താൾ:GkVI34.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

തെളിയുന്നു. ഇതു എവിടെ നിന്നു അവന്നു വന്ന
ത? ദെവഭടൻ ആരും ൟ പ്രപഞ്ച കാൎയ്യങ്ങളിൽ കൂടു
ങ്ങി പ്പൊകരുതു എന്ന വെദവിധിയെ അവനെ കെ
ൾപിക്കെണം. രാജാവിന്നു രത്നദണ്ഡും പാപ്പാവിന്നു
പ്രാൎത്ഥനാവചനസെവയും ന്യായം. പാപ്പാവിന്റെ
സിംഹാസനം പാതാളത്തിലെക്കുമടങ്ങി വീഴെണമെ!
പിന്നെ ഭിക്ഷുക്കളായ സന്ന്യാ സിമടിയന്മാരെക്കൊ
ണ്ടു ഓരൊ പണികളെ എടുപ്പിക്കെണ്ടതു. പാതിരിക
ൾ വിവാഹം ചെയ്യാത്തതിനാൽ ഉണ്ടായ ദൊഷങ്ങ
ൾ എണ്ണമില്ലാതൊളം പെരുകിയല്ലൊ! വിവാഹനി
ഷെധം പൈശാചിക കല്പന, എന്നു പൌൽ പറക
കൊണ്ടു, ബൊധകൎക്കും വിവാഹം ചെയ്യാം. പെരു
നാളുകളെ അജ്ഞാനികളുടെ ഉത്സവങ്ങളെപ്പൊലെ
കൊണ്ടാടി വരികയാൽ, ഉപെക്ഷിക്കെണം; ഞായറാ
ഴ്ച മതി. വെദവചനത്തെ പഠിപ്പിക്കാത്ത വിദ്യാലയ
ങ്ങൾ പിശാചിന്റെ പള്ളികളാകയാൽ, സൂക്ഷിച്ചു
നൊക്കെണം. ഒടുക്കം ഞാൻ ന്യായപ്രകാരം പറഞ്ഞു
എങ്കിൽ, കുറ്റം എന്ന ഇഹലൊകം എല്ലാം പറയും.
സ്വൎഗ്ഗസ്ഥനായ ക്രിസ്തൻ എന്നൊടു നന്മ അരുളി
ച്ചെയ്താൽ മതി. അതുകൊണ്ടു പാപ്പാ തുടങ്ങി ഉള്ളൊ
രെ! വരുവിൻ! പണ്ടു ശീലിച്ചതു പൊലെ ൟ സാ
ക്ഷിയെയും കൊല്ലുവിൻ! ദൈവം എന്റെ വായി തു
റന്നു, ഇനി ഓരൊന്നു പാടാം; ഇനി അടങ്ങുക ഇല്ല.
നിങ്ങളാൽ കഴിയുന്നതിനെ ചെയ്വിൻ, എന്നിങ്ങിനെ
എല്ലാം വായിച്ചാറെ, ഗൎമ്മന്ന്യ രാജ്യക്കാർ മിക്കവാറും
മനസ്സു വെന്തു രൊമയിലെ നുകം തള്ളുവാൻ സമയം
വന്നു, എന്നു ഊഹിച്ചു തുടങ്ങി.

അപ്പൊൾ എൿ രൊമപീഠത്തെ സ്വാധീനത്തി
ലാക്കിയതിനാൽ, ലൂഥരുടെ പുസ്തകങ്ങളെ ശപിച്ചു,

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/40&oldid=180643" എന്ന താളിൽനിന്ന് ശേഖരിച്ചത്