലായ
വർ മാർബുൎഗ്ഗിൽ കൂടി വന്നു, സംഭാഷണം തുടങ്ങി,
൧൫ വെദചൊദ്യങ്ങളെ കൊണ്ടു തൎക്കിച്ചു. അതിൽ
എല്ലാവൎക്കും സമ്മതമായി തെളിഞ്ഞു പതിനഞ്ചാ
മതായ രാത്രിഭൊജനം കൊണ്ടു ഐകമത്യം ഉണ്ടായി
ല്ല. അപ്പൊൾ ൨ പക്ഷക്കാരും തമ്മിൽ സമാധാനത്തി
ന്നായി കൈകൊടുത്തു നാം ഒരു സഭ എന്നു തന്നെ
തൊന്നുന്നില്ല, എങ്കിലും ൨ ഭാഗത്തുള്ളവരും ദൈവം
ശെഷം സത്യത്തെ കൂട തെളിയിക്കെണ്ടതിന്നു പ്രാ
ൎത്ഥിക്കെണം എന്നു തീൎത്തു, പിരിഞ്ഞു പൊയി. ലുഥർ
ഞങ്ങൾക്ക എല്ലാം സഹിക്കാം. സഖ്യവും പട്ടാളവും
വെണ്ടാ. സുവിശെഷത്തിന്നായി പട മാത്രം അരു
തു. ക്രിസ്തന്റെ ക്രൂശെടുക്കെണ്ടതല്ലൊ. അതിനെ
ലൊകം എടുക്കയില്ല. ചുമത്തുകയത്രെ ചെയ്യും. എന്നാ
ൽ അതു വെറുതെ കിടക്കെണമൊ? അല്ല. ഞങ്ങൾ
മനസ്സൊടെ എടുത്തു, ചുമക്കട്ടെ! എല്ലാവനും താന്ത
ന്റെ വിശ്വാസത്തിന്നായി പൊരുതാൽ മതി. മറ്റെ
വരുടെ വിശ്വാസത്തിന്നായി പ്രാൎത്ഥിക്കെ ആവു
എന്ന പ്രഭുക്കളൊടു വളരെ അപെക്ഷിക്ക കൊണ്ടു,
അവർ സഖ്യം ചെയ്യാതെ അടങ്ങി, കൈസർ ക്ഷ
ണിച്ച രാജസംഘത്തിന്നായി ഔഗുസ്പുരിയിൽ എത്തു
കയും ചെയ്തു.

അതിന്നു സഹ്സ്യൻ മെലങ്കതൻ തുടങ്ങിയുള്ള ശാ
സ്ത്രികളെ കൂട്ടിക്കൊണ്ടു, ലുഥരെ പാതി വഴിയിൽ തന്നെ
കൊപുൎക്കൊട്ടയിൽ പാൎപ്പിച്ചു. അവിടെ വെച്ചു വ്യാ
ധിയും പല പിശാച പരീക്ഷകളും സംഭവിച്ചു എ
ങ്കിലും, ആനന്ദം വൎദ്ധിക്കുന്ന സങ്കീൎത്തനങ്ങളെയും
വെദവ്യാഖ്യാനങ്ങളെയും തീൎത്തും പ്രസംഗിച്ചും, നാ
ൾ തൊറും ൮ നാഴികയൊളം പ്രാൎത്ഥിച്ചും കൊണ്ടു. ഔ
[ 76 ] ഗുസ്പുരിയിലെ സഹൊദരന്മാൎക്കു ദിവസം കത്തുകളെ
എഴുതി, ധൈൎയ്യം കൊളുത്തുകയും ചെയ്തു, അക്കാല
ത്തിൽ ൧൧൮ആം സങ്കീൎത്തനം എനിക്കു സ്വന്തം
എന്നു നിശ്ചയിച്ചു ഞാൻ മരിക്കയില്ല, ജീവിച്ചു യ
ഹൊവയുടെ ക്രിയകളെ അറിയിക്കും എന്ന വചന
ത്തെയും മറ്റും ൪ ഭിത്തികളിലും എഴുതി. കൈസർ പാ
പ്പാവിൻ മന്ത്രിയൊടു കൂടി ഔഗുസ്പുരിയിൽ എത്തുമ്പൊ
ൾ, ഇവന്റെ അനുഗ്രഹം വാങ്ങുവാൻ എല്ലാവരും
മുട്ടു കുത്തി, പ്രൊതെസ്തന്ത പ്രഭുക്കളൊ കൈസരിൻ
കൊപം വിചാരിയാതെ തെരുവിലും പള്ളിയിലും നി
വിൎന്നു നിന്നു. രൊമക്കാർ മെലങ്കതനെ വശീകരിക്കെ
ണ്ടതിന്നു ഭയവും നയവും പ്രയൊഗിച്ചു ക്ലെശം വ
രുത്തിയപ്പൊൾ, ലുഥർ അവന്നു എഴുതിയതാവിതു:

പ്രിയ ഫിലിപ്പെ! നിങ്ങൾക്കു എന്തെഴുതെണം എ
ന്നറിയുന്നില്ല. നിങ്ങൾ നിങ്ങളെ മാത്രം വിശ്വസിക്കു
ന്നു; എന്നെയും മറ്റവരെയും വിശ്വസിക്കാതെ വല
ഞ്ഞു പൊകുന്നുവല്ലൊ. നിങ്ങൾക്കു വരുന്ന സകല
സങ്കടങ്ങളെക്കാളും ഞാനൊ മുമ്പെ അകപ്പെട്ടിട്ടുള്ളവ
അധികം, സത്യം. ആൎക്കും, ശത്രുക്കൾക്കും കൂട അപ്ര
കാരം സംഭവിക്കരുതെ, എന്നിട്ടും വല്ല സഹൊദര
ൻ പറയുന്ന വാക്കു കേട്ടതിനാൽ, ഞാൻ പലപ്പൊ
ഴും ആശ്വസിച്ചു. എന്നാൽ നിങ്ങൾ എന്നെ കേ
ളാത്തതു എന്തു? ഞാൻ ലൊകപ്രകാരമല്ല ദൈവമു
ഖേന പറയുന്നുവല്ലൊ, ഞാൻ ഹീനൻ എങ്കിലും,
എന്നിൽ കൂടി പറയുന്നവൻ ഹീനനല്ല. ഞാൻ
ഒന്നു പറയാം. ദൈവം സ്വപുത്രനെ നമുക്കു വേ
ണ്ടി തന്നു എന്നുള്ളത കളവായി വരുമൊ? അതു കള
വായാൽ, പിശാചു മനുഷ്യനാകട്ടെ! എനിക്കു പി
ന്നെ മനുഷത്വത്തിൽ രുചി ഇല്ല. അതു സത്യമെ [ 77 ] ങ്കിലൊ, നാം അഞ്ചിപ്പേടിച്ചു ചിന്തിച്ചു ഖെദിക്കുന്ന
തിനാൽ എന്തു? പുത്രനെ തന്നിട്ടുള്ളവൻ ചെറിയതി
ൽ സഹായിക്കാതെ ഇരിക്കുമൊ? നിജകാൎയ്യത്തിൽ നി
ങ്ങൾക്കു ധൈൎയ്യവും, എനിക്കു ശങ്കയും ഉണ്ടു. ജീവ
നെ ഉപെക്ഷിക്കാം, എന്നു നിങ്ങൾ നിശ്ചയിച്ചിട്ടും,
ദൈവകാൎയ്യത്തിന്നു ഛേദം വരും, എന്നു പേടിക്കുന്നു.
ഞാനൊ ദേവകാൎയ്യത്തിന്നായി ഒരു വിചാരം കൂടാതെ
ധൈൎയ്യപ്പെട്ടു സന്തോഷിക്കുന്നു. പാപമുള്ള എന്റെ
ഹൃദയത്തിന്നത്രെ വിറെക്കുന്നു. ഞങ്ങൾ വീണാൽ,
വിശ്വ രാജാവായ ക്രിസ്തനും വീഴെണ്ടി വരും അ
വൻ വീണാലോ കൈസരൊടു കൂട നില്ക്കുന്നതിനെ
ക്കാൾ ക്രിസ്തനൊടു കൂടി വീഴുന്നതു നല്ലൂ. ൟ കാൎയ്യം
നിങ്ങളുടെ മെൽ തന്നെ അല്ല, എന്റെ മേലും ആ
കുന്നു. പ്രാൎത്ഥന ഞരക്കങ്ങളാലും ഞാൻ നിത്യം കൂടി
നിന്നു സഹായിക്കുന്നു. അതു കൊണ്ടു നിങ്ങൾ ദി
വ്യ വാഗ്ദത്തങ്ങളെ പുല്ലു പൊലെ വിചാരിച്ചു കള
യരുതെ. ധൈൎയ്യം കൈക്കൊണ്ടിരിപ്പിൻ! ഞാൻ ലൊ
കത്തെ ജയിച്ചു എന്നു എഴുതി ഇരിക്കുന്നുവല്ലൊ. ക്രി
സ്തൻ ലൊകത്തെ ജയിച്ചു എന്നു വരികിൽ, ഇനി
ലോകത്തിന്നു ജയം ലഭിക്കുന്ന പ്രകാരം ശങ്കിക്കാമൊ?
ൟ വചനം പണ്ടെ വായിച്ചു, പഴകി പൊയതിനാ
ൽ ശക്തി കുറഞ്ഞു പോയൊ? ഇതു നന്നല്ല. പക്ഷെ
ൟ എഴുത്തും, പഴുതെയാകും. നിങ്ങൾ ജ്ഞാനശാസ്ത്ര
പ്രകാരം വകതിരിച്ചു നടത്തി വരുന്നതിനാൽ, നിത്യം
ചിന്തിച്ചു വലഞ്ഞു, നിങ്ങളെ തന്നെ കൊല്ലുവാൻ തു
ടങ്ങുന്നു. ൟ കാൎയ്യം നിങ്ങളുടെ കൈയിൽ നില്ക്കുന്ന
തല്ല, നിങ്ങളുടെ ചിന്തയാൽ തീരുന്നതുമല്ല. അയ്യൊ!
അതു നിങ്ങളുടെ കൈയിൽ അകപ്പെട്ടാൽ ഞങ്ങൾ
വേഗം നശിക്കും. തനിക്കു എത്താത്ത കാൎയ്യം തുടങ്ങ
[ 78 ] ല്ല എന്നുണ്ടല്ലൊ. ഇതു വിചാരിക്കേണം. ക്രിസ്തൻ
നിങ്ങളുടെ വിശ്വാസം ഒടുങ്ങാതെ വൎദ്ധിപ്പിക്കേണ
മെ. ഞാൻ നിങ്ങൾക്കു വെണ്ടി പ്രാൎത്ഥിക്കുന്നു, പ്രാ
ൎത്ഥിച്ചും ഇരിക്കുന്നു, ഇനിയും പ്രാൎത്ഥിക്കും; ദൈവം
കേൾക്കുന്നു എന്നും അറിയുന്നു. ആമെൻ. എന്നതു
എന്റെ മനസ്സിൽ പുക്കു ബോധിച്ചു. നമുക്കു ഹിത
മായതു നടക്കുന്നില്ല എങ്കിൽ, അതിൽ ഉത്തമമായതു
നടക്കേ ഉള്ളൂ. എല്ലാം ക്ഷയിച്ചു പൊയാലും നാം കാ
ത്തിരിക്കുന്ന നിത്യ രാജ്യം എന്നും ഉണ്ടല്ലൊ.

സഹ്സ മന്ത്രിക്കും എഴുതിയതെന്തെന്നാൽ ഇന്ന
ലെ രാത്രിയിൽ ഞാൻ ൨ അതിശയം കണ്ടു. ഒന്നു വാ
തുക്കൽനിന്നു നക്ഷത്രങ്ങളെയും നീടാൎന്ന വാനത്തെ
യും നൊക്കുമ്പൊൾ, ൟ വളവും കെട്ടിയ തൂണുകളെ
എത്ര അന്വേഷിച്ചിട്ടും കണ്ടില്ല; വാനം വീണുതും
ഇല്ല. എന്നാറെ ചിലർ തപ്പിത്തപ്പി തുണുകളെ കാ
ണാഞ്ഞു വലഞ്ഞു വിറെച്ചു, ഇപ്പൊൾ തന്നെ ആ
കാശം പൊളിഞ്ഞു വിഴും എന്നു നിനെച്ചു. തൂണുക
ളെ തൊട്ടു കണ്ടല്ലാതെ ആകാശത്തിന്നു നില്പില്ല എ
ന്നും തോന്നി. രണ്ടാമതോ സമുദ്രം പോലെ കനത്ത
കാറുകൾ വീട്ടിൽ ആക്രമിക്കുന്നതിനെ കണ്ടു ആ വ
ൎഷജലം എല്ലാം കൊള്ളെണ്ടതിന്നു പീപ്പ, കുളം, കിണ
റും പോരാ എന്നു ഊഹിച്ചു, ഇപ്പൊൾ വീണു ഞ
ങ്ങളെ അശേഷം ഒഴുക്കും എന്നു നിരൂപിച്ചിരിക്കു
മ്പൊൾ, ഭാരിച്ച മെഘങ്ങൾ എല്ലാം ഓടി നീങ്ങി, പ
ച്ച വില്ലും മിന്നി വണങ്ങി. ആ ജലഭാരത്തിന്നു ആ
ധാരം എന്തെന്നു നോക്കിയപ്പൊൾ, സ്ഥിരമായതു ഒ
ന്നും കണ്ടില്ല. അതുകൊണ്ടു ചിലർ മെഘം കാണു
ന്തോറും ജലപ്രളയം എന്നു നിശ്ചയിക്കുന്നു. ഞാനൊ
നിങ്ങളുടെ ഭയഭാവം എല്ലാം മുഴുവനും പകെക്കുന്നു. ഞ [ 79 ] ങ്ങളുടെ കാൎയ്യം വലിയതു തന്നെ. ആയ്തു നന്നല്ല എ
ങ്കിൽ, ഇന്നു തന്നെ ഉപെക്ഷിക്ക, നന്ന എങ്കിൽ, അ
തിലെ തുടങ്ങിയവൻ തനിക്കു വെണ്ടും പ്രകാരം തീ
ൎത്തു കൊള്ളട്ടെ! നിങ്ങളോ ദേവകോപത്താൽ സത്യ
കാൎയ്യം പക്ഷെ തോറ്റു പോകും എന്നു ഭയപ്പെടുന്നുവ
ല്ലൊ. ആകട്ടെ. ദേവകോപത്താൽ അല്ലാതെ, നമ്മുടെ
ഭീരുതയാൽ അതു തോറ്റു പോകരുതെ. ൟ പണിക്കു
ഞങ്ങൾ തന്നെ ദൈവത്തിന്നു അയോഗ്യർ എന്നു
വരികിൽ, മറെറ്റവരെ ക്കൊണ്ടു നിവൃത്തിക്കും. സാ
ത്താൻ എന്നെ വിഴുങ്ങട്ടെ, ദൈവം പക്ഷമാക കൊ
ണ്ടു എന്നെ സംശയം കൂടാതെ ഛൎദ്ദിക്കെണ്ടി വരും.
ദേവസഭ ഞങ്ങൾ അല്ല എങ്കിൽ, പിന്നെ ആർ ആ
കും? അവന്റെ വാഗ്ദത്തങ്ങളെ വിശ്വസിപ്പാൻ
ഞങ്ങളാൽ കഴികയല്ല എങ്കിൽ, പിന്നെ ആരാൽ കഴി
യും? രാജാധിരാജാവും കൎത്താധികൎത്താവുമായവൻ ന
മ്മൊടു കൂട ആകുന്നു എന്നു വിശ്വസിക്ക. അവൻ
ആ പേരെ ഔഗുസ്പുരിയിൽ വെച്ചു ചേതം വരുത്തി
യാൽ, ഇഹപരത്തിലും അതു ചേതം വന്നു പൊയി.

രാജസംഘക്കാർ യോഗം കൂടി നിരൂപിക്കുമ്പൊ
ൾ, സുവിശേഷക്കാർ തങ്ങളുടെ പക്ഷ പ്രകാരം ഗ
ൎമ്മന്ന്യ ലത്തീന, ൟ ൨ ഭാഷകളിൽ വിസ്തരിച്ചു എ
ഴുതി ക്കൊടക്കെണം എന്നു ചൊദിച്ചു. സഹ്സ്യനും അ
തിന്നു ഒരുമ്പെട്ടു, മുമ്പിൽ കൂട്ടി മെലങ്കതനെ ക്കൊണ്ടു
ഒരു സ്വീകാരം തീൎപ്പിച്ചു, ലുഥരും മുഴുവൻ സമ്മതിച്ച
പ്പോൾ, പ്രഭുക്കൾ ഐവരും ചില പട്ടണങ്ങളിലെ
മൂപ്പരും ഒപ്പിട്ടു (൧൫൩൦, ആമതിൽ ൨൪ ജൂൻ.) കൈ
സർ മുമ്പാകെ വായിച്ചു കേൾപിപ്പാൻ വിചാരിച്ചു.
എനിക്കു കാണിച്ചാൽ മതി, തിണ്ണം വായിക്കെണ്ടാ
എന്നു കൈസർ പറഞ്ഞപ്പൊൾ, സാഹ്സമന്ത്രി പല [ 80 ] രും തെങ്ങളെ നാസ്തികന്മാർ എന്ന പോലെ അപമാ
നിച്ചു വന്നിരിക്കേ, ഇങ്ങെ വിശ്വാസം പരസ്യമാ
യി അറിയിക്കെണ്ടതിന്നു ഇതു തന്നെ സമയം. കേ
ൾപാൻ നീരസം തോന്നരുതെ എന്നപേക്ഷിച്ചു. നാ
ള കെൾക്കാം എന്നു കൈസരും സമ്മതിച്ചു. ആകയാ
ൽ (൨൫ആം ജൂൻ.) കൈസർ പ്രഭുക്കളും അകമെ,
അനന്ത സംഘങ്ങൾ പുറമെ കൂടി വന്ന ശെഷം
സഹ്സമന്ത്രികൾ സ്വീകാരത്തിന്റെ ൨ പ്രതി കൈയി
ൽ പിടിച്ചു നിന്നു, കൈസർ ലത്തീന വായിക്കെണം
എന്നു ചൊദിച്ചാറെ, സഹ്സക്കൊൻ ഇതു ഗൎമ്മന്ന്യ ഭൂ
മിയല്ലൊ! ഗൎമ്മന്ന്യ വാക്കായി കെൾക്കെണ്ടതിന്നു തിരു
മനസ്സുണ്ടാകെണം എന്നു അപേക്ഷിച്ചു. മന്ത്രി ൫
നാഴികയോളം സ്വീകാരം എല്ലാം ഉറക്ക വായിച്ചു തീ
ൎത്തു, കൂട്ടങ്ങൾ എല്ലാം അനങ്ങാതെ കേട്ടു, കൈസരും
വളരെ ആശ്ചൎയ്യപ്പെട്ടു. ഒരു മേത്രാൻ ഇതു ശൂദ്ധ പ
രമാൎത്ഥം അത്രെ എന്നും, മറ്റു ചിലരും ഇതിനെ വേ
ദം കൊണ്ടു ആക്ഷേപിച്ചു കളവാൻ കഴികയില്ല എ
ന്നും സമ്മതിച്ചു. ഇതല്യ, പ്രാഞ്ചി, പൊൎത്തുഗി, എക്ലി
ഷ മന്ത്രികളും ഉടനെ താന്തങ്ങളുടെ ഭാഷകളിൽ പക
ൎപ്പിച്ചു, രാജാക്കന്മാൎക്കും മറ്റും അയച്ചു വിടുകയുഞ്ചെ
യ്തു. ൟ ശ്രെഷ്ഠസ്വീകാരത്തിലെ ഉപദേശമാവിതു.

൧ ഉം. ൩ ഉം: ത്രിയേക ദൈവത്തെയും, ക്രിസ്ത
ന്റെ ൨ സ്വഭാവങ്ങളെയും പണ്ടു സഭയിൽ വിശ്വ
സിച്ച പ്രകാരം വിശ്വസിക്കുന്നു.

൨. ആദാമിൽ ജനിക്കുന്നവർ എല്ലാം ഗൎഭമ്മുതൽ
പാപികൾ ആകയാൽ, സ്നാനത്താലും ആത്മാവിനാ
ലും വീണ്ടും ജനിക്കയില്ല എങ്കിൽ, നിത്യം ദേവകോ
പത്തിന്നു പാത്രമാകുന്നു.

൪. ക്രിയകളാലല്ല, നമ്മുടെ പാപത്തിനു വേണ്ടി [ 81 ] ക്രിസ്തൻ മരിച്ചിരിക്കുന്നു, എന്നുറപ്പിക്കുന്ന വിശ്വാ
സത്താലത്രെ പാപമോചനവും ദിവ്യനീതിയും ല
ഭിക്കും

൫. ൟ വിശ്വാസത്തെ ഉണ്ടാക്കുന്നതു ബൊധ
കർ അറിയിക്കുന്ന സുവിശേഷവചനം തന്നെ.

൬. സൽക്രിയകൾ ചെയ്യെണ്ടവ എങ്കിലും, ദേവ
കരുണയെ സമ്പാദിക്കുന്നവ അല്ല.

൭. ശുദ്ധമുള്ള വേദവചനവും വചനപ്രകാരമു
ള്ള സ്നാനം അത്താഴം ൟ രണ്ടും നടക്കുന്ന വിശ്വാ
സിവൃന്ദം എല്ലാം തിരു സഭയാകുന്നു.

൮, സഭയിൽ കള്ളന്മാർ നുഴയുന്നു എങ്കിലും, അ
വർ കൊടുക്കുന്ന സ്നാനവും മറ്റും ദേവവചന ശക്തി
യാൽ സഫലം തന്നെ.

൯. സ്നാനം കരുണയെ കൊടുക്കുന്നു. ബാലസ്നാ
നത്തെ ഉപേക്ഷിക്കെണ്ടതും അല്ല.

൧൦. തിരു അത്താഴത്തിൽ വീഞ്ഞപ്പങ്ങളോടു കൂട
ക്രിസ്തന്റെ ശരീരവും രക്തവും ഉള്ള പ്രകാരം അനു
ഭവിപ്പാൻ കൊടുത്തിരിക്കുന്നു.

൧൨. അനുതാപത്തിൽ തപസ്സല്ല, വിശ്വാസം
തന്നെ പ്രധാനം. മെയ്യായി വിശ്വസിച്ച ശേഷം
വീഴ്ച വരുവാൻ പാടില്ല, എന്നുപദേശിക്കരുത.

൧൩. അത്താഴം സ്നാനം ൟ രണ്ടും നാം ക്രിസ്ത്യാ
നികൾ ആകുന്നു എന്നു അറിയിക്കുന്ന കുറികൾ മാ
ത്രമല്ല, നമുക്കു വിശ്വാസം വൎദ്ധിപ്പിക്കുന്ന ദേവചി
ഹ്നങ്ങളും, ദൈവത്തിന്റെ കരുണയുള്ള ഇഷ്ടത്തി
ന്നു സാക്ഷികളുമാകുന്നു.

൧൪. ഒരുത്തൻ ക്രമപ്രകാരം വിളിക്കപ്പെട്ടവൻ
അല്ല എങ്കിൽ, അവൻ സഭയിൽ പരസ്യമായി ഉപ
ദേശിക്കയും, കാൎയ്യം നടത്തുകയും അരുതു. [ 82 ] ൧൫. മാനുഷചട്ടങ്ങളിൽ പാപം ഇല്ലാതെ ആച
രിപ്പാൻ, കഴിയുന്നവ ആചരിച്ചു കൊള്ളട്ടെ, രക്ഷെ
ക്കായി സഹായിക്കുന്നു എന്നു ഉപദേശിച്ചാൽ, ദോഷ
മായ്വരും.

൧൬. രാജ്യാധികാരികളെ ദേവവിധി എന്നോൎത്തു
അനുസരിക്കെണം; അവരുടെ പണി സത്യവിശ്വാ
സികൾക്കും എടുക്കാം.

൧൮. പ്രപഞ്ച കാൎയ്യങ്ങളിൽ മനുഷ്യൻ സ്വതന്ത്ര
നായി ഓരൊന്നു തെരിഞ്ഞെടുക്കുന്നു എങ്കിലും, ദുൎമ്മൊ
ഹത്തെ തള്ളുവാനൊ, ദൈവത്തെ സ്നെഹിപ്പാനൊ,
ദേവകരുണ കൂടാതെ ഒട്ടും കഴികയില്ല.

൧൯. പാപകാരണം ദൈവമല്ല, ഓരൊരൊ സൃ
ഷ്ടിയുടെ ദുഷിച്ച മനസ്സത്രെ.

൨൦. മനസ്സാക്ഷിക്ക എത്ര സുകൃതങ്ങളെ ക്കൊ
ണ്ടും നല്ല ആശ്വാസം വരുന്നില്ല; വിശ്വാസത്താ
ലെ വരുന്നുണ്ടു. വിശ്വാസമൊ ഒരു കഥയെ കേട്ട
റിഞ്ഞു പ്രമാണിക്കുന്നതല്ല, ദേവവാഗ്ദത്തങ്ങളെ ആ
ശ്രയിക്കുന്നതത്രെ ക്രിസ്തന്നു പുറമെയുള്ള മനുഷ്യൎക്കു
നല്ല സുകൃതം ഒന്നും ചെയ്വാൻ വഹിയാ.

൨൧. പരിശുദ്ധരെ മദ്ധ്യസ്ഥരാക്കി ആരാധിക്കു
ന്നതു ന്യായമല്ല.

ൟ ൨൧. വചനം ക്രിസ്തു സഭകളിൽ എല്ലാം ഏക
ദേശം ഗ്രാഹ്യമായി തൊന്നും; ഇനി തൎക്കമുള്ള ചില
വചനങ്ങളെ ചുരുക്കി പറയാം.

൨൨. അത്താഴത്തിൽ തിരുപാനം എല്ലാവൎക്കും
വെണം.

൨൩, ബൊധകൎക്കും വിവാഹം ചെയ്യാം.

൨൪. മീസാരാധന ജന്മപാപം ഒഴിച്ചുള്ള പാപ [ 83 ] ങ്ങളെ പരിഹരിക്കുന്ന ബലി ആകുന്നു എന്നുള്ള ഉ
പദെശം വ്യാപ്തി തന്നെ

൨൫. കുമ്പസാരത്തിൽ വെച്ചു എല്ലാ പാപങ്ങളെ
യും ബോധകനൊടറിയിപ്പാൻ ഒരാവശ്യവും കഴിവും
ഇല്ല. തനിക്കു സങ്കടവും ഭയവും വരുത്തുന്നവയെ പ
റയാവു.

൨൬. ഉപവാസഭക്ഷണഭേദങ്ങളും ദൈവികമാ
യി വിചാരിക്കേണ്ടതല്ല.

൨൭. സന്ന്യാസിനേൎച്ചകളെ ഭേദം കൂടാതെ കൈ
ക്കൊള്ളേണ്ടതല്ല.

൨൮. ബൊധകൎക്കും മറ്റും വേദത്തിൽ കാണുന്ന
വ അല്ലാതെ, പുതിയ വൈപ്പുകളെ കല്പിപ്പാൻ അധി
കാരം ഇല്ല.

ഇങ്ങിനെ വിശേഷ സങ്കടങ്ങളെ ബോധിപ്പി
ച്ചതു.

അനന്തരം കൈസർ എൿ മുതലായ ശാസ്ത്രിക
ളൊടു ൟ സ്വീകാരത്തെ ആക്ഷേപിപ്പാൻ കല്പിച്ച
പ്പൊൾ, അവർ വിസ്തരിച്ചു എഴുതിയത കൈസർ
കൂടക്കൂട കീറി, തിരുത്തി ശുദ്ധി വരുത്തി, വായിപ്പിച്ച
പ്പൊൾ, സുവിശേഷക്കാർ ഒരു മറുവടി എഴുതെണ്ട
തിന്നു മൎയ്യാദപ്രകാരം അതിന്റെ പകൎപ്പിന്നു ചോദി
ച്ചു. അതിനെ കൊടുക്കാതെ നിങ്ങൾ ഉടനെ അനുസ
രിക്കെണം എന്നു കൈസർ കല്പിച്ചപ്പൊൾ, സഹ്സ്യൻ
സുവിശേഷിക്കാരൊടു: നേരെ ഓടുന്നതു നേടുവാൻ
എത്രയും നല്ലതു എന്നു പറഞ്ഞു. എല്ലാവരും ആ മ
റുവടി കേട്ടതിനാൽ, തങ്ങൾക്കു ഒന്നും ബോധിച്ചില്ല.
കൈസർ തങ്ങളുടെ കാൎയ്യം വിചാരിയായ്ക കൊണ്ടു
ദൈവത്തിൽ സമൎപ്പിച്ചു കൊള്ളട്ടെ എന്നറിയിച്ചു, രാ
ജസംഘത്തിൽനിന്നു യാത്രയായി, ലുഥരെ കണ്ടു, നാ [ 84 ] ട്ടിലെക്കു കൂട്ടിക്കൊണ്ടു പൊയി. അറ്റമില്ലാതോളം ഉ
പായങ്ങളും എല്ലാം വ്യൎത്ഥമായ്ക്കണ്ടപ്പൊൾ, കൈസർ
പരസ്യമാക്കിയ കല്പനയിൽ പഴയ മതം അല്ലാതെ,
പുതിയതിനെ സഹിക്കയില്ല. മീസാരാധന മുതലായ
തിനെ അംഗീകരിക്കാത്തവന്നു രാജ്യഭ്രംശം വരും എ
ന്നും മറ്റും പരുഷ വാക്കുകൾ ഉണ്ടു. അതിന്നു ലുഥർ
ഒരു മറുവടി എഴുതി, ഗൎമ്മന്ന്യർ എല്ലാവരൊടും ആ
യുധങ്ങളെ ധരിക്കയും, സത്യത്തെ ആക്രമിക്കയും ചെ
യ്യരുതെ എന്നു അപേക്ഷിച്ചു, പരസ്യമായ സ്വീകാ
രത്തിന്നിമിത്തം സന്തോഷിക്കയും ചെയ്തു.

൨൦. ശ്മല്ക്കല്ദ സഖ്യത.

അതു കൊണ്ടു പ്രൊതെസ്തന്ത പ്രഭുക്കൾ (ദിശ.
൧൫൩൦ ആമതിൽ) ശ്മല്ക്കല്ദിൽ കൂടി, കൈസർ തങ്ങളു
ടെ പ്രജകളെ അജ്ഞാനത്തിൽ ആക്കുവാൻ നിൎബ്ബ
ന്ധിച്ചു പോകുന്നെങ്കിൽ, അവരുടെ രക്ഷെക്ക വേ
ണ്ടി ഒന്നിച്ചു ആയുധങ്ങളെ എടുക്കും എന്നു തീൎച്ച
പറഞ്ഞു. അതിന്നായി ലുഥരുടെ പക്ഷം എന്തെന്നു
ചോദിച്ചപ്പൊൾ: ഗൎമ്മന്ന്യ തമ്പ്രാക്കന്മാൎക്കു കൈസ
രൊടു എതിരിടുവാൻ ആധികാരം ഉണ്ടൊ എന്നറിയു
ന്നില്ല; വ്യവഹാരശാസ്ത്രികൾ അതിനെ അനേഷി
ക്കട്ടെ; ഞാൻ വേദശാസ്ത്രിയായ്തന്നെ പാൎക്കുന്നു എ
ന്നുത്തരം പറഞ്ഞു. ഇങ്ങിനെ എല്ലാം നിരൂപിച്ചിരി
ക്കുമ്പൊൾ, മെലങ്കതൻ യോഗത്തിൽനിന്നു പുറത്തു
പൊയി മടങ്ങി വന്നു, സന്തോഷിക്കുന്നതു ലുഥർ ക
ണ്ടു, തല്കാരണം ചൊദിച്ചാറെ ഇപ്പൊൾ തന്നെ ഞാ
ൻ നമ്മുടെ പിന്തുണ കണ്ടു. ഇവർ ഒരു നാളും തോ [ 85 ] ല്കയില്ല എന്നും, പിന്നെയും ചോദിച്ചപ്പൊൾ അതു
നമ്മുടെ ഭാൎയ്യമാരും കൂട്ടികളും ആകുന്നു. അവർ ഒക്കത്ത
ക്ക ദൈവത്തൊടു പ്രാൎത്ഥിക്കുന്നതു ഞാൻ യദൃഛ്ശയാ
കേട്ടു, യേശു കേൾക്കാതെ പോകയും ഇല്ല എന്നും
പറഞ്ഞു.

ആ പ്രാൎത്ഥന പ്രകാരം ദൈവം രക്ഷ വരുത്തി.
തുൎക്കർ കിഴക്കെ രാജ്യം ആക്രമിക്കുന്നതിനാൽ, കൈ
സൎക്കു വേദയുദ്ധത്തിന്നായി വാൾ എടുപ്പാൻ സം
ഗതി വന്നില്ല. പിന്നെ ൧൫൩൨ ആമതിൽ രാജസം
ഘം നുരിമ്പൎക്കിൽ കൂടിയപ്പൊൾ, കൈസർ കല്പിച്ചത
എന്തെന്നാൽ: വേദശാസ്ത്രികൾ എല്ലാം സഭായോഗം
കൂടി നിരൂപിച്ചു കല്പിപ്പോളം, രാജ്യത്തിങ്കൽ എങ്ങും
വേദം ചൊല്ലി ഒരു വിരോധവും അരുതു. ഇപ്രകാരം
തല്കാലഭയം നീങ്ങിയ ശേഷം, സഹ്സക്കോൻ വിശ്വാ
സത്തൊടെ മരിച്ചു, അവന്റെ മകനായ യൊഹാൻ
പ്രീദരീക്കും അഛ്ശൻ ആചരിച്ച പ്രകാരം ദേവസത്യ
ത്തിന്നായി പ്രയത്നം ചെയ്തു കൊണ്ടു തന്നെ വാണു.

അക്കാലത്ത എല്ലാം ശ്മല്ക്കല്ദ സഖ്യക്കാരുടെ കാ
ൎയ്യം വൎദ്ധിച്ചു വന്നു. ഹെസ്യൻ തെക്കു വിൎത്തമ്പൎക്ക
പ്രഭുവിനെ യഥാസ്ഥാനത്തിലാക്കിയതിനാൽ, ആ
നാട്ടിൽ കൈസൎക്കും പാപ്പാവിന്നും അധികാരം ഇല്ലാ
തെ പൊയി (൧൫൩൪ ആമതിൽ) ദേന, സ്വേദ, മ
റ്റും ചില രാജ്യങ്ങളിലും ശുദ്ധ സുവിശേഷത്തിന്നു
ജയം വന്നു. എങ്ക്ലാന്ത രാജാവു പാപ്പാവുമായി ഇട
ഞ്ഞു, തന്നെത്താൻ സഭെക്കു തലവനാക്കി. മെലങ്കത
ൻ പ്രത്യേകം എങ്ക്ലാന്ത പ്രാഞ്ചി മുതലായ രാജാക്ക
ന്മാരിൽനിന്നു നിത്യം കത്തു വാങ്ങിയും എഴുതിയും കൊ
ണ്ടിരുന്നു; സുവിശേഷകാൎയ്യം സകല രാജ്യവിശേ
ഷങ്ങൾക്കും മേലായ്വരികയും ചെയ്തു, [ 86 ] അപ്പൊൾ പിശാചിന്റെ കേൗശലത്താൽ മറു
സ്നാനക്കാർ പിന്നെയും കലഹിച്ചു. മുൻസൂർ പട്ടണ
ത്തെ പിടിച്ചടക്കി, ഇഷ്ടം പോലെ സ്ത്രീകളെ എടുത്തും,
വസ്തുവകകൾ ഒക്കയും എല്ലാവൎക്കും സമാനം എന്നു
കല്പിച്ചും, വേദമല്ലാത്ത പുസ്തകങ്ങൾ എല്ലാം ചുട്ടും,
വിരോധം പറയുന്നവരെ കൊന്നും, ഇങ്ങിനെ ഒരു
മാതിരി സ്വൎഗ്ഗീയ രാജ്യം ഭൂമിയിൽ സ്ഥാപിച്ച ശേ
ഷം, അധികാരികൾ സൈന്യത്തൊടും മടങ്ങി വന്നു,
രാത്രിയിൽ കരേറി, ആ ഭ്രാന്തരെ മിക്കവാറും വധിക്ക
യും ചെയ്തു. ആകയാൽ ലുഥർ ബുദ്ധിയില്ലാത്തവരെ
ഏറിയൊന്നു ഉണൎത്തി, ദൈവം ൟ സ്ഥൂല ബുദ്ധിമ
നായ ബാലപിശാചിന്റെ അമൎത്തിയതിനു സ്തുതിച്ചു.

൧൫൩൫ ആമതിൽ തന്നെ പാപ്പാവു വെൎഗ്ഗർ എ
ന്നൊരു മന്ത്രിയെ പ്രഭുക്കളെയും ലുഥരെയും കണ്ടു, വ
ശീകരിക്കേണ്ടതിനു നിയോഗിച്ചപ്പൊൾ, അവൻ
വിത്തമ്പൎക്കിൽ എത്തി, കോയിലകത്തു പാൎത്തു വിശ്ര
മിച്ച ഉടനെ ലുഥരെ വിളിപ്പിച്ചു. ആയവൻ ബദ്ധ
പ്പെട്ടു ഒരു സഖിയൊടു കൂട വന്നു, സംഭാഷണത്തി
ൽ വേണ്ടുവോളം ധൈൎയ്യം കാട്ടി. മന്ത്രി മഹാ സഭ
യോഗം കൂട്ടാം, എന്നു പറഞ്ഞാറെ, ലുഥർ അതെന്തി
ന്നു? നിങ്ങൾ വലിയ കാൎയ്യങ്ങളെ അല്ല, വേഷം തു
ടങ്ങിയുള്ള ബാഹ്യ മൎയ്യാദകളെ മാത്രം ചൊല്ലി വിചാ
രിക്കും. വിശ്വാസം, നീതി, ആത്മൈക്യം, ൟ വക ഒ
ന്നും തൊടുകയില്ല. എങ്കിലും നിങ്ങൾക്കു സഭായോഗം
വേണം എങ്കിൽ, ആകട്ടെ! എനിക്കു പരിശുദ്ധാത്മാ
വിനാൽ നിശ്ചയം ഉണ്ടാക കൊണ്ടു, ലോകസമ്മതം
കൊണ്ടു എതും ഇല്ല. സംശയക്കാൎക്ക പക്ഷെ ഉപകാ
രം ആയ്വരും. വേണം എങ്കിൽ, ഞാനും വരാം. അതിന്നു
മന്ത്രി ഏതു പട്ടണത്തിൽ എന്നു ചോദിച്ചാറെ, എതിൽ [ 87 ] എങ്കിലും എന്നു പറഞ്ഞു. ബൊലൊഞ്ഞിൽ കൂടുമോ?
എന്നു കേട്ടാറെ, ആ പട്ടണം ആരുടെ രാജ്യത്തിൽ?
എന്നു ചോദിച്ചു. പാപ്പാവിന്റെ എന്നു കേട്ടപ്പൊൾ,
അയ്യോ! പാപ്പാ ആ പട്ടണത്തെയും കൂട പിടിച്ചു
വൊ? എങ്കിലും ഞാൻ അവിടയും വരാം എന്നു പറ
ഞ്ഞു. മന്ത്രി ഐക്യം വരുത്തേണ്ടതിന്നു പാപ്പാവിന്നു
വിത്തമ്പൎക്കിൽ കൂട വരുവാൻ മനസ്സായിരിക്കും എ
ന്നു ചൊല്ലിയാറെ, നല്ലതു വരട്ടെ! അവനെ കാണ്മാ
ൻ ഇഷ്ടം ഉണ്ടു അവൻ സൈന്യങ്ങളൊടു കൂട വ
ന്നാൽ, സമ്മതം ആകുമൊ? എന്നുകേട്ടാറെ അവന്റെ
അഭിപ്രായം പോലെ ഞങ്ങൾ കാത്തിരിക്കാം എന്നു
പറഞ്ഞു. ൟ സഹ്സ നാട്ടിൽ ബോധകരെയും വെക്കു
ന്നുണ്ടൊ? എന്നു ചോദിച്ചതിന്നു സംശയം കൂടാതെ.
ഇതാ ഒരുത്തൻ ഉണ്ട്. തലയിൽ പട്ടവും അഭിഷേകം.
വടി, കലശം, എണ്ണ, മെഴുത്തിരിയും കൂടാതെ ഇവനെ
ഞങ്ങൾ ഇടയനാക്കി വെച്ചിരിക്കുന്നു എന്നും മറ്റും
പരമാൎത്ഥ പ്രകാരം ഭയം ഒഴിച്ചു പറഞ്ഞു. മന്ത്രി അ
തു എല്ലാം കേട്ടപ്പൊൾ, മനസാ ഉള്ളിൽ കോപിച്ചു,
പിന്നെ വിശ്വസിച്ചു ആരാഞ്ഞു കൊണ്ടു, സുവി
ശേഷത്തെ അനുസരിക്കയും ചെയ്തു.

പാപ്പാവു ഇപ്പൊൾ തന്നെ സഭായോഗം കൂട്ടും,
എന്നു സുവിശേഷക്കാർ കേട്ടു, ശ്മല്ക്കല്ദിൽ കൂടി നി
രൂപിച്ചു പാപ്പാവു നടത്തുന്ന യോഗം കൊണ്ടു ഞ
ങ്ങൾക്കു ഏതും ഇല്ല. ഞങ്ങൾ ഒരു നാളും വിട്ടു പോ
കാത്ത വിശ്വാസവിവരം ഔഗുസ്പുരിയിൽ സ്വീകരി
ച്ചുവല്ലൊ. ഇന്നും എല്ലാവരും കൂടി വിചാരിച്ചു എഴു
തി ഒപ്പിടെണം എന്നുരെച്ചു വിസ്തരിച്ചെഴുതിയപ്പൊ
ൾ, പാപ്പാവു പറഞ്ഞ യോഗത്തിന്നു ഒരൊരൊ താമ
സവും തടവും അകപ്പെട്ടു എന്നും വ്യാജം എന്നും പ
[ 88 ] രസ്യമായ്വന്നു. അതു കൊണ്ടു ലുഥർ (൧൫൩൮ ആമ
തിൽ.) ആ ശ്മല്ക്കല്ദ വെപ്പുകളെ പരസ്യമാക്കി. പകൽ
വെളിച്ചത്തെ പകക്കുന്ന ദുഷ്ടന്മാർ കൂടി നിരൂപിക്കു
മ്മുമ്പെ ഞാൻ ഇഹലോകം വിട്ടു പോകും എന്നു തോ
ന്നുക കൊണ്ടു, ദെവകരുണയാ‍ലെ എന്റെ വിശ്വാ
സത്തിന്റെ തീൎച്ചയെ പറയട്ടെ! എന്റെ ജീവകാ
ലത്തിൽ എന്നെ കൊണ്ടു എത്ര വ്യാപ്തി പറഞ്ഞു! എ
ന്റെ ശേഷം എങ്ങിനെ ആകും, എന്നറിയുന്നില്ല.
യേശു ക്രിസ്തനെ! നീ തന്നെ യോഗം കൂടി നിരൂപി
ക്ക. പാപ്പാപിന്നു നിന്നെ കൊണ്ടു ആവശ്യമില്ല
ല്ലൊ! ൟ ഞരങ്ങുന്ന സാധുക്കുൾക്കു നീ തൂണുനി
ല്ക്കെണമെ! ആ വെപ്പുകളെ ചുരുക്കി പറയാം.

൧. യേശു മാത്രം നമ്മെ നീതിമാന്മാരാക്കുന്നവൻ
തന്നെ എന്നും, അവന്റെ മുറിവു ചാവുകളിനാലെ
നാം സൌഖ്യപ്പെട്ടു എന്നും വെച്ചതു, സകലത്തി
ന്നും ആധാരം. ആകാശ ഭൂമികൾ വീണാലും ഇതിൽ
നിന്നും ചെറ്റും ഒഴിയരുത.

൨. മീസാരാധന വീണാൽ, പാപ്പാമതവും വീ
ണു. സകലവും അതിനൊട ഒന്നിച്ചു തൂങ്ങുക കൊ
ണ്ടു, അവർ അതിനെ ഒരു നാളും ഉപേക്ഷിക്കയില്ല.
ഞങ്ങളും യേശു അൎപ്പിച്ച ഒരു ബലികൎമ്മം അല്ലാതെ,
വേറെ ഒന്നും സഹിക്കയില്ല.

൩. പാപ്പാവു ക്രിസ്തസഭയുടെ തല എന്നു നടി
ക്ക കൊണ്ടു, അവൻ അന്തിക്രിസ്തനത്രെ. ആകയാ
ൽ ഞങ്ങൾ അവനൊടു സ്വാമീ സലാം എന്നല്ല സാ
ത്താനേ! ദൈവം നിന്നെ ശിക്ഷിക്കട്ടെ എന്ന ഭാഷ
യെ എടുക്കും [ 89 ] ൪. മനുഷ്യവെപ്പുകൾ ഒന്നും പാപമോചനത്തി
ന്നു അല്പം പോലും സഹായിക്കയില്ല. യോഗക്കാർ നി
രൂപിച്ചു ൟ നാലിനെ വേണ്ടുവോളം ശപിക്കട്ടെ.

ഇപ്രകാരവും മറ്റും എഴുതിയതു ശാസ്ത്രികളും പ്ര
ഭുക്കളും സമ്മതിച്ചു ഒപ്പിട്ടതിന്റെ ശെഷം, ലുഥർ കല്ല
ടപ്പു കൊണ്ടു വളരെ പീഡിച്ചു, ശ്മല്ക്കല്ദിൽ നിന്നു പു
റപ്പെട്ടു, അത്യാസന്നം ആയി വണ്ടിയിൽനിന്നു ത
ന്നെ മൃത്യുപത്രിക എഴുതിച്ചു ഒപ്പിട്ടു. ഞാൻ യേശുവി
ന്റെ നീതി അറിഞ്ഞും അറിയിച്ചും ഇരിക്ക കൊണ്ടു,
ദൈവത്തെ സ്തുതിക്കുന്നു. എൻ ആത്മാവേ ദൈവ
ത്തിൽ എല്പിക്കുന്നു എന്നു പറഞ്ഞു ൧൧. ദിവസം വ
രെയും മരണത്തെ കാത്തു പാൎത്തതിൽ പിന്നെ, ദൈ
വം എല്ലാ സഭകളിൽനിന്നും പ്രാൎത്ഥിക്കുന്നതിനെ കെ
ട്ടു, ദീനം മാറ്റുകയും ചെയ്തു.

൨൧. ലുഥരുടെ അവസാന പ്രയത്നങ്ങൾ.

അനന്തരം വീട്ടിൽ എത്തിയ ശേഷം, വളരെ പ്ര
സംഗിച്ചും വേദവ്യാഖ്യാനങ്ങളെ ചമെച്ചും കൊണ്ടി
രുന്നു. അതിൽ യൊഹനാൻ സുവിശേഷത്തിന്നുണ്ടാ
ക്കിയതു തന്റെ എല്ലാ പ്രബന്ധങ്ങളിലും ഉത്തമം, എ
ന്നു തനിക്കു തോന്നി. എങ്കിലും പുസ്തകങ്ങൾ നിത്യം
വൎദ്ധിച്ചു വരികയാൽ, ഒടുവിൽ വേദത്തെ തന്നെ മൂ
ടിക്കളയും എന്നു ഭയപ്പെട്ടു, എന്റെ കാലത്തിന്നു എ
ന്റെ പുസ്തകങ്ങൾ തന്നെ ഉപകാരമായ്വരും; ഭാവി
യിൽ ദൈവം വേറെ ശുശ്രൂഷക്കാരെ ഉദിപ്പിക്കും. ഇ
ങ്ങിനെ ഓരൊ കാലത്തിൽ ഉണ്ടായതു ഓരൊ കാല
ത്തിൽ ഒഴിഞ്ഞു പോകട്ടെ! വേദത്തെക്കാളും മറ്റ ഏ
[ 90 ] തു നിൎമ്മാണം ആയാലും, അധികം വായിച്ചു പോക
രുതേ! എന്നു ബുദ്ധി പറഞ്ഞു.

ഗയൊൎഗ പ്രഭു (൧൫൩൯ ആമതിൽ മരിച്ചതിനാ
ൽ, ലൈപ്സിൿ മുതലായ പട്ടണങ്ങളിൽ ക്രിസ്തകഷ്ട
ങ്ങൾ മാറി സന്തോഷമായി; ലുഥരും മുമ്പെ ദീൎഘദ
ൎശനം പറഞ്ഞ പ്രകാരം താൻ ലൈപ്സിക്കിൽ ചെന്നു,
സുവിശേഷത്തെ പ്രസംഗിച്ചു. ബ്രന്തമ്പുൎഗ്ഗിലെ ത
മ്പുരാനും മരിച്ചതിനാൽ, വിശ്വാസിയായ പ്രഭു വാ
ണു തുടങ്ങിയ ഉടനെ, സഭയെ ക്രമത്തിൽ ആക്കി.

എങ്കിലും സന്തോഷം മാത്രം അല്ല, പുതിയ ദുഃഖ
ങ്ങളും കൂട ഉണ്ടായി. ഹെസ്യൻ രോഗിണിയായ ഭാൎയ്യ
യുടെ സമ്മതം വാങ്ങി, ലുഥരുടെ ഉപദേശം ഒന്നും
കേളാതെ, രണ്ടാമത ഒരു ഭാൎയ്യയെ വിവാഹം ചെയ്തു,
സുവിശേഷ കാൎയ്യത്തിന്നു പല വിടത്തും ദുൎമ്മണം
പിടിപ്പിച്ചു. മെലങ്കതൻ അതിന്നു അത്യന്തം വിരോ
ധം പറയായ്ക കൊണ്ടു, അവന്നും ദുഷ്കീൎത്തി വന്നു.
ലുഥരുടെ ശിഷ്യരിൽ ചിലരും ഓരൊ പുതിയ ഉപദേ
ശങ്ങളെ ചമെച്ചു, സമാനമായ നടുവഴിയിൽനിന്നു
തെറ്റി, ഗുരുവിനെയും നിന്ദിച്ചു. മെലങ്കതൻ ഏറ്റം
ദുഃഖിച്ചു, മനഃപീഡയാൽ രോഗം പിടിച്ചു മരിപ്പാറാ
യി. അന്നു തന്നെ ലുഥരെ വിളിപ്പാൻ ആളയച്ച
പ്പൊൾ, അവൻ കാലം ഒട്ടും കളയാതെ ഊരിൽ എ
ത്തി, സഖിയെ അൎദ്ധപ്രാണനായ്ക്കണ്ടു, വാക്കും, ഒൎമ്മ
യും, കാഴ്ചയും, ഭക്ഷണവും ഇല്ലാതെ ആയതു, ലുഥർ
കണ്ടാറെ, ഹാ ദൈവമേ! സാത്താൻ ൟ ശ്രേഷ്ഠപാ
ത്രത്തെ എങ്ങിനെ നശിപ്പിച്ചു? എന്നു വിളിച്ചു കോ
ണിൽ മാറി പ്രാൎത്ഥിച്ചു. ഞങ്ങളുടെ ദൈവമായ യ
ഹോവായെ! ൟ ചുമടു എല്ലാം നിന്മേൽ വെക്കുന്നു.
തിരുചെവി ചായ്ക്കുവോളം ഞങ്ങൾ അടങ്ങാതെ വി [ 91 ] ളിച്ചു, നിന്റെ വാഗ്ദത്തങ്ങൾ എല്ലാം ആധാരം ആ
ക്കി ചോദിക്കും. നീ ഇപ്പൊൾ കേൾക്കുന്നില്ല, എങ്കി
ൽ, ഞങ്ങൾ നിന്റെ വാഗ്ദത്തങ്ങളെ ഭാവിയിൽ എ
ങ്ങിനെ വിശ്വസിക്കാം? എന്നാറെ മെലങ്കതന്റെ
കൈ പിടിച്ചു ഫിലിപ്പെ! നീ മരിക്കയില്ല. നിന്നെ
കൊല്ലുവാൻ സംഗതി ഉണ്ടാകുന്നു എങ്കിലും, യഹോ
വ ആദാം ഹവ്വ എന്ന പാപിഷ്ഠരിൽ കനിഞ്ഞിരിക്കെ,
നിന്നെ പാപദുഃഖത്താലെ മരിപ്പാൻ സമ്മതിക്കു ഇ
ല്ല. നീ നിന്നെ തന്നെ ഖേദത്തിനാൽ കൊല്ലല്ലേ! കൊ
ന്നും ഉയിൎപ്പിച്ചും കൊണ്ടിരിക്കുന്ന യഹോവയിൽ വി
ശ്വസിക്ക എന്നു ഉറക്കെ പറഞ്ഞു, മെലങ്കതന്നും ആ
ശ്വസിച്ചു സ്വസ്ഥനായ്വന്നു. അവൻ പിന്നെ ഒരു
സ്നേഹിതന്നു എഴുതിയതു: അന്നുള്ള എന്റെ വേദന പ
റഞ്ഞു കൂടാ. ലുഥർ വന്നില്ല, എങ്കിൽ, മരിക്കുമായിരുന്നു.

അനന്തരം ശത്രുക്കളൊടുള്ള സംഭാഷണം വൎമ്മ
സിൽ ഉണ്ടായപ്പൊൾ, ലുഥർ, മെലങ്കതനെയും മറ്റും
നിയോഗിച്ചയച്ചു, ദേവനാമത്തിൽ യേശു ദൂതരായി
ചെന്നു. സദ്വചനത്തിന്റെ പരമാൎത്ഥതയെ മുറുക
പിടിച്ചു കൊൾവിൻ. എനിക്കു സംഭാഷണം വേ
ണ്ടാ ലോകം മേൗഢ്യ പരവശമാകകൊണ്ടത്രെ, ക്രി
സ്തന്റെ അവയവങ്ങളെയും ശത്രുക്കളെയും ഒന്നാക്കു
വാൻ നോക്കുന്നു. ഞാനും ഏറിയ കാലം ലോകസമ്മ
തമായൊരു സുവിശേഷത്തെ പ്രസംഗിപ്പാൻ ശ്ര
മിച്ചു എങ്കിലും, അതു ഒരു നാളും നടക്കുന്നില്ല. ക്ഷാ
ന്തി കാണിക്കെണ്ടതിന്നത്രെ നിങ്ങൾ പൊയി വാദി
പ്പിൻ. സത്യത്തെ അടങ്ങാതെ സ്വീകരിക്കുന്നുവെങ്കി
ൽ, വിവാദം നിഷ്ഫലമായ്തീരുക ഇല്ല. അനന്യ ബു
ദ്ധിമാനായവനാൽ, വിരോധികൾ കേൗശലം പ്രയോ
ഗിക്കുന്നതു ചൊട്ടി പോകും. ക്രിസ്തൻ തന്റെ ആ [ 92 ] ത്മാവിനാൽ നിങ്ങളൊടു കൂട ഇരിക്കു. ഞാൻ ജീവി
പ്പോളം എന്റെ പ്രാൎത്ഥനയെ നിങ്ങളുടെ തുണെക്കാ
യി അയക്കുന്നുണ്ടു.

ആ വിവാദം (൧൫൪൦ ആമതിൽ.) എക്കിന്റെ
രോഷത്താൽ നിസ്സാരമായ ശേഷം, കൈസരുടെ
ആജ്ഞയാലെ (൧൫൪൧ ആമതിൽ) രേഗംസ്പുരിയിൽ
പുതിയ സംഭാഷണം ഉണ്ടായി. രോമക്കാരിൽ എത്ര
യും ശാന്തനായ കൊന്തരീനി എന്ന മന്ത്രി അതിന്നാ
യി എത്തുക കൊണ്ടു, അവനും മെലങ്കതനും വളരെ
അദ്ധ്വാനിച്ചു, നീതീകരണത്തെ കൊണ്ടുള്ള ഇടച്ച
ൽ തീൎത്തു, ൨. പക്ഷക്കാരും ആത്മാവിലുള്ള ഒരു ഐ
ക്യതയെ പ്രാപിച്ച പ്രകാരവും തോന്നി. എങ്കിലും പാ
പ്പാവു അതിനെ സമ്മതിച്ചില്ല; അതു കൊണ്ടു ലുഥ
രും സഹ്സ്യനും സന്തോഷിച്ചു. ലോകത്തോടു സഖ്യത
അരുതു. സുവിശേഷം നിമിത്തം ഇത്ര സത്യവന്മാ
രെ കൊന്ന ശേഷം, ഇരു പക്ഷക്കാരുടെ വാക്കുകൾ
ഒത്ത വണ്ണം വന്നാലും, അന്തൎഗ്ഗതങ്ങൾ ഒരു നാളും
ഒക്കയില്ല, വിശ്വാസത്തിന്റെ അടിസ്ഥാനം കൊ
ണ്ടെല്ലാതെ, ആചാരഭേതങ്ങൾ, ദേവസ്വം, മുതലായതു
കൊണ്ടും തൎക്കം വേണ്ടാ. സ്വൎഗ്ഗസ്ഥ പിതാവിന്റെ
നാമവും, രാജ്യവും, ഹിതവും ഉയൎന്നു വരെണം. അതി
ന്റെ ശേഷമത്രെ അന്നവസ്ത്രങ്ങളെയും ചോദിക്കാം,
എന്നു കൎത്തൃപ്രാൎത്ഥനയിൽ പ്രസിദ്ധമല്ലൊ ആകു
ന്നതു. ഇങ്ങിനെ തീൎച്ച പറഞ്ഞു, മറ്റ അനേക പു
സ്തകങ്ങൾ അല്ലാതെ (൧൫൪൧. ആമതിൽ) വേദനിയ
മങ്ങൾ രണ്ടും ഗൎമ്മന്ന്യ ഭാഷയിൽ ആക്കി, പിഴ തീ
ൎത്തു, അച്ചടിപ്പിച്ചിരിക്കുന്നു. അതിന്നു ലുഥരും മറ്റു
ശാസ്ത്രികളും ചെയ്ത പ്രയത്നത്തിന്നു അവധിയില്ല.
അതിലെ കുറ്റം പിടിക്കെണ്ടതിനു അനേകം ആൾ [ 93 ] നോക്കി എങ്കിലും, ൟ ൩൦൦ സംവത്സരങ്ങളിന്നകം ഏ
റിയ ഭാഷാന്തരങ്ങളെ ചെയ്തതിൽ ഒന്നു നടപ്പായ്വ
ന്നില്ല. ലുഥരുടയത ൟ ദിവസത്തോളവും വായിച്ചു
നടന്നു വരുന്നു. അതിന്നു ലുഥർ പറഞ്ഞു: നമ്മുടെ
ബാലശാസ്ത്രികൾ അൎത്ഥപുഷ്ടി ഏറിയത ഒന്നുണ്ടാ
ക്കും, എന്നു നിരൂപിച്ചു എങ്കിലും, എനിക്കു ശലമൊ
ൻ രാജാവിന്നു വന്ന പ്രകാരം സംഭവിച്ചു. ആയ
വൻ ഹിന്തുരാജ്യത്തെക്കു കപ്പൽ അയച്ചു. നവര
ത്നങ്ങൾ വരും എന്നു കാത്തിരുന്നപ്പൊൾ, മയിൽപീ
ലികളും കുരങ്ങുകളും അത്രെ എത്തി ഇരിക്കുന്നു.

അപ്രകാരം ൧൦ വൎഷം കൊണ്ടു മോശെ വ്യഖ്യാ
നം തീൎത്ത ശേഷം, എന്നാൽ കഴിയുന്നതു ചെയ്തു.
എന്റെ ശേഷം അധികം തിട്ടമായി വ്യാഖ്യാനിക്കെ
ണ്ടതിന്നു ദൈവം മറ്റെവരെയും അനുഗ്രഹിക്കട്ടെ
ഞാൻ ക്ഷീണിച്ചു പോകുന്നു. യഹോവ എന്റെ യാ
ത്രയ്ക്കു നല്ല മുഹൂൎത്തം എത്തിക്കെണ്ടതിന്നു, എനിക്കു
വേണ്ടി പ്രാൎത്ഥിപ്പിൻ എന്നു പാഠശാലയിൽ പറഞ്ഞു
പോകയും ചെയ്തു.

൨൨. ലുഥരുടെ മരണം

ആണ്ടു തോറും സുവിശേഷക്കാരുടെ ശ്രീത്വം മുഴു
ത്തു വന്നപ്പൊൾ, യേൗവനക്കാരായ പലൎക്കും ദേവശ
ങ്കവിട്ടു, കൈസരൊടും മറ്റും എതിരിട്ടു, രാജ്യത്തിലും തി
രുസഭയിലും താന്തോന്നിത്വം നടത്തെണ്ടതിന്നു മന
സ്സു ജനിച്ചതിനാൽ, ലുഥർ വളരെ ദുഃഖിച്ചു. അയ്യോ!
ഞങ്ങളുടെ പക്ഷത്തിൽ പ്രമാദവും ജഡസൌഖ്യവും
ഏറി വരുന്നു. അത ഒരു അപജയം വരുന്നതിന്നു മു
ങ്കുറി ആകുന്നു. ഞാൻ ജീവിക്കുന്ന വരെ ഇട വിടാ [ 94 ] തെ പ്രാൎത്ഥിച്ചു, സമാധാനത്തിന്നും ഐക്യത്തിന്നും
തക്ക ഉപദേശങ്ങളെ പറഞ്ഞു പോരും. ദേവകരുണ
യാലേ എന്റെ കാലത്തിൽ വമ്പട വരിക ഇല്ല, എ
ന്നു പല വട്ടം പറഞ്ഞു, അപ്രകാരം തന്നെ ദൈവം
വരുത്തുകയും ചെയ്തു. കൈസർ യുദ്ധത്തിനു ഒരുമ്പെ
ട്ടന്നു തന്നെ ലുഥൎക്കു മരണം അടുത്തു വന്നു. അവ
ന്റെ ശേഷമത്രെ ഗൎമ്മന്ന്യ രാജ്യം മതയുദ്ധങ്ങളാൽ
കീറി പോകയും ചെയ്തു.

(൧൫൪൫ ആമതിൽ) വിദ്യാലയത്തിൽ വെച്ചു പ
ലരും ഗൎവ്വിച്ചു അവനെ കിഴവൻ എന്നും മുമ്പേത്ത
ധൈൎയ്യസന്തോഷങ്ങൾ കെട്ടു പൊയി എന്നും, മറ്റും
പരിഹസിച്ചു, ശുദ്ധവിശ്വാസം ഉണ്ടായാൽ മതി, സു
കൃത ദുഷ്കൃത ഭേദം അത്ര വിചാരിക്കേണ്ടതല്ല, തനി
ക്കു തോന്നിയതു താൻ ചെയ്താൽ നന്നു, എന്നു പറ
ഞ്ഞു, തെളിഞ്ഞു നടന്നു. അതു കൊണ്ടു ലുഥർ വിത്ത
മ്പൎക്കിൽ നിന്നു പുറപ്പെട്ടു. ഭക്തന്മാർ പലരും ഇതു
ദേവശാപത്തിന്നു ഹേതുവായ്വരും എന്നു ശങ്കിച്ചു, അ
വന്റെ പിറകെ ചെന്നു എത്തി, അത്യന്തം അപേ
ക്ഷിച്ചതിനാൽ, മടങ്ങി വന്നു. എങ്കിലും മഹത്തുകൾ
എന്തു ചൊന്നാലും, ഞാൻ ഇനി ഇവിടെ പ്രസംഗി
ക്കയില്ല. ൟ ൩൦ വൎഷം കൊണ്ടു സുവിശേഷത്തെ
വേണ്ടുവോളം അറിയിച്ചിരിക്കുന്നു. അതു മതി. അവ
ർ ക്രിസ്തന്റെ രക്തത്തെ നിരസിച്ചു കളഞ്ഞു. ഇപ്ര
കാരമുള്ള ഫലത്തിന്നായല്ല ഞാൻ വേദത്തെ വെളി
ച്ചത്താക്കി ഇരിക്കുന്നു, എന്നു തീൎത്തു പറഞ്ഞു. പിന്നെ
തന്റെ വീട്ടിൽ നിന്നല്ലാതേ, വിത്തമ്പൎക്ക പള്ളിയി
ൽ പൊയി പ്രസംഗിച്ചില്ല. അന്നു മുതൽ അവൻ
അറിയിച്ചു എഴുതി പാടി പ്രാൎത്ഥിച്ചു വരുന്നത ഒക്ക
യും പരലോകത്തെ കുറിച്ചു തന്നെ. എൻ ബാല്യം മു [ 95 ] തൽ നാലാം സങ്കീൎത്തനം എന്നെ ആശ്വസിപ്പിച്ചി
രിക്കുന്നു; ഞാൻ സമാധാനത്തൊടെ തന്നെ കിടന്നു
റങ്ങുന്നു എന്നത്രെ.

പിന്നെ ൧൫൪൬ ആമതിൽ ജനുവരി മാസത്തി
ൽ ഐസ്ലേബൻ തമ്പ്രാക്കന്മാർ ഇരുവർ തമ്മിലും നാ
ട്ടുകാരൊടും ഉണ്ടായ ഇടച്ചൽ തീൎക്കെണ്ടതിന്നു ലുഥരെ
രസം ഉണ്ടെങ്കിലും, ജന്മനഗരത്തിങ്കൽ ഐക്യം വരു
ത്തുവാൻ ആവോളം ശ്രമിക്കെണം എന്നു വെച്ചു, കു
ളിർ അസഹ്യം എങ്കിലും, ൨ പുത്രന്മാരൊടു കൂട പുറ
പ്പെട്ടു. യാത്രയിങ്കൽ നന്നെ വലഞ്ഞു ചെല്ലുമ്പൊൾ,
തമ്പ്രാക്കന്മാർ വളരെ ഘൊഷത്തൊടു കൂട വന്നു നാ
ട്ടതിരിൽ എതിരേറ്റു. ഐസ്ലബനിൽ പള്ളിഗോ
പുരത്തെ കണ്ട ഉടനെ, ബാല്യദിവസങ്ങളെ ഓൎത്തൊ
ൎത്തു വണ്ടിയിൽ തന്നെ മോഹിച്ചു വീണു. എങ്കിലും രാ
ത്രിയിൽ വൈദ്യന്മാർ അവനെ ആശ്വസിപ്പിച്ചു.
പിറ്റെ ദിവസം ആ കണ്ടക പ്രവൃത്തി ഒക്കയും ഇട
വിടാതെ വിചാരിച്ചു തുടങ്ങി അവിടെനിന്നു ഭാൎയ്യ
യ്ക്ക എഴുതിയ കത്തിൽ എഴുതിയതാവിതു: പ്രിയ കഥ
രീനെ! ൟ പണി തീൎത്തു ഓടിപ്പോവാൻ വളരെ വി
ചാരിക്കുന്നു എങ്കിലും, ഇനിയും ൮ ദിവസം താമസം
ഉണ്ടാകും. യേശു ധനത്തിന്നു മുള്ളകൾ എന്ന പേർ
ഇട്ടതു, ഞാൻ മുമ്പെ നല്ല വണ്ണം ഗ്രഹിച്ചില്ല; ഫിലി
പ്പിന്റെ മെലങ്കതന്റെ വ്യാഖ്യാനത്തിൽ നോക്കി, അ
വനും ആ അൎത്ഥത്തെ മുഴുവനും ഗ്രഹിച്ചില്ല. ആ സ്ഥ
ലം തിരുത്തെണം എന്നു പറക. ൟ വക പഠിപ്പാൻ ഇ
വിടം തന്നെ നല്ല പള്ളി. എന്റെ ശരീരസൌഖ്യ
ത്തിന്നായി നിണക്കു ചിന്ത അരുത. നിന്നെക്കാളും
നന്നായി വിചാരിച്ചു ചിന്തിക്കുന്നവൻ ഒരുത്തൻ [ 96 ] എനിക്കുണ്ടു, അവൻ കന്യാമുല കുടിച്ചു, സൎവ്വശക്ത
പിതാവിന്റെ വലത്തു ഇരിപ്പവൻ തന്നെ. ആക
യാൽ സന്തോഷിച്ചിരു! ആമെൻ.

ഫെബ്രുവരി ൧൫ാം തിയ്യതി അവൻ മത്തായി
൧൧, ൨൫ മുതലായ വചനങ്ങളെ കൊണ്ടു ഒടുക്കത്തെ
പ്രസംഗം ചെയ്തു, ൨. ബോധകരെ അനുഗ്രഹിച്ചു
പണിക്കാക്കി, അവസാനം വരെയും സത്യത്തെ പി
ടിച്ചു കൊൾവാൻ അപേക്ഷിച്ചു. സന്ധ്യാസമയം
തോറും അവൻ ജനവാതുക്കൽ പാൎത്തു പ്രാൎത്ഥിച്ചു തീ
ൎന്നപ്പൊൾ, ഒരു ചുമടു കളഞ്ഞ പ്രകാരം സന്തോഷി
ച്ചു മടങ്ങി വന്നു, വേണ്ടപ്പെട്ടവരൊടു ഓരൊ ആ
ശ്വാസങ്ങളെ പറഞ്ഞു ഉറങ്ങും. ൧൬ആാം തിയ്യതി വൈ
കുന്നേരം ലുഥർ അങ്ങിനെ സന്തോഷിച്ചു, ജീവകാ
ലം എത്ര അസാരം എന്നു പറഞ്ഞാറെ, ഒരു ചങ്ങാതി
നാം പരലോകത്തു കൂടുമ്പൊൾ, തമ്മിൽ അറിയുമൊ?
എന്നു ചോദിച്ചതിന്നു ആദാം ഉറക്കത്തിൽ നിന്നുണ
ൎന്ന സമയം എന്തു ചെയ്തു? മുമ്പെ കാണാത്ത ഹവ്വ
യെ കണ്ടിട്ടു, നീ ആർ? എന്നും, നീ എവിടെ നിന്നു
വന്നു? എന്നും, ചോദിക്കാതെ, പെട്ടന്നു ഗ്രഹിച്ചു, ഇ
തു എൻ മാംസത്തിൽനിന്നു മാംസമാകുന്നു, എന്നുറച്ചു
പറഞ്ഞു. അവൾ കല്ലിൽനിന്നു ജനിച്ചവൾ അല്ല,
എന്നു എങ്ങിനെ തോന്നി? തനിക്കു സത്യ ദേവസാ
ദൃശ്യം ഉള്ളതിനാൽ തന്നെ. ആ സാദൃശ്യം നമുക്കും
മേല്ക്കുമേൽ പുതുതായി വരുന്നതിനാൽ, നാം അന്നു
ആ ഇരിവരെക്കാളും അധികം സ്പഷ്ടമായി തമ്മിൽ
അറിയായ്വരും എന്നു പറഞ്ഞു.

൧൭ആാം തിയ്യതി രാവിലെ തളൎച്ച നന്നയുണ്ടാ
യതു, പ്രഭുക്കൾ കണ്ടു, ആസ്ഥാനമണ്ഡപത്തിങ്കൽ
ഇന്നു പോകരുതു എന്നു വളരെ അപേക്ഷിച്ചു. അ [ 97 ] വനും സമ്മതിച്ചു മുറിയിൽ തന്നെ പാൎത്തു. അന്നു ഒ
രു പട്ടണക്കാരൻ വന്നു, നിങ്ങളുടെ കൈയെഴുത്തു ഓ
ൎമ്മയ്ക്കായി എനിക്കു വേണം എന്നു ചോദിച്ചപ്പൊൾ,
സത്യം, സത്യം, എന്റെ വചനം പ്രമാണിക്കുന്നവ
ൻ മരണത്തെ എന്നും കാണുകയില്ല എന്ന വചന
ത്തെയും, അതിന്റെ വ്യാഖ്യാനത്തെയും ഒരു കടലാ
സ്സിൽ എഴുതി കൊടുത്തു. ഇതു അതിശയ വാക്കു. അ
ങ്ങിനെ നടക്കുന്നില്ല, എന്നു ലോകപക്ഷം. എങ്കിലും
ശുദ്ധ പരമാൎത്ഥമാകുന്നു. ഒരു മനുഷ്യൻ ദേവവചന
ത്തെ മുറുക്ക പിടിച്ചുറപ്പിച്ചു ഉറങ്ങിപ്പൊയാൽ, മരണ
ത്തെ ഒട്ടും അറിയാതെ, താൻ വിശ്വസിച്ചു സംഗ്ര
ഹിക്കുന്ന വചനത്തിൽ ആനന്ദിച്ചുവാണു, ഇഹ
ലോകത്തിൽ നിന്നു ഗ്രഹിയാതെ വിട്ടു പൊയി എന്നി
ങ്ങിനെ അവന്റെ ഒടുവിലെ എഴുത്തു. വൈകുന്നേ
രത്തു ക്ഷീണതയും വിഷാദവും വൎദ്ധിച്ചാറെ, മറ്റവ
രൊടു കൂട ഉണ്മാൻ വിചാരിച്ചു, വലിയ മുറിയിൽ വ
ന്നപ്പൊൾ, നെഞ്ചടപ്പുണ്ടായി, അവൻ അങ്ങിടിങ്ങി
ടെ നടന്നു. ൟയൂരിൽ ഞാൻ ജനിച്ചു, ഇവിടെ തന്നെ
മരിക്കയും ചെയ്യുമൊ? എന്നു പറഞ്ഞു ജനവാതിൽ
തുറന്നു മന്ദം പ്രാൎത്ഥിച്ചു. ആയതു അവന്റെ പണി
ക്കാരൻ കേട്ടതു ഇപ്രകാരം: സ്വൎഗ്ഗസ്ഥ പിതാവേ!
നിന്റെ പ്രിയ പുത്രനും, എൻ കൎത്താവുമായ യേശു
ക്രിസ്തന്റെ നാമത്തിൽ ഞാൻ ഇപ്പൊൾ അപേക്ഷി
ക്കുന്നതു. തിരുവാഗ്ദത്ത പ്രകാരവും തിരുനാമമഹത്വ
ത്തിന്നായ്ക്കൊണ്ടും കേൾക്കേണമേ! അത്യന്ത കരു
ണെക്കു തക്ക വണ്ണം നീ ഉദിപ്പിച്ച സുവിശേഷ
വെളിച്ചത്തെ വൎദ്ധിപ്പിച്ചു, നിന്റെ മഹാദിനത്തിന്നു
മുമ്പെ പാപ്പാവിന്റെ ഇരിട്ടും ആന്ധ്യവും എങ്ങും
ആട്ടേണമെ! എന്റെ ജന്മദേശത്തിലെ സഭയെ അ [ 98 ] വസാനം വരെയും സത്യ വചനത്തെ ഉറച്ചു പിടി
ക്കുമാറാക്കി, കാക്കെണമേ! ൟ വേലെക്കായി നീ ത
ന്നെ എന്നെ നിയോഗിച്ച പ്രകാരവും ലോകം എല്ലാം
അറിയുമാറാവു. പ്രിയ ദൈവമേ! അതെ! ആമെൻ!
പിന്നെ അവൻ എഴുനീറ്റു ൟ പ്രഭുക്കളുടെ ധനകാ
ൎയ്യം വേഗം തെളിഞ്ഞു വന്നു തീൎന്നു പൊയാൽ, കൊ
ള്ളാം, എന്നാൽ ഞാൻ കിടന്നു ൟ ഹീന ദേഹത്തെ
പുഴുക്കൾക്കിരയാക്കി കൊടുക്കാം എന്നു പറഞ്ഞു, കൂട
ഊണിന്നു ഇരുന്നു, വേദനയെ ദുഃഖേന മറെച്ചു, പ്ര
ഭു താൻ കൊടുത്ത മരുന്നും സേവിച്ചു.

൯ മണിക്കു അല്പം ഉറങ്ങുവാൻ നോക്കി. ൨ നാ
ഴിക നിദ്രയായ ശേഷം, ഉണൎന്നു എന്തിന്നു നിങ്ങൾ
ഇരിക്കുന്നു? ഉറങ്ങുവാൻ പോവിൻ! എന്നു പറഞ്ഞു.
അവരും അല്ല! ഇപ്പൊൾ ഉണൎന്നിരിക്കുന്നതു നല്ലൂ
എന്നു പറഞ്ഞു. എന്നാറെ അവൻ എഴുനീറ്റു, കാ
റ്റ ഒന്നും വരാത്ത പള്ളിയറയിൽ പുക്കു ഞാൻ ഉറങ്ങ
ട്ടെ! നിന്റെ കൈകളിൽ എൻ ആത്മാവെ ഏല്പിക്കു
ന്നു. കൎത്താവേ സത്യത്തിന്റെ ദൈവമെ! നീ എന്നെ
വീണ്ടെടുത്തു എന്നു ചൊല്ലി, കട്ടിലിന്മേൽ കിടന്നു,
ചങ്ങാതികൾക്കു കൈ കൊടുത്തു: കെട്ടുവൊ? സുവി
ശെഷത്തിന്നായി പ്രാൎത്ഥിപ്പിൻ. സഭാസംഘം അ
തിനൊടു വളരെ ക്രൊധിക്കുന്നു. ദൈവത്തിന്നായി ന
ന്നെ പ്രാൎത്ഥിപ്പിൻ! കൈസരും പാപ്പാവും അവനൊ
ടു വളരെ മുഷിച്ചലായി. എന്നു സല്കാരം പറഞ്ഞുറങ്ങി.

രാവിലെ ഒരു മണിക്കു അവൻ ഉണൎന്നു ഹാ
എത്ര വെദന എന്നു വിളിച്ചു, താൻ എഴുനീറ്റു നട
ന്നു. നിൻ കൈയിൽ എൻ ആത്മാവെ എല്പിക്കുന്നു,
എന്നു പിന്നെയും പിന്നെയും പറഞ്ഞു നടന്നും കിs
ന്നും ഇപ്പൊൾ നെഞ്ഞിൽ മുട്ടു വന്നു, ഹൃദയം പിടി [ 99 ] ച്ചില്ലഎന്നു ചൊന്നപ്പൊൾ, അവർ ചൂടു തുണിക
ളെ കൊണ്ടു അവന്റെ മേൽ തേച്ചു തേച്ചു, വൈദ്യ
രെയും വിളിച്ചു, പ്രഭുപത്നിയും പ്രഭുവൊടു കൂട വ
ന്നു, പല മരുന്നുകളെയും കൊണ്ടുവന്നു കാട്ടി. എങ്കി
ലും ലുഥർ മകനൊടു നിന്റെ അമ്മ തന്ന മരുന്നു അ
ല്പം സേവിക്കട്ടെ എന്നു പറഞ്ഞു; അതിനേ കൊണ്ടു
വന്നപ്പൊൾ, ചൂണ്ടിൽ തോടുവിച്ചു. ഇനി ഔഷധം
വേണ്ടാഎന്നും, അമ്മയുടെ വാത്സല്യത്തെ ഒരു നാളും
മറക്കൊല്ലാ എന്നും വേദന അതിക്രമിച്ചു ഞാൻ പൊ
കുന്നു എന്നും, പറഞ്ഞു. അപ്പൊൾ ചങ്ങാതി ബഹു
മാനപ്പെട്ട പിതാവെ! നിങ്ങൾ സേവിച്ചിട്ടുള്ള നമ്മു
ടെ മദ്ധ്യസ്ഥനെ വിളിക്കെണമെ. ദൈവം നിങ്ങളി
ൽ കരുണ വെച്ചു, നിങ്ങളെ പൊറുപ്പിക്കും. ഇതാ ന
ല്ല വിയൎപ്പുണ്ടായി, എന്നു കേട്ടാറെ, അതേ, ഇതു മ
രണസ്വേദം, പ്രാണൻ പുറപ്പെടുന്നു എന്നു പറഞ്ഞു
പ്രാൎത്ഥിച്ചു. സകല ആശ്വാസത്തിന്റെ ദൈവമാ
യ എൻ പിതാവെ! നിന്റെ പുത്രനായ യേശു ക്രി
സ്തനെ എനിക്കു വെളിപ്പെടുത്തിയത കൊണ്ടു, ഞാ
ൻ നിന്നെ വാഴ്ത്തുന്നു. അവനെ ഞാൻ വിശ്വസി
ക്കുന്നു. അവനെ ഞാൻ അറിയിച്ചും സ്നെഹിച്ചും, സ്തു
തിച്ചും കൊണ്ടിരിക്കുന്നു. എല്ലാ ദുഷ്ടന്മാരും അവനെ
ദുഷിച്ചും പകെച്ചും പോരുന്നു. യെശു ക്രിസ്തനേ!
എൻ ആത്മാവെ നിങ്കൽ ഭരമെല്പിക്കുന്നു! സ്വൎഗ്ഗസ്ഥ
പിതാവേ! ദേഹി ൟ ദേഹത്തിൽനിന്നു പറിഞ്ഞു പോ
കേണ്ടതാകുന്നു, നിന്നൊടു കൂട നിത്യം പാൎക്കും താനും,
തൃക്കൈയിൽനിന്നു എന്നെ ആരും പറിക്കയും ഇല്ല.
പുത്രനെ വിശ്വസിക്കുന്നവൻ ആരും നശിച്ചു പൊ
കാതെ, നിത്യജീവൻ ഉള്ളവനാകെണ്ടതിനു ദൈവം
ഏകജാതനെ നല്കുവാന്തക്കവണ്ണം ലോകത്തെ സ്നേ
[ 100 ] ഹിച്ചുവല്ലൊ! നമ്മുടെ ദൈവം രക്ഷാദേവൻ! മരണ
ത്തിൽനിന്നുദ്ധരിക്കുന്ന യഹോവ തന്നെ! പിന്നെ
യും ആത്മാവെ എല്പിച്ചപ്പൊൾ, വൈദ്യരും പ്രഭുപ
ത്നിയും തൈലങ്ങളെ പൂശി, ആശ്വസിപ്പിച്ചു പൊ
ന്നാറെ, അവന്റെ പെർ വിളിച്ചിട്ടും, ഉത്തരം വന്നി
ല്ല. അപ്പൊൾ ചങ്ങാതി വിളിച്ചു: മാന്യ പിതാവേ!
ക്രിസ്തനെ നിങ്ങൾ പ്രസംഗിച്ച പ്രകാരം തന്നെ ധ
രിച്ചു കൊണ്ടോ മരിക്കുന്നതു? എന്നു കേട്ടാറെ, കൺ
മിഴിച്ചു പ്രസാദിച്ചു അതെ എന്നുത്തരം പറഞ്ഞു,
കൈകളെ കെട്ടി വലത്തോട്ടു മാറി, കുട്ടി എന്ന പൊ
ലെ ഉറങ്ങിപ്പൊയി.

ശ്വാസം മുട്ടുമ്മുമ്പെ പണിക്കാരിൽ വെച്ചു ഒരു
കിഴവൻ ചെറുപ്പത്തിൽ ലുഥരെ പലപ്പൊഴം ചുമലി
ൽ ഇരുത്തി, പള്ളിക്കു കൊണ്ടു പൊയതിനെ ഓൎത്തോ
ൎത്തു പ്രഭുക്കളെയും മറ്റും മറന്നു, പുരാണ സ്നെഹിത
നെ ഗാഢം ആശ്ലേഷിച്ചു പൊട്ടിക്കരഞ്ഞു. മൎത്തി
നേ! പ്രിയ മൎത്തിനേ! ഇനി എന്നൊടു ഒന്നു ഉരിയാ
ടേണമെ! എന്നു മുറയിട്ടു. അപ്പൊൾ അധരം തുറ
ന്നു, തൊണ്ട ഒന്നു ചിനക്കി, ശ്വാസം നില്ക്കയും ചെ
യ്തു. പ്രഭുപത്നി അവൻ മരിച്ചു എന്നു പ്രമാണിക്കാ
തെ, നിത്യം കൈയും കാലും തടവി കൊണ്ടിരിക്കുമ്പൊ
ൾ, ചൂടു ഒട്ടും ഇല്ല എന്നു കണ്ടെഴുനീറ്റു, പീഠത്തി
ന്മേൽ ഇരുന്നു, മുഖം മൂടി ആശ്വാസം ഇല്ലാത്തവളെ
പൊലെ കരഞ്ഞു. ഇങ്ങിനെ ലുഥർ ൧൫൪൬ ആമതി
ൽ ഫെബ്രു. ൧൮ ആം തിയ്യതി ൬൩ ആം വയസ്സിൽ
അന്തരിച്ചു.

അവന്റെ ശവത്തെ, വെള്ളീയംകൊണ്ടു ഒരു പെ
ട്ടി ഉണ്ടാക്കി, കിടത്തിയാറെ, പല പ്രഭുക്കളും സാധുക്കളും
കാണുമാൻ വന്നു. പിറ്റെ ദിവസം അതിനെ പള്ളി [ 101 ] യിൽ കൊണ്ടുപൊയി, ൧ തെസ്സ. ൪, ൧൩—൧൮ വചന
പ്രകാരം പ്രസംഗം ഉണ്ടായി. മരണവൎത്തമാനം മെ
ലങ്കതൻ കേട്ടപ്പൊൾ, വിളിച്ചിതു അയ്യൊ! ഇസ്രയെ
ലിന്റെ രഥാശ്ചബലം പട്ടുപൊയി! പിന്നെ സഹ്സ
ക്കൊന്റെ കല്പന വന്നാറെ, കുഴിച്ചിടുവാൻ വിത്ത
മ്പൎക്കിലെക്കു യാത്രയായി. നാട്ടുകാർ എല്ലാം പുറപ്പെ
ട്ടു, കരഞ്ഞു, വഴിയെ ചെന്നു. ഹല്ലപുരിയിൽ എത്തി
യപ്പൊൾ, പുരുഷാരം നിമിത്തം നട നിന്നു പൊയി.
അപ്പൊൾ ഒരുത്തൻ ലുഥരുടെ പാട്ടു ഒന്നു പാടുവാ
ൻ തുടങ്ങി തിങ്ങി വിങ്ങിയ സംഘങ്ങളും ഒക്കവെ ആ
പാടുന്നതിൽ കൂടി, അതുവും കണ്ണീർ വരുന്നതിനാൽ,
ഒരു വരയൊളം നിവൃത്തിച്ചില്ല. ഇങ്ങിനെ വളരെ
നെരം പാടിയും വീൎത്തും കരഞ്ഞും നിന്നു, രാത്രിയിൽ
പള്ളിയിൽ വെച്ചു പാൎത്തു. മൂന്നാം ദിവസം വിത്ത
മ്പൎക്കിൽ എത്തിയപ്പൊൾ, മന്ത്രി അധികാരികളും
മറ്റും എതിരേറ്റു, കഥരീന ഭൎത്താവിന്റെ ശവത്തെയും
കൂടി നടക്കുന്ന ൨ മക്കളെയും കണ്ടു, എല്ലാവരും മുറവി
ളിയൊടെ പെരുമ്പള്ളിയിൽ വന്നു നിറഞ്ഞു. പ്രസം
ഗം തുടങ്ങുമ്പൊൾ, മുമ്പെ വചനം വായിക്കുന്നവൻ
പൊട്ടി കരഞ്ഞു. പിന്നെ പള്ളിയിലും തെരുവിലും
പട്ടണത്തിലും എല്ലാവരും അപ്രകാരം തൊഴിച്ചു കര
ഞ്ഞു. അല്പം സ്വസ്ഥത വന്നപ്പൊൾ, മുമ്പെ ബുഗ
ഹ്നാഗൻ, പിന്നെ മെലങ്കതൻ പ്രസംഗിച്ചു. തീൎന്ന
തിന്റെ ശെഷം, ശവത്തെ പ്രസംഗപീഠത്തിന്റെ
ചുവട്ടിൽ ഒരു കല്ലറയിൽ അടക്കി വെച്ചു. അതും ബ
ലഹീനതയിൽ വിതെച്ചതും മഹത്വത്തിൽ വിളഞ്ഞു
വരെണ്ടതും ആകുന്നു.

അവൻ ധൎമ്മശീലനാക കൊണ്ടു, ധനങ്ങൾ ഒ
ട്ടും ശെഷിപ്പിച്ചില്ല. അതു കൊണ്ടുകൊയ്മയിൽ നിന്നു
[ 102 ] അവന്റെ കുഡുംബത്തിന്നു ദിവസം വൃത്തിക്കു കല്പി
ച്ചു. അവന്റെ ക്രിയയൊ ൟ ൩൦൦ ചില്വാനം വ
ൎഷത്തിന്നകം മരിച്ചിട്ടില്ല. ആയതിനെ ഇല്ലാതെ ആ
ക്കുവാൻ എത്ര ശത്രുക്കൾ ഒരുമ്പെട്ടിട്ടും, ലുഥർ അതി
ന്റെ കൎത്താവല്ല, കൎത്താവിന്റെ ഒരായുധമത്രെ; ആ
യതു കൊണ്ടു ആ വെല യെശുവിന്റെ വിശ്വസ്തരി
ൽ ഒരു നാളും മറന്നു പൊകയും ഇല്ല. ഇവൻ ധനവാ
ൻ എന്നു എല്ലാവൎക്കും തോന്നേണ്ടു. കാരണം വിശ്വാ
സമുള്ളവന്നു സകലവും ഉണ്ടു, സൎവ്വ നിധിയായ
ദൈവം അവന്റെ മുതൽതന്നെ, ഇതുവായിച്ചാൽ, താ
ൻ വിശ്വസിപ്പാൻ തുടങ്ങെണം, എന്നാൽ വിശ്വാ
സഫലം ഇന്നതു എന്നു അനുഭവത്താൽ അറിയും. [ 103 ] ൟ പുസ്തകത്തിൽ ചിലൎക്കു തിരിയാത്ത വാക്കുകളുടെ
അൎത്ഥം താഴെ പറയുന്നു:

അതികുത്സിതം = എറ്റ
വും അറെപ്പുള്ളതു.
അജ്ഞാതവാസം = ഒരു
ത്തരും അറിയാത്ത സ്ഥലത്തു
പാൎക്ക.
അനന്യം = താനായിട്ടുള്ള.
അഭിമന്ത്രിക്ക = ഓതിമയക്ക.
അമാത്യൻ = മന്ത്രി.
അശാന്തൻ = ശാന്തിയില്ലാ
ത്തവൻ.
അസ്ഥമയനായ യുവാ
വു = ഉലൎന്ന ചെറുപ്പകാരൻ.
ആഗമനം = വരവു.
ആന്തര കലഹം = ഉൾ
പ്പോർ.
ആന്ധ്യം = കുരുട്ടു.
ആത്മൈക്യം = ആത്മാവി
ലെ ഒരുമ.
ആയുധപാണികൾ = പ
ടയാളികൾ.
ഉദാരൻ = ദാനശീലൻ.
ഉദാസീനൻ = ഒന്നിൽ കൂ
ടാത്തവൻ, വെറുതെ നില്ക്കുന്ന
വൻ, മടിയൻ.
ഉപദേശവികാരം = ഉപ
ദെശ മാറ്റം.
ഉപനയിക്ക = പട്ടം ചൂടിക്ക.
ഒപ്രംശും = രൊമകത്തങ്ങ
ൾക്കു പാപങ്ങളെ ചെവിയിൽ
ഏറ്റു പറക.
കണ്ടക പ്രവൃത്തി = കി
ണ്ടം പിണെക്കുന്ന പ്രവൃത്തി.
കുടാശ = ചൊൽക്കുറി, ജ്ഞാ
നക്കുറി, സക്രമന്തു.
കുക്ഷി = വയർ.
ഗണം = കൂട്ടം.
ഗ്രാഹ്യം = കൈക്കൊള്ളപ്പെട
ത്തക്കതു.
ചാരുവചനം = നറുമൊഴി.
ചിത = തടി; രൊമക്കാർ തങ്ങ
ളുടെ ഉപദെശത്തെ തള്ളിയവരി
ൽ ഏറിയവരെ ജീവനൊടു തടി
മെലേറ്റി ചുട്ടുക്കളഞ്ഞു.
[ 104 ]
ചീരം = നാൎത്തുണി, ചണത്തു
ണി.
ജല്പിക്ക = പിച്ചും പിഴയും പ
റക.
ത്യാജ്യം = തള്ളപ്പെടെണ്ടുന്നതു.
ദൌൎബ്ബല്ല്യം = ബലക്കേടു.
നവീകരണം = പുതുക്കൽ.
നിജകാൎയ്യം = തനിക്കുള്ള
കാൎയ്യം.
നിൎമ്മാണം = ചമെപ്പു.
പദവി = അവനവന്റെ നി
ലെക്കു തക്ക നടപ്പു.
പരിഭവം = തോല്മ.
പാരിമാണിക്ക = ബുദ്ധി
കൊണ്ടു അളന്നെടുക്ക.
പരിവാരകന്മാർ = ആൾ
ക്കാർ.
പരുഷവാക്കു = വെടിച്ച
വാക്കു.
പാഠസമാവൎത്തനം കഴി
ക്ക = പഠിപ്പു കഴിഞ്ഞ ശെഷം
വിദ്വാൻ എന്ന തെളിയുന്നവന്നു
പട്ടവും വളയവും ഗുരുസ്ഥാനവും
കൊടുക്ക.
പാപമിശ്രം = പാപം കല
ൎന്നതു.
പിശാചുമയം = പിശാ
ചുക്കളാൽ നിറഞ്ഞതു, പിശാ
ചായി പൊയതു.
പൌരുഷം = പുരുഷപ്രായം.
പ്രകൃതി = മനുഷ്യന്നുള്ളതായി
എപ്പേൎപ്പെട്ട തനതായ സ്വഭാവ
ഗുണങ്ങൾ.
പ്രതിജ്ഞ = പൊരുത്തം, ഉ
ടമ്പടി.
പ്രത്യപഹാരം = മറുതലി
ക്കൽ.
പ്രമാദം = തൻചതിവു, തന്മ
യക്കം.
ബാഹ്യം = പുറമെ.
ബെസ്പുൎഗ്ഗാൻ = രൊമ സ
ഭയുടെ മതിപ്പിൻ പ്രകാരം മനു
ഷ്യരുടെ ആത്മാക്കൾക്കു തീയിൽ
കിടന്നിട്ടു ശൊധന വരുത്തുന്ന
ഇടം.
ഭക്തിഗാംഭീൎയ്യം = കനത്ത
ഭക്തി.
ഭൎത്സിക്ക = പേടിപ്പിക്ക, പ
ഴിക്ക.
ഭിത്തി = ചുവർ.
മരണസ്വെദം = ചാകു
മ്പൊളുള്ള വിയൎപ്പു.
മീമാംസം = ഒരു വെദാന്തം
മൃത്യുപത്രിക = മരണ പത്രി
ക, ഒസ്യത്തു.
മേത്രൻ = മേൽഅദ്ധ്യക്ഷൻ,
ബിഷൊപ്പു.
യൊഗസ്ഥന്മാർ = ക്രടിയ
വർ.
[ 105 ]
രഥാശ്വബലം = തെർകു
തിര പട്ടാളങ്ങളും.
രൊമസഭ = സൎവ്വീശ്വരമത
ക്കാർ.
രൊഷം = ചീറ്റം.
ലൊകവിരക്തി = ലൊകച്ചു
വയെ വെറുക്ക.
ലൊകസ്ഥധനം = ലൊക
ത്തിലുള്ള ധനം.
വൎഷജലം = മഴവെള്ളം.
വിഖ്യാതൻ = ചൊൽപെ
റ്റവൻ.
വിരഹഖെദം = വേൎവാടി
നാൽ ഉണ്ടാകുന്ന സങ്കടം.
വിശ്വാസിവൃന്ദം = വി
ശ്വാസികളുടെ കൂട്ടം.
വിഷയം = പൊരുൾ, വസ്തു.
വെദപാരഗൻ = വെദ
ഗുരു.
ശങ്കാഭാവം = കൂച്ചൽ.
ശപഥം = ആണ.
ശാപാജ്ഞ = ശാപവാക്കു.
ശാശ്വതം = എന്നെന്നെക്കും.
സംഗം = പിടിത്തം.
സംവാദം = സംസാരം, സം
ഭാഷണം.
സന്ന്യാസി വൎയ്യൻ = തി
രണ്ട സന്ന്യാസി; ആയ്തു സിൽ
വെസ്തർ പ്രീരിയാവു എന്നവർ ത
ന്നെ.
സപ്തശൈല നഗരം =
എഴുകുന്നുകളിന്മെൽ ഉള്ള രൊമ
പുരി.
സമാനമായ = പൊതുവായ.
സാംശയികൻ = സംശയ
ക്കാരൻ.
സുഖപ്രദമായ = സുഖ
ത്തെ കൊടുക്കുന്ന
സ്ഥിരീകരണം = ഊറ്റ
പ്പെടുത്തൽ, ഉറുതിപ്പെടുത്തൽ.
[ 106 ] ൧. വങ്കൊട്ടയായുധങ്ങളും

ആരെന്നാൽ ദൈവം തന്നെ;
ഞെരിക്കങ്ങൾ എല്ലാറ്റിലും
രക്ഷിക്കും വന്നിരന്നെ,
മുതു മാറ്റാലൻ—ഇപ്പൊൾ കൊപിഷ്ഠൻ;
ബലം കൌശലം—പലവും തൻ വശം;
അതുല്യൻ താൻ ഇപ്പാരിൽ,

൨. മനുഷ്യശക്തി നഷ്ടമായി,
ൟ ഞങ്ങൾ വെഗം തോറ്റു,
ഹെ ദെവക്കൈയെ ദൈവവായി
തടുത്തികൂട്ടം പോറ്റു!
നീയെ രക്ഷിതാ—യെശു മശിഹാ!
സൈന്യങ്ങൾ പ്രഭോ! മറ്റാരും തുണയൊ?
പടക്കളം നീ കാക്കും.

൩. പിശാചുകൾ ജഗത്തെല്ലാം
നിറഞ്ഞിരെക്കു തേടി;
വന്നാലും, പേടി അല്പമാം;
ൟ ഞങ്ങൾ അത്രെ നേടി,
ഓരൊ ഗൊഷ്ഠിയും—സാത്താൻ കാണിക്കും
എല്ലാമെ ബലാൽ—വിധിക്കുൾ പെട്ടതാൽ
ചൊല്ലൊന്നവനെ വിഴ്ത്തും.

൪. ആടാതെ നില്ക്ക വചനം!
അരുതവൎക്കൊശാരം,
സദാത്മാവൊടൊരൊ വരം
നമുക്കായുപകാരം.
പൊയ്പൊകും മുതൽ,—മക്കൾ, പെൺ, ഉടൽ—
അതുവിടെണം—ചെറുതവർ ഫലം;
നമുക്കിരിക്ക രാജ്യം!