താൾ:GkVI34.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

ല്ലാം തനിക്കു ദത്തമായ പ്രകാരം പ്രമാണിച്ചു, സ്വ
ന്ത പാപങ്ങളെ എല്ലാം ക്രിസ്തന്നു കൊടുക്കുന്നു. അ
ന്നു മുതൽ ക്രിസ്ത്യാനി ക്രിസ്തനൊടു ഒന്നായി സകല
സൃഷ്ടിക്കും മെല്പെട്ടവനും, നിൎമ്മുക്തനും, സ്വാതന്ത്രനും
ആകുന്നു. പിന്നെ ദൈവം യെശു മൂലം നമുക്കു ദാ
സാനായിറങ്ങിയ നിമിത്തം, ക്രിസ്ത്യാനിയും സഹൊ
ദരരെ വിചാരിച്ചു, തന്റെ പദവിയിൽനിന്നു മന
സ്സൊടെ കിഴിഞ്ഞു. സ്നെഹത്താലെ എല്ലാവൎക്കും ഏതു
പ്രകാരത്തിലും സെവ കഴിക്കുന്നു. അതു കൊണ്ടു സ
ത്യ സ്വാതന്ത്ര്യം എന്തെന്നാൽ: വിശ്വാസത്താൽ ഏ
തു കെട്ടുമഴിഞ്ഞു, അത്യന്തം കയറി പൊകുന്നതും, സ്നെ
ഹത്താലെ ഇറങ്ങി, തന്നെത്താൻ ദാസനാക്കി കെട്ടു
ന്നതുമാകുന്നു.

(ഒക്ത. ൧൫൨൦ ആമതിൽ) എൿ ഗൎമ്മന്ന്യ ഭൂമിയി
ൽ വന്നു, പാപ്പാവിന്റെ ശാപാജ്ഞയെ പരസ്യമാ
ക്കിയപ്പൊൾ, പലരും പെടിച്ചു, പലരും പരിഹസി
ച്ചു. ലുഥർ: എന്റെ പുസ്തകങ്ങളെ ചുട്ടാൽ, കൊള്ളാം.
എല്ലാവരും വെദം വായിച്ചാൽ, എന്റെ എഴുത്തുകളെ
ക്കൊണ്ടു ഒരാവശ്യവും ഇല്ല. എങ്കിലും എന്നെ അ
ല്ല, ക്രിസ്തനെ തളിക്കുളക കൊണ്ടു വെദവൈരിയും,
സഭാദ്രൊഹിയുമായ പാപ്പാവിനൊടു മറുത്തു നില്പാ
നായി കൈസർ മുതലായ ഗൎമ്മന്ന്യലൊകരൊടു അ
പെക്ഷിക്കുന്നു എന്നു ഒരു പുസ്തകത്തിൽ കാണിച്ചു.
ശെഷം (൧൫൨0 ആമതിൽ ദിസംബ്ര ൧൦) ൲ പണ്ഡി
തരും ശിഷ്യന്മാരും നാള നഗരവാതുക്കൽ കൂടെണം എ
ന്നു പരസ്യമാക്കി. വലിയ കൂട്ടം വന്നാറെ, ചിത ഉണ്ടാ
ക്കിച്ചു, പാപ്പാക്കളുടെ ഏറിയ കല്പനാന്യായങ്ങളും സ
ഭാവെപ്പുകളും ഉള്ള പുസ്തകങ്ങളെ വിറകൊടു കൂട അ
ടുക്കി, തീ കത്തുമ്പൊൾ ശാപാജത്തെയുടെ ഒരു പെൎപ്പു

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/42&oldid=180646" എന്ന താളിൽനിന്ന് ശേഖരിച്ചത്